വിഷയത്തിൽ എവിടെയും ഇല്ലാത്ത പിതാവിനെയും കുടുംബത്തെയും വ്യക്തി ജീവിതത്തെയും താങ്കൾ ഇവിടെ വലിച്ചിടുന്നു. ഒരാവശ്യവും ഇല്ലാതെ.
ഒരൊറ്റ കാരണം, ഈയുള്ളവൻ പറയുന്നതിലെ ശരി താങ്കൾക്ക് സഹിക്കാൻ സാധിക്കുന്നില്ല. താങ്കളുടെ ചങ്കിൽ അത് കൊള്ളുന്നു.
അതുകൊണ്ട് ഛർദിച്ചും വിസർജിച്ചും അന്തരീക്ഷം ദുർഗന്ധപൂർണവും മലീമസവുമാക്കി രക്ഷപ്പെടാം, വിജയിക്കാം എന്ന തരംതാണ കുഞ്ഞുബുദ്ധിയിൽ നിന്ന്.
നിങൾ നിങ്ങളുടെ വിശ്വാസത്തിൻ്റെ തരംതാഴ്ചയും അസഹിഷ്ണുതയും വീണ്ടും വീണ്ടും തെളിച്ച് വരച്ച് കാട്ടിത്തരുന്നു.
മറ്റുള്ള വിശ്വാസികളും ഇതുവരെ ഈയുള്ളവനോട് കാണിച്ചത് പോലെ.
അബൂജഹലുമാർ (അജ്ഞതയുടെ പിതാക്കന്മാർ) എല്ലാ കാലത്തും കാണിച്ചതും കാണിക്കുന്നതും പോലെ.
അവരുടെ യാഥാസ്ഥിതിക വിശ്വാസം നിലനിന്നു കിട്ടാൻ.
നിങ്ങൾക്ക് മുൻപേ ഒരുകുറേ പേർ ഇങ്ങനെ ഇപ്പൊൾ താങ്കൾ നടത്തുന്നത് പോലെ നടത്തിയിരുന്നു.
ഒരു അടിസ്ഥാനവുമില്ലാതെ, വിഷയവുമായി ഒരു പുലബന്ധവുമില്ലാതെ, വ്യക്തിയധിക്ഷേപങ്ങൾ മാത്രം നടത്തിത്തളർന്ന് അവർ ഇപ്പോൾ മാളത്തിൽ ഒളിച്ച് നിൽക്കുകയാണ്.
മാന്യതയുടെ സകല അതിർവരമ്പുകളും വിട്ടുകൊണ്ട്.
സ്വയം നഗ്നരായി ക്കൊണ്ട്.
താങ്കൾ ഇപ്പൊൾ ആയിക്കൊണ്ടിരിക്കുന്നത് പോലെ.
അബൂജഹലുകൾ എല്ലാ കാലത്തും താങ്കളെ പോലെ തന്നെ.
മറ്റുള്ളവരെ അധിക്ഷേപിക്കുന്ന വഴിയിൽ അവർ സ്വയം നഗ്നരാവും.
അവർക്ക് വിഷയം മനസിലാവില്ല.
വിഷയത്തെ കുറിച്ച് ന്യായവും തെളിവും വെച്ച് ഒന്നും സംസാരിക്കാൻ സാധിക്കില്ല.
അതിനാൽ അവർ വേഗം നടത്തുന്നത് വ്യക്തിപരമായ ആരോപണങ്ങളും അധിക്ഷേപങ്ങളും മാത്രം.
വ്യക്തിപരമായ ആരോപണങ്ങളും അധിക്ഷേപങ്ങളും ആയുധമാക്കാം എന്ന പ്രത്യാശയിൽ.
ഛർദിച്ചും വിസർജിച്ചും അന്തരീക്ഷം ദുർഗന്ധപൂർണവും മലീമസവുമാക്കി രക്ഷപ്പെടാം, വിജയിക്കാം എന്ന കുഞ്ഞുബുദ്ധിയിൽ.
താങ്കളുടെ ആദ്യത്തെ കമെൻ്റിൽ ചെറിയ ഒരു spark ഉണ്ടായിരുന്നു.
ചുരുങ്ങിയത് അങ്ങനെയൊരു സ്പാർക്ക് കണ്ടെത്താനെങ്കിലും ഈയുള്ളവൻ ശ്രമിച്ചു.
അതുപോലെ തന്നെ ഈയുള്ളവൻ അത് ആസ്വദിക്കുകയും ചെയ്തു. താങ്കളെ ആ നിലക്ക് കുറച്ച് അനുമോദിക്കുകയും ചെയ്തു.
അപ്പോൾ പൊതുവെ വിഡ്ഢികൾക്ക് സഭവിക്കുന്നത് പോലെ താങ്കൾക്കും സംഭവിച്ചു.
അവസരം മറന്ന്, അവസരം മുതലെടുക്കാൻ കത്തിക്കയറാൻ തുടങ്ങി.
സന്ദർഭവും വിഷയവും ആവശ്യപ്പെടാത്ത കുറേ അബദ്ധങ്ങളും അസംബന്ധങ്ങളും വിളിച്ചുപറഞ്ഞു കൊണ്ട്.
ഇപ്പോൾ നിങൾ വെറുമൊരു സാദാവിശ്വാസിയെ പോലെ തരംതാഴുന്നു.
ഒരു കാരണവും കൂടാതെ വ്യക്തിയധിക്ഷേപത്തിലേക്ക് പോകുന്നു.
എല്ലാ വിശ്വാസികളും ചെയ്യുന്നത് പോലെ താങ്കളും യഥാർത്ഥ വിഷയം കൈകാര്യം ചെയ്യാതെ ഉത്തര മുട്ടിയാൽ കൊഞ്ഞനം എന്ന നിലക്ക് പെരുമാറുന്നു.
താങ്കൾക്ക് തോന്നിയത് പോലെ, എല്ലാ മര്യാദയും പരിധിയും വിട്ട് താങ്കൾ സംസാരിക്കുന്നു.
താങ്കൾ മദ്യപിച്ചോ ലഹരിക്കടിപ്പെട്ടോ സംസാരിക്കുന്നത് പോലെ വ്യക്തിപരമായി മാത്രം പിച്ചും പേയും വിളിച്ചുപറയുന്നു.
താങ്കൾക്ക് ഈയുള്ളവൻ തന്ന മാന്യതയും താങ്കളുടെ തന്നെ പ്രായത്തിൻ്റെ പക്വതയും കാണിക്കാത്ത ആളായി താങ്കൾ എന്തോ പറയുന്നു...
എന്നാൽ പോസ്റ്റ് കൈകാര്യം ചെയ്ത വിഷയത്തിലോ ഇതുവരെ ഈയുള്ളവൻ പോസ്റ്റ് ചെയ്തുകൊണ്ടിരുന്ന വിഷയത്തിലോ താങ്കൾക്ക് യുക്തിഭദ്രമായി ഒന്നും പറയാൻ സാധിക്കാതെ.
******
അറിയണം. എല്ലാവർക്കും പിതാവും കുടുംബവും ഉണ്ട്, ഉണ്ടായിരുന്നു.
ബുദ്ധനും മുഹമ്മദിനും യേശുവിനും സോക്രട്ടീസിനും ശങ്കരനും മാർക്സിനും നാരായണഗുരുവിനും ഐൻസ്റ്റീനും ഒക്കെ കുടുംബവും പിതാവും മാതാവും ഒക്കെ ഉണ്ടായിരുന്നു.
പക്ഷേ, അതുകൊണ്ട് മാത്രം കുടുംബത്തിൻ്റെയും മാതാപിതാക്കളുടെയും നിഴലിനെ വിശ്വാസമായി കൊണ്ടിനടക്കേണ്ടത് ഒരു ബാധ്യതയായി അവരാരും കണ്ടില്ല.
അങ്ങനെയായിരുന്നുവെങ്കിൽ ബുദ്ധനും ക്രിസ്തുവും മുഹമ്മദും സോക്രട്ടീസും ശങ്കരനും നാരായണഗുരുവും മാർക്സും ഐൻസ്റ്റീനും ഒന്നും ഉണ്ടാവുമായിരുന്നില്ല.
No comments:
Post a Comment