Tuesday, January 30, 2024

ബിജെപിയും മേൽജാതി സമവാക്യവും ഒരു ചോദ്യം.

ഒരേയൊരു ചോദ്യം: ബിജെപിയും മേൽജാതി സമവാക്യവും സംബന്ധിച്ച് തന്നെ ഈ ചോദ്യം.

അറിയാത്തത് കൊണ്ട് മാത്രം ചോദിക്കുന്നതാണ്.

ചോദിക്കാൻ പാടില്ലാത്തതാണ്.

ജാതിയും മതവും ചോദിക്കരുത്, പറയരുത്. 

ശരിയാണ്.

പ്രത്യേകിച്ചും മതേതരരെന്ന് എപ്പോഴും പുറമേ അവകാശപ്പെടുന്നവർ ജാതിയും മതവും പറയരുത്, ചോദിക്കരുത്. 

എന്നുവെച്ച് ഉളളത് പറയാതിരിക്കാനും, ഉള്ളത് വെച്ച് ചോദിക്കാതിരിക്കാനും സാധിക്കില്ലല്ലോ?

ഉള്ളത് ഉള്ളത് പോലെ പറയണമല്ലോ, ചോദിക്കണമല്ലോ? 

എന്തെല്ലാം പുറമേക്ക് അവകാശപ്പെട്ട് പറഞ്ഞാലും, ജനിക്കുമ്പോഴും മരിക്കുമ്പോഴും പിന്നെ വിദ്യാഭ്യാസവും തൊഴിലും നേടാനും വിവാഹം ചെയ്യാനും ഔപചാരികമായി തന്നെ ജാതിയും മതവും ചോദിക്കുകയും പറയുകയും തെളിയിക്കുകയും ചെയ്യേണ്ടി വരുന്ന നമ്മുടെ നാട്ടിൽ ഇത് ചോദിക്കാതിരുന്നിട്ട് കാര്യമില്ല. 

പ്രത്യേകിച്ചും ജനങ്ങളെ രാഷ്ട്രീയമായി വരെ സംഘടിപ്പിക്കുന്നതും രാജ്യത്തിൻ്റെ  ഭരണം പിടിക്കുന്നതും എല്ലാ ജീവൽപ്രധാനമായ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധതിരിച്ചുവിട്ടുകൊണ്ട് അതേ ഭരണം നിലനിർത്തുന്നതും മതവും ജാതിയും പറഞ്ഞുകൊണ്ട് മാത്രമാകുമ്പോൾ. അമ്പലവും പള്ളിയും വരെ അതിൽ ഏറ്റവും വലിയ വിഷയമാകുമ്പോൾ

ഇന്ത്യയിലുള്ളതും ഇന്ത്യയിൽ നടക്കുന്നതും വെച്ച് തന്നെ സംസാരിക്കണമല്ലോ, ചോദിക്കണമല്ലോ? 

അതുകൊണ്ട് മാത്രം ഒരേയൊരു ചോദ്യം.

എന്തുകൊണ്ടാണ് ഉയർന്ന ജാതിക്കാരിലധികവും ബിജെപിയിൽ? 

കേരളത്തിലെയും ദക്ഷിണേന്ത്യയിലെയും കാരൃം നോക്കിക്കാണുമ്പോൾ ചോദിച്ചുപോകുന്നതാണ്. 

ചുറ്റുവട്ടത്തെ വളരെ അടുത്ത സുഹൃത്തുക്കളെ വരെ നിരീക്ഷിക്കുമ്പോൾ ചോദിച്ചുപോകുന്നതാണ്.

കണ്ടറിയുന്ന ബിജെപിക്കാരിലധികവും മേൽജാതിക്കാർ. 

അല്ലെങ്കിൽ, കണ്ടറിയുന്ന  മേൽജാതിക്കാരധികവും ബിജെപിയിൽ.

ഇവരിലധികവും ചോക്ലേറ്റ് പൊതിഞ്ഞ വിദ്വേഷവും വിഷവുമായി. ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കളായി. അവസരമൊക്കുന്നത് കാത്ത്. തങ്ങളുടെ ശരിയായ വിഷം പുറത്തെടുക്കാൻ. അല്ലാതെ, പുറത്ത് പറയാൻ കൊള്ളാത്ത എന്തോ ആണ് ബിജെപി ആർഎസ്എസ് ബന്ധം എന്നത് പോലെ. ഒളിഞ്ഞും ഒളിപ്പിച്ചും.

ഇതിന് പ്രത്യേകമായ വല്ല കാരണങ്ങളുമുണ്ടോ?

പുട്ടിനു തേങ്ങപ്പീര എന്നപോലെ മുകളിൽ എവിടെയൊക്കെയോ ചില താഴ്ന്നജാതിക്കാർ ഉണ്ടെങ്കിലും പൊതുവേ കാണുന്ന കഥ മേൽജാതിക്കാർ വേഗം ബിജെപിയിലേക്ക് ആകർഷിക്കപ്പെടുന്നു എന്നതാണ്. 

മേൽജാതിക്കാർ വേഗം ബിജെപിയിലേക്ക് ആകർഷിക്കപ്പെടാൻ എന്തെങ്കിലും പ്രത്യേക കാരണങ്ങളുണ്ടോ?

മുസ്ലിം ക്രിസ്ത്യൻ മതന്യൂനപക്ഷ വെറുപ്പ് പൊതുവേ മേൽജാതിക്കാരിൽ വേഗം വേരോടുന്നത് കാണുന്നു.

അങ്ങനെയുണ്ടെങ്കിൽ എന്തുകൊണ്ടാണ് മുസ്ലിം ക്രിസ്ത്യൻ മതന്യൂനപക്ഷ വെറുപ്പ് മേൽജാതിക്കാരിൽ വേഗം സംഭവിക്കുന്നത്? 

അവർ അനുഭവിച്ചുപോന്ന, അനുഭവിച്ച് പോന്നിരുന്ന ജാതിമേൽക്കോയ്മയേ ക്രിസ്തുമതവും ഇസ്ലാമും നഖശിഖാന്തം എതിർക്കുന്നു, ചോദ്യംചെയ്യുന്നു എന്നത് മാത്രം കൊണ്ടാവുമോ?

യഥാർഥത്തിൽ കീഴ്ജാതി ന്യൂനപക്ഷ സംവരണത്തിന് എതിരാണ് ബിജെപി എന്നത് മേൽജാതിക്കാരിൽ ഒരുതരം ബിജെപി അനുകൂല നിലപാട് ഉടലെടുക്കാൻ കാരണമായോ?  

തങ്ങൾ ഇതുവരെയും അനുഭവിച്ചുപോന്ന സുഖസൗകര്യങ്ങൾ സംവരണം കാരണം തങ്ങളുടെ കുട്ടികൾക്ക് കൂടി അനുഭവിക്കാൻ സാധിക്കാതെ പോകുമോ എന്ന വികൃതമായ, ഒളിഞ്ഞുനിൽക്കുന്ന, പൊതുമധ്യത്തിൽ നിന്നും ഒളിച്ചുവെക്കുന്ന ഭയം ബിജെപിക്കുള്ള പിന്തുണയായി മാറുന്നുവോ?

എടുത്തുപറയാവുന്ന മറ്റെന്തെങ്കിലും പ്രത്യേക കാരണങ്ങളുണ്ടോ മുസ്ലിം ക്രിസ്ത്യൻ മതന്യൂനപക്ഷ വെറുപ്പ് മേൽജാതിക്കാരിൽ കൂടുതലായി സംഭവിക്കാൻ? 

ഹിന്ദു എന്ന മതവിചാരവും മതവികാരവും ഹിന്ദു എന്ന നിലക്കുള്ള പ്രതിരോധവും ഉയർന്നജാതിയിൽ കൂടുതലായി ഉണ്ടാവാൻ എന്തെങ്കിലും പ്രത്യേക കാരണങ്ങളുണ്ടോ? 

ജാതീയമായി തങ്ങളനുഭവിച്ച് പോന്ന സുഖസൗകര്യങ്ങൾ തട്ടിത്തെറിപ്പിക്കാൻ വന്ന ക്രിസ്തീയ ഇസ്ലാ മതങ്ങൾക്കെതിരെ മതപരമായി സംഘടിക്കുക, പോരടിക്കുക എന്നത് തങ്ങളുടെ തന്നെ അതിജീവനപ്പോരാട്ടവും നിലനില്പിൻ്റെ പ്രശ്നവും ആണെന്നവർ മനസ്സിലാക്കിയത് കൊണ്ടാവുമോ?

ഉയർന്ന ജാതിക്കാർക്ക് ഒരു സംഘടിത സ്വഭാവം ഉള്ളത് കൊണ്ടാണോ ഹിന്ദു എന്ന തോന്നലും അവരിൽ വേഗം സംഭവിക്കുന്നത്?

അതുകൊണ്ടാണോ, സായിപ്പിനെ കണ്ടാൽ കവാത്ത് മറക്കുന്നത് പോലെ, ഉയർന്നവനാവൻ ഉള്ളിൽ സ്വയം ഒളിച്ചു കൊതിക്കുന്ന ഓരോ അസംഘടിത താഴ്ന്ന ജാതിക്കാരനും എങ്ങിനെയൊക്കെയോ ഉയർന്ന ജാതിക്കാരൻ വിരിക്കുന്ന വലയിൽ ഒരുനിലക്കും പ്രതിരോധിക്കാൻ സാധിക്കാതെ പെട്ടുപോകുന്നത്?

*******

ജാതീയതയിൽ വിശ്വസിച്ച് ജീവിക്കുന്ന ഉയർന്ന ജാതിക്കാർക്ക് താഴ്ന്ന ജാതിക്കരോട് കാര്യമായും വെറുപ്പും അകൽച്ചയും ഉണ്ട്. 

പക്ഷേ അത്  മുസ്ലിം ക്രിസ്ത്യൻ കമ്മ്യൂണിസ്റ്റ്കാരോട് ഉള്ളത് പോലെയല്ല.

മുസ്ലിം ക്രിസ്ത്യൻ കമ്മ്യൂണിസ്റ്റ്കാരോട് ഉള്ളത് വേറെ കോലത്തിൽ ആണ്.

എന്തുകൊണ്ടും താഴ്ന്ന ജാതിക്കരോട് കാണിക്കുന്ന, കാണിക്കാനാവുന്ന അയിത്തത്തിന് തടസ്സം മുസ്ലിം ക്രിസ്ത്യൻ കമ്മ്യൂണിസ്റ്റ് സാന്നിധ്യമാണല്ലോ? 

അതാണ് ഉയർന്ന ജാതിക്കാർക്ക് കാര്യമായും മുസ്ലിം ക്രിസ്ത്യൻ കമ്മ്യൂണിസ്റ്റ്കാരോട് വല്ലാത്ത തീർത്താൽ തീരാത്ത വെറുപ്പ് ഉണ്ടാവാൻ കാരണമായത്. 



തെരുവ് നായ്ക്കളെ കൊന്ന് തീർക്കുക പരിഹാരമല്ല. ഭൂമി മനുഷ്യന് വേണ്ടി മാത്രമല്ല.

ഈ പ്രപഞ്ചവും അതിലുള്ളതും 

നിനക്ക് വേണ്ടിയാണ്. 

ശരിയാണ്.


പക്ഷേ, നിനക്ക് വേണ്ടി മാത്രമല്ല; 

ഓരോ അണുവിനും ഉറുംബിനും 

ആനക്കും വേണ്ടി കൂടിയാണ്. 


നീയും അവയും അകപ്പെട്ട മാനം 

അനുവദിക്കുന്നത്ര, ആവശ്യപ്പെടുന്നത്ര.

******

മനുഷ്യരെ കടിക്കുന്നത് കൊണ്ട് തെരുവ് നായ്ക്കളെ മുഴുവൻ കൊല്ലുകയോ?

എങ്കിൽ എല്ലാം നശിപ്പിക്കുന്ന, പോരാത്തതിന് മനുഷ്യനെയും നശിപ്പിക്കുകയും കൊല്ലുകയും ചെയ്യുന്ന മനുഷ്യനെയും മനുഷ്യനേതാക്കളെയും എന്ത് ചെയ്യണം?

*******

തെരുവ് നായ്ക്കളെ കൊന്ന് തീർക്കുക പരിഹാരമല്ല.

മറ്റ് പരിഹാരങ്ങൾ കാണാൻ ശ്രമിക്കാതെ ഏകപക്ഷീയമായി തലവേദനക്ക് തലവെട്ട് എന്നത് പോലെ പരിഹാരം നിർദ്ദേശിക്കുകയല്ല വേണ്ടത്. 

തലയും നായ്ക്കളും വീണ്ടും പലതിനും പലനിലക്കും പ്രകൃതിയെന്ന വലിയ ശരീരത്തിൻ്റെ സമഗ്രതയിൽ ആവശ്യമുള്ളതാണ്. 

മനുഷ്യരും ഈ ഭൂമിയിലും പ്രകൃതിയിലും മറ്റേതൊരു ജീവിയും പോലെ ഒരു ജീവി മാത്രം. 

ഈ ഭൂമിയും പ്രകൃതിയും മനുഷ്യകേന്ദ്രീകൃതമല്ല. 

ഈ ഭൂമി മനുഷ്യന് വേണ്ടി മാത്രം എന്ന് കരുതരുത്.

ഈ ഭൂമി തെരുവ് നായ്ക്കൾക്കും ഉറുംബിനും പാമ്പിനും കൂടിയുള്ളതാണ്.

അതിജീവിക്കുന്നവൻ അതിജീവിക്കുന്നത്ര അതിജീവിക്കും.

നിലവിൽ മനുഷ്യൻ മാത്രം കൂടുതൽ അതിജീവിക്കുന്നു.

മനുഷ്യരിൽ ചിലരെങ്കിലും സർവ്വതിനെയും ഉൾക്കൊണ്ട് ചിന്തിച്ച് തിരുമാനമെടുക്കാൻ ശ്രമിക്കുന്നു എന്ന് മാത്രം...

ഇത് ആരാൻ്റെ അമ്മക്ക് ഭ്രാന്ത് വന്നപ്പോൾ പറയുന്നത് പോലെ പറയുന്നതല്ല. 

ഇത് നമ്മിലാരെയും തെരുവ് നായ്ക്കൾ ആക്രമിക്കാത്തത് കൊണ്ട് മാത്രം പറയുന്നതല്ല 

*****

നായ കടിക്കുന്നതും കോടതി തീരുമാനവും മരുന്ന് മാഫിയകളും തമ്മിൽ ഒരു ബന്ധവുമില്ല.

നായ കടിച്ചാൽ കൊടുക്കുന്ന മരുന്ന് കമ്പനികളുടെ മാഫിയക്ക് വേണ്ടി തെരുവ് നായയെ കൊല്ലേണ്ട എന്ന് സുപ്രീം കോടതി തീരുമാനിക്കുമെന്ന ചെറിയ വർത്തമാനം ഇക്കാര്യത്തിൽ പറയരുത്.

അങ്ങനെ പറഞാൽ അത് വല്ലാത്തൊരു മുൻവിധി പറയലാവും.

തെരുവ് നായയുടെ കാര്യത്തിൽ മരുന്ന് മാഫിയയുടെ സ്വാധീനമല്ല.

പകരം, സുപ്രീം കോടതി അങ്ങനെയൊരു അനുവാദം കൊടുത്താൽ അത് മുഴുവൻ ഇന്ത്യക്കും കൊടുക്കുന്ന അനുവാദമാണ്.

അത്തരമൊരു അനുവാദം ഉണ്ടാക്കുന്ന പ്രത്യാഘാതം നായ്ക്കളുടെ കാര്യത്തിൽ വല്ലാത്തതായിരിക്കും. 

മനുഷ്യൻ മാത്രം എല്ലാം തീരുമാനിക്കുന്ന ലോകത്ത്, മനുഷ്യന് വേണ്ടി മാത്രം മനുഷ്യൻ എല്ലാം തീരുമാനിക്കുന്ന ലോകത്ത് എല്ലാ മനുഷ്യരും കൂടി ആരോരും ഒന്നും ചോദിക്കാനില്ലാത്ത തെരുവ് നായ്ക്കളെ ഒന്നടങ്കം അങ്ങ് കൊന്നുതള്ളും.

ഫലത്തിൽ നായ്ക്കളുടെ വംശനാശം വരെ ക്രമേണ സംഭവിക്കുകയും ചെയ്യും.

Sunday, January 28, 2024

വിഷം ഉള്ളിൽ ചെന്നവൻ അറിയുന്നില്ല....

മതം മനുഷ്യനെ മയക്കുന്ന ലഹരിയാണ് (കറുപ്പാണ്) എന്ന് മാർക്സ് പറഞ്ഞത് എത്രവലിയ ശരി. 

ഇന്നത്തെ ഇന്ത്യയേക്കാൾ വലിയ തെളിവ് ആ പറഞ്ഞതിന് വേണ്ടതുണ്ടോ?

*******

മാർക്സ് പറഞ്ഞത് മധ്യകാല യൂറോപ്പിനെ കണ്ടാണ്. 

ഏറെക്കുറേ മധ്യകാല യൂറോപ്പിൻ്റെ അവസ്ഥയിലേക്ക് ഇന്ത്യ വളർന്നുവരികയാണ്. 

യൂറോപ്പിൻ്റെ  മധ്യകാല അവസ്ഥയിലേക്ക് എത്താൻ പോലും ഇന്ത്യക്ക് ഏറെ ദൂരം താണ്ടാനുണ്ട്. 

കേരളമൊഴികെ.

ഏറിയാൽ ദക്ഷിണേന്ത്യയും. 

*******

വിഷം ഉള്ളിൽ ചെന്നവൻ അറിയുന്നില്ല തൻ്റെയുള്ളിൽ വിഷം നിറഞ്ഞ വിവരം. 

അതാണ് വർഗീയതയും തീവ്രതയും അസഹിഷ്ണുതയും വെറുപ്പും വിദ്വേഷവും. 

സ്വയം ചവച്ചരക്കാനും ചവച്ചരച്ച്  വിഴുങ്ങാനും അറിയാത്തവൻ്റെ വായയിൽ ഭക്ഷണം വെച്ചുകൊടുത്തിട്ട് എന്തുകാര്യം?

ഭാഗം 2: അഖണ്ഡഭാരതമെന്ന ലക്ഷ്യം നേടേണ്ടതില്ലേ?

രാമജന്മഭൂമിയിൽ രാമക്ഷേത്രം പൂവണിഞ്ഞു.

എങ്ങിനെ, എന്തുകൊണ്ട് അതിന് സാധിച്ചു. 

ഇന്ത്യ നാം സ്വപ്നം കാണുന്ന അഖണ്ഡഭാരതമല്ലാത്തത് കൊണ്ട് സാധിച്ചു.

അങ്ങനെയാവുമ്പോൾ യഥാർഥത്തിൽ അഖണ്ഡഭാരതമെന്ന ലക്ഷ്യം നേടേണ്ടതില്ലേ?

ഉണ്ട്.

പക്ഷേ, ലോകാ സമസ്താ സുഖിനോ ഭവന്തുവും വസുധൈവ കുടുമ്പകവും പറയുന്ന  അഖണ്ഡഭാരതമെന്ന ലക്ഷ്യം എങ്ങിനെ നേടും?

അഖണ്ഡഭാരതമെന്ന ലക്ഷ്യം നേടാൻ ആര് മുൻകൈ എടുക്കും?

നിലവിലെ സാഹച്യത്തിൽ ഗാന്ധാര ദേശമായ അഫ്ഗാനിസ്ഥാനും സിന്ധു സംസ്കാര പ്രദേശമായ പാക്കിസ്ഥാനും ബ്രഹ്മപുത്ര ഒഴുകുന്ന ബംഗ്ലാദേശും അഖണ്ഡഭാരതമെന്ന ലക്ഷ്യത്തിന് വേണ്ടി മുൻകൈ എടുക്കില്ല.

ഏകസത്യാവാദത്തിൽ കുടുങ്ങിയ, അവസാനവാദ മതവിശ്വാസികൾക്ക് മേൽക്കോയ്മയുള്ള ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പാക്കിസ്ഥാനും ബംഗ്ലാദേശും അഫ്ഗാനിസ്ഥാനും നിലവിലെ അവസ്ഥയിൽ മുൻകൈ എടുക്കില്ല. 

എന്നാലോ, നാം അഭിമാനം കൊള്ളുന്ന ലോകാ സമസ്ത സുഖിനോ ഭവന്തുവും വസുധൈവ കുടുമ്പകവും പറയുന്ന ആർഷഭാരത സംസ്കാരത്തിൻ്റെ സകല ചരിത്രവഴികളും സിന്ധുവും മോഹൻജദാരോ ഹാരപ്പ പോലുള്ളവയുടെ തിരുശേഷിപ്പുകളും സ്ഥലങ്ങളും ഓർമ്മകളും നിറഞ്ഞ് കിടക്കുന്നത് പാക്കിസ്ഥാനിലും, പിന്നെ ബ്രഹ്മപുത്രയുമായി ബന്ധപ്പെട്ടത് മുഴുവൻ ബംഗ്ലാദേശിലുമാണ്. 

ഭാരതീയരായ നാം മാത്രം വിഭാവനം ചെയ്യുന്ന അഖണ്ഡഭാരതം എന്നത് അടിസ്ഥാനപരമായും നാനാത്വത്തിൽ ഏകത്വവും വൈവിധ്യവും ബഹുസ്വരതയും ലോകം മുഴുക്കെ ഒന്നാവുന്നത്  ലക്ഷ്യംവെച്ചുള്ളത് കൂടിയാണ്. 

കാരണം, ഇന്ത്യയുടേതതെന്ന് നാം കരുതുന്ന ഹൈന്ദവത ബഹുസ്വരതയുടെ മാത്രമായ വൈവിധ്യവും നാനാത്വത്തിൽ ഏകത്വവും വിളിച്ചോതുന്ന എല്ലാറ്റിനെയും തണൽ നൽകി ഒരുമിച്ച് നിർത്തുന്ന ഒരു ബൃഹത്തായ ബഹുസ്വര സംസ്കാരം മാത്രം.

മാത്രവുമല്ല, പ്രധാനമായും അഖണ്ഡഭാരതം എന്നത് ഇന്ത്യയും ഇന്ത്യയിലെ ജനങ്ങളും കൊണ്ടുനടക്കുന്ന സങ്കല്പവും ആഗ്രഹവും മാത്രം. 

നിലവിലെ, ഇന്ത്യ തന്നെയായ, ഇന്ത്യ തന്നെയായിരുന്ന നിലവിലെ പാക്കിസ്ഥാനും ബംഗ്ലാദേശിനും അഫ്ഗാനിസ്ഥാനും അഖണ്ഡഭാരതമെന്നത് കേട്ടുകേൾവി പോലുമില്ലാത്ത സംഗതി.

അതുകൊണ്ട് തന്നെ അഖണ്ഡഭാരതത്തിനു വേണ്ടി എന്തെങ്കിലും മുൻകൈ എടുക്കേണ്ടതും അഖണ്ഡഭാരതം സാധിക്കാനുള്ള വഴി ഏതുവിധേനയും അന്വേഷിച്ച് കണ്ടെത്തേണ്ടതും ഇന്ത്യയും ഇന്ത്യയിലെ ജനങ്ങളും ഇന്ത്യൻ രാഷ്ടീയനേതൃത്വവും മാത്രം.

പക്ഷേ, നിലവിലുള്ള ഇന്ത്യയും ഇന്ത്യൻ ജനതയും ഭരണകൂടവും ഭരണപക്ഷപാർട്ടിയും ഏതെങ്കിലും നിലക്ക് അങ്ങനെയൊരു അഖണ്ഡഭാരതം യഥാർഥത്തിൽ ഇപ്പോൾ സംഭവിക്കാൻ ആഗ്രഹിക്കുമോ? 

നിലവിലുള്ള ഇന്ത്യയും ഇന്ത്യൻ ഭരണകൂടവും ഭരണപക്ഷപാർട്ടിയും ഏതെങ്കിലും നിലക്ക് അഖണ്ഡഭാരതം എന്ന ലക്ഷ്യത്തിന് വേണ്ടി നിലവിലുള്ള ഇന്ത്യൻ സാഹചര്യം തങ്ങൾക്ക് പൂർണമായും അനുകൂലമായ സ്ഥിതിക്ക് എന്തെങ്കിലും മുൻകൈ എടുക്കുമോ?

വല്ലനിലക്കും പാക്കിസ്ഥാനും ബംഗ്ലാദേശും അഫ്ഗാനിസ്ഥാനും മുൻകൈ എടുക്കുന്നുവെന്ന് തന്നെ വെക്കുക. 

അങ്ങനെയായാൽ പോലും അഖണ്ഡഭാരത സങ്കല്പം രായ്ക്കുരാമാനം പറയുന്ന ഇന്നത്തെ ഇന്ത്യയും ഇന്ത്യയുടെ ഭരണപക്ഷപാർട്ടിയും ആ അഖണ്ഡഭാരത ലക്ഷ്യസാക്ഷാൽക്കാരത്തിന് വേണ്ടി തയ്യാറാവുമോ, മുൻകൈ എടുക്കുംവിധം തയ്യാറാവുമോ?

ഇല്ലെന്നാണ് തോന്നുന്നത്. 

കാരണം, നിലവിൽ അവരറിയുന്ന ഒരുകുറേ പ്രധാനപ്പെട്ട കാര്യങ്ങളുണ്ട്. 

ഇന്ത്യയെ വിഭജിച്ചില്ലായിരുന്നെങ്കിൽ ഇന്ന് ഇന്ത്യ ഭരിക്കുന്ന അവർക്ക് ഇന്ത്യ ഭരിക്കാനാവില്ലായിരുന്നുവെന്ന്.

ഇന്ത്യയെ വിഭജിച്ചില്ലായിരുന്നെങ്കിൽ ഇന്ന് ഇന്ത്യ അവർക്ക് ഭൂരിപക്ഷം കിട്ടി ഭരിക്കാനാവും വിധം പാകമാവില്ലായിരുന്നുവെന്ന്.

ഇന്ത്യയെ വിഭജിച്ചില്ലായിരുന്നെങ്കിൽ ഇന്ത്യ ഭരിക്കുന്ന അവർക്ക് ഇപ്പോൾ ചെയ്യുന്നത് ചെയ്യാനാവില്ലായിരുന്നുവെന്ന്.

പാക്കിസ്ഥാനും ബംഗ്ലാദേശും കൂടിയ ഇന്ത്യയിലെ മുസ്ലിംകളുടെ ജനസംഖ്യാബലം എന്തായിരിക്കുമെന്ന്.

ഇന്ത്യാവിഭജനം യഥാർഥത്തിൽ അന്തിമവിശകലനത്തിൽ അവർക്കാണുപയോഗപ്പെട്ടതെന്ന്. 

ഇന്ത്യാവിഭജനം യഥാർഥത്തിൽ അവർക്കുള്ള ആവശ്യവും സൗകര്യവുമാണ് സാധിച്ചുകൊടുത്തതെന്ന്. 

അഖണ്ഡഭാരതം സാക്ഷാൽക്കാരിച്ചാൽ ഇന്ത്യയുടെ സ്ഥിതി ഇന്നത്തേത് പോലെയായിരിക്കില്ലെന്ന്.

മുസ്ലിംകൾ, അറുപത് കോടിയിലധികം വരുന്ന ജാതീയതയുടെ വിഭജനമില്ലാത്ത മുസ്ലിംകൾ, കരുത്തുള്ള നിർണായകശക്തി ഇന്ത്യയിൽ ആയിരിക്കുമെന്ന്. അപ്പോൾ രാമക്ഷേത്രവും പറഞ്ഞ് ഇപ്പോൾ കളിക്കുന്ന കളിയൊന്നും കളിക്കാൻ കഴിയില്ലായിരുന്നുവെന്ന്.

തങ്ങൾ ഇപ്പോൾ നടത്തുന്ന, ഇനിയും നടത്താനിരിക്കുന്ന തേരോട്ടത്തിന് അത് എന്നെന്നേക്കുമായി എന്നേ തിരശ്ശീല വീഴ്ത്തിയിരുന്നേനെയെന്ന്. 

അഖണ്ഡഭാരതം യഥാർഥത്തിൽ ലക്ഷ്യം വെക്കുന്നുവെങ്കിൽ, 

അങ്ങനെയൊരു അഖണ്ഡഭാരതം ഇന്ത്യാവിഭജനം നടക്കാതെ നിലനിന്നിരുന്നുവെങ്കിൽ, 

അല്ലെങ്കിൽ അഖണ്ഡഭാരതം ഇന്ന് സംഭവിച്ചാൽ,

യഥാർഥത്തിൽ എന്ത് സംഭവിക്കുമെന്നത് നിലവിലെ ഭരണകൂട പാർട്ടിയെ യഥാർഥത്തിൽ പേടിപ്പെടുത്തുന്നത് മാത്രം. 

അങ്ങനെ വരുമ്പോൾ യഥാർഥത്തിൽ ഭാരതം അഖണ്ഡമായിരിക്കുന്നതിനെ ഭയക്കുന്നതാരായിരിക്കും?

ഭാരതം അഖണ്ഡമായിരിക്കുന്നതിനെ യഥാർഥത്തിൽ ഉള്ളാലെ ഭയക്കുന്നവർ തന്നെ വെറും വെറുതേ നാക്ക് കൊണ്ട് അഖണ്ഡഭാരതം എന്നത് പറഞ്ഞുകൊണ്ടിരിക്കുന്നതിൻ്റെ ഭോഷകാണ് നാം ഇപ്പോൾ കേട്ടു കൊണ്ടിരിക്കുന്നത്, കണ്ടുകൊണ്ടിരിക്കുന്നത്.

********

കളവ് മാത്രം പറയുന്നവർക്ക് സത്യം കളവായ് മാറും. 

കളവ് കൊണ്ട് മാത്രം കിട്ടിയ അധികാരം അവർ കളവ് കൊണ്ട് മാത്രം നിലനിർത്തും. 

*******

പഴയ കാലത്ത് എന്തൊക്കെയോ എവിടെയൊക്കെയോ നടന്നിട്ടുണ്ട്. 

ലോകത്താകമാനം തന്നെ. 

അതൊക്കെ മനുഷ്യൻ അത്രയ്ക്ക് വളർന്നിട്ടില്ലാത്ത കാലത്തിൻ്റെ പ്രത്യേകത. 

ബുദ്ധിയുറക്കാത്ത കുഞ്ഞുപ്രായത്തിൽ ചെയ്തതിനു മുഴുവൻ കണക്ക് പറഞ്ഞ് പ്രതികാരം വീട്ടുകയല്ല മുതിർന്നാൽ ചെയ്യുക.

അതൊക്കെ ഇന്ന് പോയി ചികഞ്ഞ് നടന്ന്, പശ്ചാത്തലത്തിൽ നിന്നും അടർത്തിയെടുത്ത്, എണ്ണിയെണ്ണിപ്പറഞ്ഞ് വർത്തമാനകാലത്തിൽ പ്രതികാരം വീട്ടാൻ നടക്കുന്നവരുടെ മനോനിലവാരം വല്ലാത്തത് തന്നെയാണ്. അവർക്ക് അഖണ്ഡഭാരതമെന്ന ലക്ഷ്യം വെക്കാനും സാക്ഷാൽക്കരിക്കാനും സാധിക്കില്ല.

ഇന്ത്യയ്ക്കുള്ളിലെ നാട്ടുരാജാക്കന്മാർ തന്നെ എത്രയോ യുദ്ധങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ചെയ്തു നശിച്ചു, നശിപ്പിച്ചു.

അതൊക്കെയും പുതിയ വെറുപ്പിൻ്റെയും വിദ്വേഷത്തിൻ്റെയും പുസ്തകത്തിൽ ആരുടെ കണക്കിൽ വെക്കും?

ഹിരോഷിമയിൽ ബോംബിട്ട് നശിപ്പിച്ച അമേരിക്കക്കാരോട് ജപ്പാന് പോലും ഇങ്ങനെയിത്രക്ക് കടുത്ത വെറുപ്പിൻ്റെയും വിദ്വേഷത്തിൻ്റെയും വികാരം കാണുന്നില്ല.

ഭരണകൂടപാർട്ടി രാഷ്ടീയലാഭം മാത്രം ലക്ഷ്യംവെച്ച് ചെയ്യുന്ന കൊടുംക്രൂരതകൾക്ക് ഭാരതീയ വിശ്വാസദർശനവും അതിൻ്റെ വിശാലതലവും തമ്മിൽ ഒരു ബന്ധവും ഇല്ല. ലോകാ സമസ്ത സുഖിനോ ഭവന്തുവും വസുധൈവ കുടുമ്പകവുമായും ഒരു ബന്ധവും ഇല്ല.



സ്വാതന്ത്ര്യം ഭോഗിക്കുന്നതിലല്ല, ഭോഗിക്കാനല്ല.

സ്വാതന്ത്ര്യം ഭോഗിക്കുന്നതിലല്ല, ഭോഗിക്കാനല്ല. 

ഭോഗിക്കേണ്ടിവരുന്നവൻ ഭോഗിക്കുന്നതിൻ്റെ അടിമ. 

ഭോഗിക്കേണ്ടി വരാത്തതും വരാത്തത്രയും സ്വാതന്ത്ര്യം.

സ്വാതന്ത്ര്യം എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമാണെന്ന് കരുതി അടിച്ചുപൊളിച്ചു ജീവിക്കുന്ന വഴിയിൽ നിങൾ ഒരായിരം ആവശ്യങ്ങളുടെ അടിമകളാവും. 

ആവശ്യങ്ങളെ ചുരുക്കുന്നത്രയാണ് നിങ്ങളുടെ സ്വാതന്ത്ര്യം. 

ആവശ്യങ്ങളെ കൂട്ടുന്നത്ര അവ നിവർത്തിക്കാനുള്ള ജോലിയും വിധേയത്വവും നൽകുന്ന അസ്വാതന്ത്ര്യം.

Thursday, January 25, 2024

മനുഷ്യനുള്ള അറിവ്

ഒന്നുമറിയില്ല.

വാക്ക് എന്തറിയാൻ, 

അതുച്ചരിച്ചവനല്ലാതെ.

കേൾക്കുന്നവനുണ്ടെങ്കിൽ അവനുമല്ലാതെ.


നിസ്സഹായത മാത്രം.

നിസ്സാരത തോട്ടറിയുക മാത്രം.

അശക്തി മാത്രം ശക്തി.

അറിവുകേട് മാത്രം അറിവ്.

ആയതിനുള്ളിൽ ആയി മാത്രം.

ആവും പോലെ ആയി മാത്രം.


തിരയിളക്കമുണ്ട്,

വേലിയേറ്റവും വേലിയിറക്കമുണ്ട്,

ഉയർച്ചതാഴ്ചകളുണ്ട്,

ഉന്തും തള്ളും ബഹളവും ഉണ്ട്.

മുൻപിലേക്കും പിറകിലേക്കുമെന്നുണ്ട്. 

താഴെയും മുകളിലുമുണ്ട്. 


കുടുങ്ങിയായിരിക്കുന്ന മാനം തന്നെ

യാത്രചെയ്യുന്ന വാഹനം.


കുടുങ്ങിയായിരിക്കുന്ന മാനം തന്നെ

കിടന്ന് നീന്തുന്ന കടൽ.


എങ്ങോട്ട് എങ്ങിനെ പോയാലും

മാനത്തിനുള്ളിൽ.


ഉള്ളിൽ കിടന്ന് എത്ര ധൃതിപ്പെട്ടാലും 

മാനത്തിനുള്ളിൽ,

മാനത്തിൻ്റെ വേഗതയിൽ.


എത്രയെങ്ങോട്ട് മുഖംതിരിഞ്ഞിരുന്നാലും

മാനം തരുന്ന ദിശയിലേക്ക് മാത്രം ഗതി. 

മാനം തരുന്ന മുഖം മാത്രം

മാനത്തിൻ്റെ മുഖം മാത്രം

മുഖം

********

എല്ലാ അറിവും മനുഷ്യജീവിതത്തിന് വേണ്ട അറിവ് മാത്രം. 

മറിച്ചെങ്ങിനെ തോന്നിയാലും അതിനപ്പുറമില്ല.

അറിവ് മുഴുവൻ ജീവിതം സുഖകരമാക്കാനുള്ള അറിവ് മാത്രം.

മറിച്ചെങ്ങിനെ തോന്നിയാലും അതിനപ്പുറമില്ല.


പ്രാപഞ്ചികബോധവും പ്രാപഞ്ചികജ്ഞാനവുമൊക്കെ ജീവിതത്തിനും ജീവിതസൗകര്യത്തിനും മാത്രം. 

അത്രമാത്രം, അതിനുമാത്രം ഉതകുന്നത്. 


മാനത്തിനുള്ളിൽ കുടുങ്ങി സാധിക്കുന്നത് മാത്രം,  ജീവിതം സാധിക്കാനുള്ളത് മാത്രം അറിയുന്നു, ചെയ്യുന്നു. കുടുങ്ങിയ മാനം അനുവദിക്കുന്നത്ര. മറിച്ചെങ്ങിനെ തോന്നിയാലും അതിനപ്പുറമില്ല.


മാനം മുട്ടുന്നിടം, കാഴ്ച മുട്ടുന്നിടം ആകാശം, മതം, വിശ്വാസം. 


ഉണ്ടെങ്കിലുള്ള ദൈവത്തെ അറിയാനാവുന്ന അറിവില്ല. 

എത്ര അറിഞ്ഞെന്ന് പറഞ്ഞാലും, 

എത്ര അറിയാമെന്നും അറിയാനാവുമെന്നും പറഞ്ഞാലും 

ഉണ്ടെങ്കിലുള്ള ദൈവത്തെ അറിയാനാവുന്ന അറിവില്ല.


ഉണ്ടെങ്കിലുള്ള ദൈവത്തെ അറിയാനാവുന്ന കരുത്തും അറിവുമില്ലെന്നറിയാം. 

ഓരോരുവനുമറിയാം. 

ബാക്കിയെല്ലാം വെറും അവകാശവാദങ്ങൾ മാത്രം. 


ഉണ്ടെങ്കിലുള്ള ദൈവത്തെ അറിയാനാവുന്ന കരുത്തും അറിവും ആർക്കുമില്ലെന്ന് ഉണ്ടെങ്കിലുള്ള ദൈവത്തിനുമറിയാം. 


അതിനാൽ തന്നെ, 

ഉണ്ടെങ്കിലുള്ള ദൈവത്തെ അറിയാത്തതിൽ ഭയക്കാനില്ല. 

ഉണ്ടെങ്കിലുള്ള ദൈവത്തെ അറിയാൻ ശ്രമിക്കേണ്ടതില്ല. 

ഉണ്ടെങ്കിലുള്ള ദൈവത്തെ അറിയുക ആർക്കും ബാധ്യതയില്ല.

ഉണ്ടെങ്കിലുള്ള ദൈവത്തെ അറിയാമെന്ന് ആരും അവകാശവാദം ഉണ്ടാക്കേണ്ടതുമില്ല 

കാരണം, 

ആർക്കും എന്തിനുമുള്ള ശേഷിയും കരുത്തും ബുദ്ധിയും ഉണ്ടെങ്കിലുള്ള ദൈവം കൊടുത്തത് മാത്രം. 

ആ ശേഷിയും കരുത്തും ബുദ്ധിയും 

സ്വന്തം മാനം മുറിച്ച് കടക്കാൻ മാത്രമുള്ളതല്ല. 

സർവ്വമാനങ്ങൾക്കും ഉടയവനായ സർവ്വമാനങ്ങൾക്കുള്ളിലും പുറത്തുമായ ദൈവത്തെ അറിയാൻ മാത്രമുള്ളതല്ല.

ആ ശേഷിയും കരുത്തും ബുദ്ധിയും 

അത്രയേ ഉള്ളൂവെന്നും 

അതെത്രയുണ്ടെന്നും 

ഉണ്ടെങ്കിലുള്ള ദൈവത്തിന് അറിയാതെ പോകില്ല.


എന്നിരിക്കെ, 

എന്തിന് പരസ്പരം ദൈവത്തിൻ്റെ പേരിൽ, 

ദൈവത്തിന് വേണ്ടി 

തർക്കിക്കണം, കലഹിക്കണം, പോരടിക്കണം ?


ഉണ്ടെങ്കിലുള്ള ദൈവത്തെ എങ്ങിനെ സങ്കൽപിച്ചാലും അത് ഓരോരുവനും സാധിക്കുന്ന സാധ്യതയും കഴിവും വെച്ച് സാധിക്കുന്നത്ര മാത്രമെന്നത് ഉണ്ടെങ്കിലുള്ള ദൈവത്തിനറിയും. 


അതുകൊണ്ട് തന്നെ ദൈവത്തെ കുറിച്ച എല്ലാ സങ്കല്പങ്ങളും ഒരുപോലെ തെറ്റ്. 


എല്ലാം ഒരുപോലെ  തെറ്റെന്ന് പറയുന്നതിനേക്കാൾ ശരിയാണ് 

എല്ലാം തെറ്റെന്നത് കൊണ്ട് മാത്രം എല്ലാം ശരിയെന്നത്.


കാരണം, 

ഉണ്ടെങ്കിലുള്ള ദൈവം ഒരോരുത്തനിലും ചുരുങ്ങുന്നു. 

ഓരോരുത്തനും വികസിച്ച് എത്താവുന്നതും ഉണ്ടെങ്കിലുള്ള ദൈവം.

ഒന്നും ദൈവത്തെ സംബന്ധിച്ചേടത്തോളം തെറ്റെന്ന് വരാതെ.  

ഉണ്ടെങ്കിലുള്ള ദൈവത്തിന് തെറ്റും ശരിയും ഇല്ല. 

അഥവാ തെറ്റും ശരിയും ഉണ്ടെങ്കിലുള്ള ദൈവത്തിൽ നിന്ന് മാത്രം.

തെറ്റിനും ശരിക്കും ഉടമസ്ഥൻ ഉണ്ടെങ്കിലുള്ള ദൈവം മാത്രം.

അത്രക്ക് ചെറുതാണ് എല്ലാം.

അത്രയ്ക്ക് ഒന്നും അറിയാതെയാണ് എല്ലാം 

അത്രയ്ക്ക് ഒന്നും മനസ്സിലാവാനാവാതെയും അറിയാനാവാതെയുമാണ് എല്ലാം.

*******

വാക്കിൻ്റെ അർത്ഥം ആ വാക്കിൻ്റെ അഹങ്കാരം. 

ഞാൻ ഒരു വാക്കെങ്കിൽ ഞാൻ എന്ന വാക്കിൻ്റെ അർത്ഥം എൻ്റെ അഹങ്കാരം. 

ഏത് വാക്കിൻ്റെയും അർത്ഥം അതുച്ചരിച്ചവൻ്റെ ഉദ്ദേശം, അഹങ്കാരം. 

എൻ്റെ അഹങ്കാരം ദൈവത്തിൻ്റെ മാത്രം അഹങ്കാരം.


Monday, January 22, 2024

ഭാരതീയത തിരിച്ചുപിടിക്കാനുള്ള പ്രതിരോധം

ഭാരതീയത തിരിച്ചുപിടിക്കാനെന്ന് പറഞ്ഞുള്ള പ്രതിരോധം ഫലത്തിൽ 

സെമിറ്റിക് മതങ്ങളെ അനുകരിക്കലായി. 

സെമിറ്റിക് മതങ്ങളുടെ കോപ്പിയായി മാറലായി. 

പ്രതിരോധിച്ച് പ്രതിരോധിച്ച് സ്വയം ഇല്ലാതാവലായി, 

പ്രതിരോധിക്കാൻ വേണ്ടി ചുറ്റുമിടുന്ന തീ  

സ്വയം കത്തിയെരിയാനുള്ളതും 

ഉണ്ടായിരുന്ന വെള്ളവും വറ്റിച്ചുകളയുന്നതുമായി. 

*********

വർഗീയതയും വെറുപ്പും അങ്ങനെ. ആവുന്നത്ര ഒളിഞ്ഞുനിൽക്കും. 

ഇപ്പോഴത് ഏറെക്കുറെ തലപുറത്തിട്ടിരിക്കുന്നു. 

എപ്പോൾ മുതൽ? 

എന്തുകൊണ്ട്? 

കേന്ദ്രത്തിലുള്ള അധികാരത്തിൻ്റെ ധൈര്യം കണ്ടപ്പോൾ. 

അല്ലെങ്കിലും അതങ്ങനെയാണ്. 

തെമ്മാടിത്തവും തെറിയും നടത്തുക അതിനുപ പറ്റിയ കൂട്ടത്തിൻ്റെ ധൈര്യവും പിന്തുണയും കിട്ടുമ്പോഴാണ്.

*******

ഇന്ത്യയിൽ നിന്ന് നാം ഇന്ത്യയെ കുറിച്ച് പറയുകയല്ലേ വേണ്ടത്?

തിരുത്താനും ഉണർത്താനും. 

നമുക്ക് ഇന്ത്യയെ അല്ലേ നന്നാക്കാനും ഉയർത്താനും ഉള്ളതും സാധിക്കേണ്ട്തും? 

ഇന്ത്യയിൽ മറ്റ് നാട്ടുകാർ ഇല്ലാത്ത സ്ഥിതിക്ക് ആ മറ്റുനാട്ടുകാരെയും അവരുടെ നാടിനെയും കുറിച്ച് ഇവിടെ നിന്ന് കുറ്റം പറയുന്നത് കൊണ്ട് എന്ത് കാര്യം.

ഏറിയാൽ ആത്മരതിക്ക് ഉപയോഗപ്പെടും.

എന്നല്ലാതെ കേൾക്കേണ്ട ചെവിയിൽ എത്തില്ല.

*******

മറ്റുള്ളവർ, മറ്റു ദേശക്കാർ മുഴുവൻ മോശമായിരിക്കുന്നു, തെറിപറയുന്നു എന്ന് ഏകപക്ഷീയമായി ആരോപിക്കുന്നു പുതിയ ഇന്ത്യ.

അതുകൊണ്ട് നമ്മളും മോശമാവും തെറിപറയും എന്ന് പറയുകയും വാശിപിടിക്കുകയും ചെയ്യുന്നു പുതിയ ഇന്ത്യ. 

അങ്ങനെ സ്വയം മോശമാകുന്നതിനും തെറിപറയുന്നതിനും ന്യായം കാണുകയും പറയുകയും ആണ് പുതിയ ഇന്ത്യ. 

********

മതമല്ലാത്ത ഹിന്ദു സംസ്കാരം.

മതമല്ലെന്ന് എല്ലാവരും ഒരുപോലെ സമ്മതിക്കുന്ന ഹിന്ദുസംസ്കാരം. 

മത മാകാനുള്ള ഏക ശിലയോ ആധാരമോ സ്ഥാപകനോ ഇല്ലാത്ത ഹിന്ദുസംസ്ക്കാരം. 

ഇപ്പോൾ ആ ഹിന്ദുസംസ്കാരം മതത്തെക്കാൾ മൂർച്ചയുള്ള മതമാകുന്നുതാണ് അപകടം. 

കാരണം, മതപരമായ, നിർബന്ധമായും പിന്തുടരേണ്ട നിയന്ത്രണവും പാഠവും മാതൃകയും എവിടെയും ഹിന്ദു സംസ്കാരത്തിൽ ഇല്ല.  

ആർക്കും എങ്ങിനെയും ആവാം, ആവാതിരിക്കാം ഹിന്ദുമതമായി തീരുന്ന ഹിന്ദു സംസ്കാരത്തിൽ. 

ബാക്കിയുള്ള മതങ്ങൾക്ക് അങ്ങനെയുണ്ട്. മതപരമായ, നിർബന്ധമായും പിന്തുടരേണ്ട നിയന്ത്രണവും പാഠവും മാതൃകയും ഉണ്ട്. എല്ലാറ്റിനും ആധാരമായ ചിലതുണ്ട്. അതിൽ ആർക്കും എങ്ങനെയും ആയിക്കൂടാ.

അതുകൊണ്ട് തന്നെ ഒരു ന്യായവുമില്ലാത്ത കുറേ ഭീകരത യഥാർഥത്തിൽ ഇല്ലാത്ത ഹിന്ദുസംസ്കാരത്തെ മതമാക്കിയാൽ ഉണ്ടാവും. 

അത് ഇപ്പോൾ വർത്തമാനകാല ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. 

വിചാരമില്ലാത്ത വെറും വികാരം കൈമുതലാക്കിക്കൊണ്ട് നടക്കാവുന്ന ഭീകരത.

ഒരു വേദത്തിലും ഗ്രന്ഥത്തിലും പരാമർശിച്ചിട്ടില്ലാത്ത ഹിന്ദുമതത്തിൻ്റെ പേരിൽ ഇങ്ങനെയൊക്കെ ഭീകരത ഉണ്ടാവും. 

അങ്ങനെ ഉണ്ടാവുമ്പോൾ ആരും ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഇല്ലാതെ വരും. 

ആർക്കും ഒന്നും പറഞ്ഞ് തിരുത്താനും സാധിക്കാതെ വരും.

********

മതം മനുഷ്യനെ മയക്കുന്ന ലഹരിയാണ് (കറുപ്പാണ്) എന്ന് മാർക്സ് പറഞ്ഞത് എത്രവലിയ ശരി. 

ഇന്നത്തെ ഇന്ത്യയേക്കാൾ വലിയ തെളിവ് ആ പറഞ്ഞതിന് വേണ്ടതുണ്ടോ?

******

വർഗീയതയും വെറുപ്പും അങ്ങനെ. ആവുന്നത്ര ഒളിഞ്ഞുനിൽക്കും. 

ഇപ്പോഴത് ഏറെക്കുറെ തലപുറത്തിട്ടിരിക്കുന്നു. 

എപ്പോൾ മുതൽ? 

എന്തുകൊണ്ട്? 

കേന്ദ്രത്തിലുള്ള അധികാരത്തിൻ്റെ ധൈര്യം കണ്ടപ്പോൾ. 

അല്ലെങ്കിലും അതങ്ങനെയാണ്. 

തെമ്മാടിത്തവും തെറിയും നടത്തുക അതിനുപ പറ്റിയ കൂട്ടത്തിൻ്റെ ധൈര്യവും പിന്തുണയും കിട്ടുമ്പോഴാണ്.

ഭാഗം 1: അഖണ്ഡഭാരത ലക്ഷ്യം നേടേണ്ടതില്ലേ?

അഖണ്ഡഭാരത ലക്ഷ്യം നേടേണ്ടതില്ലേ?

വലിയൊരു ചോദ്യമാണ്.

അതിനിടയിൽ രാമജന്മഭൂമിയിൽ രാമക്ഷേത്രം പൂവണിഞ്ഞു.

ഒരുകാലത്ത് അമ്പലം തകർത്തിട്ടുണ്ടാവും. അക്കാര്യത്തിൽ, അതിനെ നിഷേധിച്ചുകൊണ്ട് എന്തിന് നാം തർക്കിക്കണം? 

ഏതോ കാലത്ത് അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല എന്ന് തീർത്തുപറയാൻ മാത്രം സംശുദ്ധവും കൃത്യവും ആയിരുന്നില്ല അക്കാലങ്ങളിൽ ഉണ്ടായിരുന്ന മനുഷ്യസംസ്കാരവും വിശ്വാസ രീതികളും.

അതേ പഴയ കാലത്ത് അതേ തകർത്ത അമ്പലത്തിന് മേൽ പള്ളി ഉണ്ടാക്കിയിട്ടുമുണ്ടാവും. എന്നതിലും വലിയ തർക്കം വേണ്ടതില്ല, അൽഭുതവും തോന്നേണ്ടതില്ല. പ്രത്യേകിച്ചും നാം ഈ പറയുന്നത് പോലുള്ള രാജ്യവും നിയമവും കൃത്യമായും ഉണ്ടാകുന്നതിന് മുൻപ്.

അധിനിവേശ ശക്തികൾ എക്കാലവും അങ്ങനെ ചെയ്തിട്ടുണ്ട്, ചെയ്തിട്ടുണ്ടാകും. അവരുടെ വക്കാലത്ത് നാം ഇക്കാലത്ത് ഏറ്റെടുക്കേണ്ടതില്ല 

മക്കയിലെ കഅബ പോലും ഇന്ന് നാം കാണുന്ന, അറിയുന്ന ഒരു പള്ളിയാകുന്നതിന് മുൻപ് കുറേ വിഗ്രഹങ്ങൾ ഉണ്ടായിരുന്ന ഒരിടം തന്നെയായിരുന്നു. എഴുതപ്പെട്ട, നാമറിയുന്ന ചരിത്രപരമായി തന്നെ. വേണമെങ്കിൽ ഇന്നത്തെ ഭാരതീയ നിർവ്വചനമനുസരിച്ച് ക്ഷേത്രം, അമ്പലം എന്നൊക്കെ വിളിക്കാവുന്ന ഒരിടം.  

പക്ഷേ അതൊക്കെ ഏതോ കാലത്ത് അതാത് കാലത്തിൻ്റെ ചിന്താപരവും സാംസ്കാരികവുമായ നിലവാരവും വളർച്ചയും പോലെ സംഭവിച്ചത്. ചിലപ്പോൾ ജനങ്ങൾ മൊത്തം മാറിയപ്പോഴും മറ്റുചിലപ്പോൾ അധിനിവേശം നടന്നപ്പോഴും സംഭവിച്ചത്.

പക്ഷേ അവിടെ നിന്നോക്കെ മനുഷ്യനും സംസ്കാരവും ബോധനിലവാരവും ഏറെ വളർന്നു. 

ഇന്നിപ്പോൾ അത്തരം രീതിയിലുള്ള അധിനിവേശങ്ങൾ നടക്കുന്ന കാലമല്ല. ജനങ്ങൾ ഒന്നുകൊണ്ടും കൂട്ടത്തോടെ മാറുന്ന കാലമല്ല. 

അതുകൊണ്ട് തന്നെ ഇന്നിതുവരെ മനുഷ്യൻ നേടിയത് മുഴുവൻ നഷ്ടപ്പെടുത്തി പിറകോട്ട് പോകുക എന്നത് മനുഷ്യസംസ്കാരമല്ല, പുരോഗതിയല്ല. യാത്ര എപ്പോഴും മുന്നോട്ടാണ്.

പഴയതിനൊക്കെ തീർത്തും മാറിവന്ന ഇക്കാലത്ത് പ്രതികാരം ചെയ്യുക എന്നത് ശരിയല്ല എന്നത് മാത്രമാണ് ഇക്കാലത്ത് ആർക്കും മനസ്സിലാവുന്നു ഏക പ്രസക്തമായ കാര്യം. 

അല്ലാതെ മുൻകാലങ്ങളിൽ അങ്ങോട്ടും ഇങ്ങോട്ടും എങ്ങോട്ടും എന്തൊക്കെയോ പരസ്പരവും അല്ലാതെയും മനുഷ്യർ എന്തിൻ്റെ പേരിലായും ചെയ്തിട്ടില്ല, അങ്ങനെ പലതും പലയിടത്തും സംഭവിച്ചിട്ടില്ല എന്ന നിഷേധമല്ല കാര്യം. 

ആധുനിക കാലവും ആധുനിക ഇന്ത്യയും ഭരണഘടനയും അതിൻ്റെ അടിസ്ഥാനത്തിൽ ഉണ്ടായ നിയമങ്ങളും ആ ഇന്ത്യയും ഭരണഘടനയും നിയമങ്ങളും ഉണ്ടായതിനു ശേഷം ഉണ്ടായ വിഷയങ്ങൾക്ക് മാത്രമാണ് പരിഹാരം കാണേണ്ടത് എന്നത് മാത്രമാണ് കാര്യം.

രാജ്യവും ഭരണഘടനയും നിയമങ്ങളും ഉണ്ടായതിനു മുൻപുള്ളതിൻ്റെ മുഴുവൻ status quo നിലനിർത്തുക മാത്രമാണ് ലോകത്ത് ആർക്കും ആരുടെ കാര്യത്തിലും എവിടെയും ചെയ്യാനാകുന്ന ഏക പരിപാടി. 

അല്ലാതെ ഏതോ കാലത്ത് ഏതോ നിലക്ക് ഏതോ വികാരവും നിലവാരവും വെച്ച് നടന്നതിനു മറ്റേതോ കാലത്തെ ജനതയും നിയമവും മറുപടി നൽകണം, പ്രതികാരം ചെയ്യണം എന്ന് വന്നാൽ അതിന് എവിടെയും ഒരവസാനമുണ്ടാവില്ല. 

********

Sunday, January 21, 2024

ഭരണമുണ്ടെങ്കിൽ ഏത് മതവും ഉണ്ടാക്കാം.

അധികാരവും ഭരണവും ഉണ്ടെങ്കിൽ ഏത് മതവും ഉണ്ടാവും, ഉണ്ടാക്കാം. 

ബുദ്ധൻ ഉദ്ദേശിക്കാത്ത ബുദ്ധമതം ഉണ്ടായതും ഉണ്ടാക്കിയതും അങ്ങനെ.

അശോകനിലൂടെ. 

ക്രിസ്തു സ്ഥാപിച്ചിട്ടില്ലാത്ത, അറിഞ്ഞിട്ടില്ലാത്ത ക്രിസ്തുമതം റോമാ സാമ്രാജ്യത്തിൻ്റെ അധികാരവും ഭരണവും മൂലം അവരുടെ സങ്കല്പം പോലെയായി ഉണ്ടായി, ഉണ്ടാക്കി

ഇസ്ലാംമതം ഉണ്ടായതും ഉണ്ടാക്കിയതും അങ്ങനെ. 

മുഹമ്മദ് തന്നെ ഉണ്ടാക്കാനിടവന്ന ഭരണവും അധികാരവും പിന്നീട് മുഹമ്മദിനെയും ഇസ്ലാമിനെയും ഉണ്ടാക്കി. 

ശേഷം വന്ന ഭരണാധികാരികൾ ആ ഭരണം ചോദ്യം ചെയ്യപ്പെടാതിരിക്കാൻ കൂടി ഇസ്ലാം എന്നതിനെ ഒന്നുകൂടി മൂർത്തവൽക്കരിച്ചു 

ഇപ്പോൾ ഹിന്ദുമതം ഉണ്ടാവുന്നതും ഉണ്ടാക്കുന്നതും അങ്ങനെ തന്നെ. അധികാരവും ഭരണവും ഉപയോഗിച്ച്.

എത്ര എളുപ്പത്തിൽ.

Friday, January 19, 2024

ബഹുദൈവ വിശ്വാസമെന്നത് ബഹുസ്വരതയാണ്,

ഭാരതീയ ഹൈന്ദവ വിശ്വാസ ദർശനത്തിൻ്റെ നൂറായിരം സാദ്ധ്യതകളിൽ ഒന്ന് മാത്രമാണ് ഇസ്‌ലാം സെമിറ്റിക് വിശ്വാസധാര. 

ഭാരതീയത, ഹൈന്ദവത എന്ന വിശാലമായ കുടക്കീഴിൽ വരാവുന്ന നൂരായിരം സംഗതികളിൽ ഒന്ന് മാത്രമാകാവുന്നതേയുള്ളൂ ഇസ്ലാമും സെമിറ്റിക് വിശ്വാസവുമൊക്കെ.

*******

ഹൈന്ദവതയുടെ ഭാഗമായി തന്നെ ഒരാൾക്ക് ഇസ്ലാമിക, സെമിറ്റിക് രീതിയിലുള്ള ദൈവവിശ്വാസവും ആചാരങ്ങളും, അതുപോലെ തന്നെ മറ്റേത് വിശ്വാസരീതികളും ആചാരങ്ങളും കൊണ്ടുനടക്കാവുന്നതേയുള്ളൂ. 

മറ്റുള്ള വിശ്വാസ ആചാര സാധ്യതകളെ നിഷേധിക്കാതെ, അസഹിഷ്ണുതതാപൂർവ്വം നോക്കിക്കാണാതെ.

*********

മറിച്ച്, വളരെ കുടുങ്ങിയ ഇസ്ലാമിക സെമിറ്റിക് വിശ്വാസത്തിനുള്ളിൽ, ആ ചെറിയ കുടക്കുള്ളിൽ വലിയ വിശാലമായ വൈവിധ്യ പൂർണമായ ഹൈന്ദവതക്കും അതിൻ്റെ വൈവിധ്യത്തിനും വിശാലതക്കും നിലകൊള്ളാൻ സാധിക്കില്ല.

******

ബഹുദൈവ വിശ്വാസമെന്നത് തന്നെ ബഹുസ്വരതയാണ്, ബഹുസ്വരത അംഗീകരിക്കലാണ്. 

പല സാധ്യതകളുണ്ടെന്നും ആ ഉള്ള എല്ലാ സാധ്യതകളെയും അംഗീകരിക്കലുമാണ് ബഹുദൈവ വിശ്വാസവും അത് പ്രധാനം ചെയ്യുന്ന ബഹുസ്വരതയും

ബഹുദൈവ വിശ്വാസത്തിനുള്ളിൽ ഏകദൈവ വിശ്വാസവും കുടികൊള്ളുന്നു, അംഗീകരിക്കപ്പെടുന്നു. 

ഏകദൈവ വിശ്വാസത്തിന് ബഹുസ്വരതയേയും ബഹുദൈവ വിശ്വാസത്തെയും ഉൾകൊള്ളാൻ സാധിക്കില്ല. 

ഏകദൈവിശ്വാസം സ്വയം അസഹിഷ്ണുത നിറഞ്ഞതും തീവ്രതയുടെ ഉറവിടവുമാണ്.

 ഒന്ന് മാത്രം ശരിയെന്ന് പറയാണില്ലാത്ത, എല്ലാം ശരിയെന്ന് കരുതുന്ന ബഹുദൈവ വിശ്വാസത്തിന് ഒരിക്കലും തീവ്രതയും അസഹിഷ്ണുതയും സമ്മാനിക്കാൻ സാധിക്കില്ല.

Thursday, January 18, 2024

വൃത്തികേടിൽ, ചളിയിൽ, വളരേണ്ടത് താമര തന്നെയാണ്.

വൃത്തികേടിൽ, ചളിയിൽ, വളരേണ്ടത് താമര തന്നെയാണ്.

*******

പക്ഷേ ഇതൊക്കെ പറയുമ്പോഴും ഇന്ത്യ ഭരിക്കുന്ന ഭരണകക്ഷിക്ക് ഭൂരിപക്ഷം കൊടുക്കുന്നു എന്ന് പറയുന്ന ഉത്തരേന്ത്യ ഒരു നിലക്കും വളർന്നിട്ടില്ല എന്നതാണ് യഥാർത്ഥ വിഷയം. 

ബോധനിലവാരം കൊണ്ടും ജീവിതനിലവാരം കൊണ്ടും അവർ എത്രയോ താഴെ നിൽക്കുന്നു. 

ജനാധിപത്യം എന്തെന്ന് പോലും മനസ്സിലാവാതെ....

ശൗചാലയം തന്നെയാണ് അവിടത്തെ ഇപ്പോഴത്തെയും ഏറ്റവും വലിയ വിഷയം എന്ന് കേൾക്കുമ്പോൾ അത് മനസ്സിലാവും. 

അത് പറഞ്ഞുതരുന്ന ചില കാര്യങ്ങളുണ്ട്. അവർ ഇതുവരെയും എവിടെ വരെ എത്തി എന്നതിനെ കുറിച്ച്

അതുകൊണ്ട് തന്നെ അവിടെ മത ജാതി വെറുപ്പും വിഭജനവും അന്ധവിശ്വാസങ്ങളും തന്നെ വിഷയം. രാമനും രാമൻ്റെ ക്ഷേത്രവും തന്നെ വലിയ വിഷയങ്ങൾ.

സമൂഹത്തെ ഉയർത്തുന്നതിന് പകരം സമൂഹത്തിനെക്കാൾ താഴ്ന്ന് അവരെ ഒന്നുകൂടി താഴ്ത്തിക്കൊണ്ട് വളരുന്ന ഭരണപക്ഷ പാർട്ടിക്ക് വേറെന്ത് വേണം? സംഗതി കുശാൽ.

അറിഞ്ഞ് തെരഞ്ഞെടുത്തു വോട്ട് ചെയ്യാൻ മാത്രം ഉത്തരേന്ത്യ ജനാധിപത്യത്തിന് വേണ്ടി വളർന്നിട്ടില്ല. 

അടിയന്തരാവസ്ഥക്കാലത്ത് കോൺഗ്രസ്സിനെ താഴെ ഇറക്കാൻ ബോധപൂർവ്വം വോട്ട് ചെയ്തു എന്ന് നാം കാര്യമറിയാതെ വിളിച്ചുകൂവുന്നു.

ഉത്തരേന്ത്യ ഇന്നും അറിഞ്ഞ് വോട്ട് ചെയ്യുന്നില്ല. 

അമ്പത് വർഷങ്ങൾക്ക് മുൻപ് തീരെയും ഉത്തരേന്ത്യ വോട്ട് ചെയ്യാൻ വളർന്നിരുന്നില്ല. 

ഇന്ന് പോലും ഉത്തരേന്ത്യയിൽ ഭൂരിപക്ഷം മേഖലയിലും എല്ലാവർക്കും വേണ്ടി വോട്ട് ചെയ്യുന്നത് അധികാരത്തിൻ്റെ അപ്പം നുണയുന്ന ന്യൂനാൽ ന്യൂനപക്ഷം മാത്രം. അല്ലാതെ ജനങ്ങളിൽ ഓരോരുവനും അല്ല.

അതാണ് ഭരണകൂട പാർട്ടി ഇപ്പോഴും ഉപയോഗപ്പെടുത്തുന്നത്.

വൃത്തികേടിൽ, ചളിയിൽ, വളരേണ്ടത് താമര തന്നെയാണ്.

അത് ഈ താമരയും അതിൻ്റെ ഉടമസ്ഥരായ പാർട്ടിയും വേണ്ടത്ര മുതലെടുക്കുകയും ചെയ്യുന്നു. 

സമൂഹത്തെ ഉയർത്തുന്നതിന് പകരം സമൂഹം ഇപ്പോൾ ഉള്ള അവസ്ഥയിൽ നിന്നും താഴ്ത്തിക്കൊണ്ട്. കൂടുതൽ വൃത്തികെട്ടതായി തന്നെ സൂക്ഷിച്ചു കൊണ്ട്. 

അങ്ങനെ താഴ്ത്താൻ മാത്രമുള്ള, എപ്പോഴും വൃത്തികെട്ടുതായി മാത്രം നിലനിർത്താനുള്ള വിഷയങ്ങൾ എറിഞ്ഞുകൊടുത്തുകൊണ്ട്.

Wednesday, January 17, 2024

ചിത്ര ഒരു തെറ്റും ചെയ്തില്ല. ചിത്ര പറയാനുള്ളത് പറഞ്ഞു. എല്ലാവരും പറയും പോലെ.

ചിത്ര എന്ത് തെറ്റ് ചെയ്തു? 

ചിത്ര ഒരു തെറ്റും ചെയ്തില്ല. 

ചിത്ര തനിക്ക് പറയാനുള്ളത് പറഞ്ഞു.

താൻ ചെയ്യുന്നതും ചെയ്യാൻ ആഗ്രഹിക്കുന്നതും മറ്റുള്ളവരും ചെയ്യണം എന്ന് ചിത്ര പറഞ്ഞു. 

താൻ ചെയ്യും പോലെ എല്ലാവരും ചെയ്യാൻ ചിത്ര ആഗ്രഹിച്ചു. 

ഒരുപക്ഷേ, നാമെല്ലാവരും പറയും പോലെ, ചെയ്യും പോലെ.

എല്ലാ മതോപദേശകരും മതപ്രചാരകരും മതപ്രാസംഗികരും ചെയ്യുന്നത് പോലെ, പറയുന്നത് പോലെ. 

ആർക്കും അങ്ങനെ താൻ ചെയ്യുന്നത് മറ്റുള്ളവരോട് പറയാം എന്ന പോലെ.

ഈ ജനാധിപത്യ മതേതര ഇന്ത്യയിൽ ചിത്രക്കും അങ്ങനെ ഏത് വിധം മതോപദേശകയും  മതപ്രചാരകയും മതപ്രാസംഗികയും ആവാം.

തെറ്റിയത് ചിത്രയ്ക്കല്ല; നിങ്ങൾക്കാണ്, നിങ്ങളുടെ പ്രതീക്ഷകൾക്കും നിർവ്വചനങ്ങൾക്കുമാണ്.

നന്നായി പാട്ട് പാടും, ലോകോത്തരമായി തന്നെ, തീർത്തും അതുല്യയായി തന്നെ, സംഗീതം ഒരു തപസ്യയാക്കി തന്നെ പാടും എന്നതിനപ്പുറം താൻ ഒരു ശരാശരി സ്ത്രീ മാത്രമാണെന്ന് പറയുന്ന ചിത്രയെ കുറിച്ച് ഇല്ലാത്ത വേണ്ടാത്ത സങ്കല്പങ്ങൾ മറ്റു കാര്യങ്ങളിലും വിഷയങ്ങളിലും ഉണ്ടാക്കി മലമേൽ കയറ്റിവെച്ചത് നിങ്ങളാണ്. 

നിങൾ ചിത്രയെ കയറ്റിവെച്ചത് നാറാണത്ത് ഭ്രാന്തനെ ഓർമ്മിപ്പിക്കും വിധമായി എന്ന് മാത്രം. 

അതിനാൽ തന്നെ കയറ്റിവെച്ചത് ഉരുട്ടി താഴെയിടേണ്ടി വരുന്നതും നിങ്ങൾക്കാണ്. 

ചിത്രയെന്ന സാധാരണ സ്ത്രീ, ബുദ്ധിപരമായും ചിന്താപരമായും എല്ലാവരെയും പോലെ എല്ലാത്തരം അന്ധവിശ്വാസങ്ങൾക്കും വെറുപ്പിനും വിദ്വേഷത്തിനും  വശംവദയാകാവുന്ന ഒരു സ്ത്രീ മാത്രമായ ചിത്ര ഒരു തെറ്റും ചെയ്തില്ല.

ചിത്ര ഒരിക്കലും സ്വയം പറഞ്ഞവതരിപ്പിച്ചിട്ടില്ലാത്ത ഒരു ചിത്രയെ കുറിച്ച നിങൾ സ്വന്തമായി ഉണ്ടാക്കിയ നിങ്ങളുടെ ധാരണയും പ്രതീക്ഷയും ആണ് തെറ്റിയത്. 

ഒരോരുത്തൻ്റെയും മനസ്സിലെ എത്രയെത്ര വിഗ്രഹങ്ങൾ എത്രയെല്ലാം പ്രാവശ്യം ഏതെല്ലാം സന്ദർഭങ്ങളിൽ ആരുടെയെല്ലാം കാര്യങ്ങളിൽ ഇങ്ങനെ തകർന്നുപോകാറുണ്ട്. 

ചിത്രയെന്നല്ല കൃഷ്ണനും രാമനും മുഹമ്മദും യേശുവും ഒന്നും അവരവരുടെ സ്വകാര്യതകളിൽ നിങൾ കരുതുന്നത് പോലുള്ള ആളുകളല്ല. ദൂരേ നിന്ന് കാണുന്ന ചന്ദ്രനും സൂര്യനും നക്ഷത്രങ്ങളും അക്കോലത്തിൽ അടുത്ത് ചെന്ന് നോക്കിയാലും അല്ലെങ്കിലും ഇല്ലെന്ന് മനസ്സിലാക്കുക മാത്രം ഏക പരിഹാരം

വിഗ്രഹങ്ങൾ തകരാതെയിരിക്കാൻ ഒന്നേയുള്ളൂ പരിഹാരം. 

ആരും ആരെക്കുറിച്ചും കാര്യമായി ഒന്നും ഊഹിച്ച് ധരിക്കാതിരിക്കുക. മറ്റാരും ദൂരേ നിന്ന് നോക്കിക്കണ്ടു നിങൾ ധരിക്കും പോലെയല്ല എന്ന് മനസ്സിലാക്കുക. ആരും മറ്റാരും ധരിക്കും പോലെ ആവേണ്ടതുമില്ല എന്നും മനസ്സിലാക്കുക.

ചിത്ര ആരെങ്കിലും കരുതുന്നത് പോലെ ഒന്നുമറിയാത്ത ആളല്ല, ഒന്നും മനസ്സിലാവാത്ത ആളല്ല, ഒരു ചേരിയിലും നിൽക്കാത്ത ആളല്ല, ചരിത്രമറിയാത്ത ആളല്ല, ചരിത്ര ബോധവും സഹചബോധവും ഇല്ലാത്ത ആളല്ല. നിഷ്കളങ്കയായ പഞ്ചപാവവും അല്ല. അങ്ങനെയൊന്നുമല്ല ചിത്ര എന്ന് മാത്രമല്ല, സാമാന്യമായ സാമൂഹ്യ വ്യക്തി ജീവിതം നടത്തുന്ന മനുഷ്യരായ ആരും അങ്ങനെ ആവില്ല, ആവേണ്ടതില്ല. 

അതിനാൽ തന്നെ, അങ്ങനെയൊക്കെ ആയിരിക്കും, ആയിരിക്കണം ചിത്ര എന്ന നിങ്ങളുടെ ധാരണയാണ് തെറ്റിയത്. 

അങ്ങനെയുള്ള പഞ്ചപാവം ചിത്രയെന്ന നിങൾ സൂക്ഷിക്കുന്ന വിഗ്രഹം ചിത്രയ്ക്ക് തന്നെ അറിയാത്തതും ആവശ്യമില്ലാത്തതുമാണെങ്കിൽ പ്രത്യേകിച്ചും അത് തകരേണ്ടത് തന്നെയാണ്.

നിങ്ങളുടെ ചിത്രയെ കുറിച്ച  ധാരണയോ പ്രതീക്ഷയോ തെറ്റിയതിൽ ചിത്ര ഒരു കുറ്റവും ചെയ്തിട്ടില്ല.

എല്ലാവരും ജീവിക്കുന്ന ലോകത്ത് തന്നെയാണ് ചിത്രയും ജീവിക്കുന്നത്. 

എല്ലാം കണ്ടും കേട്ടും അറിഞ്ഞും ഉള്ളാലെ അനുകൂലിച്ചും പ്രതികൂലിച്ചും തന്നെയെ ചിത്രക്കും ജീവിക്കാൻ സാധിക്കൂ. അത് നിങൾ അറിയുന്നില്ല, നിങ്ങളെ ചിത്ര അറിയിക്കുന്നില്ല എന്നേയുള്ളൂ. അങ്ങനെ എല്ലാം നിങ്ങളെ അറിയിക്കേണ്ട ആവശ്യവും ബാധ്യതയും ചിത്രക്കില്ല താനും 

എല്ലാവർക്കും ഉള്ള വികാരവും വിചാരവും, വെറുപ്പും ദേഷ്യവും സാധാരണ മനുഷ്യ സ്ത്രീയായ ചിത്രക്കും ഉണ്ട്, ഉണ്ടാവും. രാഷ്ട്രീയ, മത, സാമൂഹ്യ കാര്യങ്ങളിലടക്കം. ബാബരി മസ്ജിദ് രാമക്ഷേത്ര വിഷയങ്ങളിലടക്കം.

ആരെക്കുറിച്ചൊക്കെയോ ഇല്ലാത്ത, വേണ്ടാത്ത ധാരണയും പ്രതീക്ഷയും വെക്കുന്ന നിങൾ നിങ്ങളെ തന്നെയാണ് കുറ്റം പറയേണ്ടത്; അല്ലാതെ ചിത്രയെ അല്ല.

ചിത്ര എപ്പോഴും ആരൊക്കെയോ അവരറിയാതെ നിർവച്ചിച്ച് വരച്ച കളത്തിനുള്ളിൽ അഭിനയിച്ച് ശ്വാസംമുട്ടി നിൽക്കണം എന്ന നിർബന്ധം ആർക്കും പാടില്ല.

ഇനി ആർക്കെങ്കിലും അങ്ങനെയൊരു നിർബന്ധമുണ്ടെങ്കിൽ ചിത്ര ആ നിർബന്ധത്തിന് നിന്നുതരണമെന്ന് നിർബന്ധം പിടിക്കാമോ?

ചിത്രയുടെത് കൃത്യമായ വ്യക്തിസ്വാതന്ത്ര്യം.

ഏത് ലോകത്തെ നിയമപ്രകാരവും നടപ്പാക്കാവുന്ന വ്യക്തിസ്വാതന്ത്ര്യം മാത്രം ചിത്ര നടപ്പാക്കി.

അത് നിലവിലെ കേരള രാഷ്ട്രീയ സാമൂഹ്യ ബോധത്തെ മാനിച്ചുവോ, അതുമായി ഒത്തുപോയോ ഇല്ലേ എന്നത് ചിത്രയെ ബാധിക്കേണ്ട വിഷയമല്ല. 

കാരണം അതിൻ്റെ നഷ്ടവും ലാഭവും എടുക്കാൻ തയ്യാറായിക്കൊണ്ട് തന്നെയാണ് ചിത്ര ഇത്ര വെളിച്ചത്തിൽ തൻ്റെ നിലപാട് വ്യക്തമാക്കിയത്. പ്രത്യേകിച്ചും കേരളം മാത്രമല്ല അതിനേക്കാൾ വലിയ ആകാശമായ കേന്ദ്രവും ഭരിക്കപ്പെടുന്നുണ്ട് എന്നതിനാൽ.

വ്യത്യസ്തമായ അഭിപ്രായങ്ങളും നിലപാടുകളും ഉള്ള എത്ര പേരുണ്ട് ഈ നാട്ടിൽ? 

വെറും ചിത്ര മാത്രമല്ലല്ലോ നിങ്ങളുടെതിൽ നിന്നും വ്യത്യസ്തമായ അഭിപ്രായങ്ങളും നിലപാടുകളും ഉള്ള ഏക ആൾ.

എല്ലാവരെയും പോലെ ചിത്രയ്ക്ക് ചിത്രയുടെതായ വിശ്വാസവും ഇഷ്ടവും വെറുപ്പും വിദ്വേഷവും ഉണ്ടായിക്കൂടെ?

എന്തിനാണ് നിങൾ ചിത്ര തകർക്കപ്പെട്ട ബാബരി മസ്ജിദിനെ ഓർക്കാതെയായെന്ന് കരുതുന്നത്?

അങ്ങനെ ഓർക്കാതെയാവാൻ മാത്രം ചിത്ര ഒറ്റക്ക് ഒരടഞ്ഞ മുറിയിൽ കണ്ണും കാതും അടഞ്ഞു ജീവിക്കുകയല്ല. 

ചിത്രയ്ക്ക് ചരിത്രബോധം ഇല്ലാതെയായോ എന്നാരും തിരക്കേണ്ട ധരിക്കേണ്ട കാര്യമില്ല. 

എല്ലാവർക്കും അറിയുന്നതൊക്കെ ഏറിയും കുറഞ്ഞും ചിത്രക്കും അറിയാം. 

ബാബരി മസ്ജിദ് തകർക്കപ്പെട്ടതും രാമൻ ഇവിടെ വെറും രാഷ്ടീയ ആയുധം മാത്രമാകുന്നതും ചിത്ര അറിയാതിരിക്കാൻ തരമില്ല. 

കലാപങ്ങൾ ഒരേറെ ഉണ്ടായതും ഉണ്ടാവുന്നതും ആയിരക്കണക്കിനാളുകൾ ചിത്ര സ്നേഹത്തിൻ്റെ ആൾരൂപമായി കണക്കാക്കുന്ന ഈ രാമൻ്റെ പേരിൽ വെറുപ്പും വിഭജനവും മാത്രം ഉണ്ടാക്കപ്പെട്ട് കൊല്ലപ്പെട്ടതും അപകടപ്പെട്ടതുമൊക്കെ ചിത്രയും അറിയാതിരിക്കാൻ തരമില്ല. 

ഇന്ന് നാം കാണുന്ന 1947നു ശേഷം മാത്രം കിട്ടിയ ഭരണഘടനയുടെ അടിസ്ഥാനത്തിൽ  അല്ലാതിരുന്ന വെറും കഥ മാത്രമായ ഒരിന്ത്യയിൽ ഏതോ കാലത്ത് എന്തോ എവിടെയോ തകർക്കപ്പെട്ടു എന്ന കഥ പറഞ്ഞ് 1947നു ശേഷം രൂപപ്പെട്ട ഇന്ത്യയിലെ നിയമം വെച്ച് അതിന് പ്രതികാര പരിഹാരം നേടണമെന്ന വാശിപിടിക്കുന്ന ഒരു രാഷ്ട്രീയമാണ് ഇന്ന് ഇന്ത്യയിൽ നടക്കുന്നത് എന്ന വിവരവും ചിത്രക്കും മറ്റാർക്കും അറിയാതിരിക്കാൻ സാധ്യതയില്ല. 

ഭരണഘടനയും നിയമവും ഉണ്ടായതിനു ശേഷമുള്ള ഇന്ത്യയിൽ, അതിനുശേഷമുള്ള കാര്യത്തിൽ മാത്രമേ ആ രാജ്യത്തിലെ ഭരണഘടനയും നിയമവും കോടതിയും തീർപ്പ് കൽപിക്കേണ്ടതുളളൂ എന്ന കാര്യവും ചിത്രക്കും മറ്റാർക്കും മനസ്സിലാവാത്തതും അല്ല.

ഇതൊന്നും അറിയാത്ത ചിന്തിക്കാത്ത പൊട്ടിയും നിഷ്കളങ്കയും ആയിരിക്കണം ചിത്ര എന്ന് നിങൾ നിർബന്ധം പിടിക്കേണ്ടതുമില്ല. 

ഇതൊക്കെ അറിഞ്ഞും വിലയിരുത്തിയും തന്നെ ചിത്രയ്ക്ക് എന്തിനും അനുകൂലവും പ്രതികൂലവുമായി നിലപാട് എടുക്കാനറിയാം, അതിനുള്ള സ്വാതന്ത്ര്യവും ജന്മം കൊണ്ടും നിയമം കൊണ്ടും അവർക്കുണ്ട്.

മനുഷ്യത്വത്തിനും മാനവസ്നേഹത്തിനും പ്രാപഞ്ചികബോധത്തിനും മുകളിൽ ക്രൂരത വിളയാടുന്ന ഭക്തിയുടെ നിറവ് ചിത്രക്കും മറ്റാർക്കും കൊണ്ടുവന്നു വെക്കാം. എല്ലാവർക്കും എല്ലാറ്റിനും അവരവരുടെ ന്യായം.

അതിനുവേണ്ടിയും ചെയ്യുന്ന എല്ലാ ക്രൂരകൃത്യങ്ങൾക്ക് മറപിടിക്കാനും ലോകാ സമസ്ത സുഖിനോ ഭവന്തു എന്ന് വെറും വെറുതേ നാവുകൊണ്ട് ഉരുവിട്ട് പറയാം. എന്നല്ല, അത് തന്നെ വെറുമൊരു ക്രൂരവിനോദിയെ പോലെ സംഗീതാത്മകമായി പറഞ്ഞ് പോകുകയും ചെയ്യാം.

അതേ, അത് മാത്രമേ ഏറിയാൽ ചിത്രയും ചെയ്തിട്ടുള്ളൂ.

ചിത്രയുടെ തലച്ചോറിൽ ആരും കയറിയിരുന്ന് ചിത്ര അങ്ങനെയല്ല, ചിത്ര അങ്ങനെ ചിന്തിച്ചിട്ടില്ല എന്ന പറച്ചിലും വിലയിരുത്തലും  നടത്തേണ്ടതില്ല. 

ചിത്രയുടെ സ്വാതന്ത്ര്യം വെച്ച് ചിത്ര പറഞ്ഞത് എങ്ങിനെ എപ്പോൾ എവിടെ പറയാനും ചിത്രയ്ക്ക് അവകാശമുണ്ട്. മറ്റാരെയും ഒരു നിലക്കും വേദനിപ്പിക്കാതെയും മറ്റാരുടെയും അവകാശങ്ങൾ ഹനിക്കാതെയും പറയുന്നിടത്തോളം.

നിങ്ങളുടെ തന്നെ ധാരണയും പ്രതീക്ഷയും നിങ്ങളെ വേദനിപ്പിക്കുന്നുണ്ടെങ്കിൽ അതിന് ഉത്തരവാദികൾ നിങൾ തന്നെയാണ്. ചിത്രയല്ല, മറ്റാരുമല്ല.

അതിന് നിങൾ തെറി പറയേണ്ടതും ശിക്ഷിക്കേണ്ടതും നിങ്ങളെ തന്നെയാണ്. ചിത്രയെയല്ല, മറ്റാരെയുമല്ല.

കാരണം, ചിത്രയും മറ്റാരും നിങ്ങളോട് ഒന്നും നേരിട്ട് വന്നാവശ്യപ്പെട്ടിട്ടില്ല. താൻ ഇങ്ങനെയാണെന്നും ഇങ്ങനെയല്ലെന്നും ഇങ്ങനെ തന്നെ എപ്പോഴും ആയിക്കൊള്ളുമെന്നും ആർക്കും വാക്ക് കൊടുത്തിട്ടില്ല. 

കൊടുത്ത വാക്ക് വെച്ച് ഒരു സ്ഥാനവും മാനവും ചിത്ര നേടിയിട്ടില്ല. ചിത്ര കൊടുത്ത ഒരു വാക്കും ചിത്ര തെറ്റിച്ചിട്ടുമില്ല.

ഒന്നേയുള്ളൂ. ആരും ആരെക്കുറിച്ചും കാര്യമായി ഒന്നും ഊഹിച്ച് ധരിക്കാതിരിക്കുക. ആരും മറ്റാരും ദൂരേ നിന്ന് ധരിക്കും പോലെയല്ല. ആരും മറ്റാരും ധരിക്കും പോലെ ആവേണ്ടതുമില്ല.

Tuesday, January 16, 2024

ഭാഷ അറിയില്ല എന്ന കുറ്റസമ്മതത്തോടെ. നന്ദിയോടെ..

എന്ത്, എവിടെയെന്ന് ഈയുള്ളവനറിയില്ല.

ഈയുള്ളവൻ വായിച്ച് പഠിച്ചവനോ വായിക്കാൻ പഠിപ്പിക്കുന്നവനോ, വായിച്ച് പഠിച്ചത് പറയുന്നവനോ അല്ല.

ഈയുള്ളവൻ സ്വയം തോന്നുന്നത് അതുപോലെ പറയുന്നു.

പാണ്ഡിത്യം ഇല്ലാതെ,
പാണ്ഡിത്യത്തെ ആശ്രയിക്കാതെ,
ബോധ്യത മാത്രം പറയുന്നു.
തോന്നുന്നത് തോന്നും പോലെ പറയുന്നു.
നിർവ്വചനങ്ങൾ ഇല്ലാതെ.
റഫറൻസ് ഇല്ലാതെ.
അതിനെ താങ്കൾ എന്ത് പേര് വേണമെങ്കിലും വിളിച്ചോളൂ.
ഏത് പാത്രത്തിൽ വേണമെങ്കിലും ഇട്ടോളൂ.
മാങ്ങയുടെ പേര് ആ പേര് വിളിക്കുന്നവർ ഇട്ടത് മാത്രം.
വിളിക്കുന്നവരുടെ സൗകര്യത്തിന്.
മാങ്ങക്ക് അതറിയില്ല,
മാങ്ങക്ക് അതറിയേണ്ടതില്ല.

******

താങ്കൾ ഉണർത്തിയ കാര്യം ശരിയാണ്.

ഭാഷാപരവും വസ്തുതാപരവുമായ എന്തും ഉണർത്തണം. 

ഇപ്പോൾ അങ്ങനെ ചിലത് ഉണർത്തിയതിന് പ്രത്യേകം നന്ദി. 

ശരിക്കും പറയാം.

ഈയുള്ളവന് ഭാഷ അറിയില്ല.

ഒരിക്കലും ഭാഷയെ ഭാഷയായി പഠിച്ചിട്ടില്ല. 

മലയാളം തീരെയും പഠിച്ചിട്ടില്ല. 

മലയാളത്തിൽ എന്തെങ്കിലും വായിച്ചത് പോലും തുലോം കുറവ്.

ഈയുള്ളവന്, കേട്ടും പറഞ്ഞും പഠിച്ചത് മാത്രം ഭാഷ.

പറയാനുള്ള കര്യങ്ങൾ പറയാൻ, കേട്ടറിഞ്ഞ ഭാഷ അറിയുന്നത് പോലെ ഉപയോഗിച്ച് പറയുന്നു എന്നേയുള്ളൂ. 

അതിനാൽ ഭാഷാപരായ തെറ്റുകൾ സമ്മതിക്കുന്നു, ക്ഷമിക്കുക.

ശീലിച്ച വാക്കുകൾ അങ്ങനെയങ്ങ് ഉപയോഗിച്ചു, ഉപയോഗിക്കുന്നു എന്ന് മാത്രം. 

ഭാഷ പറയാനുള്ളത് പറയാനുള്ള വാഹനം മാത്രമാണല്ലോ?

പറയാനുള്ള കാര്യങ്ങൾ കയറ്റിക്കൊണ്ടുപോകാനും അറിയാനുള്ള കര്യങ്ങൾ കയറ്റിക്കൊണ്ടുവരാനും ഒരു വാഹനം ഭാഷ.

പറയാനുള്ള കാര്യം പാക്ക് ചെയ്യാനുള്ള ഒരു പാക്കറ്റ് മാത്രമാണല്ലോ ഭാഷ.

അതിനപ്പുറം ഭാഷ അറിയില്ല എന്ന കുറ്റസമ്മതത്തോടെ...

നന്ദിയോടെ..

വിവരങ്ങൾ (information) മറ്റുള്ളവരിൽ നിന്ന് തന്നെയല്ലെ കിട്ടുക?

വസ്തുതാപരമായ വിവരങ്ങൾ (factual information) മറ്റുള്ളവരിൽ നിന്ന് തന്നെയല്ലെ കിട്ടുക?

വീണുകിട്ടിയ ചിലതിൽ മുറുകെപ്പിടിക്കണം എന്ന നിർബന്ധമില്ലെങ്കിൽ, 

വസ്തുതാപരമായ വിവരങ്ങൾ നാം മനസ്സിലാക്കിയതിനും പറയുന്നതിനും വിരുദ്ധമാണെങ്കിലും സ്വീകരിക്കും എന്നുണ്ടെങ്കിൽ, 

നമുക്ക് കണ്ണടച്ച് നിഷേധിച്ച്, അസഹിഷ്ണുതാപൂർവ്വം കോപിച്ച് സംസാരിക്കേണ്ടി വരുമോ?

********

പിന്നെ വിഷയങ്ങളിൽ തോൽക്കുമ്പോഴല്ലെ, നമുക്ക് എന്തോ നിക്ഷിപ്ത ഗൂഢ താൽപര്യം നിലനിർത്തണം എന്നുണ്ടെങ്കിലല്ലേ, വല്ലാതെ നിയന്ത്രണം വിട്ട് കോപിക്കേണ്ടി വരുന്നതും വിഷയം പറയുന്ന ആളെ താറടിച്ചു, തെറിപറഞ്ഞ് സംസാരിക്കേണ്ടി വരുന്നതും?

അല്ലെങ്കിൽ വിഷയത്തിൻ്റെ ന്വായാന്യായതകൾ വെച്ച് സംസാരിച്ചാൽ മാത്രം പോരേ. കാഷ്ടിച്ച് ദുർഗന്ധം ഉണ്ടാക്കി പരാജയപ്പെടുത്തേണ്ടി വരില്ലല്ലോ ?


എന്തും പറയുന്ന സ്ത്രീയുടെ നാക്കിൻ്റെ കരുത്ത്

യഥാർഥത്തിൽ നാക്ക് കരുത്താകുന്നത് രാഷ്ട്രീയക്കാർക്കല്ല.

സ്ത്രീക്കാണ്. 

എന്തും പറയുന്ന സ്ത്രീയുടെ നാക്കിൻ്റെ കരുത്തിന് മുന്നിൽ 

അന്താളിച്ച് പരാജയപ്പെട്ടു നിൽക്കാനേ പുരുഷന് സാധിക്കൂ. 

അല്ലാത്തപക്ഷം ആത്മരക്ഷക്ക് 

മഹാഭൂരിപക്ഷം പുരുഷൻമാർക്കും 

ജോലിയുടെയോ ലഹരിയുടെയോ 

ഭക്തിയുടെയോ, സാമൂഹ്യപ്രവർത്തനങ്ങളുടെയോ

അധികാരം തന്നെയായ അക്രമത്തിൻ്റെയോ 

മറപിടിക്കേണ്ടി വരും.

ഓർമ്മകൾ വേദാന്തവും ആത്യന്തികജ്ഞാനവും തരില്ല.

പഠിക്കുകയല്ല. 

എത്തുകയാണ്. 


പഠനവും പാണ്ഡിത്യവും 

കുറേ ഓർമ്മകൾ തരും. 


മനുഷ്യൻ ഉണ്ടാക്കിയെടുത്ത വ്യവസ്ഥിതി

നിലനിർത്താനും തുടർത്താനും

ഓർമ്മകൾ തന്നെയായ

പഠനവും പാണ്ഡിത്യവും.


ഓർമ്മകൾ വെറും പഴയത്, 

പഴയതിനെ കുറിച്ച്, 

ദുർഗന്ധം വമിക്കുന്നത്. 

തീവ്രതയും അസഹിഷ്ണുതയും 

വെറുപ്പും വിദ്വേഷവും ഉണ്ടാക്കുന്നത്. 


പഴയത് വെച്ച് പുതിയതിലേക്ക് വളരണം.

പുതിയ വസ്തുതാപരമായ അറിവുകൾ ഉണ്ടാക്കിക്കൊണ്ട്.


ഓർമ്മകൾ മാത്രമുണ്ടാക്കുന്ന 

പഠനവും പാണ്ഡിത്യവും 

വേദാന്തവും ആത്യന്തികജ്ഞാനവും തരില്ല. 


വേദാന്തവും ആത്യന്തികജ്ഞാനവും 

പഠിച്ചെത്തുന്ന സംഗതിയല്ല. 

സ്വയം അറിഞ്ഞെത്തുന്നത്. 

സ്വാഭാവികമായും സംഭവിച്ചുപോകുന്നത്.

Monday, January 15, 2024

ബഹുമാനിച്ചും അംഗീകരിച്ചും കൊണ്ടേ സ്നേഹിക്കാനാവൂ.

സ്നേഹം അംഗീകാരമാണ്, ബഹുമാനമാണ്, ശ്രദ്ധയാണ്. 

ബഹുമാനിച്ചും ശ്രദ്ധിച്ചും അംഗീകരിച്ചും കൊണ്ടേ സ്നേഹിക്കാനാവൂ. 

സ്നേഹിക്കപ്പെടുന്നവർ അനുഭവിക്കുന്ന സന്തോഷത്തിൻ്റെയും ആനന്ദത്തിൻ്റെയും പ്രധാന കാരണം സ്നേഹിക്കപ്പെടുമ്പോൾ കിട്ടുന്ന അംഗീകാരവും ബഹുമാനവും ശ്രദ്ധയുമാണ്. 

ഒന്നുമല്ലെന്ന് സ്വയം വിചാരിച്ചവനും വിചാരിച്ചവളും വിലപ്പെട്ട എന്തെങ്കിലുമാണെന്ന് തിരിച്ചറിയുന്നത് സ്നേഹിക്കപ്പെടുമ്പോളാണ്. 

നിങൾ ഒരാളെ മാനിക്കുകയും ബഹുമാനിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുന്നില്ലെങ്കിൽ, 

അഥവാ നിങ്ങൾക്ക് ഒരാളെ മാനിക്കാനും ബഹുമാനിക്കാനും ശ്രദ്ധിക്കാനും സാധിക്കുന്നില്ലെങ്കിൽ നിങ്ങൾ അയാളെ സ്നേഹിക്കുന്നില്ല, 

നിങ്ങൾക്ക് അയാളെ സ്നേഹിക്കാൻ സാധിക്കുന്നില്ല, സാധിക്കില്ല എന്ന് തന്നെയാണ് നേരർത്ഥം.


Saturday, January 13, 2024

ശരിക്കും അത് പൂവ് തന്നെയാണോ?

പൂവിനെ പൂവെന്ന് വല്ലാതെ എടുത്തുപറയുമ്പോൾ ചിലർക്കെങ്കിലും സംശയം തോന്നും... 

ശരിക്കും അത് പൂവ് തന്നെയാണോ എന്ന്. 

പൂവ് തന്നെയാണെങ്കിൽ എടുത്തുപറയാൻ മാത്രമെന്തിരിക്കുന്നുവെന്ന്. 

ഏത് കണ്ണ് കൊണ്ട് നോക്കിയാൽ ആർക്കും ബാഹ്യമായി ബോധ്യപ്പെടുന്നത് മാത്രമല്ലേ പൂവ് പൂവാണെന്ന കാര്യമെന്ന്. 

പിന്നെന്തിനാണ് ഇങ്ങിനെ പൂവാണെന്ന് എടുത്തുപറയുന്നതെന്ന്. 

എങ്കിൽ ഇങ്ങനെ ഇടക്കിടക്ക് പൂവാണെന്ന് എടുത്തുപറയുന്നുവെങ്കിൽ അതിലെന്തോ ഒരു പന്തികേടില്ലെയെന്ന്. 

അതിനാൽ അത് പൂവായിരിക്കില്ലെന്ന്. 

അതുകൊണ്ടാണ് ഇങ്ങനെ പൂവാണെന്ന് ഇടക്കിടക്ക് എടുത്തുപറയുന്നതെന്ന്, എടുത്തുപറയേണ്ടി വരുന്നതെന്ന്.

പല സ്ത്രീ പുരുഷന്മാരുടെ കാര്യത്തിലും ഇതിങ്ങനെ തന്നെ. 

എടുത്തുപറയേണ്ടതില്ല.

എടുത്തു പറയുന്നത് അവരെ കുറച്ച് കാണിക്കലാണ്.

എടുത്തുപറഞ്ഞാലാണ് സംശയം വരിക.

ഒരു സുഹൃത്ത് പോലുമാവാത്ത കുടുംബ ബന്ധം എന്ത് കുടുബബന്ധം?

എന്താണീ കുടുംബബന്ധം?

ഒട്ടും മനസ്സിലാവാത്ത ഒരൊറ്റ കാര്യമേ ഉള്ളൂ. 

കുടുംബ ബന്ധം എന്തെന്ന്. 

കുടുംബ ബന്ധം എന്തിനെന്ന്.


ഒന്നറിയാം.

അതൊരു തിരഞ്ഞെടുപ്പല്ലെന്ന്.

യാദൃശ്ചികം. അറിയാതെ.

പരസ്പരം ഏറെ മറച്ചു വെക്കുന്നവർ.


കല്യാണത്തിനും സൽക്കാരത്തിനും മരണത്തിനും വരാനുള്ള ആൾക്കൂട്ടം.  കുടുംബബന്ധം.


സഹോദരങ്ങളെ,

അതുമൊരു തിരഞ്ഞെടുപ്പല്ലെങ്കിലും,

അറിഞ്ഞു നടത്തുന്നതല്ലെങ്കിലും,

മനസ്സിലാവും. 


ഒരേ ഗർഭപാത്രത്തിൽ നിന്ന് ജനിച്ച് ഏറെക്കുറെ ഒന്നിച്ച്

ഒരേ സാഹചര്യത്തിൽ വളർന്നവർ.


ഒരേ അച്ഛൻ്റെയും അമ്മയുടെയും 

(ഉപ്പയുടെയും ഉമ്മയുടെയും) 

തണലിലും പിന്തുണയിലും 

സംരക്ഷണത്തിലും വളർന്നവരായിട്ടും

ഏറെ പരസ്പരം മറച്ചുവെക്കുന്നവർ


സുഹൃത്തുക്കളെയും മനസ്സിലാവും.


സുഹൃത്ത് ഒരു തിരഞ്ഞെടുപ്പാണ്.

അപരിചിത വഴിയിൽ 

പരിചയമായി, ധൈര്യമായി, 

പുതുമയായി പുതിയത് കാണാൻ 

കടന്നുവരുന്നവൻ.

അറിഞ്ഞും കണ്ടും കേട്ടും 

തിരഞ്ഞെടുക്കുന്ന തിരഞ്ഞെടുപ്പ്.

അറിയാത്ത വഴികളെ അറിവാക്കാൻ

കൈപിടിച്ച് നടക്കുന്നവൻ 


ഒരേ ഗർഭപാത്രത്തിൽ നിന്ന് ജനിക്കാതെ, 

അതിനേക്കാൾ അടുത്തറിഞ്ഞ് 

സ്വയം മറന്ന് ജീവിതമായി പെരുമാറുന്നവർ

സുഹൃത്തുക്കൾ. 


പരസ്പരം അച്ഛനും അമ്മയുമായ് 

സഹോദരനും കുടുംബക്കാരനുമായ്

പിന്തുണച്ച് സംരക്ഷിച്ച് 

തണലേകി വളരുന്നവർ സുഹൃത്തുക്കൾ.

മറച്ചുവെക്കാൻ പരസ്പരം ഒന്നുമില്ലാതെ.


എന്നാലുമിപ്പോഴും 

കുടുംബ ബന്ധത്തിൻ്റെ 

ആഴവും അർത്ഥവും 

മനസ്സിലായില്ല. 


വീമ്പു പറയുന്നതല്ലാതെ,

വീമ്പു പറയാനല്ലാതെ,

ഇല്ലാത്ത പെരുമ പറയാനല്ലാതെ.


എന്ത് കുടുബബന്ധം?

എന്തിന് കുടുബബന്ധം?

സൗഹൃദം ഭാവിക്കാത്ത,

ഒരു സുഹൃത്ത് പോലുമാവാത്ത

കുടുംബ ബന്ധം 

എന്ത് കുടുബബന്ധം?


Wednesday, January 10, 2024

ബിജെപിയല്ല മതന്യൂനപക്ഷങ്ങളെ വഞ്ചിച്ചത്. പിന്നേ?

ശരിക്ക് പറഞ്ഞാൽ ബിജെപിയല്ല മതന്യൂനപക്ഷങ്ങളെ വഞ്ചിച്ചത്. 

ബിജെപി മതന്യൂനപക്ഷങ്ങളെ വഞ്ചിച്ചില്ല.

ബിജെപി നേർക്ക് നേരെയാണ്.  

ബാബരി മസ്ജിദ് തകർത്ത് ക്ഷേത്രം നിർമ്മിച്ച് കൊണ്ടായാലും പൗരത്വനിയമ ഭേദഗതി പറഞ്ഞാണെങ്കിലും ഏകസിവിൽ കോഡ് കൊണ്ടുവരുമെന്ന കാര്യത്തിലായാലും സംവരണം ചോദ്യം ചെയ്തു കൊണ്ടാണെങ്കിലും ഇന്ത്യയെ ഭാരതവും ഹിന്ദുരാഷ്ട്രവും അക്കുമെന്ന കാര്യത്തിലായാലും ഏറെക്കുറെ നേർക്ക് നേരെയാണ്.

ശത്രുവല്ല ആരുടെയും ശത്രു. 

പ്രത്യേകിച്ചും ശത്രുവാണെന്ന് പ്രഖ്യാപിച്ച, പ്രത്യക്ഷത്തിൽ വരുന്ന ശത്രുവല്ല ആരുടെയും ശത്രു. 

യഥാർത്ഥ ശത്രു പ്രത്യക്ഷത്തിൽ വരാത്ത, ശത്രുവാണെന്ന് പ്രഖ്യാപിക്കാത്ത, കപടന്മാരാണ്. 

അവർ കൂടെ നിന്ന്, നിങ്ങളെ ഉള്ളിൽ നിന്ന് കാർന്നുതിന്ന്, നിങ്ങളുടെ ഉള്ള ഉൾക്കരുത്തും നഷ്ടപ്പെടുത്തി, നിങ്ങളെക്കൊണ്ട് തന്നെ നിങ്ങളെ പരാജയപ്പെടുത്തും. നിങൾ തന്നെയാണ് നിങ്ങളെ പരാജയപ്പെടുത്തിയതെന്ന് തോന്നിപ്പിക്കും. അവരാണ് യഥാർത്ഥ ശത്രു.

അത്തരത്തിലുള്ള താണ് നമ്മുടെ നാട്ടിലെ എല്ലാ മതേതര ജനാധിപത്യ പാർട്ടികൾ എന്ന് സ്വയം അവകാശപ്പെടുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളും 

അവർ മതേതരത്വവും ജനാധിപത്യവും ആരേയും പഠിപ്പിച്ചിലില്ല. എന്ന് മാത്രമല്ല, മതന്യൂനപക്ഷങ്ങളെ മതേതരത്വത്തിലേക്കും ജനാധിപത്യത്തിലേക്കും ഉയർത്തിക്കൊണ്ടുവരുന്നതിനു പകരം ഈ പാർട്ടികൾ വോട്ടിനും പിന്തുണക്കും വേണ്ടി സ്വയം മതത്തിലേക്ക് താഴ്ന്നു. ഒപ്പം മതന്യൂനപക്ഷങ്ങളെ കൂടുതൽ കൂടുതൽ മുഖ്യധാരയിൽ നിന്നും അകന്ന് നിൽക്കുംവിധം അവരുടെ  മതപരതയിലേക്ക്  കൊണ്ടുചെന്ന് എത്തിക്കുകയും തീവ്രവൽക്കരിക്കുകയും സ്വന്തം മതേതരത്വത്തിലും ജനാധിപത്യത്തിലും മതം കലർത്തുകയും ചെയ്തു. 

ഒരു ഘട്ടം വരെ ഇടതുപക്ഷമല്ലാത്ത ഏറെക്കുറെ എല്ലാ പാർട്ടികളും തന്നെ.  ഇടതുപക്ഷവും ഇപ്പിപ്പോൾ ലക്ഷ്യവും ലക്ഷ്യബോധവും നഷ്ടപ്പെട്ട് അപജയത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു.

ചുരുങ്ങിയത്, അധികാരം തന്നെയല്ലാത്ത കൃത്യമായ ലക്ഷ്യബോധവും കർമ്മപരിപാടികകളും പദ്ധതികളും ഇല്ലാതെയായിരിക്കുന്നു ഇന്ത്യയിലെ ബിജെപി അല്ലാത്ത എല്ലാ പാർട്ടികളും. 

പ്രത്യക്ഷത്തിൽ വരുന്ന ശത്രുവിനെതിരെ നിങൾ തോൽക്കാം, ജയിക്കാം. നിങ്ങളുടെ കഴിവും കഴിവുകേടും പോലെ.

പലപ്പോഴും പ്രത്യക്ഷtത്തിൽ വരുന്ന ശത്രുവിനെതിരെ നിങൾ  തോൽക്കാൻ സാധ്യത വളരെ കുറവാണ്. നിങ്ങൾക്ക് പ്രതിരോധിച്ച് നിൽക്കാൻ അവസരമുണ്ട്.

കാരണം, പ്രത്യക്ഷത്തിൽ വരുന്ന ശത്രു വിളിച്ചുപറയുന്നു ഉണ്ട്. ശത്രുവാണെന്ന്. ഒപ്പം നിങ്ങൾക്ക് നിങ്ങളുടെ ദൗർബല്യങ്ങൾ നിങ്ങളെ പറഞ്ഞു മനസ്സിലാക്കിത്തന്ന, നിങ്ങളെ തിരുത്തി ശക്തിപ്പെടുത്തുന്നവനാണ് പ്രത്യക്ഷത്തിൽ വരുന്ന ശത്രു.

ഫലത്തിൽ നിങ്ങളുടെ ഗുരുസ്ഥാനീയനാണ് വരുന്ന ശത്രു

ഒരു ലക്ഷ്യബോധവും അടിസ്ഥാനവുമില്ലാത്ത എല്ലാ മതേതരപാർട്ടികളും ചെയ്തത് മറിച്ചാണ്. പരോക്ഷമായി. അർബുദം പോലെ. ഉള്ളിൽ നിന്ന് മെല്ലെമെല്ലെ കാർന്നുതിന്നുകൊണ്ട്

കാപട്യവും അധികാരക്കൊതിയും മാത്രം കൈമുതലക്കിക്കൊണ്ട്, ആയുധമാക്കിക്കൊണ്ട് വെറും വെറുതേ സംരക്ഷിക്കുന്നു എന്ന് വരുത്തി ഈ കപട മതേതര ജനാധിപത്യ പാർട്ടികൾ.

അധികാരക്കൊതിയെയും അഴിമതിക്കൊതിയെയും മാത്രം മതേതരത്വം, ജനാധിപത്യം എന്ന് പേരിട്ട് വിളിച്ച ഇത്തരം മതേതരരെന്ന ഖ്യാതിതിയുള്ള പാർട്ടികളാണ് നേർക്ക് നേരെയല്ലാതെ പിന്നിൽ നിന്ന് ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളെയും അധസ്ഥിതരയും അക്രമിച്ചത്, വഞ്ചിച്ചത്. 

അവരാണ് ഇന്ത്യയെ ഇന്ത്യ യല്ലാതാക്കും വിധം വഴിവെട്ടിയത്, ആ വഴിയിൽ വെളളവും വളവും ഒഴിച്ചത്.

അവർ ഇന്ത്യയെ പൊതുവേയും മതന്യൂനപക്ഷങ്ങളെയും അധഃസ്ഥിതരായ താഴ്ന്നജാതിക്കാരെയും പ്രത്യേകിച്ചും കൃത്യമായും വഞ്ചിച്ചു. അവർക്ക് ഇന്ത്യയെയും ജനങ്ങളെയും എങ്ങിനെ സംരക്ഷിക്കും മെന്നതിന്നുള്ള ഒരു കർമ്മരേഖയും പദ്ധതിയും ഉണ്ടായിരുന്നില്ല. അവരുടെ തന്നെ അധികാരക്കൊതിയും അഴിമതിക്കൊതിയും മാത്രമല്ലാതെ.

കൂടെ നിൽക്കുന്നു എന്ന വ്യാജേന മതന്യൂനപക്ഷങ്ങളെയും അധഃസ്ഥിതരായ താഴ്ന്നജാതിക്കാരെയും കൂടെ നിർത്തി, ഒരു കാര്യവുമില്ലാതെ വഞ്ചിച്ചത് ഇത്തരം മതേതരരെന്ന ഖ്യാതിതിയുള്ള പാർട്ടികളാണ്. 

മതന്യൂനപക്ഷങ്ങളിലെയും അധഃസ്ഥിതരിലെയും കുറച്ച് നേതാക്കളെ തൃപ്തിപ്പെടുത്തി, അതിലൂടെ കൃത്രിമമായി ന്യൂനപക്ഷ അധഃസ്ഥിത ജനവിഭാഗങ്ങളെ മുഴുവൻ തൃപ്തിപ്പെടുത്തി എന്ന് വരുത്തുന്ന തീർത്തും വഞ്ചനാപരമായ സമീപനം മാത്രം മതേതരരെന്ന ഖ്യാതിതിയുള്ള പാർട്ടികൾ ഇന്നിതുവരെ ഇന്ത്യയിൽ ചെയ്തത്. 

അല്ലെങ്കിലും അവർ ഭുജിക്കുമ്പോൾ നിർബന്ധമായും അനാവശ്യമായി വരുന്ന, ബാക്കിവരുന്ന, കളയേണ്ടി വരുന്ന മുള്ളും എല്ലും മാത്രം മതന്യൂനപക്ഷങ്ങൾക്കും അധഃസ്ഥിതർക്കും നൽകി.

എന്നിട്ടോ , വലിയ എന്തോ കാര്യം ഔദാര്യമായി നൽകുന്നത് പോലെ വരുത്തി, യഥാർത്ഥ മാംസവും ഇറച്ചിയും മത്സ്യവും അവരും അവർക്ക് യഥാർത്ഥത്തിൽ ഉള്ളാലെ വേണ്ടപ്പെട്ടവരും മാത്രം ഭുജിച്ചു.

ഇന്ത്യാ പാകിസ്ഥാൻ വിഭജനം പോലും ഇങ്ങനെയായിരുന്നു. 

ഇന്ത്യാ പാകിസ്ഥാൻ വിഭജനം പോലും ഇവിടെയുള്ള ഹിന്ദു മുസ്‌ലിം ജനസാമാന്യത്തിൻ്റെ ആവശ്യമായിരുന്നില്ല. 

ഹിന്ദു മുസ്‌ലിം ജനസാമാന്യം അങ്ങനെയൊരു ഇന്ത്യാ പാകിസ്ഥാൻ വിഭജനത്തിന് വേണ്ടി എവിടെയും സമരം ചെയ്തിരുന്നില്ല.

കുറേ അധികാരക്കൊതി മൂത്ത നേതാക്കളുടെ ആവശ്യം മാത്രമായിരുന്നു ഇന്ത്യാ പാകിസ്ഥാൻ വിഭജനം. അവരത് ജനങ്ങളുടെ പേരിലിട്ടു, ക്രമേണ ജനങ്ങളുടെ തലയിലും കയറ്റി.

സംരക്ഷിക്കുന്നു എന്ന വ്യാജേന ചിതലുകളെ പോലെ ഉളളിൽ നിന്ന് കാർന്നുതിന്നത്, മത ന്യൂനപക്ഷങ്ങൾക്കും അധഃസ്ഥിതർക്കും സ്വതവേ ഉള്ള ഉൾക്കരുത്തും ചോർത്തിക്കളഞ്ഞത്, ഇത്തരം മതേതരരെന്ന ഖ്യാതിതിയുള്ള പാർട്ടികളാണ്. സ്വാതന്ത്ര്യത്തിന് മുൻപും ശേഷവും ഒരുപോലെ.

പുറത്ത് നിന്ന് ബാഹ്യമായി വരുന്ന ഏത് ശത്രുവിനെയും കാണാം, അവർക്കെതിരെ പദ്ധതികളും പരിപാടികളും ആവിഷ്കരിക്കാം, അവരെ നേരിടാം.

പക്ഷേ, ഉളളിൽ നിന്ന് കാണാതെ വരുന്ന ശത്രുവിനെ എങ്ങിനെ കാണും, നേരിടും?

അതുപോലെയാണ്, ഉളളിൽ നിന്ന് കാണാതെ വരുന്ന ശത്രുവിനെ പോലെയാണ്, ഇവിടത്തെത് കപടമെന്ന് തന്നെ പറയാവുന്ന, പ്രത്യേക ഉദേശലക്ഷ്യങ്ങൾ ഇല്ലാത്ത, പ്രത്യേയശാസ്ത്രബോധമില്ലാത്ത, കർമ്മറേഖയും പദ്ധതിയും പരിപാടിയും ഇല്ലാത്ത മതേതര ജനാധിപത്യ പാർട്ടികൾ. 

അവർ ഇക്കാലമത്രയും പെരുമാറിയത് അങ്ങനെ ആരുമറിയാതെ കൊടുംക്രൂരമായി നക്കിക്കൊല്ലുന്ന കൊലപാതകിയെ പോലെ മാത്രം. 

അവർക്ക് വിഷയവും ലക്ഷ്യവും അധികാരം മാത്രമായിരുന്നു. 

അവരുടെ അധികാരക്കൊതിക്ക് വളമിടാൻ മാത്രം അവർക്ക് മതന്യൂനപക്ഷങ്ങളും അധഃസ്ഥിതരും അവരുടെ കാര്യങ്ങളും സംരക്ഷണവും എന്ന വാദം. 

മതേതരരെന്ന ഖ്യാതിതിയുള്ള ഇത്തരം ഇന്ത്യൻ പാർട്ടികൾ മതന്യൂനപക്ഷങ്ങളെയും അധഃസ്ഥിതരെയും വെറും കാഴ്ചവസ്തുക്കൾ ആക്കുക മാത്രമായിരുന്നു.

എന്തൊക്കെയോ നൽകുന്നു എന്ന് വരുത്തി യഥാർഥത്തിൽ ഒന്നും നൽകാതെ, മാനുഷികമായി അർഹതപ്പെട്ടത് പോലും നൽകുന്നുവെന്ന് ഉറപ്പ് വരുത്താതെ, എന്നാൽ എന്തൊക്കെയോ കൂടുതൽ നൽകി എന്ന് വരുത്തിയും തോന്നിപ്പിച്ചും കൊണ്ട്, അതിൻ്റെ പേരിലുള്ള വെറുപ്പും തൊഴിയും മാത്രം വാങ്ങിക്കൊടുത്തു കൊണ്ട്, മതേതരരെന്ന് പറയുന്ന ഈ കക്ഷികൾ ഇന്ത്യയിൽ ആകമാനവും ഉടനീളം ഒന്നുപോലെ പെരുമാറി. 

യഥാർഥത്തിൽ, ഏത് വാക്ക് കടമെടുത്തായാലും ഫലത്തിൽ ബിജെപി അക്കാര്യം ചൂണ്ടിപ്പറഞ്ഞ് വിളിച്ചറിയിക്കുക മാത്രം ചെയ്തു. ആൻ പറച്ചിലിനെ തന്നെ തങ്ങൾക്ക് വളരാനുള്ള ന്യായവും ആയുധവും അക്കിക്കൊണ്ട്

ആ വഴിയിലും തൊഴി വാങ്ങുന്നത് മതന്യൂനപക്ഷങ്ങളായി എന്ന് മാത്രം. 

ഒന്നും നേടാതെ, അർഹതപ്പെട്ടത് പോലും കിട്ടാതെ, എന്നാൽ എല്ലാം നേടിയവർ എന്ന, മറ്റുള്ളവരുടെതും തട്ടിയെടുത്തവർ എന്ന ദുഷ്പേര് സ്വന്തമാക്കിക്കൊണ്ട്.

യഥാർഥത്തിൽ മതന്യൂനക്ഷങ്ങളായത് കൊണ്ട് മാത്രം ആരും പിന്നോക്കക്കാരല്ല. 

ശരിയാണ്. 

അതുകൊണ്ട് തന്നെ എല്ലാ ഇന്ത്യക്കാർക്കും കിട്ടുന്നത് തന്നെയേ മതന്യനപക്ഷങ്ങൾക്കും കിട്ടേണ്ട തുള്ളൂ.

കപട മതേതര ജനാധിപത്യ പാർട്ടികൾ ഒന്നും നൽകിയില്ല എന്ന് മാത്രമല്ല, അവരുടെ വീമ്പുപറച്ചിൽ കാരണം പുറത്ത് തൊഴി വാങ്ങിക്കൊണ്ടിരിക്കുന്നത് മുഴുവൻ ന്യൂനപക്ഷമായി, അധഃസ്ഥിതരായി.

ഇന്ത്യൻ രാഷ്ട്രീയം പോലും ഈ മതന്യൂനപക്ഷ പ്രീണനം എന്ന ഇല്ലാക്കഥയെ ചുറ്റിപ്പറ്റി മാത്രം വെറുപ്പ് വിതരണം ചെയ്തുകൊണ്ടായി എന്നത് വിഷയത്തിൻ്റെ ഗൗരവം തെല്ലൊന്നുമല്ല നമ്മെ ബോധ്യപ്പെടുത്തുന്നതായത്. 

Monday, January 8, 2024

ഇന്ത്യ പണ്ടേ ഉണ്ടായിരുന്നുവോ?

സങ്കല്പത്തിനും വാദത്തിനും വിശ്വാസത്തിനും വേണ്ടി ഇന്ത്യ പണ്ടേ ഉണ്ടായിരുന്നുഎന്ന് തന്നെ പറയാം . 

പക്ഷേ, വസ്തുതാപരമായി, വാസ്തവത്തിൽ ഇല്ലായിരുന്നു. 

കാരണം, ഇപ്പറയുന്നത് പോലുള്ള രാജ്യസങ്കല്പം തന്നെ ഈയടുത്തകാലത്ത് മാത്രം ഉണ്ടായതാണ്. 

അതിനേക്കാൾ പ്രധാനമാണ് 1947 മുതലാണ് ഇപ്പറയുന്ന ഇന്ത്യ ഉണ്ടായതെന്നത്. 

അശോകനും മൗര്യനും മുഗുളരും ബ്രിട്ടീഷുകാരും ഒക്കെ പല കോലത്തിൽ ഇന്നുള്ള അത്ര വലുതല്ലാത്ത, സുസംഘടിതമല്ലാത്ത ഭൂപ്രദേശംമായ ഒരു ഇന്ത്യയെന്ന് പറയാവുന്ന ഒരു ഇന്ത്യയെ കൊണ്ടുനടന്നെങ്കിലും ഇന്ന് പറയും പോലുള്ള, ഇങ്ങനെ ഒരു അതിർത്തിയും പേരോടും കൂടിയ ഇന്ത്യ ഉണ്ടായിരുന്നില്ല

അതിന് മുൻപ് പരസ്പരം പോരടിച്ചു നിന്ന കുറേ നാട്ടുരാജ്യങ്ങൾ മാത്രമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. അക്കാര്യത്തിൽ ഒരു തർക്കത്തിന് സാധ്യതയുമില്ല. 

ഇന്ന് കേൾക്കുന്നത് പോലുള്ള സംസ്ഥാനങ്ങളും ഉണ്ടായിരുന്നില്ല. കേരളം എന്ന സംസ്ഥാനം പോലും. സംസ്ഥാനം തന്നെ ഇല്ലാതിരുന്നപ്പോഴാണോ ഇന്ത്യ പണ്ടേ ഉണ്ടായിരുന്നു എന്ന് പറയുന്നത്. 

ഭൂമി ഉണ്ടായിരുന്ന കാലത്തോളം ഭൂപ്രദേശങ്ങളും അവിടങ്ങളിൽ ഉണ്ടായിരുന്ന ജീവിതത്തിൻ്റെ തുടിപ്പും ഉണ്ടായിരുന്നു. തങ്ങളുടെ സംസ്കാരമെന്നും നാഗരികതയേന്നും ചരിത്രമെന്നും ഓരോ ഇപ്പോഴത്തെ നാട്ടിനും ജനതക്കും രാജ്യത്തിനും സ്വന്തമാക്കി പറയാവുന്നത്.

എന്നതിനെ പിന്നീട് സങ്കല്പവും അവകാശവാദങ്ങളും ആക്കി, പിന്നീട് വീണ്ടും വസ്തുതാപരമായ മൂർത്ത സംഗതിയായി അവതരിപ്പിച്ചാൽ ഒന്നും ചെയ്യാൻ സാധിക്കില്ല. 

വസ്തുതകളെ സങ്കല്പങ്ങളിൽ നിന്നും വേർതിരിച്ചു കാണണം. 

പുരാണങ്ങൾ തന്നെയും വെറും കലാസൃഷ്ടികൾ ആണെന്നത് എല്ലാവരും ഒരുപോലെ അംഗീകരിക്കുന്ന കാര്യങ്ങളാണ്. 

പുരാണങ്ങളിൽ അങ്ങനെയും ഇങ്ങനെയും പറഞ്ഞിട്ടുണ്ട് എന്നത് വസ്തുതാപരമായി ഉണ്ടായിരുന്നു എന്നതിന് ഒരു തെളിവും ന്യായവും അല്ല. 

പുരാണങ്ങളിൽ പറഞ്ഞത് ഏതൊരു മതവിശ്വാസവും പോലുളള വെറും വിശ്വാസം മാത്രം. 

തെളിയിക്കാൻ സാധിക്കാത്തത്.

ശാസ്ത്രവും വേദങ്ങളും പുരാണങ്ങളും പറയുന്നത് തമ്മിൽ പറയുന്നതിലെ വ്യത്യാസം അതാണ്. 

ശാസ്ത്രം പരീക്ഷിച്ച് പരിശോധിച്ച് വസ്തുതാ പരമായും വസ്തുനിഷ്ഠമായും തെളിയിക്കാൻ കഴിയുന്നത് മാത്രമേ സമീകരിച്ച് സാമാന്യവൽക്കരിച്ച് പറയൂ. 

മതങ്ങളും മതപുരാണങ്ങളും വേദങ്ങളും അങ്ങനെയല്ല. പരീക്ഷിച്ച് പരിശോധിച്ച് വസ്തുതാപരമായും വസ്തുനിഷ്ഠമായും തെളിയിക്കാതെ, തെളിയിക്കാനുള്ള ഒരു വഴിയും സൂത്രവാക്യവും തരാതെ വെറും വെറുതെ സമീകരിച്ചും സാമാന്യവൽക്കരിച്ചും പറയും. 

എന്നിട്ടോ എന്തെങ്കിലും കാര്യം എപ്പോഴെങ്കിലും ശാസ്ത്രം തെളിയിച്ചാൽ മാത്രം എടുത്തുപറയും പണ്ടേ ഗ്രന്ഥത്തിൽ അത് പറഞ്ഞിട്ടുണ്ട് എന്ന്. 

അങ്ങനെ തെളിയിക്കാൻ സാധിക്കാത്ത കുറേ വിഡ്ഢിത്തങ്ങൾ അതേ പുരാണങ്ങളിലും വേദങ്ങളിലും ഉള്ളത് നമ്മൾ സൗകര്യപൂർവ്വം ഒളിപ്പിച്ച് വെച്ചുകൊണ്ട്, മറന്നുകൊണ്ട്.

Saturday, January 6, 2024

ഈയുള്ളവൻ മുസ്ലിം പക്ഷമല്ല പറഞ്ഞത്.

ഈയുള്ളവൻ മുസ്ലിം പക്ഷമല്ല പറഞ്ഞത്. 

പകരം, യഥാർഥത്തിൽ ഉള്ള വസ്തുതകൾ മാത്രം. 


മുസ്‌ലിം പ്രീണനം നടന്നു എന്ന് മാത്രം പറഞ്ഞ് പ്രചരിപ്പിക്കുന്നതിലെ, അങ്ങനെ മാത്രം അധികാരം നേടുന്നതിലെ വാസ്തവവിരുദ്ധത ചൂണ്ടിക്കാണിക്കാൻ മാത്രം

മുസ്ലിംകൾ ഒന്നും അനാർഹമായി ഇന്ത്യയിൽ എവിടെയും ഒരുനിലക്കും ഒന്നും അനുഭവിച്ചിട്ടില്ല എന്ന് മാത്രമല്ല അവർക്ക് ആനുപാതികമായി കിട്ടേണ്ടതിൻ്റെ നാലിലൊന്ന് പോലും ഇതുവരെയും അവർക്ക് കിട്ടിയിട്ടില്ല എന്ന യഥാർത്ഥ വസ്തുത മാത്രം പറയാൻ മാത്രം.

ഈ പറഞ്ഞത് ശരിയല്ലെങ്കിൽ മറിച്ചുള്ള വസ്തുതകൾ പറയാനാവണം. എന്തെങ്കിലും തെളിവ് വെച്ചുകൊണ്ട്. രേഖകളും വസ്തുതകളും വെച്ച് കൊണ്ട്. വെറുപ്പ് വിതരണം ചെയ്യുന്ന വെറും ഊഹാപോഹങ്ങൾ അല്ലാതെ.

എവിടെനിന്നെങ്കിലും കേട്ട നുണപ്രചാരണങ്ങൾ മൂലമുണ്ടായ, വെറുപ്പും വിദ്വേഷവും വെച്ച് എന്തെങ്കിലും പറയുകയല്ല വേണ്ടത്. 

പകരം വസ്തുതകൾ സംസാരിക്കട്ടെ. രേഖകൾ സംസാരിക്കട്ടെ.

*******

ഇന്ത്യയെയും ഇന്ത്യൻ സംസ്കാരത്തെയും സർവ്വതും ഉൾകൊള്ളുന്ന അതിൻ്റെ വിശാലതയെയും വൈവിധ്യത്തെയും ഈയുള്ളവനും ഉൾകൊള്ളുന്നു, പ്രഘോഷിക്കുന്നു.

പക്ഷേ, ഇന്ന് അത് പറഞ്ഞ് നടക്കുന്നവർ ഉദ്ദേശിക്കുന്നത് വെറും വെറുപ്പ്, വിദ്വേഷം, വിഭജനം പിന്നെ അതിനെ കോണിപ്പടി ആക്കിക്കൊണ്ടുള്ള അധികാര നേട്ടവും, അധികാരം നിലനിർത്തലും. 

അവർ ജനാധിപത്യത്തെ വ്യഭിചരിക്കുക മാത്രം ചെയ്യുന്നു. 

ഇന്ത്യ എന്നത് പണ്ടില്ല, ഉണ്ടായിരുന്നില്ല. 

ഇവിടെ നിലവിൽ ഒരുനിലക്കും ജനാധിപത്യം മനസ്സിലാവുന്ന അതിന് പാകമായ ഇന്ത്യൻജനത ഇല്ല എന്നത് ഒരു വസ്തുത മാത്രം. 

വൃത്തികെട്ട ക്രൂര രാഷ്ട്രീയ നേതൃത്വം ഒന്നിനും പറ്റാത്ത ജനതയെ വേണ്ടവണ്ണം ചൂഷണം ചെയ്യുന്നു.

********

പലരെയും ഈയുള്ളവന് അറിയാം.

നല്ല ആളുകളാണ് അവരിലധികവും.

പക്ഷേ ഈ കാര്യത്തിലും രാഷ്ട്രീയ കാര്യത്തിലും അവർ വെറുപ്പ് ജനിപ്പിക്കുന്ന തെറ്റിദ്ധാരണയിലാണ്. ഒരടിസ്ഥാനവും ഇല്ലാത്ത കുറേ നുണപ്രചാരണങ്ങൾ കേട്ടുകൊണ്ട് എന്തൊക്കെയോ അവരും പറയുന്നു. 

ഈയുള്ളവൻ മുസ്‌ലിംകൾക്ക് എതിരേ എന്നല്ല ആർക്കെതിരെയും സംസാരിക്കേണ്ട വിഷയങ്ങളിൽ അങനെ തന്നെ സംസാരിക്കാറുണ്ട്. 

എന്നുവെച്ച് ഇല്ലാത്ത ആരോപണങ്ങൾ ആരുടെ മേലും നടത്തരുതല്ലോ? 

നുണകൾ മാത്രം വെച്ച് വെറുപ്പിൻ്റെയും  വിദ്വേഷത്തിൻ്റെയും വിഭജനത്തിൻ്റെയും വഴി തുറക്കരുതല്ലോ?

പെടാപാട് പെട്ട് ജിവിക്കാൻ ശ്രമിക്കുക.

പെടാപാട് പെട്ട് ജീവിക്കുക. 

പെടാപാട് പെട്ട് ജിവിക്കാൻ ശ്രമിക്കുക. 

പെടാപാട് പെട്ടുണ്ടാവുന്നതെന്തോ അത് തന്നെ ജീവിതത്തിൻ്റെ അർത്ഥമെന്ന് വരുന്നത് പോലെ. 

ജീവിക്കാനും ജീവിപ്പിക്കാനും മനുഷ്യന് വേണ്ടി മനുഷ്യൻ ചെയ്യുന്ന ജോലികൾ തന്നെ മനുഷ്യജീവിതം.

അത് തന്നെ ജീവിതത്തിൻ്റെ അർത്ഥമെന്ന് വരും പോലെയും മനുഷ്യജീവിതം.

*******

ഒരു പിടുത്തവും ഒരു ബുദ്ധനും രാമനും കൃഷ്ണനും മുഹമ്മദിനും യേശുവിനും കിട്ടിയിട്ടില്ല.

*********

ഒന്നും മനസ്സിലാകാതെ വരുമ്പോൾ ആശ്രയം കവിത, തത്വചിന്ത, സന്യാസം, അധികാരം, ലഹരി, ഭക്തി. 

എന്തായാലും എങ്ങിനെയെങ്കിലും പുകമറ സൃഷ്ടിച്ച് ഒളിച്ചോടാൻ തന്നെ ശ്രമം.

*********

കൂടെയുണ്ടെന്ന് പറയുന്നവരിലധികവും കൂടെയില്ല. 

പുറംപൂച്ച് വർത്തമാനത്തിൽ മാത്രമല്ലാതെ. 

അവർക്കെങ്ങിനെ പറയാനാവുന്നു കൂടേയുണ്ടെന്നത്  ഒരുപിടുത്തവുമില്ല. 

കാര്യമിത്രയെ ഉള്ളൂ. 

ബന്ധുക്കളും സുഹൃത്തുക്കളുമെന്ന് കരുതപ്പെടുന്നവരധികവും സംഗതിവശാൽ പരിചയക്കാരായവർ മാത്രമാണ്. 

എന്നാലോ ചില സുഹൃത്തുക്കൾ നിൻ്റെ രക്തബന്ധുവെക്കാൾ വരെ അടുത്തുമാണ്.

ചില സ്ത്രീകളങ്ങനെ.

ചില സ്ത്രീകളങ്ങനെ. 

സുന്ദരിയാണെന്ന് പറഞാൽ വിശ്വസിക്കില്ല. 

താൻ അതിന് മാത്രമൊന്നുമില്ലെന്ന് സ്വയം പറയും. 

എന്നുവെച്ച് അവൾ സുന്ദരിയല്ലെന്ന് നിങൾ പറഞ്ഞാലോ? 

കുഴപ്പം. 

വേറെയേതെങ്കിലും സ്ത്രീ സുന്ദരിയാണെന്ന് പറഞ്ഞോലോ? 

അതിനേക്കാൾ കുഴപ്പം. 

ആത്മവിശ്വാസമില്ലാത്തവരെ നിങൾ അംഗീകരിച്ചാലും അഭിനന്ദിച്ചാലും അവരത് അംഗീകരിച്ചു തരില്ല, അഭിനന്ദനം സ്വീകരിക്കില്ല. 

ആത്മവിശ്വാസമില്ലാത്തവരെ ഒരു കാര്യം പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കാൻ വല്ലാത്ത പ്രയാസം.

ആത്മവിശ്വാസമില്ലാത്തവർ സ്വന്തം നന്മ അംഗീകരിക്കില്ല.  

എന്നാലോ അവർ ഉള്ളാലെ സ്വയമറിയുന്ന സ്വന്തം കുറ്റം മറച്ചുവെക്കാൻ മറ്റുള്ളവരെ മറയാക്കും, കുറ്റം പറയും. 

അവർ സ്വന്തം കുറ്റം സമ്മതിക്കാതെ, അതേ കുറ്റം, അല്ലെങ്കിൽ ആ കുറ്റത്തിന് കാരണം, മറ്റുള്ളവരിൽ ആരോപിക്കും.

********

പറ്റിയ തെറ്റ് സമാതിക്കാത്ത, 

പറ്റിയ തെറ്റ് ഏറ്റെടുക്കാത്ത, 

പറ്റിയ തെറ്റ് മറ്റുള്ളവരുടെ മേൽ ചാരിവെക്കുന്ന സ്ത്രീപ്രകൃതത്തെ 

എന്ത് വെച്ച് എങ്ങിനെ വിശദീകരിക്കണം എന്നറിയില്ല.


ഇവിടെ ഇന്ത്യയിൽ എവിടെ ജനം?

നിങൾ ഏത് ലോകത്താണ്?

ഇന്ത്യ ഒരു ജനാധിത്യ രാജ്യമേ അല്ല. 

പേരിൽ മാത്രമല്ലാതെ. 

മുളകിനെ പഞ്ചസാര എന്ന് വിളിക്കുന്നത് പോലെ ഒരു ജനാധിപത്യം ഇവിടെ ഉണ്ട്. ശരിയാണ് 

ഒരു ജനാധിപത്യ രാജ്യമാകാൻ മാത്രം ഇന്ത്യൻ ജനത വളർന്നിട്ടില്ല. 

പ്രത്യേകിച്ചും ഉത്തരേന്ത്യൻ ജനത. 

അതാണ് ഇവിടത്തെ നെറികെട്ട രാഷ്ട്രീയത്തിൻ്റെ ധൈര്യവും.

*******

ഇവിടെ ഇന്ത്യയിൽ എവിടെ ജനം?

********

വെറുപ്പും വിദ്വേഷവും മതി വയറുനിറക്കാൻ എന്ന് കരുതുന്ന ജനാധിപത്യത്തിന് ഒട്ടും പാകമല്ലാത്ത സമൂഹമാണോ ജനാധിപത്യത്തിന് പറ്റിയ ജനം?

********

135 എന്ന കടലാണ് വിഷയം. 

വെറും വെറുതെ കിടന്ന് കൊടുക്കുന്ന കടലാണ് ദുഷ്ടന്മാർക്ക് അവരുടെ ഏത് തോണിയും ഇഷ്ടം പോലെ ഇറക്കി തുഴയാനുള്ള ഇടം. 

അവർ മറ്റാരും തങ്ങളുടെ താൽപ്യങ്ങൾ ഹനിക്കും വിധം അങ്ങോട്ട് ആ കടലിലേക്ക് കടന്നുവരുന്നില്ലെന്ന് റോന്ത്ചുറ്റി ഉറപ്പിക്കുന്നു. 

അവർക്ക് വേണ്ടവിധമുള്ള തിരമാലകളെ അവർ കൃത്രിമമായി അതേ കടലിൽ കടലിനെ കൊണ്ട് തന്നെ ഉണ്ടാക്കുന്നു. 

ആ തിരമാലകളെ അവർ ആ കടലിലേക്ക് കടന്നുവരുന്നവർക്കെതിരെ ആയുധവും വികാരവും ആക്കിക്കൊണ്ട്. 

ദേശീയത, ദേശസ്നേഹം എന്നോക്കെ തിരമാലകൾക്ക് ഓമനപ്പേരുകൾ നൽകിക്കൊണ്ട്.

മുസ്‌ലിം പ്രീണനം ഏതെങ്കിലും പാർട്ടി എപ്പോഴെങ്കിലും നടത്തിയോ?

മുസ്‌ലിം പ്രീണനം ഏതെങ്കിലും പാർട്ടി എപ്പോഴെങ്കിലും യഥാർഥത്തിൽ നടത്തിയോ? 

വെറും പുറംപൂച്ച് വാക്കിൽ മാത്രമല്ലാതെ.

***"

കേന്ദ്ര ഭരണകൂട പാർട്ടി, അധികാരം നേടാനും നിലനിർത്താനും പറഞ്ഞതും ഇപ്പോഴും പറയുന്നതും പോലെയായിരുന്നു കാര്യങ്ങളെങ്കിൽ, 

അതുപോലെ വെറും പുറംപൂച്ച് വാക്കിൽ മാത്രമല്ലാത്ത മുസ്ലിംന്യൂനപക്ഷ പ്രീണനം ഇന്ത്യയിൽ യഥാർഥത്തിൽ  എപ്പോഴെങ്കിലും ഏതെങ്കിലും പാർട്ടി നടത്തിയിട്ടുണ്ടെങ്കിൽ, 

ആ പാർട്ടി പറഞ്ഞത് പൂർണമായും ശരിയാണ്. 

അങ്ങനെയെങ്കിൽ  ആ ഭരണകൂട പാർട്ടി ഭരണം കയ്യേറാനും നിലനിർത്താനും പറഞ്ഞുകൊണ്ടിരിക്കുന്നത് ശരിയാണ്

പക്ഷേ ഏതളവുകോൽ വെച്ച് നോക്കിയാലും, എങ്ങനെയെല്ലാം വസ്തുതാ പരിശോധന നടത്തിയാലും കാര്യങ്ങൾ ഒരു നിലക്കും അങ്ങനെയല്ലെന്ന് വരുന്നു. 

എപ്പോൾ എന്ത് ചെയ്യും?

ഇന്ത്യയിൽ എവിടെയും ഒരു മേഖലയിലും മുസ്‌ലിംകൾക്ക് അവരുടെ ജനസംഖ്യാനുപാതത്തിൻ്റെ പകുതിയോ നാലിലൊന്നോ പോലും പ്രാതിനിധ്യമില്ല. 

ഇപ്പോഴും എല്ലാ മേഖലയിലും മുസ്ലിംകൾ പിന്നാക്കം തന്നെ നിൽക്കുന്നു.

മുസ്ലിംകളുടെ പേര് പറഞ്ഞ് ചൂണ്ടിക്കാണിച്ച് യഥാർത്ഥ കള്ളന്മാർ രക്ഷപ്പെടുകയും ചൂഷണം ചെയ്യുകയും മാത്രമല്ലേ യഥാർഥത്തിൽ നടക്കുന്നത്?

മുസ്‌ലിംകൾക്ക് എവിടെയും ഒന്നും, അധികം പോയിട്ട് അർഹതപ്പെട്ടത് പോലും, കിട്ടിയിട്ടില്ലെങ്കിൽ പിന്നെ എവിടെ എങ്ങനെ എന്തിനു വേണ്ടി നടന്നു ഈ പാർട്ടി പറഞ്ഞു പ്രചരിപ്പിച്ച പ്രീണനം? 

യഥാർഥത്തിൽ അങ്ങനെയൊരു പ്രീണനം നടന്നു എന്ന പ്രചാരണ ഒരടിസ്ഥാനവും ഇല്ലാതെ പറഞ്ഞു പ്രചരിപ്പിച്ചത് മാത്രം. 

അങ്ങനെ ഭൂരിപക്ഷം ജനതയിൽ ഒന്നിനുമല്ലാത്ത വെറുപ്പും വിദ്വേഷവും വിഭജനവും ഉണ്ടാക്കി വോട്ടും അധികാരവും നേടി എന്നത് മാത്രം വാസ്തവം.

അല്ലെങ്കിൽ പ്രീണനം നടത്തി മുസ്ലിംകൾ ഏതെങ്കിലും മേഖലയിൽ  വല്ലാതെ നേട്ടം ഉണ്ടാക്കിയതിൻ്റെ ഒരു തെളിവെങ്കിലും അവർ കൊണ്ടുവരണം. 

ഇങ്ങ് കേരളത്തിലെങ്കിലും അങ്ങനെ ഒരു തെളിവ് അവർക്ക് കാണിച്ചുതരാൻ സാധിക്കില്ല. 

ഭൂരിപക്ഷ വർഗ്ഗീയ രാഷ്ട്രീയ പാർട്ടിക്കാർ പറഞ്ഞുണ്ടാക്കിയത് നല്ല തങ്കപ്പെട്ട മനുഷ്യന്മാർ  വരെയും വസ്തുതാപരമായി പുനപരിശോധന നടത്താതെ പറയുന്നിടത്ത് വരെ എത്തി കാര്യങൾ. 

ഭരിക്കുന്ന പാർട്ടിയാണെങ്കിൽ എല്ലാറ്റിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാൻ ഇത്തരത്തിലുള്ള ഓരോ വിഷയങ്ങൾ ന്യൂനപക്ഷവിരുദ്ധമായി പടച്ചുവിട്ട് നുണപ്രചാരണം നടത്തി വിദ്വേഷവും വെറുപ്പും ഉണ്ടാക്കി വിഭജിച്ച് നേട്ടമുണ്ടാക്കുന്നത് തുടർന്ന് കൊണ്ടിരിക്കുന്നു. 

ആടിൻ്റെ വേഷം കെട്ടിയ ചെന്നായ്ക്കൾക്ക് കുശാൽ.

സംവരണ പ്രകാരം പോട്ടെ, മുസ്ലിംകളുടെ ജനസംഖ്യാനുപാതം പ്രകാരമുള്ളതിൻ്റെ നാലിലൊന്നെങ്കിലും മുസ്‌ലിംകൾക്ക് കിട്ടിയിട്ടില്ല. (ഒരുപക്ഷേ താഴ്ന്ന താഴ്ന്ന ജാതിക്കാർക്ക് മുസ്‌ലിംകൾക്ക് കിട്ടിയതിനെക്കാൾ കിട്ടിയിട്ടുണ്ട്). 

എല്ലാം കയ്യടക്കി ജനസംഖ്യാനുപാതത്തിനേക്കൾ എത്രയോ കൂടുതൽ കയ്യടക്കിവെച്ചിരിക്കുന്ന മറ്റ് വിഭാഗങ്ങൾ തന്നെയാണ് ഇത്തരം ഇല്ലാക്കഥകൾ പറഞ്ഞ് പ്രചരിപ്പിച്ച് രാഷ്ട്രീയം കളിക്കുന്നത്. 

കേരളത്തിൽ പോലും ജനസംഖ്യാനുപാതത്തിനേക്കൾ എത്രയോ കൂടുതൽ കയ്യടക്കി വെച്ചിരിക്കുന്ന ഇത്തരം വിഭാഗങ്ങൾ ഏതാണെന്ന് വെറുതെ പരിശോധിച്ച് നോക്കൂ. 

മുസ്ലിംകൾ അവർക്ക് യഥാർഥത്തിൽ കിട്ടേണ്ടതിൻ്റെ നാലയല്പക്കത്ത് പോലും ഇല്ല. 

കിട്ടിക്കൊണ്ടിരിക്കുന്നത് അല്പവും നഷ്ടപ്പെടാൻ പാടില്ലെന്ന് വിചാരിക്കുന്ന, മുഴുവൻ തങ്ങൾക്ക് തന്നെ കിട്ടണം എന്ന് കരുതുന്ന, അങ്ങനെ നിലവിൽ തന്നെ എല്ലാംകൊണ്ടും മുൻപിൽ നിൽക്കുന്ന തങ്ങളുടെ കുട്ടികൾക്ക് എന്തെങ്കിലും നഷ്ടപ്പെടുന്നതിൽ മനംനോവുന്ന മേലാളവർഗ്ഗം പടച്ചുവിടുന്നത് തന്നെ ഞാനും നിങ്ങളും അറിയാതെ, കാര്യം തിരക്കാതെ പറഞ്ഞുനടക്കുന്നു. വല്ലാത്ത കഷ്ടം 

തങ്കപ്പെട്ട മനുഷ്യരെ കൊണ്ട് വരെ ഇങ്ങനെ പറയിപ്പിച്ച് അധികാരം നേടിയതും ഇന്ത്യയെ വൃത്തികെട്ട ഇടമാക്കി മാറ്റിയതും ഇങ്ങനെയെന്ന് എല്ലാവരും ഒന്നോർത്താൽ നന്ന്.

ജനാധിപത്യം നടപ്പാവാൻ ബോധവും വിവരവും ഉള്ള ജനങ്ങൾ വേണം.

എല്ലാവരിലും ഒരുതരം അസൂയയും വെറുപ്പും വിദ്വേഷവും അസഹിഷ്ണുതയും ഉണ്ട്. 

എത്ര വേണ്ടെന്ന് വെച്ചാലും തലച്ചോറുണ്ടാക്കുന്നത്. 

അവയെ തന്ത്രപൂർവ്വം അന്യസമുദായ വെറുപ്പും വിദ്വേഷവും അസഹിഷ്ണുതയും അസൂയയും ആക്കി പരിവർത്തിപ്പിച്ചപ്പോൾ ഭരണകൂടപാർട്ടിയുടെ വിജയവും അധികാരവും എളുപ്പമായി, സുനിശ്ചതമായി. 

*******

ജനങ്ങൾ ഭരണകൂടത്തെയും ഭരണാധികാരികളെയും പേടിക്കേണ്ടിവരുന്ന പരിപാടിയുടെയും അവസ്ഥയുടെയും പേരല്ല ജനാധിപത്യം. 

ഭരണകൂടവും ഭരണാധികാരികളും ജനങ്ങളെ പേടിക്കുന്ന പരിപാടിയുടെയും അവസ്ഥയുടെയും പേരാണ് ജനാധിപത്യം. 

പക്ഷേ, ജനാധിപത്യം നടപ്പാവാൻ ജനങ്ങൾ വേണം.

ഇരിക്കാൻ പറഞാൽ കിടക്കാത്ത, മുട്ടിലിഴയാത്ത, ജനങ്ങളെന്ന് പേര് വിളിക്കാവുന്നത്ര ബോധവും വിവരവും ഉള്ള ജനങ്ങൾ വേണം. 

അല്ലെങ്കിൽ ഇന്ത്യ പോലെയും ഇന്ത്യൻ ജനാധിപത്യം പോലെയുമാവും. 

ഭരണകൂടത്തെ പേടിക്കുന്ന ജനത. 

ഭരണകൂടവും ഭരണാധികാരിയും  എന്തെന്നറിയാത്ത, അവർ തങ്ങളുടെ വേലക്കാർ മാത്രമെന്നറിയാത്ത ജനത. 

ഭരണകൂടവും ഭരണാധികാരിയും നൽകുന്നത് അവർ നൽകുന്ന എന്തോ ഓശാരവും ഔദാര്യവും എന്ന് കരുതുന്ന ജനത.

ഭരണകൂടത്തെയും ഭരണാധികാരിയെയും അവരുടെ നെറികേട് കണ്ട് വിമർശിച്ചാൽ രാജ്യദ്രോഹം എന്ന് കരുതുന്ന ജനത.

എല്ലാ മൂലയിൽ നിന്നും തങ്ങളെ ഭരണകൂടം നിരീക്ഷിക്കുന്നു, ഭീഷണിപ്പെടുത്തുന്നു എന്ന് പേടിച്ച് ഒച്ചാനിച്ച് ഒന്നും മിണ്ടാതെ നിൽക്കുന്ന ജനത.


Wednesday, January 3, 2024

ജനാധിപത്യം തന്നെ ജനാധിപത്യത്തിലെ ഏക ഗ്യാരണ്ടി?

ആരുടെയെങ്കിലും ഗ്യാരണ്ടി കിട്ടാനും ആരുടെയെങ്കിലും ഗ്യാരണ്ടിയിൽ കഴിയാനുമാണോ ജനാധിപത്യം? 


അതിന് മാത്രം ജനാധിപത്യം 

ജനങ്ങളുടെ കയ്യിൽ നിന്നും പോയോ? 


അവ്വിധം ജനാധിപത്യം വ്യക്തികേന്ദ്രീകൃതമായിപ്പോയോ? ജനാധിപത്യമല്ലാതായിപ്പോയോ? 


ജനാധിപത്യം മാത്രമായിരിക്കേണ്ടേ

ജനാധിപത്യം തരുന്ന 

ജനാധിപത്യത്തിലെ 

ഏക ഗ്യാരണ്ടി? 

******

അങ്ങനെ ഏതെങ്കിലും വ്യക്തിയുടെ ഗ്യാരണ്ടിയിലും ഉറപ്പിലുമാണോ ഇന്ത്യ ഉണ്ടായതും നിലനിൽക്കുന്നതും? 

പകരം ഇന്ത്യയുടെ ഗ്യാരണ്ടിയിലും ഉറപ്പിലും അയാളും കൂടി ജീവിക്കുകയല്ലേ? 

*******

ജനാധിപത്യത്തിൽ ആരുടെയെങ്കിലും ഗ്യാരണ്ടിയും ഔദാര്യവും എന്നതുണ്ടോ? 


ജനങ്ങൾ ജനങ്ങൾക്ക് തന്നെ നൽകുന്ന ഗ്യാരണ്ടിയും ഔദാര്യവും മാത്രമല്ലേ ഉള്ളൂ ജനാധിപത്യത്തിൽ? 


പ്രത്യേകിച്ചും ഇപ്പറയുന്ന പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും വരെ ജനങ്ങളുടെ ഗ്യാരണ്ടിയിലും ഔദാര്യത്തിലും അതേ ജനങ്ങളുടെ ചിലവിൽ മാത്രം സൗജന്യമായി ജീവിക്കുമ്പോൾ?

********

ആരും ഒരു ഗ്യാരണ്ടിയും ജനങ്ങൾക്ക് നൽകേണ്ടതില്ല. 

ജനങ്ങളാണ് ജനാധിപത്യത്തിൻ്റെ ഉടമസ്ഥർ. 

ഗ്യാരണ്ടി നൽകുന്നവരെ അവരാക്കിയ ജനാധിപത്യത്തെ നേരാംവണ്ണം നടപ്പാക്കിയാൽ മാത്രം മതി. 

കുത്തുത്തിരിപ്പും തിരിമറിയും നടത്താതെ. 

എല്ലാ നേതാക്കളും പാർട്ടികളും ജനാധിപത്യത്തിൻ്റെയും ജനങ്ങളുടെയും ചിലവിലും മറവിലും നുഴഞ്ഞുകയറിയവരാണ്. 

******

ചിലത് ചോദിക്കട്ടെ.

രാജ്യവും രാജ്യത്തിൻ്റെ സംവിധാനവും ഭരണഘടനയും മാത്രമല്ലേ എല്ലാവർക്കുമുള്ള ഗ്യാരണ്ടി?

ആ ഗ്യാരണ്ടി വെച്ചല്ലെ ഇയാൾ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആയത്?

ഇയാളെ രാജ്യവും രാജ്യത്തിൻ്റെ സംവിധാനവും ചില കാര്യങ്ങൾ ഏൽപ്പിക്കുന്നു. 

ജനങ്ങൾ ഏൽപിച്ച വേലക്കാരൻ മാത്രം ഏത് പ്രധാനമന്ത്രിയും. 

സ്വന്തം നിലക്ക് ഗ്യാരണ്ടി നൽകാൻ അയാൾ ഒന്നും സ്വന്തം പോക്കറ്റിൽ നിന്നും വീട്ടിൽ നിന്നും സ്വത്തിൽ നിന്നും എടുത്തുകൊടുക്കുകയല്ലല്ലോ?

അദ്ദേഹം ചെയ്യുന്ന ജോലിക്കും അതിന് കിട്ടുന്ന വേതനത്തിനും പോലും ഗ്യാരണ്ടി രാജ്യമാണ്, രാജ്യത്തിൻ്റെ സംവിധാനമാണ്, രാജ്യത്തിലെ ജനങ്ങളും അവരുടെ പൈസയുമാണ്. 

ഒന്നുമറിയാത്ത ജനങ്ങളെ, ജനാധിപത്യത്തിൽ ജനങ്ങളാണ് മേലെ ഉടമസ്ഥരായി നിൽക്കുന്നത് എന്ന് തിരിച്ചറിയാത്ത ജനങ്ങളെ, ജനാധിപത്യത്തിന് പാകമായിട്ടില്ലാത്ത ജനങ്ങളെ പറഞ്ഞു പറ്റിക്കുക മാത്രം. അയാളെ അയാളാക്കിയ സംവിധാനത്തിന് തുരങ്കം വെച്ചുകൊണ്ട്.

*******

അല്ലെങ്കിലും ഏത് പറഞ്ഞ കാര്യമാണ് പറഞ്ഞു എന്ന് പിന്നീട് ഏറ്റെടുത്തത്?

അയാൾ ഒന്നും നേരിട്ട് പറയേണ്ട. പാർട്ടിയും നേതാക്കളും തുരുതുരാ അവിടെ കുറേ കാര്യങ്ങൾ പറഞ്ഞ്, അവകാശപ്പെട്ട് അതൊക്കെയും മോദി ഗ്യാരണ്ടി മോദി ഗ്യാരണ്ടി എന്ന് വിളിച്ചുപറയുമ്പോൾ അതയാൾ നേരിട്ട് പറയുന്നതിനേക്കാൾ വലുതാണ്, ശക്തി കൂടിയതാണ്, ആധികാരികമാണ്. 

അല്ലെങ്കിലും പറഞ്ഞതും വാക്ക് കൊടുത്തതും ഒന്നും പാലിക്കുന്ന, പിന്നീട് സമ്മതിക്കുന്ന രീതി ഈ പാർട്ടിക്കും നേതാക്കൾക്കും ഇല്ലല്ലോ? 

നോട്ട് നിരോധന സമയത്ത് എന്തായിരുന്നു പറഞ്ഞത്, അവകാശപ്പെട്ടത്? ഒരു രൂപ കള്ള നോട്ട് പിടിച്ചില്ല എന്നത് മാത്രമല്ല, എല്ലാ കള്ളപ്പണവും വെളുപ്പിച്ചു കൊടുത്തു എന്നത് മാത്രമല്ല, കുറേ പാവങ്ങൾ മരിച്ചു, ഒരു കുറേ കാലം ഇന്ത്യക്കാർ മുഴുവൻ പ്രയാസപ്പെട്ടു എന്നതല്ലാതെ വേറെ എന്തെങ്കിലും നടന്നോ, നടത്തിയോ? 

ഇല്ല. 

വെറും അമ്പത് ദിവസം കൊണ്ട് എന്ത് കാണിക്കും, അല്ലെങ്കിൽ തന്നെ എന്ത് ചെയ്തോ എന്നായിരുന്നു പറഞ്ഞത്?

പതിനഞ്ച് ലക്ഷം അക്കൗണ്ടിൽ വരുമെന്ന് പറഞ്ഞതും പിന്നീട് അങ്ങനെ പറഞ്ഞിട്ടില്ല എന്ന് പറഞ്ഞതും ഇതേ കോലത്തിൽ തന്നെയല്ലേ?

കാളവണ്ടി ഓടിച്ച് പ്രതിഷേധിച്ചവർ പെട്രോൾവില അമ്പതാക്കും ഗ്യാസ് വില 250 ആക്കും എന്ന് പറഞ്ഞതും മറന്നു എന്നത് മാത്രമല്ല, ഉള്ള ഗ്യാസ് സബ്സിഡി നിർത്തുകയും, ആളോള മാർക്കറ്റിൽ മുഴുവൻ കുത്തനെ വില കുറയുമ്പോഴും ഗ്യാസ്-പെട്രോൾ വില മൂന്നിരട്ടി ആക്കുകയും ചെയ്തു. 

വർഷം തോറും നൽകുമെന്ന് വാഗ്ദാനം ചെയ്ത കോടിക്കണക്കിന് തൊഴിലുകൾ നൽകിയോ ? ഇല്ല. എന്നാലോ ഉള്ള തൊഴിലുകളും നോട്ട് നിരോധനവും gst യും കാരണം നശിപ്പിച്ച് കയ്യിൽ കൊടുത്തില്ലേ? 

ഇവിടെയുള്ള പാവം വിവരംകെട്ട ജനങ്ങളെ വെറും കളവ് പറഞ്ഞും വെറുപ്പും അസൂയയും വിദ്വേഷവും ഉണ്ടാക്കിയും, evmൽ കളിക്കേണ്ടത് പോലെ കളിച്ചും പറ്റിക്കാം എന്ന് മനസ്സിലാക്കിയവർക്ക് വേറെ എന്ത് പേടിക്കാൻ. 

ജനങ്ങൾ വെറുപ്പും അസൂയയും വിദ്വേഷവും ഉരുട്ടിത്തിന്ന് വയർ നിറക്കുന്നുണ്ട്. 

അത് തന്നെ ഭാഗ്യം.


Tuesday, January 2, 2024

ജനാധിപത്യം, ഫാസിസം എന്നീ വാക്കുകൾ കേട്ടാലും മനസ്സിലാവാത്തവർ.

ശരിയാണ്. 

ഭരണാധികാരിയുടെ സമഗ്രാധിപത്യ സ്വേച്ഛാധിപത്യ പട്ടാളഭരണ സ്വഭാവത്തെ ഇന്ത്യൻ ജനങ്ങൾ ഇഷ്ടപ്പെടുന്നത് പോലെയുണ്ട്. 

ജനാധിപത്യത്തിൽ തങ്ങളാണ് ഭരണാധികാരിയെന്നും, ബാക്കിയുള്ളവർ തെരഞ്ഞെടുക്കപ്പെടുന്നതാണ്, അങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നത് തങ്ങൾക്ക് വേണ്ടത് ചെയ്യുവാനുള്ള വെറും വേലക്കാർ മാത്രമായാണെന്നും മനസ്സിലാക്കുന്നത്ര വളർന്ന ഇന്ത്യൻ ജനത ഇല്ല. 

അങ്ങനെയല്ലാതെയുള്ള ബഹുഭൂരിപക്ഷമുള്ള നാടാണ് ഇന്ത്യ.

പ്രത്യേകിച്ചും ഉത്തരേന്ത്യ ഇപ്പോൾ ഉള്ളത് ആ പറഞ്ഞത് പോലുള്ളത് മാത്രമായ മാനസികാവസ്ഥയിലാണോ എന്നൊരു തോന്നൽ. 

ഒരുപക്ഷേ, അമ്പത് കൊല്ലങ്ങൾക്ക് മുൻപുള്ള ദക്ഷിണേന്ത്യ അതുപോലെയുള്ളൊരു മാനസികാവസ്ഥയിലായിരിക്കാം അടിയന്തരാവസ്ഥക്ക് ശേഷം ഇന്ദിരയെ  തെരഞ്ഞെടുത്തത്. 

ദക്ഷിണേന്ത്യ വീണ്ടും വളരേ മുന്നോട്ട് പോയി. 

ഒരുപക്ഷേ, മഹാഭൂരിപക്ഷം ദക്ഷിണേന്ത്യൻ ജനതയും വളരേ മുന്നോട്ട് പോയി 

പക്ഷേ ഉത്തരേന്ത്യ ഇപ്പോഴും ദക്ഷിണേന്ത്യ അമ്പത് വർഷങ്ങൾക്ക് മുൻപുണ്ടായിരുന്ന അവസ്ഥയിൽ എത്തുന്നതേയുള്ളൂ. 

എപ്പോഴും ദക്ഷിണേന്ത്യ അമ്പത് വർഷങ്ങൾക്ക് മുൻപുണ്ടായിരുന്ന അവസ്ഥയിൽ എത്തുന്നത് ഏറിയാൽ ഉത്തരേന്ത്യൻ നഗരങ്ങൾ മാത്രം. 

ഉത്തരേന്ത്യൻ ഗ്രാമങ്ങൾ ഇപ്പോഴും ഒന്നുമറിയാതെ, ഒന്നും മനസ്സിലാവാതെ എത്രയോ ദൂരെ. 

വെറും അടിമകളും നാൽക്കാലികളും പോലെ.

ജീവിക്കാൻ പോലും അവകാശമുണ്ടെന്ന് മനസ്സിലാക്കാതെ. 

രാജ്യവും അധികാരവും ജനാധിപത്യവും പിന്നീടല്ലേ. 

ജീവിതം പോലും മേലാളന്മാരുടെ ഔദാര്യം മാത്രമാണെന്ന് മനസ്സിലാക്കും വിധമാണ് ഉത്തരേന്ത്യൻ ഗ്രാമങ്ങകളിലെ ജനത. 

പിന്നീടല്ലേ രാജ്യവും അധികാരവും ഭരണവും ജനാധിപത്യവും?

കൃത്യമായ വിവരവും വിദ്യാഭ്യാസവും ഇല്ലാതെ പശുവും രാമനും കൃഷ്ണനും അന്ധവിശ്വാസങ്ങളും ജാതി വെറിയും മതവിഭജനവും അത്തരം ചിന്തയില്ലാ ചിന്തകളും ഈ രാജ്യത്തിനും ഭരണത്തിനും ജനാധിപത്യത്തിനും എത്രയോ മുകളിലായി പ്രതിഷ്ഠിച്ച ഒരു വലിയ ജനവിഭാഗമായി മാത്രമായി ഉത്തരേന്ത്യൻ ഗ്രാമങ്ങൾ. 

ജനാധിപത്യം ഫാസിസം എന്നീ വാക്കുകൾ അവരിലധികവും കേട്ടിട്ടു പോലുമില്ലാത്ത, കേട്ടാലും മനസ്സിലാവാത്ത അവസ്ഥയിൽ. 

ജനാധിപത്യം ഫാസിസം എന്നീ വാക്കുകകുടെ അർത്ഥവ്യാപ്തി മനസ്സിലാവുന്നത് വേറെതന്നെ കാരൃം.

Monday, January 1, 2024

ജീവിതം സാർത്ഥകം എന്ന് പറയുന്നത് വെറും വാക്ക് മാത്രം.

ജീവിതം ആകെമൊത്തം നോക്കിയാൽ, 

യഥാർത്ഥത്തിൽ ഒരേയൊരൊന്ന്, 

അല്ലെങ്കിൽ ഒരെയൊരാൾ ജീവിക്കാനേയുള്ളൂ. 

ബാക്കിയെല്ലാ ജീവിതങ്ങളും വെറും ആവർത്തനങ്ങൾ. 

പേരുകളും കോലങ്ങളും രൂപങ്ങളും മാറുന്നു. 

ജീവിതം ഒന്ന് തന്നെ. 

ജീവിതത്തിൽ ചെയ്യുന്നതും ഒന്ന് തന്നെ.

*******

ജീവിതം സാർത്ഥകം, 

ജീവിതം  സാർത്ഥകമാകുന്നു എന്നൊക്കെ 

നമുക്ക് വെറും വെറുതെ പറയാം. 

പക്ഷേ, അവയൊക്കെ 

വെറും വാക്കുകൾ മാത്രം. 

ആർക്ക്, എന്ത് 

അർത്ഥ-ലക്ഷ്യ സാക്ഷാൽക്കാരം നടക്കുന്നു?  

ജീവിതത്തിനുള്ളിലെ ചെറിയ തോന്നലുകളുടെയും 

ആ തോന്നലുകൾ ഉണ്ടാക്കിയ 

ആപേക്ഷികമായ നേട്ടങ്ങളുടെയും 

സാക്ഷാൽക്കാരവും അർത്ഥവും മാത്രമല്ലാതെ.

*******

മതം പറയുന്നത് പോലുള്ള ദൈവമില്ല. 

മതം പറയുന്നത് പോലെയല്ല 

ഉണ്ടെങ്കിൽ ഉള്ള ദൈവം. 

ദൈവത്തിന് മതമില്ല. 

ഉണ്ടെങ്കിൽ ഉള്ള ദൈവത്തെ 

മതം ചുരുക്കുന്നു. 

ചുരുങ്ങിയ ദൈവം പിശാചാകുന്നു. 

പിശാചായ ദൈവം വിഭജനവും വെറുപ്പുമുണ്ടാക്കുന്നു.