സാക്ഷിയാവുക,
സാക്ഷിയായി ജീവിക്കുക
എന്നൊക്കെ ഭംഗിവാക്ക് പറയാം. കാലപ്നികതക്ക് വേണ്ടി.
പക്ഷേ,
എന്തിന് സാക്ഷിയാവാൻ?
ആര് സാക്ഷിയാവാൻ?
സാക്ഷിയാവാനുള്ള,
സ്ഥിരമായ
ഞാനെവിടെ?
എന്തെങ്കിലുമെവിടെ?
അങ്ങനെയൊരു ഞാനുണ്ടോ,
എന്തെങ്കിലുമുണ്ടോ?
*******
സത്യം പകൽ പോലെ
വ്യക്തമെന്ന് പറയും.
എന്നിട്ടും
സത്യത്തിന് സാക്ഷ്യം വഹിച്ചവർ
വിരളം. എന്നല്ല ആരുമില്ല.
പിന്നെങ്ങിനെ പറയാൻ സാധിക്കുന്നു
സത്യം പകൽ പോലെ വ്യക്തമെന്ന്?
താങ്കളും താങ്കളും
എപ്പോഴെങ്കിലും സത്യത്തെ
പകൽ പോലെ വ്യക്തമായി കണ്ടോ?
എങ്കിൽ പിന്നെ
ഈ പറച്ചിലൊക്കെ
വെറും വെറുതേ.
No comments:
Post a Comment