Sunday, April 9, 2023

രാജ്യസ്നേഹമെന്നാൽ ഫലത്തിൽ മനുഷ്യസ്നേഹം

നല്ലൊരു ചോദ്യം: 

രാഷ്ട്രീയം മുഴുവൻ മനുഷ്യർക്ക് വേണ്ടിയാകണം എന്നതല്ലേ ശരി ?

ഉത്തരം:

ശരിയാണ്....

താങ്കളുടേത് നല്ല ഗുണകാംക്ഷ നിറഞ്ഞ പറച്ചിൽ, ഉണർത്തൽ.

എന്നാലും ചിലത് പറയട്ടെ...

അറിയാം...

രാഷ്ട്രമെന്നതിന് മുൻപും മനുഷ്യനുണ്ട്. 

പക്ഷേ രാഷ്ട്രങ്ങൾ ഉള്ള സ്ഥിതിക്കും.....,

ആ നിലക്കുള്ള രാഷ്ട്രങ്ങളിൽ നിന്നുള്ള  സംരക്ഷണവും സുരക്ഷിതത്വവും അടുക്കും ചിട്ടയും മനുഷ്യൻ നേടിയ സ്ഥിതിക്കും....., 

ലോകം മുഴുവൻ കുറേ രാഷ്ടങ്ങളായി മാറിയ സ്ഥിതിക്കും....., 

അക്കാര്യം ചർച്ച ചെയ്യുമ്പോൾ അതുമായി ബന്ധപ്പെട്ട കാര്യമല്ലേ പറയേണ്ടത്? 

അപ്പോൾ രാഷ്ട്രീയമെന്നാൽ രാഷ്ട്രവുമായി ബന്ധപ്പെട്ടത് മാത്രം തന്നെയല്ലേ?

പ്രത്യേകിച്ചും വർത്തമാനകാലഘട്ടത്തിലെ പ്രായോഗിക യാഥാർത്ഥ്യത്തിൽ നിന്നുകൊണ്ട് സംസാരിക്കുമ്പോൾ. 

ആൻ്റണിയെയും മകനെയും അവരുടെ രാഷ്ട്രീയ നിലാപടിനെയും കുറിച്ച് സംസാരിക്കുമ്പോൾ ...

******

രാഷ്ട്രം ഉണ്ടല്ലോ? 

രാഷ്ട്രം ഉള്ളതിനാൽ, ആ രാഷ്ട്രവുമായി ബന്ധപ്പെട്ടതാണല്ലോ രാഷ്ടീയം?

അതുകൊണ്ട് തന്നെ രാഷ്ട്രീയമെന്നാൽ രാജ്യത്തിന് വേണ്ടി, അഥവാ രാഷ്ട്രത്തിന് വേണ്ടി, രാഷ്ട്രവുമായി ബന്ധപ്പെട്ടത് എന്നർത്ഥം. 

എന്നത് കൊണ്ട് തന്നെ രാഷ്ട്രീയം പറയുമ്പോൾ, വെറും മനുഷ്യനെന്നതിനപ്പുറം, അതിൽ ഏതെങ്കിലും കുടുംബത്തിന് വേണ്ടി സംസാരിക്കുന്നതിന്പ്പുറം രാഷ്ട്രവുമായി ചേർത്ത് പറയുക നിർബന്ധം. 

രാഷ്ട്രീയം രാഷ്ട്രത്തിന് വേണ്ടി, രാജ്യത്തിന് വേണ്ടി, രാഷ്ട്രവുമായി ബന്ധപ്പെട്ടത് എന്ന് പറഞാൽ തന്നെ താങ്കൾ ശരിയായി സൂചിപ്പിച്ചത് പോലെ ആ രാജ്യത്തിലുള്ള എല്ലാ മനുഷ്യർക്കും വേണ്ടിയെന്ന് തനിയേ അർത്ഥം വരും. 

രാഷ്ട്രീയം കൊണ്ട്  രാജ്യതാൽപര്യം മാത്രം നോക്കുന്നവൻ ആ രാജ്യത്തിനുള്ളിലെ മനുഷ്യരെ മുഴുവൻ ഒരുപോലെ ഒന്നായി കാണുന്നവൻ ആയിരിക്കുമല്ലോ, ആയിരിക്കണമല്ലോ? 

മനുഷ്യരെ മാത്രമല്ല ആ രാഷ്ട്രത്തിലെ എല്ലാറ്റിനെയും തന്നെ ഒന്നായി കാണുന്നവൻ ആയിരിക്കും, ആയിരിക്കണം രാഷ്ട്രീയക്കാരൻ.

രാജ്യത്തിനുള്ളിലെ മനുഷ്യരെ വിഭജിച്ച് കണ്ടാൽ ഫലത്തിൽ അത് രാജ്യത്തെ തന്നെ വിഭജിക്കുന്നത് പോലെയാവും. 

രാജ്യമെന്നാൽ ഒരു ഭൂപ്രദേശവും അതിനുള്ളിലെ മനുഷ്യരും പിന്നെ സകലതും മാത്രമാണല്ലോ? 

രാജ്യമെന്നാൽ ഫലത്തിൽ ആ രാജ്യത്തെ മനുഷ്യന് വേണ്ടി അവിടെയുള്ള മനുഷ്യൻ തന്നെ ഉണ്ടാക്കിയതുമാണല്ലോ?

രാജ്യസ്നേഹമെന്നാൽ ഫലത്തിൽ മനുഷ്യസ്നേഹമെന്ന് സാരം. 

രാജ്യസ്നേഹമെന്നാൽ ഫലത്തിൽ രാജ്യത്തിലുള്ള സർവ്വതിനെയും സ്നേഹിച്ച് ഒരുമിച്ച് കൊണ്ടുപോകുക എന്ന് തന്നെയർത്ഥം.


*****

മേൽ ചോദ്യത്തിനും ഉത്തരത്തിനും കാരണമായ ഈയുള്ളവൻ്റെ മുൻപോസ്റ്റ് കീഴെ...

'നെഹ്റു കുടുംബത്തിനായി പ്രവർത്തിക്കും': ആൻ്റണി. 

ആൻ്റണിയുടെ ഈ പറച്ചിലിൽ ഒരു പന്തികേടില്ലേ? 

ആൻ്റണിയുടെ ഈ പറച്ചിലിൽ ഒരന്തക്കേടില്ലേ?

*****

'രാജ്യത്തിന് വേണ്ടി പ്രവൃത്തിക്കും': അനിൽ ആൻ്റണി. 

അച്ഛൻ്റെ പന്തികേടും അന്തക്കേടും മകൻ തിരുത്തുകയോ? 

******

അച്ഛനെ തിരുത്താൻ മാത്രം മകൻ വളർന്നുവോ എന്നൊന്നും അറിയില്ല. 

അതിന് മാത്രമുള്ള തെളിച്ചവും വെളിച്ചവും മകനുണ്ടോ എന്നുമറിയില്ല.

******

എന്തായാലും ഒന്നറിയാം. 

ഇത് പറച്ചിലിലെ പിഴവ്. 

ഇത് ഫോക്കസിങ് പിഴക്കുന്നത്. 

ഇത് വർത്തമാന ഇന്ത്യയിൽ വെച്ച് പാടില്ലാത്ത രീതിയും ഫോക്കസിങ്ങും.

ചുരുങ്ങിയത് രാഷ്ട്രീയം ഏതെങ്കിലും കുടുംബത്തിന് വേണ്ടിയാവരുത്. 

രാഷ്ട്രീയം രാജ്യത്തിന് വേണ്ടി മാത്രമാവണം. 

No comments: