സ്വത്വരാഷ്ട്രീയത്തില്‍ മതം കലരരുത്. മാറാവുന്ന മതമല്ല, വിശ്വാസമല്ല സ്വത്വം. ഭാഷ, വംശം, പ്രദേശം എന്നതൊക്കെയാണ്. ഇന്ത്യക്കാരനെന്നതും.
******
ജനാധിപത്യം: നിങളതിനെ പിന്തുണക്കുന്നത് നിങ്ങൾക്കത് അധികാരവും സുഖഭോഗവും തരുന്നു എന്നതിനാലല്ലെ? പക്ഷെ നമുക്കത് നമ്മളെ വെറും നോക്കുകുത്തി ളാക്കുന്ന വേദനയാണ്, നോവാണ്.
****
കേന്ദ്രത്തിലായാലും സംസ്ഥാനത്തായാലും ഭരിക്കുന്ന പാർട്ടികൾ ക്ക് ഒരേ നയം. അവർ ഒരേ തൂവൽപക്ഷികൾ. ഒരേ കോയിനിൻ്റെ ഇരുപുറം. പേര് മാത്രം വ്യത്യാസം. ചെയ്യുന്നത് ഒന്നേ ഒന്ന്.
*****
നട്ടെല്ല് വളക്കുന്ന ഭയത്തെയും മൗനത്തെയും സ്വർണമെന്നും നട്ടെല്ലും ധൈര്യവുമുള്ള ഓശാരം പ്രതീക്ഷിക്കാത്ത ശബ്ദത്തെ ഇരുമ്പെന്നും വിളിച്ചാൽ വിവേകമാവില്ല. ആ വിവേകം അധികാരത്തിനും ഭരണകൂടത്തിനും വേണ്ട ഗൂഢതന്ത്രം മാത്രം.
****
കോടതിയുടെ തെറ്റ് വിധിയാവുകയോ? കോടതിക്ക് തെറ്റ് പറ്റിയാൽ, കോടതി തന്നെ തെറ്റ് ചെയ്താൽ തിരുത്താൻ ആരുമില്ലേ? ദുരഭിമാനബോധം വെച്ച് മേൽകൊടതിയും തെറ്റിനെ സംരക്ഷിക്കുകയോ?
No comments:
Post a Comment