Friday, June 23, 2023

മതം മാറ്റമല്ല വിഷയം. 32000 പെൺകുട്ടികൾ മതംമാറി ISISലേക്ക് പോയതാണ് വിഷയം.

നൂറല്ല, മുപ്പത്തിരണ്ടായിരം.

മതം മാറ്റമല്ല വിഷയം.

അത് തിരിച്ചും മറിച്ചും നടക്കുന്നുണ്ട്.

******

പ്രണയത്തിൽ ഒരു സ്ത്രീക്കും മതം എന്നതില്ല. 

അവിടെ അവളുടെ മതം പ്രണയമാണ്, സ്വസ്ഥമായ ജീവിതമാണ്. 

ഇതിനെ ആണധികാരം ചൂഷണം ചെയ്യുന്നതാണ് പ്രണയസാകല്യത്തിന് വേണ്ടിയുള്ള പുരുഷമതത്തിലേക്കുള്ള സ്ത്രീയുടെ മതംമാറ്റം. 

പുരുഷൻ അവളെ മതം മാറ്റുന്നു. 

പക്ഷേ, സ്ത്രീ പുരുഷനെ വരിഞ്ഞുമുറുക്കി അവളിലേക്ക് മാറ്റുന്നു.

*******

ഒരേ വീട്ടിൽ എല്ലാ വിശ്വാസ വ്യത്യാസമുള്ളവരും ഒരുമിച്ച് സാധാരണ പോലെ താമസിക്കുന്ന അവസ്ഥ വരാത്തിടത്തോളം മതംമാറ്റം എന്തോ ഒരു വലിയ കാര്യമായി തുടരും. 

മറ്റാർക്കും മനസ്സിലാവാത്ത എന്തോ വിശ്വാസവ്യത്യാസം എങ്ങിനെ ബാഹ്യമായ ഒരുമിച്ചുള്ള ജീവിതത്തിന് തടസ്സമാകുന്നു എന്നത് മനസ്സിലാവുന്നില്ല. 

പ്രത്യേകിച്ചും ഒരേ ബസിലും വണ്ടിയിലും ഓഫീസിലും ഒരുമിച്ചിരിക്കുന്നതിന് തടസ്സമാകുന്നില്ലെങ്കിൽ.

******

മതം മാറ്റമല്ല വിഷയം.

32000 പെൺകുട്ടികൾ മതംമാറി ISISലേക്ക് പോയി എന്നതാണ് വിഷയം.

32000 പെൺകുട്ടികൾ കേരളത്തിൽ നിന്നും അങനെ പോയെങ്കിൽ എന്താണ് അതിനർത്ഥം?

ഓരോ ആയിരം പെണ്ണുങ്ങളിൽ നിന്നും രണ്ട് പേര് വീതം ചുരുങ്ങിയത് ISISലേക്ക് പോയി എന്നല്ലേ ?

മൊത്തം കേരളത്തിലെ പെണ്ണുങ്ങളുടെ എണ്ണം കൊണ്ട് ഹരിച്ചു നോക്കിയാൽ മനസ്സിലാവും ഇത്.

എന്നുവെച്ചാൽ ഒരോ ചെറിയ പഞ്ചായത്ത് വാർഡിൽ നിന്നും ചുരുങ്ങിയത് രണ്ട് പെണ്ണുങ്ങൾ വീതം ISISലേക്ക് പോയെന്ന് സാരം. ഒരു പഞ്ചായത്തിൽ നിന്ന് ചുരുങ്ങിയത് ഇരുപത് പെണ്ണുങ്ങൾ വീതം ISISലേക്ക് പോയെന്ന് സാരം.

എങ്കിൽ ഇവിടെയുള്ള പൊലീസ് സ്റ്റേഷനുകളിൽ അത്രയും FIRകളും ഉണ്ടാവേണ്ടതല്ലേ?

നിങ്ങളും ഞാനും ജീവിക്കുന്ന കേരളത്തിൽ അങ്ങനെയുണ്ടോ? 

നിങ്ങളും ഞാനും ജീവിക്കുന്ന വാർഡിൽ നിന്നും രണ്ട് പെൺകുട്ടികൾ വീതവും, പഞ്ചായത്തിൽ നിന്നും ചുരുങ്ങിയത് ഇരുപത് പെണ്ണുങ്ങൾ വീതവും ISISലേക്ക് പോയെന്ന്  തോന്നുന്നുണ്ടോ?

ഇവിടെ കേരളത്തിൽ അത്രയും FIRകൾ റജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ടോ?

പിന്നെയുള്ളത് പലതരം മിസ്സിങ് കേസുകൾ.

അത് എല്ലാ സംസ്ഥാനങ്ങളിലും ഒരു കുറേയുണ്ട്. 

ആണിനും പെണ്ണിനും ഉണ്ട്.

ആണിൻ്റെയും പെണ്ണിൻ്റെയും പേരിൽ മിസ്സിങ് കേസുകൾ ഉണ്ട്.

കേരളത്തേക്കാൾ എത്രയൊ ഇരട്ടികൾ മിസ്സിങ് കേസുകൾ ഗുജറാത്തിലും ഉത്തർപ്രദേശിലും മധ്യപ്രദേശിലും മറ്റിതര സംസ്ഥാനങ്ങളിലും ഉണ്ട്. 

എങ്കിൽ, ഒന്നോർത്തു നോക്കൂ: 

എത്ര വലിയ കളവാണ് വെറുപ്പുണ്ടാക്കി വോട്ട് നേടാൻ വേണ്ടി മാത്രം നമ്മുടെ നാട് ഭരിക്കുന്ന ഭരണാധികാരി വരെ കേരള സ്റ്റോറിയുടെ പേരിൽ പറയുന്നത്? 

അതും മർമ്മപ്രധാനമായ മറ്റ് പല വിഷയങ്ങളിലും ക്രൂരമായ മൗനം മാത്രം സൂക്ഷിച്ചുകൊണ്ട്. ഈയടുത്ത് മണിപ്പൂർ വിഷയത്തിൽ വരെ. 

മണിപ്പൂർ രണ്ട് മാസമായി കത്തുന്നു. ഭരണാധികാരി അതേക്കുറിച്ച് ഒന്നും പറയാതെ, ഒന്നും പറയാനില്ലാതെ അമേരിക്കയിൽ വീണ  വായിക്കുന്നു..

നാട് ഭരിക്കുന്ന ഭരണാധികാരി ചെയ്യേണ്ട പണി അതാണോ? 

നാട് ഭരിക്കുന്ന ഭരണാധികാരി വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ട രീതി അതാണോ?

രഞ്ജിപ്പും സൗഹാർദ്ദവും ഉണ്ടാക്കേണ്ട ഭരണാധികാരി വെറുപ്പും വിഭജനവുമാണോ ഉണ്ടാക്കേണ്ടത്, വിതരണം ചെയ്യേണ്ടത്?

അത്തരം വെറുപ്പും വിഭജനവും മാത്രം കളവ് മാത്രം പറഞ്ഞുണ്ടാക്കുന്ന സിനിമകൾക്ക് ഇതേ ഭരണാധികാരി പരസ്യവും നികുതി ഇളവും നകുന്നത് മറ്റൊന്നിനും വേണ്ടിയല്ലല്ലോ?

വിഭജനവും വെറുപ്പുമുണ്ടാക്കി വോട്ട് നേടാൻ വേണ്ടി മാത്രം തന്നെയല്ലേ?

അതും കഴിഞ്ഞ രണ്ട് മാസങ്ങളായി മണിപ്പൂർ കത്തുന്നു. 

വെറും കെട്ടുകഥ മാത്രമായ കേരള സ്റ്റോറിയെ കുറിച്ച് വരെ ഇത്രക്ക് വാചാലനായ ഭരണാധികാരി ഇത്രയും കാലമായി മണിപ്പൂരിനെ കുറിച്ച് ഒന്നും പറയാതെ അമേരിക്കയിൽ പോയി വീണ  വായിക്കുന്നു. 

നമുക്കുള്ളത് എന്തെങ്കിലും വിളിച്ചുപറയുന്ന, കെട്ടുകഥ മാത്രമായ കേരള story വരെ വലിയ വിഷയമാക്കി വിളിച്ചുപറയുന്ന ഭരണാധികാരി ആയതല്ലേ പ്രശ്നം? 

വാചകക്കസർത്ത് മാത്രം ആയുധമാക്കിയ ഭരണാധികാരി.

സെലക്ടീവായി, വെറുപ്പും വിഭജനവും ഉണ്ടാക്കേണ്ട കാര്യങ്ങളിൽ മാത്രം വാചാലനാവുന്നു.

സെലക്ടീവായി തന്നെ പല മർമ്മപ്രധാനമായ വിഷയങ്ങളിൽ മൗനം പാലിക്കുന്നു.

ഇതാണ് നമ്മുടെ ഭരണാധികാരി ...

എന്നാലും എതിരായി ഒന്നും പറയരുത്, ഒരു വാർത്തയും forward ചെയ്യരുത്...

എതിരായി പറയാനും forward ചെയ്യാനും രാഹുലും കോൺഗ്രസ്സും ഉണ്ടല്ലോ?


No comments: