Sunday, June 5, 2022

ഈയുള്ളവന്റെ ഭ്രാന്ത് ഈയുള്ളവന് അലങ്കാരം.

 ഈയുള്ളവന്‍

ഭ്രാന്തന്‍ തന്നെയാണ്.


ഈയുള്ളവന്റെ ഭ്രാന്ത്

ഈയുള്ളവന് അലങ്കാരം.


ആ ഭ്രാന്തില്‍ ഈയുള്ളവന്

ആനന്ദം, അഭിമാനം. 


ആ ഭ്രാന്തില്‍

ആര്‍ക്ക് വേണമെങ്കിലും,

ധൈര്യമുണ്ടെങ്കിൽ,

സ്വാതന്ത്ര്യം ആഘോഷമാക്കണമെങ്കിൽ, 

കൂടെ കൂടാം.


******


പുതുമയെ വെറുക്കുന്ന,

പഴയതില്‍ ഒട്ടിനില്‍ക്കുന്ന

യാഥാസ്ഥിതിക മതം

പൊതുസമൂഹത്തോട്

ഒത്തുപോകുന്ന മതം. 

അവർ ഈയുള്ളവന്

ഭ്രാന്ത് ആരോപിച്ച രീതിയില്‍

ഈയുള്ളവന്

ഏറെ കൗതുകം. 


അവർ മാത്രം ശരി

അവര്‍ക്ക് ഭ്രാന്തില്ല. 

 

ഉണ്ടെങ്കിൽ ഉള്ള തെറ്റും ഭ്രാന്തും

അവർ തെറ്റെന്ന് പറയുന്ന,

അവരോട് തിരുത്ത് പറയുന്ന

മറ്റാര്‍ക്കൊക്കെയോ.


ചരിത്രം അതിന്‌ സാക്ഷി. 


വിറച്ച് കമ്പിളി പുതച്ച്

കിടക്കുന്നവർക്കല്ല,

പകരം ചുറ്റുവട്ടത്തിനും

അന്തരീക്ഷത്തിനുമാണ്

പനി. 


ഒളിച്ചോട്ടത്തിന്റെ

രീതിയും പറച്ചിലുമാണ് ശരി. 

നിന്നിടത്ത് നിന്ന്, ഇളകാതെ, 

മുന്നോട്ട് പോകാതെ 

നില്‍ക്കുന്ന പറച്ചില്‍ ശരി.

No comments: