Friday, February 21, 2020

ലോകം മുഴുവന്‍ കാണേണമോ? നിന്റെ ഗ്രാമം കാണുക.

അന്ധവിശ്വാസം എന്ന് വിളിക്കുന്നത് എന്തിനാണ്?
എല്ലാ വിശ്വാസങ്ങളും അന്ധം
അന്ധമാവുമ്പോഴേ 
വിശ്വാസത്തിന്റെ ആവശ്യം തന്നെ വരുന്നുള്ളൂ.

*********

'ഗുരോപുനര്‍ജ്ജന്മമുണ്ടോ?' 
'ഉണ്ട്‌
'ഗുരോഎങ്ങിനെ?' 
'നീയില്ലാതായും നീയല്ലാതായുമുള്ള 
ജീവികളുടെയും ജീവിതത്തിന്റെയും 
ജന്മങ്ങൾ.’

*********

ലോകം മുഴുവന്‍ കാണേണമോ
നിന്റെ ഗ്രാമം കാണുക
ഗ്രാമത്തിലില്ലാത്തതൊന്നും ലോകത്തിലില്ല
DNAയില്‍ ഇല്ലാത്തത് നിന്നിലാകെയുമില്ല.

********

ആദ്യമാദ്യം  പൂച്ച 
പുറംലോകവുമായി ഒറ്റക്ക് മല്ലിടുന്നത്ര 
ധീരനായിരുന്നു
ഇപ്പോൾ വളര്‍ത്തി വളർത്തി 
ഞാന്‍ അതിനെ ഭീരുവാക്കി.

********

വെറും കൊതുകിനെ കൊല്ലാന്‍ നീയെടുക്കുന്ന 
സൂത്രവും ശുഷ്കാന്തിയും ലഘുബോധവും തന്നെ 
പ്രകൃതി പലവിധേന നിന്റെ മേലും എടുക്കും.

*******

നിറഞ്ഞ് നില്‍ക്കുക മാത്രം
ഒന്നും പറയാനില്ല
ജീവിതം പറയിപ്പിക്കുന്നതല്ലാതെ
പരിസരങ്ങളോട് പ്രതികരിക്കുന്നതല്ലാതെ



ദൈവത്തിനെന്താവശ്യം?

ബന്ധങ്ങൾക്കൊരു ശരീരം. ആ ശരീരത്തിനും ജീവന്‍.

തിരസ്കൃതനിൽ ഒരപരിചിതനുണ്ട്.  
എവിടവും എപ്പോഴും പുതിയത് കാണുന്ന അപരിചിതന്‍
അവന് പുതിയത് സത്യം
സത്യം പുതിയത്
അതവന്‍ വിളിച്ചു പറയും

******

ഒറ്റക്ക് യാത്ര ചെയ്യുമ്പോൾ സംഭവിക്കുന്നതാണ് 
 ഒറ്റയും ഇല്ലാതാവുകയെന്നത്‌
ഒറ്റയില്‍  'നീ'യില്ല
'നീ'യില്ലേല്‍ 'ഞാന്‍എന്ന ഒറ്റയുമില്ല.

*******

യാത്ര ഒറ്റക്കാവണം
എങ്കിലേ വഴി മനസ്സിലാവൂ
വെറുതെ പിന്‍തുടരുന്നവന്‍ വഴിയറിയില്ല
ആരുടെയെങ്കിലും രുചിയനുഭവം 
മറ്റൊരാളുടേതാവില്ല.

*******

കൊറോണമനുഷ്യന്‍ ഭൂമി തുരന്ന് 
കോളനികള്‍ ഉണ്ടാക്കുന്നു
വൈറസ് മനുഷ്യനെയും മറ്റ് ജീവികളെയും തുരന്ന് 
കോളനികള്‍ ഉണ്ടാക്കുന്നു.

******

യാഥാര്‍ത്ഥ കുറ്റവാളി ആദ്യം ചെയ്യുക 
ഒരു നിരപരാധിയെ ബലിയാടാക്കുക
പിന്നെ  നിരപരാധിയാണ് 
കുറ്റം ചെയ്തതെന്ന് വരുത്തി 
മാപ്പും പറയിപ്പിക്കുക.

*******

ഇവിടെ  കോണ്‍ക്രീറ്റിലും 
തന്റെ വിത്തും പേറി അപ്പൂപ്പന്‍താടി 
പാറിവന്ന് വീണു
ഉദ്ദേശം നിറഞ്ഞ ഉദ്ദേശരാഹിത്യത്തോടെ.  
പുരുഷലൈംഗീകത പോലെ.

******

തിരസ്കൃതനേ സത്യം പറയൂ
അഥവാ സത്യം പറഞ്ഞാല്‍ തിരസ്കൃതനാവും
സ്വീകാര്യത സത്യം പറയുന്നതിൽ നിന്നും 
ആരെയും പേടിപ്പിച്ചകറ്റും.

*******

ബന്ധങ്ങൾക്കൊരു ശരീരം
 ശരീരത്തിനും ജീവന്‍
ജീവൻ നിലനിര്‍ത്തുന്നത് ശ്വാസനിശ്വാസം
ബന്ധങ്ങൾക്കിടയിലെ 
വിനിമയങ്ങളായ ശ്വാസനിശ്വാസം.

*******

കോറോണകൊതുകിനെയും ബാക്ടീരിയയെയും കൊല്ലാന്‍ 
നീയെടുക്കുന്ന സൂത്രവും ശുഷ്കാന്തിയും ലഘുബോധവും  
പ്രകൃതി പലവിധേന നിന്റെ മേലും എടുക്കും.

*******


കാമം വേഷംകെട്ടിയാല്‍ പ്രണയമെന്ന് പേര്‌.

ലൈംഗീകത കൊണ്ടുള്ള സ്ത്രീ പുരുഷ പ്രണയം 
ലൈംഗീകത കൊണ്ടവസാനിക്കും
ജീവിതം കൊണ്ടുള്ളജീവിതത്തോടുള്ള പ്രണയം 
ജീവിതമുള്ളിടത്തോളം തുടരും.

********

ചിലരങ്ങനെനുരയും പൊടിയും
അലങ്കാരമായ് എപ്പോഴും മേലെ
പക്ഷെ ഓടിക്കിതച്ച്ദാഹം മാറ്റാതെ
മോക്ഷം കിട്ടാതെകാര്യത്തിന് കൊള്ളാതെ.

*********

ഇന്ത്യ ആര് വേണേലും 
എങ്ങിനെ വേണേലും ഭരിക്കട്ടെ
പക്ഷേ അത് മതവെറിയും
ഹിന്ദുമുസ്ലിം വിഭജനവും  
അയല്‍വാസിവിരോധവും 
പറഞ്ഞു മാത്രമാകരുത്.

********

എപ്പോഴും കൂടെയുള്ള ചിലര്‍ 
ഒരിക്കലും കൂടെയില്ലെന്നറിയാം
അവര്‍ ആരുടെയും കൂടെയില്ല
എന്നാലും അവരോടൊക്കെ 
വഴിപോക്കനിരുന്ന് സംസാരിക്കും

********
കാമം വേഷംകെട്ടിയാല്‍ പ്രണയമെന്ന് പേര്‌
സഹോദരനെ പോലെ സഹോദരിയെ പോലെ 
എന്ന് പറഞ്ഞാല്‍  
കാമപൂര്‍ത്തീകരണത്തിന് പറ്റിയ 
ഇനമല്ലെന്നര്‍ത്ഥം

*******

തടവറയിൽ പെട്ടവന്റെ 
സ്വാതന്ത്ര്യദാഹം മാത്രമാണ് പ്രേമം.  
തടവറയും നിഷേധവും 
ഇല്ലായിരുന്നെങ്കിൽ ഉണ്ടാവാത്തത്.

*******


തലസ്ഥാനം ഇന്ത്യക്ക് വഴി കാണിക്കട്ടെ. തലസ്ഥാനം ഇന്ത്യയുടെ തലച്ചോറാവട്ടെ.

പാർട്ടികൾക്ക് നിലനില്‍ക്കാനും വളരാനും 
അണികളെ നിലനിര്‍ത്താനും ഒരു ശത്രു വേണം
അല്ലെങ്കില്‍ നിരപരാധിയെ പിടിച്ചെങ്കിലും ശത്രുവാക്കണം

*******

EVM: ഭാരതീയര്‍ ഉച്ഛിഷ്ടം തിന്നുകയോ
വികസിതരാജ്യങ്ങൾ വേണ്ടെന്ന് വെച്ച EVM 
നാം കൊണ്ടുനടക്കുകയോ
നാം പഴയത് പേറുന്ന പിന്നാക്ക രാജ്യമോ?

******

ഡെല്‍ഹി ഫലം ഉയർത്തുന്ന ചോദ്യം
യഥാര്‍ത്ഥത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 
ആം ആദ്മി പാര്‍ട്ടിയെ തോല്പിച്ചത് 
EVM തന്നെയായിരുന്നോ?

******

ഡെല്‍ഹി പറയുന്നത്‌
ജനങ്ങൾക്ക് ആശയും ആശയവും നല്‍കാത്ത കോണ്‍ഗ്രസ് 
ഇന്ത്യ മുഴുവന്‍ നേരിടാന്‍ പോകുന്ന വിധി ഒന്ന്
തുടച്ചുനീക്കപ്പെടുക.

**********

വെറുപ്പിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയത്തെ 
എങ്ങിനെനേരിടണം
ഡല്‍ഹി പറയുംസുതാര്യതസത്യസന്ധത
ലാളിത്യംജനക്ഷേമം എന്നിവകൊണ്ട്.

********

ഡെല്‍ഹിയില്‍ നിന്ന് പഠിക്കൂ
നല്ലഭരണം ജനങ്ങൾ മനസിലാക്കും.  
ഇന്ത്യന്‍ പ്രതിപക്ഷപാര്‍ട്ടികള്‍ മുഴുവന്‍ 
ആം ആദ്മി പാര്‍ട്ടിയായി മാറണം.

********

തലസ്ഥാനം ഇന്ത്യക്ക് വഴി കാണിക്കട്ടെ.
തലസ്ഥാനം ഇന്ത്യയുടെ തലച്ചോറാവട്ടെ
എപ്പോഴും മാറ്റം ആവശ്യപ്പെടുന്ന തലച്ചോറ്‌
തലസ്ഥാനം.

*******


കല്‍പിക്കുന്നത് കൊണ്ട്‌ പ്രാര്‍ത്ഥിക്കുക ആത്മീയതയോ?

ചില സംഗതികളോടടുക്കുമ്പോഴറിയും
അടുത്ത് ദൂരെയെന്നും, ദൂരെ അടുത്തെന്നും
പലർക്കും ഒഴിവകഴിവുകള്‍ ഏറെയെന്നും…..

******

വയര്‍ ചീര്‍ക്കാതെ, മുല ചായാതെ 
പ്രസവിച്ച് കുഞ്ഞിനെ നേടിയവളാര്
നഷ്ടപ്പെട്ടേ നേടൂ
കുഞ്ഞായാലും പിന്നെ
ബോധോദയവും വിത്ത് മുളച്ച തൈയും.

******

"ഗുരോ, ആരാണ്‌ ഞാന്‍? ആരാണ് നീ?" 
"ഇല്ലാതിരുന്നത്. ആയിത്തീരുന്നത്
ഇല്ലാതായിത്തീരുന്നത്
ഞാന്‍, നീ.”

*******

കല്‍പിക്കുന്നത് കൊണ്ട്‌ പ്രാര്‍ത്ഥിക്കുക ആത്മീയതയോ
ഒപ്പം തുടുത്ത മുലകളും നീണ്ട നേത്രങ്ങളുമുള്ള 
സുന്ദരികളെയും മദ്യവും കിട്ടാനും?

******

കിട്ടുന്ന ചിലരെ ചങ്ങാത്തം കൂട്ടുമെന്നല്ലാതെ
നിര്‍ബന്ധമായും ചങ്ങാത്തം കൂടേണ്ട ചിലരെ 
ആര്‍ക്കും കിട്ടുന്നില്ല.

********

ചിലവും നഷ്ടവും വരുംവിധം കൂടെ നില്‍ക്കുന്നവർ 
ഏറിയാല്‍ ഒന്നോ രണ്ടോ
ബുദ്ധനും മുഹമ്മദിനും യേശുവിനും 
ശങ്കരനും കൃഷ്ണനും എല്ലാം അപ്പടി.

*******