Thursday, June 30, 2022

ഒരു രാജ്യവും സമൂഹവും അധപതിച്ചു എന്നെങ്ങിനെ മനസിലാവും?

ഒരു രാജ്യവും സമൂഹവും അധപതിച്ചു എന്നെങ്ങിനെ മനസിലാവും? 

കുറ്റം ചെയ്തവരെ ശിക്ഷിക്കാതെ, പകരം ആ കുറ്റത്തെ ചൂണ്ടിക്കാട്ടിയവരെ ശിക്ഷിക്കുമ്പോള്‍. എന്ത് പേര്‌ വിളിച്ചും.

*****

കാര്‍ഷിക നിയമവും പൗരത്വനിയമവും ഉണ്ടാക്കാനറിയാം. പക്ഷേ പെട്രോളിന്റെ കാര്യത്തില്‍ അതറിയില്ല. അത് കോണ്‍ഗ്രസ് തന്നെ തിരുത്തണം പോല്‍.

*****

എങ്ങനേലും സർക്കാർ ജീവനക്കാരെ പോറ്റണം. മദ്യം വിറ്റായാലും പെട്രോളിന് 200% നികുതി ചുമത്തിയായാലും അവരുടെ ശമ്പളം വര്‍ദ്ധിപ്പിക്കണം.


ഖബറിൽ ഒറ്റയ്ക്ക് കിടക്കേണ്ടേ ദൈവമേ!' പേടിയാണ് അവരുടെ വിശ്വാസം.

 'ഖബറിൽ ഒറ്റയ്ക്ക് കിടക്കേണ്ടേ ദൈവമേ!' മരിച്ചാലും താൻ ബാക്കിയുണ്ടെന്ന് കരുതുന്നവന്‍  

പേടിച്ച് പറയുന്നു. ഒറ്റയായ ദൈവം എന്ത് പറയാൻ?

*****

ഇസ്ലാം വിശ്വാസികളായ ഓരോരുവനെയും നോക്കുക. 

അവർ ആകെമൊത്തം പേടിയിലാണ്. 

ദൈവത്തെ പേടിക്കുന്നു. 

നരകത്തെ പേടിക്കുന്നു. 

എത്ര പ്രാർത്ഥിച്ചാലും ദൈവം കേൾക്കുമോ സ്വീകരിക്കുമോ എന്ന് പേടിക്കുന്നു. 


പേടി മാത്രം കൊണ്ടു നടക്കുന്നവർ പേടി മാത്രം പരത്തുന്നു. 

കുട്ടികളിൽ വരെ. 

പേടിയാണ് അവരുടെ വിശ്വാസം.


*****

ചുറ്റുപാടുമുള്ള മുഴുവൻ വിശ്വാസികളും അങ്ങനെ തന്നെ... 


പേടി മാത്രം. പേടിയിൽ മാത്രം. 


പേടിപ്പിച്ച് മുതലെടുക്കുന്ന മതവും മതനേതൃത്വവും. 


ആവശ്യപ്പെട്ട് പറഞ്ഞത് തന്നെ, ആവർത്തിച്ചാവശ്യപ്പെട്ട് പറഞ്ഞ് തന്നെ പ്രാർത്ഥിക്കുന്നു. 


എത്ര ഉച്ചത്തിൽ പറഞ്ഞാലും, ഉസ്താദ് തന്നെ പറഞ്ഞാലും ദൈവം കേൾക്കാത്തത് പോലെ. 


ആവശ്യങ്ങളുടെ നീണ്ടനിര ആവർത്തിച്ചാവർത്തിച്ച് പ്രാർത്ഥിച്ചു പറയുന്നു. ഉച്ചത്തിൽ, ഉച്ചഭാഷിണിയിൽ, മൈക്കിൽ. 


എന്തോ തെറ്റുകൾ, അബദ്ധങ്ങൾ ദൈവം ചെയ്തത് പോലെ; തിരുത്താൻ എന്നവണ്ണം. 


ദൈവം മറന്ന് പോകുന്നതുപോലെ; ഓർമ്മിപ്പിക്കാൻ.


ദൈവത്തിന്റിയാത്തത്; ഇവർ അറിയുന്നു എന്ന പോലെ.

*****


Wednesday, June 29, 2022

ഇസ്ലാംമതം പേടിയുടെ (ഫോബിയയുടെ) മതം.

ഇസ്ലാംമതം പേടിയുടെ (ഫോബിയയുടെ) മതം. ഇസ്ലാംമതം ഉണ്ടാക്കുന്നതും നൽകുന്നതും പേടി മാത്രം.

അതുകൊണ്ട് തന്നെ ഇസ്ലാമോഫോബിയ ആർക്കാണ്? മുസ്ലിംകൾക്ക് തന്നെ. അല്ലെങ്കിൽ പ്രവാചകനെ കുറിച്ചും ഇസ്ലാമിനെ കുറിച്ചും ശരിക്കും ഉളളത് തന്നെ പറയുമ്പോൾ പേടിയാവുന്നതും അസ്വസ്ഥപ്പെടുന്നതും അക്രമോൽസുകരാവുന്നതും എന്തിന്? ബുദ്ധിപരമായി നേരിടാൻ സാധിക്കാതെ.


*****

വെയിലും ചൂടും തണുപ്പും വിശപ്പും രുചിയും വേദനയും രോഗവും ബാധകമാണെങ്കിൽ അതുപോലെ ബാധകമാകണം ചുറ്റുപാടിലെ  കുത്സിതരാഷ്ട്രീയവും വിലവർധനയും. എതെങ്കിലും മാത്രമല്ല, എല്ലാം ഒരുപോലെ ആപേക്ഷികം. അല്ലെങ്കിൽ എല്ലാം ഓരുപോലെ ആത്യന്തികം.

*****

ഇസ്ലാം വിശ്വാസികളായ ഓരോരുവനെയും നോക്കുക. 

അവർ ആകെമൊത്തം പേടിയിലാണ്. ദൈവത്തെ പേടിക്കുന്നു. നരകത്തെ പേടിക്കുന്നു. എത്ര പ്രാർത്ഥിച്ചാലും ദൈവം കേൾക്കുമോ സ്വീകരിക്കുമോ എന്ന് പേടിക്കുന്നു. 

പേടി മാത്രം കൊണ്ടു നടക്കുന്നവർ പേടി മാത്രം പരത്തുന്നു. കുട്ടികളിൽ വരെ. 

പേടിയാണ് അവരുടെ വിശ്വാസം.











Tuesday, June 28, 2022

വേറെ വേറെയായ സസ്യവും അവയുടെ വേറെ വേറെയായ വേരുകളും...

ഓരോ വേറെ വേറെയായ സസ്യവും അവയുടെ വേറെ വേറെയായ വേരുകളും മണ്ണിനെ വേറെ വേറെ തന്നെയായി മനസ്സിലാക്കട്ടെ.


ആരും കാണാത്ത സ്വന്തം ഇടങ്ങളില്‍ താഴ്ന്നിറങ്ങി ചെന്ന് കൊണ്ട്‌ തന്നെ ഓരോരുത്തനും മനസിലാക്കണം. വേരുകൾ ചെയ്യുന്നത് പോലെ തന്നെ. 


രാപ്പകലുകള്‍ വ്യത്യാസമില്ലാതെ ഒളിഞ്ഞിരുന്നന്വേഷിച്ചു കൊണ്ട്‌. എല്ലായ്പ്പോഴും വളര്‍ന്ന് കൊണ്ട്‌, വളർച്ച തേടിക്കൊണ്ട്, നേടിക്കൊണ്ട്. 


അതനുസരിച്ച് അവ മണ്ണില്‍ നിന്നും വേറെ വേറെ ഇലകളും പൂക്കളും പഴങ്ങളും തന്നെ പുറത്ത് കൊണ്ടുവരട്ടെ.


പാതിരാവിന്റെ കൂരിരുട്ടില്‍ ഒറ്റക്കിരുന്ന് ആകാശത്ത് കൈനീട്ടി ദൈവത്തെ വിളിക്കുന്നത് ജീവിതം ജീവിതത്തെ വിളിക്കുന്നതാണ്. 


എല്ലാ ഓരോ പഴവും പൂവും ഇലയും മണ്ണിനെ കുറിച്ച ആ ഓരോ വിളിയുടെയും സസ്യത്തിന്റെയും വ്യത്യസ്തമായ ഭാഷ്യങ്ങളും നിര്‍വചനങ്ങളും വിശദീകരണങ്ങളുമാണ്. 


ഒന്നും ഒരു സസ്യവും അത് മാത്രം, തന്റേത് മാത്രം, തന്റെ വിളി മാത്രം, തന്റെ പഴവും പൂവും ഇലയും പോലെ മാത്രം, മണ്ണിന്റെ ഗുണം, മണ്ണിനെ കുറിച്ച ഒരേയൊരു ശരിയായ വിശദീകരണം, നിര്‍വ്വചനം എന്ന് പറയാതിരിക്കട്ടെ.


******


നിങ്ങൾ ദൈവത്തെ വിളിച്ചുകൊള്ളൂ. ഒഴിഞ്ഞിരുന്നും ഒളിഞ്ഞിരുന്നും വിളിച്ച് കൊള്ളുക. 


ആര് പറഞ്ഞു നിങ്ങൾ ദൈവത്തെ വിളിക്കരുതെന്ന്, വിളിക്കേണ്ടെന്ന്?


ദൈവം നിങ്ങളുടെ ആകാശമാണ്. നിങ്ങളുടെ ആത്മഗതം തന്നെയായ ആകാശം.


ദൈവം നിങ്ങളുടെ ജീവിതമാണ്.


ജീവിതം ജീവിതത്തെ വിളിക്കുന്നതാണ് നിങ്ങളുടെ ഓരോ വിളിയും പ്രാര്‍ത്ഥനയും.


നിങ്ങളുടെ ഓരോ പ്രയത്നവും നിങ്ങളുടെ ഓരോ വിളിയാണ്, പ്രാര്‍ത്ഥനയാണ്.


നിങ്ങൾ ദൈവത്തിന്റെ സഹായം തേടുമ്പോള്‍ ജീവിതം ജീവിതത്തിന്റെ തന്നെ സഹായം തേടുന്നതാണ്.


ജീവിതം ജീവിതത്തിന്റെ തന്നെ സഹായം തേടുക വളരേ സാധാരണം, സ്വാഭാവികം. 


ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒരാകാശമുണ്ട്. ഒരാത്മഗതമുണ്ട്. 


കണ്ടാലും കണ്ടില്ലെങ്കിലും കാഴ്‌ച മുട്ടിയെങ്കിലും ഒരാകാശമുണ്ട്. ഒരാത്മഗതമുണ്ട്. 


നിങ്ങളുടെ കഴിവുകേടും അശക്തിയും നിസ്സഹായതയും പരിമിതിയും തൊട്ടറിയുന്നിടത്ത് നിന്ന് തുടങ്ങുന്നു നിങ്ങളുടെ ദൈവം, നിങ്ങളുടെ ആകാശം, നിങ്ങളുടെ ആത്മഗതം, നിങ്ങളുടെ ജീവിതം. 


നിങ്ങളുടെ സ്വപ്നവും സങ്കല്‍പവും ആയ ആകാശം, ദൈവം, ജീവിതം.


നിങ്ങളുടെ ഉള്ളിലും പുറത്തും നിറഞ്ഞ് നില്‍ക്കുന്ന, നിങ്ങളെ വരിഞ്ഞ് മുറുക്കുന്ന ആകാശം, ദൈവം, ജീവിതം. 


നിങ്ങളുടെ കഴിവുകേടും അശക്തിയും നിസ്സഹായതയും നിങ്ങൾ നിങ്ങളെ തന്നെ പറഞ്ഞറിയിക്കുന്നത് കൂടിയാണ്‌ നിങ്ങൾ നടത്തുന്ന ഓരോ വിളിയും പ്രാര്‍ത്ഥനയും. 


നിങ്ങൾ ദൈവത്തെ വിളിക്കുന്നത് നിങ്ങളെ തന്നെ വിളിക്കും പോലെ നിസാരമാണ്, ഗൗരവമുള്ളതാണ്, അര്‍ത്ഥവത്താണ്‌.


നിങ്ങളുടെ പ്രാര്‍ത്ഥനയും വിളിയും നിങ്ങൾ നിങ്ങളെ തന്നെ ഓര്‍മ്മിപ്പിക്കുന്നതാണ്. നിങ്ങൾ എന്തെന്നും എന്തല്ലെന്നും.


നിങ്ങളല്ലാത്ത ഭാഗം നിങ്ങളുടെ ദൈവം, നിങ്ങളുടെ ആകാശം, നിങ്ങളുടെ നിസ്സഹായത. 


നിങ്ങൾ ദൈവത്തെ കണ്ടെത്തുന്നത് നിങ്ങളെ തന്നെ കണ്ടെത്തും പോലെ ലളിതമാണ്‌. അപരിചിതത്വത്തില്‍ ഒരു പരിചയം. ഒപ്പം നിങ്ങളല്ലാത്തതിനെ കണ്ടെത്തുമ്പോഴുള്ള തരിമ്പു പേടിയും. 


നിങ്ങളുടെ നിസ്സഹായതയില്‍ നിങ്ങളറിയുന്നു:


നിങ്ങൾ നിങ്ങളെന്ന് പറയുന്ന, മറ്റുള്ളവരാല്‍ നിങ്ങളെന്ന് വിളിക്കപ്പെടുന്ന ഒന്നും നിങ്ങളല്ലെന്ന്. 


നിങ്ങളെ നിങ്ങളാക്കുന്ന ഒന്നും നിങ്ങൾ അല്ലെന്ന്, നിങ്ങൾ ഉണ്ടാക്കുന്നില്ലെന്ന്.


നിങ്ങളെ നിങ്ങളാക്കുന്ന ഒന്നും നിങ്ങൾ വളര്‍ത്തിയില്ലെന്ന്.


നിങ്ങളെ നിങ്ങളാക്കുന്ന ഒന്നും നിങ്ങൾ നിയന്ത്രിക്കുന്നില്ലെന്ന്. 


നിങ്ങളെ നിങ്ങളാക്കുന്ന ഒന്നും വളരുന്നതും തളരുന്നതും നിങ്ങൾ കാണുന്നില്ലെന്ന്, അറിയുന്നില്ലെന്ന്. 


എന്നിടത്താണ് നിങ്ങളുടെ ദൈവം തുടങ്ങുന്നത്, ആകാശം വലുതാവുന്നത്. 


അത് നിങ്ങളുടെ മുടിയായാലും നഖമായാലും ശ്വാസകോശമായാലും കിഡ്നിയും കരളുമായാലും ശരി.


നിങ്ങളുടേതെന്ന് പറയാൻ മാത്രം ഒന്നും നിങ്ങളുടേതല്ല, നിങ്ങളല്ല, നിങ്ങൾ ഉണ്ടാക്കിയതല്ല. 


നിങ്ങളെ നിങ്ങൾ ആക്കിയത് നിങ്ങളല്ല എന്ന അറിവാണ്, ആ അറിവാകണം നിങ്ങളെ ദൈവത്തില്‍ എത്തിക്കുന്നത്, ആകാശത്തില്‍ ഉയർത്തുന്നത്. 


പക്ഷെ, ആ ദൈവം നിങ്ങളുടെ ആ നിലക്കുള്ള ബോധ്യതയാണ്, പറക്കാനുള്ള സാധ്യതയാണ്. 


ഒപ്പം ഓരോരുത്തനും ദൈവം ആ നിലക്ക് അവനവന്റെ ബോധ്യതയാണ്,

പൊങ്ങാനുള്ള ഇടമാണ്‌. 


അതുകൊണ്ട്‌ തന്നെ ആ ദൈവത്തിന് നിങ്ങൾ നിങ്ങളുടെ ബോധ്യത വെച്ച്, നിങ്ങൾ പറന്ന് കളിക്കുന്നത് വെച്ച് വിളിക്കുന്ന പേരും വിശേഷണവും നിങ്ങളുടേത് മാത്രം. 


അങ്ങനെ നിങ്ങൾ കാണുന്ന രൂപവും ഭാവവും മാത്രമേ ഉള്ളൂ, അത് മാത്രമേ എല്ലാവരും കാണാവൂ, വിളിക്കാവൂ എന്ന് മാത്രം പറയാതിരുന്നാല്‍ മതി.


*********


മണ്ണിനെ ഓരോ വേറെ വേറെ സസ്യവും അവയുടെ വേറെ വേറെ വേരുകളും സാദ്ധ്യതകളും വെച്ച് വേറെ വേറെ തന്നെയായി മനസ്സിലാക്കട്ടെ.


അതനുസരിച്ച് അവ മണ്ണില്‍ നിന്നും വേറെ വേറെ പൂക്കളും പഴങ്ങളും തന്നെ പുറത്ത് കൊണ്ടുവരട്ടെ.


അവയൊക്കെയും മണ്ണിനെ കുറിച്ച അവരുടെ വ്യത്യസ്തമായ നിര്‍വചനങ്ങളും വിശദീകരണങ്ങളുമാവട്ടെ. 


ഒന്നും ഒരു സസ്യവും തന്റേത് മാത്രം എന്നെന്നേക്കുമായി ഒന്നേ ഒന്ന് എന്ന് പറയാതെ.

എന്ത് കൊണ്ട് മുഹമ്മദും ആയിഷയും വിഷയമാകുന്നു, വിഷയമാകണം?

 എന്ത് കൊണ്ട് മുഹമ്മദും ആയിഷയും വിഷയമാകുന്നു, വിഷയമാകണം?


കുറേ പേരങ്ങനെ പഴയ കാലത്ത്  കാലത്തിൻ്റെ ഗതിയും കഥയും പോലെ ചെറിയ പ്രായത്തിലുള്ള പെൺകുട്ടികളെ വിവാഹം ചെയ്തിട്ടില്ലേ? 


അങ്ങനെ പോയ കുറേ പേരെ പോലെയല്ലേ മുഹമ്മദും ആയിഷയും???? 


അങ്ങനെ പോയ കുറേ പേരെ പോലെ തന്നെ വെറുതേ മറക്കപ്പെടെണ്ടവരോ മുഹമ്മദും ആയിഷയും???


എങ്കിൽ അവർക്കൊന്നും ഇല്ലാത്തത്, അവരെ കുറിച്ചൊന്നും ചർച്ച ചെയ്യാത്തത് എന്താണ് മുഹമ്മദിന് മാത്രം?


ശരിയാണ്. 


പക്ഷേ മേൽചോദ്യങ്ങൾ ഉന്നയിക്കുന്നവർ താഴെ പറയുന്ന ചില കാര്യങ്ങൾ കൂടി ചിന്തിക്കണം, വിലയിരുത്തണം. 


******


അങ്ങനെയുള്ള കുറേ പേരെ പോലെ മാത്രമാണോ മുഹമ്മദ്? 


അല്ല.


അങ്ങനെയുള്ള കുറേ പേരെ പോലെയാണോ ഇസ്ലാമും മുസ്ലിംകളും മുഹമ്മദിനെ കണക്കാക്കുന്നതും അവതരിപ്പിക്കുന്നതും? 


അല്ല.


ഇസ്ലാമിനെയും മുസ്ലിംകളെയും സംബന്ധിച്ചേടത്തോളം ഏതെങ്കിലും കാലത്തിലും ഏതെങ്കിലും കാലത്തിൻ്റെ കഥയിലും ഗതിയിലും ചുരുങ്ങുന്ന, ചുരുങ്ങേണ്ട ആളാണോ മുഹമ്മദ്? 


അല്ല.


മുഹമ്മദ് എല്ലാരും എല്ലാ കാലത്തും നിർബന്ധമായും പിന്തുടരേണ്ട മാതൃക എന്ന വാദം ഇസ്ലാമിനും മുസ്ലിംകൾക്കും ഇല്ലേ? 


ഉണ്ട്.


അങ്ങനെയുള്ള മറ്റുള്ള കുറേ പേര് പ്രവാചകരോ, അവസാനത്തെ പ്രവാചകരോ, സർവ്വകാലത്തേക്കുമുള്ള പ്രവാചകരോ ആണെന്ന് അവർ സ്വയമോ അവർക്ക് വേണ്ടി മറ്റാരെങ്കിലുമോ അവകാശപ്പെടുന്നുണ്ടോ? 


ഇല്ല. 


മുഹമ്മദിൻ്റെ കാര്യത്തിൽ അങ്ങനെയാണോ കാര്യം? 


അല്ല.


മുഹമ്മദ് പ്രവാചകനാണെന്നും, അവസാനത്തെ പ്രവാചകനാണെന്നും, സർവ്വകാലത്തേക്കുമുള്ള പ്രവാചകനാണെന്നും മുഹമ്മദ് സ്വയവും മുഹമ്മദിന് വേണ്ടി മറ്റനേകരും അവകാശപ്പെടുന്നില്ലേ?


ഉണ്ട്


മുഹമ്മദിനെ പോലെയാണ് അങ്ങനെയുള്ള കുറേ പേര് എന്ന വിശ്വാസം മുഹമ്മദിൽ വിശ്വസിക്കുന്നവർക്കുണ്ടോ? 


ഇല്ല. 


അതവർ സമ്മതിച്ച് കൊടുക്കുമോ? 


ഇല്ല 


കുറേ പേരങ്ങിനെ കാലത്തിൻ്റെ ഗതിയും കഥയും പോലെ പല കാര്യങ്ങളും ചെയ്തിട്ടുണ്ട്. ശരിയാണ്.


പക്ഷേ അങ്ങനെയുള്ള ആ കുറേ പേര് ആരും തന്നെ തങ്ങൾ മാത്രമാണ് ശരി, തങ്ങളെ മാത്രം പിന്തുടരണം, തങ്ങളുടെ വാക്കും പ്രവർത്തിയും മാത്രമാണ് അനുസരിക്കപ്പെടേണ്ട, അനുകരിക്കപ്പെടേണ്ട അവസാനത്തെ വാക്കും മാതൃകയും എന്ന് വാദിച്ചുവോ?


ഇല്ല.


അങ്ങനെയുള്ള ആ കുറേ പേര് ചെറിയ പ്രായത്തിലുള്ള പെൺകുട്ടികളെ കല്യാണം കഴിച്ചെങ്കിൽ അങ്ങനെ കല്യാണം ചെയ്ത സമയത്ത് അവരും ചെറിയ പ്രായക്കാരായിരുന്നില്ലേ? അങ്ങനെ കല്യാണം നടത്തുന്ന സമയത്ത് അവർക്കും ചെറിയ പ്രായമായിരുന്നില്ലേ?


അതേ. 


അങ്ങനെ കല്യാണം ചെയ്ത മറ്റുള്ളവരും അവരുടെ ഭാര്യമാരും തമ്മിൽ 58 വയസും ആറു വയസും തമ്മിലുള്ള 52 വയസ്സിൻ്റെ വ്യത്യാസം ഉണ്ടായിരുന്നുവോ?


ഇല്ല.


അങ്ങനെ കല്യാണം ചെയ്തവരാരും പന്ത്രണ്ടോ അതിലധികമോ കല്യാണം നടത്തിയവർ ആയിരുന്നുവോ?


അല്ല.


*****


ഇനി, ആറോ എട്ടോ വയസ്സുള്ള ആയിഷയും 58 വയസ്സുള്ള മുഹമ്മദും തമ്മിൽ നടന്ന വിവാഹം ചർച്ച ചെയ്യുന്നതിൽ തെറ്റുണ്ടോ? 


സാധാരണഗതിയിൽ തെറ്റില്ല. 


എന്തുകൊണ്ട്?


മുഹമ്മദ് സർവ്വലോകത്തിനുമുള്ള പ്രവാചകനാണെന്നും സർവ്വലോകവും മുഹമ്മദിൽ വിശ്വസിക്കണമെന്നും മുഹമ്മദിനെ മാത്രം പിന്തുടരണമെന്നും ഇസ്ലാം പറയുന്നു.  


എങ്കിൽ, ആ സർവ്വലോകത്തിനും മുഹമ്മദിനെ മനസ്സിലാക്കാനും മനസ്സിലാക്കാൻ സാധിക്കുവോളവും അനുകൂലിച്ചും പ്രതികൂലിച്ചും തലനാര് കീറി ചർച്ചചെയ്യാനും അവകാശവും അധികാരവും ഉണ്ടാവേണ്ടതാണ്.


*****


പക്ഷേ, അതേസമയം തന്നെ പറയട്ടെ.


രാജ്യം ഭരിക്കുന്ന പാർട്ടി ചർച്ച ചെയ്യേണ്ട കാര്യമല്ല മുഹമ്മദും ആയിഷയും തമ്മിലുളള വിവാഹം. മതപരമായ ഒന്നും.


ഇന്ത്യ എന്ന രാജ്യം ഭരിക്കുന്ന പാർട്ടിക്ക് ഏതെങ്കിലും പ്രത്യേക മതം പഠിപ്പിക്കലും ഏതെങ്കിലും പ്രത്യേക മതത്തെ വിമർശിക്കലും പണി ആയിക്കൂട. അങ്ങനെയൊരു മതസംഘടന അല്ല, ആയിക്കൂട രാഷ്ട്രീയ പാർട്ടിയായ രാജ്യം ഭരിക്കുന്ന പാർട്ടി.


രാജ്യം ഭരിക്കുന്ന പാർട്ടി ചർച്ച ചെയ്യേണ്ടത് രാജ്യത്തെ തൊഴിലില്ലായ്മയും വിലവർധനയും രൂപയുടെ മൂല്യശോഷണവും അവയ്ക്കൊക്കെയുമുള്ള പരിഹാര നിർദേശങ്ങളുമാണ് 


എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകേണ്ട രാജ്യം ഭരിക്കുന്ന പാർട്ടി ജനങ്ങൾക്കിടയിൽ വിഭജനവും വെറുപ്പും അകൽച്ചയും ഉണ്ടാക്കുന്ന കോലത്തിൽ, അങ്ങിനെ അധികാരം വീണ്ടും വീണ്ടും ഉറപ്പിക്കാൻ ചർച്ച ചെയ്യേണ്ട കാര്യമല്ല ഇത്.


ഒരു പാർട്ടിയുടെയും അവരുടെ നേതാക്കളുടെയും അണികളുടെയും, അവർ തുടർച്ചയായി ഇന്നിതുവരെ ഈ നാടിനെ ഭരിച്ചു കൊണ്ട് തന്നെ, പിന്നെ ഭരണം നേടാനും നിലനിർത്താനും തുടർത്താനും ചെയ്യുന്ന കാര്യങ്ങളുടെയും പറയുന്ന വാക്കുകളുടെയും ഉദ്ദേശമാണ് പ്രധാനം. ഈ കാര്യത്തിലും എല്ലാ കാര്യത്തിലും.


അത് മനസിലാക്കാൻ ആർക്കെങ്കിലും ഏറെ പ്രയാസമുണ്ടാവില്ല ഇന്നീ നാട്ടിൽ. 


അതും അത്തരം ഉദ്ദേശം അധികാരത്തിന് വേണ്ടി മാത്രമുള്ള അധമവികാരത്തിൽ അധിഷ്ടിതമായതാവരുത്. 


ഉദ്ദേശമാണ് വാക്കിൻ്റെയും പ്രവർത്തിയുടെയും അർത്ഥവും ലക്ഷ്യവും ഏറെയും നിശ്ചയിക്കുന്നത്.


ഇസ്‌ലാമിക വിഷയങ്ങളുടെ ബുദ്ധിപരമായ ചർച്ചയല്ലല്ലോ അല്ലാതെ ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ ഉദ്ദേശം? 


മുഹമ്മദ് നബിയുടെ ചരിത്രം പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും അല്ലല്ലോ ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ കർമ്മപരിപാടി? 


*****


പക്ഷേ സാധാരണ ജനങ്ങളായ, വിശ്വാസികളായ ജനങ്ങൾക്കത് ചർച്ച ചെയ്യാം, ചർച്ച ചെയ്യാൻ സാധിക്കണം. 


സാധാരണ ജനങ്ങൾ അത് ചർച്ച ചെയ്യുന്നതിൽ തെറ്റ് പറയാൻ പാടില്ല. 


പ്രത്യേകിച്ചും എല്ലാവർക്കും വഴികാട്ടാൻ വന്ന അന്ത്യപ്രവാചകനാണ് മുഹമ്മദ് എന്ന വാദം ഉണ്ടായിരിക്കെ...


ആ നിലക്ക് ഇസ്ലാം മതത്തിൽ  ആളെ ക്ഷണിച്ച് കൂട്ടുക എന്നത് വലിയ പ്ലാനും പദ്ധതിയും ആയിരിക്കുന്ന അവസ്ഥയിൽ..


എങ്കിൽ മുഹമ്മദിനെ കുറിച്ച് മുടിനാര് കീറിമുറിച്ച് ചർച്ച ചെയ്യുന്നതിൽ ഒരു നിലക്കും അസ്വസ്ഥതയും അസഹിഷ്ണുതയും പേടിയും തോന്നേണ്ടതില്ല.


ആയിഷയുടെ വിവാഹവും പ്രായവും ഒക്കെ ശരിയോ തെറ്റോ ആവട്ടെ. 


ആയിഷ മുഹമ്മദ് അമ്പത്തിയെട്ടാം വയസ്സിൽ കല്യാണം ചെയ്ത ആറോ എട്ടോ വയസുകാരി തന്നെയായാലും അല്ലെങ്കിലും. അതും മുഹമ്മദിൻ്റെ ഏക ഭാര്യയല്ല ആയിഷ, പകരം ഒരുപടി ഭാര്യമാരിൽ ഒരാളാണ് എന്നാകിലും.

Monday, June 27, 2022

പ്രണയത്തിന് കണ്ണില്ല, മതമില്ല എന്നത് വെറുംവാക്ക് .

കാമം വേഷംകെട്ടി വരുന്നതാണ് പ്രണയം. 


അതിൽ സ്ത്രീ ഗർഭിണിയായി കെണിയും. ഒരിക്കൽ കെണിഞ്ഞാൽ എന്നത്തേക്കും എന്ന മട്ടിൽ. 


അതുകൊണ്ട് തന്നെ സ്ത്രീ മതം മാറിയും സുരക്ഷിതത്വം ഉറപ്പ് വരുത്തും. 


അവളുടെയും ഉണ്ടായേക്കാവുന്ന കുഞ്ഞിൻ്റെയും ജീവിതം എന്ന സുരക്ഷിതത്വം.


സ്ത്രീയുടെ സുരക്ഷിതത്വത്തെ കുറിച്ച അവളുടെ തന്നേയും പിന്നെ സമൂഹവും ഏറ്റുപിടിച്ച പേടിയാണ് വിവാഹം എന്നതുണ്ടാക്കിയത്. മതംമാറ്റം എന്നത് ഉണ്ടാക്കുന്നതും.


*****


പ്രണയത്തിന് കണ്ണില്ല, മതമില്ല എന്നൊക്കെ വെറുംവാക്ക് പറഞാൽ ശരിയാണ്. 


പക്ഷേ, എപ്പോൾ ഇല്ല, എവിടെ വരെ ഇല്ല? 


പ്രണയം തുടങ്ങുമ്പോൾ ഇല്ല, ഒരുപക്ഷേ വിവാഹം വരെ ഇല്ല. പ്രത്യേകിച്ചും കാമം വേഷംമാറി പ്രണയമാകുന്നു എന്നതിനാൽ.


പക്ഷേ വിവാഹത്തിലേക്ക് എത്തുമ്പോൾ, അല്ലെങ്കിൽ വിവാഹത്തിലേക്ക് എത്തിയതിന് ശേഷം സ്ത്രീയെ തൻ്റെ മതത്തിലേക്ക് മാറ്റുന്ന ഒരു മതം ഒട്ടുമിക്ക പുരുഷന്മാർക്കുമുണ്ട്. 


അതിന് എളുപ്പം വഴങ്ങുന്ന പ്രകൃതം സ്ത്രീക്കുമുണ്ട്. ഒരു അതിജീവന തന്ത്രം പോലെ.

രാഷ്ട്രീയം മലിനമാണ്, ഒത്തുകളി മാത്രമാണ്.

 'ഞാന്‍' ഇല്ലെന്ന് പറഞ്ഞാൽ എന്താണര്‍ത്ഥം? 'നീ'യേ ഉള്ളൂവെന്ന്. എല്ലാ 'ഞാനു'കളും ഒന്നാണെന്ന്, നീയാണെന്ന്, നിന്റേതാണെന്ന്. 'നീ' മാത്രമായാല്‍ പിന്നെ 'നീ'യുമില്ലെന്ന്.


*****


നല്ല പച്ചയായ നന്മയുള്ള മനുഷ്യർ പരാജയപ്പെടുക നിർബന്ധം. അവർ ഒറ്റപ്പെടുക നിർബന്ധം


ഇത്തരക്കാരെ ഉൾകൊള്ളാൻ നിലവിലുള്ള ഒരു രാഷ്ട്രിയ പാർട്ടിക്കും പറ്റില്ല. രാഷ്ട്രീയം ഏതായാലും മലിനമാണ്, അവസാനത്തിൽ ഒത്തുകളി മാത്രമാണ്. മനസ്സാക്ഷി വിൽക്കാതെയും നഷ്ടപ്പെടുത്താതേയും അതിൽ പിടിച്ചു നിൽക്കാൻ കഴിയില്ല.






ദൂരമാണ് പറയിപ്പിക്കുന്നത്.


ദൂരമാണ് പറയിപ്പിക്കുന്നത്. 


പറയുക എന്നത് ദൂരം കൂട്ടും, ഇല്ലാത്ത ദൂരം ഉണ്ടാക്കും. 


ദൂരമില്ലെങ്കിൽ പറയുക തന്നെ വേണ്ട. 


ദൂരമില്ലെങ്കിൽ പറയാതെ തന്നെ ഏറെ പറയാം, ഏറെ കേൾക്കാം.


കൂടുന്ന ദൂരം, കൂടുന്നത്ര പറയുന്നതിനെ വെറും ഉപചാരമാക്കും. 


ഉപചാരമായാൽ വെറും തൊലി പോലെ. 


വെറുതെ കളയേണ്ട തൊലി.


ഉപചാരം മാത്രമായ വാക്കും പ്രവർത്തിയും ജീവൻ നഷ്ടപ്പെട്ട ജീർണിക്കുന്ന ശരീരം. 


എവിടെയും പിടിച്ചുനിൽക്കാനാവാത്ത പൊടിപടലം. വാക്കുകൾ.


ഉപചാരം മറന്ന, വസ്ത്രമഴിച്ച വാക്കുകൾ ഉണ്ടാവണം. യഥാർത്ഥ അന്വേഷകനെ കുറിച്ച് എന്തെങ്കിലും പറയാൻ. 


വാക്കുകൾ തോറ്റുപോകുന്ന വാക്കുകൾ കൊണ്ട് വേണം അയാളെ കുറിച്ച് എന്തെങ്കിലും പറയാൻ. 


ഉള്ളുതൊട്ട്, ഉള്ളുപൊള്ളുന്ന വിധം ഉളളത് മാത്രം പറയാൻ. 


അത്രയ്ക്ക് നേരിനെ നേരായി അറിയാൻ കടപ്പെട്ട് നിൽക്കുന്ന ഒരാൾ അന്വേഷകൻ.. 


നേരിൻ്റെ നെരിപ്പോട് കാക്കുന്ന ആൾ.


കേട്ട് കേട്ട് നിന്ന് നിശബ്ദത കൊണ്ട് ഏറെ പറയുന്ന ആൾ.


നേരിനോട് വാത്സല്യം തൂകുന്ന ആൾ. 


നേരിന് വേണ്ടി തന്നെ വിറ്റുപോകുന്നത്ര സമർപ്പിതനാവുന്ന ആൾ. 


അന്വേഷണത്തിൻ്റെ വഴിയിൽ ഘോഷ്ടികൾ ഇല്ലാത്ത, വേഷംകെട്ടുകൾ ഇല്ലാത്ത, അവകാശവാദങ്ങൾ ഇല്ലാത്ത, ഉപാധികൾ ഇല്ലാത്ത ഒരാൾ. 

Sunday, June 26, 2022

കൊഴിഞ്ഞുവീണ ഇലയും ഓലയും നിൽക്കുന്നത്ര

ഏതോ ചരിത്രത്തിലും ചരിത്രത്തിൻ്റെ ഏതോ മൂലയിലും ഒതുങ്ങുന്ന പഴയ ദൈവത്തെയും ദൈവീക സന്ദേമശത്തെയും സംശയിക്കുക, ഉപേക്ഷിക്കുക. 


ഇന്നിലും ഇന്നിലൂടെയും, എപ്പോഴും എവിടെയും ഒഴുകി നടക്കുന്ന, എന്നും പുതിയതായി വരുന്ന ദൈവത്തെയും ദൈവികസന്ദേശത്തെയും കൊണ്ടുനടക്കുക.

*****

ഈ ശരീരവും ബോധവും എപ്പോഴും ഇതുപോലെ നിലനിൽക്കണം എന്നാഗ്രഹമുണ്ട്. പക്ഷേ എന്ത് ചെയ്യാം? 

കൊഴിഞ്ഞുവീണ ഇലയും ഓലയും നിൽക്കുന്നത്ര പോലും നശിക്കാതെ, ജീർണോക്കാതെ നിൽക്കാൻ ഈ ശരീരത്തിന് സാധിക്കുന്നില്ല. 


പിന്നെയല്ലേ ശരീരമുണ്ടാക്കുന്ന ഞാൻ ബോധം?

ജീവിതം ഇത്രക്കേയുള്ളൂ. തള്ളപ്പൂച്ചകള്‍ കുഞ്ഞുങ്ങളെ ഒരുക്കുന്നത് കാണുക.

തള്ളപ്പൂച്ചകള്‍ കുഞ്ഞുങ്ങളെ ഒരുക്കുന്നത് കാണുമ്പോള്‍ എന്ത് പറയണം? പ്രകൃതി സ്വയം ഒരുക്കുന്നുവെന്നോ, ഒരുങ്ങുന്നുവെന്നോ?

*****

എന്ത് കുത്തിത്തിരിപ്പും ക്രൂരതയും നടത്തുക. അതിനെ പുരോഗമനം, പുരോഗതിക്ക് വേണ്ടി എന്ന് പറയുക. മുളക് പഞ്ചസാരയാവും. ഭരണ കുതന്ത്രം.

****

ജീവിതം ഇത്രക്കേയുള്ളൂ. പ്രത്യേകിച്ച് അര്‍ത്ഥമൊന്നുമില്ല. എന്നാലും ജീവിക്കുവോളം ജീവിക്കണം. അതിന്‌ വേണ്ടി അദ്ധ്വാനിക്കണം. അദ്ധ്വാനത്തെ ജീവിതത്തിന്റെ അര്‍ത്ഥമാക്കിക്കൊണ്ട്



അബ്രഹാം: ചില ചോദ്യങ്ങൾ

1. ഇബ്രാഹിമിന്റെ വഴി ജൂത ക്രിസ്ത്യൻ ഇസ്ലാം മതങ്ങളുടേത്. എങ്കിൽ ചോദ്യം. 

ചരിത്രത്തിൽ ഇബ്രാഹിം എവിടെ?

എന്തുകൊണ്ട് ഇയാൾ മഹാൻ?


*******


2. ഇബ്രാഹിമിന്റെ വഴി മുഹമ്മദിന്റേത്.

ഹജ്ജ് ഇബ്രാഹിമിന്റെ വിളിക്കുള്ള ഉത്തരം. 

എങ്കിൽ ചോദ്യം. ഹജ്ജ് ഉയർത്തിപ്പിടിക്കുന്നതെന്ത്?


*******


3. സർവർക്കും വഴിയാവാൻ മാത്രം

ഇബ്രാഹിമിന്റെ ഭൗതിക-ആത്മീയ ദർശനം എന്തായിരുന്നു? ഖുർആനിലും ബൈബിളിലും ചിലതല്ലാതെ

ഒന്നും എഴുതപ്പെട്ടു കാണുന്നില്ല.


*********


4. അബ്രഹാം മരിച്ചിട്ട് ഉടനെയോ നൂറോ ആയിരമോ വർഷത്തിനിടയിലോ 

അദ്ദേഹത്തിന്റെ ജീവചരിത്രമോ 

പാഠഭാഗങ്ങളോ രചിക്കപ്പെട്ടിട്ടില്ല. എങ്കിൽ എവിടെ നിന്ന് കിട്ടുന്നു നിങ്ങൾ പറഞ്ഞ് നടക്കുന്ന കഥയും ചരിത്രവും?


*******


5.  എങ്കിൽ, ഖുർആനിലും ബൈബിളിലും 

പറഞ്ഞത് വെച്ച് അബ്രഹാമിന്റെ 

മഹത്വവും ജീവിതവും പരിശോധിക്കാം.

അതിനാൽ ഹജ്ജിന്റെയും.


*******


6. അബ്രഹാം: ഭാര്യ ഉണ്ടായിരിക്കെ അടിമസ്ത്രീയിൽ ഗർഭം. എന്നാൽ ആ അടിമ സ്ത്രീയെ കൂടെ പൊറുപ്പിച്ചോ? ഇല്ല.  

എങ്കിൽ അതിലെ സ്ത്രീപക്ഷ മനുഷ്യപക്ഷ വായന എന്ത്?


*********


7. ഇബ്രാഹിം. ഭാര്യാ താല്പര്യം സംരക്ഷിക്കാൻ

അടിമസ്ത്രീയെയും കുഞ്ഞിനേയും ഇറാഖിൽനിന്നും കൊണ്ടുപോയി മക്കാമരുഭൂമിയിൽ ഉപേക്ഷിച്ചു. 

അതിലെന്ത് പുണ്യം, ധർമം?


*******


8. ഇബ്രാഹിമിന്റെ മഹത്വം: അടിമയെയും കുഞ്ഞിനേയും മരുഭൂമിയിൽ ഉപേക്ഷിച്ചതിലെ മാനുഷിക-ധാർമിക-സ്ത്രീപക്ഷ മൂല്യമെന്ത്? 


*******


9. ഇബ്രാഹിം: സ്വഭാര്യയിലുണ്ടായ കുഞ്ഞിന്റെ പരമ്പര സൂക്ഷിക്കാൻ അടിമയിലുണ്ടായ കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചതോ മാനുഷിക-ധാർമിക-സ്ത്രീ പക്ഷം?


*******


10. ഇബ്രാഹിം: അമ്പലത്തിലെ ബിംബങ്ങൾ തകർത്തു വലിയതിന്റെ കഴുത്തിൽ മഴുവിട്ടു. ആര് ചെയ്തുവെന്നാരാഞ്ഞപ്പോൾ

വലിയ ബിംബത്തോടു ചോദിക്കാൻ പറഞ്ഞു. അതിലെന്താണ് ന്യായം? ഇത് വിശ്വാസപരമായ അസഹിഷ്ണുതയും തീവ്രതയും ഫാസിസവും അല്ലേ?


******


11. ഇബ്രാഹിം പുനർജന്മത്തിൽ സംശയിച്ചു.

തെളിവ് നൽകാൻ ആവശ്യപ്പെട്ടു?

സംശയവും നിഷേധവും ഒരു തെറ്റല്ല;

ബോധ്യപ്പെടുന്നത് വരെ ആവാമെന്നർഥം?


********


12. ഇബ്രാഹിം പറഞ്ഞ ന്യായം വെച്ച്

മുഴുവൻ പള്ളികളും തകർത്തു

ആരാണ് തകർത്തതെന്ന ചോദ്യത്തിന് 

അല്ലാഹുവോട് ചോദിക്കുക എന്ന് പറയാമോ?


*********


13. ജനങ്ങളാരും ഇല്ലാത്ത വേളയിൽ

അമ്പലത്തിലെ ബിംബങ്ങളെ തകർത്ത

ഇബ്രാഹിമിന്റെ നടപടി ജനാധിപത്യപരമാണോ?

മതസഹിഷ്ണുതാപരമോ?


*********


14. സംസാരിക്കാനാവാത്ത  ബിംബങ്ങൾ 

ദൈവമാകാൻ കൊള്ളില്ലെന്നു പറഞ്ഞിടത്തോ

ഇബ്രാഹിമിന്റെ മഹത്വം?

എന്നിട്ടു സംസാരിക്കുന്ന ദൈവത്തെ ഇബ്രാഹിം ആർക്കെങ്കിലും കൊടുത്തോ?


**********


15. അസ്തമിക്കുന്നതിനാൽ സൂര്യ-നക്ഷത്ര-ചന്ദ്രാദികൾ 

ദൈവം അല്ലെന്നു പറഞ്ഞേടത്തോ ഇബ്രാഹിമിന്റെ മഹത്വം?

(എന്നിട്ടു തെളിഞ്ഞു നിൽക്കുന്ന ദൈവത്തെ ഇബ്രാഹിം ആർക്കെങ്കിലും കാണിച്ചോ?)


********


16. എവിടെയാണ് ഇബ്രാഹിമിന്റെ മഹത്വം?

ദൈവത്തെയും പ്രവാചകത്വത്തെയും 

തന്റെ പരമ്പരയുടെ സ്വത്തവകാശമായി

നിലനിർത്തിയതോ?


*******


17. ഇസ്മായിൽ ആറ്റുനോറ്റു വളർന്ന കുഞ്ഞോ? അല്ല. ആറ്റുനോറ്റു വളർന്നത് സന്തോഷ വാർത്തയായി വന്ന ഇസ്ഹാഖ്. 

ഇസ്രായേൽ പരമ്പര ഇസ്ഹാഖ്-യാഖൂബിലൂടെ 


*******


18. ഇബ്രാഹിമിന്റെ വഴി മുഹമ്മദിന്റേത്.

ഹജ്ജ് ഇബ്രാഹിമിന്റെ വിളിക്കുത്തരം.

എങ്കിൽ, എന്താണ് ഹജ്ജ്? 

അടിമയോടുള്ള വെറുപ്പ്? വിവേചനം?


********


19. എന്താണ് ഹജ്ജിലെ ബലി? അടിമയിലെ കുഞ്ഞിനെ, 

സ്വഭാര്യയിലെ പരമ്പര സംരക്ഷിക്കാൻ,

കൊല്ലാൻ ശ്രമിച്ചതിന്റെ അനുകരണം.


********


20.  ഹജ്ജിലെ കല്ലേറ്. അടിമയിലെ കുഞ്ഞിനെ കൊല്ലരുതെന്ന്

പറഞ്ഞവനോ പിശാച്? നല്ലവനെ കല്ലെറിയുകയോ പുണ്യം? 


************


21. സഫ മർവ ഓട്ടം?

നിരാലംബയായ അടിമ സ്ത്രീയുടെ

വെള്ളവും അഭയവും തേടിയുള്ള ഓട്ടം.

അതെങ്ങിനെ ഹജ്ജിന്റെയും ഇബ്രാഹിമിന്റെയും മഹത്വമാകും?


***********


22. ഹജ്ജ് ആത്മീയമാണോ? അല്ല.

തീർത്ഥ യാത്രയാണോ? അല്ല.

അന്വേഷണമാണോ? അല്ല.

ഹജ്ജ് വെറും ശാരീരിക അനുകരണ കർമ്മം മാത്രം.


**********


23. ജൂത ക്രിസ്ത്യൻ സ്വാധീനമായിരുന്നോ

അതല്ല സ്വീകാര്യത കിട്ടാൻ വേണ്ടി ആയിരുന്നോ മുഹമ്മദും തന്റേത് ഇബ്രാഹിമിന്റെ വഴിയെന്ന് പറഞ്ഞത്?


*************


ഇത്രത്തോളം ചുരുങ്ങി ഇതൊക്കെയാണോ ദൈവം പ്ലാൻ ചെയ്തു നടപ്പാക്കേണ്ടത്?


ദൈവം ചുരുങ്ങും, ചുരുങ്ങണം. ശരിയാണ്. അതാണ് ജീവിതം. നാമോരോരുത്തരും.


പക്ഷെ എല്ലാവർക്കും എല്ലാവരിലൂടെയും അല്ലെ ചുരുങ്ങേണ്ടത്? ഇബ്രാഹിം പരമ്പര നിലനിർത്താൻ മാത്രമാണോ ചുരുങ്ങേണ്ടത്? അതൊരു അധിനിവേശം നടത്തുന്ന പരിപാടി അല്ലെ? ബാക്കിയുള്ളതിനെ ഇല്ലായ്‌മ ചെയ്യുക എന്ന അസഹിഷ്ണുതയും അല്ലെ? ദൈവ സൃഷ്ടി തന്നെയായവർക്കിടയിൽ അങ്ങനെ ഒരു വിവേചനം ദൈവം നടത്തുകയോ?

Friday, June 24, 2022

മൊന്തായം വെക്കുന്നവർ വരെ വളഞ്ഞ നാടാണിത്.

 മൊന്തായം വെക്കുന്നവർ വരെ വളഞ്ഞ നാടാണിത്?


പിന്നെയല്ലേ മോന്തായം വളയുന്ന കാര്യം? 


പിന്നെയല്ലേ മോന്തായം വളയുന്നതുകൊണ്ട് മാത്രം അറുപത്തിനാലും വളയുന്ന കാര്യം ?


ഇവിടെ എല്ലാം വളഞ്ഞു മാത്രം. എല്ലവരും വളഞ്ഞ് മാത്രം. വളവ് ഇല്ലാത്തത് തെറ്റാവുന്ന നാട്.


കാണുന്നില്ലേ? 


'നമ്മുടെ കൂടെയാണെങ്കിൽ ആരും പാപി അല്ല. നമ്മുടെ കൂടെയല്ലെങ്കിൽ നിങ്ങളെല്ലാവരും പാപികളാവും.' എന്ന് ഭരിക്കുന്ന പാർട്ടിയിൽ നിന്നും വരുന്നത്?


അതുകൊണ്ട് തന്നെ നമ്മുടെ കൂടെയല്ലെങ്കിൽ നിങ്ങൾക്കെതിരെ അന്വേഷണം, ED, കേസ്, ചോദ്യം ചെയ്യൽ ഒക്കെ ഉണ്ടാവും. 


അങ്ങനെ ഭരണം മറിച്ചിടാൻ എംഎൽഎമാരെ വരെ തങ്ങളുടെ വരുതിയിൽ വരുത്തുന്നു, എത്തിക്കുന്നു. 


പാപം അല്ല വിഷയം. നമ്മുടെ കൂടെ അല്ലെന്നത് മാത്രം വിഷയം.


എല്ലാ എംഎൽഎമാർക്കും, ചുരുങ്ങിയത് അഴിമതിക്കറയുള്ള ഭൂരിപക്ഷത്തിന്, ആ നിലക്ക് ഭരിക്കുന്ന പാർട്ടിയിൽ പോകുക നിർബന്ധം. അല്ലെങ്കിൽ സംസ്ഥാനം കേന്ദ്രവുമായി ഒരുതരം അഡ്ജസ്റ്റ്മെൻ്റ് ചെയ്ത് പോകുക.


എല്ലാവരും അഴിമതി കൊണ്ട് സ്വയമേ വളഞ്ഞവർ ആണ് എന്നതിനാൽ സ്വയം രക്ഷക്ക് ഏക വഴി അത് മാത്രം. 


സംരക്ഷണം കിട്ടാൻ നിലവിൽ ഭരിക്കുന്ന പാർട്ടിയിൽ പോകുക, അവരുമായി ഒത്തുപോവുക നിർബന്ധം. 


അല്ലെങ്കിൽ കുടുങ്ങും. 


ഇപ്പൊൾ ചിലയിടങ്ങളിൽ നടക്കുന്നത് ഇനി ഇൻഡ്യയിൽ എല്ലായിടത്തും ഒരുപോലെ നടക്കും.  


എല്ലാവരും രക്ഷപ്പെടാൻ ഭരിക്കുന്ന, എല്ലാം നിയന്ത്രിക്കുന്ന, എല്ലാ ഏജൻസികളും നിയന്ത്രിക്കുന്ന പാർട്ടിയിൽ ചേരാൻ, ആ പാർട്ടിക്ക് പിന്തുണ നൽകാൻ നിർബന്ധിതരാവും. ചുരുങ്ങിയത് ആ പാർട്ടിക്കെതിരെ മൗനം പാലിക്കാനെങ്കിലും 


അതോടെ അവർ അഴിമതിക്കാരും പാപികളും അല്ലാതാവും. പുണ്യവാളൻമാരാവും അന്വേഷണവും ED യും ഒന്നും ഉണ്ടാവില്ല.


"നിങ്ങളിൽ പാപം ചെയ്യാതതവർ കല്ലെറിയട്ടെ" എന്നത് മാറി.


പകരം "നിങ്ങളിൽ പാപം ചെയ്തവർ നമ്മുടെ കൂടെ കൂടൂ, പാപം മാറി പുണ്യമാകും, നിങൾ പുണ്യവാന്മാരുമാകും" എന്നാക്കി

ബന്ധങ്ങളിൽ ചെറിയ കാര്യങ്ങളാണ് വലിയ കാര്യങ്ങൾ.

രണ്ടാള്‍ എന്നും ഒരുമിച്ച് ജീവിക്കുന്നതിന്‌ ലൈംഗീകത മാത്രം ന്യായമാക്കാമോ? അവിടെയാണ് പല വിവാഹങ്ങളുടെയും പരിഹാസ്യത. പീഢനങ്ങളുടെ ന്യായവും.

*****

സ്ത്രീധനമല്ല മഹര്‍ എന്ന് പറയാം. പക്ഷേ, വിവാഹം പുരുഷന്മാർ മാത്രം വില പറഞ്ഞ്‌ നടപ്പാക്കുന്നിടത്ത് തുടങ്ങുന്നു സ്ത്രീയെ അടിമയാക്കല്‍.

******

ബന്ധങ്ങളിൽ സൂക്ഷിക്കേണ്ട മര്യാദകൾ ഉണ്ട്. അവിടെ ചെറിയ കാര്യങ്ങളാണ് വലിയ കാര്യങ്ങൾ. അത് ബോധപൂർവ്വം സൂക്ഷിക്കാതെ അറിയില്ലെന്ന സ്ഥിരം പൊയ്വാക്ക് പറച്ചിലിൽ തണൽ കാണരുത്, ഒളിച്ചിരിക്കരുത്.






എബ്രഹാം, ഹജ്ജ്. ചില ചോദ്യങ്ങൾ

 ചില ചോദ്യങ്ങൾ:

1. ഇബ്രാഹിമിന്റെ വഴി ജൂത ക്രിസ്ത്യൻ ഇസ്ലാം മതങ്ങളുടേത്. എങ്കിൽ ചോദ്യം. 

ചരിത്രത്തിൽ ഇബ്രാഹിം എവിടെ?

എന്തുകൊണ്ട് ഇയാൾ മഹാൻ?


*******


2. ഇബ്രാഹിമിന്റെ വഴി മുഹമ്മദിന്റേത്.

ഹജ്ജ് ഇബ്രാഹിമിന്റെ വിളിക്കുള്ള ഉത്തരം. 

എങ്കിൽ ചോദ്യം. ഹജ്ജ് ഉയർത്തിപ്പിടിക്കുന്നതെന്ത്?


*******


3. സർവർക്കും വഴിയാവാൻ മാത്രം

ഇബ്രാഹിമിന്റെ ഭൗതിക-ആത്മീയ ദർശനം എന്തായിരുന്നു? ഖുർആനിലും ബൈബിളിലും ചിലതല്ലാതെ

ഒന്നും എഴുതപ്പെട്ടു കാണുന്നില്ല.


*********


4. അബ്രഹാം മരിച്ചിട്ട് ഉടനെയോ നൂറോ ആയിരമോ വർഷത്തിനിടയിലോ 

അദ്ദേഹത്തിന്റെ ജീവചരിത്രമോ 

പാഠഭാഗങ്ങളോ രചിക്കപ്പെട്ടിട്ടില്ല. എങ്കിൽ എവിടെ നിന്ന് കിട്ടുന്നു നിങ്ങൾ പറഞ്ഞ് നടക്കുന്ന കഥയും ചരിത്രവും?


*******


5.  എങ്കിൽ, ഖുർആനിലും ബൈബിളിലും 

പറഞ്ഞത് വെച്ച് അബ്രഹാമിന്റെ 

മഹത്വവും ജീവിതവും പരിശോധിക്കാം.

അതിനാൽ ഹജ്ജിന്റെയും.


*******


6. അബ്രഹാം: ഭാര്യ ഉണ്ടായിരിക്കെ അടിമസ്ത്രീയിൽ ഗർഭം. എന്നാൽ ആ അടിമ സ്ത്രീയെ കൂടെ പൊറുപ്പിച്ചോ? ഇല്ല.  

എങ്കിൽ അതിലെ സ്ത്രീപക്ഷ മനുഷ്യപക്ഷ വായന എന്ത്?


*********


7. ഇബ്രാഹിം. ഭാര്യാ താല്പര്യം സംരക്ഷിക്കാൻ

അടിമസ്ത്രീയെയും കുഞ്ഞിനേയും ഇറാഖിൽനിന്നും കൊണ്ടുപോയി മക്കാമരുഭൂമിയിൽ ഉപേക്ഷിച്ചു. 

അതിലെന്ത് പുണ്യം, ധർമം?


*******


8. ഇബ്രാഹിമിന്റെ മഹത്വം: അടിമയെയും കുഞ്ഞിനേയും മരുഭൂമിയിൽ ഉപേക്ഷിച്ചതിലെ മാനുഷിക-ധാർമിക-സ്ത്രീപക്ഷ മൂല്യമെന്ത്? 


*******


9. ഇബ്രാഹിം: സ്വഭാര്യയിലുണ്ടായ കുഞ്ഞിന്റെ പരമ്പര സൂക്ഷിക്കാൻ അടിമയിലുണ്ടായ കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചതോ മാനുഷിക-ധാർമിക-സ്ത്രീ പക്ഷം?


*******


10. ഇബ്രാഹിം: അമ്പലത്തിലെ ബിംബങ്ങൾ തകർത്തു വലിയതിന്റെ കഴുത്തിൽ മഴുവിട്ടു. ആര് ചെയ്തുവെന്നാരാഞ്ഞപ്പോൾ

വലിയ ബിംബത്തോടു ചോദിക്കാൻ പറഞ്ഞു. അതിലെന്താണ് ന്യായം? ഇത് വിശ്വാസപരമായ അസഹിഷ്ണുതയും തീവ്രതയും ഫാസിസവും അല്ലേ?


******


11. ഇബ്രാഹിം പുനർജന്മത്തിൽ സംശയിച്ചു.

തെളിവ് നൽകാൻ ആവശ്യപ്പെട്ടു?

സംശയവും നിഷേധവും ഒരു തെറ്റല്ല;

ബോധ്യപ്പെടുന്നത് വരെ ആവാമെന്നർഥം?


********


12. ഇബ്രാഹിം പറഞ്ഞ ന്യായം വെച്ച്

മുഴുവൻ പള്ളികളും തകർത്തു

ആരാണ് തകർത്തതെന്ന ചോദ്യത്തിന് 

അല്ലാഹുവോട് ചോദിക്കുക എന്ന് പറയാമോ?


*********


13. ജനങ്ങളാരും ഇല്ലാത്ത വേളയിൽ

അമ്പലത്തിലെ ബിംബങ്ങളെ തകർത്ത

ഇബ്രാഹിമിന്റെ നടപടി ജനാധിപത്യപരമാണോ?

മതസഹിഷ്ണുതാപരമോ?


*********


14. സംസാരിക്കാനാവാത്ത  ബിംബങ്ങൾ 

ദൈവമാകാൻ കൊള്ളില്ലെന്നു പറഞ്ഞിടത്തോ

ഇബ്രാഹിമിന്റെ മഹത്വം?

എന്നിട്ടു സംസാരിക്കുന്ന ദൈവത്തെ ഇബ്രാഹിം ആർക്കെങ്കിലും കൊടുത്തോ?


**********


15. അസ്തമിക്കുന്നതിനാൽ സൂര്യ-നക്ഷത്ര-ചന്ദ്രാദികൾ 

ദൈവം അല്ലെന്നു പറഞ്ഞേടത്തോ ഇബ്രാഹിമിന്റെ മഹത്വം?

(എന്നിട്ടു തെളിഞ്ഞു നിൽക്കുന്ന ദൈവത്തെ ഇബ്രാഹിം ആർക്കെങ്കിലും കാണിച്ചോ?)


********


16. എവിടെയാണ് ഇബ്രാഹിമിന്റെ മഹത്വം?

ദൈവത്തെയും പ്രവാചകത്വത്തെയും 

തന്റെ പരമ്പരയുടെ സ്വത്തവകാശമായി

നിലനിർത്തിയതോ?


*******


17. ഇസ്മായിൽ ആറ്റുനോറ്റു വളർന്ന കുഞ്ഞോ? അല്ല. ആറ്റുനോറ്റു വളർന്നത് സന്തോഷ വാർത്തയായി വന്ന ഇസ്ഹാഖ്. 

ഇസ്രായേൽ പരമ്പര ഇസ്ഹാഖ്-യാഖൂബിലൂടെ 


*******


18. ഇബ്രാഹിമിന്റെ വഴി മുഹമ്മദിന്റേത്.

ഹജ്ജ് ഇബ്രാഹിമിന്റെ വിളിക്കുത്തരം.

എങ്കിൽ, എന്താണ് ഹജ്ജ്? 

അടിമയോടുള്ള വെറുപ്പ്? വിവേചനം?


********


19. എന്താണ് ഹജ്ജിലെ ബലി? അടിമയിലെ കുഞ്ഞിനെ, 

സ്വഭാര്യയിലെ പരമ്പര സംരക്ഷിക്കാൻ,

കൊല്ലാൻ ശ്രമിച്ചതിന്റെ അനുകരണം.


********


20.  ഹജ്ജിലെ കല്ലേറ്. അടിമയിലെ കുഞ്ഞിനെ കൊല്ലരുതെന്ന്

പറഞ്ഞവനോ പിശാച്? നല്ലവനെ കല്ലെറിയുകയോ പുണ്യം? 


************


21. സഫ മർവ ഓട്ടം?

നിരാലംബയായ അടിമ സ്ത്രീയുടെ

വെള്ളവും അഭയവും തേടിയുള്ള ഓട്ടം.

അതെങ്ങിനെ ഹജ്ജിന്റെയും ഇബ്രാഹിമിന്റെയും മഹത്വമാകും?


***********


22. ഹജ്ജ് ആത്മീയമാണോ? അല്ല.

തീർത്ഥ യാത്രയാണോ? അല്ല.

അന്വേഷണമാണോ? അല്ല.

ഹജ്ജ് വെറും ശാരീരിക അനുകരണ കർമ്മം മാത്രം.


**********


23. ജൂത ക്രിസ്ത്യൻ സ്വാധീനമായിരുന്നോ

അതല്ല സ്വീകാര്യത കിട്ടാൻ വേണ്ടി ആയിരുന്നോ മുഹമ്മദും തന്റേത് ഇബ്രാഹിമിന്റെ വഴിയെന്ന് പറഞ്ഞത്?


*************

ഇത്രത്തോളം ചുരുങ്ങി ഇതൊക്കെയാണോ ദൈവം പ്ലാൻ ചെയ്തു നടപ്പാക്കേണ്ടത്?

ദൈവം ചുരുങ്ങും, ചുരുങ്ങണം. ശരിയാണ്. അതാണ് ജീവിതം. നാമോരോരുത്തരും.


പക്ഷെ എല്ലാവർക്കും എല്ലാവരിലൂടെയും അല്ലെ  ദൈവം ചുരുങ്ങേണ്ടത്? 


ഇബ്രാഹിം പരമ്പര നിലനിർത്താൻ മാത്രമാണോ  ദൈവം ചുരുങ്ങേണ്ടത്? 

അതൊരു അധിനിവേശം നടത്തുന്ന പരിപാടി അല്ലെ? 

ബാക്കിയുള്ളതിനെ ഇല്ലായ്‌മ ചെയ്യുക എന്ന അസഹിഷ്ണുതയും അല്ലെ? 


ദൈവസൃഷ്ടി തന്നെയായവർക്കിടയിൽ അങ്ങനെ ഒരു വിവേചനം ദൈവം നടത്തുകയോ?

പ്രണയത്തിൽ ഒരു സ്ത്രീക്കും മതം എന്നതില്ല. അവിടെ അവളുടെ മതം പ്രണയമാണ്, സ്വസ്ഥമായ ജീവിതമാണ്.

 

ആനി, ബീന ആൻ്റണി, നഗ്മ, ജോമോൾ, മാതു, ലിസി, നയൻതാര, ഖുശ്ബു. ഇങ്ങിനെ പോകുന്നു പ്രണയത്തിനോ വിവാഹത്തിനോ വേണ്ടി മതംമാറേണ്ടി വന്ന സ്ത്രീരത്നങ്ങളുടെ നിര. എപ്പോഴും മതം മാറേണ്ടി വരുന്നത് സ്ത്രീക്ക് മാത്രം. മാതു ക്രിസ്തുമതത്തിലേക്കും ബാക്കി എല്ലാവരും ഹിന്ദുമതത്തിലേക്കും. ഇവിടെയൊക്കെയും സ്ത്രീ ഒരർത്ഥത്തിൽ ലവ്ജിഹാദിന് തന്നെയല്ലെ വിധേയമായത്?


******

പ്രണയത്തിൽ ഒരു സ്ത്രീക്കും മതം എന്നതില്ല. അവിടെ അവളുടെ മതം പ്രണയമാണ്, സ്വസ്ഥമായ ജീവിതമാണ്. ഇതിനെ ആണധികാരം ചൂഷണം ചെയ്യുന്നതാണ് പ്രണയസാകല്യത്തിന് വേണ്ടിയുള്ള പുരുഷമതത്തിലേക്കുള്ള സ്ത്രീയുടെ മതംമാറ്റം. പുരുഷൻ അവളെ മതം മാറ്റുന്നു. പക്ഷേ, സ്ത്രീ പുരുഷനെ വരിഞ്ഞുമുറുക്കി അവളിലേക്ക് മാറ്റുന്നു.









Tuesday, June 21, 2022

ബ്രിട്ടീഷുകാർ നികുതി ചുമത്തിയപ്പോൾ സമരം ചെയ്തു. ഇപ്പോഴോ?,

ബ്രിട്ടീഷുകാർ നികുതി ചുമത്തിയപ്പോൾ  സമരം ചെയ്തു. ഇപ്പോഴോ? എല്ലാറ്റിനും വമ്പിച്ച നികുതി. എന്നിട്ട് സമരം ചെയ്യുന്നുണ്ടോ? എന്നാൽ അതിന്‌ മാത്രം ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നുണ്ടോ നമ്മുടെ സർക്കാർ? സർക്കാർ ജീവനക്കാര്‍ക്കും MLA, എംപി, മന്ത്രിമാര്‍ക്കും ഒഴികെ.


*****


ബ്രിട്ടീഷുകാർ എന്തോ ചെറിയ നികുതി ചുമത്തിയപ്പോൾ നമ്മൾ സമരം ചെയ്തു, നിസ്സഹകരണം നടത്തി. 


ഇപ്പോൾ സ്വന്തമെന്നു പറയുന്ന നമ്മുടെ ഗവണ്‍മെന്റ് പെട്രോളിന് മാത്രം ചുമത്തുന്നത് 200% നികുതി. എന്ത് പറയുന്നു?


****


ഇവർക്ക്, ഇന്ത്യക്കാർ എന്ന് പറയുന്ന ഇപ്പൊൾ നമ്മെ ഭരിക്കുന്നവർക്ക് ഒന്നും ബാധകമല്ല. രാജ്യവും രാജ്യസ്നേഹവും ഒന്നും ബാധകമല്ല. മതവെറിയും മതവിഭജനവും മാത്രമല്ലാതെ.


******


ഭരിക്കുന്ന പാർട്ടി നമ്മുടേതാണെങ്കിൽ എന്ത് ന്യായവും ആവാം, കൊടുക്കണം എന്നാണോ? അല്ലെങ്കിൽ എന്തിനും ഏതിനും സമരം ചെയ്യണമെന്നും ആണോ?


എങ്കിൽ, വില കുറക്കുന്നത് പോട്ടെ കുത്തനെ ഇരുനൂറ് ശതാനവും അതിലപ്പുറവും സകലതിനും കൂട്ടുന്നതോ? 


എങ്കിൽ പിന്നെ ചെറിയ വായയിൽ വലിയ കാര്യം പറയുന്നത് എന്തിനാണ്? അതും രാജ്യസ്നേഹം എന്നത് വലിയ മുഖമുദ്രയാക്കിക്കൊണ്ട്? 


സാധാരണക്കാരൻ്റെ ജീവിതം പ്രയാസപൂർണമാക്കി കുറച്ച് പണക്കാരെ സേവിക്കുന്നതും സ്നേഹിക്കുന്നതും മാത്രമാണോ രാജ്യസ്നേഹം?


ഇവിടത്തെ പട്ടിണി പാവങ്ങളെ കണ്ട് തന്നെയാണോ നമ്മൾ ഇങ്ങനെ ഇറ്റലിയുമായും മറ്റ് യൂറോപ്യൻ രാജ്യങ്ങളുമായി ഇന്ത്യയെ തട്ടിച്ച് പറയുന്നത്? 


ചുരുങ്ങിയത് വിദേശബാങ്കുകളിൽ നിന്ന് കൊണ്ടു വരും എന്ന് പറഞ്ഞ കള്ളപ്പണത്തിൻ്റെ കാര്യത്തിൽ എന്ത് ചെയ്തു? ചുരുങ്ങിയത് അവരുടെ ആരുടെയെങ്കിലും, അല്ലെങ്കിൽ മുഴുവൻ പേരുടെയും പേര് വിവരങ്ങൾ ഇതുവരെ പുറത്ത് വിട്ടോ?

പിൻസീറ്റ് ഡ്രൈവിംഗ് ഭരണം നടന്നത് മൻമോഹൻ സിംഗിൻ്റെ കാലത്ത് മാത്രമല്ല.

പിൻസീറ്റ് ഡ്രൈവിംഗ് ഭരണം നടന്നത് മൻമോഹൻ സിംഗിൻ്റെ കാലത്ത് മാത്രമല്ല. എപ്പൊഴും നടന്നു കൊണ്ടിരുന്നു. ഇപ്പൊഴും നടന്നുകൊണ്ടിരിക്കുന്നു. 


ഒരു പാർട്ടിയെ തെരഞ്ഞെടുക്കുന്നത് ആ പാർട്ടി പിൻസീറ്റ് ഡ്രൈവിംഗ് ഭരണം നടത്താൻ തന്നെയാണ്. 


ഇപ്പോഴും നാഗ്പൂർ ഡൽഹിയെ ഭരിക്കുന്നു, നാഗ്പൂർ ഡൽഹിയിലൂടെ ഭരിക്കുന്നു. 


ഡെൽഹി നാഗ്പൂരിലൂടെ ഇന്ത്യ ഭരിക്കുന്നതും നാഗ്പൂർ ഡൽഹിയിലൂടെ ഇന്ത്യ ഭരിക്കുന്നതും എല്ലാവരും കണ്ടുകൊണ്ടിരിക്കുന്നു.


ശരിയാണ് അദ്ദേഹം രാഷ്ടീയം കളിച്ചിരുന്നില്ല. അദ്ദേഹം രാഷ്ടീയം അറിഞ്ഞിരുന്നുമില്ല. 


അദ്ദേഹം ആവും പോലെ നന്നായി ചെയ്തു, ഭരിക്കുക മാത്രം ചെയ്തു.  ആരൊക്കെയോ എപ്പോഴൊക്കെയോ എല്ലാ കാലത്തും അഴിമതി നടത്തി. ഇപ്പൊഴും കയ്യിട്ടുവാരി നടത്തിക്കൊണ്ടിരിക്കുന്നു. എങ്ങിനെ എന്നതൊക്കെ അവരവർ മാത്രമറിയുന്നു. 


ഇന്ത്യയിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും നേതാക്കളും ഭരിക്കാൻ വേണ്ടി എന്ത് കളിയും കളിക്കുന്നത് കയ്യിട്ടുവാരി അഴിമതി നടത്താം എന്നത് കൊണ്ടും എന്ന നിലക്കും മാത്രമാണ്. 


അല്ലാതെ ആയിരക്കണക്കിന് കോടികൾ ചിലവഴിച്ച് പാർട്ട പ്രവർത്തനവും തെരഞ്ഞെടുപ്പ് പ്രവർത്തങ്ങളും നടത്തുന്നത് വെറുതേ അല്ലല്ലോ?

കോൺഗ്രസ് സിഖ് ജനതയോട് ചെയ്ത പ്രായശ്ചിത്തമായിരുന്നുവോ മൻമോഹൻ സിങ്?

"കോൺഗ്രസ് സിഖ് ജനതയോട് ചെയ്ത അപരാധത്തിനുള്ള പ്രായശ്ചിത്തം ചെയ്യുക മാത്രമായിരുന്നു മൻമോഹൻ സിംഗിലൂടെ"... 

എന്ന വാദം വാദത്തിന് വേണ്ടി ശരിയെന്ന് സമ്മതിക്കാം. 


പക്ഷേ മൻമോഹൻ സിംഗ് ഒരിക്കലും ഒരു സിഖ്കാരൻ എന്ന നിലക്ക് സിഖുകാരെ എവിടെയെങ്കിലും നയിച്ച, പ്രതിനിധീകരിച്ച രാഷ്ടീയനേതാവ് ആയിരുന്നില്ല... 


അതിന് തെളിവാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടതും പഞ്ചാബിൽ നിന്നല്ല എന്നത്. 


ബാക്കിയുള്ളത് മുഴുവൻ സംഭവാനന്തര വ്യാഖ്യാനം മാത്രം. 


ആ സ്ഥിതിക്ക് അങ്ങനെ മൻമോഹൻ സിംഗിനെ കോൺഗ്രസ് പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത് വല്ലാത്ത ആർജവവും നിഷ്പക്ഷതയും ഉള്ള തെരഞ്ഞെടുപ്പ് തന്നെയായിരുന്നു.


****


"പ്രണാബ് മുഖർജിയെ പ്രധാനമന്ത്രിയാക്കിയിരുന്നുവെങ്കിൽ BJP വരില്ലായിരുന്നു. ഹിന്ദു ഭൂരിപക്ഷം ഉള്ള നാട്ടിൽ ന്യൂനപക്ഷം വേവില്ല" എന്നൊരു വാദവും ഉണ്ട്.


അതും ശരിയായിരിക്കാം.


പക്ഷേ, അങ്ങനെയൊന്നും കോൺഗ്രസ് ചിന്തിക്കാതിരുന്നു എന്നതല്ലേ യഥാർത്ഥ മതേതരത്വം?


അങ്ങനെയുള്ള മതവോട്ടും വോട്ട്ബാങ്ക് രാഷ്ട്രീയവും മതവിഭജനവും മതവെറിയും കോൺഗ്രസ് ചിന്തിച്ചില്ല എന്നും വേണ്ടേ കണക്കാക്കാൻ?


ആ നിലക്ക് കോൺഗ്രസ്സ് വെറും മൂന്നാംകിട രാഷ്ടീയം ലക്ഷ്യം വെച്ചില്ല എന്നും...

ജോലി ഇല്ലെങ്കിൽ അസ്വസ്ഥപ്പെടുന്നവർ ജോലി ആസ്വദിക്കുന്നവർ എന്ന വാദമുണ്ട്.

ജോലി ഇല്ലെങ്കിൽ അസ്വസ്ഥപ്പെടുന്നവർ ജോലി ആസ്വദിക്കുന്നവർ എന്ന വാദമുണ്ട്.

 

ശരിയാണോ?


മഹാഭൂരിപക്ഷത്തിൻ്റെ കാര്യത്തിലും ശരിയല്ല. 


എന്നാൽ ന്യൂനാൽ ന്യൂനപക്ഷത്തിൻ്റെ കാര്യത്തിൽ ശരിയാവാം. കാരണം, 

ആസ്വദിച്ച് ചെയ്താൽ ജോലി ജോളിയായി. ആസ്വദിക്കാത്ത ജോളി പോലും ജോലിയുമായി.


ജോലി ഇല്ലെങ്കിൽ അസ്വസ്ഥപ്പെടുന്നവരിലധികവും ബോറടി എന്ന ഓമനപ്പേരിൽ അവനവനെ സഹിക്കാൻ കഴിയാത്തവരാണ്. അവനവനെ വെറുക്കുന്നവരാണ്.

അവനവനെ ശത്രുവാക്കുന്നവരാണ്.


ഒറ്റക്കിരിക്കുമ്പോൾ ഉണ്ടാവുന്ന, അവനവൻ എന്ത്, ആര് എന്ന ചോദ്യം നേരിടാൻ  സാധിക്കാത്തവർ. അവനവനെ ഉത്തരം കിട്ടാത്ത, കിട്ടുന്ന ഉത്തരം വല്ലാതെ പേടിപ്പിക്കുന്നത്ര, വലിയ ചോദ്യമായി കരുതുന്നവർ. അവനവൻ്റെ തന്നെ ശത്രു മാത്രമാകുന്നവർ അവരിലധികവും. 


അതിനാൽ തന്നെ മദ്യത്തിൻ്റെയോ ജോലിയുടെയോ ലഹരിയുടെയോ ഭക്തിയുടെയോ സാമൂഹ്യസേവനത്തിൻ്റെയോ മറയും മുഴുകലും നിർബന്ധമായവർ. 


അവർക്ക് സമയം, അഥവാ അവരുടെ ജീവിതം വലിയ ബാധ്യതയും ഭാരവുമാണ്. 


എങ്ങിനെ സമയം ചിലവഴിക്കുന്നു എന്ന് ചോദിച്ച് പോകും വിധം തള്ളിനീക്കേണ്ട ബാധ്യതയും ഭാരവുമാണ് ജീവിതവും സമയവും അവർക്ക്.


അവനവനോടുള്ള അവരുടെ ആ ശത്രുതയേയും വെറുപ്പും സഹിക്കാൻ കഴിയിയായ്‌കയുമാണ് തൊഴിലും സാമൂഹ്യപ്രവർത്തനവും മറ്റുള്ളവരുടെ മേലുള്ള അധികാരവും ദേഷ്യവും പീഡനവും വരെ ആയി മാറുന്നത്. അങ്ങനെ ആക്കാൻ അവരെ നിർബന്ധിക്കുന്നത്. 


കീഴെ വരുന്ന ആരുടെ മേലും അവരറിയാതെയും ആ അധികാരവും ദേഷ്യവും പീഡനവും അവർ ചെലുത്തിപ്പോവും. അത് ഭാര്യയാവട്ടെ കീഴ്തൊഴിലാളിയാവട്ടെ. 


ജോലിയും സാമൂഹ്യ പ്രവർത്തനവും എന്ന ഓമപ്പേരിട്ട് വിളിക്കുന്ന ഒളിച്ചോട്ടമാണ്, അത് നൽകുന്ന അഹങ്കാരവും വ്യക്തിത്വവുമാണ്, താനും തൻ്റെ ജീവിതവും എന്ന് കൃത്രിമമായി ശ്രമിച്ച്, മുഖം മറച്ച്, മുഖം മിനുക്കി വരുത്തുന്നവരാണവർ.


അതിനാൽ അവനവനിൽ നിന്നും അകന്ന് ഒളിച്ചോടി ജോലി ചെയ്യുകയും വീടും നാടും വിട്ട് പ്രവർത്തനം നടത്തുകയും നിർബന്ധമായവർ, നിർബന്ധമാക്കുന്നവർ. 


ആ വഴിയിൽ, തന്നിൽ നിന്നും ജീവിതത്തിൽ നിന്നും സ്വയം ജോലിയുടെയും മറ്റ് മുഴുകലുകളുടെയും പേര് പറഞ്ഞ് മാറി നടക്കുന്നവർ. 


ഒളിച്ചോട്ടം പോലെ, ഒളിച്ചോട്ടം തന്നെയായി വർകോഹോളിക്ക് ആവുന്നവർ.


ഈയുള്ളവനും അറിയാം. അങ്ങനെയുള്ള പലരെയും. പല വലിയ ഉദ്യോഗസ്ഥൻമാരെയും രാഷ്ട്രീയനേതാക്കളെയും സാമൂഹ്യപ്രവർത്തകരെയും. 


ഒരു നിമിഷം തന്നെത്തന്നെ face to face നേരിടാൻ കഴിയാത്തവർ. 


കുറ്റബോധത്തിൻ്റെ അട്ടിപ്പേറിൽ ജീവിക്കുന്നവർ.  


അതുകൊണ്ട് തന്നെ ഒഴിഞ്ഞിരിക്കുന്ന വിധത്തിൽ വീടും കുടുംബവും വന്നാൽ നരകത്തിൽ എന്നപോലെ ആവുന്നവർ. 


ഭാര്യയുടെയും കുട്ടികളുടെയും വെറും നോട്ടം പോലും ഉത്തരം കിട്ടാത്ത ഭാരമേറിയ ചോദ്യമായി എടുക്കുന്നവർ.


ഒഴിഞ്ഞിരിക്കുമ്പോൾ, ജോലി അല്ലെങ്കിൽ ചുരുങ്ങിയത് മദ്യത്തിലും ലഹരിയിലും ഭക്തിയിലുമെങ്കിലും പോയി ഒളിച്ചോടി രക്ഷപ്പെടേണ്ട ഗതികേട് ഉളളവർ. 


ജീവിതത്തെ, അതിൻ്റെ ശൂന്യതയെ, അർത്ഥമില്ലായ്മയെ,  നഗ്നമായി സൗന്ദര്യമായിക്കണ്ട് നേരിടാൻ സാധിക്കാത്തവർ. 


ജോലിയുടെയും മറ്റ് എൻഗേജ്മെൻ്റ്സിൻ്റെയും മൂടുപടം ഇല്ലാതെ, ഒളിച്ചോട്ടം ഇല്ലാതെ, വിലാസം ഇല്ലാത്ത ജീവിതത്തെ നേരിടാൻ സാധിക്കാത്തവർ.

Monday, June 20, 2022

പൂവിന്റെ മധുവിലും വിഷം കണ്ടെത്തട്ടെ ചിലന്തികള്‍.

 പൂവിന്റെ മധുവിലും

വിഷം കണ്ടെത്തട്ടെ

ചിലന്തികള്‍. 


അമ്മിഞ്ഞ കുടിച്ചും

വിഷം ചീറ്റട്ടെ ചിലര്‍. 


അസ്വസ്ഥപ്പെടെണ്ട.


വിമര്‍ശിക്കുന്നവരും പരിഹസിക്കുന്നവരും

അവരുടെ വിതാനത്തില്‍ നിന്ന്, 

താഴെ നിന്ന്

അങ്ങനെ തന്നെ തുടരട്ടെ.


നീ നിലകൊള്ളുന്ന ഉയരത്തിലേക്ക്

അവര്‍ക്ക് വരാൻ കഴിയില്ല.

അതവര്‍ക്ക് തന്നെ അറിയാം. 


അതിനാല്‍ തന്നെ

താഴെ നിന്നും

താഴേക്ക് വലിച്ചു കൊണ്ടേയിരിക്കും

അവർ നിന്നെ .

എല്ലാതരം കയറുകളും

അവരതിന് ഉപയോഗിക്കും. 


നീ അവരുടെ കൈയിലെ

പട്ടമാണെന്ന് അവർ ധരിക്കും. 


അവരെ നേരിടാന്‍ വേണ്ടി

നിയായ് താഴേക്ക് പോകാതിരിക്കുക.

താഴ്ന്ന് പറക്കാതിരിക്കുക.


നീ അവരുടെ കൈയിലെ പട്ടമല്ലെന്ന്

അവർ ക്രമേണ അറിഞ്ഞു തുടങ്ങും. 


നീ നിന്റെ ആകാശത്തില്‍ 

ഉയർന്ന്, പറന്ന് തന്നെ

നില്‍ക്കുക, പോവുക.


അറിയുക.


നീയായിരിക്കുന്ന നിന്റെ ഉയരത്തില്‍

നീ തന്നെയായ ആകാശത്തില്‍

വരാൻ അവര്‍ക്ക് സാധിക്കില്ല. 


അവിടെ നിന്റെ ഉയരത്തില്‍ വന്ന്

നിന്നെ പരിഹസിക്കാനും വിമര്‍ശിക്കാനും

അവര്‍ക്ക് സാധിക്കില്ല.


നീ ഉയർന്ന് നിന്നാല്‍ മാത്രം മതി.

നീ ഉയർന്ന് പറന്നാല്‍ മാത്രം മതി. 

നീ ഒന്നും പറയേണ്ടതില്ല, ചെയ്യേണ്ടതില്ല. 

അവർ പരാജയപ്പെടും.


യുദ്ധം ചെയ്യാതെ തന്നെ

ജയിക്കുന്നവരും പരാജയപ്പെടാത്തവരും

തന്നെയാണ് മഹാഭൂരിപക്ഷം. 


യുദ്ധം ചെയതും

പരാജയപ്പെടുന്നവരും ജയിക്കാത്താവരുമാണ്

മഹാഭൂരിപക്ഷവും.

Saturday, June 18, 2022

താങ്കളും മതത്തിന് ഇരയും ഭാഗവും തന്നെയാവുകയല്ലേ?

 ചോദ്യം: സുഹൃത്തേ മതത്തിന്‍റെ ദൂഷ്യത്തെ

ബോധവത്ക്കരണം നടത്തുമ്പോള്‍

മാനസീകമായും 

താങ്കളും മതത്തിന് ഇരയും ഭാഗവും

തന്നെയാവുകയല്ലേ. ?

മറുപടി പ്രതീക്ഷിക്കുന്നു...


ഈ ചോദ്യം ഉന്നയിക്കാൻ കാരണമായ ഈയുള്ളവൻ്റെ മുൻപോസ്റ്റ് കീഴെ.


" മതാന്ധതയും മതവെറിയും ബാധിച്ചവരുടെ  പൊതുവെയുള്ള പ്രശ്നമാണത്. അവർക്കുള്ള അന്ധതയും വെറിയും എല്ലാവർക്കും ഉണ്ടെന്ന് കരുതുകയും ആരോപിക്കുകയും ചെയ്യുക. "


ചോദിച്ചത് Raheem Amna


നൽകിയ ഉത്തരം ചുവടെ:


"ആയിരിക്കാം, ആണ്. 


പ്രതിരോധിക്കുന്നവനും ആക്രമണത്തിൻ്റെ സ്വാധീനത്തിൽ തന്നെയാണ്. 


അല്ലെങ്കിൽ പ്രതിരോധിക്കുക എന്നത് സംഭവിക്കില്ലല്ലോ? 


കീഴടങ്ങുക പോലും, അതിനാൽ കീഴടങ്ങുന്നവനും, ആക്രമണത്തിൻ്റെ സ്വാധീനത്തിൽ തന്നെയാണ്. 


അല്ലെങ്കിൽ കീഴടങ്ങുന്നു, ആക്രമിക്കപ്പെട്ടു എന്ന് പോലും അറിയില്ല, അറിയാതിരിക്കണം.


മലം ചവിട്ടിയത് അറിഞ്ഞവനും അറിയാത്തവരും തമ്മിലുളള വ്യത്യാസം എന്ന് മാത്രം മനസ്സിലാക്കുക. 


അറിഞ്ഞവൻ മൂക്ക്പൊത്തുന്നു, വൃത്തിയാക്കാനുള്ള പണിയെടുക്കുന്നു. 


അപ്പോഴും ചവിട്ടിപ്പോയ മലത്തിൻ്റെ സ്വാധീനത്തിൽ തന്നെ. എന്നത് ഒഴിവാക്കാൻ പറ്റാത്തത്.


ഇനി ഇങ്ങനെ ചോദിക്കുന്നത് കൊണ്ട് താങ്കൾ എന്തുദ്ദേശിക്കുന്നു എന്ന് മാത്രം പറയുക. 


ഈയുള്ളവൻ മേൽ പറഞ്ഞത് വെച്ച് തോറ്റ സ്ഥിതിക്കും, തോൽക്കാൻ തയാറായ സ്ഥിതിക്കും, തോൽവിയാണ് വിജയം എന്ന് മനസിലാക്കി അറിയിച്ച സ്ഥിതിക്കും....

പൊതുമുതൽ നശിപ്പിക്കാമോ?

 അഗ്നിപഥ : പൊതുമുതൽ നശിപ്പിക്കാമോ? 


പാടില്ല. 


പക്ഷേ, ആര് ആരോട് പറയാൻ? 


പ്രത്യേകിച്ചും വിളതിന്നുന്ന വേലികൾ തന്നെ ഭരിക്കുന്ന നാട്ടിൽ. 


വിളതിന്നുന്ന വേലികളാണ് നാട് ഭരിക്കേണ്ടതെന്ന് നാട്ടുകാർ തീരുമാനിക്കുന്ന, അങ്ങനെ നാട്ടുകാരെക്കൊണ്ട് തീരുമാനിപ്പിക്കുന്ന നാട്ടിൽ. 


കലാപവും ലഹളയും വിഭജനവും ഒന്നുമല്ല, പകരം ജനാധിപത്യം തന്നെയാണ് രാജ്യദ്രോഹം എന്ന് വരുന്ന നാട്ടിൽ.


*******


അഗ്നിപഥ : പൊതുമുതൽ നശിപ്പിക്കാമോ? 


പ്രതിപക്ഷത്താണെങ്കിൽ, ഭരണത്തിലല്ലെങ്കിൽ തങ്ങളും എന്ത് പറയുമെന്ന്, എന്ത് ചെയ്യുമെന്ന് കൂടി ഓരോ പാർട്ടിയും നേതാക്കളും ചിന്തിച്ചാൽ നന്ന്. 


പള്ളിയും അമ്പലവും പറഞ്ഞ് നമ്മൾ ഇക്കാലമത്രയും ചെയ്തത് എന്തെന്ന് കൂടി പാർട്ടികൾ ചിന്തിച്ചാൽ നന്ന്. 


ഇവിടെ എല്ലാവരും ഇത് തന്നെ ചെയ്യുന്നു. 


ഭരണപക്ഷ പാർട്ടി ഇതിൽ ഏറ്റവും മുൻപന്തിയിലാണ് താനും. 


അധികാരം പിടിക്കേണ്ട വഴിയിൽ എത്ര കലാപങ്ങൾ വേണമെങ്കിലും അഴിച്ചുവിടുന്ന കാര്യത്തിൽ ആരും ഒരു രാഷ്ട്രീയപാർട്ടിയും പിറകിലല്ല. 


****


അടിസ്ഥാന പ്രശ്നം നമ്മുടെ നാടിൻ്റെയും നാട്ടുകാരുടെയും നേതാക്കളുടെയും തരംതാഴ്ന്ന രാഷ്ടീയസംസ്കാരത്തിൻ്റെതാണ്, പൊതുബോധത്തിൻ്റെതാണ്, പൗരബോധത്തിൻ്റെതാണ്. 


ആ തരംതാണ മൂന്നാംകിട രാഷ്ടീയസംസ്കാരവും പൊതുബോധവും പൗരബോധവും വെച്ചും  മുതലെടുത്തുമാണ് ഇവിടെ രാഷ്ടീയപാർട്ടികൾ വളരുന്നതും നേതാക്കൾ നേതാക്കളാവുന്നതും അധികാരം നേടുന്നതും നിലനിർത്തുന്നതും. 


ഇതുകൊണ്ട് തന്നെയാണ് ഇവിടെ പള്ളിയും അമ്പലവും വളരേ എളുപ്പം തകർക്കുന്നതും ആൾക്കൂട്ടകൊലകൾ നടത്തുന്നതും.... 


ഇതുകൊണ്ട് തന്നെയാണ് എന്ത് ചെറിയ വിഷയവും പറഞ്ഞ് വിഷം കുത്താൻ സാധിക്കുന്നതും കലാപങ്ങൾ അഴിച്ചുവിടാൻ കഴിയുന്നതും. 


ഇവിടെ കാള പ്രസവിച്ചു എന്ന വാർത്ത പോലും വേണ്ട, അതിന് വേണ്ട കയറും വേണ്ട. എങ്ങിനെയും ഇവിടെ കലാപങ്ങൾ ആയിരക്കണക്കിന് ഉണ്ടാവും.

Friday, June 17, 2022

മരിച്ചതും മടങ്ങുന്നതും ശരീരമല്ലേ? അതിനുള്ളിൽ ഇരിക്കുന്ന 'ഞാൻ' എവിടെ പോകുന്നു...?

 ചോദ്യം :

മരിച്ചതും മടങ്ങുന്നതും ശരീരമല്ലേ? ആ ശരീരത്തെ നയിച്ച, അതിനുള്ളിൽ ഇരിക്കുന്ന 'ഞാൻ' എവിടെ പോകുന്നു...?


ചോദിച്ചത് : Jose Varghese 


ഉത്തരം :


നല്ല ചോദ്യം.


താങ്കള്‍ പറഞ്ഞ ആ 'ഞാന്‍' യഥാര്‍ത്ഥത്തില്‍ ഉള്ളതല്ല.


ശരീരത്തെ നയിച്ച ഞാന്‍ എന്നതൊന്നും ഇല്ല.


ശരീരത്തിന് വേണ്ടി ശരീരം തന്നെ ഉണ്ടാക്കി നയിച്ച ഞാന്‍ മാത്രമേ ഉള്ളൂ. യാദൃച്ഛികമായ ഞാന്‍ ബോധം. അതിജീവന ബോധം മാത്രമായ ഞാന്‍ ബോധം. 


ആ ഞാന്‍ സ്ഥായിയായതല്ല.


ആ ഞാന്‍ ബോധം ജനിക്കുന്നതിന്‌ മുന്‍പ്‌ ഉണ്ടായിരുന്നില്ല.


അതിനാല്‍ തന്നെ, എവിടെ നിന്നോ വന്ന 'ഞാനും' എവിടേക്കോ പോകുന്ന 'ഞാനും' എന്നതില്ല. 


ജനിക്കുന്നതിന് മുമ്പേ ഉണ്ടായിരുന്ന ഞാന്‍ ബോധവുമായി, അങ്ങനെ സാക്ഷിയാവുന്ന കോലത്തില്‍, ബാധ്യത ഏറ്റെടുക്കുന്ന കോലത്തില്‍, 'ഞാന്‍ ജനിക്കുന്നു' എന്ന ബോധത്തോടെ ആരും ജനിച്ചിട്ടില്ല, ജനിക്കുന്നില്ല.


ജനിക്കുന്നതിന് മുമ്പേ ഉണ്ടായിരുന്ന ഞാന്‍ (അങ്ങനെ ഒന്നില്ല), ജനിക്കുമ്പോഴും ഉണ്ടായിരുന്ന അതേ 'ഞാന്‍ ബോധവുമായി' (അങ്ങനെയും ഒന്നില്ല) ആരും തുടരുന്നില്ല.


അങ്ങനെയൊരു 'ഞാന്‍ ബോധം' സ്ഥായിയായി നിലനിര്‍ത്തി ആരും മരിക്കുന്നുമില്ല, മരണാനന്തരത്തിലേക്ക് ആ 'ഞാന്‍ ബോധം' തുടരുന്നുമില്ല. 


ഞാന്‍ ബോധം മങ്ങിയ കോലത്തില്‍ ഉണ്ടായി, ക്രമാനുഗതമായി മാറിക്കൊണ്ടിരുന്നു, മാറിക്കൊണ്ടിരിക്കുന്നു.


കുഞ്ഞുകുട്ടിയില്‍ ഉണ്ടായിരുന്ന  (ജനിക്കുമ്പോള്‍ തീരേ ഇല്ലാതിരുന്ന) 'ഞാന്‍' ബോധമല്ല യുവാവിന്റെയും വൃദ്ധന്‍ന്റെയും രോഗിയുടെയും 'ഞാന്‍ ബോധം'.


അല്‍ഷിമേഴ്സ് രോഗിയിലും ഓട്ടിസം ബാധിച്ച കുട്ടിയിലും അനസ്തേശ്യക്ക് വിധേയനായവരിലും നമ്മൾ ഈ പറയുന്ന സ്ഥായിയായ, സാക്ഷിയാവുന്ന, ബാധ്യതപ്പെടുന്ന 'ഞാന്‍ ബോധം' കാണില്ല.


ശരീരമുണ്ടാക്കുന്ന, ശരീര വളര്‍ച്ചക്കനുസരിച്ച് വളരുകയും ശരീരത്തിന്റെ തളര്‍ച്ചക്കനുസരിച്ച് തളരുകയും ചെയ്യുന്ന, ശരീരം നശിക്കുമ്പോള്‍ നശിക്കുന്ന 'ഞാന്‍ ബോധം' മാത്രമേ ഉള്ളൂ.


ശരീരം ഉണ്ടാവുന്നതോടെ ശരീരത്തോടൊപ്പം ക്രമേണ ഉണ്ടായി, ശരീരത്തോടൊപ്പം തന്നെ ഇല്ലാതാവുന്നു ഞാന്‍ മാത്രം. 


ശരീരം തന്നെയായ തലച്ചോറുണ്ടാക്കുന്ന 'ഞാന്‍ ബോധം' മാത്രമേ ഉള്ളൂ.


അതിജീവനബോധം മാത്രമായ 'ഞാന്‍ ബോധം' മാത്രം.


അതിജീവിക്കാനുള്ള ശരീരം ഇല്ലാതാവുന്നതോടെ ഇല്ലാതാവുന്ന അതിജീവനബോധം മാത്രമായ 'ഞാന്‍ ബോധം'.


തലച്ചോറിലെ രാസപ്രവര്‍ത്തനങ്ങൾ ഉണ്ടാക്കുന്ന ഞാന്‍ ബോധം.


തലച്ചോറ് ഇല്ലാതാവുന്നതോടെ ഇല്ലാതാവുന്ന 'ഞാന്‍ ബോധം'.

എല്ലാറ്റിനും രാജ്യസ്നേഹമെന്ന പേരിട്ടാൽ മതിയാവും

സ്ഥാനവും വരുമാനവുമാണ് പ്രധാനമെങ്കിൽ സത്യവും സന്മാർഗവും കൈവിട്ടുപോകും.


വിവരക്കേടിൻ്റെ ആളായി നിന്നാൽ വിവരക്കേട് കമ്മിറ്റിയിലെ മെമ്പറും പ്രസിഡൻ്റുമാവും. 


വിവരംകെട്ട സമൂഹത്തിന് കൂട്ട്നിന്നാൽ ആ വിവരംകെട്ട സമൂഹത്തിൻ്റെ നേതാവും പ്രസിഡൻ്റുമാവും. കുറേ കൂടി എളുപ്പമാണ്.

****

ഭരണകൂടത്തെയും ഭരണകൂടതീരുമാനങ്ങളെയും എതിർക്കുന്നതും തിരുത്താൻ ശ്രമിക്കുന്നതും രാജ്യദ്രോഹമെന്ന് ചിത്രീകരിക്കുന്നവർ പറയാതെ പറയുന്നത് നാട്ടിൽ പ്രതിപക്ഷം പാടില്ലെന്നാണ്. പ്രതിപക്ഷമെന്നാൽ രാജ്യദ്രോഹമെന്നാണ്. അവർ ജനാധിപത്യത്തെത്തന്നെ  രാജ്യദ്രോഹമായി കാണുന്നുവെന്നാണ്.


****

രാജ്യസ്നേഹികൾ (???) പട്ടാളത്തെയും സ്വകാര്യവൽക്കരിക്കുമോ? ആർക്കറിയാം? 

എല്ലാറ്റിനും രാജ്യസ്നേഹമെന്ന പേരിട്ടാൽ മതിയാവും. വിരുദ്ധശബ്ദത്തിന് രാജ്യദ്രോഹമെന്നും. 

എങ്കിൽ പഞ്ചസാര മുളകും മുളക് പഞ്ചസാരയും ആകും.









Thursday, June 16, 2022

കോൺഗ്രസ്സ് ചെയ്ത വലിയ ശരിയാണ് മൻമോഹൻ സിംഗ്

 മൻമോഹൻ സിംഗ് ശരിയാണ്. 


കോൺഗ്രസ്സ് ചെയ്ത വലിയ ശരിയാണ് അദ്ദേഹം. 


മറ്റ് വർഗീയ മത അജണ്ടകൾ ഇല്ലാത്ത കോൺഗ്രസ്സിന് മാത്രം ചെയ്യാൻ സാധിക്കുന്ന ശരി.


രാജ്യം നന്നായി ഭരിക്കുക മാത്രമാണ് ഏറ്റവും വലിയ അജണ്ട എന്ന് ഒരു പാർട്ടി കരുതിയത്  കൊണ്ട് മാത്രം പ്രധാനമന്ത്രിയായ ഒരാൾ 


ലോകം മുഴുവൻ സാമ്പത്തിക കെണിയിൽ വീണപ്പോഴും ഇന്ത്യയെന്ന രാജ്യത്തെ സാമ്പത്തികമായി രക്ഷിച്ച പ്രധാനമന്ത്രി. 


കാര്യവിവരം ഉള്ളയാൾ. 


ഗാലറിക്കും കയ്യാടിക്കും വേണ്ടി കളിക്കാത്ത ആൾ. 


പാർട്ടി പ്രവർത്തനത്തിന് പ്രധാനമന്ത്രി സ്ഥാനം ഉപയോഗിക്കാതിരുന്ന ആൾ.


വെറുപ്പും വിദ്വേഷവും വിഭജനവും അധികാരത്തിന് വേണ്ടി ഉപയോഗിക്കാൻ അറിയാതിരുന്ന ആൾ. 


വെറുപ്പും വിഭജനവും അറിയാത്ത, ഉദ്ദേശിക്കാത്ത വെറും വായാടി അല്ലാത്ത ആൾ.


ആ നിലക്ക് കോൺഗ്രസ് ചെയ്ത വലിയ ഒരു തെറ്റും കൂടിയായിരുന്നു മൻമോഹൻ സിംഗ്. 


വിവരം കെട്ട ഇന്ത്യ അർഹിക്കാത്ത വിവരമുള്ള ഒരു പ്രധാനമന്ത്രി.  


അദ്ദേഹത്തെ പോലെയുള്ളവർക്ക് ഇവിടെയുള്ള വൃത്തികെട്ട രാഷ്ട്രീയം എന്തും എങ്ങിനെയും വൃത്തികെട്ട കോലത്തിൽ കളിക്കാൻ അറിയില്ല, കഴിയില്ല എന്നത് കൊണ്ട്.

പല നല്ല സ്വപ്നങ്ങളും സ്വപ്നങ്ങൾ മാത്രമാവാന്‍ കൊള്ളാം.

 നല്ല സ്വപ്നം.


കലയും കവിതയും സാഹിത്യവും പറയുന്ന സ്വപ്നം. 


പക്ഷെ ആ പല നല്ല സ്വപ്നങ്ങളും സ്വപ്നങ്ങൾ മാത്രമാവാന്‍ കൊള്ളാം. 


ഒന്നറിയണം.


സ്വപ്നങ്ങൾ ഏറെ ഉണ്ടാക്കുന്ന, കൊണ്ടുനടക്കുന്ന കവികളും കലാകാരന്‍മാരും സാഹിത്യകാരന്‍മാരും ബുദ്ധിജീവികളും ഒരിക്കലും ഒരുമിച്ച് കുറേ കാലം ഒരിടത്ത് നില്‍ക്കില്ല.


അവർ സ്വയം ഒരു സങ്കല്പത്തിനും നിന്ന്കൊടുക്കാതെ അലയുന്നവർ. 


അവർ സങ്കല്പിക്കാന്‍ മാത്രം അറിയുന്നവർ. 


സങ്കല്‍പത്തില്‍ വിശാലതയും സഹിഷ്ണുതയും സ്നേഹവും പറയുന്നവർ, യാഥാര്‍ത്ഥ പ്രായോഗികതയില്‍ അസഹിഷ്ണുതയും സങ്കുചിതത്വവും വെറുപ്പും കൊണ്ടുനടക്കുന്നവർ.


അവരുടെ സങ്കല്പങ്ങള്‍ പലതും അവർ സ്വയം കെണിഞ്ഞത് കാരണം ഉണ്ടാവുന്ന, ഉണ്ടാക്കുന്ന പുകമറ, ഒളിച്ചോട്ടം, സാമാന്യവല്‍ക്കരണം.


അവരുടെ രീതി, സ്വന്തം കഴിവുകേടിനെയും നിസ്സഹായതയെയും ലോകത്തിന്റെ മുഴുവന്‍ കഴിവുകേടും നിസ്സഹായതയുമായി അവതരിപ്പിക്കുന്നത്. 


അവർ സങ്കല്പിച്ചത് പോലുള്ള ലോകത്ത് പോലും അവര്‍ക്ക് ഒത്തുപോകാൻ കഴിയില്ല.


എവിടെയും ഒത്തുപോകാൻ കഴിയില്ല എന്നത് അവരുടെ പ്രകൃതം.


എവിടേയും അഭിപ്രായവ്യത്യാസം കാണും, കണ്ടുപോകും എന്നത് അവരുടെ സ്വഭാവം. 


സജാതീയ ധ്രുവങ്ങൾ പരസ്പരം വികര്‍ഷിച്ചു പിരിഞ്ഞ് പോകുന്നത് കൊണ്ട്‌ മാത്രമല്ല അവർ പരസ്പരം ഒത്തുപോകാത്തത്. 


നിന്നിടത്ത് നിൽക്കാൻ കഴിയാത്തത്ര അന്വേഷണ കൗതുകം കൊണ്ടും, ആത്മസംഘർഷം കൊണ്ടും അസ്വസ്ഥരാണവർ എന്നതിനാല്‍ കൂടിയാണത്. 


ഒപ്പം അവർ പരസ്പരം തന്നെയും എങ്ങിനെയും പൊരുത്തക്കേട് കാണും എന്നതിനാലും.


അക്കാര്യത്തില്‍ പരസ്പരം ഏറ്റവും സഹിഷ്ണുത കുറഞ്ഞവരായും നിങ്ങള്‍ക്കവരെ കാണാം. 


ഏറെക്കുറെ അവരാരും പരസ്പരം പോലും അംഗീകരിക്കില്ല.


അതാണ് കാലാകാരന്‍മാരുടെയും കവികളുടെയും സാഹിത്യകാരന്‍മാരുടെയും ബുദ്ധിജീവികളുടെയും അവർ പോലും വേണ്ടത്ര മനസ്സിലാക്കാത്ത, മനസ്സിലാക്കാതെ പോകുന്ന പ്രകൃതം, സ്വഭാവം, രീതി. പരസ്പര ധിക്കാരത്തിന്റെ, പോരടിച്ചുപോകുന്ന വഴി.


എവിടെയും പോരെന്ന് തോന്നുന്ന, എല്ലാറ്റിലും തകരാറുകള്‍ കാണുന്ന വഴി, അവരുടെ വഴി.


ഏത് വഴിയും വിട്ട്പോകുന്ന വഴിപോക്കന്റെ രീതി പോലെയും തോന്നിപ്പോകുന്ന വഴി, വഴിവിട്ട വഴി അവരുടെ വഴി.


നൂലുകളെ പോലെ ഒരിടത്ത് തന്നെ ഉറച്ച് നില്‍ക്കില്ല അവർ. പകരം എവിടെയും സ്വസ്ഥമായി സ്വയം ഉറച്ച് നില്‍ക്കാത്ത തുന്നല്‍സൂചിയുടെ വഴിയും രീതിയും സ്വഭാവവും


പുതിയ വഴികള്‍ ഉണ്ടാക്കി ആ വഴികളെ നൂലുകള്‍ക്ക് സ്വസ്ഥമായി നില്‍ക്കാനുള്ള വാസസ്ഥലമായി വിട്ട്കൊടുത്ത് എല്ലാ വഴികളും വിട്ട്പോകുന്ന, സ്വയം വാസസ്ഥലം ഇല്ലാതാക്കുന്ന സൂചിയുടെ രീതി അവരുടെ രീതി. 


എല്ലാറ്റിലൂടെയും കടന്ന് പോയി, എന്നാല്‍ ഒന്നിന്റെയും ഉത്തരവാദിത്വവും ബാധ്യതയും ഏറ്റെടുക്കാതെ, എവിടെയുമല്ലാതെ ഒറ്റയ്ക്ക് നില്‍ക്കുന്ന സൂചികളുടെ രീതി. 


എല്ലാറ്റില്‍ നിന്നും ഒഴിഞ്ഞ് നിന്ന് സ്വയം അപരിചിതത്വം പുല്‍കി പുതുമയും വ്യത്യസ്തതയും അന്വേഷിച്ച് പോകുന്ന സൂചിയുടെ രീതി.


അതിന്‌ വേണ്ടി വീണ്ടും വീണ്ടും പരസ്പരം ധിക്കരിച്ച്, പൊരുത്തക്കേട് പറഞ്ഞ്‌ ഒറ്റപ്പെട്ട് പോകും അവർ.


സുരക്ഷിതത്വം നേടാൻ എവിടെയും നിന്ന് അഭിനയിച്ച് റാന്‍ മൂളാതെ ദാരിദ്ര്യം സ്വയം ചോദിച്ചുവാങ്ങും ഇവർ.


അവരറിയാതെയും അവർ അരക്ഷിതത്വം അവരുടെ കളിസ്ഥലമാക്കും.

Wednesday, June 15, 2022

ജോലിയും ജോലി ഇല്ലാത്തതുമല്ല; ജീവിതമാണ് പ്രധാനം

 വെറുതേ ചോദിക്കുന്ന ചോദ്യവും ഉത്തരവും. പാകമാവാത്ത, കുഴയാത്ത മാവ് പോലെ. 

അത് ചോദിക്കുന്നവനും അവയ്ക്ക് ഉത്തരം നൽകുന്നനും ചൂടാവാത്ത കല്ല് പോലെ. പരസ്പരം നശിപ്പിക്കും, വൃത്തികെടുത്തും.


*******


ജോലിയും ജോലി ഇല്ലാത്തതുമല്ല; ജീവിതമാണ്, ആ ജീവിതം ആസ്വദിച്ചു ജീവിക്കുന്നതാണ് ഏറെ പ്രധാനം. 


ആരുടെയോ കല്പനക്ക് കീഴിൽ ജോലി ചെയ്യേണ്ടി വരാതിരിക്കുകയാണ് മഹാഭാഗ്യം, പ്രകൃതിപരം. 


ജോലിക്ക് പോകാത്തവർക്ക്, പോകേണ്ടിവരാത്തവർക്ക്, പ്രത്യേകിച്ചും സ്ത്രീകൾക്ക് ഒരു തെറ്റിധാരണയുണ്ട്. ജോലി എന്തോ വലിയ കാര്യമാണെന്ന്. 


പുരുഷൻ പോലും ജോലിചെയ്യുന്നത് ഇഷ്ടമായിട്ടല്ല ; പകരം സാമ്പത്തിക പരാധീനത മാത്രം കാരണമായാണ്, നിർബന്ധിതമായാണ്. എന്നതവൾ അറിയുന്നില്ല. 


ജോലിയിൽ പലരും കുടുങ്ങിത്തന്നെയാണ്. പുരുഷനും സ്ത്രീയും. 


ജോലിയെന്നാൽ വിധേയപ്പെട്ട് അഭിനയിക്കേണ്ടി വരുന്ന അവസ്ഥയാണ്.


വീട്ടിലെ പത്തുമിനിറ്റിന് പകരം പുറത്ത് പത്ത്മണിക്കൂർ ആട്ടും തുപ്പും കൊള്ളേണ്ട, വിധേയപ്പെട്ട് അഭിനയിക്കേണ്ട അവസ്ഥ തന്നെയാണ് പല സ്ത്രീകൾക്കും.


ജോലിയല്ല; ജീവിതമാണ്, വിധേയത്വവും അഭിനയവും ആവശ്യമാകാത്ത സ്വാതന്ത്ര്യമാണ്, സ്വാഭാവികതയാണ് പ്രധാനം.






Tuesday, June 14, 2022

നിരുപാധികമായി ആരും സ്നേഹിക്കുന്നില്ല, പ്രണയിക്കുന്നില്ല.

 ആവശ്യങ്ങള്‍ (കാമം) വെച്ച് നാം ഇഷ്ടപ്പെടുന്നു, വെറുക്കുന്നു. 


നിരുപാധികമായി ആരും സ്നേഹിക്കുന്നില്ല, പ്രണയിക്കുന്നില്ല.


എല്ലാം ഒരുതരം ഇഷ്ടം, വെറുപ്പ് മാത്രം.


തലച്ചോറിന്റെ രാസപ്രവര്‍ത്തനം കാരണം കൂടിയുണ്ടാവുന്ന വെറുപ്പ് ഇഷ്ടം. 


എല്ലാവരിലും അവര്‍ അറിഞ്ഞതോ അറിയാത്തതോ ആയ ഉപാധികള്‍ ഒളിഞ്ഞു കിടപ്പുണ്ട്.


ആവശ്യം (കാമം) നടന്ന് കിട്ടാത്തതിനെ, നടന്ന് കിട്ടും വരെ, തെറ്റിദ്ധരിപ്പിച്ച് വരിഞ്ഞു ചുറ്റി പറയുന്നതാണ് പ്രണയമെന്ന്, സ്നേഹമെന്ന്.


യഥാര്‍ത്ഥത്തില്‍ വെറുപ്പും അറപ്പും മടിയും ശത്രുതയും വരെ സ്നേഹമാണ്, പ്രണയമാണ്.

Monday, June 13, 2022

ആവാഹനവും ആരാധനയും ഒന്നും വേണ്ട. ഉള്ളത് ഉള്ളിടത്തുണ്ട്. ഇല്ലാത്തത് ഒരിടത്തുമില്ല.

ആവാഹനവും ആരാധനയും ഒന്നും വേണ്ട. ഉള്ളത് ഉള്ളിടത്തുണ്ട്. ഇല്ലാത്തത് ഒരിടത്തുമില്ല. ഉണ്ടെങ്കിൽ ഉള്ളത് എല്ലായിടത്തുമുള്ളത്. അത് പിന്നെ ഭൗതികവസ്തുവിൽ ഇല്ലാതിരിക്കില്ല. ഭൗതികം, ഭൗതികമല്ലാത്തത് എന്നിങ്ങനെ വേറെ വേറെ ഇല്ല. ഉണ്ടെങ്കിൽ ഉള്ളത് മാത്രമാകയാൽ അതിൻ പുറത്ത് ഒന്നുമുണ്ടാവില്ല. ഒന്നുകിൽ എല്ലാം ദൈവത്തിനുള്ളിൽ. അല്ലേൽ എല്ലാത്തിനും ഉള്ളിലും പുറത്തും ദൈവം.


******


'ഞാൻ' ഇല്ലെങ്കിൽ പിന്നെ ദൈവം മാത്രം.

ആത്മാവും പദാർത്ഥവും ഒന്ന്.

ബോധവും ഊർജവും ഒന്ന്. 

രണ്ടില്ലാത്ത ഒന്ന്.




ഉദ്ദേശരാഹിത്യം. അര്‍ത്ഥരാഹിത്യം. അതാണ്, അതാവണം ഉണ്ടെങ്കിൽ ഉള്ള ദൈവം.

 ഉദ്ദേശരാഹിത്യം.

അര്‍ത്ഥരാഹിത്യം.


അതാണ്, അതാവണം

ഉണ്ടെങ്കിൽ ഉള്ള ദൈവം.


എന്തുകൊണ്ട്‌?


നേടാനും നഷ്ടപ്പെടാനും

ദൈവമല്ലാത്ത മറ്റൊന്നും

ദൈവത്തിനില്ലെന്നതിനാല്‍.


ലക്ഷ്യവും ഉദ്ദേശവുമാകാന്‍

മറ്റാരും മറ്റൊന്നും

ദൈവമല്ലാതെ

ദൈവത്തിനില്ലെന്നതിനാല്‍.


ദൈവം മാത്രമായാല്‍

ദൈവം തന്നെയും

ഇല്ലാത്തത് പോലെ.


പറയാനും പ്രതിബിംബീക്കാനും

തെളിയിക്കാനും സമര്‍ത്ഥിക്കാനും

മറ്റൊന്നും മറ്റാരും, 

ഒരു പ്രതലവും പശ്ചാത്തലവും, 

ദൈവത്തിനില്ലെന്നതിനാല്‍.


എങ്കിൽ പിന്നെ

പദാര്‍ത്ഥമെന്ന് പറഞ്ഞാലെന്ത്, 

ആത്മാവെന്ന് വിളിച്ചാലെന്ത്?


എങ്കിൽ പിന്നെ

എന്ത്‌ പേരും വിളിച്ചാലെന്ത്?

ഒരു പേരും വിളിച്ചില്ലെങ്കിലെന്ത്?


ഉദ്ദേശരാഹിത്യം.

അര്‍ത്ഥരാഹിത്യം.


അതാണ്, അതാവണം

ഉണ്ടെങ്കിൽ ഉള്ള ജീവിതവും.

മരിക്കുമ്പോള്‍ ആരും ഭൂമി വിട്ടുപോകുന്നു എന്നും പറയേണ്ടതില്ല.

 മരിക്കുമ്പോള്‍ ആരും ഭൂമി വിട്ടുപോകുന്നു എന്നും പറയേണ്ടതില്ല.


ആരും എവിടവും വിട്ട് പോകുന്നില്ല.


അതിന്‌ മാത്രം ആരുമില്ല.

ആരും അതിന്‌ മാത്രം അവരായില്ല. 


എല്ലാവരും ഭൂമിയും പ്രകൃതിയും തന്നെ ആയിത്തീരുന്നു.


എല്ലാവരും യാഥാര്‍ത്ഥത്തില്‍ ഉള്ളത് ആയിത്തീരുന്നു.


എല്ലാവരും വന്നിടത്തേക്ക് മടങ്ങി അതായിത്തീരുന്നു. 


എല്ലാവരും ജീവിതമായി മാറുന്നു.


എല്ലാവരും ജീവിതത്തിന്റെ ഉപാധിയും വഴിയും ആയിത്തീരുന്നു. 


അതിനാല്‍,

എല്ലാവരും ഇല്ലാതാവുക മാത്രമാണ്.

ഉള്ളത് മാത്രം ബാക്കിയാവാന്‍.

ഉള്ളത് മാത്രമായി ബാക്കിയാവാന്‍. 


അല്ലാതെ ഭൂമി വിട്ട് എവിടേയും ആരും അവരായി തന്നെ പോവുകയല്ല.

സ്വന്തം കണ്ണിലേക്ക് വെളിച്ചമടിച്ച്

 മുഹമ്മദ് സർവ്വലോകത്തിനുമുള്ള പ്രവാചകനാണെന്നും സർവ്വലോകവും മുഹമ്മദിൽ വിശ്വസിക്കണമെന്നും ഇസ്ലാം പറയുന്നില്ലേ?  എങ്കിൽ ആ സർവ്വലോകത്തിനും മുഹമ്മദിനെ മനസ്സിലാക്കാനും തലനാര് കീറി ചർച്ചചെയ്യാനും അവകാശവും അധികാരവും ഉണ്ടാവേണ്ടതല്ലേ?


*****

മതാന്ധത ബാധിച്ചവരുടെ  പൊതുവെയുള്ള പ്രശ്നമാണത്. അവർക്കുള്ള മതാന്ധത എല്ലാവർക്കും ഉണ്ടെന്ന് കരുതുകയും ആരോപിക്കുകയും ചെയ്യുക.


*****

 മതവിശ്വാസികൾ: ടോർച്ച് കയ്യിൽ കിട്ടിയിട്ടും കാര്യമില്ലാത്തവർ. കാരണം ഇവർ ടോർച്ച് തിരിച്ചുപിടിച്ച് സ്വന്തം കണ്ണിലേക്ക് തന്നെ വെളിച്ചമടിക്കുന്നവർ. ഫലത്തിൽ അന്ധകാരം തന്നെ പ്രതിഫലമായും ശിഷ്ടമായും വാങ്ങുന്നവർ.

വലിയ കുറ്റവാളികളോ നമ്മുടെ ഭരണാധികാരികൾ?

 പ്രധാനമന്ത്രിയായാലും മുഖ്യമന്ത്രിയായാലും സ്വയം പേടിയിൽ. അവർ വളർത്തുന്നതും പേടി. ഇത്രക്ക് പേടിയുള്ളവരായ ഭരണാധികാരികളാണോ നാട്ടുകാർക്ക് ധൈര്യം നൽകുന്നത്? ഇത്രക്ക് സുരക്ഷ വേണ്ടവരോ നാട്ടുകാരുടെ രക്ഷയെ കുറിച്ച് സംസാരിക്കുന്നത്? ഇങ്ങനെ പേടിക്കാൻ മാത്രം പൊതുവേ വലിയ കുറ്റവാളികളോ നമ്മുടെ ഭരണാധികാരികൾ?


****

ഒരൊറ്റ ചോദ്യം. ഈ നാട് സർക്കാർ ഉദ്യോഗസ്ഥര്‍ക്കും MLA, എംപി, മന്ത്രിമാര്‍ക്കും  മാത്രം സുഖിച്ചു സുരക്ഷിതമായി ജീവിക്കാനുള്ളതോ?






മുഴുവൻ കാണാത്തവർക്കേ സൗന്ദര്യമുള്ളൂ, താൽപര്യമുണ്ടാവൂ.

 മുഖവും മുലയും ശാരീരികവടിവും കണ്ട് നീ എവിടേക്ക് നയിക്കപ്പെടുന്നു? ഒരർത്ഥവും സൗന്ദര്യവും ഇല്ലാത്ത ഇടത്തേക്ക്. മടുപ്പിലേക്ക്. പ്രാപപഞ്ചിക സൗന്ദര്യവും വലുപ്പവും കണ്ട് സത്യവും ദൈവവും അന്വേഷിക്കുന്ന നീയും വന്ന് ചെന്നെത്തുന്നത് എവിടെ? ഒരർത്ഥവും സൗന്ദര്യവും ഇല്ലാത്ത അവസ്ഥയിൽ. മുഴുവൻ കാണാത്തവർക്കേ സൗന്ദര്യമുള്ളൂ, താൽപര്യമുണ്ടാവൂ.

*****

എവിടെനിന്നും ആരിൽ നിന്നും വരുന്നതും വരാവുന്നതുമാണ് ശരി, സത്യം. അല്ലാതെ എവിടെ നിന്നെങ്കിലും മാത്രം, അതല്ലെങ്കിൽ ഏതെങ്കിലും കാലത്തിൽ നിന്നും ഗ്രന്ഥത്തിൽ നിന്നും വ്യക്തിയിൽ നിന്നും ചാനലിൽ നിന്നും മാത്രം വരുന്നതല്ല ശരി, സത്യം.







Saturday, June 11, 2022

കത്തുമ്പോള്‍ മാത്രമുള്ള തീ.

ഇങ്ങനെ പാട്ട് കേട്ടുറങ്ങുന്ന 'ഞാന്‍'. കത്തുമ്പോള്‍ മാത്രമുള്ള തീ. കത്തിയമര്‍ന്നാല്‍ ഇല്ലാതെ. ഉണ്ടെന്ന് തോന്നി അങ്ങില്ലാതാവുന്നത്. 'ഞാന്‍'


ഓരോ ഉദാഹരണവും ഓരോ ബിംബമാണ്. ദൈവത്തിന് നല്‍കുന്ന ഓരോ ഉദാഹരണവും പേരും വിശേഷണവും ദൈവത്തിന് നല്‍കുന്ന ഓരോ ബിംബമാണ്.

തെറ്റിനെ കുറിച്ച് വേവലാതിപ്പെടേണ്ട. അത് ശരി കൂടിയാണ്‌.

 തെറ്റിനെ കുറിച്ച് വേവലാതിപ്പെടേണ്ട. അത് ശരി കൂടിയാണ്‌. 


നമ്മുടേതായ ശരി ഉണ്ടാക്കുകയാണ് വേണ്ടത്.


നമ്മൾ നമ്മളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന കോലത്തില്‍ (അഹങ്കാരത്തെയല്ല) നമ്മളെ തന്നെ സംശയിരിക്കരുത്. അതും മറ്റുള്ളവരെ അനാവശ്യമായും അസ്ഥാനത്തും പേടിച്ച് കൊണ്ട്‌. 


ഇനിയുമിനിയും സ്വന്തത്തെ വളർത്തിയെടുക്കുന്നതിന്റെ ഭാഗമായല്ലാതെ. 


ഇനിയുമിനിയും എഴുതിയെഴുതി, പറഞ്ഞു പറഞ്ഞ്‌ അത് തിളങ്ങിത്തിളങ്ങി വരാനല്ലാതെ. തുടങ്ങുമ്പോള്‍ പറഞ്ഞത് തന്നെ ആരും തുടർച്ചയിലും ഒടുങ്ങുമ്പോഴും പറയില്ല, പറയേണ്ടതില്ല. 


എഴുതിക്കൊണ്ടേയിരിക്കുമ്പോള്‍, പറഞ്ഞു കൊണ്ടേയിരിക്കുമ്പോള്‍ പഴയ ചെറിയ നാമ്പുകള്‍ പോയി പുതിയ പുതിയ നാമ്പുകള്‍ വലുതും ചെറുതുമായി വീണ്ടും വീണ്ടും വരും. 


അങ്ങനെ തന്നെയാണ് രണ്ടിലച്ചെടി വന്‍വൃക്ഷമായി മാറുന്നതും വളരുന്നതും. 


അങ്ങനെ തന്നെയാണ് എല്ലാം എല്ലാമായത്. ഈ ലോകം ലോകമായത്. 


അങ്ങനെയാണ് അണു തന്നെ വികസിച്ച് പ്രപഞ്ചമായത്. 


ആരും ജനിച്ച ഉടനെ തന്നെ എഴുന്നേറ്റ് ഓടിയില്ല. ഉസൈന്‍ ബോള്‍ട്ടായില്ല. 


ചെറിയ കാലടികള്‍ തന്നെയാണ് പിന്നീട് വലുതായി മാറിയത്. ദൂരങ്ങള്‍ പിന്നിട്ടത്. വേഗത്തില്‍ പിന്നിട്ടത്. 


അല്ലാതെ, പുറംലോകത്തെ ആരെയൊക്കെയോ കണ്ട് പേടിച്ച് വേവലാതിപ്പെട്ടാല്‍ ഓരോ ജനിക്കുന്ന കുഞ്ഞും ഗര്‍ഭപാത്രത്തിലേക്ക് തന്നെ പേടിച്ച് തിരിച്ചുപോകേണ്ടി വരും. 


അങ്ങനെ വേവലാതിപ്പെട്ടാല്‍ ഒരാൾക്കും അയാൾ നിന്നിടത്ത് നിന്ന് പോലും നീങ്ങാന്‍ കഴിയില്ല. 


അങ്ങനെ വേവലാതിപ്പെട്ടാല്‍ ആര്‍ക്കും ഒന്നും എഴുതാനും പറയാനും ചെയ്യാനും സാധിക്കില്ല. പുതിയത് ഉണ്ടാവില്ല. വ്യത്യസ്തതകള്‍ ഇല്ലാതെ പോവും.


അങ്ങനെ വേവലാതിപ്പെട്ടാല്‍ ആരോ പറഞ്ഞതും ചെയ്തതും തന്നെ എല്ലാവരും യാന്ത്രികമായി അനുകരിച്ച് ജീവിക്കേണ്ടി വരും. 


എല്ലാവരും വ്യത്യസ്തരാണ്. എല്ലാവർക്കും അവരവരുടെ ജീവിതവും അവരവരുടെ കാലും കൈയും കണ്ണും മൂക്കും നാക്കും ആണ്. അത് വെച്ച് തന്നെ എല്ലാ ഓരോരുത്തനും നടക്കണം, അറിയണം, പറയണം. 


എല്ലാവർക്കും ഒരുപോലെ ജീവിക്കാനുള്ള ആകാശവും ഭൂമിയുമാണ്. 


ഉറുമ്പിനും ആനക്കും ഒരുപോലെ അവരുടെ തന്നെ കാഴ്ചയും അനുഭവവും വെച്ച് ജീവിക്കാം. 


എല്ലാവരും അവരുടേത് മാത്രം അനുഭവിച്ചും കണ്ടും പറഞ്ഞും. 


എല്ലാം ഒരുപോലെ ശരിയായി. 


ആരും ജീവിക്കുന്നത് ആരെയും വഞ്ചിക്കുന്നതും ആരോടും കളവ് പറയുന്നതും ആരെയും പരിഹസിക്കുന്നതും അല്ലല്ലോ? 


പിന്നെന്ത് തെറ്റാണ്‌ സംഭവിക്കാനുള്ളത്?


നമുക്ക് തോന്നുന്ന ശരി നമ്മുടെ തന്നെ ശരിയാണ്‌. നമ്മുടെ നാക്കിലെ രുചി. നമ്മുടെ ജീവിത പശ്ചാത്തലത്തില്‍ നിന്ന്. 


അത് പറയുന്നതിൽ ആരെയും പേടിക്കേണ്ടതില്ല.

Friday, June 10, 2022

എല്ലാം ബിംബങ്ങൾ. എല്ലാവരും ബിംബാരാധകർ.

 എല്ലാം ബിംബങ്ങൾ. എല്ലാവരും ബിംബാരാധകർ.

ഗുണങ്ങളെ ധ്വനിപ്പിക്കാൻ തന്നെ

ഭാഷയിലെ പേരും കല്ലിലെ രൂപവും നിറത്തിലെ ചിത്രവും.

******

നട്ടെല്ല് വളക്കുന്ന ഭയത്തെയും മൗനത്തെയും സ്വർണമെന്നും നട്ടെല്ലും ധൈര്യവുമുള്ള ഓശാരം പ്രതീക്ഷിക്കാത്ത ശബ്ദത്തെ ഇരുമ്പെന്നും വിളിച്ചാൽ അത് മറ്റൊരു വിവേകമാവില്ല. ആ വിവേകം അധികാരത്തിനും ഭരണകൂടത്തിനും വേണ്ട ഗൂഢതന്ത്രം മാത്രം.


*******


ഒരേയൊരാഗ്രഹം മാത്രം. അത് തന്നെ മക്കളെയും പറഞ്ഞുപഠിപ്പിക്കണം. മോദിയെ പോലെ ഒരു മോദിയും പിയറായിയെ പോലെ ഒരു പിണയറായിയും യോഗിയെ പോലെ ഒരു യോഗിയും ചാണ്ടിയെ പോലെ ഒരു ചാണ്ടിയും ആൻ്റണിയെ പോലെ ഒരാൻ്റണിയും ആവേണ്ട. അത്രയ്ക്ക് ക്രൂരവും കപടവും വൃത്തികെട്ടതുമാണ് അവരെല്ലാവരും കളിക്കുന്ന രാഷ്ടീയം.








ഞാനൊരു ഗവൺമെന്റ് ഉദ്യോഗസ്ഥനാണ്.

ഈ കഴിഞ്ഞ കൊറോണക്കാലത്തും ഏറെക്കുറെ രണ്ട് വർഷം ഒന്നും ചെയ്യാതെ അധ്യാപകന്‍മാര്‍ വെറുതെ ഇരുന്ന് ഇരട്ടിശമ്പളം തന്നെ വാങ്ങി തിന്നുകയായിരുന്നല്ലോ, അല്ലേ?


ഒന്ന് സമാധാനിക്കാനാണ്.


******


ശമ്പളവര്‍ദ്ധനവില്‍ മനംനൊന്ത് അസ്വസ്ഥപ്പെടുന്ന ഒരു സർക്കാർ ജീവനക്കാരന്‍ പറയുന്നു:


"ഞാനൊരു ഗവൺമെന്റ് ഉദ്യോഗസ്ഥനാണ്.

ഓരോ തവണ ശമ്പളപരിഷ്കരണം വരുമ്പോഴും കടകളിൽ കേറുമ്പോൾ അവിടത്തെ ജോലിക്കാരെ കാണുമ്പോൾ എനിക്കൊരു കുറ്റബോധം തോന്നാറുണ്ട്." 


"കൊറോണ കൊണ്ട് എല്ലാവരും മുടിഞ്ഞിരിക്കുമ്പോൾ ഈ pay Revision മഹാദ്രോഹമാണ്." 


"ആരോട് പറയാൻ

ആരു കേൾക്കാൻ"


അവർ പറഞ്ഞു നിര്‍ത്തി.


*****


എന്നാലും നമ്മുടെ സര്‍ക്കാറിന് എന്തുകൊണ്ടോ ആര്‍ക്കുമില്ലാത്ത ധൃതിയും ഉത്സാഹവും വാശിയുമാണ്. സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം ഇരട്ടിയും അതിലധികവും ഒരു പ്രത്യേക കാരണവും ഇല്ലാതെ വര്‍ദ്ധിപ്പിക്കാന്‍. അതും ഈ ക്ഷാമത്തിന്റെയും കെടുതിയുടെയും കാലത്ത് വരെ. 


ശമ്പളം കൊടുക്കാന്‍ മാത്രം കടം വാങ്ങി ഒന്നിനും വകയില്ലാത്ത ജനങ്ങളുടെ മേല്‍ നികുതിയും ഭാരവും വര്‍ദ്ധിപ്പിക്കാന്‍.

സ്വന്തം മക്കളിലേക്ക് പകർന്ന് നൽകാൻ ശ്രമിക്കാറുണ്ടോ?

ഇന്ന് രാവിലെ ചൂട് ചായ പോലെ, വെളിച്ചം കീറാൻ അടച്ച ജനാല തുറന്നെന്ന പോലെ, ഒരു നല്ല സുഹൃത്ത് Shajid Usman Nadira Jasmine ചോദിച്ചു:

ചോദ്യം:  രാഷ്ട്രീയവൈകല്യം തത്കാലമവിടെ നിർത്തിയാൽ, ഇന്നലെകളിൽ നിന്ന് ഇന്നുകളിലേക്കെത്തിനിൽക്കുന്ന താങ്കളുടെ മനനപരിവർത്തനങ്ങളിലെന്തെങ്കിലും സ്വന്തം മക്കളിലേക്ക് പകർന്ന് നൽകാൻ ശ്രമിക്കാറുണ്ടോ? 


"അല്ലെങ്കിൽ സ്വതന്ത്ര കാഴ്ചപ്പാടുമായി മുന്നേറാൻ സാഹചര്യപ്പെടുത്താറുണ്ടോ? 


"സാന്ദർഭീകമായൊരു ഇൻറർവ്യൂയാണെന്ന് വെച്ചോ..!! 


" എന്താണ് ഇന്നത്തെ തലമുറകൾക്ക് കൈമാറാനുള്ള ഏറ്റവും നല്ല സന്ദേശം? "


സാജിദിൻ്റെ മേൽചോദ്യത്തിന് കാരണമായ ഈയുള്ളവൻ്റെ മുൻ പോസ്റ്റ് കീഴേ....


"ഒരേയൊരാഗ്രഹം മാത്രം. അത് തന്നെ മക്കളെയും പറഞ്ഞുപഠിപ്പിക്കണം. മോദിയെ പോലെ ഒരു മോദിയും പിണറായിയെ പോലെ ഒരു പിണയറായിയും യോഗിയെ പോലെ ഒരു യോഗിയും ചാണ്ടിയെ പോലെ ഒരു ചാണ്ടിയും ആൻ്റണിയെ പോലെ ഒരാൻ്റണിയും ആവേണ്ട. അത്രയ്ക്ക് ക്രൂരവും കപടവും വൃത്തികെട്ടതുമാണ് അവരെല്ലാവരും കളിക്കുന്ന രാഷ്ടീയം."


ഇനി സാജിദിന് നൽകിയ ഉത്തരം കീഴേ... :


"നല്ലൊരു ചോദ്യം. 


അടിച്ചേൽപിക്കാൻ മാത്രം ഒന്നുമില്ലാത്തത് കൊണ്ട് മക്കളിൽ ഒന്നും അടിച്ചേൽപിക്കാറില്ല. അവസാനവാക്ക് പറയാനില്ലാത്തത് കൊണ്ട് അവസാനവാക്കും പറയാറില്ല. 


ഭൂതം വെച്ച് ഏറിയാൽ വർത്തമാനത്തിനും ഭാവിക്കും വേണ്ട സൂചന കൊടുക്കും. 


വഴിയിൽ കണ്ട കുഴിയെയും പാമ്പിനെയും കുറിച്ച് പറയും.  


വർത്തമാനവും ഭാവിയും ഭൂതത്തെ ഉപേക്ഷിച്ച് വളരേണ്ടതാണ് എന്ന ഉത്തമബോധ്യം പകരും.


അവരുടെ അവർ ഉദ്ദേശിക്കുന്നത് പോലുള്ള വിദ്യാഭ്യാസവും വളർച്ചയും ഉറപ്പുവരുത്താനുള്ളത് ഒഴികെ ഒന്നും ഉണർത്തില്ല. അത് തന്നെയും ആവേശത്തോടെ തുടങ്ങി കൗമാരത്തിൻ്റെ തള്ളിച്ചയിൽ വഴിയിൽ ഉപേക്ഷിച്ചു പോകും എന്നറിയുന്നത് കൊണ്ട്. 


കൗമാരം ഒരുമിച്ച് ഒരുപടി ജനാലകൾ തുറന്ന് അവരെ അങ്കലാപ്പിൽ ആക്കുമെന്നും,  മാതാപിതാക്കളെ വരെ ആ പ്രത്യേക ഘട്ടത്തിൽ അവർ അവരുടെ ശത്രുക്കൾ ആക്കിയേക്കും എന്ന തികഞ്ഞ ബോധ്യത്തോടെ.


അവർ ഈയുള്ളവനിൽ നിന്നും മറ്റെല്ലാവരിൽ നിന്നും എവിടെനിന്നും കണ്ടും കേട്ടും എടുക്കുന്നത്  സാധിക്കുന്നത് പോലെ അവരെടുക്കും, എടുക്കണം. അത്രയേ ഉള്ളൂ.


മണ്ണിൽ എത്ര എന്തുണ്ടായാലും വിത്തും വേരും അതിന് സാധിക്കുന്നത് സാധിക്കുന്നത്ര എടുത്ത് അതിനാവുന്ന ഇലയും പൂവും പഴവും കൊണ്ടുവരികയല്ലേ ചെയ്യുക? അത് തന്നെ അവരുടെ കാര്യത്തിലും. 


വേര് അതിന് പോലും അറിയാത്ത വഴികളിലും ഇരുട്ടിലും ആരുമറിയാതെ പണിയെടുക്കുന്നത് പോലെ പണിയെടുക്കണമെന്നും അപ്പോഴേ എല്ലാവരും കാണുന്ന, എല്ലാവരും അറിയുന്ന, കൊതിക്കുന്ന വഴികളിൽ, ഉയരങ്ങളിൽ കൊമ്പ് വളരൂ, അതിൽ പൂവും പഴവും കൊണ്ടുവരൂ എന്നവരെ മനസിലാക്കാൻ ശ്രമിക്കാറുണ്ട്. 


അങ്ങനെയാണ് അവർ മഹാന്മാർ എന്ന് കരുതുന്നവരൊക്കെയും മഹാന്മാർ ആയതെന്നും..... 


രണ്ട് ഭാഗത്തും തുറന്ന്പിടിച്ചാൽ മാത്രമേ എപ്പോഴും പുതിയത് വന്നിറങ്ങി പോകുകയുളളൂ എന്നും, അടഞ്ഞ് കിടന്നാൽ പഴയതിൽ തന്നെ, പഴയതിൻ്റെ ജീർണതയിലും ദുർഗന്ധത്തിലും തന്നെ കിടക്കേണ്ടിവരുമെന്നും, ലോകം ആ പഴയത് മാത്രമാണെന്ന് വരുമെന്നും ഓർമ്മിപ്പിക്കും. 


നല്ല സൗഹൃദങ്ങൾ അടഞ്ഞ, ഇരുണ്ട മുറിയിൽ നിന്നും തുറന്ന, വെളിച്ചവും വിശാലതയും ഉള്ള തുറവിയിലേക്കുള്ള, ലോകത്തേക്കുള്ള, പുറത്തേക്കുള്ള കാഴ്ച തരുന്നതാണ് എന്നവരെ ആവുന്നത് പോലെ ധരിപ്പിക്കും.  


നിന്നിടത്ത് നിൽക്കുകയല്ല ജീവിതവും ചലനവും പുരോഗതിയും എന്നും, നിന്നിടം ഉപേക്ഷിച്ചു കൊണ്ട് മാത്രമേ ജീവിക്കാനും ചലിക്കാനും പുരോഗമിക്കാനും സാധിക്കൂ എന്നും, ആ നിലക്ക് നഷ്ടപ്പെട്ടു തന്നെയേ നേടാനാവൂ എന്നും, നഷ്ടപ്പെട്ടു തന്നെ നേടാൻ തയാറാവണമെന്നും ആവും പോലെ ധരിപ്പിക്കും.


ആഭരണവും രത്നവും വൈരവും പോലെ ആവാൻ എല്ലാവരും കൊതിക്കുമെന്നും, പക്ഷെ അതാവുന്ന വഴിയിലാണ്, പ്രക്രിയയിലാണ് പ്രശ്നവും പ്രയാസവുമെന്നും, അപ്പോഴാണ്  എല്ലാവരും filter ചെയ്യപ്പെട്ടു പിറകോട്ട് പോകുന്നതെന്നും മനസ്സിലാക്കിക്കൊടുക്കും. 


സ്വർണം ആഭരണമാകുന്ന വഴിയിൽ അഗ്നിയും അതിൻ്റെ ചൂടും ഉണ്ട്. അത് സഹിക്കണം. 


വെറും കാർബൺ വൈരവും രത്നവും ആവുന്ന വഴിയിൽ കഠിനമായ സമ്മർദ്ദമുണ്ട്. അതും നന്നേ പണിപ്പെട്ട് സഹിച്ചു തന്നെ  മുന്നോട്ട് പോകണം. എങ്കിലേ ആവേണ്ടതാവൂ. 


ഐൻസ്റ്റീനായാലും ബുദ്ധനായാലും റൊണാൾഡോ ആയാലും ബിൽഗേറ്റ്സായാലും അങ്ങനെ തന്നെ. കിരീടമാവുന്നത് കഷ്ടപ്പെട്ട് തന്നെയെന്ന്. അങ്ങനെ ആവണമെങ്കിൽ അതുപോലെ കഷ്ടപ്പെടണം . കിരീടമൊക്കെയും ഫലത്തിൽ കുരിശ് പേറലാണ്.


ഇതിനെല്ലാം അപ്പുറം ജീവിതം എന്നത്, അതിൽ എന്ത് നേടിയാലും ഇല്ലെങ്കിലും, ഫലത്തിൽ ശ്വസിക്കലും കുടിക്കലും തിന്നലും ഉറങ്ങലും തന്നെയെന്ന് അവരെ ധരിപ്പിക്കും . 


ജീവിതം ആരും പറയുന്നത് പോലെയല്ലെന്നും, ഓരോരുത്തരും ആത്മനിഷ്ഠമായി എങ്ങിനെ എടുക്കുന്നുവോ മനസ്സിലാക്കുന്നുവോ അങ്ങനെ മാത്രമാണെന്നും പറഞ്ഞു ധരിപ്പിക്കും. 


അതുകൊണ്ട് തന്നെ ജീവിതത്തിൽ എന്ത് കിട്ടി എന്നതിനപ്പുറം എന്ത് കിട്ടിയാലും ആ കിട്ടിയതിനെ എങ്ങിനെയെടുത്തു, അതിൽ നിന്നും എന്തെടുത്തു എന്നതാണ് പ്രധാനമെന്നും, അതാണ്, അങ്ങനെയാണ് ജീവിതമെന്നും പറയും. 


കിട്ടുന്നത് വെറും മണ്ണും ചളിയുമാവാം. പക്ഷെ അതിനെ എടുക്കേണ്ടത് പോലെ എടുത്താൽ പൂവും പഴവും എടുക്കാം. ആ മണ്ണും ചളിയും പിന്നെ പൂവും പഴവുമാകും. 


കിട്ടുന്നത് പൂവും പഴവുമാവാം. പക്ഷേ എടുക്കേണ്ടത് പോലെ എടുത്തില്ലെങ്കിൽ, അതിനെ കാലിനടിയിൽ ചവിട്ടി ഞെരിച്ചാൽ ആ സുന്ദരവും രുചികരവുമായ പൂവും പഴവും വൃത്തികെടെന്ന് തോന്നിപ്പിക്കുന്ന ചളിയും മാണ്ണും വൃത്തികേടും ആവും.


ഇങ്ങനെയിങ്ങനെ ചിലതും പലതും, പലവഴിയിൽ, പല സമയത്ത്, യുക്തം പോലെ, സമയവും സന്ദർഭവും പോലെ പറയും. 


എത്ര കൊടുത്താലും അവരെന്ത് അതിൽ നിന്നും എടുക്കുമോ അത് മാത്രം അവരെടുക്കും. അത് മാത്രം അവർക്ക്. അല്ലാത്തതെല്ലാം അവരെ സംബന്ധിച്ചേടത്തോളം വെറും വെറുതെ.

മഴ കുറേ പെയ്യും. അതിലെ മുഴുവൻ വെള്ളവും ആരും എടുക്കുന്നില്ല, എടുക്കില്ല, ആർക്കും എടുക്കാൻ കഴിയില്ല.

Wednesday, June 8, 2022

ഗവൺമെൻ്റ് വേറെ പാർട്ടി വേറെ എന്ന വാദം ശരിയാണോ?

 തെരഞ്ഞെടുക്കപ്പെടുന്നവർ തന്നെ ഭരിക്കും, ഭരിക്കണം...  അല്ലെന്ന് ആര് പറയുന്നു, ആർക്ക് പറയാനാവും?


പക്ഷേ തെരഞ്ഞെടുക്കാനും ഭരിക്കാനും ഭരണം നിലനിർത്താനും അവർ കളിക്കുന്ന കളി രാജ്യത്തെയും ജനങ്ങളെയും അപകടത്തിലാക്കുന്നതാവരുത്.


*****

കൊടകരയിലെ കള്ളപ്പണക്കേസിനെ സ്വപ്ന സുഷിനെനെയും സ്വർണ്ണക്കടത്തും കൊണ്ട് ഹരിച്ച് കിഴിച്ച് ഇല്ലാതാക്കാനായിരുന്നോ അണിയറയിൽ നടന്ന എല്ലാ കളികളും

****

ഗവൺമെൻ്റ് വേറെ പാർട്ടി വേറെ എന്ന വാദം ശരിയാണോ? ബിജെപി എന്ന പാർട്ടിയല്ലേ ഇന്ത്യ ഭരിക്കുന്നത്? പ്രധാനമന്ത്രിയും മന്ത്രിമാരുമല്ലേ ആ ബിജെപി എന്ന പാർട്ടിയുടെ എല്ലാ പ്രചാരണ പ്രവർത്തനങ്ങൾക്കും പ്രസംഗിക്കാൻ പോകുന്നത്? അപ്പോൾ പിന്നെ പാർട്ടി വേറെ ഗവൺമെൻ്റ് വേറെ എന്ന വാദം എങ്ങിനെ വിലപ്പോവും?


അങ്ങനെയെങ്കിൽ ചുരുങ്ങിയത് പ്രധാനമന്ത്രി ആവുന്ന കാലയളവിലെങ്കിലും, എംപി യും എംഎൽഎയും ആവുന്ന കാലയളവിലെങ്കിലും പാർട്ടിപ്രവർത്തനവും പാർട്ടിക്ക് വേണ്ടിയുള്ള പ്രചാരണ പ്രസംഗ പരിപാടികളും നിർത്താൻ സാധിക്കണം. 


അല്ലെങ്കിൽ പിന്നെ എപ്പോഴാണ് പ്രധാനമന്ത്രി എന്ന നിലയിൽ സംസാരിക്കുന്നത് അല്ലെങ്കിൽ വെറും പാർട്ടി പ്രവർത്തകൻ എന്ന നിലക്ക് സംസാരിക്കുന്നത് എന്ന് മനസിലാവില്ല. 


എപ്പോഴും കിട്ടുന്നത് രാജ്യത്തിൻ്റെ ചിലവിലുള്ള പ്രധാനമന്ത്രിക്കുള്ള, എംഎൽഎക്കും എംപിക്കും മന്ത്രിമാർക്കും ഉള്ള ആനുകൂല്യങ്ങളും പരിരക്ഷയും തന്നെയല്ലേ?












ഒരു മരണവാര്‍ത്തയും യാഥാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നില്ല.

 ഒരു മരണവാര്‍ത്തയും 

യാഥാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നില്ല.


മറ്റൊന്നും കൊണ്ടല്ല.


ഒരു ജനനവാര്‍ത്തയും

ഇതുവരെയും യാഥാര്‍ത്ഥത്തില്‍

ഞെട്ടിച്ചിട്ടില്ല എന്നതിനാല്‍ കൂടി.


മണ്ണും മരവും

അറിയിച്ചു തന്നിട്ടില്ല

മരിച്ച ഓരോരുവനും

വാശിപിടിച്ചു ജീവിച്ചത് 

എന്തിനെന്ന്

എന്നതിനാല്‍ കൂടി.


മരം മണ്ണാവുന്നതോ, 

അതല്ല മണ്ണ് മരമാവുന്നതോ

ഏതാണ്

യാഥാര്‍ത്ഥത്തില്‍ മരണമെന്ന്,

ഏതാണ്

യാഥാര്‍ത്ഥത്തില്‍ ജനനമെന്ന്. 


ഇത്തരം ഉത്തരം കിട്ടാത്ത

ചോദ്യങ്ങളാണ് 

മരണത്തേക്കാള്‍

ഞെട്ടലുളവാക്കുന്നത്. 


മരണവാർത്ത കേട്ട്

ഞെട്ടാതിരക്കാനും ന്യായം

ജീവിതം ഉത്തരം കിട്ടാത്ത

ചോദ്യമാവുന്നതാണ്. 


വാശിപിടിച്ചു ജീവിക്കാന്‍ മാത്രം

ജീവിതത്തിലെന്തുണ്ടെന്ന

ഉത്തരം കിട്ടാത്ത ചോദ്യം.


ഒന്നുമല്ലാതെ വന്ന്

ഒന്നുമല്ലാതായി തീരുന്ന 

ജീവിതം.


മരണവും ജനനവും

ആ നിലക്ക് ഒന്നിനുമല്ലാത്ത

രണ്ട് വഴികളാവുന്ന ജീവിതം. 


എന്നിട്ടും, ആകയാല്‍

ഞെട്ടിപ്പോകുന്നത് 

മരിച്ച ശരീരം

എന്തെല്ലാം പ്രണയകാവ്യങ്ങള്‍

ജീവിച്ച് തീര്‍ത്തു

എന്നോര്‍ക്കുമ്പോള്‍. 


എന്നിട്ടും, ആകയാല്‍

ഞെട്ടിപ്പോകുന്നത്

മരിച്ച ശരീരം

എന്തെല്ലാം വികാരവിക്ഷോഭങ്ങൾ

കാണിച്ചു ജീവിച്ചു

എന്ന് കാണുമ്പോള്‍.

Tuesday, June 7, 2022

കോണ്‍ഗ്രസ് ദരിദ്രരായി. വെറും 8 കൊല്ലമായി ഭരിക്കുന്ന പാർട്ടി അതിസമ്പന്നരുമായി?

 60 കൊല്ലം ഭരിച്ചിട്ടും കോണ്‍ഗ്രസ് ദരിദ്രരായി. വെറും 7 കൊല്ലമായി ഭരിക്കുന്ന പാർട്ടി അതിസമ്പന്നരുമായി? ആരാണ് നാടിനെ സേവിക്കുന്നത്?


****

ബിജെപിയും മാർക്സിസ്റ്റ് പാർട്ടിയുമടക്കം എല്ലാ ഭരിക്കുന്ന പാർട്ടികളും ഒരുപോലെ അറിയുന്നു. ഭരിച്ച് കൊണ്ട് പ്രത്യേകിച്ചൊന്നും വ്യത്യസ്തമായി ചെയ്യാൻ സാധിക്കില്ലെന്ന്. പാർട്ടിയെയും സ്വന്തത്തെയും വളർത്തുക മാത്രമല്ലാതെ. സ്വന്തം പാർട്ടി ക്രിമിനലുകളെ സംരക്ഷിക്കുകയല്ലാതെ. ഒരുപക്ഷേ ആപ്പ് മാത്രം ഇതിനൊരു ചെറിയ അപവാദം.


******

തെരുവിൽ പറയുന്നത് പോലെ രാജ്യം ഭരിക്കാൻ സാധിക്കില്ലെന്ന് ബിജെപി ഇപ്പൊൾ മനസിലാക്കിത്തുടങ്ങുന്നു. 


കോൺഗ്രസിനെ വിമർശിച്ച കാലത്ത് ഇതൊന്നും മനസിലാക്കിയിരുന്നില്ല.  എല്ലാം പ്രീണനം എന്നങ്ങ് തെറ്റിദ്ധരിച്ചു,  വെറുതേയങ്ങാരോപിച്ചു. 


ഇന്ത്യ വേറെ തന്നെയായി വേറിട്ട് നിൽക്കുന്ന ഒരു സ്വയംപര്യാപ്ത ഗ്രഹമല്ലെന്ന് മനസിലാക്കിയില്ല.  പക്ഷേ ഇപ്പൊൾ അത് മനസ്സിലാക്കുന്നു, പുറത്ത് സമ്മതിക്കുന്നില്ല എങ്കിലും.


അണികളിൽ പലരും ഇപ്പോഴും അത് മനസ്സിലാക്കുന്നില്ല, സമ്മതിക്കുന്നില്ല. അതിനാലവർ ഇപ്പോഴും എന്തൊക്കെയോ തെറ്റായി ധരിക്കുന്നു, തെറ്റായി ആരോപിക്കുന്നു. വിദ്വേഷവും വെറുപ്പും പകയും മാത്രം കാരണമായി.











നൂപുർ ശർമയും അവരുടെ സ്റ്റേറ്റ്മെൻ്റും

 നൂപുർ ശർമ എന്ന ആ സ്ത്രീയേയും അവരുടെ സ്റ്റേറ്റ്മെൻ്റും വിടൂ... 


ഒരു പാർട്ടിയുടെയും അവരുടെ നേതാക്കളുടെയും അണികളുടെയും, അവർ തുടർച്ചയായി ഇന്നിതുവരെ ഈ നാടിനെ ഭരിച്ചു കൊണ്ട് തന്നെ, പിന്നെ ഭരണം നേടാനും നിലനിർത്താനും തുടർത്താനും ചെയ്യുന്ന കാര്യങ്ങളുടെയും, പറയുന്ന വാക്കുകളുടെയും ഉദ്ദേശമല്ലേ യഥാർഥത്തിൽ നൂപൂർ ശർമയുടെ കാര്യത്തിലും വിഷയം? 


അത് മനസിലാക്കാൻ ഏറെ പ്രയാസമുണ്ടോ ഇന്നീ നാട്ടിൽ? 


പീസി ജോർജിനെ വരെ തലയിൽ കയറ്റി നടക്കാൻ അവരെ പ്രേരിപ്പിച്ച യഥാർത്ഥ കാരണമായ അതേ ഉദ്ദേശം. 


അതും ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ അധമവികാരത്തിൽ അധിഷ്ടിതമായ ഉദ്ദേശം. 


ഉദ്ദേശമല്ലേ വാക്കിൻ്റെയും പ്രവർത്തിയുടെയും അർത്ഥവും ലക്ഷ്യവും ഏറെയും നിശ്ചയിക്കുന്നത്?


ഇസ്‌ലാമിക വിഷയങ്ങളുടെ ബുദ്ധിപരമായ ചർച്ചയല്ലല്ലോ നൂപുർ ശർമയുടെ ഉദ്ദേശം? 


മുഹമ്മദ് നബിയുടെ ചരിത്രം പഠിപ്പിക്കുകയും അല്ലല്ലോ അവരുടെ ഉദ്ദേശം? 


നുപൂർ ശർമ പറഞ്ഞത് ശരിയാണെങ്കിൽ പിന്നെന്തിന് ആ പാർട്ടി തന്നെ അവരെ പുറത്താക്കുന്നത്? പിന്നെന്തിന് അവർ തന്നെ പറഞ്ഞത് പിൻവലിക്കുന്നത്?


*****


അല്ലെങ്കിലും ഇവിടെ ഭരണകൂടത്തിൽ നിന്നും കേന്ദ്ര ഭരണപക്ഷപാർട്ടിയിൽ നിന്നും തുടർച്ചയായി നടന്നു കൊണ്ടിരിക്കുന്നത് എന്താണ്? 


ജനക്ഷേമകരമായ, സക്രിയമായ, സൃഷ്ടിപരമായ, പുരോഗമനപരമായ, അടിസ്ഥാന പ്രശ്നങ്ങൾ എന്തെങ്കിലും പരിഹരിക്കുന്ന, സ്വൈര്യജീവിതം എളുപ്പമാക്കുന്ന എന്തെങ്കിലും നടക്കുന്നുണ്ടോ? 


വെറുപ്പും വിഭജനവും കളിച്ച് നാടിനെ വഞ്ചിക്കുകയും വഴിതെറ്റിക്കുകയും മാത്രമല്ലേ സംഭവിക്കുന്നത്? 


പെട്രോൾ വിലവർധനയും നിത്യോപയോഗ സാധനങ്ങളുടെ വിലവർധനയും രൂപയുടെ മൂല്യച്യുതിയും തൊഴിലില്ലായ്മയും ഒക്കെ അതുകൊണ്ട് മറച്ചുപിടിക്കുകയല്ലേ?

ഇന്ത്യ നീങ്ങുന്നത് ഒരു വലിയ ആഭ്യന്തരകലാപത്തിലേക്കോ?

വെറുപ്പിൻ്റെ ഒരു വിത്ത് മുളച്ച് വലുതായി എത്രായിരം വെറുപ്പിൻ്റെ വിത്തുകളെയും വൃക്ഷങ്ങളെയും ഇന്ത്യയിൽ മുഴുക്കെ ഉണ്ടാക്കിയിരിക്കുന്നു!!!! ഇന്ത്യ നീങ്ങുന്നത് ഒരു വലിയ ആഭ്യന്തരകലാപത്തിലേക്കോ?


*****


വിദേശ കാര്യത്തിൽ കപടമായ വെറും ഡിപ്ലോമസി okay...


പക്ഷെ ഇന്ത്യയുടെ ഉളളിൽ സ്വന്തം ജനങ്ങളെ വഞ്ചിക്കുന്ന, വിഭജിക്കുന്ന, തമ്മിലടിപ്പിക്കുന്ന വിധത്തിൽ ആ കപട ഡിപ്ലോമസി ആയിക്കൂടല്ലോ, മതിയാവില്ലല്ലോ? അതും വെറും അധികാരത്തിന് വേണ്ടി മാത്രം എന്ന നിലക്ക്... ഫലത്തിൽ വെറും തീക്കളി മാത്രമാവില്ലെ അത്?


ഇന്ത്യക്കാരോട് പറയുന്നത് ഉള്ളിലും പുറത്തും ഒന്ന് പോലെയും ഒന്ന് തന്നെയും ആയിരിക്കേണ്ടെ? എല്ലാവരേയും ഒന്നിച്ച് നിർത്താൻ ആവേണ്ടെ അത്?


പുറത്ത് വെറും വെറുതേ പറയുന്നത് വികസനവും ഉള്ളിൽ യഥാർഥത്തിൽ പറയുന്നത് വെറുപ്പും ശത്രുതയും എന്നായിക്കൂടല്ലോ?


വെറുപ്പാണെങ്കിൽ ഉള്ളിലും പുറത്തും വെറുപ്പ് തന്നെയാവണം. 


വികസനമാണെങ്കിൽ ഉള്ളിലും പുറത്തും വികസനം തന്നേയും. 


അല്ലാതെ പുറത്ത് വെറും സുന്ദരവാക്കും ഉള്ളിൽ മൂർച്ചയുള്ള കത്തിയും ആയിക്കൂട.


അതുകൊണ്ടൊക്കെയും ഇവിടെ എന്താണ് ശിഷ്ടഫലം? 


എല്ലായിടത്തും മുട്ടുമടക്കൽ. ആ മുട്ടുമടക്കൽ എപ്പോഴും നടത്തുന്നത് നമ്മളല്ലെ?


റഷ്യ, ചൈന, ഇപ്പൊൾ അറബ് രാജ്യങ്ങൾ...


അമേരിക്കൻ സ്റ്റേറ്റ് department report വേറെ.


നമ്മൾ എന്താണ്, എവിടേക്കാണ്, എങ്ങനെയാണ്...?


വെറുപ്പിനും വക്കാണത്തിനും പോകുന്ന ജനങ്ങൾ ഭരണകർത്താക്കൾക്ക് തടിച്ചുകൊഴുക്കാനുള്ള ഇര മാത്രമോ????








നിലവിലുള്ളത് സംശയിക്കാതെ എങ്ങിനെ പുതിയത് തേടാം?

അഞ്ച് നേരം നമസ്കാരം : 17 വട്ടം നേർവഴി തേടുന്നത്.

നിലവിലുള്ളത് സംശയിക്കാതെ എങ്ങിനെ പുതിയത് തേടാം?നഷ്ടപ്പെടാതെ എങ്ങിനെ നേടാം?


******

വെറുപ്പിൻ്റെ ഒരു വിത്ത് മുളച്ച് വലുതായി എത്രായിരം വെറുപ്പിൻ്റെ വിത്തുകളെയും വൃക്ഷങ്ങളെയും ഇന്ത്യയിൽ മുഴുക്കെ ഉണ്ടാക്കിയിരിക്കുന്നു!!!! ഇന്ത്യ നീങ്ങുന്നത് ഒരു വലിയ ആഭ്യന്തരകലാപത്തിലേക്കോ?

ആത്യന്തികതയില്‍ നിന്ന് നോക്കിയാല്‍ നന്മയും തിന്മയും സംഭവിക്കുന്നില്ല.

 നൂറു കണക്കിന് പേരെ ആരെങ്കിലും കൊന്നിട്ടുണ്ടെങ്കില്‍, നൂറ് കണക്കിന്‌ പേരോട് ആരെങ്കിലും അനീതി ചെയ്യുന്നുണ്ടെങ്കില്‍ അതും നിങ്ങൾ ഉണ്ടെന്ന് പറയുന്ന ദൈവം ചെയ്തതാണ്, ദൈവം ചെയ്യിപ്പിച്ചതാണ്.


കാരണം, ദൈവം ഉദ്ദേശിക്കാതെ, ദൈവത്തിന്റെ വേണ്ടുകയില്ലാതെ ഒന്നും എവിടെയും സംഭവിക്കുന്നില്ല.


"മാ ഷാ അല്ലാഹു കാന്‍, വ മാ ലം യഷാ ലം യകുന്‍." 


"അല്ലാഹു ഉദ്ദേശിച്ചത്‌ മാത്രം സംഭവിച്ചു. അവന്‍ ഉദ്ദേശിക്കാത്തത് സംഭവിച്ചില്ല."


"വമാ തദ്രി നഫ്സുന്‍ മാദാ തക്സിബു ഗദാ, വമാ തദ്രി നഫ്സുന്‍ ബി അയ്യി

അര്‍ ദിന്‍ തമൂത്ത്." 


"ഒരുവനും അറിയുന്നില്ല അവന്‍ നാളെ എന്ത് ചെയ്യുമെന്ന്, ഒരുവനും അറിയുന്നില്ല അവന്‍ എവിടെ എപ്പോൾ മരിക്കുമെന്ന് ". 


ആത്യന്തികതയില്‍ നിന്ന് നോക്കിയാല്‍ നന്മയും തിന്മയും സംഭവിക്കുന്നില്ല. എല്ലാം ദൈവ ത്തില്‍ നിന്ന് മാത്രം. പ്രകൃതിയില്‍ നിന്ന് മാത്രം. പ്രകൃതിയിലേക്ക് മാത്രം.


"ഇന്നാ ലില്ലാഹി, വാ ഇന്നാ ഇലയ്ഹി റാജിഊന്‍."


നാം എല്ലാവരും ദൈവത്തില്‍ നിന്ന്, ദൈവത്തിനുള്ളത്, ദൈവത്തിലേക്ക് തന്നെ മടങ്ങുന്നു 


ആപേക്ഷികതയില്‍ നിന്ന് നോക്കുമ്പോള്‍ നിങ്ങള്‍ക്ക് എന്ത് തോന്നുന്നുവോ അതുപോലെ നിങ്ങൾ ആപേക്ഷികതയില്‍ വെച്ച് തന്നെ പെരുമാറുക. ആവും പോലെ പ്രതിക്രിയ നടത്തുക. ശിക്ഷിക്കുക, രക്ഷിക്കുക. അഭിനന്ദിക്കുക, പരിഹസിക്കുക. അത്രയേ ഉള്ളൂ, അത്രയേ സാധിക്കൂ. പ്രതിക്രിയക്കും ശിക്ഷിക്കാനും ദൈവത്തെ കാത്തിരിക്കാതിരിക്കുക.


നിങ്ങൾ എന്ത് ചെയ്യുന്നുവോ അതാണ് ദൈവത്തിന്റെ രക്ഷയും ശിക്ഷയും പ്രതിക്രിയയും.


ഇവിടെ സംഭവിക്കുന്നത് ഒക്കെയും തന്നെ ആ നിലക്ക് ദൈവത്തിന്റെ രക്ഷയും ശിക്ഷയും പ്രതിക്രിയയും.


നിങ്ങളുടെ ആപേക്ഷിക ലോകത്തെ പരീക്ഷകനായും പരീക്ഷാ കണ്‍ട്രോളറായും ദൈവത്തെ കാണാതിരിക്കുക, ഉപമിക്കാതിരിക്കുക. 


അതിനാല്‍ ഹിറ്റ്ലറും സ്റ്റാലിനും മറ്റാരും എന്തെങ്കിലും വലിയ ക്രൂരതകള്‍ ചെയ്തിട്ടുണ്ടെങ്കിൽ അതും ദൈവം ചെയ്തതാണ്, ദൈവം ചെയ്യിപ്പിച്ചതാണ്. മനുഷ്യവര്‍ഗ്ഗത്തെ തന്നെ തന്റെ പ്രതിനിധിയാക്കിയെന്ന് ഖുര്‍ആനില്‍ പറയുന്ന അതേ ദൈവം.


"തൂത്തി അല്‍ മുല്‍ക്ക ലിമൻ തശാഉ, വ തന്‍സിഉ അല്‍ മുല്‍ക്ക മിമ്മന്‍ തശാഉ, തുഇസ്സു മന്‍ തശാഉ വ തുദില്ലു മന്‍ തശാഉ." 


"നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ അധികാരം നല്‍കുന്നു, നീ ഉദ്ദേശിക്കുന്നവരില്‍ നിന്ന് നീ അധികാരം എടുത്തു കളയുന്നു, നീ ഉദ്ദേശിക്കുന്നവരെ നീ പ്രതാപപ്പെടുത്തുന്നു,  ഉദ്ദേശിക്കുന്നവരെ നീ താഴ്ത്തിക്കെട്ടുന്നു".


"അല്‍ ഖാദ്റു ഖൈറുഹു വ ശര്‍റുഹു മിനല്ലാഹി തആലാ."


"വിധിയെന്നാല്‍ അതിലെ നന്മയും തിന്മയും അല്ലാഹുവില്‍ നിന്നാണ്. "


എങ്കിൽ എല്ലാ നീതിയും യഥാര്‍ത്ഥത്തില്‍ നടപ്പാകണമെങ്കിൽ എല്ലാം ചെയ്യുന്ന, എല്ലാം ചെയ്യിപ്പിച്ചക്കുന്ന ദൈവം തന്നെ ശിക്ഷിക്കപ്പെടേണ്ടി വരും, ദൈവത്തെ തന്നെ ശിക്ഷിക്കണം.

Sunday, June 5, 2022

ഇല്ലാത്ത ശത്രുവിനെ ഉണ്ടാക്കിക്കാണിച്ച് ഭയം സൃഷ്ടിക്കുക

 എൻ്റേതെന്ന് പറയാവുന്ന, എനിക്ക് അധികാരവും നിയന്ത്രണവും ഉള്ള 'ഞാൻ' ഇല്ല. ഞാൻ ഇല്ലെങ്കിൽ പിന്നെ 'എൻ്റേതും' 'എനിക്കും' എന്നത് എങ്ങിനെ ഉണ്ടാവും?


****


 സൃഷ്ടി, സ്ഥിതി, സംഹാരം. ഇവയില്‍ എവിടേയും പിശാചുണ്ടെന്ന് ആരും അവകാശപ്പെടുന്നില്ല. പിന്നെ, എന്തിന്‌ എവിടെനിന്ന് വന്നു ഈ പിശാച് എന്ന സങ്കല്പം? ദൈവത്തെ ഉണ്ടാക്കാനും മാർക്കറ്റ് ചെയ്യാനും ദൈവകല്പനകൾ ഉണ്ടാവാൻ പശ്ചാത്തലം ഒരുക്കാനും ഒരു പിശാചോ?


****

ഇല്ലാത്ത ശത്രുവിനെ ഉണ്ടാക്കിക്കാണിച്ച് ഭയം സൃഷ്ടിക്കുക എക്കാലത്തും ഭരണാധികാരികളും അവരുടെ പാർട്ടികളും നടത്തുന്ന തന്ത്രം. ഭരണം നിലനിർത്താൻ, തുടർത്താൻ. വെറും 12 ശതമാനം 85 ശതമാനത്തെ കൊന്നുതീർത്ത് ഇല്ലാതാക്കും എന്ന് വരെ. രാജ്യവും ഭരണവും വലിയ പട്ടാളവും പോലീസും വൻ ആയുധങ്ങളും വാർത്താവിതരണ സംവിധാനങ്ങളും കയ്യിലുള്ള ഈ ഭരണാധികാരികളും ഭൂരിപക്ഷ സമൂഹവും പാർട്ടിയും. അതും ഇക്കാലത്ത്.

വികസനമെന്ന് വെറുതെ വാ കൊണ്ട് പറഞാൽ പോര.

വികസനം വികസനം എന്ന് വെറും വെറുതേ പറഞാൽ അങ്ങ് എട്ടുംപൊട്ടും തിരിയാത്ത ഉത്തരേന്ത്യയിൽ രക്ഷപ്പെടും. വേണമെങ്കിൽ കർണാടകയിൽ വരെ. പക്ഷേ, ഇങ്ങ് കേരളത്തിൽ രക്ഷപ്പെടില്ല. ഉത്തരേന്ത്യയിൽ കൂടെ കൂട്ടാൻ ചമ്മന്തി പോലെ, കേരളത്തിൽ വിലപ്പോവാത്ത വർഗീയതയും ഉണ്ടെന്നതോർക്കണം.


*****

തൃക്കാക്കര പഠിപ്പിക്കുന്നു. വികസനമെന്ന് വെറുതെ വാ കൊണ്ട് പറഞാൽ പോര. പ്രത്യേകിച്ചും പെട്രോളിനും പിന്നെ സർവതിനും വിലയും നികുതിയും കുത്തനെ ഇരട്ടിപ്പിച്ച്, വർദ്ധിപ്പിച്ച് ജനജീവിതം ദുസ്സഹാക്കിക്കൊണ്ട് പറയേണ്ടതല്ല വികസനം എന്ന വാക്ക്.


*****


തൃക്കാക്കര. പെട്രോളിൻ്റെയും നിത്യോപയോഗ സാധനങ്ങളുടെയും ക്രൂരമായ വിലവർധനവിന് കാരണക്കാരാവുന്ന കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന രണ്ട് പാർട്ടികളും വളരേ പിന്നിലാവുന്നു.  ഇത്തരുണത്തിൽ ജനങ്ങൾ രണ്ടുകൂട്ടരെയും വിശ്വസിക്കുന്നില്ല.


****







 

കോടതിയുടെ ബോധപൂർവമായ തെറ്റും കോടതിവിധിയാവും

കോടതിയുടെ ബോധപൂർവമായ തെറ്റും കോടതിവിധിയാവും. കോടതിക്ക് തെറ്റ് പറ്റിയാൽ, കോടതി തന്നെ തെറ്റ് ചെയ്താൽ അത് തിരുത്താൻ ആരുമില്ല. തെറ്റായ വർഗ്ഗബോധവും ദുരഭിമാനബോധവും വെച്ച് മേൽകൊടതികളും ആ തെറ്റിനെ സംരക്ഷിക്കുക തന്നെ.


*****

രാഷ്ട്രീയനേതൃത്വമേ നിങൾ ജനാധിപത്യത്തെ പിന്തുണക്കുന്നത് നിങ്ങൾക്കത് എന്തും ഒളിഞ്ഞും തെളിഞ്ഞും കളിക്കാനുള്ള അധികാരവും സുഖഭോഗവും സൗജന്യമായി തരുന്നു എന്നതിനാലല്ലെ? പക്ഷെ നമുക്കത് നമ്മളെ വെറും നോക്കുകുത്തിളാക്കുന്ന ഭാരമാണ്, വേദനയാണ്, നോവാണ്.


*****

മരണാനന്തരത്തിൽ നിന്ന് വരെ മതത്തെ തുടച്ചുമാറ്റി നിർത്തിയ P T തോമസിൻ്റെയും ഭാര്യയുടെയും നൂറയൽപക്കത്ത് നിൽക്കില്ല കപടമതേതരത്വം പറഞ്ഞ് ആശുപത്രിയിലും സ്ഥാനാർത്ഥി നിർണയത്തിലും പ്രചാരണ രീതിയിലും വരെ മതത്തെ കൂട്ടുപിടിച്ച ഇടതുപക്ഷം.


*****


 





 






 

നിസ്സഹായനായി നിന്ന് കൊടുക്കുക മാത്രം.

 നിസ്സഹായനായി നിന്ന് കൊടുക്കുക മാത്രം. 


അല്ലാതെന്ത് തേടാൻ, നേടാൻ? 


തേടിനേടാനാവുന്ന ഒന്നുമില്ല. 


അങ്ങനെ എന്തേലുമുണ്ടെന്ന തോന്നലുമില്ല. 


പൊരുത്തവും ആനന്ദവും പോലും തേടിനേടാനില്ല. 


അന്നവും പാർപ്പിടവും ഉറപ്പാവുക. എങ്കിൽ, രോഗമില്ലേൽ നിൽക്കുന്നിടത്ത് എത്ര വേണേലും നിൽക്കാം. 


ഏറിയാൽ ആവുന്നത്ര ശാരീരികമായി അതിജീവിക്കണം. 


അതിന് വേണ്ടി മാത്രമെല്ലാം. അല്ലാതൊന്നുമില്ല. 


പോരെന്ന തോന്നൽ വെറും വെറുതെ നിന്നെ വീണ്ടും വീണ്ടും നിസ്സഹായനാക്കിക്കൊണ്ടിരിക്കുമെങ്കിലും.

സ്വവർഗരതി പലതും സ്വവർഗരതിയല്ല.

സ്വവർഗരതി പലതും സ്വവർഗരതിയല്ല. പകരംവെക്കൽ രതിയാണ്. സാമൂഹ്യമായ കാരണങ്ങളാൽ ഇണയെ കിട്ടാതിരിക്കുമ്പോൾ സംഭവിക്കുന്നത്. സ്ത്രീയെ പോലുളള ശാരീരിക പ്രത്യേകതകൾ ഉള്ള പുരുഷനെ (ആ നിലക്ക് കുട്ടികളെ) സ്ത്രീക്ക് പകരം പ്രാപിക്കുന്ന സ്വവർഗരതി അങ്ങനെയാണുണ്ടാവുന്നത്. പുരോഹിതന്മാരിലും മറ്റും കണ്ടു വരുന്നത്. അത് സ്വവർഗരതിയല്ല; പകരംവെക്കൽ രതിയാണ്. നിസ്സഹായത കൊണ്ട്, തെരഞ്ഞെടുപ്പല്ലാതെ, ഗതിമുട്ടി, വഴിമുട്ടി ഉണ്ടാവുന്നത്


*****

സ്വവർഗരതി. ഭൂരിപക്ഷത്തിന് ന്യൂനാൽ ന്യൂനപക്ഷത്തെ മനസ്സിലാക്കാനും അംഗീകരിക്കാനും സാധിക്കാത്തതാണ് ഏറെയും പ്രശ്നം. പ്രത്യേകിച്ചും പ്രാകൃതമതത്തിന്. വെറും വെറുതെ ആവുന്ന സൈക്കോളജി മാത്രമല്ല സ്വവർഗരതി. അതിനപ്പുറം സൈക്കോളജിയെ അങ്ങനെയാക്കുന്ന ശരീരവും ശാരീരികപ്രവർത്തനവും  പ്രകൃതവും പ്രകൃതിയുമുണ്ട്. സ്ത്രീപുരുഷ രതിക്കെന്ന പോലെ.


******

പ്രകൃതിയെയും പ്രകൃതിപരതയേയും ദൈവത്തെയും ദൈവികതയെയും നിശ്ചയിക്കുന്നതാരാണ്? ഏതോ ചിലത് മാത്രം പ്രകൃതിവിരുദ്ധം, പൈശാചികം എന്ന് നിശ്ചയിക്കുന്നതുമാരാണ്?അങ്ങനെയെങ്കിൽ പറയട്ടെ! മനുഷ്യകുലം തന്നെ അർബുദകോശം പോലെ. അവൻ്റെ ആകെമൊത്തം വളർച്ചയും പ്രകൃതിവിരുദ്ധം. അല്ലെങ്കിൽ തെളിഞ്ഞറിയണം, പറയണം: പ്രകൃതിപരം, പ്രകൃതിവിരുദ്ധം എന്നതില്ലെന്ന്.


*****

സ്വവർഗരതി പ്രകൃതിവിരുദ്ധമല്ല, ദൈവികവിരുദ്ധമല്ല. ദൈവം സൃഷ്ടിച്ച ലോകത്ത്, അഥവാ പ്രകൃതിയിൽ (ദൈവം തന്നെയായ ലോകത്തും) എല്ലാം പ്രകൃതിപരം, ദൈവീകം. ഓരോ ശരീരവും അതിലെ ഹോർമോൺ പ്രവർത്തനവും തീരുമാനിക്കും ഓരോരാളുടെയും പ്രകൃതിയും പ്രകൃതവും. ദൈവത്തിനും പ്രകൃതിക്കും തെറ്റ് പറ്റുന്നില്ലെന്ന് സമ്മതിക്കണം. അല്ലെങ്കിൽ ദൈവത്തിനും പ്രകൃതിക്കും തെറ്റ് മാത്രം പറ്റുന്നുവെന്ന് സമ്മതിക്കണം.


*****































യാചന തന്നെ എല്ലാം.

യാചന തന്നെ എല്ലാം. വിധേയത്വത്തോടെ പ്രതീക്ഷയേകി അഭിനയിച്ചുള്ള യാചന ജോലി. വിധേയത്വവും അഭിനയവും ഇല്ലാതെ പ്രതീക്ഷയേകാതെയുള്ള ജോളി യാചന.


****

കോടതിയുടെ ബോധപൂർവമായ തെറ്റും കോടതിവിധിയാവും. കോടതിക്ക് തെറ്റ് പറ്റിയാൽ, കോടതി തന്നെ തെറ്റ് ചെയ്താൽ അത് തിരുത്താൻ ആരുമില്ല. തെറ്റായ വർഗ്ഗബോധവും ദുരഭിമാനബോധവും വെച്ച് മേൽകൊടതികളും ആ തെറ്റിനെ സംരക്ഷിക്കുക തന്നെ.


*****

രാഷ്ട്രീയനേതൃത്വമേ നിങൾ ജനാധിപത്യത്തെ പിന്തുണക്കുന്നത് നിങ്ങൾക്കത് എന്തും ഒളിഞ്ഞും തെളിഞ്ഞും കളിക്കാനുള്ള അധികാരവും സുഖഭോഗവും സൗജന്യമായി തരുന്നു എന്നതിനാലല്ലെ? പക്ഷെ നമുക്കത് നമ്മളെ വെറും നോക്കുകുത്തിളാക്കുന്ന ഭാരമാണ്, വേദനയാണ്, നോവാണ്.









ഈയുള്ളവന്റെ ഭ്രാന്ത് ഈയുള്ളവന് അലങ്കാരം.

 ഈയുള്ളവന്‍

ഭ്രാന്തന്‍ തന്നെയാണ്.


ഈയുള്ളവന്റെ ഭ്രാന്ത്

ഈയുള്ളവന് അലങ്കാരം.


ആ ഭ്രാന്തില്‍ ഈയുള്ളവന്

ആനന്ദം, അഭിമാനം. 


ആ ഭ്രാന്തില്‍

ആര്‍ക്ക് വേണമെങ്കിലും,

ധൈര്യമുണ്ടെങ്കിൽ,

സ്വാതന്ത്ര്യം ആഘോഷമാക്കണമെങ്കിൽ, 

കൂടെ കൂടാം.


******


പുതുമയെ വെറുക്കുന്ന,

പഴയതില്‍ ഒട്ടിനില്‍ക്കുന്ന

യാഥാസ്ഥിതിക മതം

പൊതുസമൂഹത്തോട്

ഒത്തുപോകുന്ന മതം. 

അവർ ഈയുള്ളവന്

ഭ്രാന്ത് ആരോപിച്ച രീതിയില്‍

ഈയുള്ളവന്

ഏറെ കൗതുകം. 


അവർ മാത്രം ശരി

അവര്‍ക്ക് ഭ്രാന്തില്ല. 

 

ഉണ്ടെങ്കിൽ ഉള്ള തെറ്റും ഭ്രാന്തും

അവർ തെറ്റെന്ന് പറയുന്ന,

അവരോട് തിരുത്ത് പറയുന്ന

മറ്റാര്‍ക്കൊക്കെയോ.


ചരിത്രം അതിന്‌ സാക്ഷി. 


വിറച്ച് കമ്പിളി പുതച്ച്

കിടക്കുന്നവർക്കല്ല,

പകരം ചുറ്റുവട്ടത്തിനും

അന്തരീക്ഷത്തിനുമാണ്

പനി. 


ഒളിച്ചോട്ടത്തിന്റെ

രീതിയും പറച്ചിലുമാണ് ശരി. 

നിന്നിടത്ത് നിന്ന്, ഇളകാതെ, 

മുന്നോട്ട് പോകാതെ 

നില്‍ക്കുന്ന പറച്ചില്‍ ശരി.

Friday, June 3, 2022

പിന്‍തുടരുന്നവർ ഏഴു വിധം ഏഴു കൂട്ടർ.

 ഏഴു വിധം ഏഴു കൂട്ടര്‍:


ഏഴ് ആകാശവും നിറവും സ്വരവും കടലും ദിവസവും പോലെ തന്നെ ഏഴു വിധം, ഏഴു വിഭാഗം. 


സത്യം തേടുന്ന വഴിയില്‍, തേടുന്നവരെന്ന് അവകാശപ്പെടുന്നവർ, അങ്ങിനെ വരുത്തുന്നവർ, അതിനാല്‍ നിന്നെ പിന്‍തുടരുന്നവർ.


1. നിന്നോടൊപ്പവും സത്യത്തോടൊപ്പവും സ്ഥാനവും ബഹുമാനവും അധികാരവും പ്രശസ്തിയും നുണയാന്‍ കൂടെ കൂടുന്നവർ,


2. നിന്നിലും സത്യത്തിലും മഹത്വം എന്ന്കണ്ട്, അങ്ങിനെ ധരിച്ച്, അങ്ങനെയാവാന്‍ ശ്രമിക്കുന്നവര്‍. ആ വഴിയില്‍, അതാവാതെ, അതിനാവാതെ, വെറുതെ അനുകരിക്കുന്നവർ, 


3. ഫാഷന്‍, അല്ലെങ്കിൽ കാലത്തിന്റെ ട്രെന്‍ഡ്, എന്ന്കണ്ട് വരുന്നവർ, 


4. നിലവിലുള്ളതിന്റെ ബാധ്യതകളില്‍ നിന്ന് ഒളിച്ച് ഓടുന്നവർ. ബാധ്യതകളെ പേടിച്ച് അതിൽ നിന്ന് രക്ഷനേടാൻ നിലവില്‍ ഉള്ളതിനെതിരെ നിങ്ങളെ മറയും തണലും ആക്കുന്നവർ, 


5. കാല്‍പനികതയില്‍ വന്ന്പെടുന്നവർ. യാഥാര്‍ത്ഥ്യബോധം തൊട്ടുതീണ്ടാതെ, വന്നിരിക്കുന്നവർ. 


6 നിന്റെ ശത്രു. കപടന്‍. നിന്നോടൊപ്പം എന്ന് നിന്നെ ധരിപ്പിച്ച്, നിന്നെ ഒറ്റ്കൊടുക്കുന്നവർ. നിന്നോടും നീ പറയുന്നതിനോടും യഥാര്‍ത്ഥത്തില്‍ അസൂയയും ശത്രുതയും അസഹിഷ്ണുതയും വെച്ച്പുലര്‍ത്തി നിന്നോടൊപ്പം നിന്ന് നിന്നെ തകര്‍ക്കുന്നവർ. ചിതല്‍, ചാരന്മാര്‍, കപടന്‍മാര്‍.


മേല്‍പറഞ്ഞ ഈ ആറ് കൂട്ടരാണ് അധികവും ആരുടെ കൂടെയും ഉണ്ടാവുക. നിന്റെ കൂടെ എന്നല്ല; സത്യം പേറി, സത്യം മാത്രം പറഞ്ഞ്‌ നടക്കുന്ന ആരുടെയും കൂടെ. അത് യേശുവായാലും ബുദ്ധനായാലും മുഹമ്മദ് ആയാലും നീ ആയാലും.


പക്ഷെ ഇവരൊക്കെയും  മുഴുനീളെ കൂടെ നില്‍ക്കില്ല. അങ്ങിനെ മുഴുനീളെ കൂടെ നിൽക്കാൻ അവര്‍ക്കാവില്ല.


കടന്നുപോക്കിന്റെ ചൂടും ചൂരും അറിയുമ്പോൾ വഴിയില്‍ വെച്ച് അവർ അടര്‍ന്നും കൊഴിഞ്ഞും ഒഴിഞ്ഞ് പോകും.


7. ഏഴാമതൊരു വിഭാഗം. അവർ നിന്നെ ചരിത്രത്തിലും കഥയിലും ചർച്ചകൾക്കായി മനസിലാക്കും. കൂടെ അടുത്തുണ്ടായാല്‍ അറിയില്ല, കണ്ടെന്ന് നടിക്കില്ല.


പിന്നെയാര് കൂടെ ഉണ്ടാവുന്നവരും നില്‍ക്കുന്നവരും നിൽക്കാൻ സാധിക്കുന്നവരും?


വളരെ ചെറിയ ഒരു ന്യൂനപക്ഷം.


ചൂടും ചൂരും സഹിക്കാൻ സാധിക്കുന്നവർ.


ചൂടും ചൂരും അറിഞ്ഞ് അതിന്‌ വേണ്ടി തന്നെ വന്നവർ.

ദൈവത്തിന് സ്തുതി. നിഷ്കളങ്കനായി പരമകാരുണ്യവാനായിരിക്കട്ടെ

 ദൈവത്തിന് സ്തുതി. 


അങ്ങനെയെങ്കിലും

ജീവിതം നല്‍കി

കെണിച്ച പാതകത്തില്‍ നിന്ന്

തലയൂരി നിഷ്കളങ്കനായി പരമകാരുണ്യവാനായിരിക്കട്ടെ

ദൈവം.


*****


അവൾ മരിച്ചു.


പെങ്ങളും അനുജത്തിയും

കൂട്ടുകാരിയും കാമുകിയും

ഭാര്യയും അമ്മയും 

ഒക്കെ ആവേണ്ടിയിരുന്നവള്‍

അതൊന്നുമാവാതെ

മരിച്ചു. 


തിന്മയിലൊന്നും പങ്കില്ലാത്ത,

നന്മ മാത്രം ചെയ്യുന്ന ദൈവത്തെ

കാണാതെ, അനുഭവിക്കാതെ

അവളങ്ങ് മരിച്ചു.


******


മരണം ജീവിതത്തിന്റെ 

വേഷം മാറുന്ന പ്രക്രിയ

എന്നറിയുമ്പോഴും

മരണത്തില്‍ വിഷമം, വേദന. 


ആരും വിഷമിക്കാനും

വേദനിക്കാനും പറയുന്നതല്ല. 


എന്നാലും, 

ഏത് മരണവാര്‍ത്തയും 

വേര് മുറിക്കുന്ന

വേദന, വിഷമം.


ഇല്ലാതാവുന്നു

വെന്നറിയുമ്പോള്‍

രൂപപ്പെടുന്ന ശൂന്യത.

ശൂന്യത സൃഷ്ടിക്കുന്ന

വേദന, വിഷമം.


പരിചയവും അടുപ്പവും 

ഉണ്ടാക്കുന്ന

വേദന, വിഷമം. 


അതുകൊണ്ട്‌ മാത്രം

ഓരോ മാരണവും

ആരുമറിയാതെ പോകട്ടെ.


ഒരായിരം ഉറുമ്പുകളുടെ

മരണം പോലെ.


ഗംഗയിൽ ഒഴുകുന്ന 

ആയിരങ്ങളിലൊന്ന് പോലെ. 


പേരെടുത്ത് പറയാതെ,


സ്വന്തവും ബന്ധവും

അറിയാതെ, അറിയിക്കാതെ,


ഒഴുകിനടക്കുന്ന

പൊടിപടലം പോലെ,


വെറും പൊതുവൃത്താന്തം പോലെ,


യാഥാര്‍ത്ഥത്തിലവള്‍ക്ക്

ജീവിതം

എന്ത് പോലെയായിരുന്നുവോ

അതുപോലെ,


മറ്റാര്‍ക്കും ബാധകമാവുന്ന

കോലത്തില്‍,


കാല്‍പനികതയും

പർവതീകരണവും ഇല്ലാതെ,


പച്ചയായ ഒരു മരണം.


സ്വര്‍ഗ്ഗവും നരകവും

പറയാത്ത മരണം. 


*****


ആരാണെന്നും

എവിടെയാണെന്നുമില്ല 

ഈ മരണവൃത്താന്തത്തിന്. 


കാരണം

ആരെന്നും എവിടെന്നും

പറയാൻ മാത്രം

ആരുമില്ലിവിടെ


അങ്ങനെ വിഷമിപ്പിക്കാന്‍

ഉദ്ദേശവുമില്ല

ഈ മരണവൃത്താന്തത്തിന്. 


*****


ഒന്നുറപ്പ്.

അവളെന്നറിഞ്ഞ്

അവൾ ജനിച്ചില്ല,

ജീവിച്ചില്ല, മരിച്ചില്ല. 


ജീവിച്ചത്, ഉടനീളം

രോഗിയായി മാത്രം. 


പൊട്ടത്തിയും ചട്ടച്ചിയും

അപസ്മാരരോഗിയും

ഒക്കെയായി, ഒപ്പം 

മറ്റനേകം പരാധീനതകളുമായി.


ഒരേറെ വയസ്സ് വരേയും.


വെറും ശരീരം നല്‍കിയ

വേദനകളും 

ദുര്യോഗങ്ങളുമായി

ജീവിതനൃത്തം ചവിട്ടി

അവൾ.


******


എന്തിന്‌ ജീവിച്ചു?


ഒരുത്തരവുമില്ല.


സ്വയവും അല്ലാതെയും

അങ്ങനെ ചോദിക്കുന്നവർ

ജീവിതം അഗ്നിയിലിട്ട്

വേവിക്കുന്നു.

അത്ര മാത്രം.


അവർ

അഗ്നിയെ വരിക്കുന്ന

മഴപ്പാറ്റകള്‍. 


നാം പറയുന്ന

ലക്ഷ്യവും അര്‍ത്ഥവും

നിര്‍വ്വചനങ്ങളും വ്യാഖ്യാനങ്ങളും 

ഒന്നുമവള്‍ക്ക് ബാധകമായില്ല. 

ഒന്നുമവളറിഞ്ഞില്ല.


ജീവിക്കുവോളം.

പിന്നെ മരിച്ചപ്പോഴും.


*******


ആരാണവൾ? 


അവളെന്ന് പോലും

അറിയാനും പറയാനും

പറ്റാത്തത്ര

വ്യക്തിത്വം രൂപപ്പെടാതെ

അസ്തിത്വം തിരിച്ചറിയാതെ

ജീവിച്ച് മരിച്ചു പോയ

ഒരാൾ.


ജീവിക്കുന്ന ജീവിതം കൊണ്ട്‌ 

വ്യക്തിത്വവും അസ്തിത്വവും

അറിയിക്കാനും പ്രദര്‍ശിപ്പിക്കാനും

കഴിയാതെ പോയ

ഒരാൾ. 


പരസ്യങ്ങളും തര്‍ക്കങ്ങളും

ആവശ്യമില്ലാതെ 

ഒന്നും അവകാശപ്പെടാതെ

വെറും വെറുതെ

ജീവിച്ച് മരിച്ചു പോയ

ഒരാൾ. 


ജീവിച്ചത് തന്നെയും

ജീവിതമാണോ

എന്നറിയാതെ, 

എന്തിനെന്നറിയാതെ

ജീവിച്ച് മരിച്ചു പോയ

ഒരാൾ. 


എന്തിനെന്നില്ലാതെ,

വെറും വെറുതെ

ശരീരം കൊണ്ട്‌

ശരീരത്തിന് വേണ്ടി

ജീവിച്ച് മരിച്ചു പോയ

ഒരാൾ.


ജീവശാസ്ത്രപരമായി

ജീവിച്ചിരുന്നീട്ടും

ജീവശാസ്ത്രപരമായ പലതും

നടന്ന്കിട്ടാതെ പോയവൾ.

ജീവശാസ്ത്രപരം തന്നെയായ പല കാരണങ്ങളാല്‍. 


വെറും ശരീരത്തിന്റെ

വെറും അതിജീവനം തന്നെ

ജീവിതം എന്നാക്കി

ജീവിച്ച് മരിക്കേണ്ടി വന്ന

ഒരായിരങ്ങളില്‍

ഒരാൾ.


നമ്മൾ നല്‍കി

നമ്മൾ തന്നെ വിളിച്ച പേര്‌

നമുക്ക് തന്നെ ഇട്ടേച്ചുപോയ

ഒരാൾ. 


*****


എന്ത് പറയാൻ?


വേദനകളും വൈഷമ്യങ്ങളും

ആനന്ദങ്ങളും സന്തോഷങ്ങളും 

ദൈവത്തിന് (പ്രകൃതിക്ക്)

ഒരുപോലെ വിനോദം

എന്ന് വേണം കരുതാന്‍.


ചെറിയ പ്രതലത്തില്‍

നമുക്ക് തെളിയുന്ന

വേദനകളും വൈഷമ്യങ്ങളും

മാത്രം.


വലിയ പ്രതലത്തില്‍

ഒന്നും ഒന്നുമല്ലാതെ. 


എന്നാലും ചിലര്‍ക്ക് 

ഭോഷ്ക് പറയണം. 


എന്തോ വലിയ കാര്യമാണ്

ജീവിതമെന്ന്. 


ജീവിതം

ആരോ നടത്തുന്ന

വലിയ പരീക്ഷയും

പരീക്ഷണവുമാണെന്ന്.


ആര് ദൈവത്തെ

സ്തുതിക്കുന്നു

ആരാധിക്കുന്നു

എന്നറിയാൻ 

ദൈവം തന്നെ നടത്തുന്ന 

വലിയ പരീക്ഷയും

പരീക്ഷണവും 

ജീവിതമെന്ന്.


ഇങ്ങനെയും കഷ്ടപ്പെട്ട്

ജീവിക്കേണ്ട ജീവിതം

അതിന്‌ മാത്രം എന്തോ

വലിയ കാര്യമെന്ന്.


ജീവിക്കാന്‍ കഴിയാത്ത

ജീവിതം

എന്തോ വലിയ

അനുഗ്രഹമെന്ന്.


അങ്ങനെയെങ്കിലും

ഈ പാതകത്തില്‍ നിന്ന്

മുഴുവന്‍ തലയൂരി

നിഷ്കളങ്കനായി

പരമകാരുണ്യവാനായിരിക്കട്ടെ

ദൈവം.

സ്വത്വരാഷ്ട്രീയത്തില്‍ മതം കലരരുത്. മാറാവുന്ന മതമല്ല, വിശ്വാസമല്ല സ്വത്വം

 സ്വത്വരാഷ്ട്രീയത്തില്‍ മതം കലരരുത്. മാറാവുന്ന മതമല്ല, വിശ്വാസമല്ല സ്വത്വം. ഭാഷ, വംശം, പ്രദേശം എന്നതൊക്കെയാണ്‌. ഇന്ത്യക്കാരനെന്നതും.


******


ജനാധിപത്യം: നിങളതിനെ പിന്തുണക്കുന്നത് നിങ്ങൾക്കത് അധികാരവും സുഖഭോഗവും തരുന്നു എന്നതിനാലല്ലെ? പക്ഷെ നമുക്കത് നമ്മളെ വെറും നോക്കുകുത്തി ളാക്കുന്ന വേദനയാണ്, നോവാണ്.


****

കേന്ദ്രത്തിലായാലും സംസ്ഥാനത്തായാലും ഭരിക്കുന്ന പാർട്ടികൾ ക്ക് ഒരേ നയം. അവർ ഒരേ തൂവൽപക്ഷികൾ. ഒരേ കോയിനിൻ്റെ ഇരുപുറം. പേര് മാത്രം വ്യത്യാസം. ചെയ്യുന്നത് ഒന്നേ ഒന്ന്.

*****


നട്ടെല്ല് വളക്കുന്ന ഭയത്തെയും മൗനത്തെയും സ്വർണമെന്നും നട്ടെല്ലും ധൈര്യവുമുള്ള ഓശാരം പ്രതീക്ഷിക്കാത്ത ശബ്ദത്തെ ഇരുമ്പെന്നും വിളിച്ചാൽ വിവേകമാവില്ല. ആ വിവേകം അധികാരത്തിനും ഭരണകൂടത്തിനും വേണ്ട ഗൂഢതന്ത്രം മാത്രം.


****


കോടതിയുടെ തെറ്റ് വിധിയാവുകയോ? കോടതിക്ക് തെറ്റ് പറ്റിയാൽ, കോടതി തന്നെ തെറ്റ് ചെയ്താൽ തിരുത്താൻ ആരുമില്ലേ? ദുരഭിമാനബോധം വെച്ച് മേൽകൊടതിയും തെറ്റിനെ സംരക്ഷിക്കുകയോ?



















Thursday, June 2, 2022

സ്വവർഗരതിയായാലും സ്ത്രീപുരുഷ രതിയായാലും തെരഞ്ഞെടുക്കുന്നതല്ല. സംഭവിക്കുന്നതാണ്.

 മണ്ടത്തരം എന്ന് ആർക്ക് ആരുടെ പറച്ചിലിനെ കുറിച്ചും വെറും വെറുതേ ന്യായവും അന്യായവും പറയാതെ നോക്കാതെ പറയാം...

സ്വവർഗരതിയായാലും സ്ത്രീപുരുഷ രതിയായാലും ആരും തെരഞ്ഞെടുക്കുന്നതല്ല. സംഭവിക്കുന്നതാണ്. 


അവനവന് തന്നെയും നിയന്ത്രണം ഇല്ലാത്ത ശാരീരികമായ പ്രത്യേകത കാരണവും ഹോർമോൺ പ്രവർത്തനം കാരണവും  സംഭവിക്കുന്നതാണ് രതികൾ മൊത്തം. 


സ്വവർഗരതിയിൽ താൽപര്യം ഉള്ളവന് അതാണ് അവൻ്റെ പ്രകൃതം, അതാണ് അവന് പ്രകൃതിപരം. 


സ്ത്രീപുരുഷ രതിക്കാരന് അവൻ്റേത് അവൻ്റെ പ്രകൃതവും പ്രകൃതിപരവും ആവുന്നത് പോലെ തന്നെ...  


എല്ലാറ്റിനും കാരണം അങ്ങനെ ഓരോരുത്തരെയും സംവിധാനിച്ച, അല്ലെങ്കിൽ അങ്ങനെ ഓരോരുത്തരും ആയി വന്ന പ്രകൃതിയും ദൈവവും തന്നെ. 


ദാഹിക്കുന്നതും വിശക്കുന്നതും പോലെ സംഭവിക്കുന്ന താണ് ലൈംഗിക താൽപര്യവും


******


 അതുകൊണ്ട് തന്നെ ഒന്നിനെയും മണ്ടത്തരം എന്ന്ഏകപക്ഷയമായി പറയുന്നത്  പറയുന്നവൻ്റെ സംസ്കാരവും അസഹിഷ്ണുതയുമായി ബന്ധപ്പെട്ട പറച്ചിലുമാണ്.


വിവേകി യുക്തിഭദ്രമായ നിലയിൽ കാര്യങ്ങളും വിശദീകരണങ്ങളും തന്ന്, ന്യായാന്യായങ്ങളവതരിപ്പിച്ച് പേരെടുത്ത് ആക്ഷേപിച്ച് പറയാതെ മറുഭാഗത്തെ പറച്ചിലിനെ മണ്ടത്തരം ആക്കുകയാണ് ചെയ്യുക.



.

സ്വവർഗരതി പ്രകൃതിവിരുദ്ധമല്ല.

സ്വവർഗരതി പ്രകൃതിവിരുദ്ധമല്ല, ദൈവികവിരുദ്ധമല്ല. ദൈവം സൃഷ്ടിച്ച ലോകത്ത്, അഥവാ പ്രകൃതിയിൽ (ദൈവം തന്നെയായ ലോകത്തും) എല്ലാം പ്രകൃതിപരം, ദൈവീകം. ഓരോ ശരീരവും അതിലെ ഹോർമോൺ പ്രവർത്തനവും തീരുമാനിക്കും ഓരോരാളുടെയും പ്രകൃതിയും പ്രകൃതവും. ദൈവത്തിനും പ്രകൃതിക്കും തെറ്റ് പറ്റുന്നില്ലെന്ന് സമ്മതിക്കണം. അല്ലെങ്കിൽ ദൈവത്തിനും പ്രകൃതിക്കും തെറ്റ് മാത്രം പറ്റുന്നുവെന്ന് സമ്മതിക്കണം.


****

പ്രകൃതിയെയും പ്രകൃതിപരതയേയും ദൈവത്തെയും ദൈവികതയെയും നിശ്ചയിക്കുന്നതാരാണ്? 


ഏതോ ചിലത് മാത്രം പ്രകൃതിവിരുദ്ധം, ദൈവികവിരുദ്ധം പൈശാചികം എന്നൊക്കെ പറയാൻ ആര്?. 


അങ്ങനെയെങ്കിൽ പറയട്ടെ മനുഷ്യകുലവും അർബുദകോശം പോലെയുള്ള അവൻ്റെ ആകെമൊത്തം വളർച്ചയും തന്നെ പ്രകൃതി വിരുദ്ധമാണ്.



പ്രകൃതിപരം പ്രകൃതിവിരുദ്ധം എന്നൊന്നും ഒന്നിനെ കുറിച്ചും പറയാനില്ല.










അവൾ മരിച്ചു. എന്തിന്‌ ജീവിച്ചു? ഒരുത്തരവുമില്ല.

 അവൾ മരിച്ചു. ജനിച്ചത് പോലെ പൊട്ടത്തിയും ചട്ടച്ചിയും അപസ്മാരരോഗിയും ഒക്കെയായി. 55 ാം വയസ്സില്‍. എന്തിന്‌ ജീവിച്ചു? ഒരുത്തരവുമില്ല.


*****


എൻ്റേതെന്ന് പറയാവുന്ന, എനിക്ക് അധികാരവും നിയന്ത്രണവും ഉള്ള 'ഞാൻ' ഇല്ല. ഞാൻ ഇല്ലെങ്കിൽ പിന്നെ 'എൻ്റേതും' 'എനിക്കും' എന്നത് എങ്ങിനെ ഉണ്ടാവും?


******


സൃഷ്ടി, സ്ഥിതി, സംഹാരം. ഇവയില്‍ എവിടേയും പിശാചുണ്ടെന്ന് ആരും അവകാശപ്പെടുന്നില്ല. പിന്നെ, എന്തിന്‌ എവിടെനിന്ന് വന്നു ഈ പിശാച് എന്ന സങ്കല്പം? ദൈവത്തെ ഉണ്ടാക്കാനും മാർക്കറ്റ് ചെയ്യാനും ദൈവകല്പനകൾ ഉണ്ടാവാൻ പശ്ചാത്തലം ഒരുക്കാനും ഒരു പിശാചോ?










Wednesday, June 1, 2022

ദൈവത്തിന് നിന്റെ മാത്രം മാനവും തലച്ചോറുമെന്നാരോപിക്കരുത്.

 ജീവിതത്തിൽ ജീവിതംകൊണ്ട്‌ രൂപപ്പെടുന്ന കല്‍പ്പനകളും വഴികളും മാത്രം. അത് തന്നെ പേര് മാറ്റിപ്പറഞ്ഞാല്‍ ദൈവകല്‍പ്പനകളും വഴികളും.


****


നിന്റെ മനസിലാക്കലും വിധികളും നിന്റെ മാനവും ജീവിതവുമായി ബന്ധപ്പെട്ടത്. ദൈവത്തിന് നിന്റെ മാത്രം മാനവും തലച്ചോറുമെന്നാരോപിക്കരുത്.