ചോദ്യം: സുഹൃത്തേ മതത്തിന്‍റെ ദൂഷ്യത്തെ
ബോധവത്ക്കരണം നടത്തുമ്പോള്‍
മാനസീകമായും
താങ്കളും മതത്തിന് ഇരയും ഭാഗവും
തന്നെയാവുകയല്ലേ. ?
മറുപടി പ്രതീക്ഷിക്കുന്നു...
ഈ ചോദ്യം ഉന്നയിക്കാൻ കാരണമായ ഈയുള്ളവൻ്റെ മുൻപോസ്റ്റ് കീഴെ.
" മതാന്ധതയും മതവെറിയും ബാധിച്ചവരുടെ പൊതുവെയുള്ള പ്രശ്നമാണത്. അവർക്കുള്ള അന്ധതയും വെറിയും എല്ലാവർക്കും ഉണ്ടെന്ന് കരുതുകയും ആരോപിക്കുകയും ചെയ്യുക. "
ചോദിച്ചത് Raheem Amna
നൽകിയ ഉത്തരം ചുവടെ:
"ആയിരിക്കാം, ആണ്.
പ്രതിരോധിക്കുന്നവനും ആക്രമണത്തിൻ്റെ സ്വാധീനത്തിൽ തന്നെയാണ്.
അല്ലെങ്കിൽ പ്രതിരോധിക്കുക എന്നത് സംഭവിക്കില്ലല്ലോ?
കീഴടങ്ങുക പോലും, അതിനാൽ കീഴടങ്ങുന്നവനും, ആക്രമണത്തിൻ്റെ സ്വാധീനത്തിൽ തന്നെയാണ്.
അല്ലെങ്കിൽ കീഴടങ്ങുന്നു, ആക്രമിക്കപ്പെട്ടു എന്ന് പോലും അറിയില്ല, അറിയാതിരിക്കണം.
മലം ചവിട്ടിയത് അറിഞ്ഞവനും അറിയാത്തവരും തമ്മിലുളള വ്യത്യാസം എന്ന് മാത്രം മനസ്സിലാക്കുക.
അറിഞ്ഞവൻ മൂക്ക്പൊത്തുന്നു, വൃത്തിയാക്കാനുള്ള പണിയെടുക്കുന്നു.
അപ്പോഴും ചവിട്ടിപ്പോയ മലത്തിൻ്റെ സ്വാധീനത്തിൽ തന്നെ. എന്നത് ഒഴിവാക്കാൻ പറ്റാത്തത്.
ഇനി ഇങ്ങനെ ചോദിക്കുന്നത് കൊണ്ട് താങ്കൾ എന്തുദ്ദേശിക്കുന്നു എന്ന് മാത്രം പറയുക.
ഈയുള്ളവൻ മേൽ പറഞ്ഞത് വെച്ച് തോറ്റ സ്ഥിതിക്കും, തോൽക്കാൻ തയാറായ സ്ഥിതിക്കും, തോൽവിയാണ് വിജയം എന്ന് മനസിലാക്കി അറിയിച്ച സ്ഥിതിക്കും....
No comments:
Post a Comment