വിഡ്ഢിയും വിവേകിയും
വിവരമുള്ളവനും വിവരമില്ലാത്തവനും
അക്കാര്യത്തിൽ ഒന്നാണ്.
ഒരേ അകലത്തിലാണ്.
ദൈവവുമായി ബന്ധപ്പെട്ട കാര്യത്തിൽ
എല്ലാവരും ഒന്നാണ്
ഒരേ അകലത്തിലാണ്.
മറ്റൊന്നു കൊണ്ടുമല്ല.
ദൈവത്തിന് മുന്നിൽ
വിഡ്ഢിയും വിവേകിയും
വിവരമുള്ളവനും വിവരമില്ലാത്തവനും
എന്നതില്ല.
അതിനാലും അല്ലേലും
എല്ലാവരുടെ പ്രാർത്ഥനയും ശരിയാണ്.
എല്ലാവരുടെ വിശ്വാസവും ശരിയാണ്.
നിഷേധം പോലും വിശ്വാസമാണ്.
വിശ്വാസം പോലും നിഷേധമാണ്.
കാരണം, ആർക്കുമറിയില്ല.
ശരിക്കും അറിയാതെയുള്ള
നിസ്സഹായത തന്നെ
വിശ്വാസവും നിഷേധവും.
ഉണ്ടെങ്കിലുള്ള ദൈവവും
അതറിയും.
നിനക്കും ആർക്കും
ദൈവത്തെ അറിയില്ലെന്ന്
ദൈവമറിയും.
നിനക്കും ആർക്കും
ദൈവത്തെ അറിയിയാനാവില്ലെന്നും
ദൈവമറിയും
അതുകൊണ്ട്
നിങ്ങൾക്ക് തോന്നുന്ന,
അതല്ലേൽ
നിങ്ങൾക്ക് വീണുകിട്ടിയ
എന്ത് പേര് വിളിച്ച് വേണമെങ്കിലും
എന്ത് സങ്കല്പം വെച്ചും
ദൈവത്തെ വിളിച്ചുകൊള്ളുക.
എന്ത് എങ്ങിനെ
സങ്കല്പിച്ച് കൊണ്ടും
പ്രാർത്ഥിച്ചുകൊള്ളുക.
ദൈവത്തിൻ്റെ ആവശ്യവും
നിർദേശവും പോലെയല്ല.
നിങ്ങളുടെ തന്നെ ആവശ്യവും
ആശ്വാസവും പോലെ.
പ്രയത്നം പോലെ,
ജീവിതം പോലെ
വിവിധങ്ങളായി,
വ്യത്യസ്തമായി.
ഉണ്ടെങ്കിൽ ഉളള ദൈവം കേൾക്കും.
കേൾക്കുക എന്ന
നിൻ്റെ സംഗതിയും വിശേഷണവും
അതുപോലെ തന്നെ
ദൈവത്തിന് ബാധകമല്ലെങ്കിലും.
മുഴുവന്നും മുഴുത്വത്തിനും
ബാധകമാവും വിധം
നിങ്ങളുടെ കാര്യത്തിൽ
ദൈവം ഇടപെടുന്നുമുണ്ട്.
നീ മാത്രമല്ല,
നിനക്ക് വേണ്ടി മാത്രമല്ല
പ്രാപഞ്ചികത എന്നതിനാൽ.
നീ മാത്രമല്ല,
നിനക്ക് വേണ്ടി മാത്രമല്ല
ജീവിതം എന്നതിനാൽ.
ദൈവം നിങ്ങളെ കേൾക്കുന്നതും
ഇടപെടുന്നതും
ദൈവത്തെ കുറിച്ച നിങ്ങളുടെ
ധാരണയും വിശ്വാസവും
ശരിവാവുന്നത് കൊണ്ടല്ല,
അതല്ലെങ്കിൽ
ദൈവത്തെ കുറിച്ച നിങ്ങളുടെ
ധാരണയും വിശ്വാസവും മാത്രം
ശരിയാവുന്നത് കൊണ്ടല്ല.
പകരം നിങൾ
നിങ്ങളുടെ പരിധിക്കുള്ളിലാണ്,
നിങൾ നിങ്ങളുടെ
പരിമിതിക്കുള്ളിലാണ്,
എന്ന് ദൈവമറിയുന്നതിനാൽ.
അതിനാൽ നിങൾ
എന്ത് മനസ്സിലാക്കിയാലും
എങ്ങിനെ വിളിച്ചാലും
ദൈവത്തിന് മനസ്സിലാവും.
മനസ്സിലാവുക എന്ന
നിൻ്റെ സംഗതിയും വിശേഷണവും
അതുപോലെ തന്നെ
ദൈവത്തിന് ബാധകമല്ലെങ്കിലും.
നിങ്ങളെ പറഞ്ഞ് പറ്റിക്കുന്നവരെയും
ദൈവത്തിന് മനസ്സിലാവും.
അവരെയും ദൈവം കേൾക്കും.
അവർ പറയുന്നതും വിശ്വസിക്കുന്നതും
ശരിയായത് കൊണ്ടല്ല.
പകരം അവരെയും അവരുടെ
പരിധിക്കുള്ളിൽ നിന്നും
അവരുടെ തന്നെ പരിമിതിക്കുള്ളിൽ നിന്നും
ദൈവത്തിന് മനസ്സിലാവും എന്നതിനാൽ.
മനസ്സിലാവുക എന്ന
നമ്മുടെ സംഗതി വിശേഷണവും
അതുപോലെ തന്നെ
ദൈവത്തിന് ബാധകമല്ലെങ്കിലും.
അല്ലാതെ ആരും
അവരുടേത് മാത്രം
ശരിയാക്കി ചെയ്യുന്നത് കൊണ്ടും
വിളിച്ചു പ്രാർഥിക്കുന്നത് കൊണ്ടുമല്ല
ദൈവം ആരെയും കേൾക്കുന്നതും
ഉത്തരം നൽകുന്നതും.
ദൈവത്തെ നിങൾ മനസ്സിലാക്കില്ലെന്നും
ദൈവത്തെ നിങ്ങൾക്ക്
മനസ്സിലാക്കാനാവില്ലെന്നും
ദൈവത്തിനറിയാം
എന്നതിനാൽ മാത്രം.
അതുകൊണ്ട് മാത്രം.
No comments:
Post a Comment