Tuesday, May 30, 2023

കൃഷ്ണനേക്കാൾ വലിയ മാനവികത എവിടെ കിട്ടും?

ഹൈന്ദവം, ഭാരതീയത എന്നുവച്ചാൽ ഒരു മധ്യമവഴി എന്ന് മാത്രം സാരം. 

എല്ലാറ്റിനെയും സന്തുലിതപ്പെടുത്തി കൊണ്ടുപോകേണ്ട മധ്യമവഴി ഹൈന്ദവം, ഭാരതീയത.

ഏറെക്കുറെ ത്രാസിൻ്റെ സൂചി പോലെ, എല്ലാറ്റിനും മധ്യേ, ഏറെക്കുറെ നിസ്സംഗം, നിഷ്പക്ഷം ഹൈന്ദവം, ഭാരതീയത.

ത്രാസിൻെറ സൂചി എപ്പോഴും ഒരു ഭാഗം മാത്രമായി പിടിക്കാതെ. ഹൈന്ദവവും ഭാരതീയതയും അപ്പടി 

എവിടെയും എപ്പോഴും ശരി കാണാം എന്ന് കണ്ട് സ്വയം മധ്യത്തിൽ നിന്ന്, അവ സ്വീകരിക്കാൻ ശരിയായി കാത്തുനിൽക്കുന്നത് ഹൈന്ദവം, ഭാരതീയത.

ഇസ്ലാമും ക്രിസ്തുമതവും ഹൈന്ദവതയുടെയും ഭാരതീയതയുടേയും ഉള്ളിലുള്ള, ആ ത്രാസിൽ വരാവുന്ന നൂറായിരം വിശ്വാസ-ദർശന സാദ്ധ്യതകളിലും അംശങ്ങളിലും ഒരംശമായി ഒരു സാധ്യതയായി മാത്രം വരാവുന്നത്. 

ആ ഒരംശവും സാധ്യതയും നമ്മൾ മാത്രം എന്ന് പറയുന്നത് നൂറായിരം പൂക്കളിൽ ഒരു പൂവ് താൻ മാത്രം പൂവ്, ഒരു പഴം താൻ മാത്രം പഴം എന്ന് പറയുന്നത് പോലെ മാത്രം അബദ്ധം. 

ആ ഇസ്ലാമും ക്രിസ്തുമതവും  വൈദേശികം തന്നെ എന്നതിനപ്പുറം അങ്ങനെ മാത്രം, അത്രമാത്രം.

എന്തുകൊണ്ടെന്നാൽ ഇസ്ലാമും ക്രിസ്തുമതവും അടിസ്ഥാനപരമായി മധ്യത്തിൽ നിന്ന് എല്ലാം ഉൾക്കൊള്ളുന്നില്ല, 

ഇസ്ലാമും ക്രിസ്തുമതവും മധ്യത്തിൽ നിന്ന് എല്ലാറ്റിനെയും സന്തുലിതപ്പെടുത്തി കാണുന്നില്ല, 

ഇസ്ലാമും ക്രിസ്തുമതവും എവിടെയും എപ്പോഴും ശരി കാണാം എന്ന നിലക്ക് നിൽക്കുന്നില്ല. 

അതുകൊണ്ട് തന്നെ ഇസ്ലാമും ക്രിസ്തുമതവും ഇന്ത്യൻ സംസ്കാരം എന്നല്ല മറ്റൊന്നും ഉൾകൊള്ളുന്നില്ല.

ഇസ്ലാമും ക്രിസ്തുമതവും ഇന്ത്യൻ സംസ്കാരത്തെ എന്നല്ല മറ്റൊന്നിനെയും അഭിസംബോധന ചെയ്യുന്നില്ല.

ഇസ്ലാമും ക്രിസ്തുമതവും ഇന്ത്യയുമായി ബന്ധപ്പെട്ട ഒന്നിനെയും മാനിക്കുന്നില്ല. 

ഇസ്ലാമും ക്രിസ്തുമതവും ഇന്ത്യയെ ഏറിയാൽ തങ്ങൾക്ക് വേണ്ട ആലയവും പരീക്ഷണശാലയും മാത്രമാക്കാൻ ഉദ്ദേശിച്ചുള്ളതാണ്. 

ഇസ്ലാമിനും ക്രിസ്തുമതത്തിനും അവരുടെ വിശ്വാസികൾക്കും ആത്യന്തികമായ കൂറ് രാജ്യത്തിനോടോ സംസ്കാരത്തിനോടോ അല്ല, പകരം അവരുടെ ഇസ്‌ലാമിനോടും ക്രിസ്തുമതത്തോടും തന്നെയാണ്. അതിൽ ഇന്ത്യയെന്ന രാജ്യം എവിടെയും വരില്ല.

ഏറെക്കുറെ കമ്യൂണിസത്തിൻ്റെ കഥയും ഇത് തന്നെയാണ്. 

കമ്യൂണിസം ഇന്ത്യയിൽ ജനങ്ങൾക്കിടയിൽ വേര് പിടിക്കാതെ പോയതിൻ്റെ കാരണവും ഇത് തന്നെയാണ്. 

ഇന്ത്യയുടെ ആത്മാവും രുചിഭേദങ്ങളും മനസ്സിലാക്കി ഇന്ത്യക്കും ഇന്ത്യക്കാരനും വേണ്ടി ചിന്തിച്ചില്ല, പ്രവൃത്തിച്ചില്ല എന്നത് കൊണ്ട് മാത്രം.

അതുകൊണ്ട് തന്നെ ഇന്ത്യ ആവേണ്ടതും ഇന്ത്യക്ക് എന്തുകൊണ്ടും ആവുക നല്ലതും ഭാരതീയതയിലും ഹൈന്ദവതയിലും ഊന്നിനിന്നുകൊണ്ടുള്ള മതേതരത്വത്തിൽ തന്നെയാണ്. 

കാരണം, ഹൈന്ദവം എന്നാൽ തന്നെ മതേതരം എന്ന് സാരം വരും. 

എന്തും ശരിയെന്നും എന്തും സ്വീകരിക്കാമെന്നും, ഒന്നും സ്വീകരിക്കൽ നിർബന്ധമല്ലെന്നും വരുന്ന മതേതരം തന്നെ ഹൈന്ദവത, ഭാരതീയത.

ഭാരതീയത എന്നാലും ഹൈന്ദവത എന്നാലും ഒരു മതമല്ല, പകരം മാനവികത മാത്രമാണ്. 

ഭാരതത്തിനുള്ളിലുള്ളവരുടെ മാനവികത ഭാരതീയതയും ഹൈന്ദവതയും. 

ഭാരതമെന്നാലോ അതിർത്തികൾ കൊണ്ട് മാത്രം നിർവ്വചനം നടത്താൻ സാധിക്കാത്തത്. 

വെറും വാവുബലിയിൽ നടത്തുന്ന പ്രാർത്ഥന പോലും ഭാരതീയൻ സർവ്വലോകത്തെയും ഉൾകൊകൊള്ളുന്നത് എന്നത് വ്യക്തമാക്കുന്നത്ര.

ഭാരതീയത എന്നാലും ഹൈന്ദവത എന്നാലും മാനവികതയെന്ന് പറയുമ്പോൾ മറ്റൊന്ന് കൂടി അർത്ഥമുണ്ട്. 

മാനവികത വളർന്ന് വന്നത് പോലെ ഘട്ടംഘട്ടമായി അബദ്ധങ്ങളിലൂടെ തന്നെ വളർന്നത്.

അബദ്ധങ്ങളിൽ നിന്ന് പഠിച്ചത്  പാഠമാക്കി വളർന്നത് തുടർച്ചയായി തിരുത്തി വളർന്നത് ഭാരതീയതയും ഹൈന്ദവതയും. 

അത്തരം പാഠങ്ങളെ എവിടെയും ഒരു കാലത്തിലും വ്യക്തിയിലും ഗ്രന്ഥത്തിലും ചുരുക്കാതെ, അവസാനിപ്പിക്കാതെ  തിരുത്തിയും കുറിച്ചും തന്നെ സുബദ്ധങ്ങളിൽ എത്തിയത് ഭാരതീയതയും ഹൈന്ദവതയും. 

എവിടെയും അവസാനം കുറിക്കാതെ, അവസാന വാക്ക് പറയാതെ, ഇതുമാത്രം എന്ന് ഒന്നും ഒരു ഗ്രന്ഥവും വെച്ച് പറയാതെ ഭാരതീയതയും ഹൈന്ദവതയും.

ആ നിലക്ക് ഭാരതീയത എന്നാലും ഹൈന്ദവത എന്നാലും മതപരമായ ചട്ടക്കൂടും സങ്കുചിതത്വവുമല്ല.

ഭാരതീയത എന്നാലും ഹൈന്ദവത എന്നാലും എല്ലാ വ്യത്യസ്ത ചിന്താധാരകളെയും മതങ്ങളെയും വിശ്വാസങ്ങളെയും അതിൻ്റെ തന്നെ ചിറകിനുള്ളിൽ സൂക്ഷിക്കുന്ന ഒരു അമ്മച്ചിറക് മാത്രം. വലിയ കുട. ആകാശം തന്നെയായ കുട. 

അതുകൊണ്ട് തന്നെ ഹിന്ദുവാണ്, ഭാരതീയനാണ് എന്ന് പറയുന്നതിൽ ആർക്കും അഭിമാനവും ആർജവവും ഉണ്ടാവണം. 

എന്നുവെച്ച് ഹിന്ദുവിൻ്റെയും ഭാരതീയതയുടേയും പേരിൽ നടക്കുന്ന എന്തും ഏത് തെമ്മാടിത്തവും ന്യായീകരിക്കണമെന്നല്ല. 

ഭാരതീയതയുടേയും ഹിന്ദുവിൻ്റെയും പേരിൽ നടക്കുന്ന എന്ത് തരം ഭരണവും രാഷ്ട്രീയവും ഇങ്ങനെയൊക്കെയാണോ വേണ്ടത് എന്ന് ചോദിച്ചാൽ ഉത്തരം പറയാൻ പറ്റാത്തത്ര. കാര്യമായ സംശയവും ഉണ്ടാവണം 

കാരണം, ഭരണരംഗത്തും രാഷ്ടീയത്തിലും ഇനിയും യഥാർത്ഥ ഭാരതീയതയുടെയും ഹൈന്ദവതയുടെയും ഒരു മധ്യമവഴി ഒരുങ്ങി വരേണ്ടതുണ്ട്. ഒരു യഥാർത്ഥ ത്രാസും ത്രാസിൻ്റെ സൂചിയും രൂപപ്പെടേണ്ടതുണ്ട്.

എന്നാലും പറയാം: ഇന്ത്യയിൽ നിന്ന് കൊണ്ട് പറയാവുന്ന മാനവികതയാണ് ഹൈന്ദവത, ഭാരതീയത എന്നത്... 

ഒരുനിലക്കും കർക്കശമായ നിശ്ചയങ്ങളും നിവ്വചനങളും നിർബന്ധങ്ങളും ശാഠ്യങ്ങളും ഇല്ലാത്ത പച്ചയായ മാനവികത തന്നെ ഹൈന്ദവതയും ഭാരതീയതയും. 

പച്ചയായ മനുഷ്യൻ്റെ എല്ലാം കാണിച്ചു തന്ന, അതിലെല്ലാം ദൈവികതയും ശരിയും പറഞ്ഞുതന്ന കൃഷ്ണനേക്കാൾ വലിയ മാനവികതയും മാനവിക ദർശനവും വേറെ എവിടെ കാണും, കിട്ടും? 

എല്ലാ ചാപല്യങ്ങളും തകരാറുകളും ഉള്ള, എല്ലാറ്റിനെയും ഒരുപോലെ ഉൾകൊള്ളുന്ന, എല്ലാറ്റിലും ദൈവികത ഉണ്ടെന്ന് പറയുന്ന, അതിനാൽ തന്നെ എല്ലാം ഒരുപോലെയാക്കി കൊണ്ടുനടക്കുന്ന, എല്ലാറ്റിനും ഒരേപോലുള്ള സ്വീകാര്യതയുള്ള പച്ചയായ മാനുഷികത തന്നെ ഹൈന്ദവതയും ഭാരതീയതയും. 

അതാണ് അപ്പടിയാണ് യഥാർത്ഥ ഹിന്ദു, ഭാരതീയത. 

അതാണ് ശരിക്കും ഭാരതീയത കൊണ്ടും ഹൈന്ദവത കൊണ്ടും ഉദ്ദേശിക്കേണ്ടത്.

അതാണ് വാസ്തവവും.

Saturday, May 27, 2023

ബിജെപിക്കാരോടും പിന്നെ മറ്റ് ഭരണപക്ഷ പാർട്ടിക്കാരോടും:

ബിജെപിക്കാരോടും പിന്നെ മറ്റ് ഭരണപക്ഷ പാർട്ടിക്കാരോടും:

ഇതേ നികുതി വർദ്ധനയും വിലവർദ്ധനയും തൊഴിലില്ലായ്മ വർദ്ധനയും മറ്റുളള പാർട്ടികളുടെ സർക്കാരുകൾ ഭരിക്കുമ്പോഴാണ് സംഭവിക്കുന്നതെങ്കിൽ നിങൾ ഇങ്ങനെ തന്നെയാണോ സംസാരിക്കുക, പ്രതികരിക്കുക?

പിന്നെന്തിനായിരുന്നു മുൻപ് വെറും നാനൂറ് രൂപ മാത്രം ഗ്യാസിനും (അതിൻ്റെ പകുതി സബ്സിഡിയായി തന്നിരുന്നിട്ടും) വെറും അമ്പത് രൂപ മാത്രം പെട്രോളിനും വില്യുണ്ടായിരുന്നപ്പോൾ കാളവണ്ടിയും ഗ്യാസ് ടാങ്കിയും എടുത്ത് സമരം ചെയ്തത്? 

ഭരണകൂടം ഏതായാലും ആരുടെതായാലും ചെയ്യുന്ന അബദ്ധങ്ങൾക്കും തെറ്റുകൾക്കും വിമർശനം നേരിടണം. ഭരണകൂടങ്ങളെ എപ്പോഴും ചോദ്യം ചെയ്യണം. ഭരിക്കാൻ അറിയില്ലെങ്കിൽ സത്യസന്ധമായി ഒഴിഞ്ഞ് താക്കോൽ അതിന് കഴിയുന്നവരെ ഏൽപ്പിക്കണം.

*******

ആശുപത്രിക്കിടക്കയിൽ നിന്നും ആശുപത്രി ബില്ലിൽ നിന്നും മരുന്നിൽ നിന്നും ആരോഗ്യ ഇൻഷുറൻസിൽ നിന്നും വരെ കയ്യിട്ട് വാരിപ്പിടിക്കുന്ന വൻനികുതികൾ മുഴുവൻ മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും മാത്രം വീതം വെക്കാനുള്ളതാണോ?

മറ്റു സർക്കാരുകൾക്ക് സാധിച്ചത്, ഇപ്പോൾ ആപ്പ് സർക്കാരിന് ഡൽഹിയിൽ ഏറെക്കുറെ സാധിക്കുന്നത് ഇപ്പോഴത്തെ കേന്ദ്ര സർക്കാരിന് മാത്രം ഇത്രയെല്ലാം ഗ്യാസ് പെട്രോൾ വിലയും നികുതിയും കൂട്ടിയിട്ടും സാധിക്കാത്തത് എന്തുകൊണ്ടാണ്? കപ്പലിന് എവിടെയൊക്കെയോ നിക്ഷിപ്ത താൽപര്യങ്ങളുടെ ഓട്ട വെക്കുന്നത് കൊണ്ടാണോ?

*******

ആർക്കും ഒന്നും ഫ്രീ ആയി കൊടുക്കേണ്ട. 

പണ്ട് മറ്റ് സർക്കാരുകൾ കൊടുത്തത് പോലെ വിലകുറച്ച്, ഒപ്പം കൊടുക്കുന്ന വിലയുടെ പകുതി സബ്സിഡിയായി അക്കൗണ്ടിലും കൊടുത്താൽ മതി. 

ആരുടെയും പോക്കറ്റിൽ നിന്ന് എടുത്ത് കൊടുക്കുന്നതല്ലല്ലോ? 

ജനങ്ങളുടെ നികുതിയിൽ നിന്ന് ജനങ്ങൾക്ക് തന്നെ തിരിച്ചു കൊടുക്കുന്നതല്ലെ? അപ്പോഴും 

അപ്പോഴും ഒന്നറിയണം. 

ഈയടുത്ത കാലത്ത് വില മാത്രമല്ല ഇവിടെ ഭീമമായി കൂടിയത്.

നികുതിയും വല്ലാതെ കൂട്ടി. 

എന്നിട്ടും, ജനങ്ങൾക്ക് വേണ്ടി ഒരുപകാരവും ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ ഭരിക്കാൻ വേണ്ടി വരരുത്. 

ഭരണവും ഇട്ടേച്ച് പോകണം. 

പകരം മറ്റ് വേർപ്പിൻ്റെയും വിദ്വേഷത്തിൻ്റെയും കാർഡുകൾ കാണിച്ച് ശ്രദ്ധ തിരിച്ചുവിട്ട് ജനങ്ങളെ വഞ്ചിക്കരുത്.

******

എന്ത് പറയുന്നു? എന്നാലും നമുക്ക് ഒന്നും പറയാനില്ല.

എന്ത് പറയുന്നു?

എന്നാലും നമുക്ക് ഒന്നും പറയാനില്ല.

ഏറിയാൽ കോൺഗ്രസിനെയും സോണിയാ ഗാന്ധിയെയും കുറ്റം പറഞ്ഞ് ശ്രദ്ധ തിരിച്ചുവിടുക മാത്രം തന്നെ പ്രധാന വഴി.

പിന്നെ ഹിന്ദു മുസ്ലിം പറഞ്ഞ് വെറുപ്പും ശത്രുതയും ഉണ്ടാക്കി ശ്രദ്ധമാറ്റുക.

ഭരണകൂടത്തതിനും ഭരിക്കുന്ന പാർട്ടിക്കും സംഗതി കുശാൽ. അല്ലേ?

*****

മുസ്ലിം സമുദായത്തിന് അവരുടെ അനുപാതത്തിനനുസരിച്ചതിൻെറ പകുതിയും കാൽഭാഗവും പോലും ഇന്ത്യയിൽ ഒരു മേഖലയിലും പ്രാതിനിധ്യം ഇല്ല. 

എന്നിട്ടും ഭരിക്കുന്ന പാർട്ടിക്ക് ഹിന്ദു-മുസ്ലിം കാർഡ് കളിക്കാൻ കഴിയുന്നു. 

എന്നിട്ടും വെറുപ്പും ശത്രുതയും ഹിന്ദു മുസ്ലിം പറഞ്ഞുകൊണ്ട് ഉണ്ടാക്കാൻ കഴിയുന്നു. 

അങ്ങനെ ഭരിക്കുന്ന പാർട്ടിക്ക് യഥാർത്ഥ  വിഷയങ്ങളിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാൻ കഴിയുന്നു.

***** 

ഗ്യസിന് 400രൂപ വിലയുണ്ടായിരുന്നപ്പോൾ ആ 400ൻ്റെ പകുതി സബ്സിഡിയായി അക്കൗണ്ടിൽ തിരിച്ചുവരികയും ചെയ്യുമായിരുന്നു. ഇപ്പോൾ ഗ്യാസ് വില 1200രൂപ. സബ്സിഡിയായി അക്കൗണ്ടിൽ ഒന്നും തിരിച്ചുവരുന്നുമില്ല. എന്തേ ആരും ചോദ്യംചെയ്യാത്തത്?

******

ഗ്യാസ് വില കുറച്ച് നൽകിയതും, ആ കുറഞ്ഞ വിലയുടെ പകുതി സബ്സിഡിയായി ബാങ്കിൽ തിരിച്ചുനൽകിയതും  2014ന് മുൻപ് ഭരിച്ചവർ.

ഭീകരമായി വിലകൂട്ടിയതും സബ്സിഡി നിർത്തിയതും വെറുപ്പും വിഭജനവും കൊണ്ട് മാത്രം ഇന്ത്യാക്കാരുടെ വയറ് നിറക്കാമെന്ന് മനസ്സിലാക്കിയ പുതിയ ഭരണകൂടം.

*****

അന്ധത നമ്മളെ ബാധിക്കുന്നില്ലെങ്കിൽ, നമ്മൾ ഏത് പാർട്ടിയും ആവാതെ ജനങ്ങളുടെ പക്ഷത്ത് മാത്രം നിന്ന്, ജനക്ഷേമം മാത്രം മുൻനിർത്തി ചിന്തിച്ചാൽ ബാക്കി കാര്യങൾ മനസ്സിലാകും.

അല്ലാതെ തർക്കിച്ചിട്ട് കാര്യമില്ല. ശത്രുത മാത്രം ഫലമാകും 

എങ്കിൽ എല്ലാവരെയും എല്ലാ പാർട്ടികളെ യും നേതാക്കളെയും വേണ്ടത്ര അതാത് കാര്യങ്ങളിൽ വിമർശിച്ച് തെറ്റ് തിരുത്താനും തിരുത്തിക്കാനും ആവും.

*****

നാട്ടിൽ വില എല്ലാറ്റിനും കൂടിയിരിക്കുന്നു എന്നത് മാത്രം തിരിച്ചുള്ള ഏത് ചോദ്യത്തിനും ഉത്തരം.

കള്ളപ്പണം തിരിച്ചുകൊണ്ടുവരും, 

പതിനഞ്ച് ലക്ഷം അക്കൗണ്ടിൽ ഇട്ടുതരും, 

പെട്രോൾ/ഗ്യാസ് വിലകുറയ്ക്കും, 

ഇന്ത്യൻ രൂപയുടെ മൂല്യം കൂട്ടും, 

നോട്ട് നിരോധിച്ചതിൻ്റെ ഗുണം 

വെറും അമ്പത് ദിവസം കൊണ്ട് 

കാണിച്ചു തരാം എന്നൊക്കെ 

വാഗ്ദാനം ചെയ്തതും പറഞ്ഞതും ഒന്നും 

ജനങ്ങൾക്ക് കുത്തിന് പിടിച്ചുവാങ്ങാൻ പറ്റില്ല എന്നത് ഭാഗ്യം. 

പ്രത്യേകിച്ചും സർക്കാർ കേന്ദ്രം കൂടിയാവുമ്പോൾ.

*****

ഒന്നും ഫ്രീ ആക്കേണ്ട. 

പണ്ട് മറ്റ് സർക്കാരുകൾ കൊടുത്തത് പോലെ വിലകുറച്ച്, ഒപ്പം കൊടുക്കുന്ന വിലയുടെ പകുതി സബ്സിഡിയായി അക്കൗണ്ടിലും കൊടുത്താൽ മതി. 

ആരുടെയും പോക്കറ്റിൽ നിന്ന് എടുത്ത് കൊടുക്കുന്നതല്ലല്ലോ? 

ജനങ്ങളുടെ നികുതിയിൽ നിന്ന് ജനങ്ങൾക്ക് തന്നെ തിരിച്ചു കൊടുക്കുന്നതല്ലെ? അപ്പോഴും 

ഇനിയും നിങൾ ഒന്നറിയണം. 

വില മാത്രമല്ല ഇവിടെ കൂടിയത്.

നികുതിയും വല്ലാതെ കൂട്ടി. 

എന്നിട്ടും ജനങ്ങൾക്ക് വേണ്ടി ഒരുപകാരവും ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ ഭരിക്കാൻ വേണ്ടി വരരുത്. 

ഭരണവും ഇട്ടേച്ച് പോകണം. 

പകരം മറ്റ് വേർപ്പിൻ്റെയും വിദ്വേഷത്തിൻ്റെയും കാർഡുകൾ കാണിച്ച് ശ്രദ്ധ തിരിച്ചുവിട്ട് ജനങ്ങളെ വഞ്ചിക്കരുത്.

Friday, May 26, 2023

ഭാരതീയതയും ഹൈന്ദവതയും അപാരമാണ്, അമൂല്യമാണ്.

ഭാരതീയതയും ഹൈന്ദവതയും സനാതനമാണ്, അപാരമാണ്, അമൂല്യമാണ്. ഏത് നിലക്കും സംരക്ഷിക്കണം, സംരക്ഷിക്കപ്പെടണം.

ഭാരതീയതയിലെയും ഹൈന്ദവതയിലെയും പുരാണങ്ങളും വേദങ്ങളും ഉപനിഷത്തുകളും  മറ്റിതര ഗ്രന്ഥങ്ങളും എത്രയും ആഴവും പരപ്പും ഉള്ളവയാണ്. കിടയറ്റവയാണ്. ഏത് നിലക്കും സംരക്ഷിക്കണം, സംരക്ഷിക്കപ്പെടണം, പ്രചരിപ്പിക്കപ്പെടണം. 

പക്ഷേ ഭാരതീയതയും ഹൈന്ദവതയും സംരക്ഷിക്കാൻ കളവ് തന്നെ വേണം, കളവ് തന്നെ പറയണം, കളവ് ഉണ്ടാക്കുകയും പറയുകയും മാത്രമേ വഴിയുള്ളൂ എന്ന് വരരുത്.

ഭാരതീയതയും ഹൈന്ദവതയും സംരക്ഷിക്കാൻ വെറുപ്പും വിദ്വേഷവും ഉണ്ടാക്കുകയും, വെറുപ്പും വിദ്വേഷവും വിതരണം ചെയുകയും മാത്രമേ വഴിയുള്ളൂ എന്ന് വരരുത്.

ഭാരതീയതയും ഹൈന്ദവതയും സംരക്ഷിക്കാൻ ജനങ്ങളെ വകതിരിച്ച് വിഭജിച്ച് തമ്മിലടിപ്പിച്ച് തന്നെ വേണം എന്നും വരരുത്.

ഭാരതീയതയും ഹൈന്ദവതയും സംരക്ഷിക്കുന്നു എന്ന് പറയുന്നത് കൊണ്ട് മാത്രം ചിലരുടെ പെരുംകളവും ദുർഭരണംവും നെറികേടും സഹിക്കണം എന്ന് വരരുത്.

ഭാരതീയതയും ഹൈന്ദവതയും സംരക്ഷിക്കുന്നതിന് വേണ്ടി,  സ്വന്തം നിക്ഷിപ്ത താൽപര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി മാത്രം  പെരുംകളവ് മാത്രം പറയുന്നവരെ ചെല്ലും ചിലവും ആർഭാടവും കൊടുത്ത് സംരക്ഷിക്കണം എന്നും വരരുത്.

ഇതിങ്ങനെ പറയുക ഇക്കാലത്തെ ധർമ്മം.

ISIS ഉണ്ട്. ഇസ്ലാമിക തീവ്രവാദവുമുണ്ട്. ശരിയാണ്. എന്നുവെച്ച് കേരളത്തിൽ നിന്ന്....?..

ISIS ഉണ്ട്. 

ഇസ്ലാമിക തീവ്രവാദവുമുണ്ട്. 

ശരിയാണ്.


ഇസ്ലാമിക തീവ്രവാദത്തിന് അതിൻ്റേതായ മൂലകാരണങ്ങളും വേരുകളും ഉണ്ട്. 


ഇസ്ലാമിക തീവ്രവാദത്തെ മൂലകാരണങ്ങളറിഞ്ഞ്, പരിഹരിച്ച് വേരിലും മുളയിലും വെച്ച് തന്നെ നുള്ളി മുറിച്ച് നേരിടേണ്ടതുമുണ്ട്.

ശരിയാണ്.


എന്നുവെച്ച് കേരളത്തിൽ നിന്ന് 32000 പെൺകുട്ടികൾ ISISലേക്ക് ഒളിച്ചുപോയെന്ന കളവ് വിശ്വസിക്കാൻ സാധിക്കുമോ?

അങ്ങനെ പറയുന്നത് പെരുംകളവ് തന്നെയാണ്.

32000 പെൺകുട്ടികൾ ISISലേക്ക് കേരളത്തിൽ നിന്നും പോയെന്ന് പറഞാൽ അതിൻ്റെ നേരർത്ഥം കേരളത്തിലെ ഓരോ വാർഡിൽ നിന്നും ചുരുങ്ങിയത് രണ്ട് പെൺകുട്ടികൾ വീതം (ആയിരത്തിൽ രണ്ട് പെൺകുട്ടികൾ വീതം) ISISലേക്ക് പോയെന്നാണ്.

അങ്ങനെ ഓരോ വാർഡിൽ നിന്നും രണ്ട് വീതം ഹിന്ദു/ക്രിസ്ത്യൻ പെൺകുട്ടികൾ കേരളത്തിൽ നിന്നും ISISലേക്ക് പോയിട്ടുണ്ടെന്ന് ആർക്കെങ്കിലും തോന്നുമോ, തോന്നുന്നുണ്ടോ?

എങ്കിൽ, എത്ര വലിയ പെരുംനുണയാണത്. 

ISISലേക്ക് പോയവരുടെ എണ്ണം കിട്ടാൻ ഇന്ത്യാ ഗവൺമെൻ്റിനും പ്രധാനമന്ത്രിക്കും ഒരു സിനിമയുടെ സഹായം വേണമെന്നാണോ പറയുന്നത്?

ഇക്കാര്യത്തിൽ UNനും ഇന്ത്യാ ഗവൺമെൻ്റിനും കേരള ഗവൺമെൻ്റിനും ഇല്ലാത്ത വിവരം സിനിമ എടുത്ത ആളുടെ കയ്യിൽ ഉണ്ടെന്നാണോ?

ഒരു പ്രധാനമന്ത്രി നാടിൻ്റെ മുഴുവൻ പ്രധാനമന്ത്രിയായിരിക്കെ ഇത്തരം ഒരഅടിസ്ഥാനവും ഇല്ലാത്ത തെറ്റായ വാർത്ത പറഞ്ഞ് പ്രചരിപ്പിക്കുകയാണോ വേണ്ടത്? 

ഇനി അങ്ങനെ ഉണ്ടെന്ന് തന്നെ വെക്കുക. പ്രധാനമന്ത്രിയും ഭരിക്കുന്ന പാർട്ടിയും വേണ്ടത്, വേണ്ട പോലെ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് അക്കാര്യത്തിൽ ചെയ്യുകയല്ലേ വേണ്ടത്? 

അല്ലാതെ ഒന്നും തിരിയാത്ത എവിടെയൊക്കെയോ ഉള്ള ജനങ്ങളോട് ഇക്കാര്യത്തിൽ  അതുമിതും പറഞ്ഞ് വെറുപ്പും വിഭജനവും ഉണ്ടാക്കുകയാണോ വേണ്ടത്?

Tuesday, May 23, 2023

ആർക്കും നിന്നെ മനസ്സിലാവുന്നില്ലെന്നോ? തുന്നൽ സൂചിയുടെത് പോലെ സ്വാതന്ത്ര്യം.

തുന്നൽ സൂചിയുടെത് പോലെ 

ഉയർന്ന ബോധവും ചിന്തയും ആത്മീയതയും. 


തുന്നൽ സൂചിയുടെത് പോലെ 

സ്വാതന്ത്ര്യം.

നിന്നിടത്ത് നിൽക്കാതെ. 


വീണ്ടും വീണ്ടും 

പുതിയ ഇടം ഉണ്ടാക്കും, കണ്ടെത്തും 

സൂചി തന്നെയായ 

സ്വാതന്ത്ര്യവും ആത്മീയതയും.


തുന്നൽ സൂചി അതുണ്ടാക്കിയ, 

തുന്നൽ സൂചി അത് കണ്ടെത്തിയ 

പുതിയ ഇടത്തിൽ 

സ്വയം പിടിച്ചുനിൽക്കാതെ, 

പിന്നെയും പിന്നെയും 

സ്വയം മുന്നോട്ട് പോവുക, 

വീണ്ടും വീണ്ടും പുതിയ ഇടം 

ഉണ്ടാക്കുക, കണ്ടെത്തുക. 


അതാണ് സ്വാതന്ത്ര്യവും ആത്മീയതയും.


ഇത് തുടർന്ന് കൊണ്ടെയിരിക്കുക, 

ഇത് തുടർന്ന് പോവുക. 

ഇടതടവില്ലാതെ പോവുക. 

സൂചിയുടെ ബോധം.


ആത്മീയത സ്വാതന്ത്ര്യമാണ്. 

സ്വാതന്ത്ര്യം നിരാശ്രയത്വമാണ്. 

നിരാശ്രയത്വം അരക്ഷിതത്വമാണ്. 


നിന്നിടത്ത് നിൽക്കലല്ല 

ആത്മീയതയും സ്വാതന്ത്ര്യവും.


നിന്നിടത്ത് നിൽക്കാത്ത 

ആത്മീയതയും സ്വാതന്ത്ര്യവും.

ഫലത്തിൽ ആലസ്യമാണ്. 

*****

അറിവില്ലായ്മ 

അറിവില്ലായ്മയിലൂടെ തന്നെ 

യാത്ര ചെയ്യുകയാണ് 

ആത്മീയത. 


ദേശാടനക്കിളികളെ പോലെ.


അറിയാത്ത വഴികളിലൂടെ 

അറിയാത്തവനായി 

അറിയപ്പെടാത്തവാനായി 

യാത്ര ചെയ്യുന്നു ദേശാടനക്കിളി.

*****

എല്ലാവരും 

അവനവൻ അകപ്പെട്ട അവസ്ഥയിൽ 

കുരുങ്ങി നിസ്സഹായരായി തന്നെയാണ്. 


കുടുംബസ്ഥരും ഭക്തരും 

സന്യാസികളും ദാർശനികരും 

കവികളും അധികാരികളും ഒക്കെ. 


എല്ലാവരും 

സ്വയം രക്ഷപ്പെടാനുള്ള 

പുകമറയെ, ഒളിച്ചോട്ടത്തെ 

ആഭരണമാക്കുകയുമാണ് 

******

മണ്ണ് പൂവാവുന്ന ദൂരം തന്നെ

പൂവ് മണ്ണാവുന്ന ദൂരം. 


നീയില്ലാതെ 

ജീവിതം പല പുനർജന്മങ്ങളായി 

തുടരുന്ന ദൂരം. 


മാനം തന്ന മറ 

അപ്പുറത്തെ ഇപ്പുറത്ത് നിന്നും 

കാണാതാക്കുന്നു.

******


അസ്വസ്ഥപ്പെടാൻ എന്തിരിക്കുന്നു?

ആർക്കും നിന്നെ മനസ്സിലാവുന്നില്ല എന്നതോ?

പിറകെ നടന്ന് മാത്രം 

സ്വന്തമിടം കണ്ടെത്തുന്ന നൂലുകൾക്ക്, 

അവർക്ക് സ്വസ്ഥമായിരിക്കാൻ 

ഇടം കണ്ടെത്തിക്കൊടുക്കുന്ന 

സൂചികകളെ മനസ്സിലാവുന്നില്ല. 

പിന്നെയാണോ നിൻ്റെ രോദനം?


നിന്നെ മനസ്സിലാകാത്തതാണ്, 

നിന്നെ അവർ മനസ്സിലാക്കാത്തതും 

നിന്നെ അവർ മനസ്സിലാക്കില്ല, 

നിന്നെ അവർക്ക് മനസ്സിലാകില്ല 

എന്നതുമാണ് 

അവർ നിനക്ക് തരുന്ന

യഥാർത്ഥ അംഗീകാരം. 


നിന്നെ അവഗണിക്കുന്നു, 

നിന്നെ അവർക്ക് ബോധപൂർവ്വം 

അവഗണിക്കേണ്ടി വരുന്നു എന്നതാണ് 

നിനക്കുള്ള അംഗീകാരം. 

അവരറിയാതെയും അവർ നിന്നെ അംഗീകരിക്കുന്നത്ങ്ങനെയാണ്.


അല്ലേലും 

മിന്നേരുകളെ ആർക്ക് സഹിക്കും. 


എല്ലാവരും മിന്നേറുകളുടെ നേരേ 

കണ്ണടക്കുക മാത്രം പോംവഴി. 


ഇത്രയും വലിയ വെളിച്ചവും 

ഊർജ സ്രോതസ്സുമായിട്ടും 

മിന്നേരുകൾ അവഗണിക്കുന്നപ്പെടുക തന്നെ. 

വെറും വെറുതെയായി, അനാവശ്യമായി 

ഭൂമിയിൽ പതിച്ചു 

വിസ്മൃതിയിലാവുക തന്നെ

മിന്നേറുകളുടെ വിധി.


നട്ടുച്ചയ്ക്ക് വെട്ടിത്തിളങ്ങുന്ന 

സൂര്യനിൽ കണ്ണയക്കാൻ സാധിക്കാത്ത 

പാവം ജനത എന്ത് പിഴച്ചു?


അവർ വെളിച്ചവും ചൂടും കൊള്ളുന്ന 

അതേ സൂര്യനെ 

ഒന്ന് നോക്കുക പോലും ചെയ്യാതെ 

അവഗണിക്കുക മാത്രം 

അവർക്ക് ഏക വഴി.

Monday, May 22, 2023

ജനാധിപത്യം: വെറുതേ നോക്കിനിൽക്കുന്നതിന് ഇന്ത്യയിൽ നമ്മളിട്ട പേര് .

പെട്രോൾ, ഗ്യാസ്, നിത്യോപോഗ സാധനങ്ങളുടെ വില കൂടുന്നത് നമ്മെ മനസിലാക്കിത്തരുന്നത് എന്തെന്നാൽ:


സർക്കാരിന് മുഖ്യം സർക്കാരാണ്; ജനങ്ങളല്ല. 


സർക്കാറിൻ്റെ ചിലവും ആർഭാടവും കുറയ്ക്കില്ല. 


പകരം ജനങ്ങളുടെ ചിലവും ഭാരവും എത്രയും കൂട്ടും. 


സർക്കാരെന്നാൽ ഉദ്യോഗസ്ഥരും മന്ത്രിമാരും എംഎൽഎ എംപിമാരും മാത്രമടങ്ങുന്ന ഒരു ചെറിയ വിഭാഗം.


ആ സർക്കാർ എന്നത് ജനങ്ങൾക്ക് വലിയ ബാധ്യതയും ഭാരവും ആണ്. 


ജനങ്ങൾ ആ സർക്കാർ എന്ന ബാധ്യതയും ഭാരവും എങ്ങിനെയും സഹിച്ചു കൊള്ളുക.


ആയുധങ്ങളുടെയും പട്ടാളത്തിൻ്റെയും പോലീസിൻ്റെയും കോടതിയുടെയും അകമ്പടിയുള്ള സർക്കാരിന് എന്തും എങ്ങനെയും ജനങ്ങളെക്കൊണ്ട്, അവരെ പേടിപ്പിച്ചും ഭീഷണിപ്പെടുത്തിയും സഹിപ്പിക്കാനറിയാം.


കള്ളന് വീടിൻ്റെ താക്കോൽ നൽകി കാവൽനിൽക്കാൻ ഏൽപിക്കുന്ന ജനങ്ങൾ വെറും വെറുതേ നിസ്സഹായരായി നോക്കി നിന്നുകൊള്ളുക. 


അങ്ങനെ നോക്കി നിൽക്കുന്നതിന് ഇന്ത്യയിൽ നമ്മളിട്ട പേരാണ് ജനാധിപത്യം. 

Saturday, May 20, 2023

ഹിന്ദുവാണ്, ഭാരതീയനാണ്. ഹിന്ദുവും ഭാരതീയനും ആവുകയെന്നാൽ....,

ഹിന്ദുവാണ്, ഭാരതീയനാണ്. 

ശരിയാണ്.

പക്ഷേ, ഹിന്ദുവും ഭാരതീയനും ആവുകയെന്നാൽ....,

എങ്ങിനെയൊക്കെയോ രൂപപ്പെടുന്ന ഏതോ  ഭരണകൂടത്തിൻ്റെ എല്ലാ നെറികേടുകളും കഴിവില്ലായമയും കളവും ദുർഭരണവും  സഹിക്കുകയും മറച്ചുപിടിക്കുകയും ന്യായീകരിക്കുകയും എന്നർത്ഥമില്ല.

ഹിന്ദുവും ഭാരതീയനും ആവുകയെന്നാൽ....,

ഒരു മതവിശ്വാസി അല്ലാതാവുകയെന്നും എല്ലാ മതങ്ങളെയും ഓരുപോലെ ഉൾക്കൊള്ളുക എന്നും, എല്ലാ മതവിശ്വാസിയും ആവുക എന്നുമാണ് അർത്ഥം. 

ഹൈന്ദവതയെന്നാലും ഭാരതീയതയെന്നാലും സ്ഥിരമായ തിരുത്തും, മുടക്കമില്ലാത്ത മാറ്റവും, തുടർച്ചയായ വളർച്ചയുമാണ്.

അതുകൊണ്ട് തന്നെ ഹിന്ദുവാണ്, ഭാരതീയനാണ് എന്ന് തെല്ലഭിമാനത്തോടെയും ആർജവത്തോടെയും പറയാൻ സാധിക്കണം. 

കാരണം ഹിന്ദുവും ഭാരതീയനും ആവുകയെന്നാൽ ലോകപൗരൻ തന്നെയാവുക എന്നാണർത്ഥം.

ഹിന്ദുവും ഭാരതീയനും ആവുകയെന്നാൽ ഒരു തടകത്തിലും കുളത്തിലും ഒതുങ്ങി നിർവ്വചിക്കപ്പെട്ട് തടഞ്ഞുനിൽക്കാതിരിക്കുകയാണ്, ദുർഗന്ധം വമിക്കാതിരിക്കുകയാണ്.

ഹിന്ദുവും ഭാരതീയനും ആവുകയെന്നാൽ കടലായി നിർവ്വചിക്കപ്പെടാതെ പരന്നു വിരിഞ്ഞ് നിൽക്കുകയാണ്. 

ആകാശം പോലെ അതാര്യത അല്പവും ഇല്ലാത്ത വലിയ കുടയാവുകയാണ്. 

എല്ലാ പുറവും ഒരുപോലെ കാണുന്ന, കാണിക്കുന്ന ആകാശമായ കുട. കാഴ്ചക്ക് തടസ്സമല്ലാത്ത ആകാശമായ കുട. 

കാഴ്ച തന്നെ ആകാശമാകുന്ന കുട. 

ലോകത്ത് മുഴുവനുമുള്ള സർവ്വവിധ വൈവിധ്യങ്ങളിലും ശരി കണ്ടുൾക്കൊണ്ട് എല്ലാം ഒന്ന് തന്നെ, ഒന്നിലേക്ക് തന്നെയെന്ന് അംഗീകരിക്കുകയാണ് ഹിന്ദുവും ഭാരതീയനും ആവുകയെന്നാൽ അർത്ഥം.

എന്നുവെച്ച്, ഹിന്ദുവും ഭാരതീയനും ആവുകയെന്നാൽ തൻ്റെ പിതൃത്വം ഏതെങ്കിലും ഭരണകൂടത്തിന് ഏൽപിച്ച്, ആ പിതാവായ ഭരണകൂടത്തിൻ്റെ മുഴുവൻ നെറികേടുകളും കഴിവില്ലായമയും കളവും സഹിക്കുകയും മറച്ചുപിടിക്കുകയും ന്യായീകരിക്കുകയും എന്നർത്ഥമില്ല.

കുടുസ്സായ ദേശീയതയും അസഹിഷ്ണുതയും അല്ല ഹൈന്ദവതയും ഭാരതീയതയും.

യഥാർഥത്തിൽ ഹിന്ദുവെന്നതില്ല. ഏത് ഗ്രന്ഥവും പുരാണവും വേദവും ഉപനിഷത്തും വെച്ച് നോക്കിപ്പറഞ്ഞാൽ. 

ഏറിയാൽ ഭാരതീയൻ എന്നതേയുള്ളൂ. 

ഇന്ത്യക്കാർ കുറെയൊക്കെ പഠിച്ചുവളർന്നു. പക്ഷേ, ഫലമെന്തായി?

സ്വാതന്ത്ര്യം കിട്ടിയ ഉടനെയുള്ള ഇന്ത്യയിലെ ജനങ്ങൾ വേണ്ടത്ര പഠിച്ച് വളർന്നവരായിരുന്നില്ല. 


ശരിയാണ്.


പക്ഷേ, എന്തുകൊണ്ടോ അപ്പോഴൊക്കെയും പഠിപ്പും വിവരവും സത്യസന്ധതയും ഉത്തരവാദിത്തബോധവും ഉള്ളവരെ മാത്രം ഇന്ത്യക്കാർക്ക് ഭരണാധികാരികളായി കിട്ടി.


ഇപ്പോൾ ഇന്ത്യക്കാർ കുറെയൊക്കെ പഠിച്ചുവളർന്നു. 


പക്ഷേ, ഫലമെന്തായി? 


ഫലം ഒന്ന് മാത്രം. 

ഒരു വ്യത്യാസം മാത്രം. 


പഠിച്ചുവളർന്ന ഇന്ത്യക്കാർ തങ്ങളെ ഭരിക്കാൻ തെരഞ്ഞെടുക്കുന്നത് പഠിപ്പും വിവരവും ഇല്ലാത്തവരെയായി. തെമ്മാടികളെ മാത്രമായി. സത്യസന്ധത തീരെ ഇല്ലാത്തവരായി. ഉത്തരവാദിത്തം തീരേയില്ലാത്ത വെറും വിടുവായിത്തം പറയുന്നവരെ മാത്രമായി.

മാഹി വൈദ്യുതി രംഗം: എന്തിനാണ് Fixed SC ചാർജായി വൻതുക വാങ്ങുന്നത്?

മാഹി വൈദ്യുതി രംഗം: 


എന്താണ്, എന്തിനാണ് ഈയടുത്ത് പുതുതായി ഇലക്ട്രിക് department ഈടാക്കാൻ തുടങ്ങിയ Fixed SC charge എന്ന വൻതുക?


അഞ്ഞൂറ് രൂപയാണ് വെറുതേ കൂടുതലായി ഈയിനത്തിൽ ഈടാക്കുന്നത്. 


Electric പോയിൻ്റുകൾ കുറഞ്ഞിടത്ത് കുറയുന്നു, കൂടിയിടത്ത് കൂടുന്നു ഈ പുതുതായി ഈടാക്കുന്ന Fixed SC charge.


എന്നിരുന്നാലും, ഉപയോഗിക്കുന്ന കരൻ്റിന് ഈടാക്കുന്ന തുകയല്ല ഈ Fixed SC charge.. 


ഉപയോഗിക്കുന്ന കരൻ്റിന് ഈടാക്കുന്ന തുകക്ക് പുറമെ ഈടാക്കുന്ന തുകയാണ് ഈ  Fixed SC charge. ബില്ല് നോക്കിയാൽ മനസ്സിലാവും.


ഉപയോഗിക്കാത്ത കരൻ്റിന് ആരെങ്കിലും ചാർജ് നൽകേണ്ടതുണ്ടോ? Fixed SC charge എന്ന പേരിലായാലും എന്തിൻ്റെ പേരിലായാലും????


അതും ഈയടുത്ത കാലം മുതൽ തുടങ്ങിയതാണ് ഈ ഈടാക്കൽ. Fixed SC charge എന്ന പേരിലുള്ള ഈ ഈടാക്കൽ.


മൊത്തം ഉപഗിക്കുന്ന കറൻ്റ് യൂണിറ്റിന് വരുന്ന ബില്ലിനെക്കാൾ കൂടുതൽ വരുന്നുണ്ട് പല വീടുകളിലും ഈ Fixed SC charge എന്ന പേരിൽ ഇലക്ട്രിക് department നമ്മളിൽ നിന്ന് ഒരു ന്യായവുമില്ലാതെ ഈയടുത്ത കാലത്ത് മാത്രം വാങ്ങിത്തുടങ്ങിയ ഈ വൻതുക. 


സ്വന്തം വീട്ടിലെ കാര്യം മാത്രം പറഞാൽ, ഒട്ടാകെ വരുന്ന കറൻ്റ് ബില്ലിൻ്റെ പകുതിയിലധികം വരുന്നുണ്ട് ഈ Fixed SC charge.


ഒരു വീട്ടിൽ ഇലക്ട്രിക് പണിക്കാർ അവരുടെ ഇഷ്ടപ്രകാരം (ഒപ്പം അവരുടെ കൂലി കൂട്ടിക്കിട്ടാനും) ഒരു കുറേ പോയിൻ്റുകൾ ആർഭാടത്തിന് ഉണ്ടാക്കി വെക്കും. പലരും അതിൻ്റെ നാലിലൊന്ന് പോയിൻ്റുകൾ പോലും ഉപയോഗിക്കില്ല. 


 ഒരു കുറേ ഇലക്ട്രിക് പോയിൻ്റുകൾ ഉണ്ട് എന്നത് കൊണ്ട് മാത്രം, ഇത്ര വലിയൊരു തുക ഒരുനിലക്കും ഉപയോഗിക്കാത്ത കരൻ്റിന് Fixed SC charge എന്ന പേരിൽ നമ്മൾ കൊടുക്കേണ്ടതുണ്ടോ? 


ഇതും പുതുതായി വന്ന പുതിയ ഭരണക്രമത്തിൽ ആണ് നടപ്പാക്കിയത്.


ആരും ഒന്നും മിണ്ടുന്നില്ല.

ആരും ഒന്നും ചോദ്യം ചെയ്യുന്നില്ല. 

ആരും ഒന്നിനെതിരെയും പ്രതികരിക്കുന്നില്ല. 


പുതിയ ഭരണക്രമത്തിൽ നമ്മുടെ ജനങ്ങൾ എന്തും സഹിക്കാൻ വിധിക്കപ്പെട്ട വിധം നിസ്സംഗരും നിസ്സഹായരും പ്രതികരണശേഷി നഷ്ടപ്പെട്ടവരും മിണ്ടാത്തവരും ആയിപ്പോയത് പോലുണ്ട് കാര്യങ്ങൾ?

കേരള സ്റ്റോറി പ്രധാനമന്ത്രി വിഷയമാക്കുമ്പോൾ:

കേരള സ്റ്റോറി : ഒരു വലിയ രാജ്യത്തിൻ്റെ പ്രധാനമന്ത്രി വലിയ വിഷയമാക്കി അവതരിപ്പിക്കുമ്പോൾ:

അല്ലെങ്കിൽ, ഒരു വലിയ രാജ്യത്തിൻ്റെ പ്രധാനമന്ത്രിക്ക് കേരള സ്റ്റോറി പോലുള്ള വെറുമൊരു സിനിമയെ വലിയ വിഷയമാക്കി അവതരിപ്പിക്കേണ്ടി വരുമ്പോൾ:

കേരളം വലുതാകുന്നു. 

പ്രധാനമന്ത്രി ചെറുതാകുന്നു. 

പ്രധാനമന്ത്രി ഒരു നാടിൻ്റെ മുഴുവൻ പ്രധാനമന്ത്രി അല്ലാതാവുന്നു.

******

ഒരേയൊരു ചോദ്യം. 

ഇന്ത്യ ഭരിക്കുന്ന പാർട്ടിയും പ്രധാനമന്ത്രിയും എന്തിനാണ് നാട്ടിലെ ജനങ്ങളുടെയും നാട് വിട്ട ജനങ്ങളുടെയും കണക്ക് പറയാൻ ആരോ പടച്ചുണ്ടാക്കിയ ഒരു സിനിമയെ ആശ്രയിക്കുന്നത്?

ഇന്ത്യാ ഗവൺമെൻ്റിൻ്റെ അടുക്കൽ തന്നെ ഉണ്ടാവില്ലേ, ഉണ്ടാവേണ്ടതല്ലേ ഔദ്യോഗികമായ കണക്ക്? 

കേരളത്തിൽ നിന്ന് ആകയാൽ isisലേക്ക് പോയത് എത്ര പെൺകുട്ടികളാണ് എന്ന് ഇന്ത്യാ ഗവൺമെൻ്റിനും പ്രധാനമന്ത്രിക്കും ആരോ ഉണ്ടാക്കിയ ഒരു സിനിമ പറഞ്ഞുകൊടുക്കണമോ? 

ബിജെപിക്കും പ്രധാനമന്ത്രിക്കും അതറിയാം. 

ഒരു കുന്തവും തങ്ങൾ പറഞ്ഞ് പ്രചരിപ്പിക്കുന്ന കളവിൽ ഇല്ലെന്ന്. 

കേരളത്തിൽ നിന്നും isis ലേക്ക് പോയത് വെറും മൂന്ന് പേരെന്ന്. 

കേരളത്തിൽ നിന്ന് isis ലേക്ക് പോയതിൻ്റെ എത്രയോ ആയിരക്കണക്കിന് ഇരട്ടി പെൺകുട്ടികൾ തങ്ങൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നും, യുപി യിൽ നിന്നും ഗുജറാത്തിൽ നിന്നും കാണാതായിട്ടുണ്ട് എന്ന്.

അതവർക്കറിയാം. 

എന്നിട്ടും പെരുംനുണകൾ പറഞ്ഞ് സത്യമാക്കി വെറുപ്പും വിഭജനവും ഭീതിയും ഉണ്ടാക്കുന്നു.


എന്തിന് അധികാരം നേടാൻ, നിലനിർത്താൻ മാത്രം. 

ഒരു രാജ്യത്തെയും അതിലെ നിവാസികളെയും ഒരുപോലെ കണ്ട് കൂട്ടിപ്പിടിച്ച് നടക്കേണ്ടവർ തന്നെ തങ്ങളുടെ ചെറിയ നിക്ഷിപ്ത താല്പര്യത്തെ വലുതാക്കി വെച്ച് നാടിനെ കെട്ടഴിച്ച് നടക്കുന്നവരാകുന്നു.

******

ആർക്കും പ്രത്യക്ഷമായ നിഷ്പക്ഷമായ കണ്ണുകൾ കൊണ്ട് വെറുതേ മനസ്സിലാവുന്ന കാര്യം:

കേരളം ഇന്ത്യയിലെ തന്നെ ഏറ്റവും വിദ്യാഭാസനിലവാരമുള്ള സംസ്ഥാനം.

ഇന്ത്യയിലെ തന്നെ ഏറ്റവും സാംസ്കാരിക നിലവാരം സൂക്ഷിക്കുന്ന സംസ്ഥാനം.

ഇന്ത്യയിലെ തന്നെ ഏറ്റവും ജീവിതനിലവാരവും സാമൂഹ്യസൗഹാർദ്ദവും ഉള്ള സംസ്ഥാനം.

അങ്ങനെയുള്ള ഒരു സംസ്ഥാനത്തെ കാണിച്ച് വെറുപ്പും ഭയവും ഉയർത്തുന്നത്ര, ഉയർത്തേണ്ടി വരുന്നത്ര  ഒരു പ്രധാനമന്ത്രി തരംതാഴുന്നുവെങ്കിൽ, 

ആ പ്രധാനമന്ത്രി എത്ര നികൃഷ്ഠനാണ്, ചെറുതാണ്? 

ആ പ്രധാനമന്ത്രി എത്ര സങ്കുചിതനാണ്, അല്പനാണ്? 

ആ പ്രധാനമന്ത്രി എത്ര വെറുപ്പും അസഹിഷ്ണുതയും പേറി വിതറിനടക്കുന്നവനാണ്? 

ആ പ്രധാനമന്ത്രി എത്ര കളവ് മാത്രം പറയുന്നവനാണ്? 

*****

ഇന്ത്യയും അതിൻ്റെ പ്രധാനമന്ത്രിയും പെരുംകളവ് പറയേണ്ടത്ര ചെറുതാണോ, ചെറുതാകാമോ?

വെറും മൂന്നാളെ, ഒരു തെളിവുമില്ലാതെ മുപ്പത്തിരണ്ടായിരമാക്കി പറയുന്നത്ര വലിയ കളവിനെ തൻ്റെ നിലനില്പിന് വേണ്ടി, മറ്റു പല കാര്യങ്ങളിലും അനുവർത്തിച്ചു ശീലമാക്കിയത് പോലെ, പരസ്യമാക്കുന്ന പ്രധാനമന്ത്രിയോ?

സ്വന്തം ജനങ്ങളെ കളവ് മാത്രം പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് നേട്ടമുണ്ടാക്കുന്ന പ്രധാനമന്ത്രിയോ? 

മതവിഭജനവും വെറുപ്പും മാത്രമല്ലാത്ത ഒന്നും പറയാനില്ലാത്ത പ്രധാനമന്ത്രിയോ? 

സ്വന്തം നാടിനെ കൂട്ടിപ്പിടച്ചു നടക്കാൻ സാധിക്കാതെ, പേടിപ്പിച്ചു വിഭജിച്ചു കാണുന്ന ഒരു പ്രധാനമന്ത്രിയോ? 

അയാൾക്ക് ഇന്ത്യയുടെ അങ്ങേയറ്റത്തെ കാശ്മീരും ഇങ്ങേയ് അറ്റത്തെ കാശ്മീരും അന്യമോ?

******

കപ്പിത്താൻ തന്നെ കപ്പലിന് ഓട്ടവെച്ച് നശിപ്പിക്കരുത്. 

കപ്പലിനെ വിഭജിച്ച് നശിപ്പിക്കുക ഒരു ശരിയായ കപ്പിത്താൻ്റെ രീതിയല്ല.

ശരീരത്തിൻ്റെ എല്ലാ ഭാഗത്തേയും ഒരുപോലെ കൊണ്ടുനടക്കുന്നത് പോലെ ഒരു ശരിയായ കപ്പിത്താൻ കപ്പലിനെയും കൊണ്ടുനടക്കും.

കപ്പലിനെ നശിപ്പിച്ച് തൂക്കി വിൽക്കൽ ഉദ്ദേശമില്ലാത്തവൻ ശരിയായ കപ്പിത്താൻ.

അങ്ങനെ താൻ നശിപ്പിച്ചതിൽ നിന്നും, താൻ നശിപ്പിച്ചത് കൊണ്ട് നശിച്ചതിൽ നിന്നും നേട്ടമുണ്ടാക്കുക ശരിയായ കപ്പിത്താൻ്റെ രീതിയല്ല. പകരം, ശത്രുക്കൾ അവരുടെ ശത്രുവിൻ്റെമേൽ നടപ്പാക്കുന്ന രീതിയാണത്. 

ഹിന്ദു മുസ്ലിം വിഭജനമായിരിക്കരുത്, അത് മാത്രമെന്നത് പോലെയായിരിക്കരുത് യഥാർത്ഥ ഭരണാധികാരിയുടെ ഏക അജണ്ട. പ്രധാനമന്ത്രിയുടേയും ഭരിക്കുന്ന പാർട്ടിയുടെയും പ്രധാന ഏക അജണ്ട. 

രാജ്യം ഭരിക്കുന്നവർ രാജ്യത്തെ സ്നേഹിക്കുന്നവർ കൂടിയെങ്കിൽ രാജ്യത്തെയും ആ രാജ്യത്തിലുള്ള സകലതിനെയും ഒരുമിച്ച് കൊണ്ടുപോകണം. 

ആ നിലക്ക് കേരളത്തെ പോലും പേരെടുത്ത് പറഞ്ഞ് മാറ്റിനിർത്തും വിധം സംസാരിക്കുന്നത് ഒരു പ്രധാനമന്ത്രി ചെയ്യുന്ന, ചെയ്യേണ്ടുന്ന പ്രവൃത്തിയല്ല.

Tuesday, May 16, 2023

കോൺഗ്രസ്സുകാർ ആവുന്നത്ര നമ്മളെ ദൂരപ്പെടുത്തും.

കോൺഗ്രസ്സ് ആണ് ഇന്ത്യക്കുള്ള ഏക പ്രതീക്ഷ, ഇന്ത്യയെ രക്ഷിക്കാൻ നിലവിലെ അവസ്ഥയിൽ ഇന്ത്യയിൽ മുഴുവൻ എങ്ങിനെയൊക്കെയോ സാന്നിധ്യമുള്ള കോൺഗ്രസ്സ് തന്നെ വേണം എന്നൊക്കെ പറഞ്ഞ് നമ്മൾ സ്വയം സമാധാനിച്ചത് കൊണ്ടും പരസ്പരം സമാധാനിപ്പിച്ചത് കൊണ്ടും മാത്രം കാര്യമില്ല. 

പകരം, കോൺഗ്രസ്സ് അതിനനുസരിച്ച് ഉൾക്കാമ്പു നേടി വളരണം.

മാറിയ ഇന്ത്യൻ രാഷ്ട്രീയ ചിത്രത്തിൽ വലതുപക്ഷ തീവ്രതയുടെ മുൻപിൽ ശരിക്കും പിടിച്ചുനിൽക്കാൻ കോൺഗ്രസ് കുറച്ച് കൂടി അച്ചടക്കവും ആദർശശുദ്ധിയും ആശയക്കരുത്തും കാണിക്കുക നിർബന്ധം. 

എന്തിന് കോൺഗ്രസ്സ്, എന്താണ് കോൺഗ്രസ്സ് എന്നതിന് കരുത്തുള്ള ഉശിരുള്ള ഒരുത്തരം ആത്മാർത്ഥമായി തന്നെ നൽകാനാവുന്ന വിധം കോൺഗ്രസ്സ് ആയിത്തീരണം. 

പ്രത്യേകിച്ചും മാറിയ, പുതിയ, ഏറെക്കുറെ അന്ധമായി ധ്രുവീകരിക്കപ്പെട്ട് കൊണ്ടിരിക്കുന്ന ഇന്ത്യൻ രാഷ്ടീയ അന്തരീക്ഷത്തിൽ. 

ഇടതുപക്ഷം ഒന്നിനും കൊള്ളാത്ത, ഒന്നും സാധിക്കാത്ത, ഒരു ദിശാബോധവും ഇല്ലാത്ത വെറുമൊരു പാർട്ടി മാത്രമായിട്ട് എത്രയോ കാലമായി.

******

ചോദ്യം:

നമ്മളൊന്നും കോൺഗ്രസ്സുകാർ അല്ലല്ലോ? എങ്കിൽ എന്തിന് അഭിപ്രായം പറയണം? അഭിപ്രായ പറയുന്നുവെങ്കിൽ നമ്മളൊക്കെ കോൺഗ്രസ്സുകാർ ആയി കോൺഗ്രസ്സിനെ ശക്തിപ്പെടുത്തണമെന്ന് അഭിപ്രായം ശക്തമായി ഉണ്ട്.

അതേ...

ശരിയാണ്.

എന്നിരുന്നാലും കാഴ്ച്ചക്കാർ എന്ന നിലക്ക് പറയേണ്ടത് പറയണമല്ലോ? 

നമ്മുടെയൊക്കെ നാട് ഭരിക്കാൻ തന്നെയാണല്ലോ എല്ലാ പാർട്ടികളും ശ്രമിക്കുന്നത് എന്നതിനാലും പറയണമല്ലോ?

പാചകം അറിയില്ലെങ്കിലും നാം കഴിക്കുന്ന ഭക്ഷണത്തിൻ്റെ രുചിയെക്കുറിച്ച് പറയണമല്ലോ? പ്രത്യേകിച്ചും അതിനുള്ള വില നമ്മൾ തന്നെ നൽകുന്ന സ്ഥിതിക്ക്.

അതേ സമയം ഒന്നറിയണം. 

നിലവിലുള്ള കോൺഗ്രസ്സിൻ്റെ, എന്നല്ല ഒരു രാഷ്ട്രീയ പാർട്ടിയുടെയും അധികാരരാഷ്ട്രീയ ഗ്രൂപ്പ് കളി വെച്ച് നിങ്ങളും ഞങ്ങളും അങ്ങ് സത്യസന്ധതയും കൊണ്ട് ചെന്നാൽ,  കോൺഗ്രസ്സോ മറ്റേത് പാർട്ടിക്കാരൻ ആവാമെന്ന് വെച്ചാലും, കോൺഗ്രസ്സിനെയും മറ്റേത് പാർട്ടിയെയും അങ്ങ് നന്നാക്കാമെന്ന് വെച്ചാലും നിലവിലുള്ള ഒരു ഔദ്യോഗിക കോൺഗ്രസുകാരനും മറ്റേത് പാർട്ടിക്കാരനും അങടുപ്പിക്കില്ല, കേൾക്കില്ല. 

നമ്മളെ നിലവിലുള്ള ഏത് പാർട്ടിക്കാരനും ആവുന്നത്ര ദൂരപ്പെടുത്തുകയും ചെയ്യും. 

ശുദ്ധ രാഷ്ട്രീയവും സത്യസന്ധമായ രാഷ്ട്രീയവും അത്രക്ക് അറച്ചതും വേണ്ടാത്തതുമാണ് കോൺഗ്രസ്സിനും ഇന്ത്യയിലെ മറ്റേത് രാഷ്ട്രീയ പാർട്ടിക്കും.

സത്യസന്ധരായവരെയൊക്കെ അവർക്ക്, അവരുടെ അധികാര ഗ്രൂപ്പ് ദൂരക്ക് പേടിയാണ്. 

യഥാർത്ഥ വൈദ്യനെ യഥാർത്ഥ രോഗി (താൻ രോഗിയാണെന്നറിയാത്ത അംഗീകരിക്കാത്ത രോഗി) പേടിക്കുന്നതും കുറ്റപ്പെടുത്തുന്നതും പോലെ അവർ നമ്മെ പേടിക്കും, കുറ്റപ്പെടുത്തും.

എല്ലാ അവസ്ഥകളും അതാത് മാനത്തിൻ്റെ തടവറയിലും പരിമിതിയിലുമാണ്.

മാനത്തിൻ്റെ തടവറകളും പരിധികളും പരിമിതികളും ഉണ്ടാക്കിത്തരുന്ന അവസ്ഥകളും അനുഭവങ്ങളും കാഴ്ചകളും രുചികളും മാത്രമേ നിനക്കുള്ളൂ.


വെളിച്ചത്തെ ഒരു പദാർത്ഥമായും ഭക്ഷണമായും വസ്ത്രമായും കാണാനാവുന്ന ഒരു മാനത്തെ കുറിച്ച് ചിന്തിച്ചുനോക്കുക.


അറിയുക: എല്ലാ സംഗതികളും അവസ്ഥകളും അതാത് മാനത്തിൻ്റെ തടവറയിലും പരിമിതിയിലുമാണ്.


എല്ലാ സംഗതികളും അവസ്ഥകളും അതാത് മാനത്തിൻ്റെ തടവറയിലും പരിമിതിയിലും ഉറച്ച് നിൽക്കുന്നത് കൊണ്ട് മാത്രമാണ് അവ അവയായിരിക്കുന്നത്. 


അതുകൊണ്ട് മാത്രമാണ് കല്ല് കല്ലായും, മണ്ണ് മണ്ണായും, വെള്ളം വെള്ളമായും, വായു വായുവായും, വെളിച്ചം വെളിച്ചമായും നിലകൊള്ളുന്നത്


നമ്മുടെ കഴിവും കഴിവുകേടും നാം കുടുങ്ങിയ മാനം തന്ന തടവറകളും പരിധികളും പരിമിതികളും തന്നെയാണ്.

Sunday, May 14, 2023

പഴയ വിഭജനരാഷ്ട്രീയം ദക്ഷിണേന്ത്യയിൽ ചിലവാകില്ല

ബിജെപി ചെയ്ത തെറ്റ്: 

കേരളത്തെ കാണിച്ച് കർണ്ണാടകയെ പേടിപ്പിക്കാൻ ശ്രമിച്ചു. 

ഫലത്തിൽ കർണാടകയും കേരളമായി. 

ദക്ഷിണേന്ത്യൻ മനസ്സ് വേറെയാണ്. 

ബിജെപി ഉണ്ടാക്കുന്ന 

വെറുപ്പും പേടിയും ശത്രുതയും 

ദക്ഷിണേന്ത്യൻ മനസ്സ് 

സ്ഥിരമായി പേറിനടക്കില്ല.


******


ബിജെപി അറിയണം. 

ഇന്ത്യ വിഭജിച്ചപ്പോൾ 

ദക്ഷിണേന്ത്യയിൽ നിന്നും 

ഒന്നും വിഭജിച്ചിരുന്നില്ല. 


അതുകൊണ്ട് തന്നെ 

അതേ പഴയ വിഭജനരാഷ്ട്രീയം 

ദക്ഷിണേന്ത്യയിൽ ചിലവാകില്ല.


******


പൊതുവിൽ, 

പ്രത്യേകിച്ചും ഉത്തരേന്ത്യയിൽ

അപ്പുറത്തുള്ളവരോടുള്ള 

ശത്രുതയും വെറുപ്പും അസൂയയും മതി. 

വയറ് നിറയും. 


എങ്കിൽ, 

വില കൂടിയാലും 

നികുതി വർദ്ധിച്ചാലും 

ജീവിതം ക്ലേശകരമായാലും 

ഭാരതത്തെ തന്നെ വിറ്റാലും 

ആർക്കും പ്രശ്നമില്ല. 


എന്നതാണ് 

പുതിയ രാഷ്ട്രീയ ഭരണകൂട 

ചിന്തയും നിലപാടും. 

എന്ത് ചെയ്യാം?

Saturday, May 13, 2023

വല്ലാതെ ചിരിച്ചുപോയ തമാശ.

ഈയടുത്ത് കേട്ട് വല്ലാതെ ചിരിച്ചുപോയ തമാശ. 


ചിക്കനെ കശാപ്പ് ചെയ്ത് തിന്നാഘോഷിച്ചാൽ ചിക്കൻ പാർട്ടി. 


ആടിനെ (മട്ടനെ) കശാപ്പ് ചെയ്ത് തിന്നാഘോഷിച്ചാൽ മട്ടൻ പാർട്ടി. 


ഭാരതത്തെയും ഭാരതീയതയെയും ഭാരതീയനെയും കശാപ്പ് ചെയ്ത് തിന്നാഘോഷിച്ചാൽ ഭാരതീയ ജനതാ പാർട്ടി.


ഇപ്പറഞ്ഞതിലെ ശരിയും തെറ്റും ഈയുള്ളവൻ പറയുന്നില്ല, ഏറ്റെടുക്കുന്നില്ല. 


ഇപ്പറഞ്ഞതിലെ ശരിയും തെറ്റും നിങൾ ഓരോരുത്തരും ഉചിതം പോലെ ഓരോരുത്തരുടെയും യുക്തിക്കനുസരിച്ച് തീരുമാനിക്കുക.

******

അതാണ് ബിജെപിക്ക് പറ്റുന്ന, 

ബിജെപി ചെയ്യുന്ന തെറ്റ്. 


ഭാരതീയത പേർത്തും പേർത്തും പറയുന്നതല്ലാതെ, 

ഒരു ഭാരതീയനും ഒരുപകാരവും 

ഇതുവരെ ചെയ്തില്ല. 


നോട്ട്നിരോധനം തൊട്ടിങ്ങോട്ട്, 

വില  കൂട്ടിയതും 

വെറുപ്പും അസൂയയും സംഘർഷവും 

വിതരണം ചെയ്തതും മാത്രമല്ലാതെ.


കർണാടക: തുടർച്ചയായി മൂന്നാം തവണയും ബിജെപി തോൽക്കുന്നു.

കർണാടക: 


തുടർച്ചയായി മൂന്നാം തവണയും  ബിജെപി തോൽക്കുന്നു. 


തുടർച്ചയായി മൂന്നാം തവണയും കോൺഗ്രസ്സ് ജയിക്കുന്നു. 


2018ൽ കോൺഗ്രസ്സ് ഭരണവിരുദ്ധ തരംഗം ഉണ്ടാവാമായിരുന്നിട്ടും ബിജെപി ജയച്ചില്ല. അപ്പോഴും തുടർച്ചയായി കോൺഗ്രസ്സ് ജയിച്ചു.


കർണാടകയിൽ ഇപ്പോഴും പലപ്പോഴും കോൺഗ്രസ് വന്നത് പോലെ ബിജെപി ഒരിക്കലും ഒറ്റക്ക് വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരണത്തിൽ വന്നിട്ടുമില്ല.


ബിജെപിയും മറ്റാരും മനസ്സിലാക്കുന്നതിനപ്പുറമാണ് കർണാടക. മറ്റെല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും പോലെ.


തികച്ചും മതേതരമായി ചിന്തിക്കുന്നു  കർണാടകയും.


അതിൻ്റെ സത്യസന്ധമായ മതേതരച്ചുവ തുടർച്ചയായി വരച്ചുകാട്ടി തെളിയിക്കുന്നു കർണാടക.


വെറുപ്പിൻ്റെയും വിഭജനത്തിൻ്റെയും രാഷ്ട്രീയത്തിന് കൃത്യമായ വഴി ഒരിക്കലും വരച്ചുകാട്ടിയില്ല കർണാടക.


ഭാരതീയതയെന്നാൽ വെറുപ്പും വിഭജനവും അല്ലെന്ന് കർണാടക വീണ്ടും വീണ്ടും വരച്ചുകാട്ടുന്നു. മറ്റെല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും പോലെ.


വെറുപ്പും വിഭജനവും ഉണ്ടാക്കി എന്ത് കളവും അഴിമതിയും ചെയ്യുന്നതിൻ്റെ പേരല്ലെ ഭാരതീയതയെന്നും കർണാടക വരച്ചുകാട്ടുന്നു.


ഭാരതീയതയുടെ പേര് പറഞ്ഞ് വെറുപ്പും വിഭജനവും ഉണ്ടാക്കി ഭാരതീയന് വേണ്ടി കാതലായ ഒന്നും ഉണ്ടാക്കാത്തതിൻ്റെയും ചെയ്യാത്തതിൻ്റെയും, ഭാരതത്തെ തന്നെ വിറ്റുതുലക്കുന്നതിൻ്റെയും പേരല്ല ഭാരതീയതയെന്നും കർണാടക വ്യംഗ്യമായി പറയുന്നു.

******

കർണാടക ബിജെപിയോട് പറയുന്നത്:  

വികസനം എന്ന് പറഞാൽ മാത്രം പോര. 

ജനങ്ങളുടെ നിത്യജീവിതത്തിൽ വികസനം നിഴലിക്കണം. 

വിലകൂടുന്നതും ജീവിതം ക്ലേശകരമാകുന്നതും വികസനമല്ല. 

മുളകിന് പഞ്ചസാരയെന്ന് പേരിട്ടാൽ മുളക് പഞ്ചസാരയാവില്ല 

Friday, May 12, 2023

മണ്ണിന് കളയും കൃഷിയും ഒന്ന്, ഒരുപോലെ.

ഒന്നുകിൽ എല്ലാം വെറുതെ. 

അല്ലെങ്കിൽ ഒന്നും വെറുതെയല്ല. 


ചിലത് വെറുതേ 

ചിലത് വെറുതേയല്ല 

എന്നില്ല. 


കളയെ നിങൾ 

നിങ്ങളുടെ ആവശ്യവും 

അളവുകോലും വെച്ച് 

കളയെന്ന് വിളിക്കുന്നു. 


പക്ഷേ, മണ്ണിന് 

കളയും കൃഷിയും 

ഒന്ന്, ഒരുപോലെ.

രാഹുൽ ഗാന്ധി വളരുന്നു. ഇന്ത്യക്ക് വേണ്ടി ഇന്ത്യയെ കോൺഗ്രസ്സ് ഒരിക്കൽ കൂടി കെട്ടിപ്പടുക്കണം.

രാഹുൽ ഗാന്ധി വളരുന്നു, പക്ഷേ, കോൺഗ്രസ്സും വളരണം.


രാജ്യത്തിന് വേണ്ടി, രാജ്യത്തിൻ്റെ ജനാധിപത്യത്തിന് വേണ്ടി.


രാഹുൽ ഗാന്ധി അത് തെളിയിക്കുന്നു. 


ചുരുങ്ങിയത് കർണാടകയിലൂടെ രാഹുൽ അത് തെളിയിക്കുന്നു.


തൻ്റെ അച്ചനും അമ്മൂമ്മയും ചോരയും ജീവനും നൽകി ചരിത്രമാക്കിയ അതേ രാജ്യത്തിന് മുന്നിൽ.


കോൺഗ്രസ്സും അതുപോലെ അത് തെളിയിക്കണം. 


സത്യസന്ധതയും ആത്മാർത്ഥതയും ലാളിത്യവും വിനയവും മാത്രം കൈമുതലാക്കി, മുഖമുദ്രയാക്കി രാഹുൽ അത് സാധിക്കുന്നത് പോലെ. 


ഭാരത രാജ്യത്തിൻ്റെ പേരും പെരുമയും പറഞ്ഞ് ഭാരത രാജ്യത്തിനും രാജ്യനിവാസികൾക്കും വേണ്ടി ഒന്നും ചെയ്യാനില്ലാതെ വെറും കളവും വെറുപ്പും മാത്രം ആയുധമാക്കുന്നവരുടെ എല്ലാതരം പരിഹാസവാക്കുകളെയും ഏറെക്കുറെ പൂക്കളാക്കി മാറ്റിക്കൊണ്ട് രാഹുൽ മെല്ലെ മെല്ലെ അത് സാധിക്കുന്നു.


കോൺഗ്രസ്സും, അതുപോലെ മുഴുവൻ കോൺഗ്രസ്സുകാരും രാഹുലിനോളം സത്യസന്ധതയും ആശയബലവും വിനയവും ലാളിത്യവും കാണിച്ചാൽ കോൺഗ്രസ്സിനും ഇന്ത്യക്കും ജനാധിപത്യത്തിനും മതേതരത്വത്തിനും ബഹുസ്വരതക്കും പ്രതീക്ഷയുണ്ട്. 


എങ്കിൽ, ഇന്ത്യൻ ജനാധിപത്യവും മതേതരത്വവും ബഹുസ്വരതയും ഇനിയുമേറെ ഉയങ്ങൾ താണ്ടും, വാഴും. 


മതവിഭജന രാഷ്ട്രീയത്തിനും വെറുപ്പ് മാത്രം ആയുധമാവുന്നതിനും അന്ത്യമാവും. 


രാഹുൽ മാത്രം വളർന്നത് കൊണ്ട് കോൺഗ്രസ്സ് വളരില്ലെന്ന് കോൺഗ്രസ്സ് മനസ്സിലാക്കണം, കോൺഗ്രസ്സിൻ്റെ മറ്റു നേതാക്കളും അണികളും അത് മനസ്സിലാക്കണം.


ഉള്ളിൽ കരുത്തുറ്റ ആശയം നിറച്ച്, ആവേശം നൽകി തന്നെ കോൺഗ്രസ്സും അണികളും നേതാക്കളും വളരണം. 


സത്യസന്ധതയും ആത്മാർത്ഥതയുമുള്ള ആശയം കൊണ്ട് ആവേശം മുറ്റിനിൽക്കുന്ന ഒരു വലിയ പ്രവർത്തക വിഭാഗത്തെ കോൺഗ്രസ്സ് ബോധപൂർവ്വം മെല്ലെ മെല്ലെ സൃഷ്ടിച്ച് വളർത്തണം. 


എന്താണ് കോൺഗ്രസ്സ്, എന്തിനാണ് കോൺഗ്രസ്സ് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരവും ബോധ്യതയും വ്യക്തതയും ഉള്ള ഒരു വലിയ വിഭാഗത്തെ കോൺഗ്രസ്സ് വളർത്തണം. 


മതേതരത്വവും ജനാധിപത്യവും ഓരോ പ്രവർത്തകനും ആവേശവും ജീവവായുവുമാകുന്ന ഒരു വലിയ വിഭാഗത്തെത്തന്നെ കോൺഗ്രസ്സ് വളർത്തണം.


അധികാരം മാത്രം ആഗ്രഹിക്കാത്ത, അധികാരം മാത്രം ലക്ഷ്യമാക്കാത്ത, അധികാര ലഹരിയിൽ മതിമറന്ന് പോകാത്ത ഒരു വലിയ പ്രവർത്തക വിഭാഗത്തെക്കൊണ്ട് കോൺഗ്രസ്സ് ഒരിക്കൽ കൂടി ഇന്ത്യയെ കണ്ടെത്തണം, കെട്ടിപ്പടുക്കണം. 


ഇന്ത്യക്ക് വേണ്ടി ഇന്ത്യയെ കോൺഗ്രസ്സ് ഒരിക്കൽ കൂടി കണ്ടെത്തണം, കെട്ടിപ്പടുക്കണം.

Thursday, May 11, 2023

താങ്കളൊരു മാനസിക രോഗിയാണ്.

താങ്കളൊരു മാനസിക രോഗിയാണ്... കുതിരവട്ടത്തേയ്ക്കുള്ള വണ്ടി പിടിക്കുക.... പക്ഷേ, പേയ്ക്കുള്ള ചികിത്സ..

ഇതൊരു നല്ലൊരു fb സുഹൃത്ത് നൽകിയ നിർദേശം.


മേൽ നിർദേശത്തിന് കാരണമായ പോസ്റ്റിൻ്റെ ലിങ്ക്:  https://m.facebook.com/story.php?story_fbid=pfbid0sc4X2camYRUKWz1UozTon6XaHhcgBsN1wW2zXawzDyucxxmDu1ZWU3WAPpoHosBKl&id=100000535269052&mibextid=Nif5oz.)


മറുപടി: ഹാവൂ...

വളരെയധികം നന്ദി.

അതിലേറെ സന്തോഷം.


ഇങ്ങനെയൊക്കെ ഈയുള്ളവൻ എഴുതിയത് കൊണ്ട് ഇങ്ങനെയൊക്കെയുള്ള ഒരുപകാരം കിട്ടിയല്ലോ?

താങ്കളെപ്പോലുള്ള ഒരാളുടെ വലിയൊരു കണ്ടെത്തലും ഉപദേശ നിർദേശവും കിട്ടിയല്ലോ?

ഈയുള്ളവൻ്റെ ജീവിതവും അതിലെ സകല ശ്രമങ്ങളും സഫലമായി.

താങ്കൾ ഇക്കാര്യം തക്കസമയത്ത് തന്നെ അറിയിച്ചു തന്നതിൽ എങ്ങിനെ താങ്കളെ പ്രകീർത്തിക്കണമെന്ന് മാത്രം മനസ്സിലാവുന്നില്ല.

താങ്കൾ വലിയൊരു സഹായം തന്നെയാണ് ചെയ്തത്.

താങ്കൾക്ക് കാര്യങ്ങൾ ഇത്രവേഗം, ഇത്ര കൃത്യമായി മനസ്സിലാവുന്നത് കൊണ്ട് ഇവിടെയുള്ളവന് അതൊരു വലിയ വഴികാട്ടലായി. 

അല്ലെങ്കിൽ ഇനിയും എത്ര നീണ്ടുപോകുമായിരുന്നു!!?? 

താങ്കളെ പോലുള്ളവർ ഒരു കുറേ പേർക്ക് ഇങ്ങനെ സഹായമാവും. 

ഫേസ്ബുക്ക് ചെയ്യുന്ന വലിയ പുണ്യങ്ങളിൽ ഒന്ന് മാത്രം താങ്കളും താങ്കൾ നൽകിയ നിർദേശവും.

ഇനി നേരെ വിവരം പറഞ്ഞ് കുതിരവട്ടത്തേക്ക് പോയാൽ മാത്രം മതിയല്ലോ, അല്ലേ? 

അതും കൃത്യമായും പേയ്ക്കുള്ള ചികിത്സ എന്നും പറയാമല്ലോ, അല്ലേ? 

എന്തെങ്കിലും ചോദിച്ചാൽ താങ്കൾ റഫർ ചെയ്തതാണ് എന്നും പറയാം, അല്ലേ?

രക്ഷിതാവ് എന്ന പേര് എന്തുകൊണ്ട് ദൈവത്തിന് നൽകുന്നു?

ദൈവത്തെ രക്ഷിതാവ് എന്ന് വിളിക്കുമ്പോൾ, രക്ഷിതാവ് എന്ന ആ പേര് എന്തുകൊണ്ട് ദൈവത്തിന് നൽകുന്നു?

നമ്മളെയൊക്കെ ആ ദൈവം രക്ഷിക്കുന്നു എന്ന വിശ്വാസത്തിൽ നിന്ന് കൊണ്ടാണോ?

ശരി.

നമ്മളെയൊക്കെ ദൈവം രക്ഷിക്കുന്നു എന്ന ആ വിശ്വാസം ശരിയെന്ന് തന്നെ വെക്കുക.

എങ്കിൽ ഒരേയൊരു ചോദ്യം?

എന്തിൽ നിന്നും നമ്മളെ രക്ഷിക്കുന്ന രക്ഷിതാവാണ് ആ ദൈവം?

രക്ഷിതാവ് തന്നെ ഉണ്ടാക്കിയ കെണിയിൽ നിന്നോ? 

ദൈവത്തിൽ നിന്ന് തന്നെയോ?

ദൈവത്തിൻ്റെ തന്നെ തീരുമാനങ്ങളിൽ നിന്നും ആ തീരുമാനങ്ങൾ ഉണ്ടാക്കിയ അപകടങ്ങളിൽ നിന്നും ആവശ്യങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നുമോ?

പ്രത്യേകിച്ചും നാം കൃത്യമായി "മാഷാ അല്ലാഹു കാൻ, വമാ ലം യശഅ് ലം യക്കുൻ."

"ദൈവം ഉദ്ദേശിച്ചത് മാത്രം ഉണ്ടായി. ദൈവം ഉദ്ദേശിക്കാത്തതൊന്നും ഉണ്ടായില്ല" എന്ന് പറയുമ്പോൾ, വിശ്വസിക്കുമ്പോൾ

അങ്ങനെയുള്ള ദൈവത്തെ വെല്ലുവിളിക്കും വിധം, വെല്ലുവിളിക്കാനാവും വിധം മറ്റാര് കെണിയുണ്ടാക്കും? 

ദൈവത്തെ വെല്ലുവിളിക്കും വിധം, വെല്ലുവിളിക്കാനാവും വിധം മറ്റാര് പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും രോഗങ്ങളും ആവശ്യങ്ങളും ഉണ്ടാക്കും?

ദൈവം തന്നെ അറിഞ്ഞ് തന്ന ബുദ്ധിമുട്ടുകളിൽ നിന്നും ആവശ്യങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും രക്ഷിക്കുന്ന രക്ഷിതാവാണോ ഈ പറയുന്ന ദൈവമായ രക്ഷിതാവ്?

അതെന്തൊരു രക്ഷിതാവ്?

അല്ലതെ, നമ്മളായി അറിഞ്ഞുണ്ടാക്കിയ, വേണമെന്ന് വെച്ചുണ്ടാക്കിയ ആവശ്യങ്ങളും ബുദ്ധിമുട്ടുകളും രോഗങ്ങളും ആർക്കും കാര്യമായും ഇല്ല, ഉണ്ടാവില്ല എന്ന സ്ഥിതിക്ക് പ്രത്യേകിച്ചും.

നമ്മൾ തന്നെയും ആ രക്ഷിതാവ് ഉണ്ടാക്കിയ വേറൊരു കെണി മാത്രം.

നമ്മളെയും നമ്മുടെ ആവശ്യങ്ങളെയും നമ്മൾ ആവശ്യപ്പെടാതെ തന്നെ ഉണ്ടാക്കിയത് ദൈവം. 

എങ്കിൽ നമ്മളും നമ്മുടെ ആവശ്യങ്ങളും ആ രക്ഷിതാവിൻ്റെത് മാത്രം തന്നെ.

എങ്കിൽ എങ്ങിനെ ദൈവം നമ്മളെ രക്ഷിക്കുന്ന രക്ഷിതാവാവുന്നു? 

ദൈവം ദൈവത്തെ തന്നെ രക്ഷിക്കുന്ന രക്ഷിതാവോ?

ദൈവം പ്രശ്നങ്ങൾ ഉണ്ടാക്കി, പിന്നെ അതിനെ വേണ്ട വിധം പരിഹരിച്ചും പരിഹരിക്കാതെയും പരിഹരിക്കുന്നു എന്ന വീമ്പ് പറയുന്നവനോ?

ദൈവം തന്നെ ഉണ്ടാക്കിയ ആവശ്യങ്ങൾ നിവർത്തിക്കാനും തകരാറുകൾ പരിഹരിക്കാനും വേണ്ടി ദൈവം നമുക്ക് തരുന്നതൊക്കെ എങ്ങിനെ ദൈവത്തിൻ്റെ വലിയ ഔദാര്യമാവും? വെറും ബാധ്യത മാത്രമല്ലാതെ.

മണ്ണും  വിണ്ണും വായുവും വെള്ളവും വെളിച്ചവും ഭക്ഷണവും ഒക്കെത്തന്നെ തരിക ദൈവത്തിൻ്റെ വലിയ ബാധ്യത മാത്രം. 

അവയൊക്കെയും എല്ലാവർക്കും വേണ്ടത് പോലെ വേണ്ടത്ര നൽകാതിരിക്കുകയാണ് ഏറിയാൽ വലിയ കുറ്റമായി വരിക.

Tuesday, May 9, 2023

മടുക്കുന്നുവോ? ജീവിതം മടുക്കുന്നുവോ?

മടുക്കുന്നുവോ?

ജീവിതം മടുക്കുന്നുവോ?

ഉള്ളിലൊന്നുമില്ലെന്നറിയുമ്പോഴാണ് മടുക്കുന്നത്.

താൻ ഒന്നുമല്ലെന്നറിയുമ്പോഴാണ് മടുപ്പ്.

തനിക്ക് തന്നെത്തന്നെ നേരിടാൻ സാധിക്കാത്തപ്പോഴും മടുപ്പ് 

തനിക്ക് താൻ ശത്രുവും 

സ്വയം ചോദ്യചിഹ്നവും ആകുന്നത് മടുപ്പ്.


അങ്ങനെ തൻ്റെ ഉള്ളിലൊന്നുമില്ലെന്നറിയുമ്പോൾ...,

താൻ ഇല്ലെന്ന ശൂന്യത വെളിപ്പെടുമ്പോൾ....

തന്നിൽ താൻ അറിയാൻ മാത്രം ഒന്നുമില്ലെന്ന ശൂന്യത തോട്ടറിയുമ്പോൾ...,

തന്നെത്താൻ അറിയുകയെന്നാൽ

താൻ ഇല്ലെന്ന ശൂന്യത

അറിയലാണെന്ന് വരുമ്പോൾ പുറത്തന്വേഷിച്ചുപോകുന്നതാണ്. 


എന്നിട്ടോ?


പുറത്തും ഒന്നുമില്ലെന്ന് വരിക.


പുറത്തും നിനക്ക് നിന്നെ 

കാണാൻ സാധിക്കാതെ വരിക.


പുറത്തുള്ളതുമായും 

നിനക്ക് നിന്നെ താദാത്മ്യപ്പെടുത്തി 

കാണാൻ സാധിക്കാതെ വരിക.


ഏറിയാൽ, 

പുറത്തുള്ള കാഴ്ചയും 

അധികാരവും ഭക്തിയും 

ലഹരിയും ജോലിയും 

മറ്റ് സാമൂഹ്യമെന്ന് നാം വിളിക്കുന്ന പ്രവർത്തനങ്ങളും കൊണ്ട് 

നിനക്ക് നിന്നെ ആവുന്നത്ര മറച്ചുപിടിക്കാമെന്നല്ലാതെ

ഒന്നും ഒന്നുമല്ലെന്ന് വരിക.

ഒന്നും ഒന്നിനും പോരെന്ന് വരിക.


ഏറിയാൽ ബഹ്യമായതിൽ 

നിന്നെ പ്രതിബിംബിച്ച് 

ആ വഴിയിൽ

നിനക്ക് നിന്നിൽ നിന്നും

ഒളിച്ചോട്ടത്തിനുള്ള പുകമറ സൃഷ്ടിക്കാമെന്നല്ലാതെ.


പുറത്തുള്ള ഒന്നും 

ഉള്ളിനെ നിറക്കുന്നില്ല, നിറക്കുന്നതല്ല. ഉള്ളിനെ നിറക്കുന്ന ഒന്നും പുറത്തില്ല. 


അതുകൊണ്ടും 

മടുക്കും, മടുക്കുന്നു 

എന്ന് തോന്നും.


പക്ഷേ, മടുക്കില്ല. 


എപ്പോൾ?


വെറും അപരിചിതനെപ്പോലെ ആയാൽ. വഴിപോക്കനെപ്പോലെ ജീവിക്കുമ്പോൾ. 


നീയേന്നത് ഇല്ലാതാതാവുന്നത്ര, 

നീയില്ലെന്ന് വരുത്തുന്നത്ര,

നീയും നിൻ്റെ ചുറ്റുമുള്ളതും 

നിനക്ക് ബാഹ്യമായതും 

എപ്പോഴും പുതിയതാണ്, 

മാറിക്കൊണ്ടിരിക്കുന്നതാണ് 

എന്ന അപരിചിതത്വവും 

വാഴിപോക്കും സാധ്യമായാൽ....


അപ്പോൾ മടുക്കില്ല.


പ്രതീക്ഷകൾ ഒന്നുമില്ലാതെ, 

ഒരു പ്രതീക്ഷകൾക്കും 

നിന്ന് കൊടുക്കാതെ 

ജീവിച്ചുനോക്കൂ. 


അങ്ങനെയതുകൊണ്ട് 

ശ്രമിക്കാനില്ലാതെ ജീവിച്ചുനോക്കൂ. 


മടുക്കില്ല. 


ഉള്ളിലും പുറത്തും 

ഒന്നുമില്ലെന്നറിഞ്ഞ്,

ഒന്നും നേടാനില്ലെന്നറിഞ്ഞ് 

ജീവിച്ചുനോക്കൂ. 


മടുക്കില്ല.

കളയെ കൃഷിയായി കാണിക്കുക. കള നാട് ഭരിക്കുക.

അന്ധമായ വെറുപ്പ് നന്മകളെ  കാണാതെയാക്കും. 

തങ്ങൾ വെറുക്കുന്നവരുടെ, അഥവാ 

തങ്ങളാൽ വെറുക്കപ്പെടുന്നവരുടെ നന്മകളെ വെറുപ്പ് കാണാതെയാക്കും. 

അന്ധമായ ഇഷ്ടം തിന്മകളെ കാണാതെയാക്കും.

തങ്ങൾ ഇഷ്ടപ്പെടുന്നവരുടെ തിന്മകളെ ഇഷ്ടം കാണാതെയാക്കും.

സ്വന്തം കൈകൊണ്ട് കണ്ണ് പൊത്തും പോലെയാണ് അന്ധമായ ഇഷ്ടവും വെറുപ്പും.

അതുകൊണ്ട് തന്നെ തീർത്തും ശൈശവാവസ്ഥ പോലും പ്രാപിച്ചിട്ടില്ലാത്ത ഇന്ത്യൻ രാഷ്ട്രീയവും ജനാധിപത്യവും ഉരുളുന്നത് ഈ രണ്ട് ചക്രങ്ങളിൽ.

അന്ധമായ വെറുപ്പും അന്ധമായ ഇഷ്ടവും തന്നെയായ രണ്ട് ചക്രങ്ങളിൽ.

മറ്റൊരു പ്രധാന പരിഹാരവും കാഴ്ചപ്പാടും പറയാനില്ലാത്ത കഴിവുകെട്ട രാഷ്ടീയ നേതൃത്വവും  ഭരണകൂടവും അത് വേണ്ടത്ര ഉപയോഗപ്പെടുത്തുന്നു.

അവർ എന്തുണ്ടാക്കിയില്ലെങ്കികും ബോധപൂർവ്വം ഉണ്ടാക്കുന്നത് കാര്യമായും ഈ രണ്ട് ചക്രങ്ങളെ മാത്രമായിരിക്കും. 

വെറുപ്പ് സൃഷ്ടിച്ച് ഇഷ്ടമുണ്ടാക്കുക. 

ഇഷ്ടം സൃഷ്ടിച്ച് വെറുപ്പുണ്ടാക്കുക.

അയൽവാസിയോടുള്ള ശത്രുതയും വെറുപ്പും മാത്രം സ്വന്തം വീട്ടിൽ ഭക്ഷണം. 

ശത്രുതയും വെറുപ്പും മാത്രമുണ്ടാക്കി സ്വന്തം വീട് ഭരിക്കുന്ന, സ്വന്തം വീട്ടുകാരുടെ വയറ് നിറച്ചുവെന്ന് വരുത്തുന്ന തന്ത്രം. 

വൃത്തികെട്ട ഇന്ത്യൻ രാഷ്ട്രീയ തന്ത്രം.

വളരേ എളുപ്പമുള്ള തന്ത്രം.

ജനങ്ങളുടെ ചിലവിൽ ആർഭാടപൂർവ്വം ജനങ്ങളെ വഞ്ചിക്കുന്ന തന്ത്രം.

നിഷ്കളങ്കരായ വേറെ ആരെയോ കള്ളനും ശത്രുവുമായി കാണിച്ച് ശ്രദ്ധതിരിക്കുക. വെറുപ്പും വികാരവും സൃഷ്ടിക്കുക.

എന്നിട്ട്, ആ വെറുപ്പും വികാരവും കരുത്താക്കി, മറയാക്കി യഥാർത്ഥ കള്ളനും ശത്രുവും നാട് ഭരിക്കുക. 

കളയെ കൃഷിയായി കാണിക്കുക. 

യഥാർത്ഥ കൃഷിയെ കളയായും കാണിക്കുക. 

കള നാട് ഭരിക്കുക. 

വിഷം തന്നെ മരുന്നാണെന്ന് വരുത്തുക. 

കള്ളൻ തന്നെ കാവൽക്കാരനാവുക.

മരീചികയെ വെള്ളം തന്നെയെന്ന് വിശ്വസിപ്പിക്കുക. 

നമ്മുടെ ഭരണ/രാഷ്ട്രീയ നേതൃത്വം കൃത്യമായും ഇതറിയുന്നു:

തങ്ങളുടെ ഒരു തിന്മയും  ദുർഭരണവും അഴിമതിയും കളവും തങ്ങളെ അന്ധമായി ഇഷ്ടപ്പെടുന്നവർക്ക് കാഴ്ചയാവില്ല, വിഷയമാവില്ല, മനസ്സിലാവില്ല.

പാവം പൊതുജനത്തിന് വയറ് നിറക്കാൻ അപരനോടുള്ള വെറുപ്പും അസൂയയും ശത്രുതയും മതി.

Monday, May 8, 2023

താനൂരും പിന്നെ കുറേ ദുരന്തങ്ങളും.

താനൂരും പിന്നെ കുറേ ദുരന്തങ്ങളും.

ദുരന്തങ്ങൾ എന്ന് പറയുമ്പോൾ...? 

നാം നമ്മുടെ തന്നെ മാനത്തിനുള്ളിൽ നിന്ന്, നമ്മുടെ തന്നെ മാനദണ്ഡം വെച്ച് , നമ്മളെ തന്നെ കേന്ദ്രബിന്ദുവാക്കി സംസാരിക്കുമ്പോഴുള്ള ദുരന്തങ്ങൾ.

*****

ദുരന്തങ്ങൾ സംഭവിക്കുമ്പോഴും ഒരുകുറേ പേർ ഒരുമിച്ച് അപകടപ്പെട്ടാലും മരിച്ചാലും അത്?

ദൈവവിധി. 

സാധാരണ ജീവിതവും ജീവിതത്തിലെ ബാക്കിയുള്ളതൊന്നും ദൈവവിധിയല്ലെന്ന മട്ടിൽ.... 

******

ഒരാളോ ഒരുകുറെ പേരോ ഒരുമിച്ച് മരിച്ചാൽ അത്? 

ദൈവവിളി കേട്ട് മടങ്ങിയത്. 

ദൈവവിളിക്ക് ഉത്തരമേകിയത്.

ദൈവത്തിലേക്ക് യാത്രയായത്.

മരിക്കുമ്പോൾ മാത്രം യാത്ര ചെയ്യുന്നവരാവാൻ ജീവിക്കുന്നവർ മുഴുവൻ എന്താണ് ചെയ്യുന്നത്?

ജീവിക്കുന്നവർ മുഴുവൻ നിശ്ചലരാണോ? 

ജീവിക്കുന്നവർ മുഴുവൻ സ്തംഭനാവസ്ഥയിലാണോ? 

മരണം മാത്രം ഒരു യാത്ര, അതും ദൈവത്തിലേക്കുള്ള യാത്ര എന്ന് കരുതുമ്പോൾ, ജീവിതമെന്നാൽ തങ്ങിനിൽപ് എന്നാണോ അർത്ഥം?

ജീവിതമെന്നാൽ ദൈവത്തെയും വിട്ട്, ദൈവമല്ലാത്ത, ദൈവത്തിൻ്റെതല്ലാത്ത വേറെ എങ്ങോട്ടേക്കോ ഉള്ള  യാത്ര എന്നാണോ അർത്ഥം വരിക?

ദൈവമല്ലാത്ത ദൈവത്തിൻ്റെതല്ലാത്ത ഒരു ലോകം ജീവിതം കൊണ്ട് യാത്രചെയ്യാനുണ്ട് എന്നാണോ മരണം ദൈവത്തിലേക്കുള്ള ഒരു യാത്ര എന്ന് പറയുമ്പോൾ അർത്ഥം? 

******

എങ്കിൽ, ഒരു ചോദ്യം:

ബാക്കിയുള്ള, ജീവിക്കുന്നവർ മുഴുവൻ ദൈവം വിളിക്കാത്തവരോ?

അതല്ലെങ്കിൽ ബാക്കിയുള്ള ജീവിക്കുന്നവർ മുഴുവൻ ദൈവവിളി കേൾക്കാത്തവരോ?

അതുമല്ലെങ്കിൽ, ബാക്കിയുള്ള ജീവിക്കുന്നവർ മുഴുവൻ ദൈവവിളിക്ക് ഉത്തരം നൽകാത്തവരോ?

******

ഭൂകമ്പം പോലുള്ള അപകടത്തിൽ നിന്നും അൽഭുതകരമാം വിധം രക്ഷപ്പെട്ടവർ ആരെങ്കിലും (ഒരു കുഞ്ഞെങ്കിലും) ഉണ്ടെങ്കിൽ? 

അത് ദൈവം രക്ഷപ്പെടുത്തിയത്. 

അത് ദൈവത്തിൻ്റെ മഹത്വം.

അപകടപ്പെടുത്തിയത് ദൈവമല്ലെന്ന് മട്ടിൽ...

ഉണ്ടായ അപകടം ദൈവത്തിൻ്റെ മഹത്വമല്ലെന്ന മട്ടിൽ 

അപകടമുണ്ടായിട്ടും, രക്ഷപ്പെട്ട് ജീവിക്കുന്നവർ ദൈവവിളി കേൾക്കാത്തവരും ദൈവവിളി കേട്ടിട്ടും ധിക്കാരപൂർവ്വം ഉത്തരം നൽകാത്തവരുമെന്ന് വരാത്തത് ഭാഗ്യം.

*******

അപകടങ്ങളിൽ രക്ഷപ്പെട്ടവരെ എവിടെ നിന്നാണ് ദൈവം രക്ഷപ്പെടുത്തിയത്?

ദൈവം തന്നെ ഉണ്ടാക്കിയ അപകടത്തിൽ നിന്നോ?

ദൈവം നടത്തിയ അതേ ദൈവവിധിയിൽ നിന്നോ?

ദൈവം നടത്തിയ അതേ ദൈവവിളിയിൽ നിന്നോ?

അതെന്ത് കഥ?

ദൈവത്തിന് പുറത്ത് ദൈവമല്ലാത്ത ഒന്നുമില്ലല്ലോ? 

എങ്കിൽ,  ദൈവം എവിടെ നിന്ന് എവിടേക്ക് രക്ഷപ്പെടുത്തുന്നു? 

അപകടപ്പെടുത്താനും രക്ഷപ്പെടുത്താനും മാത്രമുള്ള ദൈവവിധി എന്താണ്, എന്തിനാണ്?

ദൈവത്തിന് പുറത്ത് ഒന്നുമില്ലെങ്കിൽ എങ്ങിനെ, എന്തിന് വിധിയുണ്ടാവണം? 

ദൈവം മാത്രമെങ്കിൽ ദൈവം തന്നെ ആയിരിക്കുക മാത്രമല്ലാതെ വേറെന്തുണ്ടാവും?

തൻ്റെ സ്വന്തം വിധിയിൽ നിന്ന്  രക്ഷപ്പെടുത്തേണ്ടിവരുന്ന വിധം ദൈവത്തിൻ്റെ തന്നെ വിധിയോ?

തന്നെത്തന്നെ രക്ഷപ്പെടുത്തേണ്ടിവരുന്ന വിധം ദൈവത്തിൻ്റെ വിധിയോ?

ദൈവത്തിന് തിരുത്ത് ദൈവം തന്നെയോ?

ദൈവം തന്നെ ചോദ്യവും ഉത്തരവുമോ?

സ്വയം തിരുത്തേണ്ടിവരുന്ന വിധി ദൈവത്തിന് തന്നെ ഒഴിവാക്കാൻ സാധിക്കാതെയോ?

********

സാധാരണക്കാരന് ഒരേയൊരു സംശയം. 

അപകടങ്ങൾ മാത്രം ദൈവവിധിയെന്ന് വരുമ്പോൾ, അപകടങ്ങൾ ഇല്ലാതെ ജീവിക്കുന്നവർ ദൈവം വിധിയിലല്ലേ.

മരണങ്ങളെ മാത്രം ദൈവവിളിയെന്ന്  വിളിക്കുമ്പോൾ, ജീവിതം പിന്നെ ആരുടെ വിളിയാണ്?

ജീവിക്കുന്നവരാരും ദൈവവിളി കേൾക്കുന്നവരല്ലേ?

******

പിന്നെന്തിന് ദൈവവിധിയെന്നും ദൈവവിളിയെന്നും സെലക്ടീവായി നിങ്ങൾക്ക് പറ്റിയകോലത്തിൽ നിങ്ങൾക്ക് പറ്റിയസമയത്ത് മാത്രം എടുത്തു പറയണം?

Friday, May 5, 2023

ഭരണകൂടമാണ് രാജ്യമെന്ന് നമ്മൾ തെറ്റായി ധരിക്കുന്നു.

രാജ്യസ്നേഹം ഭരണകൂടത്തെ തിരുത്താനുള്ള കരുത്തും ബോധവുമായി വളരണം. 

രാജ്യത്തിന് വേണ്ടി. 

രാജ്യനിവാസികൾക്ക് വേണ്ടി.

******

ഭരണകൂടമാണ് രാജ്യമെന്ന് നമ്മൾ തെറ്റായി ധരിക്കുന്നു.

ഭരണകൂട സ്നേഹമാണ് രാജ്യസ്നേഹമെന്നും നമ്മൾ തെറ്റായി ധരിക്കുന്നു.

രാജ്യത്തെയും രാജ്യനിവാസികളെയും സംരക്ഷിക്കാൻ മാത്രമാണ് ഭരണകൂടം എന്നത് നമ്മൾ മറന്നുപോകുന്നു. 

ഭരണകൂടത്തെ അതിൻ്റെ ആർഭാടത്തിലും അധികാരലഹരിയിലും സംരക്ഷിക്കാൻ വേണ്ടി രാജ്യവും ജനങ്ങളും അല്ലെന്ന് നാം അറിയാതെ പോകുന്നു.

അതുകൊണ്ട് നമ്മൾ അറിഞ്ഞോ അറിയാതെയോ രാജ്യസ്നേഹത്തിൻ്റെ പേരിൽ ഭരണകൂടത്തിൻ്റെ നെറികേടുകളെയും കൊള്ളരുതായ്മകളെയും മറച്ചുവെക്കുന്നു, ന്യായീകരിച്ച് കൊടുക്കുന്നു. വെറും ശുദ്ധാത്മനാ വിഡ്ഢികൾ ആയിക്കൊണ്ട്

ആ വഴിയിൽ ഭരണകൂടങ്ങളും തങ്ങളുടെ തെറ്റുകൾക്ക് ന്യായം കണ്ടെത്തുന്നു, സംരക്ഷണം നേടുന്നു, ഭരണത്തുടർച്ച നേടുന്നു.

അങ്ങനെ രാജ്യവും ആ രാജ്യത്തെ പട്ടിണിപ്പാവങ്ങളായ ജനങ്ങളും, അജ്ഞതയിൽ അഹങ്കരിച്ച് കൊണ്ട് തന്നെ ഭരണകൂടത്തിന് വേണ്ട വെറും ഇരയും ഭക്ഷണവും മാത്രമാകുന്നു.

Thursday, May 4, 2023

ക്ഷേത്രങ്ങൾ ശ്മശാനത്തെ സ്വന്തമാക്കുന്നില്ല.

ക്രിസ്ത്യൻചർച്ചുകളും മുസ്ലിംപള്ളികളും ശ്മശാനത്തെ കൊണ്ടുനടക്കുന്നു. 

ശവത്തെ അങ്ങോട്ട് കൊണ്ടു വരുത്തുന്നു.

ക്ഷേത്രങ്ങൾ ശ്മശാനത്തെ സ്വന്തമാക്കുന്നില്ല കൊണ്ടുനടക്കുന്നില്ല. 

ശവത്തെ അങ്ങോട്ട് കൊണ്ടു വരുത്തുന്നില്ല.

എന്ന് മാത്രമല്ല, മരണത്തെയും ശവത്തെയും എങ്ങിനെയും അകറ്റിനിർത്തുന്നു.

മരണാനന്തര കാര്യങ്ങൾ പറയാനല്ല ക്ഷേത്രങ്ങൾ. ക്രിസ്ത്യൻചർച്ചുകളും മുസ്ലിംപള്ളികളും മരണാനന്തര കാര്യങ്ങൾ പറയാനും പേടിപ്പിക്കാനും മാത്രം.

മരണവും ശവവും മരണാനന്തരവും പേറി, പറഞ്ഞ്, കാണിച്ച്, പേടിപ്പിക്കാനല്ല ക്ഷേത്രങ്ങൾ. 

ക്രിസ്ത്യൻചർച്ചുകളും മുസ്ലിംപള്ളികളും പോലെ മരണാന്തരം എന്ത് വേണം മരണം എങ്ങിനെ വേണം എന്ന് പ്രാർത്ഥിക്കാനും ഉള്ള ഇടമല്ല ക്ഷേത്രം. 

പകരം ജീവിതത്തെ പരിപോഷിപ്പിക്കാനാണ് ക്ഷേത്രങ്ങൾ. 

ജീവിതത്തെ സ്വാധീനിക്കുന്ന ഘടകങ്ങളെ സ്വാധീനിക്കാനും അവ അനുകൂലമായി കിട്ടാനും വേണ്ടിയാണ് ക്ഷേത്രങ്ങൾ.

ജീവിതത്തിന് ഉതകിയ ഊർജ്ജം കണ്ടെത്താനും ജീവിതത്തിന് സമൃദ്ധിയും സൗന്ദര്യവും താളവും കണ്ടെത്താനുമാണ് ക്ഷേത്രങ്ങൾ.

ആകെമൊത്തം ജീവിതത്തിൽ positivity ഉണ്ടാക്കാൻ മാത്രം ക്ഷേത്രങ്ങൾ.

മരണാനന്തരം എല്ലാവരും ഒരുപൊലെ എല്ലാവർക്കും ഒരുപോലെ എന്ന തിരിച്ചറിവ് കൂടിയാണത്. 

എല്ലാവരും ഇല്ലാതാവുന്ന മോക്ഷം എല്ലാവർക്കും ഉറപ്പ് എന്ന ഉറപ്പ്. 

ആ മോക്ഷം വെച്ച് മതത്തെയും ദൈവത്തെയും  മാർക്കറ്റ് ചെയ്യാനില്ലാത്ത മോക്ഷം, ഉറപ്പ്.

ദൈവത്തിനെങ്ങിനെ ദൈവമെന്ന പേര്?

ദൈവം മാത്രമേ ഉള്ളൂ. 

എങ്കിൽ ദൈവത്തിനെങ്ങിനെ പേര് വരും? 


ദൈവം മാത്രമായാൽ 

ദൈവമെന്ന പേര് പോലും വരില്ലല്ലോ? 


ഒന്ന് മാത്രമായാൽ 

ഒന്നുമില്ല എന്നാണ് വരിക? 


രണ്ടുണ്ടെങ്കിലല്ലേ ഒന്നുമുള്ളൂ. 


ഒന്ന് മാത്രമായാൽ ഒന്നുമില്ലല്ലോ? 


ഒന്നെന്ന പേരും വിശേഷണവും 

തിരിച്ചറിഞ്ഞ് പറച്ചിലും ഇല്ല.

ദൈവം ഉണ്ടെങ്കിലെന്ത്, ഇല്ലെങ്കിലെന്ത്?

ദൈവം ഉണ്ടെങ്കിലെന്ത്, ഇല്ലെങ്കിലെന്ത്? 

ഉണ്ടെങ്കിൽ ഉള്ള ദൈവം ഉണ്ടല്ലോ?

ഇല്ലെങ്കിൽ ഇല്ലാത്ത ദൈവം ഇല്ലല്ലോ?

******

എന്തിന് ദൈവം നമുക്ക് വിഷയമാകണം? 

ദൈവം നമുക്ക് വിഷയമാകുന്നത് മറ്റൊന്നും കൊണ്ടല്ല. 

ദൈവം മതം സ്ഥാപിക്കുന്നു എന്ന് പറയുന്നത് കൊണ്ട് മാത്രം നമുക്ക് വിഷയമാകുന്നു. 

അതിൽ ഓരോ മതവും പറയുന്നത് പോലെയാണ് ദൈവം, ഓരോ മതവും പറയുന്നത് പോലെയാണ് ദൈവം പറയുന്നത് എന്ന് പറയുന്നത് കൊണ്ട് മാത്രം നമുക്ക് ദൈവം വിഷയമാകുന്നു.

അല്ലെങ്കിലെന്തിന് ദൈവം വിഷയമാകണം?

മതം സ്ഥാപിക്കാത്ത ദൈവം ആർക്കും ഒരു വിഷയമാവില്ല.

മതം പറയുന്നത് പോലെയല്ലാത്ത ദൈവം ആർക്കും ഒരു വിഷയമാവില്ല.

മതം പറയുന്നത് പോലെ പറയാത്ത ദൈവം ആർക്കും ഒരു വിഷയമാവില്ല.

പറയാനും പ്രവൃത്തിക്കാനും ഒരു മതവും മാധ്യമവും ആവശ്യമില്ലാത്ത ദൈവം ആർക്കും ഒരു വിഷയമാവില്ല.

നമ്മുടെ ആരുടെയും വിശ്വാസം ആവശ്യമില്ലാത്ത, ആവശ്യപ്പെടാത്ത ദൈവം ആർക്കും ഒരു വിഷയമാവില്ല.

******

നാം വിശ്വസിച്ചാലും ഇല്ലെങ്കിലും നടക്കേണ്ടത് നടക്കും. 

ദൈവം ദൈവം തന്നെയെങ്കിൽ, ഒരു കല്പനയും മതവും ഭീഷണിയും ആവശ്യമായി വരില്ല.

ദൈവം ദൈവം തന്നെയെങ്കിൽ, ഒരു കല്പനയും മതവും ഭീഷണിയും ഇല്ലാതെ തന്നെ നടക്കേണ്ടത് നടക്കും. ദൈവത്തിൻ്റെ ഉദ്ദേശം (ഉദ്ദേശം എന്ന വാക്ക് പോലും നമ്മുടെ മാനവും മാനദണ്ഡവും വെച്ച് പറയുന്നത്) മാത്രം നടപ്പാകും. 

ദൈവം ദൈവം തന്നെയെങ്കിൽ, ദൈവമെന്നാൽ, നടപ്പ്, നടപ്പാവൽ എന്ന് മാത്രം അർത്ഥം.

ദൈവം ദൈവം തന്നെയെങ്കിൽ, ഒരിടയാളനും ആരാധനാലയവും ആവശ്യമില്ലാതെ എന്ന് വരും. 

ദൈവം ദൈവം തന്നെയെങ്കിൽ, ഒരുതരം മോഹനവാഗ്ദാനങ്ങളും ഭീഷണികളും നടത്തേണ്ടി വരാതെ തന്നെ എല്ലാം നടപ്പാകും എന്ന് വരും.

ദൈവം ദൈവം തന്നെയെങ്കിൽ, ഒരുതരം  മാർക്കറ്റിങ്ങും ആവശ്യമില്ലാതെ തന്നെ, അങ്ങനെയൊരു മാർക്കറ്റിങ്ങും നടത്തേണ്ടത് ആവശ്യമില്ലാതെ തന്നെ.

ദൈവം ദൈവം തന്നെയെങ്കിൽ, ഏതെങ്കിലും ഒരു പ്രത്യേക കാലത്തിലും ഗ്രന്ഥത്തിലും ഭാഷയിലും വ്യക്തിയിലും ഒതുങ്ങാതെ എന്ന് വരും

ദൈവം ദൈവം തന്നെയെങ്കിൽ, എല്ലാറ്റിലൂടെയും എല്ലാവരിലൂടെയും എപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നർത്ഥം വരും.

എങ്കിൽ ആ ദൈവം ഉണ്ടെന്നും ഇല്ലെന്നും പറഞ്ഞാലെന്ത്, പറഞ്ഞില്ലെങ്കിലെന്ത്?

Wednesday, May 3, 2023

രണ്ടില്ലാത്ത ഒന്നിനെ നിങൾ എന്ത് പേരിട്ട് വിളിച്ചാലും ഒന്ന്.

പ്രത്യക്ഷമായത് (ളാഹിര്‍) ദൈവം. 

പരോക്ഷമായതും (ബാത്വിന്‍) ദൈവം. 

എന്നുവെച്ചാല്‍ എല്ലാം ദൈവം. 

ദൈവമല്ലാത്തത് ഇല്ല. 

പിന്നെങ്ങിനെ രണ്ട്? 

പിന്നെങ്ങിനെ ഈ ഞാന്‍?

******

പ്രത്യക്ഷമായത് മുഴുവൻ ദൈവം എന്നുവെച്ചാൽ കാണപ്പെടുന്നത് മുഴുവൻ ദൈവം എന്നർത്ഥം. 

പരോക്ഷവും അങ്ങനെ തന്നെയാകയാൽ രണ്ടില്ല എന്നർത്ഥം. 

രണ്ടില്ലാത്ത ഒന്നിനെ നിങൾ എന്ത് പേരിട്ട് വിളിച്ചാലും ഒന്ന്. 

പദാർത്ഥം എന്ന് വിളിച്ചാലും ആത്മാവ് എന്ന് വിളിച്ചാലും ഒന്ന് എന്നർത്ഥം. 

ഓരോരുത്തനും അവന് തോന്നുന്നതും ബോധ്യപ്പെടുന്നതും പോലെ വിളിക്കുക. ദൈവം അല്ലെങ്കിൽ പ്രാപഞ്ചികത, അഥവാ ആത്മാവ് അല്ലെങ്കിൽ പദാർത്ഥം ഓരോരുത്തനും തോന്നുന്നത് പോലെ മാത്രം. 

അത്ര തന്നെ.

വിശ്വാസവും നിഷേധവും ഒന്ന്. വിശ്വാസം തന്നെ നിഷേധവും നിഷേധം തന്നെ വിശ്വാസവും എന്നർത്ഥം. 

വിശ്വസിക്കാതെ നിഷേധിക്കാനും നിഷേധിക്കാൻ തെ വിശ്വസിക്കാനും സാധിക്കില്ല എന്നർത്ഥം.

*****

ചോദ്യം:  ഈ  വേദാന്തം  പ്രസംഗത്തിന്  കൊള്ളാം. പ്രയോഗത്തിൽ  ഒരു  ഗുണവും  ചെയ്യില്ല .

എല്ലാം  ദൈവമാണ് , എല്ലാം  ഒന്നാണ് എന്നൊക്കെ  പറയാനും  കേൾക്കാനും  സുഖമുണ്ട്. എന്റെ  വിശപ്പും  വേദനയും  സങ്കടങ്ങളും  എല്ലാം  എന്റേത്  മാത്രമാണ്. അതിനുള്ള  പരിഹാരവും  എനിക്കേ  സാധ്യമാകൂ. ഒരു  ദൈവവും  സഹായിക്കാൻ  വരില്ല .

ഉത്തരം: എല്ലാം അങ്ങനെ തന്നെ. 

ഏറെക്കുറെ എല്ലാം പ്രസംഗത്തിന് കൊള്ളാം എന്ന് തോന്നും. 

നാം പറയുന്ന ജനാധിപത്യവും മതേതരത്വവും സ്വാതന്ത്ര്യവും വരെ.

ജീവിക്കണമെങ്കിൽ ജീവിക്കുക തന്നെ വേണം. ജീവിക്കാൻ വേണ്ടത് ചെയ്യുക തന്നെ വേണം. 

പശുവിനെ കറക്കണമെങ്കിൽ പശുവിനെ കറക്കുക തന്നെ വേണം. പാൽ കുടിക്കണമെങ്കിൽ പാൽ കുടിക്കുക തന്നെ വേണം. 

ഇത് പറഞാൽ മാത്രമല്ല എന്ത് പറഞ്ഞാലും ജീവിക്കാൻ സാധിക്കില്ല. 

ദാസ് കാപിറ്റൽ കൊണ്ടും കവിത കൊണ്ടും ചിത്രം കൊണ്ടും ദർശനങ്ങൾ കൊണ്ടും ജീവിക്കാൻ സാധിക്കില്ല. 

അതുകൊണ്ടൊന്നും പല്ല് വേദന മാറില്ല. 

ജീവിക്കാൻ വേണ്ടി ജീവിക്കാനുള്ളത് ചെയ്യുക തന്നെ വേണം. 

ആപേക്ഷികമായി തോന്നുന്ന എല്ലാം ചെയ്തും ചിന്തിച്ചും തന്നെ വേണം ജീവിക്കാൻ. 

നമ്മുടെ മാനം നിശ്ചയിച്ച മാനദണ്ഡം ഉപയോഗിച്ച് ചെയ്ത് തന്നെ ജീവിക്കണം. 

മാനം നിശ്ചയിച്ച പരിമിതികളും തടവറ നൽകുന്ന ഭിത്തികളുണ്ടാക്കുന്ന തോന്നലുകളും അവിടെ യഥാർത്ഥമായത് തന്നെ 

എൻ്റേത് എന്ന് പറയുന്ന ഞാനും സ്ഥിരമായ അർഥത്തിൽ ഇല്ല. 

ജനിച്ചത് ഊരും പേരും വ്യക്തിത്വവും ഇല്ലാത്ത പീളക്കുഞ്ഞ്. 

ജീവിച്ച് വളർന്ന് ആയിക്കൊണ്ടിരുന്നത് പലത്. 

മരിക്കുന്നത് വീണ്ടും വേറെ ആരോ.

ഒബാമ ഒബാമ തന്നെയായി ജനിച്ചില്ല. പക്ഷേ മരിക്കുമ്പോൾ ഒബാമ മരിക്കുന്നു. 

മരിച്ചു കഴിഞ്ഞാൽ ഒബാമ ഇല്ല. 

ഇത്രയേ ഉള്ളൂ. 

Tuesday, May 2, 2023

പ്രതിപക്ഷകക്ഷികൾക്ക് വേണ്ടി നിറയെ ഉപദേശങ്ങളാണല്ലോ?

ചോദ്യം:  കുറച്ച് ദിവസങ്ങളായി പ്രതിപക്ഷകക്ഷികൾക്ക് വേണ്ടി നിറയെ ഉപദേശങ്ങളാണല്ലോ? 

അവർ ചോദിച്ചിട്ട് കൊടുക്കുന്നതാണോ ഈ ഉപദേശരത്‌നങ്ങൾ?


ഉത്തരം: എല്ലാം ചോദിച്ചതിന് ശേഷം തന്നെ കൊടുക്കണം എന്നില്ലല്ലോ? 

ചോദിക്കാതെയും മുൻകൂട്ടി അറിഞ്ഞ് കൊടുക്കാം, പറയാം. 

മാതാപിതാക്കൾ കുട്ടികൾക്ക് വേണ്ടി ഒരുക്കുന്നതും ചെയ്യുന്നതും പോലെ.

നടന്ന വഴിയിലെ അപകടങ്ങളെ പിന്നാലെ വരുന്നവർക്ക് അവർ ചോദിക്കാതെ തന്നെ പറഞ്ഞുകൊടുക്കുന്നത് പോലെ.

രോഗിക്ക് അറിയാത്തത്, ഒരുപക്ഷേ രോഗി സ്വയം ആവശ്യപ്പെടാത്തതും, വൈദ്യൻ കൊടുക്കുന്നത് പോലെ.

മഴ പെയ്യും പോലെ. 

കാറ്റടിക്കും പോലെ. 

സൂര്യനുദിക്കും പോലെ. 

പുഴ ഒഴുകുംപോലെയും 

കടലായിരിക്കും പോലെയും. 

ചോദിച്ചാലും ചോദിച്ചില്ലെങ്കിലും.

അവശ്യപ്പെട്ടാലും ആവശ്യപ്പെട്ടിട്ടില്ലെങ്കിലും സംഭവിക്കും, പറയും.

വേണമെങ്കിലും വേണ്ടെങ്കിലും  ഉത്തരങ്ങൾ നൽകപ്പെട്ടുകൊണ്ടേയിരിക്കും. 


പിന്നെ ചോദിക്കുക എന്നത്. 

അത് മണ്ണിൽ വേരുകൾ ഊർന്നിറങ്ങുന്നത് പോലെയാണ്. അന്വേഷണത്തിൻ്റെ വേരുകൾ.

പക്ഷേ, അങ്ങനെ ചോദിക്കാനും വേണ്ടേ ഒരു വിവരം, ഒരു വേര്? 

ചോദിക്കാനും വേണ്ടേ വിവരക്കേട് സ്വയം അംഗീകരിക്കൽ? 

പോരാ പോരാ എന്ന് തോന്നുന്ന, നിന്നിടം അന്വേഷണം.

******

ചിലരുടെ വിവരക്കേടും ആ വിവരക്കേടാണ് വിവരമെന്ന് ധരിക്കുന്ന വിവരക്കേടും അതുണ്ടാക്കുന്ന അഹങ്കാരവും ചോദ്യങ്ങളെ തമസ്കരിക്കും. 

അവർക്ക് മുള പൊട്ടില്ല. വേരിറങ്ങില്ല.

എങ്ങനെയെങ്കിലും ഉണ്ടാവുന്ന ചില ചോദ്യങ്ങൾ ചോദിക്കാനും അവരെ അവരുടെ അഹങ്കാരം അനുവദിക്കില്ല. 

ശരിയായ രോഗി മരുന്നിനെയും വൈദ്യനെയും വെറുക്കുന്നത് പോലെ അവർ ചോദ്യങ്ങളെയും ഉത്തരങ്ങളെയും വെറുക്കും. 

മണ്ണിനെ വെറുക്കുന്ന മുളക്കാത്ത വിത്തുകളായി അവർ മാറും.

തനിക്ക് രോഗമില്ലെന്നും തനിക്ക് രോഗമുണ്ടെന്ന് പറയുന്നവർക്കാണ് രോഗമെന്നും അവർ പറയും. 

തനിക്കല്ല പനി, പകരം അന്തരീക്ഷം കുളിരുന്നതാണ് എന്നാരോപിക്കുന്നവർ. 

******

പിന്നെ ചില ചോദ്യങ്ങളുണ്ട്. 

ഉള്ളു പൊള്ളയായ ബാൻഡ് ശബ്ദം ഉണ്ടാക്കുന്നത് പോലുള്ള ചോദ്യങ്ങൾ. 

ആരോ കൊട്ടുന്നത് കൊണ്ട് മാത്രം അവരിൽ ചോദ്യങ്ങൾ ഉണ്ടാവുന്നു. വെറും ശബ്ദം മാത്രമായ ചോദ്യങ്ങൾ.

എന്തെന്നും ഏതെന്നും അറിയാതെ, ചോദ്യം ഗർഭംധരിക്കാതെ വെറും വെറുതെ അവർ കുറേ ചോദ്യങ്ങൾ ചോദിക്കും. 

വിവരക്കേടുകൾ മറയായ ചോദ്യങ്ങൾ. 

ചോദ്യങ്ങളുടെ പിതൃത്വം അവർ ഏറ്റെടുക്കാത്ത ചോദ്യങ്ങൾ.

അവർക്ക് ഉത്തരം വേണ്ട. 

ഉത്തരങ്ങൾ അവർ കേൾക്കുകയും ഇല്ല. 

അവരുടെ ചോദ്യങ്ങൾ അനാഥപ്രേതങ്ങളാണ്. 

അതിനാൽ ഉത്തരം നൽകുന്നവൻ അവർക്ക് ശത്രു ആവും. 

അവരിൽ അവർ ആഗ്രഹിക്കാത്ത പിതൃത്വം ഏൽപിക്കുന്നതിൻെറ ശത്രുത അവർ ഉത്തരം നൽകുന്നവനോട് ഊട്ടിവളർത്തും.

അവരുടെ ചോദ്യങ്ങൾ വിവരവും അന്വേഷണവും ഉണ്ടാക്കുന്ന ചോദ്യങ്ങൾ അല്ല. വേരുകളുടെ ചോദ്യങ്ങൾ അല്ല. 

അവരുടെ ചോദ്യങ്ങൾ വെറുതേ കുത്തിനോവിക്കുന്ന മുള്ളുകളുടെതും സൂചികളുടെതുമാണ്. 

വിവരക്കേടും അന്വേഷണമില്ലായമയും ഉണ്ടാക്കുന്ന, വിവരക്കേടും അന്വേഷണമില്ലായമയും സൂക്ഷിക്കാനും നിലനിർത്താനും വേണ്ടി മാത്രം ഉണ്ടാവുന്ന ധിക്കാരത്തിൻ്റെയും തെമ്മാടിത്തത്തിൻ്റെയും മുള്ളുകളും സൂചികളും മാത്രമായ ചോദ്യങ്ങളാണ് അവരുടേത്. 

വെറും വെറുതേ തടസ്സം സൃഷ്ടിക്കുന്ന ചോദ്യങ്ങൾ. 

തടസ്സമുണ്ടാക്കാൻ മാത്രമുദ്ദേശിച്ച്, അവരുടെ അധീശത്വം സ്ഥാപിക്കാൻ ഉദ്ദേശിച്ച് മാത്രം നടത്തുന്ന ധിക്കാരത്തിൻ്റെയും ധാർഷ്ട്യത്തിൻ്റെയും ചോദ്യങ്ങൾ.

******

ഭരണകൂടത്തിന് ഭരണത്തിൻ്റെയും അധികാരത്തിൻ്റെയും കരുത്തുണ്ട്.   

ഭരണകൂടത്തിന് അവരുടെ അധികാരം നല്കിയ അഹങ്കാരത്തിൻ്റെയും ധാർഷ്ട്യത്തിൻ്റെയും കരുത്തുണ്ട്

പുറത്ത് നിന്നുള്ള ആരുടെയും ഉപദേശം വേണ്ട അവർക്ക്. 

അത്രക്ക് കരുത്തുണ്ട് രാജ്യത്തിൻ്റെ അധികാരത്തിന്, അത് കൊടുക്കുന്ന സൗകര്യങ്ങൾക്ക്, സംവിധാനങ്ങൾക്ക്.

പ്രതിപക്ഷമാണ് എന്തുണ്ട് വഴി എന്ന നിലക്ക് നിൽക്കുന്നത്. പ്രത്യേകിച്ചും വർത്തമാന ഇന്ത്യയിലെ രാഷ്ട്രീയത്തിൽ. 

അധികാരമുള്ളവനെ കുറ്റം പറഞ്ഞ് കൊണ്ട് മാത്രം പറ്റില്ല. കാരണം അധികാരത്തിൽ എത്തിയാൽ ഏറെക്കുറെ എല്ലാവരും ഇങ്ങനെത്തന്നെ.

അതുകൊണ്ട് തന്നെ പകരം സ്വന്തം നിലക്ക് എന്തെങ്കിലും പറയാനും ചെയ്ത് കാണിക്കാനും വേണം. 

അങ്ങനെ ചിലതുണ്ടെന്ന് പറയാൻ സാധിക്കണം പ്രതിപക്ഷത്തിന്. 

നിലവിലെ ഇന്ത്യയിൽ പഴയത് പോലെ എന്തെങ്കിലും കൊണ്ട് സാധിക്കില്ല എന്നും വന്നിരിക്കുന്നു. 

ഭരണകൂടം അത്രക്ക് വലിയ നീരാളിപ്പിടുത്തമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 

ജനങ്ങൾ നിസ്സഹായരാണ്. അതുകൊണ്ട് തന്നെ നിസ്സംഗരാണ്.

പ്രതിപക്ഷത്തിന്, ഉള്ളത് കൃത്യമായതും വ്യക്തമായതും തന്നെ വേണം. 

അങ്ങനെയൊന്ന് ഇന്ത്യയിൽ ആർക്കും, ഒരു പ്രതിപക്ഷ പാർട്ടിക്കും ഇല്ല. 

എന്നെങ്കിലും നാം തിരിച്ചറിയണം. 

അറിയില്ല എന്നറിയുന്നത് അറിയുന്നതിൻ്റെയും അറിയാൻ ശ്രമിക്കുന്നതിൻ്റെയും തുടക്കമാണ് എന്നപോലെ ഇവിടെയും നമ്മൾ അറിയണം. 

നമ്മുടെ കയ്യിൽ പ്രതിപക്ഷം എന്ന നിലക്ക് ഒന്നുമില്ല, സത്യസന്ധത ഒട്ടുമില്ല എന്ന്.

Monday, May 1, 2023

ഒരാളില്ല ഇന്ത്യൻ രാഷ്ട്രീയത്തിൽ സത്യസന്ധതയുള്ളവൻ.

ഒരാളില്ല ഇന്ത്യൻ രാഷ്ട്രീയത്തിൽ സത്യസന്ധതയുള്ളവൻ. 

ഭരണപക്ഷം മറ്റുള്ളവരുടെ കളവിനെ മാത്രം തങ്ങൾക്ക് പറ്റിയ കോലത്തിൽ ഉപയോഗിക്കുന്നു എന്ന് മാത്രം. 

മറ്റുള്ളവരെ ശിക്ഷിക്കാൻ ഉപയോഗിക്കുന്ന അതേ വഴിയിൽ അതേ വടി കൊണ്ട് സ്വന്തം കളവുകളും തെറ്റുകളും മറച്ചുവെച്ച് കൊണ്ട് ഭരണപക്ഷം. 

ആർക്കും അർഹതയില്ല മറ്റാരെയും കുറ്റംപറയാൻ എന്നുവന്നിരിക്കുന്നു. 

എല്ലാവരും നഗ്നർ. 

അധികാരത്തിൽ ഉള്ളവർക്ക് മാത്രം ആരുടെയും കുറ്റമായി വിളിച്ചുപറഞ്ഞ് ശിക്ഷിക്കാൻ സാധിക്കുന്നു എന്ന് മാത്രം.

ഭരണ കൂടത്തിൽ ആർക്കും കുറ്റം കണ്ടുകൂടെന്നും, ഭരണകൂടത്തെ ആർക്കും കുറ്റം പറഞ്ഞുകൂടെന്നും.



ഇതാണ് ഇന്ത്യയിൽ ഒരു പ്രതിപക്ഷപാർട്ടിക്കും ഇല്ലാത്തത്, ഇല്ലാതെപോയത്.

ആശയം ആവേശം നൽകും. 

ആശയവും ആവേശവും ധൈര്യം നൽകും. 

ആശയത്തിൻ്റെ കരുത്താണ്, മുഖമാണ്, മുഖമുദ്രയാണ് സത്യസന്ധതയും ആത്മാർഥതയും.

ആശയമാകുന്ന വളക്കൂറിൽ വേണം, അത്തരം ആശയമെന്ന വളക്കൂറുള്ള മണ്ണിലാവണം ആവശവും ധൈര്യവും വൃക്ഷമായി വളരേണ്ടത്. 

ആ വൃക്ഷത്തിൻ്റെ ശിഖരങ്ങളും ആ ശിഖരങ്ങളിൽ ഉണ്ടാവുന്ന പൂക്കളും പഴങ്ങളുമാണ് സത്യസന്ധതയും ആത്മാർഥതയും. പോരാത്തതിന് അത് നൽകുന്ന തണലും.

ജനങ്ങൾക്ക് ഇത് ക്രമേണയെങ്കിലും തിരിച്ചറിയാൻ സാധിക്കും.

ആശയവും ആവേശവും ധൈര്യവും, പിന്നെ അതുകൊണ്ടുണ്ടാവുന്ന സത്യസന്ധതയും ആത്മാർഥതയും ഏത് കൊടുങ്കാറ്റിലും പിടിച്ചുനിൽക്കാൻ സാധ്യത നൽകും. അതിനുവേണ്ടി പോരടിക്കാനും സമരം ചെയ്യാനുമുള്ള ചങ്കൂറ്റം നൽകും.

ഇതാണ് നമ്മുടെ ഇന്ത്യയിൽ ഒരു പ്രതിപക്ഷപാർട്ടിക്കും ഇല്ലാത്തത്, ഇല്ലാതെപോയത്.

ഭരണപക്ഷപാർട്ടിക്ക് ഇതൊക്കെയും ഉണ്ടോ ഇല്ലേ എന്നത് ഇപ്പോൾ ഇവിടെ വിഷയമല്ല. വിഷയമാക്കി യിട്ട് കാര്യമില്ല. 

കാരണം, അവർ നിലവിൽ തന്നെ ഭരണപക്ഷപാർട്ടി ആയിപ്പോയി. എന്തുകൊണ്ടോ അവർ ഭരണപക്ഷ പാർട്ടിയായി. ഒരു കുറേകാലം കോൺഗ്രസ്സ് ആയിപ്പോയത് പോലെ.

ഭരണപക്ഷപാർട്ടിക്ക് ഇനിയങ്ങോട്ട് ഭരണപക്ഷപാർട്ടിയായി നിൽനിൽക്കാനുള്ള വിദ്യകൾ മാത്രം മതി. 

ഭരണപക്ഷപാർട്ടിയുടെ ആ വിദ്യകളിൽ പെട്ടതാണ് അവരുടെ കയ്യിലുള്ള രാജ്യത്തിൻ്റെ തന്നെ ആയുധവും പട്ടാളവും പോലീസും കോടതിയും സമ്പത്തും വാർത്താ വിനിമയജിഹ്വകളും ഒക്കെ.

ആ വിദ്യകൾ അവർക്കറിയാം. അവരത് വേണ്ടിടത്ത് വേണ്ടത് പോലെ, അവരെ സംരക്ഷിക്കും വിധം ഉപയോഗിക്കുകയും ചെയ്യും. 

മാത്രമല്ല അധികാരവും വിജയവും ഉള്ളിടത്ത് ജനങ്ങൾ അവരുടെ സുരക്ഷിതത്വം ദർശിച്ച് ഓടിക്കൂടും എന്ന പൊതുതത്വം എപ്പോഴും ഭരണപക്ഷപാർട്ടിക്ക് ഒരളവോളം അനുകൂലമായി പ്രവർത്തിക്കും. 

ഭരണപക്ഷത്തിൻ്റെ ആ വിദ്യകളെയും ഈ അനുകൂല ഘടകത്തെയും (ഒരു കുറേകാലം കോൺഗ്രസ് അനുഭവിച്ച അതേ അനുകൂലഘടകം) ഇന്ത്യയിലെ ഒരു  പ്രതിപക്ഷപാർട്ടിക്കും പ്രതിരോധിക്കാൻ നിലവിൽ സാധിക്കുന്നില്ല എന്നതാണ് യഥാർത്ഥ പ്രശ്നം. 

ആശയവും ആവേശവും ധൈര്യവും കൊണ്ട്, സത്യസന്ധതയും ആത്മാർഥതയും കാണിച്ച് പോരടിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താൻ സാധിക്കും വിധം പ്രതിരോധിക്കാൻ ഒരു പ്രതിപക്ഷപാർട്ടിക്കും സാധിക്കുന്നില്ല.

പ്രതിപക്ഷത്തുള്ള ഒരു പാർട്ടിക്കും അവരെ നിലനിർത്താനുള്ള ആശയവും ആവേശവും ആയുധവും ധൈര്യവും ഇല്ലാത്തത് ഭരണപക്ഷത്തിൻ്റെ കുറ്റമല്ല. നമ്മൾ പറയുന്ന ആ ഭരണപക്ഷം എത്രയെല്ലാം മോശമായാലും.

ഭരണപക്ഷം എത്രയെല്ലാം മോശമായിട്ടും പ്രതിപക്ഷത്തിനത് സാധിക്കുന്നില്ലെങ്കിൽ അതാണ്, അവിടെയാണ് പ്രതിപക്ഷത്തിൻ്റെ യഥാർത്ഥ പ്രശ്നം. 

അങ്ങനെ സാധിക്കാത്തത്രയേ ഉള്ളു, അത്രക്ക് പൊള്ളയാണ് നമ്മുടെ നാട്ടിലെ എല്ലാ പ്രതിപക്ഷപാർട്ടികളും എന്നർത്ഥം. 

പൊള്ളയായ തങ്ങളുടെ ഉള്ളിൽ അധികാരം മാത്രം കയറ്റിനിറക്കുന്ന, വെറും അധികാരം മാത്രം കൊതിക്കുന്ന പ്രതിപക്ഷപാർട്ടികൾ മാത്രം ഇവിടെ. 

അവസരവാദം മാത്രം കൈമുതലായ, ഉപ്പിനും മരുന്നിനും പോലും ആശയം കൈവശമില്ലാത്ത പ്രതിപക്ഷ പാർട്ടികൾ.

തങ്ങൾക്ക് കിട്ടേണ്ട അധികാരത്തിനപ്പുറം നാടും ജനങ്ങളും ക്ഷേമവും യഥാർഥത്തിൽ വിഷയമല്ലാത്ത കുറേ പാർട്ടികൾ. 

പ്രതിപക്ഷ പാർട്ടികളുടെ കയ്യിൽ അവരെ നിലനിർത്താനുള്ള ആശയവും ആവേശവും ആയുധവും ഇല്ലാത്തതിന്, സത്യസന്ധതയും ആത്മാർഥതയും അവർക്ക് വിഷയമേയല്ലാത്തതിന് ഭരണപക്ഷത്തിനെ പഴിപറഞ്ഞിട്ട് എന്ത് കാരൃം?

ഭരണപക്ഷത്തെ കിടപിടിക്കുന്ന ആശയവും സത്യസന്ധതയും ആവേശവും ആത്മാർഥതയും ആയുധങ്ങളും ഉണ്ടെങ്കിൽ കൊണ്ടുവരണം പ്രതിപക്ഷപാർട്ടികൾ.

ആശയവും ആവേശവും ആയുധങ്ങളും ഇല്ലെങ്കിൽ പ്രതിപക്ഷപാർട്ടികൾ അതുണ്ടാക്കണം. 

ആശയം ആവേശം നൽകും. 

ആശയവും ആവേശവും ധൈര്യം നൽകും. 

പോരടിക്കാനും സമരം ചെയ്യാനുമുള്ള ചങ്കൂറ്റം നൽകും.

ആശയവും ആവേശവും ആയുധങ്ങളും ഉണ്ടാവണം എന്നതല്ലാത്തൊരു പരിഹാരം ഒരു പ്രതിപക്ഷത്തിനും ഒരു പാർട്ടിക്കും എവിടെയും നിലനിന്നുകിട്ടാൻ ഇല്ല, ഉണ്ടാവില്ല.

*****

ചോദ്യം:  കുറച്ച് ദിവസങ്ങളായി പ്രതിപക്ഷകക്ഷികൾക്ക് വേണ്ടി നിറയെ ഉപദേശങ്ങളാണല്ലോ? 

അവർ ചോദിച്ചിട്ട് കൊടുക്കുന്നതാണോ ഈ ഉപദേശരത്‌നങ്ങൾ?


ഉത്തരം: എല്ലാം ചോദിച്ചതിന് ശേഷം തന്നെ കൊടുക്കണം എന്നില്ലല്ലോ? 

ചോദിക്കാതെയും മുൻകൂട്ടി അറിഞ്ഞ് കൊടുക്കാം, പറയാം. 

മാതാപിതാക്കൾ കുട്ടികൾക്ക് വേണ്ടി ഒരുക്കുന്നതും ചെയ്യുന്നതും പോലെ.

നടന്ന വഴിയിലെ അപകടങ്ങളെ പിന്നാലെ വരുന്നവർക്ക് അവർ ചോദിക്കാതെ തന്നെ പറഞ്ഞുകൊടുക്കുന്നത് പോലെ.

രോഗിക്ക് അറിയാത്തത്, ഒരുപക്ഷേ രോഗി സ്വയം ആവശ്യപ്പെടാത്തതും, വൈദ്യൻ കൊടുക്കുന്നത് പോലെ.

മഴ പെയ്യും പോലെ. 

കാറ്റടിക്കും പോലെ. 

സൂര്യനുദിക്കും പോലെ. 

പുഴ ഒഴുകുംപോലെയും 

കടലായിരിക്കും പോലെയും. 

ചോദിച്ചാലും ചോദിച്ചില്ലെങ്കിലും.

അവശ്യപ്പെട്ടാലും ആവശ്യപ്പെട്ടിട്ടില്ലെങ്കിലും സംഭവിക്കും, പറയും.

വേണമെങ്കിലും വേണ്ടെങ്കിലും  ഉത്തരങ്ങൾ നൽകപ്പെട്ടുകൊണ്ടേയിരിക്കും. 


പിന്നെ ചോദിക്കുക എന്നത്. 

അത് മണ്ണിൽ വേരുകൾ ഊർന്നിറങ്ങുന്നത് പോലെയാണ്. അന്വേഷണത്തിൻ്റെ വേരുകൾ.

പക്ഷേ, അങ്ങനെ ചോദിക്കാനും വേണ്ടേ ഒരു വിവരം, ഒരു വേര്? 

ചോദിക്കാനും വേണ്ടേ വിവരക്കേട് സ്വയം അംഗീകരിക്കൽ? 

പോരാ പോരാ എന്ന് തോന്നുന്ന, നിന്നിടം അന്വേഷണം.

******

ചിലരുടെ വിവരക്കേടും ആ വിവരക്കേടാണ് വിവരമെന്ന് ധരിക്കുന്ന വിവരക്കേടും അതുണ്ടാക്കുന്ന അഹങ്കാരവും ചോദ്യങ്ങളെ തമസ്കരിക്കും. 

അവർക്ക് മുള പൊട്ടില്ല. വേരിറങ്ങില്ല.

എങ്ങനെയെങ്കിലും ഉണ്ടാവുന്ന ചില ചോദ്യങ്ങൾ ചോദിക്കാനും അവരെ അവരുടെ അഹങ്കാരം അനുവദിക്കില്ല. 

ശരിയായ രോഗി മരുന്നിനെയും വൈദ്യനെയും വെറുക്കുന്നത് പോലെ അവർ ചോദ്യങ്ങളെയും ഉത്തരങ്ങളെയും വെറുക്കും. 

മണ്ണിനെ വെറുക്കുന്ന മുളക്കാത്ത വിത്തുകളായി അവർ മാറും.

തനിക്ക് രോഗമില്ലെന്നും തനിക്ക് രോഗമുണ്ടെന്ന് പറയുന്നവർക്കാണ് രോഗമെന്നും അവർ പറയും. 

തനിക്കല്ല പനി, പകരം അന്തരീക്ഷം കുളിരുന്നതാണ് എന്നാരോപിക്കുന്നവർ. 

******

പിന്നെ ചില ചോദ്യങ്ങളുണ്ട്. 

ഉള്ളു പൊള്ളയായ ബാൻഡ് ശബ്ദം ഉണ്ടാക്കുന്നത് പോലുള്ള ചോദ്യങ്ങൾ. 

ആരോ കൊട്ടുന്നത് കൊണ്ട് മാത്രം അവരിൽ ചോദ്യങ്ങൾ ഉണ്ടാവുന്നു. വെറും ശബ്ദം മാത്രമായ ചോദ്യങ്ങൾ.

എന്തെന്നും ഏതെന്നും അറിയാതെ, ചോദ്യം ഗർഭംധരിക്കാതെ വെറും വെറുതെ അവർ കുറേ ചോദ്യങ്ങൾ ചോദിക്കും. 

വിവരക്കേടുകൾ മറയായ ചോദ്യങ്ങൾ. 

ചോദ്യങ്ങളുടെ പിതൃത്വം അവർ ഏറ്റെടുക്കാത്ത ചോദ്യങ്ങൾ.

അവർക്ക് ഉത്തരം വേണ്ട. 

ഉത്തരങ്ങൾ അവർ കേൾക്കുകയും ഇല്ല. 

അവരുടെ ചോദ്യങ്ങൾ അനാഥപ്രേതങ്ങളാണ്. 

അതിനാൽ ഉത്തരം നൽകുന്നവൻ അവർക്ക് ശത്രു ആവും. 

അവരിൽ അവർ ആഗ്രഹിക്കാത്ത പിതൃത്വം ഏൽപിക്കുന്നതിൻെറ ശത്രുത അവർ ഉത്തരം നൽകുന്നവനോട് ഊട്ടിവളർത്തും.

അവരുടെ ചോദ്യങ്ങൾ വിവരവും അന്വേഷണവും ഉണ്ടാക്കുന്ന ചോദ്യങ്ങൾ അല്ല. വേരുകളുടെ ചോദ്യങ്ങൾ അല്ല. 

അവരുടെ ചോദ്യങ്ങൾ വെറുതേ കുത്തിനോവിക്കുന്ന മുള്ളുകളുടെതും സൂചികളുടെതുമാണ്. 

വിവരക്കേടും അന്വേഷണമില്ലായമയും ഉണ്ടാക്കുന്ന, വിവരക്കേടും അന്വേഷണമില്ലായമയും സൂക്ഷിക്കാനും നിലനിർത്താനും വേണ്ടി മാത്രം ഉണ്ടാവുന്ന ധിക്കാരത്തിൻ്റെയും തെമ്മാടിത്തത്തിൻ്റെയും മുള്ളുകളും സൂചികളും മാത്രമായ ചോദ്യങ്ങളാണ് അവരുടേത്. 

വെറും വെറുതേ തടസ്സം സൃഷ്ടിക്കുന്ന ചോദ്യങ്ങൾ. 

തടസ്സമുണ്ടാക്കാൻ മാത്രമുദ്ദേശിച്ച്, അവരുടെ അധീശത്വം സ്ഥാപിക്കാൻ ഉദ്ദേശിച്ച് മാത്രം നടത്തുന്ന ധിക്കാരത്തിൻ്റെയും ധാർഷ്ട്യത്തിൻ്റെയും ചോദ്യങ്ങൾ.

******

ഭരണകൂടത്തിന് ഭരണത്തിൻ്റെയും അധികാരത്തിൻ്റെയും കരുത്തുണ്ട്.   

ഭരണകൂടത്തിന് അവരുടെ അധികാരം നല്കിയ അഹങ്കാരത്തിൻ്റെയും ധാർഷ്ട്യത്തിൻ്റെയും കരുത്തുണ്ട്

പുറത്ത് നിന്നുള്ള ആരുടെയും ഉപദേശം വേണ്ട അവർക്ക്. 

അത്രക്ക് കരുത്തുണ്ട് രാജ്യത്തിൻ്റെ അധികാരത്തിന്, അത് കൊടുക്കുന്ന സൗകര്യങ്ങൾക്ക്, സംവിധാനങ്ങൾക്ക്.

പ്രതിപക്ഷമാണ് എന്തുണ്ട് വഴി എന്ന നിലക്ക് നിൽക്കുന്നത്. പ്രത്യേകിച്ചും വർത്തമാന ഇന്ത്യയിലെ രാഷ്ട്രീയത്തിൽ. 

അധികാരമുള്ളവനെ കുറ്റം പറഞ്ഞ് കൊണ്ട് മാത്രം പറ്റില്ല. കാരണം അധികാരത്തിൽ എത്തിയാൽ ഏറെക്കുറെ എല്ലാവരും ഇങ്ങനെത്തന്നെ.

അതുകൊണ്ട് തന്നെ പകരം സ്വന്തം നിലക്ക് എന്തെങ്കിലും പറയാനും ചെയ്ത് കാണിക്കാനും വേണം. 

അങ്ങനെ ചിലത്തുണ്ടെന്ന് പറയാൻ സാധിക്കണം പ്രതിപക്ഷത്തിന് 

നിലവിലെ ഇന്ത്യയിൽ പഴയത് പോലെ എന്തെങ്കിലും കൊണ്ട് സാധിക്കില്ല എന്നും വന്നിരിക്കുന്നു. 

ഭരണകൂടം അത്രക്ക് വലിയ നീരാളിപ്പിടുത്തമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 

ജനങ്ങൾ നിസ്സഹായരാണ്. അതുകൊണ്ട് തന്നെ നിസ്സംഗരാണ്.

പ്രതിപക്ഷത്തിന്, ഉള്ളത് കൃത്യമായതും വ്യക്തമായതും തന്നെ വേണം. 

അങ്ങനെയൊന്ന് ഇന്ത്യയിൽ ആർക്കും, ഒരു പ്രതിപക്ഷ പാർട്ടിക്കും ഇല്ല. 

എന്നെങ്കിലും നാം തിരിച്ചറിയണം. 

അറിയില്ല എന്നറിയുന്നത് അറിയുന്നതിൻ്റെയും അറിയാൻ ശ്രമിക്കുന്നതിൻ്റെയും തുടക്കമാണ് എന്നപോലെ ഇവിടെയും നമ്മൾ അറിയണം. 

നമ്മുടെ കയ്യിൽ പ്രതിപക്ഷം എന്ന നിലക്ക് ഒന്നുമില്ല, സത്യസന്ധത ഒട്ടുമില്ല എന്ന്.