Friday, June 30, 2023

ഏകസിവിൽകോഡ്: ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന മനശ്ശാസ്ത്രം വെക്കുന്നത് തെറ്റ്.

ഏകസിവിൽകോഡ്: 

കരട് രൂപം പോലും പുറത്ത് വന്നിട്ടില്ല. 

എന്നിരിക്കെ, 

കാള പെറ്റു കയറെടുത്തു എന്നതാണ് 

ഇവിടെയുള്ള അവസ്ഥ. 


സ്വത്ത് വിഭജനം, വിവാഹം, 

വിവാഹമോചനം, ദത്തെടുക്കൽ 

എന്നീ മൂന്നോ നാലോ കാര്യങ്ങളെ മാത്രം 

ഏകസിവിൽകോഡ് ബാധിക്കുന്നു. 

എന്നത് ആരും അറിയാതെയും 

അറിയിക്കാതെയും പോകുന്നു.

*****

ഏകസിവിൽകോഡ് എന്നാൽ ഇന്ത്യയിലെ  എല്ലാ നിയമങ്ങളും വിശ്വാസങ്ങളും മാറ്റി ഒന്നാക്കുകയാണെന്ന് തെറ്റായി കരുതുന്നതാണ് പ്രശ്നം സങ്കീർണമാക്കുന്നത്, വേണ്ടാതെ തെറ്റിദ്ധാരണ പരത്തുന്നത്, അന്ധമായ എതിർപ്പ് കൂട്ടുന്നത്.

പ്രത്യേകിച്ചും ഏകസിവിൽകോഡ് എന്നത് നമ്മുടെ ഭരണഘടന തന്നെ പണ്ടേ കാലേക്കൂട്ടി ആവശ്യപ്പെട്ട കാര്യമാണ് എന്നത് പോലും ജനങ്ങൾ അറിയാത്തത് കൊണ്ടും ഓർക്കാത്തത്കൊണ്ടും അവരെ അങ്ങനെ ഓർമ്മിപ്പിക്കാത്തത് കൊണ്ടും മാത്രം ഉണ്ടാവുന്ന എതിർപ്പുകൾ.

ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന മനശ്ശാസ്ത്രം ബിജെപിക്കെതിരെ  വെച്ച്, ചെയ്യുന്നത് ബിജെപിയെങ്കിൽ സംഭവിക്കുന്നത് എന്തോ മോശം തന്നെ എന്ന് കരുതുന്ന, കരുതിപ്പിക്കുന്ന, സംഗതിയെ കൂടുതൽ തെറ്റിദ്ധാരണയിലേക്കും എതിർപ്പിലേക്കും വീണ്ടും കൊണ്ടുപോകുന്ന മനശ്ശാസ്ത്രം.

ഏകസിവിൽകോഡ് എന്നത് എന്തോ ബിജെപി ഇതാദ്യമായി ആലോചിച്ചുണ്ടാക്കി കരുതിക്കൂട്ടി കൊണ്ടുവരുന്ന എന്തോ സംഗതിയാണെന്ന പേടി നിറഞ്ഞ തെറ്റിദ്ധാരണ പരക്കെ പടരുന്നു. 

ഏകസിവിൽകോഡ് എന്നത് ഒരുകാലത്ത് ഇടതുപക്ഷം വരെ ശക്തമായി ആവശ്യപ്പെട്ട കാര്യമായിരുന്നു എന്നത് സൗകര്യപൂർവ്വം മറന്ന് കൊണ്ട്, മറപ്പിച്ച് കൊണ്ട്.

ആകയാൽ വളരേ കുറഞ്ഞ വിഷയങ്ങളിൽ മാത്രമേ ഏകസിവിൽകോഡ് ബാധകമാകുന്നുള്ളൂ: വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം,  ദത്തെടുക്കൽ, രക്ഷാകർതൃത്വസ്ഥാനം ഇക്കാര്യങ്ങളിൽ മാത്രം. 

ഇത് ഇങ്ങനെ തന്നെ എല്ലാവരും അറിയേണ്ടതുണ്ട്, എല്ലാവരെയും അറിയിക്കേണ്ടതുണ്ട്.


ദൈവവും സത്യവും മാതാപിതാക്കളിൽ നിന്ന് പറഞ്ഞുകേട്ടതും വീണുകിട്ടിയതും പോലെ.

വിശപ്പ് മാറ്റാനും വീട് വെക്കാനും കുട്ടികളെ വളർത്താനും വേണ്ടി പഠിച്ച് ജോലി ചെയ്യുന്നത്രയൊന്നും ആത്മാർഥതയോടെ ആരും ദൈവത്തെയും സത്യത്തെയും അന്വേഷിച്ച് നടക്കുന്നില്ല. 

ദൈവവും സത്യവും ഓരോരുത്തനും ഏറെക്കുറെ ജനിച്ചപ്പോൾ മാതാപിതാക്കളിൽ നിന്ന് പറഞ്ഞ് കേട്ടതും വീണുകിട്ടിയതും പോലെ തന്നെ. അക്കാര്യത്തിൽ  അന്ധതയും അനുകരണവും പ്രധാന വഴി..

******

വിശ്വാസികളുടെ കാര്യത്തിൽ അതങ്ങനെയല്ല. 

നോമ്പ് എടുക്കാത്തതവന് ഭക്ഷണം കൊടുക്കാൻ തയ്യാറാവുന്നവർ വീട്ടിൽ കുറഞ്ഞ് വരുന്നു, വിശ്വാസികൾക്കിടയിൽ.

അതേ സമയം അവിശ്വാസി വിശ്വാസിക്ക് എല്ലാ സൗകര്യവും ചെയ്തു് കൊടുക്കും.

അവിശ്വാസി വിശ്വാസിക്ക് കൊടുക്കുന്ന സ്വാതന്ത്ര്യവും സൗകര്യവും വിശ്വാസി അവിശ്വാസിക്ക് തിരിച്ചു കൊടുക്കില്ല. 

അപവാദം പോലെ മാത്രമല്ലാതെ. 

ആ അപവാദം മതത്തിൽ നിന്ന് പുറത്താവുകയും ചെയ്യും.

******

ഒരുകുറേ ഇസ്ലാമിസ്റ്റ്കൾ ഒളിഞ്ഞും തെളിഞ്ഞും വരാറുണ്ട്. 

ഒരാളും തീവ്രമായി മതം പറയുന്ന, നടപ്പാക്കുന്ന ആളെ കൈകാര്യം ചെയ്യില്ല, ചോദ്യം ചെയ്യില്ല.

മൗനം കൊണ്ടെങ്കിലും പിന്തുണക്കുകയല്ലാതെ.


ഈയുള്ളവൻ്റെ ഭാര്യയെ ഒരു ഇസ്ലാമിസ്റ്റ് ഉപദേശിച്ചത്. എത്ര തീവ്രം, അസഹിഷ്ണുതാപരം!!??

എല്ലാവരും അറിയണമല്ലോ. 

ശരിയായ ഉള്ളിലിരിപ്പ്. 

യഥാർത്ഥ തീവ്രവാദവും അസഹിഷ്ണുതയും എന്തെന്ന്, എങ്ങിനെയെന്ന്.

ഓരോ വിശ്വാസിയിലും അതെങ്ങനെ ഒളിഞ്ഞുനിൽക്കുന്നുവെന്ന്.

പുറത്ത് മതേതരത്വം മാത്രം പറയുന്ന ഒരു സുഹൃത്ത് ഈയുള്ളവൻ്റെ ഭാര്യയെ എഫ്ബിയിൽ വന്ന് ഉപദേശിച്ച കാര്യങ്ങൾ നോക്കൂ:

"നിങ്ങളുടെ ഭർത്താവ് ശഹാദത്ത് കലിമ ചൊല്ലി മുസ്ലിമായി മരിക്കണമെന്ന് നിങൾ ആഗ്രഹിക്കുന്നില്ലേ?  

"അതോ, അയാൾ കാഫിറായി മരിക്കണം എന്നാണോ നിങൾ ഉദ്ദേശിക്കുന്നത്? 

"ഇസ്‌ലാം അല്ലാത്ത അദ്ദേഹത്തിൻ്റെ കൂടെ നിങൾ ജീവിക്കുന്നത് തന്നെ, കൂടെ ഭക്ഷണം കഴിക്കുന്നത് പോലും തെറ്റാണ്."

എങ്ങിനെയുണ്ട് ഉള്ളിലിരിപ്പ്. സാമാന്യം നല്ല വിദ്യാഭ്യാസം നേടിയ ഒരാളിൽ നിന്നാണിത്. 

മതേതരത്വവും ജനാധിപത്യവും (ഇന്ത്യയിൽ മാത്രം) വേണമെന്ന് പുറത്ത് പുറമ്പൂചായി പറയുന്ന ഒരാളിൽ നിന്ന്. 

പലർക്കും ഇങ്ങനെയൊരു വർത്തമാനം ഇങ്ങനെയൊരാൾ പറയുമ്പോൾ ഒരു പ്രശ്നവും തോന്നുന്നില്ല. 

കുവൈറ്റിൽ നിന്നുള്ള ഒരു ജമാഅത്തെ ഇസ്ലാമിക്കാരൻ സുഹൃത്ത് ഇയാളുടെ ഈ ഉപദേശം സൂക്ഷിച്ച് വായിച്ച് നോക്കി അതിൽ like ഇട്ടതും "കറക്ട്" എന്ന് കമെൻ്റ് നൽകിയതും വല്ലാത്തൊരു സൂചനയും നൽകുന്നു. ഇങ്ങനെ പലപ്പോഴും ഇത്തരക്കാരിൽ നിന്ന് ആവർത്തിച്ച് കണ്ടതിനാൽ കൂടി.

എല്ലാ ഓരോ ഇസ്ലാമിസ്റ്റിൻ്റെ ഉള്ളിലും യഥാർഥത്തിൽ ഇങ്ങനെയൊരു തീവ്രവാദിയും അസഹിഷ്ണുവും ഒളിഞ്ഞുനിൽക്കുന്നുണ്ട് എന്നതിനാലാണോ ആവോ. 

മേൽപറഞ്ഞ അദ്ദേഹം മാധ്യമം പത്രത്തിൻ്റെ കുവൈറ്റിലെ പ്രധാനപ്പെട്ട ആളും കൂടിയാണെന്ന് പ്രത്യേകം ഓർക്കണം.

മതേതര ഇന്ത്യയിൽ മതേതരത്വം തന്നെ നിലനിൽക്കണം, എല്ലാ വ്യത്യസ്ത വിശ്വാസികളും  ഒരുമിച്ചു തന്നെ ജീവിക്കണം എന്ന് പേർത്തും പേർത്തും മനുഷ്യാവകാശ ജനാധിപത്യ മതേതരത്വ പ്ര ശ്നമായി പറയുന്നവരാണിവർ എന്നോർക്കണം. 

ജനാധിപത്യ മതേതര മതസഹിഷ്ണുത പ്രശ്നങ്ങൾ  ഉയത്തിക്കാട്ടുന്ന ഇവർ തന്നെയാണ് പറയുന്നത് വ്യത്യസ്ത മതവിശ്വാസികൾ ഒരുമിച്ച് ഒരേ വീട്ടിൽ താമസിക്കരുത് എന്ന്. 

ഒരു യഥാർത്ഥ മുസ്ലിമിന് അവിശ്വാസി യുമായി ഒരുമിച്ച് ജീവിക്കാൻ പറ്റില്ല, പാടില്ല എന്ന്.

അയാൾ അങ്ങനെ പറഞ്ഞുനിർത്തുന്നുമില്ല. 

പകരം അയാൾ വീണ്ടും തുടരുന്നു. 

ഒരു മടിയും വളച്ചുകെട്ടുമില്ലാതെ ഒന്നുകൂടി വ്യക്തമാക്കിക്കൊണ്ട്.

"ഞാൻ തോറ്റു ഇത്ത. നിങൾ ഒരു മുസ്ലിം ആയിരിക്കും എന്ന എൻ്റെ തെറ്റിദ്ധാരണയിലാണ് ഞാൻ ഇത് പറഞ്ഞത്. ഇപ്പോൾ മനസ്സിലായി നിങൾ ചക്കിക്കൊത്ത ചങ്കരനാണെന്ന്.

"വിശ്വാസിയും അവിശ്വാസിയും ഒരു വീട്ടിൽ ഒരിമിച്ച് കഴിയുക പ്രയാസമാണ്. പ്രത്യേകിച്ചും ഇസ്ലാമിൽ."

".... ഇത്ത എൻ്റെ ചോദ്യത്തിന് ഉത്തരം തന്നില്ല. എന്നിട്ട് വളഞ്ഞ വഴിയിൽ മൂക്ക് പിടിക്കുകയാണ്."

ഇയാൾക്ക് ഈയുള്ളവൻ്റെ ഭാര്യ കൊടുത്ത മറുപടി ചുവടെ വെക്കുന്നു.

"ഞാൻ അയാളുടെ ഭാര്യ. 

അഭിമാനപൂർവ്വം പറയാവുന്ന അയാളുടെ ഭാര്യ. 

നിങൾ പറഞ്ഞത് പോലെ പ്രത്യേകിച്ച് മാറാനും മാറ്റാനും ഇല്ലാതെ അയാളുമായി എല്ലാ നിലക്കും എല്ലാ കാര്യങ്ങളിലും ഒത്തൊരുമിച്ച് ഭംഗിയായി ഇതുവരെ ജീവിച്ച ഇപ്പോഴും ജീവിക്കുന്ന ഭാര്യ.  ഒരാളുടെ വിശ്വാസം മറ്റൊരാൾക്ക് മനസ്സിലാക്കാൻ പോലും കഴിയില്ല, അതിനാൽ അതന്വേഷിക്കേണ്ട കാര്യമില്ല എന്ന് കൃത്യമായും കരുതുന്ന ഭാര്യ.

താങ്കൾക്ക് മനസ്സിലാക്കാൻ സാധിക്കാത്തത്ര സ്വാതന്ത്ര്യം അനുഭവിച്ച് ജീവിതം ഇക്കാലമത്രയും ഭാര്യയെന്ന നിലക്ക് തന്നെ ആഘോഷമാക്കിയ ഭാര്യ. 

ഈ കഴിഞ്ഞ 24 വർഷവും ഒരുതരം സംഘർഷവും ഇല്ലാതെ കവിത പോലെ ജീവിച്ച ഭാര്യ. നിങൾ വലിയ കുറ്റം പോലെ പറഞ്ഞ ഈ ആളുടെ കൂടെ തന്നെ. വലിയൊരു ഭാഗ്യം പോലെ. 

അദ്ദേഹം തന്നെ മേൽപറഞ്ഞത് പോലെ എന്തും ധരിക്കാനും ധരിക്കാതിരിക്കാനും, എന്തും വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള എൻ്റെ സ്വാതന്ത്ര്യം എൻ്റെ സ്വാതന്ത്ര്യം മാത്രം തന്നെയായി സൂക്ഷിച്ച് കൊണ്ട് ജീവിക്കാൻ കഴിഞ്ഞ ഭാര്യ.

സ്വന്തം ബോധ്യത പോലെ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും ജീവിക്കാനും സാധിച്ചു കൊണ്ട്. 

ഈ കാര്യം നിങൾ നമ്മുടെ മക്കളോട് പോലും ചോദിച്ചു നോക്കൂ. കാഴ്ചക്കാരായി നിൽക്കുന്ന ആരോട് വേണമെങ്കിലും ചോദിച്ചുനോക്കൂ 

അവർക്കും മറിച്ചൊന്നും പറയാനുണ്ടാവില്ല. 

അത്രക്ക് ഭംഗിയായാണ് ഇതുവരെയും ജീവിച്ചത്. 

ഇന്നിതുവരെ."

വീണ്ടും ഈയുള്ളവൻ്റെ ഭാര്യ അയാൾക്ക് മറുപടി നൽകി:

" എന്ത് വലിയ അല്പത്വവും സങ്കുചിതത്വവും പിന്തിരിപ്പൻ അന്ധവിശ്വാസവും മതതീവ്രതയുമാണ് താങ്കൾ മറ്റൊരാളെ ഉപദേശിക്കുന്നത്? 

അതും എല്ലാ പാമര മതക്കാരെയും പോലെ മരണമെന്ന അതേ ന്യായം ആയുധമാക്കിക്കൊണ്ട്. 

താങ്കൾക്കുണ്ടെന്ന് പറഞ്ഞ് കേൾക്കുന്ന വിദ്യാഭ്യാസം പോലും താങ്കളിൽ കാതലായ ഒരു മാറ്റവും പുരോഗതിയും ഉണ്ടാക്കിയില്ലല്ലോ എന്നതിൽ ദുഃഖം തോന്നുന്നു?"

"താങ്കൾക്ക് തോന്നുന്നുണ്ടോ താങ്കളുടെ ചോദ്യം യഥാർഥത്തിൽ ഒരു മറുപടി അർഹിക്കുന്നുണ്ടെന്ന്. ഒരു വിവേകി എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിക്കൊള്ളൂമെന്നും ഇല്ല.

അല്ലെങ്കിലും ഞാൻ ധരിച്ച വസ്ത്രം, എൻ്റെ ഭർത്താവിനെ താങ്കൾ  വിമർശിക്കാൻ ന്യായമാക്കിയ അതേ എൻ്റെ വസ്ത്രധാരണം, ഞാൻ ഏതോ ഒരു വിശ്വാസം മുറുകിപ്പിടിച്ചത് കൊണ്ടാണെന്ന് താങ്കൾ ധരിച്ചുവോ? 

ആ വസ്ത്രധാരണമൊന്നും ഒരു വിശ്വാസവും മുറുകിപ്പിടിക്കുന്നതിൻ്റെ ഭാഗമല്ല. 

ശീലിച്ച ചില സൗകര്യങ്ങൾ. 

ചുറ്റുപാട് ആവശ്യപ്പെടുന്ന സൗകര്യങ്ങൾ. 

അത്ര മാത്രം.

പിന്നെ എന്താണ് താങ്കൾ "വിശ്വാസി " "അവിശ്വാസി (കാഫിർ)" എന്നതൊക്കെ കൊണ്ട് ഉദ്ദേശിക്കുന്നത് എന്നും മനസ്സിലാവുന്നില്ല. 

ആരുണ്ട് ഇവിടെ അറിഞ്ഞ് വിശ്വസിക്കുന്നത്? 

ആരുണ്ട് ഇവിടെ അറിഞ്ഞ് നിഷേധിക്കുന്നത്? 

എന്ത് കാഫിറായി മരിക്കൽ, എന്ത് ശഹാദത്ത് കലിമ ചൊല്ലി മരിക്കൽ? 

താങ്കൾ വല്ലതും ബോധ്യപ്പെട്ടു തന്നെയാണോ ഇങ്ങനെയൊക്കെ പറയുന്നത്? 

അല്ലെങ്കിൽ എല്ലാവരും പറയുംപോലെ താങ്കളും ഉപബോധമനസ്സിന് അടിപ്പെട്ട് അന്ധമായി യാഥാസ്ഥിതികമായി പറയുന്നതോ?"

*******

ഇനി ഈയുള്ളവനോട് ഇതേ മാന്യദേഹം വേറെ തന്നെ പറഞ്ഞതും, അവക്കുള്ള മറുപടികളും ചുവടെ വെക്കാം:

അദ്ദേഹം പറഞ്ഞത് (ചുരുക്കത്തിൽ):

 "സ്വന്തം ഭാര്യയെ പറഞ്ഞു മനസ്സിലാക്കി ഇസ്‌ലാമിൽ നിന്നു പുറത്തുകൊണ്ടുവരാൻ കഴിയാത്ത   നിങൾ..., 

ഭാര്യയുടെ തലയിൽ നിന്ന് തട്ടം ഉപേക്ഷിക്കാൻ പോലും പറയാൻ കഴിവില്ലാത്ത നിങ്ങൾ... 

ഇന്ന് പെരുന്നാൾ പ്രമാണിച്ച് വീട്ടിൽ വെക്കുന്ന മട്ടൻബിരിയാണി കഴിക്കില്ല എന്നെങ്കിലും തീരുമാനിക്കൂ."

മറുപടി :

ഇവിടെ നമുക്കിടയിൽ വിശ്വാസപരമായ സംഘർഷം ഇല്ല. 

താങ്കൾക്കതുണ്ടോ താങ്കളത് കാണുന്നുണ്ടോ എന്നറിയില്ല. 

ഉണ്ടെങ്കിലും ഇല്ലെങ്കിലും അത് താങ്കളുടെ വിശ്വാസവും മനസ്സാക്ഷിയുമായി ബന്ധപ്പെട്ട വിഷയമാണ്. 

അതുകൊണ്ടുതന്നെ അതുള്ളവർ അത് തന്നെ എല്ലായിടത്തും നിഴലിട്ട് കാണും.

എല്ലാ ഒരോരുവനും അവൻ മനസിലാക്കുന്നത് പോലെ വിശ്വാസവും വസ്ത്രധാരണവും ആവാം, ആവാൻ സാധിക്കണം എന്നത് മാത്രമാണ് എപ്പോഴും ഈയുള്ളവൻ പറയുന്ന വിഷയം. 

സത്യവും ദൈവവും വരെ. 

ഏതോ കാലത്ത് ആരോ പറഞ്ഞത് പോലെ തന്നെ എപ്പോഴും എല്ലാവരും ഒരുപോലെ വേണമെന്നില്ലാതെ. 

അത് താങ്കൾക്ക് ഇതുവരെ മനസ്സിലാവാത്തത് കൊണ്ടാണ് ഇങ്ങനെയൊരു കമെൻ്റ് വന്നത്. 

മറിച്ച് ഈയുള്ളവൻ പറയുന്നത് താങ്കൾ മനസ്സിലാക്കി അംഗീകരിച്ച് നടക്കുന്നത് കൊണ്ട് വന്ന സംഘർഷമല്ല താങ്കൾക്കിത്. ഏറെക്കുറെ ഏതോ നിലക്കുള്ള അസഹിഷ്ണുത നിറഞ്ഞത് മാത്രം ഇത്.

ഇരുപത്തിനാല് കൊല്ലമായി കവിത പോലെ ഇതേ ഭാര്യയുമായി ജീവിക്കുന്നു ഇവിടെ. 

അവൾക്ക് അവൾ എങ്ങിനെ ഉദ്ദേശിക്കുന്നുവോ അങ്ങനെയെല്ലാം വസ്ത്രം ധരിക്കാം, ജീവിക്കാം. 

ഭാര്യയെന്നാൽ ആരുടെയും അടിമയല്ല, സ്വത്തല്ല. 

അവൾക്ക് സ്വാതന്ത്ര്യം ഈയുള്ളവനോ മറ്റാരോ നൽകുന്നതല്ല. 

അവളുടെ സ്വാതന്ത്ര്യം അവളുടെ മാത്രം സ്വാതന്ത്ര്യമാണ്.

അവളും മറ്റാരും വസ്ത്രം ഏത് എപ്പോൾ ധരിക്കുന്നു എന്നതല്ല വിഷയം. 

എപ്പോഴും ആർക്കും എന്തും ധരിക്കാം എന്നതാണ് വിഷയം. 

അതാണ് സ്വാതന്ത്ര്യം. 

അവളുടെയും ആരുടെയും ചുറ്റുപാട് ആവശ്യപ്പെടുന്ന വസ്ത്രം അവൾക്കും ആർക്കും എപ്പോഴും ധരിക്കാം. 

ആരും ഇത് മാത്രം ശരി, ഇങ്ങനെ തന്നെ ധരിക്കണം, വിശ്വസിക്കണം എന്ന് പറയരുത് എന്നതാണ് വിഷയം. 

അതിനാൽ തന്നെ അവൾ ചിലപ്പോൾ ഇങ്ങനെ ധരിക്കും മറ്റ് ചിലപ്പോൾ മറ്റ് പല രീതിയിലും ധരിക്കും. 

ആർക്കും അവൾ ആ കാര്യത്തിൽ വാക്ക് കൊടുത്തിട്ടില്ല. 

ആർക്ക് കൊടുത്ത വാക്കും അത് കൊണ്ട് തന്നെ  അക്കാര്യത്തിൽ അവൾ തെറ്റിക്കുന്നുമില്ല. 

കവിത എങ്ങനെയാണോ അതിനേക്കാൾ ഭംഗിയായി ജീവിക്കുന്നു.

ഒന്നുകൂടി ഉണർത്താട്ടെ.

ഭാര്യയെ വിശ്വാസത്തിൽ കൊണ്ടുനടന്ന് ചിന്താപരമായി അടിമയാക്കാനല്ല ജീവിക്കുന്നതും വിവാഹം ചെയ്യുന്നതും കുടുംബജീവിതം നയിക്കുന്നതും. 

ഒരുപക്ഷേ നിങ്ങളെ പോലുള്ള തീവ്രമതവിശ്വാസിയുടെ കാര്യവും വലിയ ചിന്താവിഷയവും അതായിരിക്കാം. 

അപ്പോഴും താങ്കൾ, താങ്കൾ തന്നെ വിശ്വസിക്കുന്ന, പഠിച്ച ഇസ്ലാമിക കഥകളും ചരിത്രവും ഓർത്താൽ നന്ന് . 

ലൂത്ത് നബിക്ക് സ്വന്തം ഭാര്യയെ പറഞ്ഞ് മനസ്സിലാക്കി അദ്ദേഹത്തിൻ്റ വിശ്വാസത്തിലേക്ക് കൊണ്ടുവരാൻ സാധിച്ചിട്ടില്ല. അതുകൊണ്ട് അയാൾ അദ്ദേഹം മനസ്സിലാക്കിയ സത്യം വിളിച്ചുപറയാതിരുന്നുവോ?

നൂഹ് നബിക്ക് സ്വന്തം ഭാര്യയെയും മകനെയും പറഞ്ഞ് മനസ്സിലാക്കി അദ്ദേഹത്തിൻ്റ വിശ്വാസത്തിലേക്ക് കൊണ്ടുവരാൻ സാധിച്ചിട്ടില്ല. അതുകൊണ്ട് അയാൾ അദ്ദേഹം മനസ്സിലാക്കിയ സത്യം വിളിച്ചുപറയാതിരുന്നുവോ?

അനാഥനായി വളർന്ന മുഹമ്മദ് നബിക്ക്, തന്നെ സംരക്ഷിച്ച് വളർത്തിയ എളാപ്പയേയും മൂത്താപ്പയെയും പറഞ്ഞ് മനസ്സിലാക്കി അദ്ദേഹത്തിൻ്റ വിശ്വാസത്തിലേക്ക് കൊണ്ടുവരാൻ സാധിച്ചിട്ടില്ല. അതുകൊണ്ട് അയാൾ അദ്ദേഹം മനസ്സിലാക്കിയ സത്യം വിളിച്ചുപറയാതിരുന്നുവോ?

ഈയടുത്ത് മഹാത്മാ ഗാന്ധിക്ക് പോലും സ്വന്തം മക്കളെ മുഴുവൻ പറഞ്ഞ് മനസ്സിലാക്കി അദ്ദേഹത്തിൻ്റ പാതയിലേക്ക് കൊണ്ടുവരാൻ സാധിച്ചിട്ടില്ല. അതുകൊണ്ട് അയാൾ അദ്ദേഹം മനസ്സിലാക്കിയ സത്യം വിളിച്ചുപറയാതിരുന്നുവോ?

******

വീണ്ടും അദ്ദേഹത്തിൻ്റെ ചോദ്യം:

"താങ്കളുടെ നിലപാട്  എന്തുകൊണ്ട് സ്വന്തം കുടുംബത്തു കാണിക്കുന്നില്ല...അത് ഇരട്ടത്താപ്പല്ലേ...? താങ്കളുടെ പരാജയമല്ലേ? താങ്കളുടെ നിലപാട് കാരണം

ഇസ്ലാമികമായി ജീവിക്കുന്ന താങ്കളുടെ ഭാര്യക്കും മക്കൾക്കും പോലും എത്ര വേദന ഉണ്ടാകും എന്ന് താങ്കൾ ചിന്തിക്കുന്നില്ല... താങ്ങളെ ഭയന്നിട്ടോ അല്ലെങ്കിൽ നിങ്ങളെ പിണക്കണ്ട എന്ന് വിചാരിച്ചോ അവർ മിണ്ടാതെ ഇരുന്നേക്കാം."

മറുപടി:

പ്രവർത്തിക്കുന്നതിന് ഭിന്നമായ ഒരു കാഴ്ചപ്പാടും പറയാറില്ല. പറയുന്നതിന് ഭിന്നമായി പ്രവർത്തിക്കാറുമില്ല. 

കുടുംബജീവിതത്തിൽ വരെ പറയുന്നത് തന്നെ പ്രവർത്തിക്കുന്നു, പ്രവർത്തിന്നക്കുന്നത് തന്നെ പറയുന്നു എന്നതാണ് ഈ പോസ്റ്റും ഫോട്ടോയും പോലും തെളിയിക്കുന്നത്. 

പക്ഷേ മനസ്സിലാക്കേണ്ടത് മനസ്സിലാക്കാതെ കൊതുകിന് എവിടെയും ചോര മാത്രം, അഴുക്ക് മാത്രം പ്രധാനം എന്നതാണ് മേൽകമൻ്റിൻ്റെ പ്രത്യേകത.

മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിൽ കയ്യിടണമെന്ന നിലപാട് എവിടെയും ഈയുള്ളവൻ പറയാറില്ല. 

മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിൽ കയ്യിടുന്ന വിശ്വാസ രീതിക്കേതിരെ പറയുകയും ചെയ്യും. 

വിശ്വാസിക്ക് അവിശ്വാസി കൊടുക്കുന്ന സ്വാതന്ത്ര്യം വിശ്വാസി അവിശ്വാസിക്ക് കൊടുക്കില്ല അവസരം ഒത്തുവന്നാൽ എന്നതാണ് എവിടെയും പ്രശ്നം. താങ്കൾ സൂചിപ്പിക്കുന്നതും അത് തന്നെ 

ഈയുള്ളവൻ പറയുന്നതൊന്നും താങ്കൾക്ക്  മനസ്സിലായിട്ടില്ല, മനസ്സിലാവുന്നില്ല എന്നതാണ് പ്രശ്നം. 

മനസ്സിലാവാത്ത ദഹനക്കേടിൻ്റെ പ്രശ്നം മാത്രമാണിത്. 

ദഹനക്കേട് തന്നെയാണ് എല്ലാ അസഹിഷ്ണുതയുടെയും തീവ്രതയുടേയും കാരണം. താൻ വിശ്വസിക്കുന്നത് പോലും ദഹിക്കാത്ത ദഹനക്കേട് ഉണ്ടാക്കുന്ന വയറ്റ്പോക്കും ഛർദിയും 

അല്ലാതെ ഈയുള്ളവൻ പറഞ്ഞതിന് വിപരീതമായി ഈയുള്ളവൻ നിലകൊള്ളുന്നതിൻ്റെ പ്രശ്നമല്ല താങ്കളെ അലട്ടുന്നത്. 

അതിന് മാത്രം ഇതുവരെ ആത്മാർത്ഥമായി ഈയുള്ളവൻ്റെ പിന്തുടരുന്നവനും പിന്തുടർന്നവനുമല്ല താങ്കൾ. 

ഈയുള്ളവൻ്റെ നിലപാട് തന്നെ പ്രവർത്തിക്കുന്നതിൽ താങ്കൾക്കുള്ള അസ്വസ്ഥത താങ്കൾ എപ്പോഴും എന്നത് പോലെ ഇവിടെയും പ്രകടമാക്കി എന്ന് മാത്രം. 

എന്നാലോ ഒരു വിഷയത്തിലും താങ്കൾക്ക് കൃത്യമായ, ന്യായമുള്ള നിലപാട് ഇല്ല താനും. 

കുറേ ഒളിഞ്ഞുനിൽക്കുന്ന സ്വന്തം നിരാശകളെ അസഹിഷ്ണുതയും ശത്രുതയും അസ്വസ്ഥതയുമാക്കി മാറ്റുക മാത്രമല്ലാതെ.

Tuesday, June 27, 2023

ഏകസിവൽകോഡ്: എല്ലാ മതങ്ങളും നഷ്ടപ്പെടും. ഒരു മതവും നേടില്ല.

ഏകസിവൽകോഡ്: 

എല്ലാ മതങ്ങളും നഷ്ടപ്പെടും. 

ഒരു മതവും നേടില്ല. 


എന്നിരിക്കെ, 

ഏതെങ്കിലും ഒരു മതക്കാർ മാത്രം 

വല്ലാതെ അസ്വസ്ഥപ്പെടുന്നതെന്തിന്? 


ഏതോ ഒരു കാലത്ത്, 

ഏതോ ഒരു വ്യക്തിയിലും ഗ്രന്ഥത്തിലും 

എല്ലാം അവസാനിച്ചുവെന്ന് 

അവർ കരുതിവശായതിനാലോ? 


അത് തിരുത്തണം. 

രാജ്യം ഒന്നുപോലെ ഒരുമിച്ച് പോകണം.

******

മുസ്ലിംകളും പ്രതിപക്ഷവും 

അന്ധമായി, ഏകപക്ഷീയമായി 

കോമൺ യൂണിഫോം സിവിൽ കോഡ് 

വിരുദ്ധരാവുന്നത് 

തെരഞ്ഞെടുപ്പ് അടുത്ത ഈ വേളയിൽ 

സ്വയം വലയിൽ വീണ് കുരുങ്ങലാണ്. 


ഒപ്പം സ്വയം നവീകരണത്തിന് 

തയ്യാറാവാതെ, മതമൗലികതയും 

യാഥാസ്ഥിതികതയും മാത്രം വെച്ച്, 

മൊത്തം മനുഷ്യൻ്റെ നന്മ കാണാതെ, 

രാജ്യത്തിൻ്റെ ഒന്നായ പോക്ക് 

ലക്ഷ്യം വെക്കാതെ, 

എല്ലാ നല്ല (നല്ലതാണെങ്കിൽ) നവീകരണത്തിനും 

അന്ധമായി എതിർനിൽക്കുന്നതും 

സ്വയം വലയിൽ വീണ് കുരുങ്ങലാണ്.

*******

ഏകസിവിൽോഡ്: ഒരു പ്രത്യേക മതക്കാർ എന്തായാലും എതിർക്കും എന്നതാണ് നിലവിൽ ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ ഉറപ്പ്.

അതുകൊണ്ട് കൂടിയായിരിക്കും, ഒരുപക്ഷേ അവർ പോലും ശരിക്കും നടപ്പാക്കാൻ ഉദ്ദേശിക്കാതെ തന്നെ, ഇതൊരു വിഷയമാക്കാൻ സാധിക്കുന്നത്.

അച്ഛൻ പത്തായത്തിൽ ഇല്ലെന്ന് പറഞ്ഞ് സ്വയം കുടുങ്ങുന്നത് പോലെ ഈ പ്രത്യേക മതക്കാർ എല്ലാറ്റിലും എന്ന പോലെ ഇതിലും കുടുങ്ങുന്നു.

അത് മനസ്സിലാക്കാൻ, മനസ്സിലാക്കി പ്രവർത്തിക്കാൻ ഈ പ്രത്യേക മതക്കാർക്ക് മാത്രം സാധിക്കുന്നില്ല.

അവിടെയാണ് അവരുടെ പരാജയം.

എന്തുകൊണ്ട് അവർക്ക് മനസ്സിലാക്കാനും മനസ്സിലാക്കി പ്രവർത്തിക്കാനും സാധിക്കുന്നില്ല?

എന്തുകൊണ്ട് സ്വയം മാറാൻ സാധിക്കാതെ, പരിഷ്കരിക്കാതെ അവരിങ്ങനെ പരാജയപ്പെടുന്നു?

മറ്റൊന്നും കൊണ്ടല്ല.

പകരം, എല്ലാം ആയിരത്തിനാനൂറ് വർഷങ്ങൾക്ക് മുൻപ് അവസാനിച്ചു എന്നവർ കരുതുന്നതിനാൽ. 

ആയിരത്തിനാനൂറ് വർഷങ്ങൾക്ക് മുൻപ് പറഞ്ഞത് പോലേയല്ലാതെ ഒന്നും പാടില്ല എന്നവർ അടിയുറച്ച് വിശ്വസിക്കുന്നതിനാൽ.

അങ്ങനെയല്ലെങ്കിൽ നരകത്തിൽ, അങ്ങനെയായാൽ മാത്രം സ്വർഗ്ഗത്തിൽ എന്നവർ വിശ്വസിക്കുന്നതിനാൽ. 


Saturday, June 24, 2023

ഇന്ത്യൻ വേരുള്ള കമലാ ഹാരിസിനെ അമേരിക്കക്ക് ഉൾകൊള്ളാൻ കഴിയും. വൈസ് പ്രസിഡൻ്റായി .

ഇന്ത്യയെ നിർമ്മിക്കാനും വളർത്താനും വേണ്ടത് ഇന്ത്യക്കാരായ മനുഷ്യരാണ്. 

അല്ലാതെ ഹിന്ദുവും മുസ്ലിമും ക്രിസ്റ്റ്യനുമല്ല. 

ശത്രുവെ ഉണ്ടാക്കിക്കാണിച്ച് അധികാരം സ്ഥാപിക്കുക സാമ്രാജ്യത്വശക്തികളുടെ രീതി. 

സ്വന്തം നാട്ടുകാരെത്തന്നെ ശത്രുവാക്കിക്കാണിച്ച് അധികാരം നേടാനും ഉറപ്പിക്കാനും ആര് ശ്രമിച്ചാലും അവരും സാമ്രാജ്യത്വശക്തികൾ തന്നെ.

*******

ഇന്ത്യക്കാരിയായ, അഥവാ ഇന്ത്യൻ വേരുള്ള കമലാ ഹാരിസിനെ അമേരിക്കക്ക് ഉൾകൊള്ളാൻ കഴിയും... വൈസ് പ്രസിഡൻ്റായി. നമ്മൾ അഭിമാനം കൊണ്ടു.

പക്ഷേ ഇന്ത്യക്കാരെ തന്നെ ഇന്ത്യൻ പ്രധാനമന്ത്രിക്കും ഇന്ത്യ ഭരിക്കുന്ന പാർട്ടിക്കും ഉൾകൊള്ളാൻ കഴിയുന്നുണ്ടോ? മതവിഭാജനവും വെറുപ്പും പറഞ്ഞുകൊണ്ട്.

അമേരിക്കയുടെ ഒട്ടുമിക്ക വലിയ കമ്പനികളുടെയും മേലാളന്മാർ ഇന്ത്യക്കാരായി. നമ്മൾ അഭിമാനം കൊണ്ടു.

പക്ഷേ, അറിയാമല്ലോ ഇവിടുത്തെ രാഷ്ടീയവും രാജ്യം ഭരിക്കുന്ന പാർട്ടിയുടെ മൊത്തം എംപിമാരിൽ അങ്ങനെ എത്ര പേരെ ഉൾകൊള്ളുന്നുണ്ടെന്നും....

സോണിയയെ ഉൾകൊള്ളാൻ പോലും നമ്മൾ എന്തെല്ലാം തടസ്സവാദങ്ങൾ ഉണ്ടാക്കി?

അവിടെ അമേരിക്കയിൽ മുസ്ലിം ആഫ്രിക്കൻ ബാക്ക്ഗ്രൗണ്ട് ഉള്ള ഒബാമ വരെ പ്രസിഡൻ്റ് ആയി...

ഇംഗ്ലണ്ടിൽ ഇന്ത്യക്കാരൻ ഋഷി സുനാക്ക് ആയി...

സ്കോട്‌ലാണ്ടിൽ പാക്കിസ്ഥാൻ വംശജൻ ആയി.

കഴിവ് മാത്രം എല്ലാറ്റിനും അടിസ്ഥാനം.

ഇവിടെയോ?

വർഗീയത, വെറുപ്പ്, വിഭജനം.

Friday, June 23, 2023

നാട് ഭരിക്കുന്ന അധികാരികളെയാണല്ലോ തിരുത്തേണ്ടത്?

പട്ടികള്‍ പരസ്പരം ഉണര്‍ത്തുന്നു. 

'എന്ത് ക്രൂരതകളും കുറ്റങ്ങളും ചെയത് അധികാരവും സ്ഥാനവും സൂക്ഷിക്കുക. അല്ലേല്‍ ഏതെങ്കിലും പട്ടിയല്ലാത്തവന്‍ അവിടെ വന്നിരിക്കും'. 

അങ്ങനെ ഇപ്പോൾ എല്ലാ സ്ഥാനങ്ങളിലും പട്ടികള്‍ മാത്രം.

*******

നാട് ഭരിക്കുന്ന വിഭാഗത്തെയും അധികാരികളെയുമാണല്ലോ ഉണർത്തേണ്ടതും തിരുത്തേണ്ടതും?

അതും കൃത്യമായും വിഭജനത്തിൻ്റെയും വെറുപ്പിൻ്റെയും രാഷ്ട്രീയം മാത്രം കളിക്കുമ്പോൾ. 

ഈയടുത്ത് കർണാടകയിൽ വരെ, മറ്റൊന്നും പറയാനും ഉയർത്തിക്കാണിക്കാനും ഇല്ലാതെ കേരള സ്റ്റോറി പറഞ്ഞ് വരെ പ്രധാനമന്ത്രിയടക്കം കളിച്ചത് കണ്ട സ്ഥിതിക്ക്. 

അതല്ലാത്ത ഒരജണ്ടയും ആശയവും പറയുന്നില്ല, പറയാനില്ല രാജ്യം ഭരിക്കുന്ന രാജ്യത്തെ ഒന്നായിക്കണ്ട് ഒന്നായി കൊണ്ടുപോകേണ്ട പാർട്ടിക്ക് എന്ന് കാണുമ്പോൾ. 

തീർത്തും നിരാശരായി സങ്കടപ്പെട്ടു കൊണ്ട്.

എന്തെല്ലാമായാലും രാജ്യം ഭരിക്കുന്ന പാർട്ടി, രാജ്യത്തെ ഏറ്റവും വലിയ പാർട്ടി, രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷത്തിൽ നിന്ന്, ഏകദേശം ഇരുപത് ശതമാനം വരുന്ന സമുദായത്തിൽ നിന്ന് ഒരാളെ പോലും രാജ്യത്തെവിടെയും മത്സരിപ്പിച്ചു ജയിപ്പിച്ചില്ല എന്നത് ഒരു അപവാദമായും കളങ്കമായും കിടക്കുന്ന കാലത്തോളം ഈ തിരുത്തും ഉണർത്തലും നടന്നുകൊണ്ടേയിരിക്കണം.

യാഥാർത്ഥ്യബോധം ഉണ്ടാക്കാൻ മാത്രം. 

കുറച്ചാളുകളുടെ, അല്ലെങ്കിൽ ഏതെങ്കിലും പാർട്ടിയുടെ, അധികാരദുരക്കും ആക്രാന്തത്തിനും വേണ്ടി മാത്രമായി രാജ്യം ആഭ്യന്തര കലാപത്തിലെത്തി നശിച്ചുപോകാതിരിക്കാൻ. 

******

എഴുപത് വർഷങ്ങൾ കൊണ്ടുണ്ടായതല്ലാത്ത എന്താണ് ഇവിടെ പുതിയതായി, ഈ പത്തു വർഷങ്ങൾക്കുള്ളിൽ ഉണ്ടായത്?

സ്വന്തം ഭാര്യക്ക് കൊടുക്കാൻ സാധിക്കാത്ത green diamond അമേരിക്കൻ പ്രസിഡൻ്റിൻ്റെ ഭാര്യക്ക് കൊടുത്തതോ? 

അതാണോ രാജ്യത്തിൻ്റെ മുൻപോട്ടുള്ള പോക്ക്?

പുതിയ ഐഐടിയോ ഐഐമ്മോ, isroയോ റെയ്ൽവേയോ ആശുപത്രികളോ തുറന്നുവോ?

നികുതിയും വിലയും കൂടിയത് മാത്രമല്ലാതെ വേറെന്തുണ്ടായി?

ഒപ്പം വെറുപ്പും വിഭജനവും മാത്രമല്ലാതെ.

നാം മനസ്സാക്ഷിയോട് തന്നെ ചോദിച്ചുനോക്കുക.

*******

നാടിൻ്റെ ദുരിതമോർത്ത് മാത്രം പറയുന്നതിനെ വ്യക്തിയെ കേന്ദ്രീകരിച്ച്, ഏതെങ്കിലും പാർട്ടിയെ എതിർത്തു മാത്രം പറയുന്നതായി കാണരുത്.

******

രാജ്യതാൽപര്യവും രാജ്യക്കാരുടെ താൽപര്യവുമാണ് സ്വന്തം പാർട്ടിയുടെയും, കുടുങ്ങിപ്പോയ ഉപബോധമനസ്സിൻ്റെയും താല്പര്യത്തിനേക്കാൾ യഥാർഥത്തിൽ മുകളിലെങ്കിൽ നിങൾ ആലോചിക്കുക.

*******

നമ്മൾ സെലക്ടീവായി, വെറുപ്പും വിഭജനവും ഉണ്ടാക്കേണ്ട കാര്യങ്ങളിൽ മാത്രം വാചാലരാവുന്നു.

സെലക്ടീവായി തന്നെ പല മർമ്മപ്രധാനമായ വിഷയങ്ങളിൽ നമ്മൾ മൗനം പാലിക്കുന്നു.

******

നികുതിയടക്കുന്ന ജനങ്ങൾക്ക് സൗജന്യം നൽകുന്നത് തെറ്റായ രാഷ്ടീയമോ?

നികുതിയടക്കേണ്ടാത്ത എന്തെങ്കിലുമുണ്ടോ ഇവിടെ? 

പിച്ചച്ചട്ടി, ശവമടക്ക്, ആശുപത്രിബില്ല്, മരുന്ന്, ഭക്ഷണം, ഇഷുറൻസ്, ഇലക്ട്രിക് ബില്ല്, എന്നുവേണ്ട മൂത്രമൊഴിക്കുന്നതിനും കാഷ്ടിക്കുന്നതിനും വരെ നികുതി. 

പിന്നെന്തിനായിരുന്നു നാം എന്തോ ചില്ലറ കാര്യങ്ങൾക്ക് മാത്രം നികുതി ചുമത്തിയ ബ്രിട്ടീഷുകാർക്കെതിരെ സമരം ചെയ്തത്? 

ഒന്നും മനസ്സിലാവുന്നില്ല.

*******

ജനങ്ങൾക്ക് സൗജന്യം നൽകുന്നത് തെറ്റായ രാഷ്ടീയം, കീഴ്‌വഴക്കം എന്ന് പറയുന്നവരോട് ചോദിക്കട്ടെ. 

ഇവിടെയുള്ള എംഎൽഎമാർ, എംപിമാർ, മന്ത്രിമാർ, മുഖ്യമന്ത്രിമാർ, പ്രധാനമന്ത്രിമാർ ഒക്കെയും ജീവിതകാലം മുഴുവൻ രാജ്യത്തിൻ്റെ ചിലവിൽ സൗജന്യമായി ജീവിക്കുന്നവരല്ലേ?

അവർ വൻതുക രാജ്യത്തിൻ്റെ ഖജനാവിൽ നിന്നും ജീവിതകാലം മുഴുക്കെ പെൻഷനായി കൈപ്പറ്റുന്നതിന് പുറമേ. 

അതെന്തേ, ഭീമമായ തുക നികുതിയടക്കുന്ന ജനങ്ങൾക്ക് രാജ്യത്തിൻ്റെ സൗജന്യം അനുഭവിച്ചുകൂടേ?

******

സൗജന്യം കൊടുത്താൽ ജനങ്ങൾ അലസരായിപ്പോവില്ലേ എന്നൊരു ചോദ്യം.

മറിച്ചൊന്ന് ചോദിക്കട്ടെ.

അപ്പോൾ സൗജന്യം മാത്രം തിന്നുന്ന നമ്മുടെ എംഎൽഎമാരും എംപിമാരും മന്ത്രിമാരും മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിമാരും മടിയന്മാർ ആയിപ്പോയോ? 

എങ്കിൽ ജനങ്ങളുടെ നികുതപ്പണം ജനങ്ങൾക്ക് തന്നെ സഹായമായി നൽകുമ്പോൾ മാത്രമെന്താണ് ഇത്തരം കുനിഷ്ട് ന്യായങ്ങൾ. 

ജനങ്ങൾ പാവങ്ങളായത് കൊണ്ട്, ജനാധിപത്യത്തിന് വേണ്ടി വളർന്നിട്ടില്ല എന്നതിനാൽ എന്തെങ്കിലും പറഞ്ഞും, വെറുപ്പും വിഭജനവും മാത്രം ഉണ്ടാക്കിയും മാത്രം എന്നും അവരെ ഇങ്ങനെ പറഞ്ഞ് പറ്റിക്കാം എന്നാണോ?

*******

പിന്നെന്തിനാണ് നമ്മുടെ ഭരണാധികാരികളും എംഎൽഎ എംപിമാരും മന്ത്രിമാരും പ്രധാനമന്ത്രിമാരും അവർക്ക് കിട്ടേണ്ട സൗജന്യം കൂട്ടിക്കൂട്ടി എടുക്കുന്നത്? 

അതും ജീവിതകാലം മുഴുക്കെ വേണ്ടതും പോരാത്തതിന് തലമുറകൾക്ക് വേണ്ടതും. 

രാജ്യത്തിലെ പാവങ്ങളുടെ ചിലവിൽ.

താങ്കൾ മേൽപറഞ്ഞത് പോലെയാണോ സൗജന്യം കൂട്ടിക്കൂട്ടിയെടുക്കുന്ന നമ്മുടെ മന്ത്രിമാർക്കും എംഎൽഎ എംപിമാർക്കും പ്രധാനമന്ത്രിമാർക്കും ഉദ്യോഗസ്ഥൻമാർക്കും പറ്റിയത്? എല്ലാം സുരക്ഷിതമായതിൽ പിന്നെ അവർ വെറുതെയിരുന്ന് അലസരായി ഒന്നും ചെയ്യാതിരിക്കുകയാണോ?

