60 കൊല്ലം ഭരിച്ചിട്ടും കോണ്‍ഗ്രസ് ദരിദ്രരായി. വെറും 7 കൊല്ലമായി ഭരിക്കുന്ന പാർട്ടി അതിസമ്പന്നരുമായി? ആരാണ് നാടിനെ സേവിക്കുന്നത്?
****
ബിജെപിയും മാർക്സിസ്റ്റ് പാർട്ടിയുമടക്കം എല്ലാ ഭരിക്കുന്ന പാർട്ടികളും ഒരുപോലെ അറിയുന്നു. ഭരിച്ച് കൊണ്ട് പ്രത്യേകിച്ചൊന്നും വ്യത്യസ്തമായി ചെയ്യാൻ സാധിക്കില്ലെന്ന്. പാർട്ടിയെയും സ്വന്തത്തെയും വളർത്തുക മാത്രമല്ലാതെ. സ്വന്തം പാർട്ടി ക്രിമിനലുകളെ സംരക്ഷിക്കുകയല്ലാതെ. ഒരുപക്ഷേ ആപ്പ് മാത്രം ഇതിനൊരു ചെറിയ അപവാദം.
******
തെരുവിൽ പറയുന്നത് പോലെ രാജ്യം ഭരിക്കാൻ സാധിക്കില്ലെന്ന് ബിജെപി ഇപ്പൊൾ മനസിലാക്കിത്തുടങ്ങുന്നു.
കോൺഗ്രസിനെ വിമർശിച്ച കാലത്ത് ഇതൊന്നും മനസിലാക്കിയിരുന്നില്ല. എല്ലാം പ്രീണനം എന്നങ്ങ് തെറ്റിദ്ധരിച്ചു, വെറുതേയങ്ങാരോപിച്ചു.
ഇന്ത്യ വേറെ തന്നെയായി വേറിട്ട് നിൽക്കുന്ന ഒരു സ്വയംപര്യാപ്ത ഗ്രഹമല്ലെന്ന് മനസിലാക്കിയില്ല. പക്ഷേ ഇപ്പൊൾ അത് മനസ്സിലാക്കുന്നു, പുറത്ത് സമ്മതിക്കുന്നില്ല എങ്കിലും.
അണികളിൽ പലരും ഇപ്പോഴും അത് മനസ്സിലാക്കുന്നില്ല, സമ്മതിക്കുന്നില്ല. അതിനാലവർ ഇപ്പോഴും എന്തൊക്കെയോ തെറ്റായി ധരിക്കുന്നു, തെറ്റായി ആരോപിക്കുന്നു. വിദ്വേഷവും വെറുപ്പും പകയും മാത്രം കാരണമായി.
No comments:
Post a Comment