Monday, August 10, 2020

സർക്കാർ ജീവനക്കാര്‍ മാര്‍ക്സ് ഉദ്ദേശിച്ച തൊഴിലാളിവര്‍ഗത്തില്‍ പെടില്ല.

സർക്കാർ ജീവനക്കാര്‍ മാര്‍ക്സ് ഉദ്ദേശിച്ച തൊഴിലാളിവര്‍ഗത്തില്‍ പെടില്ല.


ഒരു നാടിന്റെ മൊത്തവരുമാനത്തിന്റെ 70 ശതമാനത്തിലധികം ശമ്പളമായും പെൻഷനായും തിന്ന് മുടിക്കുന്ന വെറും രണ്ട് ശതമാനത്തിന്റെ പേര്‌ ആയിരിക്കരുത് തൊഴിലാളികൾ എന്നത്‌. 


സർക്കാർ ജീവനക്കാരുടെ അവകാശങ്ങളെ കുറിച്ച് മാത്രം സംസാരിക്കുന്ന ട്രേഡ് / സര്‍വീസ് യൂണിയനുകളെ തകര്‍ക്കാതെ, നിലക്ക് നിര്‍ത്താതെ, നാട് രക്ഷപ്പെടില്ല.


കമ്യൂണ്‍, സംഘം, ഗ്രാമസ്വരാജ്, ക്ഷേമരാഷ്ട്രം, സ്വര്‍ഗം ഇവയിലേതെങ്കിലും ലക്ഷ്യമിടുന്നവർ പ്രത്യേകിച്ചും വിഭാഗത്തെ ഇല്ലായ്മ ചെയ്യണം.


ഒരുപക്ഷേ, അത് കൊണ്ടായിരിക്കണം കംബോഡിയയിലെ പോൾപോട്ട് ഇത് മുന്‍കൂട്ടി മനസിലാക്കി വിഭാഗത്തെ പൂർണ്ണമായും ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചത്‌. അവരോടും കൃഷി ചെയ്യാൻ ആവശ്യപ്പെട്ടത്. അല്ലെങ്കിൽ ഉല്‍പ്പാദനപരമായി എന്തെങ്കിലും കൂടെ ചെയ്യണമെന്ന് നിഷ്കര്‍ഷിച്ചത്. 


അപകടം മണത്ത, അന്താരാഷ്ട്ര തലത്തില്‍ അതിനേക്കാള്‍ ശക്തരും സംഘാടിതാരുമായ വിഭാഗം, പക്ഷെ, അതിനാല്‍ തന്നെ  പോൾപോട്ടിനെ തന്ത്രപൂര്‍വ്വം ഇല്ലായ്മ ചെയതു. 


തങ്ങൾ ചെയ്യുന്ന പണിക്ക് മിച്ചമായി മൂല്യം ഇല്ലാതെയും ശമ്പളവും അതിലധികവും പറ്റുന്നവരാണ് മഹാഭൂരിഭാഗം സർക്കാർ തൊഴിലാളികളും. 


സർക്കാർ ജീവനക്കാര്‍ അധികാരവര്‍ഗമാണ്. 


അവരില്‍ മഹാഭൂരിപക്ഷവും വെറും തൊഴിലാളികള്‍ അല്ല. 


ഏറ്റവും സുരക്ഷിതരായി ആര്‍ഭാഢമായി ജീവിക്കുന്നവരാണവർ. 


ലാഭനഷ്ടങ്ങള്‍ക്ക് വിധേയമല്ലാതെ വരുമാനം ഉറപ്പിച്ചവർ.


ശമ്പളം ക്രമേണ കൂടുകയല്ലാതെ ഒരിക്കലും കുറയാത്തവർ. കുറയാന്‍ ഒരിക്കലും അനുവദിക്കാത്തവർ 


രാജ്യം നഷ്ടത്തിലും കഷ്ടത്തിലുമായാലും കഷ്ടപ്പെടാത്തവരും നഷ്ടപ്പെടാത്തവരും. അപ്പോഴും വര്‍ധന മാത്രം കിട്ടുന്നവരും പ്രതീക്ഷിക്കുന്നവരും. 


ട്രേഡ് /സര്‍വീസ് യൂണിയനുകള്‍ രൂപപ്പെടേണ്ടത് ഇത്തരം വെറും പേര്‌ കൊണ്ട്‌ മാത്രം തൊഴിലാളികളായവരുടെയും ജീവനക്കാരുടെയും അവകാശ സംരക്ഷണത്തിനല്ല.


അധികാരിവര്‍ഗത്തെ  കണ്ണടച്ച് സംരക്ഷിക്കാനല്ല മാര്‍ക്സ് തൊഴിലാളിവര്‍ഗ സംരക്ഷണവും അവരുടെ ഭരണവും ആഗ്രഹിച്ചത്.


പകരം ആര്‍ഭാടം മാത്രം നടത്തുന്ന അധികാരി വര്‍ഗത്തിനെതിരെ നിലകൊള്ളാനാണ് മാര്‍ക്സ് പറഞ്ഞത്. അധികാരവും അധികാരി വര്‍ഗ്ഗവും ഇല്ലാതാവുന്നത് വരെ.


മാര്‍ക്സിന്റെ "സര്‍വ്വലോക തൊഴിലാളികളെ നിങ്ങൾ സംഘടിക്കുവീന്‍" എന്ന ആഹ്വാനത്തിന്റെ കരുത്തും മറയും പിടിച്ചാണ്, അതനുകരിച്ചാണ് ട്രേഡ് /സര്‍വീസ് യൂണിയനുകള്‍ രൂപപ്പെട്ടത് എന്നതിനാല്‍ മാത്രമാണ്‌ മാര്‍ക്സിനെ ഇത്തരുണത്തില്‍ ഉദ്ദരിച്ച് പറയുന്നത്. 


അതിനാല്‍ തന്നെ, അത്തരം അധികാരവര്‍ഗത്തിന് വെറുതെ കൂട്ടിക്കൊടുക്കുന്ന പരിപാടിയല്ല, ആകരുത് ട്രേഡ് /സര്‍വീസ് യൂണിയന്‍ സമ്പ്രദായം.


മാര്‍ക്സിസവും സോഷ്യലിസവും കമ്യൂണിസവും അത്തരം ട്രേഡ് യൂണിയന്‍ സമ്പ്രദായം സംരക്ഷിക്കാൻ മാത്രം ഉദ്ദേശിച്ചുള്ളതല്ല. അതിന്റെ പിന്‍ബലത്തില്‍ മാത്രം അധികാരം നേടാനും നിലനിര്‍ത്താനും ഉദ്ദേശിച്ചുള്ളതല്ല


മാര്‍ക്സിസവും സോഷ്യലിസവും കമ്യൂണിസവും പച്ചയായ ജീവിതത്തെയും പാവങ്ങളെയും സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ളത് മാത്രമാണ്. അധികാരവും രാജ്യവും വരെ ഇല്ലാതായിക്കൊണ്ട്. 


അധികാരം സംരക്ഷിക്കാനല്ല മാര്‍ക്സ്  നിങ്ങളെ പഠിപ്പിച്ചതും പറഞ്ഞുവിട്ടതും. അധികാരം ഇല്ലാതാവുന്ന ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ മാത്രമാണ്. 


ഇത്തരം സർക്കാർ തൊഴിലാളികളുടെ അവകാശങ്ങളെ കുറിച്ച് മാത്രം സംസാരിക്കുന്ന ട്രേഡ് / സര്‍വീസ് യൂണിയനുകളെ തകര്‍ക്കാതെ നാട് രക്ഷപ്പെടില്ല.


കാരണം അവര്‍ക്ക് അര്‍ഹതയില്ലാത്ത അവകാശം ഉറപ്പിക്കാനല്ലാതെ, ബാധ്യതകളെ കുറിച്ച് പഠിപ്പിക്കാന്‍ ലോകത്തെവിടെയും ട്രേഡ് / സര്‍വീസ് യൂണിയനുകള്‍ക്കറിയില്ല. 


ആര്‍ക്കും, ഒരു രാഷ്ട്രീയപാർട്ടിക്കും, ഇത്തരം ട്രേഡ് / സര്‍വീസ് യൂണിയനുകളെ ഒഴിവാക്കാന്‍ സാധിക്കില്ല എന്ന് തന്നെ വന്നിരിക്കുന്നു. അവർ ആവശ്യപ്പെടുന്നത്‌ എന്തും വകവെച്ചു കൊടുക്കുകയും മാത്രമല്ലാതെ. 


കാരണം, ജനാധിപത്യവും അധികാരവും ഇത്തരം സർക്കാർ തൊഴിലാളികളുടെയും ട്രേഡ് / സര്‍വീസ് യൂണിയനുകളുടെയും കൈകളില്‍ ആയിപ്പോയിരിക്കുന്നു.


അവർ നിശ്ചയിക്കുന്നത് പോലെ മാത്രമേ ഭരണവും അധികാരവും ആകൂ എന്നായിരിക്കുന്നു.


അവിടെയാണ് സംരക്ഷിക്കുന്ന കവചം എന്നതിനപ്പുറം നാടിന്റെ സമ്പത്ത് തിന്ന് നശിപ്പിക്കുന്ന ചിതലുകളാണ്‌ ട്രേഡ് / സര്‍വീസ് യൂണിയനുകളും അവരുടെ സര്‍ക്കാര്‍ തൊഴിലാളികളും എന്ന് വരുന്നത്. 


അതിനാല്‍ തന്നെ സർക്കാർ തൊഴിലാളികളുടെ കാര്യങ്ങള്‍ക്ക് വേണ്ടി, അവരുടെ ഇല്ലാത്ത, അര്‍ഹതയില്ലാത്ത അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള, അവ സംരക്ഷിക്കാനും കൂട്ടിയെടുക്കാനുമുള്ള മല്‍സരത്തിലാണ് എല്ലാ പാര്‍ട്ടികളും.


ഒപ്പം അവരുടെ ട്രേഡ് / സര്‍വീസ് യൂണിയനുകളും അപ്പടി.


ആര്‍ക്കും സർക്കാർ തൊഴിലാളികളെ ഉപേക്ഷിച്ച്‌ അവഗണിച്ച് പോകാൻ സാധിക്കില്ല.


കാരണം മറ്റുള്ളവര്‍ അവരെ എടുത്ത് കൊണ്ടുപോയി അധികാരം നേടും ഉറപ്പിക്കും എന്ന് വരികയാല്‍.


എന്നാലുലോ ഇവരെ നിലക്ക് നിര്‍ത്താതെ ഒരു നാടും ജീവിതവും രക്ഷപ്പെടില്ല.

No comments: