ചോദ്യം:
സ്വയം മാർക്കറ്റിംഗ് എന്ന ചെറിയ മാനസിക അവസ്ഥയിലേക്ക് പോകില്ലേ താങ്കളുടെ ഈ പോസ്റ്റുകൾ? നിങ്ങൾക്ക് ഒരു സെൽഫമാർകെറ്റിങ് ആവശ്യമുണ്ടെന്ന് കരുതുന്നില്ല.....
സ്വയം മാർക്കറ്റിംഗ് എന്ന ചെറിയ മാനസിക അവസ്ഥയിലേക്ക് പോകില്ലേ താങ്കളുടെ ഈ പോസ്റ്റുകൾ? നിങ്ങൾക്ക് ഒരു സെൽഫമാർകെറ്റിങ് ആവശ്യമുണ്ടെന്ന് കരുതുന്നില്ല.....
(മേല്‍ എഴുതിയത് ഒരു നല്ല സുഹ്രുത്ത് നല്‍കിയ നല്ല കമന്റ്.)
ആ കമന്റിന് ഇടയായ സാഹചര്യം: ഈയുള്ളവന്റെ ഈയടുത്ത് പ്രസിദ്ധീകരിച്ച രണ്ട് പുസ്തകങ്ങളെ അധികരിച്ച്, അവ വായിച്ച ചില സുഹൃത്തുക്കൾ ഇട്ട പോസ്റ്റുകൾ ഈയുള്ളവന്‍ ഷെയർ ചെയതത്.
ആ നല്ല സുഹൃത്തിനു ഈയുള്ളവന്‍ നല്‍കിയ മറുപടി:
Self marketingനെ കുറിച്ച താങ്കളുടെ ആത്മാര്‍ത്ഥത നിറഞ്ഞ ആശങ്കയും വേദനയും പങ്ക് വെക്കുന്നു.
ശരിയാണ്.
പക്ഷേ അക്കാര്യത്തില്‍ ഈയുള്ളവന്റെ ഏക ആശ്വാസം അങ്ങനെ self market ചെയ്യാൻ ഈയുള്ളവന്‍ സ്വര്‍ഗം വാഗ്ദാനം ചെയ്തില്ല, നാരകം കൊണ്ട് ഭീഷണിപ്പെടുത്തിയില്ല എന്നത് മാത്രം.
ഇനി പറയട്ടെ.
ഇതൊരു self marketing അല്ല. ഇനി അങ്ങനെ self marketing ആയാലും എന്തോ വലിയ പ്രശ്‌നവും പാപവും ഉണ്ടെന്ന് കരുതുന്നതിനാല്‍ self marketing അല്ലെന്ന് പറയുന്നതല്ല.
അതിനാല്‍, താങ്കള്‍ക്ക് ഈയുള്ളവന്‍ ചെയ്യുന്നത് self marketing ആണെന്ന് തോന്നിയെങ്കില്‍ അത് ശരിയാണ് എന്ന് തന്നെ താങ്കള്‍ കരുതുക. ഈയുള്ളവന്‍ അത് തിരുത്തുന്നില്ല. ഈയുള്ളവന് അത് തിരുത്തേണ്ടതില്ല. തിരുത്താനുള്ള ഓരോ ശ്രമവും ഈയുള്ളവന്റെ മറ്റൊരു തരം self marketing ആയി മാറും.
അറിയാമല്ലോ, ദൈവം പോലും സ്വയം market ചെയ്യുന്ന വിശ്വാസങ്ങളെ പേറി നടക്കുന്നവരാണ് നമ്മൾ. ഭീഷണിയും വാഗ്ദാനങ്ങളും വരെ നടത്തിക്കൊണ്ട്.
തന്നെ വിശ്വസിക്കാനും, പോരാത്തതിന് പുകഴ്ത്താനും മഹത്വപ്പെടുത്താനും വരെ ദൈവം ആവശ്യപ്പെട്ടു കൊണ്ട്.
താന്‍ പ്രവാചകനാണെന്ന് ജനങ്ങളെ പറഞ്ഞ് വിശ്വസിപ്പിക്കുമ്പോള്‍ അത് self marketing തന്നെയാണ്. ആ വിശ്വാസം സ്വര്‍ഗത്തില്‍ പോകാനുള്ള അടിസ്ഥാനമാക്കുമ്പോള്‍ പിന്നെ പറയുകയും വേണ്ടല്ലോ? ഓരോ വിശ്വാസിയും ഓരോ ദിവസവും ചുരുങ്ങിയത് 17 പ്രാവശ്യം നിര്‍ബന്ധമായും അത് ഉരുവിടണം എന്ന് കൂടി പറയുമ്പോള്‍ പിന്നെ അതിന്റെ അര്‍ത്ഥം പറയേണ്ടതില്ലല്ലോ?
എങ്കിൽ, താങ്കളെ സംബന്ധിച്ചേടത്തോളം, വെറും മനുഷ്യന്‍ മാത്രമായവന്റെ കാര്യം പറയേണ്ടതില്ലല്ലോ?
അത്കൊണ്ട് തന്നെ, ഈയുള്ളവന്‍ ചെയ്തത് self marketing ആണെങ്കിൽ, അങ്ങനെ ഒരു self marketingനെ നിലവിലുള്ള വിശ്വാസം വെച്ച് താങ്കള്‍ വല്ലാതെ വെറുക്കില്ല എന്ന് തന്നെ കരുതുന്നു.
നല്ലൊരു സുഹൃത്ത് (പല സുഹൃത്തുക്കൾ) എഴുതിയത് അപ്പടിയേ ഷെയർ ചെയ്യുക എന്ന മാന്യതയും മര്യാദയുമാണ് ഈയുള്ളവന്‍ ചെയതത്. അത് അങ്ങനെ തന്നെ താങ്കള്‍ക്ക് മനസ്സിലാവുമോ ഇല്ലേ എന്നറിയില്ല.
ഇനിയും ചില കാര്യങ്ങള്‍ പറയട്ടെ.
ഈയുള്ളവന്‍ എഴുതിയാലും മറ്റാര് എഴുതിയാലും രണ്ടാള്‍ കൂടുതല്‍ കാണണം, വായിക്കണം എന്ന് തന്നെയാണ് ആഗ്രഹിക്കുക, ആഗ്രഹിക്കേണ്ടത്. അതിന് വേണ്ടി തന്നെയാണല്ലോ, വായിക്കാൻ തന്നെയാണല്ലോ ആരും എഴുതുന്നത്?
എഴുതുന്നത് എന്തും കൂടുതൽ ആളുകൾ വായിക്കാൻ തന്നെ. അത് കൊണ്ടാണല്ലോ വായിക്കുക എന്ന കല്പന പോലും ചില ഗ്രന്ഥം നല്‍കിയത്? അങ്ങനെ ചില ഗ്രന്ഥങ്ങള്‍ വായിക്കുന്നത് പുണ്യമാണ് എന്നും പറഞ്ഞത്?
എങ്കിൽ marketing എന്നത് self ആയാല്‍ എന്ത്, അല്ലെങ്കിൽ എന്ത്?
പൂവിന്റെ മണവും പഴത്തിന്റെ മണവും എല്ലാം ഒരുതരം self marketing തന്നെ.
തേനിന്റെ മധുരവും നാരങ്ങായുടെ പുളിയും ഭക്ഷണത്തിന്റെ മണവും self marketing തന്നെയാണ്.
ഓരോ വര്‍ത്തമാനവും മറ്റൊരാള്‍ കേൾക്കാൻ ആണെങ്കിൽ അതും ഒരു self marketing തന്നെ.
മുഖം തന്നെ, അതിലെ പുഞ്ചിരി തന്നെ, അത് ഭംഗിയായി സൂക്ഷിക്കുന്നതും, പിന്നെയും കൂടുതൽ ഭംഗിയാക്കുന്നതും self marketing തന്നെ.
നല്ല സ്വഭാവവും നല്ല പെരുമാറ്റവും എന്ന് കണക്കാക്കുന്ന എല്ലാ പെരുമാറ്റ രീതികളും self marketing തന്നെ.
ഓരോ കര്‍ഷകനും പാചകക്കാരനും കച്ചവടക്കാരനും self market ചെയ്യാൻ ശ്രമിച്ചത് തന്നെയാണ് നമ്മുടെ തീന്‍മേശയിലെ നല്ല ഭക്ഷണമായി മാറിയത്.
പിന്നെ ഒന്ന് തുറന്ന് പറയട്ടെ.
ഈയുള്ളവന്റെ ഈ രണ്ട് പുസ്തകങ്ങൾ അങ്ങനെ വെറുതെ വില്‍ക്കാന്‍ വേണ്ടി self market ചെയ്യേണ്ട വെറും രണ്ട് പുസ്തകങ്ങൾ അല്ല.
പകരം അവ ശരിക്കും വർത്തമാനകാലത്തെ രണ്ട് വേദങ്ങള്‍ തന്നെയാണ്. രണ്ട് ഉപനിഷത്തുകള്‍. എന്ന് ഈയുള്ളവന്‍ ഉറപ്പിച്ച് തന്നെ പറയുന്നു.
ഈ പുസ്തകങ്ങൾ വേദം തന്നെ, ഉപനിഷത്തുകള്‍ തന്നെയെന്ന് പറയുമ്പോഴും മറ്റൊന്നും തോന്നേണ്ട. അതിൽ ഈയുള്ളവന്‍ ഇല്ല. ഈയുള്ളവന്‍ വെറും ഞാന്‍ ബോധം നഷ്ടപ്പെട്ട വഴി മാത്രം.
വിത്ത് അത് മുളക്കേണ്ട മണ്ണില്‍ തന്നെ എത്തണം എന്നാഗ്രഹിക്കുന്നതിൽ, അങ്ങനെ അതിന് വേണ്ടി ശ്രമിക്കുന്നതിൽ ഒരു ജൈവികമായ പ്രകൃതിപരമമായ നീതിയാണ് ഉള്ളത്. Self marketing എന്ന് negative ആയി മനസിലാക്കുന്നതിലും അങ്ങനെ മനസിലാക്കുന്നതാണ് നല്ലത്.
അങ്ങനെ ആരെങ്കിലും വെറുതെ വാങ്ങിവെച്ചത് കൊണ്ട് കാര്യമുള്ള, അങ്ങനെ ലാഭമുണ്ടാക്കേണ്ട, രണ്ട് പുസ്തകങ്ങൾ അല്ല. അങ്ങനെയൊരു ലാഭത്തെ ജീവനോപാധിയാക്കാന്‍ ഈയുള്ളവന്‍ തീരുമാനിച്ചിട്ടും ആഗ്രഹിച്ചിട്ടും ഇല്ല.
പിന്നെയും ഒന്ന് പറയട്ടെ. അഥവാ self market ചെയ്യുക എന്നത് പുസ്തകങ്ങളുടെ കാര്യത്തില്‍ പുതുമയല്ല.
വൈക്കം മുഹമ്മദ് ബഷീറും ചങ്ങമ്പുഴയും മറ്റു, നിങ്ങൾ ഇപ്പോൾ കൊട്ടിഘോഷിക്കുന്ന, എഴുത്തുകാര്‍ ഒക്കെയും പുസ്തകങ്ങൾ വീടുകള്‍ കയറി വിറ്റ കഥകളൊന്നും താങ്കള്‍ക്ക് അറിയാത്തത് കൊണ്ടാണ്.
എന്നാലും self marketing എന്ന കാര്യത്തിലെ താങ്കളുടെ ആശങ്കയും ആത്മാര്‍ത്ഥത നിറഞ്ഞ വേദനയും ഈയുള്ളവന്‍ ശരിക്കും പങ്ക് വെക്കുന്നു.
No comments:
Post a Comment