അതുകൊണ്ടാണോ നമ്മുടെ നാട് ഇങ്ങനെ ആയിപ്പോകുന്നത്?

നേതാക്കൾക്ക് എല്ലാം വേണം, പാവം ജനങ്ങൾക്ക് ഒന്നും പാടില്ല എന്നാണോ വേണ്ടത്? 

നേതാക്കൾ ലാളിത്യം കാണിച്ച് മുന്നിൽ നിന്ന് മാതൃക കാണിക്കുകയല്ലേ വേണ്ടത്. 

അവരൊക്കെ സമ്പന്നരായിട്ടും അവർക്ക് രാജ്യത്തെ പാവങ്ങളുടെ ചിലവിൽ കിട്ടേണ്ട സൗജന്യം ഏകപക്ഷീയമായി എപ്പോഴും വർദ്ധിപ്പിച്ച് വർദ്ധിപ്പിച്ച് കൊഴുക്കുകയാണോ വേണ്ടത്?

മതം മാറ്റമല്ല വിഷയം. 32000 പെൺകുട്ടികൾ മതംമാറി ISISലേക്ക് പോയതാണ് വിഷയം.

നൂറല്ല, മുപ്പത്തിരണ്ടായിരം.

മതം മാറ്റമല്ല വിഷയം.

അത് തിരിച്ചും മറിച്ചും നടക്കുന്നുണ്ട്.

******

പ്രണയത്തിൽ ഒരു സ്ത്രീക്കും മതം എന്നതില്ല. 

അവിടെ അവളുടെ മതം പ്രണയമാണ്, സ്വസ്ഥമായ ജീവിതമാണ്. 

ഇതിനെ ആണധികാരം ചൂഷണം ചെയ്യുന്നതാണ് പ്രണയസാകല്യത്തിന് വേണ്ടിയുള്ള പുരുഷമതത്തിലേക്കുള്ള സ്ത്രീയുടെ മതംമാറ്റം. 

പുരുഷൻ അവളെ മതം മാറ്റുന്നു. 

പക്ഷേ, സ്ത്രീ പുരുഷനെ വരിഞ്ഞുമുറുക്കി അവളിലേക്ക് മാറ്റുന്നു.

*******

ഒരേ വീട്ടിൽ എല്ലാ വിശ്വാസ വ്യത്യാസമുള്ളവരും ഒരുമിച്ച് സാധാരണ പോലെ താമസിക്കുന്ന അവസ്ഥ വരാത്തിടത്തോളം മതംമാറ്റം എന്തോ ഒരു വലിയ കാര്യമായി തുടരും. 

മറ്റാർക്കും മനസ്സിലാവാത്ത എന്തോ വിശ്വാസവ്യത്യാസം എങ്ങിനെ ബാഹ്യമായ ഒരുമിച്ചുള്ള ജീവിതത്തിന് തടസ്സമാകുന്നു എന്നത് മനസ്സിലാവുന്നില്ല. 

പ്രത്യേകിച്ചും ഒരേ ബസിലും വണ്ടിയിലും ഓഫീസിലും ഒരുമിച്ചിരിക്കുന്നതിന് തടസ്സമാകുന്നില്ലെങ്കിൽ.

******

മതം മാറ്റമല്ല വിഷയം.

32000 പെൺകുട്ടികൾ മതംമാറി ISISലേക്ക് പോയി എന്നതാണ് വിഷയം.

32000 പെൺകുട്ടികൾ കേരളത്തിൽ നിന്നും അങനെ പോയെങ്കിൽ എന്താണ് അതിനർത്ഥം?

ഓരോ ആയിരം പെണ്ണുങ്ങളിൽ നിന്നും രണ്ട് പേര് വീതം ചുരുങ്ങിയത് ISISലേക്ക് പോയി എന്നല്ലേ ?

മൊത്തം കേരളത്തിലെ പെണ്ണുങ്ങളുടെ എണ്ണം കൊണ്ട് ഹരിച്ചു നോക്കിയാൽ മനസ്സിലാവും ഇത്.

എന്നുവെച്ചാൽ ഒരോ ചെറിയ പഞ്ചായത്ത് വാർഡിൽ നിന്നും ചുരുങ്ങിയത് രണ്ട് പെണ്ണുങ്ങൾ വീതം ISISലേക്ക് പോയെന്ന് സാരം. ഒരു പഞ്ചായത്തിൽ നിന്ന് ചുരുങ്ങിയത് ഇരുപത് പെണ്ണുങ്ങൾ വീതം ISISലേക്ക് പോയെന്ന് സാരം.

എങ്കിൽ ഇവിടെയുള്ള പൊലീസ് സ്റ്റേഷനുകളിൽ അത്രയും FIRകളും ഉണ്ടാവേണ്ടതല്ലേ?

നിങ്ങളും ഞാനും ജീവിക്കുന്ന കേരളത്തിൽ അങ്ങനെയുണ്ടോ? 

നിങ്ങളും ഞാനും ജീവിക്കുന്ന വാർഡിൽ നിന്നും രണ്ട് പെൺകുട്ടികൾ വീതവും, പഞ്ചായത്തിൽ നിന്നും ചുരുങ്ങിയത് ഇരുപത് പെണ്ണുങ്ങൾ വീതവും ISISലേക്ക് പോയെന്ന്  തോന്നുന്നുണ്ടോ?

ഇവിടെ കേരളത്തിൽ അത്രയും FIRകൾ റജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ടോ?

പിന്നെയുള്ളത് പലതരം മിസ്സിങ് കേസുകൾ.

അത് എല്ലാ സംസ്ഥാനങ്ങളിലും ഒരു കുറേയുണ്ട്. 

ആണിനും പെണ്ണിനും ഉണ്ട്.

ആണിൻ്റെയും പെണ്ണിൻ്റെയും പേരിൽ മിസ്സിങ് കേസുകൾ ഉണ്ട്.

കേരളത്തേക്കാൾ എത്രയൊ ഇരട്ടികൾ മിസ്സിങ് കേസുകൾ ഗുജറാത്തിലും ഉത്തർപ്രദേശിലും മധ്യപ്രദേശിലും മറ്റിതര സംസ്ഥാനങ്ങളിലും ഉണ്ട്. 

എങ്കിൽ, ഒന്നോർത്തു നോക്കൂ: 

എത്ര വലിയ കളവാണ് വെറുപ്പുണ്ടാക്കി വോട്ട് നേടാൻ വേണ്ടി മാത്രം നമ്മുടെ നാട് ഭരിക്കുന്ന ഭരണാധികാരി വരെ കേരള സ്റ്റോറിയുടെ പേരിൽ പറയുന്നത്? 

അതും മർമ്മപ്രധാനമായ മറ്റ് പല വിഷയങ്ങളിലും ക്രൂരമായ മൗനം മാത്രം സൂക്ഷിച്ചുകൊണ്ട്. ഈയടുത്ത് മണിപ്പൂർ വിഷയത്തിൽ വരെ. 

മണിപ്പൂർ രണ്ട് മാസമായി കത്തുന്നു. ഭരണാധികാരി അതേക്കുറിച്ച് ഒന്നും പറയാതെ, ഒന്നും പറയാനില്ലാതെ അമേരിക്കയിൽ വീണ  വായിക്കുന്നു..

നാട് ഭരിക്കുന്ന ഭരണാധികാരി ചെയ്യേണ്ട പണി അതാണോ? 

നാട് ഭരിക്കുന്ന ഭരണാധികാരി വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ട രീതി അതാണോ?

രഞ്ജിപ്പും സൗഹാർദ്ദവും ഉണ്ടാക്കേണ്ട ഭരണാധികാരി വെറുപ്പും വിഭജനവുമാണോ ഉണ്ടാക്കേണ്ടത്, വിതരണം ചെയ്യേണ്ടത്?

അത്തരം വെറുപ്പും വിഭജനവും മാത്രം കളവ് മാത്രം പറഞ്ഞുണ്ടാക്കുന്ന സിനിമകൾക്ക് ഇതേ ഭരണാധികാരി പരസ്യവും നികുതി ഇളവും നകുന്നത് മറ്റൊന്നിനും വേണ്ടിയല്ലല്ലോ?

വിഭജനവും വെറുപ്പുമുണ്ടാക്കി വോട്ട് നേടാൻ വേണ്ടി മാത്രം തന്നെയല്ലേ?

അതും കഴിഞ്ഞ രണ്ട് മാസങ്ങളായി മണിപ്പൂർ കത്തുന്നു. 

വെറും കെട്ടുകഥ മാത്രമായ കേരള സ്റ്റോറിയെ കുറിച്ച് വരെ ഇത്രക്ക് വാചാലനായ ഭരണാധികാരി ഇത്രയും കാലമായി മണിപ്പൂരിനെ കുറിച്ച് ഒന്നും പറയാതെ അമേരിക്കയിൽ പോയി വീണ  വായിക്കുന്നു. 

നമുക്കുള്ളത് എന്തെങ്കിലും വിളിച്ചുപറയുന്ന, കെട്ടുകഥ മാത്രമായ കേരള story വരെ വലിയ വിഷയമാക്കി വിളിച്ചുപറയുന്ന ഭരണാധികാരി ആയതല്ലേ പ്രശ്നം? 

വാചകക്കസർത്ത് മാത്രം ആയുധമാക്കിയ ഭരണാധികാരി.

സെലക്ടീവായി, വെറുപ്പും വിഭജനവും ഉണ്ടാക്കേണ്ട കാര്യങ്ങളിൽ മാത്രം വാചാലനാവുന്നു.

സെലക്ടീവായി തന്നെ പല മർമ്മപ്രധാനമായ വിഷയങ്ങളിൽ മൗനം പാലിക്കുന്നു.

ഇതാണ് നമ്മുടെ ഭരണാധികാരി ...

എന്നാലും എതിരായി ഒന്നും പറയരുത്, ഒരു വാർത്തയും forward ചെയ്യരുത്...

എതിരായി പറയാനും forward ചെയ്യാനും രാഹുലും കോൺഗ്രസ്സും ഉണ്ടല്ലോ?


ഞാൻ എൻ്റേതല്ല, എൻ്റേത് എൻ്റേതല്ല. നമ്മളില്ല. നമ്മളും നമ്മുടേതും നമ്മുടേതല്ല.

നമ്മുടേതെന്ന് പറയാൻ നമ്മൾ പോലുമില്ല. 

നമ്മളും നമ്മുടേതും ഒന്നും നമ്മുടേതല്ല. 

ഞാൻ എൻ്റേതല്ല, എൻ്റേത് എൻ്റേതല്ല, ഞാനും എൻ്റേതും ഞാൻ നിശ്ചയിച്ചതല്ല.

നമ്മളെന്നതും, ഞാൻ നീ എന്നതും വരെ വെറും രസതന്ത്രപരമായി മാത്രമുണ്ടാവുന്ന തോന്നൽ മാത്രമല്ലാതെ മറ്റൊന്നുമല്ല. 

നമുക്ക് പോലും നിയന്ത്രണമില്ലാത്ത നമ്മുടേതെന്ന, ഞാൻ നീ എന്ന നമ്മുടെ തോന്നൽ വെറും രസതന്ത്രപരം. അല്ലാത്തൊരു ഞാൻ നീ ഇല്ല തന്നെ.

എന്നിട്ടും നമ്മൾ ഞാനെന്നും നീയെന്നും എൻ്റെ കണ്ണ്, എൻ്റെ മൂക്ക്, എൻ്റെ ഹൃദയം, എൻ്റെ ശരീരം എന്നൊക്കെ പറയുന്നുണ്ട്. 

എൻ്റേതെന്ന ഞാൻ പോലുമില്ല എന്നിരിക്കെ.

ഞാൻ പോലും എൻ്റേതല്ല എന്നിരിക്കെ.

ഞാൻ നിശ്ചയിച്ചും തെരഞ്ഞെടുത്തുമല്ല ഞാനും എൻ്റേതും എൻ്റെ തലച്ചോറും കഴിവും എന്നിരിക്കെ പ്രത്യേകിച്ചും. 

എങ്കിൽ, ഇതേ മാനം വെച്ച്, ഇതേ ന്യായം വെച്ച് ഈ ഞാനും എൻ്റേതും നാം ജനിച്ച നാടും വീടും പോലെത്തന്നെയല്ലേ?

സ്വന്തം ശരീരം എന്ന് പറയുമ്പോലെ തന്നെ തെല്ലഭിമാനത്തോടെ ആ നിലക്ക് പറയാവുന്നതലെ എൻ്റെ നാട്, വീട് എന്നതൊക്കെ? 

തെരഞ്ഞെടുത്തതല്ല എന്നൊരു ന്യായം നാടിൻ്റെയും വീടിൻ്റെയും മാതാപിതാക്കളുടെയും കാര്യത്തിൽ മാത്രം വിപരീത ന്യായമാക്കേണ്ടതുണ്ടോ? 

ഞാനും നമ്മളും ഞാനും നമ്മളും തെരഞ്ഞെടുത്തതല്ല എന്നിരിക്കെ.

*******

മാനം (dimension) നിശ്ചയിച്ച കഴിവിനും വൃത്തത്തിനും വിചാര വികാരങ്ങൾക്കുമുള്ളിലാണ് നമ്മൾ, ഞാൻ നീ.. 

ആ മാനമുണ്ടാക്കിത്തരുന്ന, അതിലെ തലച്ചോറും നാഡീവ്യൂഹങ്ങളും രസതന്ത്രവും ഉണ്ടാക്കിത്തരുന്ന ഞാൻ, നീ, നമ്മൾ ബോധം മാത്രമേ നമ്മൾക്കുള്ളൂ. നമുക്കുണ്ടാവുകയുള്ളൂ.

******

നമ്മുടെ മാനത്തിനുള്ളിൽ നിന്ന് നാം പറയുന്ന നമുക്കും നമ്മുടെ മാനവികതക്കും ഏറ്റവും സാധ്യമായ പ്രായോഗിക വഴി നാട്, രാജ്യം എന്നതാണ്. നാട്, രാജ്യം എന്നത് ഉണ്ടായിരിക്കെ. 

ലോകം അങനെ കുറേ നാടുകളും രാജ്യങ്ങളും ആയിരിക്കെ...

******

വർത്തമാന യാഥാർത്ഥ്യത്തിൽ രാജ്യമെന്നത് നൂറ്റാണ്ടുകളായി ഉള്ളതാണ്. 

സ്കൂളുകളും പോലീസും ആശുപത്രിയും കറൻസിയും റോഡുകളും എല്ലാം ഉണ്ടാവുന്നത് രാജ്യവും അതിൻ്റെ സംഘാടനവും നിയന്ത്രണവും ഉളളത് കൊണ്ടാണ്. 

ആ നിലക്ക് മനുഷ്യന് തൻ്റെ മാനവികത നടപ്പാക്കാൻ സാധിക്കുന്നതും അതേ മാനവികത വെച്ച് തന്നെ പരമാവധി ഒരുമിച്ച് പോകാൻ സാധിക്കുകയും രാജ്യം എന്നത് വെച്ചാണ്. 

അല്ലാത്ത വെറും സങ്കല്പവും കാല്പനികതയും പറഞ്ഞ് വർത്തമാന യാഥാർത്ഥ്യം നിഷേധിക്കാനും മുഖംതിരിച്ച് നടക്കാനും സാധിക്കില്ല.

Thursday, June 22, 2023

ഭരണാധികാരികളിൽ ആരാണിവിടെ പാവകളല്ലാത്തത്?

ഭാരതീയതയിലും ഹൈന്ദവതയിലും 

വിശ്വസിക്കുന്നു, അഭിമാനം കണ്ടെത്തുന്നു. 


പക്ഷേ, ഇവിടെയുള്ള 

രാഷ്ട്രീയത്തേയും 

രാഷ്ട്രീയ നേതൃത്വത്തെയും 

കാണുമ്പോൾ തനിയേ 

അരാജകവാദിയായിപ്പോകുന്നു.

******

വ്യാജൻമാർ നാട് ഭരിക്കുമ്പോൾ 

ആ നാട്ടിലെ സത്യസന്ധമാർ എന്താവും? 


അവർ വ്യാജന്മാരും 

രാജ്യദ്രോഹികളും ആവും.

******

ഭരണാധികാരികളിൽ 

ആരാണിവിടെ പാവകളല്ലാത്തത്? 


ഇല്ലാത്ത സർട്ടിഫിക്കറ്റും 

വിദ്യാഭ്യാസവും 

ഉണ്ടെന്ന് പറയുന്നവരോ? 


എല്ലാവരും 

അവരവരുടെ പാർട്ടികളുടെ 

പാവകൾ തന്നെ. 


വായാടികൾ ആയത് കൊണ്ടും, 

വെറും വാചകക്കസർത്ത് 

നടത്തുന്നത് കൊണ്ടും 

ആരും പാവകൾ ആവാതിരിക്കില്ല.

******

മിക്കവാറും ഭരണാധികാരികൾ 

നാട്ടിലെ കുഴപ്പങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കും. 

കുഴപ്പങ്ങൾ ഇല്ലാതാക്കി വളരും, 

നാടിനെ വളർത്തും. 


വളരേ ചുരുക്കം ഭരണാധികാരികൾ 

നാട്ടിൽ കുഴപ്പങ്ങൾ ഉണ്ടാക്കും. 

അത്തരം ചില ഭരണാധികാരികൾ 

വളരുന്നതും നിലനിൽക്കുന്നതും 

കുഴപ്പങ്ങൾ കൊണ്ട് മാത്രം, 

നാടിനെ നശിപ്പിച്ച് കൊണ്ട് മാത്രം.

*******

സ്ഥാനവും വരുമാനവുമാണ് 

പ്രധാനമെങ്കിൽ, 

സത്യവും മാർഗവും കൈവിട്ടുപോകും. 


വിവരക്കേടിൻ്റെ ആളായി നിന്നാൽ 

വിവരക്കേട് കമ്മിറ്റിയിലെ 

മെമ്പറും പ്രസിഡൻ്റുമാവും. 


വിവരംകെട്ട സമൂഹത്തിന് കൂട്ട്നിന്നാൽ 

ആ വിവരംകെട്ട സമൂഹത്തിൻ്റെ 

നേതാവും പ്രസിഡൻ്റുമാവും. 


സംഗതി എളുപ്പമാണ്.

******

എല്ലാറ്റിലും എല്ലായിടത്തും 

തൻ്റെ ചിത്രം വേണമെന്നും 

ഉണ്ടെന്നും ഉറപ്പുവരുത്തുന്ന 

ഭരണാധികാരി, 

നാടിൻ്റെ പല വിവരങ്ങളും  

ചോർന്നു പോകുന്നതും 

ഭരണപരാജയവും 

അറിയാതെ പോകുന്നുവോ, 

അവയുടെ ഉത്തരവാദിത്തം 

ഏറ്റെടുക്കാതെ പോകുന്നുവോ?

*****

നിങൾ തന്നെ ഒന്നോർത്തു നോക്കൂ... 

എപ്പോഴെങ്കിലും നിങ്ങൾക്ക് പോലും ഭരണാധികാരിക്കും ഭരണകൂടത്തിനും എതിരേ ശരിക്കും പറയേണ്ട വ്യക്തമായ വാക്കുകളും വാർത്തകളും ഇത് പോലെ forward ചെയ്യാനും പറയാനും സാധിക്കുന്നുണ്ടോ?

ഇല്ല.

എന്നാൽ ഭരണാധികാരിക്കും ഭരണകൂടത്തിനും എതിരേ ന്വായമായും നിൽക്കുന്നവർക്കെതിരെയോ 

എത്രയുമെത്രയും..

എന്താണ് കാരണം?

നമ്മളും നമ്മളറിയാതെ ഭരണാധികാരിയുടെയും ഭരണകൂടത്തിൻ്റെയും  കെണിയിലും അജണ്ടയിലും വീണിരിക്കുന്നു. 

അത്ര തന്നെ. 

നമ്മളത് പുറത്ത് സമ്മതിക്കില്ലെങ്കിലും ...

എന്തുകൊണ്ടോ ഭരണം കൊണ്ടും പ്രവൃത്തി കൊണ്ടും വാക്കുകൾ കൊണ്ടും ഇത്രയൊക്കെ മോശമായിട്ടും ഭരണാധികാരിയെയും ഭരണകൂടത്തേയും വിമർശിക്കാൻ നാവ് പൊങ്ങില്ല .....

ഭരണാധികാരിയും ഭരണകൂടവം വ്യാജവാർത്തകൾ സത്യത്തേക്കാൾ ഭംഗിയോടെ, വിശ്വാസ്യത ഉണ്ടാക്കി പ്രചരിക്കുന്ന നാടാണ് നമ്മുടെ നാട്. 

ഭരണാധികാരിയും ഭരണകൂട പാർട്ടിയും തന്നെ അതിന് നേതൃത്വവും നൽകുന്നു.

******

പട്ടികള്‍ പരസ്പരം ഉണര്‍ത്തുന്നു. 

'എന്ത് ക്രൂരതകളും കുറ്റങ്ങളും ചെയത് അധികാരവും സ്ഥാനവും സൂക്ഷിക്കുക. അല്ലേല്‍ ഏതെങ്കിലും പട്ടിയല്ലാത്തവന്‍ അവിടെ വന്നിരിക്കും'. 

അങ്ങനെ ഇപ്പോൾ എല്ലാ സ്ഥാനങ്ങളിലും പട്ടികള്‍ മാത്രം.

Wednesday, June 21, 2023

ജീവിതം ശൂന്യതയുടെമേലുള്ള അടയിരിപ്പാണ്.

ജീവിതം, 

അതാരുടെതായാലും 

ശൂന്യതയുടെമേലുള്ള 

അടയിരിപ്പാണ്. 


ഒന്നുമില്ലെന്നറിഞ്ഞുകൊണ്ട്, 

എന്തെങ്കിലും അർത്ഥം 

കൃത്രിമമായുണ്ടാക്കാനുള്ള 

അടയിരിപ്പ്. 


ജോലിയും അധികാരവും 

സാഹിത്യവും ചിന്തയും 

പ്രശസ്തിയും ഒക്കെയായി.

******

അങ്ങനെ, പ്രത്യേകിച്ചും

ഓരോ പുരുഷനും 

ഗൗരവം നടിച്ച് 

അടയിരിക്കുന്നത് 

താനനുഭവിക്കുന്ന 

ശൂന്യതയുടെ പുറത്താണ്. 


കവിതയും അധികാരവും 

ചിന്തയും ജോലിയും ഒക്കെയായ്.

*****

പൂക്കുന്നു, കായ്ക്കുന്നു, 

മൂക്കുന്നു, പഴുക്കുന്നു, 

ചീയുന്നു, ഇല്ലാതാവുന്നു. 


ഇത്ര തന്നെ, 

ഇത് പോലെതന്നെ 

മനുഷ്യജീവിതവും. 


ഒരു സ്ഥിരതയുമില്ല, 

ഒന്നും സ്ഥിരമായില്ല. 


ഈ ഞാൻ നീ ബോധവും 

സ്ഥിരമല്ല, 

സ്ഥിരമായുള്ളതല്ല.

Monday, June 19, 2023

രാജ്യനിവാസികൾ തന്നെയല്ലാത്ത രാജ്യമുണ്ടോ? രാജ്യം വേറെ രാജ്യനിവാസികൾ വേറെ എന്നാണോ?

പത്ത് വർഷങ്ങൾ കിട്ടി. 

ഭരിക്കാൻ. 

ജനങ്ങൾക്ക് ഉപകാരമുള്ള ഒന്നും പ്രത്യക്ഷത്തിൽ ചെയ്തില്ല. 

ജനങ്ങൾക്ക് ഉപകാരമുള്ള ഒന്നും അനുഭവത്തിൽ ഇല്ല. കാഴ്ചയിൽ കണ്ടില്ല.

ഒരുപക്ഷേ, അറിയുന്നത് വാചകക്കസർത്ത് മാത്രവും അറിയാത്തത് ഭാരണവും എന്നത് കൊണ്ടാവാം.

ഒരുപക്ഷേ, അറിയുന്നത് പാർട്ടിപ്രവർത്തനം മാത്രം, പാർട്ടിയെ വളർത്തുന്നത് മാത്രം, അറിയാത്തത് ഭാരണവും നാടിനെ വളർത്തുന്നതും എന്നത് കൊണ്ടാവാം.

ഒരുപക്ഷേ രാജ്യഭരണം പാർട്ടിപ്രവർത്തനത്തിനും പാർട്ടിയെ വളർത്താനും വേണ്ടി മാത്രം ഉപയോഗിച്ചത് കൊണ്ടുമാവാം.

ഒരുപക്ഷേ രാജ്യസ്നേഹമെന്നത് പുറംപൂച്ച് വാക്ക് മാത്രമായ ആയുധമാക്കികയത് കൊണ്ടാവാം.

സത്യം പറയാം. 

ഭാരതീയ തയെയും ഹൈന്ദവത യെയും പൂർണമായും ഉൾക്കൊണ്ട് കൊണ്ട് തന്നെ, എങ്ങനെയെല്ലാം നിഷ്പക്ഷമായി നിന്ന് ചിന്തിച്ചിട്ടും ശ്രമിച്ചിട്ടും ഈ ഭാരണത്തെയും ഭരണകൂടപാർട്ടിയെയും പിന്തുണക്കാൻ ഒന്നും കാണാനില്ല. ഒരു ന്യായവും കിട്ടുന്നില്ല. ധ്രുവീകരിക്കപ്പെട്ട് അന്ധനായി ചിന്തിച്ചാൽ മാത്രമല്ലാതെ.

ആകയാൽ ഈ ഭരണകൂടം ഈ പത്ത് വർഷക്കാലം കൊണ്ട് ചെയ്തത് ജനങ്ങളുടെ പ്രയാസവും ചിലവും പ്രത്യക്ഷത്തിൽ തന്നെ കൂട്ടി എന്നത് മാത്രം കാണുമ്പോൾ പ്രത്യേകിച്ചും.

എല്ലാറ്റിൻ്റെയും നികുതി കൂട്ടി.

എല്ലാറ്റിനും വിലയും കൂട്ടി.

ജനങ്ങൾക്കിടയിൽ വിഭജവും വെറുപ്പും കൂട്ടി.

അല്ലാത്ത ഒന്നും കാണാനില്ല.

രാജ്യം, രാജ്യസ്നേഹം, രാജ്യപുരോഗതി എന്നീ വെറും വാക്കുകൾ കൊണ്ട്, ഇരുട്ട് കൊണ്ട് ഓട്ടയടക്കുന്നത് പോലെ എല്ലാം ഒരളവോളം മറച്ചുപിടിക്കാൻ സാധിക്കുന്നുണ്ട് ഈ പാർട്ടിക്കും ഭരണകൂടത്തതിനും. 

കാരണം, ജനാധിപത്യത്തിന് വേണ്ടി വളരാത്ത ഇന്ത്യൻ ജനത അത്രക്കേ ഉള്ളൂവെന്ന് ഭരണകൂടത്തിനും ഭരിക്കുന്ന പാർട്ടിക്കും നന്നായറിയാം.

അങ്ങനെ രാജ്യം, രാജ്യസ്നേഹം, രാജ്യപുരോഗതി എന്നീ വാക്കുകൾ കൊണ്ട് തന്നെ നിഷ്കളങ്കരായ പാവം ജനങ്ങളെ കൊണ്ട് എല്ലാം സഹിപ്പിക്കാനും സാധിച്ചിട്ടുണ്ട് ഈ ഭരണകൂടത്തിനും ഭരിക്കുന്ന പാർട്ടിക്കും.

മുഴുവൻ കള്ളപ്പണം വരെ വെള്ളപ്പണമാക്കിയ നോട്ട് നിരോധനം വരെ ജനങ്ങളെ കൊണ്ട് സഹിപ്പിച്ചു ഭരണകൂടവും ഭരിക്കുന്ന പാർട്ടിയും.

വെറും അമ്പത് ദിവസം കൊണ്ട് നോട്ട്നിരോധനത്തിൻ്റെ ഗുണം കിട്ടിയിട്ടില്ലെങ്കിൽ "എന്നെ പച്ചക്ക് കത്തിച്ചുകൊള്ളൂ" എന്ന സ്വന്തം വാക്കുകൾ വരെ ജനങ്ങളെ കൊണ്ട് മറപ്പിച്ചുകൊണ്ട്.

അങ്ങനെ രാജ്യം, രാജ്യസ്നേഹം, രാജ്യപുരോഗതി എന്ന, ആർക്കും പ്രത്യക്ഷമായ കണ്ണുകൾ കൊണ്ട് കാണാനും അളക്കാനും സാധിക്കാത്ത, വാക്കുകൾ കൊണ്ട് എല്ലാം മറച്ചുപിടിക്കാൻ കഴിഞ്ഞു. ഇരുട്ട് കൊണ്ട് ഓട്ടയടക്കുന്നത് പോലെ തന്നെ ഈ ഭരണകൂടത്തിനും ഭരിക്കുന്ന പാർട്ടിക്കും.

പക്ഷേ, ഇപ്പോൾ, 2024 തെരഞ്ഞെടുപ്പ് അടുത്തുവരുന്നു.

ഉത്തരേന്ത്യ ഒരു ധൈര്യമായി ഉണ്ടെങ്കിലും, 2024 തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോൾ ഇതേ ഭരണകൂടവും അതിനെ നയിക്കുന്ന പാർട്ടിയും ചിന്തിക്കുന്നത് വേറൊന്നാണ്. 

എങ്ങിനെ പ്രതിപക്ഷത്തെ, പ്രതിപക്ഷത്തിൻ്റെ ന്യായമായ വിമർശനങ്ങളെ , ജനങ്ങളുടെ മുൻപിൽ പ്രതിരോധിക്കും. 

പ്രതിപക്ഷം ഒന്നായി ഒരുമിച്ചല്ല എന്നുണ്ടെങ്കിലും, പ്രതിപക്ഷം ഒന്നായി ഒരുമിച്ചാവില്ല എന്ന പ്രതീക്ഷ ധൈര്യത്തിനായുണ്ടെങ്കിലും ഫലത്തിൽ എങ്ങിനെ പ്രതിപക്ഷത്തെ ജനങ്ങളുടെ മുൻപിൽ പ്രതിരോധിക്കും?

പ്രതിരോധിക്കൽ ഏറെക്കുറെ എളുപ്പമാണ്. 

രാജ്യം, രാജ്യസ്നേഹം, രാജ്യപുരോഗതി എന്നീ വാക്കുകൾ ഏറെയാണ്.

പാവം ജനങ്ങളെ, പ്രത്യേകിച്ചും ഉത്തരേന്ത്യൻ ജനതയെ പറ്റിക്കാൻ പിന്നെയും ഒരു കുറേ വഴികളുണ്ട്. 

അതിർത്തിയും പാക്കിസ്ഥാനും അടക്കം ഒരുകുറേ വഴികൾ, വിഷയങ്ങൾ. 

രാജ്യം, രാജ്യ സ്നേഹം, രാജ്യപുരോഗതി എന്നീ വെറുംവാക്കുകൾ കൊണ്ട് പിന്നെയും ഏറെക്കുറെ സാധിക്കും. 

ജനങ്ങൾ അത്രക്കേ ഉള്ളൂ. 

അത് ശരിയാണ്.

പക്ഷേ, കോൺഗ്രസ്സും മറ്റ് പ്രതിപക്ഷപാർട്ടികളും 2024 തെരഞ്ഞെടുപ്പിൽ ജനക്ഷേമം മുൻനിർത്തി ഒരുകുറേ ഓഫറുകൾ നൽകും.

കോൺഗ്രസ്സും മറ്റ് പ്രതിപക്ഷപാർട്ടികളും അങ്ങനെ ഓഫറുകൾ നൽകുന്നതിനെ എങ്ങിനെ പ്രതിരോധിക്കും? 

എന്നതാണ് ഭരണകൂട പാർട്ടിക്ക് മനസ്സിലാവാത്തത്. 

പത്ത് കൊല്ലം കിട്ടിയിട്ടും ഒന്നും ചെയ്യാത്തവർക്ക്, ഒരോഫറും നടപ്പാക്കാത്തവർക്ക് ഇനി മറ്റൊരു ഓഫർ നൽകി പ്രതിരോധിക്കാൻ സാധിക്കില്ല. 

2014 ചെയ്തത് പോലെ സാധിക്കില്ല. 

അന്നീ ഭരണകൂടപാർട്ടി പുതിയതായിരുന്നു. 

അഥവാ, ഈ ഭരണകൂട പാർട്ടി ഇനി കുറേ ഓഫറുകൾ നൽകിയാലും ജനങ്ങൾ വിശ്വസിച്ച് കൊള്ളണമെന്നില്ല. കാരണം അവർ പറഞ്ഞതൊന്നും നടപ്പാക്കിയിട്ടില്ല. 

മറ്റ് പലതും പറഞ്ഞ് ശ്രദ്ധ തിരിച്ചുവിട്ടത് മാത്രമല്ലാതെ.

അങ്ങനെ കോൺഗ്രസ്സും മറ്റ് പ്രതിപക്ഷപാർട്ടികളും കുറേ വലിയ ഓഫറുകൾ നൽകിയാൽ എന്ത് ചെയ്യുമെന്ന് ചിന്തിച്ച് ഇപ്പോൾ തന്നെ ഭരണകൂടപാർട്ടി പറഞ്ഞു തുടങ്ങണം. 

കോൺഗ്രസ്സിനും പ്രതിപക്ഷപാർട്ടികൾക്കും രാജ്യവും രാജ്യസ്നേഹവും രാജ്യപുരോഗതിയും വിഷയമല്ല. 

അതുകൊണ്ടാണ് അവർ ഇങ്ങനെ ഓഫർ നൽകുന്നത്.

അതുകൊണ്ടാണ് കോൺഗ്രസ്സിനും പ്രതിപക്ഷപാർട്ടികൾക്കും ഇങ്ങനെ വലിയ വലിയ ഓഫറുകൾ നൽകാൻ സാധിക്കുന്നത്. 

എന്നും മറ്റുമൊക്കെ മുൻകൂട്ടി പറഞ്ഞ് അണികളുടെയും ജനങ്ങളുടെയും മസ്തിഷ്കം പ്രക്ഷാളനം ചെയ്തുവെക്കണം.

അങ്ങനെ അണികളുടെയും ജനങ്ങളുടെയും മസ്തിഷ്കം പ്രക്ഷാളനം ചെയ്യുന്ന ഭരണ കൂടത്തോടും ഭരണകൂട പാർട്ടിയോടും ഒന്നേ തിരിച്ച് പറയാനും ചോദിക്കാനുമുള്ളൂ.

രാജ്യനിവാസികൾ തന്നെയല്ലാത്ത രാജ്യമുണ്ടോ?

രാജ്യം വേറെ രാജ്യനിവാസികൾ വേറെയാണോ?

രാജ്യനിവാസികളുടെ പുരോഗതിയല്ലാത്ത രാജ്യപുരോഗതിയുണ്ടോ?

രാജ്യനിവാസികളോടില്ലാത്ത രാജ്യസ്നേഹമുണ്ടോ?

രാജ്യനിവാസികൾക്ക് കിട്ടാത്ത,  രാജ്യനിവാസികൾക്കില്ലാത്ത രാജ്യക്ഷേമമുണ്ടോ?

രാജ്യനിവാസികളുടെ ദുരിതം വർദ്ധിപ്പിച്ചു കൊണ്ട് എന്ത് രാജ്യ സ്നേഹവും രാജ്യ പുരോഗതിയുമാണ് 

Sunday, June 18, 2023

അമ്പേ പരാജയപ്പെടുന്ന ഭരണാധികാരികളുടെ രീതി.

ഒരു ഭരണകൂടം 

അമ്പേ പരാജയപ്പെടുന്നുവെന്ന് 

മനസ്സിലാകുന്നതെപ്പോൾ? 


ആ ഭരണകൂടം 

സ്വന്തം നാട്ടുകാരെ 

തമ്മിൽ തല്ലിക്കുമ്പോൾ.

*****

സ്വയം മദ്യപിച്ച് കാപാലികനായി 

സ്വന്തം മാതാവിനെ തല്ലുക, കൊല്ലുക. 

എന്നിട്ട് കൈകൾ വിദേശത്ത് ചൂണ്ടുക.

അമ്പേ പരാജയപ്പെടുന്ന ഭരണകൂടത്തിൻെറ രീതി.


കുളിമുറിയിൽ വഴുക്കിവീണാലും 

കുറ്റം അയൽവാസിക്ക്, പുറത്തുള്ളവർക്ക്.

അമ്പേ പരാജയപ്പെടുന്ന ഭരണകൂടത്തിൻെറ രീതി.

******

ഒരു മകനെന്ന നിലക്കും 

പിതാവും സഹോദരനും ഭർത്താവും 

എന്ന നിലക്കും 

ചെയ്യാവുന്ന ഒന്നും ചെയ്യാതിരിക്കുക. 


എന്നിട്ട്, ആരെങ്കിലും ചോദ്യം ചെയ്യുമ്പോൾ 

ഉത്തരമായി വിദേശത്ത് ചൂണ്ടി, 

അയൽപക്കത്തെ കാണിച്ച്, 

ആരെയൊക്കെയോ കുറ്റം പറഞ്ഞ് 

രക്ഷപ്പെടുക.

അമ്പേ പരാജയപ്പെടുന്ന ഭരണകൂടത്തിൻെറ രീതി.

******

മിക്കവാറും ഭരണാധികാരികൾ 

നാട്ടിലെ കുഴപ്പങ്ങൾ 

ഇല്ലാതാക്കാൻ ശ്രമിക്കും. 

കുഴപ്പങ്ങൾ ഇല്ലാതാക്കി വളരും, 

നാടിനെ വളർത്തും. 


വളരേ ചുരുക്കം ഭരണാധികാരികൾ 

നാട്ടിൽ കുഴപ്പങ്ങൾ ഉണ്ടാക്കും. 

അത്തരം ചില ഭരണാധികാരികൾ 

വളരുന്നതും നിലനിൽക്കുന്നതും 

കുഴപ്പങ്ങൾ കൊണ്ട് മാത്രം, 

നാടിനെ നശിപ്പിച്ച് കൊണ്ട് മാത്രം.

അമ്പേ പരാജയപ്പെടുന്ന ഭരണാധികാരികളുടെ രീതി.

അധികാരം നേടുന്നവൻ മനസ്സാക്ഷിയെ വിൽക്കുന്നു.

 പൂക്കുന്നു, 

കായ്ക്കുന്നു, 

മൂക്കുന്നു, 

പഴുക്കുന്നു, 

ചീയുന്നു, 

ഇല്ലാതാവുന്നു. 


ഇത്ര തന്നെ, 

ഇത് പോലെതന്നെ 

മനുഷ്യജീവിതവും. 


ഒരു സ്ഥിരതയുമില്ല, 

ഒന്നും സ്ഥിരമായില്ല. 

ഈ ഞാൻ നീ ബോധവും 

സ്ഥിരമല്ല, 

സ്ഥിരമായുള്ളതല്ല.

******

മനസ്സാക്ഷിയുടെ ലോകത്ത് 

വിജയിക്കുന്നവൻ 

സമൂഹത്തിൻ്റെയും അധികാരത്തിൻ്റെയും ലോകത്ത് 

പരാജയപ്പെടുന്നു. 


അധികാരം നേടുന്നവൻ

മനസ്സാക്ഷിയെ വിൽക്കുന്നു. 


അധികാരമില്ലാത്തുവന് 

മനസ്സാക്ഷിയെ വിൽക്കേണ്ടി വരുന്നില്ല.

******

അപരിചിതയായിരിക്കാൻ കഴിഞ്ഞാൽ 

എല്ലാം എപ്പോഴും 

പുതിയത് തന്നെയായിരിക്കും. 

എല്ലാം സ്വയം 

പുതിയതായിത്തീരും.

******

കാലേക്കൂട്ടി മനസ്സിലാക്കാനുള്ള 

ബോധവും ബുദ്ധിയുമൊന്നും 

തീവ്രതയും അസഹിഷ്ണുതയും മാത്രം 

ആയുധമാക്കുന്നവർക്ക്, 

പ്രത്യേകിച്ചും പൗരോഹിത്യത്തിന് 

ഉണ്ടാവില്ല.

Saturday, June 17, 2023

ദേഹി ദേഹം വേറെ വേറെ എന്നതൊക്കെ ഉണ്ടോ?

അങ്ങനെയൊക്കെ ഉണ്ടോ? 


ദേഹി ദേഹം വേറെ വേറെ, 

ദേഹി ദേഹം വിട്ടൊഴിയുക, 

ദേഹി ദേഹം വിട്ടൊഴിയുന്ന 

പ്രത്യേക നിമിഷം ഉണ്ടെന്ന് വരിക, പറയുക, 

ദേഹം വിട്ടൊഴിയുന്ന ദേഹിക്ക് 

'ഞാൻ നീ' എന്നതുണ്ടാവുക, 

ആ ദേഹിയിലെ ചില ഞാനും നീയും 

ഭാഗ്യവാൻമാർ എന്ന് വരിക 

എന്നതൊക്കെ ഉണ്ടോ?


എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നത്?


ഉള്ളത് ഉണ്ട്, ഇല്ലാത്തത് ഇല്ല.

ഉള്ളത് ഉളളത് പോലെയുണ്ട്.

ഇല്ലാത്തത് ഇല്ലാത്തത് പോലെ ഇല്ല.

അത്രയല്ലേ ഉളളൂ.


കാല്പനികമായി, 

വെറും അവകാശവാദമായി 

ഒന്നും മനസ്സിലാവാതെ 

പറയുന്നതൊഴിച്ചാൽ...


ബാക്കിയൊക്കെ 

പാവങ്ങളെ ഇതും അതും പറഞ്ഞ് 

സമാധാനിപ്പിക്കാൻ സാധിക്കും 

എന്നല്ലേ ഉള്ളൂ?


******

 ചോദ്യം: മറിച്ചെങ്കിലും സമാധാനിക്കട്ടെ?


എന്നാൽ അങ്ങനേയാവട്ടെ...

പക്ഷെ, ഒന്നുമില്ലെങ്കിൽ 

ഒന്നുമില്ലെന്ന് മനസ്സിലാക്കി തന്നെ 

സമാധാനിക്കാൻ സാധിക്കണം.


അങ്ങനെ 

സ്വന്തവുമായും ലോകവുമായും 

പൊരുത്തത്തിൽ ആവാൻ സാധിക്കണം. 


ഒന്നുമില്ല, 

ഉള്ളതെന്തോ അതേ ഉള്ളൂ 

എന്നറിഞ്ഞ്, 

ഉള്ളത് ഈ ഞാനല്ല, 

ഈ എൻ്റെ തുടർച്ചയല്ല 

എന്നറിഞ്ഞ് കൊണ്ട് മാത്രം 


അറിയണം, 

ഇല്ലാത്തത് ഉണ്ടെന്ന് വരുത്തി തന്നെയാണ്, 

ഇങ്ങനെ തന്നെയാണ് 

പല ഭക്തന്മാർരും 

ലഹരിക്ക് അടിപ്പെട്ടവരും 

അധികാരികളും 

സമാധാനം നേടുന്നത് 

എന്ന് കൂടി മനസ്സിലാക്കിയാൽ 

നല്ലത് 

നമ്മളറിയാതെയും നമ്മുടെ മനസ്സാക്ഷി വിറ്റുപോയോ?

നമ്മൾ നമ്മുടെ മനസ്സാക്ഷിയിലേക്ക് ഒന്ന് തിരിഞ്ഞു നോക്കണം.

നമ്മളറിയാതെയും നമ്മുടെ മനസ്സാക്ഷി വിറ്റുപോയോ എന്നറിയണം.

അല്ലെങ്കിൽ മനസ്സാക്ഷി, നിഷ്പക്ഷത എന്നതൊക്കെ നമ്മളും നമ്മളറിയാതെ അലങ്കാരമായി ഉപചാരവും ആചാരവും പോലെ ഉപയോഗിച്ച് തുടങ്ങിയോ എന്നറിയണം.

നമ്മൾ വളർന്ന് വന്നതിൻ്റെയും നമ്മുടെ തന്നെയും ചുറ്റുപാടിൻ്റെയും സ്വാധീനം അത്രക്കെളുപ്പം ഇല്ലാതാക്കാൻ ആർക്കും സാധിക്കില്ല.

കൃത്യമായും ഒരുതരം volcanic explosion നടക്കാതെ, നടത്താതെ.

ഉപബോധമനസ്സ് അത്രക്കങ്ങിനെയാണ്. 

കുഞ്ഞുപ്രായത്തിൽ തന്നെ  സ്വാധീനിക്കപ്പെട്ടുണ്ടായ ഉപബോധമനസ്സ് നായയുടെ വാല് പോലെ. 

പിന്നീട് എത്ര യുക്തിയും തെളിവും കൊടുത്ത് നിവർത്തിയാലും വീണ്ടും പഴയപടിയിലേക്ക് വളഞ്ഞുപോകും വാല്.

******

അതുകൊണ്ട് തന്നെയാണ്, വീട് തീ കത്തിനശിക്കുമ്പോഴും ആ കത്തുന്ന വീടിൻ്റെ തീ അണക്കാൻ ശ്രമിക്കുന്നവനെ ശത്രുവായി ഇവർക്ക് തോന്നുന്നത്.

അതിനാലാണ് അണക്കാൻ ശ്രമിക്കുന്നവൻ്റെ വൃത്തിയെ കുറിച്ചും, തീ അണക്കുന്ന വെള്ളത്തിൻ്റെ വൃത്തിയെ കുറിച്ചും മേൽവിലാസത്തെ കുറിച്ചും ഇവർക്ക് അത്തരം സന്ദർഭത്തിൽ പോലും സംസാരിക്കാൻ തോന്നുന്നത്. 

അത് പറഞ്ഞും തീ അണക്കുന്നത് തടയാൻ തോന്നുന്നത്.

കാരണം, വീട് കത്തിക്കുന്നത് അവരുടെ ഉപബോധമനസ്സ് അംഗീകരിക്കുന്ന പാർട്ടിയും മതവും ഭരണകൂടവുമാണ്. 

അവരത് സൗകര്യപൂർവ്വം മറക്കും, ഒളിപ്പിക്കും.

അവരെ ഭരിക്കുന്നവർ ഇതിനേക്കാൾ എത്രയോ വലിയ ക്രൂരതകൾ ചെയ്തവരല്ലേ, ചെയ്യുന്നവരല്ലേ എന്നത് അവർക്ക്പ്പോൾ വിഷയമേ ആവില്ല.

ആയതിനാൽ, ഭരിക്കുന്നവരെ എതിർക്കുന്നവരുടെ നിസ്സാര സംഗതികൾ അവർക്ക് വലിയ വിഷയമാകും. 

എതിർക്കുന്നവരുടെ മതവും ജാതിയും മേൽവിലാസവും ചരിത്രവും വരെ വിഷയമാക്കും

അവരറിയാതെ അവർ എവിടെയൊക്കെയോ ഉപബോധമനസ്സിൻ്റെ സ്വാധീനത്തിൽ അടിമകളാവും.

അവരറിയാതെയും കൊടുംക്രൂരത മാത്രം ചെയ്യുന്ന ഭരണപക്ഷത്തെ എങ്ങിനെയൊക്കെയോ അനുകൂലിക്കും.

ഇല്ലാത്ത കഥകൾ പറഞ്ഞ് കേരള സ്റ്റോറി എന്ന് വരെ പേരിട്ട് ഇതേ ഭരണകൂടം പ്രശ്നമാക്കുമ്പോൾ ഇത്തരം നിഷ്കളങ്കർക്ക് അതൊന്നും പ്രശ്നമാവില്ല. 

ഇതേ ഭരണകൂടം വെറുപ്പ് മാത്രമുണ്ടാക്കുമ്പോഴും കലാപം അഴിച്ചുവിടുമ്പോഴും പ്രശ്നമാവില്ല. 

പശുവിൻ്റെയും സാമുദായിക വെറുപ്പിൻ്റെയും പേരിൽ വരെ എത്ര പേരെ കൊന്നാലും ഇവർക്ക് വിഷയമാവില്ല.

ഉപപോധമനസ്സ് നൽകിയ വിശ്വാസത്തിന് പറ്റിയ ഭരണപക്ഷം എന്ത് തെറ്റ് ചെയ്താലും ഭംഗിയായി അവരതറിയാതെ, അവരതറിഞ്ഞിട്ടില്ല എന്ന് നടിച്ച് മൗനം ഭജിക്കും. 

അതേസമയം ഒന്നിനും കൊള്ളാത്ത അതേ ഭരണപക്ഷത്തെ കൃത്യമായ യുക്തിയും ന്യായവും തെളിവും വെച്ച്, ജനക്ഷേമവും വിലവർദ്ധനയും തൊഴിലില്ലായ്മയും വിഷയമാക്കിപ്പറഞ്ഞ് എതിർക്കുന്നവരെ ഇവ്വിധം വ്യക്തിപരമായി, വിലാസം നോക്കി, ഇല്ലാത്ത ചരിത്രം പറഞ്ഞ്, ഇല്ലാക്കഥകൾ മെനഞ്ഞ്, അധിക്ഷേപിച്ച്, കൈകാര്യം ചെയ്ത് അവഗണിക്കാൻ ശ്രമിക്കും. 

പറഞ്ഞതിലെ ഉള്ളടക്കവും മെറിറ്റും വരെ അല്പവും ശ്രദ്ധിക്കാതെ, വിഷയമാക്കാതെ, അവഗണിക്കും.

******

ഈയടുത്ത്, വളരേ സത്യസന്ധനായ ഒരാൾ വരെ തമിഴ്നാട്ടിലെ ഒരു നിഷ്പക്ഷനായ ഒരു ഐപിഎസ് ഓഫീസർ പറയുന്നത് എന്ന് പറഞ്ഞ് ഒരു സാധനം അയച്ചുതന്നു...

അദ്ദേഹം പോലും ശ്രദ്ധിക്കാത്ത അദ്ദേഹത്തിൻ്റെ ഉപബോധമനസ്സ് പിന്തുണക്കുന്ന ഭരണകൂടത്തെ ന്യായീകരിച്ച് കൊണ്ടുള്ളത്, ഭരണകൂടത്തിന് അനുകൂലമായത് തന്നെ അദ്ദേഹം അയച്ച സാധനം.

പക്ഷേ, ശുദ്ധമായ fake factory news...

അയാൾ പോലും അറിഞ്ഞിട്ടില്ലാത്ത വിധം, ഐപിഎസ് പോലുള്ള വലിയ പേരുകളും പദവികളും വെച്ച് സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന fake factory news.

ചികഞ്ഞുനോക്കിയപ്പോൾ ഈ ഐപിഎസ് എന്ന് പറയപ്പെട്ട ആൾ കേന്ദ്രഭരണകൂട പാർട്ടിയുടെ തമിഴ്നാട്ടിലെ വലിയ സംസ്ഥാന നേതാവ്, വാക്താവ്. 

അയാളും തെറ്റിദ്ധരിച്ചതാണോ? 

അറിയില്ല. 

അയാളും fake factory newsൽ വീണതാണോ? 

അറിയില്ല. 

ആവാൻ മാത്രമേ തരമുള്ളൂ. 

അത്രക്ക് പാർട്ടി ബന്ധങ്ങൾ പ്രത്യക്ഷത്തിൽ ഇല്ലാത്ത, നിസ്വാർത്ഥനായ ആളാണ് അദ്ദേഹം 

*****

തീർത്തും സത്യസന്ധനായ അയാൾക്ക് പോലും ഒരുപക്ഷേ അത് ശരിയായി തോന്നി. അയാൾ പോലും അത് forward ചെയ്തു.

കുട്ടിപ്രയത്തിൽ രൂപപ്പെട്ട അയാളുടെ ഉപബോധമനസ്സ് പിന്തുണക്കുന്ന ഭരണകൂടത്തെ എതിർക്കുന്നു എന്നത് കൊണ്ട് മാത്രം അരുന്ധതി റോയ് വരെ അയാൾക്ക് lousy woman ആയി. 

എന്തുകൊണ്ട്? 

അറിയില്ല.

മിക്കവാറും സ്വതന്ത്രമായ കാഴ്ചപ്പാട് വെക്കുന്നത് കൊണ്ടാവാം.

പക്ഷേ, മോഡിയും അമിത് ഷായും സ്മൃതി ഇറാനിയും പ്രഗ്യാസ് സിംഗ് ടാക്കൂറും...????

ഭരണകൂടത്തെ ന്യായീകരിക്കാൻ പറ്റിയ ഒന്നും ഉണ്ടായിട്ടല്ല.

ഉപബോധമനസ്സ് ന്യായീകരിക്കുന്ന ഭരണകൂട ഭീകരതയെ എതിർക്കുന്നത് കൊണ്ടാണോ അദ്ദേഹത്തിന് അരുന്ധതി റോയ് lousy woman ആയത്?

അറിയില്ല. ആവാൻ തരമില്ല. 

ഭരണകൂട വാക്യങ്ങളെ, അതും ഇപ്പോഴത്തെ ഭരണകൂട വാക്യങ്ങളെ മാത്രം, വേദവാക്യങ്ങളായി അദ്ദേഹം കരുതുന്നത് കൊണ്ടാണോ?

അത്രക്ക് അജ്ഞാനിയൊന്നുമല്ല അദ്ദേഹം. 

പക്ഷേ, ഉപബോധമനസ്സ് ഓരോരുത്തർക്കും അപ്പുറത്താണ്, മേലെയാണ്.

ഉപബോധമനസ്സ് നാം പിന്നീട് സമാഹരിക്കുന്ന എല്ലാ വെറും ജ്ഞാനങ്ങൾക്കും അപ്പുറത്താണ്, അത്രക്ക് കരുത്തുള്ളതാണ്. 

ഉപബോധമനസ്സിൽ ആദ്യമേ നിറഞ്ഞതും നിറച്ചതും പേടിയും വെറുപ്പും ശത്രുതയും ആണെങ്കിൽ ആ പേടിയും വെറുപ്പും ശത്രുതയും ശേഷം സമാഹരിച്ച എല്ലാ ജ്ഞാനങ്ങൾക്കും മേലെ അധിപതിയായി നിൽക്കും.

അതുകൊണ്ട് തന്നെ ഉപബോധമനസ്സിലെ വികാരം വെച്ച് പിന്തുണക്കുന്ന ഈയൊരു ഭരണകൂടം എന്ത് തെറ്റും കളവും അക്രമവും ചെയ്താലും, തൻ്റെ ആ ഉപബോധമനസ്സ് വെച്ച് അയാൾക്ക് ഒരു പ്രശ്നവുമില്ല, ഒരു പ്രയാസവും തോന്നില്ല എന്നത് കൊണ്ടാണോ?

അറിയില്ല.

അയാളും അയാൾ പോലുമറിയാതെ ചുറ്റുപാട് കൊണ്ടും ഉപബോധമനസ്സ് കൊണ്ടും സ്വാധീനിക്കപ്പെട്ട് അടിമയായത് കൊണ്ടാണോ? 

അറിയില്ല.

എന്നാലും ഒരുതരം നിക്ഷിപ്ത സ്വാർത്ഥ താൽപര്യങ്ങളും ഇല്ലാത്ത ആളാണ് അദ്ദേഹം എന്ന് ഒരേറെ വർഷങ്ങളായി ഈയുള്ളവനറിയാം

മിക്കവാറും അരുന്ധതി റോയ് അയാളുടെ ഉപബോധമനസ്സിൽ തോന്നുന്നതിന് വിപരീതമായ സ്വതന്ത്രമായ കാഴ്ചപ്പാട് വെക്കുന്നത് കൊണ്ടാവാം അയാൾ പോലുമറിയാതെ ഇങ്ങനെ സംഭവിക്കുന്നത്.

******

അപ്പോഴും ഒന്നറിയണം, മോഡിയും അമിത് ഷായും സ്മൃതി ഇറാനിയും പ്രഗ്യ സിംഗ് ടാക്കൂറും ഉണ്ടാക്കുന്ന വെറുപ്പും ശത്രുതയും അസഹിഷ്ണുതയും അയാൾക്ക് പോലും ഒരുനിലക്കും അരുന്ധതി റോയ് ഉണ്ടാക്കുന്നത്ര അസ്വസ്ഥത ഉണ്ടാക്കുന്നുമില്ല.

അതുകൊണ്ട് തന്നെ ബ്രിജ് ഭൂഷണോടും അമിത് ഷായോടും പ്രാഗ്യയോടും തോന്നാത്ത മുൻവിധിയും വെറുപ്പും അരുന്ധതിയോട് അയാൾക്ക് തോന്നുന്നു. 

അത്രക്ക് ചെറിയ മനുഷ്യനല്ലാത്ത അയാളിൽ വരെ ഉപബോധമനസ്സ് മാത്രം ഉണ്ടാക്കിക്കൊടുക്കുന്ന മുൻവിധിയും വെറുപ്പും ആയിരിക്കാം.

ഏതൊരു മതവിശ്വാസിക്കും മറ്റും തോന്നുന്നത് പോലെ. ഏതൊരു മതവിശ്വാസിയിലും സംഭവിക്കുന്നത് പോലെ.

അതുകൊണ്ട് തന്നെ അയാളും നോക്കുന്നത് മറ്റൊന്നുമല്ല. ആരാണ് പറയുന്നത് എന്നത് മാത്രം.

അല്ലാതെ, പറയുന്ന ആൾ പറയുന്നതെന്താണ്, കാര്യമാണോ എന്നതല്ല.

സത്യം ആര് പറഞ്ഞാലും സത്യം തന്നെ എന്നതല്ല.

അയാൾ പോലുമറിയാതെ.

******

കൃത്യമായും ഒരുതരം volcanic explosion നടന്നാൽ, ഒരുതരം oceanic experience കിട്ടിയാൽ മാത്രം, അങ്ങനെ നടന്നാൽ മാത്രം ഉപബോധമനസ്സിൻ്റെ തടവറയിൽ നിന്ന് രക്ഷപ്പെടും, സംഗതി മറിച്ചാവും...

പക്ഷേ അത് സംഭവിക്കുക വളരെ വളരെ വിരളം.

അങ്ങനെ volcanic explosion നടന്നാൽ, oceanic experience കിട്ടിയാൽ, ഒരു പക്ഷവും ഇല്ലാതെ, ഒരു പക്ഷവും കൂടെ കൂട്ടാതെ അയാൾ പൂർണമായും ഒറ്റപ്പെടുകയും ചെയ്യും.

Wednesday, June 14, 2023

തമ്മിലടിപ്പിക്കുന്നത് വിദേശികളാണോ? അതല്ല, നമ്മുടെ ആളുകൾ തന്നെയോ?

ഇപ്പോൾ നമ്മളെ തമ്മിലടിപ്പിക്കുന്നത് വിദേശികളാണോ, അതല്ല നമ്മെ ഭരിക്കുന്ന നമ്മുടെ ആളുകൾ തന്നെയാണോ?

ഒന്ന് ചിന്തിച്ചു നോക്കു.....

******

നമ്മളെ തമ്മിലടിപ്പിക്കുന്നതല്ലാത്ത ഒരു വിഷയവും നമ്മളെ ഭരിക്കുന്നവർക്ക് പറയാനേ ഇല്ല.

******

നമ്മുടെ നാട്ടുകാരായ നമ്മുടെ ഭരണകർത്താക്കളും ഭരണകൂടവും തന്നെ നമ്മെ ഭിന്നിപ്പിക്കുന്നതിൽ മുൻകൈ എടുത്താൽ വേലി തന്നെ വിളവ് തിന്നുന്നത് പോലെയാവില്ലേ?

എന്നിട്ട്, വെറും വെറുതെ ശ്രദ്ധ തിരിച്ചുവിടാൻ മാത്രം എന്തിനും പുറത്തേക്ക് കൈചൂണ്ടിയിട്ട് എന്ത് കാരൃം?

പാവപ്പെട്ട, വിവരംകെട്ട ജനങ്ങളെ പറ്റിക്കുന്ന കോലത്തിൽ...

******

ബാത്ത് റൂമിൽ വഴുക്കി വീണാലും വിദേശം, അയൽവാസി.

സ്വയം മദ്യപിച്ച് കാപാലികനായി, ഉത്തരവാദിത്തബോധമില്ലാതെ പെരുമാറുക. 

സ്വന്തം മാതാവിനെ വരെ തല്ലുക. 

ചെയ്യേണ്ടതൊന്നും ചെയ്യാതിരിക്കുക.

എന്നിട്ട് എന്ത് ചോദ്യം വന്നാലും കൈകൾ അയൽപക്കത്തേക്കും പുറത്തേക്കും ചൂണ്ടുക. പ്രത്യേക ഭരണകൂട രീതി.

*******

ഒരു മകനെന്ന നിലക്കും പിതാവും സഹോദരനും ഭർത്താവും എന്ന നിലക്കും ചെയ്യാവുന്ന ഒന്നും ചെയ്യാതിരിക്കുക. 

എന്നിട്ട് ആരെങ്കിലും  ചോദ്യം ചെയ്യുമ്പോൾ ഉത്തരമായി വിദേശത്ത് ചൂണ്ടി, അയൽപക്കത്തെ കാണിച്ച്, ആരെയൊക്കെയോ കുറ്റം പറഞ്ഞ് രക്ഷപ്പെടുക.

*****

ഒരു ഭരണകൂടം അമ്പേ പരാജയപ്പെടുന്നുവെന്ന് മനസ്സിലാകുന്നതെപ്പോൾ? 

ആ ഭരണകൂടം സ്വന്തം നാട്ടുകാരെ തമ്മിൽ തല്ലിക്കുമ്പോൾ.


Monday, June 12, 2023

ഫ്രോഡ്കളെ മാത്രമേ ജനാധിപത്യത്തിനും നാടിനും വേണ്ടൂ എന്ന് വന്നിരിക്കുന്നു.

കെ. വിദ്യ.

ഒരു തെറ്റിനെ മറ്റൊരു തെറ്റ് കൊണ്ട് മറക്കുക പരിഹാരമല്ല. 

രണ്ട് തെറ്റും വളരുക മാത്രം ചെയ്യും. 

നമ്മുടെ ശ്രദ്ധ തിരിച്ചുവിട്ട് ഒന്നിനെയും തിരുത്താതെ കുറ്റവാളികൾ രക്ഷപ്പെടും.

ഒരു തെറ്റിനെ മറ്റൊരു തെറ്റ് കൊണ്ട് ന്യായീകരിക്കുകയും ലഘൂകരിക്കുകയും ചെയ്യുകയുമരുത്. 

യാന്ത്രിക ചർച്ചകൾ നടത്തുന്ന സമീകരണങ്ങൾ ഉണ്ടാക്കുന്ന അപകടം അങ്ങനെയാണ് വലിയ തെറ്റാവുന്നത്. 

കെ വിദ്യ വിഷയത്തിൽ ഇടതുപക്ഷത്തെ ശരിക്കും ഫ്രൈ ചെയ്യണം. കടിച്ചുകീറണം, കരിച്ച് പൊരിക്കണം 

ഒരു സംശവുമില്ല.

കാരണം ഇതൊന്ന് മാത്രം നിഷ്കളങ്കമായി, യാദൃശ്ചികമായി നടന്നതല്ല. ഈ വഴിയിൽ ഒരു കുറേയുണ്ട്.

ഒരു കെ ദിവ്യയും, ചിന്തയും, ദീപാ നിഷാന്തും, ആർഷോയും മാത്രമല്ല. അറിയാത്തതും ഒളിച്ചിവച്ചതും ഇനിയും ഒരുകുറേ ഉണ്ടാവും.

ഫ്രോഡ്കൾ തന്നെയാണ് നാട് അടക്കിവാഴുന്നത്. 

കേരളവും കേന്ദ്രവും. 

ഫ്രോഡ്കൾക്ക് മാത്രമേ ഈ നാട് ഭരിക്കാനാവൂ എന്ന് തന്നെ വന്നിരിക്കുന്നു. 

ജനാധിപത്യം ഫ്രോഡ്കൾക്ക് മാത്രം പറ്റിയതാണ് ഈ നാട്ടിൽ.

നേരിന് നടുറോഡ് പോലും അഭയമായില്ലാതെ, കിട്ടാതെ ഈ നാട്.

പക്ഷേ, അനുപാതം തെറ്റുന്നുവോ എന്നൊരു തോന്നൽ...

കെ. വിദ്യ. പാപം ചെയ്യാത്തവർ തന്നെയോ കല്ലെറിയുന്നത്?

കെ. വിദ്യ. 

പാപം ചെയ്യാത്തവർ തന്നെയോ കല്ലെറിയുന്നത്?

ഇത്രയധികം ഭീകരമായി വേട്ടയാടപ്പെടാൻ മാത്രം എന്ത് വലിയ തെറ്റാണ് വിദ്യ ചെയ്തത്? 

മനസ്സിലാവുന്നില്ല.

അതും കളവ് മാത്രം ചെയ്ത്, കള്ളന് കഞ്ഞിവെച്ചുകൊടുത്ത്, ചൂട്ട പിടിച്ചുകൊടുത്ത് മാത്രം അധികാരം നേടുകയും കയ്യാളുകയും ചെയ്യുന്ന നാട്ടിൽ.... 

വിദ്യയുടെത് തെറ്റ് തന്നെ. 

പക്ഷേ, ഇത്രക്ക് ഭീകരമായി വേട്ടയാടപ്പെടാൻ മാത്രം ഭീകരമായതാണോ അത്?

നമ്മൾ പൊടിപടലത്തെ പിടിച്ച് മലയാക്കുന്നുവോ എന്ന് സംശയിച്ചു പോകുന്നു. 

ആ വഴിയിൽ നമ്മൾ യഥാർത്ഥ മലയെ കാണാതെയും പോകുന്നുവോ എന്നും സംശയിച്ചു പോകുന്നു. 

ഇല്ലാത്ത എക്സ്പീരിയൻസ് (അനുഭവ പരിചയ സർട്ടിഫിക്കറ്റ്) ഉണ്ടെന്ന് പറഞ്ഞു.  തെറ്റാണ്. 

അതാണ് വിദ്യ ചെയ്ത ഏറ്റവും ഭീകരമായതെന്ന് നാം പറഞ്ഞ് പ്രചരിപ്പിക്കുന്ന തെറ്റ്. 

ശരിയാണ്.

പക്ഷേ, വിദ്യയ്ക്ക് ഒരു ജോലി നേടാൻ വേണ്ടത്ര വിദ്യാഭ്യാസ യോഗ്യത ഇല്ലെന്ന് ആരും പറയുന്നില്ല. 

വിദ്യാഭ്യാസ കാര്യത്തിൽ വിദ്യ മിടുക്കി തന്നെയായിരുന്നുവെന്ന് എല്ലാവരും ഒരുപോലെ സമ്മതിക്കുന്നു. 

വിദ്യ കാണിക്കുന്ന, വിദ്യക്കുണ്ടെന്ന് പറയുന്ന   വിദ്യാഭ്യാസ യോഗ്യതകൾ മുഴുവൻ ശരിയായതും അതിലൊക്കെ വിദ്യ ഏറെക്കുറെ റാങ്കോടെ പാസായ ആളാണെന്നും എല്ലാവരും ഒരുപോലെ സമ്മതിക്കുന്നു.

പിന്നെ, Experience എന്ന അനുഭവ പരിചയ സർട്ടിഫിക്കറ്റുകളുടെ കാരൃം.

എത്രയധികം ആളുകൾ ഇങ്ങനെ ഇല്ലാത്ത അനുഭവ പരിചയ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കി ഇതിനകം കാണിച്ചിട്ടുണ്ട്, ജോലി നേടിയിട്ടുണ്ട്.

അനുഭവ പരിചയ സർട്ടിഫിക്കറ്റുകൾ പോട്ടെ, വിദ്യാഭാസ യോഗ്യത സർട്ടിഫിക്കറ്റുകൾ പോലും ഇല്ലാത്തത് ഉണ്ടാക്കി കാണിച്ച ഒട്ടനവധി പേരെ ഈയുള്ളവന് വിദേശത്ത് വെച്ചറിയാം.

വിദേശത്ത് ജോലി ചെയ്യുന്ന എത്ര ഇന്ത്യക്കാർ ഇങ്ങനെ അവിടങ്ങളിൽ ജോലി കിട്ടാൻ  വേണ്ടി മാത്രം ഇല്ലാത്ത സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കി കാണിച്ചിരിക്കുന്നു? 

ഇല്ലാത്ത സർട്ടിഫിക്കറ്റുകൾ ഉണ്ടെന്ന് കാണിച്ച് ജോലി നേടിയ രണ്ട് പേരെ ഈയുള്ളവൻ നേരിട്ട് പിടിച്ചിട്ടുണ്ട്. 

ഈയുള്ളവൻ ജോലി ചെയ്തിരുന്ന ഒരു ബാങ്കിൽ നിന്നും മറ്റൊരു Leasing and Financing സ്ഥാപനത്തിൽ നിന്നും. 

ഓർക്കണം, നമ്മുടെ പ്രധാന മന്ത്രിക്കും ഉണ്ടെന്ന് പറഞ്ഞ സർട്ടിഫിക്കേറ്റ് ഇതുവരെ കാണിക്കാൻ സാധിച്ചിട്ടില്ല. 

നമ്മുടെ ആഭ്യന്തര മന്ത്രി പ്രധാനമന്ത്രിയുടെതെന്ന് പറഞ്ഞ് കാണിച്ച സർട്ടിഫിക്കറ്റ് വിശ്വാസയോഗ്യമായി ആർക്കും തോന്നിയിട്ടില്ല. 

പ്രധാനമന്ത്രിയുടെ കൂടെ പഠിച്ച ഒരാളെയും ഇതുവരെ കിട്ടിയിട്ടില്ല. 

പ്രധാനമന്ത്രിക്ക് ഉണ്ടെന്ന് പറയുന്ന സർട്ടിഫിക്കറ്റിൽ ഉപയോഗിച്ച ഫോണ്ട് (അക്ഷര രൂപം) പോലും, പ്രധാനമന്ത്രി നടത്തിയെന്ന് പറയുന്ന പഠനകാലത്ത് നിലവിൽ വന്ന ഫോണ്ടല്ല.

ഒരു കേന്ദ്രമന്ത്രിയുടെ മേലും അവരുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റിനെ സംബന്ധിച്ചും ഇതേ സംശയവും ആരോപണവും ഉണ്ടെന്നത് മറക്കരുത്.

പക്ഷേ, അപ്പോഴൊന്നും ആർക്കും ഇല്ലാത്ത പ്രതിഷേധവും ഭീകരമായ വേട്ടയാടലും ഇത്രയെല്ലാം വിദ്യാഭ്യാസ യോഗ്യതയുള്ള ഈയൊരു പെൺകുട്ടിയുടെ മേൽ മാത്രം ഉണ്ടാവുന്നത് ആനുപാതികമാണോ? നീതിയുക്തിമാണോ? 

പാപം ചെയ്യാത്തവർ തന്നെയോ കല്ലെറിയുന്നത്?

മലയെ മറന്ന് നമ്മൾ പൊടിപടലത്തെ പിന്തുടരുകയോ?

Sunday, June 11, 2023

ഇന്ത്യയുടെ കടം മൂന്നിരട്ടിയാക്കി.

ഒരുകാര്യം ഒർക്കാതിരിക്കാനും പറയാതിരിക്കാനും വയ്യ.

ഇന്ത്യയുടെ കടം മൂന്നിരട്ടിയാക്കി. 

വിലയും നികുതിയും കൂട്ടി. 

ജനങ്ങളുടെ ജീവിതവും ബുദ്ധിമുട്ടിച്ചു. 

ഒരു ക്ഷേമവും നൽകിയില്ല. 

പിന്നെന്തിന് ഭരിച്ചു? 

ജനങ്ങളെ തമ്മിലടിപ്പിക്കാൻ മാത്രമോ?

മറ്റൊന്നും അവകാശവാദങ്ങളല്ലാത്ത കോലത്തിൽ പറയാനും ഇല്ല.

******

ജനപക്ഷത്ത് നിന്ന് നോക്കുമ്പോൾ, ജനങ്ങളുടെ ജീവിതം വെച്ച് നോക്കുമ്പോൾ പ്രയാസം കൂടിയത് മാത്രം മിച്ചം. 

ഭരിക്കുന്നത് ജനങ്ങൾക്ക് വേണ്ടിയാണ് എന്ന ചെറിയ ന്യായം മാത്രം വെച്ച്.

എന്ന് വരുമ്പോൾ ബാക്കിയെല്ലാം പുല്ല് തിന്നാത്ത ഏട്ടിലെ പശു പോലെ വെറും അമൂർത്തമായ അവകാശവാദങ്ങൾ മാത്രം.

സാധാരണക്കാരന് എപ്പോഴും കഞ്ഞി കുമ്പിളിൽ തന്നെ എന്നത് മാറുന്നില്ല എന്നത് മാത്രവുമല്ല ഇപ്പോഴത് കുമ്പിളിലും ഇല്ലെന്നാവുന്നു. 

ബാക്കിയെല്ലാം മുൻപ് പറഞ്ഞത് പോലെ ഏട്ടിലെ പശു, പുല്ല് തിന്നില്ല. 

വെറും അമൂർത്തമായ അവകാശവാദങ്ങൾ.

*******

എന്നാലും നമ്മൾ ഒന്നും പറയരുത്.

അന്ധത നടിക്കണം. 

കുട്ടിപ്രായത്തിലെ കിട്ടിയ ഉപബോധ മനസ്സിൻ്റെ അന്തഭക്തി കൊണ്ടുനടക്കണം.

കടം: മലം കഴുകിയാൽ എന്താണ് സംഭവിക്കുക?

കടം വാങ്ങി സൗജന്യം പോലെ തിന്നുപോയ പൈസ തിരിച്ചുകൊടുക്കാൻ ആർക്കെങ്കിലും തോന്നുമോ?

തോന്നില്ല. 

കാരണം, തിരിച്ചുകൊടുക്കുമ്പോൾ അത് ചോരനീരാക്കി സ്വയം അധ്വാനിച്ചുണ്ടാക്കിയ അവനവൻ്റെ പൈസായാവും.

*****

വാങ്ങിത്തിന്നു കഴിഞ്ഞത് ശവം. 

ശവം ആരും സ്വന്തമാക്കാൻ ആഗ്രഹിക്കില്ല. ഒഴിവാക്കാനും മറക്കാനും മാത്രം ശ്രമിക്കും.

പിന്നീട് ശവം ജീർണിക്കുക മാത്രം ചെയ്യും.  ദുർഗന്ധം വമിപ്പിക്കുകയും.

ശവത്തിൻ്റെ ആ ജീർണ്ണതയും ദുർഗന്ധവും കടം കൊടുത്തവനും വാങ്ങിയവനും തമ്മിലുള്ള ബന്ധത്തിൽ ഉണ്ടാവും, നിഴലിക്കും. 

*******

കടം ശ്വാസോച്ഛാസം പോലെ നടക്കണം.

എടുത്ത ശ്വാസം കൃത്യസമയത്ത് തിരിച്ചുകൊടുക്കണം.  

കൃത്യസമയത്ത് ശ്വാസം തിരിച്ചുകൊടുത്തിട്ടില്ലെങ്കിൽ, ഇടപാട് നടത്തിയവർക്കിടയിലെ, ബന്ധമെന്ന ശരീരത്തിൻ്റെ മരണം ഉറപ്പ്.

*****

മലം കഴുകിയാൽ എന്താണ് സംഭവിക്കുക?

മലം വൃത്തിയായി മറ്റെന്തെങ്കിലും ആവുമോ?

ഇല്ല. മലം എപ്പോഴും മലം തന്നെ.

പിന്നെന്താണ് സംഭവിക്കുക?

കഴുകുന്ന കൈകൾ വൃത്തികേടാവും...

******

ആരാൻ്റെ പണം കണ്ണുമടച്ച് തിന്നാൻ എളുപ്പമാണ്...

അത് തിരിച്ചു കൊടുക്കാനാണ് പ്രയാസം.

അപ്പോൾ നൂറ് ന്യായങ്ങളും കാരണങ്ങളും ഒഴികഴിവുകളും ഉണ്ടാവും.

കളവുകളുടെയും ഒഴികഴിവുകളുടെയും കൊട്ടാരം തന്നെ പണിയും.

*******

വാക്കുകൾക്ക് പഴയ ചാക്കിൻ്റെ വില പോലും കൽപിക്കാത്തവരോട് എന്ത് പറയാൻ.....?

അവർ കണ്ട് പഠിക്കില്ല.

വാക്കുകൾ നാണിച്ചുപോകും....

******

കളവും ദാരിദ്ര്യവും തന്നെ പറയുന്നവർക്ക് കളവും ദാരിദ്ര്യവും മാത്രമാവും ജീവിതം. 

"നുവല്ലിഹി മാ തവല്ലാ". 

"അവൻ തിരിഞ്ഞ ദിശയിലേക്ക് നാം അവനെ തിരിക്കും" (ഖുർആൻ). 

വിധി ചോദിച്ചുവാങ്ങുന്നത് പോലെ അക്രമവും കളവും കാട്ടി മാത്രം ജീവിക്കുന്നവരുടെ കാരൃം.

******

വെറും വാക്കുകൾ വെറും വെറുതെ.

ഉള്ളുപൊള്ളയായ വെറും വാക്കുകൾ വെറുതെ മുകളിൽ പൊങ്ങിക്കിടക്കും. 

ഉള്ളുപൊള്ളയായ വെറും വാക്കുകൾ

ഏറിയാൽ ഏറെ ശബ്ദവും ഉണ്ടാക്കും...

ഉള്ളുപൊള്ളയായ വാക്കുകളും കളവുകളും വല്ലാതെ അലോസരപ്പെടുത്തും...

തീരേ ശീലമില്ലാത്തത് കൊണ്ട് മാത്രം.

*******

കള്ള് കുടിച്ചും തിന്നും തീർത്ത ആരാൻ്റെ പണം എങ്ങിനെയാണ് ആരെങ്കിലും അധ്വാനിച്ചും അല്ലാതെയും തിരിച്ചുകൊടുക്കുക !!!!

വാക്കുകൾ പാലിക്കപ്പെടാനുള്ളതാണ്...

വെറും വെറുതെ പറയാനുള്ളതല്ല...

*******

നാളെ...

നാളെ എപ്പോഴും ബാക്കി...

എപ്പോഴെങ്കിലും നാളെയിലേക്ക് നേരം വെളുക്കുമോ?

കളവ് മാത്രം പറയുന്ന ആളെ കുറിച്ച് എന്ത് പറയാൻ?

അവർക്ക് ഒരിക്കലും നാളെയിലേക്ക് നേരം വെളുക്കില്ല.

******

മലം കഴുകിയാലും മലം തന്നെ...

കഴുകുന്ന കൈകൾ വൃത്തികേടാവും എന്നത് മാത്രം മിച്ചം.

ഉളുപ്പ് നഷ്ടപ്പെട്ടാൽ, ഉളുപ്പില്ലേൽ പിന്നെ എന്തുമാവാം...

കുറ്റബോധം നഷ്ടപ്പെട്ട മനസ്സ് സ്വന്തമായവന് എന്ത് വാക്ക്, എന്ത് നോക്ക്???

അവന് ആയിക്കൂടാത്തതായി ഒന്നുമില്ല.

******

കണ്ടും കേട്ടും പഠിക്കാത്തവൻ കൊണ്ട് മാത്രം പഠിക്കും...

അവൻ ഓരോരോ കാരണങ്ങൾ, ഒന്നല്ലെങ്കിൽ മറ്റൊന്നായി എപ്പോഴും പറഞ്ഞുകൊണ്ടേയിരിക്കും.

നമുക്ക് ബാധകമാല്ലാത്ത ഓരോരോ കാരണങ്ങൾ.

മാറ്റിമാറ്റിപ്പറയുന്ന വാക്കുകൾ എത്ര വേണമെങ്കിലും പറയാമല്ലോ ?

ഒരു നൂറ് കളവുകൾ കൊണ്ട് കൊട്ടാരം കെട്ടി, കുറ്റബോധം കൊണ്ട് ലഹരിക്കടിപ്പെട്ട് കിടന്നുരുളുകയല്ലാതെ അവനെന്ത് വഴി?

*****

നേരം വെളുക്കുമോ എന്തോ?

കളവ് മാത്രം പറയുന്ന ആളെ കുറിച്ച് എന്ത് പറയാൻ?

അവന് നേരം വെളുക്കുമെന്ന് പറയാനോ? 

*******

അത്തരക്കാരെ കുറിച്ച് ഇനി എന്തെങ്കിലും പറയാനുണ്ടോ?

ഇല്ല.

അതല്ലേൽ ഇനിയും വേറെ കുറേ പേരെ എങ്ങിനെ വഞ്ചിക്കും എന്നതിൻ്റെ ഗവേഷണത്തിലാവും നമ്മുടെ അവർ. നമ്മുടെ  രാഷ്ട്രീയ നേതൃത്വം പോലെ.

******

അൽഭുതം തോന്നുന്നത് ഇതുകൊണ്ടൊന്നും അവർക്ക് രക്ഷപ്പെടുക സാധ്യമാകുന്നില്ല എന്നോർക്കുമ്പോഴാണ്.

കുറ്റബോധവും പേടിയും പേറി നടക്കുക തന്നെ അവരുടെ യോഗം...

പിന്നെന്തിനവർ പുതിയ പുതിയ വാക്കുകൾ തരുന്നു...? 

എന്ത് കണ്ടിട്ട് വാക്കുകൾ തരുന്നു... ?

പുതിയ ഇരകൾ അവർക്കായി കാത്തിരിക്കും എന്ന ഉറപ്പിൽ.

****** 

കുറ്റബോധപ്പെടുന്ന മനസ്സ് നഷ്ടപ്പെട്ടവരോട്, മനസ്സാക്ഷി നഷ്ടപ്പെട്ടവരോട്, മനസ്സാക്ഷിയെ താൽകാലിക ലാഭത്തിന് വിറ്റവരോട് വേദമോതുന്നത് വിഡ്ഢിത്തമാണ്.

എന്നറിയാം.

എന്നാലും, ചിലത് പറയാതിരിക്കാൻ സാധിക്കുന്നില്ല.

അങ്ങനെയൊന്നും പറഞ്ഞില്ലെന്ന് പിന്നീട് പറയരുതല്ലോ?

******

എത്രയായി ഇതൊക്കെ നീണ്ടും നീട്ടിയും പോകുന്നു...

ഒരിക്കലും തരില്ല എന്ന് ഇവർ പറയില്ല.

എപ്പോഴും ' ഇപ്പോൽൾ ' ഒന്ന് മാറട്ടെ,  'ഇപ്പോഴത്തെ അവസ്ഥ' ഒന്ന് മാറട്ടെ എന്ന വർത്തമാനം.

മാറേണ്ട 'ഇപ്പോൾ ' എന്നതിന് വല്ല കാലഗണനയും ഉണ്ടോ?

എപ്പോഴും ഇപ്പോൾ എന്ന് പറഞ്ഞുകൊണ്ടിരിക്കും...

******

ഇവരൊക്കെ എപ്പോൾ എങ്ങിനെ നന്നായി വരാൻ...??

ഇത്രയും ജനങ്ങളുടെ ശാപവും പേറി നടന്നുകൊണ്ട്...

ഇവരെയൊക്കെ കാലവും ലോകവും വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോ?

******

ഇവരുടെയൊക്കെ നില മാറുന്നതും മാറാത്തത്തും ഒന്നും മറ്റുള്ളവർ അറിയേണ്ട വിഷയമല്ല.

അതിന് മാത്രം വലിയ നല്ല ആളുകളായി ഇവർ എവിടെയും വന്നിട്ടില്ല.

കളവ് മാത്രം പറയുന്നവനോട് എന്ത് പറയാൻ..

ആര് ക്ഷമിക്കുക...

എന്തിന് ക്ഷമിക്കുക...

ചോദ്യം ചെയ്യുന്നവരെ മോശക്കാരാക്കി ചിത്രീകരിച്ചുകൊണ്ട് ഭരണകൂടം നിലകൊള്ളുന്നു.

അതേ അങ്ങനെയാണ് എല്ലാവർക്കും അവരവർ ചെയ്യുന്നത് ധർമ്മം എന്ന വ്യാഖ്യാനവും വിശദീകരണവും വരുന്നത്. 

നാം കൊടും കുറ്റവാളിയെന്നും കള്ളനെന്നും ഭീകരവാദികളെന്നും തീവ്രവാദികളെന്നും നമ്മുടെ അളവുകോൽ വെച്ച് വിളിക്കുന്നവർക്ക് വരെ അവരുടെ പക്ഷത്ത് നിന്ന് ഇങ്ങനെയൊരു ധർമ്മവിചാരവും വ്യാഖ്യാനവും വിശദീകരണവും ഉണ്ട്, ഉണ്ടാവും.

അവരവരുടെ ആവശ്യവും ലക്ഷ്യവും നിശ്ചയിക്കുന്ന ധർമ്മവും ധർമ്മയുദ്ധവും എല്ലാവർക്കും. 

വിദേശി ഭരിക്കുമ്പോൾ ഭരിക്കുന്ന വിദേശി യുടെ ധർമ്മവ്യാഖ്യാനവും രാജ്യസ്നേഹവും അവൻ്റെ ആവശ്യമനുസരിച്ച്. 

അങ്ങനെ വരുമ്പോൾ സ്വദേശ സ്വാതന്ത്ര്യത്തിന് വേണ്ടി സമരം ചെയ്യുന്ന സ്വദേശികൾ അത്തരം ഭരണാധികാരികൾക്ക് രാജ്യദ്രോഹികൾ, ഭീകരവാദികൾ. 

ഇന്നും അത് തന്നെ, അങ്ങനെ തന്നെ പല കോലത്തിൽ വ്യാഖ്യാനിക്കപ്പെടുന്നു, നടപ്പാക്കപ്പെടുന്നു ധർമ്മവും രാജ്യസ്നേഹവും. 

ഭരണകൂടത്തിൻ്റെ കെടുകാര്യസ്ഥത ചോദ്യം ചെയ്യുന്നവർ എല്ലാ കാലത്തും  രാജ്യദ്രോഹികൾ എന്ന് മാത്രം തന്നെ  വിലയിരുത്തപ്പെട്ടു. 

സോക്രട്ടീസ് വരെ ആ ഗണത്തിൽ രാജ്യദ്രോഹിയായി കൊല്ലപ്പെട്ടു.  

സദ്ദാം ഹുസൈനും സ്റ്റാലിനും ഹിറ്റ്ലറും മുസോളിനിയും അതുപോലുള്ള സ്വേഛാധിപതികളും ധർമ്മത്തെയം രാജ്യസ്നേഹത്തേയും വ്യാഖ്യാനിച്ചത് അവർക്കനുകൂലമായി മാത്രം. അവരുടെ കുടില തന്ത്രവും ഭരണവും നിലനിർത്താൻ മാത്രം. അവയൊക്കെയും പുണ്യവും ധർമ്മവുമായി അവതരിപ്പിച്ചു കൊണ്ട് 

കാരണം ഏല്ലാ കാലത്തും ഭരണകൂടത്തിൻ്റെ ധർമ്മവിചാരവും വ്യാഖ്യാനവും തങ്ങളുടെ ഭരണത്തെ സംരക്ഷിക്കാനും വളർത്താനും മാത്രം. ആരും തങ്ങളെ ചോദ്യം ചെയ്യാതിരിക്കാതിരിക്കാൻ വേണ്ടി മാത്രം. 

തങ്ങളെ ചോദ്യം ചെയ്യുന്നവരെ മോശക്കാരാക്കി ചിത്രീകരിച്ചു കൊണ്ട് മാത്രം, അവഗണിച്ചുകൊണ്ട്  മാത്രം ഭരണകൂടം എക്കാലവും ഇക്കാലവും നിലകൊള്ളുന്നു.

Wednesday, June 7, 2023

മക്കൾ നേരിടുന്ന പ്രശ്നം: ഭാഗം 2. വെറുതെ വാക്കുകൾ കൊടുക്കരുത്.

വാക്കുകളെ ഉരുവിട്ട്, പക്ഷേ ഉരുവിട്ട വാക്കുകളുടെ പിതൃത്വമേറ്റെടുക്കാതെ അനാഥപ്രേതങ്ങളാക്കുക നിങ്ങൾക്കൊരു ശീലമായിരിക്കാം.

പക്ഷേ, ആ അനാഥപ്രേതങ്ങളെ കണ്ട് പേടിച്ച് ഞെട്ടിത്തരിക്കുക മാത്രമാണ് നിങൾ വെറും വെറുതെ വാക്ക് കൊടുത്ത കുട്ടികൾ

*******

ദയവുചെയ്ത് നിങൾ കുട്ടികൾക്ക് വെറും വെറുതെ വാക്കുകൾ കൊടുക്കരുത്. ഒരു വാക്കും. 

വെളുവെളുത്ത കടലാസ്സിൽ എന്തോ കുത്തിക്കീറും പോലെയാണത്. 

നിങൾ മയ്ച്ചാലും അതവിടെ നിന്നും മായില്ല. കടലാസ് വൃത്തികെടും. പലപ്പോഴും നേർത്ത് നേർത്ത് കീറിപ്പോകും 

വെളുവെളുത്ത ആ കടലാസ്സ് പിന്നെ ഒരിക്കലും പഴയത് പോലെയാവില്ല. 

വെളുവെളുത്തതായിരിക്കില്ല. 

കടലാസ് തന്നെയുമായിരിക്കില്ല.

*****

അറിയണം: 

നിങ്ങളിൽ നിന്ന് ഒന്നും അവർ ആഗ്രഹിക്കുന്നില്ല. 

നിങ്ങളോടവർ ഒന്നിനും ഒരിക്കലും ചോദിച്ചിട്ടില്ല.

പിന്നെന്തിന് നിങ്ങളിൽ നിന്ന് ഒന്നും അവർ ആഗ്രഹിക്കാതിരിക്കെയും, ഒന്നിനും നിങ്ങളോടവർ ചോദിക്കാതിരിക്കെയും വെറും വാക്കുകൾ കൊടുത്ത് നിങ്ങളവരിൽ മുറിവും വേദനയും ഉണ്ടാക്കണം?

നിങ്ങളിൽ നിന്ന് ഒന്നും ആഗ്രഹിക്കുന്നില്ലെന്നവർ പലവട്ടം കരഞ്ഞു പറയുന്നതല്ലേ? 

എത്ര വ്യക്തമാക്കി സൂചിപ്പച്ചിട്ടും എന്തിന് പിന്നെ നിങൾ അവരുടെ മനസ്സിനെ ക്രൂരമായി വ്യഭിചരിക്കണം?

എന്തിന് വെറും ബലൂണുകൾ പോലുള്ള, വേഗം പോട്ടിപ്പോകുന്ന വാക്കുകൾ കൊണ്ട് നിങ്ങളവരിൽ പേടിയും അവിശ്വാസവും ഉണ്ടാക്കണം?

*******

നിങ്ങളെ പോലുള്ള ചിലരങ്ങനെയാണ്.  

വളരേ എളുപ്പം സുന്ദരമായ വാക്കുകളും വാഗ്ദാനങ്ങളും കൊടുക്കും. 

അതും ഒന്നുമറിയാത്ത കുട്ടികൾക്ക്.

വെറും വെറുതെ. 

തീർത്തും കൃത്രിമമായി. 

പ്രാസംഗികൻ്റെ ശീലം പോലെ. 

പുറംപൂച്ച് മാത്രമായി.

കുറച്ച് കൂടി കടുപ്പിച്ച് പറഞാൽ നിങ്ങളുടെ വാക്കുകൾ തെരുവ് വേശ്യയുടെ ഇടപാട് പോലെ മാത്രം. 

മനസ്സ് പോട്ടെ, നാക്ക് പോലും അറിയാതെ പറയുക. 

പറയുന്നതോടെ മറക്കുക. 

പറയുന്നന്നതിനോട് ഒരു കൂറുമില്ലാതെ പറഞ്ഞുപോകുക. 

******

നിഷ്കളങ്കരായ കുട്ടികൾ എല്ലാ പ്രതലവും ഒരുപോലെ ബലിഷ്ഠമായ പ്രതലം എന്ന് കരുതും. 

നിങൾ നിങ്ങളെ അറിയുന്നത് പോലെ അവർക്ക് നിങ്ങളെ അറിയില്ല, അറിയാൻ സാധിക്കില്ല എന്ന ഒരൊറ്റക്കാരണത്താൽ. 

അതുവരെയും സ്വപ്നത്തിൽ പോലും ഒരുനിലക്കും ആഗ്രഹിക്കാത്തത് അതോടെ ഒരുപക്ഷേ അവരിൽ ചിലർ ആഗ്രഹിക്കും.

ഒരുപക്ഷേ, അങ്ങനെ ആഗ്രഹിപ്പിക്കും വിധമാണ് ഇങ്ങനെ വെറും വെറുതെ നിങൾ നൽകുന്ന തീർത്തും കൃത്രിമമായ,  പ്രാസംഗികൻ്റെ ശീലം പോലെ  സുന്ദരമെന്ന് പുറമെയുള്ളവർക്ക് തോന്നുന്ന വാക്കുകളും വാഗ്ദാനങ്ങളും.

*****

അത്തരം വാക്കുകൾ കൊണ്ട് അവരുടെ നിഷ്കളങ്കമായ ഉറക്കിൽ നിന്നും നിങ്ങളവരെ ഉണർത്തും.

എന്തിന്? 

കളങ്കപ്പെടുത്താൻ.

സദ്യക്ക് വേണ്ടിയെന്ന പോലെ നിങ്ങളവരെ ഉണർത്തും.

നടപ്പാവാത്ത സുന്ദരമായ വാക്കുകളും വാഗ്ദാനങ്ങളും കൊടുത്തുകൊണ്ട്. 

ആർക്കും ഒരു ചിലവുമില്ലാത്ത അവരുടെ നിഷ്കളങ്കമായ ഉറക്കിനെ വരെ നിങ്ങളവർക്ക് നഷ്ടപ്പെടുത്തും.

എന്തിന് വേണ്ടി?

വെറും വെറുതെ സദ്യയില്ല എന്ന് പറയാൻ. 

വെറും വയറ്റിൽ തന്നെ വീണ്ടും കിടന്നുറങ്ങിക്കൊള്ളൂ എന്ന് മാത്രം വ്യംഗ്യമായി വഞ്ചിച്ചു പറയാൻ.

******

വാക്കും വാഗ്ദാനവും കൊടുത്ത നിങൾ സുന്ദരമായി അതങ്ങ് മറക്കും, അവഗണിക്കും. 

എപ്പോഴും പുറംപൂച്ച് വർത്തമാനം പറയുന്ന നിങൾ വെറും അറവുകാരനെ പോലെ മാത്രം. 

അറവുമാടിൻ്റെ വേദനയും മുറിവും മരണവും നിങ്ങർക്ക് വിഷയമല്ല, നിങ്ങളെയത് വേദനിപ്പിക്കില്ല. 

ഇത്രക്കേ ഉള്ളൂ, ആദരിച്ചും ബഹുമാനിച്ചും പോന്നിരുന്ന നിങൾ മുതിർന്നവരെന്ന് കുട്ടികൾ വേദന കൊണ്ട് പുളഞ്ഞറിഞ്ഞു തുടങ്ങും. 

പ്രവർത്തിയിൽ വരാത്ത വാക്കുകളുണ്ടെന്ന വലിയ വഞ്ചന തന്നെയായ അറിവ് അവിടുന്നങ്ങോട്ടുള്ള അവരുടെ ഉറക്ക് കെടുത്തും. 

വിശപ്പടക്കാത്ത ഭക്ഷണം പോലെ മാത്രമാണ് നിങ്ങളുടെ വാക്കുകളെന്ന് അവർ ഭീതിയോടെ അറിഞ്ഞ് തുടങ്ങും. 

വെറും മരീചിക പോലെ മാത്രമായ നിങ്ങളുടെ വാക്കുകൾ അവരെ വലിയ അവിശ്വാസികളാക്കിത്തുടങ്ങും.

ദുർഗന്ധം മാത്രം വമിപ്പിക്കുന്ന ജീർണിക്കുന്ന ശവങ്ങൾ മാത്രമാണ് പൂവുകളെന്ന് തോന്നിപ്പിക്കുന്ന നിങ്ങളുടെ വാക്കുകളെന്ന ദുരന്തം അവരെ വെപ്രാളപ്പെടുത്തും.

നിങ്ങളെ അവർ അറപ്പോടെ, വമനേച്ചയോടെ നോക്കിത്തുടങ്ങും.

അതോടെ കുട്ടികൾ ബന്ധങ്ങളിൽ നിന്ന് ഏൽക്കുന്ന മുറിവുകൾ കൊണ്ട് മാത്രം ജീവിതത്തിൻ്റെ പൂമാല തീർക്കും. 

വെറുപ്പിൻ്റെ, മടുപ്പിൻ്റെ, വേദനയുടെ പൂമാല 

അവരുടെ മനസ്സിൽ അവരത് ആരുമറിയാതെ അണിയിച്ചുതുടങ്ങും. 

എവിടെയും ആരെയും ചാരരുത് എന്ന തിരിച്ചറിവോടെ.

ആരും ഒന്നിനും കൊള്ളില്ല എന്ന തീക്കൊള്ളി തൊട്ട പൊള്ളലോടെ. 

******

നിങൾ ചെയ്യാത്തത്, ചെയ്യാൻ പോകാത്തത്, പറയുക എന്നതാണ് ദൈവത്തിങ്കൽ (അല്ലാഹുവിങ്കൽ) ഏറ്റവും വലിയ പാപം (ഖുർആൻ)?


Tuesday, June 6, 2023

ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള വാർത്തകൾ മാത്രമേ രക്ഷയുള്ളൂ.

ഇന്ത്യയുടെ കടം മൂന്നിരട്ടിയാക്കി. 

വിലയും നികുതിയും കൂട്ടി. 

ജനങ്ങളുടെ ജീവിതവും ബുദ്ധിമുട്ടിച്ചു. 

ഒരു ക്ഷേമവും നൽകിയില്ല. 

പിന്നെന്തിന് ഭരിച്ചു? 

ജനങ്ങളെ തമ്മിലടിപ്പിക്കാൻ മാത്രമോ? 

തെളിവ് സഹിതം, വെറും അവകാശവാദങ്ങളല്ലാത്ത മറുപടിയുണ്ടോ?

******

തെരഞ്ഞെടുപ്പ് അടുത്ത് വരുന്നു...

ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള വാർത്തകൾ മെനഞ്ഞുണ്ടാക്കി divisive politics തന്നെ കളിക്കണം. 

എങ്കിലേ രക്ഷയുള്ളൂ.

ഉത്തരേന്ത്യയിൽ അത് എളുപ്പം ചിലവാകുകയും ചെയ്യും. അത്തരത്തിലുള്ള ഉത്തരേന്ത്യയാണല്ലോ നമ്മുടെ ധൈര്യവും കരുത്തും. അതങ്ങനെ തന്നെ നിലനിർത്തണം.

അല്ലാതെ ജനങ്ങളോട് ഒന്നും പറയാനില്ലല്ലോ?

വില വർദ്ധനവ് കൊണ്ടും പെട്രോൾ/ഗ്യാസ് വില വർദ്ധനവ് കൊണ്ടും നികുതി വർദ്ധനവ് കൊണ്ടും ജനങ്ങളെ ശ്വാസം മുട്ടിച്ചതല്ലാതെ ഒന്നും പറയാനില്ലല്ലോ?

കൊടുത്ത വാഗ്ദാനങ്ങൾ എല്ലാം മറന്നു. നിങൾ മറക്കുന്നത് പോലെ ജനങ്ങളും മറക്കും

കള്ളപ്പണം പിടിക്കുന്നതിന് പകരം മുഴുവൻ കള്ളപ്പണവും വെളുപ്പിച്ചു കൊടുത്തു. 

വിദേശത്ത് നിന്ന് കള്ളപ്പണം കൊണ്ടുവരുന്നതിന് പകരം കുറച്ച് കൂടി കള്ളപ്പണം വിദേശത്ത് എത്തിച്ചത് മിച്ചം..

ഇന്ത്യയുടെ വിദേശ കടം മൂന്നിരട്ടി യായി ഉയർത്തിയത് ജനങ്ങൾക്ക് മനസ്സിലാവില്ല.

ചോദ്യം : അതെന്തേ വില നിലവാരം 1947 ലേത് തന്നെ എപ്പോഴും നിലനിർത്തണം എന്നാണോ?

ഗംഭീരം ചോദ്യം. ഉത്തരം നിങ്ങൾക്ക് തന്നെ അറിയാമല്ലോ?

ഉത്തരം അറിയുന്നത് കൊണ്ടായിരുന്നില്ലേ ഗ്യസിന് വെറും നാനൂറ് രൂപയും പെട്രോളിന് വെറും അമ്പത് രൂപയും ഉള്ളപ്പോൾ ബിജെപി ശക്തമായി കാളവണ്ടിയും ഗ്യാസ് ടാങ്കിയും എടുത്ത് പ്രതിഷേധിച്ചത് ...???

നിങൾ ഈ ചോദിച്ച ചോദ്യം നിങ്ങൾക്ക് അപ്പോൾ ഉണ്ടായിരുന്നില്ലേ?

അറിയണം, ഗ്യാസിന് വെറും നാനൂറ് രൂപ മാത്രം വിലയുണ്ടായിരുന്ന കോൺഗ്രസ് ഭരിച്ച അക്കാലത്ത് ആ വിലയുടെ പകുതി പൈസ സബ്സിഡിയായി അക്കൗണ്ടിൽ വരികയും ചെയ്യുമായിരുന്നു.

ജനങ്ങൾക്ക് ആതുരശുശ്രൂഷയും ആരോഗ്യ ഇൻഷുറൻസും സൗജന്യമായി നൽകാത്തത് പോട്ടെ, ആശുപത്രി ബില്ലിലും ഹെൽത്ത് ഇൻഷ്വറൻസിലും മരുന്നിനും കഴിക്കുന്ന ഭക്ഷണത്തിനും വരെ വൻനികുതി ചുമത്തുന്നതാണോ ജനക്ഷേമ പ്രവർത്തനം?

******

ഒഡിഷ ദുരന്തം: 

മൃതേഹങ്ങൾ കൈകാര്യം ചെയ്ത രീതി കേരളത്തിൽ ആകാതിരുന്നത് മഹാഭാഗ്യം. 

ഉത്തരേന്ത്യൻ മാധ്യമങ്ങൾ ആഘോഷിച്ചേനെ.

ദുരന്തത്തിന് പിന്നിൽ തീവ്രവാദവും പാക്കിസ്ഥാൻ്റെ കൈകളും ആരോപിക്കാതിരുന്നതും മഹാഭാഗ്യം. 

കുളിമുറിയിൽ വഴുതിവീണാലും അങ്ങനെയാണല്ലോ നാം പറയുക. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ പ്രത്യേകിച്ചും....

ഇന്ത്യയിൽ എല്ലാവരും എന്തോ പേടിക്കുന്നു, എന്തിനെയോ പേടിക്കുന്നു.

എന്താണ് ചെയ്യുക...?

ലക്ഷ്യവും ബോധവും ഇല്ലാത്ത രാഷ്ട്രീയവും രാഷ്ട്രീയ നേതൃത്വവും...

ഭരണകർത്താക്കൾ വെറും പേരിന് മാത്രം ഭരണകർത്താക്കൾ.

കേന്ദ്രത്തിലായാലും, കേരളത്തിലായാലും...

******

അറിയില്ല. അതാത് വൃത്തങ്ങളിൽ അകത്തളങ്ങൾ എന്ത് പറയുന്നുവെന്ന്.

അത്രക്കാകെമൊത്തം fake news ഫാക്ടറികൾ രംഗം അടക്കിവാഴുകയാണ്.

******

എൻ്റെ രാജ്യസ്നേഹത്തെ നിങൾ രാജ്യദ്രോഹമെന്ന് വിളിക്കൂ. 

നിങൾ രാജ്യദ്രോഹിയെന്ന് വിളിക്കുമ്പോഴാണ് ഞാൻ ശരിക്കും രാജ്യസ്നേഹിയാവുന്നത്. 

ശരിയായ രാജ്യദ്രോഹികൾ ഭരിക്കുന്ന നാട്ടിൽ രാജ്യസ്നേഹികൾ രാജ്യദ്രോഹികളാവുക സാധാരണം. 

******

ഗ്രൂപ്പും അധികാരവും മാത്രമാണ് ഇവിടെ ആകയാലുള്ള ആശയം.

പാർട്ടികൾ തമ്മിൽ ആശയപരമായി വ്യത്യാസങ്ങൾ ഇല്ലാത്തതല്ല ഒരു പാർട്ടി വിട്ട് മറ്റൊരു പാർട്ടിയിൽ പ്രവർത്തിക്കുന്നത് എളുപ്പമാക്കിയത്. 

ഒരാശയവും ഒരു പാർട്ടിക്കും പ്രവർത്തകർക്കും നേതാക്കൾക്കും ഇല്ലെന്നതാണ് ഏത് പാർട്ടിക്കാരാനും മറ്റേത് പാർട്ടിയിലും ഏത് സമയത്തും കയറിച്ചെന്ന് പ്രവർത്തിക്കാമെന്നാക്കിയത്. 

പിന്നെ ആകയാലുള്ള ആശയും ആശയവും അധികാരക്കൊതിയും ഗ്രൂപ്പ്കളിയും മാത്രം. 

അധികാരക്കൊതി കൊണ്ടും ഗ്രൂപ്പ്കളി കൊണ്ടുമുള്ള മാറ്റിനിർത്തൽ മാത്രമാണ് പിന്നെ ഓരോരുത്തരെയും മറ്റൊരു പാർട്ടിയിൽ നിന്നകറ്റുക. 

ഗ്രൂപ്പും അധികാരവും മാത്രമാണ് ആകയാലുള്ള ആശയും ആശയവും. 

******

എന്തിനാണ് രാഷ്ട്രീയമായതും അല്ലാത്തതുമായ അഭിപ്രായവ്യത്യാസമുള്ള പോസ്റ്റുകളെ ചിലർ തമാസ്കരിക്കുന്നത്, decline ചെയ്യുന്നത്? 

അത് ജനാധിപത്യവിരുദ്ധമല്ലേ? 

അത് ഒരുതരം ഫാസിസമല്ലേ? 

അത് അഭിപ്രായസ്വാതന്ത്ര്യം നിഷേധിക്കുകയല്ലേ?

******

ചിലർ അങ്ങനെയുണ്ട്. 

അങ്ങനെയുള്ള ചിലർക്കുള്ള നേരിട്ട് പേരെടുത്ത് പറയാതെയുള്ള സൂചന മാത്രം ഉദ്ദേശിച്ചു. 

കിണ്ണം കട്ട കള്ളന് സംഗതി പിടുത്തം കിട്ടും.

അതവർ മനസ്സിലാക്കുമെങ്കിൽ അവരിൽ തന്നെ വിഷയം നിൽക്കട്ടെ. 

അല്ലേ, അതല്ലേ നല്ലത്?

അല്ലാതെ അവരുടെ പേരെടുത്ത് പറഞ്ഞ് പരദൂഷണം പറയുന്നത് പോലെയും വഷളാക്കുന്നത് പോലെയും ആവലാതി പറയുന്നത് പോലെയും ആക്കേണ്ട, ആയിക്കൂടാ എന്ന് തോന്നുന്നു.

എന്തും പറയാവുന്ന ചിലരിൽ ഒരാളാണ് താങ്കളും താങ്കളും. 

എന്നാലും ഇക്കാര്യത്തിൽ മേൽപറഞ്ഞ ആ ഒരു സൂചന മാത്രം മതി എന്ന് വെക്കുന്നതാണ് നല്ലതെന്ന് തോന്നി മൗനം ദീക്ഷിക്കുന്നു.

*****

ഏത് അളവുകോൽ എടുത്ത് നോക്കിയാലും ഇന്ത്യൻ ജനതയും ഇവിടത്തെ രാഷ്ട്രീയവും നോർമലല്ല.

എന്ന് മാത്രമല്ല, ഇവിടത്തെ രാഷ്ട്രീയത്തെയും ഭരണകൂടത്തെയും ചോദ്യം ചെയ്യുന്ന ചില എഴുത്തുകൾക്ക് നേരെ കൃത്യമായ മൗനം പൊതുസമൂഹം പോലും സൂക്ഷിക്കുന്നു. അവരത് കണ്ടില്ലെന്ന് നടിക്കുന്നു. 

അങ്ങനെയുള്ള ചില സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ വരെ ഇത്തരം ചില എഴുത്തുകൾ പോസ്റ്റ് ചെയ്യാതെ decline ചെയ്യുന്നു. 

ചില രാഷ്ട്രീയ കക്ഷികളും പ്രവർത്തകരും മാത്രമല്ല, എല്ലാവരും ഇങ്ങനെ തന്നെ. 

എല്ലാവരും ഇവിടെ ഇന്ത്യയിൽ എന്തോ പേടിക്കുന്നു, എന്തിനെയോ പേടിക്കുന്നു.

Monday, June 5, 2023

സനാതനം എപ്പോഴും എല്ലാ മാറ്റങ്ങളും സ്വീകരിക്കുന്നത്ര നവീനം.

 സനാതനധർമ്മം: 

എന്നുമെപ്പോഴുമുള്ള ധർമ്മം. 

എന്നുവെച്ചാൽ: പ്രാപഞ്ചികധർമ്മം. 

പ്രാപഞ്ചികതയും പ്രാപഞ്ചികധർമ്മവും തന്നെ. 

പ്രാപഞ്ചികതയുമായി പൊരുത്തത്തിലാവുന്നത്. 

ഏത് പ്രവൃത്തിയും പ്രാർത്ഥനയും സാർവ്വലോകത്തിനും വേണ്ടിയെന്നാവുന്നത്. 

നോക്കൂ, വാവുബലിയിലെ പ്രാർത്ഥന പോലും. 

സർവ്വലോകത്തിനും വേണ്ടി.

******

സനാതന ധർമ്മം അങ്ങനെ എല്ലാവരെയും സ്വീകരിച്ച, കുടിയിരുത്തിയ ചരിത്രമല്ലേ നമ്മൾക്കറിയുന്ന ചരിത്രം? 

പക്ഷേ അങ്ങനെ സ്വീകരിക്കപ്പെട്ട് ഇരുത്തപ്പെട്ടവർ സ്വയം നമ്മൾ മാത്രം ശരി, നിങ്ങളും ബാക്കിയുള്ളവരും തെറ്റ്, നരകത്തിൽ, വഴിതെറ്റിയവർ എന്ന് പറഞ്ഞ് തിരിഞ്ഞിരിക്കുന്നതല്ലേ ഇവിടത്തെ പ്രശ്നം? 

അതുകൊണ്ട് മാത്രമല്ലേ ഇന്ത്യ എന്ന ഭൂശാസ്ത്രം വെച്ച് ക്രിസ്തുമതവും ഇസ്ലാമും വൈദേശികമെന്ന് പറയുന്നത്?

അല്ലാതെ സനാതനധർമ്മം എന്തിനെയെങ്കിലും വൈദേശികമെന്ന് ഏതെങ്കിലും ഗ്രന്ഥം വെച്ച് പറഞ്ഞതല്ലല്ലോ?

*****

ഭൂമിശാസ്ത്രപരമായി മാത്രമാണ് എന്തായാലും ഇസ്ലാമും ക്രിസ്തുമതവും വൈദേശികമായത്. 

സനാതനം ക്രിസ്തു മതത്തെയും ഇസ്‌ലാം മതത്തെയും ഉൾക്കൊണ്ടത് കൊണ്ട് മാത്രം കാര്യമില്ല.

അവർ മാത്രമെന്ന് പറഞ്ഞ് ഇസ്‌ലാം മതവും ക്രിസ്തു മതവും തിരിഞ്ഞിരുന്നാൽ സംഗതി കുഴയില്ലെ? 

ആ നിലക്ക് തന്നെ സ്വയം തിരിഞ്ഞിരുന്ന് സ്വയം പുറത്തായി, പിറകിലായി അവർ സ്വയം തന്നെ വൈദേശികമാവില്ലേ?

ആൾക്കൂട്ടത്തിലും സ്വയം തനിച്ചായി, മാറി നിന്ന്, വിദേശി ആവുന്ന പ്രക്രിയ ക്രിസ്ത്യൻ ഇസ്‌ലാം മതത്തിൻ്റെത്. 

അവനവൻ്റെ കയ്യിലിരിപ്പ് കൊണ്ട്.

*****

സനാതനം എന്നാൽ പഴയതെന്നും പുതിയതെന്നും ഇല്ല.

സനാതനം എപ്പോഴും എല്ലാ മാറ്റങ്ങളും സ്വീകരിക്കുന്നത്ര നവീനം.

സനാതനം എന്നാൽ പ്രാപഞ്ചിക താളം എന്നും പ്രാപഞ്ചികതയുമായുള്ള പൊരുത്തവും എന്ന് കൂടി വരണം.

എന്ന് വരുമ്പോൾ എപ്പോഴും എല്ലാം ഉൾകൊള്ളുന്നത് എന്ന് മാത്രവും കൂടി മനസ്സിലാക്കിയാൽ മതി. 

എവിടെയും അവസാനിപ്പിക്കാതെ സനാതനം.

എവിടെയും ആരിലും അവസാനവാക്ക് ദർശിക്കാതെ സനാതനം.


എങ്ങിനെ മനസ്സിലാക്കുന്നുവോ അങ്ങനെ മാത്രം അയാൾക്ക്.

കൂട്ടിപ്രായത്തിൽ മതം കയറ്റിവെക്കാനായാൽ ചോദ്യോത്തരമില്ലാതെ കയറ്റി വെക്കാം.

അതോടെ ഉപബോധമനസ്സ് സ്വന്തമായി. അടിമയെ കിട്ടി.

ഉപബോധമനസ്സ് നായയുടെ വാല് പോലെ. 

ശേഷം എത്രയെല്ലാം ന്യായവും തെളിവും കൊടുത്ത് തിരുത്തി നിവർത്താൻ നോക്കിയാലും പഴയപടി വളഞ്ഞു തന്നെ പോകും. 

ഉപബോധമനസ്സിലേക്ക് മതത്തെ കയറ്റി വെച്ച് അടിമയാക്കുന്ന ക്രൂരതയാണ് ഇത്തരം പാഠങ്ങൾ ഇങ്ങനെ കൊടുക്കുന്ന രീതിയിലൂടെ ചെയ്യുന്നത്.

******

ഉണ്ടെന്നും ഇല്ലെന്നും ഒരു കുറേ ഉണ്ടെന്നും ഓരോരുത്തൻ്റെയും വിതാനം പോലെ മനസ്സിലാക്കാം.

അതിനൊക്കെയും ഒരുപോലെ സാധ്യത കല്പിക്കുന്നു.

ഒരാൾ എങ്ങിനെ മനസ്സിലാക്കുന്നുവോ അങ്ങനെ മാത്രം അയാൾക്ക്.

ഒരു നിർബന്ധവും ഭീഷണിയും ഇല്ലാതെ.

ആരെങ്കിലും ദൈവത്തിൽ വിശ്വസിക്കുക ദൈവത്തിൻ്റെ ആവശ്യമല്ലാതെ.

2024 തെരഞ്ഞെടുപ്പ് അടുത്തുവരുന്നു: എവിടെയും എന്തും സംഭവിക്കാം.

2024 തെരഞ്ഞെടുപ്പ് അടുത്തുവരുന്നു: 

ഇനിയങ്ങോട്ട് യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനും സ്വന്തം പരാജയങ്ങളെ മറച്ചുവെക്കാനും എവിടെയും എന്തും സംഭവിക്കാം. 

രാഷ്ട്രീയത്തെ വിശ്വസിച്ചുകൂടാ. 

ഭരണം നേടാനും, ഭരണം നിലനിർത്താനും, സ്വന്തം രക്ഷക്ക് വേണ്ടിയും എന്തപകടവും ഉണ്ടാവും, ഉണ്ടാക്കും. 

എത്ര പേരെ വേണമെങ്കിലും കൊല്ലും. ഏത്ര പേർ വേണമെങ്കിലും പല കോലത്തിൽ കൊല്ലപ്പെടും.

നമ്മളാരും ഒരിക്കലും ചിന്തിക്കാത്തതാണ് കുത്സിത രാഷ്ട്രീയത്തിൻ്റെ കുതന്ത്രം.

അത്രക്ക് മലീമസമാണ് അധികാരവും അപ്പക്കഷണവും മാത്രം ലക്ഷ്യമുള്ള, രാജ്യവും രാജ്യനിവാസികളും ഒരു നിലക്കും ഉള്ളിൻ്റെയുളളിൽ വിഷയമല്ലാത്ത രാഷ്ട്രീയം..

സ്വന്തം മക്കളെയും അമ്മയെയും വരെ സ്വയം ക്രൂരമായി കൊന്ന്, ആ ചെയ്തത് മറ്റാരോ ആണെന്ന് ആരോപിച്ച്,  വരുത്തിത്തീർത്ത്, അതിൻ്റെ പേരിൽ കിട്ടുന്ന സഹതാപം കൊണ്ട് വരെ വീണ്ടും അധികാരത്തിൽ വരും ഇത്തരത്തിലുള്ള വഞ്ചകർ മാത്രമായ നമ്മുടെ ഭരണാധികാരികൾ.

അത്തരത്തിലുള്ള കൂട്ടാരെ വിശ്വസിച്ച്, അവർക്ക് ശക്തമായ പിന്തുണ നൽകി സ്വയം വിഡ്ഢികളാവും പവം ജനങ്ങൾ.

അസംബന്ധം: കോയയുടെ അനുഭവം സ്ത്രീയെ കുറിച്ച് മഹാഭൂരിപക്ഷത്തിനും.

അസംബന്ധം.

അസംബന്ധമെന്ന് അറിയിച്ചുതന്നതിന് നന്ദി... 

ചില അസംബന്ധങ്ങളും പറയട്ടേ...

സർവ്വം അസംബന്ധമായി സംഭവിക്കുന്ന ലോകത്ത് നിന്ന്, അത്തരമൊരു ജീവിതം ജീവിച്ചു കൊണ്ട് പ്രത്യേകിച്ചും.

പ്രത്യേകിച്ചും സംബന്ധ-അസംബന്ധ തോന്നലുകൾ മുഴുവൻ ആത്മനിഷ്ഠമാണല്ലോ? 

സംബന്ധ-അസംബന്ധ തോന്നലുകൾ ഒട്ടും വസ്തുനിഷ്ഠത ഇല്ലാത്തതാണല്ലോ?

******

വെറുമൊരു കൊയ ആയിരിക്കാം...

പണ്ടെങ്കിലും അങ്ങനെയൊരു കോയ ആയത് കൊണ്ട് തന്നെയാവാം ചിലതെല്ലാം ഇങ്ങനെ പറയുന്നത്.

ജനിച്ച് ജീവിച്ച സാഹചര്യത്തിലെ കോയമാർ തന്നെ, കോയമാരായിത്തന്നെ ഏറെക്കുറെ എല്ലാവരും

അങ്ങനെയുള്ള കോയയുടെ അനുഭവം തന്നെയാണ് പക്ഷെ സ്ത്രീയെ കുറിച്ച് പുരുഷനും പുരുഷനെ കുറിച്ച് സ്ത്രീ മഹാഭൂരിപക്ഷത്തിനും.

അങ്ങനെയുള്ള കോയ ആവുകയല്ലാത്ത സാധ്യത വളരേ കുറഞ്ഞ ചുറ്റുപാടും വ്യവസ്ഥിതിയും സമൂഹവുമാണ് നമ്മുടേത്, ഇന്ത്യയിലേത്.

ചിന്ത കൊണ്ട് എത്രയെല്ലാം സ്വാതന്ത്ര്യം നേടിയാലും പ്രയോഗതലത്തിൽ വളരേ ചുരുങ്ങി തന്നെ നമ്മൾ. 

സ്വപ്നം പറയും യാഥാർത്ഥ്യമാക്കിക്കൊണ്ട്. എന്നാൽ യാഥാർത്ഥ്യത്തെ സ്വപ്നമായി പോലും കാണാൻ സാധിക്കാതെ

എന്നിരുന്നാലും പറയട്ടെ, യാഥാർത്ഥ്യം പറയട്ടെ. സ്ത്രീ തൻ്റെ താൽപര്യം ശരിക്കും തുറന്ന് പറയുന്നില്ല എന്ന് മേൽപറഞ്ഞത് തെറ്റല്ല. കാമുകിയാവുമ്പോഴും സുഹൃത്താവുമ്പോഴും ഭാര്യയാകുമ്പോഴും ഒക്കെ. 

തുറന്ന് പറയുന്ന സ്ത്രീ പിഴച്ചവളെന്ന് പറയുന്നത് കൊണ്ട് മാത്രമല്ല അത്.

ഏറെക്കുറെ മഹാ ഭൂരിപക്ഷത്തിൻ്റെ കാര്യത്തിലും ഒരുപോലെ ശരിയാണ്, ബാധകമാണ് ഇത്. 

പിന്നെ, അപവാദങ്ങൾ ഉണ്ട്, ഉണ്ടാവും. 

പക്ഷെ, അപവാദങ്ങൾ വെച്ച് ആരും ഒരു സിദ്ധാന്തവും ഉണ്ടാക്കാറില്ലല്ലോ, പറയാറില്ലല്ലോ?

******

ലൈംഗികത അറിയാത്തത് കൊണ്ടാണെന്ന് ആക്ഷേപിച്ച് പറയാതെ.

ലൈംഗികതയെ കുറിച്ചുള്ള അറിവില്ലായ്മ ഉണ്ടാവാം. 

അറിയായ്ക ഒരു തെറ്റല്ല. 

അറിയായ്ക അറിവായും മറ്റുള്ളവരുടെ അറിയായ്കയായും ധരിക്കുന്നതും ആരോപിക്കുന്നതും മാത്രമേ ഏറിയാൽ ചെറിയ തെറ്റെങ്കിലും ആവൂ.

പക്ഷേ ഈ പറഞ്ഞത് അറിയായ്ക കൊണ്ടല്ല. 

സ്ത്രീലൈംഗികത ചൂടാവുന്നതും തണുക്കുന്നതും വെളളം പോലെ  മെല്ലെ മെല്ലെ. അതറിയാം. 

ഇരുമ്പ് പോലെ പെട്ടെന്നല്ലെന്നും വ്യക്തമായി അറിഞ്ഞുകൊണ്ട് തന്നെയാണ് മേൽപറഞ്ഞത്. 

പക്ഷേ ചില പ്രത്യേക സമയങ്ങളിൽ അവൾക്ക് നല്ല താൽപര്യം തന്നെ ഉണ്ടാവും. പ്രത്യേകിച്ചും ഓവുലേഷൻ സമയങ്ങളിലും മറ്റുമൊക്കെ. ആർത്തവം കഴിഞ്ഞ് ഉടനെയും ആർത്തവത്തിന് തൊട്ട് മുൻപുമൊക്കെ. 

പക്ഷേ, സ്ത്രീ അത് പറയാതെ, കാണിക്കാതെ, ആവശ്യപ്പെടാതെ, ഒരിക്കലും മുൻകൈ എടുക്കാതെ, മുൻകൈഎടുക്കുന്നത് പോട്ടെ, പലപ്പോഴും സഹകരിക്കുക വരെ ചെയ്യാതെ, അഭിനയിച്ച് നിൽക്കും. 

അതൊക്കെ (തെറ്റായ പല സാമൂഹ്യസ്വാധീനങ്ങളാലും മറ്റും) എന്തോ മോശമാണ്, തനിക്കത് മോശം പേര് നൽകും, തന്നെക്കുറിച്ചുള്ള മോശം ധാരണ ഉണ്ടാക്കും എന്ന് വിചാരിച്ചുള്ള ശുദ്ധ കാപട്യവും അഭിനയവും മാത്രം ആയുധവും ആവരണവുമാക്കി അവൾ നിൽക്കും. 

അങ്ങനെ പറയാതെ, കാണിക്കാതെ, ആവശ്യപ്പെടാതെ, ഒരിക്കലും മുൻകൈ എടുക്കാതെ ഒരു പുരുഷനാണ് നിൽക്കുന്നതെങ്കിലോ? 

അവൾ മാനസികരോഗിയെ പോലെ പെരുമാറും. 

ഒരു നൂറായിരം സംശയങ്ങളും ആരോപണങ്ങളും ഉണ്ടാക്കി അവൾ പെരുമാറുകയും ചെയ്യും.

******

ഇപ്പറഞ്ഞതിൽ മതമില്ല 

ഇവിടെ ആരും മതം പറയുന്നില്ല.

പച്ചയായ ഈ വിഷയത്തിൽ എന്ത് മതം, ആർക്കുണ്ട് മതം, എവിടെയുണ്ട് മതം?

ഈ വിഷയത്തിൽ മതമേ ഇല്ലെന്നത് അറിയാതെ പോയിട്ടുണ്ടാവും. 

പക്ഷേ, അറിയായ്ക ഒരു തെറ്റല്ല. 

അറിയായ്ക അറിവായും മറ്റുള്ളവരുടെ അറിയായ്കയായും ധരിക്കുന്നതും ആരോപിക്കുന്നതും മാത്രമേ ഏറിയാൽ ചെറിയ തെറ്റെങ്കിലും ആവൂ.

******

ആധാരം:

ലൈംഗികത: പൊതുവേ സ്ത്രീ തൻ്റെ താൽപര്യം ഒളിച്ചുവെക്കും. 


പുരുഷൻ ചെന്നറിയിച്ചാലോ? 

പീഢനം. 


പുരുഷൻ ചെന്നറിയിച്ചില്ലെങ്കിലോ? 

ഒന്നുകിൽ ആ പുരുഷൻ ഷണ്ഡൻ, കഴിവുകെട്ടവൻ. അല്ലെങ്കിൽ, ആ പുരുഷന് എന്തോ പരസ്ത്രീ ബന്ധമോ പരസ്ത്രീ താല്പര്യമോ ഉള്ളത് കൊണ്ട്.


Sunday, June 4, 2023

രാജ്യമെന്നന്നാൽ ഭരണകൂടമല്ല; പകരം, ജനങ്ങളും ഭൂപ്രദേശവും മാത്രമാണ്.

എന്നിട്ടും നമുക്ക് ഭരണകൂടത്തെ എപ്പോഴും ന്യായീകരിക്കാൻ മാത്രം തോന്നുന്നു.  

എന്തെല്ലാം തെറ്റുകുറ്റങ്ങൾ ഭരണകൂടം അതിൻ്റെ പിടിപ്പുകേട് കൊണ്ട് ചെയ്താലും, അത് മൂലം ജനങ്ങൾ എത്ര ക്ലേഷിച്ചാലും നമ്മിൽ പലർക്കും ഭരണകൂടത്തെ ന്യായീകരിക്കാൻ മാത്രം തോന്നുന്നു. 

തെറ്റ് കാണുമ്പോൾ, അത് ചെറുതായാലും വലുതായാലും, ഭരണകൂടത്തെ വിമർശിക്കുക എന്നതാണ് യഥാർത്ഥ പൗരധർമ്മവും ജനാധിപത്യ രീതിയും എന്നത് നാം സൗകര്യപൂവ്വം മറക്കുന്നു.

ജനാധിപത്യത്തിൽ ജനങ്ങൾ ഒന്നടങ്കം ഒരു പ്രതിപക്ഷമായി വർത്തിക്കേണ്ടതുണ്ട് എന്നത് നാം ലഹരിക്ക് അടിപ്പെട്ട് പോയത് പോലെ മറക്കുന്നു. 

അതിനെ ഭരണകൂടം എന്തൊക്കെയോ വികാരങ്ങളെയും വെറുപ്പുകളുടെയും ലഹരി തന്ന്, നമ്മുടെ ശ്രദ്ധ തിരിച്ചുവിട്ട് ദുരുപയോഗപ്പെടുത്തുകയും ചെയ്യുന്നു.

ജനാധിപത്യത്തിൽ എപ്പോഴും ഭരണകൂടത്തിൻ്റെ സ്തുതി മാത്രം പാടുക എന്നത് ശുദ്ധ കാപട്യമാണ്, ശുദ്ധ അസംബന്ധമാണ്.

എന്തിനും ഏതിനും ഭരണകൂടത്തിൻ്റെ സ്തുതി പാടുക എന്നത് ഭരണകൂടം പോലും പ്രതീക്ഷിക്കാത്ത ശുദ്ധ അടിമത്തവും അന്ധതയുമാണ്.

അത്തരം അടിമകളായി അന്ധത ബാധിച്ചവർ ഭരണകൂടത്തെ സ്തുതിക്കാൻ പറ്റിയത് മാത്രം കാണുന്നു,  അവർ എവിടെ നിന്നെങ്കിലും അത്തരത്തിലുള്ളത് മാത്രം കണ്ടെത്തുന്നു...

എന്നിട്ടും ഭരണകൂടത്തിൻ്റെ വെറും അടിമകൾ മാത്രമായ അവർ പറയും നമ്മൾ ആരുടെയും അടിമയല്ലെന്ന്. നമ്മൾ ഉപബോധ മനസ്സിൻ്റെ പോലും അടിമയല്ലെന്ന്...

അറിയണം നേരിനും സത്യത്തിനും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി ഭരണകൂടത്തെ വിമർശിക്കുന്നതാണ് യഥാർത്ഥ രാജ്യസ്നേഹം.

അല്ലാതെ, നേരിനും സത്യത്തിനും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി ഭരണകൂടത്തെ വിമർശിക്കുന്നത് ഒരു നിലക്കും രാജ്യദ്രോഹമല്ല.

കാരണം, രാജ്യമെന്നാൽ മാറി മാറി വരുന്ന ഭരണകൂടമല്ല.

രാജ്യമെന്നാൽ അധികാരം മാത്രം ലക്ഷ്യംവെക്കുന്ന ഭരണകൂടമല്ല.

രാജ്യമെന്നാൽ അഴിമതി നടത്തുന്ന, സ്വന്തം നിക്ഷിപ്ത താൽപര്യങ്ങൾക്ക് വേണ്ടി എന്ത് കുതന്ത്രങ്ങളും ചെയ്യുന്ന ഭരണകൂടമല്ല. 

രാജ്യമെന്നാൽ ജനങ്ങളുടെ ചിലവിൽ തങ്ങളുടെ ആർഭാടം തുടർത്താനും ഭരണം നിലനിർത്താനും വേണ്ടി മാത്രം എന്ത് നെറികേടും നടത്തുന്ന ഭരണകൂടമല്ല.

രാജ്യമെന്നന്നാൽ ഒരു നാടും നാട്ടിലെ ജനങ്ങളും മാത്രമാണ്. 

രാജ്യമെന്നന്നാൽ ജനങ്ങളും അവർ ജീവിക്കുന്ന ഭൂപ്രദേശവും മാത്രമാണ്.

Saturday, June 3, 2023

മക്കൾ നേരിടുന്ന ശരിയായ പ്രശ്നം, സംഘർഷം.

മക്കൾ നേരിടുന്ന ശരിയായ പ്രശ്നം, സംഘർഷം.

ഇത് ഈയുള്ളവൻ മക്കളിൽ നിന്ന് തന്നെ നേരിട്ട് മനസ്സിലാക്കുന്നു.

കാരണം, അതവർ ഈയടുത്തായി വല്ലാതെ പറയുന്നു.

അവർ എല്ലാവരിലും കാപട്യം മാത്രം കാണുന്നു, മണക്കുന്നു. പിന്നെ അസൂയയും.

അടുത്ത ബന്ധുക്കളെന്ന് കരുതപ്പെടുന്നവർ വരെ കപടന്മാരാണെന്ന് അവർ കാണുന്നു. അസൂയക്കാരെന്നും...

ഏറെക്കുറെ എല്ലാവരും പുറംപൂച്ച് മാത്രമായി ഭംഗിവാക്ക് വെറും വെറുതെ പറയുന്നവരെന്ന് മനസ്സിലാക്കുന്നു. അവർ വലിയവരെന്ന് കണക്കാക്കുന്നവർ വരെ. പലയിടത്തും നേതാക്കളും മറ്റുമായി കാണപ്പെടുന്ന അവരുടെ സ്വന്തക്കാർ വരെ. 

ഉള്ളുതൊട്ട ഇഴയടുപ്പം ആർക്കുമില്ലെന്നത് അവർ നിത്യേന അനുഭവിക്കുന്നു. 

പറഞ്ഞ വാക്കുകൾ വരെ ഓർക്കാത്തവരെന്നത് അവരെ അവിശ്വാസികളാക്കുന്നു. 

ആരെയും ഉള്ളിൻ്റെയുളളിൽ വിശ്വസിച്ചു കൂടെന്നത് അവർ ഇപ്പോൾ പാഠമാക്കിത്തുടങ്ങുന്നു.

എല്ലാവരും മറ്റുള്ളവരുടെ പരാജയം ആഗ്രഹിച്ച് തന്നെയെന്നും, വിജയിക്കുമ്പോൾ മാത്രം കൂടെ വെറുതേ കയ്യടിച്ച് കൂടുന്നവരെന്നും അവർ തിരിച്ചറിയുന്നു.

ആകെമൊത്തം ഒരുതരം negativity അവരെ ആവരണം ചെയ്യുന്നു.

ഈയടുത്തായി അവർ എല്ലാം അവിശ്വാസിച്ച് തുടങ്ങുന്നു, എല്ലാവരെയും അവിശ്വാസിച്ച് തുടങ്ങുന്നു.

Friday, June 2, 2023

ഗുസ്തി താരങ്ങളുടെ പ്രശ്നം: എന്തുകൊണ്ട് ബിജെപി പ്രതിക്കൂട്ടിൽ?

ഗുസ്തി താരങ്ങളുടെ പ്രതിഷേധം: എന്തുകൊണ്ട് ബിജെപി പ്രതിക്കൂട്ടിലെന്ന് തോന്നുന്നു.

പാർലമെൻ്റ് അംഗവും പാർട്ടിയുടെ വലിയ നേതാവും തന്നെയാണ് ആരോപിക്കപ്പെട്ട് പ്രതിസ്ഥാനത്ത് എന്നതിനാൽ.

അതുകൊണ്ട് മാത്രമാണ് പാർട്ടിയും ഭരണകൂടവും പ്രതിസ്ഥാനത്ത് വരുന്ന പ്രശ്നം ഉണ്ടാവുന്നത്. 

പ്രത്യേകിച്ചും ധർമ്മവും ആചാരവും ഒക്കെ പ്രധാനമാണെന്ന് പറയുന്ന പാർട്ടി കൂടിയായ ബിജെപി ഈ പെൺകുട്ടികളുടെ കാര്യത്തിൽ സൂക്ഷിക്കുന്ന മൗനം. ബേട്ടീ പഠാഓ ബേട്ടീ ബച്ചാഓ എന്ന് പറഞ്ഞുവരുന്ന സ്ഥിതിക്ക്.

ഓർക്കുന്നില്ലേ, ഇങ്ങനെയൊന്നും അല്ലാതിരിന്നുട്ടും നിർഭയ പ്രതിഷേധത്തിലും അണ്ണാ ഹസാരെ പ്രക്ഷോഭത്തിലും കോൺഗ്രസ്സ് ഭരണകൂടം കുലുങ്ങിയത്....??? 

ഉത്തരവാദിത്വം കാണിച്ചു അപ്പോഴുള്ള കോൺഗ്രസ്സ് ഗവൺമെൻ്റ് എന്ന ഒറ്റക്കാരണത്താൽ. 

ആ സമരത്തെ മനസ്സിലാക്കി പരിഹാരമായി എന്തൊക്കെ ചെയ്യാൻ കഴിയുമോ അതൊക്കെ ചെയ്യാൻ ശ്രമിച്ചു കോൺഗ്രസ്സ് എന്ന ഒറ്റക്കാരണത്താൽ. ഇപ്പോൾ ബിജെപി ചെയ്യുന്നത് പോലെ കണ്ടില്ലെന്ന് നടിച്ചില്ല. 

അവിടെയൊന്നും അപ്പോഴൊന്നും പ്രതിസ്ഥാനത്ത് നേരിട്ട് ആരോപിക്കപ്പെട്ടത് ഇതുപോലുള്ള ഉന്നതതലങ്ങളിൽ ഉളളവരല്ല, പാർട്ടി നേതാക്കൾ അല്ലാതിരുന്നിട്ട് പോലും. അപ്പോഴൊക്കെയും ഒന്നുകിൽ പ്രത്യേകിച്ച് ഒരു പ്രതി ഉണ്ടായിരുന്നില്ല, അല്ലെങ്കിൽ പ്രതി വേറെ ആരൊക്കെയോ ആയിരുന്നു, അതുമല്ലെങ്കിൽ പ്രതി ആരാണെന്ന് മനസ്സിലാവാത്തവരായിരുന്നു. എന്ന വ്യത്യാസം ഉണ്ടായിരുന്നിട്ട് പോലും കോൺഗ്രസ്സ് ഗവണ്മെൻ്റ് വെറും വെറുതെ കണ്ണടച്ചു നിൽക്കാതെ ആവുന്നത്ര ഉത്തരവാദിത്തം ഏറ്റെടുത്തു.. 

******

ബിജെപിയും ബിജെപി പ്രവർത്തകരും തന്നെ ഓർത്തു നോക്കൂ...

ബിജെപി പ്രതിപക്ഷത്താണെങ്കിൽ ഇത്തരമൊരു സിനാരിയോയിൽ, ഇങ്ങനെ ഭീകരമായി വിലകൂടിയ സന്ദർഭത്തിൽ, ഇങ്ങനെ നികുതിയും ഗ്യാസ് പെട്രോൾ വിലയും അമിതമായി കൂടിയ ദുരന്തപൂർണമായ അവസ്ഥയിൽ, വെറുതേ ഒന്നും മിണ്ടാതെ ഇരിക്കുമോ?

പ്രതിപക്ഷം എന്ന നിലക്ക് ഏതെങ്കിലും പാർട്ടിയും ജനങ്ങളും ഇതെല്ലാം കണ്ടും സഹിച്ചും അങ്ങനെ വെറും വെറുതേ ഒന്നും മിണ്ടാതെ ഇരിക്കേണമോ?

അണ്ണാ ഹസാരെ മൂവ്മെൻ്റിൻ്റെ പിന്നിലും നിർഭയ സമരത്തിൻ്റെ പിന്നിലും പെട്രോൾ ഗ്യാസ് വിലവർദ്ധനവിനെതിരെയും കള്ളപ്പണത്തിനെതിരെയും ബിജെപി അക്കാലത്ത് ശക്തമായി നിന്നിരുന്നു. 

2014ൽ ബിജെപി ഭരണത്തിലേക്ക് വന്നതിൻ്റെ പശ്ചാത്തലം അതൊക്കെയായിരുന്നു.

******

അറിയണം. വെറും നാടകം കളിച്ചാൽ ജനങ്ങൾക്ക് മനസ്സിലാവും. 

യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാൻ അപ്പുറത്ത്  വെറുപ്പും വികാരവും വിഭജനവും  മാത്രം നടത്തിയാൽ മാത്രം മതി എന്ന തന്ത്രം എപ്പോഴും വിജയിക്കില്ല. ഒരുപക്ഷേ, കർണാടക ഈയടുത്ത് പറഞ്ഞ് മനസ്സിലാക്കിത്തന്നതും അതാണ്.

*****

ഏത് സംസ്ഥാനത്തും പോലീസ് ആ സംസ്ഥാനം ഭരിക്കുന്ന ഗവണ്മെൻ്റിൻ്റെ കയ്യിലാണ് എന്ന ദുരന്തപൂർണമായ വസ്തുതയുണ്ട് ഇന്ത്യയിൽ.

പക്ഷേ ഡൽഹിയുടെ കാര്യം വ്യത്യസ്തമാണ്. ഡൽഹി പോലീസ് കേന്ദ്രസർക്കാരിൻ്റെ കയ്യിലാണ്. കേന്ദ്രം ഭരിക്കുന്നത് ബിജെപിയും.

എന്നിരിക്കെ ഏത് കോടതിയും എന്ത് നിലപാട് ബാഹ്യമായി എടുത്തത്താലും കാര്യമുണ്ടാവില്ല. 

അതാണ് എവിടെയുമുള്ള ഇന്ത്യൻ യാഥാർത്ഥ്യം. 

കാരണം, കോടതിയുടെ മുൻപിൽ പോലീസ് കൊണ്ടുവരുന്നത് വെച്ച് മാത്രമാണ് ആത്യന്തികമായി എന്തെങ്കിലും ഫലവത്തായ നടപടി കോടതി എടുക്കൂ. 

കോടതിയുടെ മുൻപിൽ സംഗതികൾ എത്തിക്കുന്നത് മേൽപറഞ്ഞ രാഷ്ട്രീയത്തിന് കീഴിൽ വരുന്ന പോലീസാണ്. 

ഒട്ടും സ്വതന്ത്രമല്ലാത്ത, വെറുതേ സ്വതന്ത്രമെന്ന് നമ്മൾ പറയുന്ന പോലീസ്.

അതുകൊണ്ടാണ് സംശയം ഉയരുന്നത്. അതുകൊണ്ടാണ് ബിജെപിയുടെ മേൽ സംശയം വരുന്നത്.

ബിജെപി എന്ന പാർട്ടിയും പാർട്ടിയെന്ന നിലക്ക് ഇതുവരെയും ഒരു ആക്ഷൻ പാർട്ടി തലത്തിൽ ആരോപിക്കപ്പെട്ട ആളുടെ മേൽ എടുക്കാത്തത് സംശയത്തെ കൂടുതൽ ബലപ്പെടുത്തുന്നു.

ഇക്കാര്യം എല്ലാ പ്രതിപക്ഷപാർട്ടിയും ജനങ്ങളും പറയും, പറയണം. 

ബിജെപി പ്രതിപക്ഷത്താണെങ്കിൽ ഇത്തരമൊരു സിനാരിയോയിൽ വെറുതേ ഒന്നും മിണ്ടാതെ ഇരിക്കുമെന്ന് തോന്നുന്നുണ്ടോ?

അണ്ണാ ഹസാരെ മൂവ്മെൻ്റിൻ്റെ പിന്നിലും നിർഭയ സമരത്തിൻ്റെ പിന്നിലും ബിജെപി അക്കാലത്ത് ശക്തമായി നിന്നതായിരുന്നു ബിജെപി 2014ൽ ഭരണത്തിലേക്ക് വന്നതിൻ്റെ പശ്ചാത്തലം.


പിന്നെന്തിനാണ് ജാതീയതയെ ഹൈന്ദവതയുടെ മേൽ കെട്ടിയേൽപ്പിക്കുന്നത്?

ചരിത്രം പറയുമ്പോൾ അങ്ങനെയൊക്കെ ഉണ്ട്. 

ജാതിയും വിഭജനവും ഉച്ചനീച്ത്വങ്ങളും പല കോലത്തിൽ എല്ലായിടങ്ങളിലും ഉണ്ടായിട്ടുണ്ട്. 

ഇന്ത്യയിൽ മാത്രമല്ല അങ്ങനെ ഉണ്ടായത്. 

ലോകത്തിൽ എല്ലായിടത്തും പല കോലത്തിൽ, പല കാലങ്ങളിൽ, മനുഷ്യൻ മെല്ലെ മെല്ലെ പുരോഗമിച്ച് വന്നതിനനുസരിച്ച് എല്ലാം മാറി മാറി ഉണ്ടായിട്ടുണ്ട്.

ചരിത്രത്തിൽ മനുഷ്യൻ മൊത്തം എന്തൊക്കെയോ എങ്ങിനെയൊക്കെയോ ആയിരുന്നല്ലോ, പലയിടത്തും പലപ്പോഴും. 

അതൊന്നും ഹിന്ദുവിൻ്റെയും ഹൈന്ദവതയുടെയും മാത്രം പ്രശ്നമായിരുന്നില്ലല്ലോ? 

ഹൈന്ദവത ഒരു സ്ഥാപിത, നിശ്ചിത, നിർവ്വചിത മതമല്ലാത്ത സ്ഥിതിക്ക് ഉണ്ടായതൊക്കെയും ഹൈന്ദവതയുടെ തന്നെ തലയിൽ കെട്ടിവെക്കേണ്ടതും ഇല്ലല്ലോ? 

ഹൈന്ദവത അങ്ങനെ തന്നെയാവണം എന്ന് നിശ്ചയമില്ലാതെ എങ്ങിനെയോ ആയിത്തീർന്നതും ആയിത്തീർന്നുകൊണ്ടിരിക്കുന്നതുമല്ലേ? പ്രകൃതിയിലെ എല്ലാം പോലെ. ഒരു നൂറായിരം സാധ്യതകളെ സമന്വയിപ്പിച്ച് കൊണ്ട്, ഒരു നൂറായിരം സാധ്യതകളെ അറിഞ്ഞും അറിയാതെയും തള്ളിയും കൊണ്ടും കൊണ്ട്.

അറേബ്യയിലും അമേരിക്കയിലും ആഫ്രിക്കയിലും യൂറോപ്പിലും ഉണ്ടായിരുന്ന അടിമത്തം ആരും ക്രിസ്തുമതത്തിൻ്റെയും ഇസ്ലാമിൻ്റെയും തലയിൽ കെട്ടി വേക്കാറില്ലല്ലോ? 

അതൊക്കെ ചരിത്രത്തിൽ അതാത് കാലത്തിൻ്റെയും മനുഷ്യൻ്റെയും മൊത്തമായ അധോഗതിയും പുരോഗതിയും പോലെ മാത്രം നടന്നതല്ലേ? 

പിന്നെന്തിനാണ് ഒരു മതം പോലും അല്ലാത്ത, അങ്ങനെയൊരു വാദം ഒരിക്കലും നടത്തിയിട്ടില്ലാത്ത ഹൈന്ദവതയുടെ മേൽ, സനാതന ധർമ്മത്തിൻ്റെ മേൽ ജാതീയതയും വർണ്ണവിവേചനവും കെട്ടിയേപ്പിക്കുന്നത്?

പകരം, ഹൈന്ദവത അല്ലെങ്കിൽ സനാതന ധർമ്മം മതമല്ലാത്തതിനാൽ, ചുരുങ്ങിയത് അവസാന വാക്ക് പറയുന്ന, ഇത് മാത്രമെന്ന് പറയുന്ന മതം അല്ലാത്തതിനാൽ, ഒരു പ്രാപഞ്ചിക തത്വം നടപ്പാക്കുന്നത് പോലെ തന്നെ, സ്വയം തുറന്ന് നിന്ന് മാറ്റത്തിന് വിധേയമാണ്, മാറ്റത്തിന് വിധേയമായിട്ടുണ്ട്, വിധേയമാകുന്നുണ്ട് എന്നത് അംഗീകരിക്കുകയല്ലേ വേണ്ടത്? അല്പസ്വല്പം അതാതിടങ്ങളിലെ അതാത് സമയങ്ങളിലെ പ്രതിരോധത്തോടെയാണെങ്കിലും.

മറ്റൊന്ന് കൊണ്ടുമല്ല. ഹൈന്ദവതയിൽ അതിനെ നിർവ്വചിച്ച് നിശ്ചയിച്ച് അവസാനിപ്പിച്ച് തടകെട്ടി നിർത്തുന്ന അവസാനവാക്കില്ല, ഒരേയൊരു ഗ്രന്ഥമില്ല, ഭീഷണിയുടെ സ്വരമില്ല എന്നത് കൊണ്ട് മാത്രം.

ഇന്നിൻ്റെ ഏറെക്കുറെ തുറന്ന, തുറക്കാൻ തയ്യാറാവുന്ന ഹൈന്ദവത സാധ്യമാകുന്നത് അതുകൊണ്ടാണ്. 

പ്രാപഞ്ചികത തന്നെയായ, സാർവത്രികമായ വൈവിധ്യ സാധ്യത സനാതനമായത് അതുകൊണ്ടാണ്.

ഒരു ഹിന്ദു എന്താണ്, എന്താകണം, എങ്ങിനെയാണ്, എങ്ങിനെയാവണം എന്ന നിർബന്ധങ്ങൾ എവിടെയും ഇല്ലാത്തത് കൊണ്ട്. 

അത്തരമൊരു dilution ഉണ്ട് ഹൈന്ദവതയിൽ അന്തർലീനമായി ഉണ്ട് എന്നതിനാൽ.

അല്ലെങ്കിൽ അത്തരമൊരു dilution ഹൈന്ദവതയിൽ എപ്പോഴുമെപ്പോഴും ഉണ്ടാവുന്നുണ്ട് എന്നതിനാൽ

അങ്ങനെ വരുമ്പോൾ, ഹിന്ദു തയ്യാറാവുന്ന അത്തരം dilutionന് ശക്തിപകർന്ന്, അത്തരം dilution സാധ്യമാക്കുകയല്ലേ വേണ്ടത്? 

അല്ലാതെ അപ്പോഴും എപ്പോഴും ചരിത്രവും പഴയതും പറഞ്ഞ് കുറ്റം പറഞ്ഞ് പിറകോട്ട് കൊണ്ടുപോകുക യല്ലല്ലോ വേണ്ടത്?

അങ്ങനെ ഒരു വലിയ വിഭാഗം സ്വയം, അവരുടെ അന്തർലീനമായ സ്വഭാവം വെച്ച് മാറി നന്നാവുമ്പോൾ നിങൾ പണ്ട് അങ്ങനെയായിരുന്നില്ല, മോശമായിരുന്നു, അതിനാൽ ഇപ്പോൾ നന്നാവരുത്, ഇപ്പോൾ നിങൾ നന്നായാൽ നമ്മൾ അംഗീകരിക്കില്ല എന്ന് പറയുകയുമല്ലല്ലോ വേണ്ടത്?