എന്തെല്ലാമായാലും,
എത്രയെല്ലാം ശ്രമിച്ചിട്ടും,
എത്ര കാലമായിട്ടും
ജീവിതം എന്താണെന്ന്
ആർക്കുമൊരിക്കലും
കൃത്യമായും ക്ലിപ്തമായും
പറയാൻ കഴിഞ്ഞിട്ടില്ല.
ജീവിതം എന്താണെന്ന്
ബോധ്യപ്പെടുത്തും വിധം,
അനുഭവം പോലെ,
അനുഭവിപ്പിക്കും പോലെ
അറിയാനും പറയാൻ
ആർക്കും കഴിഞ്ഞിട്ടില്ല.
എന്തുകൊണ്ട്
ആർക്കും കഴിഞ്ഞില്ല?
എല്ലാവരും
അവരവരുടെ മാനത്തിൽ
കുടുങ്ങിയത് കാരണം
കഴിഞ്ഞില്ല.
എല്ലാവരും
അവരവരുടെ മാനത്തിൽ
കുടുങ്ങിയത് കാരണം
ആർക്കും അറിയാനും പറയാനും
കഴിഞ്ഞില്ല.
മാനത്തിനപ്പുറം പോയി
സ്വന്തം ജീവിതത്തെ
നോക്കിക്കാണാനും
അറിയാനും പറയാനും
ആർക്കും കഴിഞ്ഞില്ല.
എല്ലാവരും
കെണിഞ്ഞ് തന്നെ.
ആ കെണിയെ
വിധിയെന്ന് വിളിച്ചാലും
യാദൃശ്ചികമെന്ന് വിളിച്ചാലും
സംഗതിയൊന്ന്.
കെണിഞ്ഞ് തന്നെ.
മാനത്തിനുള്ളിലെ
സാധ്യതകളിൽ മാത്രം തന്നെ.
സാധ്യതകൾ വെച്ച് മാത്രം തന്നെ.
No comments:
Post a Comment