Saturday, September 30, 2023

തീവ്രവാദിയെ അടിച്ചോടിക്കാം. കള്ളനായ രാഷ്ട്രീയക്കാരനെ അടിച്ചോടിക്കാൻ പറ്റില്ല.

നേരെ തിരിച്ച് പറയണം.

തീവ്രവാദിയെ അടിച്ചോടിക്കാം. 

കളവ് മാത്രം പറഞ്ഞ്, കളവ് മാത്രം ചെയ്ത് അധികാരത്തിൽ കയറുന്ന ആടിൻ്റെ തോലണിഞ്ഞ ചെന്നയ്ക്കളായ രാഷ്ട്രീയക്കാരരെ നിങ്ങൾക്ക് അടിച്ചോടിക്കാൻ പറ്റില്ല. 

അവർ സ്വയം കള്ളന്മാരും തീവ്രവാദികളും ആയിരിക്കെ, അവർ കളവ് മാത്രം നടത്തി തീവ്രവാദവും അക്രമവും ഉണ്ടാക്കി, ഒന്നും ചെയ്യാത്ത പച്ചപ്പാവം പോലെ നിന്ന് പച്ചപ്പാവങ്ങളെ ചൂണ്ടിക്കാണിച്ച് , അധികാരത്തിൻ്റെ സർവ്വസന്നാഹങ്ങളും അധികാരവും ഉപയോഗിച്ച് അതേ പച്ചപ്പാവങ്ങളെ അവർ കള്ളന്മാരും തീവ്രവാദികളും ആക്കും. 

ജനങ്ങൾ അത് വിശ്വസിച്ച് വഞ്ചിതരാവുകയും ചെയ്യും. 

ചിതലുകൾക്ക് ജനങ്ങൾ ജയ് വിളിക്കുകയും ചെയ്യും.

******

അക്രമം ചെയ്തതിൻ്റെ പേരിൽ കൊല്ലുന്നത് ഏതെങ്കിലും ഒരു തീവ്രവാദിയെ തീവ്രവാദിയെന്ന് ഏകപക്ഷീയമായി നാം വിളിച്ച് അങ്ങനെ ഒരാളിൽ ഒതുക്കിനിർത്തേണ്ട കാര്യമല്ലല്ലോ?

സുരക്ഷിത്വം പൂകി നമ്മുടെ നാട്ടിൽ അധികാരത്തിലിരിക്കുന്ന ഒരു നൂറായിരം നേതാക്കളും ഇതും ഇതിലപ്പുറവും ചെയ്തിരിക്കുന്നവരല്ലേ? 

വലിയ കള്ളന്മാർ വേറെ എവിടേക്കോ ചൂണ്ടി സ്വയം രക്ഷപ്പെടുന്നത് പോലെയല്ലേ ഉള്ളൂ കാര്യങ്ങൾ. 

ആര് ഭരിക്കുന്നു എന്നത് ശരിയെ അവരുടെതാക്കി മാറ്റി മറിക്കുന്നു.

അധികാരത്തിലേക്കുള്ള എളുപ്പവഴി അക്രമങ്ങളും കൊലപാതകങ്ങളും കലാപങ്ങളും ആണെന്ന് വന്ന നാട് കൂടിയല്ലേ നമ്മുടേത്?

അത്രമാത്രം.

******

ആരോടും വ്യക്തിപരമായി വിരോധമുണ്ടാവാൻ മാത്രമുള്ള വ്യക്തിപരമായ നിക്ഷിപ്ത താല്പര്യമോ അന്ധതയോ സ്വാർത്ഥതയോ ഒരു കാര്യത്തിലും ഈയുള്ളവനില്ല. 

അതുകൊണ്ട് തന്നെ ശരിക്കും ബോധ്യപ്പെട്ട സത്യം മാത്രം ഉപബോധമനസ്സിനെയും തകർത്ത് വിളിച്ചുപറയുന്നു. 

ഏറെക്കുറെ ഭ്രാന്തനെന്ന് തോന്നിപ്പിക്കും വിധം. 

ഒരു പക്ഷവും പിടിക്കാതെ. 

ഒരു പക്ഷത്തിൻ്റെയും പിന്തുണയില്ലാതെ. 

പൂർണമായും നഷ്ടക്കച്ചവടം നടത്തിക്കൊണ്ട്.

അനുകൂലമായി തോന്നാനുള്ള ഒന്നുമില്ലാതെ ചിലതും ചിലരും ബലൂൺ പോലെ പൊങ്ങിനിൽക്കുമ്പോൾ അത് ഒരു നിലക്കും അംഗീകരിക്കാൻ സാധിക്കാത്തതാണ്. 

അല്ലാതെ, വെറുപ്പും വിരോധവും അല്ല. 

ഒരുപക്ഷേ അധികാരികൾ കളിക്കുന്ന വെറുപ്പിൻ്റെയും വിദ്വേഷത്തിൻ്റെയും രാഷ്ടീയത്തോടുള്ള വിരോധം എന്ന് മാത്രം ഏറിയാൽ പറയാം.

ബലൂണായി വളർന്നത് വെറുപ്പും വിദ്വേഷവും വിഭജനവും മാത്രം കാരണമായാണ്, ഉപകരണമാക്കിയാണ് എന്നറിയുന്നത് കൊണ്ട് പ്രത്യേകിച്ചും. 

ഗുജറാത്ത് അക്കാര്യത്തിൽ ഏറ്റവും വലിയ മാതൃകയായി മുൻപന്തിയിലാണ് എന്നത് കൂടി കൂട്ടിവായിക്കുമ്പോൾ പ്രത്യേകിച്ചും. 

അതേ വിഭജനവും വെറുപ്പും വിദ്വേഷവും തന്നെ ഭരണാധികാരി പോലും ഇലക്ഷൻ പ്രചാരണത്തിന് വരെ ഉപയോഗിക്കുന്നു എന്ന് കാണുമ്പോൾ വേറൊന്നും പറയാനുമില്ല. 

ഇലക്ഷൻ പ്രചാരണത്തിന് എല്ലായിടത്തും പോകാൻ സാധിക്കുന്ന പാർട്ടി പ്രവർത്തകൻ മാത്രമായ അദ്ദേഹത്തിന് ഭരണാധികാരി എന്ന നിലക്ക് ഒരിക്കൽ പോലും കലാപത്തിൽ കത്തിയെരിയുന്ന ഒരു സംസ്ഥാനത്ത് പോകാൻ സമയം കിട്ടുന്നില്ല, അതേക്കുറിച്ച് ഒന്നുരിയാടാൻ സമയവും കിട്ടുന്നില്ല എന്ന് കാണുമ്പോഴുള്ള അദ്ദേഹത്തിലെ സൂത്രശാലിയായ വിഭജകനെയും വെറുപ്പ് വിതരണം ചെയ്യുന്നവനെയും കണ്ടുപോകുന്നു.

ഫേക്കുകള്‍ അവതാരങ്ങളായി വാഴ്ത്തപ്പെടുന്ന കാലം എന്ന് മാത്രം പറയാം. 

എത്രയെല്ലാം കളവ് കൊണ്ട് മാത്രം കെട്ടി ഉയർത്തിയ ഇതിന് മറ്റൊന്നും അവകാശപ്പെടാനുമില്ല 

ഒറിജിനലിനെക്കാള്‍ നല്ല ഒറിജിനലായി ഫേക്കുകള്‍ വിലസുന്ന കാലം ഇത്. 

ഒറിജിനൽ തോറ്റുപോകും.

Thursday, September 28, 2023

കാനഡ കൊലപാതകം: ഇന്ത്യ നിഷേധിച്ചിട്ടുണ്ട്. എന്നിട്ടും ചിലർക്ക്.....

കാനഡ: ഇന്ത്യയല്ല അത് ചെയ്തത്. 

അതുകൊണ്ട് തന്നെ ആ ചെയ്തതിനെ ന്യായീകരിക്കുകയും വേണ്ട. 

ക്രൂരവിനോദ മനസ്സ് ഇത്തരം സംഗതികൾക്കും ആൾക്കൂട്ടകൊലപാതകങ്ങൾക്കും വേണ്ടി കാത്തിരിക്കുന്നത് പോലെയുണ്ട് കാര്യങ്ങൾ. കുറേ ന്യായങ്ങൾ പറയാൻ, ക്രൂരവിനോദ മനസ്സിനെ തൃപ്തിപ്പെടുത്താൻ

*****

കാനഡയിലെ കൊലപാതകം ഒരു രാജ്യമെന്ന നിലക്ക് ഇന്ത്യ നിഷേധിച്ചിട്ടുണ്ട്. 

എന്നിരിക്കേ, എന്തിനാണ് ഇന്ത്യാവിരുദ്ധമായി ചിന്തിച്ച് നാമത് ഇന്ത്യയുടെ മേൽ കെട്ടിയാരോപിക്കുന്നത്? 

രാജ്യദ്രോഹവും വെറുപ്പും വിദ്വേഷവും മാത്രം വാക്കുകളും മുഖ്യപരിപാടികളുമായുള്ള ചിലരുടെ പുതിയ നിഘണ്ടുവിൽ ഇന്ത്യയാണ് ആ അക്രമം ചെയ്തത് എന്ന് പറയുന്നതാണ് രാജ്യസ്നേഹം എന്ന് വന്നിരിക്കുന്നു. 

അത്തരമൊരു പുതിയ നിഘണ്ടുവിൽ ഇന്ത്യയല്ല ചെയ്തത് എന്ന് പറയുന്നതാണ് രാജ്യദ്രോഹമെന്നും വന്നിരിക്കുന്നു.

രാജ്യത്തെയും രാജ്യസ്നേഹത്തേയും മാനിച്ചുകൊണ്ട് തന്നെ, മുറുകെപ്പിടിച്ചു കൊണ്ട് തന്നെ ചോദിക്കട്ടെ...

രാജ്യം കടന്ന് ഓരോരുത്തരും ഓരോ രാജ്യവും ഇങ്ങനെ ചെയ്യാൻ തുടങ്ങിയാൽ വല്ല അറ്റവും ആദ്യവും ഉണ്ടാവുമോ?

എല്ലാവർക്കും അവരവരുടെ ന്യായം ശരിയായിരിക്കും എന്നിരിക്കെ...

എല്ലാ രാജ്യങ്ങളും അവർക്ക് പറ്റിയ കോലത്തിൽ എതിരാളികളുടെ ശത്രുക്കളെ പോറ്റുന്നു. പണ്ട് എൽടിടിയെ നമ്മൾ താലോലിച്ചത് പോലെ. ഒരളവോളം ഒരുകാലം വരെ ഭീന്ദ്രൻവാലയെയും സംഘത്തെയും വേറെയും.... 

നമ്മുടെ സൗകര്യത്തിന് തീവ്രവാദത്തെ നല്ല വാദമാക്കി ചിത്രീകരിച്ച് വളർത്തുന്നു, 

നമ്മുടെ സൗകര്യത്തിന് തീവ്രവാദമെന്ന് വിളിച്ച് എന്തിനെയും തകർക്കുന്നു.

അങ്ങനെ ഓരോ രാജ്യവും ചെയ്യുകയും അവരുടെ ഏത് ചെയ്തിയെയും ന്യായീകരിക്കുകയും ചെയ്യുന്നു. 

എല്ലാവർക്കും അവർ ചെയ്യുന്നത് പുണ്യം, അതിന് നൂറായിരം ന്യായങ്ങൾ.

*******

അതാണ് ഏല്ലാ തീവ്രവാദികളും അവരുടെ കൂടെയുള്ളവർക്കും കൊടുക്കുന്ന ന്യായം. 

പുണ്യം ധർമ്മം എന്ന ന്യായം.

ഭരിക്കുന്നവർ തീവ്രവാദികളാണെങ്കിൽ അവരുടെ തീവ്രവാദം ശരിയും, അവർക്കെതിരെ വരുന്ന മിതവാദവും വിവേകവും പോലും തീവ്രവാദവുമെന്ന് വരും, അവതരിപ്പിക്കും. 

വന്യമൃഗങ്ങളുടെ ഭരണലോകത്ത് ഹിംസ പുണ്യം, അഹിംസ പാപം എന്ന് വരും 

******

ഈയുള്ളവൻ ഒരു നല്ല ഇന്ത്യൻ പൗരൻ. 

ഭരണകൂടത്തെ വിമർശിച്ചാൽ ഇന്ത്യൻ പൗരനല്ല എന്നാരോപിക്കുന്ന രീതി ആദ്യം നിർത്തണം. 

ഇന്ത്യ എന്നാൽ ഭരണകൂടവും അവരുടെ തെറ്റായ തീരുമാനങ്ങളും മാത്രമല്ല.

ഈയുള്ളവൻ ഇപ്പോഴും ഇന്ത്യയെ വിമർശിച്ചിട്ടില്ല. 

നിജ്ജാറിനെ കൊന്നത് ഇന്ത്യയാണെന്ന് കരുതുന്നത് പോലെയാണ് പലരും സംസാരിക്കുന്നത്. 

ഇന്ത്യ അങ്ങനെ ചെയ്തുവെന്ന് ഈയുള്ളവൻ ഒരുനിലക്കും കരുതുന്നില്ല. 

മറ്റാര് ചെയ്താലും ഒരു രാജ്യം എന്ന നിലക്ക് മറ്റൊരു രാജ്യത്തിൻ്റെ പരമാധികാരം ഇന്ത്യ ചോദ്യം ചെയ്യില്ല, ചെയ്യാൻ പാടില്ല.

ആ നിലക്ക് ഒരു രാജ്യം എന്ന നിലക്ക് കാനഡ ചെയ്തതും ഇപ്പോൾ ചെയ്യുന്നതും ശരിയാണെന്ന് മാത്രമാണ് പറയുന്നത്.

ഇന്ത്യൻപൗരനെ ഇൻഡ്യയിൽ വെച്ച് മറ്റ് വിദേശരാജ്യങ്ങൾ വന്ന് കൊല്ലുന്നത് ഇന്ത്യ നോക്കിനിൽക്കുമോ? 

ഇല്ല. 

അങ്ങനെ ഏതെങ്കിലും പരമാധികാരരാജ്യം നോക്കിനിൽക്കാൻ പാടുണ്ടോ? 

ഇല്ല.

അത് തന്നെയാണ് കാനഡയും ഒരു പരമാധികാരരാജ്യം എന്ന നിലക്ക് ചെയ്യുന്നത്.

എന്തിനാണ് ഇന്ത്യ അത്തരമൊരു പാടില്ലാത്ത സംഗതി അവിടെ പോയി അങ്ങനെ ചെയ്തുവെന്ന്  പലരും വെറുതേ സമ്മതിച്ചുകൊടുക്കുന്നത്?

******

ഇന്ത്യയെ അനുകൂലിക്കുകയെന്നാൽ ഭരണകൂടത്തിൻ്റെ എന്ത് കളവും കൊള്ളരുതായ്മകളും അന്ധമായി അനുകൂലിക്കുക എന്നതല്ല.  

ഭരണകൂടത്തിൻെറ തെറ്റുകളെ ചൂണ്ടിക്കാണിക്കുകയാണ് യഥാർത്ഥ ഇന്ത്യൻപൗരൻ്റെ ഉത്തരവാദിത്തവും ധർമ്മവും. 

എന്തബദ്ധം ചെയ്താലും ഓശാന പാടി അനുകൂലിക്കുക എന്നത് യാഥാസ്ഥിതിക വിശ്വാസികളെ പോലെയാവുകയാണ്. 

ജനാധിപത്യത്തിൽ ജനങ്ങൾ എപ്പോഴും തിരുത്തൽശക്തിയായി പ്രതിപക്ഷമായി നിൽക്കുകയാണ് വേണ്ടത്.

അറിയണം, ജനാധിപത്യത്തിൽ അധികാരം ജങ്ങളുടെതാണ്, അധികാരം ജനങ്ങളുടെ കയ്യിലാണ്. 

ഭരണകൂടം എന്നൊരു വിഭാഗം ജനാധിപത്യത്തിലില്ല. 

ഭരണകൂടം ജനങ്ങളെയല്ല പേടിപ്പിക്കേണ്ടത്. ജനങ്ങൾ ഭരണകൂടത്തെയാണ് പേടിപ്പിക്കേണ്ടത്ത്. 

രാജ്യദ്രോഹം എളുപ്പത്തിൽ ചെയ്യാനാവുക ഭരണകൂടത്തിനാണ്. അവരത് മറിച്ച് ആരോപിച്ചാലും. അവരത് മറിച്ച് ആരോപിക്കുകയും ചെയ്യും.

അതുകൊണ്ട് തന്നെ ജനങ്ങൾ ജാഗരൂകരായി നിൽക്കണം 

ജനാധിപത്യത്തിന് പാകമാകാത്ത അത്തരം ജനതയാണ് ഭരണകൂടം വേറെ എന്തോ സംഗതിയാണെന്ന് തെറ്റായി കരുതി വെറുതേ പേടിക്കുന്നത്. 

അത്തരമൊരു വിവരംകെട്ട ഇന്ത്യൻജനത രാഷ്ടീയ നേതൃത്വത്തിന് ധൈര്യം. ഇവിടെയുള്ള നെറികെട്ട രാഷ്ടീയ നേതൃത്വത്തിനുള്ള പട്ടുമെത്ത. 

അതവർ വെറുപ്പും വിദ്വേഷവും വിതരണം ചെയത്, തെറ്റിദ്ധരിപ്പിച്ച്, ശ്രദ്ധ തിരിച്ചുവിട്ട് വേണ്ടത്ര ദുരുപയോഗം ചെയ്ത് ആസ്വദിക്കുകയും ചെയ്യുന്നു.

ജനാധിപത്യത്തിൽ പ്രതിപക്ഷം ആവുകയെന്നത് വലിയൊരു ധർമ്മമാണ്. 

പ്രതിപക്ഷമാവൽ രാജ്യദ്രോഹി ആവലാണെന്ന് കരുതുന്നവർ ജനാധിപത്യ വിരോധികളാണ്, ജനാധിപത്യത്തിൻ്റെ കടക്കൽ കത്തിവെക്കുന്നവരാണ്. അവർ ഏകാധിപത്യ സർവ്വാധിപത്യ വാദികളാണ്.

കുറ്റാരോപണം നടത്തുക എളുപ്പമാണ്. 

ആർക്കും ആരുടെമേലും കുറ്റാരോപണം നടത്താം. 

പക്ഷേ കുറ്റാരോപണം നടത്തുന്നവർ നിയമം കയ്യിലെടുത്ത് ശിക്ഷനടപ്പാക്കുകയാണോ രീതി? 

അല്ല. 

അറിയാമല്ലോ, തെറ്റായ കുറ്റാരോപണം നമ്മുടേ പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും പേരിൽ വരെ ഉണ്ട്, ഉണ്ടായിരുന്നു. എത്രയോ മന്ത്രിമാരുടെ പേരിൽ ഇപ്പോഴും ഉണ്ട്. അവയൊക്കെയും ശരിയാണോ, ശരിയായിരുന്നുവോ? 

അല്ല.

ഇപ്പോഴും അവയൊക്കെയും  ശരിയാണെന്ന് വിശ്വസിക്കുന്നവരില്ലേ? 

ഉണ്ട്. 

എന്നുവെച്ച് വിദേശരാജ്യങ്ങൾ, അല്ലെങ്കിൽ സ്വദേശികൾ തന്നെ, അവർ ശരിയാണെന്ന് വിശ്വസിക്കുന്ന അത്തരം ആരോപണങ്ങളുടെ പേരിൽ നിയമം കയ്യിലെടുത്ത് ഇങ്ങനെ കൊല്ലണം എന്നാണോ പലരും പറയുന്നതിൻെറ അർത്ഥം? 

അങ്ങനെ ഏത് വിദേശിക്കും സ്വദേശിക്കും ഒരാളെ എങ്ങനെയും കൊല്ലാമെന്നാണോ അത്തരക്കാർ പറഞ്ഞുവരുന്നത്?

Uselessness finally prevails

No doubt there are or there may be or there can be some people like that, really useless. 

As you may have noted, saints or mystics are considered to be useless for those live for material objective gains, and for apparent look.

But wise people take lessons even from the fools' talks too. Because they are not sure which shell or purse the diamonds are hiding in.

But do you know useless are those who are really just because they are useless.

You are useful means you are in some other's hand, for their use, hence not free at all.

Hence, so supposed to be fools and useless people only talk wisdom. The wisdom of real freedom, the uselessness.

As you may have noted from the mud, considred by you as useless, comes up the great and beautiful Lotus, that which you consider as the മോസ് useful. 

Mud, atleast turns in its secondary state to be flowers.

Whereas flowers turns in its secondary state to be mud and dirt only.

Uselessness fanally prevails in this universality.

For what this whole universality is. For what this God is. 

Finally for nothing 

Purposeless and useless തെ whole affair of God and universality 

Because usefulness is decided by the masters.

Usefulness is decided for the use 

Usefulness is decided based on the criterion and scale they decide by the users for their use and need. 

God the universality has no master

God the universality has no users to decide the use.

God and universality is 

Because he is and because universality is. 

He is because is he is.

It is because it is.

No question of for what and why in front of and against God and universality.

Slaves are considered to be the most useful by the authoritarian rulers and masters.

All those who criticize rulers and masters for genuine reasons also can easily be termed and dumped by such authoritarian rulers and masters as useless, so that such rulers and masters can easily hide their faults and escape from their responsibility towards the people to answer them.

Hence all the opposition opposing the ruling party for their blatant and apparent mistakes can also be termed as useless by such ruling group...

Wednesday, September 27, 2023

എല്ലാ തീവ്രവാദികളും അവരവർക്ക് മാന്യന്മാർ, മിതവാദികൾ.

ഖാലിസ്ഥാൻ വാദം എവിടെയുള്ള ഏത് മത വർഗ്ഗ രാഷ്ട്രവാദവും പോലെ തെറ്റ്.

ഏത് മത വർഗ്ഗ രാഷ്ട്രവാദവും ഖാലിസ്ഥാൻ വാദം പോലെ തെറ്റ്. 

എല്ലാ തീവ്രവാദികളും അവരവർക്ക് മാന്യന്മാർ, മിതവാദികൾ. 

പക്ഷേ എല്ലാ തീവ്രവാദികളും തീവ്ര മത ദേശീയ വാദികളും ഒന്നറിയണം. 

നിങൾ ഒരു വിരൽ ചൂണ്ടുമ്പോൾ മൂന്നെണ്ണം നിങ്ങളിലേക്ക് തന്നെ തിരിഞ്ഞു ചൂണ്ടുന്നു എന്ന ബോധത്തോടെ, ബോധ്യത്തോടെ തന്നെ നിങൾ വിരൽ ചൂണ്ടണം. അല്ലെങ്കിൽ എങ്ങോട്ടും നിങൾ ആരുടെ നേരെയും കുറ്റം പറഞ്ഞ് വിരൽ ചൂണ്ടാതിരിക്കണം. 

നിങ്ങളുടെ തീവ്രവാദം ശരിയെന്നും മറ്റുള്ളവരുടെത് തെറ്റെന്നും വരുന്ന കാഴ്ചയും വ്യാഖ്യാനവും ആരോപണവും ശരിയല്ല. 

അങ്ങനെയുള്ള നിങ്ങളുടെ കാഴ്ചയും വ്യാഖ്യാനവും ആരോപണവും തന്നെ സ്വയം വേറൊരുതരം അസഹിഷ്ണുതയും തീവ്രതയും തീവ്രവാദവും ആണ്. 

യഥാർത്ഥ തീവ്രവാദത്തെ താലോലിച്ച് ഒളിച്ചുവെക്കുന്ന മറ്റൊരു തരം തീവ്രവാദം നിങ്ങളുടേത്. 

കാനഡ സ്വന്തം പൗരൻമാരെ അന്യവൽക്കരിച്ചും വിഭജിച്ചും വിവേചിച്ചും കാണാതിരിക്കുന്നു.

കാനഡയിൽ മതാടിസ്ഥാനത്തിലും വംശാടിസ്ഥാനത്തിലും പൗരൻമാരെ സംരക്ഷിക്കാതെയിരിക്കുന്നില്ല, തമ്മിലടിപ്പിക്കുന്നില്ല, അങ്ങനെയൊരു രാഷ്ട്രീയം കാനഡയിൽ ഇല്ല എന്ന വസ്തുത പറയാൻ നാം മറക്കരുത്. 

സ്വന്തം പൗരന്മാരുടെ ജീവന് കാനഡ വംശ മത ജാതി വർഗ്ഗ വ്യത്യാസമില്ലാതെ വിലകൽപിക്കുന്നു എന്നും നാം പറയാൻ മറക്കരുത്. 

*******

തീവ്രവാദികൾ ഏത് രാജ്യത്തും, ഏത് രാജ്യത്തിനും ഫലത്തിൽ അപകടം തന്നെ. 

തീവ്രവാദികൾ നാടിൻ്റെ സംരക്ഷകരായും ദേശസ്നേഹികളായും അവതരിക്കും. എന്നാലും അവർ അപകടകാരികൾ തന്നെയാണ്.

ചിലപ്പോൾ അങ്ങനെ നാടിൻ്റെ സംരക്ഷകരായി അവരെ നമുക്ക് തോന്നിയും പോകും. 

ചിതലിനെ മരം സംരക്ഷകരായി കണക്കാക്കുന്നത് പോലെ ഒരബദ്ധമാണത്.

ഹിറ്റ്ലറും മുസ്സോളിനിയും അവരുടെ സംഘങ്ങളും അങനെ സംരക്ഷകരാണെന്ന് അക്കാലത്ത് അവിടെയുള്ളവർക്ക് അപ്പപ്പോൾ തെറ്റിത്തോന്നിയത് പോലെ ഇപ്പോൾ നമുക്ക് ഇവിടെയും തോന്നാം. നമ്മുടെ തന്നെ ആത്മനാശത്തിന്. 

എല്ലാ മത ദേശ തീ വ്രവാദവും ഒരു പോലെ ആത്മനാശം മാത്രം വിളിച്ചു വരുത്തുന്നു. തെല്ലഹങ്കാരത്തോടെ. 

ആ നിലക്ക് നാം നമ്മുടെ തീവ്രവാദത്തെ നമുക്ക് വേണ്ടി വ്യാഖ്യാനിക്കും, ന്യായീകരിക്കും. 

നമ്മുടെ തീവ്രവാദം എന്തോ തേനും അമൃതുമാണെന്ന് നാം അഹങ്കരിക്കും

സംരക്ഷിക്കുന്നു എന്ന് തോന്നും വിധം പൊതിഞ്ഞുനിൽക്കുന്ന ചിതലുകളാണ് തീവ്രവാദവും തീവ്രവാദികളും. 

തീവ്രവാദം മതത്തിൻ്റെ പേരിലായാലും രാജ്യത്തിൻ്റെ പേരിലായാലും ചിതലുകൾ തന്നെ. 

നാടിനെ കാർന്നുതിന്നുന്ന ചിതലുകൾ തന്നെ.

******

നമ്മുടെ രണ്ട് കാലിലെയും തീവ്രവാദമെന്ന കൂടുതൽ അപകടകാരിയായ മന്ത് കാണാതെ ആരാൻ്റെ അര മന്ത് പോലുമല്ലാത്ത വെറും നീർവീഴ്ചയെ വലുതായി കാണുന്നത് പോലെ ആയിരിക്കരുത് നാം തീവ്രവാദം മറ്റുള്ളവരിൽ കാണുന്നതും ആരോപിക്കുന്നതും.

******

കാനഡ:  

ആരോപിക്കുന്നത് ശരിയാണോ എന്നറിയില്ല.  

പക്ഷേ പൗരൻ്റെ ജീവന് കാനഡ വില കല്പിക്കുന്നു. 

പൗരന്മാർ ഏത് മതക്കാരനും വംശജനുമായാലും എവിടെയെങ്കിലും പോയിക്കൊള്ളാൻ പറയുന്ന രാഷ്ടീയമുള്ള രാജ്യമല്ല കാനഡ.

*******

കുറ്റാരോപണം പോലെയാണോ വേറെ രാജ്യത്ത് ചെന്ന് അവിടത്തെ പൗരനെ കൊല്ലുക? 

അല്ല.

അങ്ങനെ എന്തെല്ലാം കുറ്റ ആരോപിതർ ഇൻഡ്യയിൽ ഭരണപക്ഷ പാർട്ടിയിൽ തന്നെ കിടക്കുന്നു? 

കർഷകരെ കൊന്ന മന്ത്രി പുത്രനും ബ്രിജ് ഭൂഷണും പ്രഗ്യയും അടക്കം.  

ഇന്ത്യ ഭരിക്കുന്ന പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പോലും ഒരുകാലത്ത് ഇതിനേക്കാൾ വലിയ കുറ്റങ്ങൾ ആരോപിക്കപ്പെട്ടവരല്ലെ?

കുറ്റങ്ങൾ ആരോപിക്കപ്പെട്ടവർ മുഴുവൻ കുറ്റം ചെയ്തവരാണ് എന്ന് ഒരു കോടതിയും ഇതുവരെ വിധിച്ചിട്ടില്ല. 

അതിനുള്ള വലിയ തെളിവല്ലേ നമ്മുടെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും തന്നെ 

ഇന്ത്യ നിജ്ജാറിനെ കൊന്നു എന്ന് ഇപ്പോഴും ഈയുള്ളവൻ കരുതുന്നില്ല, അംഗീകരിക്കുന്നില്ല. 

ഇന്ത്യ മറ്റൊരു രാജ്യത്ത് ചെന്ന് അവരുടെ പൗരനെ കൊന്നുകൊണ്ട് അവരുടെ sovereigntyയെ ചോദ്യംചെയ്യുമെന്ന് ഈയുള്ളവൻ കരുതുന്നില്ല, അംഗീകരിക്കുന്നില്ല.

നിജ്ജാറിനെ ഇന്ത്യക്ക് കാനഡ കൈമാറുന്ന കാര്യവും ഇന്ത്യയിലേക്ക് നിജ്ജാറിനെ കയറ്റിഅയക്കുന്ന വിഷയവും ചർച്ച ചെയ്യാൻ പോലും സാമാന്യയുക്തിയും ധാരണയും വെച്ച് നമുക്ക് സാധിക്കില്ല.

Extradition treaty പോലും നമ്മുടെ രാജ്യത്തെ പൗരൻ അവിടെ ചെന്നാലെ ബാധകമാവൂ.

കാനഡയുമായി extradition treaty ഉണ്ടോ എന്നറിയില്ല. ഉണ്ടാവാൻ സാധ്യതയില്ല.

ഇനി കാനഡയുമായി extradition treaty ഉണ്ടെങ്കിൽ പോലും കനേഡിയൻ പൗരനെ കാനഡ ഇന്ത്യയിലേക്ക് കയറ്റി അയക്കാൻ ഒരു extradition treatyയും മതിയാവില്ല, പറയില്ല, ആവശ്യപ്പെടില്ല.

സ്വന്തം പൗരൻമാരെ സംരക്ഷിക്കുന്ന കാനഡയുടെ നടപടിയിൽ എന്തിന് നാം കുറ്റം കാണണം? 

കാനഡ പിന്നെന്ത് ചെയ്യണം?

നീരവ് മോഡിയും വിജയ് മല്യയും മെഹൂൽ ചോസ്കി അന്യരാജ്യങ്ങളിലെ പൗരന്മാർ അല്ലാതിരുന്നിട്ട് പോലും പല കോലത്തിൽ സ്വന്തം നാട്ടിൽ വന്ന് നിയമത്തിന് കീഴടങ്ങാതെ അന്യരാജ്യത്ത് സുരക്ഷിതരായി നിലകൊള്ളുന്നതിൽ ആരും വല്ലാതെ അസ്വസ്ഥപ്പെടുന്നുമില്ല.

വാക്കുകളുടെ സൗന്ദര്യം പ്രവൃത്തിക്കുണ്ടാകുമെങ്കിൽ

വാക്കുകളുടെ സൗന്ദര്യം 

പ്രവൃത്തിക്കുണ്ടാകുമെങ്കിൽ 

ലോകവും ജീവിതവും 

കവിത പോലെ തന്നെ സുന്ദരം.


വാക്കുകൾ ഉപചാരം പോലെ, 

യാന്ത്രികമായി, 

ഹൃദയം തൊടാതെ 

ഒരു മറയായി.


എന്നത് 

ഓരോ ഇൻശാ അല്ലയും 

മാഷാഅല്ലയും 

അൽഹംദുലില്ലയും 

ഓരോ ദിവസവും 

ഓരോ നിമിഷവും 

ഓർമിപ്പിക്കുന്നു.


******


ഉപചാരം പോലെ, 

ആത്മാർത്ഥത അശേഷമില്ലാതെ 

അഭിനയിക്കുന്നവരുടെ മുമ്പിൽ 

നിങ്ങൾക്കും 

ഉപചാരം പോലെ, 

ആത്മാർത്ഥത അശേഷമില്ലാതെ 

അഭിനയിക്കേണ്ടി വരും. 


തുറന്നടിച്ച് കീറിപ്പൊളിച്ച്

അവരെ കാണിക്കാത്തിടത്തോളം

നിങ്ങൾക്കും അഭിനയിക്കേണ്ടി വരും.


തുറന്നടിച്ച് കീറിപ്പൊളിച്ച് 

നിങ്ങളവരെ കാണിച്ചാലോ? 


നിങൾ അവരുടെ ശത്രുവാകും. 


ഇനി ഉപചാരം പോലെ, 

ആത്മാർത്ഥത ഇല്ലാതെ 

എവിടെയെങ്കിലും നിങൾ പോയാലോ? 


അവിടെ നിങ്ങളും 

അഭിനയിക്കുന്നവനാകും. 


തുറന്നടിച്ച് കീറിപ്പൊളിച്ച്

നിങ്ങളെയവർ 

കാണിക്കാത്തിടത്തോളം

അവർക്കും അഭിനയിക്കേണ്ടി വരും.


തുറന്നടിച്ച് കീറിപ്പൊളിച്ച് 

നിങ്ങളെയവർ കാണിച്ചാലോ? 


അവർ നിങ്ങളുടെ ശത്രുവാകും.


Tuesday, September 26, 2023

ഇല നക്കിപ്പട്ടിയുടെ ചിറി (ചുണ്ട്) നക്കിപ്പട്ടികൾ

"ഇല നക്കിപ്പട്ടിയുടെ ചിറി (ചുണ്ട്) നക്കിപ്പട്ടികൾ.

ഇന്ത്യൻ ജനാധിപത്യത്തിലെ ജനങ്ങൾ. 

ഇല നക്കിപ്പട്ടിയുടെ ചിറി (ചുണ്ട്) നക്കാൻ കാത്തുനിൽക്കുന്നവർ. 

ഇല നക്കിപ്പട്ടിയുടെ ചിറി (ചുണ്ട്) എങ്ങനെയെങ്കിലും നക്കാൻ കിട്ടുന്നത് തന്നെ ഇലനക്കിപ്പട്ടികൾ നൽകുന്ന വലിയ സൗജന്യവും ഔദാര്യവുമായി  കണക്കാക്കുന്ന ഒരു ജനത ഇന്ത്യൻജനത.

ഇലനക്കിപ്പട്ടികൾ തന്നെയായ ഈ ജനത നക്കുന്ന ഒരോ ഇലയും അതിലെ സദ്യയും ഇലനക്കിപ്പട്ടികളായ തങ്ങളുടെ തന്നെ ഇലയും സദ്യയും ആണെന്നറിയാത്ത ഒരു ജനത ഇന്ത്യൻജനത. 

ഇവിടെ നടമാടുന്ന ജനാധിപത്യത്തിൽ തങ്ങളെ ഭരിക്കാൻ കൊതിച്ച് മത്സരിച്ചു വരുന്നവർ തങ്ങളുടെ ഇലയും സദ്യയും മുഴുവൻ ഭക്ഷിക്കാൻ വരുന്നവർ മാത്രമാണെന്ന് മനസ്സിലാക്കാത്ത ഒരു ജനത ഇന്ത്യൻജനത. 

അങ്ങനെ തങ്ങളെ വഞ്ചിച്ച് ചൂഷണം ചെയ്യുന്നവരെ പാടിപ്പുകഴ്ത്തുന്ന ചിറിനക്കിപ്പട്ടികൾ തന്നെയായ ഒരു ജനത.

ചിതലുകളെ സംരക്ഷകരായി കാണുന്ന ഒരു ജനത. 

ചിതലുകൾ നശിപ്പിക്കാൻ നൽകുന്ന ആവരണം സംരക്ഷണ വചമായി കണക്കാക്കുന്ന പച്ചപ്പാവങ്ങളായ ജനത. 

വെട്ടിനശിപ്പിക്കാൻ വരുന്നവരെ തങ്ങളെ നനച്ച് വളർത്തുന്ന വരായി കണക്കാക്കുന്ന ഒന്നും മനസ്സിലാവാത്ത ഒരു ജനത ഇന്ത്യൻജനത.

തങ്ങളുടെ വിവരക്കേട് നൽകിയ നിഷ്കളങ്കതയെ ദുഷ്ടതയാക്കി മാറ്റിയ ജനത. 

തങ്ങളുടെ വിവരക്കേട് തന്നെയായ നിഷ്കളങ്കതയെ

ദുഷ്ടതയാക്കി മാറ്റാൻ എന്ത് കളവും പറഞ്ഞ് visgwadippikkunn ദുഷ്ടശക്തികൾക്ക് തുറന്ന് നിന്നുകൊടുക്കുന്ന ഒന്നിനും കൊള്ളാത്ത ഒരു ജനത ഇന്ത്യൻ ജനത.

*******

ഒരു പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഒന്നും നിങ്ങൾക്ക് അവരുടെ പോക്കറ്റിൽ നിന്നുമെടുത്ത് സൗജന്യമായി തരുന്നില്ല. 

പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും മന്ത്രിമാരും മറ്റ് അധികാരികളും നിങ്ങളുടെ ചിലവിൽ മാത്രം ജീവിതം മുഴുക്കെയും നിങ്ങൾക്കാർക്കും സങ്കല്പിക്കാൻ സാധിക്കാത്തത്ര  ആർഭാടപൂർവ്വം വെറും സൗജന്യമായി, ലാഭ നഷ്ഠങ്ങൾക്ക് വിധേയ മല്ലാതേ ജീവിക്കുകയാണ്. അവരുടെ ഏറ്റവും നല്ല വീടും കാറും ഫോണും കണ്ണടയും ചെരുപ്പും ഭക്ഷണവും ചികിത്സയും ഒക്കെ അവർക്ക് തീർത്തും സൗജന്യം. നിങ്ങളുടെ ചിലവിൽ ജീവിതകാലം മുഴുവൻ അവർക്ക് എല്ലാം സൗജന്യം.

നിങൾ നൽകുന്ന നികുതി പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും അവരുടെ എല്ലാ ആവശ്യങ്ങൾക്കും അനാവശ്യങ്ങൾക്കും ആർഭാടങ്ങൾക്കും വേണ്ടി കണക്കില്ലാതെ ചിലവഴിച്ചതിന് ശേഷം മാത്രമാണ് എന്തോ ചില്ലറ മാത്രമായി നിങ്ങളിലേക്ക് തിരിച്ചുതരുന്നത്. നിങ്ങളത് അവർ തരുന്ന സൗജന്യം പോലെ കരുതുന്നതാണ് നിങൾ നടത്തുന്ന ഏറ്റവും വലിയ തെറ്റിദ്ധാരണ.

അതും നിങൾ നൽകുന്ന നികുതി നിങ്ങളിലേക്ക് തിരിച്ചുവരുന്നത് പല വഴികളിൽ വീണ്ടും അനാവശ്യമായി ചിലവഴിച്ചതിനും ഒരായിരം കമ്മിഷനുകളുടെ അഴിമതികൾ നടന്നതിന് ശേഷവും മാത്രമാണ്. 

നിങൾ നൽകുന്ന നികുതി മുഴുവൻ ഒന്നും നഷ്ടപ്പെടാതെ അധികാരികളിൽ എത്തും. 

പക്ഷേ നിങ്ങളെ നലികിയ അതേ നികുതി നിങ്ങളിലേക്ക് തിരിച്ചുവരുന്നത് പലവഴികളിൽ നഷ്ടപ്പെട്ടും അഴിമതി നടന്നും മാത്രം. അങ്ങനെ  എന്തെങ്കിലും ചിലത് മാത്രം. സൗജന്യമെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ. നിങ്ങളുടെ മറവി കാരണം.

*******

സൗജന്യം ആര് ആർക്ക് നൽകുന്നു?

പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും മന്ത്രിമാരും നിങ്ങൾക്കല്ല സൗജന്യം തരുന്നത്. 

പകരം നിങ്ങളാണ് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും അവരുടെ ആർഭാടപൂർണമായ ജീവിതവും ചിലവും സൗജന്യമായി നൽകുന്നത്.

Monday, September 25, 2023

പ്രാർത്ഥിക്കുന്നവർ ദൈവത്തെ കുറ്റപ്പെടുത്തുകല്ലേ ചെയ്യുന്നത്?

യഥാർത്ഥ ദൈവവിശ്വാസി പ്രാർത്ഥിക്കുമോ? 

ഇല്ല. 

എന്തുകൊണ്ടില്ല? 

അവൻ ശരിക്കും ദൈവത്തിൽ വിശ്വസിക്കുന്നു, 

ദൈവം എല്ലാമറിയുന്നുവെന്നും 

ശരി മാത്രം ചെയ്യുന്നുവെന്നും 

വിശ്വസിക്കുന്നു എന്നതിനാൽ. 

തൻ്റെ ആപേക്ഷികതയിൽ 

നല്ലതായും മോശമായും തോന്നിയാലും

 അത് വകവെക്കാതെ അവൻ ദൈവത്തിൽ വിശ്വസിക്കുന്നു.

******

ശരിക്കും മറ്റുള്ളവർ നമുക്ക് വേണ്ടി പ്രാർത്ഥിക്കുന്നുവെങ്കിൽ.... 

അപ്പോഴും എൻ്റെ കാര്യം ഞാൻ പറഞാൽ കേൾക്കാത്ത ദൈവമുണ്ടാവുമോ?

എൻ്റെ കാര്യം മറ്റുള്ളവർ പറഞ്ഞറിയേണ്ടിവരുന്ന ദൈവമുണ്ടാവുമോ?

എൻ്റെ കാര്യം മറ്റുള്ളവർ പറയണമെന്ന് ദൈവം കരുതുമോ? 

മറ്റുള്ളവർ ഞാൻ പറയുന്നത് പോലെ ഉള്ളറിഞ്ഞ് പൊരുളറിഞ്ഞ്, ആഴവും പരപ്പും തൊട്ട്, വേദനയും വികാരവും വെച്ച് എൻ്റെ കാരൃം പറയുമോ?

എൻ്റെ കാര്യം എനിക്കറിയും പോലെ മറ്റുള്ളവർ അറിയുമോ?

എൻ്റെ കാരൃം എന്നെക്കാളും മറ്റുളളവരെക്കാളും അറിയുക ദൈവമല്ലേ?

അല്ലെങ്കിലും ദൈവത്തിനറിയാത്ത എന്ത് കാര്യമാണ് മറ്റുള്ളവർ പ്രാർത്ഥിച്ചിട്ട് ദൈവത്തിന് അറിയേണ്ടി വരിക?

******

ദൈവത്തോട് പ്രാർത്ഥിക്കുന്നവർ ശരിക്കും ദൈവത്തെ കുറ്റപ്പെടുത്തുകല്ലേ ചെയ്യുന്നത്?

ദൈവത്തോട് പ്രാർത്ഥിക്കുന്നവർ ശരിക്കും ദൈവത്തിൽ ആരോപണം നടത്തുകയല്ലേ ചെയ്യുന്നത്?

ദൈവം അറിഞ്ഞില്ല.

ദൈവം ചെയ്യേണ്ടത് പോലെ ചെയ്തില്ല.

ദൈവത്തോട് മറന്നുപോയി.

ദൈവത്തെ ഓർമ്മിപ്പിക്കേണ്ടി വരുന്നു.

ദൈവം ചെയ്തതിൽ തെറ്റുണ്ട്. 

ദൈവം ചെയ്ത തെറ്റുകൾ നാം കണ്ടെത്തുന്നു. അവക്ക് തിരുത്ത് വേണ്ടതുണ്ട്. 

അതിനാൽ നാം ദൈവത്തോട് ആ മറന്നുപോയ, തെറ്റിപ്പോയ കാര്യങ്ങളും തിരുത്താൻ പ്രാർത്ഥിക്കേണ്ടതുണ്ട്. 

ആ നിലക്ക് പ്രാർത്ഥിക്കുന്നവർ ദൈവത്തിൻ്റെ കുറ്റവും തെറ്റും കണ്ടെത്തിയിരിക്കുന്നു. 

പ്രാർത്ഥിക്കുന്നവർ ദൈവത്തെ പേർത്തും പേർത്തും പറഞ്ഞ് തിരുത്താൻ ശ്രമിക്കേണ്ടി വരുന്നു. 

പ്രാർത്ഥിക്കുന്നവർ ദൈവത്തെ ദൈവത്തിൻ്റെ തന്നെ അശ്രദ്ധയിൽ നിന്നും മറവിയിൽ നിന്നും ഉണർത്താൻ പേർത്തും പേർത്തും പ്രാർത്ഥിച്ചു കൊണ്ട് ശ്രമിച്ചുകൊണ്ടേയിരിക്കുന്നു 

എത്ര പറഞ്ഞാലും കേൾക്കാതെ,  തിരുത്താതെ ദൈവം എന്ന് പേർത്തും പേർത്തും പ്രാർത്ഥിക്കുന്നവർ വരുത്തുന്നു.

എന്നൊക്കയുള്ള കുറ്റവും ആരോപണവും തന്നെയല്ലേ ഓരോ പ്രാർത്ഥനയും ദൈവത്തിൻ്റെ മേൽ നടത്തുന്നത്?

എന്നൊക്കയുള്ള കുറ്റവും ആരോപണവും തന്നെയല്ലേ ഓരോ പ്രാർത്ഥിക്കുന്നവനും ദൈവത്തിൻ്റെ മേൽ നടത്തുന്നത്?

എന്തിനാണ് പ്രവർത്തിക്കാത്തത് പറയുന്നത് (പ്രാർത്ഥിക്കുന്നത്)?

 "എന്തിനാണ് നിങൾ പ്രവർത്തിക്കാത്തത് പറയുന്നത് (പ്രാർത്ഥിക്കുന്നത്)?"

"പ്രവൃത്തിക്കാത്തത് പറയുക ദൈവത്തിങ്കൽ ഏത്ര വലിയ പാപമായിരിക്കുന്നു."  (ഖുർആൻ).

ചെയ്യാൻ സാധിക്കുമെന്നിരിക്കെയും അത് ചെയ്യാത്തവർ അവർ സ്വയം പ്രവൃത്തിക്കാത്തത് ദൈവത്തോട് പ്രാർത്ഥിക്കുക, പറയുക. 

അവർ യഥാർഥത്തിൽ ദൈവത്തെ വിഡ്ഢിയാക്കാൻ ശ്രമിക്കുന്നു.

ഖുർആനികമായി അങ്ങനെ പ്രാർത്ഥിക്കുക, പറയുക ഏറ്റവും വലിയ കാപട്യവും പാപവും എന്നർത്ഥം.

*****

ഇനിയൊരു ചോദ്യം:

അവരവർക്ക് വേണ്ടിയല്ലാതെ യഥാർഥത്തിൽ മഹാഭൂരിപക്ഷവും പ്രാർത്ഥിക്കുന്നുവോ? 

ഇല്ല. ഏറിയാൽ മേമ്പൊടി പോലെ മാത്രമല്ലാതെ. അത്രക്ക് സ്വാർത്ഥരാണ് മനുഷ്യരിൽ മഹാഭൂരിപക്ഷവും.

എന്നിരിക്കെ, "പ്രാർത്ഥിക്കുന്നു"ണ്ടെന്ന് പറയുന്നവരിൽ മഹാഭൂരിപക്ഷവും അങ്ങനെ പറയുമ്പോൾ, അല്ലെങ്കിൽ പ്രാർത്ഥിക്കുമ്പോൾ എന്തർത്ഥമാക്കുന്നു?

പ്രാർത്ഥിക്കാൻ മാത്രം ആത്മാർഥതയുള്ളവർ, സാധിക്കുമെങ്കിൽ പ്രവർത്തിക്കുകയും ചെയ്യില്ലേ? 

അതേ, പ്രാർത്ഥിക്കാൻ മാത്രം ആത്മാർഥതയുള്ളവർ, സാധിക്കുമെങ്കിൽ പ്രവർത്തിക്കുകയും ചെയ്യും.

അവരുടെ പ്രാർത്ഥന തന്നെ പ്രവൃത്തിയും പ്രവൃത്തി തന്നെ പ്രാർത്ഥനയുമാവും.

******

പിന്നെന്താണ് പ്രാർത്ഥിക്കുന്നു"ണ്ടെന്ന് പറയുന്നവർ ചെയ്യുന്നത്? 

വെറും വെറുതെ തൊലിപ്പുറത്ത് പറയുക 

പ്രവൃത്തിയിൽ പിശുക്കും പ്രാർത്ഥനയിൽ ഉദാരതയും കാട്ടുന്നവർ ദൈവത്തെ വിഡ്ഢിയാക്കുന്നു.

അവർ ചെയ്യാത്തതിന് കുറ്റം ദൈവത്തിലിടുക മാത്രം. 

വെറും വെറുതെ"ഇൻശാ അല്ലാ" എന്ന് പറയും പോലെ. 

യഥാർഥത്തിൽ അവർ സ്വയം ഉദ്ദേശിക്കാത്തതിന് ദൈവം ഉദ്ദേശിക്കാത്തത് കൊണ്ടാണെന്ന ആരോപണവും മറയും ഉണ്ടാക്കുക.

തങ്ങൾ വിചാരിച്ചിട്ടും ആഗ്രഹിച്ചിട്ടും ദൈവം ചെയ്യാത്തതാണെന്ന് വരുത്തുക.

തങ്ങൾ ഒന്നും ചെയ്യാനുദ്ദേശിക്കാത്തതിന് ദൈവത്തിൽ മറയിട്ട് ന്യായം കണ്ടെത്തി കുറ്റബോധം തീർക്കുക.

തങ്ങൾ ഒന്നും ചെയ്യാത്തതിൻ്റെയും ചെയ്യാൻ ഉദ്ദേശിക്കാത്തതിൻെറയും കുറ്റബോധം പ്രാർത്ഥിച്ച് തീർക്കുക.

എല്ലാറ്റിനും കുറ്റം ദൈവത്തിലിടുക.

അങ്ങനെ ഒന്നും ചെയ്യാതെ എല്ലാം ചെയ്യുന്നുവെന്ന് വരുത്തുക, വിശ്വസിപ്പിക്കുക .

അവർ ദൈവത്തിൽ നിന്നും വിട്ടുവീഴ്ച തേടും. അതേ വിട്ടുവീഴ്ച അവർ ആരോടും കാണിക്കില്ല.

അവർ ദൈവത്തോട് വിശാലത തേടും. അതേ വിശാലത അവർ ആരോടും കാണിക്കില്ല.

******

"നിങ്ങൾക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നുണ്ട്". ഒരു ചിലവും നഷ്ടവും അദ്ധ്വാനവും ഇല്ലാത്ത വെറുംവാക്ക്. 

പത്ത് പൈസ കൊടുത്ത് സഹായിക്കാൻ ഉദ്ദേശിക്കാത്തവൻ്റെ മറ, ഉദാരതാ നാട്യം.

ഔദാര്യം മുഴുവൻ ദൈവം നടപ്പാക്കേണ്ടത്. 

നമ്മൾ നടപ്പാക്കുന്നത് വെറും പിശുക്കും സങ്കുചിതത്വവും. 

എന്ന് അർത്ഥമാക്കുന്നത് പോലെ പല പ്രാർത്ഥനകളും പറച്ചിലുകളും.

 



Sunday, September 24, 2023

ആൻ്റണിക്കും എലിസബത്തിനും അറിയാം.

ആൻ്റണിക്കും എലിസബത്തിനും സ്വന്തം ജീവിതാനുഭവം വെച്ചും അല്ലാതെയും അറിയാം:

എല്ലാ ഉദ്യോഗസ്ഥപ്രഭുക്കന്മാരെയും രാഷ്ട്രീയനേതാക്കളെയും പോലെ അറിയാം.

മതവും പൗരോഹിത്യവും രാജ്യവും രാഷ്ട്രീയവും അതിന് പറ്റിയ വലിയ മറ.

നാടിൻ്റെയും പാർട്ടിയുടെയും ജനങ്ങളുടെയും ചിലവിൽ ജീവിതം മുഴുവൻ ജീവിക്കുന്നതിൻെറ സുഖം.

ലാഭനഷ്ടങ്ങൾക്ക് വിധേയമല്ലാതെ സുരക്ഷിതമായി എല്ലാ സുഖസൗകര്യങ്ങളും  ആർഭാടപൂർവ്വം നാടിൻ്റെയും പാർട്ടിയുടെയും ചിലവിൽ ആസ്വദിക്കുന്നതിൻെറ ഒരെളുപ്പം. 

അതുകൊണ്ട് തന്നെ ഭാര്യയുടെ മറപിടിച്ച് മകനുവേണ്ടിയും തന്ത്രപൂർവം ആൻ്റണി അത് തന്നെ സാധിച്ചുകൊടുക്കാൻ സാധിക്കുമോ എന്ന് ശ്രമിച്ചുനോക്കുന്നു. 

മക്കൾ രാഷ്ട്രീയം നടപ്പാക്കുന്ന എല്ലാവരെയും പോലെ. 

******* 

ആൻ്റണിക്കും എലിസബത്തിനും അതങ്ങനെ തന്നെ.

മക്കൾ കാര്യമായ കഴിവും സിദ്ധിയും ഉളളവരല്ല എന്നുള്ളിലറിഞ്ഞ് വേവലാതിപൂകുന്ന ഏതൊരച്ഛനെയും അമ്മയെയും പോലെ അതങ്ങനെ തന്നെ അവർക്കും. 

കഴിവുകെട്ട മക്കൾ ഏതൊരു മാതാവിനും പിതാവിനും ജീവിതത്തിലുടനീളം കുറ്റബോധവും ഉൾഭയവും വേവലാതിയും ഉണ്ടാക്കിക്കൊണ്ടിരിക്കും. 

താൻ ജനിപ്പിച്ചത് കാരണമാണല്ലോ  ഇവനുണ്ടാകാൻ പോകുന്ന എല്ലാ ദുരിതങ്ങളും പ്രയാസങ്ങളും എന്നോർത്തുണ്ടാവുന്ന കുറ്റബോധവും ഉൾഭയവും വേവലാതിയും ഏതൊരു മാതാവിനും പിതാവിനും ഉണ്ടായിക്കൊണ്ടിരിക്കും, ദിനേന അധികരിച്ച്കൊണ്ടിരിക്കും. 

മാതാപിതാക്കളുടെ  ഉത്തരവാദിത്തബോധമായി മാറുന്ന കുറ്റബോധവും ഉൾഭയവും വേവലാതിയും ഇതാണ്.

******

ആദ്യമാദ്യം ഔദാര്യമായി കിട്ടും. 

പിന്നീട് മെല്ലമെല്ലെ അത് പ്രതീക്ഷിക്കും. 

പിന്നെപ്പിന്നെ ആ ഔദാര്യത്തെ തൻ്റെ അവകാശമാക്കി മാറ്റും. 

എല്ലാവരും അറിഞ്ഞും അല്ലാതെയും അഴിമതിക്കാരാവുന്നത് ഇങ്ങനെ. 

മതവും പൗരോഹിത്യവും രാജ്യവും രാഷ്ട്രീയവും അതിന് പറ്റിയ വലിയ മറ.

ജീവിതമെന്ന രാജാവ് നഗ്നനാണെന്നും വികൃതമാണെന്നും ആരും പറയില്ല.

ജീവിതമെന്ന രാജാവ് നഗ്നനാണെന്നും വികൃതമാണെന്നും ആരും പറയില്ല.

ജീവിക്കുന്നവൻ്റെ ബാധ്യതയായിരിക്കുന്നു ജീവിതം അതീവ സുന്ദരൻമാണെന്ന് പറയൽ. 

അതും കഷ്ടപ്പെട്ട് ശ്വാസം മുട്ടി ജീവിക്കുന്നവൻെറ വരെ ബാധ്യതയായിരിക്കുന്നു ജീവിതം അതീവസുന്ദരമാണെന്ന് പറയൽ.

മനുഷ്യൻ്റെ സങ്കല്പവും ഭാവനയും എഴുതിയും പറഞ്ഞും വരച്ചും ഉണ്ടാക്കിയ സൗന്ദര്യമാണ് ജീവിതത്തിന് ഏറെയും. 

യഥാർഥത്തിൽ ജീവിതത്തിന് എന്ത് സൗന്ദര്യമാണ് ഉളളത്? 

കുടിച്ചത് തന്നെ കുടിക്കുന്നതോ? 

തിന്നത് തന്നെ തിന്നുന്നതോ? 

ഉറങ്ങിയത് പോലെ ഉറങ്ങുന്നതോ?

ശ്വസിച്ചത് പോലെ ശ്വസിക്കുന്നതോ?

എന്താണ് സൗന്ദര്യം?

ഇതിനൊക്കെ വേണ്ടി അധ്വാനിക്കേണ്ടി വരുന്നതോ? രണ്ടറ്റം മുട്ടിച്ച് ജീവിക്കാൻ.

അങ്ങനെയൊക്കെ അധ്വാനിച്ച് ജീവിക്കുമ്പോഴും സമൂഹത്തിൽ പിടിച്ചുനിൽക്കാൻ അഭിനയിക്കേണ്ടി വരുന്നതോ?

തുപ്പുന്ന ചുണ്ട് തന്നെ വേണം ചുംബിക്കാൻ. 

മൂത്രമൊഴിക്കുന്ന, കാഷ്ടിക്കുന്ന, രക്തമൊഴുക്കുന്ന ഭാഗം തന്നെ വേണം ലൈംഗികതക്ക്.   

എന്ത് സൗന്ദര്യമാണ് ജീവിതത്തിന്? 

ഒരു സൗന്ദര്യവും ജീവിതത്തിനില്ല. 

എത്രയെല്ലാം എന്തെല്ലാം കൊണ്ട് മറച്ചുവെച്ചാലും ഏറെയും ആവർത്തന വിരസതയുടെത് മാത്രമല്ലാതെ.

രോഗം കൊണ്ടും അധ്വാനം കൊണ്ടും വീർപ്പുമുട്ടിക്കുന്ന, ജീവിക്കാൻ തന്നെ ഏറെ പോരടിക്കേണ്ടി വരുന്ന ജീവിതമെന്ന രാജാവ് നഗ്നനാണെന്നും വികൃതമാണെന്നും ആരും പറയില്ല. 

ആർക്കും പറയാൻ ധൈര്യം വരില്ല. 

അങ്ങനെ പറഞാൽ വേര് മുറിഞ്ഞ് പോകുമോ എന്ന ഭയമാണ്. 

ജീവിതത്തിൻ്റെ തന്നെ വേര് മുറിഞ്ഞ്പോകുമോ എന്ന ഭയം. 

Wednesday, September 20, 2023

ദൈവവും പ്രാപഞ്ചികതയും ഒരു ബിന്ദു. ഒരു ബിന്ദു പോലുമല്ല.

നാശമുള്ളതിന് സമയമുണ്ട്, 

നാശമുള്ളതിന്, നാശമെന്നത് ഉള്ളത് കൊണ്ട് തന്നെ വ്യത്യാസങ്ങൾ ഉണ്ട്, വ്യത്യാസങ്ങൾ ഉണ്ടാവുന്നുണ്ട്. മാറ്റങ്ങളുണ്ട്, മാറ്റങ്ങൾ ഉണ്ടാവുന്നുണ്ട്.

നാശമുള്ളതിന് നാശവും വ്യത്യാസങ്ങളും മാറ്റങ്ങളും ഉണ്ടാവുന്നത് കൊണ്ട് തന്നെ സമയമെന്ന സംഗതിയും സങ്കല്പവുമുണ്ട്. നാശമെന്നതും മാറ്റങ്ങളും ഉണ്ടാക്കുന്ന സമയം.

നാശമില്ലാത്തതിന് സമയമില്ല.

നാശമില്ലാത്തതിന്, നാശമെന്നതും മാറ്റങ്ങളും ഇല്ലാത്തത് കൊണ്ട് തന്നെ വ്യത്യാസങ്ങൾ ഇല്ല , വ്യത്യാസങ്ങൾ ഉണ്ടാവുന്നില്ല. 

നാശമില്ലാത്തതിന് നാശമെന്നതും വ്യത്യാസങ്ങളും മാറ്റങ്ങളും ഇല്ലാത്തത് കൊണ്ട് തന്നെ സമയമെന്ന സംഗതിയും സങ്കൽപവുമില്ല. 

നാശമുള്ളതിന് സമയം ഉള്ളത് കൊണ്ട് തന്നെ, മാറ്റവും വ്യത്യാസവും ഉളളത് കൊണ്ട് തന്നെ, ഭൂതവും വർത്തമാനവും ഭാവിയും അപ്പുറവും ഇപ്പുറവും ഉണ്ട്.  ഭൂതവും വർത്തമാനവും ഭാവിയും അപ്പുറവും ഇപ്പുറവും എന്ന സംഗതിയുണ്ട്, സങ്കല്പമുണ്ട്.

നാശമില്ലാത്തതിന് നാശമില്ലാത്തത് കൊണ്ട് തന്നെ, സമയം ഇല്ലാത്തത് കൊണ്ട്  തന്നെ, മാറ്റവും വ്യത്യാസവും ഇല്ലാത്തത് കൊണ്ട് തന്നെ, ഭൂതവും വർത്തമാനവും ഭാവിയും ഇല്ല, ഭൂതവും വർത്തമാനവും ഭാവിയും സംഗതി ഇല്ല, സങ്കല്പമില്ല.

നാശമുള്ളതിന്, സമയമുള്ളതിന്, മാറ്റങ്ങൾ ഉള്ളതിന് തുടക്കമുണ്ട്, ഒടുക്കമുണ്ട്, തുടക്കവും ഒടുക്കവും എന്ന സംഗതിയുണ്ട്, സങ്കല്പമുണ്ട്.

നാശമില്ലാത്തതിന്, സമയമില്ലാത്തതിന്, മാറ്റങ്ങൾ ഇല്ലാത്തതിന് തുടക്കമില്ല, ഒടുക്കമില്ല, തുടക്കവും ഒടുക്കവും എന്ന സംഗതി ഇല്ല, സങ്കല്പമില്ല.

നാശമില്ലാത്തതിന്, മാറ്റങ്ങൾ ഇല്ലാത്തതിന് വർത്തമാനകാലം അല്ലെങ്കിൽ ഇപ്പോൾ (now or present) എന്ന് പോലും വിളിക്കപ്പെടാത്ത, ആയിരിക്കലും ആയിരിക്കുന്ന അവസ്ഥയിൽ ആയിരിക്കലും മാത്രം. 

നാശമില്ലാത്തത്, മാറ്റങ്ങൾ ഇല്ലാത്തത് ഏത് കാലത്തിൽ എന്ന് തിരിച്ചറിയപ്പെടാത്ത കാലം. ഏത് അവസ്ഥയിൽ എന്ന് തിരിച്ചറിയപ്പെടാത്ത  അവസ്ഥ. 

നാശമില്ലാത്തത്, മാറ്റങ്ങൾ ഇല്ലാത്തത് അത്, ഇത്, അപ്പോൾ, ഇപ്പോൾ, അപ്പുറത്ത് ഇപ്പുറത്ത് എന്ന അവസ്ഥയും സംഗതിയും ഇല്ലാതെ.

നാശമുള്ളത്, മാറ്റങ്ങൾ ഉളളത് അത്, ഇത്, അപ്പോൾ, ഇപ്പോൾ അപ്പുറത്ത് ഇപ്പുറത്ത് എന്ന അവസ്ഥയും സംഗതിയും ഉളളത്.

നാശമുള്ളതിന്, മാറ്റങ്ങൾ ഉള്ളത്തിന് വളർച്ചയുണ്ട്, തളർച്ചയുണ്ട്. 

നാശമുള്ളതിന്, മാറ്റമുള്ളതിന് വളർച്ചയെന്ന തളർച്ചയെന്ന സംഗതിയും സങ്കല്പവും ഉണ്ട്. 

നാശം തന്നെയാണ്, മാറ്റം തന്നെയാണ് യഥാർഥത്തിൽ വളർച്ചയും തളർച്ചയും. 

വളർച്ച തന്നെയാണ് യഥാർഥത്തിൽ നാശവും മാറ്റവും തളർച്ചയും.

ചിലർ നാശത്തെയും മാറ്റത്തേയും നാശമായി കാണുന്നു, മറ്റുചിലർ നാശത്തെയും മാറ്റത്തേയും വളർച്ചയായി കാണുന്നു. 

എല്ലാ മാറ്റവും വ്യത്യാസങ്ങളും നാശത്തെയും വളർച്ചയെയും ഒരുപോലെ ഉൾകൊള്ളുന്നു, ഗർഭം ധരിക്കുന്നു.

ചിലർ മാറ്റമെന്ന വളർച്ചയെ വളർച്ചയായി കാണുന്നു, മറ്റുചിലർ മാറ്റമെന്ന വളർച്ചയെ നാശമായി കാണുന്നു. 

ചിലതിൻ്റെ നാശം മറ്റു ചിലതിൻ്റെ വളർച്ച. ചിലതിൻ്റെ വളർച്ച മറ്റു ചിലതിൻ്റെ നാശം.

നാശമില്ലാത്തതിന്, മാറ്റമില്ലാത്തതിന് വളർച്ചയില്ല, തളർച്ചയില്ല, വളർച്ചയെന്ന, തളർച്ചയെന്ന സംഗതിയും സങ്കല്പവുമില്ല.

നാശമില്ലായ്‌ക എന്നാൽ, മാറ്റമില്ലായ്‌ക എന്നാൽ വളർച്ചയില്ലായ്‌ക, തളർച്ചയില്ലായ്‌ക എന്നർത്ഥം.

നാശമുള്ളതിന്, മാറ്റാനുള്ളതിന് ഇളക്കമുണ്ട്, ചലനമുണ്ട്,  ഇളക്കമെന്ന, ചലനമെന്ന സംഗതിയും സങ്കല്പവുമുണ്ട്.

ഇളക്കവും ചലനവും ഉള്ളതിന് മുൻപും പിൻപും ഉണ്ട്. ഭൂതവും വർത്തമാനവും ഉണ്ട്. സമയമുണ്ട്. 

ഇളക്കവും ചലനവും ഉള്ളതിന് മുൻപും പിൻപും ഭൂതവും വർത്തമാനവും സമയവും എന്ന സംഗതിയും സങ്കല്പവും ഉണ്ട്.

നാശമില്ലാത്തതിന്, മാറ്റമില്ലാത്തത്തിന് ഇളക്കമില്ല, ചലനമില്ല, ഇളക്കമെന്ന, ചലനമെന്ന സംഗതിയും സങ്കല്പവുമില്ല.

മാറ്റവും ഇളക്കവും ചലനവും ഇല്ലാത്തതിന് മുൻപും പിൻപും ഇല്ല. ഭൂതവും വർത്തമാനവും ഇല്ല. സമയമില്ല. 

മാറ്റവും ഇളക്കവും ചലനവും ഇല്ലാത്തതിന് മുൻപും പിൻപും ഭൂതവും വർത്തമാനവും സമയവും എന്ന സംഗതിയും സങ്കല്പവും ഇല്ല.

നാശമില്ലാത്തതെന്നാൽ സമയവും സ്ഥലവും ഇല്ലാത്തത്. 

എന്നുവെച്ചാൽ, നാശമില്ലാത്തത്, അഥവാ മാറ്റമില്ലാത്തത് ആകെയൊരു ബിന്ദു. 

നാശമില്ലാത്തത് നാശമില്ലാത്തതെങ്കിൽ, മാറ്റമില്ലാത്തത് മാറ്റമില്ലാത്തതെങ്കിൽ എല്ലാമായി, എല്ലായിടവുമായി, എപ്പോഴുമായി നിറഞ്ഞ് നിൽക്കുന്നത്. 

അതേസമയം, നാശമില്ലാത്തത് നാശമില്ലാത്തതെങ്കിൽ, മാറ്റമില്ലാത്തത് മാറ്റമില്ലാത്തതെങ്കിൽ നാം കണക്കാക്കുന്നത് പോലുള്ള എല്ലാം, എപ്പോഴും എല്ലായിടവും എന്ന സംഗതിയും സങ്കല്പവും ഇല്ലാത്തത്.

നാശമില്ലാത്തത് നാശമില്ലാത്തതെങ്കിൽ, മാറ്റമില്ലാത്തത് മാറ്റമില്ലാത്തതെങ്കിൽ ബിന്ദു എന്ന് പോലും വിളിക്കാൻ കഴിയാത്ത ബിന്ദു. 

നാശമില്ലാത്തത്, നാശമില്ലാത്തതെങ്കിൽ, മാറ്റമില്ലാത്തത് മാറ്റമില്ലാത്തതെങ്കിൽ എല്ലാമായ പ്രാപഞ്ചികത തന്നെയായ ബിന്ദു

എല്ലാം ഒന്നായൊരിടത്തായ ഒന്നിലായ ഒന്നായൊന്നായ, ഒന്നായൊന്നായൊരു ബിന്ദു.

ഒന്നായൊരിടത്തെന്നും ഒന്നെന്നും വിളിക്കാൻ പോലും കഴിയാത്ത ഒന്ന്.

എന്തുകൊണ്ട് നാശമില്ലാത്തതിനെ ബിന്ദുവെന്നും ഒന്നായൊരിടത്തെന്നും ഒന്നെന്നും  വിളിക്കാൻ പോലും സാധിക്കുന്നില്ല?

കാരണം ഒന്നെയൊന്ന്. 

ഒന്നായൊരിടത്തെന്നും ഒന്നെന്നും വിളിക്കാനുള്ള പശ്ചാത്തലമില്ല. ഒന്നല്ലാത്തതില്ല. രണ്ടും മൂന്നും ഇല്ല. 

ബിന്ദുവെന്നും ഒന്നായൊരിടത്തെന്നും ഒന്നെന്നും വിളിക്കാനുള്ള പശ്ചാത്തലം ഒരുക്കുന്ന സ്ഥലവും സമയവും മുൻപും പിൻപും ഇല്ല.

കാരണം, ആ ഒന്നല്ലാത്ത മറ്റൊന്നും ഇല്ല.

Monday, September 18, 2023

കോണിയും പാമ്പും ലുഡോയും ബോർഡും കളിക്കാറില്ലേ?

കോണിയും പാമ്പും ലുഡോ ബോർഡും കളിക്കാറില്ലേ? 


നിൻ്റെതായി കിട്ടുന്ന കരു നീ തന്നെയെന്ന് നിനക്ക് തോന്നാറില്ലേ?


ആ കരുവിൻ്റെ നിറം ക്രമേണ നിൻ്റെ നിറമെന്ന് തോന്നാറില്ലേ?


ആ കരുവിൻ്റെ

ഭാഗ്യനിർഭാഗ്യങ്ങൾ നിൻ്റെ തന്നെ ഭാഗ്യനിർഭാഗ്യങ്ങകളാണെന്ന് നീ കരുതിപ്പോകാറില്ലേ? 


യഥാർഥത്തിൽ ആ കരുവും ആ കരുവിൻ്റെ നിറവും ഭാഗ്യനിർഭാഗ്യങ്ങളും നീയും തമ്മിലെന്ത് ബന്ധം? 


ഒന്നുമില്ല.


എന്നിട്ടും നീ കരുതിപ്പോകുന്നു, നീയാണ്, നിൻ്റെതാണ് എന്ന്.


അതിൻ്റെ അടിസ്ഥാനത്തിൽ നീ വിഷമിക്കുന്നു, സംഘർഷപ്പെടുന്നു, മത്സരിക്കുന്നു.


ഇതുപോലെ തന്നെ ജീവിതത്തിലെ സംഗതികളും. 


അവയൊക്കെയും നിൻ്റെതാണെന്ന് നിനക്ക് തോന്നുന്നു, നീ വിഷമിക്കുന്നു, നീ സംഘർഷപ്പെടുന്നു, നീ മത്സരിക്കുന്നു.


നിനക്ക് മുൻപും കുറേ പേർ അവരാണെന്നും അവരുടെതാണെന്നും കരുതി കളിച്ച അതേ കരു, അതേ നിറം, അതേ ഭാഗ്യനിർഭാഗ്യങ്ങൾ. 


ഇനി നിനക്ക് ശേഷവും ഒരു കുറേ പേർ അവരാണെന്നും അവരുടെതാണെന്നും കരുതി കളിക്കാൻ പോകുന്ന അതേ കരു, അതേ നിറം, അതേ ഭാഗ്യനിർഭാഗ്യങ്ങൾ. 


ജീവിതത്തിലെ എല്ലാ കാര്യങ്ങളും ഇങ്ങനെ തന്നെ. എല്ലാവരും കളിക്കുന്നത് ഒരേ കരു, ഒരേ കരുവിൻെറ ഒരേ നിറം, ഒരേതരം ഭാഗ്യനിർഭാഗ്യങ്ങൾ.


യഥാർഥത്തിൽ നീ തന്നെ ഇല്ല, എന്നിരിക്കെ, നീ തന്നെയും ഇല്ലാത്തത് എന്നിരിക്കെ, നിനക്ക് നീയായി നിൻ്റെ പ്രശ്നങ്ങളായി തോന്നുന്നു. നീ തന്നെയും ഉള്ളതായി തോന്നുന്നു.


ശാരീരികമായി തലച്ചോറ് ഉണ്ടാക്കിയ നീ മാത്രമേ ഉള്ളൂ എന്നിരിക്കെയും, അല്ലാത്ത നീ ഇല്ലെന്നിരിക്കെയും നീയെന്നു കരുതി, നിൻ്റെതെന്ന് കരുതി നീ വിഷമിക്കുന്നു, സംഘർഷപ്പെടുന്നു, മത്സരിക്കുന്നു.


അങ്ങനെയുള്ളതാണ് നീയും നിൻ്റെ ജീവിതത്തിലെ കാര്യങ്ങളും മാത്രം എന്നറിയാതെ. 


നീയുമില്ല, നിൻ്റെതായ കാര്യങ്ങളും ഭാഗ്യനിർഭാഗ്യങ്ങളും ഇല്ല. 


എല്ലാം മൊത്തം ജീവിതത്തിൻ്റെത് മാത്രം. 


എല്ലാം നീയെന്ന കണ്ണാടിയിൽ നിഴലിക്കുന്നത് മാത്രം. 


മൊത്തം ജീവിതത്തിൻ്റെ പ്രശനം അങ്ങനെ നിൻ്റെതാണെന്ന് വരുന്നു, തോന്നുന്നു. 


പക്ഷേ മൊത്തം ജീവിതം അതിന് വേണ്ടത് നിന്നെ വെച്ച് കളിക്കുന്നു.  


നിന്നെപ്പോലെയുള്ള എല്ലാറ്റിനെയും വെച്ച് മൊത്തം ജീവിതം കളിക്കുന്നു


ജീവിതം കളിക്കുന്ന ജീവിതത്തിൻ്റെ എല്ലാ കളിയും നിൻ്റെതായ് മാറുന്നു.


ജീവിതം കളിക്കുന്ന കളിയിലെ കരുക്കൾ മാത്രം നീ പോലും. നീ പോലും വെറും കരു ആണെന്നിരിക്കെ നീ കളിക്കുന്ന കറുവിൻ്റെ കാരൃം എന്തായിരിക്കും. 


നിൻ്റെ സ്വത്തും അധികാരവും ജോലിയും വീടും മക്കളും കൊച്ചുമക്കളും രോഗവും ആരോഗ്യവും ഒക്കെയായ കരു വെച്ച് നീ ജീവിതം കളിക്കുന്നു. ജീവിതം നിന്നേക്കൊണ്ട് ജീവിതം തന്നെ കളിപ്പിക്കുന്നു. 


നീ കളിക്കുന്നു ജീവിതമെന്ന കോണിയും പാമ്പും ലുഡോ ബോർഡും.


ജീവിതവും കളിക്കുന്നു നിന്നെ വെച്ച്, നിന്നെ കരുവാക്കി കോണിയും പാമ്പും ലുഡോ ബോർഡും.


എന്തിനെന്ന് എന്നൊന്നും ചോദിക്കരുത്. 

ദൈവത്തിനും ജീവിതത്തിനും മുന്നിൽ ചോദ്യങ്ങളില്ല, അതിനാൽ ഉത്തരങ്ങളും ഇല്ല.

Saturday, September 16, 2023

മെക്സിക്കോയിൽ പത്രപ്രവർത്തകരെ നാട്ടുകാർ അടിച്ചുകൊന്നു.

സ്വന്തം കാര്യത്തിലും അല്ലാത്ത കാര്യങ്ങളിലും നുണ മാത്രം പറഞ്ഞ, പറയുന്ന ആൾ നാട് ഭരിക്കുന്നു എന്നത് എത്ര വലിയ പാതകമാണ്? 

അങ്ങനെയുള്ള ആൾ നാട് ഭരിക്കുമ്പോഴും ഭരണം നിലനിർത്താനും ഭരണം നേടാനും എന്തെല്ലാം നുണകൾ പറയും, ചെയ്യും?

*****

അങ്ങെവിടെയോ മെക്സിക്കോയിൽ നുണ പ്രചരിപ്പിക്കുന്ന അഞ്ച് പത്രപ്രവർത്തകരെ നാട്ടുകാർ അടിച്ചുകൊന്നു.

അടിച്ചുകൊല്ലുക എന്നത് ശരിയാണ് എന്ന അഭിപ്രായം ഒരിക്കലുമില്ല. ശരിയല്ല എന്നത് തന്നെയാണ് കൃത്യമായ അഭിപ്രായം.

പക്ഷേ, അതേ സംഗതി ഇങ്ങ് ഇവിടെയാണെങ്കിലോ എന്നോർത്തുപോയി...

ഇവിടെയാണെങ്കിൽ അതും സാധിക്കില്ല. 

മറ്റൊന്നും കൊണ്ടല്ല.

ഇവിടെ കളവ് മാത്രം പ്രചരിപ്പിക്കുന്ന മാധ്യമങ്ങളും മാധ്യമപ്രവർത്തകരും അഞ്ചും അഞ്ഞൂറും അയ്യായിരവുമല്ല. 

മാത്രവുമല്ല, ഭരണകൂടം തന്നെ sponsor ചെയ്തും, ഭരണകൂടത്തെ സ്പോൺസർ ചെയ്തും നടക്കുന്ന പരിപാടി കൂടിയാണ് ഇവിടെ കള്ളവാർത്തകൾ ഉണ്ടാക്കുക, പ്രചരിപ്പിക്കുക എന്നത്. 


Watsapp Universityകൾ ആയിരക്കണക്കിന് വേറെയും കള്ളവാർത്തകൾ ഉണ്ടാക്കാനും പ്രചരിപ്പിക്കാനും.


 ഉത്തർപ്രാദേശിൽ മാത്രം കള്ളവാർത്തകൾ ഉണ്ടാക്കാനും പ്രചരിപ്പിക്കാനും മാത്രമായി 3200000 പേരെ  ഭരണകൂടപാർട്ടി ഏർപ്പാട് ചെയ്തിരിക്കുന്നു എന്നാണ് കേൾവി....

ഏറ്റവും പ്രയാസമുള്ള കാരൃം:

ഏറ്റവും പ്രയാസമുള്ള കാരൃം: 

സ്നേഹത്തെ സ്നേഹമായി മനസ്സിലാക്കാൻ സാധിക്കാത്തവരെ സ്നേഹിക്കുക. 

എത്ര സ്നേഹിച്ചാലും നിന്നെ ശത്രുവിനെ പോലെ കണക്കാക്കുന്നവരെ സ്നേഹിക്കുക. 

എത്ര നല്ലത് പറഞ്ഞാലും കുറ്റപ്പെടുത്തലായി കണക്കാക്കുന്നവരെ സ്നേഹിക്കുക. 

നിയുമായി ശത്രുത വെച്ച് മത്സരിക്കുന്നവരെ സ്നേഹിക്കുക.

******

അറിവില്ലായ്മ നൽകുന്ന നിഷ്കളങ്കത യോഗ്യതയായ ജനങ്ങൾ ക്രൂരരായ രാഷ്ടീയനേതൃത്വത്തിനും ഭരണാധികാരികൾക്കും മുതൽക്കൂട്ടാണ്, കരുത്താണ്, ധൈര്യമാണ്, അധികാരം വിളയുന്ന കൃഷിയിടമാണ്.

******

കൂടെയുണ്ട് എന്നൊക്കെ ചിലർ വെറും വെറുതെ പറയും. 

ഒന്നും ചെയ്യാതിരിക്കാനുള്ള, ഒന്നും ചെയ്യാനുദ്ദേശിക്കാത്ത സുന്ദരമായ വാക്കായി മാത്രം. 

കാര്യത്തിൽ ആ ചിലർ കൂടെ ഇല്ലെന്ന് മനസ്സിലാവും. 

അത്തരം ചിലർ കൂടെയുണ്ടെന്നു ധരിച്ച് മുന്നോട്ട്പോയ നിങൾ മരീചിക മാത്രം കണ്ട് വഞ്ചിക്കപ്പെടും.

*******

എന്ത് ചെയ്യാം? പാർട്ടി ഭക്തർക്ക് അത്രയേ ഉള്ളൂ. 

രാജ്യവും രാജ്യത്തെ ജങ്ങളുടെ ക്ഷേമവും വിഷയമല്ല. 

അതെന്തുമായിക്കൊള്ളട്ടെ. 

അവനവൻ്റെ പാർട്ടി ഭരിക്കണം, 

പാർട്ടിയുടെ ഫണ്ട് വീർക്കണം, 

അജണ്ട നടപ്പാകണം. 

അത്ര തന്നെ.


ഓരോ ആറ്റവും ഓരോ ഡിഎൻഎ തന്മാത്രയും ഓരോ വലിയ പ്രപഞ്ചം തന്നെ

ഓരോ ആറ്റവും ഓരോ ഡിഎൻഎ തന്മാത്രയും ഓരോ വലിയ പ്രപഞ്ചം തന്നെ, മഹാഅൽഭുതം തന്നെ.

എന്നത് കൊണ്ട് എൻ്റെ ജീവിതം മഹാഅൽഭുതമാകുന്നില്ല. 

എൻ്റെ ജീവിതം വളരേ ചെറിയ സൂത്രവാക്യത്തിൽ തന്നെ കിടക്കുന്നു. 

ഒരുടലും രണ്ട് കൈയും രണ്ട് കാലും ഒരു തലയുമായി തന്നെ ജീവിക്കുക. 

ഒരുടലും രണ്ട് കൈയും രണ്ട് കാലും ഒരു തലയും സംരക്ഷിക്കാനും നിലനിർത്താനും തന്നെ, അവ തരുന്ന വളരേ പരിമിതമായ സാധ്യതകൾ വെച്ച് തന്നെ ജീവിക്കുന്നു. 

തിന്നും കുടിച്ചും ഉറങ്ങിയും വിസർജിച്ചും ഇണതേടിയും ജീവിക്കുന്നു. 

തിന്നാനും കുടിക്കാനും ഉറങ്ങാനും വിസർജിക്കാനും ഇണ തേടാനും വേണ്ടത് നേടാനും ഒരുക്കാനും വേണ്ടി എന്തൊക്കെയോ ചെയ്ത്, ചെയ്യേണ്ടിവന്ന് ജീവിക്കുന്നു. 

പ്രാപഞ്ചികതയിലേക്കുള്ള ദൂരം തന്നെ ഓരോ ആറ്റത്തിലേക്കും ഡിഎൻഎ തന്മാത്രയിലേക്കും ഉണ്ട്.  പ്രാപഞ്ചികതയിലേക്കുള്ള ആഴവും വ്യാപ്തിയും തന്നെ ഓരോ ആറ്റത്തിലും ഡിഎൻഎ തന്മാത്രയിലും ഉണ്ട്. 

എന്നിരുന്നാലും എൻ്റെ ജീവിതത്തിൻ്റെ ദൂരവും ആഴവും വ്യാപ്തിയും വളരേ ചെറുത്. 

ജീവിതത്തിൻ്റെ ദൂരവും ആഴവും വ്യാപ്തിയും ജനനം മുതൽ മരണം വരെയുള്ള ദൂരവും ആഴവും വ്യാപ്തിയും തന്നെ. 

ജീവിതത്തിൻ്റെ ദൂരവും ആഴവും വ്യാപ്തിയും ഓരോ നിമിഷവും ഓരോ ഘട്ടവും മരിക്കുന്ന ദൂരവും ആഴവും വ്യാപ്തിയും തന്നെ. 

ജീവിതത്തിൻ്റെ ദൂരവും ആഴവും വ്യാപ്തിയും

ജീവിതത്തിൻ്റെ തന്നെ രണ്ടറ്റം മുട്ടിക്കുന്ന ദൂരവും ആഴവും വ്യാപ്തിയും തന്നെ. 

ജീവിതത്തിൻ്റെ ദൂരവും ആഴവും വ്യാപ്തിയും അന്നവും പാർപ്പിടവും വസ്ത്രവും ഇണയും കണ്ടെത്തുന്ന ദൂരവും ആഴവും വ്യാപ്തിയും തന്നെ.

ജീവിതത്തെ ജീവിതമാക്കുന്ന, ജീവിതത്തെ ജീവിതമാക്കി ഒരുക്കൂട്ടുന്ന നൂറായിരം കോടി കണങ്ങളും കോശങ്ങളും തന്മാത്രകളും ആറ്റങ്ങളും സ്വയം വലിയ അൽഭുതപ്രപഞ്ചങ്ങളാണ് എന്നത് എൻ്റെ ജീവിതത്തിൻ്റെ നിസ്സാര സൂത്രവാക്യത്തെയും സാധ്യതകളെയും അർത്ഥരാഹിത്യത്തേയും മാറ്റിമറിക്കുന്നില്ല. 

ജീവിതത്തെ ജീവിതമാക്കുന്ന, ജീവിതത്തെ ജീവിതമാക്കി ഒരുക്കൂട്ടുന്ന നൂറായിരം കോടി കണങ്ങളും കോശങ്ങളും തന്മാത്രകളും ആറ്റങ്ങളും സ്വയം വലിയ അൽഭുതപ്രപഞ്ചങ്ങളാണ് എന്നത് എൻ്റെ രോഗത്തെയും വേനയെയും കഷ്ടപ്പാടിൻ്റെനെയും വിശപ്പിനെയും ഉത്തര മില്ലായ്മയേയും അവയല്ലാതാക്കുന്നില്ല, ഇല്ലായ്മ ചെയ്യുന്നില്ല.

*******

പ്രാപഞ്ചികത മഹാഅൽഭുതം തന്നെ. 

അണുവും കോശവും സ്വയം തന്നെ വൻപ്രപഞ്ചങ്ങൾ. 

പക്ഷേ, അതൊന്നും നിങ്ങളുടെ ഈ ജീവിത്തിന് അർത്ഥം തരുന്നില്ല. 

അവയൊന്നും നിങ്ങളുടെ ജീവിതത്തിൻ്റെ അർത്ഥം മനസ്സിലാക്കിത്തരുന്നില്ല. 

നിങ്ങളുടെ ജീവിതം എപ്പോഴും നിങ്ങൾക്ക് പിടികിട്ടാപുള്ളി തന്നെ.


Friday, September 15, 2023

അത്രക്ക് അറപ്പും വെറുപ്പുമാണ് രാഷ്ട്രിയനേതൃത്വത്തോട്

പത്ത് കോടി 

ഇങ്ങോട്ട് തരാമെന്ന് പറഞ്ഞാൽ പോലും 

മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും 

ഏതെങ്കിലും രാഷ്ട്രീയനേതാവിൻ്റെയും 

കൂടെ ഭക്ഷണം കഴിക്കുന്നത് പോട്ടെ, 

വെറുതേ ഇരിക്കാൻ പോലും തയ്യാറാവില്ല. 


അത്രക്ക് അറപ്പും വെറുപ്പുമാണ് 

രാഷ്ട്രിയനേതൃത്വത്തോട് തോന്നുന്നത്.


മറ്റൊന്ന് കൊണ്ടുമല്ല. 


അവരുടെ വെറും വൃത്തികെട്ട 

രാഷ്ട്രീയം കാരണം. 

പൊതുവേ തൊന്നാറുള്ളത്.


ഈ രാഷ്ട്രീയ നേതൃത്വത്തിൻ്റെ കൂടെ 

വേദി പങ്കിടുന്നതിനേക്കാളും 

കൂടെ ഇരിക്കുന്നതിനേക്കാളും 

എത്രയും അഭിമാനകരമായയും 

സന്തോഷകരമായും തോന്നും, 

സത്യം പറയാം, 

ഒരു തെരുവ് വേശ്യയുടെയും 

തെരുവ് യാചകൻ്റെയും 

കൂടെയിരിക്കാൻ.

******

രാഷ്ട്രീയനേതൃത്വമേ, 

നിങൾ ജനാധിപത്യത്തെ പിന്തുണക്കുന്നത് 

ജനാധിപത്യം നിങ്ങൾക്ക് 

എന്തും ഒളിഞ്ഞും തെളിഞ്ഞും കളിക്കാനുള്ള 

അധികാരവും സുഖഭോഗവും 

സൗജന്യമായി തരുന്നു എന്നതിനാലാണോ? 


പക്ഷെ,  ജനങ്ങൾക്കത് 

അവരെ വെറും നോക്കുകുത്തിളാക്കുന്ന 

ഭാരമാണ്, വേദനയാണ്, നോവാണ്.

 

Thursday, September 14, 2023

വിഡ്ഢിയും വിവേകിയും ദൈവവുമായി ബന്ധപ്പെട്ട കാര്യത്തിൽ ഒന്നാണ്, ഒരേ അകലത്തിലാണ്.

വിഡ്ഢിയും വിവേകിയും 

വിവരമുള്ളവനും വിവരമില്ലാത്തവനും

അക്കാര്യത്തിൽ ഒന്നാണ്.

ഒരേ അകലത്തിലാണ്.


ദൈവവുമായി ബന്ധപ്പെട്ട കാര്യത്തിൽ 

എല്ലാവരും ഒന്നാണ് 

ഒരേ അകലത്തിലാണ്.


മറ്റൊന്നു കൊണ്ടുമല്ല.

ദൈവത്തിന് മുന്നിൽ 

വിഡ്ഢിയും വിവേകിയും 

വിവരമുള്ളവനും വിവരമില്ലാത്തവനും

എന്നതില്ല. 


അതിനാലും അല്ലേലും

എല്ലാവരുടെ പ്രാർത്ഥനയും ശരിയാണ്.

എല്ലാവരുടെ വിശ്വാസവും ശരിയാണ്.

നിഷേധം പോലും വിശ്വാസമാണ്.

വിശ്വാസം പോലും നിഷേധമാണ്.

കാരണം, ആർക്കുമറിയില്ല.

ശരിക്കും അറിയാതെയുള്ള

നിസ്സഹായത തന്നെ

വിശ്വാസവും നിഷേധവും.


ഉണ്ടെങ്കിലുള്ള ദൈവവും

അതറിയും.

നിനക്കും ആർക്കും

ദൈവത്തെ അറിയില്ലെന്ന് 

ദൈവമറിയും.

നിനക്കും ആർക്കും

ദൈവത്തെ അറിയിയാനാവില്ലെന്നും

ദൈവമറിയും 


അതുകൊണ്ട് 

നിങ്ങൾക്ക് തോന്നുന്ന,

അതല്ലേൽ

നിങ്ങൾക്ക് വീണുകിട്ടിയ 

എന്ത് പേര് വിളിച്ച് വേണമെങ്കിലും 

എന്ത് സങ്കല്പം വെച്ചും

ദൈവത്തെ വിളിച്ചുകൊള്ളുക.


എന്ത് എങ്ങിനെ 

സങ്കല്പിച്ച് കൊണ്ടും 

പ്രാർത്ഥിച്ചുകൊള്ളുക. 

ദൈവത്തിൻ്റെ ആവശ്യവും 

നിർദേശവും പോലെയല്ല.

നിങ്ങളുടെ തന്നെ ആവശ്യവും

ആശ്വാസവും പോലെ.


പ്രയത്നം പോലെ,

ജീവിതം പോലെ

വിവിധങ്ങളായി, 

വ്യത്യസ്തമായി.


ഉണ്ടെങ്കിൽ ഉളള ദൈവം കേൾക്കും. 

കേൾക്കുക എന്ന 

നിൻ്റെ സംഗതിയും വിശേഷണവും

അതുപോലെ തന്നെ 

ദൈവത്തിന് ബാധകമല്ലെങ്കിലും.


മുഴുവന്നും മുഴുത്വത്തിനും 

ബാധകമാവും വിധം 

നിങ്ങളുടെ കാര്യത്തിൽ 

ദൈവം ഇടപെടുന്നുമുണ്ട്.

നീ മാത്രമല്ല, 

നിനക്ക് വേണ്ടി മാത്രമല്ല

പ്രാപഞ്ചികത എന്നതിനാൽ.

നീ മാത്രമല്ല, 

നിനക്ക് വേണ്ടി മാത്രമല്ല

ജീവിതം എന്നതിനാൽ.


ദൈവം നിങ്ങളെ കേൾക്കുന്നതും 

ഇടപെടുന്നതും 

ദൈവത്തെ കുറിച്ച നിങ്ങളുടെ 

ധാരണയും വിശ്വാസവും 

ശരിവാവുന്നത് കൊണ്ടല്ല, 


അതല്ലെങ്കിൽ 

ദൈവത്തെ കുറിച്ച നിങ്ങളുടെ 

ധാരണയും വിശ്വാസവും മാത്രം

ശരിയാവുന്നത് കൊണ്ടല്ല.


പകരം നിങൾ 

നിങ്ങളുടെ പരിധിക്കുള്ളിലാണ്, 

നിങൾ നിങ്ങളുടെ 

പരിമിതിക്കുള്ളിലാണ്,

എന്ന് ദൈവമറിയുന്നതിനാൽ.


അതിനാൽ നിങൾ 

എന്ത് മനസ്സിലാക്കിയാലും 

എങ്ങിനെ വിളിച്ചാലും 

ദൈവത്തിന് മനസ്സിലാവും.

മനസ്സിലാവുക എന്ന 

നിൻ്റെ സംഗതിയും വിശേഷണവും

അതുപോലെ തന്നെ 

ദൈവത്തിന് ബാധകമല്ലെങ്കിലും.


നിങ്ങളെ പറഞ്ഞ് പറ്റിക്കുന്നവരെയും 

ദൈവത്തിന് മനസ്സിലാവും.


അവരെയും ദൈവം കേൾക്കും.


അവർ പറയുന്നതും വിശ്വസിക്കുന്നതും 

ശരിയായത് കൊണ്ടല്ല.


പകരം അവരെയും അവരുടെ

പരിധിക്കുള്ളിൽ നിന്നും 

അവരുടെ തന്നെ പരിമിതിക്കുള്ളിൽ നിന്നും 

ദൈവത്തിന് മനസ്സിലാവും എന്നതിനാൽ.

മനസ്സിലാവുക എന്ന 

നമ്മുടെ സംഗതി വിശേഷണവും

അതുപോലെ തന്നെ 

ദൈവത്തിന് ബാധകമല്ലെങ്കിലും.


അല്ലാതെ ആരും 

അവരുടേത് മാത്രം 

ശരിയാക്കി ചെയ്യുന്നത് കൊണ്ടും 

വിളിച്ചു പ്രാർഥിക്കുന്നത് കൊണ്ടുമല്ല

ദൈവം ആരെയും കേൾക്കുന്നതും

ഉത്തരം നൽകുന്നതും.


ദൈവത്തെ നിങൾ മനസ്സിലാക്കില്ലെന്നും

ദൈവത്തെ നിങ്ങൾക്ക്

മനസ്സിലാക്കാനാവില്ലെന്നും

ദൈവത്തിനറിയാം

എന്നതിനാൽ മാത്രം.


അതുകൊണ്ട് മാത്രം.

ഇന്ന് ഇരുപത്തിനാല് വർഷങ്ങൾ പൂർത്തിയാവുന്നു.

ഇരുപത്തിനാല് വർഷങ്ങൾ.


അന്യതത്വവും പരിചിതത്വവും

ഒരുമിച്ചൊന്നാക്കി കൊണ്ടുനടന്ന 

ഇരുപത്തിനാല് വർഷങ്ങൾ. 


മലമുകളിലും താഴ്‌വാരത്തും 

ഒരുപോലെയിരുന്ന് ജീവിച്ച

ഇരുപത്തിനാല് വർഷങ്ങൾ. 


ആകാശത്തെ ഭൂമി

തന്നിലേക്ക് ചേർത്തു നിർത്തിയ 

ഇരുപത്തിനാല് വർഷങ്ങൾ. 


പട്ടത്തിന് നൂലുണ്ടെന്നും

ആ നൂല് കൊണ്ട് മാത്രമാണ് 

പട്ടം പട്ടമായി ആകാശത്ത് 

പാറിനടക്കുന്നതെന്നും വന്ന 

ഇരുപത്തിനാല് വർഷങ്ങൾ.


പട്ടത്തിനെ പട്ടമാക്കിയ ആ നൂല് 

താഴെയുള്ളൊരാളുടെ കയ്യിലാണെന്ന് വന്ന 

ഇരുപത്തിനാല് വർഷങ്ങൾ. 


*******


എപ്പോഴൊക്കെ 

മലമുകളിൽ മാത്രമിരുന്നു 

പരസ്പരബന്ധം തോന്നാത്തവിധം 

ജീവിതം എന്തൊക്കെയോ ആണെന്ന് വരുത്തി, ചിന്തിച്ച്, പറഞ്ഞ്

കാൽപനിക ദർശനങ്ങളിലേക്ക് 

വഴുതിവീഴുമായുരുന്നുവോ....,


അപ്പോഴൊക്കെയും താഴ്വാരം വിളിച്ചുണർത്തി.

ജീവിതത്തിൻ്റെ പച്ചയായ ദർശനം പഠിപ്പിച്ചു. യാഥാർത്ഥ്യങ്ങളുടെ ശരിയായ പറച്ചിൽ പറയിപ്പിച്ചു.

എല്ലാറ്റിനെയും പരസ്പരം ബന്ധപ്പെടുത്തി.


ജീവിതം ജീവിതത്തിന് വേണ്ടി

പറയേണ്ടതും ചെയ്യേണ്ടതും മാത്രം

ജീവിതമെന്നറിയിച്ചു.


******


ഈ ഇരുപത്തിനാല് വർഷങ്ങളും

ജീവിതം കലഹിച്ച് പറഞ്ഞു.


സ്ത്രീയാണ്....

സ്ത്രീയാണ് ഭൂമി.

സ്ത്രീയാണ് കേന്ദ്രബിന്ദു.

നിന്നെ ചുറ്റിലും ചുറ്റി നടത്തിക്കുന്ന

കേന്ദ്രബിന്ദു സ്ത്രീ മാത്രം.


മറിച്ചെന്തെല്ലാം 

പേരും വിശേഷണങ്ങളും 

നീ നൽകിയാലും....,

ഭൂമിക്ക് ചുറ്റും

പൊതിഞ്ഞു നിൽക്കുന്ന

വെറും സങ്കല്പം മാത്രമായ

ഒരു പിടുത്തവും കിട്ടാത്ത 

ആകാശം നീ.


കാണപ്പെട്ടെന്ന് തോന്നുന്നു

എന്നാൽ ശരിക്കും കാണപ്പെടാത്ത,

തിരിച്ചറിയപ്പെടാത്ത 

ആകാശം മാത്രം നീ.


കാഴ്ചമുട്ടിയാൽ മാത്രം

കാഴ്ചയാവുന്ന ആകാശം.


അവളിൽ ചേർന്ന്നിന്നാൽ മാത്രം

നീയാവുന്ന നീ.


അവളിൽ ചേർന്ന്നിന്നാൽ

ലക്ഷ്യങ്ങളുണ്ടാക്കുന്ന

കർമ്മവും ധർമ്മവും നിർവ്വഹിക്കുന്ന നീ.

 

അവൾ ഉണ്ടാക്കുന്നതും

അവൾക്ക് ചുറ്റും

അവളെ ചുറ്റിപ്പൊതിഞ്ഞുമാണ്

നീയാം ജീവിതം.


ജീവിതത്തിന് വേണ്ടി 

അവൾ ചെയ്യിപ്പിക്കുന്നത്

നിനക്ക് ചെയ്യാനുള്ളത്.


വീടിനെന്നും മക്കൾക്കെന്നും

വസ്ത്രത്തിനെന്നും പാർപ്പിടത്തിനെന്നും 

പേരിട്ട് നീ ചെയ്യുന്നതെല്ലാം 

ഒപ്പം നീ കാണുന്ന അർത്ഥവും 

എല്ലാം അവളിങ്ങനെ ഇട്ടുതരുന്ന 

കടലമണികൾ മാത്രം.


വെറും കടലമണികൾ.


നീയത് ജീവിതമായി കൊറിച്ച്

വ്യക്തിത്വം നേടി

സായൂജ്യം പൂകുക മാത്രം. 


പച്ചയായ ഇഷ്ടവും വെറുപ്പും തന്നെ

ജീവിതം.


ജീവിക്കാനുള്ള പെടാപാട് തന്നെ

ജീവിതം.


ശ്വാസോച്ഛാസം മാത്രം തന്നെ 

ജീവിതം.


ഭക്ഷിക്കുന്നു, കുടിക്കുന്നു, 

ഉറങ്ങുന്നു, വിസർജിക്കുന്നു 

ജീവിതം 


വ്യക്തതയില്ലാത്തവയെന്ന് തോന്നുന്ന, 

വിഡ്ഢിത്തങ്ങൾ മാത്രമെന്ന് വരുന്ന

അവളുടെ വാക്കുകൾക്ക്

വ്യക്തതയുള്ള വിവേകമെന്ന് തോന്നുന്ന

ആരുടെ വാക്കുകളേക്കാളും 

വെളിച്ചം, തെളിച്ചം, വ്യക്തത, മൂർച്ച.


അവളൊന്നും പറയേണ്ടതില്ല.


പകരം, 

അവൾ ജീവിക്കുന്ന ജീവിതമാണ്,

അവൾ ജീവിപ്പിക്കുന്ന ജീവിതമാണ് 

പറച്ചിൽ. ശരിയായ പറച്ചിൽ.

ഈ ഇരുപത്തിനാല് കൊല്ലത്തെയും പറച്ചിൽ

സന്തോഷമുള്ള, അഭിമാനം തോന്നുന്ന കാരൃം പങ്കുവെക്കട്ടെ.

ഒരു സന്തോഷമുള്ള, അഭിമാനം തോന്നുന്ന കാരൃം പങ്കുവെക്കട്ടെ. 

എനിക്ക് മാത്രമേ ഇത് ഇത്തരുണത്തിൽ പങ്കുവെക്കാനാവൂ എന്നതിനാൽ ഞാൻ തന്നെ ഇത് പങ്കുവെക്കട്ടെ.

മക്കളിൽ നിന്നാവുമ്പോൾ സ്വന്തം മക്കൾക്ക് കൂടി അത് മാതൃക പകരുന്നു എന്നത് കൊണ്ട് കൂടി പങ്കുവെക്കട്ടെ. 

ആര് കൊടുക്കുന്നു, ആര് വാങ്ങുന്നു എന്നതിനപ്പുറം അങ്ങനെയുള്ള ചിലത് എല്ലാവരും കാണണം എല്ലാവരെയും കാണിക്കണം എന്നത് കൊണ്ട് പങ്കുവെക്കട്ടെ.

കൊടുക്കുന്ന കൈകൾ മുകളിലാണെന്നും, വാങ്ങുന്ന കൈകൾ താഴെയാണെന്നും അറിഞ്ഞും അറിയിച്ചും തന്നെ. 

താഴെയാവുന്ന കൈകളാവുന്നതിന് പകരം പരമാവധി മുകളിലാവുന്ന കൈകൾ തന്നെയാണാവേണ്ടത് എന്നറിയിക്കാനും കൂടി പങ്കുവെക്കട്ടെ.

ഈയൊരു സന്ദർഭത്തിൽ സ്വന്തം മക്കളോട് വരെ ഇക്കാര്യം ചൂണ്ടിക്കാണിച്ച് ചിലത് പറയാനും ഉണർത്താനും കഴിയും എന്നറിയുന്നതിനാൽ പങ്കുവെക്കട്ടെ.

*******

സഹായം ആഗ്രഹിക്കുന്നത് കൊണ്ടോ സഹായം കിട്ടിയത് കൊണ്ടോ ഇനിയും ഒരുകുറേ കിട്ടാനോ വേണ്ടിയല്ല ഇത് പങ്കുവെക്കുന്നത്. 

പകരം ചില പ്രവൃത്തികൾ ചിലർ ചെയ്യുമ്പോൾ അത് മുന്നിൽ നിന്ന് നയിക്കലാണ് എന്ന് തോന്നുന്നതിനാൽ. 

അത് വിത്ത് പോലെ മുളച്ച് വൃക്ഷമായി തോട്ടമായി പടരാരാനുള്ളതാണ്. 

പ്രത്യേകിച്ചും മുന്നിൽ നിൽക്കേണ്ടവർ തന്നെ മുന്നിൽ നിന്ന് അത് ചെയ്യുമ്പോൾ.

********

നമ്മുടെ മക്കളിൽ ഏറ്റവും മുതിർന്ന ആൾ നഈമ. 

പെൺകുട്ടികളിൽ ഏറ്റവും മുതിർന്ന ആൾ നഈമ.

പെൺകുട്ടികളിൽ മുതിർന്നവൾ മാത്രമല്ല നഈമ. പകരം ആണായും പെണ്ണായും ആദ്യത്തെ ആളും മുതിർന്ന ആളും നഈമ തന്നെ. 

അതുകൊണ്ട് തന്നെ നഈമാക്ക് എല്ലാവരെയും നയിക്കുന്ന ഒരാളുടെ റോളുണ്ട്. 

മുതിർന്നവർവർ എന്ത് ചെയ്യുമ്പോഴും അത് താഴെ വരുന്ന അനുജന്മാർക്കും അനുജത്തിമാർക്കും ഒരു വഴികാട്ടലാണ്, മാതൃക പകരലാണ്, ബന്ധത്തെ ഊട്ടിയുറപ്പിക്കലാണ്, മൂത്തപെങ്ങൾ അല്ലെങ്കിൽ മൂത്ത ജ്യേഷ്ഠൻ  തന്നെയാണെന്ന് അറിയിക്കലാണ് എന്നതൊക്കെയാണ് ഈ പങ്കുവെക്കലിന് ആധാരം 

മുതിർന്നവർ കാട്ടുന്ന മാതൃകയാണല്ലോ കീഴെയുള്ളവർ പിന്നാലെ തുടർത്തി കൊണ്ടുനടക്കുക....

മുമ്പ് ഇക്കാക കുടുംബത്തിന്, കുടുംബത്തിൻ്റെ ഏറ്റവും കഷ്ടതയേറിയ ഘട്ടത്തിൽ, മുന്നിൽ നിന്ന് അത്താണിയായ മാതൃക കാട്ടിയത് പലർക്കും പാഠമായത് പോലെ.

*******

നഈമ എന്നോട് ഒന്നും ചോദിച്ചില്ല, ഒന്നും പറഞ്ഞില്ല. 

എനിക്ക് സാമ്പത്തികമായ പ്രായസമുണ്ടോ ഇല്ലേ,ആവശ്യമുണ്ടോ ഇല്ലേ എന്ന് നഈമക്ക് ചോദിക്കേണ്ടി വന്നില്ല. 

എന്നെ അറിയിച്ചു പോലുമില്ല. 

പക്ഷേ അല്ലാമിൻ്റെ ചികിത്സക്ക് വേണ്ടി ന്യായമായും വലിയൊരു തുക ആരോരുമറിയാതെ നഈമ അയക്കുന്നു. നഈമയെന്ന ഒരു സ്ത്രീയെ വെച്ചുനോക്കുമ്പോൾ ശരിക്കും വലിയ തുക. ഞാൻ ആഗ്രഹിക്കാത്തത്ര, ആവശ്യപ്പെടാത്തത്ര വലിയ തുക 

യഥാർഥത്തിൽ നഈമ വിചാരിക്കുന്നത്ര അത്യാവശ്യവും വിഷമവും ഈ പ്രത്യേക ഘട്ടത്തിൽ ഇപ്പോൾ എനിക്ക് ഇല്ലാതിരിക്കെ തന്നെ. 

*****

ശരിക്കും പറയാം: നിലവിൽ എനിക്ക് ഒരു പ്രയാസവുമില്ല. 

നിലവിൽ ഇവിടെ എല്ലാം നിയന്ത്രണവിധേയമാണ്. 

ഇനിയങ്ങോട്ട് എന്തെങ്കിലും പ്രയാസങ്ങൾ ഉണ്ടാവുമോ ഇല്ലേ എന്നത് തീർപ്പ് പറയാൻ കഴിയില്ല. 

ആ നിലക്ക് കരുതിയിരിപ്പ് എന്ന നിലക്ക് കുറച്ച് കൂടുതൽ വെള്ളം പോലെ വേണ്ടതുണ്ടാവാം എന്ന് മാത്രം. 

എങ്കിലും ഇപ്പോൾ നിലവിൽ ഒരു പ്രയാസവും ഇല്ല. എൻ്റെ കയ്യിലുള്ളത് കൊണ്ട് തന്നെ കാര്യങ്ങൾ അത്യാവശ്യം നന്നായി നടക്കുന്നുണ്ട്.

ദീർഘകാല ചികിത്സാപദ്ധതി ആയതിനാൽ മാത്രം അറിഞ്ഞ് തരുന്ന വളരേ അടുത്ത ചിലരെ ധിക്കാരപൂർവ്വം മുടക്കിയിട്ടില്ല, മടക്കുന്നില്ല എന്ന് മാത്രം. 

അതുകൊണ്ട് തന്നെ, ആരോടും ഇതുവരെയും ഒന്നിനും ചോദിച്ചിട്ടില്ല, ചോദിക്കേണ്ടി വന്നിട്ടില്ല. 

എങ്കിലും, സ്വയമേവ തന്ന റസാഖിനെയും ഇയ്യയ്യയേയും അങ്ങനെ സ്വയമേവ അവർ തന്നപ്പോൾ ദുരഭിമാനവും ധാർഷ്ട്യവും വെച്ച് ഇത്തരമൊരു സാഹചര്യത്തിൽ മുടക്കിയിട്ടില്ല.

ദാരിദ്ര്യവും പ്രയാസവും ഇല്ല. 

ദാരിദ്ര്യം പറഞ്ഞ് ദാരിദ്ര്യവും പ്രയാസം പറഞ്ഞ് പ്രയാസവും ഉണ്ടാക്കിയിട്ടില്ല, ഉണ്ടാക്കേണ്ടി വന്നിട്ടില്ല, ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നില്ല.

******

ചില സമയത്തെ ചില പ്രവൃത്തികൾ വെറും കല്ലുകൾ മാത്രമായല്ലാതെ വിത്തുകൾ കൂടി ആവുന്നത് കൊണ്ടാണ് ഇങ്ങനെ പങ്കുവെക്കുന്നത്, എടുത്തുപറയുന്നത്.

അങ്ങനെ വരുമ്പോൾ ഒരു പ്രവൃത്തി തന്നെ കുറേ പ്രവൃത്തികളും പറച്ചിലുകളും കൂടി ആവുന്നത് കൊണ്ട്. 

അല്ലാത്ത കുറേ പറച്ചിലുകൾ ഒരു പ്രവൃത്തി പോലും ആകാത്തതിൻ്റെ നേർവിപരീതം പോലെ.

******

ചോദിച്ചും പറഞ്ഞുമല്ല ചിലർ ചെയ്യുന്നത്. 

ചോദിക്കാതെയും പറയാതെയും അറിയിക്കാതെയുമാണ്. 

Naeema ഇപ്പോൾ ചെയ്തത് പോലെ.

ആവശ്യമുണ്ടോ ഇല്ലേ, ആവശ്യത്തിൽ കൂടുതൽ എൻ്റെ അടുക്കൽ ഇല്ലേ എന്നൊന്നും ചിക്കിച്ചുഴിഞ്ഞന്വേഷിക്കാതെ.

ഉപദേശവും പ്രസംഗവും നടത്താനല്ല,  വെറും ഉപദേശവും പ്രസംഗവും നടത്തുകയുമല്ല ചെയ്യുന്നത് എന്ന പോലെ.

മേൽക്കോയ്മ നേടാനും, മേൽക്കോയ്മ നടിക്കാനും, ഇടപെട്ടും അല്ലാതെയും ഉപദ്രവമായി പിന്തുടരാനുമല്ല ചെയ്യുന്നത് എന്ന പോലെ.

അപ്പുറത്തുള്ള ആൾ മുകളിലാണെങ്കിലും, അങ്ങനെ മുകളിൽ തന്നെ എന്ന് വന്നാലും, കണക്ക് നോക്കാതെ, തർക്കത്തിന് വരാതെ, താഴെ നിന്നുമവർ വെച്ചുനീട്ടുന്നത് പോലെ. 

അവർക്ക് തോന്നുന്നത് അവർ ചെയ്യുന്നു. അങ്ങനെ ചെയ്യുന്നത് ചെയ്യുന്നവരുടെ ആവശ്യം പോലെ. ചെയ്യുപ്പെടുന്നവരുടെ ആവശ്യം പോലെയല്ലാതെ.

നൽകുന്നവരുടെ ആവശ്യം പോലെ. നൽകപ്പെടുന്നവരുടെ ആവശ്യം പോലെയല്ലാതെ. 

******

ഒന്നുമില്ലാതെ നാട്ടിൽ തന്നെയുള്ള ഇയ്യയ്യ ചെയ്തപ്പോഴും (ഇയ്യായ്യയോട് ഞാൻ വേണ്ടെന്ന് പറഞ്ഞുകൊണ്ട് തന്നെ) ഇതേ സംഗതി തോന്നിയിട്ടുണ്ട്. 

നിർബന്ധിച്ച് തരികയാണെന്ന്. 

എൻ്റെ ആവശ്യം എന്നെക്കാൾ ഇയ്യായ്യയുടെതാണെന്ന് തോന്നിപ്പിക്കും പോലെ. 

കാത്ത് കാത്ത് അവസാനത്തെ ആളും ആവാതെ, അവസാനത്തെ ആളും ആവേണ്ടിവരാതെ, ആദ്യത്തെ ആൾ തന്നെ ആയിക്കൊണ്ട്. 

ഇയ്യയ്യ തരുമ്പോഴും ഇയ്യയ്യാക്ക് ഞാൻ അങ്ങോട്ടാണ് കൊടുക്കേണ്ടത് എന്ന വ്യക്തമായ ബോധ്യത എനിക്കുണ്ടായിരുന്നു..

ഇയ്യയ്യാൻ്റെ പിന്നിലും നഈമയെ പോലെ ഇയ്യയ്യാൻ്റെ മക്കൾ തന്നെയാണെന്ന് വളരേ വ്യക്തമായും അറിയാം (ആബിദയും ആദിലയും ചിക്കുവും). 

അതും ഇതുപോലെ തന്നെ മുന്നിൽനിന്ന് നയിക്കലും കാണിക്കലുമാണെന്നും അറിയാം. 

അവർ ഇയ്യയ്യയെ മുൻനിർത്തി തീർത്തും രഹസ്യമാക്കിയത് കൊണ്ട്, സ്വയം ഒളിഞ്ഞ് നിന്നത് കൊണ്ട് മാത്രം അതെടുത്ത് പറഞ്ഞില്ല. അവരുടെ ആരുടെയും പേരുകൾ പ്രത്യേകം പ്രത്യേകം എടുത്തുപറഞ്ഞില്ല, പറയുന്നില്ല എന്ന് മാത്രം.

കഴിഞ്ഞ പെരുന്നാൾ രാത്രിയിലെ പരിപാടിയും ഇയ്യയ്യയുടെ മക്കൾ ഇതുപോലെ തന്നെ ഇയ്യയ്യയെ മുൻനിർത്തി തീർത്തും രഹസ്യമാക്കിയത് പോലെ, അവർ സ്വയം ഒളിഞ്ഞ് നിന്നത് പോലെ. 

മുൻപ് ഇക്കകയുടെ മക്കൾ ഒന്നിലധികം പരിപാടികൾ സംഘടിപ്പിച്ചപ്പോൾ ചെയ്തത്  പോലെ.

എന്തായാലും നഈമാക്ക് നന്ദി പറഞ്ഞ് ഈ വിഷയത്തിലെ അക്കൗണ്ട് അടച്ചുകളയുന്നില്ല. 

എനിക്കെന്നോട് തന്നെ നന്ദി പറയാൻ സാധിക്കാത്തത് പോലെ നിങ്ങളാരോടും നന്ദി പറയാനും പറഞ്ഞവസാനിപ്പിക്കാനും കഴിയില്ല എന്നത് കൊണ്ട്.

Tuesday, September 12, 2023

എന്താണ് സനാതനധർമ്മം?: എല്ലാറ്റിനെയും ഉൾകൊള്ളാനും സ്വാംശീകരിക്കാനുമുള്ള കഴിവ്.

ഇതല്ല ഇതല്ല എന്ന് എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്ന, എവിടെയും തങ്ങിനിൽക്കാത്ത നിതാന്തമായ അന്വേഷണത്തിൻ്റെ വഴിയും ധർമ്മവും ദർശനവും ജീവിത രീതിയുമാണ് സനാതനധർമ്മം. 

അത് നാല് വരിയിലും നാല് ചുമരുകൾക്കിടയിലും വരില്ല..

അതുകൊണ്ട് തന്നെയാണ് സനാതനധർമ്മം എല്ലാം ഉൾകൊള്ളാൻ ശ്രമിച്ചത്. 

എവിടെ എവിടെ എന്നന്വേഷിച്ച് കൊണ്ട്. 

എവിടെയും ആവാം, എവിടെയും ഉണ്ടാവാം എന്ന ധാരണയും ദർശനവും വെച്ച്.

*******

എന്താണ് സനാതനധർമ്മം?

വസ്തുനിഷ്ഠമായി പറയേണ്ട ഒന്നല്ല സനാതനധർമ്മം. 

ഇതാണ്, ഇത് മാത്രമാണ്, ഇങ്ങനെയാണ്, ഇങ്ങനെ മാത്രമാണ്, ഇതല്ലാത്തതില്ല എന്ന് പറയും പോലെ പറയേണ്ട ഒന്നല്ല സനാതനധർമ്മം?

എല്ലാമായിരിക്കുകയും ഒന്നുമല്ലാതിരിക്കുകയും കൂടിയാണ് സനാതനധർമ്മം?

അതിനാൽ തന്നെ എല്ലാറ്റിനെയും ഉൾകൊള്ളാനും സ്വാംശീകരിക്കാനുമുള്ള കഴിവ് സനാതനധർമ്മത്തിന് സ്വന്തം.

എല്ലാറ്റിനെയും ഉൾകൊള്ളാനും സ്വാംശീകരിക്കാനുമുള്ള കഴിവാണ് യഥാർത്ഥ സനാതനധർമ്മം. 

അതാണ് ഇവിടെ ശരിയായ സനാതനധർമ്മമായി നിലകൊണ്ടത്. 

അങ്ങനെ ഉൾകൊള്ളപ്പെട്ടത് മുഴുവൻ ആ സ്വാംശീകരണ സ്വഭാവത്തേയും നിഷേധിക്കുന്നതായെന്നത് വേറെതന്നെ ചർച്ച ചെയ്യേണ്ട വിഷയം 

ബാക്കിയെല്ലാം സനാതനധർമ്മത്തിനുള്ളിലും മുകളിലും ഒഴുകിവന്നു പോകുന്നവ മാത്രം. 

മാറുന്നതും മാറ്റത്തിന് തയ്യാറാവുന്നതും സനാതനമായി നിന്നു. സ്വയം എല്ലാറ്റിലും എവിടെയും ശരിയും സത്യവും അന്വേഷിച്ചും കണ്ടെത്തിയും. 

ഒഴുക്കിലെ ചവറുകൾ പോലെ, ഒഴുക്ക് കൊണ്ടുവരുന്ന പല സംഗതികളിൽ ചിലത് മാറി മാറി പോയവയൊക്കെ. 

സനാതനധർമ്മം നൽകുന്ന സ്വാതന്ത്ര്യം, സ്വതന്ത്രചിന്ത, സഹിഷ്ണുത. അതുണ്ടാക്കുന്ന വൈവിധ്യം. 

അതാണ് സനാതനമായത്. ഒഴുക്ക് സാധ്യമാക്കുന്നത്.

അതുകൊണ്ടാണ്  മറ്റൊരു രാജ്യത്തും ഇല്ലാത്തവിധം എല്ലാ മതങ്ങളും ദർശനങ്ങളും വ്യത്യസ്തമായ വഴികളും ഒരുമിച്ച് ഇന്ത്യയിൽ നിന്നത്, നിൽക്കുന്നത്. 

മറ്റൊരു രാജ്യത്തിനും അവകാശപ്പെടാൻ സാധിക്കാത്തവിധം ഒരുകുറേ മതദർശന ശാഖകൾക്ക് ജന്മം നൽകിയ നാടായി ഇന്ത്യ മാറിയതും വളർന്നതും നിലനിന്നതും നിലനിൽക്കുന്നതും അതുകൊണ്ടാണ്.

ബാക്കിയുള്ള രാജ്യങ്ങളിൽ വ്യത്യസ്ത മതവിഭാഗങ്ങൾ വളരേ കുറവ്. 

അഥവാ ബാക്കിയുള്ള രാജ്യങ്ങളിൽ വ്യത്യസ്ത മതവിഭാഗങ്ങൾ ഇപ്പോഴുണ്ടെങ്കിൽ അത് ഈയടുത്തകാലത്ത്  നടന്ന ജോലി അന്വേഷിച്ചുള്ള പോക്കുവരവ് കൊണ്ട് മാത്രം.

അതുകൊണ്ട് തന്നെ സനാതനധർമ്മം സങ്കുചിതമല്ല, സങ്കുചിത നിക്ഷിപ്ത താൽപര്യങ്ങൾക്ക് വേണ്ടി ബലിയാടാവേണ്ട സംഗതിയല്ല, സങ്കല്പമല്ല.

*******

വിവരക്കേട് തന്നെ നിഷ്കളങ്കത. തുറന്ന പറമ്പ്. മാനിക്കാം. പക്ഷേ.....

നിഷ്കളങ്കതയെ മാനിക്കാം. 

പക്ഷേ,.... 

നിഷ്കളങ്കതയെ എപ്പോഴും ഒഴികഴിവാക്കിക്കൊടുക്കാൻ സാധിക്കുമോ?

അങ്ങനെ നാം ഒഴികഴിവാക്കിക്കൊടുക്കുന്നതാണ് ക്രൂരരായ പുരോഹിത രാഷ്ട്രീയ അധികാരികൾ അവർക്കുള്ള കോണിയും ആയുധവുമായി നിഷ്കളങ്കതയെ ഉപയോഗിച്ചത്, ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്.

നിഷ്കളങ്കത എന്ന് പറയപ്പെടുന്ന വിവരക്കേട് ഒരു തുറന്ന പറമ്പാണ്. പുറമ്പോക്ക് പോലെ ഏറെയുള്ള തുറന്ന പറമ്പ്.

നിഷ്കളങ്കത എന്ന ആ തുറന്ന പറമ്പിൽ ആർക്കും എന്തിനും കയറിക്കളിക്കാം. 

ഏത് എലിക്കും പാമ്പിനും ചിതലിനും നായക്കും കാക്കാക്കും കൂറക്കും കയറി എന്തും ഏതും ചെയ്യാവുന്ന ഒരു തുറന്നയിടം  നിഷ്കളങ്കത എന്ന വിവരക്കേട്.

ആദ്യമേ ആരവിടെ കയറിക്കളിക്കുന്നുവോ അവരവിടെ ആധിപത്യം ഉറപ്പിക്കും. 

അവർ നിഷ്കളങ്കതയെ അവർക്ക് വേണ്ടവിധം, അവരെത്തന്നെ വളർത്തും വിധം ഉപയോഗിക്കും. 

നിഷ്ക്കളങ്കത അവരെ നശിപ്പിക്കുന്നവർക്ക് വളവും വെള്ളവുമാവും. 

കാരണം,

നിഷ്കളങ്കത എന്ന വിവരക്കേടിന് സ്വന്തമായ വിവരമോ വിവേചനമോ തീരുമാനാധികാരമോ വിവേകമോ ഇല്ലാത്തത് കൊണ്ട് തന്നെ സ്വന്തമായ തീരുമാനമോ വിവേചനമോ വെച്ച് ഒരു നിശ്ചിത തീരുമാനമോ വൃത്തിയാക്കൽ പ്രക്രിയയോ നടത്താൻ സാധിക്കില്ല. 

അതുകൊണ്ട് തന്നെ നിഷ്കളങ്കത ഫലത്തിൽ മഹാദുഷ്ട മനസ്സിൻ്റെ, അക്രമത്തിൻ്റെ എല്ലാ പണിയും ചെയ്യും. നിഷ്കളങ്കത ഫലത്തിൽ എല്ലാ പണികളും നടത്തുന്ന കേളിരംഗമായിമാറും. 

വിവരക്കേട് തന്നെയായ, എന്ത് എന്തിന് എന്നറിയാത്ത നിഷ്ക്കളങ്കത പല ദുഷ്ടലക്ഷ്യങ്ങൾക്കുമുള്ള ചട്ടുകമായി മാറും. 

ഇന്ത്യ പോലുള്ള വലിയ രാജ്യം അഭിമുഖീകരിക്കുന്നത് വലിയൊരു സമൂഹത്തിൻ്റെ വിവരക്കേട് തന്നെയായ നിഷ്കളങ്കത ഉണ്ടാക്കുന്ന ഈ വലിയ അപകടമാണ്. 

പുറമ്പോക്ക് തന്നെയായ മഹാഭൂരിപക്ഷത്തിൻ്റെ വിവരക്കേട് തന്നെയായ നിഷ്കളങ്കതയെ ക്രൂരമായ നിഗൂഡ അജണ്ടകളുള്ള അധികാരരാഷ്ട്രീയം വളരെ ഭംഗിയായി ഉപയോഗിക്കും. 

നിഷ്കളങ്കരെ തന്നെ നശിപ്പിക്കും വിധം സുഖിപ്പിച്ചു കൊണ്ട്, അതേ പാവം നിഷ്കളങ്കർക്കെതിരെ അവരെ തന്നെ ഉപയോഗിക്കുന്നതിൻ്റെ വലിയ അപകടം ഇന്ത്യയും ഇന്ത്യ പോലുള്ള വിവരക്കേടിന് നാല് കാലുകൾ വെച്ച രാജ്യങ്ങളും കൃത്യമായി അനുഭവിക്കുന്നു. 

യാഥാസ്ഥിതിക മതതീവ്രവാദവും പൗരോഹിത്യവും അന്ധമായ രാഷ്ട്രീയവും വർഗീയതയും ഒക്കെ പന്തലിട്ടുവളരുന്നത് ഇതേ വിവരക്കേട് തന്നെയായ, തുറന്ന ഇടമായ നിഷ്കളങ്കതയിലാണ്, നിഷ്കളങ്കതയെ ഉപയോഗിച്ചുകൊണ്ടാണ്.

*******

നിഷ്കളങ്കത വിവരക്കേടുമായി ഒന്നിച്ചാണുണ്ടാവുക എന്നത് നിഷ്കളങ്കതയുടെ ഒരു വലിയ പ്രത്യേകതയാണ്. നിഷ്കളങ്കത നിഷ്കളങ്കതയാക്കുന്ന പ്രത്യേകതയാണത്. 

എന്നല്ല വിവരക്കേട് തന്നെയാണ് പലപ്പോഴും നിഷ്കളങ്കത. അതാത് കാര്യത്തിലുള്ള നിഷ്കളങ്കത. ചെയ്യേണ്ടുന്ന കാര്യത്തിന് വേണ്ടത്ര വളരായ്‌ക എന്ന നിഷ്കളങ്കത.

എന്ന് മാത്രമല്ല വിവരക്കേടിനെ മുറുകിപ്പിടിക്കാനും നിലനിർത്താനും തെല്ലും മാറാതിരിക്കാനുമാണ് വിവരക്കേട് തന്നെയായ നിഷ്കളങ്കത മിക്കവാറും വാശിപിടിക്കുക. 

യാഥാസ്ഥിതിക തയെന്ന് നാം ഓമനിച്ച് വിളിക്കുന്ന വിശേഷണം വിവരക്കേട് താന്നെയായ നിഷ്കളങ്കതയുടെ രീതിയാണ്, കരുത്താണ്.

ഏറെക്കുറെ കൃത്യമായ അറിവുകേടും വേണ്ട വളർച്ച എത്തായ്‌കയും അതുണ്ടാക്കുന്ന അപക്വതയും അവിവേകവുമാണ് നമ്മൾ നിഷ്കളങ്കത എന്ന ഓമനപ്പേരിൽ കൊണ്ടാടുന്നത്, വിശേഷിപ്പിക്കുന്നത്.

എന്തെല്ലാം തെറ്റുകൾ ചെയ്തെന്ന് പറഞ്ഞാലും നിഷ്കളങ്കത സ്വർഗ്ഗം തന്നെയാണെന്നും നിഷ്കളങ്കത  സ്വർഗത്തിലേക്കാണെന്നും നാം പറയും, നമുക്ക് പറയാം. 

സ്വന്തം മനസ്സാക്ഷിയോട് അവർ കളവ് ചെയ്യുന്നില്ല, ബോധ്യപ്പെട്ടതിന് വിരുദ്ധമായ എന്തെങ്കിലും ചെയ്യുന്നില്ല, ആ നിലക്ക് കുറ്റബോധവും സംഘർഷവും പേറുന്നില്ല എന്നതൊക്കെ നിഷ്കളങ്കതക്ക് ന്യായമാക്കിക്കൊണ്ട്. 

യഥാർഥത്തിൽ വിവരക്കേട് തന്നെയായ നിഷ്കളങ്കതക്ക് ബോധ്യത എന്നത് തന്നെയില്ല.  

നിഷ്കളങ്കർക്കൊന്നും ബോധ്യപ്പെടുന്നില്ല. 

നിഷ്കളങ്കർ വെറും വെറുതേ തെറ്റിദ്ധരിക്കുക മാത്രമാണ്. 

നിഷ്കളങ്കർ ചിന്തിക്കുന്നുമില്ല വിശ്വസിക്കുന്നു മില്ല. 

നിഷ്കളങ്കർ അന്ധമായി പിന്തുടരുന്നു, യന്ത്രസമാനമായി പ്രവർത്തിക്കുന്നു, യാന്ത്രികമായി അനുകരിക്കുന്നു.

അവർ കളവ് ചെയ്യുന്നില്ല, ബോധ്യപ്പെട്ടതിന് വിരുദ്ധമായ ഒന്നും ചെയ്യുന്നില്ല, കുറ്റബോധവും സംഘർഷവും പേറുന്നില്ല എന്നതൊക്കെ നിഷ്കളങ്കതക്ക് ന്യായമാക്കിക്കൊണ്ട് വസ്തുനിഷ്ഠ ലോകത്ത് നിന്ന് വസ്തുതാപരമായി നമുക്ക് നോക്കിപ്പറയാൻ സാധിക്കും. 

വളർച്ച പ്രാപിക്കാത്ത കുട്ടികളുടെ കാര്യത്തിൽ ഒരളവോളം ഇവ ശരിയുമാണ്. 

വളർച്ചക്കനുസരിച്ച വിവരമേ സാധാരണഗതിയിൽ ഉണ്ടാവൂ, സാധിക്കൂ എന്നതിനാൽ. 

അഥവാ പ്രായത്തിനനുസരിച്ചത് മാത്രമേ ഉണ്ടാവൂ, സാധിക്കൂ എന്നതിനാൽ.

അതിനാൽത്തന്നെ ഒന്ന് ചോദിക്കണം. 

വളർന്നിട്ടും  വിവരമില്ലാത്തവൻ്റെ, ചുറ്റുവട്ടത്ത് വിവരമുണ്ടായിട്ടും അത് നേടാത്തവൻ്റെ, സ്വാംശീകരിക്കാത്തവൻ്റെ നിഷ്കളങ്കത  കുട്ടികളുടെതു പോലെയാണോ? 

എന്ത് പറയണം എന്നറിയില്ല. 

വളർന്നിട്ടും  വിവരമില്ലാത്തവൻ്റെ നിഷ്കളങ്കത അവർ വലിയ നിലപാടായി സ്വന്തം വിവരക്കേടിനെ കൊണ്ടുനടക്കുന്നത് മേൽപറഞ്ഞത് പോലെ, കുട്ടികളുടെത് പോലുള്ള നിഷ്കളങ്കതയാണോ ? 

പലപ്പോഴും ക്രൂരരായ അധികാരികൾക്കും പുരോഹിതർക്കും ഫാസിസ്റ്റുകൾക്കും ഒപ്പമാണ് ഈ വിവരക്കേട് തന്നെയായ വളർന്നവൻ്റെ നിഷ്ക്കളങ്കത എക്കാലത്തും നിന്നത്. 

വളർന്നവൻ്റെ നിഷ്ക്കളങ്കത എപ്പോഴും  ക്രൂരമായ പൗരോഹിത്യത്തിനും അധികാരത്തിനും ശക്തിപകരുന്ന മുതൽക്കൂട്ട് മാത്രമായിരുന്നു, മാത്രമാണ്.

അറിവില്ലായ്മ നൽകുന്ന നിഷ്കളങ്കത യോഗ്യതയായ ജനങ്ങൾ കരൂരരായ രാഷ്ടീയനേതൃത്വത്തിനും ഭരണാധികാരികൾക്കും മുതൽക്കൂട്ടാണ്, കരുത്താണ്, ധൈര്യമാണ്, അധികാരം വിളയുന്ന കൃഷിയിടമാണ്. 

Monday, September 11, 2023

സനാതനം സങ്കല്പത്തിലും വാക്കിലും നല്ലത് തന്നെ. പക്ഷേ...

സനാതനം സങ്കല്പത്തിലും വാക്കിലും നല്ലത് തന്നെ. 

നശിക്കാത്തത് എന്നും നിലനിൽക്കുന്നത് എന്നുമർത്ഥം. 

ഒരുപക്ഷേ എല്ലാവർക്കും അവരവരുടെതിന് പേരും പ്രയോഗവും മാറ്റി അവകാശപ്പെടാവുന്നത്. നശിക്കാത്തത് എന്നും നിലനിൽക്കുന്നത് എന്നത്.

പക്ഷേ അങ്ങനെയുള്ള എപ്പോഴും നിലനിൽക്കുന്നതും നശിക്കാത്തതുമായ സനാതനമായ സംഗതികളും നിയമങ്ങളും എന്ത്, ഏത്, എങ്ങിനെ എന്ന് കൂടി നിർവ്വചിച്ച് പറയണം, പറയാൻ സാധിക്കണം. 


വെറും വെറുതെ എന്തോ ഏതോ വാക്ക് സനാതനം എന്ന് പറഞ്ഞ് ഉപയോഗിക്കുന്നതിന് പകരം എന്താണ് എവിടെയൊക്കെ ഏതെല്ലാം സംഗതികളിലെല്ലാം സനാതനം ഉണ്ട് നടപ്പാക്കും എന്ന് കൂടി നിർവ്വചിക്കണം, വ്യക്തമാക്കണം. 


ഒപ്പം സനാതനമല്ലാത്ത എന്തെങ്കിലും ദൈവികം മാത്രമായ ഈ ലോകത്തും ജീവിതത്തിലും പ്രാപഞ്ചികതയിലും ഉണ്ടോ എന്നും പറയണം, പറയാനാകണം. 


ജനങ്ങൾക്ക് എപ്പോഴും ഒരുപോലെ ബാധകമാവുന്ന, എപ്പോഴും ശരിയായി നിൽക്കുന്ന സംഗതികളും നിയമങ്ങളും സനാതനമായി എന്തെന്നും ഏതെന്നും കൃത്യമായി പറയണം, പറയാൻ കഴിയണം. 

ഒരു സമൂഹവും എവിടെയും ഇതുവരെ പറയാത്ത, നടപ്പാക്കാത്ത ഏത് പ്രത്യേക മൂല്യവും ധർമ്മവുമാണ്  സനാതനമായുളളത്? 

എല്ലാവരും ഒരുപോലെ എതിർക്കുകയും വെറുക്കുകയും ചെയ്യുന്ന വർണാശ്രമവും ജാതിസമ്പ്രദായവും മാറ്റിവെച്ചാൽ, ലോകത്തെ പല വിഭാഗവും പലയിടങ്ങളിൽ പലപ്പോഴായി പറഞ്ഞ, നടപ്പാക്കിയ ചിലത് തന്നെയല്ലേ സനാതനമായും അവതരിപ്പിക്കാനുള്ളത്?

വെറുതേ കാടടച്ചു വെടിവെക്കുന്നത് പോലെ ഒരു വ്യക്തതയും തിക്തതയും കൃത്യതയും തീർച്ചയും മൂർച്ചയും ഇല്ലാതെ വെറും വെറുതേ പറയുന്നതാവരുത് സനാതനം എന്നത്. 

ഏതെല്ലാം മേഖലയിൽ ഏതെല്ലാം കാര്യങ്ങളിൽ എങ്ങനെയെല്ലാം സനാതനധർമ്മം നടപ്പാക്കും ബാധകമാകും എന്നറിയാതെ വെറുമൊരു സുഖിപ്പിക്കൽ വിഭജനം മാത്രമായിരിക്കരുത് സനാതനം എന്ന വാക്കും പ്രയോഗവും.

കളവ് പറയരുത് കൊല്ലരുത്, അന്യരുടെ സ്വത്തിനെയും സ്ത്രീയേയും കാമിക്കരുത്, ഒന്നും കവർന്നെടുക്കരുത്, മാതാപിതാക്കളെ മാനിക്കണം എന്നത് പോലുള്ള എല്ലാവരും എല്ലായിടത്തും പൊതുവേ പറയുന്ന പാഠങ്ങളും സംഗതികളുമല്ലാത്ത സനാതനനിയമവും ധർമ്മവും എന്തെന്ന് നിർവ്വചിച്ച് പറയാൻ കഴിയണം 

അല്ലാതെ അമൂർത്തമായി, വ്യക്തതയില്ലാതെ, എന്ത് എവിടെ എന്നറിയാതെ സനാതനം എന്ന് മാത്രം പറഞ്ഞ് വികാരപ്പെട്ടത് കൊണ്ടും ജനങ്ങളെ വികാരപ്പെടുത്തിയത് കൊണ്ടും മാത്രം കാര്യമില്ല.

മനുഷ്യൻ അകപ്പെട്ട ലോകത്ത് മാറ്റം മാത്രമാണ് സനാതനമായത്. മാറ്റം മാത്രമാണ് നാശമില്ലാതെ എന്നും നിലനിൽക്കുന്നത്. എന്നിരിക്കെ ഒരിക്കലും മാറാത്ത, നശിക്കാത്ത, എന്നും നിലനിൽക്കുന്ന വേറെന്താണ് സനാതനമായുള്ളത്?

Sunday, September 10, 2023

അധികാരത്തിന് ശരിയും സത്യവും പുല്ലാണ്.

അധികാരവും ശക്തിയും കൂടെയില്ലാത്ത സത്യവും ശരിയും വിജയിക്കില്ല, വിജയിച്ചിട്ടില്ല.

എത്ര വലിയ ശരിയും സത്യവും ആവട്ടെ. 

അധികാരത്തിനും അധികാരിക്കും ആ ശരിയും സത്യവും പുല്ലാണ്. 

അധികാരവും അധികാരിയും ശരിയായ ശരിയെയും സത്യത്തെയും വളരേ എളുപ്പം അവഗണിക്കും. 

അധികാരത്തിനും അധികാരിക്കും അവരുടേതായ വേറെ തന്നെ ശരിയുണ്ട്, സത്യമുണ്ട്. 

അധികാരം നേടാനും നടത്താനും നിലനിർത്താനും വേണ്ട ക്രൂരമായ ശരിയും സത്യവും. ആയുധവും ശക്തിയും  ഉണ്ടാക്കുന്ന ശരിയും സത്യവും.

അധികാരവും അധികാരിയും അവരുടേതായ അത്തരം ശരിയും സത്യവും ഉണ്ടാക്കും, ഉണ്ടാക്കിക്കൊണ്ടിരിക്കും. 

ജനങ്ങളിൽ മാഹഭൂരിഭാഗവും അധികാരവും അധികാരിയും അങ്ങനെ ഉണ്ടാക്കി വിതരണം ചെയ്യുന്ന ശരിയും സത്യവും മാത്രം ഏറ്റുപറയും. 

അധികാരത്തിൽ അഭയം തേടാനാണ്, അധികാരത്തിൻ്റെ തണലിൽ പ്രതീക്ഷ വെക്കാനാണ് എക്കാലത്തും ജനങ്ങളിൽ മഹാഭൂരപക്ഷവും തെരഞ്ഞെടുത്തത്, തെരഞ്ഞെടുക്കുക. 

അധികാരം കൂടെയില്ലാത്താ സത്യവും ശരിയും അരക്ഷിതത്വവും അസ്ഥിരതയും മാത്രം നൽകുന്നുവെന്ന് ജനങ്ങൾ തിരിച്ചറിയുന്നു, ഭയക്കുന്നു.

എന്ന് മാത്രമല്ല, സത്യവും ശരിയും നിലവിൽ തങ്ങൾക്കുള്ള അധികാരവും സുരക്ഷിതത്വവും സ്ഥിരതയും ഇല്ലായ്മ ചെയ്യുന്നുവെന്നും ജനങ്ങൾ പേടിക്കുന്നു.

അതാത് കാലത്തെ അക്രമികളായ ഭരണാധികാരികളുടെ ധൈര്യം അതായിരുന്നു. ഭരിക്കുന്നവർക്ക് പിന്തുണ കിട്ടുന്നതും ഭരിക്കുന്നവർ പിന്തുണ ഉണ്ടാക്കുന്നതും അങ്ങനെയാണ്.

അതുകൊണ്ട് തന്നെയാണ് പാർട്ടികളും നേതാക്കളും അധികാരത്തിന് വേണ്ടി എന്ത് നീക്കുപോക്കുകളും അടിയറവുകളും നടത്തുന്നത്.

ഇതുകൊണ്ടൊക്കെ തന്നെ മതവും പൗരോഹിത്യവും എപ്പോഴും അധികാരത്തിൻ്റെയും അധികാരികളുടെയും കൂടെ നിന്നത്. അധികാരം നേടാൻ ഏത് വഴിയും തേടി നേടി നിന്നത്.

എന്ന് മാത്രമല്ല അധികാരവും അധികാരികളും ഉണ്ടാക്കിയെടുത്ത മതവും പൗരോഹിത്യവും മാത്രമേ ഉള്ളൂ.

അധികാരവും ശക്തിയും കൂടെയില്ലാത്ത സത്യവും ശരിയും വിജയിക്കില്ല, വിജയിച്ചിട്ടില്ല.

അധികാരവും ശക്തിയും കൂടെയില്ലാത്ത സത്യവും ശരിയും വിജയിച്ചതും സുന്ദരമായി തോന്നിയതും കഥകളിൽ മാത്രം. ദൂരെ നിന്ന് നോക്കി സങ്കൽപ്പിക്കുമ്പോൾ മാത്രം.

എന്താണ് വിദ്യാഭ്യാസം?

വിദ്യാഭ്യാസമെന്നാൽ വെറും ജ്ഞാനാന്വേഷണമല്ല.

വിദ്യാഭ്യാസമെന്നാൽ എല്ലാം ഇട്ടെറിഞ്ഞു പോകുന്ന അന്വേഷണ യാത്രയല്ല.

പകരം വിദ്യാഭ്യാസമെന്നാൽ മനുഷ്യൻ മനുഷ്യന് വേണ്ടി മനുഷ്യൻ്റെ  അതിജീവനത്തിനും ജീവിതസുരക്ഷക്കും സുഖത്തിനും വേണ്ടി കാലാകാലങ്ങളിലൂടെ ഉണ്ടാക്കിയെടുത്ത, ശേഖരിച്ച വിവരങ്ങളും സാങ്കേതികതവിദ്യയും നിലനിർത്താനും, നിലനിർത്താൻ വേണ്ടി അവ കൈമാറാനും പിന്നെ ആവും പോലെ അത് വളർത്താനുമാണ്.

അതുകൊണ്ടാണ് നമ്മുടെ സൗകര്യങ്ങളും ചികിത്സാരീതികളും  മാറിക്കൊണ്ടിരിക്കുന്നത്. 

അതുകൊണ്ടാണ് പഴയ ഫോണും കമ്പ്യൂട്ടറും മാറി പുതിയതായത്. 

പഴയത് ആരും ഇനിയും അന്വേഷിച്ച് കണ്ടെത്തേണ്ടതില്ല. 

അത് വിദ്യഭ്യാസത്തിലൂടെ അവനിലേക്ക് കൈമാറപ്പെടും. 

പകരം, പുതിയത് കണ്ടെത്തണം. 

ഇതേ വിദ്യാഭാസത്തിലൂടെ സാധിക്കുന്ന ഗവേഷണ പരീക്ഷണ നിരീക്ഷണത്തിലൂടെ പുതിയത് കണ്ടെത്തണം. 

നിലവിലുള്ള ഫോണും കമ്പ്യൂട്ടറും കറൻ്റും ഇൻ്റർനെറ്റും factoryകളും റോഡുകളും വിമാനവും TVയും ചുരുങ്ങിയത് അപ്പടിയേ എങ്കിലും നിലനിൽക്കുവാൻ വേണ്ട വിവരങ്ങൾ കൈമാറുക വിദ്യാഭ്യാസം.

പിന്നീട് അത് വളർത്തി പുരോഗമിപ്പിച്ച് കൊണ്ടുവരികയും വേണം. അതിന് കൂടിയാണ് വിദ്യാഭ്യാസ സാധിപ്പിക്കുന്ന ഗവേഷണ പരീക്ഷണ നിരീക്ഷണങ്ങൾ.

അല്ലാതെ ആത്മീയവഴിയിൽ മനസ്സിലാക്കിയത് പോലെ ഉള്ളതല്ല വിദ്യാഭ്യാസം.

സമ്പത്തും ജോലിയും വീടും എല്ലാം ഇട്ടെറിഞ്ഞു അന്വേഷിച്ച് പോകുന്ന പരിപാടിയല്ല വിദ്യാഭ്യാസം.

ഇവയൊക്കെ പിടിച്ചു നിർത്താനും സംരക്ഷിക്കാനും വളർത്താനും ഉള്ളതാണ് വിദ്യാഭ്യാസം

വിദ്യാഭ്യാസം മുൻപറഞ്ഞത് പോലെ ഇതെല്ലാം നടക്കാനും നടത്താനും വേണ്ട തൊഴിലിന് വേണ്ട വിവരം അന്വേഷിക്കാനുള്ളതാണ്, വിവരം നേടാനുള്ളതാണ്.

തൊഴിലും തൊഴിലിന് വേണ്ട വിവരവും മുൻപറഞ്ഞത് പോലെ മനുഷ്യൻ മനുഷ്യന് വേണ്ടി മനുഷ്യൻ്റെ അതിജീവനത്തിനും ജീവിതസുരക്ഷക്കും സുഖത്തിനും വേണ്ടി ഉണ്ടാക്കിയെടുത്ത വിവരങ്ങൾ നിലനിർത്താനും കൈമാറാനും വളർത്താനുമാണ്.

Saturday, September 9, 2023

എന്താണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നാൽ?

ഇനിയങ്ങോട്ട് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നും പറയേണ്ടി വരില്ല.

ഒരു രാജ്യം എന്നത് മാത്രമാവും.  

അധികാരികൾ അധികാരികൾക്ക് വേണ്ടി കണക്കാക്കുന്നത് പോലെയൊരു രാജ്യം.

എന്തിനും ഏതിനും വികാരം കൊള്ളുന്ന ജനങ്ങളെ അക്കാര്യത്തിലും വികാര ഭരിതരാക്കിക്കൊണ്ട്, വിഡ്ഢികൾ ആക്കിക്കൊണ്ട് 

തെരഞ്ഞെടുപ്പും വോട്ടും ഒക്കെ അധികാരികൾ അധികാരികൾക്ക് വേണ്ടി നടത്തുന്ന നാടകങ്ങൾ മാത്രമാവും. ജനങ്ങളുടെ അനുവാദം വേണ്ട. അവർക്ക് വേണ്ട ജനങ്ങളുടെ അനുവാദം അവർ ഉണ്ടാക്കിക്കൊള്ളും 

******

എന്താണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നാൽ?

ജനങ്ങൾ കൂടുതൽ കൂടുതൽ നോക്കുകുത്തികളാവുക എന്നതാണത്. 

ഒരിക്കൽ തെരഞ്ഞെടുത്താൽ അഞ്ച് കൊല്ലത്തേക്ക് ഭരിക്കുന്നവരെ കുറിച്ച് അന്വേഷിക്കരുത്, അവരെ തിരിഞ്ഞു നോക്കാൻ കിട്ടില്ല, ഭരിക്കുന്നവർ നിങ്ങളെയും തിരിഞ്ഞുനോക്കില്ല.

ജനാധിപത്യമെന്നാൽ അഞ്ച് കൊല്ലം കൂടുമ്പോൾ വെറും വെറുതെയങ്ങ് വോട്ട് ചെയ്യുക. പിന്നീടൊരു ചോദ്യവും ഉത്തരവും ഇല്ല. 

ജനാധിപത്യമെന്നാൽ കുറച്ച് പേരെ അധികാരം ഏൽപിക്കുന്ന പരിപാടി മാത്രം. 

അല്ലാതെ പൊതുജനം കഴുതകൾക്ക് ജനാധിപത്യത്തിൽ ഒന്നും ചെയ്യാനും പറയാനുമില്ല. 

ഏറിയാൽ അധികാരികൾക്കും അവരുടെ പാർട്ടികൾക്കും അവരെ സേവിക്കേണ്ട ഉദ്യോഗസ്ഥർക്കും അവർ തന്നെ യഥേഷ്ടം നിശ്ചയിക്കുന്ന നികുതി ജനങ്ങൾ അടച്ചുകൊടുക്കുക.

കുറുക്കന്മാരായ കള്ളന്മാർക്ക് പാവങ്ങളായ കോഴികൾ നിർബന്ധമായും അഞ്ച് കൊല്ലത്തേക്ക് തങ്ങളുടെ വീടായ രാജ്യത്തിൻ്റെയും അധികാരത്തിൻ്റെയും വാതിൽ തുറന്ന് കൊടുക്കുക, താക്കോൽ ഏൽപ്പിക്കുക. 

എല്ലാറ്റിനും മേൽ കേന്ദ്രം മാത്രമാവുക. 

കേന്ദ്രത്തിന് കൂടുതൽ കൂടുതൽ അധികാരം കിട്ടുക. 

ഇടക്ക് എന്ത് സംഭവിച്ചാലും കേന്ദ്രം മാത്രം വന്ന് ഇടപെട്ട് കേന്ദ്രഭരണം നേരിട്ട് നടത്തുക.

ഇടക്ക് എന്ത് സംഭവിച്ചാലും മറിച്ചൊരു അധികാരമാറ്റം സാധ്യമല്ല എന്ന് വരിക. ജനങ്ങൾ എല്ലാം സഹിച്ചുകൊള്ളുക.

ജനങ്ങൾക്ക് ആകയാലുള്ള പണി അഞ്ച് വർഷം കൂടുമ്പോൾ വോട്ട് ചെയ്യുക മാത്രം.

അധികാരം ജനങ്ങളുടെ കയ്യിലല്ല എന്ന് വരിക. വോട്ടിടാനുള്ള ത് പോലും അവകാശമല്ല, ഭരണകൂടം തരുന്ന ഔദാര്യം എന്ന് വരിക, വരുത്തുക.

അഞ്ച് വർഷം കൂടുമ്പോൾ വോട്ട് ചെയ്യാനുള്ള പണി മാത്രം ജനങ്ങൾക്ക്. 

വോട്ട് ചെയ്യുന്നത് വലിയ അധികാരവും അവകാശവും ആണെന്ന് ജനങ്ങൾ ധരിച്ചു കൊള്ളുക.

വോട്ട് ചെയ്താലും ഇല്ലെങ്കിലും അധികാരികൾ അധികാരം കയ്യാളും 

*******

അവിടെയാണ് കെജ്രിവാൾ പറഞ്ഞത് കുറച്ചെങ്കിലും ശരിയാവുന്നത്. 

വേണ്ടത് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് അല്ല.

പകരം വേണ്ടത് ഒരു രാജ്യം ഒരു വിദ്യാഭ്യാസമാണ്.

പകരം വേണ്ടത് ഒരു രാജ്യം ഒരു ചികിത്സയാണ്.

സമ്പന്നനും രാഷ്ട്രീയ നേതാവിനും പാവപ്പെട്ടവനും ഇന്ത്യയിലാകെയും ഒരേയൊരു ചികിത്സ, വിദ്യാഭ്യാസ രീതികൾ, സൗകര്യങ്ങൾ ലഭ്യമാവണം. 

ഇന്ത്യക്കാരായ എല്ലാ കൂട്ടർക്കും ഓരുപോലെ ചികിത്സയും വിദ്യാഭ്യാസവും ലഭ്യം എന്ന് വരേണം.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് നിങ്ങളിൽ നിന്നും ജനാധിപത്യത്തേയും ജനനേതാക്കളെന്ന് പറയുന്ന വഞ്ചകരെയും ഒന്നുകൂടി അകറ്റി നിർത്താനും അവരുടെ ഉത്തരവാദിത്തം ഒന്നുകൂടി കുറച്ച് കൊണ്ടുവരാനുമാണ്. 

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് അധികാരത്തെ ഒന്നുകൂടി അരക്കിട്ടുറപ്പിക്കാനാണ്.

അല്ലാതെ ചിലവ് കുറക്കാനല്ല. ജനങ്ങൾക്ക് ഒരുപകാരവും ചെയ്യാനല്ല.

Thursday, September 7, 2023

ഇന്ത്യ ഭാരതം എന്നാവുമ്പോൾ നോട്ട് നിരോധനം ഒരിക്കൽ കൂടി പ്രതീക്ഷിക്കാമോ?

ഇന്ത്യ ഭാരതം എന്നാവുമ്പോൾ നോട്ട് നിരോധനം ഒരിക്കൽ കൂടി പ്രതീക്ഷിക്കാമോ?

കാരണം, എല്ലാ നോട്ടിലും Reserve Bank of India എന്നാണുള്ളത്.

ഒരു നേട്ടവും ഉണ്ടാവില്ലെങ്കിലും നാട്ടുകാർക്ക് ഒന്നു കൂടി, കുറച്ച് കൂടി നമുക്ക് കഷ്ടപ്പെടാമല്ലോ? 

രാഷ്ട്രീയ പാർട്ടികളും രാഷ്ട്രീയ നേതൃത്വവുമായ എള്ള് ഉണങ്ങുന്നത് എണ്ണക്ക് വേണ്ടി. 

വെറും എലിപ്പിട്ട മാത്രമായ, പട്ടിണിപ്പാവങ്ങൾ മാത്രമായ ബഹുഭൂരിപക്ഷം ഇന്ത്യൻ ജനതക്കും വെറും വെറുതെ നികുതി മാത്രം ഏറെയേറെ നൽകി ഏറെ കഷ്ടപ്പെട്ട് വെറുതേ ഉണങ്ങാമല്ലോ?

ഓരോ പാർട്ടിയുടെയും രാഷ്ട്രീയനേതൃത്വത്തിൻ്റെയും അഹങ്കാരം മൂത്ത്, പാവങ്ങളായ ജനങ്ങൾക്കാർക്കും ഓരുപകാരവും നൽകാത്ത തെറ്റായ നയപരിപാടികൾ കാരണം നാട്ടിനും നാട്ടുകാർക്കും ചിലവും നഷ്ടവും വർദ്ധിപ്പിക്കാമല്ലോ?

******

ശരിയാണ്, ഇന്ത്യ എന്നത് പോലെ തന്നെ ഭരണഘടനയിൽ, Article ഒന്നിൽ പരാമർശിക്കപ്പെട്ട പേരാണ് ഭാരതം എന്നത് നാം മറക്കരുത്. 

അതുകൊണ്ട് തന്നെ ഭാരതം എന്ന നാമകരണം ഒരു പുതിയ കണ്ടുപിടിത്തമോ കൂട്ടിച്ചേർക്കലോ പുതിയ നാമകരണമോ അല്ല. 

അതും ശരിയാണ്. ഇന്ത്യ എന്ന പേര് വളരേ നേരത്തെ ഉണ്ടായിരുന്ന പേരല്ല. 

ഇന്ത്യ എന്ന പേര് ഈയടുത്തകാലത്ത് മാത്രം രൂപപ്പെട്ട ഒന്നാണ്. നമ്മളെയും നമ്മുടെ നാടിനെയും പലരും വിളിച്ച പേരാണ് ഇന്ത്യക്കാർ, ഇന്ത്യ എന്നത് 

എന്നാൽ, ഭാരതം എന്ന പേര് പണ്ട് മുതലേ ഉണ്ടായിരുന്നതാണ്. പക്ഷേ,നമ്മളെയും നമ്മുടെ നാടിനെയും മറ്റാരും വിളിച്ച പേരല്ല ഭാരതീയർ, ഭാരതം എന്നത്.

പേര് നമ്മൾ നമുക്ക് ഇടുന്നതല്ല, നമ്മളെ നമ്മൾ വിളിക്കുന്നതുമല്ല. 

പേര് നമുക്ക് മറ്റുള്ളവർ ഇടുന്നതാണ്, നമ്മളെ മറ്റുള്ളവർ വിളിക്കുന്നതാണ് എന്നത് ഒരു സ്വീകാര്യമായ, നമ്മളോടുള്ള ബഹുമാനം സൂചിപ്പിക്കുന്ന ന്യായം. 

ഭാരതം എന്ന പേര് പണ്ട് മുതലേ പലവിധത്തിൽ അങ്ങിങ്ങ്, പുരാണങ്ങളിലും  ഉണ്ടായിരുന്നതാണ്, ശരിയാണ്.

നമ്മുടെ ദേശീയ ഗാനവും ഭാരതം എന്ന പേരിനെ ഉപയോഗിച്ചിട്ടുണ്ട്. ശരിയാണ്

******

ഇന്ത്യയുടെ പേര് ഭാരതം എന്നാക്കുമ്പോഴും അതിൽ നാം എന്തോ വലിയ കാര്യം നടക്കുന്നു എന്ന മട്ടിൽ വല്ലാതെ വികാരം കൊള്ളുമ്പോഴും നാം ഒന്നറിയാതെ പോകരുത്.

വിശപ്പിൻ്റെ പട്ടികയിൽ ഇന്ത്യ പാവപ്പെട്ട വരെന്ന് നാം കണക്കാക്കുന്ന അയൽരാജ്യങ്ങളെക്കാൾ വരെ എത്രയോ മോശമാണ്, പിറകിലാണ്.

വേറൊന്നും മാറ്റാൻ സാധിക്കാത്ത സ്ഥിതിക്ക് നമുക്ക് ഇന്ത്യയുടെ പേരെങ്കിലും മാറ്റാം. 

അതോടെ എല്ലാം മാറ്റിയെന്ന തോന്നൽ ഉണ്ടാക്കുകയും ചെയ്യാം. 

പൊതുജനം എന്തായാലും കഴുതകൾ തന്നെയാണല്ലോ?

******

ഇന്ത്യയുടെ പേര് ഭാരതം എന്നാവുമ്പോഴും ഒന്ന് നാം അറിയണം. 

ബോധവും വിവരവും ഉളള ഇന്നാട്ടുകാരായ അഭ്യസ്തവിദ്യർ മുഴുവൻ എങ്ങിനെയെങ്കിലും മറ്റ് രാജ്യങ്ങളിലേക്ക്, പ്രത്യേകിച്ചും യൂറോപ്യൻ രാജ്യങ്ങളിലേക്ക് ചേക്കേറുന്നു, ചേക്കേറാൻ ശ്രമിക്കുന്നു.

മറ്റ് രാജ്യങ്ങളിൽ പൗരത്വം കൊതിച്ച് ഒരുപടി ബുദ്ധിയും വിവരവുമുള്ള ഇന്ത്യക്കാർ നാട്വിടുന്നു. 

നികുതി നൽകിയാൽ ഒന്നും തിരിച്ചു കിട്ടാത്ത ഇന്ത്യയിൽ നിന്നും നികുതി നൽകിയാൽ സാമൂഹ്യ, ആരോഗ്യ, വാർദ്ധക്യ, വിദ്യാഭ്യാസ സുരക്ഷിതത്വം ഉറപ്പ് നൽകുന്ന രാജ്യങ്ങളിലേക്ക് കൂട് മാറാൻ ആരും കൊതിക്കുന്നു.

******

ഇനി സാധിക്കുമോ എന്നറിയില്ല.

എന്നാലും സാധിക്കുമെങ്കിൽ ഇന്ത്യയുടെ പേര് മാറ്റത്തിൻ്റെ മറ്റൊരു ദിശ പറയട്ടെ:

വിദ്യാസമ്പന്നനും ദാർശനികനുമായ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയെ കണ്ട് പേടിക്കുന്ന, 

എല്ലാ കുറ്റവും ആ പ്രധാനമന്ത്രിയിൽ വെറും വെറുതെ ചാരുന്ന, 

ഇക്കാലത്തെ എല്ലാ സ്വന്തമായ പരാജയത്തിനും മോശം ആശാരി ഉപകരണങ്ങളെ കുറ്റപ്പെടുത്തും പോലെ ഭൂതകാലത്തെ കുറ്റപ്പെടുത്തുന്ന,

ഒരു പാർട്ടിക്കും രാഷ്ട്രീയ നേതൃത്വത്തിനും ഒരെളുപ്പവഴിയാണ് ഇന്ത്യയുടെ പേര് മാറ്റി ഭാരതം എന്നാക്കുക. 

അതിലൂടെ ഭാരതത്തിൻ്റെ ഒന്നാമത്തെ പ്രധാനമന്ത്രി ആരാണെന്ന ചോദ്യത്തിന് അവരുടേതായ ഉത്തരം കണ്ടെത്തുകയുമാവാം. 

അതോടെ ജവഹലാൽ നെഹ്റുവിൻ്റെ പേടിപ്പിക്കുന്ന നിഴലിൽ നിന്നും അവർക്ക് രക്ഷപ്പെടാം.

ഒന്നോ രണ്ടോ ആഘോഷങ്ങൾ അല്ലാത്ത ഒന്നും പാടില്ലെന്നോ?

മറ്റൊരാളുടെ ഭക്ഷണ പാനീയ രീതിയിലും മറ്റും വിശ്വാസത്തെ തകർക്കും വിധം ആഘോഷങ്ങൾ അടിച്ചേൽപ്പിക്കുന്ന രീതി വേണമെന്നല്ല പറഞ്ഞത്. 


പകരം മതം പറഞ്ഞ ഒന്നോ രണ്ടോ ആഘോഷങ്ങൾ അല്ലാത്ത ഒന്നും പാടില്ല, birthday, wedding anniversary, ഓണം, വിഷു, New year, Christmas, holy പോലുള്ള ആഘോഷങ്ങൾ നടത്തിയാൽ, അതിൽ പങ്കുകൊണ്ടാൽ, അതുമായി സഹകരിച്ചാൽ ദൈവം പിണങ്ങും ശിക്ഷിക്കും എന്ന് ദൈവത്തിന് വേണ്ടിയും ദൈവത്തിൻ്റെ പേരിലും ദൈവത്തെ അൽപനാക്കും വിധം പറയുന്ന മതരാഷ്ട്രീയ പൗരോഹിത്യ വിലക്കുകളാണ് പ്രശ്നം.


അങ്ങനെ കണിശമായി പറഞ്ഞ് പേടിപ്പിച്ച് ദൈവത്തിൻ്റെ പേരിൽ സ്വർഗ്ഗ നരകം പറഞ്ഞ് ഭീഷാണിപ്പെടുത്തുന്നവർ ഉണ്ടെങ്കിൽ അവർ തിരുത്തണം. 


അത്രയേ ഉദ്ദേശിച്ചുളളൂ. 


മനുഷ്യനെ മനസ്സിലാക്കാത്ത, ആഘോഷങ്ങളെയും വിശ്വാസാചാര വ്യത്യാസങ്ങളെയും പേടിക്കുന്ന ദൈവത്തെയാണ് അവർ അവതരിപ്പിക്കുന്നത്. 


എന്തൊക്കെയോ നഷ്ടപ്പെടുമെന്ന് പേടിയുള്ള, കോപിക്കുന്ന, ആവശ്യപ്പെടുന്ന മനുഷ്യനെ പോലുള്ള ദൈവത്തെയാണ് അവർ അവതരിപ്പിക്കുന്നത്.


പ്രത്യേകിച്ചും ദൈവത്തിന് വേണ്ടിയും ദൈവത്തിൻ്റെ പേരിലും...


അതുകൊണ്ട് മാത്രം പറയുന്നു: അതാതിടത്തെയും കാലത്തെയും  പ്രാദേശികവും സാമൂഹികവും സാംസ്കാരികവുമായ എല്ലാ ആഘോഷങ്ങളും ആചാരങ്ങളും വേണ്ടെന്നും അരുതെന്നും നരകത്തിലേക്ക് നയിക്കുമെന്നും പറയുന്ന വിശ്വാസത്തെയല്ലേ ശരിക്കും പേടിക്കേണ്ടത്? 


ആ വിശ്വാസം അനുവദിക്കുന്ന ഒന്നോ രണ്ടോ ആഘോഷങ്ങളല്ലാത്ത ഒന്നും പാടില്ലെന്ന് പറയുന്ന വിശ്വാസമല്ലേ ശരിക്കും വിഭജനമുണ്ടാക്കുന്നത്, ജീവിതം നാരകതുല്യമാക്കുന്നത്?


നമ്മുടെ ഭരണഘടനയിൽ ഉളള പേരാണ് ഭാരതം

ഇന്ത്യ എന്നത് പോലെ തന്നെ ഭരണഘടനയിൽ, Article ഒന്നിൽ പരാമർശിക്കപ്പെട്ട പേരാണ് ഭാരതം എന്നത് നാം മറക്കരുത്. 

അതുകൊണ്ട് തന്നെ ഭാരതം എന്ന നാമകരണം ഒരു പുതിയ കണ്ടുപിടിത്തമോ കൂട്ടിച്ചേർക്കലോ പുതിയ നാമകരണമോ അല്ല. 

ഇന്ത്യ എന്ന പേര് വളരേ നേരത്തെ ഉണ്ടായിരുന്ന പേരല്ല. 

ഇന്ത്യ എന്ന പേര് ഈയടുത്തകാലത്ത് മാത്രം രൂപപ്പെട്ട ഒന്നാണ്.

എന്നാൽ, ഭാരതം എന്ന പേര് പണ്ട് മുതലേ ഉണ്ടായിരുന്നതാണ്.

ഭാരതം എന്ന പേര് പണ്ട് മുതലേ പലവിധത്തിൽ അങ്ങിങ്ങ്, പുരാണങ്ങളിലും  ഉണ്ടായിരുന്നതുമാണ്.

നമ്മുടെ ദേശീയ ഗാനവും ഭാരതം എന്ന പേരിനെയാണ് ഉപയോഗിച്ചത്.

******

ഇന്ത്യയുടെ പേര് ഭാരതം എന്നാക്കുമ്പോഴും അതിൽ നാം എന്തോ വലിയ കാര്യം നടക്കുന്നു എന്ന മട്ടിൽ വല്ലാതെ വികാരം കൊള്ളുമ്പോഴും നാം ഒന്നറിയാതെ പോകരുത്.

വിശപ്പിൻ്റെ പട്ടികയിൽ ഇന്ത്യ പാവപ്പെട്ട വരെന്ന് നാം കണക്കാക്കുന്ന അയൽരാജ്യങ്ങളെക്കാൾ വരെ എത്രയോ മോശമാണ്, പിറകിലാണ്.

വേറൊന്നും മാറ്റാൻ സാധിക്കാത്ത സ്ഥിതിക്ക് നമുക്ക് ഇന്ത്യയുടെ പേരെങ്കിലും മാറ്റാം. 

അതോടെ എല്ലാം മാറ്റിയെന്ന തോന്നൽ ഉണ്ടാക്കുകയും ചെയ്യാം. 

പൊതുജനം എന്തായാലും കഴുതകൾ തന്നെയാണല്ലോ?

******

ഇന്ത്യയുടെ പേര് ഭാരതം എന്നാവുമ്പോഴും ഒന്ന് നാം അറിയണം. 

ബോധവും വിവരവും ഉളള ഇന്നാട്ടുകാരായ അഭ്യസ്തവിദ്യർ മുഴുവൻ എങ്ങിനെയെങ്കിലും മറ്റ് രാജ്യങ്ങളിലേക്ക്, പ്രത്യേകിച്ചും യൂറോപ്യൻ രാജ്യങ്ങളിലേക്ക് ചേക്കേറുന്നു, ചേക്കേറാൻ ശ്രമിക്കുന്നു.

മറ്റ് രാജ്യങ്ങളിൽ പൗരത്വം കൊതിച്ച് ഒരുപടി ബുദ്ധിയും വിവരവുമുള്ള ഇന്ത്യക്കാർ നാട്വിടുന്നു. 

നികുതി നൽകിയാൽ ഒന്നും തിരിച്ചു കിട്ടാത്ത ഇന്ത്യയിൽ നിന്നും നികുതി നൽകിയാൽ സാമൂഹ്യ, ആരോഗ്യ, വാർദ്ധക്യ, വിദ്യാഭ്യാസ സുരക്ഷിതത്വം ഉറപ്പ് നൽകുന്ന രാജ്യങ്ങളിലേക്ക് കൂട് മാറാൻ ആരും കൊതിക്കുന്നു.

******

ഇനി സാധിക്കുമോ എന്നറിയില്ല.

എന്നാലും സാധിക്കുമെങ്കിൽ ഇന്ത്യയുടെ പേര് മാറ്റത്തിൻ്റെ മറ്റൊരു ദിശ പറയട്ടെ:

വിദ്യാസമ്പന്നനും ദാർശനികനുമായ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയെ കണ്ട് പേടിക്കുന്ന, 

എല്ലാ കുറ്റവും ആ പ്രധാനമന്ത്രിയിൽ വെറും വെറുതെ ചാരുന്ന, 

ഇക്കാലത്തെ എല്ലാ സ്വന്തമായ പരാജയത്തിനും മോശം ആശാരി ഉപകരണങ്ങളെ കുറ്റപ്പെടുത്തും പോലെ ഭൂതകാലത്തെ കുറ്റപ്പെടുത്തുന്ന,

ഒരു പാർട്ടിക്കും രാഷ്ട്രീയ നേതൃത്വത്തിനും ഒരെളുപ്പവഴിയാണ് ഇന്ത്യയുടെ പേര് മാറ്റി ഭാരതം എന്നാക്കുക. 

അതിലൂടെ ഭാരതത്തിൻ്റെ ഒന്നാമത്തെ പ്രധാനമന്ത്രി ആരാണെന്ന ചോദ്യത്തിന് അവരുടേതായ ഉത്തരം കണ്ടെത്തുകയുമാവാം. 

അതോടെ ജവഹലാൽ നെഹ്റുവിൻ്റെ പേടിപ്പിക്കുന്ന നിഴലിൽ നിന്നും അവർക്ക് രക്ഷപ്പെടാം.

Tuesday, September 5, 2023

ഇന്ത്യയുടെ പേര് ഭാരതം എന്നായാൽ തൊഴിലില്ലായ്മ കുറയില്ല. നികുതി കുറയില്ല.

ഇന്ത്യയുടെ പേര് ഭാരതം എന്നാക്കുമ്പോഴും അതിൽ നാം എന്തോ വലിയ കാര്യം നടക്കുന്നു എന്ന മട്ടിൽ വല്ലാതെ വികാരം കൊള്ളുമ്പോഴും നാം ഒന്നറിയാതെ പോകരുത്.

വിശപ്പിൻ്റെ പട്ടികയിൽ ഇന്ത്യ പാവപ്പെട്ട വരെന്ന് നാം കണക്കാക്കുന്ന അയൽരാജ്യങ്ങളെക്കാൾ വരെ എത്രയോ മോശമാണ്, പിറകിലാണ്.

ഇവിടെ ഒന്നും മാറാതെ പേര് മാത്രം മാറ്റി എല്ലാം മാറ്റിയെന്ന് തോന്നിപ്പിക്കുകയാണ്.

******

ഇന്ത്യയുടെ പേര് ഭാരതം എന്നാവുന്നത് കൊണ്ട് 

നിത്യോപയോഗ സാധനങ്ങളുടെ വില കുറയില്ല. 

പെട്രോൾ ഡീസൽ വില കുറയില്ല. 

തൊഴിലില്ലായ്മ കുറയില്ല. 

നികുതി കുറയില്ല.

അപരമത വിദ്വേഷവും വെറുപ്പും കുറയില്ല. 

എല്ലാം കൂടുക മാത്രം ചെയ്യും.

******

പിന്നെ, ഇന്ത്യയുടെ പേര് ഭാരതം എന്ന് മാറ്റുന്നതിന് എന്തായിരിക്കണം ന്യായം?

മാറ്റുന്നു എന്നത് മാത്രമായിരിക്കണം പേര് മാറ്റുന്നതിന് ന്യായം. 

ഏറിയാൽ നമ്മുടെ ഉച്ചാരണ ഉപയോഗ സൗകര്യത്തിന് വേണ്ടി മാറ്റുന്നു എന്ന് മാത്രം. പണ്ട് ഇംഗ്ലീഷുകാർ അവരുടെ ഉച്ചാരണ സൗകര്യത്തിന് വേണ്ടി മാറ്റിയത് പോലെ.


അല്ലാതെ മറ്റൊരു ന്യായവും കാര്യമായി പേര് മാറ്റത്തിന് നിലനിൽക്കുന്നതല്ല. 

മറ്റുളള ന്യായങ്ങൾ ഒക്കെയും ഒരേറെ തർക്കവിതർക്കത്തിന് കാരണമാവുകയും ചെയ്യും. 

അല്ലാത്ത ഒരായിരം കാരണങ്ങളും ന്യായങ്ങളും ഒരായിരം പേർക്ക് ഒരായിരങ്ങൾ ഉണ്ടാവുകയും ചെയ്യും.

അന്യനാട്ടുകാർ ഉപയോഗിച്ച പേരാണ് ഇന്ത്യ അതിനാൽ അത് മാറണം എന്നത് ന്യായമല്ല.

നമ്മുടെ പേര് നമ്മൾ തന്നെ ഇടണം, വിളിക്കണം എന്ന ന്യായവും ന്യായമല്ല.

നമ്മുടെയൊക്കെ പേര് അന്യർ വിളിക്കുന്നത് തന്നെയാണ്. അന്യർ ഇട്ടത് തന്നെയാണ്.

എൻ്റെ പേര് ഞാൻ തന്നെ എന്നെ വിളിച്ച പേരല്ല.

മറ്റാരൊക്കെയോ ഇട്ടതും വിളിച്ചതും അങ്ങനെ ആയതും കേട്ട് ശീലിച്ചതുമാണ് എൻ്റെ പേര്. കേട്ട് ശീലിച്ച ത് കൊണ്ട് എൻ്റെ പേരായി മാറിയതുമാണ്

സൂര്യനെ സൂര്യനെന്നും ചന്ദ്രനെ ചന്ദ്രനെന്നും ചന്ദ്രനും സൂര്യനും തന്നെ വിളിച്ച പേരുകൾ അല്ല. ഇങ്ങേവിടെയോ ഉള്ള നമ്മൾ നമ്മുടെ സൗകര്യത്തിന് വേണ്ടി മാത്രം പേരിട്ട് വിളിച്ച പേരുകളാണവ.

മാങ്ങയെ മാങ്ങയെന്നും പ്ലാവിനെ പ്ലാവെന്നും മാങ്ങയും പ്ലാവും വിളിച്ചതല്ല. അവരത് അറിയുക പോലുമില്ല.

മറ്റുള്ളവർ തന്നെ, അന്യർ തന്നെ അവരുടെ സൗകര്യത്തിന് വിളിച്ചതാണ് എല്ലാ പേരുകളും.

പേര് ആരുടേതായാലും എന്തിൻ്റെതായാലും അന്യർ വിളിക്കുന്നതും അന്യർക്ക് വിളിക്കാനുള്ളതുമാണ്.

ആ നിലക്ക് ഇന്ത്യയെ ഇന്ത്യയെന്ന് മറ്റുളളവർ വിളിച്ചത് കൊണ്ട് ആ പേര് തിരുത്തണം, നമ്മുടെ പേര് നമ്മൾ തന്നെ നിശ്ചയിക്കണം എന്ന് പറയുന്നത് വലിയ ശരിയൊന്നുമല്ല. 

സമുദ്രത്തെ സമുദ്രമെന്നും ഇന്ത്യൻ മഹാസമുദ്രത്തെ ഇന്ത്യൻ മഹാസമുദ്രമെന്നും വിളിച്ചത് മറ്റുള്ളവരാണ്, നമ്മളാണ്. സമുദ്രം തന്നെയല്ല. 

നമ്മുടെ പേരിടുന്നവർ നമുക്ക് വേണ്ടപ്പെട്ടവർ എന്നതും പിന്നീട് വരുന്ന വിശേഷണവും വിശദീകരണവും മാത്രം. നമുക്ക് പേര് വീണപ്പോൾ നമ്മൾ അറിഞ്ഞിട്ടില്ലാത്തത്.

നമ്മുടെ പേരിടുന്നവർ നമുക്ക് വേണ്ടപ്പെട്ടവർ എന്നത് ഏറിയാൽ ബോധവും വിവേകവും വരുമ്പോൾ ബോധവും വിവേകവും വരുന്നവർക്ക് മാത്രം ബോധ്യപ്പെടുന്നത്.

മാവിൻ്റെയും മാങ്ങയുടെയും സ്ഥലത്തിൻ്റെയും കാര്യത്തിൽ അത് ആപ്പറയും പോലെ ബാധകവുമല്ല. 

******

എന്നാലും പറയട്ടെ....

ചെറുപ്പം മുതൽ പാടിരസിച്ച ദേശീയ ഗാനത്തിലും "ഇന്ത്യ" ഇല്ല. 

ഭാരതം എന്നേ ഉള്ളൂ. 

("ഭാരത ഭാഗ്യവിധാതാ"). 


ബർമ്മ മ്യാൻമറും 

മദ്രാസ് ചെന്നൈയും 

കാലിക്കറ്റ് കോഴിക്കോടും

ആവുന്നുവെങ്കിൽ 

ഇംഗ്ളീഷ് (അറബിക്) വാക്കായ 

ഇന്ത്യ (ഹിന്ദ്) ഒഴിവാക്കി 

ഭാരതം എന്നാവുന്നതിൽ 

വലിയ തെറ്റില്ല.

മറ്റ് അജണ്ടകളും ദുഷ്ടലാക്കുകളും രാഷ്ട്രീയലാഭവും 

അതിൽ ലക്ഷ്യം വേക്കുന്നില്ലെങ്കിൽ.

*******

വേറൊന്നും മാറ്റാൻ സാധിക്കാത്ത സ്ഥിതിക്ക് 

നമുക്ക് ഇന്ത്യയുടെ പേരെങ്കിലും മാറ്റാം. 

അതോടെ എല്ലാം മാറ്റിയെന്ന തോന്നൽ ഉണ്ടാക്കുകയും ചെയ്യാം. 

പൊതുജനം എന്തായാലും കഴുതകൾ തന്നെയാണല്ലോ?

Saturday, September 2, 2023

രോഗത്തെയും രോഗിയെയും രാജകീയമായി നേരിടണം.

രോഗത്തെയും രോഗിയെയും രാജകീയമായി നേരിടണം. 

രോഗത്തെയും രോഗിയെയും രാജാവിനെ പോലെ ബഹുമാനിച്ചു കൊണ്ടുനടക്കണം. 

സാധിക്കുമെങ്കിൽ, സാധിക്കുന്നത്ര. 

രോഗത്തെയും രോഗിയെയും യാചകനെ പോലെ കാണാതിരിക്കണം. പകരം, രാജാവിനെ പോലെ ബഹുമാനിക്കുക.

രഗത്തോടും രോഗിയോടും യാചകനായും ദരിദ്രനായും പെരുമാറാതിരിക്കുക. 

രോഗവും രോഗിയും യാചകൻമാരല്ല. 

രോഗവും രോഗിയും ആവുന്നത്ര നിങ്ങളെ യാചകൻമാരുമാക്കാതിരിക്കട്ടെ.

നിത്യജീവിതത്തിൽ കണക്ക്കൂട്ടലുകളും പിശുക്കുമാവാം. 

പക്ഷേ രോഗത്തോടും രോഗിയോടും അത്യുദാരനായും വിശാലനായും ആഘോഷപൂർവവും പെരുമാറുക. 

രോഗത്തോടും രോഗിയോടും അഭിമാനപൂർവ്വം, ആർജവത്തോടെ, സന്തോഷത്തോടെ പെരുമാറുക.

അറിയുക, രോഗത്തിനും രോഗിക്കും അവകാശങ്ങൾ മാത്രമേ ഉള്ളൂ. 

രോഗവും രോഗിയും ആണെന്ന് തോന്നിപ്പിക്കാത്ത അവകാശങ്ങൾ മാത്രം രോഗത്തിനും രോഗിക്കും.

നിങൾ നൽകുന്നത് എന്തോ വെറും ഔദാര്യമാണെന്ന് തോന്നി പ്പിച്ചാൽ രോഗവും രോഗിയും അപ്പോൾ മുതൽ പിണങ്ങും വഷളായിത്തുടങ്ങും. 

Friday, September 1, 2023

Relationship and friendship matters.

Talking with a friend really open up a new window atleast to a newer and bigger world.

Relationship and friendship matters. 

Especially good relationship and friendship. 

New acquaintance of getting good relationship and friendship is like a seed with a potential of a tree in it, even of a big garden in it.

A good relationship or friendship is that which takes us to the higher skies from the confinements we happen to be trapped in for one other reasons.

A good friend is a place where one can open up himself fully and unload his weights which he cannot do in front of any one including close relatives, be they are his wife or father or mother or brother or sister. 

In front of all of others one will have certain things that he wants to hide and cover up for the reason of certain formalities. 

But he can talk all such things informally to a good friend.

Without needing to fear or be afraid of, rather getting required help, greater support, new ideas and proper guidance.

Any good relationship itself is like a living body which necessarily requires breathing (inhaling and exhaling) in and out to be alive and to keep it alive. 

For the body of good relationship and friendship to be living and be alive, its breathing in and out is the exchanges and communications that they make in between. 

Without such exchanges and communication in between a good friendship and relationship cannot survive and be living.

Without such exchanges and communications in between a good friendship and relationship will die and will naturally start as a dead body to disintegrate and stench.