നിങൾ കാണാത്തവരുടെ, നിങൾ അറിയാത്തവരുടെ രോഗവും മരണവും നിങ്ങളെ അസ്വസ്ഥപ്പെടുത്തുമോ?
ഇല്ല.
അഭിനയിച്ച് പറയുന്നതല്ലെങ്കിൽ തുറന്ന് പറയാം.
ഇല്ല
കാണാത്തവരുടെ, അറിയാത്തവരുടെ രോഗവും മരണവും വെറും നിസ്സംഗതയും നിർവികാരതയും മാത്രം ജനിപ്പിക്കും.
സത്യം അതാണ്.
ബാക്കിയുള്ളത് മുഴുവൻ അഭിനയം മാത്രം.
ശുദ്ധ കാപട്യം.
അങ്ങനെ വരുമ്പോൾ താങ്കൾക്ക് സ്നേഹം ഇല്ലെന്നാണോ?
അതേ.
എനിക്ക് സ്നേഹമില്ല.
ആരോടും.
എന്നോട് മാത്രം തന്നെയല്ലാതെ.
എന്നോട് തന്നെയുള്ള സ്നേഹം ഉണ്ടാക്കുന്ന ഇഷ്ടവും അനിഷ്ടവും വെറുപ്പും വേണ്ടുകയും അല്ലാതെ ഒന്നും ഇല്ല.
തന്നോട് തന്നെയുള്ളതല്ലാത്ത സ്നേഹം ആർക്കും ഇല്ല തന്നെ.
അപ്പോൾ പിന്നെ നിങൾ കാണുന്നവരുടെയും അറിയുന്നവരുടെയും രോഗവും മരണവും നിങ്ങളെ അസ്വസ്ഥപ്പെടുത്തുമോ?
ഒരുപക്ഷേ. അടുപ്പമുണ്ടെങ്കിൽ.
അടുപ്പമുണ്ടാക്കിയ വേരുകൾ അടർന്ന് പോകുന്നതിൻ്റെ വേദന.
അപ്പോഴും അത് സ്നേഹമല്ല.
അടുപ്പം ഉണ്ടാക്കിയ ഇഷ്ടമാണത്. അടുപ്പം ഉണ്ടാക്കുന്ന വെറുപ്പും ശത്രുതയും അസൂയയും ഒക്കേപ്പോലെ.
No comments:
Post a Comment