Saturday, December 23, 2023

കേരള രാഷ്ട്രീയത്തെ കണ്ണടച്ച് വിമർശിക്കുന്നവരോട്.

കേരളത്തെയും കേരള രാഷ്ട്രീയത്തെയും കണ്ണടച്ച് വിമർശിക്കുന്നവരോട്.

കേരളത്തെയും കേരളരാഷ്ട്രീയത്തെയും വിമർശിക്കുമ്പോഴും നമുക്ക് ഒരുദ്ദേശവും ലക്ഷ്യവും ഉണ്ടാവണം. 

ഒരു പകരവും പരിഹാരവും പറയാനും കാണിക്കാനും സാധിക്കണം. 

അല്ലാതെ ഉളളിൽ ദുരുദ്ദേശം മാത്രം വെച്ച് വെറുതെ എന്തെങ്കിലും പറഞ്ഞ് വിമർശിക്കുകയല്ല വേണ്ടത്.

നമ്മടെ വൃത്തികെട്ട വർഗ്ഗീയ വിദ്വേഷ വെറുപ്പ് രാഷ്ടീയം ഇവിടെ എങ്ങനെയെങ്കിലും നടന്നു കിട്ടുന്നില്ല എന്നത് കൊണ്ട് വിമർശിക്കുകയല്ല വേണ്ടത്.

ഏതെങ്കിലും കാര്യത്തിൽ കേരളത്തെക്കാൾ മെച്ചപ്പെട്ട ഒരു സംസ്ഥാനത്തെ ഇന്ത്യയിൽ കാണിച്ചുതരാൻ പറ്റുമോ? 

എന്നിട്ടാവാമല്ലോ കേരളത്തെ മാത്രം വളഞ്ഞിട്ട് നാം ആക്രമിക്കുന്നത്. 

കേരളം ഇന്ത്യയ്ക്ക് തന്നെ ഏക മാതൃകയാണ്. 

എല്ലാ കാര്യത്തിലും കേരളം മുൻപന്തിയിൽ. 

ദാരിദ്യം ഇല്ലായ്മ, ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രീസുരക്ഷ, ശിശുമരണം എന്നുവേണ്ട എല്ലാ കാര്യത്തിലും കേരളം മുൻപിൽ. 

അസൂയയും ദുരുദ്ദേശവും കൊണ്ട് മാത്രം നാം വിമർശനം ഉണ്ടാക്കരുത്. 

ഒളിച്ചുവച്ച അറിവുകെടും അസൂയയും ഭയവും ആയിരിക്കരുത് നമ്മുടെ നിലപാടിനെയും ആദർശത്തെയും ഉണ്ടാക്കേണ്ടതും നിശ്ചയിക്കേണ്ടതും

കേരളത്തിന് മാതൃകയാകാവുന്ന മറ്റൊരു ഇന്ത്യൻ സംസ്ഥാനത്തെ കാണിക്കൂ. 

വെറുപ്പും വിഭജനവും വർഗ്ഗീയ രാഷ്ട്രീയവും കേരളത്തിൽ വല്ലാതെ വിലപ്പോകുന്നില്ല, അത്തരം രാഷ്ട്രീയസ്വപ്നങ്ങൾ വെച്ചുപുലർത്തുന്നവർക്ക് കേരളം ഒരു ശവപ്പറമ്പാകുന്നു എന്ന ഒരൊറ്റ കുറ്റവും തകരാറും മാത്രമേ കേരളത്തിൻ്റെ കാര്യത്തിൽ വിമർശിച്ച് പറയാനും ചൂണ്ടിക്കാണിക്കാനും ഉണ്ടാകൂ. 

പല വിമർശകരുടെയും ഉള്ളിലിരിപ്പ് ന്യായവും അത് തന്നെയാണ്. 

കേരളം മാത്രമാണ്, പിന്നെ ഏറിയാൽ ദക്ഷിണേന്ത്യ മാത്രമാണ് ഇന്ത്യയുടെ ബാക്കിയുള്ള പ്രതീക്ഷ. വൈവിധ്യവും മതേതരത്വവും ജനാധിപത്യവും പിടിച്ചുനിർത്തുന്ന ഏക പ്രതീക്ഷയും വെളിച്ചവും. 

അതും ഇല്ലാതാക്കി ഇരുട്ട് പറത്തിയിട്ട് വേണം ഇവിടെ കാപാലിക വിഭാഗത്തിന് എല്ലാം തോന്നിയത് പോലെ നടത്തി വിളയാടാൻ എന്നതായിരിക്കരുത് നമ്മുടെ കേരളവിമർശനത്തിന് ന്യായം. 

കേരളത്തെയും എങ്ങിനെയെങ്കിലും കാപാലികരുടെ കയ്യിൽ എത്തിക്കാൻ ആയിരിക്കും നമ്മുടെയൊക്കെ കേരള വിമർശനം സഹായിക്കുക. 

പണ്ട് കോൺഗ്രസ്സിനെ വിമർശിച്ച് തകർത്തയിടത്ത് ആരാണ് കൊട്ടാരം കെട്ടിയത് എന്നത് മാത്രം ഇത്തരുണത്തിൽ ഓർത്താൽ നല്ലത്. 

കൊട്ടാരം തകർക്കാൻ ഇരങ്ങുന്നവർക്ക് പകരം അവരവിടെ എന്ത് ചെയ്യും എന്ന കൃത്യമായ പദ്ധതി വേണം. താത്കാലികമായ സ്വാർത്ഥനേട്ടം മാത്രമായിരിക്കരുത് അത്. 

നിങൾ തകർക്കുന്ന ഇടത്തിൽ നിങ്ങൾക്ക് പോലും സങ്കല്പിക്കാൻ സാധിക്കാത്തത്ര വലിയ ദുശ്ശക്തികൾ വന്ന് താമസമാക്കും. 

അതാണ് ഇപ്പോഴത്തെ വർത്തമാന ഇന്ത്യയുടെ രാഷ്ട്രീയ ചിത്രം വ്യക്തമാക്കിത്തരുന്നത്.

കേരളത്തിലുള്ള രാഷ്ട്രീയ നേതൃത്വത്തെ കുറ്റം പറയുന്നവർക്ക് അതിനേക്കാൾ നല്ല രാഷ്ട്രീയ നേതൃത്വത്തെ ഇന്ത്യയിൽ എവിടെ ആരിൽ കാണിച്ചു തരാൻ സാധിക്കും? 

ശരിയാണ് . 

കേരളവും കേരള രാഷ്ട്രീയവും ഇനിയും നന്നാവണം. 

ഇന്ത്യയിൽ മറ്റെല്ലാവരും വളരേ മോശമായാലും കേരളം ഇനിയുമിനിയും നന്നാവണം. 

മറ്റൊന്നും കൊണ്ടല്ല. 

മറ്റെവിടെയും മെച്ചപ്പെട്ട മാതൃക ഉള്ളത് കൊണ്ടല്ല. 

പകരം നന്നാവുക, പൂർണത തേടുക, പൂർണത നേടുക എന്നതിന് ഒരവസാനമില്ല എന്നത് കൊണ്ട് മാത്രം. 

പൂർണത നേടി എന്ന് പറയുന്നതിൽനേക്കാൾ വലിയ കളവില്ല എന്നതിനാൽ മാത്രം. 

എല്ലാ പൂർണ്ണതയും നൻമയും അതിൻ്റെ രണ്ടാം ഘട്ടത്തിൽ സ്വയം അപൂർണതയും തിൻമയും ആയി ഭവിക്കും എന്നതിനാൽ.

ഇന്ത്യൻ ജനാധിപത്യം ജനങ്ങൾ വേണ്ടത്ര പാകമാകാത്ത ജനാധിപത്യമാണ് എന്നതിനാൽ മാത്രം.

ജനങ്ങൾ വേണ്ടത്ര പാകമാകാത്ത ജനാധിപത്യമാകയാൽ ഇന്ത്യൻ ജനാധിപത്യം ഇവിടെയുള്ള പാർട്ടികളെയും നേതൃത്വത്തെയും എങ്ങിനെയും നശിപ്പിക്കുന്നുണ്ട് എന്നതിനാൽ.

*********

കേരളത്തിന് കേരളത്തിൻ്റേത് മാത്രമായ കുറേ പ്രത്യേകതകളുണ്ട്. ഏറെ വിദേശബന്ധങ്ങളും വദേശയാത്രകളും കേരളത്തിലെ ഗ്രാമാന്തരങ്ങളിലെ സാധാരണ ജനങ്ങൾക്ക് വരെയുണ്ട്, നടത്തുന്നുണ്ട് .

അതുകൊണ്ട് മാത്രമാണ് ഉത്തരേന്ത്യൻ വെറുപ്പ് വിഭജന വിദ്വേശ രാഷ്ടീയം ഇവിടെ വല്ലാതെ ചികവാകാതെ പോകുന്നത്. 

അതുകൊണ്ട് തന്നെ, ഏറിയാൽ കേരളത്തെ വെച്ച് മാത്രം കേരളത്തെ വിമർശിക്കാം. കേരളം ഇനിയുമിനിയും നന്നാവാൻ. പക്ഷേ കേരളത്തെക്കാളും കേരളത്തിലുള്ളവരേക്കാളും നല്ലവരും നല്ല മോഡലും മിടുക്കും അങ്ങ് കേന്ദ്രത്തിലും ഉത്തരേന്ത്യയിലും ഉള്ളത് കൊണ്ടല്ല.

No comments: