സത്യമേവ ജയതേ എന്നതൊക്കെ വെറും വെറുതേ പറയുന്ന, വെറും വെറുതേ പറയപ്പെടുന്ന വെറും ക്രൂരവിനോദ വാചകം മാത്രം.
സത്യമേവ ജയതേ, സത്യം മാത്രം ജയിക്കും എന്നതൊക്കെ വെറും വെറുതെ പറയാൻ മാത്രമുള്ളതാണ്.
പാവം ജനങ്ങളെ, ഇല്ലാത്ത പ്രതീക്ഷ നൽകി പറഞ്ഞുപറ്റിക്കാൻ മാത്രമുള്ള വെറും ഉപചാരവാക്കുകൾ മാത്രമാണത്.
സത്യം നേർക്കുനേർ വിജയിച്ച ചരിത്രം എവിടെയെങ്കിലും ഒന്ന് കാണിച്ചു തരാമോ? നേർക്കുനേർ അല്ലെങ്കിൽ എന്ത് സത്യം.
വിശപ്പും ദാഹവും സഹിക്കാൻ സാധിക്കാതെ ഒരാൾ മരിച്ചതിനു ശേഷം അയാൾക്ക് വെളളവും ഭക്ഷണവും എത്തിച്ചുകൊടുക്കുന്നത് പൊലെ ഒരു വിജയം ഇല്ലല്ലോ? അങ്ങനെയുള്ള വിജയത്തെ സത്യത്തിൻ്റെ വിജയം എന്ന് പറഞ്ഞുകൂടല്ലോ?
വെറും കഥകളിൽ മാത്രമല്ലാതെ, ഒരൊറ്റ തെളിവ് പോലും കാണിക്കാൻ സാധിക്കാത്ത വെറും ക്രൂരവിനോദ വാചകം മാത്രം ഈ സത്യമേവ ജയതേ, സത്യം മാത്രം ജയിക്കും എന്ന വാചകം.
സത്യവും സത്യം പറഞ്ഞവരും എന്നും ക്രൂരമായി വ്യഭിചാരിക്കപ്പെട്ടു, ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. അത്രമാത്രം.
പലപ്പോഴും വിഡ്ഢികൾ മാത്രമായവർ, ഉടുതുണിക്ക് മറുതുണി ഇല്ലാതെ തെരുവിൽ പരിഹസിക്കപ്പെട്ടവർ സത്യം പറഞ്ഞവർ.
കഥയിൽ കേൾക്കാൻ മാത്രം സുഖവും സൗന്ദര്യവും വിജയവും നേടിയവർ സത്യം പറഞ്ഞവർ എന്ത് പേരുകേട്ടവർ.
********
ഹിറ്റ്‌ലറിന് കളവ് പറഞ്ഞ് സത്യമാക്കാൻ ഒരു ഗീബൽസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഇന്നത്തെ ഭരണാധികാരികൾക്ക്, രാജ്യതന്ത്രജ്ഞതക്ക് ഒരു നൂറായിരം ഗീബൽസുമാരുണ്ട്, fake news ഫാക്ടറികളുണ്ട്. കളവുകൾ ഉണ്ടാക്കി സത്യമാക്കി പ്രചരിപ്പിക്കാൻ.
ഇക്കാര്യം ഓരോരുത്തർക്കും അവർ കരുതുന്നത് പോലെ മനസ്സിലാക്കാം.
സൂചനകളിൽ നിന്നും ഓരോരുത്തരും അവരവർക്ക് വേണ്ടത് എടുക്കുന്നു, മനസ്സിലാക്കുന്നു..
ഒരേ മണ്ണ് തന്നെ എല്ലാ വ്യതസ്ത പഴങ്ങൾക്കും പൂവുകൾക്കും കയ്ക്കൾക്കും ആധാരം.
ഓരോന്നിൻ്റെയും സമീപനമായ വേരും ആ വേരിനടിസ്ഥാനമായ വിത്തുഗുണവും പോലെ മണ്ണിൽ ഓരോന്നും അതതിന് പറ്റിയത് കണ്ടെത്തുന്നു.
സ്വന്തം വിദ്യാഭ്യാസ കാര്യത്തിൽ വരെ വെറും കളവ് മാത്രം പറഞ്ഞ്, കളവ് മാത്രം ഉടനീളം ചെയ്ത് നിലകൊള്ളുന്ന ഭരണാധികാരികളും എത്രയെത്ര.
അങ്ങനെയുള്ളവർ വേറെ എന്തെല്ലാം കാര്യങ്ങളിൽ എന്തെല്ലാം കളവുകൾ ചെയ്തിട്ടും പറഞ്ഞിട്ടുമുണ്ടാവും?
ഇവിടെയുള്ള പല കലാപങ്ങളും ലഹളകളൂം കളവ് പറഞ്ഞ് മാത്രം ഉണ്ടാക്കുകയും പിന്നീട് കളവ് മാത്രം പറഞ്ഞ് ആരുടെയൊക്കെയോ മേൽ കെട്ടിയാരോപിക്കുകയും ചെയ്തവm
കളവിനെ സത്യമായി അവതരിപ്പിക്കാൻ ഇഷ്ടം പോലെ വിലക്ക് വാങ്ങിയ വാർത്താവിനിമയ സൗകര്യങ്ങളും അധികാരവും, പിന്നെ ഏറെ സമ്പത്തും കൂടി സ്വന്തമായി ഉണ്ടായാൽ സത്യത്തിന് ശ്വാസമുട്ടി മരിക്കുകയോ ആത്മഹത്യ ചെയ്യുകയോ മാത്രം നിർവ്വാഹം.
സത്യമേവ ജയതേ, കള്ളന്മാർ അവരുടെ കളവിനെ സത്യമായി കാണിക്കാൻ , അവരുടെ വിജയത്തെ സത്യത്തിൻ്റെ വിജയമായി കാണിക്കാൻ സത്യത്തെ വ്യഭിചരിച്ച് പറയുന്നത്.
കളവും ക്രൂരതയും വഞ്ചനയും മാത്രം എക്കാലവും വിജയിച്ചു.
എന്നിട്ട് തങ്ങളുടെ വിജയം ചരിത്രമെഴുതുന്ന അവർ തന്നെ സ്വയം വരച്ചുകാട്ടി സത്യത്തിൻ്റെ വിജയമെന്ന്. ചോദ്യം ചെയ്യാൻ ആരുമില്ല.
അല്ലാതെ സത്യം വിജയിച്ച ചരിത്രം എവിടെയെങ്കിലും ഒന്ന് കാണിച്ചു തരാമോ? വെറും കഥകളിൽ മാത്രമല്ലാതെ.
സത്യം വിജയിച്ച ഒരൊറ്റ തെളിവ് പോലും കാണിക്കാൻ സാധിക്കില്ല.
No comments:
Post a Comment