Sunday, April 2, 2023

സൂറ ഇഖ്ലാസ് വായിച്ച് നോക്കൂ...

മതം ഉണ്ടാകുന്നതിന് മുൻപും ശേഷവും, മതമില്ലാത്ത കാലത്തും ലോകത്തും അണ്ഡകടാഹത്തിൽ ആകെയും ഉളള ദൈവം ആണല്ലൊ ദൈവം. അതാണല്ലോ വിഷയം?

ആ ദൈവത്തെ കുറിച്ച് കൃത്യമായ ക്ലിപ്തമായ അറിവ് ഒരു മതവും നൽകിയിട്ടില്ല. 

സ്വർഗ്ഗവും നരകവും പറഞ്ഞ് എന്തോ അതായ ദൈവത്തെ കുറിച്ച് പറഞ്ഞു പേടിപ്പിച്ചത് മാത്രമാണ് മതമായി മാറിയത്. 

അല്ലാതെ ദൈവത്തെ കുറിച്ച് കൃത്യമായും വ്യക്തമായും നിർവ്വചനം നൽകിക്കൊണ്ടല്ല മതം ഉണ്ടായത്.

സൂറ ഇഖ്ലാസ് വായിച്ച് നോക്കൂ... 

അവിടെ ആ സൂറയിൽ ദൈവത്തിന് നിർവചനം ഇല്ലെന്ന് പറയാനാണ് ശ്രമിച്ചത്. 

"ലം യക്കുൻ ലഹു കുഫുവൻ അഹദ്" 

നിർവചിക്കാൻ കോലത്തിൽ സാമ്യമുള്ള, ഉദാഹരണമുള്ള നിൻ്റെ മന ത്തിലും പ്രതലത്തിലും നിന്ന് നോക്കിയാൽ  ഇല്ല ഒന്നുമില്ല എന്നർത്ഥം.  

Comparable ആയ ഒന്നുമല്ല ദൈവം എന്ന് പറഞ്ഞ് അവസാനിപ്പിച്ചു. 

അങ്ങനെ ഒരു നിർവചനത്തെ വരെ ആശ്രയിക്കാത്ത സമദ് ആണ് ദൈവമെന്നും പറഞ്ഞുവെച്ചു. 

പിന്നെ എവിടെ ദൈവത്തിന് മാർക്കറ്റിംഗ് ആവശ്യപ്പെടുന്ന, ദൈവത്തെ ആവശ്യങ്ങൾ ഉള്ളവനായി അവതരിപ്പിച്ച് പേടിപ്പിക്കുന്ന മതത്തിന് പ്രസക്തി.

മതത്തിന് ദൈവം വുമായി ഒരു ബന്ധവും ഇല്ല. 

ദൈവത്തിന് മതവുമായും ഒരു ബന്ധവും ഇല്ല. 

"യസ്അലൂനക്ക അനിർറൂഹ്. ഖുലിർറൂഹ മിൻ അംരി റബ്ബീ" 

"അവർ നിന്നോട് ആത്മാവിനെ കുറിച്ച് (ആ വഴിയിൽ ദൈവത്തെ കുറിച്ച്) ചോദിക്കുന്നു. നീ പറയുക, ആത്മാവ് (അഥവാ ദൈവം) എൻ്റെ റബ്ബിൻ്റെ (ദൈവത്തിൻ്റെ തന്നെ) കാര്യത്തിൽ പെട്ടതാണ്". 

എന്നുവെച്ചാൽ ദൈവത്തെ നിർവചിച്ചു, നിശ്ചയിച്ച് പറയാൻ സാധിക്കില്ല എന്ന് സാരം.

ഒരു ഖു്ദ്സിയായ ഹദീസും ഉണ്ട്. 

"അന ഇന്ത ളന്നി അബ്ദീ " 

"ഞാൻ എൻ്റെ അടിമ എന്നെക്കുറിച്ച് ധരിക്കുന്നത് പോലെ". 

ഓരോരുത്തനും എങ്ങിനെ ഏത് ബിംബത്തിലും കല്ലിലും പ്രകൃതിപ്രതിഭാസങ്ങളിലും കാണുന്നുവോ, എങ്ങിനെ കാണാൻ സാധിക്കുന്നുവോ, എങ്ങിനെ സങ്കൽപ്പിക്കുന്നുവോ, അതുപോലെയൊക്കെത്തന്നെ ദൈവമെന്ന് വ്യക്തമായും സാരം. 

ഒരാൾക്ക് സങ്കൽപ്പിച്ച് ദൈവത്തോളം ഉയരാനും വളരാനും സാധിക്കില്ലെങ്കിൽ ദൈവം അയാളിൽ, അയാളിലേക്ക്, അയാളുടെ ധാരണയിൽ ചുരുങ്ങിവരുമെന്ന് സാരം. 

ദൈവം ഇല്ലെന്നാണ് ഒരാൾക്ക് തോന്നുന്നതെങ്കിൽ, അയാൾക്ക് അങ്ങനെ വരെ ആകാമെന്ന്, അങ്ങനെ വരെ അയാൾക്കത് ശരിയാകാമെന്ന് സാരം. 

നിർബന്ധങ്ങളില്ലെന്ന് സാരം. 

ദൈവത്തിൻ്റെ കാര്യത്തിൽ  നിർബന്ധിക്കുന്ന മതം ഇല്ലെന്നും വേണ്ടെന്നും സാരം.

*****

ഇത്രയും മതഗ്രന്ഥത്തിൽ നിന്ന് തന്നെ ഉദ്ധരിച്ച് പറയുന്നത് വേറൊന്നും കൊണ്ടല്ല.

മതത്തെ, അവരുടെ അളവുകോൽ വെച്ച് തന്നെ അളന്ന്, അവർ പറയുന്ന മതം ഇല്ലാത്തതാണ്, നിലനിൽക്കാത്തതാണ്, അവർ ദൈവത്തെ കുറിച്ച് പറയുന്നത് അവർ പറയുന്നതിന് തന്നെ കടകവിരുദ്ധമാണ് എന്ന് വരുത്തുന്നു എന്ന് മാത്രം. 

ഫലത്തിൽ ഇവിടെ പ്രാമുഖ്യവും സ്വാധീനവും ഉളളത് മതത്തിനാണ്, മതം തെറ്റായി പേടിപ്പിക്കാൻ പറഞ്ഞുകൊടുത്ത ദൈവത്തിനാണ് എന്നതിനാൽ.

അതിനാൽ ഭൂരിപക്ഷമുള്ള മതവിശ്വാസികൾക്ക് എളുപ്പം മനസ്സിലാവാൻ.

******

ഇല്ലാത്തത് ദൈവമല്ല; പിശാചാണ്. 

പിശാചില്ലെങ്കിൽ ഇല്ലാതാവുന്ന മതങ്ങളെയുള്ളൂ. 


പിശാചിനെ പ്രതിസ്ഥാനത്ത് നിർത്തി 

മതങ്ങളുണ്ടാക്കിയ ദൈവവും കല്പനകളും. 


പിശാചില്ലെന്നായാൽ ഇല്ലാതാവുന്ന 

മതവും മതമുണ്ടാക്കിയ ദൈവവും.



No comments: