Thursday, November 28, 2019

മന്ത്രി-എംപി-എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്യേണമോ?

മന്ത്രി-എംപി-എംഎല്‍എമാര്‍ 
സത്യപ്രതിജ്ഞ ചെയ്യേണമോ
അവരത് അര്‍ത്ഥമാക്കുന്നില്ല
സത്യസന്ധരല്ല എന്ന് തെളിയിക്കുന്ന സ്ഥിതിക്ക്.

*******

അജിത്പവാര്‍ വിഡ്ഢിയല്ല
കളംമാറി, ഉപമുഖ്യമന്ത്രിയായി, അഴിമതിക്കറ കളഞ്ഞു
രാജിവെച്ചു, തിരിച്ചു വന്നു, വീണ്ടും ഉപമുഖ്യമന്ത്രിയാവും(?). 
ആദര്‍ശരാഷ്ട്രീയം
ഭാരത് മാതാ കി ജയ്.

*******

മനുഷ്യന്റെ ശ്വാസകോശത്തിലും തലച്ചോറിലും 
നിപക്ക് കൂടും ഭക്ഷണവും
ഭൂമിയുടെ ശ്വാസകോശത്തിലും തലച്ചോറിലും  

മനുഷ്യന് കൂടും ഭക്ഷണവും.

അധ്യാപനം, അധ്യാപകര്‍, വിദ്യാഭ്യാസം.

അധ്യാപനം, അധ്യാപകര്‍, വിദ്യാഭ്യാസം.
ഈയുള്ളവന്‍ മേല്‍ വിഷയത്തില്‍ നടത്തിയ കുറിപ്പിന് ഒരു fb സുഹ്രുത്ത് നല്‍കിയ കമന്റിനു ഈയുള്ളവന്‍ നല്‍കിയ മറുപടി (കമന്റ് കോളത്തില്‍ കൊള്ളാത്തതിനാല്‍.)
Thomas Devasya
താങ്കളുടെ വികാരവും വേദനയും പൂർണ്ണമായും ഉള്‍ക്കൊള്ളുന്നു.
അടച്ചാക്ഷേപിക്കാന്‍ പാടില്ല. നല്ലവരുണ്ട്. ന്യൂനാല്‍ ന്യൂനപക്ഷം. 
പക്ഷേ ഈയുള്ളവന്‍ എഴുതിയത് അനുഭവമാണ്. നേര്‍കാഴ്ചയാണ്. സുഖിക്കുന്നതല്ല എന്നറിയാം. മഹാഭൂരിപക്ഷവും തുറന്ന് പറയാത്തതുമാണ്. നിസ്സഹായത കൊണ്ട്‌. 
കാരണം സ്കൂൾ വിദ്യാഭ്യാസവും ഇവിടെ ഒരു യാഥാസ്ഥിതിക മതം പോലെ. ചോദ്യം ചെയ്യപ്പെടാതെ ആചരിക്കുപ്പെടുന്നു. അതിലെ പുരോഹിതന്മാരായി എല്ലാ ആനുകൂല്യങ്ങളും സുഖ സൗകര്യങ്ങളും അനുഭവിച്ച് സുഖിച്ചു പോകുന്നു അദ്ധ്യാപകര്‍. നിന്നിടത്ത് തന്നെ സുരക്ഷിതരായി നില്‍ക്കുന്നവരായി. 
ഈയുള്ളവന്‍ എഴുതിയത് സ്വയം പഠിച്ചതിന്റെയും മക്കളും നാട്ടുകാരും സ്കൂളില്‍ പോയി പഠിച്ച് (മഹാഭൂരിപക്ഷവും കൂട്ടിവായിക്കാനല്ലാതെ ഒന്നും പഠിക്കാതെയും) കണ്ടതിന്റെയും അടിസ്ഥാനത്തിലാണ്. പച്ചയായ അനുഭവം വെച്ചാണ്. ഒട്ടും പര്‍വ്വതീകരണമില്ലാതെ. 
ഒന്നും പഠിപ്പിക്കാതെ വലിയ ശമ്പളം വാങ്ങുന്ന ലോകോളേജ് പ്രഫസറുമാരുടെ കാര്യം വരെ വെച്ചാണ്, അനുഭവിച്ചാണ് പറഞ്ഞത്, ഈ പറയുന്നത്.
വലിയ ശമ്പളം വാങ്ങുന്ന ലോകോളേജ് പ്രഫസറുമാർ വരെ 5 വര്‍ഷത്തിനുള്ളില്‍ എന്തെങ്കിലും ഈയുള്ളവനെയോ കൂടെയുള്ളവരെയോ കാര്യമായി പഠിപ്പിച്ചതായി ഓരോര്‍മയും ഇല്ലാത്തതിനാല്‍. അവരും ഈ ലോകത്ത് ഗുരുക്കന്മാരായി വാഴ്ത്തപ്പെടുന്നു എന്ന് കാണുമ്പോള്‍.
വെറുതെ ശമ്പളം വാങ്ങാന്‍ വേണ്ടി, ഒരു തൊഴിൽ മാത്രമായിക്കണ്ട് മാത്രം വന്ന്, സ്ഥാനവും ബഹുമാനവും വാങ്ങിയവരാണ് അവരെന്ന് ഈയുള്ളവന് അനുഭവം വെച്ച് ഉറപ്പുണ്ട്. 
പിന്നെ, ഈ വിഷയം പറഞ്ഞപ്പോള്‍ ഡോക്റ്ററെയും പൊലീസിനെയും മറ്റു സർക്കാർ ഉദ്യോഗസ്ഥരെയും എടുത്ത് കൂട്ടി പറഞ്ഞില്ല എന്നത്‌. അവരൊക്കെയും സംശുദ്ധരാണ് എന്ന് ഈയുള്ളവന്‍ അര്‍ത്ഥമാക്കിയതിനാല്‍ അല്ല അത്. എല്ലാം ഒരുമിച്ച് പറഞ്ഞില്ല എന്ന് മാത്രം. അവരെ അവരുടേതായ നിലയില്‍ വേറെതന്നെ കൈകാര്യം ചെയ്യേണ്ടതാണ്. പലപ്പോഴും കൈകാര്യം ചെയ്തിട്ടുമുണ്ട്.
പക്ഷേ ഒന്നറിയണം. അവരൊന്നും ദിവസവും എട്ട് മണിക്കൂര്‍ വര്‍ഷങ്ങളോളം ആരില്‍ നിന്നും, പ്രത്യേകിച്ചും നിഷ്കളങ്കരായ കുട്ടികളില്‍ നിന്ന്, കവര്‍ന്നെടുത്ത് നിരുത്തരവാദിത്തം കാണിക്കുന്നില്ല. അത് ശീലമാക്കുന്നില്ല.
ഒപ്പം അദ്ധ്യാപകരെ പോലെ, ഡോക്റ്റര്‍മാരില്‍ മഹാഭൂരിപക്ഷവും സർക്കാർ ശമ്പളം പറ്റുന്നവരല്ല. ഏറ്റവും കൂടുതൽ അവധി അനുഭവിച്ച്, ഏറ്റവും കുറച്ച് ജോലി ചെയത് രാഷ്ട്രീയപ്രവര്‍ത്തനം നടത്തി ശമ്പളം പറ്റുന്നവരുമല്ല അവരാരും. 
പിന്നെ ഒരു കുറ്റം മറ്റൊരു കുറ്റം കാണിച്ചല്ലല്ലോ ന്യായീകരിക്കുന്നത്. അധ്യാപകന്‍ന്റെ കുറ്റം ന്യായീകരിക്കാന്‍ പോലീസുകാരനെ കാണിക്കുകയല്ലല്ലോ വേണ്ടത്? ഒരു കുറ്റവാളി മറ്റൊരു കുറ്റവാളിയെ കാണിച്ച് രക്ഷനേടാന്‍ പാടില്ല. 
എന്തെങ്കിലും കാര്യമായി പഠിപ്പിക്കുന്നവരുണ്ടെങ്കിൽ അത് primary ലെവലില്‍ പഠിപ്പിക്കുന്നവർ മാത്രമാണ്‌. ആത്മാര്‍ത്ഥതയോടെ ആണെങ്കിലും അല്ലേലും. ഈയുള്ളവന്റെ അറിവില്‍. 
അതും ഈയുള്ളവന്റെ കാലത്ത് നടന്നതായി ഈയുള്ളവന്റെ ഓർമ്മയില്‍ ഇല്ല. സ്വന്തം അനുഭവത്തില്‍ ഇല്ല. വെറുതെ ഡ്യൂട്ടി നിര്‍വഹിക്കുന്നത് പോലെ വന്ന് പോയവരല്ലാതെ. പലരും എങ്ങിനെയൊക്കെയോ പഠിച്ചു എന്നല്ലാതെ. കാട്ടിലെ മരം പോലെ. പലരും മാതാപിതാക്കളുടെ നിര്‍ബന്ധം കാരണം. വീട്ടില്‍ നിന്ന്. 
അദ്ധ്യാപകര്‍ രക്ഷപ്പെട്ടുപോയത്, അഥവാ ഇപ്പോഴും രക്ഷപ്പെട്ടു പോകുന്നത്, ഏറെക്കുറെ കുട്ടികൾ സ്വയം പ്രയാസപ്പെട്ട് adapt ചെയ്യുന്നതിനാല്‍. ഇത് ഇങ്ങനെയൊക്കെ തന്നെ എന്നങ്ങു വിശ്വസിക്കാനിട വന്നതിനാല്‍, വരുന്നതിനാല്‍. അല്ലെങ്കില്‍ അവരില്‍ ഭൂരിപക്ഷവും ഒന്നുമല്ലാതെയായി, ആരുമല്ലാതെയായി ഉണങ്ങിപ്പോയതിനാല്‍. ഇതൊക്കെയും ചോദ്യം ചെയ്യാം എന്നറിയാതെ. 
ഒരു ശതമാനം വരുന്ന ന്യൂനാല്‍ ന്യൂനപക്ഷം നല്ലവരായുണ്ട്. ശരിയാണ്‌.
ഈ ഒരു ശതമാനം എന്നത് പോലും ഈയുള്ളവന്റെ സ്വന്തം അനുഭവം വെച്ച് പറഞ്ഞാൽ പര്‍വ്വതീകരണമാണ്. അത്രക്കുണ്ടെന്ന ബോധ്യത ഈയുള്ളവന് ഇതുവരെ വന്നിട്ടില്ല. 
ശരിയാണ്‌. അങ്ങനെ ഒരു ശതമാനം ഉണ്ടെങ്കിൽ, ഉണ്ട് എന്ന് തന്നെ പറയാം. 
അവരെ മാനിക്കുന്നു, അവരോടൊപ്പം സ്നേഹപൂര്‍വ്വം നിലകൊള്ളുന്നു. അത് പറയുന്ന താങ്കളോടൊപ്പവും നിലകൊള്ളുന്നു. താങ്കളും അങ്ങനെയുള്ള നല്ല ഒരദ്ധ്യാപകന്‍ ആയിരിക്കട്ടെ എന്ന് വിചാരിക്കുന്നു, ആശംസിക്കുന്നു. 
ഭൂരിപക്ഷത്തെ കൈകാര്യം ചെയ്യുമ്പോള്‍, ന്യൂനപക്ഷത്തെ എടുത്ത് മാറ്റി പുകഴ്ത്തി പറഞ്ഞില്ല എന്നത് താങ്കള്‍ വലിയ കുറ്റമായി എടുത്തു പറയുന്നു. അതിൽ കുറ്റപ്പെടുത്താനില്ല. ഖേദിക്കേണ്ടതുമില്ല. അങ്ങനെ താങ്കളെ കൊണ്ട്‌ പറയിപ്പിച്ചത് അദ്ധ്യാപകസമൂഹം നല്ലത് മാത്രം കേട്ട് ശീലിച്ചതിന്റെയും ഒരിക്കലും വിമര്‍ശിക്കപ്പെടാത്തതിന്റെയും കൂടി പ്രശ്നമാണ്‌, മനശാസ്ത്രമാണ്. 
അപവാദങ്ങള്‍ ഉണ്ട്.
പക്ഷെ, അപവാദങ്ങള്‍ ആരും എടുത്ത് പറയാറില്ല. പക്ഷേ അതുണ്ടെന്ന് നാം പൊതുവെ മനസ്സിലാക്കുകയും ചെയ്യും. 
ആന്റിബയോട്ടിക് പ്രയോഗിക്കുമ്പോള്‍ ആവശ്യമുള്ള ബാക്ടീരിയകള്‍ക്കും അപകടമുണ്ടാവും. എന്നത് വളരെ സാധാരണം, വാസ്തവം. എന്നാലും ആന്റിബയോട്ടിക് പ്രയോഗിക്കും. രോഗം അത്രയ്ക്ക് കലശലാണ് എന്നതിനാല്‍. ഇവിടെയും അത് തന്നെ, അത് കൊണ്ട്‌ തന്നെ. 
മുറ്റം വൃത്തിയാക്കുന്ന വേളയില്‍ പാവങ്ങളായ ഉറുമ്പിനെ വേദനിപ്പിക്കുന്നത് പോലെ. ക്ഷമ ചോദിക്കുന്നു. 
പക്ഷേ, ആ നല്ല ന്യൂനാല്‍ ന്യൂനപക്ഷവും അധ്യാപനത്തിന്റെ നിലവാരത്തില്‍ നീതി പുലര്‍ത്തുന്നുണ്ടോ എന്നത് സംശയത്തിന്റെ നിഴലില്‍ തന്നെയാണ്.
അവരുടെ ആത്മാര്‍ത്ഥതയും സ്നേഹവും മാത്രമേ കണക്കാക്കാനുള്ളൂ. അത് വെച്ച് പാഠം നല്ല നിലയില്‍ പഠിപ്പിക്കുന്നു എന്ന് പറഞ്ഞ്‌ കൂടാ. നല്ല മനുഷ്യര്‍ എല്ലാ കാര്യത്തിനും നല്ലവർ എന്ന ന്യായം ശരിയല്ലല്ലോ? 
ഇനി ഒരു ശതമാനത്തോടുള്ള സെന്റിമെന്റ്സ് വെച്ച്, വെറുതെ ശമ്പളം കിട്ടാനുള്ള തൊഴിലിനു വേണ്ടി മാത്രം വരുന്ന 99% എന്ന മൃഗീയഭൂരിപക്ഷത്തെ മറന്ന്കൂട, അവഗണിച്ച് കൂടാ.
ഗുരു എന്ന പദം വലുതാണ്.
ഇരുട്ടിനെ ഇല്ലാതാക്കുന്നവന്‍ എന്നർത്ഥം.
ശിവനും വിഷ്ണുവും ബ്രഹ്മാവും ആ ഗുരുവില്‍ ഉണ്ട്.
എന്നുവെച്ചാല്‍ അറിവിന്റെ സൃഷ്ടിയും സ്ഥിതിയും തെറ്റായ അറിവിന്റെ സംഹാരവും ഒരു കുട്ടിയില്‍ സാധിക്കുന്നവന്‍ ഗുരു. 
ഗുരു എന്ന വാക്കിനെ വല്ലാതെ കാല്‍പനികവല്‍ക്കരിച്ച് അതിന്റെ മറയിലും ന്യായത്തിലും ജനങ്ങൾ അദ്ധ്യാപകരെ വല്ലാതെ ആദരിക്കുന്നുമുണ്ട്. അതൊക്കെ ഈ ഒരര്‍ഹതയുമില്ലാത്ത അദ്ധ്യാപകരും വാങ്ങി പോക്കറ്റില്‍ ഇടുന്നുണ്ട്. 
എങ്കിൽ ഇങ്ങനെ ന്യായമായ വിമര്‍ശനം വരുമ്പോൾ പൊള്ളുക വേണ്ടതില്ല. നല്ല ഗുരു അതിൽ നിന്നും പാഠം ഉള്‍ക്കൊള്ളുകയാണ് വേണ്ടത്. 
നമ്മളെ വിമര്‍ശിക്കുന്നവരാണ് നമ്മെ തിരുത്തുന്നവരും വളര്‍ത്തുന്നവരും. മുഖത്ത് നോക്കി സ്തുതിക്കുന്നവർ നമ്മെ നശിപ്പിക്കുന്നവരാണ്, കപടന്‍മാരാണ്‌. തെറ്റിദ്ധാരണ മാത്രം ഉണ്ടാക്കുന്നവർ. തെറ്റായി നയിക്കുന്നവർ. 
കാല്‍പ്പനികമായി എല്ലാ അദ്ധ്യാപകരേയും ഗുരുവായി കണ്ട് ബഹുമാനം നല്‍കുന്നവരും അത് വെറുതെ പറ്റുന്നവരും ഏറെയുണ്ടല്ലോ? അത് വെച്ച് നോക്കുമ്പോള്‍, യാഥാര്‍ത്ഥ്യവുമായും വസ്തുതകളുമായും ഒത്ത്പോകുന്ന ഈ വിമര്‍ശനമൊക്കെ വളരെ ചെറുത്. 
ഈ ഒന്നിനും കൊള്ളാത്ത, ശമ്പളം വാങ്ങാൻ വേണ്ടി മാത്രം തൊഴിലെടുക്കുന്ന 99% വും ഗുരുവെന്ന് വിളിക്കപ്പെട്ടു മഹത്വപ്പെടുന്നവരില്‍ വരുന്നു എന്ന് കാണുമ്പോള്‍ പ്രത്യേകിച്ചും.

അമിത്ഷാക്ക് സാധിക്കുന്നത് അതാണ്. ബിജെപിയുടെ ആശ്വാസവും അതാണ്‌.

അമിത്ഷാക്ക് സാധിക്കുന്നത് അതാണ്.
എല്ലാവരേയും വ്യക്തിപരമായി പേടിപ്പിക്കാന്‍. 
പ്രതിപക്ഷത്തുള്ള എല്ലാവരും വ്യക്തിപരമായി അഴിമതിക്കാരാണെന്നതിനാല്‍.
അത്‌ വെച്ച് തന്നെ അമിത്ഷാ രാഷ്ട്രീയചെസ്സ് കളിക്കുന്നു. 
ഈ കളിയില്‍ എല്ലാവരും വ്യക്തിപരമായി പേടിക്കുകയും ചെയ്യുന്നു.
അമിത്ഷായെ.
അന്വേഷണങ്ങളെ.
ഡെമോകള്‍സിന്റെ വാളിനെ.
ഏത് സമയത്തും അവരുടെ ജീവിതവഴിയില്‍, അധികാരവഴിയില്‍, ചെക്ക് വീഴുന്നതിനെ. 
ഇങ്ങ് പിണറായി വിജയനടക്കം.
പാപം ചെയ്യാത്തവർ ആരും ഇല്ലെന്നതിനാല്‍, ആര്‍ക്കും ധൈര്യമില്ല.
ഈ രാഷ്ട്രീയക്കളിയില്‍ എല്ലാവരും കല്ല് വഴിയില്‍ കളയുന്നു.
ഈ കളിയില്‍ എല്ലാവരും കളി വഴിയില്‍ ഉപേക്ഷിക്കുന്നു.
ബിജെപിയുടെ മുന്നില്‍.
അമിത്ഷായുടെ മുന്‍പില്‍.
പേടിച്ചു കൊണ്ട്‌.
കുറ്റബോധം എല്ലാവരുടെയും മനസ്സിനെ വേട്ടയാടുന്നതിനാല്‍. 
കാരണം, ഓരോ രാഷ്ട്രീയനേതാവും, മന്ത്രിയും, മുന്‍മന്ത്രിയും, ജനപ്രതിനിധിയും, മുന്‍ജനപ്രതിനിധിയും അറിയുന്നു:
അവർ ഓരോരുത്തരും പത്ത് തലമുറകള്‍ക്കുള്ളത് ഇതിനകം ഉണ്ടാക്കിയിരിക്കുന്നുവെന്ന്.
രാഷ്ട്രീയം കളിച്ച് മാത്രം.
നാടിനെ കട്ട്മുടിച്ച് മാത്രം.
*****
ബിജെപിയുടെ ആശ്വാസവും അതാണ്‌.
കോണ്‍ഗ്രസ്സിന് വിഷയം കോൺഗ്രസ്സ് മാത്രമാണ്‌.
കോൺഗ്രസ്സ് എന്ന പാർട്ടിയുടെ അതിജീവനം മാത്രമാണ്.
അധികാരം മാത്രമാണ്‌.
ജനങ്ങളും അവരുടെ യാഥാര്‍ത്ഥ വിഷയങ്ങളും കോണ്‍ഗ്രസ്സിന് ഉള്ളിന്റെ ഉള്ളില്‍ വിഷയമല്ല.
ജനങ്ങളും ജനങ്ങളുടെ വിഷയങ്ങളും ഏറ്റെടുക്കാന്‍ മാത്രമുള്ള സത്യസന്ധതയും ധൈര്യവും ഉള്‍ക്കനവും കോണ്‍ഗ്രസ്സിനില്ല.

പ്രത്യക്ഷം കണ്ട് പരോക്ഷം സങ്കല്പമാകുന്ന വേശ്യ ഒന്ന്.

വേശ്യ ഒന്ന്.
പ്രത്യക്ഷം കണ്ട്
പരോക്ഷം
സങ്കല്പമാകുന്ന
വേശ്യ ഒന്ന്.
കാറ്റ്‌ പോലെ വീശിയടിച്ച്
കുളിരും
കൂടെ ഭയപ്പാടും തന്ന്‌
കടന്ന് പോകുന്നവൾ
ഒന്ന്.
ആണിലും പെണ്ണിലും
ഒന്ന്‌.
ദൈവം പോലെ,
പദാര്‍ത്ഥം പോലെ,
ബോധം പോലെ,
ഊര്‍ജം പോലെ.
ഒന്ന്‌. 
ജീവന്റെ ചൂടായ
ഒന്ന്. 
പലർക്കും പലതായ
ഒന്ന്. 
സാംക്രമിക രോഗം പോലെ
ഒന്ന്‌. 
കാണപ്പെട്ട്,
കാണപ്പെടാതെ,
വശീകരിച്ച്,
വെറുപ്പിച്ച്,
ഒന്ന്‌. 
വിലയായും
വിലയില്ലാതെയും
ഒന്ന്‌.
പ്രാപിച്ചവനും
പ്രാപിക്കാത്തവനും
വേവലാതി
ഒന്ന്. 
പിറകെ നടന്ന്,
വിലകൊടുത്ത്
പ്രാപിക്കുന്നവര്‍ പുണ്യാളര്‍.
അവർ ത്യാഗം ചെയ്തവർ. 
വില കൊടുക്കാനാവാതെ പ്രാപിക്കാനാവാത്തവര്‍
പുരോഹിതര്‍, പണ്ഡിതര്‍.
അവർ ത്യാഗം നടത്താതെ
സുരക്ഷിതരായവർ. 
വെറുതെ സങ്കല്പിക്കുന്ന
വേവലാതി മാത്രം പൂണ്ട
നൂറായിരങ്ങൾ വേറെ.
വിശ്വാസികള്‍.
വിലയും ത്യാഗവും
എന്തെന്നറിയാതെ
അവള്‍ക്ക് വേണ്ടി പോരടിച്ചവർ.
തലയണ വെച്ച് കിടന്നവർ. 
പുണ്യാളനെയും
പുരോഹിതനെയും
പിന്നെ നൂറായിരങ്ങളെയും
കാണാതെ,
അവർക്ക് പേര്‌ വീഴാതെ,
നാം വെറും വെറുതെ
അവർ സങ്കല്പിച്ചതിനെ
കാണുന്നു,
അവർ പേര്‌ വിളിച്ചതിനെ
പേര്‌ വിളിക്കുന്നു
പൂജിക്കുന്നു.
ഉള്ളറയില്‍. 
ദൈവം,
വേശ്യ.
ഉള്ളറയിലെ പ്രതിഷ്ഠ.
ഒന്ന്‌. 
പേര്‌ കൊണ്ടു വീണ
തടവറ.
കുറ്റപ്പെടുത്തല്‍.
ദൈവം.
ഒന്ന്‌. 
വെറും വെറുതെ
സങ്കല്പിച്ചു
കുറ്റപ്പെടുത്തുന്ന
ആയിരങ്ങള്‍ ....
ഒന്ന്. 
കുറ്റപ്പെടുത്തുന്നവരെ
വിളിക്കാനും
കുറ്റപ്പെടുത്താനും
ഏതുമില്ലാതെ.
പേരില്ലാതെ.
ഒന്നല്ലാതെ.

റഫീഖ്‌ അഹമദിനോട്: 99% അദ്ധ്യാപകരും വേണ്ടവിധം പഠിപ്പിക്കുന്നില്ല, പഠിപ്പിക്കാന്‍ യോഗ്യരല്ല

റഫീഖ്‌ അഹമദിനോട്: (താങ്കളിലെ കവിയെയും എഴുത്തുകാരനെയും സിനിമാപാട്ട് രചയിതാവിനെയും വാനോളം ആദരിച്ച് കൊണ്ട്‌.)
(വയനാട് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അദ്ധ്യാപകരെ പിന്തുണച്ച താങ്കളുടെ ഒരു കുറിപ്പ് ഈയുള്ളവന്‍ എഴുതിയ fb കുറിപ്പിന് മറുപടിയായി വായനക്കാരില്‍ ഒരാൾ ഇട്ടത് കൊണ്ട്‌ മാത്രം. താങ്കളതിന്‌ നേരിട്ട് ഉത്തരവാദിയല്ലന്നറിയാമെങ്കിലും. ).
ഈയുള്ളവന് താങ്കളെ നേരിലറിയില്ല. താങ്കള്‍ക്ക് ഈയുള്ളവനെയും അറിയില്ല. ഈ കുറിപ്പ് താങ്കള്‍ വായിക്കുമെന്ന് ഉറപ്പില്ലെങ്കിലും.
****
താങ്കള്‍ മനസ്സിലാക്കുന്നുവോ എന്നറിയില്ല. മനസ്സിലാക്കാതിരിക്കാന്‍ സാധ്യതയില്ല. 99% അദ്ധ്യാപകരും വേണ്ടവിധം പഠിപ്പിക്കുന്നില്ലെന്ന്. ഏറെക്കുറെ വെറുതെ വേഷംകെട്ടി ശമ്പളത്തിന് വേണ്ടി വന്ന് പോകുന്നവരാണെന്ന്. അഭിനയിക്കേണ്ടി വരുന്ന പല തൊഴിലുകളില്‍ ഒന്നായി. 
വേണ്ടവിധം വിഷയങ്ങളില്‍ ആഴം നേടി പഠിപ്പിക്കാന്‍ യോഗ്യരല്ല അവരില്‍ ഭൂരിഭാഗവും എന്നുള്ളത് വാസ്തവം.
കുട്ടികളും നാട്ടുകാരും വിദ്യഭ്യാസത്തിലെ തങ്ങളുടെ അവകാശങ്ങളെ കുറിച്ച് ബോധവാൻമാരല്ല എന്നതാണ്‌ ഈ അധ്യാപകന്‍മാരുടെ രക്ഷ.
കിട്ടുന്നത് എന്തോ അതാണ്‌ പൊതുജനത്തിന് വിദ്യാഭ്യാസം. അധ്യാപകന്റെ വെറും ഔദാര്യം പോലെ അവരതിനെ അറിഞ്ഞോ അറിയാതെയോ കണക്കാക്കുന്നു. വലിയ വിലകൊടുത്ത അവകാശം ആണതെന്നറിയാതെ. 
അറിയാമല്ലോ?
മാനേജ്മെന്റ് സ്കൂളുകളിലെ അധ്യാപകനിയമന രീതി.
ഒരഅധ്യാപക തസ്തികക്ക് മാനേജ്മെന്റിന് കൊടുക്കുന്ന വില 35 ലക്ഷം. പണം വാങ്ങാൻ മാനേജ്മെന്റ്‌. അടി കൊള്ളാന്‍ ചെണ്ട പോലെ, പൊതുജനം. ആ നിലക്ക് വന്‍ശമ്പളവും പെന്‍ഷനും നൽകാൻ ജനങ്ങളുടെ സർക്കാർ.
35 ലക്ഷം കൊടുത്തു നിയമനം നേടുന്ന ഓരോ അദ്ധ്യാപകന്റെയും മാനസികാവസ്ഥ എന്തായിരിക്കും, എങ്ങിനെയിരിക്കും?
അറിയാമല്ലോ, അത്തരം നിയമനത്തിന് നിലവാരം മാനദണ്ഡമല്ല. എങ്ങിനെയും സംഘടിപ്പിക്കുന്ന വെറും സര്‍ട്ടിഫിക്കറ്റുകള്‍ എന്ന യോഗ്യത അല്ലാതെ. ആ നിലവാരമില്ലായ്മ അവരുടെ അദ്ധ്യാപനത്തിലും സംസ്കാരത്തിലും സമീപനത്തിലും നിഴലിക്കും. അവരിലെ ഗുരുത്വമല്ല, തൊഴിൽ മാത്രമാണ് അവരെ അദ്ധ്യാപകരാക്കിയത്. 
ഇക്കാര്യത്തില്‍ ആരും ഒന്നും ഇതുവരെ പറഞ്ഞില്ല, പറയുന്നില്ല.
ശരിയാണ്.
എല്ലാ രാഷ്ട്രീയകക്ഷികളും ഒരുപോലെ വിഹിതം പറ്റുന്നത് കൊണ്ടായിരിക്കും. ഇവിടത്തെ പ്രതികരണ ശേഷിയൊക്കെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സിനിമാ നടന്മാര്‍ക്കും അടിയറവെച്ചതല്ലേ? രാഷ്ട്രീയപാര്‍ട്ടികളും സിനിമനടന്മാരും മാത്രം ഏറ്റെടുത്തതും വിലക്ക് വാങ്ങിയതുമല്ലേ? ജനങ്ങൾ ഏറിയാല്‍ ചർച്ചകളുടെ ആത്മരതിയില്‍ മാത്രം സായൂജ്യം അടയുന്നവർ. 
ഇങ്ങനെ വരുന്ന അദ്ധ്യാപകരാണ്‌ കേരളത്തില്‍ വലിയ വിഭാഗം. റഫീഖ് അഹ്മദ്, താങ്കള്‍ അവരുടെ നിലവാരത്തിന്റെയും മാനസികാവസ്ഥയുടെയും സമീപനത്തിന്റെയും കൂടി വക്കാലത്ത് ഏറ്റെടുക്കുമോ?
ഇനി psc ലിസ്റ്റിലൂടെ നിയമനം നേടുന്നവർ:
നിയമനം നേടുന്നതോടെ അവർ സ്ഥിരം അദ്ധ്യാപകരാവുന്നു.
സ്ഥിരതയും സുരക്ഷിതത്തവും തൊഴിലാളി യൂണിയനുകള്‍ നല്‍കുന്ന ധൈര്യവും അവരെ ധാര്‍ഷ്ട്യമുള്ളവരും മടിയന്‍മാരും ആക്കുന്നു.
പിന്നീട് ഒട്ടും വളരാത്തവരും ശ്രമിക്കാത്തവരും വേണ്ടവിധം ജോലി ചെയ്യാത്തവരും ആകുന്നു ഇവർ.
വെറും രാഷ്ട്രീയതൊഴിലാളികളും ബ്ലേഡ് കച്ചവടക്കാരുമായി മാറുന്നു ഒരു വിഭാഗം. .
എല്ലാ മേഖലകളിലും ഉള്ള സർക്കാർ തൊഴിലാളികള്‍ക്ക് സംഭവിക്കുന്ന അതേ രോഗം.
അവരെ തീറ്റിപ്പോറ്റുന്ന സമൂഹം അനുഭവിക്കേണ്ടി വരുന്ന അതേ ദുരന്തം. 
ഇതേ കുറിച്ചും റഫീക് അഹമദ്, താങ്കൾ എന്ത് പറയും? 
അനുഭവം വെച്ചാണ് ഇതെഴുതുന്നത്.
വെറും കാല്‍പനികമായോ അന്ധമായ വെറുപ്പ് വെച്ചോ അല്ല.
നന്നായി പഠിക്കാൻ ഉദ്ദേശിക്കുന്ന കുട്ടികള്‍ നശിക്കുന്നത് കണ്ടിട്ട് എഴുതുന്നതാണ്. അവരുടെ രോദനം നേരിട്ട് കേട്ടിട്ട്.
ഫുൾ A പ്ലസ് എന്ന എവിടെയും എത്തിക്കാത്ത ചതിക്കുഴിയില്‍ കുറെ കുട്ടികൾ ഒന്നിനുമല്ലാതെ വീഴുന്നത് നോക്കി നിന്നിട്ട്.
കാട്ടിലെ മരം പോലെ ചില കുട്ടികള്‍ വളരുന്നില്ലെന്നല്ല. വളരുന്നുണ്ടെന്ന് ഈയുള്ളവനും അറിയാം. ഏത് മരുഭൂമിയിലും cactus ചെടികള്‍ വളരുന്നത്‌ പോലെ. അറബികളായ അധ്യാപകന്‍മാർക്ക് ഗുരുക്കന്‍മാരായി അഹങ്കാരിക്കാനും അവകാശപ്പെടാനും ഒന്നുമില്ലാതെ. 
ഒരു പക്ഷവും പിടിക്കാതെയാണ് ഇത് പറയുന്നത്. ഒരു നിക്ഷിപ്ത താല്പര്യവും വെക്കാതെ. വയനാടിന്റെ മറ പിടിക്കാതെ, അതാവശ്യമില്ലാതെ. വെറും നേര്‍കാഴ്ച തന്ന അനുഭവം വെച്ച്.
അറിയാമല്ലോ, ഈ അധ്യാപികര്‍ കുറച്ചെങ്കിലും ഇവ്വിധമെങ്കിലും ആയത് സ്വകാര്യസ്കൂള്‍ കൂണുകള്‍ പോലെ പൊട്ടിമുളച്ച് സർക്കാർ സ്കൂളുകളില്‍ കുട്ടികള്‍ കുറഞ്ഞ് തസ്തികകള്‍ക്ക് ഭീഷണി വന്നപ്പോൾ മാത്രമാണ്. അവരുടെ സ്വാര്‍ത്ഥത സംരക്ഷിച്ചു കിട്ടാന്‍ വേണ്ടി മാത്രം. 
മാത്രമല്ല, ഇക്കാലമത്രയും പല അധ്യാപകരും തങ്ങളുടെ തസ്തിക ഉറപ്പിച്ചത് പോലും ഇല്ലാത്ത കുട്ടികളുടെ എണ്ണം കാണിച്ചു കൃത്രിമം ചെയ്തുകൊണ്ടാണ്‌.
ഈയുള്ളവന്റെ കുട്ടിക്കാലം മുതൽ ഈയടുത്ത കാലം വരെ വളരെ സുലഭമായി കാണാമായിരുന്നു AEO യും DEO യും സ്കൂളില്‍ പരിശോധനയ്ക്ക് വരുന്ന ദിവസങ്ങളില്‍ കുട്ടികളുടെ എണ്ണം ഒപ്പിച്ചെടുക്കാനുള്ള അധ്യാപകരുടെ മരണപ്പാച്ചില്‍.
ഇവയൊക്കെയും തന്നെയാണ് ഈ പറയുന്ന ഗുരുക്കന്മാരായി ആദരിക്കപ്പെടുന്ന അധ്യാപകതൊഴിലാളികളുടെ സർക്കാർ ശമ്പളവും പെന്‍ഷനും അടിച്ചെടുക്കാനുള്ള വിദ്യകള്‍, വിക്രിയകള്‍. 
****
ഇത്രയും പറഞ്ഞാൽ പോര.
എത്ര കഴിവുള്ള കുട്ടികളുടെ ജീവിതമാണ് ഒരുത്തരവാദിത്തവും ഇല്ലാതെ വലിയ ശമ്പളവും പെന്‍ഷനും വാങ്ങി ഒരു ഉളുപ്പുമില്ലാതെ കുറ്റബോധപ്പെടാതെ ഇവർ നശിപ്പിച്ചത്, നശിപ്പിക്കുന്നത്?!
റഫീഖ്‌ അഹമദ്, താങ്കള്‍ ഒരു അധ്യാപക തൊഴിലാളി ആണോ എന്ന് ഈയുള്ളവന്‍ അറിയില്ല. അങ്ങനെ ഊഹിക്കുന്നുമില്ല. അല്ലെന്ന് തന്നെയാണ് താങ്കള്‍ കുറിപ്പില്‍ പറഞ്ഞതായ് ഓര്‍മ. 
അല്ലെങ്കിലും, അനുഭവത്തിന്റെ വെളിച്ചത്തില്‍ വാസ്തവം പറയുന്നിടത്ത് ഊഹങ്ങളുടെ കൂട്ട് ആവശ്യമില്ല. അവ സഹായം ചെയ്യില്ല.
ഈ പറയുന്നതിന് വയനാട്ടിലെ പാമ്പ്കടി സംഭവവുമായി ബന്ധമില്ല.
വയനാട്ടിലെ സംഭവം ഇല്ലെങ്കിലും ഈ പറയുന്നത് മുഴുവന്‍ അക്ഷരംപ്രതി ശരി, പ്രസക്തം, വാസ്തവം. ബോധ്യതയുടെയും അനുഭവത്തിന്റെയും വെളിച്ചത്തില്‍ മാത്രം എഴുതുന്നത്. എഴുതാനും പ്രകടിപ്പിക്കാനും കഴിയാതെ നിസ്സഹായരായിപ്പോയ ഒരു നൂറായിരം പേര്‍ക്ക് വേണ്ടി. കിട്ടിയത് എന്തോ അത് മാത്രമാണ് വിദ്യഭ്യാസം എന്ന് ധരിച്ചുവശായ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി. പൊതുജനങ്ങള്‍ക്ക് വേണ്ടി.
******
പ്ലസ് ടു സയൻസ് കഴിയുന്ന ഓരോ കുട്ടിയുടെയും അവസ്ഥയും നിലവാരവും നോക്കൂ. ഗതികേട് നോക്കൂ. കഴിവുള്ള കുട്ടികളുടെ പോലും കാര്യം നോക്കൂ. അവരില്‍ ഒരു കുറെ പേരുമായി പങ്കുവെച്ചപ്പോൾ കിട്ടിയ വിവരവും വികാരവും കൂടിയാണ്‌ ഇവിടെ പങ്കുവെക്കുന്നത്. 
ഈയുള്ളവന്റെ പ്ലസ്ടു കഴിഞ്ഞ മകന്‍ തന്നെയും പലപ്പോഴും പറഞ്ഞിട്ടുണ്ട്, ഇപ്പോൾ പ്ലസ്ടു കഴിഞ്ഞപ്പോൾ അവന്‍ പറയുന്നുമുണ്ട്. നന്നായ് പഠിക്കാൻ ആഗ്രഹിക്കുന്ന ഒരുകുട്ടി സ്കൂളിൽ പോയതും പോകുന്നതും വെസ്റ്റ് ആണെന്ന്. ആദ്യം നിലവിലെ സ്കൂളുകള്‍ തീയിട്ട് കത്തിക്കണമെന്ന്. അത്രയ്ക്ക് വെറും വെറുതെയാണെന്ന്. ഒന്നും ഉള്ളറിഞ്ഞ് അവിടെ പഠിപ്പിക്കുന്നില്ലെന്ന്. ഏതവസ്ഥയിലും പറയാനും പ്രയോഗിക്കാനുമാവുന്ന കോലത്തില്‍ ഒരു പാഠവും പഠിപ്പിക്കുന്നില്ലെന്ന്. 
ഇപ്പോൾ എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിയും സ്വന്തമായ നിലക്ക് അത് തന്നെ പറയുന്നു. അവന്‍ അധികവും സ്കൂളില്‍ പോകാറുമില്ല.
മൂത്തവന്‍ പഠിച്ചത് തലശ്ശേരി സെന്റ് ജോസഫ്, ന്യൂ മാഹി M M ഹൈ സ്കൂൾ, ബ്രണ്ണന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂൾ എന്നിവിടങ്ങളില്‍.
രണ്ടാമന്‍ പഠിക്കുന്നത് ചൊക്ലി രാമവിലാസം ഹയര്‍ സെക്കണ്ടറി സ്കൂളില്‍. എട്ടാം തരത്തില്‍. 
ഇവിടങ്ങളില്‍ പഠിച്ച, പഠിക്കുന്ന കുടുംബത്തിലും നാട്ടിലും ഉള്ള ആയിരക്കണക്കിന് കുട്ടികളെ വേറെയും നേരിട്ടറിയാം. അവര്‍ക്കെല്ലാം കുറെ A പ്ലസ് ഉണ്ട്. 
സ്പെഷല്‍ കോച്ചിങ്ങിനോ ട്യൂഷനോ പോയിട്ടില്ലെങ്കിൽ ആരും ഒന്നും പഠിക്കുന്നില്ല. ഒരു കുട്ടിക്കും ഒന്നും ഒന്നുമറിയില്ല. ഒന്നും ചെയ്യാൻ കഴിയില്ല. ആരും ഒന്നുമാവില്ല. A പ്ലസും ഫുള്‍മാർക്കും ഒന്നിനെയും സൂചിപ്പിക്കുന്നില്ല. അറബിയിലും ഹിന്ദിയിലും കിട്ടുന്ന ഫുള്‍മാര്‍ക്കും Aപ്ലസും മാത്രം മതി തെളിവായി. ഒരു ദിവസം എട്ട് മണിക്കൂറില്‍ കൂടുതൽ സ്കൂളില്‍ ചിലവഴിച്ചിട്ടാണ്‌ ഈ ഗതികേട് എന്നോര്‍ക്കണം. 
താങ്കളുറിയുമോ, അവരെ പഠിപ്പിച്ച, പഠിപ്പിക്കുന്ന അധ്യാപകര്‍ക്കും കാര്യമായി ഒന്നുമറിയില്ല. സത്യസന്ധമായി പറഞ്ഞാൽ 
എന്തോ ചിലത് ചില പ്രത്യേക pattern അനുസരിച്ച് മാത്രം, ശീലം പോലെ, പ്ലസ്ടുവിലും sslc ക്കും മാർക്ക് നേടാൻ വേണ്ടി മാത്രം പഠിപ്പിച്ചു എന്ന് വരുത്തുന്നതല്ലാതെ. തത്തമ്മേ പൂച്ച പൂച്ച പോലെ. വെറും നോക്കിപ്പറയുന്നത് പോലെ. ആത്മാവും അര്‍ഥവും പറഞ്ഞ്‌ കൊടുക്കാതെ. പറഞ്ഞ്‌ കൊടുക്കാന്‍ അറിയാതെ. 
സിലബസിൽ പറഞ്ഞ വിഷയത്തെ നേരാംവണ്ണം ആഴത്തില്‍ logical ആയറിയാതെ, അറിയിക്കാതെ, മനസിലാക്കി കൊടുക്കാതെ അവർ പഠിപ്പിച്ചുവെന്ന് വരുത്തി രക്ഷപ്പെടുന്നു. Problem solving ലെവലിലും application ലെവലിലും ഒന്നും പഠിപ്പിക്കുന്നില്ല ഈ അദ്ധ്യാപകര്‍. അങ്ങനെ പഠിപ്പിക്കാന്‍ അധ്യാപകര്‍ക്കറിയില്ല, സാധിക്കില്ല. 
നന്നായി പഠിക്കുന്ന, പഠിക്കാൻ താല്പര്യമുള്ള വലിയ ലക്ഷ്യങ്ങള്‍ ഉള്ള ഓരോ കുട്ടിക്കും സ്കൂളില്‍ പോകുന്നത് വേസ്റ്റ് ആണെന്ന് തോന്നിപ്പോകുന്നു. ശരിക്കും സമയം വേസ്റ്റ് ആക്കുകയാണെന്ന്. 
താങ്കള്‍ പിന്തുണക്കുന്ന അദ്ധ്യാപകര്‍ക്ക്, അവർ പഠിപ്പിക്കുന്ന അതേ സിലബസ് വെച്ച് നടക്കുന്ന എന്‍ട്രന്‍സ് ലെവലില്‍ ഉള്ള ഒരു ചോദ്യവും സ്വതന്ത്രമായി instant ആയി ഉത്തരം നല്‍കാനാവില്ല. ആ നിലക്ക് കുട്ടികള്‍ സംശയം ചോദിച്ചാല്‍ അവർ പരുങ്ങലിലാവും, കുട്ടികളെ അടക്കി ഇരുത്തും. ഇപ്പോൾ അതൊന്നും ചോദിക്കേണ്ട അറിയേണ്ട എന്ന തിട്ടൂരം നല്‍കുകയും ചെയ്യും. 
നമ്മുടെ കുട്ടികളെ മത്സരപരീക്ഷകള്‍ക്ക് വേണ്ടിയും എന്‍ട്രന്‍സിന് വേണ്ടിയും ഉപരിപഠനത്തിന് വേണ്ടിയും ഒരുക്കിയെടുക്കാന്‍ തീരെ സാധിക്കുന്നില്ല നിലവിലുള്ള അദ്ധ്യാപകര്‍ക്ക്, ദിവസം ഒന്‍പത് മണിക്കൂറോളം കുട്ടികളില്‍ നിന്ന് കവര്‍ന്നെടുത്തിട്ടും. അതിനുള്ള നിലവാരമില്ല അധ്യാപകര്‍ക്ക്, അവരത് ശ്രമിച്ചുണ്ടാക്കുന്നുമില്ല. 
വെറുതെ കുറെ മാർക്ക് കൊടുത്ത്, കൂടെ കുറെ A പ്ലസും നല്‍കി, പാസാക്കി ഒരു തൊഴിലും എടുക്കാത്ത കൃത്രിമബോധമുള്ള ഒരു വലിയ വിഭാഗത്തെ അവർ സൃഷ്ടിച്ചു വെക്കുന്നു എന്നല്ലാതെ. വിദ്യഭ്യാസം ഉണ്ടെന്ന തെറ്റായ ധാരണ കുട്ടികളിൽ കുത്തിവെക്കുന്ന അവര്‍. അങ്ങനെ നാട്ടില്‍ ഇഷ്ടം പോലെ ലഭ്യമാകുന്ന നാടൻതൊഴില്‍ ചെയ്യാത്തവരാകുന്നു ഈ കുട്ടികൾ. 
എന്നാലോ, ഒന്നും തിരിയാത്ത, ഒന്നുമറിയാത്ത ഈ വിദ്യഭ്യാസം വെച്ച് ഒരു തൊഴിൽ കിട്ടുകയോ എടുക്കാന്‍ പറ്റുകയോ ഇല്ല ഈ കുട്ടികള്‍ക്ക്.
തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്നതിന്റെ പുതിയ നേര്‍വഴി കൂടിയാണ്‌ ഇത്‌. 
താങ്കള്‍ക്കറിയാമോ, ജോലിസ്ഥിരതയും സുരക്ഷിതത്വവും ഉള്ളതിനാല്‍ അദ്ധ്യാപകര്‍ എന്ന ഈ വിഭാഗം സ്വയം നന്നാവില്ല, നന്നാവാന്‍ ശ്രമിക്കില്ല.
ആര്‍ക്കും അവരെ പേടിപ്പിക്കാനും തിരുത്താനും നന്നാക്കാനും സാധിക്കുക യു മി ല്ല. അത്രയ്ക്ക് വലിയ സംഘടിത ശക്തിയാണ് ഇവർ. താങ്കള്‍ കൂടിയതും ഈ സംഘടിതശക്തിയോടൊപ്പം. ശക്തനോടൊപ്പം. 
തൊഴിലാളി യൂനിയനുകള്‍ നല്‍കുന്ന ധാര്‍ഷ്ട്യം അവരെ ഒന്ന്കൂടി നശിപ്പിക്കുന്നു.
അതിനാല്‍ തന്നെ നന്നാവവേണ്ടതിന്റെ ആവശ്യം അവര്‍ക്കില്ല.
****
അറിയണം, സിലബസ് കൊണ്ട്‌, അതിന്റെ ഉള്ളടക്കം കൊണ്ട്‌, പ്ലസ്ടുവും sslc യും മോശമല്ല. സിലബസ് വളരെ നല്ലതാണ്. പക്ഷേ നല്ല നിലയില്‍ ഒരദ്ധ്യാപകനും അറിയുന്നില്ല, പഠിപ്പിക്കുന്നില്ല. അവർ വേദം പേറുന്ന കഴുതകളെ പോലെ മാത്രം.
സ്കൂൾ രീതി, അദ്ധ്യാപകര്‍, അവരുടെ കുറഞ്ഞ നിലവാരം, പഠിപ്പിക്കുന്ന രീതി, സമയം വെറുതെ വേസ്റ്റ് ആക്കല്‍, ഇവയാണ് മോശം.
എന്ന് ക്ഷമാപണത്തോടെ
സ്നേഹപൂര്‍വം. 
******
കൂടെ താങ്കളുടെ കുറിപ്പ് ഇട്ട സുഹൃത്തിനു നല്‍കിയ മറുപടിയും, അതിന്‌ കാരണമായ അടിസ്ഥാന കുറിപ്പും കീഴെ കൊടുക്കുന്നു (താല്‍പര്യം തോന്നുന്നുവെങ്കിൽ ബന്ധപ്പെടുത്തി വായിക്കാൻ.) 
*****
അധ്യാപനം, അധ്യാപകര്‍, വിദ്യാഭ്യാസം.
ഈയുള്ളവന്‍ മേല്‍ വിഷയത്തില്‍ നടത്തിയ കുറിപ്പിന് ഒരു fb സുഹ്രുത്ത് നല്‍കിയ കമന്റിനു ഈയുള്ളവന്‍ നല്‍കിയ മറുപടി (കമന്റ് കോളത്തില്‍ കൊള്ളാത്തതിനാല്‍.)
Thomas Devasya
താങ്കളുടെ വികാരവും വേദനയും പൂർണ്ണമായും ഉള്‍ക്കൊള്ളുന്നു.
അടച്ചാക്ഷേപിക്കാന്‍ പാടില്ല. നല്ലവരുണ്ട്. ന്യൂനാല്‍ ന്യൂനപക്ഷം. 
പക്ഷേ ഈയുള്ളവന്‍ എഴുതിയത് അനുഭവമാണ്. നേര്‍കാഴ്ചയാണ്. സുഖിക്കുന്നതല്ല എന്നറിയാം. മഹാഭൂരിപക്ഷവും തുറന്ന് പറയാത്തതുമാണ്. നിസ്സഹായത കൊണ്ട്‌. 
കാരണം സ്കൂൾ വിദ്യാഭ്യാസവും ഇവിടെ ഒരു യാഥാസ്ഥിതിക മതം പോലെ. ചോദ്യം ചെയ്യപ്പെടാതെ ആചരിക്കുപ്പെടുന്നു. അതിലെ പുരോഹിതന്മാരായി എല്ലാ ആനുകൂല്യങ്ങളും സുഖ സൗകര്യങ്ങളും അനുഭവിച്ച് സുഖിച്ചു പോകുന്നു അദ്ധ്യാപകര്‍. നിന്നിടത്ത് തന്നെ സുരക്ഷിതരായി നില്‍ക്കുന്നവരായി. 
ഈയുള്ളവന്‍ എഴുതിയത് സ്വയം പഠിച്ചതിന്റെയും മക്കളും നാട്ടുകാരും സ്കൂളില്‍ പോയി പഠിച്ച് (മഹാഭൂരിപക്ഷവും കൂട്ടിവായിക്കാനല്ലാതെ ഒന്നും പഠിക്കാതെയും) കണ്ടതിന്റെയും അടിസ്ഥാനത്തിലാണ്. പച്ചയായ അനുഭവം വെച്ചാണ്. ഒട്ടും പര്‍വ്വതീകരണമില്ലാതെ. 
ഒന്നും പഠിപ്പിക്കാതെ വലിയ ശമ്പളം വാങ്ങുന്ന ലോകോളേജ് പ്രഫസറുമാരുടെ കാര്യം വരെ വെച്ചാണ്, അനുഭവിച്ചാണ് പറഞ്ഞത്, ഈ പറയുന്നത്.
വലിയ ശമ്പളം വാങ്ങുന്ന ലോകോളേജ് പ്രഫസറുമാർ വരെ 5 വര്‍ഷത്തിനുള്ളില്‍ എന്തെങ്കിലും ഈയുള്ളവനെയോ കൂടെയുള്ളവരെയോ കാര്യമായി പഠിപ്പിച്ചതായി ഓരോര്‍മയും ഇല്ലാത്തതിനാല്‍. അവരും ഈ ലോകത്ത് ഗുരുക്കന്മാരായി വാഴ്ത്തപ്പെടുന്നു എന്ന് കാണുമ്പോള്‍.
വെറുതെ ശമ്പളം വാങ്ങാന്‍ വേണ്ടി, ഒരു തൊഴിൽ മാത്രമായിക്കണ്ട് മാത്രം വന്ന്, സ്ഥാനവും ബഹുമാനവും വാങ്ങിയവരാണ് അവരെന്ന് ഈയുള്ളവന് അനുഭവം വെച്ച് ഉറപ്പുണ്ട്. 
പിന്നെ, ഈ വിഷയം പറഞ്ഞപ്പോള്‍ ഡോക്റ്ററെയും പൊലീസിനെയും മറ്റു സർക്കാർ ഉദ്യോഗസ്ഥരെയും എടുത്ത് കൂട്ടി പറഞ്ഞില്ല എന്നത്‌. അവരൊക്കെയും സംശുദ്ധരാണ് എന്ന് ഈയുള്ളവന്‍ അര്‍ത്ഥമാക്കിയതിനാല്‍ അല്ല അത്. എല്ലാം ഒരുമിച്ച് പറഞ്ഞില്ല എന്ന് മാത്രം. അവരെ അവരുടേതായ നിലയില്‍ വേറെതന്നെ കൈകാര്യം ചെയ്യേണ്ടതാണ്. പലപ്പോഴും കൈകാര്യം ചെയ്തിട്ടുമുണ്ട്.
പക്ഷേ ഒന്നറിയണം. അവരൊന്നും ദിവസവും എട്ട് മണിക്കൂര്‍ വര്‍ഷങ്ങളോളം ആരില്‍ നിന്നും, പ്രത്യേകിച്ചും നിഷ്കളങ്കരായ കുട്ടികളില്‍ നിന്ന്, കവര്‍ന്നെടുത്ത് നിരുത്തരവാദിത്തം കാണിക്കുന്നില്ല. അത് ശീലമാക്കുന്നില്ല.
ഒപ്പം അദ്ധ്യാപകരെ പോലെ, ഡോക്റ്റര്‍മാരില്‍ മഹാഭൂരിപക്ഷവും സർക്കാർ ശമ്പളം പറ്റുന്നവരല്ല. ഏറ്റവും കൂടുതൽ അവധി അനുഭവിച്ച്, ഏറ്റവും കുറച്ച് ജോലി ചെയത് രാഷ്ട്രീയപ്രവര്‍ത്തനം നടത്തി ശമ്പളം പറ്റുന്നവരുമല്ല അവരാരും. 
പിന്നെ ഒരു കുറ്റം മറ്റൊരു കുറ്റം കാണിച്ചല്ലല്ലോ ന്യായീകരിക്കുന്നത്. അധ്യാപകന്‍ന്റെ കുറ്റം ന്യായീകരിക്കാന്‍ പോലീസുകാരനെ കാണിക്കുകയല്ലല്ലോ വേണ്ടത്? ഒരു കുറ്റവാളി മറ്റൊരു കുറ്റവാളിയെ കാണിച്ച് രക്ഷനേടാന്‍ പാടില്ല. 
എന്തെങ്കിലും കാര്യമായി പഠിപ്പിക്കുന്നവരുണ്ടെങ്കിൽ അത് primary ലെവലില്‍ പഠിപ്പിക്കുന്നവർ മാത്രമാണ്‌. ആത്മാര്‍ത്ഥതയോടെ ആണെങ്കിലും അല്ലേലും. ഈയുള്ളവന്റെ അറിവില്‍. 
അതും ഈയുള്ളവന്റെ കാലത്ത് നടന്നതായി ഈയുള്ളവന്റെ ഓർമ്മയില്‍ ഇല്ല. സ്വന്തം അനുഭവത്തില്‍ ഇല്ല. വെറുതെ ഡ്യൂട്ടി നിര്‍വഹിക്കുന്നത് പോലെ വന്ന് പോയവരല്ലാതെ. പലരും എങ്ങിനെയൊക്കെയോ പഠിച്ചു എന്നല്ലാതെ. കാട്ടിലെ മരം പോലെ. പലരും മാതാപിതാക്കളുടെ നിര്‍ബന്ധം കാരണം. വീട്ടില്‍ നിന്ന്. 
അദ്ധ്യാപകര്‍ രക്ഷപ്പെട്ടുപോയത്, അഥവാ ഇപ്പോഴും രക്ഷപ്പെട്ടു പോകുന്നത്, ഏറെക്കുറെ കുട്ടികൾ സ്വയം പ്രയാസപ്പെട്ട് adapt ചെയ്യുന്നതിനാല്‍. ഇത് ഇങ്ങനെയൊക്കെ തന്നെ എന്നങ്ങു വിശ്വസിക്കാനിട വന്നതിനാല്‍, വരുന്നതിനാല്‍. അല്ലെങ്കില്‍ അവരില്‍ ഭൂരിപക്ഷവും ഒന്നുമല്ലാതെയായി, ആരുമല്ലാതെയായി ഉണങ്ങിപ്പോയതിനാല്‍. ഇതൊക്കെയും ചോദ്യം ചെയ്യാം എന്നറിയാതെ. 
ഒരു ശതമാനം വരുന്ന ന്യൂനാല്‍ ന്യൂനപക്ഷം നല്ലവരായുണ്ട്. ശരിയാണ്‌.
ഈ ഒരു ശതമാനം എന്നത് പോലും ഈയുള്ളവന്റെ സ്വന്തം അനുഭവം വെച്ച് പറഞ്ഞാൽ പര്‍വ്വതീകരണമാണ്. അത്രക്കുണ്ടെന്ന ബോധ്യത ഈയുള്ളവന് ഇതുവരെ വന്നിട്ടില്ല. 
ശരിയാണ്‌. അങ്ങനെ ഒരു ശതമാനം ഉണ്ടെങ്കിൽ, ഉണ്ട് എന്ന് തന്നെ പറയാം. 
അവരെ മാനിക്കുന്നു, അവരോടൊപ്പം സ്നേഹപൂര്‍വ്വം നിലകൊള്ളുന്നു. അത് പറയുന്ന താങ്കളോടൊപ്പവും നിലകൊള്ളുന്നു. താങ്കളും അങ്ങനെയുള്ള നല്ല ഒരദ്ധ്യാപകന്‍ ആയിരിക്കട്ടെ എന്ന് വിചാരിക്കുന്നു, ആശംസിക്കുന്നു. 
ഭൂരിപക്ഷത്തെ കൈകാര്യം ചെയ്യുമ്പോള്‍, ന്യൂനപക്ഷത്തെ എടുത്ത് മാറ്റി പുകഴ്ത്തി പറഞ്ഞില്ല എന്നത് താങ്കള്‍ വലിയ കുറ്റമായി എടുത്തു പറയുന്നു. അതിൽ കുറ്റപ്പെടുത്താനില്ല. ഖേദിക്കേണ്ടതുമില്ല. അങ്ങനെ താങ്കളെ കൊണ്ട്‌ പറയിപ്പിച്ചത് അദ്ധ്യാപകസമൂഹം നല്ലത് മാത്രം കേട്ട് ശീലിച്ചതിന്റെയും ഒരിക്കലും വിമര്‍ശിക്കപ്പെടാത്തതിന്റെയും കൂടി പ്രശ്നമാണ്‌, മനശാസ്ത്രമാണ്. 
അപവാദങ്ങള്‍ ഉണ്ട്.
പക്ഷെ, അപവാദങ്ങള്‍ ആരും എടുത്ത് പറയാറില്ല. പക്ഷേ അതുണ്ടെന്ന് നാം പൊതുവെ മനസ്സിലാക്കുകയും ചെയ്യും. 
ആന്റിബയോട്ടിക് പ്രയോഗിക്കുമ്പോള്‍ ആവശ്യമുള്ള ബാക്ടീരിയകള്‍ക്കും അപകടമുണ്ടാവും. എന്നത് വളരെ സാധാരണം, വാസ്തവം. എന്നാലും ആന്റിബയോട്ടിക് പ്രയോഗിക്കും. രോഗം അത്രയ്ക്ക് കലശലാണ് എന്നതിനാല്‍. ഇവിടെയും അത് തന്നെ, അത് കൊണ്ട്‌ തന്നെ. 
മുറ്റം വൃത്തിയാക്കുന്ന വേളയില്‍ പാവങ്ങളായ ഉറുമ്പിനെ വേദനിപ്പിക്കുന്നത് പോലെ. ക്ഷമ ചോദിക്കുന്നു. 
പക്ഷേ, ആ നല്ല ന്യൂനാല്‍ ന്യൂനപക്ഷവും അധ്യാപനത്തിന്റെ നിലവാരത്തില്‍ നീതി പുലര്‍ത്തുന്നുണ്ടോ എന്നത് സംശയത്തിന്റെ നിഴലില്‍ തന്നെയാണ്.
അവരുടെ ആത്മാര്‍ത്ഥതയും സ്നേഹവും മാത്രമേ കണക്കാക്കാനുള്ളൂ. അത് വെച്ച് പാഠം നല്ല നിലയില്‍ പഠിപ്പിക്കുന്നു എന്ന് പറഞ്ഞ്‌ കൂടാ. നല്ല മനുഷ്യര്‍ എല്ലാ കാര്യത്തിനും നല്ലവർ എന്ന ന്യായം ശരിയല്ലല്ലോ? 
ഇനി ഒരു ശതമാനത്തോടുള്ള സെന്റിമെന്റ്സ് വെച്ച്, വെറുതെ ശമ്പളം കിട്ടാനുള്ള തൊഴിലിനു വേണ്ടി മാത്രം വരുന്ന 99% എന്ന മൃഗീയഭൂരിപക്ഷത്തെ മറന്ന്കൂട, അവഗണിച്ച് കൂടാ.
ഗുരു എന്ന പദം വലുതാണ്.
ഇരുട്ടിനെ ഇല്ലാതാക്കുന്നവന്‍ എന്നർത്ഥം.
ശിവനും വിഷ്ണുവും ബ്രഹ്മാവും ആ ഗുരുവില്‍ ഉണ്ട്.
എന്നുവെച്ചാല്‍ അറിവിന്റെ സൃഷ്ടിയും സ്ഥിതിയും തെറ്റായ അറിവിന്റെ സംഹാരവും ഒരു കുട്ടിയില്‍ സാധിക്കുന്നവന്‍ ഗുരു. 
ഗുരു എന്ന വാക്കിനെ വല്ലാതെ കാല്‍പനികവല്‍ക്കരിച്ച് അതിന്റെ മറയിലും ന്യായത്തിലും ജനങ്ങൾ അദ്ധ്യാപകരെ വല്ലാതെ ആദരിക്കുന്നുമുണ്ട്. അതൊക്കെ ഈ ഒരര്‍ഹതയുമില്ലാത്ത അദ്ധ്യാപകരും വാങ്ങി പോക്കറ്റില്‍ ഇടുന്നുണ്ട്. 
എങ്കിൽ ഇങ്ങനെ ന്യായമായ വിമര്‍ശനം വരുമ്പോൾ പൊള്ളുക വേണ്ടതില്ല. നല്ല ഗുരു അതിൽ നിന്നും പാഠം ഉള്‍ക്കൊള്ളുകയാണ് വേണ്ടത്. 
നമ്മളെ വിമര്‍ശിക്കുന്നവരാണ് നമ്മെ തിരുത്തുന്നവരും വളര്‍ത്തുന്നവരും. മുഖത്ത് നോക്കി സ്തുതിക്കുന്നവർ നമ്മെ നശിപ്പിക്കുന്നവരാണ്, കപടന്‍മാരാണ്‌. തെറ്റിദ്ധാരണ മാത്രം ഉണ്ടാക്കുന്നവർ. തെറ്റായി നയിക്കുന്നവർ. 
കാല്‍പ്പനികമായി എല്ലാ അദ്ധ്യാപകരേയും ഗുരുവായി കണ്ട് ബഹുമാനം നല്‍കുന്നവരും അത് വെറുതെ പറ്റുന്നവരും ഏറെയുണ്ടല്ലോ? അത് വെച്ച് നോക്കുമ്പോള്‍, യാഥാര്‍ത്ഥ്യവുമായും വസ്തുതകളുമായും ഒത്ത്പോകുന്ന ഈ വിമര്‍ശനമൊക്കെ വളരെ ചെറുത്. 
ഈ ഒന്നിനും കൊള്ളാത്ത, ശമ്പളം വാങ്ങാൻ വേണ്ടി മാത്രം തൊഴിലെടുക്കുന്ന 99% വും ഗുരുവെന്ന് വിളിക്കപ്പെട്ടു മഹത്വപ്പെടുന്നവരില്‍ വരുന്നു എന്ന് കാണുമ്പോള്‍ പ്രത്യേകിച്ചും.
******
ശേഷം.
മേല്‍ മറുപടികള്‍ക്ക് കാരണമായ ഒറിജിനൽ കുറിപ്പ് കീഴെ കൊടുക്കുന്നു.
*****
ഓരോ സ്കൂൾ അദ്ധ്യാപകനും അറിയണം. 
ഏറ്റവും സുഖം അനുഭവിക്കുന്നവർ നിങ്ങൾ.
ഏറ്റവും ഉത്തരവാദിത്തം കുറഞ്ഞവർ നിങ്ങൾ.
അഥവാ കിട്ടുന്ന ശമ്പളത്തിന്റെ വലിപ്പത്തിനനുസരിച്ച ഉത്തരവാദിത്തം ഒട്ടും കാണിക്കാത്തവർ, നിര്‍വഹിക്കാത്തവർ നിങ്ങൾ.
ഏറ്റവും കുറവ് സമയവും ദിവസവും ജോലിചെയ്യുന്നവർ നിങ്ങൾ.
ഏറ്റവും കൂടുതൽ അവധി അനുഭവിക്കുന്നവർ നിങ്ങൾ.
വേണ്ടത്ര ക്ലാസ് എടുക്കാതെ വേണ്ട വിധം പഠിപ്പിക്കാതെ കുട്ടികളെ പറ്റിക്കുന്നവർ നിങ്ങൾ.
എങ്ങിനെയൊക്കെയോ അദ്ധ്യാപകരായതിന് ശേഷം തീരെ വളരാത്തവർ നിങ്ങൾ. 
ഏറെയും പഠിപ്പിക്കാനര്‍ഹതയില്ലാത്ത വിഭാഗവും നിങ്ങൾ.
അതിനാല്‍ നിങ്ങളില്‍ വലിയ പങ്കും രാഷ്ട്രീയപാർട്ടികളുടെ പണിയാളുകളും ഉപകരണങ്ങളും ബ്ലേഡ്പലിശ കച്ചവടം നടത്തുന്നവരും. 
ഗുരു എന്ന പേര്‌ പോലും നാണിച്ച് പോകും നിങ്ങളിൽ മഹാഭൂരിപക്ഷത്തിന്റെയും നിലവാരവും സ്വരൂപവും വിവരമില്ലായ്മയും കണ്ടാല്‍, അറിഞ്ഞാല്‍. 
നിങ്ങളറിയണം:
നിങ്ങൾ ജീവിക്കുന്നത് നിഷ്കളങ്കരായ കുഞ്ഞുകുട്ടികളുടെ ചിലവില്‍.
കുഞ്ഞുകുട്ടികളുടെ പേരിലും മറവിലുമാണ് നിങ്ങൾ വലിയ ശമ്പളം കൈപ്പറ്റുന്നത്.
ആ നിലക്ക് കുട്ടികൾ നിങ്ങളുടെ യജമാനന്‍മാര്‍.
നിങ്ങൾ കുട്ടികളുടെ വേലക്കാര്‍, അടിമകള്‍.
അദ്ധ്യാപകരേ, കുട്ടികൾ നിങ്ങളെയല്ല; നിങ്ങൾ കുട്ടികളെയാണ് പേടിക്കേണ്ടത്, പൂജിക്കേണ്ടത്. 
കുട്ടികള്‍ക്ക് നിങ്ങളിൽ നിന്നും വേണ്ടതും കിട്ടേണ്ടതും നിങ്ങളുടെ ഔദാര്യമല്ല.
പകരം അവര്‍ക്ക് വകവെച്ച് കിട്ടേണ്ടത് അവരുടെ വിലപ്പെട്ട അവകാശം. വലിയ വില തന്ന അവകാശം. 
ആ അവകാശം നല്‍കാനുള്ള അവതാനതയും വിവേകവും ആത്മാര്‍ത്ഥതയും ആഴവും വിവരവും നിങ്ങൾ നേടണം, കാണിക്കണം. അതിനുള്ള ശ്രമം നിങ്ങൾ നടത്തണം. 
നിങ്ങളൊന്ന് ഓര്‍ത്തുനോക്കൂ:
ദിവസവും എട്ട് മണിക്കൂറാണ് ഓരോ കുട്ടിയും നിങ്ങളോടൊപ്പം ചിലവഴിക്കുന്നത്.
ഒരുപക്ഷേ എട്ട് മിനിറ്റിന്റെ ഉപകാരവും വിവരവും പോലും കിട്ടാതെ.
സ്വകാര്യ ട്യൂഷനോ കോച്ചിംഗ് ക്ലാസോ ഇല്ലാതെ ഏതെങ്കിലും കുട്ടിക്ക് എപ്പോഴെങ്കിലും നന്നായി പഠിക്കാൻ സാധിക്കുന്നുണ്ടോ? 
നിങ്ങൾ ഇത്രയും സമയമെടുത്ത് പഠിപ്പിച്ചിട്ടും ഏതെങ്കിലും ഒരു കുട്ടി നിങ്ങൾ പഠിപ്പിക്കുന്ന സിലബസിന്റെ അടിസ്ഥാനത്തില്‍ മാത്രം നടക്കുന്ന ഏതെങ്കിലും മത്സരപരീക്ഷയിലോ എന്‍ട്രന്‍സ് പരീക്ഷയിലോ സ്വതന്ത്രമായി വിജയിക്കുന്നതായി നിങ്ങള്‍ക്ക് കാണിച്ചു തരാന്‍ പറ്റുമോ?
ഇല്ല.
ഒരു കുട്ടി പോലും നിങ്ങള്‍ പഠിപ്പിച്ചത് കൊണ്ട്‌
നിങ്ങൾ പഠിപ്പിക്കുന്ന സിലബസിന്റെ അടിസ്ഥാനത്തില്‍ മാത്രം നടക്കുന്ന ഒരു മത്സരപരീക്ഷക്കും യോഗ്യരാവുന്നില്ല.
നിങ്ങൾ പഠിപ്പിക്കുന്ന സിലബസിന്റെ അടിസ്ഥാനത്തില്‍ മാത്രം നടക്കുന്ന ഒരു മത്സരപരീക്ഷയിലും ഇത്രയധികം സമയം നിങ്ങളോടൊപ്പം ചെലവഴിച്ചിട്ടും ആരും വിജയിക്കുന്നവരാകുന്നില്ല.
എന്നിട്ടും, നിങ്ങൾ പഠിപ്പിക്കുന്ന സിലബസിന്റെ അടിസ്ഥാനത്തില്‍ മാത്രം നടക്കുന്ന, മത്സരപരീക്ഷകളില്‍ വിജയിക്കാനും യോഗ്യരാവാനും അവര്‍ക്ക് ട്യൂഷനും കോച്ചിങ്ങും വേണ്ടിവരുന്നു. 
നിങ്ങൾ യാഥാര്‍ത്ഥത്തില്‍ എന്ത് ചെയ്യുകയാണ് ഈ എട്ട് മണിക്കൂറും അതിലധികവും കുട്ടികളെയും കൊണ്ട്‌?
വെറും തത്തമ്മേ പൂച്ച പൂച്ച കളിപ്പിക്കുകയും പഠിപ്പിക്കുകയും മാത്രമോ?
കോച്ചിംഗ് സെന്ററുകളും ട്യൂഷന്‍ ക്ലാസ്സും വെറും ഒന്നും ഒന്നരയും രണ്ടും മണിക്കൂറുകള്‍ കൊണ്ട്‌ (ഒരുപക്ഷേ ആഴ്ചയില്‍ വെറും രണ്ടോ മൂന്നോ മണിക്കൂറുകള്‍ കൊണ്ട്‌) നിങ്ങളെക്കാള്‍ സാധിക്കുന്നു, പഠിപ്പിക്കുന്നു. അവരെ യോഗ്യരാക്കുന്നു, വിജയിപ്പിക്കുന്നു. 
സ്കൂൾ അദ്ധ്യാപകരേ:
നിങ്ങള്‍ക്ക് പിഴച്ചിട്ടില്ലേ?
ഉറപ്പായും നിങ്ങള്‍ക്ക് പിഴച്ചിരിക്കുന്നു.
ഉറപ്പായും നിങ്ങൾ പിഴച്ചവരാണ്.
ഒരര്‍ഹതയുമില്ലാതെ വാരിക്കോരി മാര്‍ക്ക് കൊടുത്ത് ഫുള്‍ A പ്ലസ് വാങ്ങിപ്പിക്കുകയും പൊള്ളയായ നൂറ് മേനി വാങ്ങലുമാണ്‌ വിദ്യാഭ്യാസം എന്ന് നിങ്ങൾ തെറ്റിദ്ധരിച്ചു, നിങ്ങളും സര്‍ക്കാറും കൂടി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു.
കാമ്പിലും കൂമ്പിലും തൊടാതെ, ആ നിലക്ക് ഒന്നും പഠിപ്പിക്കാതെ. തത്തമ്മേ പൂച്ച പൂച്ച പോലെ മാത്രം ചിലത് പഠിപ്പിക്കുന്നു. വെറും യാഥാസ്ഥിതികമായി. വീറും വാശിയും ഉണ്ടാക്കാതെ. 
നിങ്ങളെ ഇവിടുത്തെ സര്‍ക്കാറും തൊഴിലാളി യൂണിയനുകളും പിഴപ്പിച്ചിരിക്കുന്നു. തൊഴിലില്‍ വല്ലാത്ത സുരക്ഷിതത്വവും ജോലിസ്ഥിരതയും തന്ന്‌ കൊണ്ട്‌.
ആ നിലക്കും ആ ഉറപ്പിലും നിങ്ങൾ അങ്ങേയറ്റം അലസരും ധാര്‍ഷ്ട്യം നിറഞ്ഞവരുമാണ്. 
യഥാര്‍ത്ഥത്തില്‍ ഇപ്പോൾ നിങ്ങൾ ഒന്നും ശരിയാംവണ്ണം പഠിപ്പിക്കാന്‍ യോഗ്യരല്ല.
നിങ്ങൾ ചെയ്യേണ്ട പണി വേണ്ട വിധം നിങ്ങൾ ചെയ്യുന്നില്ല.
അതിന്‌ വേണ്ടി നിങ്ങൾ ദിനേനയും, കിട്ടുന്ന ശമ്പളത്തോട് നീതി പുലര്‍ത്തുന്ന വിധം, ഒരുങ്ങുന്നും വളരുന്നുമില്ല. 
നിങ്ങൾ ശമ്പളം വാങ്ങാൻ വേണ്ടി മാത്രം വരുന്നവരാണ്.
നിങ്ങൾ ശമ്പളം കിട്ടാന്‍ വേണ്ടി മാത്രം അഭിനയിക്കുന്നവരാണ്.
അതിന്‌ വേണ്ടി മാത്രം കുട്ടികളുടെ സമയം കൊല്ലുന്നവരാണ്.
നിങ്ങൾ രാജ്യത്തിന്റെ സമ്പത്ത് വെറുതെ തിന്ന് നശിപ്പിക്കുന്നവരാണ്.
സ്നേഹപൂര്‍വം.

Monday, November 25, 2019

അല്ലേലും അധ്യാപകതൊഴിലാളികള്‍ മാത്രമേയുള്ളൂ.

സുഹൃത്തിന്റെ മകന്‍
പ്ലസ് വണ്‍പ്ലസ്ടുവിന് സ്കൂളിലേ പോയില്ല
ഒരു കാര്യവുമില്ലെന്നതിന്നാല്‍
അതുകൊണ്ടെന്താ
അവന്‍ IIT കരസ്ഥമാക്കി.

******

അക്ഷരങ്ങൾക്കും വാക്കുകൾക്കുമിടയിലെ 
വെറുതെയെന്ന്തോന്നുന്ന ഒഴിഞ്ഞിടമാണ് 
അക്ഷരങ്ങള്‍ക്കും വാക്കുകള്‍ക്കും 
രൂപമേകി കാര്യമായതാക്കുന്നത്

*******

അല്ലേലും സ്കൂളുകളില്‍ 
ശമ്പളത്തിന് വരുന്ന 
അധ്യാപകതൊഴിലാളികള്‍ മാത്രമേയുള്ളൂ
ഗുരുക്കന്മാര്‍ പോട്ടെ
നല്ല മനുഷ്യര്‍ പോലും അവരിലില്ല.