ഉള്ളിൽ ഒന്നും പുറത്ത് വേറൊന്നും, പകൽ ഒന്നും രാത്രി വേറൊന്നും.
നാടൻ ഭാഷയിൽ പറഞാൽ നായിക്കുറുക്കൻ രീതി.
പകൽ നായ, രാത്രി കുറുക്കൻ.
പുറത്ത് പറയാൻ മടിക്കുന്ന തീവ്രവലതുപക്ഷ രാഷ്ട്രീയത്തിൽ ഏറെക്കുറെ കാണുന്നത്.
ഈ കപടരീതി ആരും എടുക്കാതിരുന്നാൽ നല്ലത്.
******
ഇത് ശരിയാണോ?
കേരളത്തിലെ ആർഎസ്എസ്/ബിജെപിക്കാരിലധികവും പൊതുവേ പുറമെ ആർഎസ്എസ്/ബിജെപിക്കാരെന്ന് പറയാൻ മടിക്കുന്നു.
ആർഎസ്എസ്/ബിജെപിക്കാരൻ ആവുക എന്നത് എന്തോ ഒരു മോശത്തരം ആണെന്നത് പോലെ പലപ്പോഴും ഒളിഞ്ഞും ചിലപ്പോൾ മാത്രം തെളിഞ്ഞും ഈ ആർഎസ്എസ്/ബിജെപിക്കാർ കേരളത്തിൽ.
കേരള സമൂഹ മനശ്ശാസ്ത്രം ആർഎസ്എസ്/ ബിജെപിയെ ഒരു നല്ല അംശമായി കാണുന്നില്ലെന്ന് ഇതേ ആർഎസ്എസ്/ബിജെപിക്കാർ തന്നെ സ്വയം സമ്മതിച്ച് മനസ്സിലാക്കുന്നത് പോലെ.
അതിനാൽ സമൂഹമധ്യത്തിൽ ഒളിഞ്ഞും അവരുടെ സ്വന്തം കൂട്ടത്തിൽ മാത്രം തെളിഞ്ഞും.
ആർഎസ്എസ്/ബിജെപിക്കാരെ കേരളത്തിൽ തിരിച്ചറിയാവുന്ന ഒരേയൊരു വഴിയുണ്ട് : അവരെല്ലാവരും എങ്ങനെയും കേരളത്തെ വിമർശിക്കും. കേരളമാണ് അവർക്ക് ഏറ്റവും മോശമായ ഇടം.
സ്വയം വളരാൻ സാധിക്കാത്ത ഇടമാണ് കേരളം എന്നത് കൊണ്ടാണോ കേരളം അങ്ങനെ ആർഎസ്എസ്/ ബിജെപിക്കാർക്ക് മോശം ഇടമാകുന്നത് എന്നറിയില്ല. കിട്ടാത്ത മുന്തിരി പുളിക്കും എന്നത് പോലെ.
കേരള വിമർശനമാണ് കേരളത്തിലെ ആർഎസ്എസ്/ബിജെപിക്കാരെ മനസ്സിലാക്കാനുള്ള ഏകവഴി.
ഒളിഞ്ഞും തെളിഞ്ഞും അവർ കേരള വിമർശനം മാത്രം നടത്തിക്കൊണ്ടിരിക്കും. കേരളത്തെ എങ്ങനെയെങ്കിലും താഴ്ത്തിക്കാണിക്കും.
താൻ ആർഎസ്എസ്/ബിജെപിക്കാരൻ അല്ലെന്ന് പ്രത്യക്ഷത്തിൽ വരുത്തുന്ന ആർഎസ്എസ്/ബിജെപിക്കാരാൻ വരെ ഈ കേരള വിമർശനം ഒരു മുറപോലെ നടത്തിക്കൊണ്ടിരിക്കും
കുറച്ചെങ്കിലും ആർഎസ്എസ്/ബിജെപിക്കാരെ കേരളത്തിൽ ആത്മവിശ്വാസത്തോടെ ഈ നിലക്കും തെളിഞ്ഞുകാണാൻ തുടങ്ങിയത് കേന്ദ്രത്തിൽ ബിജെപി ഭരിക്കാൻ തുടങ്ങിയതിനുശേഷം.
No comments:
Post a Comment