എന്താണ്, എങ്ങിനെയാണ് ഹയർ മാനേജ്മെൻ്റ് എന്നറിയാമോ?
നിനക്ക് വേണ്ടിയെന്ന് നിനക്ക് തോന്നും, നിന്നെക്കൊണ്ട് തോന്നിപ്പിക്കും..
നിനക്ക് നേടാനെന്ന് നിനക്ക് തോന്നും നിന്നെക്കൊണ്ട് തോന്നിപ്പിക്കും.
ആ തോന്നൽ വെച്ച് നിന്നേക്കൊണ്ട് പലതും ചെയ്യിപ്പിക്കും.
അങനെ നിനക്ക് വേണ്ടിയെന്ന് നിനക്ക് തോന്നുമ്പോൾ നീ ആവേശത്തോടെ പലതും എത്രയും ചെയ്യും.
എന്നിട്ടോ?
നീ ആ ചെയ്തതൊക്കെയും മറ്റുള്ളവർക്ക് വേണ്ടിയെന്ന് വരും, വരുത്തും.
അതാണ് ഹയർ മാനേജ്മെൻ്റ്.
അതാണ് ദൈവമെന്ന പ്രകൃതി നിന്നിലൂടെ ഉടനീളം ചെയ്തുകൊണ്ടിരിക്കുന്ന ഹയർ മാനേജ്മെൻ്റ്.
അതാണ് പ്രകൃതിയെന്ന ദൈവം നിന്നിലൂടെ ഉടനീളം ചെയ്തുകൊണ്ടിരിക്കുന്ന ഹയർ മാനേജ്മെൻ്റ്.
അവിടെ ഇല്ലാത്ത നീ ഉണ്ടാവും, ആ നിനക്ക് വേണ്ടിയെന്ന് വിചാരിച്ച് നീ പലതും കണ്ടെത്തും, കണ്ടുപിടിക്കും, കൃഷിചെയ്യും, കച്ചവടം ചെയ്യും, ജോലി ചെയ്യും.
ഫലത്തിൽ സർവ്വർക്കും ഫലങ്ങളും ഗുണങ്ങളും ഉല്പന്നങ്ങളും എല്ലായിടത്തും എത്തും.
മാവിലെ മാങ്ങയും പ്ലാവിലെ ചക്കയും നീ തിന്നും
ആന്ധ്രയിലെ കർഷകൻ്റെ അരിയും തമിഴ്നാട്ടിലെ കർഷകൻ്റെ പച്ചക്കറിയും ആസ്ത്രേലിയയിലെ കർഷകൻ്റെ നാരങ്ങയും ഇവിടെയെത്തും.
ഇവിടെയുള്ള ഓരോരുത്തനും അങ്ങ് ഗൾഫിലും അമേരിക്കയിലും യൂറോപ്പിലും എത്തും.
ഹയർ മാനേജ്മെൻ്റ്.
ഹയർ മാനേജ്മെൻ്റിൽ നീയും ഞാനും യഥാർഥത്തിൽ ഇല്ല.
ഉള്ളത് ഹയർ മാനേജ്മെൻ്റും അതിൻ്റെ മുഴുത്വവും മാത്രം.
ഹയർ മാനേജ്മെൻ്റിൻ്റെ പദ്ധതിയും അവസ്ഥയുമായ മുഴുത്വത്തിന് വേണ്ടത് നടപ്പാക്കാനുള്ള ഉപാധികളും ആയുധങ്ങളും മാത്രം എല്ലാ നീയും ഞാനും.
നമുക്ക്, നമ്മുടെ മാനത്തിൽ നിന്നും പ്രതലത്തിൽ നിന്നും മനസ്സിലാവുന്ന ഒന്നിനുവേണ്ടിയുമല്ലാതെ.
No comments:
Post a Comment