അന്ധഭക്തൻമാരിലാണ് മതപുരോഹിതന്മാരുടെയും രാഷ്ട്രീയനേതാക്കന്മാരുടെയും കരുത്ത്.
അന്ധഭക്തൻമാരിലാണ് മതങ്ങളുടെയും രാഷ്ട്രീയ പാർട്ടികളുടെയും വേരിറങ്ങിയിരിക്കുന്നത്.
അക്കാര്യത്തിൽ ഏത് പാർട്ടിയും മതവും കൂടുതൽ വിജയിക്കുന്നുവോ അത്തരം മതവും രാഷ്ട്രീയ പാർട്ടിയും കൂടുതൽ വലുതായിക്കൊണ്ടിരിക്കും, കൂടുതൽ കാലം നിലനിൽക്കും.
അതുകൊണ്ട് തന്നെ ആവുന്നത്ര കുഞ്ഞുപ്രായത്തിലെ പിടിച്ച് അന്ധഭക്തൻമാരെ എത്രയുമെത്രയും വളർത്തും മതവും രാഷ്ട്രീയവും ഒരുപോലെ.
തങ്ങൾ എന്തബദ്ധം ചെയ്താലും അന്ധഭക്തൻമാർ അത് വ്യാഖ്യാനിച്ച് ശരിയാക്കിക്കൊള്ളുമെന്ന് മതപുരോഹിതന്മാരും രാഷ്ട്രീയനേതാക്കന്മാരും അറിയുന്നു.
മതപുരോഹിതന്മാരും രാഷ്ട്രീയനേതാക്കന്മാരും അവരുടെ അന്ധഭക്തൻമാർക്ക് വരച്ച് കാണിച്ചുകൊടുത്ത അവരുടെ ശത്രവിനോടുള്ള അസൂയയും പേടിയും മാത്രം മതി അന്ധഭക്തൻമാർക്ക് അവരുടെ എല്ലാറ്റിനുമുള്ള പരിഹാരമാവാൻ.
ആ ശത്രുവിനോടുള്ള പേടിയും അസൂയയും കൊണ്ട് മാത്രം തന്നെ അന്ധഭക്തൻമാർ അവരുടെ മതപുരോഹിതന്മാരും രാഷ്ട്രീയനേതാക്കന്മാരും ചെയ്യുന്ന എന്തബദ്ധവും പൊറുക്കും.
മതപുരോഹിതന്മാരും രാഷ്ട്രീയനേതാക്കന്മാരും ഉണ്ടാക്കിക്കൊടുത്ത ശത്രുവിനോടുള്ള പേടിയും അസൂയയും കൊണ്ട് തന്നെ അന്ധഭക്തൻമാർ അവരുടെ എല്ലാതരം വിശപ്പും പ്രശ്നങ്ങളും പ്രയാസങ്ങളും മറക്കും, മാറ്റും, തൃപ്തിയടയും.
അതുകൊണ്ട് തന്നെ, ജീവിതം എത്രമാത്രം ദുഷ്‌ക്കരമാകുന്നതും നിത്യോപയോഗസാധനങ്ങളുടെ വില എത്ര കൂടുന്നതും നികുതി പതിന്മടങ്ങ് വർദ്ധിക്കുന്നതുമൊന്നും അന്ധഭക്തൻമാർക്ക് വിഷയമേ ആവില്ല.
എല്ലാം എന്തോ നന്മക്ക് വേണ്ടിയാണെന്ന് അന്ധഭക്തൻമാർ വ്യാഖ്യാനിച്ച് ആശ്വസിച്ചുകൊണ്ടേയിരിക്കും. വിശ്വസിച്ചുകൊണ്ടേയിരിക്കും.
No comments:
Post a Comment