മുസ്‌ലിം പ്രീണനം ഏതെങ്കിലും പാർട്ടി എപ്പോഴെങ്കിലും യഥാർഥത്തിൽ നടത്തിയോ?
വെറും പുറംപൂച്ച് വാക്കിൽ മാത്രമല്ലാതെ.
***"
കേന്ദ്ര ഭരണകൂട പാർട്ടി, അധികാരം നേടാനും നിലനിർത്താനും പറഞ്ഞതും ഇപ്പോഴും പറയുന്നതും പോലെയായിരുന്നു കാര്യങ്ങളെങ്കിൽ,
അതുപോലെ വെറും പുറംപൂച്ച് വാക്കിൽ മാത്രമല്ലാത്ത മുസ്ലിംന്യൂനപക്ഷ പ്രീണനം ഇന്ത്യയിൽ യഥാർഥത്തിൽ എപ്പോഴെങ്കിലും ഏതെങ്കിലും പാർട്ടി നടത്തിയിട്ടുണ്ടെങ്കിൽ,
ആ പാർട്ടി പറഞ്ഞത് പൂർണമായും ശരിയാണ്.
അങ്ങനെയെങ്കിൽ ആ ഭരണകൂട പാർട്ടി ഭരണം കയ്യേറാനും നിലനിർത്താനും പറഞ്ഞുകൊണ്ടിരിക്കുന്നത് ശരിയാണ്
പക്ഷേ ഏതളവുകോൽ വെച്ച് നോക്കിയാലും, എങ്ങനെയെല്ലാം വസ്തുതാ പരിശോധന നടത്തിയാലും കാര്യങ്ങൾ ഒരു നിലക്കും അങ്ങനെയല്ലെന്ന് വരുന്നു.
എപ്പോൾ എന്ത് ചെയ്യും?
ഇന്ത്യയിൽ എവിടെയും ഒരു മേഖലയിലും മുസ്‌ലിംകൾക്ക് അവരുടെ ജനസംഖ്യാനുപാതത്തിൻ്റെ പകുതിയോ നാലിലൊന്നോ പോലും പ്രാതിനിധ്യമില്ല.
ഇപ്പോഴും എല്ലാ മേഖലയിലും മുസ്ലിംകൾ പിന്നാക്കം തന്നെ നിൽക്കുന്നു.
മുസ്ലിംകളുടെ പേര് പറഞ്ഞ് ചൂണ്ടിക്കാണിച്ച് യഥാർത്ഥ കള്ളന്മാർ രക്ഷപ്പെടുകയും ചൂഷണം ചെയ്യുകയും മാത്രമല്ലേ യഥാർഥത്തിൽ നടക്കുന്നത്?
മുസ്‌ലിംകൾക്ക് എവിടെയും ഒന്നും, അധികം പോയിട്ട് അർഹതപ്പെട്ടത് പോലും, കിട്ടിയിട്ടില്ലെങ്കിൽ പിന്നെ എവിടെ എങ്ങനെ എന്തിനു വേണ്ടി നടന്നു ഈ പാർട്ടി പറഞ്ഞു പ്രചരിപ്പിച്ച പ്രീണനം?
യഥാർഥത്തിൽ അങ്ങനെയൊരു പ്രീണനം നടന്നു എന്ന പ്രചാരണ ഒരടിസ്ഥാനവും ഇല്ലാതെ പറഞ്ഞു പ്രചരിപ്പിച്ചത് മാത്രം.
അങ്ങനെ ഭൂരിപക്ഷം ജനതയിൽ ഒന്നിനുമല്ലാത്ത വെറുപ്പും വിദ്വേഷവും വിഭജനവും ഉണ്ടാക്കി വോട്ടും അധികാരവും നേടി എന്നത് മാത്രം വാസ്തവം.
അല്ലെങ്കിൽ പ്രീണനം നടത്തി മുസ്ലിംകൾ ഏതെങ്കിലും മേഖലയിൽ വല്ലാതെ നേട്ടം ഉണ്ടാക്കിയതിൻ്റെ ഒരു തെളിവെങ്കിലും അവർ കൊണ്ടുവരണം.
ഇങ്ങ് കേരളത്തിലെങ്കിലും അങ്ങനെ ഒരു തെളിവ് അവർക്ക് കാണിച്ചുതരാൻ സാധിക്കില്ല.
ഭൂരിപക്ഷ വർഗ്ഗീയ രാഷ്ട്രീയ പാർട്ടിക്കാർ പറഞ്ഞുണ്ടാക്കിയത് നല്ല തങ്കപ്പെട്ട മനുഷ്യന്മാർ വരെയും വസ്തുതാപരമായി പുനപരിശോധന നടത്താതെ പറയുന്നിടത്ത് വരെ എത്തി കാര്യങൾ.
ഭരിക്കുന്ന പാർട്ടിയാണെങ്കിൽ എല്ലാറ്റിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാൻ ഇത്തരത്തിലുള്ള ഓരോ വിഷയങ്ങൾ ന്യൂനപക്ഷവിരുദ്ധമായി പടച്ചുവിട്ട് നുണപ്രചാരണം നടത്തി വിദ്വേഷവും വെറുപ്പും ഉണ്ടാക്കി വിഭജിച്ച് നേട്ടമുണ്ടാക്കുന്നത് തുടർന്ന് കൊണ്ടിരിക്കുന്നു.
ആടിൻ്റെ വേഷം കെട്ടിയ ചെന്നായ്ക്കൾക്ക് കുശാൽ.
സംവരണ പ്രകാരം പോട്ടെ, മുസ്ലിംകളുടെ ജനസംഖ്യാനുപാതം പ്രകാരമുള്ളതിൻ്റെ നാലിലൊന്നെങ്കിലും മുസ്‌ലിംകൾക്ക് കിട്ടിയിട്ടില്ല. (ഒരുപക്ഷേ താഴ്ന്ന താഴ്ന്ന ജാതിക്കാർക്ക് മുസ്‌ലിംകൾക്ക് കിട്ടിയതിനെക്കാൾ കിട്ടിയിട്ടുണ്ട്).
എല്ലാം കയ്യടക്കി ജനസംഖ്യാനുപാതത്തിനേക്കൾ എത്രയോ കൂടുതൽ കയ്യടക്കിവെച്ചിരിക്കുന്ന മറ്റ് വിഭാഗങ്ങൾ തന്നെയാണ് ഇത്തരം ഇല്ലാക്കഥകൾ പറഞ്ഞ് പ്രചരിപ്പിച്ച് രാഷ്ട്രീയം കളിക്കുന്നത്.
കേരളത്തിൽ പോലും ജനസംഖ്യാനുപാതത്തിനേക്കൾ എത്രയോ കൂടുതൽ കയ്യടക്കി വെച്ചിരിക്കുന്ന ഇത്തരം വിഭാഗങ്ങൾ ഏതാണെന്ന് വെറുതെ പരിശോധിച്ച് നോക്കൂ.
മുസ്ലിംകൾ അവർക്ക് യഥാർഥത്തിൽ കിട്ടേണ്ടതിൻ്റെ നാലയല്പക്കത്ത് പോലും ഇല്ല.
കിട്ടിക്കൊണ്ടിരിക്കുന്നത് അല്പവും നഷ്ടപ്പെടാൻ പാടില്ലെന്ന് വിചാരിക്കുന്ന, മുഴുവൻ തങ്ങൾക്ക് തന്നെ കിട്ടണം എന്ന് കരുതുന്ന, അങ്ങനെ നിലവിൽ തന്നെ എല്ലാംകൊണ്ടും മുൻപിൽ നിൽക്കുന്ന തങ്ങളുടെ കുട്ടികൾക്ക് എന്തെങ്കിലും നഷ്ടപ്പെടുന്നതിൽ മനംനോവുന്ന മേലാളവർഗ്ഗം പടച്ചുവിടുന്നത് തന്നെ ഞാനും നിങ്ങളും അറിയാതെ, കാര്യം തിരക്കാതെ പറഞ്ഞുനടക്കുന്നു. വല്ലാത്ത കഷ്ടം
തങ്കപ്പെട്ട മനുഷ്യരെ കൊണ്ട് വരെ ഇങ്ങനെ പറയിപ്പിച്ച് അധികാരം നേടിയതും ഇന്ത്യയെ വൃത്തികെട്ട ഇടമാക്കി മാറ്റിയതും ഇങ്ങനെയെന്ന് എല്ലാവരും ഒന്നോർത്താൽ നന്ന്.
No comments:
Post a Comment