സർവ്വജ്ഞാനം
എന്തോ ആണെന്ന,
എന്തോ വലിയ ആനയാണെന്ന
തെറ്റിദ്ധാരണയുണ്ട്.
സർവ്വജ്ഞാനം
എന്തോ വലിയ ആനയാണെന്ന
തെറ്റിദ്ധാരണയുണ്ടാക്കുന്ന
ബഹുമാനവും ആരാധനയും
പേടിയും അസൂയയും
വേറെയുമുണ്ട്.
ഒരു കാര്യം പറയാം.
ഒന്നും അറിയില്ലെന്ന,
ഒന്നും അറിയാനില്ലെന്ന
അറിവ് മാത്രമാണ്
സർവ്വജ്ഞാനം.
സർവ്വജ്ഞാനം
ഒരാനയുമല്ലെന്ന് മാത്രമല്ല,
ഒരു കുഴിയാന പോലുമല്ലെന്ന് മാത്രമല്ല,
സർവ്വജ്ഞാനം
ഒന്നുമില്ല, ഒന്നും ഒന്നുമല്ല
എന്ന അറിവ് മാത്രമാണ്.
ആ അറിവ് മാത്രമാണ്
യഥാർത്ഥ അറിവ്,
യഥാർത്ഥ സർവ്വജ്ഞാനം.
താൻ പോലുമില്ലെന്ന
അറിവ് സർവ്വജ്ഞാനം.
ഒരോരുവനും
സ്വാനുഭവം തന്നെയാവാത്ത
വായിച്ചും കേട്ടുമറിയുന്ന
ഒന്നും അറിവല്ലെന്ന്
അറിയുന്നതും സർവ്വജ്ഞാനം.
അങ്ങനെ താൻ പോലുമില്ല,
തനിക്ക് ആരിൽ നിന്നും
ഒന്നിൽ നിന്നും ഒന്നും
അറിയാനില്ല എന്നറിഞ്ഞ്
ഒന്നും അറിയാതാവുമ്പോൾ,
ഒന്നും അറിയുന്നില്ലെന്ന് വരുമ്പോൾ
സംഭവിക്കുന്നതാണ്
എല്ലാമറിയാം,
എന്തിനെ കുറിച്ചും
എന്തും എങ്ങിനെയും
പറയാമെന്നത്.
വെറും വാക്കുകളായി.
വാചകക്കസർത്തുകളായി.
അങ്ങനെ ഒന്നുമറിയാത്ത
ആ സർവ്വജ്ഞാനം അയാൾ
അവതരിപ്പിക്കുകയോ
അവതരിപ്പിക്കാതിരിക്കുകയോ
ചെയ്യും.
അപ്പപ്പോഴുള്ള താല്പര്യവും
ഭാഷാമിടുക്കും പോലെ.
വെറും വാക്കുകളായി.
വാചകക്കസർത്തുകളായി.
അല്ലാതെ,
കുറേ ഓർമ്മകൾ സൂക്ഷിക്കുന്ന,
കുറേ ആരെയൊക്കെയോ കേട്ടും
ഏതെല്ലാമോ ഗ്രന്ഥങ്ങൾ
വായിച്ചുമുണ്ടാവുന്ന,
അറിവും പാണ്ഡിത്യവുമല്ല
സർവ്വജ്ഞാനം.
അറിവുകൾ വെറും
ഓർമ്മകകളായി മാറി
താനവയ്ക്കുള്ള
ശ്മശാനഭൂമിയാവുന്നതല്ല
സർവ്വജ്ഞാനം.
എല്ലാ ജ്ഞാനവും
ഒഴിഞ്ഞു പോകുന്ന,
അറിവിന് ഓർമ്മകളെ
ആശ്രയിക്കാത്ത,
യഥാർഥത്തിൽ
ഒന്നും പറയാനില്ലെന്ന് വരുന്ന
അവസ്ഥ മാത്രമാണ്,
തിരിച്ചറിവ് നൽകുന്ന
അവസ്ഥ മാത്രമാണ്,
സർവ്വജ്ഞാനം.
*****
അതിനാലും അല്ലെങ്കിലും
അറിയുക.
ഒന്നുമറിയില്ല,
ഒന്നും അറിയാൻ പറ്റില്ല,
ഒന്നും അറിയാനില്ല.
ഭൗതികമായി ജീവിക്കാൻ,
അതിജീവിക്കാൻ,
നിങൾ നിങ്ങൾക്ക് വേണ്ടി
ഉണ്ടാക്കിയ അറിവുകൾ
അറിയുകയും
തലമുറകളിലേക്ക് കൈമാറുകയും
മാത്രമല്ലാതെ.
വിദ്യാഭാസമെന്ന പേരിൽ.
*****
പറഞ്ഞുനടക്കുന്നവരല്ല.
ചുരുങ്ങിയത്
പറഞ്ഞുനടക്കുന്നവർ മാത്രമല്ല സർവ്വജ്ഞാനികൾ.
ഒന്നും പറയാത്തവരും
ഒന്നും പറയാനില്ലാത്തവരും
സർവ്വജ്ഞാനികളാവാം.
അത്രയേ ഉള്ളൂ സംഗതി...
ബാക്കിയുള്ളത് മറ്റുള്ളവരുടെ
കാല്പനികത നിറഞ്ഞ
തെറ്റിദ്ധാരണ മാത്രം.
No comments:
Post a Comment