Wednesday, December 27, 2023

അടിയന്തരാവസ്ഥ ഇന്ദിരയെ വലിയ ഹീറോയും പ്രതീകവുമാക്കി

അടിയന്തരാവസ്ഥയെ നാം വല്ലാതെ ജവവിരുദ്ധ നാളുകളായി ഭീകരവൽക്കരിച്ച് കാണിക്കുന്നു. 

യഥാർഥത്തിൽ നമ്മൾ അവതരിപ്പിക്കും പോലെ ജനവിരുദ്ധമായിരുന്നില്ല അടിയന്തരാവസ്ഥ എന്നതാണ് അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. 

അടിയന്തരാവസ്ഥക്ക് ശേഷം നടന്ന ആ തെരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യ കാണിച്ച മനസ്സ് പൂർണമായും ഇന്ദിരാഗാന്ധിക്കും കോൺഗ്രസ്സിനും അനുകൂലമായിരുന്നു.

അടിയന്തരാവസ്ഥയോട് കൂടി ഇന്ദിരാഗാന്ധി ജനമനസ്സിൽ വലിയ ഹീറോയും പ്രതീകവും ആവുകയാണുണ്ടാത് എന്ന് സൂചിപ്പിക്കുന്നതായിരുന്നു ആ തെരഞ്ഞെടുപ്പ് ഫലം. 

ദക്ഷിണേന്ത്യ പൂർണമായും ഇന്ദിരക്ക് പിന്നിൽ ശക്തമായി നിന്നതിന് കാരണമതാണ്. 

എങ്കിൽ ഉത്തരേന്ത്യയോ എന്ന ചോദ്യമുണ്ടാവും. 

കാര്യങ്ങൾ മനസ്സിലാക്കി, വിവേചനാധികാരം ഉപയോഗിച്ച് തീരുമാനമെടുക്കുന്ന ജനങ്ങൾ ഉത്തരേന്ത്യയിൽ അന്നും ഇന്നും ഇല്ലാത്തത് കൊണ്ട് ആ ചോദ്യം ഉത്തരം അർഹിക്കുന്നില്ല. 

ഉത്തരേന്ത്യ ഇന്നും ജനാധിപത്യത്തിന് പാകമാകുന്നത്ര വളർന്നിട്ടില്ല എന്നത് ഒരു ഇന്ത്യൻ യാഥാർത്ഥ്യവും വസ്തുതയും ആണ്. 

ഇന്ത്യൻ രാഷ്ട്രീയ പാർട്ടികൾ സൗകര്യപൂർവ്വം ചൂഷണം ചെയ്യുന്ന ഉത്തരേന്ത്യൻ ജനതയൂടെ ഈ പരിതാപകരമായ ജനാധിപത്യത്തിന് തീരെ പാകമാകാത്ത അവസ്ഥക്കെതിരെ നാം കണ്ണടച്ചുകൂടാ. ജാതിയും മതവും വെറുപ്പും വിവരക്കേടും മാത്രം കൈമുതലായ ഉത്തരേന്ത്യ. 

ഇന്ത്യയുടെ മാറ്റ് ഭാഗങ്ങളിൽ ജാതിയും മതവും ഉണ്ടാവാം. പക്ഷേ ഉത്തരേന്ത്യയിൽ അത് വേറെ തന്നെ താഴ്ന്ന നിലവാരത്തിലാണ്. ഏറെ എളുപ്പം പൊട്ടുന്ന മാലപ്പടക്കം പോലെ.

അമ്പത് വർഷങ്ങൾക്ക് മുൻപുള്ള ദക്ഷിണേന്ത്യയൂടെ ബോധനിലവാരത്തിൻ്റെ നാലയല്പക്കത്തേക്ക് ഇന്നും ഉത്തരേന്ത്യ വളർന്നിട്ടില്ല, വളർന്നെത്തിയിട്ടില്ല.

അടിയന്തരാവസ്ഥക്ക് ശേഷം 1977ൽ നടന്ന ലോക്സഭാ തെരഞ്ഞെുപ്പിൽ കോൺഗ്രസ് ദക്ഷിണേന്ത്യ തൂത്തുവാരി. 

കർണാടക 26/28, 

തമിൾനാട് 34/39, 

ആന്ധ്രാപ്രദേശ് 41/42, 

കേരളം 20/20. 

അടിയന്തരാവസ്ഥ നാം വെറുതെ അവതരിപ്പിക്കും പോലെ തീർത്തും ജനവിരുദ്ധമായിരുന്നില്ലെന്ന് സാരം. 

ജനങ്ങൾ വോട്ട് ചെയ്യാത്ത ഉത്തരേന്ത്യൻ തെരഞ്ഞെടുപ്പ് ഫലം ഭൂജന്മികളും ഗുണ്ടകളും തീരുമാനിച്ചത് ജനവികാരമായും, അടിയന്തരാവസ്ഥാവിരുദ്ധമായും ഇന്ദിരാവിരുദ്ധമായും കണ്ടുകൂട.


No comments: