Saturday, August 8, 2020

ഒരധ്യാപിക + കവയത്രി + fbസുഹ്രുത്ത്....

ഒരധ്യാപിക + കവയത്രി + fbസുഹ്രുത്ത്....


ഈയുള്ളവന്‍ സര്‍ക്കാര്‍ നടത്തുന്ന ഓൺലൈൻ ക്ലാസിനെയും സർക്കാർ അധ്യാപകരുടെ ഉത്തരവാദിത്തം ഇല്ലായ്മയെയും ചെറിയ മട്ടില്‍ ഒന്ന് ചോദ്യം ചെയ്തപ്പോൾ....


unfriend ചെയതു പോയി. 


എങ്ങിനെയുണ്ട് ജനാധിപത്യബോധം? 


എങ്ങിനെയുണ്ട് പ്രതിപക്ഷബഹുമാനം?


തൊഴിലും തൊഴിലാളി യൂണിയനും നല്‍കുന്ന സുരക്ഷിതത്വം മതി സർക്കാർ അധ്യാപകര്‍ക്ക്. 


അതിനപ്പുറം ഒരു ജനാധിപത്യവും പ്രതിപക്ഷവും ഇല്ല, വേണ്ട. 


അതും കൈക്കൂലി കൊടുത്ത് കിട്ടിയ മാനേജ്മെന്റ് സ്കൂള്‍ അധ്യാപന ജോലി വരെ മതി. 


കൈക്കൂലി കൊടുത്ത് കിട്ടിയ ജോലിക്കും ഇവിടെ വന്‍ശമ്പളവും ജീവിതകാലം മുഴുവന്‍ പെന്‍ഷനും നൽകാൻ സർക്കാർ ഉണ്ടല്ലോ? നികുതി മാത്രം നല്‍കേണ്ടി വരുന്ന, ഒരു യൂണിയന്റെയും പിന്തുണയില്ലാത്ത, പൊതുജനം കഴുതയുണ്ടല്ലോ? 


പിന്നെന്ത് വേണം? 


പിന്നെ ചാരുകസേര കവിതയും വിപ്ലവവും ചിന്തയും മതി. 


അതിനപ്പുറം, സുരക്ഷിതത്വം ഭേദിക്കുന്ന കവിതയും ചിന്തയും വിപ്ലവവും ആര്‍ക്ക് വേണം? 


ജോലിയും സുരക്ഷിതത്വവുമായാല്‍ പിന്നെ ധാര്‍ഷ്ട്യവും ഫാസിസവും മാത്രം മതി . 


സുരക്ഷിത സർക്കാർ ജീവനക്കാരുടെ ധാര്‍ഷ്ട്യത്തിനും  ഫാസിസത്തിനും അപ്പോൾ ഒരു സുഖിയന്‍ പേരുണ്ട്. വിപ്ലവം. പുരോഗമനം. ജനാധിപത്യം. കവിത. സാഹിത്യം. ചിന്ത.


* * * * * *


സർക്കാർ ജീവനക്കാരന് ജനാധിപത്യവും വിപ്ലവവും സാഹിത്യവും ചിന്തയും എന്നാല്‍ ഉദ്യോഗവും യുണിയനും നല്‍കുന്ന സുരക്ഷിതത്വം മാത്രം.

No comments: