Sunday, April 16, 2023

രാജ്യമെന്നത് ഭരിക്കുന്നവർ നിശ്ചയിക്കുന്നത് പോലെയേ ആവൂ.

ഇനിയങ്ങോട്ട് രാജ്യമെന്നത് ഭരിക്കുന്നവർ നിശ്ചയിക്കുന്നത് പോലെയേ ആവൂ.

രാജ്യമെന്നത് ജനങ്ങൾ വിചാരിക്കുന്നതിനേക്കാൾ ശക്തമാണ്. 

പട്ടാളവും ആയുധവും പോലീസും ഒക്കെയായി ശക്തമാണ്. 

ഈ ശക്തി മുഴുവൻ ഭരിക്കുന്നവർക്ക് എങ്ങിനെയും ഉപയോഗിക്കാൻ പറ്റിയ കോലത്തിലുമാണ്.

അതുകൊണ്ട് തന്നെ കാര്യമായി എതിർത്തൊന്നും പറയാൻ ആർക്കും സാധിക്കില്ല.

ജനാധിപത്യമെന്നതൊക്കെ ശക്തമായ പാർട്ടികൾക്ക് അവർക്കനുകൂലമായി മാത്രം ഉപയോഗിക്കാവുന്നത്. 

ജനങ്ങൾക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. 

നിസ്സഹായരായി നോക്കിനിൽക്കുക മാത്രം.

അതുകൊണ്ടും ഇനിയങ്ങോട്ട് രാജ്യമെന്നത് ആ രാജ്യം ഭരിക്കുന്നവർ നിശ്ചയിക്കുന്നത് പോലെയേ ആവൂ.

******

ശരിയാണ്...

മനുഷ്യസ്നേഹത്തിനും അപ്പുറം 

ജീവിസ്നേഹവും പ്രാപഞ്ചിക സ്നേഹവും 

എന്ന് തന്നെ വരണം.


പക്ഷേ, 

രാജ്യം എന്നത് ഉള്ള സ്ഥിതിക്ക്, 

അതൊരു അനിഷേധ്യ വസ്തുതയായ സ്ഥിതിക്ക്, 

രാജ്യം മനുഷ്യൻ മനുഷ്യന് വേണ്ടി 

ഉണ്ടാക്കിയ സ്ഥിതിക്ക്, 

ലോകം കുറേ രാജ്യങ്ങൾ ആയിരിക്കെ, 

അതിൻ്റെ സൗകര്യവും സംരക്ഷണവും 

അടുക്കും ചിട്ടയും കറൻസിയും 

ഒരു വാസ്തവം ആയിരിക്കെ, 

കാല്പനികത വിട്ട്, 

ഉളളത് വെച്ച്, 

ഉളള, നടക്കുന്ന കാര്യം പറയണമല്ലോ...


അതുകൊണ്ട് തന്നെ 

രാജ്യത്തെ സ്നേഹിക്കുക, 

സംരക്ഷിക്കുകയെന്നാൽ 

ആ രാജ്യത്തെ മനുഷ്യരെ, 

എന്നല്ല സർവ്വതിനെയും 

സ്നേഹിക്കുക സംരക്ഷിക്കുക 

എന്ന് തന്നെ അർത്ഥം.

******

ഒരാളില്ല ഇന്ത്യൻ രാഷ്ട്രീയത്തിൽ സത്യസന്ധതയുള്ളവൻ. 

ഭരണപക്ഷം മറ്റുള്ളവരുടെ കളവിനെ മാത്രം തങ്ങൾക്ക് പറ്റിയ കോലത്തിൽ ഉപയോഗിക്കുന്നു എന്ന് മാത്രം. 

മറ്റുള്ളവരെ ശിക്ഷിക്കാൻ ഉപയോഗിക്കുന്ന അതേ വഴിയിൽ അതേ വടി കൊണ്ട് സ്വന്തം കളവുകളും തെറ്റുകളും മറച്ചുവെച്ച് കൊണ്ട് ഭരണപക്ഷം. 

ആർക്കും അർഹതയില്ല മറ്റാരെയും കുറ്റംപറയാൻ എന്നുവന്നിരിക്കുന്നു. 

എല്ലാവരും നഗ്നർ. 

അധികാരത്തിൽ ഉള്ളവർക്ക് മാത്രം ആരുടെയും കുറ്റമായി വിളിച്ചുപറഞ്ഞ് ശിക്ഷിക്കാൻ സാധിക്കുന്നു എന്ന് മാത്രം.

ഭരണ കൂടത്തിൽ ആർക്കും കുറ്റം കണ്ടുകൂടെന്നും, ഭരണകൂടത്തെ ആർക്കും കുറ്റം പറഞ്ഞുകൂടെന്നും.

No comments: