Wednesday, April 19, 2023

ദൈവം തന്നെയാണ് ഭക്ഷണവും വെള്ളവും വായുവും തരുന്നത് എന്ന് തന്നെ വെക്കുക.

നിങൾ 

നിങ്ങളുടെ കുട്ടികൾക്ക് വേണ്ടി 

ചെയ്യുന്നത് വെച്ച് ചിന്തിക്കുക.


നിങൾ 

നിങ്ങളുടെ കുട്ടികൾക്ക് വേണ്ടി 

ചെയ്യുന്നതൊന്നും ഔദാര്യം പോലെയല്ല.

ബാധ്യത പോലെയാണ്.

അങ്ങേയറ്റം ശുഷ്കാന്തിയോടെയാണ്.


യഥാർഥത്തിൽ 

നിങ്ങളുടെ കുട്ടികൾ,

അവർ എങ്ങിനെയായിരിക്കണം 

എന്നത് തൊട്ട്,

വെള്ളവും വായുവും ഭക്ഷണവും 

ആവശ്യമാകും വിധം 

പരിമിതികൾ ഉളളവരായിരിക്കണം 

എന്നത് പോലും 

നിങ്ങളുടെ തെരഞ്ഞെടുപ്പല്ല.


എല്ലാം 

നിങ്ങളുടെ തെരഞ്ഞെടുപ്പല്ലാതെ

നിങ്ങൾക്കുണ്ടായ 

നിങ്ങളുടെ തന്നെ

പരിമിതികളുടെ തുടർച്ച മാത്രം.


എന്നിട്ടും,

നിങ്ങൾക്ക് യഥാർഥത്തിൽ

ഒരുത്തരവാദിത്തവും

ഇല്ലാതിരുന്നിട്ടും

നിങൾ നിങ്ങളുടെ കുട്ടികളുടെ 

കാര്യത്തിൽ എത്രമാത്രം

അസ്വസ്ഥരാണ്, 

ആകുലചിത്തരാണ്,

ശ്രദ്ധാലുക്കളാണ്? 


നിങ്ങളവർക്ക്

എല്ലാം ചെയ്തുകൊടുക്കുന്നത് 

ഔദാര്യം പോലെയല്ല;

നിങ്ങളുടെ ബാധ്യത പോലെയാണ്.

അങ്ങേയറ്റം ശുഷ്കാന്തിയോടെയാണ്.


*****


ഇനിയും ചിന്തിക്കുക.


ഭക്ഷണവും വെള്ളവും വായുവും 

ദൈവം  തന്നെയാണ് 

നിനക്ക് തരുന്നത് 

എന്ന് തന്നെ വെക്കുക. 


ശരിയാണ്. 

നീയല്ല ഒന്നും നിശ്ചയിച്ചത്:

വിത്ത് മുളക്കുന്നതും 

സൂര്യനുദിക്കുന്നതും 

മഴ പെയ്യുന്നതും 

രക്തമോടുന്നതും

ഹൃദയമിടിക്കുന്നതും 

അങ്ങനെതന്നെയാവണമെന്ന് 

നീയല്ല നിശ്ചയിച്ചത്.


നിൻ്റെ അങ്ങനെയുള്ള വിശ്വാസം,

എല്ലാം ദൈവം ഔദാര്യമായി

തരുന്നുവെന്ന വിശ്വാസം, 

ശരിയാണെന്ന് തന്നെ വെക്കുക.



എങ്കിൽ, ഒന്ന് ചോദിക്കട്ടെ.


നിനക്ക്

ഭക്ഷണവും വെള്ളവും വായുവും തരുന്നതെങ്ങിനെ 

ദൈവത്തിൻ്റെ ഔദാര്യവും 

അനുഗ്രഹവുമാവും?


നീയായി സ്വയം ഉണ്ടായതും

നീയായി നിനക്ക്

അത്തരം ആവശ്യങ്ങൾ

ഉണ്ടാക്കിയതുമല്ലല്ലോ?


വേണ്ടവിധം എല്ലാവർക്കും 

ഭക്ഷണവും വെള്ളവും വായുവും

നൽകാതിരിക്കുന്നതല്ലേ 

ദൈവം ചെയ്യുന്ന തെറ്റാവുക?


വെള്ളവും വായുവും ഭക്ഷണവും 

ആവശ്യമുള്ള കോലത്തിൽ,

പരിമിതികൾ ഉള്ളവനായി 

നിന്നെ ആക്കിയത്, 

അഥവാ ഉണ്ടാക്കിയത് 

നീ തന്നെയല്ലല്ലോ?


നീയാണെങ്കിൽ 

ദൈവത്തിൽ നിന്നും മാറിനിൽക്കുന്ന, 

ദൈവം ഉണ്ടാക്കാതെ 

വേറെ തന്നെയുണ്ടായ 

വേറൊരു entityയോ 

വേറൊരു സംഗതിയോ 

ഒന്നുമല്ലല്ലോ?


വെള്ളവും വായുവും ഭക്ഷണവും 

ആവശ്യമുള്ള കോലത്തിൽ 

നിന്നെ ആക്കിയത്, 

അഥവാ നിന്നെ ഉണ്ടാക്കിയത് 

നീ വിശ്വസിക്കുന്ന കോലത്തിലുള്ള 

നിൻ്റെ ദൈവം തന്നെ.


എങ്കിൽ 

ആ ദൈവം തന്നെ നിനക്ക് 

നിർബന്ധമായും ആവശ്യമാക്കിയ 

സംഗതികൾ കൃത്യമായി 

തരേണ്ടതല്ലേ?


അങ്ങനെ ദൈവം തന്നെ 

നിനക്ക് പരിമിതികൾ ഉണ്ടാക്കി

നിർബന്ധമാക്കിയ 

ഭക്ഷണവും വെള്ളവും വായുവും 

കൃത്യമായി തരുന്നത് 

ഔദാര്യം എന്നതിനപ്പുറം

ദൈവത്തിൻ്റെ തന്നെ 

ബാധ്യതയായിരിക്കേണ്ടതല്ലേ?


പിന്നെങ്ങിനെ 

അവ തരുന്നത് 

ദൈവത്തിൻ്റെ അനുഗ്രഹമാവും, 

ഔദാര്യമാവും?


എല്ലാവർക്കും അവ 

കൃത്യമായി നൽകാതിരിക്കുന്നതല്ലേ 

ദൈവം ചെയ്യുന്ന തെറ്റയവുക? 


ലോകത്തെ 

പലയിടത്തും പലർക്കും 

കൃത്യമായി ഇതൊന്നും നൽകിയിട്ടില്ല 

എന്നത് തെറ്റാണ് 

എന്നതല്ലേ ശരിയായ വസ്തുത?

No comments: