"എന്തിനാണ് നിങൾ പ്രവർത്തിക്കാത്തത് പറയുന്നത് (പ്രാർത്ഥിക്കുന്നത്)?"
"പ്രവൃത്തിക്കാത്തത് പറയുക ദൈവത്തിങ്കൽ ഏത്ര വലിയ പാപമായിരിക്കുന്നു." (ഖുർആൻ).
ചെയ്യാൻ സാധിക്കുമെന്നിരിക്കെയും അത് ചെയ്യാത്തവർ അവർ സ്വയം പ്രവൃത്തിക്കാത്തത് ദൈവത്തോട് പ്രാർത്ഥിക്കുക, പറയുക.
അവർ യഥാർഥത്തിൽ ദൈവത്തെ വിഡ്ഢിയാക്കാൻ ശ്രമിക്കുന്നു.
ഖുർആനികമായി അങ്ങനെ പ്രാർത്ഥിക്കുക, പറയുക ഏറ്റവും വലിയ കാപട്യവും പാപവും എന്നർത്ഥം.
*****
ഇനിയൊരു ചോദ്യം:
അവരവർക്ക് വേണ്ടിയല്ലാതെ യഥാർഥത്തിൽ മഹാഭൂരിപക്ഷവും പ്രാർത്ഥിക്കുന്നുവോ?
ഇല്ല. ഏറിയാൽ മേമ്പൊടി പോലെ മാത്രമല്ലാതെ. അത്രക്ക് സ്വാർത്ഥരാണ് മനുഷ്യരിൽ മഹാഭൂരിപക്ഷവും.
എന്നിരിക്കെ, "പ്രാർത്ഥിക്കുന്നു"ണ്ടെന്ന് പറയുന്നവരിൽ മഹാഭൂരിപക്ഷവും അങ്ങനെ പറയുമ്പോൾ, അല്ലെങ്കിൽ പ്രാർത്ഥിക്കുമ്പോൾ എന്തർത്ഥമാക്കുന്നു?
പ്രാർത്ഥിക്കാൻ മാത്രം ആത്മാർഥതയുള്ളവർ, സാധിക്കുമെങ്കിൽ പ്രവർത്തിക്കുകയും ചെയ്യില്ലേ?
അതേ, പ്രാർത്ഥിക്കാൻ മാത്രം ആത്മാർഥതയുള്ളവർ, സാധിക്കുമെങ്കിൽ പ്രവർത്തിക്കുകയും ചെയ്യും.
അവരുടെ പ്രാർത്ഥന തന്നെ പ്രവൃത്തിയും പ്രവൃത്തി തന്നെ പ്രാർത്ഥനയുമാവും.
******
പിന്നെന്താണ് പ്രാർത്ഥിക്കുന്നു"ണ്ടെന്ന് പറയുന്നവർ ചെയ്യുന്നത്?
വെറും വെറുതെ തൊലിപ്പുറത്ത് പറയുക
പ്രവൃത്തിയിൽ പിശുക്കും പ്രാർത്ഥനയിൽ ഉദാരതയും കാട്ടുന്നവർ ദൈവത്തെ വിഡ്ഢിയാക്കുന്നു.
അവർ ചെയ്യാത്തതിന് കുറ്റം ദൈവത്തിലിടുക മാത്രം.
വെറും വെറുതെ"ഇൻശാ അല്ലാ" എന്ന് പറയും പോലെ.
യഥാർഥത്തിൽ അവർ സ്വയം ഉദ്ദേശിക്കാത്തതിന് ദൈവം ഉദ്ദേശിക്കാത്തത് കൊണ്ടാണെന്ന ആരോപണവും മറയും ഉണ്ടാക്കുക.
തങ്ങൾ വിചാരിച്ചിട്ടും ആഗ്രഹിച്ചിട്ടും ദൈവം ചെയ്യാത്തതാണെന്ന് വരുത്തുക.
തങ്ങൾ ഒന്നും ചെയ്യാനുദ്ദേശിക്കാത്തതിന് ദൈവത്തിൽ മറയിട്ട് ന്യായം കണ്ടെത്തി കുറ്റബോധം തീർക്കുക.
തങ്ങൾ ഒന്നും ചെയ്യാത്തതിൻ്റെയും ചെയ്യാൻ ഉദ്ദേശിക്കാത്തതിൻെറയും കുറ്റബോധം പ്രാർത്ഥിച്ച് തീർക്കുക.
എല്ലാറ്റിനും കുറ്റം ദൈവത്തിലിടുക.
അങ്ങനെ ഒന്നും ചെയ്യാതെ എല്ലാം ചെയ്യുന്നുവെന്ന് വരുത്തുക, വിശ്വസിപ്പിക്കുക .
അവർ ദൈവത്തിൽ നിന്നും വിട്ടുവീഴ്ച തേടും. അതേ വിട്ടുവീഴ്ച അവർ ആരോടും കാണിക്കില്ല.
അവർ ദൈവത്തോട് വിശാലത തേടും. അതേ വിശാലത അവർ ആരോടും കാണിക്കില്ല.
******
"നിങ്ങൾക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നുണ്ട്". ഒരു ചിലവും നഷ്ടവും അദ്ധ്വാനവും ഇല്ലാത്ത വെറുംവാക്ക്.
പത്ത് പൈസ കൊടുത്ത് സഹായിക്കാൻ ഉദ്ദേശിക്കാത്തവൻ്റെ മറ, ഉദാരതാ നാട്യം.
ഔദാര്യം മുഴുവൻ ദൈവം നടപ്പാക്കേണ്ടത്.
നമ്മൾ നടപ്പാക്കുന്നത് വെറും പിശുക്കും സങ്കുചിതത്വവും.
എന്ന് അർത്ഥമാക്കുന്നത് പോലെ പല പ്രാർത്ഥനകളും പറച്ചിലുകളും.
No comments:
Post a Comment