Thursday, December 28, 2023

ഈയുള്ളവൻ അല്പജ്ഞൻ പോലുമല്ല. ഒന്നും അറിയാത്തവൻ.

അല്പജ്ഞൻ.

ഒരാൾ ഈയുള്ളവനെ കുറിച്ച് പറഞ്ഞത്.

നല്ല പറച്ചിൽ.

ഈയുള്ളവൻ അല്പജ്ഞൻ പോലുമല്ല. 

ഒന്നും അറിയാത്തവൻ.

ഒന്നും അറിയില്ല എന്നതാണ് ഈയുള്ളവൻ്റെ അറിവ്.

ഒന്നിനും കഴിയില്ല എന്നതാണ് ഈയുള്ളവൻ്റെ കഴിവ്.

അശക്തിയും ദൗർബല്യവുമാണ് ഈയുള്ളവൻ്റെ ശക്തിയും ബലവും.

അല്പജ്ഞൻ എന്ന് വളരെയെളുപ്പം മനസ്സിലാക്കി ഈയുള്ളവനെ അല്പജ്ഞൻ എന്ന് വിളിച്ച താങ്കൾ എന്തെന്നും എന്തല്ലെന്നും മനസ്സിലാക്കിത്തരുന്ന നല്ല പറച്ചിൽ.

പൂർണജ്ഞൻ ആയ ഒരാളെ എവിടെയെങ്കിലും, ചരിത്രത്തിൽ എപ്പോഴായെങ്കിലും താങ്കൾക്ക് കാണിച്ചുതരാൻ സാധിക്കുമോ?

അറിവിൽ പൂർണത ആർക്കുമില്ല.

ആപേക്ഷിക ലോകത്ത് മാറിമാറി വളർന്ന് വളർന്നാണ് നാം ഇപ്പോഴുള്ള അവസ്ഥയിലുള്ള അറിവിൽ എത്തിയത്.

അല്ലെങ്കിൽ നിങൾ ഇപ്പോൾ അനുഭവിക്കുന്ന ഇൻ്റർനെറ്റ്, കറൻ്റ്, വാഹനങ്ങൾ, റോഡുകൾ മരുന്നുകൾ മുതൽ എല്ലാ സൗകര്യങ്ങളും അതിനുള്ള അറിവും പഴയകാലം മുതൽ, പ്രവാചകൻമാരുടെ കാലം മുതൽ, ലോകത്ത് ഉണ്ടാകുമായിരുന്നു.

അറിവിനെ ഏതോ കാലത്തിൽ ഒതുക്കിയതും അവസാനിപ്പിച്ചതുമാണ് മുസ്‌ലിംസമൂഹത്തിന് പ്രത്യേകിച്ചും മതവിശ്വാസി സമൂഹങ്ങൾക്ക് പൊതുവേയും പറ്റിയ വലിയ തെറ്റ്.

താങ്കൾ ഇപ്പോൾ കാണിക്കുന്ന അസഹിഷ്ണുതയിലേക്കും തീവ്രതയിലേക്കും വരെ വലിച്ചിഴച്ച തെറ്റ് അറിവിനെ ഏതോ കാലത്തിൽ ഒതുക്കിയതും അവസാനിപ്പിച്ചതും തന്നെ. 

ഒരു സമൂഹത്തിൻ്റെ ബോധതലത്തെ നിശ്ചലതടാകം പോലെയും അടഞ്ഞമുറി പോലെയും പഴയത് മാത്രം പേറി കൊട്ടിയടഞ്ഞ് ദുർഗന്ധം വമിപ്പിക്കുന്നതാക്കിയത് അതാണ്.

"വമാ ഊത്തീത്തും മിനൽ ഇൽമി ഇല്ലാ ഖലീലാ" (ഖുർആൻ)

(അറിവിൽ നിന്ന് കുറച്ചല്ലാതെ നിങ്ങൾക്ക് നാൽകപെട്ടിട്ടില്ല (ഖുർആൻ)

ആ അല്പത്തിൽ നിന്നുള്ള നൂറായിരം ശാഖകളിൽ നിന്നുള്ള അല്പം പോലും ഈയുള്ളവനറിയില്ല. 

എന്നിരിക്കെ താങ്കൾ ഈയുള്ളവനെ മാത്രം അല്പജ്ഞൻ എന്ന് വിളിച്ചതും താങ്കൾക്കും താങ്കൾ കരുതുന്ന പലർക്കും പൂർണജ്ഞാനം ഉണ്ടെന്നും ആർക്കെങ്കിലും അങ്ങനെ പൂർണജ്ഞാനം ഉണ്ടാകുമെന് കരുതിയതും എന്തടിസ്ഥാനത്തിലാണെന്ന് മനസ്സിലാവുന്നില്ല.

"ലൗ കാനൽ ബഹ്റു മിദാദൻ ലി കലിമാത്തി റബ്ബിഹി ലനഫിദൽ ബഹ്റു ഖബ്ല അൻ തൻഫദ കലിമാത്തിഹി...."

(ദൈവവചനങ്ങൾക്കുള്ള (അറിവിനുള്ള) മഷിയായി സമുദ്രമായിരുന്നാൽ ആ അറിവ് (വചനങ്ങൾ) തീരുന്നതിന് മുൻപ് സമുദ്രങ്ങൾ തീർന്നുപോയേനെ (അൽ കഹ്‌ഫ്: ഖുർആൻ).

അറിവില്ലാത്ത പ്രവാചകനെ തന്നെയും, അദ്ദേഹം പലപ്പോഴായി തൻ്റെ അറിവില്ലായ്മ കൊണ്ട് അബദ്ധങ്ങൾ ചെയ്തപ്പോൾ ഖുർആൻ എത്രപ്രാവശ്യം തിരുത്തി എന്നറിയാമോ?

"അബസ വ തവല്ലാ" തുടങ്ങുന്നത് തന്നെ പ്രവാചകൻ്റെ അബദ്ധവും അറിവില്ലായ്മയും വെറും വെറുതെ തിരുത്തുക മാത്രല്ല, ശകാരിച്ചു കൊണ്ടാണ്.

ഗുഹാവാസികളുടെ കഥ നാളെ പറഞ്ഞു തരാം എന്ന് പ്രവാചകൻ മക്കാക്കാർക്ക് വാക്ക് കൊടുത്തപ്പോൾ ഖുർആൻ വീണ്ടും അദ്ദേഹത്തെ തിരുത്തി.

പ്രവാചകന് അത് സാധിക്കുകയില്ല, അതുകൊണ്ട് തന്നെ ഇൻശാ അല്ലാഹ് (ദൈവത്തിൻ്റെ വേണ്ടുക ഉണ്ടെങ്കിൽ) എന്ന് ചേർത്തുപിടിച്ച് നാളെ പറയാം എന്ന് പറയണം എന്ന് പറഞ്ഞ് പ്രവാചകനെ തിരുത്തി. 

(ലാ തഖൂലന്ന ലിഷൈഇൻ ഇന്നീ ഫാഇലുൻ ദാലിക ഗദാ, ഇല്ലാ അൻ യശാഅല്ലാഹ്.)

ഇവിടെ നിന്നാണ് , ഇങ്ങനെയാണ് ഇൻശാ അല്ലാഹ് പറച്ചിൽ ഏറക്കുറെ നിർബന്ധമാകും വിധം പ്രാബല്യത്തിൽ വന്നത് എന്നതും താങ്കൾ മനസ്സിലാക്കിയാൽ നല്ലത്.

നിങ്ങളുടെ വിശ്വാസവും ഗ്രന്ഥവും പറയുന്നത് എന്തെന്ന് അറിഞ്ഞും മനസ്സിലാക്കിയുമെങ്കിലും മറ്റുള്ളവരെ വ്യക്തിപരമായി ആക്ഷേപപിക്കുക. വിഷയം പറയുക മാത്രമല്ലാതെ ആരെയും ആക്ഷേപപിക്കുകയും അധിക്ഷേപിക്കുകയും ശരിയല്ലെങ്കിലും 

എപ്പോഴും വിഷയം മാത്രം സ്പർശിക്കുകയാണ് വേണ്ടത്.

വ്യക്തിപരമായി ആക്ഷേപിക്കുന്നതും വിമർശിക്കുന്നതും വിഷയം പറയാൻ കരുത്തില്ലാതെ പരാജയപ്പെടുമ്പോഴാണെന്ന് മനസ്സിലാക്കിയാൽ നന്ന് .

മതം പറയുന്നത് പോലുള്ള ദൈവമില്ല.

ദൈവകാര്യങ്ങളിൽ ഒന്നുമറിയാത്ത മഹാഭൂരിപക്ഷം ജനങ്ങൾ.

ദൈവവിശ്വാസകാര്യങ്ങളിൽ ജനിച്ചത് കൊണ്ട് വീണുകിട്ടിയത് എന്തോ എങ്ങിനെയോ. 

അതങ്ങനെ തന്നെ കൊണ്ടുനടക്കുന്നു ജീവിക്കുന്നു. 

അതിൽ ചിലതും പലതും തെറ്റെന്നും ആ തെറ്റ് ചെയ്യുമ്പോൾ അത് ദൈവം വെറുക്കുന്ന ഏറ്റവും വലിയ പാപം എന്നും പറയുന്നിടത്ത് തുടങ്ങുന്നു തീവ്രതയുടെയും അസഹിഷ്ണുതയുടെയും നാരായവേര്. 

ആർക്കും യഥാർഥത്തിൽ ഒന്നും അറിയുന്നില്ല. 

എന്നറിയുന്ന ദൈവം താൻ ആരാധിക്കപ്പെടുന്ന, ആരാധിക്കപ്പെടാത്ത കാര്യത്തിൽ വെറുക്കും, കോപിക്കും ശിക്ഷിക്കും എന്ന് പറയുന്നിടത്തും കരുതുന്നിടത്തുമാണ് ദൈവത്തെ ചുരുക്കലും അൽപനാക്കലും പിശാചാക്കലും നടക്കുന്നത്.

*******

മതം പറയുന്നത് പോലുള്ള ദൈവമില്ല. മതം പറയുന്നത് പോലെയല്ല ഉണ്ടെങ്കിൽ ഉള്ള ദൈവം. ദൈവത്തിന് മതമില്ല. ഉണ്ടെങ്കിൽ ഉള്ള ദൈവത്തെ മതം ചുരുക്കുന്നു. ചുരുങ്ങിയ ദൈവം പിശാചാകുന്നു, പിശാചായ ദൈവം വിഭജനവും വെറുപ്പുമുണ്ടാക്കുന്നു.

Wednesday, December 27, 2023

അടിയന്തരാവസ്ഥ ഇന്ദിരയെ വലിയ ഹീറോയും പ്രതീകവുമാക്കി

അടിയന്തരാവസ്ഥയെ നാം വല്ലാതെ ജവവിരുദ്ധ നാളുകളായി ഭീകരവൽക്കരിച്ച് കാണിക്കുന്നു. 

യഥാർഥത്തിൽ നമ്മൾ അവതരിപ്പിക്കും പോലെ ജനവിരുദ്ധമായിരുന്നില്ല അടിയന്തരാവസ്ഥ എന്നതാണ് അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. 

അടിയന്തരാവസ്ഥക്ക് ശേഷം നടന്ന ആ തെരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യ കാണിച്ച മനസ്സ് പൂർണമായും ഇന്ദിരാഗാന്ധിക്കും കോൺഗ്രസ്സിനും അനുകൂലമായിരുന്നു.

അടിയന്തരാവസ്ഥയോട് കൂടി ഇന്ദിരാഗാന്ധി ജനമനസ്സിൽ വലിയ ഹീറോയും പ്രതീകവും ആവുകയാണുണ്ടാത് എന്ന് സൂചിപ്പിക്കുന്നതായിരുന്നു ആ തെരഞ്ഞെടുപ്പ് ഫലം. 

ദക്ഷിണേന്ത്യ പൂർണമായും ഇന്ദിരക്ക് പിന്നിൽ ശക്തമായി നിന്നതിന് കാരണമതാണ്. 

എങ്കിൽ ഉത്തരേന്ത്യയോ എന്ന ചോദ്യമുണ്ടാവും. 

കാര്യങ്ങൾ മനസ്സിലാക്കി, വിവേചനാധികാരം ഉപയോഗിച്ച് തീരുമാനമെടുക്കുന്ന ജനങ്ങൾ ഉത്തരേന്ത്യയിൽ അന്നും ഇന്നും ഇല്ലാത്തത് കൊണ്ട് ആ ചോദ്യം ഉത്തരം അർഹിക്കുന്നില്ല. 

ഉത്തരേന്ത്യ ഇന്നും ജനാധിപത്യത്തിന് പാകമാകുന്നത്ര വളർന്നിട്ടില്ല എന്നത് ഒരു ഇന്ത്യൻ യാഥാർത്ഥ്യവും വസ്തുതയും ആണ്. 

ഇന്ത്യൻ രാഷ്ട്രീയ പാർട്ടികൾ സൗകര്യപൂർവ്വം ചൂഷണം ചെയ്യുന്ന ഉത്തരേന്ത്യൻ ജനതയൂടെ ഈ പരിതാപകരമായ ജനാധിപത്യത്തിന് തീരെ പാകമാകാത്ത അവസ്ഥക്കെതിരെ നാം കണ്ണടച്ചുകൂടാ. ജാതിയും മതവും വെറുപ്പും വിവരക്കേടും മാത്രം കൈമുതലായ ഉത്തരേന്ത്യ. 

ഇന്ത്യയുടെ മാറ്റ് ഭാഗങ്ങളിൽ ജാതിയും മതവും ഉണ്ടാവാം. പക്ഷേ ഉത്തരേന്ത്യയിൽ അത് വേറെ തന്നെ താഴ്ന്ന നിലവാരത്തിലാണ്. ഏറെ എളുപ്പം പൊട്ടുന്ന മാലപ്പടക്കം പോലെ.

അമ്പത് വർഷങ്ങൾക്ക് മുൻപുള്ള ദക്ഷിണേന്ത്യയൂടെ ബോധനിലവാരത്തിൻ്റെ നാലയല്പക്കത്തേക്ക് ഇന്നും ഉത്തരേന്ത്യ വളർന്നിട്ടില്ല, വളർന്നെത്തിയിട്ടില്ല.

അടിയന്തരാവസ്ഥക്ക് ശേഷം 1977ൽ നടന്ന ലോക്സഭാ തെരഞ്ഞെുപ്പിൽ കോൺഗ്രസ് ദക്ഷിണേന്ത്യ തൂത്തുവാരി. 

കർണാടക 26/28, 

തമിൾനാട് 34/39, 

ആന്ധ്രാപ്രദേശ് 41/42, 

കേരളം 20/20. 

അടിയന്തരാവസ്ഥ നാം വെറുതെ അവതരിപ്പിക്കും പോലെ തീർത്തും ജനവിരുദ്ധമായിരുന്നില്ലെന്ന് സാരം. 

ജനങ്ങൾ വോട്ട് ചെയ്യാത്ത ഉത്തരേന്ത്യൻ തെരഞ്ഞെടുപ്പ് ഫലം ഭൂജന്മികളും ഗുണ്ടകളും തീരുമാനിച്ചത് ജനവികാരമായും, അടിയന്തരാവസ്ഥാവിരുദ്ധമായും ഇന്ദിരാവിരുദ്ധമായും കണ്ടുകൂട.


Monday, December 25, 2023

മതപാഠങ്ങൾ രണ്ടിടങ്ങളിൽ രണ്ടുതരം.

മതപാഠങ്ങൾ രണ്ടുതരം, രണ്ടിടങ്ങളിൽ. 

പള്ളിക്കുള്ളിലും മദ്രസകളിലും രഹസ്യക്ലാസ്സുകളിലും ഒന്ന്. 

പുറത്ത് പൊതുമധ്യത്തിൽ വേറൊന്ന്. 

ശുദ്ധകാപട്യം. 

തീവ്രതയും അസഹിഷ്ണുതയും ഒളിച്ചുപഠിപ്പിക്കലും ഒളിച്ചുകടത്തലും തന്നെ. 

ചാക്കിലെ പൂച്ചയെ പുറത്ത് കാണിക്കാത്ത അപകടം. 

വിശ്വാസവും പാഠവും നല്ലതാണെങ്കിൽ എല്ലായിടത്തും ഒരുപോലെ പറയാനാവുന്നതായിരിക്കണം.

********

എൻ്റെ മതം നിൻ്റെ മതം എന്നതൊക്കെ ഉണ്ടോ? 

എൻ്റെ മതം ഏതെന്നത് എൻ്റെ പേര് കണ്ടാണോ നിശ്ചയിക്കുന്നത്?

അങ്ങനെ വെറും പേര് കൊണ്ട് ഒരാൾക്ക് ഒരു മതം ഉണ്ടാവുമോ?

എല്ലാ മതങ്ങളും എല്ലാവരുടെതുമല്ലേ?

എല്ലാ മതങ്ങളും എല്ലാവരെയും ആകർഷിക്കാനും ഉൾക്കൊള്ളാനും ഉദ്ദേശിച്ച് തന്നെയല്ലേ?

ഒരോരാളുടെയും ഭാഷാ സംസ്കാര ശുദ്ധി എല്ലാവരെയും പിന്നെ ഓരോരുത്തരെയും ശുദ്ധി വരുത്തട്ടെ...

Sunday, December 24, 2023

നമ്മൾ നല്ലതെന്ന് കണക്കാക്കുന്നത് തന്നെയാണ് നല്ലതെന്നർത്ഥമില്ല.

ഒരു പള്ളീലച്ഛനും സന്യാസിയും തന്ത്രിയും മുസ്ലിയാരും പ്രത്യേകിച്ച് ആരെക്കാളും വലിയ പുണ്യവാൻമാരല്ല.

എല്ലാം നന്നാവട്ടെ.

എല്ലാവരും നന്നാവട്ടെ.

നമ്മൾ നല്ലതെന്ന് കണക്കാക്കുന്നത് തന്നെയാണ് നല്ലത് എന്ന അർത്ഥമില്ല, അങ്ങനെ കരുതരുത്..

കുട്ടികൾ അവർക്ക് വേണ്ടി നല്ലതെന്ന് കരുതുന്ന എത്ര കാര്യങ്ങൾ പലപ്പോഴും മാതാപിതാക്കൾ കുട്ടികൾക്ക് വേണ്ടി നല്ലതല്ലെന്ന് വിചാരിക്കറുണ്ട്?

അങ്ങനെ കുട്ടികൾ അവർക്ക് വേണ്ടി നല്ലതെന്ന് കരുതുന്നത് പലപ്പോഴും മാതാപിതാക്കൾ നൽകാറുമില്ല.

നല്ലത് ഉദ്ദേശിച്ച് തെറ്റ് പറഞ്ഞാലും പറഞ്ഞവനെ സംബന്ധിച്ചേടത്തോളം ശരിയാണ്. 

അയാളുടെ ഉദ്ദേശം കൊണ്ട് അയാൾ കുറ്റക്കാരനല്ല 

പക്ഷേ, ആ ശരി എല്ലാവർക്കും ശരിയായിക്കൊള്ളണമെന്നില്ലെന്ന് അയാൾ മനസ്സിലാക്കിയാൽ നല്ലത്.

മണ്ണിൽ മാവ് കാണുന്ന ശരിയല്ല തെങ്ങ് കാണുന്നത്.

ചെയ്യുന്നു എന്നത് കൊണ്ട് മാത്രം ചെയ്തിയാവില്ല. ചെയ്യാതിരുന്നതിനേക്കാൾ അപകടം ചില ചെയ്തികൾ ഉണ്ടാക്കും.

ശരിയായ അറിവോട് കൂടാതെ ചെയ്യുന്നതും പറയുന്നതും അപകടം തന്നെ ഉണ്ടാക്കിയേക്കും.

നല്ല ഉദ്ദേശം അപകടം വരാതിരിക്കാനുള്ള ന്യായമല്ല. 

അപകടം വരാതിരിക്കാൻ അറിവോട് കൂടിയുള്ള ചെയ്തി തന്നെ വേണം. 

നല്ല ഉദ്ദേശം ഉണ്ടെന്നത് കൊണ്ട് അറിയാത്ത പണിയെടുക്കാൻ നിന്നാൽ ഏതൊരുവനും അപകടം ഉണ്ടാക്കും. നീന്താൻ അറിയാത്തവന് മുങ്ങുന്നവനെ രക്ഷിക്കാൻ സാധിക്കില്ല. 

അവൻ്റെ ശ്രമം അവനെയും മുങ്ങുന്നവനെയും ഒരുപോലെ കൊല്ലും 

ഓപ്പറേഷൻ ചെയ്യുന്ന ഡോക്ടർ അതറിയുന്ന ഡോക്ടർ തന്നെയാവണം. 

നല്ല ഉദ്ദേശം വെച്ച് തന്നെ അറിയാത്തവൻ അപകടം വിളിച്ചുവരുത്തും.

സ്വന്തം അമ്മയേക്കാൾ, അച്ഛനെക്കാൾ വലിയ പള്ളീലച്ഛനും സന്യാസിയും തന്ത്രിയും മുസ്ലിയാരും ഇല്ല..

കേൾക്കുന്ന ദൈവം എല്ലാവരെയും ഒരുപോലെ കേൾക്കും. ജാതി-മത വ്യത്യാസമില്ലാതെ. സമയ-സ്ഥാന വ്യത്യാസമില്ലാതെ.

ഏറക്കുറെ എല്ലാവരും അറിയാതെ തന്നെ വിശ്വസിക്കുന്നു. 

വിശ്വാസമെന്നതും നിഷേധമെന്നതും അറിവില്ലായ്മ കൊണ്ടാണ്, നിസ്സഹായത കൊണ്ടാണ്. അറിവെന്ന് ധരിക്കുന്ന അറിവില്ലായ്മ കൊണ്ട്.

അറിയുമെങ്കിൽ അറിവാണ്, അറിയുന്നു എന്ന് തന്നെയാണ് പറയുക. വിശ്വസിക്കുന്നു എന്നല്ല.

ജനിച്ചത് കൊണ്ട്, സാഹചര്യവശാൽ വീണുകിട്ടിയത് തന്നെ കൊണ്ടുനടക്കുന്നു എന്ന് നിങ്ങളെ അറിയുന്ന ആ ദൈവം മനസ്സിലാക്കാതിരിക്കില്ല. 

ഏറക്കുറെ ദൈവകാര്യത്തിൽ, ആത്യന്തികസത്യവുമായി ബന്ധപ്പെട്ട കാര്യത്തിൽ, അറിവുകേടാണ് എല്ലാവരുടെയും അറിവ്. അത് ആ ദൈവവും മനസ്സിലാക്കാതിരക്കില്ല 

നമ്മൾ ഓരോരുത്തരും ഒരുപോലെ വലിയ പള്ളീലച്ഛനും സന്യാസിയും തന്ത്രിയും മുസ്ലിയാരും തന്നെ...

ഒരു പള്ളീലച്ഛനും സന്യാസിയും തന്ത്രിയും മുസ്ലിയാരും പ്രത്യേകിച്ച് ആരെക്കാളും വലിയ പുണ്യവാൻമാരല്ല.

Saturday, December 23, 2023

കേരളത്തേക്കാൾ ഉയർന്ന ബോധനിലവാരം ഉത്തരേന്ത്യക്കില്ലേ?

കേരളത്തേക്കാൾ ഉയർന്ന ബോധനിലവാരം ഉത്തരേന്ത്യക്കില്ലേ? 

അതുകൊണ്ടല്ലേ 1977ൽ ഉത്തരേന്ത്യ ഇന്ദിരയെന്ന ഫാസിസ്റ്റ്നെ വോട്ട് ചെയ്ത് പുറത്താക്കിയത്?

കേട്ടാൽ ശരിയല്ലേ ഈ ചോദ്യവും ഈ ചോദ്യം ധ്വനിപ്പിക്കുന്ന ഉത്തരവും എന്ന് ഒരുമാത്ര തോന്നിപ്പോകും. 

എന്നല്ല പലർക്കും എപ്പോഴും ഇപ്പോഴും അങ്ങനെയൊരു തോന്നലും വാദവും ഉണ്ട്.

ഉത്തരേന്ത്യൻ ജനതക്ക് ഫാസിസം ജനാധിപത്യം എന്ന വാക്കുകളും അവയുടെ അർത്ഥവും മനസ്സിലാക്കാനുള്ള നിലവാരവും വകതിരിവും അന്നും ഇന്നും ഇല്ല.

ഏകദേശം അമ്പത് വർഷങ്ങൾക്ക് മുൻപ്, അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഘട്ടത്തിലുള്ള ഉത്തരേന്ത്യൻ ജനതക്ക് തീരെ ഇല്ലായിരുന്നു.

ഇന്നത്തെ ഉത്തരേന്ത്യൻ ജനതയുടെ ബോധനിലവാരം വെച്ച് തന്നെ അളന്നും തുലനം ചെയ്തും ഇത് മനസ്സിലാക്കാവുന്നതാണ്. 

എങ്കിൽ അടിയന്തരാവസ്ഥക്ക് ശേഷം ഇന്ദിരയെ പുറത്താക്കാൻ വോട്ട് തിരിച്ചുകുത്തിയത് ഇതേ ഉത്തരേന്ത്യൻ ജനതയല്ലേ എന്ന ചോദ്യം നമ്മെ ഞെട്ടിക്കും.

ഈ മേൽചോദ്യത്തിന് ഉത്തരം പറയേണ്ടത് അതേ, ആണ് എന്നല്ല.

പകരം ഉത്തരം പറയേണ്ടത് അല്ല എന്ന് തന്നെയാണ്.

തീർച്ചയായും അല്ല എന്ന്.

അഥവാ ഉത്തരേന്ത്യ ഇന്ദിരക്കെതിരെ വോട്ട് തിരിച്ചുകുത്തിയില്ല എന്നത് തന്നെയാണ്.

അതിനുമാത്രം, അങ്ങനെ വോട്ട് തിരിച്ചുകുത്താൻ മാത്രം സ്വാതന്ത്ര്യവും ബോധവും ബോധനിലവാരവും ഉത്തരേന്ത്യൻ ജനങ്ങൾക്ക് അന്നും ഇന്നുമില്ല. 

ഇന്ത്യൻ രാഷ്ട്രീയ നേതൃത്വത്തിൻ്റെ ധൈര്യവും അത്തരത്തിലുള്ള ഒന്നും മനസ്സിലാവാത്ത, ബോധവും ബോധനിലവാരവും ഇല്ലാത്ത ഉത്തരേന്ത്യൻ ജനതയാണ്. 

ജനാധിപത്യത്തിന് ഒട്ടും പാകമാകാത്ത ഉത്തരേന്ത്യൻ ജനത. കുൽസിത രാഷ്ട്രീയ നേതൃത്വത്തിന് കുരങ്ങ് കളിപ്പിക്കാൻ പറ്റിയ ജനത.  ഉത്തരേന്ത്യൻ ജനത.

ഇന്ന് കാണുന്ന ഉത്തരേന്ത്യൻ ജനതയെ കണ്ടിട്ട് ആർക്കെങ്കിലും തോന്നുന്നുണ്ടോ ഏകദേശം അമ്പത് വർഷങ്ങൾ മുൻപുള്ള ഉത്തരേന്ത്യൻ ജനത ബോധപൂർവ്വം നടത്തിയ പരിപാടിയായിരുന്നു ഇന്ദിരാഗാന്ധിയെ, ഫാസിസ്റ്റ് എന്ന് മനസ്സിലാക്കി അടിയന്തരാവസ്ഥക്ക് ശേഷം പുറത്താക്കുംവിധം വോട്ട് ചെയ്തതെന്ന്.

അടിയന്തരാവസ്ഥയിൽ കാര്യമായും ബുദ്ധിമുട്ടിയത് സാധാരണ ജനങ്ങൾ ആയിരുന്നില്ല. 

സാധാരണ ജനങ്ങൾക്ക് അടിയന്തരാവസ്ഥയിൽ ഏറെ ഗുണങ്ങളും സുരക്ഷയും സംരക്ഷണവും ആയിരുന്നു കിട്ടിയത്. 

അളവും തൂക്കവും വരെ ആദ്യമായി കൃത്യമായി നടപ്പാക്കിയതും, കടകളിൽ ആദ്യമായി വിലവിവരപ്പട്ടിക വന്നതും അടിയന്തരാവസ്ഥക്കാലത്തായിരുന്നു. 

അതുകൊണ്ടാണ് മുഴുവൻ ജനങ്ങളും ബോധപൂർവ്വം വോട്ട് ചെയ്യുന്ന ഏക സംസ്ഥാനമായ കേരളത്തിൽ കോൺഗ്രസ്സ് തൂത്തുവാരിയത്.

കേരളം കഴിഞ്ഞാൽ ഏറെക്കുറെ ബോധപൂർവ്വം വോട്ട് ചെയ്യുന്ന ദക്ഷിണ ഇന്ത്യ മൊത്തമായും ഏറെക്കുറെ കോൺഗ്രസിനൊപ്പം തന്നെ ശക്തമായി നിലനിന്നു അടിയന്തിരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ. എന്തുകൊണ്ട്? അടിയന്തരാവസ്ഥ ജങ്ങളെയോ ജന ജീവിതത്തെയോ വിപരീതമായി ബാധിച്ചിരുന്നില്ല.

പിന്നെ എന്തുകൊണ്ട് ഉത്തരേന്ത്യ അടിയന്തരാവസ്ഥയിൽ വോട്ട് തിരിച്ചുകുത്തിയെന്നും  ഇന്ദിര അങ്ങനെ  അധികാരത്തിൽ നിന്നും പുറത്തായെന്നും വന്നു? 

ഈ ചോദ്യം പ്രത്യക്ഷത്തിൽ വല്ലാത്തൊരു  ചോദ്യമാണ്. 

ഉത്തരേന്ത്യയിലെ അന്നും ഇന്നും നടമാടുന്ന അടിസ്ഥാന നഗ്നയാഥാർത്ഥ്യം മനസ്സിലാവാത്തവർ സംഗതി ശരിയാണല്ലോ എന്ന് കരുതിപ്പോകും ഇത്തരമൊരു ചോദ്യം കേട്ടാൽ. 

ഈ കുറിപ്പിന് ആധാരമായ മുൻപോസ്റ്റ് ( ഉത്തരേന്ത്യൻ ജനങ്ങൾക്കെന്ത് ജനാധിപത്യം? ഭൂരിപക്ഷം ഇന്ത്യയും ജനാധിപത്യത്തിലെത്താൻ ഇനിയും നൂറ്റാണ്ടുകളെടുക്കും. നിലവിൽ ജനാധിപത്യമെന്ന പേര് മതി. വെറുപ്പും വിഭജനവും വിദ്വേഷവും വെച്ച് ജനങ്ങളെ പറ്റിക്കാം. ജനാധിപത്യം ശവമാകുന്നതൊന്നും വിഷയമല്ല. ശവംതീനികൾ മാത്രമായ ഭരണകൂട പാർട്ടികൾക്കും ജനാധിപത്യം ശവമാകുന്നത് തന്നെയാണ് പഥ്യം.) ഇട്ടപ്പോൾ തന്നെ ഇങ്ങനെയൊരു ചോദ്യം പ്രതീക്ഷിച്ചിരുന്നു. 

പക്ഷേ അത്തരമൊരു ചോദ്യം ഉയർത്തുന്നത് എല്ലാം മനസ്സിലാവുന്ന ആളുകൾ ആയിരിക്കുമെന്ന് തീരെ വിചാരിച്ചില്ല. 

അതും യഥാർത്ഥ ഫാസിസം ഇവിടെ നടപ്പാകുന്ന, നടപ്പാക്കുന്ന ഈ ഘട്ടത്തിൽ അതിന് വഴിയിരുക്കുന്ന, അതേ ഒന്നും മനസ്സിലാവാത്ത, ഇന്നും അന്ധവിശ്വാസങ്ങളിൽ കുടുങ്ങി അടിമകളെ പോലെ ജീവിക്കുന്ന ഉത്തരേന്ത്യയെയും അവിടത്തെ ജനങ്ങളെയും നേരിട്ട് കാണുന്നവർ, അതേ ഉത്തരേന്ത്യയെ ബോധനിലവാരത്തിൻ്റെ യഥാർത്ഥ സൂചികയായി ഉയർത്തിക്കാണിച്ച് കൊണ്ട് ചോദിക്കുമ്പോൾ.

ഉത്തരേന്ത്യയിൽ കാര്യമായും ജനങ്ങൾ വോട്ട് ചെയ്യാറില്ല. അന്നും ഇന്നും എന്നും. 

അമ്പത് വർഷങ്ങൾക്ക് മുൻപുള്ള അന്ന് തീരെയും ഇല്ല. 

ജനങ്ങളുടെ പേരിൽ ഗുണ്ടകളും ഭൂജന്മികളും ഒക്കെ വന്ന് വോട്ട് ചെയ്യുകയാണ് ഉത്തരേന്ത്യയിൽ പതിവ്.  അമ്പത് വർഷങ്ങൾക്ക് മുൻപുള്ള അക്കാലത്ത് പൂർണമായും, ഇക്കാലത്ത് ഏറെക്കുറെയും.

ഈ ഗുണ്ടകളും ഭൂജൻമികളും സാധാരണഗതിയിൽ ഏറെക്കുറെ അതാത് കാലത്തെ ഭരണപക്ഷത്തോടൊപ്പം നിൽക്കുന്നവരാണ്, ആയിരുന്നു. അതാത് കാലത്തെ അധികാരത്തിൻ്റെ ഓരംപറ്റി സുഖവും സംരക്ഷണവും നേടിക്കൊണ്ട്. 

അടിയന്തരാവസ്ഥയിൽ പക്ഷേ ഏറെ ബുദ്ധിമുട്ടിയത് ഈ വിഭാഗങ്ങളാണ്. ഇവർക്കുള്ള സുഖവും സംരക്ഷണവും ആണ് അടിയന്തരാവസ്ഥയിൽ കാര്യമായും നഷ്ടമായത്. ഒപ്പം കുറച്ച് എതിർപാർട്ടി നേതാക്കളുടെയും.

അതിനാൽ തന്നെ വോട്ട് ആർക്ക് ചെയ്യണം, ആര് നാട് ഭരിക്കണം എന്ന് തീരുമാനിക്കുന്ന ഗുണ്ടകളും ഭൂജന്മികളും അവരെ വിപരീതമായി ബാധിച്ച ഇന്ദിരക്കെതിരെ മൊത്തം ജനങ്ങളുടെയും വോട്ട് തിരിച്ചുകുത്തി. 

അത്ര മാത്രം. 

ഗുണ്ടകളും ഭൂജന്മികളും അവരെ വിപരീതമായി ബാധിച്ച ഇന്ദിരക്കെതിരെ തിരിച്ചുകുത്തിയപ്പോൾ അത് ഉത്തരേന്ത്യ, അഥവാ അവിടത്തെ ജനങ്ങൾ ഇന്ദിരക്കെതിരെ ബോധപൂർവ്വം വോട്ട് തിരിച്ചുകുത്തിയത് പോലെയായി. 

ഇവിടെയുള്ള അഭ്യസ്തവിദ്യർ വരെ ഇപ്പോഴും അതങ്ങനെ തന്നെ വലിയൊരു ന്യായവും തെളിവും പോലെ ധരിക്കുന്നു എന്നത് ശരിക്കും അൽഭുതപ്പെടുത്തുന്നു.. 

ഇന്നത്തെ ഉത്തരേന്ത്യയുടെയും അവിടത്തെ ഗ്രാമാന്തരങ്ങളിലെ ജനങ്ങളുടെയും അവസ്ഥയും വിവരവും ബോധനിലവാരവും കണ്ടാൽ പോലും ഇക്കാര്യം എളുപ്പം മനസ്സിലാവും. 

എന്നിരിക്കെ, ഏകദേശം അമ്പത് കൊല്ലങ്ങൾക്ക് മുൻപുള്ള ഉത്തരേന്ത്യയുടെയും അക്കാലത്തെ ഉത്തരേന്ത്യൻ ജനങ്ങളുടെയും കാര്യത്തിൽ എന്തെങ്കിലും പ്രത്യേകിച്ച് എടുത്തുപറയേണ്ടതില്ലല്ലോ? 

*******

വിഭജനവും വെറുപ്പും വിദ്വേഷവും മാത്രം ആയുധമാക്കി ഭരണം നേടുന്ന, ഭരണം നിലനിർത്തി ഈ ഇന്ത്യയിൽ, പ്രത്യേകിച്ചും ഉത്തരേന്ത്യയിൽ എന്തിനാണ് വിഭജനം എന്ന് ചിലർ ചോദിക്കുമ്പോൾ അത് നിലവിലെ ഭരണകൂട പാർട്ടിയെയും അവരുടെ രാഷ്ട്രീയത്തെയും എങ്ങിനെയെങ്കിലും സംരക്ഷിക്കാനും ന്യായീകരിക്കാനും മാത്രം അവസരവാദം പോലെ, വിഷം ചോക്ലേറ്റ് പൊതിയിൽ വെച്ച് കൊടുക്കുന്നത് പോലെയല്ലെ എന്നൊരു സംശയം. 

ഇന്നും നിരക്ഷരത കൊണ്ടും അന്ധവിശ്വാസം കൊണ്ടും ദാരിദ്ര്യം കൊണ്ടും ജാതി മത വെറി കൊണ്ടും പൊറുതിമുട്ടുന്നു ഈ പറഞ്ഞ ഉത്തരേന്ത്യ. 

ശൗചാലയം, ഗ്യാസ്, കറൻ്റ് കണക്ഷൻ ഒക്കെ ഇന്നും അവിടെ എന്തോ വലിയ പുതിയ സംഭവങ്ങളാണ്. നല്ല ആശുപത്രി, അതും പാവങ്ങൾക്ക് എന്തോ വലിയ സ്വപ്നമാണ്.

എങ്കിൽ, ഇപ്പോഴും ഇങ്ങനെയാണ് ഉത്തരേന്ത്യയെങ്കിൽ, അമ്പത് വർഷങ്ങൾക്ക് മുൻപ് എന്തായിരിക്കും എങ്ങനെയിരിക്കും ഈ ഉത്തരേന്ത്യ?. 

പശുവും മുസ്ലിം വിദ്വേഷവും ജാതി ബോധവും മാത്രം മതി അവിടത്തെ ഗുണ്ടകളും ഭൂജന്മികളും വോട്ട് മറിക്കാൻ. 

ഗ്രാമീണ സൗന്ദര്യം മാത്രമല്ല രാഷ്ട്രീയ സാക്ഷരതയും വിദ്യാഭ്യാസ സാക്ഷരതയും ദാരിദ്ര്യമില്ലായ്മയും.

*******

മതവെറിയും ജാതിവിഭജനവും ആൾക്കൂട്ട കൊലപാതകങ്ങളും  ദക്ഷിണേന്ത്യയിൽ പേരിന് മാത്രം, പ്രത്യേകിച്ചും കേരളത്തിൽ പേരിന് മാത്രം.

ഉത്തരേന്ത്യയിൽ അവ പൊതുവിൽ... 

കേരളമാണല്ലോ കാര്യമായും നമ്മുടെ വിഷയം?

പേരിനുള്ളതിനെ പൊതുവാക്കിയും പൊതുവിലുള്ളതിനെ പേരിനാക്കിയും അവതരിപ്പിക്കുന്ന രീതി വല്ലാതെ തെറ്റിദ്ധരിപ്പിക്കുന്നതാണ്.

********

ഇത് പച്ചയായ കണ്ണു കൊണ്ട് കണ്ടും, കാത് കൊണ്ട് കേട്ടും ജീവിതം കൊണ്ട് അനുഭവിച്ചും  എളുപ്പം പറയാനാകും. 

മറ്റ് ഒളിഞ്ഞ താൽപര്യങ്ങൾ നമ്മെ അന്ധരാക്കുന്നില്ലെങ്കിൽ. 

മനസ്സാക്ഷിയെ വിറ്റിട്ടില്ലെങ്കിൽ ഇത് കാണും കേൾക്കും, അറിയും, അനുഭവിക്കും.

രാജ്യക്ഷേമവും സ്നേഹവും തന്നെയാണ് ഉള്ളിൻ്റെയുള്ളിൽ മുഖ്യഅജണ്ടയെങ്കിൽ...

അറിഞ്ഞത് മുഴുവൻ പറയുകയല്ല. പകരം ആവശ്യമുള്ളത് പറയുകയാണ്

അറിഞ്ഞത് മുഴുവൻ പറയുകയല്ല.

അറിഞ്ഞത് വെച്ച് സാഹചര്യവും ചുറ്റുപാടും ആവശ്യപ്പെടുന്നത് വെച്ച് പ്രതികരിച്ച് പറയുക മാത്രമാണ്.

മണ്ണിലുള്ളത് മുഴുവൻ നൽകുകയല്ല. പകരം വേര് അന്വേഷിക്കുന്നത്, വേരിൻ്റെ സ്വഭാവത്തിനനുസരിച്ചത് നൽകുകയാണ്.

ബുദ്ധനായാലും കൃഷ്ണനായാലും മുഹമ്മദും യേശുവും നാരായണഗുരുവും രമണമഹർഷിയുമായാലും ചെയ്തത് അത് തന്നെയാണ്. 

അക്കാലവുമായി, അക്കാലത്ത് നേരിടേണ്ടി വന്ന സാഹചര്യവും ചുറ്റുപാടും ആവശ്യപ്പെടുന്നത് വെച്ച് പ്രതികരിച്ച് പറയുക മാത്രം. 

അതേ ആളുകൾ ഇന്നാണെങ്കിൽ, പറയുന്ന ഭാഷയും ഉള്ളടക്കവും മാറും. അവരുടെ അറിവും തിരിച്ചറിവും ഒന്ന് തന്നെയെങ്കിലും. 

റോഡിനു നടുവിൽ അപകടാവസ്ഥയിൽ നിൽക്കുന്ന ഒന്നുമറിയാത്ത കുഞ്ഞുകുട്ടിയോട് (ഒരുപക്ഷേ അല്പം ക്ഷുഭിതനായി, സ്നേഹത്തെ തന്നെ ക്ഷോഭമാക്കി, അല്പം പേടിപ്പിക്കലാക്കി) പറയുന്നതല്ല, സാധാരണഗതിയിൽ വേറെ ഒരാളോട് വേറെ ഒരു സാഹചര്യത്തിൽ പറയുക.

********

അങനെ പ്രതികരിച്ച് പറയുമ്പോൾ, അത് സർവ്വരോടുമായി പൊതുവായി പറയുമ്പോൾ ആരെങ്കിലും മാത്രം എന്തിന് ഇത്രവേഗം ക്ഷുഭിതനാവണം?

എല്ലാവരും എപ്പോഴും ഇപ്പോഴും നല്ല സുഹൃത്തുക്കൾ തന്നെയാണ്.

ആരായാലും വിഷയങ്ങളെ എന്തിനാണ് വ്യക്തിപരമായെടുക്കുന്നത്?

വ്യക്തിപരമായി എടുക്കുന്നത് കൊണ്ടാണ് അങ്ങനെ എടുക്കുന്നവർ കുറ്റബോധപ്പെടുന്നത്.

വ്യക്തിപരമായി എടുത്ത് കുറ്റബോധപ്പെടുന്നവർക്ക് മാത്രമേ അച്ഛൻ പത്തായത്തിൽ ഇല്ലെന്ന് വെറും വെറുതേ ഏകപക്ഷീയമായി പറഞ്ഞ് ക്ഷുഭിതരാവേണ്ടി വരികയുള്ളൂ.

അത്തരക്കാരോട് പറയാനുള്ളത് തന്നെയാണ് എല്ലാവരോടും പറയാനുള്ളത് എന്ന് വരുമ്പോൾ അത് പൊതുവായ പറച്ചിലും കൂടിയാവും... 

അങ്ങനെ പറയുന്ന ഒന്നിലും മറയില്ല. 

പ്രത്യേകിച്ചും അങ്ങനെ പറയുന്നതിൽ വ്യക്തിപരമായ ഒന്നും ഇല്ല, ഉണ്ടാക്കാറില്ല എന്നതിനാൽ. 

എന്നിരിക്കെ അത് പൊതുവായി പറയുന്നത്  കൊണ്ട് എന്താണ് പ്രശ്നം?

കൃഷ്ണൻ അർജ്ജുനനോടു പറഞ്ഞത് തന്നെയല്ലേ പിന്നീട് പൊതുവായി പറഞ്ഞ ഭഗവത്ഗീതയും ആയത്? 

കാരണം, കുറ്റബോധപ്പെടുന്നവനല്ലാതെ മറ്റാർക്കും അങ്ങനെ പറയുന്നതിൽ വെറും വ്യക്തിപരമായ ഒന്നുമില്ല. ഓരോരുത്തർക്കും വ്യക്തിപരമായും അല്ലാതെയും എടുക്കേണ്ട പാഠവും മാർഗ്ഗദർശനവും മാത്രമല്ലാതെ.

എല്ലാവർക്കും വേണ്ടതും എല്ലാവരോടും പറയേണ്ടതും മാത്രം. 

ഡൽഹി രാഷ്ട്രീയ വിഷയം പറഞ്ഞത് ഒരു നിലക്കും ആരെയും വ്യക്തിപരമായി ഉദ്ദേശിച്ചല്ല...  

കേരള രാഷ്ട്രീയത്തെയും കേരളത്തെയും വിമർശിക്കുന്നവരുടെയും കാര്യം പറഞ്ഞതും ആരെയും മാത്രം ഉദ്ദേശിച്ചല്ല. 

അതുകൊണ്ട് തന്നെ അതിൽ ആരെങ്കിലും ഒരിനിലക്കും ക്ഷുഭിതനാവേണ്ടതില്ല.

ഒരു വിഷയവും അതിൻ്റെ വിശദീകരണവും ആരെങ്കിലും കാരണമായി പറയപ്പെടുന്നു എന്നത് കൊണ്ട് അത് അയാളിൽ മാത്രം ഒതുങ്ങില്ല. 

ഏതെങ്കിലും സാഹചര്യവശാൽ പറയപ്പെട്ടത് മുഴുവൻ ആ സാഹചര്യത്തിൽ മാത്രം ചുരുങ്ങിപ്പോകുമെങ്കിൽ ഖുർആനും ഗീതയും ബൈബിളും ധമ്മപദയും താഒ തെച്ചിങ്ങും ഇന്നുണ്ടാവില്ല.

കേരള രാഷ്ട്രീയത്തെ കണ്ണടച്ച് വിമർശിക്കുന്നവരോട്.

കേരളത്തെയും കേരള രാഷ്ട്രീയത്തെയും കണ്ണടച്ച് വിമർശിക്കുന്നവരോട്.

കേരളത്തെയും കേരളരാഷ്ട്രീയത്തെയും വിമർശിക്കുമ്പോഴും നമുക്ക് ഒരുദ്ദേശവും ലക്ഷ്യവും ഉണ്ടാവണം. 

ഒരു പകരവും പരിഹാരവും പറയാനും കാണിക്കാനും സാധിക്കണം. 

അല്ലാതെ ഉളളിൽ ദുരുദ്ദേശം മാത്രം വെച്ച് വെറുതെ എന്തെങ്കിലും പറഞ്ഞ് വിമർശിക്കുകയല്ല വേണ്ടത്.

നമ്മടെ വൃത്തികെട്ട വർഗ്ഗീയ വിദ്വേഷ വെറുപ്പ് രാഷ്ടീയം ഇവിടെ എങ്ങനെയെങ്കിലും നടന്നു കിട്ടുന്നില്ല എന്നത് കൊണ്ട് വിമർശിക്കുകയല്ല വേണ്ടത്.

ഏതെങ്കിലും കാര്യത്തിൽ കേരളത്തെക്കാൾ മെച്ചപ്പെട്ട ഒരു സംസ്ഥാനത്തെ ഇന്ത്യയിൽ കാണിച്ചുതരാൻ പറ്റുമോ? 

എന്നിട്ടാവാമല്ലോ കേരളത്തെ മാത്രം വളഞ്ഞിട്ട് നാം ആക്രമിക്കുന്നത്. 

കേരളം ഇന്ത്യയ്ക്ക് തന്നെ ഏക മാതൃകയാണ്. 

എല്ലാ കാര്യത്തിലും കേരളം മുൻപന്തിയിൽ. 

ദാരിദ്യം ഇല്ലായ്മ, ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രീസുരക്ഷ, ശിശുമരണം എന്നുവേണ്ട എല്ലാ കാര്യത്തിലും കേരളം മുൻപിൽ. 

അസൂയയും ദുരുദ്ദേശവും കൊണ്ട് മാത്രം നാം വിമർശനം ഉണ്ടാക്കരുത്. 

ഒളിച്ചുവച്ച അറിവുകെടും അസൂയയും ഭയവും ആയിരിക്കരുത് നമ്മുടെ നിലപാടിനെയും ആദർശത്തെയും ഉണ്ടാക്കേണ്ടതും നിശ്ചയിക്കേണ്ടതും

കേരളത്തിന് മാതൃകയാകാവുന്ന മറ്റൊരു ഇന്ത്യൻ സംസ്ഥാനത്തെ കാണിക്കൂ. 

വെറുപ്പും വിഭജനവും വർഗ്ഗീയ രാഷ്ട്രീയവും കേരളത്തിൽ വല്ലാതെ വിലപ്പോകുന്നില്ല, അത്തരം രാഷ്ട്രീയസ്വപ്നങ്ങൾ വെച്ചുപുലർത്തുന്നവർക്ക് കേരളം ഒരു ശവപ്പറമ്പാകുന്നു എന്ന ഒരൊറ്റ കുറ്റവും തകരാറും മാത്രമേ കേരളത്തിൻ്റെ കാര്യത്തിൽ വിമർശിച്ച് പറയാനും ചൂണ്ടിക്കാണിക്കാനും ഉണ്ടാകൂ. 

പല വിമർശകരുടെയും ഉള്ളിലിരിപ്പ് ന്യായവും അത് തന്നെയാണ്. 

കേരളം മാത്രമാണ്, പിന്നെ ഏറിയാൽ ദക്ഷിണേന്ത്യ മാത്രമാണ് ഇന്ത്യയുടെ ബാക്കിയുള്ള പ്രതീക്ഷ. വൈവിധ്യവും മതേതരത്വവും ജനാധിപത്യവും പിടിച്ചുനിർത്തുന്ന ഏക പ്രതീക്ഷയും വെളിച്ചവും. 

അതും ഇല്ലാതാക്കി ഇരുട്ട് പറത്തിയിട്ട് വേണം ഇവിടെ കാപാലിക വിഭാഗത്തിന് എല്ലാം തോന്നിയത് പോലെ നടത്തി വിളയാടാൻ എന്നതായിരിക്കരുത് നമ്മുടെ കേരളവിമർശനത്തിന് ന്യായം. 

കേരളത്തെയും എങ്ങിനെയെങ്കിലും കാപാലികരുടെ കയ്യിൽ എത്തിക്കാൻ ആയിരിക്കും നമ്മുടെയൊക്കെ കേരള വിമർശനം സഹായിക്കുക. 

പണ്ട് കോൺഗ്രസ്സിനെ വിമർശിച്ച് തകർത്തയിടത്ത് ആരാണ് കൊട്ടാരം കെട്ടിയത് എന്നത് മാത്രം ഇത്തരുണത്തിൽ ഓർത്താൽ നല്ലത്. 

കൊട്ടാരം തകർക്കാൻ ഇരങ്ങുന്നവർക്ക് പകരം അവരവിടെ എന്ത് ചെയ്യും എന്ന കൃത്യമായ പദ്ധതി വേണം. താത്കാലികമായ സ്വാർത്ഥനേട്ടം മാത്രമായിരിക്കരുത് അത്. 

നിങൾ തകർക്കുന്ന ഇടത്തിൽ നിങ്ങൾക്ക് പോലും സങ്കല്പിക്കാൻ സാധിക്കാത്തത്ര വലിയ ദുശ്ശക്തികൾ വന്ന് താമസമാക്കും. 

അതാണ് ഇപ്പോഴത്തെ വർത്തമാന ഇന്ത്യയുടെ രാഷ്ട്രീയ ചിത്രം വ്യക്തമാക്കിത്തരുന്നത്.

കേരളത്തിലുള്ള രാഷ്ട്രീയ നേതൃത്വത്തെ കുറ്റം പറയുന്നവർക്ക് അതിനേക്കാൾ നല്ല രാഷ്ട്രീയ നേതൃത്വത്തെ ഇന്ത്യയിൽ എവിടെ ആരിൽ കാണിച്ചു തരാൻ സാധിക്കും? 

ശരിയാണ് . 

കേരളവും കേരള രാഷ്ട്രീയവും ഇനിയും നന്നാവണം. 

ഇന്ത്യയിൽ മറ്റെല്ലാവരും വളരേ മോശമായാലും കേരളം ഇനിയുമിനിയും നന്നാവണം. 

മറ്റൊന്നും കൊണ്ടല്ല. 

മറ്റെവിടെയും മെച്ചപ്പെട്ട മാതൃക ഉള്ളത് കൊണ്ടല്ല. 

പകരം നന്നാവുക, പൂർണത തേടുക, പൂർണത നേടുക എന്നതിന് ഒരവസാനമില്ല എന്നത് കൊണ്ട് മാത്രം. 

പൂർണത നേടി എന്ന് പറയുന്നതിൽനേക്കാൾ വലിയ കളവില്ല എന്നതിനാൽ മാത്രം. 

എല്ലാ പൂർണ്ണതയും നൻമയും അതിൻ്റെ രണ്ടാം ഘട്ടത്തിൽ സ്വയം അപൂർണതയും തിൻമയും ആയി ഭവിക്കും എന്നതിനാൽ.

ഇന്ത്യൻ ജനാധിപത്യം ജനങ്ങൾ വേണ്ടത്ര പാകമാകാത്ത ജനാധിപത്യമാണ് എന്നതിനാൽ മാത്രം.

ജനങ്ങൾ വേണ്ടത്ര പാകമാകാത്ത ജനാധിപത്യമാകയാൽ ഇന്ത്യൻ ജനാധിപത്യം ഇവിടെയുള്ള പാർട്ടികളെയും നേതൃത്വത്തെയും എങ്ങിനെയും നശിപ്പിക്കുന്നുണ്ട് എന്നതിനാൽ.

*********

കേരളത്തിന് കേരളത്തിൻ്റേത് മാത്രമായ കുറേ പ്രത്യേകതകളുണ്ട്. ഏറെ വിദേശബന്ധങ്ങളും വദേശയാത്രകളും കേരളത്തിലെ ഗ്രാമാന്തരങ്ങളിലെ സാധാരണ ജനങ്ങൾക്ക് വരെയുണ്ട്, നടത്തുന്നുണ്ട് .

അതുകൊണ്ട് മാത്രമാണ് ഉത്തരേന്ത്യൻ വെറുപ്പ് വിഭജന വിദ്വേശ രാഷ്ടീയം ഇവിടെ വല്ലാതെ ചികവാകാതെ പോകുന്നത്. 

അതുകൊണ്ട് തന്നെ, ഏറിയാൽ കേരളത്തെ വെച്ച് മാത്രം കേരളത്തെ വിമർശിക്കാം. കേരളം ഇനിയുമിനിയും നന്നാവാൻ. പക്ഷേ കേരളത്തെക്കാളും കേരളത്തിലുള്ളവരേക്കാളും നല്ലവരും നല്ല മോഡലും മിടുക്കും അങ്ങ് കേന്ദ്രത്തിലും ഉത്തരേന്ത്യയിലും ഉള്ളത് കൊണ്ടല്ല.

Friday, December 22, 2023

ജനാധിപത്യം ശവമാകുന്നതൊന്നും വിഷയമല്ല.

ഉത്തരേന്ത്യൻ ജനങ്ങൾക്കെന്ത് ജനാധിപത്യം? 

ഭൂരിപക്ഷം ഇന്ത്യയും ജനാധിപത്യത്തിലെത്താൻ ഇനിയും നൂറ്റാണ്ടുകളെടുക്കും. 

നിലവിൽ ജനാധിപത്യമെന്ന പേര് മതി. 

വെറുപ്പും വിഭജനവും വിദ്വേഷവും വെച്ച് ജനങ്ങളെ പറ്റിക്കാം. 

ജനാധിപത്യം ശവമാകുന്നതൊന്നും വിഷയമല്ല. 

ശവംതീനികൾ മാത്രമായ ഭരണകൂട പാർട്ടികൾക്കും ജനാധിപത്യം ശവമാകുന്നത് തന്നെയാണ് പഥ്യം.

*******

അധികാരവും അതിലേക്കുള്ള വിജയവും കളവും ക്രൂരതയും കുടിലതന്ത്രങ്ങളും കൊണ്ട് മാത്രം. 

കള്ളന്മാർക്കും ക്രൂരന്മാർക്കും സുഖവാസം നടത്താനുള്ള ഏറ്റവും വലിയ മറയും ഒളിയുമാണ് രാജ്യവും അധികാരവും.

******

ചിലർ പാവങ്ങളാണെന്ന് തോന്നും. 

ഉറങ്ങിക്കിടക്കുന്ന വിഷപ്പാമ്പുകളും കാഴ്ചയിൽ പാവങ്ങളാണ്. 

പക്ഷേ, അവസരം ഒത്തുവരുമ്പോൾ വിഷംചീറ്റും. 

ചിലർക്ക് നൽകുന്ന പരിഗണന 

പന്നിക്കുട്ടികൾക്ക് മുൻപിൽ മുത്തുകൾ വിതറുന്നത് പോലെ. 

വിഷപ്പാമ്പുകളെ തൊട്ടുതലോടുന്നത് പോലെ. 

വിലയും നിലയും മനസ്സിലാവില്ല. 

പകരം, വിഷവും വൃത്തികേടുമാക്കി മാറ്റും.

*******

കളവ് മാത്രം പറഞ്ഞും ചെയ്തും പ്രചരിപ്പിച്ചും നാടിൻ്റെ അധികാരം നേടുന്നവർക്ക്, അധികാരത്തിൽ തുടരുന്നവർക്ക് കളവുകൾ മാത്രമാണ് ശരി. 

കളവല്ലാത്ത ശരികൾക്ക് പുല്ലുവില. ശരിയെ അവർ കളവായി അവതരിപ്പിക്കും. 

അവർ ഭരിക്കുന്ന നാടിനും നാട്ടുകാർക്കും രക്ഷയില്ല. അഹങ്കരിച്ചു കൊണ്ട് നശിക്കുക മാത്രം വിധി.

Thursday, December 21, 2023

നീ എന്തെങ്കിലും ഒരർത്ഥം എൻ്റെ ജീവിതത്തിന് കണ്ടുവോ എന്നും എനിക്കറിയില്ല

ഉണ്ടെങ്കിൽ ഉള്ള ദൈവമേ....,

നീ കണ്ട അർത്ഥമല്ലാതെ മറ്റൊരർത്ഥം  ജീവിതത്തിനും ജീവിക്കുന്നവനും ആര് കണ്ടു?

ആരും കണ്ടില്ല.

നീ അങ്ങനെ എന്തെങ്കിലും ഒരർത്ഥവും ലക്ഷ്യവും ജീവിതത്തിമും ജീവിക്കുന്നവനും കണ്ടുവോ എന്നും ആരറിഞ്ഞു? 

ആരുമറിഞ്ഞില്ല, ആർക്കുമറിയില്ല

നീ വല്ല അർത്ഥവും ലക്ഷ്യവും ജീവിതത്തിനും ജീവിക്കുന്നവനും കണ്ടെങ്കിൽ ആ കണ്ട അർത്ഥമോ, ആരറിയാൻ? 

ആരും അറിയുന്നുമില്ല. 

ആർക്കെങ്കിലും മനസ്സിലാവും വിധം അവരെ അവരുടെ ജീവിതത്തിനും അവർക്കും നീ കണ്ട അർത്ഥവും ലക്ഷ്യവും ബോധ്യപ്പെടുത്താൻ നിനക്ക് സാധിച്ചുവോ?

ഇല്ല.

ജീവിതത്തിന് നീ എന്തെങ്കിലും അർത്ഥവും ലക്ഷ്യവും കണ്ടെങ്കിൽ ആ കണ്ട അർത്ഥവും ലക്ഷ്യവും എന്തിന്, എങ്ങിനെ ജീവിക്കുന്ന ആർക്കെങ്കിലും ബാധ്യതയും ഭാരവും ആകണം?

ഒരോരുവൻ്റെയും, പിന്നെ ഒരോരുവൻ്റെ ജീവിതത്തിൻ്റെയും അർത്ഥവും ലക്ഷ്യവും നീ തന്നെ സാധിക്കുന്ന, സംഭവിപ്പിക്കുന്ന, സാധിക്കേണ്ട, സംഭവിപ്പിക്കേണ്ട കാരൃം മാത്രമായിരിക്കേണ്ടതല്ലെ?

അതേ.

ജീവിതവും ജീവിക്കുന്നവനും ആ നീ കണ്ട ലക്ഷ്യവും അർത്ഥവും അറിയുമോ അറിയേണ്ടതുണ്ടോ?

ഇല്ല.

ഉണ്ടാക്കിയതിൻ്റെയും ഉച്ചരിച്ചതിൻ്റെയും അർത്ഥവും ലക്ഷ്യവും  ഉണ്ടാക്കിയവനും ഉച്ചരിച്ചവനും മാത്രമറിയുന്നു. 

ഉണ്ടെങ്കിൽ ഉള്ള ദൈവമേ നീ ചെയ്തതിനും ചെയ്യുന്നതിനും, നീ സംഭവിപ്പിച്ചതിനും സംഭവിപ്പിക്കുന്നതിനും നീ മാത്രമല്ലാതെ മറ്റാര് ഉത്തരവാദി?

ആരും ഉത്തരവാദിയല്ല.

എന്തോ എങ്ങിനെയോ സംഭവിച്ചത് കൊണ്ട് ആരൊക്കെയോ എന്തൊക്കെയോ ആയി എന്ന് മാത്രം ജീവിക്കുന്നവർ അറിയുന്നു, ജീവിതമറിയുന്നു. 

അത്രമാത്രം 

ഉണ്ടെങ്കിൽ ഉള്ള ദൈവമേ, നീ കണ്ട, നിനക്ക് വേണ്ട ജീവിതത്തിൻ്റെയും ജീവിക്കുന്നവൻ്റെയും അർഥത്തിനും ലക്ഷ്യത്തിനും വേണ്ടി ജീവിതവും ജീവിക്കുന്നവനും എന്തിന് കഷ്ടപ്പെടണം? 

ഉണ്ടെങ്കിൽ ഉള്ള ദൈവമേ, നീയല്ലാതെ മറ്റാരെങ്കിലും യഥാർഥത്തിൽ സ്വതന്ത്രാസ്തിത്വത്തിൽ ഉണ്ടോ?

ഇല്ല. 

അങ്ങനെ ഇല്ലെന്ന് വരുമ്പോൾ പ്രത്യേകിച്ചും പിന്നെയാര് എന്തിന് എങ്ങിനെ ഉത്തരവാദപ്പെടണം, കഷ്ടപ്പെടണം? 

ഉണ്ടെങ്കിൽ ഉള്ള ദൈവമേ, ജീവിതത്തിനും ജീവിക്കുന്നവനും നീ കണ്ട അർത്ഥവും ലക്ഷ്യവും ജീവിക്കുന്ന ഒരോരുവനും അവന് വേണ്ടിയും അവൻ്റെ ജീവിതത്തിന് വേണ്ടിയും നിന്നിൽ നിന്നും ചോദിച്ച് വാങ്ങിയതും, നീ അങ്ങനെ അവന് വേണ്ടി അവൻ ആവശ്യപ്പെട്ടത് പ്രകാരം ഉണ്ടാക്കിയതും നൽകിയതും ആണോ? 

അല്ല.

അങ്ങനെ തങ്ങളുടെ ജീവിതത്തിന് അർത്ഥവും ലക്ഷ്യവും ചോദിച്ചുവാങ്ങാൻ മാത്രം നീയല്ലാത്ത മറ്റാരെങ്കിലും യഥാർഥത്തിൽ സ്വതന്ത്രമായി സ്ഥിരമായി നിലകൊള്ളുന്നുണ്ടോ?

ഇല്ല.

എങ്കിൽ നീ കണ്ട ആ അർഥത്തിൻ്റെയും ഉദ്ദേശലക്ഷ്യങ്ങളുടെയും പേരിൽ ആര് എന്തിന് ഉത്തരവാദപ്പെടണം, ചോദ്യം ചെയ്യപ്പെടണം?

ശരിയും തെറ്റും നിൻ്റെത് മാത്രം, നീ മാത്രം ചെയ്യുന്നു.

ശരിയും തെറ്റും നീ മാത്രം എന്നായിരിക്കെ.

Wednesday, December 20, 2023

നീ നല്ലവനാണോ? പരാജയം ഉറപ്പ്.

കളവും ക്രൂരതയും അതിൻ്റെ കുടിലതന്ത്രങ്ങളും മാത്രമാണ് വിജയത്തിലേക്കും അധികാരത്തിലേക്കുമുള്ള ഏകവഴി. വിജയത്തിലും അധികാരത്തിലും പിടിച്ചുനിൽക്കാനുള്ള ഏകവഴി.

കളവും ക്രൂരതയും അതിൻ്റെ കുടിലതന്ത്രങ്ങളും നടത്താനുള്ള ശുദ്ധകാപട്യവും അഭിനയവും മാത്രമാണ് വിജയത്തിലേക്കും അധികാരത്തിലേക്കുമുള്ള ഏകവഴി., വിജയത്തിലും അധികാരത്തിലും പിടിച്ചുനിൽക്കാനുള്ള ഏകവഴി.


നീ നല്ലവനാണോ?

പരാജയം ഉറപ്പ്.


നീ സത്യം മുറുകെപിടിക്കുന്നവനാണോ?

പരാജയം ഉറപ്പ്.


നന്മ, സത്യം എന്നതൊക്കെ വെറും വെറുതേയുള്ള പറച്ചിൽ.  തീർത്തും ആപേക്ഷികമായ, ആത്യന്തികതയിൽ നിലനിൽക്കാത്ത കാര്യങ്ങൾ.

എന്നിരിക്കെ, അതേ ആപേക്ഷികതയെ മുനിർത്തി ചിലത് പറയട്ടെ.

സത്യവും നന്മയും കൊണ്ട് സമൂഹമധ്യത്തിൽ സ്ഥിരമായി നല്ലവനായി പിടിച്ചുനിൽക്കാൻ സാധിക്കില്ല. 

സ്വന്തം ഭാര്യയുടെയും മക്കളുടെയും അടുത്ത് പോലും സ്ഥിരമായി നല്ലവനായി പിടിച്ചുനിൽക്കാൻ സാധിക്കില്ല. 

ശുദ്ധമായ അഭിനയവും കാപട്യവും കളവും ക്രൂരതയും കൂടാതെ ആരുടെയും നല്ല അഭിപ്രായം  സ്ഥിരമായി പിടിച്ചുനിർത്താൻ സാധിക്കില്ല.

സ്വന്തം ഭാര്യയുടെയും മക്കളുടെയും നല്ല അഭിപ്രായം പോലും സ്ഥിരമായി നേടി നല്ലവനായി പിടിച്ചുനിൽക്കാൻ സാധിക്കാത്തവനാണോ സർവ്വലോകത്തിനും മുൻപിൽ സ്ഥിരമായി നല്ല അഭിപ്രായം നേടി നല്ലവനായി പിടിച്ചുനിൽക്കുന്നത്? 

ശുദ്ധമായ അഭിനയവും കാപട്യവും കളവും ക്രൂരതയും കൂടാതെ നല്ല അഭിപ്രായം സ്ഥിരമായി നേടി നല്ലവനായി പിടിച്ചുനിൽക്കാൻ സാധിക്കില്ല.

എത്ര നന്നാവുന്നുവോ അത്രക്ക് നീ ദുർബലനാവും. 

എത്ര സത്യം മുറുകെപിടിക്കുന്നുവോ അത്രയ്ക്ക് പരാജയപ്പെട്ടു കൊണ്ടേയിരിക്കും.

നന്മയും സത്യവും ഉണ്ടാക്കുന്ന ദൗർബല്യത്തിലൂടെ തന്നെ നിന്നെ നശിപ്പിക്കുന്ന, നിൻ്റെമേൽ മേൽകൈ നേടുന്ന, നിന്നെ ഇകഴ്ത്തുന്ന ലാവയെ മറ്റുള്ളവർ തള്ളിയൊഴുക്കും. 

അങ്ങനെ നിന്നെ നശിപ്പിക്കുമാറുള്ള അഗ്നിപർവ്വത സ്ഫോടനം തന്നെ നിനക്കെതിരെ രൂപപ്പെടും. 

എന്തുകൊണ്ട്? 

നല്ലവനും സത്യം മുറുകിപ്പിടിക്കുന്നവനും ആയത് കൊണ്ട് മാത്രം. 

നല്ലവനും സത്യം മുറുകിപ്പിടിക്കുന്നവനും ആയത് കൊണ്ട് നീ നിരായുധനായിപ്പോകുന്നത് കൊണ്ട് മാത്രം. 

ചാഞ്ഞുനിൽക്കുന്നവൻ്റെ മേൽ പാഞ്ഞുകയറും.

പതമുള്ളിടത്ത് പാതാളമുണ്ടാക്കും.

സത്യം മുറുകെ പിടിക്കുന്ന നന്മയുള്ള നിന്നെ ആർക്കും പേടിക്കാനില്ല എന്ന് വരും. 

പേടിയാണ് ഇവിടെയുള്ള ബഹുമാനം. 

പേടി ഉണ്ടാക്കിയെങ്കിൽ മാത്രമേ അധികാരം നിലനിർത്താൻ സാധിക്കൂ, 

പേടി ഉണ്ടാക്കിയെങ്കിൽ മാത്രമേ അധികാരം നൽകുന്ന പേടി തന്നെയായ ബഹുമാനം നേടാൻ സാധിക്കൂ.

നിൻ്റെ നന്മയും സത്യവും നീ പരാജയപ്പെടാനുള്ള നിൻ്റെ ദൗർബല്യമാവും, അശക്തിയാവും.

നീ അവരുടെ മുൻപിൽ ദുർബലനാവാൻ നന്മയും സത്യവും തന്നെ കാരണമാകും. 

നിൻ്റെ നന്മയും സത്യവും വെച്ച്  തന്നെ അവർ നിന്നെ ഇകഴ്ത്തും, ഇടിച്ചുതാഴ്ത്തും, പുല്ല് വില തരാതിരിക്കും. 

അവർക്കറിയാം നിൻ്റെ നന്മയും സത്യവും വെച്ച് നീ അവരെ ഒന്നും ചെയ്യില്ല എന്ന്, നിനക്ക് ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന്. 

അവർക്കറിയാം എന്തെങ്കിലും ചെയ്യാൻ അധികാരം വേണം, സമ്പത്ത് വേണം എന്ന്.

പേടിയില്ലാത്തവർ പേടി തന്നെയായ വിലയും ബഹുമാനവും തരില്ല.

നീ കരുതുന്ന തീർത്തും ആപേക്ഷികമായ  നന്മയും സത്യവും കൊണ്ട് വിജയിച്ച ഒരൊറ്റ ചരിത്രം കാണിച്ചുതരൂ. സ്വന്തം ഭാര്യയുടെയും മക്കളുടെയും മുൻപിലെങ്കിലും. മരിച്ചു മണ്ണടിഞ്ഞാൽ കഥകളായി പറയുന്നതൊഴികെ. വെറും കാല്പനികതയിൽ ഒഴികെ.

കളവും ക്രൂരതയും അതിൻ്റെ കുടില തന്ത്രങ്ങളും മാത്രമാണ് വിജയത്തിലേക്കും അധികാരത്തിലേക്കുമുള്ള ഏകവഴി.

അധികാരവും വിജയവും കള്ളന്മാർക്കും ക്രൂരന്മാർക്കും മാത്രം കിട്ടുന്നത്. അവർക്ക് സുഖവാസം നടത്താനുള്ള ഒളിത്താവളം. 

അധികാരവും അതിലേക്കുള്ള വിജയവും കളവും ക്രൂരതയും കുടിലതന്ത്രങ്ങളും കൊണ്ട് മാത്രം. 

കള്ളന്മാർക്കും ക്രൂരന്മാർക്കും സുഖവാസം നടത്താനുള്ള ഏറ്റവും വലിയ മറയും ഒളിയുമാണ് രാജ്യവും അധികാരവും.



Tuesday, December 19, 2023

ഞാൻ ദൈവമെന്ന പേര് നൽകുന്നത്

എൻ്റെ അറിവില്ലായ്മയുടെ പേരാണ് ദൈവം.

എൻ്റെ നിസ്സഹായതയുടെ പേരാണ് ദൈവം.

എൻ്റെ നിസ്സാരതയും ബലഹീനതയും തൊട്ടറിയുന്നതിൻ്റെ പേരാണ് ദൈവം.

എനിക്ക് എന്നെ അറിയില്ല എന്നിടത്ത് തുടങ്ങുന്നതാണ് ദൈവം.

ഒന്നും ഞാൻ സംവിധാനിച്ചില്ല എന്നത് കൊണ്ടാണ് ദൈവം.

എൻ്റേത് എന്ന് പറയുന്നത് പോലും എൻ്റെ സൃഷ്ടിയല്ല എന്നിടത്താണ് ദൈവം.

എൻ്റെ തന്നെ നിയന്ത്രണത്തിൽ അല്ല ഞാൻ എന്നിടത്താണ് ദൈവം. 

******

അതുകൊണ്ട് തന്നെ:

ഞാൻ ദൈവമെന്ന പേര് നൽകുന്നത് 

എൻ്റെ നിസ്സഹായതയെ സൂചിപ്പിക്കാൻ. 

എൻ്റെ അറിയില്ലായമയും അറിയാനാകായ്കയും

 സൂചിപ്പിക്കാൻ.

എനിക്ക് എന്നെത്തന്നെയും അറിയില്ലെന്നറിയുന്നത് സൂചിപ്പിക്കാൻ.

ഞാനും എൻ്റേതും മറ്റൊന്നും എൻ്റെ തീരുമാനവും  നിയന്ത്രണവും അല്ലെന്നറിയിക്കാൻ. 

ദൈവം എന്ന വിളി എൻ്റെ കഴിവുകേടിനെ സമ്മതിക്കാൻ. 

ദൈവം എന്ന വിളി എൻ്റെ ബലഹീനതയിലേക്കും അശക്തിയിലേക്കും വിരൽചൂണ്ടാൻ. 

ദൈവം എന്ന വിളി  എൻ്റെ അറിവുകേടിനേയും, 

നിസ്സരതയേയും സമ്മതിക്കാൻ.

******

എൻ്റെ ദൈവം തുടങ്ങുന്നത് 

ഞാൻ അവസാനിക്കുന്നിടത്ത്.

എൻ്റെ അറിവുകേട് തുടങ്ങുന്നിടത്ത്.

ഞാൻ നിസ്സഹായനാകുന്നിടത്ത്.

എൻ്റെ തീരുമാനവും തെരഞ്ഞെടുപ്പും നടക്കാത്തിടത്ത്. 

ഒന്നും എൻ്റെ സംവിധാനവും  നിയന്ത്രണവും കൊണ്ടല്ലെന്നറിയുന്നിടത്ത്.

എൻ്റെ തീരുമാനവും തെരഞ്ഞെടുപ്പും സംവിധാനവും നിയന്ത്രണവും നടത്തുന്ന ഞാനും എൻ്റേതും ഇല്ല എന്ന് ഞാൻ അറിയുന്നിടത്ത്.

ഞാൻ സ്വയം തന്നെ കഴിവുകെട്ടവനും അശക്തനും ബലഹീനനും ആകുന്നിടത്ത്.

എൻ്റെ അറിവുകേടും നിസ്സാരതയും ഞാൻ തന്നെ തൊട്ടറിയുന്നിടത്ത്. 

ദൈവമേ നീ എനിക്ക് എന്തെങ്കിലും തന്നു എന്ന് കരുതാൻ മാത്രം അല്പനല്ല ഞാൻ.

എൻ്റേത് എന്ന് പറയാൻ മാത്രം ഞാനില്ല.

എൻ്റെ നിസ്സഹായതയും കഴിവുകേടും അറിവുകേടും തന്നെ ഞാൻ, എൻ്റെ അറിവ്. 

ഞാനതറിയുന്നു. 

ഉണ്ടെങ്കിൽ ഉള്ള നീയും അതറിയും.

*******

ദൈവമേ നീ എനിക്ക് എന്തെങ്കിലും തന്നു എന്ന് കരുതാൻ മാത്രം അല്പനല്ല ഞാൻ. 

ദൈവമേ എനിക്ക് എന്തെങ്കിലും മാത്രം തരുന്ന അല്പനല്ല നീയും. 

ഞാനും എൻ്റേതും മുഴുവൻ നിൻ്റെത് മാത്രമായിരിക്കെ നീയെങ്ങിനെ എന്തെങ്കിലും മാത്രം എനിക്ക് തരുന്നവനാകും?

ഞാൻ സ്വയം വേറേതന്നെ സ്വതന്ത്ര, സ്വയംപര്യാപ്ത അസ്തിത്വം ഉള്ളവനാണോ നി എന്തെങ്കിലും മാത്രം ഔദാര്യമായി എനിക്ക് തരാൻ

ഇടക്ക് മാത്രം നീ എന്തോ ചിലത് എനിക്ക് തരുന്നതല്ലല്ലോ?

എൻ്റെതൊന്നും എൻ്റേതല്ലാത്ത വിധം എല്ലാം നിൻ്റെതും നീ തന്നതും തന്നെയല്ലേ? 

എന്നിരിക്കെ ഏതെങ്കിലും ചിലതിൻ്റെ പേരിൽ നിനക്ക് നന്ദി പറയുകയോ? 

നീ തന്നത് ചിലതും ബാക്കിയെല്ലാം ഞാൻ സ്വയം തന്നെ ഉണ്ടാക്കിയതും കണ്ടെത്തിയതും പോലെയോ?

അങ്ങനെയല്ലലോ?

ഞാനും എൻ്റേതും മുഴുവൻ എൻ്റേതല്ലാത്ത വിധം നിൻ്റേത് മാത്രമായി

സത്യമേവ ജയതേ എന്നത് വെറുതേ പറയുന്ന ക്രൂരവിനോദ വാചകം

സത്യമേവ ജയതേ എന്നതൊക്കെ വെറും വെറുതേ പറയുന്ന, വെറും വെറുതേ പറയപ്പെടുന്ന വെറും ക്രൂരവിനോദ വാചകം മാത്രം.

സത്യമേവ ജയതേ, സത്യം മാത്രം ജയിക്കും എന്നതൊക്കെ വെറും വെറുതെ പറയാൻ മാത്രമുള്ളതാണ്. 

പാവം ജനങ്ങളെ, ഇല്ലാത്ത പ്രതീക്ഷ നൽകി പറഞ്ഞുപറ്റിക്കാൻ മാത്രമുള്ള വെറും ഉപചാരവാക്കുകൾ മാത്രമാണത്. 

സത്യം നേർക്കുനേർ വിജയിച്ച ചരിത്രം എവിടെയെങ്കിലും ഒന്ന് കാണിച്ചു തരാമോ? നേർക്കുനേർ അല്ലെങ്കിൽ എന്ത് സത്യം. 

വിശപ്പും ദാഹവും സഹിക്കാൻ സാധിക്കാതെ ഒരാൾ മരിച്ചതിനു ശേഷം അയാൾക്ക് വെളളവും ഭക്ഷണവും എത്തിച്ചുകൊടുക്കുന്നത് പൊലെ ഒരു വിജയം ഇല്ലല്ലോ? അങ്ങനെയുള്ള വിജയത്തെ സത്യത്തിൻ്റെ വിജയം എന്ന് പറഞ്ഞുകൂടല്ലോ?

വെറും കഥകളിൽ മാത്രമല്ലാതെ, ഒരൊറ്റ തെളിവ് പോലും കാണിക്കാൻ സാധിക്കാത്ത വെറും ക്രൂരവിനോദ വാചകം മാത്രം ഈ സത്യമേവ ജയതേ, സത്യം മാത്രം ജയിക്കും എന്ന വാചകം. 

സത്യവും സത്യം പറഞ്ഞവരും എന്നും ക്രൂരമായി വ്യഭിചാരിക്കപ്പെട്ടു, ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. അത്രമാത്രം. 

പലപ്പോഴും വിഡ്ഢികൾ മാത്രമായവർ, ഉടുതുണിക്ക് മറുതുണി ഇല്ലാതെ തെരുവിൽ പരിഹസിക്കപ്പെട്ടവർ സത്യം പറഞ്ഞവർ. 

കഥയിൽ കേൾക്കാൻ മാത്രം സുഖവും സൗന്ദര്യവും വിജയവും നേടിയവർ സത്യം പറഞ്ഞവർ എന്ത് പേരുകേട്ടവർ.

********

ഹിറ്റ്‌ലറിന് കളവ് പറഞ്ഞ് സത്യമാക്കാൻ ഒരു ഗീബൽസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 

ഇന്നത്തെ ഭരണാധികാരികൾക്ക്, രാജ്യതന്ത്രജ്ഞതക്ക് ഒരു നൂറായിരം ഗീബൽസുമാരുണ്ട്, fake news ഫാക്ടറികളുണ്ട്. കളവുകൾ ഉണ്ടാക്കി സത്യമാക്കി പ്രചരിപ്പിക്കാൻ.

ഇക്കാര്യം ഓരോരുത്തർക്കും അവർ കരുതുന്നത് പോലെ മനസ്സിലാക്കാം. 

സൂചനകളിൽ നിന്നും ഓരോരുത്തരും അവരവർക്ക് വേണ്ടത് എടുക്കുന്നു, മനസ്സിലാക്കുന്നു.. 

ഒരേ മണ്ണ് തന്നെ എല്ലാ വ്യതസ്ത പഴങ്ങൾക്കും പൂവുകൾക്കും കയ്ക്കൾക്കും ആധാരം. 

ഓരോന്നിൻ്റെയും സമീപനമായ വേരും ആ വേരിനടിസ്ഥാനമായ വിത്തുഗുണവും പോലെ മണ്ണിൽ ഓരോന്നും അതതിന് പറ്റിയത് കണ്ടെത്തുന്നു.

സ്വന്തം വിദ്യാഭ്യാസ കാര്യത്തിൽ വരെ വെറും കളവ് മാത്രം പറഞ്ഞ്, കളവ് മാത്രം ഉടനീളം ചെയ്ത് നിലകൊള്ളുന്ന ഭരണാധികാരികളും  എത്രയെത്ര.

അങ്ങനെയുള്ളവർ വേറെ എന്തെല്ലാം കാര്യങ്ങളിൽ എന്തെല്ലാം കളവുകൾ ചെയ്തിട്ടും പറഞ്ഞിട്ടുമുണ്ടാവും?

ഇവിടെയുള്ള പല കലാപങ്ങളും ലഹളകളൂം കളവ് പറഞ്ഞ് മാത്രം ഉണ്ടാക്കുകയും പിന്നീട് കളവ് മാത്രം പറഞ്ഞ് ആരുടെയൊക്കെയോ മേൽ കെട്ടിയാരോപിക്കുകയും ചെയ്തവm

കളവിനെ സത്യമായി അവതരിപ്പിക്കാൻ ഇഷ്ടം പോലെ വിലക്ക് വാങ്ങിയ വാർത്താവിനിമയ സൗകര്യങ്ങളും അധികാരവും, പിന്നെ ഏറെ സമ്പത്തും കൂടി സ്വന്തമായി ഉണ്ടായാൽ സത്യത്തിന് ശ്വാസമുട്ടി മരിക്കുകയോ ആത്മഹത്യ ചെയ്യുകയോ മാത്രം നിർവ്വാഹം. 

സത്യമേവ ജയതേ, കള്ളന്മാർ അവരുടെ കളവിനെ സത്യമായി കാണിക്കാൻ , അവരുടെ വിജയത്തെ സത്യത്തിൻ്റെ വിജയമായി കാണിക്കാൻ സത്യത്തെ വ്യഭിചരിച്ച് പറയുന്നത്.

കളവും ക്രൂരതയും വഞ്ചനയും മാത്രം എക്കാലവും വിജയിച്ചു. 

എന്നിട്ട് തങ്ങളുടെ വിജയം ചരിത്രമെഴുതുന്ന അവർ തന്നെ സ്വയം വരച്ചുകാട്ടി സത്യത്തിൻ്റെ വിജയമെന്ന്. ചോദ്യം ചെയ്യാൻ ആരുമില്ല.

അല്ലാതെ സത്യം വിജയിച്ച ചരിത്രം എവിടെയെങ്കിലും ഒന്ന് കാണിച്ചു തരാമോ? വെറും കഥകളിൽ മാത്രമല്ലാതെ.

സത്യം വിജയിച്ച ഒരൊറ്റ തെളിവ് പോലും കാണിക്കാൻ സാധിക്കില്ല. 

Monday, December 18, 2023

താങ്കൾ വിശ്വാസിയാണോ അവിശ്വാസിയാണോ എന്ന് തറപ്പിച്ച് ഉറപ്പിച്ച് പറയുക.

ചോദ്യം: താങ്കൾ വിശ്വാസിയാണോ അവിശ്വാസിയാണോ എന്ന് തറപ്പിച്ച് ഉറപ്പിച്ച് പറയുക. 

ഉത്തരം: ഓരോരുത്തരും അവനവൻ്റെ സാധ്യതയും കഴിവും അറിവും പോലെ മാത്രം മനസ്സിലാക്കേണ്ട തീർത്തും വ്യക്തിപരമായ ഈ കാരൃം എന്തിനാണ് ഇങ്ങനെ ചോദിക്കുന്നത്. 

എല്ലാവർക്കും ദൈവവിശ്വാസമോ ദൈവനിഷേധമോ നിർബന്ധമല്ല. 

വിശ്വാസം ഒരുതരം നിഷേധവും നിഷേധം ഒരുതരം വിശ്വാസവുമാണ്.

******

എൻ്റേത് എന്ന് പറയാൻ മാത്രം ഞാനില്ല.

എൻ്റെ നിസ്സഹായതയും കഴിവുകേടും അറിവുകേടും തന്നെ ഞാൻ, എൻ്റെ അറിവ്. 

ഞാനതറിയുന്നു. 

ഉണ്ടെങ്കിൽ ഉള്ള നീയും അതറിയും.

********

എന്നിരിക്കെ, താങ്കൾ എന്താണ് വീണ്ടും വീണ്ടും ചോദിക്കുന്നത്? 

താങ്കൾക്ക് താങ്കളെ തന്നെ മനസ്സിലാവാത്ത പ്രശ്നമുണ്ടോ?

വിഷയങ്ങൾ പറയുമ്പോൾ വിഷയത്തിൽ വരിക, വ്യക്തിയിൽ വരാതെ.

ഒരാൾക്ക് ജന്മം കൊണ്ടും അല്ലാതെയും ഏറെക്കുറെ വീണുകിട്ടിയ, ആരോ നിറച്ച് കൊടുത്ത വിശ്വാസം ഒരാളെ ഇത്രക്ക് അൽപനാക്കാമോ? 

വിശ്വാസം തീർത്തും ആത്മനിഷ്ഠമായ വ്യക്തിപരമായ, ഒരുനിലക്കും വസ്തുനിഷ്ഠമല്ലാത്ത കാര്യം.

വിശ്വാസം മറ്റൊരാൾക്ക് ഉണ്ടോ ഇല്ലേ എന്ന്, എത്ര ഉണ്ടെന്ന് പറഞ്ഞാലും എത്ര ഇല്ലെന്ന് പറഞ്ഞാലും, മറ്റാർക്കും മനസ്സിലാവില്ല. 

എന്നിരിക്കെ ഉണ്ടെന്നും ഇല്ലെന്നും പറയാൻ എന്തിരിക്കുന്നു? 

എന്തിന് അങ്ങനെ ഉണ്ടെന്നും ഇല്ലെന്നും ഉത്തരം പറയിപ്പിക്കും വിധം ഇങ്ങനെ ചോദ്യങ്ങൾ ചോദിക്കണം?

വിശ്വാസം ഉണ്ടെന്ന് പറയുന്നത് കൊണ്ട് മാത്രം ആർക്കും വിശ്വാസം ഉണ്ടാവില്ല. 

വിശ്വാസം ഇല്ലെന്ന് പറയുന്നത് കൊണ്ട് വിശ്വാസം ഇല്ലാതാവുകയും ഇല്ല. 

ഇല്ല എന്ന് പറയുന്നത് പോലും ഒരുതരം വിശ്വാസമാണ്. 

വിശ്വാസം ഉണ്ടെന്ന് പറഞ്ഞുകൊണ്ട് തന്നെ ഇല്ലാതെയും വിശ്വാസം ഇല്ലെന്ന് പറഞ്ഞുകൊണ്ട് തന്നെ വിശ്വാസം ഉണ്ടാവുകയും ചെയ്യുന്ന കാര്യം വിശ്വാസം. 

എന്നിട്ടും തീർത്തും വ്യക്തമല്ലാത്ത അമൂർത്തമായ ആത്മനിഷ്ഠമായ കാര്യം ഉണ്ടോ ഉണ്ടോ എന്ന് ആവർത്തിച്ച് ചോദിക്കുന്നത് എന്തുകൊണ്ടാണ്? 

തീർത്തും വ്യക്തിപരമായ കാര്യങ്ങളിൽ വരെ ഇടപെടുന്ന മതതീവ്രതയുടെ പ്രശ്നമാണോ ഇത്? 

ഒരാളുടെ അയാൾ മാത്രം അറിയുന്ന വ്യക്തിപരമായ കാര്യമല്ലേ വിശ്വാസം. 

അതിനെ മറ്റുള്ളവർ നിശ്ചയിക്കുന്ന, ഏകശിലയിൽ നിർവചിക്കുന്ന, ഒരു മൂർത്ത കാര്യമാക്കുന്ന മതതീവ്രതയെ മാത്രമാണ്  ചോദ്യം ചെയ്യേണ്ടത്. 

ദൈവവും വിശ്വാസവും ഒരു മതത്തിലും നിർവ്വചനത്തിലും ഒതുങ്ങുന്നതല്ല.

വിശ്വാസിയല്ലാതെയും ആർക്കും വിശ്വാസിയാണെന്ന് പറയാം. അത് നിലപാടല്ല. 

വിശ്വാസം മഹാഭൂരിപക്ഷവും അറിഞ്ഞും പഠിച്ചും തെരഞ്ഞെടുക്കുന്നതല്ല. 

യഥാർഥത്തിൽ താങ്കളെ അസ്വസ്ഥപ്പെടുത്തേണ്ടത് വെറുതേ വിശ്വാസികളെന്ന് പറയുന്ന അത്തരം വിശ്വാസികളാണ്. 

അല്ലാതെ അറിയാത്തത് കൊണ്ടും മനസ്സിലാകാത്തത് കൊണ്ടും മനസ്സിലാകുന്നില്ല, അറിയുന്നില്ല എന്ന് സത്യസന്ധമായി പറയുന്ന നിഷേധിയല്ല താങ്കളെ അസ്വസ്ഥപ്പെടുത്തേണ്ടത്.

വിശ്വാസി എന്ന് പറയുന്നവന് യഥാർഥത്തിൽ വിശ്വാസമുണ്ടോ എന്നറിയാനുള്ള അളവുകോൽ ഇല്ല. 

എന്നിരിക്കെ വെറും വെറുതെ വിശ്വാസം ഉണ്ടെന്ന് പറയുക വലിയ പ്രയാസമുള്ള കാര്യമല്ല. പക്ഷേ എന്തിന് പറയണം? 

സാമൂഹ്യമായി എളുപ്പത്തിനും സുരക്ഷിതത്വത്തിനും വേണ്ടി അന്ധമായി അനുകരിച്ച് വിശ്വാസികൾ ആവുന്നവർ മാത്രം ഭൂരിപക്ഷവും

വലതുപക്ഷ തീവ്രത : നായിക്കുറുക്കൻ രീതി. പകൽ നായ, രാത്രി കുറുക്കൻ.

എന്ത് കൊണ്ട് ഹലാൽ വിഷയമാകുന്നു എന്ത്കൊണ്ട് പ്രതിമ സ്ഥാപിക്കാൻ സമ്മതിക്കുന്നില്ല എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ഈയുള്ളവനും, അത് ചെയ്യുന്നവരെ ഒരു നിലക്കും ന്യായീകരിക്കാതെ തന്നെ ചോദ്യം ചെയ്യുന്നതാണ്. 

വിശ്വാസപരമായ തീവ്രതയും അസഹിഷ്ണുതയും മുസ്‌ലിംകൾക്കുണ്ട്. 

അവരുടെ ഏകസത്യാവാദവും അവസാനവാദവും തീർത്തും തെറ്റും തീവ്രവാദപരവും അസഹിഷ്ണുത ഉണ്ടാക്കുന്നതും ക്രമേണ ഭീകരതയിലേക്ക് നയിക്കുന്നതും തന്നെയാണ്.

അവയൊക്കെ തെറ്റാണ്, തിരുത്തപ്പെടെണ്ടതാണ്. 

പക്ഷേ, അതുകൊണ്ട് മാത്രം ഏല്ലാ ഭീകരതയും അവരുടെ മേൽ ആരോപിക്കാൻ തയ്യാറല്ല.

ആശയപരവും വിശ്വാസപരവുമായ വിയോജിപ്പ് ആ ഒരു വിഭാഗത്തെ എന്തിനും ഏതിനും കുറ്റം പറയുന്ന കോലത്തിലും വെറുക്കുന്ന കോലത്തിലും അവരോട് അനീതി മാത്രം ചെയ്യുന്ന കോലത്തിലും നമ്മെ ആരെയും നയിക്കരുത്. 

വിശ്വാസത്തെയും ആശയത്തെയും വേറെ തന്നെ ആശയപരമായും വിശ്വാസപരമായും കൈകാര്യം ചെയ്ത് ഇല്ലാതാക്കാനും ലഘൂകരിക്കാനും ശ്രമിക്കണം. 

അല്ലാതെ, തെറ്റായ വിശ്വാസത്തെയും ആശയാത്തെയും തോൽപിക്കാൻ സാധിക്കാത്തത് കൊണ്ട് മറ്റാരോക്കെയോ ചെയ്യുന്ന കുറ്റങ്ങളുടെ പിതൃത്വം അവരുടെ മേൽ വെറും വെറുതെ കെട്ടിയേല്പിക്കുകയല്ല അതിന് പരിഹാരം. 

അവരുടെ വിശ്വാസം തെറ്റായത് കൊണ്ട് അവരോട് എന്ത് അനീതിയും അക്രമവും ചെയ്യാമെന്നും എന്നിട്ട് ആ അക്രമവും അനീതിയും അവർ തന്നെയാണ് ചെയ്തത് എന്ന ആരോപണം ഉണ്ടാക്കാം എന്നതും, അത്തരം ആരോപണങ്ങൾ ശരിയാണെന്ന് വിശ്വസിക്കണം എന്നതും ന്യായമല്ല, ശരിയല്ല.

*******

ആർഎസ്എസ് ബിജെപി ആണെങ്കിൽ ആണെന്നും അല്ലെങ്കിൽ അല്ലെന്നും തന്നെ പറയണം. അങ്ങനെ ആണെന്നും അല്ലെന്നും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്, ഉണ്ടാവണം.

പ്രശ്നം അവിടെയല്ല.

ബിജെപിയും ആർഎസ്എസും ആകുന്നത് സംസ്കാരവും സ്നേഹവും ഉള്ള സമൂഹത്തിനിടയിൽ എന്തോ മോശം പരിപാടി ആണെന്ന് ഉളളിൽ തോന്നുന്നത് പോലെയുണ്ട് പലർക്കും.

അതുകൊണ്ട് തന്നെ ബിജെപി ആർഎസ്എസ് ആയിരിക്കെയും പൊതുമദ്ധ്യത്തിൽ ആർഎസ്എസ് ബിജെപി അല്ലെന്ന് വരുത്തും ഇക്കൂട്ടരിൽ ഭൂരിപക്ഷവും. 

ഉളളിൽ ആർഎസ്എസ് ബിജെപി എന്നത് സൂക്ഷിക്കുകയും ചെയ്യും.

ഉള്ളിൽ ഒന്നും പുറത്ത് വേറൊന്നും. 

പകൽ ഒന്നും രാത്രി വേറൊന്നും. 

നാടൻ ഭാഷയിൽ പറഞാൽ നായിക്കുറുക്കൻ രീതി. 

പകൽ നായ, രാത്രി കുറുക്കൻ. 

കേരളത്തിൽ പുറത്ത് പറയാൻ മടിക്കുന്ന തീവ്രവലതുപക്ഷ രാഷ്ട്രീയത്തിൽ ഏറെക്കുറെ കാണുന്നത് ഇതാണ്. 

ഈ തീർത്തും കപടമായ രീതി ആരും ഏത് കാര്യത്തിലും എടുക്കാതിരുന്നാൽ നല്ലത്.

*******

ആർഎസ്എസ്ഇ ബിജെപിയുമായി ബന്ധപ്പെട്ട ഈ ഒളിച്ചുകളി ഇപ്പൊഴത്തെ മാത്രം, ഈയടുത്ത കാലത്തെ മാത്രം കാര്യമായും സംഗതിയായും മാത്രം പറഞ്ഞതല്ല. ഏറക്കുറെ കേരളത്തിലെ മാത്രം പ്രശ്നവും അല്ല.

അറിഞ്ഞിടത്തോളം കാലം, അറിയുന്ന പല ഇടങ്ങളിലും ഈയൊരു ഒളിച്ചുകളിയുണ്ട്, ഉണ്ടായിരുന്നു. 

ബിജെപി ആർഎസ്എസ് എന്നത് മോശമാണെന്നും അവരുമായുള്ള ബന്ധം എന്തോ ഒരു മോശം (നെഗറ്റീവ് ) സംഗതിയാണെന്നും കരുതുന്നത് പോലെ ഒരു ഒളിച്ചുകളി. അങ്ങുനിന്നിങ്ങോളം...

*******

യഥാർഥത്തിൽ ആർഎസ്എസ് ബിജെപി സൂക്ഷിക്കുന്ന വർഗ്ഗീയ അക്രമ വെറുപ്പ് രാഷ്ട്രീയം ആർക്കും യഥാർഥത്തിൽ ഇഷ്ടപ്പെടില്ല എന്നത് കൊണ്ട് കൂടി ഉണ്ടാവുന്ന ഒരു ഒളിച്ചുകളിയല്ലേ ഇത്. 

വെറുപ്പും അക്രമവും വർഗീയതയും ഒളിച്ചുകൊണ്ടും ഒളിച്ചുകടത്തിയും മാത്രമേ നടക്കൂ എന്നതിനാലുള്ള ഒളിച്ചുകളി.

********

രാഷ്ട്രീയ പ്രതിയോഗിയോട് കാണിക്കുന്നത് പോലേയല്ലല്ലോ ഇന്ത്യ മുഴുവനും ഉള്ള പ്രത്യേക മതന്യൂനപക്ഷ സമുദായങ്ങളോട് കാണിക്കുന്നത്. 

അതും ഒളിഞ്ഞും തെളിഞ്ഞുമുള്ള അക്രമങ്ങളിലൂടെ. 

അനാവശ്യമായ കള്ളവാർത്തകളും കാരണങ്ങളും പ്രചാരണങ്ങളും ഉണ്ടാക്കിക്കൊണ്ട്.

********

കളവ് മാത്രം പറഞ്ഞും ചെയ്തും പ്രചരിപ്പിച്ചും ഒരു നാടിൻ്റെ അധികാരം നേടാം, ആ അധികാരത്തിൽ തുടരാം എന്ന് വന്നാൽ പിന്നെ കളവുകൾ മാത്രമാണ് ആ നാട്ടിലെ ശരി. 

കളവല്ലാത്ത ശരികൾക്ക് പുല്ലുവില. ആ നാടിനും നാട്ടുകാർക്കും രക്ഷയില്ല. 

അഹങ്കരിച്ചു കൊണ്ട് നശിക്കുക മാത്രം.

*******

ഹിറ്റ്‌ലറിന് കളവ് പറഞ്ഞ് സത്യമാക്കാൻ ഒരു ഗീബൽസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 

ഇന്നത്തെ ഭരണാധികാരികൾക്ക് ഒരു നൂറായിരം ഗീബൽസുമാരുണ്ട്, fake news ഫാക്ടറികളുണ്ട് കളവുകൾ ഉണ്ടാക്കി സത്യമാക്കി പ്രചരിപ്പിക്കാൻ.

Thursday, December 14, 2023

ശാപവാക്കുകളോ? ആര്, എവിടെ?

ശാപവാക്കുകളോ?

ആര്, എവിടെ?

വിഷയത്തിൽ കേന്ദ്രീകരിച്ച് ഒന്നും പറയാനില്ലാതിരിക്കുമ്പോഴും പരാജയപ്പെടുമ്പോഴും ആണ് സാധാരണഗതിയിൽ ആളുകൾ കോപിക്കുന്നതും ശാപവാക്കുകളിലേക്കും ആരോപണ ആക്ഷേപ രീതികളിലേക്കും നീങ്ങുന്നതും. 

ഈയുള്ളവന് ഒരിക്കലും അങ്ങനെ ഒരു ഗതികേട് വന്നതായി ഓർമ്മയില്ല. 

അങ്ങനെയൊരു ഗതികേട് ഈയുള്ളവന് എപ്പോഴെങ്കിലും എവിടെയെങ്കിലും ആരോടെങ്കിലും സംഭവിച്ചു എന്ന് തെളിയിക്കാൻ സാധിക്കുമെന്നും തോന്നുന്നില്ല. അങ്ങനെ വല്ലതും ഈയുള്ളവൻ്റെ പക്ഷത്ത് നിന്നും ഉണ്ടെങ്കിൽ അതുണർത്തിയാൽ താങ്കളോടും മറ്റാരോടും ഈയുള്ളവൻ എപ്പോഴും നന്ദിയുള്ളവൻ ആയിരിക്കുകയും ചെയ്യും 

എങ്ങനെയെല്ലാം ആര് എന്ത് പറഞ്ഞാലും വിഷയം സത്യസന്ധമായി പറയുന്നവൻ എന്തിന് കുലുങ്ങണം? 

വിഷയങ്ങളെ വിഷയങ്ങളായി മാത്രം എടുക്കുക. 

വ്യക്തിപരമായ നിലയിൽ എടുക്കാതിരിക്കുക. 

വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസമുണ്ടായാൽ വ്യത്യസ്തമായ അഭിപ്രായം പറഞ്ഞ ആളെ വ്യക്തിപരമായ രീതിയിൽ ശത്രുവായി മാറ്റി കൈകാര്യം ചെയ്യാതിരിക്കുക. 

ഉള്ളിൽ ഒന്നും പുറത്ത് വേറൊന്നും, പകൽ ഒന്നും രാത്രി വേറൊന്നും (നാടൻ ഭാഷയിൽ പറഞാൽ നായിക്കുറുക്കൻ രീതി. പകൽ നായ, രാത്രി കുറുക്കൻ. കേരളത്തിൽ പുറത്ത് പറയാൻ മടിക്കുന്ന തീവ്രവലതുപക്ഷ രാഷ്ട്രീയത്തിൽ ഏറെക്കുറെ കാണുന്നത്) എന്ന രീതി ആരും എടുക്കാതിരുന്നാൽ നല്ലത്. 

ഉള്ളിൽ ഒന്നും പുറത്ത് വേറൊന്നും പറയുന്നവൻ ഒളിച്ചുകളി നടത്തുന്നത് കൊണ്ട് തന്നെ സ്വയം കുറ്റബോധപ്പെടും. എന്ത് വിഷയം കൃത്യമായി നേരെ പറയുമ്പോഴും അവനെ കുറ്റപ്പെടുത്തുന്നതായി അവനു തോന്നും. അവന് മാത്രം അങ്ങനെ തോന്നും. അയാളെ വ്യക്തിപരമായി ഒന്നും പറയാതെയും അയാൾക്കങ്ങനെ തോന്നും. അങ്ങനെ അയാൾ വ്യക്തിപരമായി എന്ന പോലെ പ്രതിരോധിക്കാൻ ശ്രമിക്കുകയും ചെയ്യും. അതയാളിലെ പൂച്ചയെ ഒന്നുകൂടി പുറത്ത് കൊണ്ടുവരും. അച്ഛൻ പത്തായത്തിൽ ഇല്ലെന്ന് പറഞ്ഞ് പിടിക്കപ്പെടും പോലെ അയാൾ വീണ്ടും വീണ്ടും പടിക്കപ്പെടും. അയാളത് അംഗീകരിച്ചാലും ഇല്ലെങ്കിലും, സമ്മതിച്ചാലും ഇല്ലെങ്കിലും. 

അതയാൾക്ക് പറ്റുന്ന അയാളുടെ തന്നെ മാനസികാവസ്ഥയുമായി ബന്ധപ്പെട്ട കാര്യമെന്ന് (വലിയ അമളിയെന്ന്) അയാൾക്ക് മനസ്സിലാവുകയും ഇല്ല. 

അങ്ങനെ മാനസ്സികാത്തവൻ അതുകൊണ്ട് തന്നെ തൻ്റെ കുറ്റവും അറിവില്ലായ്മയും സ്വയം ഏറ്റെടുക്കാതെ അതിനെ എങ്ങിനെയെങ്കിലും പുറത്ത് ആരിലെങ്കിലും എന്തിനെങ്കിലും ആരോപിച്ച് (മോശം ആശാരി ഉപകരണത്തെ കുറ്റം പറയുന്നത് പോലെ) ഉറഞ്ഞുതുള്ളും. 

ആ വഴിയിൽ അയാൾ അയാളെ തന്നെ മറച്ചുപിടിക്കുകയും അങ്ങനെ യഥാർത്ഥ വിഷയത്തിൽ നിന്നും വെല്ലുവിളിയിൽ നിന്നും ഒളിച്ചോടുകയും ചെയ്യും.

ഒന്നേയുള്ളൂ. വിഷയങ്ങളെ എല്ലാ ദിശയിൽ നിന്നും കാണാൻ ശ്രമിക്കുക. ശരി ഏത് പക്ഷത്തായാലും അംഗീകരിക്കുക. ആർക്കെതിരെയും അവസാനവിധി പറയാതിരിക്കുക. അങ്ങനെ പറയുന്ന നമ്മളും പലരാലും പലതിനാലും തെറ്റായി സ്വാധീനിക്കപ്പെട്ടവരെന്ന് മനസ്സിലാക്കുക. ജനിച്ചു കേട്ടു വളർന്ന ചുറ്റുപാടിനാൽ വരെ. 

ഒന്ന് ശരിയായത് കൊണ്ട് മറ്റേത് എല്ലാ കുറ്റകൃത്യങ്ങളും ചെയ്യുന്നതാണെന്ന് ഏകപക്ഷയമായി ആരോപിച്ച് ആക്ഷേപിച്ച് പറയേണ്ടി വരാതിരിക്കുക. 

ഏകപക്ഷയമായി ആക്ഷേപങ്ങളും മുൻവിധികളും നടത്താതിരിക്കുക. അത്രമാത്രം.

ഈയുള്ളവനെ സംബന്ധിച്ചേടത്തോളം താങ്കളൊടും ആരോടും പറയുന്ന വ്യക്തിപരമാല്ലാത്ത ഏത് കാര്യവും മറുപടിയും സർവ്വജനങ്ങളോടും ഒരുപോലെ പറയാൻ കൂടിയുള്ള കാര്യങൾ മാത്രം. അത്രക്ക് വ്യക്തതയും തെളിച്ചവും ഉറപ്പും നിഷ്പക്ഷതയും ഉള്ള കാര്യങ്ങളെ ഈയുള്ളവൻ പറയാറുള്ളൂ..

*******

താങ്കൾ ചോദിക്കുന്ന എന്തുകൊണ്ട് ഹലാൽ , എന്തുകൊണ്ട് പ്രതിമ സ്ഥാപിക്കാൻ സമ്മതിക്കുന്നില്ല എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ഈയുള്ളവനും, അത് ചെയ്യുന്നവരെ ഒരു നിലക്കും ന്യായീകരിക്കാതെ തന്നെ ചോദ്യം ചെയ്യുന്നതാണ്. 

വിശ്വാസപരമായ തീവ്രതയും അസഹിഷ്ണുതയും അവർക്കുണ്ട്. 

അവരുടെ ഏകസത്യാവാദവും അവസാനവാദവും തീർത്തും തെറ്റും തീവ്രവാദപരവും അസഹിഷ്ണുത ഉണ്ടാക്കുന്നതും ക്രമേണ ഭീകരതയിലേക്ക് നയിക്കുന്നതും തന്നെയാണ്.

അവയൊക്കെ തെറ്റാണ്, തിരുത്ത്പ്പെടെണ്ടതാണ്. 

അതുകൊണ്ട് മാത്രം ഏല്ലാ ഭീകരതയും അവരുടെ മേൽ ആരോപിക്കാൻ തയ്യാറല്ല എന്ന് മാത്രമാണ് പറഞ്ഞത്. 

ആശയപരവും വിശ്വാസപരവുമായ വിയോജിപ്പ് ആ ഒരു വിഭാഗത്തെ എന്തിനും ഏതിനും കുറ്റം പറയുന്ന കോലത്തിലും വെറുക്കുന്ന കോലത്തിലും അവരോട് അനീതി മാത്രം ചെയ്യുന്ന കോലത്തിലും നമ്മെ ആരെയും നയിക്കരുത്. 

വിശ്വാസത്തെയും ആശയത്തെയും വേറെ തന്നെ ആശയപരമായും വിശ്വാസപരമായും കൈകാര്യം ചെയ്ത് ഇല്ലാതാക്കാനും ലഘൂകരിക്കാനും ശ്രമിക്കണം. 

അല്ലാതെ, തെറ്റായ വിശ്വാസത്തെയും ആശയാത്തെയും തോൽപിക്കാൻ സാധിക്കാത്തത് കൊണ്ട് മറ്റാരോക്കെയോ ചെയ്യുന്ന കുറ്റങ്ങളുടെ പിതൃത്വം അവരുടെ മേൽ വെറും വെറുതെ കെട്ടിയേല്പിക്കുകയല്ല അതിന് പരിഹാരം. 

അവരുടെ വിശ്വാസം തെറ്റായത് കൊണ്ട് അവരോട് എന്ത് അനീതിയും അക്രമവും ചെയ്യാമെന്നും എന്നിട്ട് ആ അക്രമവും അനീതിയും അവർ തന്നെയാണ് ചെയ്തത് എന്ന ആരോപണം ഉണ്ടാക്കാം എന്നതും, അത്തരം ആരോപണങ്ങൾ ശരിയാണെന്ന് വിശ്വസിക്കണം എന്നതും ന്യായമല്ല, ശരിയല്ല.


Wednesday, December 13, 2023

നല്ല സൗഹൃദം നിന്നെ സംരക്ഷിക്കും. നല്ല സുഹൃത്ത് നിൻ്റെ ജ്യേഷ്ഠനും അനുജനും അടുത്ത ബന്ധുവും.

നല്ല സൗഹൃദം നിന്നെ സംരക്ഷിക്കും.

നല്ല സൗഹൃദം മാത്രം നിന്നെ സംരക്ഷിക്കും.

ജീവിതം മുന്നോട്ട് പോകുന്നത് നല്ല സൗഹൃദം കൊണ്ട്.

ജീവിതം പുതുമ തേടി പരസ്പരം സംരക്ഷിക്കുന്ന പ്രക്രിയ സൗഹൃദം.

നിസ്സാര കാര്യങ്ങളിൽ തർക്കിച്ചു നഷ്ടപ്പെടുത്താനുള്ളതല്ല നല്ല സുഹൃത്ത്.

യഥാർഥത്തിൽ ഒരു തർക്കവും കൊണ്ട് നഷ്ടപ്പെടാത്തത് നല്ല സുഹൃത്ത്.

അഞ്ച് പൈസക്ക് വേണ്ടി തർക്കിക്കേണ്ട സാമ്പത്തിക തയിൽ അല്ല സൗഹൃദം. അഞ്ച് ബില്യണും അതിനപ്പുറവും നഷ്ടപ്പെടുത്തും പോലെയാണ് നിസ്സാര കാര്യങ്ങളിൽ തർക്കിച്ചു നല്ല സുഹൃത്തിനെ നഷ്ടപ്പെടുtത്തുക എന്നത്.  

നല്ല സുഹൃത്താണ് ജീവിതത്തിലെ ഏറ്റവും വലിയ സ്വത്തും സമ്പത്തും.

നിനക്കില്ലെങ്കിലും ഉണ്ടെങ്കിലും നിന്നോടൊപ്പം നിലനിൽക്കുന്നത് നിൻ്റെ സൗഹൃദം

നല്ല സൗഹൃദം ഏത് പോലെ നിന്നെ സംരക്ഷിക്കുമെന്നറിയുമോ?

കുഞ്ഞിനെ മടിയിലും തൊട്ടിലിലും വെച്ച് സംരക്ഷിക്കുന്നത് പോലെ തന്നെ ഫലത്തിൽ നല്ല സൗഹൃദം നിന്നെ സംരക്ഷിക്കും. 

നീയും മറ്റാരും അതറിയാത്ത വിധം. 

നല്ല സൗഹൃദം നിന്നെ പൊതിഞ്ഞ് സംരക്ഷിക്കും. നിൻ്റെ നഗ്നതയും മാന്യതയും അവൻ്റെ കൂടി നഗ്നതയും മാന്യതയും ആവും വിധം. 

കാരണം: 

നല്ല സൗഹൃദം ഉപചാരങ്ങൾക്കും ആചാരങ്ങൾക്കും അത് തരുന്ന വസ്ത്രങ്ങൾക്കും അപ്പുറമാണ്. 

നല്ല സൗഹൃദം എല്ലാ പ്രതീക്ഷകൾക്കും അപ്പുറമാണ്.

നല്ല സൗഹൃദം വെറുതെ വന്ന് രജിസ്റ്ററിൽ ഒപ്പിട്ട് പോകുന്നതല്ല.

നല്ല സൗഹൃദം കണക്കുകൂട്ടലുകൾ ഇല്ലാത്തതാണ്.

നല്ല സൗഹൃദം വിത്തായി വീണ് നിനക്ക് മുളച്ച് തളിർക്കാനുള്ള മണ്ണും വിണ്ണും.

സൗഹൃദത്തെ കുറിച്ച് ഈ പറയുന്നത് കുറച്ച് കൂടിപ്പോയെന്നും, കുറച്ച് കൂടിപ്പോകുന്നുവെന്നും തോന്നുന്നുണ്ടോ?

പക്ഷേ, ഇത് അനുഭവം ഭാഷയാക്കി പറയുന്നതാണ്. ജീവിതം ന്യായമാക്കി പറയുന്നതാണ്.

അനുഭവങ്ങൾ ഭാഷയിൽ വരില്ലെന്ന പരിമിതി ഇത് പറയുമ്പോഴും ഉണ്ട്.

സ്വയം ബാധ്യതപ്പെട്ടും സ്വയം കടപ്പെട്ടും സംരക്ഷിക്കുന്നത്രയാണ് അത്തരം ചില സൗഹൃദങ്ങൾ.

അത്തരം ചില നല്ല സുഹൃത്തുക്കളാണുണ്ടാവേണ്ടത്; ജീവിതത്തിന് അതുവരെ ഇല്ലത്ത അർത്ഥം ഉണ്ടാവാൻ. ജീവിതത്തിന് ഇനിയും ഉണ്ടായേക്കാവുന്ന അർത്ഥം തിരയാൻ.

വെറും ബന്ധുക്കളും ബന്ധങ്ങളും അല്ല ഉണ്ടാവേണ്ടത്. അത്തരം ബന്ധങ്ങളും ബന്ധുക്കളും കീറിയഴിഞ്ഞുപോകുന്ന വസ്ത്രം

സുഹൃത്താണ് ഏറ്റവും നല്ല ബന്ധു.

അപരിചിതത്വത്തിൽ, അതിൻ്റെ അരക്ഷിതത്വത്തിൽ, അത് നൽകുന്ന പുതുമയിൽ നിനക്ക് പരിചയും സംരക്ഷണവും ആകുന്ന ബന്ധു നല്ല സുഹൃത്ത്

വെറുമൊരു ബന്ധു നല്ലൊരു സുഹൃത്ത് കൂടി ആയിക്കൊള്ളണമെന്നില്ല.

വെറുമൊരു ബന്ധു നല്ല സുഹൃത്ത് കൂടി ആകുമ്പോഴാണ് നല്ല ബന്ധു കൂടി ആവുന്നത്

അല്ലാത്ത ബന്ധങ്ങൾ മുഴുവൻ ഔപചാരികം. കണക്കുകൂട്ടലിലും വീമ്പുപറച്ചിലിലും പെരുമ്പറ കൊട്ടലിലും മാത്രം. 

സുഹൃദം കൂടിയല്ലാത്ത ബന്ധങ്ങൾ, കുടുംബബന്ധങ്ങൾ വരെ, പലപ്പോഴും ഏറെ മസിലുപിടിച്ചു കൊണ്ട്. 

നീയുമായുള്ള അവൻ്റെ ബന്ധം അവൻ നൽകുന്ന എന്തോ ഒരൗദാര്യമെന്ന് തോന്നിപ്പിക്കും വിധം. 

പല ബന്ധങ്ങളും ഇവ്വിധം അവരവർ അഹങ്കാരം പണിയായുധമാക്കി സ്വയമുണ്ടാക്കിയ കോട്ടക്കുള്ളിൽ കെണിഞ്ഞും തടഞ്ഞും ശ്വാസം മുട്ടുന്നത്. ശുദ്ധ അഭിനയങ്ങളിൽ, കാപട്യത്തിൽ. 

പേരിന് കുറേ. ഫലത്തിൽ ഒന്നുമില്ലാതെ. 

പൊങ്ങ് പോലെ. ബലൂൺ പോലെ. 

മുള്ള് മാത്രം മതി ഇല്ലാതാവാൻ. 

വെളിച്ചവും ചൂടും മതി സ്വന്തം ബലഹീനത കൊണ്ട് തന്നെ അവ തകരാൻ.

കല്യാണത്തിനും മരിച്ചാലും, പിന്നെ ജന്മദിനാഘോഷങ്ങൾക്കും വേണ്ടി മാത്രം ഉണ്ടാവുന്ന വെറും ബന്ധങ്ങൾ. 

സുഹൃദങ്ങൾ കൂടിയല്ലാത്ത ബന്ധങ്ങൾ അത്രക്ക് ഉപരിതലത്തിൽ മാത്രം.

ബന്ധങ്ങൾ അധികവും രജിസ്റ്ററിൽ ഒപ്പിട്ട് ബോധ്യപ്പെടുത്താൻ ദൂരം കടന്ന് വരും. രോഗശയ്യയിൽ വരെ ശല്യമാകുന്ന വെറും ഉപചാരങ്ങൾ പോലെ. എന്തിന് വന്നു, വരുന്നുവെന്ന് വരുന്നവന് ബോധ്യപ്പെടാത്തത്ര ഉപചാരം.

അവകാശവാദങ്ങളും പെരുമ്പറയും മാത്രം ഉപചാരം മാത്രമായ ബന്ധങ്ങൾ, ബന്ധുത്വം.

നീയൊരു കുടുംബ പുരോഹിതനും പ്രമാണിയും ആണെങ്കിൽ സഹായവുമായും വരും ഇത്തരം ഉപചാരം മാത്രമായ രജിസ്റ്ററിൽ ഒപ്പിടുന്ന ബന്ധങ്ങൾ, ബന്ധുത്വം.

ജ്യേഷ്ഠനാവട്ടെ, അനുജനാവട്ടെ, അമ്മയാവട്ടെ, അച്ഛനാവട്ടെ, പെങ്ങളാവട്ടെ, മക്കളാവട്ടെ മറ്റേത് അടുത്തതും അകന്നതുമായ ബന്ധുവും ആവട്ടെ. 

സുഹൃത്തിനെ പോലെയായാൽ മാത്രം നല്ലത്.

അല്ലെങ്കിൽ നല്ല സുഹൃത്താവും നിൻ്റെ ജ്യേഷ്ഠനും അനുജനും അടുത്തതും അകന്നതുമായ ബന്ധുവും സ്വന്തവും..

Monday, December 11, 2023

കേരള വിമർശനമാണ് ആർഎസ്എസ്/ബിജെപിക്കാരെ മനസ്സിലാക്കാനുള്ള ഏകവഴി.

ഉള്ളിൽ ഒന്നും പുറത്ത് വേറൊന്നും, പകൽ ഒന്നും രാത്രി വേറൊന്നും. 

നാടൻ ഭാഷയിൽ പറഞാൽ നായിക്കുറുക്കൻ രീതി. 

പകൽ നായ, രാത്രി കുറുക്കൻ. 

പുറത്ത് പറയാൻ മടിക്കുന്ന തീവ്രവലതുപക്ഷ രാഷ്ട്രീയത്തിൽ ഏറെക്കുറെ കാണുന്നത്. 

ഈ കപടരീതി ആരും എടുക്കാതിരുന്നാൽ നല്ലത്.

******

ഇത് ശരിയാണോ?

കേരളത്തിലെ ആർഎസ്എസ്/ബിജെപിക്കാരിലധികവും പൊതുവേ പുറമെ ആർഎസ്എസ്/ബിജെപിക്കാരെന്ന് പറയാൻ മടിക്കുന്നു. 

ആർഎസ്എസ്/ബിജെപിക്കാരൻ ആവുക എന്നത് എന്തോ ഒരു മോശത്തരം ആണെന്നത് പോലെ പലപ്പോഴും ഒളിഞ്ഞും ചിലപ്പോൾ മാത്രം തെളിഞ്ഞും ഈ ആർഎസ്എസ്/ബിജെപിക്കാർ കേരളത്തിൽ. 

കേരള സമൂഹ മനശ്ശാസ്ത്രം ആർഎസ്എസ്/ ബിജെപിയെ ഒരു നല്ല അംശമായി കാണുന്നില്ലെന്ന് ഇതേ ആർഎസ്എസ്/ബിജെപിക്കാർ തന്നെ സ്വയം സമ്മതിച്ച് മനസ്സിലാക്കുന്നത് പോലെ.

അതിനാൽ സമൂഹമധ്യത്തിൽ ഒളിഞ്ഞും അവരുടെ  സ്വന്തം കൂട്ടത്തിൽ മാത്രം തെളിഞ്ഞും.

ആർഎസ്എസ്/ബിജെപിക്കാരെ കേരളത്തിൽ തിരിച്ചറിയാവുന്ന ഒരേയൊരു വഴിയുണ്ട് : അവരെല്ലാവരും എങ്ങനെയും കേരളത്തെ വിമർശിക്കും. കേരളമാണ് അവർക്ക് ഏറ്റവും മോശമായ ഇടം. 

സ്വയം വളരാൻ സാധിക്കാത്ത ഇടമാണ് കേരളം എന്നത് കൊണ്ടാണോ കേരളം അങ്ങനെ ആർഎസ്എസ്/ ബിജെപിക്കാർക്ക് മോശം ഇടമാകുന്നത് എന്നറിയില്ല. കിട്ടാത്ത മുന്തിരി പുളിക്കും എന്നത് പോലെ.

കേരള വിമർശനമാണ് കേരളത്തിലെ ആർഎസ്എസ്/ബിജെപിക്കാരെ മനസ്സിലാക്കാനുള്ള ഏകവഴി. 

ഒളിഞ്ഞും തെളിഞ്ഞും അവർ കേരള വിമർശനം മാത്രം നടത്തിക്കൊണ്ടിരിക്കും. കേരളത്തെ എങ്ങനെയെങ്കിലും താഴ്ത്തിക്കാണിക്കും.

താൻ ആർഎസ്എസ്/ബിജെപിക്കാരൻ അല്ലെന്ന് പ്രത്യക്ഷത്തിൽ വരുത്തുന്ന ആർഎസ്എസ്/ബിജെപിക്കാരാൻ വരെ ഈ കേരള വിമർശനം ഒരു മുറപോലെ നടത്തിക്കൊണ്ടിരിക്കും

കുറച്ചെങ്കിലും ആർഎസ്എസ്/ബിജെപിക്കാരെ കേരളത്തിൽ ആത്മവിശ്വാസത്തോടെ ഈ നിലക്കും തെളിഞ്ഞുകാണാൻ തുടങ്ങിയത് കേന്ദ്രത്തിൽ ബിജെപി ഭരിക്കാൻ തുടങ്ങിയതിനുശേഷം.

Sunday, December 10, 2023

കടം മരണം കൊണ്ട് ഇല്ലാതാകുന്നില്ല.

മരണം ഒരാളെ ഇല്ലാതാക്കും. 

ശരിയാണ്. 

പക്ഷേ, മരണം ഒരാളെ നന്നാക്കുമോ? 

പിന്നെന്തുകൊണ്ട് മരിച്ചാൽ മാത്രം നല്ല സർട്ടിഫിക്കറ്റ് കൊടുക്കുന്നു? 

പിന്നെങ്ങിനെ അതുവരെ ഇല്ലാതിരുന്ന നന്മകൾ മരിച്ചുകഴിഞ്ഞാൽ ഉണ്ടാവുന്നു, പറയപ്പെടുന്നു? 

ബാധ്യതയാവാത്തതും ചിലവില്ലാത്തതുമാണ് മരിച്ചുകഴിഞ്ഞാലുള്ള പറച്ചിൽ എന്നതുകൊണ്ടാണോ?

*******

മതവിശ്വാസപ്രകാരം തന്നെ പറയാം. എപ്പോഴാണ് ദൈവം മനുഷ്യനെ ശിക്ഷിക്കുമെന്ന് പറയുന്നത്? 

മരണത്തിന് ശേഷം. 

എന്താണതിനർത്ഥം? 

മരണം ആരെയും പ്രത്യേകിച്ച് നല്ലതാക്കുന്നില്ലെന്ന്. 

മരണത്തെ ന്യായമാക്കി ഒരാളെയും ദൈവം നല്ലതാക്കില്ലെന്ന്. 

മരിച്ചു കഴിഞ്ഞാൽ മാത്രം നല്ലത് പറയുന്നത് ശുദ്ധകാപട്യമാണെന്ന്.

*******

വല്ലാത്തൊരൽഭുതം. കടം മരണം കൊണ്ട് ഇല്ലാതാകുന്നില്ല.

ബന്ധപ്പെട്ടവർ ആരെങ്കിലും കടം ഏറ്റെടുത്ത് അടച്ചാൽ മാത്രമേ ആശുപത്രി പോലും മരിച്ചവൻ്റെ ശവശരീരം വിട്ടുകൊടുക്കൂ.

പണമിടപാട് സ്ഥാപനങ്ങളും ചെയ്യുന്നത് അങ്ങനെ തന്നെ. 

ജാമ്യമായി വെച്ച കടക്കാരൻ്റെ സ്വത്ത്, അവൻ്റെ മരണശേഷമായാലും, ബാങ്കിന് കിട്ടാനുള്ള കടത്തിന് പകരമായി എടുക്കുന്നു, വിൽക്കുന്നു, വസൂലാക്കുന്നു.

ഒരു മതം എന്ന നിലക്ക് ഇസ്ലാംമതവും ചെയ്യുന്നതും കരുതുന്നതും മറിച്ചല്ല. 

മരിച്ചവനെ മരിച്ചു എന്നത് കൊണ്ട് കടബാധ്യതകളിൽ നിന്നും ഒഴിവാക്കുന്നില്ല. 

മരിച്ചവൻ്റെ ശവസംസ്കാരം നടത്തണമെങ്കിൽ ആദ്യം കടം തീർക്കണം. 

അല്ലെങ്കിൽ മരിച്ച ആളുടെ സ്വന്തത്തിൽ പെട്ട ആരെങ്കിലും മരിച്ച ആളുടെ പേരിലുള്ള കടബാധ്യതകൾ പരസ്യമായി ഏറ്റെടുക്കണം.

മരണം ആരെയും, മരിച്ചു എന്ന ഒരോട്ടക്കാരണം വെച്ച് നല്ലവൻ ആക്കുന്നില്ല എന്നർത്ഥം.

രാജ്യത്തിൻ്റെ പേരിൽ ഭീകരത നടത്തുമ്പോൾ അത് രാജ്യസ്നേഹം.

കളവ് മാത്രം പറഞ്ഞും ചെയ്തും പ്രചരിപ്പിച്ചും ഒരു നാടിൻ്റെ അധികാരം നേടാം, ആ അധികാരത്തിൽ തുടരാം എന്ന് വന്നാൽ പിന്നെ കളവുകൾ മാത്രമാണ് ആ നാട്ടിലെ ശരി. 

കളവല്ലാത്ത ശരികൾക്ക് പുല്ലുവില. 

ആ നാടിനും നാട്ടുകാർക്കും രക്ഷയില്ല. അഹങ്കരിച്ചു കൊണ്ട് നശിക്കുക മാത്രം

******

ഹിറ്റ്‌ലറിന് കളവ് പറഞ്ഞ് സത്യമാക്കാൻ ഒരു ഗീബൽസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 

ഇന്നത്തെ ഭരണാധികാരികൾക്ക് ഒരു നൂറായിരം ഗീബൽസുമാരുണ്ട്, fake news ഫാക്ടറികളുണ്ട് കളവുകൾ ഉണ്ടാക്കി സത്യമാക്കി പ്രചരിപ്പിക്കാൻ.

*******

രാജ്യത്തിൻ്റെ പേരിൽ ഭീകരത നടത്തുമ്പോൾ അത് രാജ്യസ്നേഹം. 

മതത്തിൻ്റെ പേരിൽ നടത്തുമ്പോൾ ധർമ്മയുദ്ധം. 

ഭീകരവാദം ഓരോരുത്തരും നിർവ്വചിക്കുന്നത് പോലെ. ഭീകരതക്ക് അവരവരുടെ സൗകര്യത്തിനനുസരിച്ച നിർവ്വചനം.

*******

തൽക്കാലം മുസ്ലിംവിരോധം കൊണ്ടായാലും ഇസ്രായേലിനെ പിന്തുണക്കുന്ന ഭാരതീയ ദേശീയവാദികൾ ഒരു കാര്യമറിഞ്ഞാൽ നന്ന്. 

ജൂതവിശ്വാസ പ്രകാരം ബഹുദൈവ/ബിംബ ആരാധകർ മുഴുവൻ കൊല്ലപ്പെടേണ്ടവർ. 

എങ്ങിനെ കൊല്ലപ്പെടേണ്ടവർ? 

കല്ലെറിഞ്ഞ് കൊല്ലപ്പെട്ട് ഉന്മൂലനം ചെയ്യപ്പെടേണ്ടവർ.

********

ബിമ്പാരധകരുടെ കാര്യത്തിൽ ഇസ്ലാമിനെക്കാൾ കർഷനവും ക്രൂരവും ആണ് ജൂതമതം.

********

പക്ഷേ ഇസ്രായേൽ എവിടെയും ബോംബ് വെക്കാൻ പോകുന്നില്ലല്ലോ?

ഇല്ലെന്ന് പറയാൻ അറിയില്ല.

അവരവരുടെ സമയവും സന്ദർഭവും വരുമ്പോൾ അറിയാം...

ജൂതൻമാർ യേശുവിൻ്റെ അമ്മയെ വേശ്യ എന്ന് വിളിച്ചു, പീഡിപ്പിച്ചു.

യേശുവിനെ പരിഹസിച്ചു പീഡിപ്പിച്ചു വേശ്യാപുത്രൻ എന്ന് വിളിച്ചു, തെരുവിലൂടെ നഗ്നനായി നടത്തി, കുരിശും മുൾക്കിരീടവും ചുമപ്പിച്ച് ക്രൂശിച്ചു കൊന്നവരാണെന്ന് കൂടി മനസ്സിലാക്കിയാൽ നല്ലത്.




Tuesday, December 5, 2023

ശരി ഏത് പക്ഷത്താണെങ്കിലും പറയും. തീവ്രവാദികളാവാം. പക്ഷേ, അവർക്ക് ഭീകരവാദികളാവില്ല.

ശരി ഏത് പക്ഷത്താണെങ്കിലും പറയും. 

തെറ്റും ഏത് പക്ഷത്താണെങ്കിലും പറയും. 

ആരോ ബഹുമാനിക്കുന്നു എന്നതുകൊണ്ട് 

ആ ബഹുമാനിക്കുന്നവൻ വിചാരിക്കുന്നത് പോലെ തന്നെ 

എപ്പോഴും പറയണം എന്നത് 

ബഹുമാനിക്കുന്നയാളുടെ അടിമയാകുന്നതിന് തുല്യം. 

അത് ബഹുമാനം അഭിനയിച്ച് വാങ്ങൽ.

*******

ഇസ്രായേൽ ഫലസ്തീൻ:

മുസ്ലിംകൾ വിശ്വാസപരമായി തീവ്രവാദികൾ ആവാം. പക്ഷേ, അവർക്ക് ഒരിക്കലും ഭീകരവാദികൾ ആവാൻ സാധിക്കില്ല. 

മുസ്ലിംകൾ ഭീകരവാദികൾ ആണെന്ന് വരുത്തുന്ന വാർത്തകൾ യഥാർത്ഥ ഭീകരവാദികൾ പടച്ചുവിടുന്നതാണ്. അവ ശരിയാണോ എന്ന് പരിശോധിക്കാനെങ്കിലും നമ്മൾ ഒന്ന് ശ്രമിക്കണം.

രണ്ട് പക്ഷത്തും ശരിയും തെറ്റും കാണാനാവാത്ത ഒരുതരം ഏകപക്ഷീയ അന്ധതയും വെറുപ്പും നമ്മെ ഭരിക്കുന്നില്ലേ എന്നത് ശരിക്കും പരിശോധിക്കേണ്ടതാണ്.

അധിനിവേശം നടത്തിയവർ മാത്രം എല്ലാം കൊണ്ടും എപ്പോഴും ശരി എന്ന് ചിന്തിക്കുന്നത്ര നാം പോകാമോ? അതും മറുപക്ഷത്ത് ശരിയെ ഇല്ലെന്ന മട്ടിൽ...

മുസ്ലിംകൾ കയ്യേറി എന്ന് പറയുന്ന ബാബ്റി മസ്ജിദ് കലാപങ്ങൾ പടച്ചുവിട്ട് തിരിച്ചുപിടിക്കണം. അതേ സമയം അമേരിക്കൻ ബ്രിട്ടീഷ് പിൻബലത്തിൽ ഫലസ്തീൻ കയ്യേറിയത് ആ നാട്ടുകാർ തിരിച്ചുചോദിക്കാൻ പാടില്ല. 

ഇന്ത്യയിൽ ഇങ്ങനെ ആ നാട്ടുകാർ അല്ലാത്ത ആരൊക്കെയോ വന്ന് മറ്റൊരു രാജ്യം ഉണ്ടാക്കിയാൽ നമ്മളും വെറുതേ നോക്കിനിൽക്കുമായിരിക്കും, അല്ലേ? 

നമുക്ക് വേണ്ടിയാണെങ്കിൽ ഒരു ന്യായം മുസ്‌ലിംകൾക്ക് വേണ്ടിയാണെങ്കിൽ, വെറുപ്പ് മാത്രം അടിസ്ഥാനമാക്കിയ വേറൊരു ന്യായം എന്നാകാൻ പറ്റുമോ? 

ന്യായം ആർക്കാണെങ്കിലും ഒരുപോലെ എന്നതല്ലേ മനസ്സാക്ഷിയുടെ മുൻപിൽ സത്യസന്ധത പുലർത്തുന്ന, പുറത്തൊന്നും ഉള്ളിൽ വേറൊന്നും പറയാത്ത, ശുദ്ധകാപട്യം സൂക്ഷിക്കാത്ത നിഷ്പക്ഷ മനസ്സ് പറയേണ്ടത്?

മുസ്‌ലിം എന്ന നിലക്ക് ഒരുനിലക്കും ചെയ്യാൻ സാധ്യതയില്ലാത്ത കാര്യം വരെ അവരുടെമേൽ ഒരു തെളിവുമില്ലാതെ ശത്രുക്കൾ പ്രചരിപ്പിക്കുന്നത് നമുക്ക് വേദവാക്യവും ആകുന്നു. 

മറുഭാഗത്ത്, കൊന്നിട്ടും അരിശം തീരാതെ  വീണ്ടും മഹാത്മാഗാന്ധിയുടെ ചിത്രത്തിന് നേരെ (അരിശം തീരാത്തത് കൊണ്ട്) വീണ്ടും അരിശം തീർക്കാൻ വെടിവെച്ചവർ നമുക്ക് പുണ്യപുരുഷൻമാരും ആവുന്നു.

*******

മുസ്ലിംകൾ വിശ്വാസപരമായി തീവ്രവാദികൾ ആവാം. പക്ഷേ, അവർക്ക് ഒരിക്കലും ഭീകരവാദികൾ ആവാൻ സാധിക്കില്ല. 

മുസ്ലിംകൾ ഭീകരവാദികൾ ആണെന്ന് വരുത്തുന്ന വാർത്തകൾ യഥാർത്ഥ ഭീകരവാദികൾ പടച്ചുവിടുന്നതാണ്. അവ ശരിയാണോ എന്ന് പരിശോധിക്കാനെങ്കിലും നമ്മൾ ഒന്ന് ശ്രമിക്കണം.

Saturday, December 2, 2023

മരിക്കാൻ വേണ്ട ഉറപ്പും ധൈര്യവും ആർക്കും കിട്ടുന്നില്ല.

മതി ഈ ജീവിതം 

എന്നെത്രയെല്ലാം 

ചിന്തിച്ചവരും പറഞ്ഞവരും വരെ, 

അവരായി ജീവിതത്തിന് 

ഒരർത്ഥവും കണ്ടില്ലെങ്കിലും, 

കിണഞ്ഞ് ശ്രമിക്കുന്നത് 

എങ്ങനെയെങ്കിലും 

ജീവിക്കാനും ജീവിച്ചിരിക്കാനും 

അതിജീവനം ഉറപ്പ് വരുത്താനും തന്നെ. 

പടുവൃദ്ധനും പടുവൃദ്ധയും വരെ. 

എന്തുകൊണ്ടെന്ന് മനസ്സിലാവുന്നില്ല. 

മരിക്കാൻ വേണ്ട 

തീരുമാനമെടുക്കാൻ മാത്രമുളള 

ഉറപ്പും ധൈര്യവും ആർക്കും കിട്ടുന്നില്ല.

*******

എത്രയെല്ലാം വിപരീതമായി ചിന്തിച്ചാലും പറഞ്ഞാലും, എങ്ങിനെയെങ്കിലും ജീവിക്കാനും അതിജീവിക്കാനും തന്നെയാണ് തലച്ചോറ് ഉപദേശിക്കുക. 

കാരണം ജീവിതം ഉണ്ടാക്കിയ, ജീവിതത്തിന് വേണ്ടി ഉണ്ടായ, ഉണ്ടാക്കിയ തലച്ചോറ് മാത്രമാണുള്ളത്.

*******

ചിലരങ്ങനെ. 

ഒരുപകാരവും ചെയ്യില്ല. 

എന്നാലോ, 

ചോദിക്കാതെയും ഒരുകുറേ 

ഉപദേശങ്ങൾ തന്നേക്കും. 

നൽകുന്ന ഉപദേശങ്ങളോ? 

എല്ലാവർക്കും അറിയുന്നതും പഴകിപ്പുളിച്ചതും. 

അവർക്ക് മാത്രമേ അറിയൂ 

എന്ന തെറ്റിദ്ധാരണയിൽ. 

പിശുക്കിന് നാലുകാൽ വെച്ചവർ 

സ്വയം ആഘോഷിക്കുമോ? 

ഇല്ല. 

അവരെപ്പോഴും കണക്ക്കൂട്ടലിലാണ്. 

അവരുടെ ജീവിതം കണക്കുകൂട്ടലിൽ തന്നെ തീരും.

********

ചിലരങ്ങനെ. 

എല്ലാവരെയും പേടിക്കുന്ന, 

ബോധ്യപ്പെടുത്തേണ്ട 

ഒരുതരം അടിമമനസ്സുള്ളവർ. 

എപ്പോഴും കുറ്റബോധം കൊണ്ടുനടക്കുന്ന മനസ്സ്. 

എന്ത് നല്ലത് പറഞ്ഞാലും 

ഉണർത്തിയാലും തിരുത്തിയാലും വരെ 

കുറ്റപ്പെടുത്തുന്നതായി തോന്നി 

കലഹിക്കുന്ന മനസ്സ്. 


Friday, December 1, 2023

മുസ്ലിംവിരോധം തലക്ക് പിടിച്ചവർക്ക് സംഗതി മനസ്സിലാവുന്നില്ല

ഇസ്രയേലിനെ അംഗീകരിക്കുക തന്നെയായിരുന്നു വേണ്ടത്. ഒരു സംശയവും ഇല്ല. ലോകത്തെ ഏറ്റവും ചെറിയ ന്യൂനപക്ഷങ്ങളിൽ ഒന്നായ ഒരു വിഭാഗം കൂടിയാണ് ജൂതൻമാർ. അങ്ങുനിന്നിങ്ങോളം പീഡിപ്പിക്കപ്പെട്ടവർ.

പക്ഷേ ജൂതൻമാരെ ചരിത്രത്തിലുടനീളം പീഡിപ്പിച്ചവർ മുസ്‌ലിംകൾ ആയിരുന്നില്ല. വിശ്വാസപരമായയും അല്ലാതെ പകതീർക്കുംവിധവും ജൂതൻമാരെ അങ്ങുനിന്നിങ്ങോളം പീഡിപ്പിച്ചത് കൃസ്ത്യാനികൾ മാത്രമായിരുന്നു.

മുസ്‌ലിംകൾക്ക് ജൂതന്മാരുമായി ജന്മസിദ്ധമായ വിരോധമില്ല. മുസ്ലിംകളുടെ ചരിത്രവും വേരുമാണ് ജൂതന്മാർ. അത് മുസ്ലിംകളും ഖുർആനും ഒരുപോലെ അംഗീകരിക്കുന്നുമുണ്ട്.

ജൂതന്മാരുമായി ജന്മസിദ്ധമായ വിരോധമമുള്ളത് ക്രിസ്ത്യാനികൾക്കാണ്. കാരണം യേശുവിനെ ജാരപുത്രനെന്നും കന്യാമറിയത്തെ വേശ്യയെന്നും വിളിച്ചവർ ജൂതന്മാരാണ്.

പോരാത്തതിന് യേശുവിനെ കള്ളന്മാരുടെ കൂടെ നഗ്നനായി നടത്തി , കുരിശ് ചുമപ്പിച്ച്, മുൾക്കിരീടം ധരിപ്പിച്ച്, തെരുവിലൂടെ നടത്തിച്ച്, പരിഹസിച്ച് കുരിശിൽ തറച്ച് കൊന്നവർ ജൂതന്മാരാണ്.

പക്ഷേ ഇപ്പോഴുള്ള താൽകാലികമായ മുസ്ലിം വിരോധം കൊണ്ട് എല്ലാവരും ഇസ്രയേലിനെ പിന്തുണക്കുന്നു എന്ന് മാത്രം. ആരാൻ്റെ അമ്മക്ക് ഭ്രാന്ത് വന്നാൽ കാണാൻ സുഖം എന്ന മട്ടിൽ.

അതാണ് മുസ്‌ലിം വിരോധവും വെറുപ്പും വോട്ടും അധികാരവും ആക്കുന്ന ഇപ്പോഴത്തെ ഇന്ത്യൻ രാഷ്ട്രീയവും  ചെയ്യുന്നത്.

യഥാർഥത്തിൽ ഇന്ത്യൻ രാഷ്ട്രീയം നയിക്കുന്നവർക്കും വലിയ ശത്രുവായി വരിക ഭാവിയിൽ ഇതേ ജൂതന്മാർ തന്നെയാണ്.

കാരണം ജൂതൻമാരുടെ വാദം അത്രക്കാണ്.

അവർ മാത്രം ദൈവം തെരഞ്ഞെടുത്ത ഏകവിഭാഗം, അവർ മാത്രം ദൈവത്തിൻ്റെ സ്വന്തം മക്കളും ആണെന്നത്.

ആ നിലക്ക് ബ്രാഹ്മണൻമാരുമായി ( ഇന്ത്യയിലെ സവർണ്ണരുമായി) നേരിട്ട് കൊമ്പുകോർക്കാൻ ഇടയുള്ള വിഭാഗമാണ് ജൂതൻമാർ.

മുമ്പ് ജർമ്മൻ ആര്യൻ മേധാവിത്തം വാദിച്ച ഹിറ്റ്ലർ ജൂതൻമാരുമായി നേരിൽ കൊമ്പുകോർത്തതും അവരെ കൊന്നൊടുക്കിയതും ഇതുകൊണ്ടാണ്.

പക്ഷേ മുസ്ലിംവിരോധം താൽകാലികമായി തലക്ക് പിടിച്ച ആർക്കും യഥാർത്ഥ സംഗതി മനസ്സിലാവുന്നില്ല എന്ന് മാത്രം

ഹമാസ്: ചില ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും

ഹമാസിനെ കുറിച്ച് ചില ചോദ്യങ്ങൾ.

അവയ്ക്കുള്ള ഉത്തരങ്ങളും

ചോദ്യം ഒന്ന്.

യുദ്ധം ഫലസ്തീനുമായല്ലല്ലോ, ഹമാസുമായല്ലേ? അതുകണ്ടല്ലേ വെസ്റ്റ്ബാങ്കിൽ യുദ്ധം നടക്കാത്തത്?

നല്ല കണ്ടെത്തൽ. 

നല്ല ചോദ്യം.

അധിനിവേശം ചോദ്യം ചെയ്യുന്നവരുമായി മാത്രം തന്നെയാണ് യുദ്ധം നടക്കുക. 

ഒറ്റുകൊടുപ്പുകാരുമായല്ല യുദ്ധം നടക്കുക. 

നിലപാടില്ലാത്തവരുമായും ആരും യുദ്ധം ചെയ്യില്ല. 

അത്തരക്കാർ അതാത് കാലത്തെ അധികാരത്തിൻ്റെ കമ്മിഷൻ പറ്റുന്നവരാണ്.

അത്തരക്കാർ ഇരിക്കാൻ പറഞാൽ കിടന്നു കൊടുക്കും. കിടക്കാൻ പറഞാൽ ഇഴഞ്ഞും കൊടുക്കും.

അറബ് ഭരണകൂടങ്ങളെ പോലേ വെസ്റ്റ്ബാങ്കിൽ ഭരിക്കുന്ന ഫതഹ് പാർട്ടിയും പാശ്ചാത്യശക്തികൾക്ക് മുൻപിൽ ഒച്ചാനിച്ച് നിൽക്കുന്നത് കൊണ്ട് യുദ്ധം ഫലസ്തീനുമായല്ല എന്ന് വരില്ല. 

ഇന്ത്യയിലും അങ്ങനെ ബ്രിട്ടീഷുകാരെ സഹായിച്ചവരും അവർക്ക് മുൻപിൽ ഒച്ചാനിച്ചവരും ഉണ്ടായിരുന്നു. 

അതുകൊണ്ട് ബ്രിട്ടീഷുകാർ അതിക്രമം കാണിച്ചത് ഇന്ത്യക്കാർരോടല്ല പകരം കുറച്ച് തീവ്രവാദികളോടും ഭീകരവാദികളോടും ആണെന്ന് താങ്കൾ പറയുമോ?

******

ചോദ്യം രണ്ട്

ഹമാസ് ആശുപത്രിക്കടിയിൽ വരെ ടണലുകൾ തുരന്നിരിക്കുന്നു. അതുകൊണ്ടല്ലേ അവർക്കെതിരെ ഇങ്ങനെയും യുദ്ധം ചെയ്യേണ്ടി വരുന്നത്?

ഉത്തരം:

എന്നിട്ട് ഇത്ര ദിവസങ്ങൾ ആയിട്ടും ഏത് ടണൽ എവിടെ കണ്ടെത്തി? 

ആര് കണ്ടെത്തി?

ഗാസയിൽ എന്ത് നടക്കുന്നുണ്ടെങ്കിലും അത് മുൻകൂട്ടി ഇസ്രയേലിനും അമേരിക്കക്കും അറിയും. 

കാരണം, എല്ലാവരും പറയും പോലെ ഗാസ അവരോരുക്കിയ തുറന്ന തടവറ മാത്രമാണ്. ഗാസക്കാർ ആ തടവറയിലെ തടവുപുള്ളികളും.

വെറും കെട്ടിച്ചമച്ച വാർത്തകൾ പലരും ഒരുപോലെ കൊണ്ടുനടക്കുന്നത് കാണുമ്പോൾ അത്തരം വാർത്തകൾ പടച്ചുവിടുന്നവർ എത്രകണ്ട് വിജയിച്ചു എന്ന് മനസ്സിലാക്കുന്നു. 

ചില പ്രത്യേക രാജ്യങ്ങളിലെ രാജ്യഭരണം വരെ നേടുന്നതും തെരഞ്ഞെടുപ്പ് വിജയിക്കുന്നതും ഇത്തരം ഇല്ലാക്കഥകൾ വാർത്തകളാക്കി പ്രചരിപ്പിച്ചുകൊണ്ടാണെന്നത് ഓർത്താൽ നന്ന്. 

ഇങ്ങനെ കുറേ ഇല്ലാക്കഥകൾ ഇറാഖിനും സദ്ധാമിനുമെതിരെയും പറഞ്ഞിരുന്നു. 

എന്നിട്ട് യുദ്ധാവസാനം എന്തായിരുന്നു കണ്ടെത്തിയത്? 

ഒന്നും കണ്ടെത്തിയില്ല. 

ആടിനെ കൊല്ലാൻ പട്ടിയായി അവതരിപ്പിക്കുന്നത് ഇത് ആദ്യമല്ല. 

നമ്മളെ പോലെയുള്ളവർക്ക് അത് മനസ്സിലാവുന്നുമില്ല..

അങ്ങനെ ആരൊക്കെയോ പറഞ്ഞു പരത്തുന്നത് നമ്മളും പറയുന്നു. ഹമാസ് ജനകീയ പാർട്ടിയാണ് എന്നതിനെ മറിച്ച് തിരിച്ച് ജനങ്ങളെ ഷീൽഡ് ആയി ഉപയോഗിക്കുന്നു എന്നവതരിപ്പിച്ചാൽ എന്താണ് ചെയ്യുക?


********

ചോദ്യം മൂന്ന് : ഹമാസിനും ഫലസ്തീനും ഇന്ത്യയിലെ ജനങ്ങളുമായി എന്ത് ബന്ധം?

ഇന്ത്യ ഭൂമിയിൽ ഒറ്റക്ക് പൊട്ടിമുളച്ചു ഒറ്റക്ക് നിലകൊള്ളുന്നതല്ല. എല്ലാ ലോക രാജ്യങ്ങളും പല ആവശ്യങ്ങൾക്കുമായി പലകോലത്തിൽ പരസ്പരം ബന്ധപ്പെട്ടാണ്. 

എല്ലാറ്റിനും പുറമേ ഇന്ത്യയിൽ ജനങ്ങൾ കാര്യമായും എത്തിയത് മധ്യപൗരസ്ത്യദേശത്ത് നിന്നാണെന്ന് ചരിത്രം പറയുന്നു. 

മധ്യപൗരസ്ത്യദേശം എന്നാൽ ഫലസ്തീനും ഇറാഖും ഇറാനും ഒക്കെ കൂടിയതാണ്.

ഇന്ത്യയിലെ ജനങ്ങളുമായി ഒരു ബന്ധവും ഇല്ലാത്ത രാജ്യങ്ങളിലാണ് ഇന്ത്യക്കാർ ജോലിയും പലപ്പോഴും ഇന്ത്യൻ പൗരത്വം വേണ്ടെന്ന് വെച്ച് അത്തരം രാജ്യങ്ങളിലെ പൗരത്വം വരെ അന്വേഷിച്ച് പോകുന്നത്. 

ഇന്ത്യയിലെ ജനങ്ങളുമായി ബന്ധമില്ലാത്ത രാജ്യങ്ങളിൽ നിന്ന് തന്നെയാണ് ഇന്ത്യ കാര്യമായും പെട്രോൾ വാങ്ങുന്നത്. അത്തരം പെട്രോൾ ഉത്പാദിപ്പിച്ച് ഇന്ത്യക്ക് നൽകുന്ന രാജ്യങ്ങളുടെ അടുത്തുള്ള രാജ്യമാണ് ഈ ഫലസ്തീൻ.

അതാത് രാജ്യങ്ങളിലെ ജനങ്ങളുമായി ബന്ധമുള്ളത് കൊണ്ടല്ല ലോകത്തുള്ള എല്ലാ രാജ്യങ്ങളും ഇന്ത്യയും ലോകത്ത് എവിടെയെങ്കിലും ഭൂകമ്പമോ മറ്റ് പ്രക്രുതി ദുരന്തങ്ങളോ ഉണ്ടായാൽ സഹായം നൽകുന്നത്. 

പിന്നെന്തിനാണ് ഇന്ത്യയിലെ ജനങ്ങളുമായി ഒരു ബന്ധവും ഇല്ലാത്ത രാജ്യങ്ങളിലേക്ക് ഇന്ത്യൻ പ്രധാനമന്ത്രി സന്ദർശനം നടത്തുന്നത്? 

പിന്നെന്തിനാണ് ഇന്ത്യയിലെ ജനങ്ങളുമായി ഒരു ബന്ധവും ഇല്ലാത്ത രാജ്യങ്ങളിലേക്ക് എന്തിനാണ് അംബാസഡർമാരെ ഇന്ത്യ അയക്കുന്നത്?

ഒരു പ്രത്യേക വിഭാഗത്തോടുള്ള വെറുപ്പ് എന്തും അത്തരം വിഭാഗത്തിനെതിരെ നടക്കട്ടെ എന്ന മാനസികാവസ്ഥയിൽ നമ്മെ എത്തിക്കുന്നുവെങ്കിൽ ഒന്നും പറയാനില്ല. 

അത്തരം വെറുപ്പ് നമ്മുടെ മനസ്സിനെ കല്ല് പോലേയാക്കരുത്. അന്ധരും ക്രൂരവിനോദികളും ആക്കരുത്.


ചോദ്യം നാല്

എന്തിനാണ് താങ്കൾ ഹമാസിനെ ഇങ്ങനെ ന്യായീകരിക്കുന്നത്?

ഉത്തരം:

നല്ല ചോദ്യം

ഒന്നുകൊണ്ടുമല്ല.

വല്ലാത്ത കള്ളവാർത്തകൾ അവർക്കെതിരെ പരക്കുന്നു എന്നതിനാൽ.

പിന്നെ ഏല്ലാ കാലത്തും സ്വാതന്ത്ര്യസമരം നടത്തിയവർ സ്വന്തം വീട്ടിലായാലും നാട്ടിലായാലും സമൂഹത്തിലായാലും അതാത് കാലത്ത് മോശക്കാരും തീവ്രവാദികളും ഭീകരവാദികളുമായും കണക്കാക്കപ്പെട്ടു, ചിത്രീകരിക്കപ്പെട്ടു എന്നതിനാലും.

വിശ്വാസപരമായ, ആദർശപരമായ, ആശയപരമായ വെറുപ്പ് പ്രതിയോഗികളോട് അനീതി ചെയ്യാനും അവരെ കുറിച്ച് ഇല്ലാക്കഥകൾ പറയാനും കാരണമാകരുത് എന്നതിനാലും.

ചോദ്യം അഞ്ച്.

എന്തുകൊണ്ട് ഇത്തരമൊരു താൽപര്യം റഷ്യ ഉക്രൈൻ വിഷയത്തിൽ കണ്ടില്ല 


ഈയുള്ളവൻ ഉക്രൈൻ റഷ്യ യുദ്ധ വിഷയത്തിലും മിണ്ടിക്കൊണ്ടിരുന്നു...

പിന്നെ ആ വിഷയത്തിൽ ഇത്രയധികം വിശ്വാസപരവും ആ വിശ്വാസം തന്നെ നിശ്ചയിക്കുന്ന ചരിത്രപരവുമായ കാര്യങ്ങൾ കെട്ടുപിണഞ്ഞു നിന്നിട്ടില്ല.

അവിടെ വേറൊരു രാജ്യം മറ്റൊരു രാജ്യത്തിനുള്ളിൽ ഉണ്ടാക്കി അധിനിവേശം നടത്തിയ വിഷയവും ആ അധിനിവേശം ഘട്ടംഘട്ടമായി മറ്റു കുറേ രാജ്യങ്ങളുടെ പിന്തുണയോടെ വിപുലമാക്കിയ വിഷയവും ഉണ്ടായിരുന്നില്ല.

*******

എല്ലാവരും കാര്യങ്ങളെ അവരവരുടെ ഭാഗത്ത് നിന്ന് മാത്രം.

അതുകൊണ്ടുള്ള വീക്ഷണ വ്യത്യാസം...

അതെല്ലാം കൂടി കാണുകയും, എല്ലാറ്റിനുമിടയിൽ കൃത്യമായ നീതി പാലിച്ച് മദ്ധ്യത്തിൽ നിൽക്കാനും നല്ല കൃത്യമായ തിരിച്ചറിവും അത് തരുന്ന നിഷ്പക്ഷതയും നിസ്വാർഥതയും വേണം