Sunday, April 30, 2023

അന്ധഭക്തൻമാരിലാണ് കരുത്ത്

അന്ധഭക്തൻമാരിലാണ് മതപുരോഹിതന്മാരുടെയും രാഷ്ട്രീയനേതാക്കന്മാരുടെയും കരുത്ത്. 


അന്ധഭക്തൻമാരിലാണ് മതങ്ങളുടെയും രാഷ്ട്രീയ പാർട്ടികളുടെയും വേരിറങ്ങിയിരിക്കുന്നത്.


അക്കാര്യത്തിൽ ഏത് പാർട്ടിയും മതവും കൂടുതൽ വിജയിക്കുന്നുവോ അത്തരം മതവും രാഷ്ട്രീയ പാർട്ടിയും കൂടുതൽ  വലുതായിക്കൊണ്ടിരിക്കും, കൂടുതൽ കാലം നിലനിൽക്കും. 


അതുകൊണ്ട് തന്നെ ആവുന്നത്ര കുഞ്ഞുപ്രായത്തിലെ പിടിച്ച് അന്ധഭക്തൻമാരെ എത്രയുമെത്രയും വളർത്തും മതവും രാഷ്ട്രീയവും ഒരുപോലെ. 


തങ്ങൾ എന്തബദ്ധം ചെയ്താലും  അന്ധഭക്തൻമാർ അത് വ്യാഖ്യാനിച്ച് ശരിയാക്കിക്കൊള്ളുമെന്ന് മതപുരോഹിതന്മാരും രാഷ്ട്രീയനേതാക്കന്മാരും അറിയുന്നു.


മതപുരോഹിതന്മാരും രാഷ്ട്രീയനേതാക്കന്മാരും അവരുടെ അന്ധഭക്തൻമാർക്ക് വരച്ച് കാണിച്ചുകൊടുത്ത അവരുടെ ശത്രവിനോടുള്ള അസൂയയും പേടിയും മാത്രം മതി അന്ധഭക്തൻമാർക്ക് അവരുടെ എല്ലാറ്റിനുമുള്ള പരിഹാരമാവാൻ. 


ആ ശത്രുവിനോടുള്ള പേടിയും അസൂയയും കൊണ്ട്  മാത്രം തന്നെ അന്ധഭക്തൻമാർ അവരുടെ  മതപുരോഹിതന്മാരും രാഷ്ട്രീയനേതാക്കന്മാരും ചെയ്യുന്ന എന്തബദ്ധവും പൊറുക്കും.


മതപുരോഹിതന്മാരും രാഷ്ട്രീയനേതാക്കന്മാരും ഉണ്ടാക്കിക്കൊടുത്ത ശത്രുവിനോടുള്ള പേടിയും അസൂയയും കൊണ്ട് തന്നെ അന്ധഭക്തൻമാർ അവരുടെ എല്ലാതരം വിശപ്പും പ്രശ്നങ്ങളും പ്രയാസങ്ങളും മറക്കും, മാറ്റും, തൃപ്തിയടയും. 


അതുകൊണ്ട് തന്നെ, ജീവിതം എത്രമാത്രം ദുഷ്‌ക്കരമാകുന്നതും നിത്യോപയോഗസാധനങ്ങളുടെ വില എത്ര കൂടുന്നതും നികുതി പതിന്മടങ്ങ് വർദ്ധിക്കുന്നതുമൊന്നും അന്ധഭക്തൻമാർക്ക് വിഷയമേ ആവില്ല. 


എല്ലാം എന്തോ നന്മക്ക് വേണ്ടിയാണെന്ന് അന്ധഭക്തൻമാർ വ്യാഖ്യാനിച്ച് ആശ്വസിച്ചുകൊണ്ടേയിരിക്കും. വിശ്വസിച്ചുകൊണ്ടേയിരിക്കും.

ആനയും ഉറുമ്പും ഒരേപോലെ മനസ്സിലാക്കില്ല.

വിഷയം മനസ്സിലാകാത്തവർക്കും വിഷയം മനസ്സിലാക്കാൻ കഴിയാത്തവർക്കും അതിന് ശ്രമിക്കാത്തവർക്കും എല്ലാം അങ്ങനെ തന്നെയാണ്. 

വെറും കോലങ്ങളും അക്ഷരങ്ങളും മാത്രം. 

ഓരോ കോശവും ഇന്ദ്രിയവും അവയവവും എല്ലാം വേറെ വേറെ തന്നെയെന്ന് തോന്നും. 

എല്ലാറ്റിനെയും ബന്ധിപ്പിച്ച് കണ്ടാൽ മാത്രമല്ലേ ഒരു വ്യക്തിയുള്ളൂ. 

എല്ലാറ്റിനുമുപരി എല്ലാറ്റിനെയും ബന്ധിപ്പിച്ച് നിർത്തുന്ന ജീവനെയും കാണാൻ കഴിയണം. 

ആത്മാവ് എന്ന് പൊതുവേ വിളിക്കുന്ന ജീവനാണല്ലോ ഇവയ്ക്ക് അർത്ഥം ഉണ്ടാക്കുന്നതും ഇവയെ ഒരുമിപ്പിച്ച് നിർത്തുന്നതും നശിക്കാതെ നിർത്തുന്നതും. 

വിഷയങ്ങളുടെ ആത്മാവ് (ഉൾക്കാമ്പ് എന്ന ജീവൻ) കണ്ടെത്താത്തവന് എല്ലാം വെറും വെറുതെ തിരിച്ചും മറിച്ചും വെക്കുന്ന അക്ഷരങ്ങളും വാക്കുകളും മാത്രം. 

അവർക്ക് വീടിനെ വീടായി കാണാൻ സാധിക്കില്ല. വെറുതേ തിരിച്ചും മറിച്ചും വെച്ച കല്ലുകളും മരക്കഷണങ്ങളും മാത്രമായല്ലാതെ. 

ഇങ്ങനെയെങ്കിൽ, സമഗ്രതയിൽ സമന്വയിപ്പിച്ച് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കാത്തവർക്ക്   മാങ്ങയും ചക്കയും പൂവും മരവും ഒന്നും അവയല്ല. പലതരം രാസ ഘടകങ്ങൾ മാത്രം. അവർക്ക് ഏതൊരു ഒരു വലിയ ഗ്രന്ഥം പോലും അങ്ങനെയൊന്ന് മാത്രമാണ്. .വെറും വെറുതെ തിരിച്ചും മറിച്ചും വെക്കുന്ന അക്ഷരങ്ങളും വാക്കുകളും.

എന്ത് ചെയ്യാം? 

ഓരോരുത്തനും അവനവൻ്റെ വിതാനത്തിനും മാനത്തിനും അതുണ്ടാക്കിയ പരിമിതികൾക്കുമനുസരിച്ച് മനസ്സിലാക്കട്ടെ. 

ആനയും ഉറുമ്പും ഒരേപോലെ മനസ്സിലാക്കണമെന്ന് വാശിപിടിച്ചുകൂടല്ലോ?

Friday, April 28, 2023

ബിജെപിക്കെതിരെ ഒരുമിക്കുന്നവർ

ഇന്ത്യൻ ജനത മാജിക്കും സർക്കസും കാണുന്നത് പോലെ മാത്രം രാഷ്ട്രീയത്തെയും ജനാധിപത്യത്തെയും കാണുന്നു. 

രാഷ്ട്രീയപാർട്ടികളും നേതാക്കളും വലിയ മാജിക്കുകാരും സർക്കസുകാരുമായി ജനങ്ങളിൽ നിന്നും സർവ്വതും അടിച്ചെടുത്ത് ആർഭാടം നടത്തുന്നു.

*****

ദുരന്തമതാണ്. തെരുവിലെ കള്ളനെ കള്ളനെന്ന് വിളിക്കാനും കൊല്ലാനും നമുക്കറിയാം. പക്ഷേ, അതിനേക്കാൾ വലിയ കള്ളൻമാർ ഭരണാധികാരികളായാൽ  നാം പാടിപ്പുകഴ്ത്തും. അവർ നാട് തന്നെ വിറ്റാലും വീരപുരുഷന്മാരും അവതാരങ്ങളുമെന്ന് വാഴ്ത്തപ്പെടും.

******

ബിജെപിയും ഭരണവും എന്തുമാവട്ടെ. 

പക്ഷെ ബിജെപിക്കെതിരെ ഒരുമിക്കുന്നവർ മുഴുവൻ, ആശയപരമായ ആകർഷണവും ഐക്യവും ഇല്ലാതെ മാത്രം ഒരുമിക്കുന്നതാണെന്നതും...,

ബിജെപിക്കെതിരെ ഒരുമിക്കുന്നവരൊക്കെയും  അഴിമതിക്കാരാണെന്നതും.....,

ബിജെപിക്കെതിരെ ഒരുമിക്കുന്നവർക്ക് അധികാരദുർമോഹം മാത്രമേ ഉള്ളൂവെന്നതും..., 

ബിജെപിയുടെ ശക്തി വീണ്ടും വീണ്ടും വർദ്ധിപ്പിക്കുക മാത്രം ചെയ്യുന്നു.

******

ചോദ്യം: ബിജെപിക്കാണെങ്കിൽ അധികാര ദുർമോഹമോ അഴിമതിയോ ഒട്ടുമേ ഇല്ലാതാനും....??

ഉത്തരം: അവർക്ക് ഇതൊക്കെ ഉണ്ടെന്ന് തന്നെ വെക്കുക. 

ബിജെപി എന്തുമാവട്ടെ... 

അവരെ എതിർക്കുന്നവർക്ക്, അവരുടെ ഭരണവും രീതിയും മോശമാണെന്ന് പറയുന്നവർക്ക് പകരം വെക്കാനായി എന്തുണ്ട്, അവർ എന്തിന് വേണ്ടി നിലകൊള്ളുന്നു. 

പക്ഷേ ഒന്നുണ്ട്, വ്യക്തിതലത്തിലും പാർട്ടിതലത്തിലും ബിജെപി ക്കും അവരുടെ അണികൾക്കുമുള്ള ലക്ഷ്യബോധവും അച്ചടക്കവും (തെറ്റായാലും ശരിയായാലും) ബാക്കിയുള്ള ഒരു രാഷ്ടീയനേതാവിനും പ്രവർത്തകനും ഇല്ല, കാണുന്നില്ല.

*****

ചോദ്യം :  ശരിയാണ്, കലാപം നടത്തും എന്ന് പറഞ്ഞാൽ നടത്തും, ആളുകളെ പുറത്താക്കും എന്ന് പറഞ്ഞാൽ പുറത്താക്കും. കൈക്കൂലി കൊടുക്കുകയോ വാങ്ങുകയോ ഇല്ല, ലോകത്തെ ഏറ്റവും വൃത്തിയുള്ള രാജ്യം ആക്കും എന്ന് പറഞ്ഞു, ആക്കി ???

ഉത്തരം:  ഒന്നും ബിജെപി ആക്കിയിട്ടില്ല. ആക്കിയോ ആക്കിയില്ലേ എന്നത് മേൽ പോസ്റ്റിൽ വിഷയമാക്കിയിട്ടില്ല, ഈയുള്ളവന് അത്റിയില്ല. 

ബിജെപിയും പറഞ്ഞ് പറ്റിക്കുക മാത്രം തന്നെയാണ്. മരീചിക കാണിച്ച് ദാഹം ശമിപ്പിക്കുമെന്ന് പറയുക തന്നെ.

*******

യഥാർഥത്തിൽ ഇവിടെ ഒരു പാർട്ടിക്കും ജനാധിപത്യം വേണ്ട. ഒരു മറയായി മാത്രമല്ലാതെ. അധികാരം നേടാനും ജനങ്ങളെ വഞ്ചിക്കാനുമുള്ള മറയായി മാത്രമല്ലാതെ. ജനങ്ങളും ജനാധിപത്യം നടത്താൻ മാത്രം വളർന്നിട്ടില്ല. 

പ്രതിപക്ഷ പാർട്ടികൾക്ക് ആർക്കും പ്രത്യേകിച്ച് ഒന്നും മുന്നോട്ട് വെക്കാനില്ല എന്നതും കൂടിയാണ് ഇത്തരമൊരു ദുരന്തത്തിലേക്ക് നമ്മുടെ നാടിനെ നയിച്ചത്

********

മേൽപോസ്റ്റിൽ ആ നിലക്ക് ബിജെപിയേയും ഭരണത്തെയും ന്യായീകരിച്ച് ഒന്നും പറഞ്ഞുമില്ല.

അതൊക്കെ വേറെതന്നെ മാപിനികൾ ഉപയോഗിച്ച് പറയേണ്ട കാര്യങ്ങളുമാണ്. വെറും വാക്കുകൾ കൊണ്ട് സാധിക്കാത്തത്..

ഇവിടെ മേൽപോസ്റ്റിൽ പറഞ്ഞ വിഷയം അതല്ലല്ലോ. 


ബിജെപി പോരെന്ന് പറയുന്നവർ എന്ത് പകരം വെക്കുന്നു, അവർ എന്ത് വെച്ച് ഐക്യപ്പെടുന്നു, അവർക്കും അവർക്കിടയിലും വല്ല സിമൻ്റും അവരെ ഉറപ്പിക്കുന്ന വിധത്തിൽ ഉണ്ടോ എന്നതും മറ്റുമൊക്കെയാണ് മേൽപോസ്റ്റിൽ ധ്വനിപ്പിച്ചത്. ചക്കയെന്നാൽ മാങ്ങയല്ലെന്ന് തന്നെ ധരിക്കട്ടെ.

യഥാർത്ഥത്തിൽ ബിജെപിയെ എതിർക്കുന്നത് ആശയപരമായി എതിർക്കാൻ എന്തെങ്കിലും അവരുടെ ഉളളത് കൊണ്ടോ, അതിനുള്ള കരുത്ത് അവർക്കുളളത് കൊണ്ടോ, അതിന് മാത്രം ആത്മാർഥതയും സത്യസന്ധതയും ആശയബലവും ഉളളത് കൊണ്ടോ അല്ല.

 ഇതൊക്കെ ബിജെപിക്കുണ്ടോ ഇല്ലേ എന്നതല്ല മേൽപോസ്റ്റിലെ വിഷയം. 

ബിജെപിക്ക് ഇതൊന്നും ഇല്ലെങ്കിൽ ഇല്ലെന്ന് പറയുന്നവർ പോലും സ്വയം പാപം ചെയ്യാതെ കല്ലെറിയുന്നവർ അല്ലെന്നതാണ് പ്രശ്നം. 

അവർ ഇനിയുമെത്രയും പാപം ചെയ്യാൻ കാത്തിരിക്കുന്നവർ മാത്രമാണെന്നതുമാണ് പ്രശ്നം.

പിന്നെ ജനാധിപത്യവും മതേതരത്വവുമൊക്കെ എല്ലാവരും നാവ് പോലും തൊടാതെ വെറും വെറുതെ കപടമായി മാത്രം, അവരവരുടെ കാരൃം നടന്നുകിട്ടാൻ വേണ്ടി മാത്രം, പറയുന്നു എന്നതും പ്രശ്നം. 

ഇസ്ലാമിസ്റ്റുകൾ പോലും മതേതരത്വവും ജനാധിപത്യവും രാജ്യസ്നേഹവും മനുഷ്യാവകാശവും തെരഞ്ഞെടുപ്പ് സ്വാതന്ത്ര്യവും വ്യക്തി സ്വാതന്ത്ര്യവും പറയുന്നത് പോലെ. അവർക്കുള്ള സ്റ്റേജ് പണിയാൻ മാത്രം.

പകരം എങ്ങിനെയെങ്കിലും അധികാരം വേണം എന്ന നിലയ്ക്ക് മാത്രമാണ് എല്ലാവരും. പ്രത്യേകിച്ച് ഒരു കർമ്മപദ്ധതിയും ലക്ഷ്യബോധവും ഇല്ലാതെ. അപ്പപ്പോൾ തട്ടിക്കൂട്ടി ഉണ്ടാക്കുന്നത് ഒഴികെ.

കുറച്ചെങ്കിലും ലക്ഷ്യബോധവും കർമ്മപദ്ധതിയും (ശരിയായാലും തെറ്റായാലും) ഉളളത് നിലവിൽ ബിജെപിക്ക് തന്നെയാണ്.

അവരുടെ ഭരണനേതൃത്വം വരെ അവരുടെ പാർട്ടി വെക്കുന്ന ലക്ഷ്യത്തിന് വേണ്ടി കാണിക്കുന്ന അച്ചടക്കം എടുത്തുപറയേണ്ടതാണ്. അണികളും.

താൻ എന്തുകൊണ്ട് ഒരു ബിജെപിക്കാരൻ ആയി എന്നതിന് (ശരിയായാലും തെറ്റായാലും) അവർക്ക് ബോധ്യതയുണ്ട്. അവർക്കതിന് ഉത്തരമുണ്ട്. മറ്റൊരു പാർട്ടിക്കും പാർട്ടിനേതാവിനും അണികൾക്കും നിലവിൽ കൃത്യമായ ഒരുത്തരം ഉള്ളതായി ഇതുവരെ തോന്നിയിട്ടില്ല.

പിന്നെ ശരിയും തെറ്റും. അത് എങ്ങിനെ എവിടെ നിന്ന് നോക്കുന്നു എന്നതുമായി ബന്ധപ്പെട്ടതുമാണ്. ഉപബോധമനസ്സ് വരെ അതിൽ വലിയ സ്വാധീനവും നടത്തുന്നു.

******

ഒന്നിനും ഒരു പ്രതിവിധിയും ആരും കണ്ടെത്തിയില്ല, ആരുടെ കയ്യിലും ഇല്ല.

ബിജെപിയെ ആർക്കും അവരുടേതായ ഒന്നും പറഞ്ഞ് പ്രതിരോധിക്കാൻ സാധിക്കുന്നുമില്ല.

എന്തുകൊണ്ട്?

അത്രക്ക് ഉള്ളു പൊള്ളയായ അവസ്ഥയിലാണ് നമ്മുടെ എല്ലാ പ്രതിപക്ഷ പാർട്ടികളും. വെറും ബലൂൺ പാർട്ടികൾ. അധികാരത്തിൻ്റെ വായു മാത്രം ഉള്ളിൽ നിറക്കുന്ന പാർട്ടികൾ. അല്ലാത്ത ഒരു വികാരവും വിചാരവും ഉള്ളിൽ നിറച്ചിട്ടില്ലാത്ത പാർട്ടികൾ. അങ്ങനെയൊന്നും അണികൾക്ക് ന്യായമാക്കിക്കൊടുത്തിട്ടില്ലാത്ത പാർട്ടികൾ. അതുകൊണ്ട് അവരുടെ അണികൾക്ക് ബിജെപിയിലേക്ക് പോകാൻ വലിയ തടസ്സങ്ങൾ യഥാർഥത്തിൽ ഇല്ലെന്ന അവസ്ഥ. ഒരു ചെറിയ തടസ്സം സമയത്തിൻ്റെ തടസ്സം മാത്രം. വിജയിക്കും മെന്നായാൽ പോകാൻ ഒരുങ്ങുന്ന ഒരുപാട് പേരുണ്ടാവും. അധികാരവും വിജയവും ആരെയും ക്രമേണ അതിലേക്കടുപ്പിക്കും.

ബിജെപിക്കെതിരെ പ്രതിവിധി കണ്ടെത്താനും നടപ്പാക്കാനും മാത്രമുള്ള, പ്രതിരോധിക്കാൻ മാത്രമുള്ള ആത്മാർത്ഥതയും സത്യസന്ധതയും ആശയധാർഢ്യതയും ആർക്കും ഒരു പ്രതിപക്ഷ നേതാവിനും പാർട്ടിക്കും ഇല്ല എന്നത് കൊണ്ട് തന്നെ.

എങ്ങനെയെങ്കിലും അധികാരം നേടുക, നിലനിർത്തുക എന്നതല്ലാത്ത ഒരു ലക്ഷ്യം യഥാർഥത്തിൽ ഒരു പാർട്ടിക്കും ഇല്ലെന്നത് തന്നെ.

രാജ്യവും രാജ്യനിവാസികളുടെ ക്ഷേമവും പോലും ആർക്കും ഒരു പാർട്ടിക്കും യഥാർഥത്തിൽ ഉള്ളിൻ്റെയുള്ളിൽ വിഷയമല്ല.

കഴിഞ്ഞ എഴുപത് വർഷങ്ങൾ കിട്ടിയിട്ടും ഇവിടെയുള്ള ഒരു പാർട്ടിയും ഒരു നിലക്കുമുള്ള ആശയപരമായ കരുത്തും നേടിയില്ല, ഈ സമൂഹത്തിൽ സന്നിവേഷിപ്പിച്ചില്ല.

എന്നത് തന്നെയാണ് ബിജെപിയുടെ ഇന്നത്തെ ആർക്കും പ്രതിരോധിക്കാൻ സാധിക്കാത്ത കരുത്തിനും ധൈര്യത്തിനും കാരണം, നാരായവേര്.


Death of Shareethatha. The death I don't believe in.

My Shareeftatha 

Became no more yesterday 


Shareefthatha...

A great little lady,

A great little phenomenon,

Who could turn the small into big,

Really a great miracle 

Was my Shareefthatha.


******


No one other than 

My own mother, then Shareefthatha 

Has ever been fluttering 

Always in my mind.


To Allah (God)

If there can be any face in my mind

For sure it's only mom's.

Then only Shareefthatha's.


The face of the moon itself.


Shining above the moon,

As the one who causing the moon to lit

No one sees the light that is real.

That is my Shariftatha.


*****


In maintaining all relationships,

She was the umbilical cord.

A silent presence without any claim,

So much for relationships

She took her life.

Only with the mercy 

That flowed through out 

She fed the whole life.


The selflessness

She weaponized,

A life she proved, that

There is no life

To be lived only for herself,

That was Shareefthatha....


*****


Certainly

There were many houses

In the family and around.


But, to hear the call of hunger

As much as Shareefthatha 

There was no house.


As much as Shareefthatha

A solution to hunger

There was nothing else.


Good food no one ate 

To his stomach fill and heart's content

Except from Shareefthatha,

That was my Childhood memories.


Shareefthatha's food

Filled no one's stomach,

But the whole mind.

Shareefthatha was really filling 

With her food 

The whole world.


Actually,

Good the food was 

Shareeftatha.


Roots that went deep down 

Was the good food 

Given by Shareefthatha.


The branches of life was 

Really raised in the heavens

With the food and mercy

Of Shareefthatha.


As if there was no

Better meal 

Other than Shareefthatha's

Pleasant smile.



*****


Shareeftatha

Who found richness in poverty

Built a new sky 

That no one has ever seen.

Boundaries of hatred and divisions

Have no place

In the vastness of her skies.


Such a uniquness was Shareefthatha,

That in her poverty she painted 

The colours of richness.


In extreme poverty

The magic that she fed everyone 

Who happened to pass by her.


Never to anyone

She spelled the spellings of poverty.

Such a grand richness was 

Always there in her great smile.


******


There were many houses 

There around in the family.


However,

To celebrate the life 

There was only one.


She was a celebration.

In her celebrated and slept the life.


With Shareefthatha

In her little house.


How many people?

No numbers.


How many days

No numbers.


Vacation always celebrated

Only in Shareefthatha's little house.


My mother's

Ooty and Munnar,

Switzerland and Singapore were 

Shareeftatha's just a small house.


The palace, where 

In the bright light of

Kerosene lamp

I saw the bigger worlds.


Than the light of kerosene lamp, 

The light spread tenfold greater

In Shareefthatha's little house.


In a house 

Where the face Shareefthatha itself 

Was the real light 

Beyond all the colours of lights. 


That is how My childhood was 

In Shareefthatha's pilinjol


There,

The curiosity piqued

Rain, thunder and lightning.

Telling the story of Panchali.

Drinking as much bean stew as one can.

Leelechi and her children became 

Family members.


Shareefthatha herself was 

A good place to stay.


Shareefthatta gave good shelter.

Mango and Jackfruit

Made as much food as possible.

That was Shareefthatha.


******


All the rich in the family

When they became poor 

With their miserliness 

When they became poor 

By making their miserliness

As their richness,

Impoverished by wealth,

Only Shareefthatha became rich.


Shareefthatha became rich

By quenching and feeding 

And spreading shade to all.


All those who came up there 

Satisfied their hunger 

And quenched their thirst.


Everyone was given

With a home and food there.


She got to be rich 

From nothing.

The only woman such.


A simple woman

Who turned her hut so small

Into a spacious palace.


Space, comfort and spaciousness

For her was not the things to be found 

Outside, or at house.

Rather, it was within herself.

That was the only talk she walked 

As the only brave woman.


A proper Sufi.

That overflowed with the fullness.

The only Sufi.


Isolated on a twig,

Against the whole world

A Sufi who covered herself.


Shareefthatha.


*****


How speedily

Death makes us

So trivial...


How easy death has become,

How easily death 

Makes us not who we are...


Many die.


Like rainflies 

Dying in a fire,

With the desires

That the mouth gets filled

Only with the soil

Everyone dies.

Soil is the only medicine.


But some deaths,

Death of Shareefthatha,

Is like a storm.

Just holds us back.


Not because of her size and grandeur.

Not because of her pride and power.


Instead, with the simplicity.

With the humility shown.


Not because she lived

In a small world

Seeing it as a big one.


But because,

Never this big world 

That is really small to her,

Tempted her to any level,

And never impressed her too.


Some deaths

Quench its thirst 

Only by drinking the moonlight.


A death like that is...

The death of Shareefthatha.


Without having to say anything,

Death said it all for her.


Death is not painful.

Pain is in our efforts

Not to die.

The death of shareefthatha said it.


Trying not to die is the pain.

This death of shareefthatha said it clearly.


Death of Shareefthatha.

Still, the death I don't believe in.

Thursday, April 27, 2023

ഷരീഫ്ത്താത്ത ഖുർആനിലൂടെ: എന്തുകൊണ്ട് ഷരീഫ്ത്താത്തയെ കുറിച്ച് ഇത്രമാത്രം.

എന്തുകൊണ്ട്

ആരോരുമറിയാത്ത 

ഷരീഫ്ത്താത്തയെ കുറിച്ച്,

ഷരീഫ്ത്താത്തയെ പോലുളളവരെ കുറിച്ച് 

ഇത്രമാത്രം?


ഉണ്ട്.

അങ്ങനെ ചിലതുണ്ട്.


ഒഴിഞ്ഞ് നിൽക്കുന്ന 

അറിയാതെ നിൽക്കുന്ന

ചിലരെക്കുറിച്ച്

അങ്ങനെ ചിലതുണ്ട്.


അതിശക്തനും 

സർവ്വവ്യാപിയുമായിട്ടും

അറിയപ്പെടാതെ 

കാണപ്പെടാതെയിരിക്കാൻ തന്നെ

സ്വയം തെരഞ്ഞെടുത്ത് നിൽക്കുന്ന 

ദൈവം തന്നെ വേണ്ടത്ര തെളിവ്.


ആ ചിലർ

സാധാരണക്കാരാണെന്ന് തോന്നും.

പക്ഷേ, 

അസാധാരണക്കാരായിരിക്കും.


അവരുടെ തന്നെ 

അവകാശവാദങ്ങൾ കൊണ്ടോ

നാട്യങ്ങൾ കൊണ്ടോ

വായിച്ചറിഞ്ഞ 

അറിവുകൾ കൊണ്ടോ അല്ല.

പകരം, അവർ ജീവിച്ച

അനിതരസാധാണമായ 

ജീവിതം കൊണ്ട് മാത്രം.


കാണാതെ, അറിയപ്പെടാതെ

കിടന്ന് തിളങ്ങുന്ന 

രത്നവും വൈരവും പവിഴവും

അങ്ങനെയായത്, 

തിളങ്ങുന്നതായത്

അങ്ങനെയാണ്.


അറിയാത്ത ഇരുണ്ട വഴികളിൽ

ആഴ്‌ന്ന് പോകുന്ന താഴ്വേരുകൾ, 

അറിയുന്ന വെളിച്ചമുള്ള വഴികളിൽ 

ശിഖരങ്ങളെ ഉയർത്തുന്നതങ്ങനെയാണ്.


ഭാരമില്ലാത്തത്

പൊങ്ങിനിൽക്കും,

അറിയപ്പെടും.


ഭാരമുള്ളത് 

ആരോരുമറിയാതെ

കീഴെ നിൽക്കും.


മുകളിൽ അറിയപ്പെട്ട്

പാറിപ്പറക്കുന്ന പട്ടങ്ങൾക്ക്

ബലവും നിലനിൽപ്പും നൽകുന്നത്,

കീഴെ അറിയപ്പെടാതെ 

ഒന്നിനും വേണ്ടിയല്ലാതെ

പണിയെടുക്കുന്ന നൂലും 

ആ നൂലിനെ പിടിച്ച

ഷരീഫ്ത്താത്തയെ പോലുള്ള 

വിരലുകളും


" അറിയുക,

ശരീരത്തിൽ ഒരു ഭാഗമുണ്ട്.

അത് നന്നായാൽ

ശരീരം മുഴുവൻ നന്നായി.

അത് നശിച്ചാൽ 

ശരീരം മുഴുവൻ നശിച്ചു.

അറിയുക,

അതാണ് ഹൃദയം.

(ഹദീസ്)


ഷരീഫ്ത്താത്തയെ പോലുള്ള

ചിലരെ കുറിച്ച് മാത്രം 

പറഞ്ഞത് പോലുളള ഹദീസ്. 


*******


എത്ര പറഞ്ഞാലും 

തീരാത്തത്രക്കുണ്ട് 

അത്തരം ചില കാട്ടിലെ മുല്ലകൾ,

കടലിനടിയിലെ മുത്തുകൾ.

അങ്ങാടിയിൽ കാണാത്തത്.

കച്ചവടത്തിന് വെക്കാത്തത്.


കാണാത്തത് കൊണ്ടും 

അറിയാത്തത് കൊണ്ടും 

അവയൊന്നും അവയല്ലാതാവുന്നില്ല.

അവയൊന്നും നല്ലതല്ലാതാവുന്നില്ല.


"നിങൾ ഈ ലോകത്ത്

ഒരപരിചിതനെ പോലെയാവുക.

അല്ലെങ്കിലൊരു വഴിപോക്കനെ പൊലെയാവുക" 

(നബി വചനം. 

യേശുകൃസ്തുവും പറഞ്ഞു

തത്തുല്യമായത്.)


******


ആരുടെയും, പിന്നെ 

ഈ ഷരീഫ്ത്താത്തയുടേയും

വിശ്വാസം എന്തെന്നത്

പ്രശ്നമാകുന്നത് കൊണ്ടല്ല

ഇത്രയും പറയുന്നത്.

(വിശ്വാസം തീർത്തും

ആത്മനിഷ്ഠവും വ്യക്തിനിഷ്ഠവും.

മറ്റാർക്കും മനസ്സിലാവാത്തത്.)


പകരം, ഷരീഫ്ത്താത്തയുടെ 

പ്രവൃത്തിയും ഒറ്റക്ക് നടന്ന വഴിയും 

അവരനുഭവിച്ച സ്വസ്ഥതയും 

വെറും കാഴ്ചക്ക് പോലും

വിഷയമാകുന്നത് കൊണ്ട്.

ആശ്ചര്യജനകമാകുന്നത് കൊണ്ട്.


"ദീൻ (മതം, അഥവാ വഴക്കം) എന്നാൽ ഇടപാടാണ്. (ഹദീസ്)


ദീൻ (മതം, അഥവാ വഴക്കം) എന്നാൽ ഗുണകാംക്ഷയാണ്. (ഹദീസ്)


(അദ്ദീനു അൽ മുആമല.


(അദ്ദീനു അന്നസീഹ.)


ഇത് രണ്ടും അപ്പടി തന്നെയായിരുന്നു ഷരീഫ്ത്താത്ത


ഷരീഫ്ത്താത്തയുടെ എന്നല്ല 

ആരുടെയും വിശ്വാസകാര്യത്തിൽ 

പറയേണ്ട, കേൾക്കേണ്ട 

ഖുദ്സിയായ ഒരു ഹദീസുണ്ട്.


"എൻ്റെ ദാസൻ്റെ 

ധാരണയിലാണ് ഞാൻ"

(അന ഇന്ത ളന്നി അബ്ദീ).


അത്രയേ ഉള്ളൂ 

വിശ്വാസത്തിൻ്റെ കാര്യം.


സൃഷ്ടി സൃഷ്ടവിനെക്കുറിച്ച്

എന്ത് ധരിക്കുന്നുവോ 

അതാണ് സൃഷ്ടാവ് (അല്ലാഹു).

അത്ര തന്നെ.


അതുകൊണ്ട് തന്നെ

ഷരീഫ്ത്താത്തയുടെ

വിശ്വാസം ചികയുക 

ഇവിടെ പ്രധാനവുമല്ല.


വിശ്വാസം 

ഓരോരുത്തരും എത്തിയ

വിതാനം പോലെ.


വിശ്വാസം

ഓരോരുത്തരും ഇരിക്കുന്ന 

പ്രതലം പോലെ.


ഓരോ കിളിയും

അതിരിക്കുന്ന ചില്ലയിൽ നിന്നും 

ആവുംപോലെ

കാണട്ടെ, വിശ്വസിക്കട്ടെ.


******


പകരം 

ഷരീഫ്ത്താത്തയെ പോലുള്ളവരെ കുറിച്ച് 

ഖുർആൻ പറയുന്നത് കേൾക്കുക.


"പരമകാരുണികൻ്റെ ദാസന്മാർ:

അവർ ഭൂമിയിൽ

വിനയാന്വിതരായി നടക്കുന്നു, 


"രാത്രി കാലങ്ങളെ അവർ

സാഷ്ടാംഗത്തിലും

നിന്ന് നിസ്കരിച്ചും 

ചിലവഴിക്കുന്നു.


"വിവരമില്ലാത്തവരെ കണ്ടാൽ

അവർ സലാം പറഞ്ഞ്

(രക്ഷയും സമാധാനവും പറഞ്ഞ്) (പിരിയുന്നു).

(സൂറ: അൽ ബഖറ)


(ഇബാദുർറഹിമാനില്ലദീന

യംശൂന അലൽഅർദി ഹൗന

വഇദാ ഖാത്തബഹുമു ൽ ജാഹിലൂന

ഖാലൂ സലാമ)

(സൂറ: അൽ ബഖറ)


"അവർ ചിലവഴിക്കുമ്പോൾ

ധൂർത്ത് ചെയ്യുന്നില്ല,

എന്നാലോ, 

വല്ലാതെ പിശുക്കുന്നുമില്ല."

(സൂറ: അൽ ബഖറ)


വല്ലദീന ഇദാ അൻഫഖൂ

ലം യുസ്വ്രിഫൂ

വലം യഖ്തുറൂ

വകാന ബയ്ന ദാലിക്ക ഖാവാമാ.

(സൂറ: അൽ ബഖറ)


"അവരുടെ പാർശ്വങ്ങൾ

അവരുടെ തന്നെ കിടപ്പാടങ്ങളിൽ നിന്നും

വേർപിരിഞ്ഞു പോകുന്നു.

അവരുടെ നാഥനോട് 

വിളിച്ചു പറഞ്ഞുകൊണ്ട്,

പേടിയും പ്രതീക്ഷയും വെച്ച്.


"നാം അവർക്ക് നൽകിയതിൽ നിന്നും

അവർ ചിലവഴിക്കുകയും ചെയ്യുന്നു.

(സൂറ : സജദ).


(വ മിമമാ റസഖ്നാഹും യുൻഫിഖൂൻ)


ഇതൊക്കെത്തന്നേയല്ലെ

ഇതൊക്കെത്തന്നേയായിരുന്നില്ലേ 

അക്ഷരം പ്രതി 

നമ്മുടെ ഷരീഫ്ത്താത്ത?


താൻ എന്താണെന്ന് 

ആരോടും പാടി നടക്കാതെ.


താൻ എന്താണെന്ന് 

കർമ്മപഥത്തിൽ 

ജീവിച്ച് മാത്രം കാണിച്ച്.


*****


ഷരീഫ്ത്താത്താക്ക് 

ആവലാതികൾ ഉണ്ടായിരുന്നോ?


ഇല്ല, അറിയില്ല.


ഈയുള്ളവൻ ഒരിക്കലും 

അങ്ങനെയൊന്ന്

അറിഞ്ഞില്ല, കേട്ടില്ല.


എന്തിനെങ്കിലും വേണ്ടി

ഒരിക്കലും ചോദിച്ചില്ല. 


പൈസക്ക് ചോദിക്കുന്നതോ 

കടം ചോദിക്കുന്നതോ 

തീരേ ഇല്ല.


കിട്ടിയത് പോരെന്ന് പറയുക 

പതിവില്ല.


എന്തെങ്കിലും പൂതികൾ 

ആരോടെങ്കിലും പറയുന്നതോ,

ഈയുള്ളവൻ അറിഞ്ഞില്ല.


ആഗ്രഹങ്ങൾ ഏറ്റിയേറ്റിയുണ്ടാക്കി 

അത് കണ്ടവരുടെ മുൻപിലൊക്കെ 

അവതരിപ്പിക്കുന്ന ഷരീഫ്ത്താത്തയെയും 

ഈയുള്ളവനറിയില്ല.


എല്ലാമറിയിക്കാൻ 

ഷരീഫ്ത്താത്താക്ക്

അല്ലാഹു മാത്രം തന്നെ

എത്രയോ കൂടുതലെന്ന പോലെ

തോന്നി ഈയുള്ളവന്.


"എൻ്റെ ദാസൻ നിന്നോട് 

എന്നെക്കുറിച്ച് ചോദിച്ചാൽ 

(നീ പറയുക) 

ഞാൻ അടുത്താണ്.

വിളിക്കുന്നവൻ്റെ വിളിക്ക്

ഞാൻ ഉത്തരം നൽകുന്നു,

അവൻ എന്നെ വിളിച്ചാൽ " (ഖുർആൻ)


(ഇദാ സഅലക്ക ഇബാദീ അന്നീ,

ഫഇന്നീ ഖരീബുൻ ഉജീബു ദഅവത്തദ്ദാഈ ഇദാ ദആനി (ഖുർആൻ))


ഇത് തന്നെ,

ഇങ്ങനെ തന്നെ

ആയിരിക്കണം

നമ്മുടെ ഷരീഫ്ത്താത്ത

അവരുടേതായ വിതാനത്തിൽ നിന്ന്

തീർത്തും ആത്മനിഷ്ഠമായി

പറഞ്ഞും നടന്നും പോയത്.

ആരോടും ഒന്നും പറയാതെ.


എല്ലാം പറയേണ്ടിടമെന്ന്

ഷരീഫ്ത്താത്ത മനസ്സിലാക്കിയ

ഒരേയൊരിടത്ത് മാത്രം

രഹസ്യമായി എല്ലാം പറഞ്ഞ്.


ഇരുളടഞ്ഞ യാമങ്ങളെ

പകൽ പോലെ 

വെളിച്ചമുള്ളതാക്കിപ്പറഞ്ഞ് 


******


ഷരീഫ്ത്താത്തായെ കുറിച്ചെന്ന് തോന്നിപ്പോകുന്ന 

ചില ഖുർആൻ സൂക്തങ്ങൾ

മാത്രം പറയാം.


55 കൊല്ലങ്ങൾക്കിടയിലെ

ഈയുളളവൻ്റെ ഓർമ്മയുള്ള 

കാലത്തെ മുഴുവൻ 

സാക്ഷിയാക്കിത്തന്നെ പറയാം.


അതുകൊണ്ട് തന്നെ 

ഇങ്ങനെ മാത്രം വീണ്ടും 

ഷരീഫ്ത്താത്തയെ നമുക്ക്

ഖുർആനിലൂടെ ഓർക്കാം.


"അവർ ഭക്ഷിപ്പിക്കുന്നു, 

അവരുടെ സ്വന്തം ഇഷ്ടപ്രകാരം, 

അഗതികളെയും അനാഥരെയും ബന്ധനസ്ഥരെയും. 


"(എന്നിട്ടവർ പറയും) 

നമ്മൾ ഭക്ഷിപ്പിക്കുന്നത് 

(മറ്റൊന്നിനും വേണ്ടിയല്ല) 

ദൈവപ്രീതിക്ക് വേണ്ടി മാത്രം. 

നിങ്ങളിൽ നിന്ന് 

നന്ദിയോ പ്രതിഫലമോ 

ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല." 


(യുത്വ്ഇമൂനത്ത്വആമ 

അലാ ഹുബ്ബിഹി 

മിസ്കീനൻ വ യതീമൻ വ അസീറാ. 

ഇന്നമാ നുത്വ്ഇമുക്കും 

ലിവജ്ഹില്ലാഹി 

ലാ നുരീദു മിൻക്കും 

ജസാഅൻ വലാ ഷുക്കൂറാ) 

(സൂറ: അൽ ഇൻസാൻ).


ഇത് മാത്രം തന്നെയായിരുന്നു ഷരീഫ്ത്താത്ത ജീവിതത്തിലുടനീളം.


മേൽസൂക്തത്തിലും, 

അതുപോലെ ഷരീഫ്ത്താത്ത

ജീവിതത്തിലുടനീളവും 

ഇക്കാര്യം നടപ്പാക്കുന്നതിൽ 

ഒരുതരം സംഘർഷവും അനുഭവിച്ചില്ല.

ഒരുതരം പിശുക്കും കാണിച്ചില്ല.

 

ജാതിയും മതവും 

വിശ്വാസ വ്യത്യാസവും 

നോക്കിയില്ല. 


"നിങ്ങൾക്ക് ഇഷ്ടപ്പെട്ടതിൽ നിന്ന് 

നിങൾ ചിലവഴിക്കാത്തിടത്തോളം 

നിങൾക്ക് പുണ്യം കിട്ടില്ല" 

(ലൻ തനാലുൽബിർറ

ഹത്താ തുൻഫിഖൂ

മിമ്മാ തുഹിബ്ബൂൻ)

(സൂറ: അൽ ബഖറ)


നിങൾ ഷരീഫ്ത്താത്തയെ ഒന്നോർത്തുനോക്കൂ. 


ഇഷ്ടപ്പെട്ടത് മുഴുവൻ 

തനിക്ക് വേണ്ടി പോലും

അല്പവും ബാക്കി വെക്കാതെ 

ജീവിതത്തിലുടനീളം നൽകി.


"ദീനിനെ നിഷേധിക്കുന്നവൻ ആരാണെന്നറിയുമോ? 

(അറഅയ്ത്ത ല്ലദീ യുകദ്ദിബു ബിദ്ദീൻ) 


"അനാഥരെ ആട്ടിയോടിക്കുന്നവനാണവൻ. 

(വ ദാ ലിക്ക ല്ല ദീ യദുഅ്ഉൽയത്തീമ)


"അഗതിക്ക് ഭക്ഷണം നൽകാൻ 

പ്രേരിപ്പിക്കാത്തവനുമാണവൻ"

(സൂറ: അൽ മാഊൻ) 


വലാ യഹുള്ളു അലാ ത്വആമി (അ) ൽമിസ്കീൻ (സൂറ: അൽ മാഊൻ)


അനാഥരെ ആട്ടിയോടിച്ചില്ല 

ഷരീഫ്ത്താത്ത. 


എന്നത് മാത്രമല്ല, 

തൻ്റെതും തനിക്കുള്ളതും മറന്ന്  

തൻ്റെ പരിമിതികൾക്കുള്ളിൽ നിന്ന്

അനാഥരെ ആവത്  സംരക്ഷിച്ചു, 

പരിഗണിച്ചു ഷരീഫ്ത്താത്ത. 


എന്ന് മാത്രമല്ല. 

അഗതിക്ക് ഭക്ഷണം നൽകാൻ പ്രോത്സാഹിപ്പിക്കുക 

മാത്രമായിരുന്നില്ല ഷരീഫ്ത്താത്ത. 


തനിക്കുണ്ടോ എന്ന് നോക്കാതെ,     

തനിക്കുണ്ടോ എന്നറിയാതെ, 

എത്രയെന്നില്ലാതെ 

അഗതികൾക്ക് നൽകി 

ഷരീഫ്ത്താത്ത. 


അങ്ങനെ, 

തനിക്ക് വേണ്ടി ദരിദ്രയായി, 

അഗതികൾക്ക് വേണ്ടി 

സമ്പന്നയായി, ഷരീഫ്ത്താത്ത.

എത്രയുമെത്രയും നൽകി 

ഷരീഫ്ത്താത്ത.


"നീ സാഹസികതകൾ താണ്ടണം

(ഫലഖ്ത്തഹമ അൽ അഖബ)


"സാഹസികതകൾ എന്താണെന്ന് 

നിന്നെ അറിയിച്ചുതന്നത് എന്താണ്?

(വമാ അദ്റാക്ക മൽ അഖബ)


"അടിമകളെ മോചിപ്പിക്കുകയാണത്.

അല്ലെങ്കിൽ ക്ലേശിക്കുന്ന ദിവസം

അടുത്ത അനാഥർക്കും

മൺപറ്റിയ അഗതികൾക്കും

അന്നമൂട്ടുകയാണത്."


(ഫക്കു റഖബ, 

ഔ ഇത്വ്ആമിൻ 

യൗമൻ ദീ മസ്അബ 

യത്തീമൻ ദാ മഖ്റബ, 

മിസ്കീനൻ ദാ മത്റബ 

(സൂറ അൽ ബലദ്) 


"പിന്നെ അവർ പരസ്പരം

ശരി കൊണ്ട് ഉപദേശിക്കുന്ന,

ക്ഷമ കൊണ്ട് വസ്വിയ്യത്ത് ചെയ്യുന്ന

വിശ്വസിച്ചവരിലായി*


(സുമ്മ കാന മിനല്ലദീന ആമനൂ

വ തവാസൗ ബിൽ ഹഖ്ഖി 

വ തവാസൗ ബിൽ മർഹമ)

(സൂറ അൽ ബലദ്).


"ആര് 

അല്ലാഹുവിലും പരലോകത്തിലും 

വിശ്വസിക്കുന്നുവോ, 

അവൻ നല്ലത് പറയട്ടെ,

അല്ലെങ്കിൽ മിണ്ടാതിരിക്കട്ടെ.

(ഹദീസ്)


എത്രയുമെത്രയും 

മിണ്ടാതിരുന്നു

ഷരീഫ്ത്താത്ത.


മിണ്ടാതിരിക്കാൻ

നല്ല ഉറപ്പ് വേണം,

നല്ല കരുത്തും ആഴവും വേണം.

തൃപ്തിയടഞ്ഞ

ശാന്തിയറിഞ്ഞ മനസ്സ് വേണം.


ഷരീഫ്ത്താത്തക്കത് 

ആവോളം ഉണ്ടായിരുന്നു 

എന്ന് വേണം കരുതാൻ.


"ആര് 

അല്ലാഹുവിലും പരലോകത്തിലും 

വിശ്വസിക്കുന്നുവോ, 

അവൻ അതിഥികളെ ആദരിക്കട്ടെ (സൽക്കരിക്കട്ടെ)"

(ഹദീസ്)


"ആര് 

അല്ലാഹുവിലും പരലോകത്തിലും 

വിശ്വസിക്കുന്നുവോ, 

അവൻ അയൽവാസികളെ ആദരിക്കട്ടെ (സൽക്കരിക്കട്ടെ) 

(ഹദീസ്)


അതിഥികളെയും 

അയൽവാസികളെയും 

അഗതികളെയും 

അശരണരെയും

ഷരീഫ്ത്താത്ത വേണ്ടത്ര 

ഊട്ടി, സൽക്കരിച്ചു.


അതിഥികളെയും 

അയൽവാസികളെയും

സൽക്കരിക്കുന്നതിൽ 

ഷരീഫ്ത്താത്താക്ക് 

തൻ്റെ ഇല്ലായ്മ പോലും 

സമ്പന്നതയായ് മാറിയെന്നത് 

നേരിട്ടുള്ള അനുഭവം മാത്രം.


"ഇബ്രാഹീമിൻ്റെ അടുക്കൽ 

അതിഥികൾ വന്ന കഥ

നിനക്ക് വന്നുകിട്ടിയോ ?

.......................................

.......................................

നേരെ അടുക്കളയിലേക്ക് ചെന്നു.

തിരിച്ച് നല്ല തടിച്ച ആടിനെ 

(പൊരിച്ച്) കൊണ്ടുവന്നു" 

(സൂറ: അൽ ദാരിയാത്ത്).


വന്ന അതിഥികൾ 

ആര്, എന്തിന്, എവിടെ നിന്ന്

വന്നു എന്ന് പോലും 

അറിയുന്നതിന് മുൻപ്

അറിയാൻ ശ്രമിക്കുന്നതിന് മുൻപ്

അതിഥിയെ ഏറ്റവും നല്ലത്

വേണ്ടത്ര നൽകി സൽക്കരിക്കുക.


ശരിക്കും 

ഇങ്ങനെ മാത്രം തന്നെയായിരുന്നു

ഷരീഫ്ത്താത്ത 

തൻ്റെയടുക്കൽ ഉളളത് വെച്ച് 

എപ്പോഴും പെരുമാറിയിരുന്നത്

എന്നും എപ്പോഴും.



"ഏ, സംതൃപ്തിയടഞ്ഞ 

(ശാന്തി നേടിയ, മതിവന്ന) 

മനസ്സേ! ജീവനേ! ആത്മാവേ!


നിന്നെ വളർത്തിയവനിലേക്ക് 

(നിൻ്റെ നാഥനിലേക്ക്, 

നിൻ്റെ ഉടമസ്ഥനിലേക്ക്) 

നീ മടങ്ങുക.  


"സംതൃപ്തിയടഞ്ഞവളായും 

സംതൃപ്തി തന്നെയായും.


"നീ പ്രവേശിക്കുക....

എൻ്റെ കൂട്ടരിൽ

(എൻ്റെ ദാസൻമാരിൽ)

(എൻ്റെ പ്രിയപ്പെട്ടവരിൽ) 


"നീ പ്രവേശിക്കുക....

എൻ്റെ ആരാമത്തിൽ."

(സൂറ: അൽ ഫജ്ർ)


(യാ അയ്യത്തുഹന്നഫ്സുൽ

മുത്വമഇന്ന,

ഇർജിഈ ഇലാ റബ്ബിക്ക

റാളിയത്തൻ മർളിയ


ഫദ്ഖുലീ ഫീ ഇബാദീ

ഫദ്ഖുലീ ഫീ ജന്നത്തീ.

(സൂറ: അൽ ഫജ്ർ))

Monday, April 24, 2023

Self എന്നാൽ soul ആണോ? പറ്റാത്തതതിന് പുകമറ സൃഷ്ടിക്കുന്നത് ദർശനം.

ചോദ്യം : 

Self എന്നാൽ soul ആണോ?

ഞാൻ എന്നാൽ 

ആത്മാവാണോ എന്ന് ചോദ്യം?


ഉത്തരം :  

ഉണ്ടെങ്കിൽ ഉള്ള ആത്മാവ് 

ഞാൻ നീ ഇല്ലാത്തത്. 


ഉണ്ടെങ്കിൽ ഉള്ള ആത്മാവ് 

വളർച്ചയും തളർച്ചയും ഇല്ലാത്തത്. 


ഉണ്ടെങ്കിൽ ഉള്ള ആത്മാവ് 

ശൈശവവും ബാല്യവും യൗവനവും 

ഇല്ലാത്തത്.


ചോദ്യം: എന്തുകൊണ്ട്?


ആത്മാവ് ദൈവമാണ്, 

ദൈവത്തിൽ നിന്നുള്ളതാണ് 

എന്നത് വാദം. 


ദൈവം സ്ഥിരമാണ്, 

മാറ്റങ്ങൾ ഇല്ലാത്തതാണ്, 

മാറ്റങ്ങൾ ഇല്ലാത്തതാവണം. 

അഥവാ ഉള്ള മാറ്റങ്ങൾ 

ഒന്നും മാറ്റമല്ലാത്തത്.

ദൈവത്തിന് മാറ്റമല്ലാത്തത്.

ആത്യന്തിക തയിൽ മാറ്റമല്ലാത്തത്.

മാറ്റം ആപേക്ഷിക തയിൽ മാത്രം.

മാറ്റം ആപേക്ഷികതക്ക് മാത്രം.


അതിനാൽ തന്നെ, 

ഉണ്ടെങ്കിൽ ഉള്ള ആത്മാവ് 

സ്ഥിരമായത്, സ്ഥിരമായതാവണം. 


ഉണ്ടെങ്കിൽ ഉള്ള ആത്മാവ്  

മാറ്റങ്ങൾ ഇല്ലാത്തത്, 

മാറ്റങ്ങൾക്ക് വിധേയമല്ലാത്തത്.


നമ്മൾ വ്യാവഹാരികമായി 

അറിയുന്ന , പറയുന്ന 

ഞാൻ എന്നത് സ്ഥിരമല്ല 


ഞാൻ എന്ന സെൽഫിന് 

വളർച്ചയും തളർച്ചയും 

ശൈശവവും ബാല്യവും 

യൗവനവും ഓർമ്മയും 

ഓർമ്മനഷ്ടവും എല്ലാമുണ്ട്.

പലപ്പോഴും ഓർമ്മ ഉണ്ടാക്കുന്ന 

ഞാൻ മാത്രമാണുള്ളത്.


അതുകൊണ്ട് തന്നെ, 

ആത്മാവ് ഞാനല്ല.

ഞാൻ എന്ന self ആത്മാവുമല്ല.


****


എങ്കിൽ 

self destruction (ആത്മനാശം) 

എന്നാൽ എന്താണ്? 


മറിച്ച് ചോദിക്കട്ടെ....

Destruction എന്നാൽ എന്താണ് 

എന്ന് ചോദിക്കാൻ മാത്രം 

Self എന്ന ഞാൻ ഉണ്ടോ? 


എങ്കിലല്ലേ, 

Self destruction എന്നതുണ്ടാവൂ?


ആത്മാവ് നശിക്കില്ലല്ലോ ?


യഥാർഥത്തിൽ സ്ഥിരതയുള്ള 

Self എന്ന ഞാൻ തന്നെയും ഇല്ല . 


അതുകൊണ്ട് തന്നെ 

Self destruction എന്നതില്ല. 


Self എന്ന ഞാൻ ഇല്ലെന്നറിഞ്ഞാൽ 

പിന്നെ self destruction 

സ്വാഭാവികമായും ആയി, സംഭവിച്ചു. 


എങ്കിൽ, self destruction എന്നത് വിഷയമാകുന്നതെങ്ങിനെ?


Self destruction എന്നതൊരു 

വലിയ പണിയും ബാധ്യതയും 

ആകുന്നതെങ്ങിനെ?


അങ്ങനെ താൻ എന്ന 

ഞാനും നീയും ഇല്ലെന്നറിയുക, 

താൻ എന്ന ഞാനും നീയും  

നിലനിൽക്കാത്തത് എന്നറിയുക 

എന്നത് തന്നെയാണ് 

Self destruction. 


അല്ലാതെ Self destruction 

ഒരു പണിയല്ല.


പിന്നെ ബാക്കിയുള്ളത്, 

പ്രായോഗികത മാത്രം. 

ജീവിതം മാത്രം. 

ദൈവവും നിലനിൽപ്പും താന്നെയായ 

ജീവിതം മാത്രം.


ജീവിതം തന്നെയായ ആത്മാവ്.

ജീവിതം തന്നെയാണ് 

ആത്മാവ് എന്ന അറിവ്.


ആ ജീവിതം തന്നെയായ, 

ദൈവവും നിലനിൽപ്പും തന്നെയായ 

പ്രായോഗികത. 


ഒരോരുവനിലും ' ഞാൻ, നീ' 

എന്നതുണ്ടാക്കിയത്

അവൻ്റെ തന്നെ തലച്ചോറ്.


ആ തലച്ചോറ്

ഒരോരുവനെയും 

പ്രായോഗികതക്കനുവദിക്കുമോ 

എന്നതുമായി ബന്ധപ്പെട്ട് നിൽക്കുന്നു 

വേറൊരു കോലത്തിൽ 

ഒളിച്ചോട്ടം തന്നെയായ 

Self destruction. 


തനിക്ക് പറ്റാത്തതതിന് 

തലച്ചോറ്

പുകമറ സൃഷ്ടിക്കുന്നത് 

ദർശനം.


ദർശനങ്ങൾ

അതുകൊണ്ട് തന്നെ 

പലവിധം. 


എല്ലാവർക്കും പറ്റിയത് സത്യം. 


വായുവും വെള്ളവും വെളിച്ചവും 

എല്ലാവർക്കും വേണ്ടത്, 


എല്ലാവർക്കും അവനവൻ്റെ അളവിൽ 

അവനവൻ്റെ കോലത്തിൽ 

ആകാവുന്നത് സത്യം. 


ആ സത്യവും 

ഒരു കുറേ 

എന്ന് തോന്നും. 


പക്ഷേ, എല്ലാവർക്കും 

അവരവർക്ക് പറ്റിയ കോലത്തിൽ 

എന്നത് കൊണ്ട് 

ആ സത്യവും 

ഒന്ന് തന്നെയെന്ന്  വരും. 


സത്യം 

കെട്ടിക്കുടുക്കില്ലാത്തത്. 


സത്യം 

വ്യാഖ്യാനങ്ങൾ ആവശ്യമില്ലാത്തത്.

******

മേൽ കുറിപ്പിന് ആധാരമായ കുറിപ്പ് കീഴേ:

പ്രായോഗിക ജീവിതത്തില്‍ പ്രായോഗികതയുമായി

ഒത്തുപോകാത്ത

ഒരു ബോധോദയത്തെ കുറിച്ച്

പറയരുത്.


അങ്ങനെ പറഞ്ഞുണ്ടാക്കുന്ന,

മലമുകളില്‍ മാത്രം നില്‍ക്കുന്ന ബോധോദയം

വെറും കാല്‍പനികത മാത്രമാണ്.

വെറും പെരുമ്പറകൊട്ടല്‍ മാത്രമാണ്.

വെറും ഇല്ലാത്ത, നടക്കാത്ത സ്വപ്നം പറച്ചിലാണ്.


ഇതൊരു ഉള്ളുതുറന്ന പറച്ചിലാണ്.

ഉള്ളത്‌ പറയലാണ്.

*******

ബോധോദയം തലച്ചോറിനെ ഇല്ലാതാക്കില്ല.

ബോധോദയം തലച്ചോറ്‌ ഉണ്ടാക്കുന്ന വേദനയും അസൂയയും ഭയവും ഇല്ലാതാക്കില്ല.

ബോധോദയം ഏറിയാല്‍ അവ തലച്ചോറ്‌ ഉണ്ടാക്കുന്നതാണെന്ന് തിരിച്ചറിയിക്കും എന്ന് മാത്രം.

ഇതും ഒരു ഉള്ളൂ തുറന്ന പറച്ചിലാണ്.

ഉള്ളത്‌ പറയലാണ്.

ഉമ്മാക്ക് പകരമായ ഉമ്മ. ചെറിയ വലിയ ഷരീഫ്ത്താത്ത.

ഒരേയൊരു ചില്ലയിൽ മാത്രമായി 

സ്വയമൊഴിഞ്ഞിരുന്ന പക്ഷി.


സർവ്വലോകത്തിനെതിരെയും 

സ്വയം പുതച്ചിരുന്ന പക്ഷി. 


ആരുമറിയാത്ത നേരത്ത് 

സ്വയമങ്ങ് ഒഴിഞ്ഞുപോയ പക്ഷി. 


ഫോട്ടോയിൽ ജീവിക്കാത്ത പക്ഷി. 


ഫോട്ടോയെ പേടിച്ച പക്ഷി. 


താൻ പോലുമില്ലെന്ന് 

ആദ്യമേ അറിഞ്ഞോ ആ പക്ഷി? 


ഉമ്മാക്ക് പകരമായ ഉമ്മ. 


ഷരീഫ്ത്താത്ത.

ചെറിയ വലിയ

ഷരീഫ്ത്താത്ത.


******


ചൊല്ലാനും ചൊല്ലിക്കൊടുക്കാനും നിൽക്കാതെ, 

കുടിക്കാനും കുടിപ്പിക്കാനുമില്ലാതെ,

ആരോരുമറിയാതെ 

ഒഴിഞ്ഞുപോയൊരു മരണം. 

ഷരീഫ്ത്താത്തയുടെ മരണം. 


ആഘോഷദിവസത്തിൽ 

മരണത്തെ തന്നെ 

ആഘോഷമാക്കിയ 

മരണം. 

Saturday, April 22, 2023

ആഘോഷദിവസത്തിൽ മരണത്തെ തന്നെ ആഘോഷമാക്കിയ മരണം.

എൻ്റെ ഷരീഫ്ത്താത്ത

ഇന്നലെ ഇല്ലാതായി....


ഷരീഫ്ത്താത്ത....

എത്ര ചെറിയ വലിയ സ്ത്രീ.

എത്ര വലിയ ചെറിയ പ്രതിഭാസം.

ചെറുതിനെ വലുതാക്കിയ

മഹാത്ഭുതം ഷരീഫ്ത്താത്ത.

******

മനസ്സിൽ ചിറകടിച്ചു നിൽക്കുന്ന വേറൊരാളും, ഉമ്മയും ഷരീഫ്ത്താത്തയുമല്ലാതെ, ഇല്ല.


അല്ലാഹുവിന് (ദൈവത്തിന്) 

മനസ്സിൽ ഒരു മുഖം തെളിയുമെങ്കിൽ 

അത് ഉമ്മയുടെത്. 

പിന്നെ ഷരീഫ്ത്താത്തയുടെതും.


നിലാവെട്ടം തന്നേയായ മുഖം.


നിലാവിനും മീതേ തെളിയുന്ന,

നിലാവിനും കാരണമായ

ആരും കാണാത്ത 

ശരിയായ വെളിച്ചം.

ഷരീഫ്ത്താത്ത.

*****

ബന്ധങ്ങളിൽ 

ശരിയായ പൊക്കിൾകൊടി.


അവകാശവാദങ്ങളില്ലാത്ത നിശ്ശബ്ദസാന്നിധ്യം

അത്രക്ക് ബന്ധങ്ങളിൽ

ജീവനെ കൊണ്ടുനടന്നു.

കാരുണ്യം മാത്രമൊഴുക്കി.

ജീവിതത്തെ അന്നമൂട്ടി. 

നിസ്വാർത്ഥതയെ മാത്രം 

ആയുധമാക്കി,

തനിക്ക് വേണ്ടി മാത്രം ജീവിക്കുന്ന

താനില്ലെന്ന് വരുത്തിയ ജീവിതം

ഷരീഫ്ത്താത്ത.

*****

കുടുംബത്തിൽ 

എത്രയോ വീടുകളുണ്ടായിരുന്നു.


എന്നാലും, 

വിശപ്പിൻ്റെ വിളി കേൾക്കാൻ 

ഷരീഫ്ത്താത്തയോളം 

ഒരു വീടുമുണ്ടായില്ല.


ഷരീഫ്ത്താത്തയോളം

വിശപ്പിനു പരിഹാരം 

വേറൊന്നുണ്ടായില്ല.


നല്ല ഭക്ഷണം ആരും 

മനസ്സ് നിറഞ്ഞ് വയറുനിറച്ച് കഴിച്ച 

കുട്ടിക്കാല ഓർമ്മകൾ 

ഷരീഫ്ത്താത്തയിൽ മാത്രം. 


ഷരീഫ്ത്താത്തയുടെ ഭക്ഷണം 

നിറച്ചത് ആരുടെയും 

വയറ് മാത്രമായിരുന്നില്ല.

മനസ്സിനെ കൂടിയായിരുന്നു.

ഈ ലോകത്തെ തന്നെയായിരുന്നു.


യഥാർഥത്തിൽ 

നല്ല ഭക്ഷണം തന്നെ 

ഷരീഫ്ത്താത്ത.


വേരാഴങ്ങളെ തീർത്ത 

നല്ല ഭക്ഷണം ഷരീഫ്ത്താത്ത.


ജീവൻ്റെ ശിഖരങ്ങളെ

അന്നവും കാരുണ്യവും ചേർത്ത്

ആകാശങ്ങളിൽ ഉയർത്തിയ 

ഷരീഫ്ത്താത്ത.


ഷരീഫ്ത്താത്തയുടെ 

നിറഞ്ഞ ചിരിയോളം

ഒരു നല്ല ഭക്ഷണവും 

ഇല്ലാത്തത് പോലെ.

*****

ദാരിദ്ര്യത്തിലും 

സമ്പന്നത കണ്ടെത്തിയ 

ഷരീഫ്ത്താത്ത തീർത്തത്

ആരും കാണാത്ത പുതിയ ആകാശം.

അതിർവരമ്പുകൾക്ക് സ്ഥാനമില്ലാത്ത 

വിശാലത തന്നെയായ ആകാശം.


ദാരിദ്ര്യത്തിലും 

സമ്പന്നതയുടെ നിറവ് ചാലിച്ച   

വല്ലാത്തൊരപൂർവത. 


കൊടിയ ദാരിദ്ര്യത്തിലും

കയറിവന്നവരെ ഊട്ടുന്ന മാന്ത്രികത.


ആരോടും ഒരിക്കലും

ദാരിദ്ര്യം പറയാത്ത സമ്പന്നത

അവരുടെ ചിരിയിലുണ്ടായിരുന്നു.

******

കുടുംബത്തിൽ 

എത്രയോ വീടുകളുണ്ടായിരുന്നു. 


എന്നാലും, 

ആഘോഷമാവാൻ 

ഒരേയൊരു വീട്.


ആഘോഷമായി പോയി 

ആഘോഷിച്ച്  കിടന്നുറങ്ങിയത് 

ഒരേയൊരിടത്ത്. 


ഷരീഫ്ത്താത്തയൂടെ 

കൊച്ചുവീട്ടിൽ. 


എത്ര പേർ?

എത്രയോ പേർ?


എത്ര ദിവസങ്ങൾ?

എത്രയോ ദിവസങ്ങൾ.


അവധിക്കാലം 

ഒരുവേള ആഘോഷിച്ചത്

ഷരീഫ്ത്താത്തയുടെ കൊച്ചുവീട്ടിൽ.


എൻ്റുമ്മയുടെ 

ഊട്ടിയും മുന്നാറും 

ഷരീഫ്ത്താത്തയുടെ 

കൊച്ചുവീട് മാത്രം. 


അവിടത്തെ 

മണ്ണെണ്ണ വിളക്കിൻ്റെ 

പെരുംവെളിച്ചത്തിൽ

വലിയ ലോകം തന്നെ കണ്ടു. 

വെളിച്ചത്തെക്കാൾ 

പതിന്മടങ്ങ് വലിയ വെളിച്ചം വിതറിയ 

ഷരീഫ്ത്താത്തയുടെ കൊച്ചുവീട്ടിൽ.

ഷരീഫ്ത്താത്തയൂടെ മുഖം തന്നെ വെളിച്ചമായിരുന്ന ഒരു വീട്ടിൽ. 


എൻ്റെ കുട്ടിക്കാലത്തെ 

ഷരീഫ്ത്താത്തയുടെ പുളിഞ്ഞോളിൽ.


അവിടെ

കൗതുകം പൂണ്ടു തീർത്തു 

മഴയും ഇടിയും മിന്നും.

പാഞ്ചാലിയുടെ കഥ പറഞ്ഞ്.

വൻപയർ പായസം ആവോളം കുടിച്ച്.

ലീലേച്ചിയും മക്കളും വീട്ടുകാർ തന്നെയായി.


നല്ല പാർപ്പിടം തന്നെ ഷരീഫ്ത്താത്ത.


നല്ല അഭയം തന്ന ഷരീഫ്ത്താത്ത.


മാങ്ങയും ചക്കയും 

ആവോളം ഭക്ഷണമാക്കിത്തന്ന 

ഷരീഫ്ത്താത്ത.

******

കുടുംബത്തിലെ സമ്പന്നരൊക്കെയും 

പിശുക്കരായി ദരിദ്രരായപ്പോൾ,

പിശുക്കിനെ സമ്പത്താക്കി ദരിദ്രരായപ്പോൾ,

സമ്പത്ത് കൊണ്ട് ദരിദ്രയായ 

ഷരീഫ്ത്താത്ത മാത്രം സമ്പന്നയായി.


ഏവർക്കും 

തണലും ദാഹജലവും 

അന്നവുമായി നിന്ന് 

ഷരീഫ്ത്താത്ത സമ്പന്നയായി. 


കയറിവരുന്നവരുടെയൊക്കെയും 

വിശപ്പടക്കി, ദാഹം മാറ്റി. 


ആർക്കൊക്കെയോ വീട് നൽകി, 

വിഭവം നൽകി. 


ഒന്നുമില്ലാതെയും സമ്പന്നത നേടിയ 

ഒരേയൊരു സ്ത്രീ.


കുടിലും വിശാലമായ 

കൊട്ടാരമാക്കിയ സ്ത്രീ. 


സ്ഥലവും സൗകര്യവും വിശാലതയും 

പുറത്തല്ല, വീട്ടിലല്ല, 

പകരം തൻ്റെയുള്ളിൽ, 

തൻ്റെ മനസ്സിലാണെന്നറിയിച്ച 

ധീരയായ ഒരേയൊരു സ്ത്രീ. 


ശരിയായ സൂഫി.

നിറഞ്ഞ് മാത്രം തുളുമ്പിയ

ഒരേയൊരു സൂഫി.


സ്വയം ഒരു ചില്ലയിൽ ഒഴിഞ്ഞിരുന്ന,

സർവ്വലോകത്തിനെ തിരെയും

സ്വയം പുതച്ചിരുന്ന ഒരു സൂഫി. 


ഷരീഫ്ത്താത്ത.

*****

മരണം നമ്മളെ 

എത്രമാത്രം നിസ്സാരരാക്കുന്നു ...


മരണം എത്ര നിസ്സാരമായി

എത്രയെളുപ്പം 

നമ്മളെ നമ്മളല്ലാതാക്കുന്നു ...


പലരും മരിക്കുന്നു. 


ഇയ്യാം പാറ്റ 

തീയിലമരുന്നത് പോലെ

കൊതി മാത്രം പൂണ്ട്

മണ്ണ് മാത്രം വായിൽ നിറച്ച്

എല്ലാവരും മരിച്ചു 

മണ്ണിലമരുന്നു.


പക്ഷേ, ചില മരണങ്ങൾ,

ഷരീഫ്ത്താത്തായുടെ മരണം,

കൊടുങ്കാറ്റ് പോലെ 

നമ്മെ പിടിച്ചുലക്കുന്നു. 


വലുപ്പം കൊണ്ടും 

കാണിച്ച ഗർവ്വും കൊണ്ടുമല്ല. 


പകരം, ലാളിത്യം കൊണ്ട്. 

കാണിച്ച വിനയം കൊണ്ട്. 


ചെറിയ ലോകത്തിൽ 

വലിയ ലോകം കണ്ട് 

ജീവിച്ചത് കൊണ്ട്. 


വലിയ ലോകം അല്പവും 

കൊതിപ്പിച്ചിട്ടില്ലാത്തത് കൊണ്ട്.


നിലാവ് മാത്രം കുടിച്ച്

ദാഹം ശമിപ്പിച്ച

ചില മരണങ്ങൾ.


അതുപോലൊരു മരണം

ഷരീഫ്ത്താത്തയുടെ മരണം.


ഒന്നും പറയാനില്ലാതെ

എല്ലാം പറഞ്ഞ മരണം.


മരണം വേദനയല്ല

മരിക്കാതിരിക്കുകയാണ് വേദന

എന്ന് പറഞ്ഞു തന്ന മരണം.


മരിക്കാതിരിക്കാനുള്ള ശ്രമമാണ് 

വേദന എന്ന് പറഞ്ഞുതന്ന മരണം. 


ചൊല്ലാനും ചൊല്ലിക്കൊടുക്കാനും നിൽക്കാതെ, 

കുടിക്കാനും കുടിപ്പിക്കാനുമില്ലാതെ 

ആരോരുമറിയാതെ 

ഒഴിഞ്ഞുപോയൊരു മരണം. 

ഷരീഫ്ത്താത്തയുടെ മരണം. 

ആഘോഷദിവസത്തിൽ 

മരണത്തെ തന്നെ ആഘോഷമാക്കിയ 

മരണം. 


ഷരീഫ്ത്താത്തയുടെ മരണം.

ഇപ്പോഴും

ഞാൻ വിശ്വസിക്കാത്ത മരണം.

Thursday, April 20, 2023

ദൈവം എല്ലാ മാനങ്ങൾക്കും (dimensionsനും) അപ്പുറം. മാനമില്ലാ മാനത്തിൽ. (Dimension of no dimension)

അറിയാമല്ലോ? 

ഉണ്ടെങ്കിൽ ഉള്ള ദൈവം എല്ലാ മാനങ്ങൾക്കും (dimensionsനും) അപ്പുറത്താണ്. 

ഒരുതരം മാനമില്ലാ മാനത്തിൽ.  (Dimension of no dimension) 

അതുകൊണ്ട് തന്നെ എല്ലാ മാനങ്ങളിലും ഉള്ളവനും എല്ലാ മാനങ്ങളിലേക്കും എത്താൻ സാധിക്കുന്നവനുമാണ്, ആവണം ഈ ദൈവം. 

നമ്മളാണെങ്കിൽ നമ്മുടേതായ മാനത്തിൽ കുടിങ്ങിയിരിക്കുന്നവർ. ത്രിമാനത്തിൽ (three dimensions).

നമുക്ക് നമ്മുടെ മാനത്തിന് കീഴെയുള്ള മാനത്തിലേക്ക് ഇറങ്ങിച്ചെല്ലാൻ സാധിക്കും, സാധിച്ചെന്നിരിക്കും. 

പക്ഷേ നമുക്ക് നമ്മുടെ മാനത്തിന് (dimensionന്) മുകളിലുള്ള മാനത്തിലേക്ക് കയറിച്ചെല്ലാൻ സാധിക്കില്ല.

നമ്മുടെ മുകളിലുളള മാനത്തിലുള്ളവർക്ക് നമ്മിലേക്ക് ഇറങ്ങിവരാൻ വളരേ എളുപ്പം. 

അതുകൊണ്ട് തന്നെ ദൈവത്തിന് നമ്മുടെ പരിമിതികൾ മനസ്സിലാക്കി നമ്മുടെ മാനത്തിലേക്ക് നമ്മുടെ ഓരോരുത്തൻൻ്റെയും ഭാവനയിലേക്കും സങ്കൽപ്പത്തിലേക്കും വന്ന് ചുരുങ്ങാൻ സാധിക്കും. 

നമുക്ക് ദൈവത്തിലേക്ക് വളരാനും വികസിക്കാനും സാധിക്കില്ല എന്നതിനാൽ തന്നെ.

******

മനുഷ്യൻ മനുഷ്യൻ്റെ മാനങ്ങളിൽ (dimendionsൽ) നിന്ന് കൊണ്ട് ആ മാനത്തിൽ രൂപപ്പെടുന്നത് പോലുള്ള വ്യക്തിത്വം ദൈവത്തിന് കല്പിക്കുന്നു. 

അങ്ങനെ മനുഷ്യനുള്ളത് പോലുള്ള, ആ മാനത്തിൽ രൂപപ്പെടുന്നത് പോലുള്ള, ഗുണവിശേഷങ്ങൾ ആരോപിച്ച് കൊണ്ട്. 

മനുഷ്യൻ്റെ, അവൻ നിരൂപിക്കുന്ന ആ  വ്യക്തിത്വവും ഗുണവിശേഷങ്ങളും, അവൻ്റെ അവൻ കുടുങ്ങിയ മാനത്തിനപ്പുറത്തെ മാനത്തിൽ ബാധകമല്ല. 

ത്രിമാനതലം വിട്ട് വെറുതെ ചതുഷ്മാന തലത്തിൽ എത്തുമ്പോൾ പോലും മനുഷ്യൻ സങ്കൽപ്പിക്കുന്ന ഈ വ്യക്തിത്വവും ഗുണവിശേഷങ്ങളും ബാധകമല്ല. ഈ തലച്ചോറും വികാര വിചാരങ്ങളും ബാധകമല്ല.

എങ്കിൽ പിന്നെ അഷ്ടമാനത്തിലും ദശമാനത്തിലും എന്തായിരിക്കും അവസ്ഥ?

ഉണ്ടെങ്കിൽ ഉള്ള ദൈവമാണെങ്കിൽ എല്ലാ മാനങ്ങൾക്കും അപ്പുറത്തും ആയിരിക്കും.

എങ്കിൽ ഈ പറയുന്ന ദൈവം എന്ന നിർവചനവും സങ്കല്പവുമൊന്നും നമ്മൾ ആരും പറയുന്ന കോലത്തിൽ ആയിരിക്കില്ല, ആവാൻ പാടില്ല.

നമ്മുടെ മാനത്തിൽ നിന്ന് കൊണ്ട് നമ്മൾക്കാർക്കും മനസിലാക്കാൻ സാധിക്കാത്തത് മാത്രം നാം ദൈവം എന്ന് പേരിട്ട് വിളിക്കുന്ന ദൈവം. 

നമ്മുടെ മാനവും അതിൻ്റെ തടവറയും നിസ്സഹായതയും കഴിവുകേടും വിവരക്കേടും നൽകുന്ന പേരും നിർവചനവും തന്നെ നമ്മുടെ ദൈവസങ്കല്പവും നിർവചനവും. 

അത് കൊണ്ട് തന്നെ, ഒന്നുകിൽ ദൈവത്തെ കുറിച്ച് എല്ലാവരും പറയുന്നത് ഒരുപോലെ തെറ്റ്. അല്ലെങ്കിൽ എല്ലാവരും പറയുന്നത് ഒരുപോലെ ശരി. 

എല്ലാവരും തെറ്റായതിനാൽ, എല്ലാവരേയും തെറ്റാക്കാതിരിക്കാൻ മാത്രം എല്ലാവരും ശരി എന്ന് പറയുന്ന ശരി.

ആപേക്ഷികമായി മാത്രം. 

വ്യത്യസ്തമായ സ്ഥാനത്ത് നിന്നു നോക്കുമ്പോൾ ഒരേ സമയം സൂര്യൻ ഉദിക്കുന്നു എന്നതും അസ്തമിക്കുന്നു എന്നതും മദ്ധ്യാഹ്നത്തിലാണെന്നതും ശരിയാവുന്നത് തന്നെ നോക്കുക.  

സൂര്യൻ ഇതൊന്നുമല്ല, ഉദിക്കുന്നില്ല അസ്തമിക്കുന്നില്ല, എന്നതും ഒരുപോലെ ശരിയാവുന്നു എന്നതും ഓർക്കണം. 

അതും നമ്മുടെ മാനത്തിൽ നിന്ന്, നമ്മുടെ മാനത്തിന് പുറത്ത് പോകാതെ തന്നെ നോക്കുമ്പോൾ. 

അങ്ങനെ ഒരേ സമയം വ്യത്യസ്തമായ സ്ഥാനങ്ങളിൽ നിന്ന് ഒരേ കാര്യം ശരിയും തെറ്റും ആണ് എന്നതും നാം മനസ്സിലാക്കണം.

Wednesday, April 19, 2023

ദൈവം തന്നെയാണ് ഭക്ഷണവും വെള്ളവും വായുവും തരുന്നത് എന്ന് തന്നെ വെക്കുക.

നിങൾ 

നിങ്ങളുടെ കുട്ടികൾക്ക് വേണ്ടി 

ചെയ്യുന്നത് വെച്ച് ചിന്തിക്കുക.


നിങൾ 

നിങ്ങളുടെ കുട്ടികൾക്ക് വേണ്ടി 

ചെയ്യുന്നതൊന്നും ഔദാര്യം പോലെയല്ല.

ബാധ്യത പോലെയാണ്.

അങ്ങേയറ്റം ശുഷ്കാന്തിയോടെയാണ്.


യഥാർഥത്തിൽ 

നിങ്ങളുടെ കുട്ടികൾ,

അവർ എങ്ങിനെയായിരിക്കണം 

എന്നത് തൊട്ട്,

വെള്ളവും വായുവും ഭക്ഷണവും 

ആവശ്യമാകും വിധം 

പരിമിതികൾ ഉളളവരായിരിക്കണം 

എന്നത് പോലും 

നിങ്ങളുടെ തെരഞ്ഞെടുപ്പല്ല.


എല്ലാം 

നിങ്ങളുടെ തെരഞ്ഞെടുപ്പല്ലാതെ

നിങ്ങൾക്കുണ്ടായ 

നിങ്ങളുടെ തന്നെ

പരിമിതികളുടെ തുടർച്ച മാത്രം.


എന്നിട്ടും,

നിങ്ങൾക്ക് യഥാർഥത്തിൽ

ഒരുത്തരവാദിത്തവും

ഇല്ലാതിരുന്നിട്ടും

നിങൾ നിങ്ങളുടെ കുട്ടികളുടെ 

കാര്യത്തിൽ എത്രമാത്രം

അസ്വസ്ഥരാണ്, 

ആകുലചിത്തരാണ്,

ശ്രദ്ധാലുക്കളാണ്? 


നിങ്ങളവർക്ക്

എല്ലാം ചെയ്തുകൊടുക്കുന്നത് 

ഔദാര്യം പോലെയല്ല;

നിങ്ങളുടെ ബാധ്യത പോലെയാണ്.

അങ്ങേയറ്റം ശുഷ്കാന്തിയോടെയാണ്.


*****


ഇനിയും ചിന്തിക്കുക.


ഭക്ഷണവും വെള്ളവും വായുവും 

ദൈവം  തന്നെയാണ് 

നിനക്ക് തരുന്നത് 

എന്ന് തന്നെ വെക്കുക. 


ശരിയാണ്. 

നീയല്ല ഒന്നും നിശ്ചയിച്ചത്:

വിത്ത് മുളക്കുന്നതും 

സൂര്യനുദിക്കുന്നതും 

മഴ പെയ്യുന്നതും 

രക്തമോടുന്നതും

ഹൃദയമിടിക്കുന്നതും 

അങ്ങനെതന്നെയാവണമെന്ന് 

നീയല്ല നിശ്ചയിച്ചത്.


നിൻ്റെ അങ്ങനെയുള്ള വിശ്വാസം,

എല്ലാം ദൈവം ഔദാര്യമായി

തരുന്നുവെന്ന വിശ്വാസം, 

ശരിയാണെന്ന് തന്നെ വെക്കുക.



എങ്കിൽ, ഒന്ന് ചോദിക്കട്ടെ.


നിനക്ക്

ഭക്ഷണവും വെള്ളവും വായുവും തരുന്നതെങ്ങിനെ 

ദൈവത്തിൻ്റെ ഔദാര്യവും 

അനുഗ്രഹവുമാവും?


നീയായി സ്വയം ഉണ്ടായതും

നീയായി നിനക്ക്

അത്തരം ആവശ്യങ്ങൾ

ഉണ്ടാക്കിയതുമല്ലല്ലോ?


വേണ്ടവിധം എല്ലാവർക്കും 

ഭക്ഷണവും വെള്ളവും വായുവും

നൽകാതിരിക്കുന്നതല്ലേ 

ദൈവം ചെയ്യുന്ന തെറ്റാവുക?


വെള്ളവും വായുവും ഭക്ഷണവും 

ആവശ്യമുള്ള കോലത്തിൽ,

പരിമിതികൾ ഉള്ളവനായി 

നിന്നെ ആക്കിയത്, 

അഥവാ ഉണ്ടാക്കിയത് 

നീ തന്നെയല്ലല്ലോ?


നീയാണെങ്കിൽ 

ദൈവത്തിൽ നിന്നും മാറിനിൽക്കുന്ന, 

ദൈവം ഉണ്ടാക്കാതെ 

വേറെ തന്നെയുണ്ടായ 

വേറൊരു entityയോ 

വേറൊരു സംഗതിയോ 

ഒന്നുമല്ലല്ലോ?


വെള്ളവും വായുവും ഭക്ഷണവും 

ആവശ്യമുള്ള കോലത്തിൽ 

നിന്നെ ആക്കിയത്, 

അഥവാ നിന്നെ ഉണ്ടാക്കിയത് 

നീ വിശ്വസിക്കുന്ന കോലത്തിലുള്ള 

നിൻ്റെ ദൈവം തന്നെ.


എങ്കിൽ 

ആ ദൈവം തന്നെ നിനക്ക് 

നിർബന്ധമായും ആവശ്യമാക്കിയ 

സംഗതികൾ കൃത്യമായി 

തരേണ്ടതല്ലേ?


അങ്ങനെ ദൈവം തന്നെ 

നിനക്ക് പരിമിതികൾ ഉണ്ടാക്കി

നിർബന്ധമാക്കിയ 

ഭക്ഷണവും വെള്ളവും വായുവും 

കൃത്യമായി തരുന്നത് 

ഔദാര്യം എന്നതിനപ്പുറം

ദൈവത്തിൻ്റെ തന്നെ 

ബാധ്യതയായിരിക്കേണ്ടതല്ലേ?


പിന്നെങ്ങിനെ 

അവ തരുന്നത് 

ദൈവത്തിൻ്റെ അനുഗ്രഹമാവും, 

ഔദാര്യമാവും?


എല്ലാവർക്കും അവ 

കൃത്യമായി നൽകാതിരിക്കുന്നതല്ലേ 

ദൈവം ചെയ്യുന്ന തെറ്റയവുക? 


ലോകത്തെ 

പലയിടത്തും പലർക്കും 

കൃത്യമായി ഇതൊന്നും നൽകിയിട്ടില്ല 

എന്നത് തെറ്റാണ് 

എന്നതല്ലേ ശരിയായ വസ്തുത?

താൻ പോലുമില്ലെന്ന അറിവ് സർവ്വജ്ഞാനം.

സർവ്വജ്ഞാനം 

എന്തോ ആണെന്ന, 

എന്തോ വലിയ ആനയാണെന്ന 

തെറ്റിദ്ധാരണയുണ്ട്.


സർവ്വജ്ഞാനം 

എന്തോ വലിയ ആനയാണെന്ന 

തെറ്റിദ്ധാരണയുണ്ടാക്കുന്ന 

ബഹുമാനവും ആരാധനയും 

പേടിയും അസൂയയും 

വേറെയുമുണ്ട്.


ഒരു കാര്യം പറയാം.


ഒന്നും അറിയില്ലെന്ന, 

ഒന്നും അറിയാനില്ലെന്ന 

അറിവ് മാത്രമാണ് 

സർവ്വജ്ഞാനം. 


സർവ്വജ്ഞാനം 

ഒരാനയുമല്ലെന്ന് മാത്രമല്ല, 

ഒരു കുഴിയാന പോലുമല്ലെന്ന് മാത്രമല്ല, 

സർവ്വജ്ഞാനം 

ഒന്നുമില്ല, ഒന്നും ഒന്നുമല്ല 

എന്ന അറിവ് മാത്രമാണ്.

ആ അറിവ് മാത്രമാണ്

യഥാർത്ഥ അറിവ്, 

യഥാർത്ഥ സർവ്വജ്ഞാനം. 


താൻ പോലുമില്ലെന്ന 

അറിവ് സർവ്വജ്ഞാനം.


ഒരോരുവനും 

സ്വാനുഭവം തന്നെയാവാത്ത

വായിച്ചും കേട്ടുമറിയുന്ന 

ഒന്നും അറിവല്ലെന്ന്

അറിയുന്നതും സർവ്വജ്ഞാനം.


അങ്ങനെ താൻ പോലുമില്ല, 

തനിക്ക് ആരിൽ നിന്നും

ഒന്നിൽ നിന്നും ഒന്നും 

അറിയാനില്ല എന്നറിഞ്ഞ് 

ഒന്നും അറിയാതാവുമ്പോൾ, 

ഒന്നും അറിയുന്നില്ലെന്ന് വരുമ്പോൾ 

സംഭവിക്കുന്നതാണ് 

എല്ലാമറിയാം, 

എന്തിനെ കുറിച്ചും 

എന്തും എങ്ങിനെയും 

പറയാമെന്നത്.

വെറും വാക്കുകളായി.

വാചകക്കസർത്തുകളായി.


അങ്ങനെ ഒന്നുമറിയാത്ത

ആ സർവ്വജ്ഞാനം അയാൾ 

അവതരിപ്പിക്കുകയോ

അവതരിപ്പിക്കാതിരിക്കുകയോ

ചെയ്യും.


അപ്പപ്പോഴുള്ള താല്പര്യവും

ഭാഷാമിടുക്കും പോലെ.

വെറും വാക്കുകളായി.

വാചകക്കസർത്തുകളായി.


അല്ലാതെ, 

കുറേ ഓർമ്മകൾ സൂക്ഷിക്കുന്ന,

കുറേ ആരെയൊക്കെയോ കേട്ടും

ഏതെല്ലാമോ ഗ്രന്ഥങ്ങൾ 

വായിച്ചുമുണ്ടാവുന്ന,

അറിവും പാണ്ഡിത്യവുമല്ല 

സർവ്വജ്ഞാനം.


അറിവുകൾ വെറും 

ഓർമ്മകകളായി മാറി

താനവയ്ക്കുള്ള

ശ്മശാനഭൂമിയാവുന്നതല്ല 

സർവ്വജ്ഞാനം.


എല്ലാ ജ്ഞാനവും 

ഒഴിഞ്ഞു പോകുന്ന,

അറിവിന് ഓർമ്മകളെ

ആശ്രയിക്കാത്ത,

യഥാർഥത്തിൽ 

ഒന്നും പറയാനില്ലെന്ന് വരുന്ന 

അവസ്ഥ മാത്രമാണ്, 

തിരിച്ചറിവ് നൽകുന്ന  

അവസ്ഥ മാത്രമാണ്, 

സർവ്വജ്ഞാനം.

*****

അതിനാലും അല്ലെങ്കിലും 

അറിയുക.


ഒന്നുമറിയില്ല, 

ഒന്നും അറിയാൻ പറ്റില്ല, 

ഒന്നും അറിയാനില്ല. 


ഭൗതികമായി ജീവിക്കാൻ, 

അതിജീവിക്കാൻ, 

നിങൾ നിങ്ങൾക്ക് വേണ്ടി 

ഉണ്ടാക്കിയ അറിവുകൾ 

അറിയുകയും 

തലമുറകളിലേക്ക് കൈമാറുകയും 

മാത്രമല്ലാതെ. 

വിദ്യാഭാസമെന്ന പേരിൽ.

*****

പറഞ്ഞുനടക്കുന്നവരല്ല. 

ചുരുങ്ങിയത് 

പറഞ്ഞുനടക്കുന്നവർ മാത്രമല്ല സർവ്വജ്ഞാനികൾ. 

ഒന്നും പറയാത്തവരും 

ഒന്നും പറയാനില്ലാത്തവരും 

സർവ്വജ്ഞാനികളാവാം.


അത്രയേ ഉള്ളൂ സംഗതി...


ബാക്കിയുള്ളത് മറ്റുള്ളവരുടെ 

കാല്പനികത നിറഞ്ഞ 

തെറ്റിദ്ധാരണ മാത്രം.

Monday, April 17, 2023

വിചാരങ്ങളും ഇഷ്ടങ്ങളും എത്ര അമൂർത്തം, അവ്യക്തം

നമ്മുടെ മാനത്തിന് മുകളിലുള്ള 

ഏതെങ്കിലും മാനത്തിൽ നിന്ന് 

നോക്കുമ്പോൾ 

നമ്മുടെ മാനത്തിൽ നിന്നും 

നമുക്ക് അമൂർത്തവും അവ്യക്തവും 

എന്ന് തോന്നുന്ന 

ഈ വിചാരങ്ങൾക്കും 

ഇഷ്ടങ്ങൾക്കും തോന്നലുകൾക്കും 

നമ്മൾ നമ്മുടെ മാനത്തിൽ നിന്ന് 

കല്ലും മരവും കാണുന്നത് പോലുള്ള 

വ്യക്തതയും മൂർത്തതയും 

ഉണ്ടാവുമോ, ആവോ?


******

എത്ര 

അമൂർത്തവും അവ്യക്തവുമാണ് 

വിചാരങ്ങളും ഇഷ്ടങ്ങളും!!!!


നമ്മളെ കുറിച്ച മറ്റുള്ളവരിലുള്ള 

വിചാരങ്ങളും ഇഷ്ടങ്ങളും...!!!


നമ്മെ കുറിച്ച 

നമ്മുടേത് തന്നെയും...!!!


മറ്റുള്ളവരെ കുറിച്ച് 

നമ്മളിലുള്ളതും....!!!


അത്രക്ക് 

അമൂർത്തവും അവ്യക്തവുമായ 

മറ്റുള്ളവരിലുള്ള, 

മറ്റുള്ളവരിലുണ്ടാവേണ്ട 

വിചാരങ്ങൾക്കും ഇഷ്ടങ്ങൾക്കും  

ഒക്കെ വേണ്ടിയാണല്ലോ 

മനുഷ്യൻ വൃഥാ ഓടിനടക്കുന്നത്!!!!


വല്ലാത്തൊരു ദുരന്തം!!!!

*****

എല്ലാം തെറ്റാണ്. 

ഒന്ന് മാത്രം, 

അല്ലെങ്കിൽ ചിലത് മാത്രം 

തെറ്റല്ല. 


അതുകൊണ്ട് തന്നെ, 

എല്ലാം ശരിയാണ്. 

ഒന്ന് മാത്രം, 

അല്ലെങ്കിൽ ചിലത് മാത്രം 

ശരിയല്ല. 


ആത്യന്തികതയെ കുറിച്ച 

ആപേക്ഷികതയിൽ നിന്നുളള 

തോന്നലിനെയും പറച്ചിലിനെയും 

കുറിച്ചാണ് പറയുന്നത്.

Sunday, April 16, 2023

എന്തൊക്കെയോ വിളിച്ചുപറയുകയാണ് താങ്കൾ.

 ഒരു പണിയുമില്ലാതെ 

എന്തൊക്കെയോ 

വിളിച്ചുപറയുകയാണ് 

താങ്കൾ.


ഒരു പണിയുമില്ലാതെയിരിക്കുമ്പോൾ 

തോന്നുന്നതാണ് താങ്കൾക്ക് 

ഈ പറയുന്നതൊക്കെയും.


ശരിയാണ്.


ഇനിയൊന്ന് ചോദിക്കട്ടെ. 


വെറുതേയിരിക്കുന്നു എന്നത് വലിയ തെറ്റാണ് എന്ന നിലക്കാണോ ഈ ആരോപണം?


വെറുതേയിരിക്കുന്നതിൽ എന്താണ് തെറ്റ്?


എന്തെങ്കിലും ചെയ്യാൻ വേണ്ട ആവശ്യങ്ങളും അതിൻ്റെ തള്ളും ഉണ്ടെങ്കിലല്ലേ ഒരാൾ എന്തെങ്കിലും ചെയ്യൂ, ചെയ്യേണ്ടതുള്ളൂ?


എല്ലാവർക്കും എന്തെങ്കിലും ചെയ്യേണ്ടി വരുന്നതല്ലേ?


വെറുതേയിരിക്കാൻ തന്നെയല്ലേ എല്ലാവരും മോക്ഷവും സ്വർഗ്ഗവും തേടുന്നത്? 


വെറുതേയിരിക്കുന്നത് തന്നെയല്ലേ സമാധിയും സന്ന്യാസവും തപസ്സും?


*****


പറഞ്ഞത് പറഞ്ഞുകൊണ്ടിരുന്നപ്പോൾ 

കൃഷ്ണനും മുഹമ്മദിനും 

യേശുവിനും ബുദ്ധനും 

സോക്രട്ടീസിനും ശങ്കരനും

മുനികൾക്കും ഋഷികൾക്കും 

വേറെ എന്തെങ്കിലും 

പണിയുണ്ടായിരുന്നുവോ?


ഇല്ലായിരുന്നു.


അവരും 

കൃത്യമായ ഒരു പണിയുമില്ലാതെ, 

ഒരു പണിക്കും നിൽക്കാതെ 

ഒഴിഞ്ഞിരുന്ന് 

പറയുകയായിരുന്നു.


അവർക്ക് ഒഴിഞ്ഞിരിക്കാൻ കഴിഞ്ഞു.

അതിനാൽ തെളിഞ്ഞ് വന്നത്

തെളിച്ച് പറയാനും കഴിഞ്ഞു.


കൃഷ്ണനും മുഹമ്മദും 

ബുദ്ധനും യേശുവും 

സോക്രട്ടീസും ശങ്കരനും

മുനികളും ഋഷികളും ഒക്കെ 

അങ്ങനെ ഒരു പണിയും 

ചെയ്യാതെ തന്നെയായിരുന്നു 

അവർക്ക് പറയാനുള്ളത് 

ഉണ്ടാക്കിയതും പറഞ്ഞതും. 


ഒരു പണിയുമില്ലാത്തവർ 

എന്തൊക്കെയോ പറഞ്ഞതാണ് 

നിങ്ങൾക്കിന്ന് പാഠം.


ഒരു പണിയുമില്ലാതെയിരിക്കുമ്പോഴാണ് 

എല്ലാം തെളിയുക. 

എല്ലാം പറയാൻ തോന്നുക.


അല്ലാത്തവന്

തൻ്റെ പണി മാത്രമാണ്

ജീവിതവും പറച്ചിലും


ഒരു പണിയുമില്ലാതെയിരിക്കുന്നതാണ് 

തെളിഞ്ഞിരിക്കൽ. 

എല്ലാം പ്രതിബിംബിക്കാനാവുന്ന 

തെളിഞ്ഞിരിക്കൽ.


ഒരു പണിയുമില്ലാതെയിരിക്കുന്നതാണ്

ധ്യാനമെന്നും തപസ്സെന്നും 

നിങൾ സുന്ദരമായ പേരിട്ട് വിളിക്കുന്ന 

ഒഴിഞ്ഞിരിപ്പ്.


ബോധോദയം സിദ്ധിച്ചവന് 

എന്തും പറയാം. 


അവൻ എന്ത് എങ്ങിനെ പറഞ്ഞാലും 

ശരി, സത്യം. 


അവന് വായിൽ തോന്നുന്നത് മുഴുവൻ 

പറയാൻ അവന് സാധിക്കും. 

അവന് തോന്നുന്നതെല്ലാം പാട്ട്.


വായിൽ തോന്നിയത്

കോതക്ക് പാട്ട് എന്നപോലെ തന്നെ. 


******


ശ്വസിക്കുന്നതും കുടിക്കുന്നതും 

ഉറങ്ങുന്നതും ചിന്തിക്കുന്നതും 

ഒപ്പം ശരിക്കും വേണമെന്ന് 

തോന്നാത്ത ഒന്നും, 

അതിനാൽ തന്നെ വേണ്ടാത്ത ഒന്നും, 

ചെയ്യാത്തതും ഒക്കെത്തന്നെ 

വലിയ ചെയ്തികൾ തന്നെയാണ്. 


ശരിക്കും വേണ്ടാത്തത്, 

എന്നാൽ വെറും സമ്പത്തിനും 

അധികാരത്തിനും വേണ്ടി മാത്രം 

വേണമെന്ന് തോന്നി

ചെയ്യുന്നതിനേക്കാൾ, 

ചെയ്യേണ്ടിവരുന്നതിനെക്കാൾ

വലിയ ചെയ്തികൾ 

ഒന്നും ചെയ്യാതെ 

വെറുതേയിരിക്കുന്നു എന്ന് തോന്നുന്ന 

വെറുതേയിരുത്തം തന്നെയായ 

ചെയ്തികൾ ചെയ്യുന്നത് തന്നെയാണ്.


അക്രമം ചെയ്യുന്നതിനേക്കാളും 

അക്രമം ഉണ്ടാക്കുന്നതിനേക്കാളും 

വലിയ ചെയ്തി 

അത്തരത്തിൽ ഒന്നും 

ചെയ്യാതിരിക്കുകയും 

അത്തരം ചെയ്തികളിൽ നിന്ന് 

മാറിനിൽക്കുകയും 

മാറിനിൽക്കാൻ വേണ്ടത് 

ചെയ്യലുമാണ്. 


അഥവ വെറുതേയിരിക്കുക തന്നെ. 


പ്രത്യേകിച്ചും ഫലപ്രദമായി 

തടയാനും പ്രതിരോധിക്കാനും 

സാധിക്കില്ല എന്ന് വന്നാൽ. 


അത്തരം പ്രവൃത്തികൾ ആണ് 

സമ്പത്തും സ്ഥാനവും പ്രസക്തിയും 

വർദ്ധിപ്പിക്കാനുള്ള ജോലി, അധികാരം 

എന്നീ പേരുകളിൽ 

മുഖ്യധാരാപ്രവൃത്തികൾ 

എന്ന് വന്നാൽ പ്രത്യേകിച്ചും.


വെറുതെയാവുക എന്ന 

സന്യസിച്ച് പോവുക 

എന്നത് തന്നെ പോംവഴി.


പക്ഷേ, 

ഭൗതികമായ, പദാർത്ഥപരമായ, 

അധികാരത്തിൻ്റെയും സമ്പത്തിൻ്റെയും വഴിയിൽ 

എന്തെങ്കിലും ചെയ്യുന്ന 

ജോലി എന്ന് പേരുള്ള സംഗതി 

ചെയ്യാതെയിരിക്കുന്നതിനെ 

വെറുതേയിരിക്കുന്നത് 

എന്ന് കരുതുന്നവരോട് 

പിന്നെന്ത് പറയാം? 


ഇങ്ങനെയൊക്കെ, 

ഇതൊക്കെ തന്നെയല്ലാതെ. 


ആത്യന്തികമായി 

എല്ലാം ചെയ്യുന്നത്, 

എല്ലാം ചെയ്യേണ്ടിവരുന്നത്, 

ഒന്നും ചെയ്യാതെയിരിക്കാനാവുക എന്ന 

വിശ്രമം നേടാൻ തന്നെയാണല്ലോ?

രാജ്യമെന്നത് ഭരിക്കുന്നവർ നിശ്ചയിക്കുന്നത് പോലെയേ ആവൂ.

ഇനിയങ്ങോട്ട് രാജ്യമെന്നത് ഭരിക്കുന്നവർ നിശ്ചയിക്കുന്നത് പോലെയേ ആവൂ.

രാജ്യമെന്നത് ജനങ്ങൾ വിചാരിക്കുന്നതിനേക്കാൾ ശക്തമാണ്. 

പട്ടാളവും ആയുധവും പോലീസും ഒക്കെയായി ശക്തമാണ്. 

ഈ ശക്തി മുഴുവൻ ഭരിക്കുന്നവർക്ക് എങ്ങിനെയും ഉപയോഗിക്കാൻ പറ്റിയ കോലത്തിലുമാണ്.

അതുകൊണ്ട് തന്നെ കാര്യമായി എതിർത്തൊന്നും പറയാൻ ആർക്കും സാധിക്കില്ല.

ജനാധിപത്യമെന്നതൊക്കെ ശക്തമായ പാർട്ടികൾക്ക് അവർക്കനുകൂലമായി മാത്രം ഉപയോഗിക്കാവുന്നത്. 

ജനങ്ങൾക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. 

നിസ്സഹായരായി നോക്കിനിൽക്കുക മാത്രം.

അതുകൊണ്ടും ഇനിയങ്ങോട്ട് രാജ്യമെന്നത് ആ രാജ്യം ഭരിക്കുന്നവർ നിശ്ചയിക്കുന്നത് പോലെയേ ആവൂ.

******

ശരിയാണ്...

മനുഷ്യസ്നേഹത്തിനും അപ്പുറം 

ജീവിസ്നേഹവും പ്രാപഞ്ചിക സ്നേഹവും 

എന്ന് തന്നെ വരണം.


പക്ഷേ, 

രാജ്യം എന്നത് ഉള്ള സ്ഥിതിക്ക്, 

അതൊരു അനിഷേധ്യ വസ്തുതയായ സ്ഥിതിക്ക്, 

രാജ്യം മനുഷ്യൻ മനുഷ്യന് വേണ്ടി 

ഉണ്ടാക്കിയ സ്ഥിതിക്ക്, 

ലോകം കുറേ രാജ്യങ്ങൾ ആയിരിക്കെ, 

അതിൻ്റെ സൗകര്യവും സംരക്ഷണവും 

അടുക്കും ചിട്ടയും കറൻസിയും 

ഒരു വാസ്തവം ആയിരിക്കെ, 

കാല്പനികത വിട്ട്, 

ഉളളത് വെച്ച്, 

ഉളള, നടക്കുന്ന കാര്യം പറയണമല്ലോ...


അതുകൊണ്ട് തന്നെ 

രാജ്യത്തെ സ്നേഹിക്കുക, 

സംരക്ഷിക്കുകയെന്നാൽ 

ആ രാജ്യത്തെ മനുഷ്യരെ, 

എന്നല്ല സർവ്വതിനെയും 

സ്നേഹിക്കുക സംരക്ഷിക്കുക 

എന്ന് തന്നെ അർത്ഥം.

******

ഒരാളില്ല ഇന്ത്യൻ രാഷ്ട്രീയത്തിൽ സത്യസന്ധതയുള്ളവൻ. 

ഭരണപക്ഷം മറ്റുള്ളവരുടെ കളവിനെ മാത്രം തങ്ങൾക്ക് പറ്റിയ കോലത്തിൽ ഉപയോഗിക്കുന്നു എന്ന് മാത്രം. 

മറ്റുള്ളവരെ ശിക്ഷിക്കാൻ ഉപയോഗിക്കുന്ന അതേ വഴിയിൽ അതേ വടി കൊണ്ട് സ്വന്തം കളവുകളും തെറ്റുകളും മറച്ചുവെച്ച് കൊണ്ട് ഭരണപക്ഷം. 

ആർക്കും അർഹതയില്ല മറ്റാരെയും കുറ്റംപറയാൻ എന്നുവന്നിരിക്കുന്നു. 

എല്ലാവരും നഗ്നർ. 

അധികാരത്തിൽ ഉള്ളവർക്ക് മാത്രം ആരുടെയും കുറ്റമായി വിളിച്ചുപറഞ്ഞ് ശിക്ഷിക്കാൻ സാധിക്കുന്നു എന്ന് മാത്രം.

ഭരണ കൂടത്തിൽ ആർക്കും കുറ്റം കണ്ടുകൂടെന്നും, ഭരണകൂടത്തെ ആർക്കും കുറ്റം പറഞ്ഞുകൂടെന്നും.

ഇത്തിക്കണ്ണികൾ ഏതാണെന്ന് മനസ്സിലാവാത്ത വിധമായിരിക്കുന്നു

ഇത്തിക്കണ്ണികൾ 

ഏതാണെന്ന് പോലും 

മനസ്സിലാവാത്ത വിധമായിരിക്കുന്നു 

കാര്യങൾ. 


അത്രക്ക് 

പ്രാമുഖ്യവും സ്ഥാനവും വർദ്ധനവും 

ഇത്തിക്കണ്ണികൾക്ക് വന്നിരിക്കുന്നു. 

ഫലവൃഷവും 

അതിലെ ഇലകളും 

ഏതാണെന്ന് മനസ്സിലാകാതെയായിരിക്കുന്നു. 


രാഷ്ട്രീയനേതൃത്വത്തെയും 

ഉദ്യോഗസ്ഥപ്രഭുത്വത്തേയുയും 

കാണൂ. 


യഥാർത്ഥത്തിൽ 

ഫലവൃക്ഷവും 

അതിലെ ഇലകളുമാണോ, 

അതല്ലേൽ 

യഥാർത്ഥ ഫലവൃക്ഷത്തെ 

ബാധിച്ച  ഇത്തിക്കണ്ണികളാണോ 

അവർ?

******

ദുർബലൻ്റെ ലക്ഷണമാണ്, 

വിഷയം പറയുമ്പോൾ, 

ആ വിഷയത്തിലേക്ക് 

നീളത്തിലും ദൂരത്തിലും ആഴത്തിലും 

കടക്കാൻ കഴിയാതെ, 

ക്ഷീണിച്ച് ആവലാതി പറയുക. 

വ്യക്തിയധിക്ഷേപവും 

ആരോപണവും പറയുക. 

കാഷ്ടിച്ച്, കാർക്കിച്ചു

തോൽപ്പിക്കുക.


Saturday, April 15, 2023

ഞാൻ ദൈവവിശ്വാസിയാണോ, അതല്ലേൽ ദൈവനിഷേധിയാണോ?

ചോദ്യം: നിങൾ ദൈവവിശ്വാസിയാണോ, അതല്ലേൽ ദൈവനിഷേധിയാണോ?

ഒരുകുറേ ആളുകൾ ഒരുപോലെ ഇത് ചോദിക്കുന്നു. Razal Rihan ....
താങ്കളും ചോദിച്ചു വേറൊരു കോലത്തിൽ ഇതേ ചോദ്യം.

മറുപടി:

എങ്ങിനെ ഒരുത്തരം പറയണം?

എങ്ങിനെ വേണമെങ്കിലും ഉത്തരം പറയാം.

ഉത്തരം പറയാനല്ല, ആ ഉത്തരം നിങ്ങൾക്ക് ദഹിക്കുന്നതാക്കാനാണ് പലതും പറയാത്തതും,  പലതും പലവഴികളിൽ പറയുന്നതും, പറയേണ്ടിവരുന്നതും.

കുഴയാത്ത മാവ്, ചൂടാവാത്ത കല്ല്.

രണ്ടും നശിക്കും.

രണ്ടും രണ്ടിനെയും നശിപ്പിക്കും.

*******

നിങൾ ഉന്നയിച്ചത് വളരേ ചെറിയ ചോദ്യം.

ചോദ്യം ചെറുതായത് കൊണ്ട് ഉത്തരം ചെറുതായിരിക്കുമെന്ന് പ്രതീക്ഷിക്കരുത്.

തൽക്കാലം ഒറ്റവാചകത്തിൽ ഉത്തരം പറയാം. വിശദീകരണം പിറകിലേക്ക് വെച്ചുകൊണ്ട്.

ഉത്തരം : ദൈവനിഷേധിയും ദൈവവിശ്വാസിയുമാണ്.

ഒരേസമയം.

*******

ചോദ്യം: അതെങ്ങനെ?

ഉത്തരം: മതം പറഞ്ഞ, നിർവ്വചിത ദൈവത്തിൽ അവിശ്വസിക്കുന്നു.

മതം പറയാത്ത, മതം നിഷേധിക്കുന്ന, അനിർവ്വചിത ദൈവത്തിൽ വിശ്വസിക്കുന്നു.

ഓരോരുത്തനും തോന്നുന്ന കോലത്തിലുള്ള ദൈവത്തിൽ വിശ്വസിക്കാമെന്ന അറിവോടെ.

ഓരോരുത്തനും ആവുന്ന കോലത്തിൽ ദൈവത്തെ പ്രാപിക്കാമെന്ന തെളിവോടെ.

വിശ്വസിച്ചാലും നിഷേധിച്ചാലും എത്തുന്നത് ഒരേയിടത്ത്, ഒരേപോലെ എന്ന വ്യക്തതയോടെ.

ദൈവവിശ്വാസം ഒന്നിനും അടിസ്ഥാമല്ല എന്ന മേമ്പൊടിയോടെ.

ജീവിതം തന്നെ എല്ലാം, ജീവിതത്തിന് വേണ്ടി തന്നെയെല്ലാം, ജീവിതത്തിലൂടെ തന്നെയെല്ലാം എന്ന കൃത്യതയോടെ.

നിഷേധവും വിശ്വാസത്തേക്കാൾ ശക്തിയുള്ള വിശ്വാസമാണെന്ന തിരിച്ചറിവോടെ.

എല്ലാ വിശ്വാസവും നിഷേധവും കൂടിയാണെന്ന വകതിരിവോടെ

********

ചോദ്യം: എന്തുകൊണ്ട്, എങ്ങിനെ നിങൾ ഒരേസമയം ദൈവനിഷേധിയും ദൈവവിശ്വാസിയുമാകുന്നു?

ഉത്തരം: മതം പറയുന്ന ദൈവം തടവുപുള്ളിയായ, നിരാശനായ ദൈവമാണ്.

കുറേ പരിമിതികളു ള്ള, അതിനാൽ തന്നെ കുറേ ആവശ്യങ്ങളുള്ള, മാർക്കറ്റിംഗ് ആവശ്യപ്പെടുന്ന ദൈവം മതം പറയുന്ന ദൈവം. പ്രശ്‌നക്കാരനായ ദൈവം. എല്ലാറ്റിനും പരിഹാരമായ ജീവിതം തന്നെയല്ലാത്ത ദൈവം.

മതം പറയുന്ന ദൈവം തടവുപുള്ളിയായത് കൊണ്ട് തന്നെ, നിരാശനായത് കൊണ്ട് തന്നെ, പിശാചിനെ പോലെ.

നിരാശപ്പെട്ടവൻ, കുറേ ആവശ്യങ്ങൾ മാത്രമുള്ളവൻ പിശാച്.

നന്മതിന്മകൾ ഉള്ളവൻ പിശാച്.

ആത്യന്തികതയിൽ നന്മ തിന്മകൾ ഇല്ല.

മതം യഥാർഥത്തിലുള്ള ദൈവത്തിന് മറയാണ്.

കാഴ്ച്ചമുട്ടുന്നവൻ്റെ ആകാശമാണ് മതം.

കാഴ്ച്ചമുട്ടുന്നത് കൊണ്ടുണ്ടാകുന്ന ആകാശം മതം.

മതം പറഞ്ഞ ദൈവത്തിൽ , മതം പറഞ്ഞതുപോലെ തന്നെ വിശ്വസിച്ചാൽ മാത്രമേ വിശ്വാസിയാവൂ എന്നില്ല.

മതത്തെ നിഷേധിച്ചാൽ,  ആ  മതം പറഞ്ഞ ദൈവത്തെ നിഷേധിച്ചാൽ ദൈവനിഷേധിയാവുമെന്നുമില്ല.

ഏറിയാൽ മതനിഷേധി മാത്രമേ ആവൂ.

അല്ലെങ്കിലും ഒരുകുറേ മതങ്ങളെ നിഷേധിച്ചുകൊണ്ടേ ഏതെങ്കിലുമൊരു മതത്തിൽ വിശ്വസിക്കാൻ സാധിക്കൂ.

യഥാർത്ഥ കാഴ്ച്ച നഷ്ടപ്പെടുത്തിക്കൊണ്ടേ മതത്തിലെ കാഴ്ച്ച കാണാൻ സാധിക്കൂ. മതവിശ്വാസിയാവാൻ പറ്റൂ.

*****

വീണ്ടും അതേ ചോദ്യം: നിങൾ ദൈവവിശ്വാസിയാണോ, അതല്ലേൽ ദൈവനിഷേധിയാണോ?

ഇനി വിശദീകരിക്കാം.

നിങൾ ഉന്നയിച്ചത് വളരേ ചെറിയ ചോദ്യം.

ചോദ്യം ചെറുതായത് കൊണ്ട് ഉത്തരം ചെറുതായിരിക്കുമെന്ന് പ്രതീക്ഷിക്കരുത്.

സമഗ്രമായി നൽകുന്ന ഉത്തരം നീളുമ്പോൾ  നീട്ടിവലിച്ച വാറോല എന്ന ആവലാതികളും പറയരുത്.

ദുർബലൻ്റെ ലക്ഷണമാണ്, വിഷയം പറയുമ്പോൾ, ആ വിഷയത്തിലേക്ക് നീളത്തിലും ദൂരത്തിലും ആഴത്തിലും കടക്കാൻ കഴിയാതെ ക്ഷീണിച്ച് ആവലാതി പറയുക. വ്യക്തിപരായി അധിക്ഷേപവും ആരോപണവും പറയുക. കാഷ്ടിച്ച്, കാർക്കിച്ചു തോൽപ്പിക്കുക.

*******

ഉത്തരമാകുമ്പോൾ ചോദ്യമെന്ന വിത്ത് മുളച്ച് വലിയ മരമാവുക സ്വാഭാവികം.

അല്ലാതെ ഉത്തരം ചെറുതായിത്തന്നെ വേണമെങ്കിൽ ചോദിച്ച ചോദ്യത്തെ വേണ്ടവണ്ണം വിത്തായി ഗൗനിക്കാതെ അവഗണിച്ച്, കരിച്ചും പുഴിങ്ങിയും കളയണം, തിന്നുകളയണം. കൃഷിയിടത്തിൽ പാകാതിരിക്കണം.

എങ്കിൽ, ഉത്തരം ചെറുതാവും. ഒരുവേള ഉത്തരം തന്നെ ഉണ്ടാവില്ല.

******

ചോദ്യം മനസ്സിലാകാത്തവന്, അവൻ ആ ചോദ്യം വെറും വെറുതെ ചോദിച്ചത് കൊണ്ട് മാത്രം, ഉത്തരവും മനസ്സിലാകില്ല.

അവൻ കുഞ്ഞുകുട്ടികൾ ഭവിഷ്യത്തറിയാതെ തീക്കട്ട തൊടുന്നത് പോലെ മാത്രം ചോദ്യം ചോദിക്കുന്നു.

******

ചോദ്യവും ഉത്തരവും മനസ്സിലാകാത്തവന് എല്ലാം ഭാരമാണ്, വാറോലകളാണ്.

വിത്ത് വിത്താണെന്ന് മനസ്സിലാകാത്തവർക്ക് വിത്ത് വെറും കല്ല് പോലെ.

അവർ വിത്തിനെ മുളപ്പിക്കില്ല, വിത്തിൽ മരത്തെ കാണില്ല.

അവർ ശരീരത്തെ മാത്രം കാണുന്നു; ജീവൻ കാണുന്നില്ല.

അവർ കുറേ വാക്കുകളെ മാത്രം കാണുന്നു; അർത്ഥം കാണുന്നില്ല. 

ബന്ധിപ്പിച്ച് നീട്ടി കാര്യം മനസ്സിലാക്കാനുള്ള ക്ഷമയും കഴിവും ത്രാണിയും അവർക്കില്ല.

തലച്ചോറ് കൊണ്ട്  പ്രായപൂർത്തിയാകാത്ത അവർക്ക് തലച്ചോറ് കൊണ്ട് ഗർഭംധരിക്കാൻ കഴിയില്ല. തലച്ചോറ് കൊണ്ട് വേണ്ടവിധം രതിക്രീഡയിൽ ഏർപ്പെടാൻ കഴിയില്ല. 

*****

വിശ്വാസിയാണെന്നും നിഷേധിയാണെന്നും ഒക്കെ (അങ്ങനെയൊന്നും അല്ലാതെ തന്നെയും, വേണമെങ്കിൽ) എളുപ്പം വെറും വെറുതേ ആർക്ക് വേണമെങ്കിലും ഒറ്റവാക്കിൽ ഉത്തരം പറയാൻ സാധിക്കും.

പറയുന്ന വാക്കുകളുടെ അർത്ഥവും ആഴവും അറിഞ്ഞ് പിതൃത്വം ഏറ്റെടുക്കുന്നില്ലെങ്കിൽ പ്രത്യേകിച്ചും

അങ്ങനെ എളുപ്പം പറയാൻ സാധിക്കാത്തത് കൊണ്ടല്ല ഇത്തരമൊരു വലിയ മറുപടി തരുന്നത്.

നിങ്ങൾക്ക് മുഴുവൻ വായിക്കാനും മനസ്സിലാക്കാനും സാധിച്ചാലും ഇല്ലെങ്കിലും ഇതിങ്ങനെ തന്നെ പറയും.

******

അത്തരം ചിലരുടെ ചോദ്യങ്ങൾ കേൾക്കുമ്പോൾ തോന്നും: എന്തോ, വിശ്വാസിയാവുക, അല്ലെങ്കിൽ നിഷേധിയാവുക എന്നത് ഒരു നിർബന്ധ ബാധ്യതയാണെന്ന്.

അത്തരം ആളുകളുടെ ചോദ്യത്തിന്  നേരർത്ഥം ഇതാണ്.

1. നിഷേധിക്കുന്നവർ മുഴുവൻ നിഷേധിക്കുന്നത് വിശ്വസിക്കാൻ വേണ്ടത്ര വ്യക്തതയിൽ ദൈവത്തെ അറിഞ്ഞതിനും കണ്ടതിനും ശേഷമാണ്. (കണ്ടതിനും അറിഞ്ഞതിനും ശേഷം കളവ് പറയുംപോലെ അറിഞ്ഞും നിഷേധിച്ചാൽ മാത്രമല്ലേ നിഷേധമാകൂ?)

2. വിശ്വസിക്കുന്നവർ മുഴുവൻ വിശ്വസിക്കുന്നത് നിഷേധിക്കാൻ സാധിക്കാത്തത്ര വ്യക്തതയിൽ അറിഞ്ഞതിനും കണ്ടതിനും ശേഷമാണ്. (വിശ്വാസം ഒരു വലിയ കാഴ്ചയും അറിവുമായി ചിത്രീകരിക്കുന്നുണ്ടെങ്കിൽ)

3. ഒരാൾ രണ്ടാലൊന്നാവൽ നിർബന്ധമാണ്. കറുപ്പ് അല്ലെങ്കിൽ വെളുപ്പ്.

4. അതും ഒരാൾ ആരോ നിർവ്വചിച്ചു വെച്ചത് പോലെ തന്നെ രണ്ടാലൊന്നാവൽ നിർബന്ധമാണ്. ഇക്കരെ അല്ലെങ്കിൽ അക്കരെ

5. ആർക്കും രണ്ടുമല്ലാത്ത അവസ്ഥ ഇല്ല, പാടില്ല. രണ്ടിടത്തും അല്ലാത്ത അവസ്ഥ ഇല്ല എന്നത് പോലെ.

*******

ഇങ്ങനെ ചോദിക്കുന്നവർക്ക് ഒരു കാര്യം നിർബന്ധമുണ്ട്.

അവർക്ക് നിങ്ങളെ നിർവ്വചിച്ച്, തടവിലിട്ട്, ഒരു കോളത്തിലിട്ട് കാണണം.

അതവർ ശീലിച്ചു പോയതാണ്. അവർക്ക് അവരായത് പോലെ നിങ്ങളും ആയാൽ മാത്രമേ സ്വാസ്ഥ്യം കൊള്ളാൻ പറ്റൂ. അല്ലെങ്കിൽ അവർ സ്വയം തെറ്റാണെന്ന് വന്ന് unsettled ആവും.

അവർക്ക് മറ്റുള്ളവരും തങ്ങളെ പോലെ തന്നെ എവിടെയെങ്കിലും കെണിഞ്ഞവരാവണം.

എല്ലാവരും ഏതെങ്കിലും ഒരു കരയിൽ പെട്ട്,  ആ കര നൽകുന്ന വ്യക്തിത്വവും സുരക്ഷിതബോധവും തന്നെ എല്ലാവർക്കും വേണം.

അത് കള്ളുകുടി കമ്മിറ്റിയായാലും മതി, പള്ളിക്കമ്മിറ്റിയായാലും മതി.

അത് സിനിമാകമ്മിറ്റി ആയാലും മതി അമ്പലക്കമ്മിറ്റി ആയാലും മതി.

ഏതെങ്കിലും ഒരിടത്ത്, ഒരു ഗ്രൂപ്പിൽ, ഒരു കമ്മറ്റിയിൽ എത്തണം, നിലകൊള്ളണം. ഏതെങ്കിലും ഒരു ഗ്രൂപ്പിൻ്റെ മേൽവിലാസം വേണം.

ഞാൻ ഇതാണ്, ഞാൻ അതാണ് എന്ന് ബാഹ്യമായി വരുത്തിത്തീർക്കണം.

അതല്ലെങ്കിൽ അവർക്ക് നിങ്ങളെ വലിയ കുറ്റവാളിയായി കാണേണ്ടി വരും.

രണ്ടിലൊരു കരയിലല്ലാതെ നിന്ന് അവരെ unsettle ചെയ്ത വലിയ കുറ്റം. അവരും unsettled ആവുന്ന കുറ്റം.

*******

അതുകൊണ്ട് തന്നെ അവർ ഇക്കാര്യത്തിൽ yes or no ചോദ്യവുമായി വരും.

Yes or no ഉത്തരം ആത്യന്തികവിഷയത്തിൽ (on absolute) ആപേക്ഷികതലത്തിൽ നിന്നും (from realtive plain) ഉണ്ടാവുക ഒരു യോഗ്യതയല്ല, മറിച്ച് അയോഗ്യതയാണ്.

ആത്യന്തികമായതിനെ കുറിച്ച് (Absoluteനെ കുറിച്ച്) ആപേക്ഷിക പ്രതലത്തിൽ നിന്നും (relative plainൽ നിന്നും) ഒരു നൂറായിരം ഭാഷ്യങ്ങൾ ഉണ്ടാവും. ഒരു ഭാഷ്യവും കൃത്യമായി ഉണ്ടാക്കാനും ഉണ്ടാവാനും തരവുമില്ല.

******

ആരുടെയും വിശ്വാസവും നിഷേധവും മറ്റാർക്കും മനസ്സിലാവുന്ന ഒന്നല്ല.  വെറും ആത്മനിഷ്ഠമായ (subjective ആയ), വ്യക്തിപരമായ കാര്യമാണ്. ഒട്ടും വസ്തുനിഷ്ഠമായ (objective ആയ) പൊതു കാര്യമല്ല.

ഏതൊരാളും നിഷേധയായിരിക്കെ വിശ്വാസിയും വിശ്വാസിയായിരിക്കേ നിഷേധിയുമാണ്. ഒരേ സമയം.

വിശ്വാസിയോ നിഷേധിയോ ആണെന്ന് പറഞ്ഞത് കൊണ്ടോ അല്ലെന്ന് പറഞ്ഞത് കൊണ്ടോ ആരും വിശ്വാസിയോ നിഷേധിയോ ആണെന്നോ അല്ലെന്നോ അർത്ഥമില്ല, അർത്ഥം വരില്ല.

ഓരൊരുത്തന്നും അവനവൻ മനസ്സിലാക്കുന്നത് പോലുളള, തീർത്തും വ്യക്തിനിഷ്ഠമായ (individualistic ആയ, petsonal ആയ) ബോധ്യങ്ങളും നിഷേധങ്ങളും വിശ്വാസങ്ങളും ആണ്.

വിശ്വാസത്തിനും നിഷേധത്തിനുമിടയിലാണ് യഥാർത്ഥത്തിൽ മഹാഭൂരിപക്ഷം പേരും, എന്തിനധികം അവർ തന്നെയും അങ്ങനെയാണെന്ന് പോലും അവർ തിരിച്ചറിയാതെ പോകുന്നു.

ആരും ആർക്കും ഒരു വാക്കും കൊടുത്തിട്ടില്ല, നിർബന്ധമായും വിശ്വാസി തന്നെ ആയിക്കൊള്ളുമെന്ന്, നിഷേധി തന്നെ ആയിക്കൊള്ളുമെന്ന് അവർ അറിയാതെപോകുന്നു

അങ്ങനെ ആരോ പറഞ്ഞത് പോലെ തന്നെ വിശ്വാസിയോ നിഷേധിയോ ആയിക്കൊള്ളുമെന്ന് ആരോ ആർക്കോ വാക്ക്കൊടുത്തത് പോലെയും ആ വാക്ക് പാലിക്കാത്തത് പോലെയുമാണ് ഇവരുടെ വിരൽചൂണ്ടി എന്തോ കുറ്റം കാണുന്നത് പോലുള്ള ചോദ്യം?

******

ദൈവവിശ്വാസിയെന്നാൽ ആരോ പറഞ്ഞത് പോലെ തന്നെ ദൈവത്തിൽ, ആരോ പറഞ്ഞത് പോലുള്ള ദൈവത്തിൽ വിശ്വസിക്കുന്നവൻ എന്നർത്ഥമില്ല.

ദൈവം വിശ്വാസിയെന്നാൽ മതം പറഞ്ഞത് പോലുള്ള ദൈവത്തിൽ വിശ്വസിക്കുന്നവൻ എന്നും അർത്ഥമില്ല.

ദൈവം നിഷേധിയെന്നാൽ ആരോ പറഞ്ഞത് പോലെ തന്നെ നിഷേധിക്കുന്നവൻ എന്നർത്ഥമില്ല.

ദൈവ നിഷേധിയെന്നാൽ, ഒരു വലിയ വിഭാഗത്തിന്, മതം പറഞ്ഞത് പോലുളള ദൈവത്തിൽ വിശ്വസിക്കുന്നില്ല എന്ന അർത്ഥമേ ഈയുള്ളവനെ സംബന്ധിച്ചേടത്തോളം ഉള്ളൂ.

നിഷേധവും ഒരുതരം വിശ്വാസം മാത്രം. വിശ്വാസവും ഒരുതരം നിഷേധം മാത്രം.

******

ഞാൻ ഇതാണ്, ഞാൻ അതാണ് എന്ന് തെളിയിക്കേണ്ടതുണ്ടെങ്കിലല്ലേ ഇങ്ങനെയൊക്കെ നിഷേധിയാണോ വിശ്വാസിയാണോ എന്നൊക്കെ സമർത്ഥിക്കേണ്ടതുള്ളൂ?

അതിന് മാത്രമുള്ള ഞാനുണ്ട് എന്ന് കരുതുന്നുണ്ടെങ്കിലല്ലേ ഇങ്ങനെയൊക്കെ നിഷേധിയാണോ വിശ്വാസിയാണോ എന്നൊക്കെ സമർത്ഥിക്കേണ്ടതുള്ളൂ?

തിരിച്ചറിഞ്ഞവൻ അറിയുന്നത് മറിച്ചാണ്.

അവൻ തന്നെയും ഇല്ലെന്ന്.

തിരിച്ചറിഞ്ഞവൻ ഒന്ന് മാത്രമേ അറിയുന്നുള്ളൂ.

അവൻ തന്നെ ഇല്ലെന്ന്.

ഉള്ളതെന്തോ, അതിനെ എന്ത് പേരിട്ട് വിളിച്ചാലും അത് മാത്രമേ ഉള്ളൂവെന്ന്.

ഞാൻ എന്നതിന് തുടർച്ചയില്ലെന്ന്.

******

അതുകൊണ്ട് ആദ്യവും അവസാനമായി ഒന്ന് പറയട്ടെ.

തിരിച്ചറിവ് ഒരാളെ എത്തിക്കുന്നത് പൂർണമായ ദൈവവിശ്വാസത്തിലോ നിഷേധത്തിലോ അല്ല.

തിരിച്ചറിഞ്ഞവന് വിശ്വാസവും നിഷേധവും ഒരു ബാധ്യതയല്ല.

തിച്ചറിഞ്ഞവന് ദൈവം ഒരു ബാധ്യതയും ഭാരവും അല്ല.

******

വിശ്വാസികളോട് പറയാനുള്ളത്.

ദൈവനിഷേധവും ദൈവവിശ്വാസവും നിങ്ങൾക്ക് വലിയ വിഷയങ്ങൾ ആവുന്നത് എന്തുകൊണ്ടാണെന്നറിയുമോ?

നിങൾ അവതരിപ്പിക്കുന്ന ദൈവം ആവശ്യങ്ങൾ ഉള്ള ദൈവമായത് കൊണ്ട്.

എന്തുകൊണ്ടാണ് നിങ്ങളുടെ ദൈവം ആവശ്യപ്പെടുന്ന ദൈവമായത് എന്നറിയാമോ?

നിങൾ അവതരിപ്പിക്കുന്ന ദൈവത്തിന് അവൻ ഉദ്ദേശിക്കുന്നത് പോലെ കാര്യങ്ങൾ നടക്കുന്നില്ലെന്ന്, നടത്താൻ സാധിക്കുന്നില്ല എന്ന് നിങൾ തന്നെ അറിയുന്നത് കൊണ്ട്.

ദൈവം ഉദ്ദേശിക്കുന്നത് പോലെ കാര്യം നടക്കുമെങ്കിൽ, ദൈവത്തിന് ആവശ്യപ്പെടെണ്ടിയും ഭീഷണിപ്പെടുത്തേണ്ടിയും വരില്ലല്ലോ? പ്രത്യേകിച്ചും വിശ്വാസം.

അതുകൊണ്ട് നിങ്ങളുടെ ദൈവം ആവശ്യപ്പെടുന്നു. നിങൾ ആ ദൈവത്തിന് വേണ്ടി ആവശ്യപ്പെടുന്നു.

ആവശ്യപ്പെട്ടിട്ടും നടക്കുന്നില്ലെന്ന് കാണുമ്പോൾ ഭീഷണിപ്പെടുത്തുന്നു. സ്വർഗ്ഗവും നരകവും വെച്ച്. മോഹനവാഗ്ദാനങ്ങൾ വെച്ച്, ഭീഷണി വെച്ച്.

അതുകൊണ്ട് തന്നെ നിങ്ങൾക്ക് വിശ്വാസവും നിഷേധവും വലിയ പ്രശ്നങ്ങളാവുന്നു.

നിങ്ങൾക്ക് ദൈവവിശ്വാസം സ്വർഗ്ഗവും നരകവും നിശ്ചയിക്കുന്ന വിഷയങ്ങൾ തന്നെയാവുന്നു.

എന്ത് നല്ല കാര്യങ്ങൾ ചെയ്തിട്ടും കാര്യമില്ല, നിങൾ അവതരിപ്പിക്കുന്ന ദൈവത്തിൽ  വിശ്വാസിക്കലാണ് നിങ്ങൾക്ക് പ്രധാനം. എന്ന് തന്നെ നിങ്ങൾക്ക് കരുതേണ്ടി വരുന്നു. അതല്ലെങ്കിൽ നരകത്തിൽ എന്ന് കരുതിവശായത് കൊണ്ട്.

എല്ലാം ദൈവം ഉദ്ദേശിച്ചത് പോലെ നടക്കുന്ന ലോകത്ത്, അത്തരം എല്ലാമായി ഭവിക്കുന്ന ദൈവത്തിന് വിശ്വാസവും നിഷേധവും യഥാർഥത്തിൽ വിഷയമല്ല.

അത്തരം ദൈവം ആർക്കും ഒരു ബാധ്യതയും ഭീഷണിയും ഭാരവും അല്ല. നിങ്ങൾക്കായത് പോലെ.

നിഷേധികൾക്ക് പോലും അത്തരം ഒരു ദൈവത്തെ നിഷേധിക്കുക ഒരു ബാധ്യതയും പണിയും ആവില്ല.

*****

നിഷേധികളോട് പറയാനുള്ളത്.

ദൈവനിഷേധവും ദൈവവിശ്വാസവും നിങ്ങൾക്ക് ഇത്രവലിയ വിഷയങ്ങൾ ആവുന്നത് എന്തുകൊണ്ടാണെന്നറിയുമോ?

നിങൾ കേട്ടറിയുന്ന ദൈവം,. മതം പറഞ്ഞ് പ്രചരിപ്പിച്ച, കുറേ ആവശ്യങ്ങൾ ഉള്ള, കുറേ ആവശ്യപ്പെടുന്ന ദൈവം ആയത് കൊണ്ടാണ്. 

ഒന്നും ആവശ്യപ്പെടാത്ത, ഭീഷണിപ്പെടുത്താത്ത ദൈവമാണെങ്കിൽ പിന്നെന്തിന് നിഷേധിക്കണം. എന്തിന് വിശ്വസിക്കണം. നിങ്ങളുടെ ദൈവവിശ്വാസം ദൈവത്തിൻ്റെ ആവശ്യമല്ലെങ്കിൽ പ്രത്യേകിച്ചും

അത്തരം ദൈവം ഉണ്ടാവട്ടെ, ഇല്ലാതിരിക്കട്ടെ.

നിങ്ങൾക്ക് നിങ്ങളുടെ ജീവിതം പ്രധാനം.

ഉപജീവനം കണ്ടെത്തുക പ്രധാനം.

എന്ന് മാത്രം വരും.

ആ ദൈവത്തിന് അവൻ ഉദ്ദേശിക്കുന്നത് പോലെ കാര്യങ്ങൾ നടക്കുമെങ്കിൽ ആവശ്യപ്പെടെണ്ടിയും ഭീഷണിപ്പെടുത്തേണ്ടിയും വരില്ല എന്ന് നിങ്ങളും ചിന്തിക്കുന്നു.

അതുകൊണ്ട് മതം പറയുന്ന ദൈവം ആവശ്യപ്പെട്ടിട്ടും ഒന്നും നടക്കുന്നില്ലെന്ന് നിങൾ കാണുമ്പോൾ അതേ ദൈവം മതം മറയാക്കി ഭീഷണിപ്പെടുത്തുന്നു എന്നും നിങൾ കാണുന്നു. സ്വർഗ്ഗവും നരകവും വെച്ച്. അതുകൊണ്ടും നിങ്ങളോട് നിഷേധിച്ചുപോകുന്നു.

അതുകൊണ്ടാണ് വിശ്വാസവും നിഷേധവും വലിയ പ്രശ്നങ്ങളാവുന്നത്.

എന്ത് പുണ്യം ചെയ്തിട്ടും കാര്യമില്ല, ദൈവത്തിൽ  വിശ്വാസിക്കലാണ് പ്രധാനം എന്ന് കേൾക്കേണ്ടി  വരുമ്പോൾ. ആ ദൈവം നിഷേധിക്കപ്പെടേണ്ടത് തന്നെ എന്ന് വരും.

എല്ലാം ദൈവം ഉദ്ദേശിച്ചത് പോലെ നടക്കുന്ന ലോകത്ത്, അത്തരം എല്ലാമായി ഭവിക്കുന്ന ദൈവത്തിന് വിശ്വാസവും നിഷേധവും വിഷയമല്ലെങ്കിൽ നിങ്ങളെന്തിനാണ് നിഷേധം ഒരു പണിയായി കൊണ്ടുനടക്കുന്നത്?

അത്തരം ദൈവം ആർക്കും ഒരു ബാധ്യതയും ഭീഷണിയും അല്ല.

******

കൽപിക്കുകയും ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ദൈവം ഇല്ലെങ്കിൽ...,

നിങൾ പ്രാപഞ്ചികതയെ എങ്ങിനെ കാണുന്നുവോ, സാങ്കല്പിക്കുന്നുവോ അങ്ങനെയാണ് ദൈവം എന്നുണ്ടെങ്കിൽ....,

നിങൾ എന്ത് കരുതിയാലും, എന്ത് പേരിട്ട് വിളിച്ചാലും അതുപോലെയാണ് ദൈവമെങ്കിൽ...,

പദാർത്ഥം തന്നെയാണ് ദൈവം എന്നാലും അർത്ഥമെങ്കിൽ...., പിന്നെ

നിങ്ങളുടെ വിശ്വാസവും നിഷേധവും വിഷയമല്ലാത്ത ദൈവത്തെ എന്തിന് നിഷേധിക്കണം.

******

ഒരാളുടെയും ദൈവനിഷേധവും വിശ്വാസവും വേറൊരാൾക്ക് അന്വേഷണ വിഷയമാകേണ്ടതല്ല.

കാരണം അത്രക്ക് ആത്മനിഷ്ഠമായി നടക്കുന്ന, വ്യക്തിനിഷ്ഠമായി നടക്കേണ്ട കാര്യമാണ് വിശ്വാസവും നിഷേധവും.

ഓരോരുത്തരും നടക്കുന്ന വഴി പോലെ, എത്തുന്ന വിതാനം പോലെ ഓരോരുത്തൻ്റെയും നിഷേധവും വിശ്വാസവും.

എങ്കിൽ നിങൾ ചോദിക്കും.

ദൈവവിശ്വാസത്തെ ദൈവനിഷേധികൾ  ചോദ്യം ചെയ്യുന്നില്ലേ എന്ന് .

ഉത്തരം പറയാനുള്ളത് ഇല്ല എന്ന് തന്നെയാണ്.

കാരണം, ആത്മനിഷ്ഠമായി നടക്കുന്ന, വ്യക്തിനിഷ്ഠമായി നടക്കേണ്ട, മറ്റാരെയും ഒരു നിലക്കും ബാധിക്കാത്ത ദൈവവിശ്വാസത്തെ ആരും ചോദ്യംചെയ്യുന്നില്ല, ആർക്കും ചോദ്യംചെയ്യാൻ സാധിക്കില്ല.

അത്രക്ക് അവ്യക്തമായതാണത്.

അത്രക്ക് വ്യക്തിപരമായതാണത്.

ഓരോരുത്തൻ്റെയും അനുഭവവും കാഴ്ചയും പോലെ. എരിവും പുളിയും പോലെ. മറ്റാർക്കും അറിയാനും ഇടപെടാനും സാധിക്കാത്തത്.

അത്രക്ക് അവകാശവാദമാക്കാൻ സാധിക്കാത്തതാണത്.

അതേസമയം ദൈവവിശ്വാസത്തെ നിഷേധികൾ ചോദ്യംചെയ്യുന്നുണ്ട്.

നിഷേധികൾ ദൈവവിശ്വാസത്തെ ചോദ്യം ചെയ്തുപോകുന്നുണ്ട്.

എന്തുകൊണ്ട്?

ഇവിടെ അവതരിപ്പിക്കപ്പെടുന്ന ദൈവവിശ്വാസം അത്രക്ക്  സാമാന്യയുക്തിയെ ചോദ്യം ചെയ്യുന്നതിനാൽ.

ഇവിടെ അവതരിപ്പിക്കപ്പെടുന്ന ദൈവവിശ്വാസം മനുഷ്യർക്കിടയിൽ ഭിന്നിപ്പും സംഘർഷവും ഉണ്ടാക്കുന്നതിനാൽ.

ഇവിടെ അവതരിപ്പിക്കപ്പെടുന്ന ദൈവവിശ്വാസം ചൂഷണത്തിന് കാരണമാകുന്നതിനാൽ.

ഇവിടെ അവതരിപ്പിക്കപ്പെടുന്ന ദൈവവിശ്വാസം സാമാന്യയുക്തിയെ ചോദ്യം ചെയ്യുംവണ്ണവും ചൂഷണത്തിന് പറ്റിയ കോലത്തിലാവുമ്പോൾ.

ദൈവം വിശ്വാസം തന്നെ, ഏതോ ഒരു വിഭാഗം പറയും പോലെ മാത്രമാണ് ശരി,  ബാക്കി എല്ലാം തെറ്റ് എന്ന തീവ്രവാദത്തിലേക്കും അതുവഴി ഭീകരവാദത്തിലേക്കും നീങ്ങുന്നത് കൊണ്ട്.

******

അറിയാമല്ലോ?

ഉണ്ടെങ്കിൽ ഉള്ള ദൈവം  എല്ലാ മാനങ്ങൾക്കും (dimensionsനും) അപ്പുറത്താണ്.

ഒരുതരം മാനമില്ലാ മാനത്തിൽ.  (Dimension of no dimension)

അതുകൊണ്ട് തന്നെ എല്ലാ മാനങ്ങളിലും ഉള്ളവനും എല്ലാ മാനങ്ങളിലേക്കും എത്താൻ സാധിക്കുന്നവനുമാണ്, ആവണം ഈ ദൈവം.

നമ്മളാണെങ്കിൽ നമ്മുടേതായ മാനത്തിൽ കുടിങ്ങിയിരിക്കുന്നവർ. ത്രിമാനത്തിൽ (three dimensions).

നമുക്ക് നമ്മുടെ മാനത്തിന് കീഴെയുള്ള മാനത്തിലേക്ക് ഇറങ്ങിച്ചെല്ലാൻ സാധിക്കും, സാധിച്ചെന്നിരിക്കും.

പക്ഷേ നമുക്ക് നമ്മുടെ മാനത്തിന് (dimensionന്) മുകളിലുള്ള മാനത്തിലേക്ക് കയറിച്ചെല്ലാൻ സാധിക്കില്ല.

നമ്മുടെ മുകളിലുളള മാനത്തിലുള്ളവർക്ക് നമ്മിലേക്ക് ഇറങ്ങിവരാൻ വളരേ എളുപ്പം.

അതുകൊണ്ട് തന്നെ ദൈവത്തിന് നമ്മുടെ പരിമിതികൾ മനസ്സിലാക്കി നമ്മുടെ മാനത്തിലേക്ക് നമ്മുടെ ഓരോരുത്തൻൻ്റെയും ഭാവനയിലേക്കും സങ്കൽപ്പത്തിലേക്കും വന്ന് ചുരുങ്ങാൻ സാധിക്കും.

നമുക്ക് ദൈവത്തിലേക്ക് വളരാനും വികസിക്കാനും സാധിക്കില്ല എന്നതിനാൽ തന്നെ.

******

മനുഷ്യൻ മനുഷ്യൻ്റെ മാനങ്ങളിൽ (dimendionsൽ) നിന്ന് കൊണ്ട് ആ മാനത്തിൽ രൂപപ്പെടുന്നത് പോലുള്ള വ്യക്തിത്വം ദൈവത്തിന് കല്പിക്കുന്നു.

അങ്ങനെ മനുഷ്യനുള്ളത് പോലുള്ള, ആ മാനത്തിൽ രൂപപ്പെടുന്നത് പോലുള്ള, ഗുണവിശേഷങ്ങൾ ആരോപിച്ച് കൊണ്ട്.

മനുഷ്യൻ്റെ, അവൻ നിരൂപിക്കുന്ന ആ  വ്യക്തിത്വവും ഗുണവിശേഷങ്ങളും, അവൻ്റെ അവൻ കുടുങ്ങിയ മാനത്തിനപ്പുറത്തെ മാനത്തിൽ ബാധകമല്ല.

ത്രിമാനതലം വിട്ട് വെറുതെ ചതുഷ്മാന തലത്തിൽ എത്തുമ്പോൾ പോലും മനുഷ്യൻ സങ്കൽപ്പിക്കുന്ന ഈ വ്യക്തിത്വവും ഗുണവിശേഷങ്ങളും ബാധകമല്ല. ഈ തലച്ചോറും വികാര വിചാരങ്ങളും ബാധകമല്ല.

എങ്കിൽ പിന്നെ അഷ്ടമാനത്തിലും ദശമാനത്തിലും എന്തായിരിക്കും അവസ്ഥ?

ഉണ്ടെങ്കിൽ ഉള്ള ദൈവമാണെങ്കിൽ എല്ലാ മാനങ്ങൾക്കും അപ്പുറത്തും ആയിരിക്കും.

എങ്കിൽ ഈ പറയുന്ന ദൈവം എന്ന നിർവചനവും സങ്കല്പവുമൊന്നും നമ്മൾ ആരും പറയുന്ന കോലത്തിൽ ആയിരിക്കില്ല, ആവാൻ പാടില്ല.

നമ്മുടെ മാനത്തിൽ നിന്ന് കൊണ്ട് നമ്മൾക്കാർക്കും മനസിലാക്കാൻ സാധിക്കാത്തത് മാത്രം നാം ദൈവം എന്ന് പേരിട്ട് വിളിക്കുന്ന ദൈവം.

നമ്മുടെ മാനവും അതിൻ്റെ തടവറയും നിസ്സഹായതയും കഴിവുകേടും വിവരക്കേടും നൽകുന്ന പേരും നിർവചനവും തന്നെ നമ്മുടെ ദൈവസങ്കല്പവും നിർവചനവും.

അത് കൊണ്ട് തന്നെ, ഒന്നുകിൽ ദൈവത്തെ കുറിച്ച് എല്ലാവരും പറയുന്നത് ഒരുപോലെ തെറ്റ്. അല്ലെങ്കിൽ എല്ലാവരും പറയുന്നത് ഒരുപോലെ ശരി.

എല്ലാവരും തെറ്റായതിനാൽ, എല്ലാവരേയും തെറ്റാക്കാതിരിക്കാൻ മാത്രം എല്ലാവരും ശരി എന്ന് പറയുന്ന ശരി.

ആപേക്ഷികമായി മാത്രം.

വ്യത്യസ്തമായ സ്ഥാനത്ത് നിന്നു നോക്കുമ്പോൾ ഒരേ സമയം സൂര്യൻ ഉദിക്കുന്നു എന്നതും അസ്തമിക്കുന്നു എന്നതും മദ്ധ്യാഹ്നത്തിലാണെന്നതും ശരിയാവുന്നത് തന്നെ നോക്കുക. 

സൂര്യൻ ഇതൊന്നുമല്ല, ഉദിക്കുന്നില്ല അസ്തമിക്കുന്നില്ല, എന്നതും ഒരുപോലെ ശരിയാവുന്നു എന്നതും ഓർക്കണം.

അതും നമ്മുടെ മാനത്തിൽ നിന്ന്, നമ്മുടെ മാനത്തിന് പുറത്ത് പോകാതെ തന്നെ നോക്കുമ്പോൾ.

അങ്ങനെ ഒരേ സമയം വ്യത്യസ്തമായ സ്ഥാനങ്ങളിൽ നിന്ന് ഒരേ കാര്യം ശരിയും തെറ്റും ആണ് എന്നതും നാം മനസ്സിലാക്കണം.


വിട്ടഭാഗങ്ങൾ വിട്ടു തന്നെയായിരുന്നുവോ നല്ലത്?

 ചില വിട്ടഭാഗങ്ങൾ 

എങ്ങിനെയെങ്കിലും പൂരിപ്പിക്കാൻ 

ആഗ്രഹിക്കും. 


പൂരിപ്പിക്കുന്നതോടെ 

കൗതുകവും 

ആ കൗതുകവും കാത്തിരിപ്പും തന്ന 

സൗന്ദര്യവും നഷ്ടപ്പെടും. 


വിട്ടഭാഗങ്ങൾ 

വിട്ടു തന്നെയായിരുന്നുവോ 

നല്ലതെന്ന് പോലും 

ചിന്തിച്ചും പോകും. 

*****

വലിയൊരു സഹായമാണ് 

പുരോഹിതന്മാർ 

ദൈവത്തിന് ചെയ്തുകൊടുക്കുന്നത്. 


ദൈവത്തിന് 

അറിയാത്തതും മറന്നുപോയതും 

പേർത്തും പേർത്തും പ്രാർത്ഥിച്ച് 

ഓർമ്മിപ്പിച്ചുകൊടുക്കുന്നു, അറിയിച്ചുകൊടുക്കുന്നു.

******

വേരുകൾ 

താഴ്ന്ന് പോകുന്നതിനനുസരിച്ച് 

കൊമ്പുകൾ 

ഉയരങ്ങളിൽ എത്തും. 

തീർച്ച. 


നിന്നിടം വിടുന്നവൻ 

മുന്നോട്ട് നടക്കും. 


പക്ഷേ, അതിന് 

നിന്നിടം പോരെന്ന് വരേണം, 

സംശയിക്കണം.

******

വെറുതെയിരിക്കാനാവുമെങ്കിൽ 

വെറുതേ തന്നെയിരിക്കുക. 

നിങ്ങൾക്ക് നിങ്ങളെ കാണാം, അറിയാം. 

നിങ്ങൾക്ക് നിങ്ങളില്ലെന്നും 

കാണാം., അറിയാം.

ഉള്ളുതൊടാം.

ഉള്ളിലൊന്നും ഇല്ലെന്നറിയാം.

*****

നേടാനും നഷ്ടപ്പെടാനും 

ഒന്നുമില്ലാത്ത ലോകം, ജീവിതം. 


എന്നാലും, ജീവിക്കുന്നിടത്തോളം 

ജീവിക്കാൻ വേണ്ടത് 

ഒരുക്കുക എന്നതല്ലാത്ത 

ഒന്നും നേടാനും നഷ്ടപ്പെടാനും ഇല്ലാത്ത 

ലോകം, ജീവിതം.

******


Friday, April 14, 2023

തുന്നാൻ ആവശ്യപ്പെടുന്നവർക്ക് അവരുടെ തുണിയും അളവും വെച്ച് തന്നെയല്ലേ തുന്നുക?

താങ്കൾ എപ്പോഴും വിശ്വാസികളെയും, വിശിഷ്യാ മുസ്‌ലിംകളെയും ഇസ്ലാമിനെയും തൊട്ടുകളിക്കുന്നു. 

അതെന്തേ അങ്ങനെ? 

താങ്കൾക്കും അതൊരുതരം മാനസികപ്രശ്നമായി മാറുന്നുവോ?

hahahahaha....

ഇവിടെയും ഇതിലും എവിടെയും ഇസ്ലാമും മുസ്ലിംകളും ഇല്ലല്ലോ?

ശരിയാണ്. 

വിശ്വാസികൾ അല്ല, മതവിശ്വാസികൾ ഉണ്ട്.

പൊതുവേ ഉള്ള പോസ്റ്റുകളും എടുത്തുനോക്കുക. അവിടെ എവിടെയും അങ്ങനെ കാണില്ല. പ്രതികരണപരമായി മാത്രമല്ലാതെ.

പിന്നെ ഏറ്റുപിടിച്ച് അച്ഛൻ പത്തായത്തിൽ ഇല്ലെന്ന് പറയുന്നത് അധികവും തീവ്രമതവിശ്വാസികളാവുമ്പോൾ തനിയേ ദിശ അങ്ങോട്ട് മാറുന്നു എന്ന് മാത്രം. വളരേ സ്വാഭാവികമായിത്തന്നെ.

നമ്മുടെ ചുറ്റുപാടും ലോകവും അതിൽ മുങ്ങിക്കുളിച്ചിരിക്കുന്നത് താങ്കളും കാണുന്നുണ്ടാവുമല്ലോ?

നമ്മളെ സമീപിച്ച് തുന്നാൻ ആവശ്യപ്പെടുന്നവർക്ക് അവരുടെ തുണിയും അളവും വെച്ച് തുന്നാനല്ലേ നമുക്ക് സാധിക്കൂ...?

അതുകൊണ്ട് തന്നെയല്ലേ മാർക്സിനു മുതലാളിത്തവും മുഹമ്മദിന് ജൂതന്മാരും ക്രിസ്ത്യാനികളും മുഷ്രിക്കുകളും യേശുവിന് ജൂതന്മാരും നാരായണന് ജാതിക്കോമരങ്ങളും obsession ആയി മാറി വിഷയീഭവിച്ചത്? ശീലയും അളവും ആയത്?

ചുറ്റുപാടുമായാണല്ലൊ സംവദിക്കുക? 

ചുറ്റുപാടുള്ള വിഷയങ്ങളുമായല്ലേ സംവദിക്കുക? 

അതാത് കാലവുമായും അപ്പപ്പോഴുള്ളവരുമായും അല്ലേ സംവദിക്കുക?

ഇപ്പോൾ നോമ്പ് കാലം.
ചുറ്റുപാടും നോമ്പ്, അതുമായി ബന്ധപ്പെട്ട പ്രസംഗം, പരിപാടികൾ.

അപ്പോൾ ചിലപ്പോൾ എഴുതുന്നതിലും പറയുന്നതിലും അത് നിഴലിടുക വെറും സാധാരണം.

താങ്കൾക്കത് മനസ്സിലാവുമെന്നും മനസ്സിലാക്കുന്നു.

താങ്കൾ താങ്കൾക്ക് തോന്നുന്ന എന്ത് പേരിട്ട് ഈയുള്ളവന് വിളിച്ചാലും ഒരു പ്രയാസവുമില്ല, സന്തോഷം മാത്രം. ഏറ്റുവാങ്ങുന്നു.

ഉപബോധമനസ്സ് കയ്യിൽ കിട്ടിയാൽ തീർന്നു.

ഉപബോധമനസ്സ് കയ്യിൽ കിട്ടിയാൽ തീർന്നു. 

എന്നെന്നേക്കുമായി ഒരു വിശ്വാസി ഉണ്ടായി. 

കുഞ്ഞുകുട്ടികളിൽ വിശ്വാസം കയറ്റിവെക്കുന്നതിൻെറ ലാഭം അതാണ്. 

ചോദ്യമില്ല,

 ഉത്തരം വേണ്ട. 

കേട്ടു. 

അപ്പടി വിശ്വസിച്ചു.

*****

കുഞ്ഞുങ്ങളിൽ നിന്ന് തുടങ്ങണം. 

അല്ലെങ്കിൽ മതം നിലനിൽക്കില്ല. 

അങ്ങനെയല്ലാതെ മതത്തിലേക്ക് വന്നവർ എത്രയുണ്ടാവും? 

വളരേ വിരളം. 

എല്ലാവരും അവരവരുടെ മതത്തിൽ തന്നെയായി 

നിലകൊള്ളുന്നത് അതുകൊണ്ടാണല്ലോ? 

ഇത് മതമേലധ്യക്ഷന്മാർക്ക് നന്നായറിയാം.

*****

വേരുകൾ താഴ്ന്ന് പോകുന്നതിനനുസരിച്ച് കൊമ്പുകൾ ഉയരങ്ങളിൽ എത്തും. 

തീർച്ച. 

നിന്നിടം വിടുന്നവൻ മുന്നോട്ട് നടക്കും. 

അതിന് നിന്നിടം പോരെന്ന് വരേണം, 

സംശയിക്കണം.

******

പരൾ മീനിനെ പിടിക്കുന്ന 

കുഞ്ഞുവലയിൽ 

നീലത്തിമിംഗലത്തെ പിടിക്കാമെന്ന് 

ധരിക്കുക, ശ്രമിക്കുക. 


എന്നിട്ടോ? 


നീലത്തിമിംഗലത്തെ 

പിടിക്കാൻ കഴിയാതിരിക്കുമ്പോഴും, 

പിടിക്കാൻ പോയ തനിക്കും വലക്കും 

പരിക്ക് പറ്റുമ്പോഴും 

അതേ നീലത്തിമിംഗലത്തെ 

കുറ്റം പറയുക. 


നീലത്തിമിംഗലം 

നീലത്തിമിംഗലമായത് 

എന്തോ വലിയ തെറ്റാണെന്നത് പോലെ 

പറയുക. 


നീലത്തിമിംഗലം 

നീലത്തിമിംഗലമായത് 

തങ്ങളോട് ചെയ്യുന്ന എന്തോ വലിയ 

തെറ്റാണെന്നത് പോലെ പറയുക.


താനും വലയും 

നീലത്തിമിംഗലത്തെ പിടിക്കാൻ 

മതിയെന്ന് ധരിച്ചതാണ്, 

അങ്ങനെ പോയതാണ്  

അബദ്ധമായതെന്ന് 

അറിയാതിരിക്കുക, 

സമ്മതിക്കാതിരിക്കുക.

*****

കുഞ്ഞുങ്ങൾ നോമ്പെടുത്താൽ, നിസ്കരിച്ചാൽ കൂലിയും സ്വർഗ്ഗവും മാതാപിതാക്കൾക്ക്. 

കുഞ്ഞുകുട്ടികൾ മൂന്നോ അതിലധികമോ മരിച്ചാൽ മാതാപിതാക്കൾക്ക് സ്വർഗ്ഗം. 

മരിച്ച ഈ കുട്ടികൾ ദൈവത്തോട് ശുപാർശ ചെയ്യും - മാതാപിതാക്കൾക്ക് സ്വർഗ്ഗം കൊടുക്കാൻ.

എങ്ങിനെയുണ്ട് മാർക്കെറ്റിംഗ്?



വിശുദ്ധഗ്രന്ഥം പരിശുദ്ധഗ്രന്ഥം എന്നൊക്കെയുണ്ടോ?

വിശുദ്ധഗ്രന്ഥം പരിശുദ്ധഗ്രന്ഥം എന്നൊക്കെയുണ്ടോ?

ചില ഗ്രന്ഥങ്ങളെ മാത്രം പേരെടുത്ത് വിളിക്കുമ്പോൾ, മുൻകൂട്ടിയങ്ങനെ വിശേഷിപ്പിക്കുന്നതെന്തിനാണ്? 

പ്രത്യേകിച്ചും ബൈബിളിനെയും ഖുർആനിനെയും ഒക്കെ പേരെടുത്ത് വിളിക്കുമ്പോൾ. 

പരിശുദ്ധ ഖുർആൻ, വിശുദ്ധ ബൈബിൾ എന്നൊക്കെ.

അത്രക്ക് പരിശുദ്ധവും വിശുദ്ധവുമാണോ ആ ഗ്രന്ഥങ്ങൾ? 

അതിന് മാത്രമുള്ള ബോധ്യത അങ്ങനെ വിളിക്കുന്നവർക്ക് ആ ഗ്രന്ഥങ്ങളെ കുറിച്ചുണ്ടോ? ശുദ്ധകമ്യുണിസ്റ്റ്കൾക്കും യുക്തിവാദികൾക്കും മതേതരർക്കും വരെ. 

എങ്കിൽ വേറൊരു ചോദ്യമുണ്ടാവും.

ബാക്കിയുള്ള ഗ്രന്ഥങ്ങളോന്നും വിശുദ്ധവും പരിശുദ്ധവുമല്ലേ?

ആദ്യമേ ഈ ചില ഗ്രന്ഥങ്ങൾക്ക് പരിശുദ്ധതയും വിശുദ്ധതയും ഇങ്ങനെയങ്ങ് സമ്മതിച്ചു കൊടുക്കുമ്പോൾ, അത്തരം പരിശുദ്ധതയെയും വിശുദ്ധതയേയും നിശ്ചയിക്കുന്ന നമ്മുടെ അളവുകോലുകൾ എന്താണ്, മാനദണ്ഡങ്ങൾ എന്താണ്?

അല്ലെങ്കിൽ അങ്ങനെ വിളിക്കുന്നതും വിശേഷിപ്പിക്കുന്നതും വെറും വെറുതേ അന്ധവിശ്വാസം പോലെ, അനുകരിച്ച്, യാന്ത്രികമായാണോ?

യഥാർഥത്തിൽ പറയേണ്ടതും കരുതേണ്ടതും മറിച്ചല്ലേ? 

ഒന്നുകിൽ എല്ലാ ഗ്രന്ഥങ്ങളും ഒരുപോലെ വിശുദ്ധവും പരിശുദ്ധം.

അല്ലെങ്കിൽ ഒരു ഗ്രന്ഥവും ഒരുപോലെ വിശുദ്ധവും പരിശുദ്ധവും അല്ല.

ഏറിയാൽ ഏതൊരു ഗ്രന്ഥവും പോലെയോ, ഏതൊരു മികച്ച ശാസ്ത്ര, ദാർശനിക, സാഹിത്യ ഗ്രന്ഥത്തേക്കാൾ കീഴെയോ മാത്രമല്ലേ ഈ ഗ്രന്ഥങ്ങൾ (ഖുർആനും ബൈബിളും ഒക്കെ) യഥാർഥത്തിൽ വരൂ.

പ്രത്യേകിച്ചും പിന്നാക്കം മാത്രം വലിക്കുന്ന ഇപ്പറയപ്പെടുന്ന ഗ്രന്ഥങ്ങൾ....

എന്നിട്ടും എന്തിനാണ് ഇങ്ങനെയൊരു ഏകപക്ഷീയമായ മുൻകൂട്ടിയുള്ള സമ്മതിച്ചുകൊടുക്കൽ? 

എന്തിനാണ് ഒന്നുമറിയാതെയുള്ള പരിശുദ്ധം, വിശുദ്ധം എന്ന സമ്മതിച്ചുകൊടുക്കൽ?

എന്തിനാണ് ഈ ഗ്രന്ഥങ്ങൾക്ക് മാത്രം വിശുദ്ധഗ്രന്ഥം പരിശുദ്ധഗ്രന്ഥം എന്ന സമ്മതിച്ചുകൊടുക്കൽ? 

അതും, അവയെ യഥാർഥത്തിൽ അറിയാതെ, വായിക്കാതെ, തുലനംചെയ്ത് മനസ്സിലാക്കാതെ.

അതിന് മാത്രം എന്ത് പ്രത്യേകതയാണ് ആരെങ്കിലും എപ്പോഴെങ്കിലും ഈ ഗ്രന്ഥങ്ങളിൽ കണ്ടത്? 

(അവ ദൈവികമെന്ന വാദമുണ്ടോ?

അതെങ്ങനെ?

ആ വാദത്തെ അംഗീകരിച്ചുകൊടുക്കുന്നവരാണോ ഇങ്ങനെ ഈ ഗ്രന്ഥങ്ങൾ പരിശുദ്ധം, വിശുദ്ധം എന്ന് വിളിക്കുന്ന, സമ്മതിച്ചുകൊടുക്കുന്ന എല്ലാവരും?

ഇനി ദൈവികമെന്നത് തന്നെ വാദത്തിന് വേണ്ടി എടുക്കുക, സമ്മതിക്കുക. 

ഈ പ്രപഞ്ചത്തിൽ ദൈവികമല്ലാത്തതായി എന്തെങ്കിലും ഉണ്ടോ, ഉണ്ടാവുമോ?

എല്ലാം ദൈവിക കം തന്നെയല്ലേ? 

ചാണകവും മലവും പൂവും കല്ലും മരവും മനുഷ്യനും താരാഗണങ്ങളും എല്ലാം ഒരുപോലെ ദൈവികം തന്നെയല്ലേ?)

അതല്ലെങ്കിൽ അങ്ങനെ പരിശുദ്ധം, വിശുദ്ധം എന്നൊക്കെ വിശേഷിപ്പിക്കുന്നവർ മുഴുവൻ (യാന്ത്രികമായി അനുകരിച്ചാണ് ചെയ്യുന്നതെങ്കിലും) യഥാർഥത്തിൽ വായിച്ചു മനസ്സിലാക്കി തന്നെയാണോ ആ ചില ഗ്രന്ഥങ്ങൾ പരിശുദ്ധവും വിശുദ്ധവുമെന്ന് സമ്മതിച്ചുകൊടുക്കുന്നത്?

വിശ്വാസികൾ അവരുടെ വിശ്വാസപ്രകാരം ഒന്നുമറിയാതെ കരുതുന്നത് അപ്പടി സമ്മതിച്ചുകൊടുക്കുമ്പോൾ, ആ സമ്മതിച്ചുകൊടുക്കുന്നവനും ഒന്നുമറിയാതെ എന്തോ പറയുന്ന വിശ്വാസിയാവുക തന്നെയല്ലേ സംഭവിക്കുന്നത്? 

ഒരുതരം അർഹതയുമില്ലാതെ വിശ്വാസികളെയും അവരുടെ വിശ്വാസത്തെയും മുകൂട്ടി അംഗീകരിച്ചുകൊടുക്കലും പ്രൽസാഹിപ്പിക്കലുമല്ലേ അത്?

അവർക്കും അവയ്ക്കും ഒരുനിലക്കും കൊടുക്കാൻ പാടില്ലാത്ത അപ്രമാദിത്തം മുൻകൂട്ടി കല്പിച്ചും സമ്മതിച്ചുകൊടുക്കലുമല്ലേ അത്?

ആരാണ്, എന്തിൻ്റെ അടിസ്ഥാനത്തിലാണ് അതിന് മാത്രം അപ്രമാദിത്തവും പരിശുദ്ധിയും വിശുദ്ധിയും ഈ ചില ഗ്രന്ഥങ്ങൾക്ക് മാത്രമുണ്ടെന്ന് മുൻകൂട്ടി തീരുമാനിച്ചത്?

അങ്ങനെ മുൻകൂട്ടി സമ്മതിച്ച് വിളിക്കുന്നതും വിശേഷിപ്പിക്കുന്നതും തന്നെ യഥാർഥത്തിൽ ഇല്ലാത്ത കാരൃം സമ്മതിച്ചുകൊടുക്കലും, ആ ഗ്രന്ഥങ്ങൾക്കും വിശ്വാസികൾക്കും മുൻപിൽ (വായിക്കാതെയും മനസ്സിലാക്കാതെയും തന്നെ) മുൻകൂട്ടി തോറ്റുകൊടുക്കലുമല്ലേ?

യുക്തിവാദികളും കമ്യൂണിസ്റ്റുകളും വരെ ഇങ്ങനെ വളരേ എളുപ്പം ഈ ഗ്രന്ഥങ്ങളെ വിശുദ്ധം, പരിശുദ്ധം എന്ന് വിശേഷിപ്പിക്കുന്നത് കാണുന്നു. 

യുക്തിവാദികളുടെയും കമ്യൂണിസ്റ്റുകളുടെയും ഗ്രന്ഥങ്ങളെ വിശ്വാസിസമൂഹം നേരെതിരിച്ച് ഒരുനിലക്കും വിശുദ്ധമെന്നും പരിശുദ്ധമെന്നും കരുതാതെ, വിളിക്കാതെ തന്നെ.

അല്ലെങ്കിൽ പിന്നെ, ഖുർആനെയും ബൈബിളിനെയും നിങൾ യഥാർഥത്തിൽ വിശുദ്ധമെന്നും പരിശുദ്ധമെന്നും അംഗീകരിക്കുകയും വിശേഷിപ്പിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ....., 

നിങൾ ആ ഗ്രന്ഥങ്ങളെ പൂർണമായും അംഗീകരിക്കണം, ആ ഗ്രന്ഥങ്ങൾ അനുസരിച്ച് തന്നെ പൂർണമായും ജീവിക്കണം. 

Thursday, April 13, 2023

ശരിയാണ്. ഈയുളളവൻ ദരിദ്രനാണ്

ചോദ്യം: പോസ്റ്റിട്ട് നാറ്റുന്നതിന് പകരം കുട്ടികൾ നോമ്പ് നോക്കുന്നതിനെതിരെ ഒരു PIL case കോടതിയിൽ ഫയൽചെയ്യരുതോ...?

അതിന്  കായ് ചെലവാകുമല്ലോ? അപ്പണിക്ക് മൂപ്പർ നിക്കൂല. മൂപ്പറെ ഒരു കാര്യം..!!

മറുപടി: 

ശരിയാണ്.

താങ്കളുടെ നിരീക്ഷണം ശരിയാണ്.

ദരിദ്രനാണ്.

കാരണം ഈയുള്ളവന് വിറ്റ് ജീവിക്കാൻ ഭാര്യയുടെ വകയിലോ മാതാപിതാക്കളുടെ വഴിയിൽ പൈതൃകമായോ സ്വത്തുക്കൾ  കിട്ടിയിട്ടില്ല. 

പോരാത്തതിന് ഒരു നിലക്കും സർക്കാർ ജോലിക്ക് അപേക്ഷിക്കുകയോ, ഇല്ലാത്ത ജോലി ഉണ്ടാക്കി, ഉണ്ടെന്ന് വരുത്തി വെറും രാഷ്ട്രീയ, മത, നിയമ പുരോഹിതന്മാരെ പോലെ സമ്പാദിക്കുകയോ ചെയ്തിട്ടില്ല. 

വളരേ കുറച്ച് കാലം മാത്രം ജോലി ചെയ്ത് പെട്ടെന്ന് തന്നെ മതിയെന്ന് തീരുമാനിച്ച ആളുമാണ്. 

സ്വരം നന്നയിരിക്കെ തന്നെ പാട്ട് നിർത്തിക്കൊണ്ട്. 

ദരിദ്രനായി ജനിച്ച് ദരിദ്രനായി തന്നെ തലയുയർത്തി ജീവിക്കുന്നു. അഭിമാനത്തോടെ. 

ആരിൽ നിന്നും പത്ത് പൈസ ഔദാര്യമായി ഇതുവരെ സ്വീകരിക്കാതെ, സ്വീകരിക്കാൻ തയ്യാറാവാതെ. അത്തരത്തിലുള്ള ജോലികൾക്ക് മുതിരാതെ.

വ്യക്തിപരമായി താങ്കളെയെന്നല്ല ആരെയും അധിക്ഷേപിക്കാൻ ഈയുള്ളവൻ ആളല്ല. 

കാരണം വിഷയങ്ങൾ തന്നെ, വിഷയത്തിൽ തന്നെ ഏറെ പറയാനുണ്ട്. താങ്കളുടെ ഭാഷയിൽ തന്നെ പറഞാൽ സ്വയം തെരഞ്ഞെടുത്ത്, ഒഴിഞ്ഞ് വെറുതേ ഇരിക്കുന്ന ആൾക്ക് (സന്യാസിക്ക്) എല്ലാം വിഷയമാണ്. അതേസമയം ഒന്നും വിഷയമല്ല താനും.

ആരോടെങ്കിലും ഉള്ള വ്യക്തിപരമായ വിരോധം കൊണ്ട് ഏതെങ്കിലും വിശ്വാസത്തിന് അനുകൂലമോ എതിരോ ആവാനും ഉദ്ദേശമില്ല.

പിന്നെ ഒരുകാര്യം: മേൽപറഞ്ഞ വിഷയങ്ങളൊന്നും PILൽ വരുന്നതല്ല.


മുസ്ലിങ്ങൾക്കില്ലാത്ത ബേജാറ് നിങ്ങൾക്കെന്തിനാ നിരീശ്വരവാദികളേ?

ചോദ്യം: ഞാൻ എട്ടാം വയസ്സിൽ നോമ്പെടുക്കാൻ തുടങ്ങിയിട്ടുണ്ട്.  ഇപ്പോഴും ഒരു ബുദ്ധിമുട്ടുമില്ലാതെ തുടർന്ന് കൊണ്ടിരിക്കുന്നു.  ഞങ്ങൾ  മുസ്ലിങ്ങൾക്കില്ലാത്ത ബേജാറ്  നിങ്ങൾക്ക് എന്തിനാ  നിരീശ്വരവാദികളേ? ചോദിച്ചത് Zakariya Vadakara

ഉത്തരം : മക്കാമുശരിക്കുകൾക്കില്ലാത്ത ബേജാർ മുഹമ്മദ് നബിക്ക് ഉണ്ടായത് പോലെ തന്നെ. 

ജൂതാൻമാർക്ക് ഇല്ലാതിരുന്ന ബേജാറ് യേശുവിനുണ്ടായത് പോലെ.

മുതലാളിത്ത ലോകത്തിന് ഇല്ലാതിരുന്ന ബേജാറ് മാർക്സിനുണ്ടായത് പോലെ.

ബ്രിട്ടീഷുകാർക്ക് ഇല്ലാതിരുന്ന ബേജാറ് സ്വാതന്ത്ര്യസമര സേനാനികൾക്ക് ഉണ്ടായിരുന്നത് പോലെ

തെറ്റായ ഭരണകർത്താക്കൾക്കില്ലാത്ത ബേജാറ് പ്രചകളിൽ പലർക്കും ഉണ്ടാവുന്നത് പോലെ.

മക്കാ മു്രിക്കുകളും ജൂതന്മാരും മുതലാളിത്ത ലോകവും ബ്രിട്ടീഷുകാരും ഹിറ്റ്ലറും ഒക്കെ ചോദിച്ചു. ഇതേ ചോദ്യം. 

ഞങ്ങൾക്കില്ലാത്ത ബേജാറെന്താ മുഹമ്മദേ യേശുവേ മാർക്സേ ജനങ്ങളെ നിങ്ങൾക്കെന്ന്?

അജ്ഞതയിലും അടിമത്തത്തിലും പെട്ടവർക്ക് അവരുടെ അജ്ഞതയും അടിമത്തവും അതുണ്ടാക്കുന്ന അപകടങ്ങളും ഒരാഘോഷമല്ലേ? 

പ്രത്യേകിച്ചും ആ അജ്ഞതയും അടിമത്തവും  സ്വർഗ്ഗ നരകം വെച്ച വിശ്വാസം തന്നെയാവുമ്പോൾ.

വിശ്വാസികൾക്ക് അവർ എന്തബദ്ധം ചെയ്യുമ്പോഴും ബേജാറുണ്ടാവില്ല. 

കാരണം അവർ സ്വർഗ്ഗത്തിന് വേണ്ടി ചെയ്യുന്നതും അവരെക്കൊണ്ട് ചെയ്യിപ്പിക്കുന്നതുമല്ലേ?

അവരതിൽ കുടുങ്ങിപ്പോയവരല്ലേ? 

പുറത്ത് നിന്ന് നോക്കുന്ന മറ്റുള്ളവർക്കാണ് ബേജാർ കൂടുതൽ ഉണ്ടാവുക. അപകടം കാണുന്നവർക്ക്.

വിശ്വാസികൾക്ക് അവിശ്വാസികളുടെ കാര്യത്തിലും ബേജാറുണ്ടല്ലോ? 

അതുകൊണ്ടല്ലേ da'wa (മത പ്രബോധനം) നടത്തി വിശ്വാസികൾ മതത്തിലേക്ക് ആളുകളെ ക്ഷണിക്കുന്നത്? 

അങ്ങനെ മതത്തിലേക്ക് ക്ഷണിക്കുന്നത് (da'wa) ഏറ്റവും വലിയ പുണ്യമെന്നാക്കിയതും അതുകൊണ്ടല്ലേ?

അറിയില്ലേ, ആരെയെങ്കിലും മതം മാറ്റുന്നവനാണ് സ്വർഗ്ഗത്തിൽ ഏറ്റവും വലിയ പ്രതിഫലം. ഹുംറുന്നുഅം. 

താങ്കളുടെ തൊട്ടുമുമ്പുള്ള ഒരു പോസ്റ്റ് പോലും ഒരു യൂറോപ്യൻ സ്ത്രീ ഇസ്‌ലാം മതം സ്വീകരിച്ച കാര്യമാണല്ലോ?

നമ്മൾ നമ്മൾക്ക് വേണ്ടി മറ്റുളളതെല്ലാം തെറ്റെന്ന് (ഖുതുബകളിലൂടെയും മതക്ലാസ്കളിലൂടെയും  പ്രസംഗങ്ങളിലൂടെയും) പറഞ്ഞ് കൈകാര്യം ചെയ്യുന്നത് പോലെ മറ്റുള്ളവർ നമ്മളെയും കൈകാര്യം ചെയ്യട്ടെ ...

ലോകത്ത് അങ്ങനെ തന്നെയല്ലേ, ചോദ്യം ചെയ്തും ഉത്തരം കണ്ടെത്തിയും, thesis, antithesis, synthesis എന്ന നിലക്ക് മാറ്റങ്ങളും പുരോഗതികളും ഉണ്ടായത്?

പിന്നെ, നിങൾ പറയുന്നതിൽ, അതല്ലെങ്കിൽ നിങൾ പറയുന്നത് പോലുള്ള ഒരു ഇസ്ലാമിൽ, ആ ഇസ്‌ലാം അവതരിപ്പിക്കുന്നത് പോലുളള ഭീഷണിപ്പെടുത്തി ആവശ്യപ്പെടുന്ന വ്യക്തിനിഷ്ഠ ദൈവത്തിൽ  വിശ്വസിക്കാത്തവർ മുഴുവൻ നിർബന്ധമായും നിരീശ്വരവാദികളാണെന്ന നിങ്ങളുടെ സാമാന്യവൽക്കരണം. 

അത് മറുപടി അർഹിക്കുന്നില്ല എന്നത് താങ്കൾക്ക് തന്നെ വിവരമുള്ള കാര്യമായിരിക്കുമല്ലോ? 

വെറുതെയിരിക്കാനാവുമെങ്കിൽ വെറുതേ തന്നെയിരിക്കുക.

വെറുതെയിരിക്കാനാവുമെങ്കിൽ 

വെറുതേ തന്നെയിരിക്കുക. 

നിങ്ങൾക്ക് നിങ്ങളെ കാണാം, അറിയാം. 

നിങ്ങൾക്ക് നിങ്ങളില്ലെന്നും കാണാ., അറിയാം.

ഉള്ളുതൊടാം.

ഉള്ളിലൊന്നും ഇല്ലെന്നറിയാം. 

*******

ഒന്നും ആവശ്യമില്ലെന്ന് വരുന്നത്ര

ചെറുതും വലുതുമാകണം.

എങ്കിലേ വെറുതെയിരിക്കാനാവൂ.


എല്ലാം വേണമെന്ന് വരുന്നവൻ,

ഒന്നുകൊണ്ടും മതിയാവാത്തവൻ

എല്ലായിടങ്ങളിലും അലഞ്ഞലഞ്ഞ് കുഴയും.

*******

നേടാനും നഷ്ടപ്പെടാനും 

ഒന്നുമില്ലാത്ത 

ലോകം, ജീവിതം. 


എന്നാലും, 

ജീവിക്കുന്നിടത്തോളം 

ജീവിക്കാൻ വേണ്ടത് ഒരുക്കുക 

എന്നതല്ലാത്ത ഒന്നും 

നേടാനും നഷ്ടപ്പെടാനും ഇല്ലാത്ത 

ലോകം, ജീവിതം.

Wednesday, April 12, 2023

കുഞ്ഞുമക്കൾ ഈ കൊടുംവേനലിലും നോമ്പെടുക്കും. പക്ഷേ...,

കുഞ്ഞുമക്കൾ വെറും വെറുതേ പലതും ചെയ്യും.

മുതിർന്നവരെക്കണ്ട് സ്വാധീനിക്കപ്പെട്ട് അനുകരിക്കുക മാത്രം ചെയ്ത് ഈ കൊടുംവേനലിലും നോമ്പെടുക്കാൻ അവർ മുതിരും. 

കുഞ്ഞുമക്കൾ ആവശ്യപ്പെടുന്നു, അവർ സ്വയം ചെയ്യുന്നു എന്നത് കൊണ്ട്, അതൊരു ന്യായമാക്കി കുട്ടികളെ കൊണ്ട് ഇത്രയും വലിയ കൊടുംവേനലിൽ നോമ്പെടുക്കാൻ അനുവദിച്ചുകൂട. 

കുട്ടികൾ പലതും ആവശ്യപ്പെടും, പലതും ചെയ്യാൻ പോയെന്നിരിക്കും. 

പക്ഷേ ആരും കുട്ടികളെ എല്ലാം ചെയ്യാൻ അനുവദിക്കില്ല, അനുവദിക്കരുത്.

മതവിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും കാര്യത്തിൽ കൂട്ടമനശാസ്ത്രത്തിൽ മുതിർന്നവർ വരെ കുടുങ്ങിപ്പോകുമ്പോൾ കുട്ടികളുടെ കാര്യം എടുത്തുപറയാനുണ്ടോ? 

അതുകൊണ്ടാണ് പ്രായപൂർത്തി എന്നത് എല്ലാ കാര്യങ്ങൾക്കും മാനദണ്ഡവും നിർബന്ധവും ആക്കിയത്, ആക്കുന്നത്. 

കുഞ്ഞുകുട്ടികൾ കാറോടിക്കാനും ബൈക്കോടിക്കാനും ഒക്കെ താൽപര്യം കാണിക്കും. എന്നുവെച്ച് നമ്മളാരെങ്കിലും അതിനങ്ങ് അവരെ അനുവദിക്കുമോ?

അവരുടെ പ്രായം ഉത്തരവാദിത്തബോധവും വെളിവും ഇല്ലാത്ത പ്രായമാണ്. എന്നത് കൊണ്ട് തന്നെ അവരെ അതിനൊന്നും ആരും, പിന്നെ നിയമവും അനുവദിക്കില്ല.

സ്കൂളുകൾ പോലും ഈ വേനലിൽ വേണ്ടെന്ന് വെക്കുന്നതും അതുകൊണ്ടാണ്.

******

എന്നിട്ടും ഈ കൊടുംവേനലിലും ആറും എട്ടും വയസ്സുള്ള കുട്ടികളെക്കൊണ്ട് വരെ നോമ്പെടുപ്പിക്കുന്ന മാതാപിതാക്കളുണ്ട്. 

സ്വർഗ്ഗവും നരകവും പറഞ്ഞുകൊണ്ട്. 

ഒന്നും തിരിയാത്ത, തെരഞ്ഞെടുപ്പ് സാധ്യമല്ലാത്ത കുഞ്ഞുമനസ്സിൽ ഇത് മാത്രം ശരിയെന്ന  വിശ്വാസത്തിൻ്റെ വിഷം കുത്തിനിറച്ചുകൊണ്ട് 

ഞങ്ങളൊന്നും അറിഞ്ഞില്ലേ എന്ന മട്ടിൽ. 

മറ്റെല്ലാ കാര്യത്തിലും ബാലാവകാശകമ്മീഷനും മാനുഷ്യാവകാശകമ്മീഷനും പറയുന്നവർക്ക് ഇക്കാര്യത്തിൽ ഒന്നും പറയാനില്ല.

*******

ബാലാവകാശ കമ്മീഷനും മാനുഷ്യാവകാശ കമ്മീഷനും ഇതിലൊന്നും ചെയ്യാൻ കഴിയില്ല എന്നറിയാം. 

ഓരോ വീട്ടിലും കയറിയന്വേഷിച്ച് ഇപ്പണിയെടുക്കാൻ അവർക്ക് കഴിയില്ല എന്നുമറിയാം.

എന്നാലും, പൊതുവേ അവകാശങ്ങൾ മാത്രം പറഞ്ഞ്, അവകാശങ്ങൾ മാത്രം ആവശ്യപ്പെട്ട് ആവലാതികൾ പറയുന്നവരാണല്ലോ നമ്മൾ എന്നതിനാൽ മാത്രം ചോദിച്ചുപോകുന്നതാണ്. 

അങ്ങ് കാശ്മീരിലും ഫലസ്തീനിലുമുള്ള കാര്യത്തിൽ വരെ നമ്മളതൊക്കെ ചെയ്യുകയും ചെയ്യും. 

സ്കൂളുകൾ പോലും ഈ മാസങ്ങളിൽ വേണ്ടെന്ന് വെക്കുന്നത് ഇങ്ങനെയാണെങ്കിൽ വെറും വെറുതെ എന്നും വരും എന്നതിനാലും ഇങ്ങനെയൊക്കെ ചോദിച്ചുപോകുന്നതാണ്.

വെറുതേയിരിക്കുന്നതിൽ എന്താണ് തെറ്റ്?

ശ്വസിക്കുന്നതും കുടിക്കുന്നതും ഉറങ്ങുന്നതും ചിന്തിക്കുന്നതും ഒപ്പം ശരിക്കും വേണമെന്ന് തോന്നാത്ത ഒന്നും, അതിനാൽ തന്നെ വേണ്ടാത്ത ഒന്നും, ചെയ്യാത്തതും ഒക്കെത്തന്നെ വലിയ ചെയ്തികൾ തന്നെയാണ്. 

ശരിക്കും വേണ്ടാത്തത്, എന്നാൽ വെറും സമ്പത്തിനും അധികാരത്തിനും വേണ്ടി മാത്രം ചെയ്യുന്നതിനേക്കാൾ, ചെയ്യേണ്ടിവരുന്നതിനെക്കാൾ വലിയ ചെയ്തികൾ ഒന്നും ചെയ്യാതെ വെറുതേയിരിക്കുന്നു എന്ന് തോന്നുന്ന വെറുതേയിരുത്തം തന്നെയായ ചെയ്തികൾ ചെയ്യുന്നത് തന്നെയാണ്.

അക്രമം ചെയ്യുന്നതിനേക്കാളും അക്രമം ഉണ്ടാക്കുന്നതിനേക്കാളും വലിയ ചെയ്തി അത്തരത്തിൽ ഒന്നും ചെയ്യാതിരിക്കുകയും അത്തരം ചെയ്തികളിൽ നിന്ന് മാറിനിൽക്കുകയും മാറിനിൽക്കാൻ വേണ്ടത് ചെയ്യലുമാണ്. 

അഥവ വെറുതേയിരിക്കുക തന്നെ. 

പ്രത്യേകിച്ചും ഫലപ്രദമായി തടയാനും പ്രതിരോധിക്കാനും സാധിക്കില്ല എന്ന് വന്നാൽ. 

അത്തരം പ്രവൃത്തികൾ ആണ് സമ്പത്തും സ്ഥാനവും പ്രസക്തിയും വർദ്ധിപ്പിക്കാനുള്ള ജോലി, അധികാരം എന്നീ പേരുകളിൽ മുഖ്യധാരാപ്രവൃത്തികൾ എന്ന് വന്നാൽ പ്രത്യേകിച്ചും.

വെറുതെയാവുക എന്ന സന്യസിച്ച് പോവുക എന്നത് തന്നെ പോംവഴി.

പക്ഷേ, ഭൗതികമായ, പദാർത്ഥപരമായ, അധികാരത്തിൻ്റെയും സമ്പത്തിൻ്റെയും വഴിയിൽ എന്തെങ്കിലും ചെയ്യുന്ന ജോലി എന്ന് പേരുള്ള സംഗതി ചെയ്യാതെയിരിക്കുന്നതിനെ വെറുതേയിരിക്കുന്നത് എന്ന് കരുതുന്നവരോട് പിന്നെന്ത് പറയാം? 

ഇങ്ങനെയൊക്കെ, ഇതൊക്കെ തന്നെയല്ലാതെ. 

ആത്യന്തികമായി എല്ലാം ചെയ്യുന്നത്, എല്ലാം ചെയ്യേണ്ടിവരുന്നത്, ഒന്നും ചെയ്യാതെയിരിക്കാനാവുക എന്ന വിശ്രമം നേടാൻ തന്നെയാണല്ലോ?

******

പശ്ചാത്തല ചിന്ത.

വെറുതേയിരിക്കുന്നു എന്നത് വലിയ തെറ്റാണ് എന്ന നിലക്കാണ് പലരുടെയും ആരോപണം.

വെറുതേയിരിക്കുന്നതിൽ എന്താണ് തെറ്റ്?

എന്തെങ്കിലും ചെയ്യാൻ വേണ്ട ആവശ്യങ്ങളും അതിൻ്റെ തള്ളും ഉണ്ടെങ്കിലല്ലേ ഒരാൾ എന്തെങ്കിലും ചെയ്യൂ, ചെയ്യേണ്ടതുള്ളൂ?

എല്ലാവർക്കും എന്തെങ്കിലും ചെയ്യേണ്ടി വരുന്നതല്ലേ?

വെറുതേയിരിക്കാൻ തന്നെയല്ലേ എല്ലാവരും മോക്ഷവും സ്വർഗ്ഗവും തേടുന്നത്? 

വെറുതേയിരിക്കുന്നത് തന്നെയല്ലേ സമാധിയും സന്ന്യാസവും തപസ്സും?

സാക്ഷിയാവുന്നത് വെറുതേയിരിക്കുമ്പോഴല്ലേ?

Monday, April 10, 2023

പിതാവിനെയും കുടുംബത്തെയും വലിച്ചിടുന്നും.

വിഷയത്തിൽ എവിടെയും ഇല്ലാത്ത പിതാവിനെയും കുടുംബത്തെയും വ്യക്തി ജീവിതത്തെയും താങ്കൾ ഇവിടെ വലിച്ചിടുന്നു. ഒരാവശ്യവും ഇല്ലാതെ.


ഒരൊറ്റ കാരണം, ഈയുള്ളവൻ പറയുന്നതിലെ ശരി താങ്കൾക്ക് സഹിക്കാൻ സാധിക്കുന്നില്ല. താങ്കളുടെ ചങ്കിൽ അത് കൊള്ളുന്നു.


അതുകൊണ്ട് ഛർദിച്ചും വിസർജിച്ചും അന്തരീക്ഷം ദുർഗന്ധപൂർണവും മലീമസവുമാക്കി രക്ഷപ്പെടാം, വിജയിക്കാം എന്ന തരംതാണ  കുഞ്ഞുബുദ്ധിയിൽ നിന്ന്. 


നിങൾ നിങ്ങളുടെ വിശ്വാസത്തിൻ്റെ തരംതാഴ്ചയും അസഹിഷ്ണുതയും വീണ്ടും വീണ്ടും തെളിച്ച് വരച്ച് കാട്ടിത്തരുന്നു. 


മറ്റുള്ള വിശ്വാസികളും ഇതുവരെ ഈയുള്ളവനോട് കാണിച്ചത് പോലെ. 


അബൂജഹലുമാർ (അജ്ഞതയുടെ പിതാക്കന്മാർ) എല്ലാ കാലത്തും കാണിച്ചതും കാണിക്കുന്നതും പോലെ. 


അവരുടെ യാഥാസ്ഥിതിക വിശ്വാസം നിലനിന്നു കിട്ടാൻ.


നിങ്ങൾക്ക് മുൻപേ ഒരുകുറേ പേർ ഇങ്ങനെ ഇപ്പൊൾ താങ്കൾ നടത്തുന്നത് പോലെ നടത്തിയിരുന്നു. 


ഒരു അടിസ്ഥാനവുമില്ലാതെ, വിഷയവുമായി ഒരു പുലബന്ധവുമില്ലാതെ, വ്യക്തിയധിക്ഷേപങ്ങൾ മാത്രം നടത്തിത്തളർന്ന് അവർ ഇപ്പോൾ മാളത്തിൽ ഒളിച്ച് നിൽക്കുകയാണ്. 


മാന്യതയുടെ സകല അതിർവരമ്പുകളും വിട്ടുകൊണ്ട്. 


സ്വയം നഗ്നരായി ക്കൊണ്ട്. 


താങ്കൾ ഇപ്പൊൾ ആയിക്കൊണ്ടിരിക്കുന്നത് പോലെ.


അബൂജഹലുകൾ എല്ലാ കാലത്തും താങ്കളെ പോലെ തന്നെ. 


മറ്റുള്ളവരെ അധിക്ഷേപിക്കുന്ന വഴിയിൽ അവർ സ്വയം നഗ്നരാവും.


അവർക്ക് വിഷയം മനസിലാവില്ല. 


വിഷയത്തെ കുറിച്ച് ന്യായവും തെളിവും വെച്ച് ഒന്നും സംസാരിക്കാൻ സാധിക്കില്ല. 


അതിനാൽ അവർ വേഗം  നടത്തുന്നത് വ്യക്തിപരമായ ആരോപണങ്ങളും അധിക്ഷേപങ്ങളും മാത്രം. 


വ്യക്തിപരമായ ആരോപണങ്ങളും അധിക്ഷേപങ്ങളും  ആയുധമാക്കാം എന്ന പ്രത്യാശയിൽ. 


ഛർദിച്ചും വിസർജിച്ചും അന്തരീക്ഷം ദുർഗന്ധപൂർണവും മലീമസവുമാക്കി രക്ഷപ്പെടാം, വിജയിക്കാം എന്ന കുഞ്ഞുബുദ്ധിയിൽ. 


താങ്കളുടെ ആദ്യത്തെ കമെൻ്റിൽ ചെറിയ ഒരു spark ഉണ്ടായിരുന്നു. 


ചുരുങ്ങിയത് അങ്ങനെയൊരു സ്പാർക്ക് കണ്ടെത്താനെങ്കിലും ഈയുള്ളവൻ ശ്രമിച്ചു. 


അതുപോലെ തന്നെ ഈയുള്ളവൻ അത് ആസ്വദിക്കുകയും ചെയ്തു. താങ്കളെ ആ നിലക്ക് കുറച്ച് അനുമോദിക്കുകയും ചെയ്തു.


അപ്പോൾ പൊതുവെ വിഡ്ഢികൾക്ക് സഭവിക്കുന്നത് പോലെ താങ്കൾക്കും സംഭവിച്ചു. 


അവസരം മറന്ന്, അവസരം മുതലെടുക്കാൻ കത്തിക്കയറാൻ തുടങ്ങി. 


സന്ദർഭവും വിഷയവും  ആവശ്യപ്പെടാത്ത കുറേ അബദ്ധങ്ങളും അസംബന്ധങ്ങളും വിളിച്ചുപറഞ്ഞു കൊണ്ട്. 


ഇപ്പോൾ നിങൾ വെറുമൊരു സാദാവിശ്വാസിയെ പോലെ തരംതാഴുന്നു. 


ഒരു കാരണവും കൂടാതെ വ്യക്തിയധിക്ഷേപത്തിലേക്ക് പോകുന്നു. 


എല്ലാ വിശ്വാസികളും ചെയ്യുന്നത് പോലെ താങ്കളും യഥാർത്ഥ വിഷയം കൈകാര്യം ചെയ്യാതെ ഉത്തര മുട്ടിയാൽ കൊഞ്ഞനം എന്ന നിലക്ക് പെരുമാറുന്നു. 


താങ്കൾക്ക് തോന്നിയത് പോലെ, എല്ലാ മര്യാദയും പരിധിയും വിട്ട് താങ്കൾ സംസാരിക്കുന്നു. 


താങ്കൾ മദ്യപിച്ചോ ലഹരിക്കടിപ്പെട്ടോ സംസാരിക്കുന്നത് പോലെ വ്യക്തിപരമായി മാത്രം പിച്ചും പേയും വിളിച്ചുപറയുന്നു. 


താങ്കൾക്ക് ഈയുള്ളവൻ തന്ന മാന്യതയും താങ്കളുടെ തന്നെ പ്രായത്തിൻ്റെ പക്വതയും കാണിക്കാത്ത ആളായി താങ്കൾ എന്തോ പറയുന്നു... 


എന്നാൽ പോസ്റ്റ് കൈകാര്യം ചെയ്ത വിഷയത്തിലോ ഇതുവരെ ഈയുള്ളവൻ പോസ്റ്റ് ചെയ്തുകൊണ്ടിരുന്ന വിഷയത്തിലോ താങ്കൾക്ക് യുക്തിഭദ്രമായി ഒന്നും പറയാൻ സാധിക്കാതെ. 


******


അറിയണം. എല്ലാവർക്കും പിതാവും കുടുംബവും ഉണ്ട്, ഉണ്ടായിരുന്നു. 


ബുദ്ധനും മുഹമ്മദിനും യേശുവിനും സോക്രട്ടീസിനും ശങ്കരനും മാർക്സിനും  നാരായണഗുരുവിനും ഐൻസ്റ്റീനും ഒക്കെ കുടുംബവും പിതാവും മാതാവും ഒക്കെ ഉണ്ടായിരുന്നു. 


പക്ഷേ, അതുകൊണ്ട് മാത്രം കുടുംബത്തിൻ്റെയും മാതാപിതാക്കളുടെയും നിഴലിനെ വിശ്വാസമായി കൊണ്ടിനടക്കേണ്ടത് ഒരു ബാധ്യതയായി അവരാരും കണ്ടില്ല. 


അങ്ങനെയായിരുന്നുവെങ്കിൽ ബുദ്ധനും ക്രിസ്തുവും മുഹമ്മദും സോക്രട്ടീസും ശങ്കരനും നാരായണഗുരുവും മാർക്സും ഐൻസ്റ്റീനും ഒന്നും ഉണ്ടാവുമായിരുന്നില്ല.