Wednesday, September 20, 2023

ദൈവവും പ്രാപഞ്ചികതയും ഒരു ബിന്ദു. ഒരു ബിന്ദു പോലുമല്ല.

നാശമുള്ളതിന് സമയമുണ്ട്, 

നാശമുള്ളതിന്, നാശമെന്നത് ഉള്ളത് കൊണ്ട് തന്നെ വ്യത്യാസങ്ങൾ ഉണ്ട്, വ്യത്യാസങ്ങൾ ഉണ്ടാവുന്നുണ്ട്. മാറ്റങ്ങളുണ്ട്, മാറ്റങ്ങൾ ഉണ്ടാവുന്നുണ്ട്.

നാശമുള്ളതിന് നാശവും വ്യത്യാസങ്ങളും മാറ്റങ്ങളും ഉണ്ടാവുന്നത് കൊണ്ട് തന്നെ സമയമെന്ന സംഗതിയും സങ്കല്പവുമുണ്ട്. നാശമെന്നതും മാറ്റങ്ങളും ഉണ്ടാക്കുന്ന സമയം.

നാശമില്ലാത്തതിന് സമയമില്ല.

നാശമില്ലാത്തതിന്, നാശമെന്നതും മാറ്റങ്ങളും ഇല്ലാത്തത് കൊണ്ട് തന്നെ വ്യത്യാസങ്ങൾ ഇല്ല , വ്യത്യാസങ്ങൾ ഉണ്ടാവുന്നില്ല. 

നാശമില്ലാത്തതിന് നാശമെന്നതും വ്യത്യാസങ്ങളും മാറ്റങ്ങളും ഇല്ലാത്തത് കൊണ്ട് തന്നെ സമയമെന്ന സംഗതിയും സങ്കൽപവുമില്ല. 

നാശമുള്ളതിന് സമയം ഉള്ളത് കൊണ്ട് തന്നെ, മാറ്റവും വ്യത്യാസവും ഉളളത് കൊണ്ട് തന്നെ, ഭൂതവും വർത്തമാനവും ഭാവിയും അപ്പുറവും ഇപ്പുറവും ഉണ്ട്.  ഭൂതവും വർത്തമാനവും ഭാവിയും അപ്പുറവും ഇപ്പുറവും എന്ന സംഗതിയുണ്ട്, സങ്കല്പമുണ്ട്.

നാശമില്ലാത്തതിന് നാശമില്ലാത്തത് കൊണ്ട് തന്നെ, സമയം ഇല്ലാത്തത് കൊണ്ട്  തന്നെ, മാറ്റവും വ്യത്യാസവും ഇല്ലാത്തത് കൊണ്ട് തന്നെ, ഭൂതവും വർത്തമാനവും ഭാവിയും ഇല്ല, ഭൂതവും വർത്തമാനവും ഭാവിയും സംഗതി ഇല്ല, സങ്കല്പമില്ല.

നാശമുള്ളതിന്, സമയമുള്ളതിന്, മാറ്റങ്ങൾ ഉള്ളതിന് തുടക്കമുണ്ട്, ഒടുക്കമുണ്ട്, തുടക്കവും ഒടുക്കവും എന്ന സംഗതിയുണ്ട്, സങ്കല്പമുണ്ട്.

നാശമില്ലാത്തതിന്, സമയമില്ലാത്തതിന്, മാറ്റങ്ങൾ ഇല്ലാത്തതിന് തുടക്കമില്ല, ഒടുക്കമില്ല, തുടക്കവും ഒടുക്കവും എന്ന സംഗതി ഇല്ല, സങ്കല്പമില്ല.

നാശമില്ലാത്തതിന്, മാറ്റങ്ങൾ ഇല്ലാത്തതിന് വർത്തമാനകാലം അല്ലെങ്കിൽ ഇപ്പോൾ (now or present) എന്ന് പോലും വിളിക്കപ്പെടാത്ത, ആയിരിക്കലും ആയിരിക്കുന്ന അവസ്ഥയിൽ ആയിരിക്കലും മാത്രം. 

നാശമില്ലാത്തത്, മാറ്റങ്ങൾ ഇല്ലാത്തത് ഏത് കാലത്തിൽ എന്ന് തിരിച്ചറിയപ്പെടാത്ത കാലം. ഏത് അവസ്ഥയിൽ എന്ന് തിരിച്ചറിയപ്പെടാത്ത  അവസ്ഥ. 

നാശമില്ലാത്തത്, മാറ്റങ്ങൾ ഇല്ലാത്തത് അത്, ഇത്, അപ്പോൾ, ഇപ്പോൾ, അപ്പുറത്ത് ഇപ്പുറത്ത് എന്ന അവസ്ഥയും സംഗതിയും ഇല്ലാതെ.

നാശമുള്ളത്, മാറ്റങ്ങൾ ഉളളത് അത്, ഇത്, അപ്പോൾ, ഇപ്പോൾ അപ്പുറത്ത് ഇപ്പുറത്ത് എന്ന അവസ്ഥയും സംഗതിയും ഉളളത്.

നാശമുള്ളതിന്, മാറ്റങ്ങൾ ഉള്ളത്തിന് വളർച്ചയുണ്ട്, തളർച്ചയുണ്ട്. 

നാശമുള്ളതിന്, മാറ്റമുള്ളതിന് വളർച്ചയെന്ന തളർച്ചയെന്ന സംഗതിയും സങ്കല്പവും ഉണ്ട്. 

നാശം തന്നെയാണ്, മാറ്റം തന്നെയാണ് യഥാർഥത്തിൽ വളർച്ചയും തളർച്ചയും. 

വളർച്ച തന്നെയാണ് യഥാർഥത്തിൽ നാശവും മാറ്റവും തളർച്ചയും.

ചിലർ നാശത്തെയും മാറ്റത്തേയും നാശമായി കാണുന്നു, മറ്റുചിലർ നാശത്തെയും മാറ്റത്തേയും വളർച്ചയായി കാണുന്നു. 

എല്ലാ മാറ്റവും വ്യത്യാസങ്ങളും നാശത്തെയും വളർച്ചയെയും ഒരുപോലെ ഉൾകൊള്ളുന്നു, ഗർഭം ധരിക്കുന്നു.

ചിലർ മാറ്റമെന്ന വളർച്ചയെ വളർച്ചയായി കാണുന്നു, മറ്റുചിലർ മാറ്റമെന്ന വളർച്ചയെ നാശമായി കാണുന്നു. 

ചിലതിൻ്റെ നാശം മറ്റു ചിലതിൻ്റെ വളർച്ച. ചിലതിൻ്റെ വളർച്ച മറ്റു ചിലതിൻ്റെ നാശം.

നാശമില്ലാത്തതിന്, മാറ്റമില്ലാത്തതിന് വളർച്ചയില്ല, തളർച്ചയില്ല, വളർച്ചയെന്ന, തളർച്ചയെന്ന സംഗതിയും സങ്കല്പവുമില്ല.

നാശമില്ലായ്‌ക എന്നാൽ, മാറ്റമില്ലായ്‌ക എന്നാൽ വളർച്ചയില്ലായ്‌ക, തളർച്ചയില്ലായ്‌ക എന്നർത്ഥം.

നാശമുള്ളതിന്, മാറ്റാനുള്ളതിന് ഇളക്കമുണ്ട്, ചലനമുണ്ട്,  ഇളക്കമെന്ന, ചലനമെന്ന സംഗതിയും സങ്കല്പവുമുണ്ട്.

ഇളക്കവും ചലനവും ഉള്ളതിന് മുൻപും പിൻപും ഉണ്ട്. ഭൂതവും വർത്തമാനവും ഉണ്ട്. സമയമുണ്ട്. 

ഇളക്കവും ചലനവും ഉള്ളതിന് മുൻപും പിൻപും ഭൂതവും വർത്തമാനവും സമയവും എന്ന സംഗതിയും സങ്കല്പവും ഉണ്ട്.

നാശമില്ലാത്തതിന്, മാറ്റമില്ലാത്തത്തിന് ഇളക്കമില്ല, ചലനമില്ല, ഇളക്കമെന്ന, ചലനമെന്ന സംഗതിയും സങ്കല്പവുമില്ല.

മാറ്റവും ഇളക്കവും ചലനവും ഇല്ലാത്തതിന് മുൻപും പിൻപും ഇല്ല. ഭൂതവും വർത്തമാനവും ഇല്ല. സമയമില്ല. 

മാറ്റവും ഇളക്കവും ചലനവും ഇല്ലാത്തതിന് മുൻപും പിൻപും ഭൂതവും വർത്തമാനവും സമയവും എന്ന സംഗതിയും സങ്കല്പവും ഇല്ല.

നാശമില്ലാത്തതെന്നാൽ സമയവും സ്ഥലവും ഇല്ലാത്തത്. 

എന്നുവെച്ചാൽ, നാശമില്ലാത്തത്, അഥവാ മാറ്റമില്ലാത്തത് ആകെയൊരു ബിന്ദു. 

നാശമില്ലാത്തത് നാശമില്ലാത്തതെങ്കിൽ, മാറ്റമില്ലാത്തത് മാറ്റമില്ലാത്തതെങ്കിൽ എല്ലാമായി, എല്ലായിടവുമായി, എപ്പോഴുമായി നിറഞ്ഞ് നിൽക്കുന്നത്. 

അതേസമയം, നാശമില്ലാത്തത് നാശമില്ലാത്തതെങ്കിൽ, മാറ്റമില്ലാത്തത് മാറ്റമില്ലാത്തതെങ്കിൽ നാം കണക്കാക്കുന്നത് പോലുള്ള എല്ലാം, എപ്പോഴും എല്ലായിടവും എന്ന സംഗതിയും സങ്കല്പവും ഇല്ലാത്തത്.

നാശമില്ലാത്തത് നാശമില്ലാത്തതെങ്കിൽ, മാറ്റമില്ലാത്തത് മാറ്റമില്ലാത്തതെങ്കിൽ ബിന്ദു എന്ന് പോലും വിളിക്കാൻ കഴിയാത്ത ബിന്ദു. 

നാശമില്ലാത്തത്, നാശമില്ലാത്തതെങ്കിൽ, മാറ്റമില്ലാത്തത് മാറ്റമില്ലാത്തതെങ്കിൽ എല്ലാമായ പ്രാപഞ്ചികത തന്നെയായ ബിന്ദു

എല്ലാം ഒന്നായൊരിടത്തായ ഒന്നിലായ ഒന്നായൊന്നായ, ഒന്നായൊന്നായൊരു ബിന്ദു.

ഒന്നായൊരിടത്തെന്നും ഒന്നെന്നും വിളിക്കാൻ പോലും കഴിയാത്ത ഒന്ന്.

എന്തുകൊണ്ട് നാശമില്ലാത്തതിനെ ബിന്ദുവെന്നും ഒന്നായൊരിടത്തെന്നും ഒന്നെന്നും  വിളിക്കാൻ പോലും സാധിക്കുന്നില്ല?

കാരണം ഒന്നെയൊന്ന്. 

ഒന്നായൊരിടത്തെന്നും ഒന്നെന്നും വിളിക്കാനുള്ള പശ്ചാത്തലമില്ല. ഒന്നല്ലാത്തതില്ല. രണ്ടും മൂന്നും ഇല്ല. 

ബിന്ദുവെന്നും ഒന്നായൊരിടത്തെന്നും ഒന്നെന്നും വിളിക്കാനുള്ള പശ്ചാത്തലം ഒരുക്കുന്ന സ്ഥലവും സമയവും മുൻപും പിൻപും ഇല്ല.

കാരണം, ആ ഒന്നല്ലാത്ത മറ്റൊന്നും ഇല്ല.

No comments: