Friday, April 14, 2023

ഉപബോധമനസ്സ് കയ്യിൽ കിട്ടിയാൽ തീർന്നു.

ഉപബോധമനസ്സ് കയ്യിൽ കിട്ടിയാൽ തീർന്നു. 

എന്നെന്നേക്കുമായി ഒരു വിശ്വാസി ഉണ്ടായി. 

കുഞ്ഞുകുട്ടികളിൽ വിശ്വാസം കയറ്റിവെക്കുന്നതിൻെറ ലാഭം അതാണ്. 

ചോദ്യമില്ല,

 ഉത്തരം വേണ്ട. 

കേട്ടു. 

അപ്പടി വിശ്വസിച്ചു.

*****

കുഞ്ഞുങ്ങളിൽ നിന്ന് തുടങ്ങണം. 

അല്ലെങ്കിൽ മതം നിലനിൽക്കില്ല. 

അങ്ങനെയല്ലാതെ മതത്തിലേക്ക് വന്നവർ എത്രയുണ്ടാവും? 

വളരേ വിരളം. 

എല്ലാവരും അവരവരുടെ മതത്തിൽ തന്നെയായി 

നിലകൊള്ളുന്നത് അതുകൊണ്ടാണല്ലോ? 

ഇത് മതമേലധ്യക്ഷന്മാർക്ക് നന്നായറിയാം.

*****

വേരുകൾ താഴ്ന്ന് പോകുന്നതിനനുസരിച്ച് കൊമ്പുകൾ ഉയരങ്ങളിൽ എത്തും. 

തീർച്ച. 

നിന്നിടം വിടുന്നവൻ മുന്നോട്ട് നടക്കും. 

അതിന് നിന്നിടം പോരെന്ന് വരേണം, 

സംശയിക്കണം.

******

പരൾ മീനിനെ പിടിക്കുന്ന 

കുഞ്ഞുവലയിൽ 

നീലത്തിമിംഗലത്തെ പിടിക്കാമെന്ന് 

ധരിക്കുക, ശ്രമിക്കുക. 


എന്നിട്ടോ? 


നീലത്തിമിംഗലത്തെ 

പിടിക്കാൻ കഴിയാതിരിക്കുമ്പോഴും, 

പിടിക്കാൻ പോയ തനിക്കും വലക്കും 

പരിക്ക് പറ്റുമ്പോഴും 

അതേ നീലത്തിമിംഗലത്തെ 

കുറ്റം പറയുക. 


നീലത്തിമിംഗലം 

നീലത്തിമിംഗലമായത് 

എന്തോ വലിയ തെറ്റാണെന്നത് പോലെ 

പറയുക. 


നീലത്തിമിംഗലം 

നീലത്തിമിംഗലമായത് 

തങ്ങളോട് ചെയ്യുന്ന എന്തോ വലിയ 

തെറ്റാണെന്നത് പോലെ പറയുക.


താനും വലയും 

നീലത്തിമിംഗലത്തെ പിടിക്കാൻ 

മതിയെന്ന് ധരിച്ചതാണ്, 

അങ്ങനെ പോയതാണ്  

അബദ്ധമായതെന്ന് 

അറിയാതിരിക്കുക, 

സമ്മതിക്കാതിരിക്കുക.

*****

കുഞ്ഞുങ്ങൾ നോമ്പെടുത്താൽ, നിസ്കരിച്ചാൽ കൂലിയും സ്വർഗ്ഗവും മാതാപിതാക്കൾക്ക്. 

കുഞ്ഞുകുട്ടികൾ മൂന്നോ അതിലധികമോ മരിച്ചാൽ മാതാപിതാക്കൾക്ക് സ്വർഗ്ഗം. 

മരിച്ച ഈ കുട്ടികൾ ദൈവത്തോട് ശുപാർശ ചെയ്യും - മാതാപിതാക്കൾക്ക് സ്വർഗ്ഗം കൊടുക്കാൻ.

എങ്ങിനെയുണ്ട് മാർക്കെറ്റിംഗ്?



No comments: