ഇവള്‍ക്കിന്ന് പിറന്നാള്‍ദിനം
*********
*********
ഈ ഫോട്ടോയില്‍
നിങ്ങൾ കാണുന്നവൾക്ക്.
നിങ്ങൾ കാണുന്നവൾക്ക്.
കഴിഞ്ഞ 20 വര്‍ഷമായി
കൂടെ ജീവിക്കുന്നവള്‍ക്ക്.
കൂടെ ജീവിക്കുന്നവള്‍ക്ക്.
ഇന്നിവളുടെ പിറന്നാള്‍.
കുഴിമടിച്ചിയുടെ,
കുരുത്തംകെട്ടവളുടെ,
39 തികഞ്ഞ
40 ാം പിറന്നാള്‍.
കുരുത്തംകെട്ടവളുടെ,
39 തികഞ്ഞ
40 ാം പിറന്നാള്‍.
കുറച്ച് ചെയത്
കുറെ ഫലം ചെയ്യുന്നവളുടെ
പിറന്നാള്‍.
കുറെ ഫലം ചെയ്യുന്നവളുടെ
പിറന്നാള്‍.
ചെറുതില്‍ വലുത്
കാണിച്ചു തന്നവളുടെ
പിറന്നാള്‍.
കാണിച്ചു തന്നവളുടെ
പിറന്നാള്‍.
അണുവില്‍
പ്രപഞ്ചത്തെ
നിഴലിട്ടവളുടെ
പിറന്നാള്‍.
പ്രപഞ്ചത്തെ
നിഴലിട്ടവളുടെ
പിറന്നാള്‍.
എന്ന് വെച്ചാല്‍
ഇന്ന് 39 തികഞ്ഞു
ഇവള്‍ക്ക്.
ഇന്ന് 39 തികഞ്ഞു
ഇവള്‍ക്ക്.
ഇന്ന് തന്നെ
40 തുടങ്ങുന്നു
ഇവള്‍ക്ക്.
40 തുടങ്ങുന്നു
ഇവള്‍ക്ക്.
പക്ഷേ,
ഇന്നിപ്പോൾ
ഇവളോട് പറയാൻ
ഒന്നുമില്ല.
ഇന്നിപ്പോൾ
ഇവളോട് പറയാൻ
ഒന്നുമില്ല.
എന്ത് കൊണ്ടില്ല?
അറിവിനെക്കാള്‍
വലിയതും
അനുഭവത്തെക്കാള്‍
തെളിച്ചമുള്ളതും,
പറച്ചിലല്ല എന്നതിനാല്‍.
വലിയതും
അനുഭവത്തെക്കാള്‍
തെളിച്ചമുള്ളതും,
പറച്ചിലല്ല എന്നതിനാല്‍.
എരിവും പുളിയും
മധുരവും വേദനയും
ദുഃഖവും സുഖവും
അനുഭവം മാത്രമാണ്,
പറയാൻ കഴിയാത്ത
അറിവ് മാത്രമാണ്,
എന്നതിനാല്‍.
മധുരവും വേദനയും
ദുഃഖവും സുഖവും
അനുഭവം മാത്രമാണ്,
പറയാൻ കഴിയാത്ത
അറിവ് മാത്രമാണ്,
എന്നതിനാല്‍.
പിന്നെയും എന്ത് കൊണ്ടില്ല?
ഏറെയുള്ളത് കൊണ്ട്
ഇല്ല.
ഇല്ല.
പറഞ്ഞാൽ തീരാത്തത്ര
ഉള്ളത് കൊണ്ട്
പറയാൻ ഒന്നുമില്ല.
ഉള്ളത് കൊണ്ട്
പറയാൻ ഒന്നുമില്ല.
അവളറിയിച്ചു തന്ന
ഒരറിവുണ്ട്.
ഒരറിവുണ്ട്.
അതിന്നീ പിറന്നാള്‍ ദിനത്തില്‍
പങ്ക് വെക്കാം.
പങ്ക് വെക്കാം.
'നമ്മൾ കാണുന്ന
ഏതൊരാണും പെണ്ണും
പുല്ലും പൂവും
മുഖം കൊണ്ടും
പെരുമാറ്റം കൊണ്ടും
നമ്മുടെ മുന്‍പില്‍
പ്രത്യക്ഷപ്പെടുന്നത്
മഞ്ഞുമലയുടെ തുമ്പ് മാത്രമായ്.
ഏതൊരാണും പെണ്ണും
പുല്ലും പൂവും
മുഖം കൊണ്ടും
പെരുമാറ്റം കൊണ്ടും
നമ്മുടെ മുന്‍പില്‍
പ്രത്യക്ഷപ്പെടുന്നത്
മഞ്ഞുമലയുടെ തുമ്പ് മാത്രമായ്.
'എത്ര അറിഞ്ഞാലും
നാം അവരെ അറിയുന്നില്ല.'
നാം അവരെ അറിയുന്നില്ല.'
അതിനാലെന്റെ കൂടെയുള്ള
ഇവളെയും
ഈയുള്ളവന്‍ അറിയുന്നില്ല.
ഇവളെയും
ഈയുള്ളവന്‍ അറിയുന്നില്ല.
ഒന്നുറപ്പിച്ച് പറയാം.
ഇവള്‍
സംഖ്യാബലമില്ലാത്ത
പൂജ്യം.
ശൂന്യത തൊട്ടറിഞ്ഞവൾ.
സംഖ്യാബലമില്ലാത്ത
പൂജ്യം.
ശൂന്യത തൊട്ടറിഞ്ഞവൾ.
ശൂന്യതയില്‍ നിന്നുതിര്‍ന്നുവീണ്
ശൂന്യതയിലേക്ക് ജനിച്ചവൾ.
ശൂന്യതയിലേക്ക് ജനിച്ചവൾ.
'അവളെന്ന' തോന്നല്‍ പോലുമില്ലാതെ .
മറ്റൊരു പൂജ്യത്തോടൊപ്പം
സംഖ്യാബലമില്ലാതെ,
പൂജ്യമായ് തന്നെ
ശൂന്യതയില്‍
നൃത്തം ചെയ്യുന്നവൾ.
സംഖ്യാബലമില്ലാതെ,
പൂജ്യമായ് തന്നെ
ശൂന്യതയില്‍
നൃത്തം ചെയ്യുന്നവൾ.
'രണ്ട് പൂജ്യങ്ങൾ തന്നെ
നമ്മളെന്ന്' തറപ്പിച്ച് പറയുന്നവൾ.
നമ്മളെന്ന്' തറപ്പിച്ച് പറയുന്നവൾ.
ഇനിയും
സംഖ്യാബലമില്ലാതെ തന്നെയിരിക്കും
എപ്പോഴുമെന്നുമറിയുന്നവൾ.
സംഖ്യാബലമില്ലാതെ തന്നെയിരിക്കും
എപ്പോഴുമെന്നുമറിയുന്നവൾ.
അവൾ
അവള്‍ക്ക് വേണ്ടിയും
ഈയുള്ളവന്‍
ഈയുള്ളവന് വേണ്ടിയും മാത്രം
ജീവിക്കുന്നു.
അവള്‍ക്ക് വേണ്ടിയും
ഈയുള്ളവന്‍
ഈയുള്ളവന് വേണ്ടിയും മാത്രം
ജീവിക്കുന്നു.
അങ്ങിനെ മാത്രം ജീവിച്ചതിനാല്‍
പരസ്പരം അറിഞ്ഞില്ല;
പകരം ആസ്വദിച്ചു,
സൗന്ദര്യം കണ്ടു.
ഇക്കാലമത്രയും.
പരസ്പരം അറിഞ്ഞില്ല;
പകരം ആസ്വദിച്ചു,
സൗന്ദര്യം കണ്ടു.
ഇക്കാലമത്രയും.
അതിനാല്‍,
എനിക്കറിയാത്ത
എന്റെ കൂടെ ജീവിക്കുന്ന
ഇവള്‍ക്ക്
ഈ ദിനത്തിന്റെ
ഒരു നൂറായിരം
ജന്മദിന ആശംസകള്‍.
എനിക്കറിയാത്ത
എന്റെ കൂടെ ജീവിക്കുന്ന
ഇവള്‍ക്ക്
ഈ ദിനത്തിന്റെ
ഒരു നൂറായിരം
ജന്മദിന ആശംസകള്‍.
No comments:
Post a Comment