താങ്കൾ എപ്പോഴും വിശ്വാസികളെയും, വിശിഷ്യാ മുസ്‌ലിംകളെയും ഇസ്ലാമിനെയും തൊട്ടുകളിക്കുന്നു.
അതെന്തേ അങ്ങനെ?
താങ്കൾക്കും അതൊരുതരം മാനസികപ്രശ്നമായി മാറുന്നുവോ?
hahahahaha....
ഇവിടെയും ഇതിലും എവിടെയും ഇസ്ലാമും മുസ്ലിംകളും ഇല്ലല്ലോ?
ശരിയാണ്.
വിശ്വാസികൾ അല്ല, മതവിശ്വാസികൾ ഉണ്ട്.
പൊതുവേ ഉള്ള പോസ്റ്റുകളും എടുത്തുനോക്കുക. അവിടെ എവിടെയും അങ്ങനെ കാണില്ല. പ്രതികരണപരമായി മാത്രമല്ലാതെ.
പിന്നെ ഏറ്റുപിടിച്ച് അച്ഛൻ പത്തായത്തിൽ ഇല്ലെന്ന് പറയുന്നത് അധികവും തീവ്രമതവിശ്വാസികളാവുമ്പോൾ തനിയേ ദിശ അങ്ങോട്ട് മാറുന്നു എന്ന് മാത്രം. വളരേ സ്വാഭാവികമായിത്തന്നെ.
നമ്മുടെ ചുറ്റുപാടും ലോകവും അതിൽ മുങ്ങിക്കുളിച്ചിരിക്കുന്നത് താങ്കളും കാണുന്നുണ്ടാവുമല്ലോ?
നമ്മളെ സമീപിച്ച് തുന്നാൻ ആവശ്യപ്പെടുന്നവർക്ക് അവരുടെ തുണിയും അളവും വെച്ച് തുന്നാനല്ലേ നമുക്ക് സാധിക്കൂ...?
അതുകൊണ്ട് തന്നെയല്ലേ മാർക്സിനു മുതലാളിത്തവും മുഹമ്മദിന് ജൂതന്മാരും ക്രിസ്ത്യാനികളും മുഷ്രിക്കുകളും യേശുവിന് ജൂതന്മാരും നാരായണന് ജാതിക്കോമരങ്ങളും obsession ആയി മാറി വിഷയീഭവിച്ചത്? ശീലയും അളവും ആയത്?
ചുറ്റുപാടുമായാണല്ലൊ സംവദിക്കുക?
ചുറ്റുപാടുള്ള വിഷയങ്ങളുമായല്ലേ സംവദിക്കുക?
അതാത് കാലവുമായും അപ്പപ്പോഴുള്ളവരുമായും അല്ലേ സംവദിക്കുക?
ഇപ്പോൾ നോമ്പ് കാലം.
ചുറ്റുപാടും നോമ്പ്, അതുമായി ബന്ധപ്പെട്ട പ്രസംഗം, പരിപാടികൾ.
അപ്പോൾ ചിലപ്പോൾ എഴുതുന്നതിലും പറയുന്നതിലും അത് നിഴലിടുക വെറും സാധാരണം.
താങ്കൾക്കത് മനസ്സിലാവുമെന്നും മനസ്സിലാക്കുന്നു.
താങ്കൾ താങ്കൾക്ക് തോന്നുന്ന എന്ത് പേരിട്ട് ഈയുള്ളവന് വിളിച്ചാലും ഒരു പ്രയാസവുമില്ല, സന്തോഷം മാത്രം. ഏറ്റുവാങ്ങുന്നു.
No comments:
Post a Comment