Saturday, June 17, 2023

നമ്മളറിയാതെയും നമ്മുടെ മനസ്സാക്ഷി വിറ്റുപോയോ?

നമ്മൾ നമ്മുടെ മനസ്സാക്ഷിയിലേക്ക് ഒന്ന് തിരിഞ്ഞു നോക്കണം.

നമ്മളറിയാതെയും നമ്മുടെ മനസ്സാക്ഷി വിറ്റുപോയോ എന്നറിയണം.

അല്ലെങ്കിൽ മനസ്സാക്ഷി, നിഷ്പക്ഷത എന്നതൊക്കെ നമ്മളും നമ്മളറിയാതെ അലങ്കാരമായി ഉപചാരവും ആചാരവും പോലെ ഉപയോഗിച്ച് തുടങ്ങിയോ എന്നറിയണം.

നമ്മൾ വളർന്ന് വന്നതിൻ്റെയും നമ്മുടെ തന്നെയും ചുറ്റുപാടിൻ്റെയും സ്വാധീനം അത്രക്കെളുപ്പം ഇല്ലാതാക്കാൻ ആർക്കും സാധിക്കില്ല.

കൃത്യമായും ഒരുതരം volcanic explosion നടക്കാതെ, നടത്താതെ.

ഉപബോധമനസ്സ് അത്രക്കങ്ങിനെയാണ്. 

കുഞ്ഞുപ്രായത്തിൽ തന്നെ  സ്വാധീനിക്കപ്പെട്ടുണ്ടായ ഉപബോധമനസ്സ് നായയുടെ വാല് പോലെ. 

പിന്നീട് എത്ര യുക്തിയും തെളിവും കൊടുത്ത് നിവർത്തിയാലും വീണ്ടും പഴയപടിയിലേക്ക് വളഞ്ഞുപോകും വാല്.

******

അതുകൊണ്ട് തന്നെയാണ്, വീട് തീ കത്തിനശിക്കുമ്പോഴും ആ കത്തുന്ന വീടിൻ്റെ തീ അണക്കാൻ ശ്രമിക്കുന്നവനെ ശത്രുവായി ഇവർക്ക് തോന്നുന്നത്.

അതിനാലാണ് അണക്കാൻ ശ്രമിക്കുന്നവൻ്റെ വൃത്തിയെ കുറിച്ചും, തീ അണക്കുന്ന വെള്ളത്തിൻ്റെ വൃത്തിയെ കുറിച്ചും മേൽവിലാസത്തെ കുറിച്ചും ഇവർക്ക് അത്തരം സന്ദർഭത്തിൽ പോലും സംസാരിക്കാൻ തോന്നുന്നത്. 

അത് പറഞ്ഞും തീ അണക്കുന്നത് തടയാൻ തോന്നുന്നത്.

കാരണം, വീട് കത്തിക്കുന്നത് അവരുടെ ഉപബോധമനസ്സ് അംഗീകരിക്കുന്ന പാർട്ടിയും മതവും ഭരണകൂടവുമാണ്. 

അവരത് സൗകര്യപൂർവ്വം മറക്കും, ഒളിപ്പിക്കും.

അവരെ ഭരിക്കുന്നവർ ഇതിനേക്കാൾ എത്രയോ വലിയ ക്രൂരതകൾ ചെയ്തവരല്ലേ, ചെയ്യുന്നവരല്ലേ എന്നത് അവർക്ക്പ്പോൾ വിഷയമേ ആവില്ല.

ആയതിനാൽ, ഭരിക്കുന്നവരെ എതിർക്കുന്നവരുടെ നിസ്സാര സംഗതികൾ അവർക്ക് വലിയ വിഷയമാകും. 

എതിർക്കുന്നവരുടെ മതവും ജാതിയും മേൽവിലാസവും ചരിത്രവും വരെ വിഷയമാക്കും

അവരറിയാതെ അവർ എവിടെയൊക്കെയോ ഉപബോധമനസ്സിൻ്റെ സ്വാധീനത്തിൽ അടിമകളാവും.

അവരറിയാതെയും കൊടുംക്രൂരത മാത്രം ചെയ്യുന്ന ഭരണപക്ഷത്തെ എങ്ങിനെയൊക്കെയോ അനുകൂലിക്കും.

ഇല്ലാത്ത കഥകൾ പറഞ്ഞ് കേരള സ്റ്റോറി എന്ന് വരെ പേരിട്ട് ഇതേ ഭരണകൂടം പ്രശ്നമാക്കുമ്പോൾ ഇത്തരം നിഷ്കളങ്കർക്ക് അതൊന്നും പ്രശ്നമാവില്ല. 

ഇതേ ഭരണകൂടം വെറുപ്പ് മാത്രമുണ്ടാക്കുമ്പോഴും കലാപം അഴിച്ചുവിടുമ്പോഴും പ്രശ്നമാവില്ല. 

പശുവിൻ്റെയും സാമുദായിക വെറുപ്പിൻ്റെയും പേരിൽ വരെ എത്ര പേരെ കൊന്നാലും ഇവർക്ക് വിഷയമാവില്ല.

ഉപപോധമനസ്സ് നൽകിയ വിശ്വാസത്തിന് പറ്റിയ ഭരണപക്ഷം എന്ത് തെറ്റ് ചെയ്താലും ഭംഗിയായി അവരതറിയാതെ, അവരതറിഞ്ഞിട്ടില്ല എന്ന് നടിച്ച് മൗനം ഭജിക്കും. 

അതേസമയം ഒന്നിനും കൊള്ളാത്ത അതേ ഭരണപക്ഷത്തെ കൃത്യമായ യുക്തിയും ന്യായവും തെളിവും വെച്ച്, ജനക്ഷേമവും വിലവർദ്ധനയും തൊഴിലില്ലായ്മയും വിഷയമാക്കിപ്പറഞ്ഞ് എതിർക്കുന്നവരെ ഇവ്വിധം വ്യക്തിപരമായി, വിലാസം നോക്കി, ഇല്ലാത്ത ചരിത്രം പറഞ്ഞ്, ഇല്ലാക്കഥകൾ മെനഞ്ഞ്, അധിക്ഷേപിച്ച്, കൈകാര്യം ചെയ്ത് അവഗണിക്കാൻ ശ്രമിക്കും. 

പറഞ്ഞതിലെ ഉള്ളടക്കവും മെറിറ്റും വരെ അല്പവും ശ്രദ്ധിക്കാതെ, വിഷയമാക്കാതെ, അവഗണിക്കും.

******

ഈയടുത്ത്, വളരേ സത്യസന്ധനായ ഒരാൾ വരെ തമിഴ്നാട്ടിലെ ഒരു നിഷ്പക്ഷനായ ഒരു ഐപിഎസ് ഓഫീസർ പറയുന്നത് എന്ന് പറഞ്ഞ് ഒരു സാധനം അയച്ചുതന്നു...

അദ്ദേഹം പോലും ശ്രദ്ധിക്കാത്ത അദ്ദേഹത്തിൻ്റെ ഉപബോധമനസ്സ് പിന്തുണക്കുന്ന ഭരണകൂടത്തെ ന്യായീകരിച്ച് കൊണ്ടുള്ളത്, ഭരണകൂടത്തിന് അനുകൂലമായത് തന്നെ അദ്ദേഹം അയച്ച സാധനം.

പക്ഷേ, ശുദ്ധമായ fake factory news...

അയാൾ പോലും അറിഞ്ഞിട്ടില്ലാത്ത വിധം, ഐപിഎസ് പോലുള്ള വലിയ പേരുകളും പദവികളും വെച്ച് സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന fake factory news.

ചികഞ്ഞുനോക്കിയപ്പോൾ ഈ ഐപിഎസ് എന്ന് പറയപ്പെട്ട ആൾ കേന്ദ്രഭരണകൂട പാർട്ടിയുടെ തമിഴ്നാട്ടിലെ വലിയ സംസ്ഥാന നേതാവ്, വാക്താവ്. 

അയാളും തെറ്റിദ്ധരിച്ചതാണോ? 

അറിയില്ല. 

അയാളും fake factory newsൽ വീണതാണോ? 

അറിയില്ല. 

ആവാൻ മാത്രമേ തരമുള്ളൂ. 

അത്രക്ക് പാർട്ടി ബന്ധങ്ങൾ പ്രത്യക്ഷത്തിൽ ഇല്ലാത്ത, നിസ്വാർത്ഥനായ ആളാണ് അദ്ദേഹം 

*****

തീർത്തും സത്യസന്ധനായ അയാൾക്ക് പോലും ഒരുപക്ഷേ അത് ശരിയായി തോന്നി. അയാൾ പോലും അത് forward ചെയ്തു.

കുട്ടിപ്രയത്തിൽ രൂപപ്പെട്ട അയാളുടെ ഉപബോധമനസ്സ് പിന്തുണക്കുന്ന ഭരണകൂടത്തെ എതിർക്കുന്നു എന്നത് കൊണ്ട് മാത്രം അരുന്ധതി റോയ് വരെ അയാൾക്ക് lousy woman ആയി. 

എന്തുകൊണ്ട്? 

അറിയില്ല.

മിക്കവാറും സ്വതന്ത്രമായ കാഴ്ചപ്പാട് വെക്കുന്നത് കൊണ്ടാവാം.

പക്ഷേ, മോഡിയും അമിത് ഷായും സ്മൃതി ഇറാനിയും പ്രഗ്യാസ് സിംഗ് ടാക്കൂറും...????

ഭരണകൂടത്തെ ന്യായീകരിക്കാൻ പറ്റിയ ഒന്നും ഉണ്ടായിട്ടല്ല.

ഉപബോധമനസ്സ് ന്യായീകരിക്കുന്ന ഭരണകൂട ഭീകരതയെ എതിർക്കുന്നത് കൊണ്ടാണോ അദ്ദേഹത്തിന് അരുന്ധതി റോയ് lousy woman ആയത്?

അറിയില്ല. ആവാൻ തരമില്ല. 

ഭരണകൂട വാക്യങ്ങളെ, അതും ഇപ്പോഴത്തെ ഭരണകൂട വാക്യങ്ങളെ മാത്രം, വേദവാക്യങ്ങളായി അദ്ദേഹം കരുതുന്നത് കൊണ്ടാണോ?

അത്രക്ക് അജ്ഞാനിയൊന്നുമല്ല അദ്ദേഹം. 

പക്ഷേ, ഉപബോധമനസ്സ് ഓരോരുത്തർക്കും അപ്പുറത്താണ്, മേലെയാണ്.

ഉപബോധമനസ്സ് നാം പിന്നീട് സമാഹരിക്കുന്ന എല്ലാ വെറും ജ്ഞാനങ്ങൾക്കും അപ്പുറത്താണ്, അത്രക്ക് കരുത്തുള്ളതാണ്. 

ഉപബോധമനസ്സിൽ ആദ്യമേ നിറഞ്ഞതും നിറച്ചതും പേടിയും വെറുപ്പും ശത്രുതയും ആണെങ്കിൽ ആ പേടിയും വെറുപ്പും ശത്രുതയും ശേഷം സമാഹരിച്ച എല്ലാ ജ്ഞാനങ്ങൾക്കും മേലെ അധിപതിയായി നിൽക്കും.

അതുകൊണ്ട് തന്നെ ഉപബോധമനസ്സിലെ വികാരം വെച്ച് പിന്തുണക്കുന്ന ഈയൊരു ഭരണകൂടം എന്ത് തെറ്റും കളവും അക്രമവും ചെയ്താലും, തൻ്റെ ആ ഉപബോധമനസ്സ് വെച്ച് അയാൾക്ക് ഒരു പ്രശ്നവുമില്ല, ഒരു പ്രയാസവും തോന്നില്ല എന്നത് കൊണ്ടാണോ?

അറിയില്ല.

അയാളും അയാൾ പോലുമറിയാതെ ചുറ്റുപാട് കൊണ്ടും ഉപബോധമനസ്സ് കൊണ്ടും സ്വാധീനിക്കപ്പെട്ട് അടിമയായത് കൊണ്ടാണോ? 

അറിയില്ല.

എന്നാലും ഒരുതരം നിക്ഷിപ്ത സ്വാർത്ഥ താൽപര്യങ്ങളും ഇല്ലാത്ത ആളാണ് അദ്ദേഹം എന്ന് ഒരേറെ വർഷങ്ങളായി ഈയുള്ളവനറിയാം

മിക്കവാറും അരുന്ധതി റോയ് അയാളുടെ ഉപബോധമനസ്സിൽ തോന്നുന്നതിന് വിപരീതമായ സ്വതന്ത്രമായ കാഴ്ചപ്പാട് വെക്കുന്നത് കൊണ്ടാവാം അയാൾ പോലുമറിയാതെ ഇങ്ങനെ സംഭവിക്കുന്നത്.

******

അപ്പോഴും ഒന്നറിയണം, മോഡിയും അമിത് ഷായും സ്മൃതി ഇറാനിയും പ്രഗ്യ സിംഗ് ടാക്കൂറും ഉണ്ടാക്കുന്ന വെറുപ്പും ശത്രുതയും അസഹിഷ്ണുതയും അയാൾക്ക് പോലും ഒരുനിലക്കും അരുന്ധതി റോയ് ഉണ്ടാക്കുന്നത്ര അസ്വസ്ഥത ഉണ്ടാക്കുന്നുമില്ല.

അതുകൊണ്ട് തന്നെ ബ്രിജ് ഭൂഷണോടും അമിത് ഷായോടും പ്രാഗ്യയോടും തോന്നാത്ത മുൻവിധിയും വെറുപ്പും അരുന്ധതിയോട് അയാൾക്ക് തോന്നുന്നു. 

അത്രക്ക് ചെറിയ മനുഷ്യനല്ലാത്ത അയാളിൽ വരെ ഉപബോധമനസ്സ് മാത്രം ഉണ്ടാക്കിക്കൊടുക്കുന്ന മുൻവിധിയും വെറുപ്പും ആയിരിക്കാം.

ഏതൊരു മതവിശ്വാസിക്കും മറ്റും തോന്നുന്നത് പോലെ. ഏതൊരു മതവിശ്വാസിയിലും സംഭവിക്കുന്നത് പോലെ.

അതുകൊണ്ട് തന്നെ അയാളും നോക്കുന്നത് മറ്റൊന്നുമല്ല. ആരാണ് പറയുന്നത് എന്നത് മാത്രം.

അല്ലാതെ, പറയുന്ന ആൾ പറയുന്നതെന്താണ്, കാര്യമാണോ എന്നതല്ല.

സത്യം ആര് പറഞ്ഞാലും സത്യം തന്നെ എന്നതല്ല.

അയാൾ പോലുമറിയാതെ.

******

കൃത്യമായും ഒരുതരം volcanic explosion നടന്നാൽ, ഒരുതരം oceanic experience കിട്ടിയാൽ മാത്രം, അങ്ങനെ നടന്നാൽ മാത്രം ഉപബോധമനസ്സിൻ്റെ തടവറയിൽ നിന്ന് രക്ഷപ്പെടും, സംഗതി മറിച്ചാവും...

പക്ഷേ അത് സംഭവിക്കുക വളരെ വളരെ വിരളം.

അങ്ങനെ volcanic explosion നടന്നാൽ, oceanic experience കിട്ടിയാൽ, ഒരു പക്ഷവും ഇല്ലാതെ, ഒരു പക്ഷവും കൂടെ കൂട്ടാതെ അയാൾ പൂർണമായും ഒറ്റപ്പെടുകയും ചെയ്യും.

No comments: