നമുക്ക് വേണ്ടത്:
ഇത്രവലിയ ശമ്പളവും ആനുകൂല്യങ്ങളും ആര്‍ഭാടങ്ങളും രാഷ്ട്രസേവനത്തിന് വേണ്ടെന്ന് പറയുന്ന എംഎല്‍എ മാരെയും എംപി മാരെയും.
നമുക്ക് വേണ്ടത്:
വലിയ ശമ്പളവും ആനുകൂല്യങ്ങളും പതിച്ച് നല്‍കുന്ന ബില്ലുകള്‍ വരുമ്പോൾ എതിര്‍ക്കുന്ന എംഎല്‍എമാരെയും എംപിമാരെയും.
നമുക്ക് വേണ്ടത്:
പതിച്ചു കിട്ടുന്ന ശമ്പളവും ആനുകൂല്യങ്ങളും ആര്‍ഭാടങ്ങളും തന്റെ മണ്ഡലത്തിലെ അര്‍ഹിക്കുന്ന പാവപ്പെട്ട ജനങ്ങൾക്ക് അണ പൈ വ്യത്യാസമില്ലാതെ വീതിച്ചു കൊടുക്കുന്ന എംഎല്‍എമാരെയും എംപിമാരെയും.
പതിച്ചു കിട്ടുന്ന ശമ്പളവും ആനുകൂല്യങ്ങളും ആര്‍ഭാടങ്ങളും തന്റെ മണ്ഡലത്തിലെ അര്‍ഹിക്കുന്ന പാവപ്പെട്ട ജനങ്ങൾക്ക് അണ പൈ വ്യത്യാസമില്ലാതെ വീതിച്ചു കൊടുക്കുന്ന എംഎല്‍എമാരെയും എംപിമാരെയും.
*****
സ്വപ്നമാണ്.
പക്ഷേ ഇതല്ലേ നടക്കേണ്ടത്?
പ്രത്യേകിച്ചും ജനാധിപത്യത്തില്‍.
പട്ടിണിപ്പാവങ്ങൾ മാത്രമായ ഇന്ത്യക്കാരുടെ ജനാധിപത്യത്തില്‍ ഇതല്ലേ നടക്കേണ്ടത്?
അവനവന്റെ ഉപജീവനം കഴിച്ച് ബാക്കി വരുന്നത് രാഷ്ട്രസേവനത്തിന്റെ പേരില്‍ കിട്ടുന്ന ശമ്പളത്തില്‍ നിന്നും ആനുകൂല്യങ്ങളില്‍ നിന്നും എംഎല്‍എ മാരും എംപിമാരും ജനങ്ങൾക്ക് നല്‍കണം.
എംഎല്‍എയും എംപിയും അല്ലാത്തപ്പോൾ സമ്പാദിച്ചതും കുടുംബപരമായി സ്വന്തമായയുള്ളതും ആരും ചോദിക്കുന്നില്ല.
രാഷ്ട്രസേവനത്തിന്റെ പേരില്‍ അവർ സമ്പാദിക്കാന്‍ പാടില്ല.
രാഷ്ട്രസേവനം സമ്പാദ്യത്തിന്റെ വഴിയാകരുത്.
അങ്ങനെ വല്ല സമ്പാദ്യവും ഉണ്ടെങ്കിൽ, അവർ ജനപ്രതിനിധികള്‍ ആയതിന് ശേഷം ഉണ്ടാവുന്നുവെങ്കിൽ, അത് ജനങ്ങൾക്ക് കൊടുക്കണം.
ഇങ്ങനെയുള്ള നിയമമാണ്, ഇങ്ങനെയുള്ള ജനപ്രതിനിധികളാണ് ജനാധിപത്യത്തില്‍ ഉണ്ടാവേണ്ടത്.
ജനപ്രതിനിധികള്‍ ആയതിന് ശേഷം ഇവരുടെ ആസ്തി വകകള്‍ വര്‍ദ്ധിക്കാന്‍ പാടില്ല. കണിശമായും വര്‍ദ്ധിക്കാന്‍ പാടില്ല.
രാഷ്ട്രസേവനം സമ്പാദ്യത്തിന്റെ വഴിയല്ല. സമ്പാദിക്കാനുള്ള ജോലി അല്ല.
*****
രാഷ്ട്രസേവനം തൊഴിൽ തന്നെ എന്ന് വെക്കാം, ഏറിയാല്‍. പക്ഷേ പാര്‍ട്ടികളെയും നേതാക്കളെയും പോറ്റി രക്ഷപ്പെടുത്തേണ്ട തൊഴിലാണോ? രാജ്യത്തെ കട്ട് മുടിക്കേണ്ട തൊഴിലാണോ? രാജ്യത്തെ എപ്പോഴും രോഗിയാക്കി വെക്കേണ്ട തൊഴിലാണോ?
അപ്പോഴും ഒരു ചോദ്യം ഇല്ലേ?
തൊഴിൽ ആണേൽ, ഉപജീവനത്തിനും ജീവിതത്തിനും വേണ്ടത്ര ശമ്പളം അല്ലേ വേണ്ടൂ?
മറ്റ് തൊഴിലാളികള്‍ക്ക് ഉള്ളതിനെക്കാള്‍ മറ്റ് ഇന്ത്യക്കാര്‍ക്ക് കിട്ടുന്നതിനേക്കാള്‍ ഒന്നും കൂടുതൽ കൊടുക്കേണ്ടതില്ല ജനങ്ങളെ സേവിക്കുന്ന ജനപ്രതിനിധികള്‍ക്ക്. അവശ്യം ആവശ്യമായത് ഒഴികെ.
രാജ്യത്തിന്റെയും രാജ്യനിവാസികളുടെയും ചിലവില്‍ ആര്‍ഭാടം നടത്തുകയല്ലല്ലോ ജനപ്രാതിനിധ്യം എന്നാല്‍. ?
വെറും അഞ്ച് കൊല്ലത്തെ, എന്നല്ല വെറും രണ്ട് കൊല്ലത്തെ, സേവനത്തിന്, ജീവിതകാലം മുഴുവന്‍ സൗജന്യവും ആനുകൂല്യങ്ങളും പെന്‍ഷനും നല്‍കേണ്ടതില്ലല്ലോ?
ഒന്നിലധികം രീതിയില്‍ പെൻഷൻ പറ്റുകയും പാടില്ലല്ലോ?
രാജ്യത്തെ പൗരന്മാരുടെ അവസ്ഥയും കണക്കിലെടുത്ത് വേണം കാര്യങ്ങൾ അങ്ങനെ തോന്നും പോലെ അനുഭവിക്കുക.
രാജ്യത്തിന്റെ ഭാഗത്ത് നിന്ന് ഒരു സുരക്ഷയും മറ്റാര്‍ക്കും ഇല്ല.
സർക്കാർ തസ്തികയില്‍ ഉള്ള കുറച്ച് തൊഴിലാളികള്‍ക്ക് ഒഴികെ.
രാജ്യത്തിന്റെ വിഭവം ഇവരെ പോറ്റാന്‍ തന്നെ പോരെന്ന് വരുന്ന അത്ര വരരുത് ഇവരുടെയൊക്കെ ആര്‍ഭാടം.
No comments:
Post a Comment