Monday, April 24, 2023

Self എന്നാൽ soul ആണോ? പറ്റാത്തതതിന് പുകമറ സൃഷ്ടിക്കുന്നത് ദർശനം.

ചോദ്യം : 

Self എന്നാൽ soul ആണോ?

ഞാൻ എന്നാൽ 

ആത്മാവാണോ എന്ന് ചോദ്യം?


ഉത്തരം :  

ഉണ്ടെങ്കിൽ ഉള്ള ആത്മാവ് 

ഞാൻ നീ ഇല്ലാത്തത്. 


ഉണ്ടെങ്കിൽ ഉള്ള ആത്മാവ് 

വളർച്ചയും തളർച്ചയും ഇല്ലാത്തത്. 


ഉണ്ടെങ്കിൽ ഉള്ള ആത്മാവ് 

ശൈശവവും ബാല്യവും യൗവനവും 

ഇല്ലാത്തത്.


ചോദ്യം: എന്തുകൊണ്ട്?


ആത്മാവ് ദൈവമാണ്, 

ദൈവത്തിൽ നിന്നുള്ളതാണ് 

എന്നത് വാദം. 


ദൈവം സ്ഥിരമാണ്, 

മാറ്റങ്ങൾ ഇല്ലാത്തതാണ്, 

മാറ്റങ്ങൾ ഇല്ലാത്തതാവണം. 

അഥവാ ഉള്ള മാറ്റങ്ങൾ 

ഒന്നും മാറ്റമല്ലാത്തത്.

ദൈവത്തിന് മാറ്റമല്ലാത്തത്.

ആത്യന്തിക തയിൽ മാറ്റമല്ലാത്തത്.

മാറ്റം ആപേക്ഷിക തയിൽ മാത്രം.

മാറ്റം ആപേക്ഷികതക്ക് മാത്രം.


അതിനാൽ തന്നെ, 

ഉണ്ടെങ്കിൽ ഉള്ള ആത്മാവ് 

സ്ഥിരമായത്, സ്ഥിരമായതാവണം. 


ഉണ്ടെങ്കിൽ ഉള്ള ആത്മാവ്  

മാറ്റങ്ങൾ ഇല്ലാത്തത്, 

മാറ്റങ്ങൾക്ക് വിധേയമല്ലാത്തത്.


നമ്മൾ വ്യാവഹാരികമായി 

അറിയുന്ന , പറയുന്ന 

ഞാൻ എന്നത് സ്ഥിരമല്ല 


ഞാൻ എന്ന സെൽഫിന് 

വളർച്ചയും തളർച്ചയും 

ശൈശവവും ബാല്യവും 

യൗവനവും ഓർമ്മയും 

ഓർമ്മനഷ്ടവും എല്ലാമുണ്ട്.

പലപ്പോഴും ഓർമ്മ ഉണ്ടാക്കുന്ന 

ഞാൻ മാത്രമാണുള്ളത്.


അതുകൊണ്ട് തന്നെ, 

ആത്മാവ് ഞാനല്ല.

ഞാൻ എന്ന self ആത്മാവുമല്ല.


****


എങ്കിൽ 

self destruction (ആത്മനാശം) 

എന്നാൽ എന്താണ്? 


മറിച്ച് ചോദിക്കട്ടെ....

Destruction എന്നാൽ എന്താണ് 

എന്ന് ചോദിക്കാൻ മാത്രം 

Self എന്ന ഞാൻ ഉണ്ടോ? 


എങ്കിലല്ലേ, 

Self destruction എന്നതുണ്ടാവൂ?


ആത്മാവ് നശിക്കില്ലല്ലോ ?


യഥാർഥത്തിൽ സ്ഥിരതയുള്ള 

Self എന്ന ഞാൻ തന്നെയും ഇല്ല . 


അതുകൊണ്ട് തന്നെ 

Self destruction എന്നതില്ല. 


Self എന്ന ഞാൻ ഇല്ലെന്നറിഞ്ഞാൽ 

പിന്നെ self destruction 

സ്വാഭാവികമായും ആയി, സംഭവിച്ചു. 


എങ്കിൽ, self destruction എന്നത് വിഷയമാകുന്നതെങ്ങിനെ?


Self destruction എന്നതൊരു 

വലിയ പണിയും ബാധ്യതയും 

ആകുന്നതെങ്ങിനെ?


അങ്ങനെ താൻ എന്ന 

ഞാനും നീയും ഇല്ലെന്നറിയുക, 

താൻ എന്ന ഞാനും നീയും  

നിലനിൽക്കാത്തത് എന്നറിയുക 

എന്നത് തന്നെയാണ് 

Self destruction. 


അല്ലാതെ Self destruction 

ഒരു പണിയല്ല.


പിന്നെ ബാക്കിയുള്ളത്, 

പ്രായോഗികത മാത്രം. 

ജീവിതം മാത്രം. 

ദൈവവും നിലനിൽപ്പും താന്നെയായ 

ജീവിതം മാത്രം.


ജീവിതം തന്നെയായ ആത്മാവ്.

ജീവിതം തന്നെയാണ് 

ആത്മാവ് എന്ന അറിവ്.


ആ ജീവിതം തന്നെയായ, 

ദൈവവും നിലനിൽപ്പും തന്നെയായ 

പ്രായോഗികത. 


ഒരോരുവനിലും ' ഞാൻ, നീ' 

എന്നതുണ്ടാക്കിയത്

അവൻ്റെ തന്നെ തലച്ചോറ്.


ആ തലച്ചോറ്

ഒരോരുവനെയും 

പ്രായോഗികതക്കനുവദിക്കുമോ 

എന്നതുമായി ബന്ധപ്പെട്ട് നിൽക്കുന്നു 

വേറൊരു കോലത്തിൽ 

ഒളിച്ചോട്ടം തന്നെയായ 

Self destruction. 


തനിക്ക് പറ്റാത്തതതിന് 

തലച്ചോറ്

പുകമറ സൃഷ്ടിക്കുന്നത് 

ദർശനം.


ദർശനങ്ങൾ

അതുകൊണ്ട് തന്നെ 

പലവിധം. 


എല്ലാവർക്കും പറ്റിയത് സത്യം. 


വായുവും വെള്ളവും വെളിച്ചവും 

എല്ലാവർക്കും വേണ്ടത്, 


എല്ലാവർക്കും അവനവൻ്റെ അളവിൽ 

അവനവൻ്റെ കോലത്തിൽ 

ആകാവുന്നത് സത്യം. 


ആ സത്യവും 

ഒരു കുറേ 

എന്ന് തോന്നും. 


പക്ഷേ, എല്ലാവർക്കും 

അവരവർക്ക് പറ്റിയ കോലത്തിൽ 

എന്നത് കൊണ്ട് 

ആ സത്യവും 

ഒന്ന് തന്നെയെന്ന്  വരും. 


സത്യം 

കെട്ടിക്കുടുക്കില്ലാത്തത്. 


സത്യം 

വ്യാഖ്യാനങ്ങൾ ആവശ്യമില്ലാത്തത്.

******

മേൽ കുറിപ്പിന് ആധാരമായ കുറിപ്പ് കീഴേ:

പ്രായോഗിക ജീവിതത്തില്‍ പ്രായോഗികതയുമായി

ഒത്തുപോകാത്ത

ഒരു ബോധോദയത്തെ കുറിച്ച്

പറയരുത്.


അങ്ങനെ പറഞ്ഞുണ്ടാക്കുന്ന,

മലമുകളില്‍ മാത്രം നില്‍ക്കുന്ന ബോധോദയം

വെറും കാല്‍പനികത മാത്രമാണ്.

വെറും പെരുമ്പറകൊട്ടല്‍ മാത്രമാണ്.

വെറും ഇല്ലാത്ത, നടക്കാത്ത സ്വപ്നം പറച്ചിലാണ്.


ഇതൊരു ഉള്ളുതുറന്ന പറച്ചിലാണ്.

ഉള്ളത്‌ പറയലാണ്.

*******

ബോധോദയം തലച്ചോറിനെ ഇല്ലാതാക്കില്ല.

ബോധോദയം തലച്ചോറ്‌ ഉണ്ടാക്കുന്ന വേദനയും അസൂയയും ഭയവും ഇല്ലാതാക്കില്ല.

ബോധോദയം ഏറിയാല്‍ അവ തലച്ചോറ്‌ ഉണ്ടാക്കുന്നതാണെന്ന് തിരിച്ചറിയിക്കും എന്ന് മാത്രം.

ഇതും ഒരു ഉള്ളൂ തുറന്ന പറച്ചിലാണ്.

ഉള്ളത്‌ പറയലാണ്.

No comments: