എന്ത് കൊണ്ട് ഹലാൽ വിഷയമാകുന്നു എന്ത്കൊണ്ട് പ്രതിമ സ്ഥാപിക്കാൻ സമ്മതിക്കുന്നില്ല എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ഈയുള്ളവനും, അത് ചെയ്യുന്നവരെ ഒരു നിലക്കും ന്യായീകരിക്കാതെ തന്നെ ചോദ്യം ചെയ്യുന്നതാണ്.
വിശ്വാസപരമായ തീവ്രതയും അസഹിഷ്ണുതയും മുസ്‌ലിംകൾക്കുണ്ട്.
അവരുടെ ഏകസത്യാവാദവും അവസാനവാദവും തീർത്തും തെറ്റും തീവ്രവാദപരവും അസഹിഷ്ണുത ഉണ്ടാക്കുന്നതും ക്രമേണ ഭീകരതയിലേക്ക് നയിക്കുന്നതും തന്നെയാണ്.
അവയൊക്കെ തെറ്റാണ്, തിരുത്തപ്പെടെണ്ടതാണ്.
പക്ഷേ, അതുകൊണ്ട് മാത്രം ഏല്ലാ ഭീകരതയും അവരുടെ മേൽ ആരോപിക്കാൻ തയ്യാറല്ല.
ആശയപരവും വിശ്വാസപരവുമായ വിയോജിപ്പ് ആ ഒരു വിഭാഗത്തെ എന്തിനും ഏതിനും കുറ്റം പറയുന്ന കോലത്തിലും വെറുക്കുന്ന കോലത്തിലും അവരോട് അനീതി മാത്രം ചെയ്യുന്ന കോലത്തിലും നമ്മെ ആരെയും നയിക്കരുത്.
വിശ്വാസത്തെയും ആശയത്തെയും വേറെ തന്നെ ആശയപരമായും വിശ്വാസപരമായും കൈകാര്യം ചെയ്ത് ഇല്ലാതാക്കാനും ലഘൂകരിക്കാനും ശ്രമിക്കണം.
അല്ലാതെ, തെറ്റായ വിശ്വാസത്തെയും ആശയാത്തെയും തോൽപിക്കാൻ സാധിക്കാത്തത് കൊണ്ട് മറ്റാരോക്കെയോ ചെയ്യുന്ന കുറ്റങ്ങളുടെ പിതൃത്വം അവരുടെ മേൽ വെറും വെറുതെ കെട്ടിയേല്പിക്കുകയല്ല അതിന് പരിഹാരം.
അവരുടെ വിശ്വാസം തെറ്റായത് കൊണ്ട് അവരോട് എന്ത് അനീതിയും അക്രമവും ചെയ്യാമെന്നും എന്നിട്ട് ആ അക്രമവും അനീതിയും അവർ തന്നെയാണ് ചെയ്തത് എന്ന ആരോപണം ഉണ്ടാക്കാം എന്നതും, അത്തരം ആരോപണങ്ങൾ ശരിയാണെന്ന് വിശ്വസിക്കണം എന്നതും ന്യായമല്ല, ശരിയല്ല.
*******
ആർഎസ്എസ് ബിജെപി ആണെങ്കിൽ ആണെന്നും അല്ലെങ്കിൽ അല്ലെന്നും തന്നെ പറയണം. അങ്ങനെ ആണെന്നും അല്ലെന്നും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്, ഉണ്ടാവണം.
പ്രശ്നം അവിടെയല്ല.
ബിജെപിയും ആർഎസ്എസും ആകുന്നത് സംസ്കാരവും സ്നേഹവും ഉള്ള സമൂഹത്തിനിടയിൽ എന്തോ മോശം പരിപാടി ആണെന്ന് ഉളളിൽ തോന്നുന്നത് പോലെയുണ്ട് പലർക്കും.
അതുകൊണ്ട് തന്നെ ബിജെപി ആർഎസ്എസ് ആയിരിക്കെയും പൊതുമദ്ധ്യത്തിൽ ആർഎസ്എസ് ബിജെപി അല്ലെന്ന് വരുത്തും ഇക്കൂട്ടരിൽ ഭൂരിപക്ഷവും.
ഉളളിൽ ആർഎസ്എസ് ബിജെപി എന്നത് സൂക്ഷിക്കുകയും ചെയ്യും.
ഉള്ളിൽ ഒന്നും പുറത്ത് വേറൊന്നും.
പകൽ ഒന്നും രാത്രി വേറൊന്നും.
നാടൻ ഭാഷയിൽ പറഞാൽ നായിക്കുറുക്കൻ രീതി.
പകൽ നായ, രാത്രി കുറുക്കൻ.
കേരളത്തിൽ പുറത്ത് പറയാൻ മടിക്കുന്ന തീവ്രവലതുപക്ഷ രാഷ്ട്രീയത്തിൽ ഏറെക്കുറെ കാണുന്നത് ഇതാണ്.
ഈ തീർത്തും കപടമായ രീതി ആരും ഏത് കാര്യത്തിലും എടുക്കാതിരുന്നാൽ നല്ലത്.
*******
ആർഎസ്എസ്ഇ ബിജെപിയുമായി ബന്ധപ്പെട്ട ഈ ഒളിച്ചുകളി ഇപ്പൊഴത്തെ മാത്രം, ഈയടുത്ത കാലത്തെ മാത്രം കാര്യമായും സംഗതിയായും മാത്രം പറഞ്ഞതല്ല. ഏറക്കുറെ കേരളത്തിലെ മാത്രം പ്രശ്നവും അല്ല.
അറിഞ്ഞിടത്തോളം കാലം, അറിയുന്ന പല ഇടങ്ങളിലും ഈയൊരു ഒളിച്ചുകളിയുണ്ട്, ഉണ്ടായിരുന്നു.
ബിജെപി ആർഎസ്എസ് എന്നത് മോശമാണെന്നും അവരുമായുള്ള ബന്ധം എന്തോ ഒരു മോശം (നെഗറ്റീവ് ) സംഗതിയാണെന്നും കരുതുന്നത് പോലെ ഒരു ഒളിച്ചുകളി. അങ്ങുനിന്നിങ്ങോളം...
*******
യഥാർഥത്തിൽ ആർഎസ്എസ് ബിജെപി സൂക്ഷിക്കുന്ന വർഗ്ഗീയ അക്രമ വെറുപ്പ് രാഷ്ട്രീയം ആർക്കും യഥാർഥത്തിൽ ഇഷ്ടപ്പെടില്ല എന്നത് കൊണ്ട് കൂടി ഉണ്ടാവുന്ന ഒരു ഒളിച്ചുകളിയല്ലേ ഇത്.
വെറുപ്പും അക്രമവും വർഗീയതയും ഒളിച്ചുകൊണ്ടും ഒളിച്ചുകടത്തിയും മാത്രമേ നടക്കൂ എന്നതിനാലുള്ള ഒളിച്ചുകളി.
********
രാഷ്ട്രീയ പ്രതിയോഗിയോട് കാണിക്കുന്നത് പോലേയല്ലല്ലോ ഇന്ത്യ മുഴുവനും ഉള്ള പ്രത്യേക മതന്യൂനപക്ഷ സമുദായങ്ങളോട് കാണിക്കുന്നത്.
അതും ഒളിഞ്ഞും തെളിഞ്ഞുമുള്ള അക്രമങ്ങളിലൂടെ.
അനാവശ്യമായ കള്ളവാർത്തകളും കാരണങ്ങളും പ്രചാരണങ്ങളും ഉണ്ടാക്കിക്കൊണ്ട്.
********
കളവ് മാത്രം പറഞ്ഞും ചെയ്തും പ്രചരിപ്പിച്ചും ഒരു നാടിൻ്റെ അധികാരം നേടാം, ആ അധികാരത്തിൽ തുടരാം എന്ന് വന്നാൽ പിന്നെ കളവുകൾ മാത്രമാണ് ആ നാട്ടിലെ ശരി.
കളവല്ലാത്ത ശരികൾക്ക് പുല്ലുവില. ആ നാടിനും നാട്ടുകാർക്കും രക്ഷയില്ല.
അഹങ്കരിച്ചു കൊണ്ട് നശിക്കുക മാത്രം.
*******
ഹിറ്റ്‌ലറിന് കളവ് പറഞ്ഞ് സത്യമാക്കാൻ ഒരു ഗീബൽസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഇന്നത്തെ ഭരണാധികാരികൾക്ക് ഒരു നൂറായിരം ഗീബൽസുമാരുണ്ട്, fake news ഫാക്ടറികളുണ്ട് കളവുകൾ ഉണ്ടാക്കി സത്യമാക്കി പ്രചരിപ്പിക്കാൻ.
No comments:
Post a Comment