Friday, December 1, 2023

ഹമാസ്: ചില ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും

ഹമാസിനെ കുറിച്ച് ചില ചോദ്യങ്ങൾ.

അവയ്ക്കുള്ള ഉത്തരങ്ങളും

ചോദ്യം ഒന്ന്.

യുദ്ധം ഫലസ്തീനുമായല്ലല്ലോ, ഹമാസുമായല്ലേ? അതുകണ്ടല്ലേ വെസ്റ്റ്ബാങ്കിൽ യുദ്ധം നടക്കാത്തത്?

നല്ല കണ്ടെത്തൽ. 

നല്ല ചോദ്യം.

അധിനിവേശം ചോദ്യം ചെയ്യുന്നവരുമായി മാത്രം തന്നെയാണ് യുദ്ധം നടക്കുക. 

ഒറ്റുകൊടുപ്പുകാരുമായല്ല യുദ്ധം നടക്കുക. 

നിലപാടില്ലാത്തവരുമായും ആരും യുദ്ധം ചെയ്യില്ല. 

അത്തരക്കാർ അതാത് കാലത്തെ അധികാരത്തിൻ്റെ കമ്മിഷൻ പറ്റുന്നവരാണ്.

അത്തരക്കാർ ഇരിക്കാൻ പറഞാൽ കിടന്നു കൊടുക്കും. കിടക്കാൻ പറഞാൽ ഇഴഞ്ഞും കൊടുക്കും.

അറബ് ഭരണകൂടങ്ങളെ പോലേ വെസ്റ്റ്ബാങ്കിൽ ഭരിക്കുന്ന ഫതഹ് പാർട്ടിയും പാശ്ചാത്യശക്തികൾക്ക് മുൻപിൽ ഒച്ചാനിച്ച് നിൽക്കുന്നത് കൊണ്ട് യുദ്ധം ഫലസ്തീനുമായല്ല എന്ന് വരില്ല. 

ഇന്ത്യയിലും അങ്ങനെ ബ്രിട്ടീഷുകാരെ സഹായിച്ചവരും അവർക്ക് മുൻപിൽ ഒച്ചാനിച്ചവരും ഉണ്ടായിരുന്നു. 

അതുകൊണ്ട് ബ്രിട്ടീഷുകാർ അതിക്രമം കാണിച്ചത് ഇന്ത്യക്കാർരോടല്ല പകരം കുറച്ച് തീവ്രവാദികളോടും ഭീകരവാദികളോടും ആണെന്ന് താങ്കൾ പറയുമോ?

******

ചോദ്യം രണ്ട്

ഹമാസ് ആശുപത്രിക്കടിയിൽ വരെ ടണലുകൾ തുരന്നിരിക്കുന്നു. അതുകൊണ്ടല്ലേ അവർക്കെതിരെ ഇങ്ങനെയും യുദ്ധം ചെയ്യേണ്ടി വരുന്നത്?

ഉത്തരം:

എന്നിട്ട് ഇത്ര ദിവസങ്ങൾ ആയിട്ടും ഏത് ടണൽ എവിടെ കണ്ടെത്തി? 

ആര് കണ്ടെത്തി?

ഗാസയിൽ എന്ത് നടക്കുന്നുണ്ടെങ്കിലും അത് മുൻകൂട്ടി ഇസ്രയേലിനും അമേരിക്കക്കും അറിയും. 

കാരണം, എല്ലാവരും പറയും പോലെ ഗാസ അവരോരുക്കിയ തുറന്ന തടവറ മാത്രമാണ്. ഗാസക്കാർ ആ തടവറയിലെ തടവുപുള്ളികളും.

വെറും കെട്ടിച്ചമച്ച വാർത്തകൾ പലരും ഒരുപോലെ കൊണ്ടുനടക്കുന്നത് കാണുമ്പോൾ അത്തരം വാർത്തകൾ പടച്ചുവിടുന്നവർ എത്രകണ്ട് വിജയിച്ചു എന്ന് മനസ്സിലാക്കുന്നു. 

ചില പ്രത്യേക രാജ്യങ്ങളിലെ രാജ്യഭരണം വരെ നേടുന്നതും തെരഞ്ഞെടുപ്പ് വിജയിക്കുന്നതും ഇത്തരം ഇല്ലാക്കഥകൾ വാർത്തകളാക്കി പ്രചരിപ്പിച്ചുകൊണ്ടാണെന്നത് ഓർത്താൽ നന്ന്. 

ഇങ്ങനെ കുറേ ഇല്ലാക്കഥകൾ ഇറാഖിനും സദ്ധാമിനുമെതിരെയും പറഞ്ഞിരുന്നു. 

എന്നിട്ട് യുദ്ധാവസാനം എന്തായിരുന്നു കണ്ടെത്തിയത്? 

ഒന്നും കണ്ടെത്തിയില്ല. 

ആടിനെ കൊല്ലാൻ പട്ടിയായി അവതരിപ്പിക്കുന്നത് ഇത് ആദ്യമല്ല. 

നമ്മളെ പോലെയുള്ളവർക്ക് അത് മനസ്സിലാവുന്നുമില്ല..

അങ്ങനെ ആരൊക്കെയോ പറഞ്ഞു പരത്തുന്നത് നമ്മളും പറയുന്നു. ഹമാസ് ജനകീയ പാർട്ടിയാണ് എന്നതിനെ മറിച്ച് തിരിച്ച് ജനങ്ങളെ ഷീൽഡ് ആയി ഉപയോഗിക്കുന്നു എന്നവതരിപ്പിച്ചാൽ എന്താണ് ചെയ്യുക?


********

ചോദ്യം മൂന്ന് : ഹമാസിനും ഫലസ്തീനും ഇന്ത്യയിലെ ജനങ്ങളുമായി എന്ത് ബന്ധം?

ഇന്ത്യ ഭൂമിയിൽ ഒറ്റക്ക് പൊട്ടിമുളച്ചു ഒറ്റക്ക് നിലകൊള്ളുന്നതല്ല. എല്ലാ ലോക രാജ്യങ്ങളും പല ആവശ്യങ്ങൾക്കുമായി പലകോലത്തിൽ പരസ്പരം ബന്ധപ്പെട്ടാണ്. 

എല്ലാറ്റിനും പുറമേ ഇന്ത്യയിൽ ജനങ്ങൾ കാര്യമായും എത്തിയത് മധ്യപൗരസ്ത്യദേശത്ത് നിന്നാണെന്ന് ചരിത്രം പറയുന്നു. 

മധ്യപൗരസ്ത്യദേശം എന്നാൽ ഫലസ്തീനും ഇറാഖും ഇറാനും ഒക്കെ കൂടിയതാണ്.

ഇന്ത്യയിലെ ജനങ്ങളുമായി ഒരു ബന്ധവും ഇല്ലാത്ത രാജ്യങ്ങളിലാണ് ഇന്ത്യക്കാർ ജോലിയും പലപ്പോഴും ഇന്ത്യൻ പൗരത്വം വേണ്ടെന്ന് വെച്ച് അത്തരം രാജ്യങ്ങളിലെ പൗരത്വം വരെ അന്വേഷിച്ച് പോകുന്നത്. 

ഇന്ത്യയിലെ ജനങ്ങളുമായി ബന്ധമില്ലാത്ത രാജ്യങ്ങളിൽ നിന്ന് തന്നെയാണ് ഇന്ത്യ കാര്യമായും പെട്രോൾ വാങ്ങുന്നത്. അത്തരം പെട്രോൾ ഉത്പാദിപ്പിച്ച് ഇന്ത്യക്ക് നൽകുന്ന രാജ്യങ്ങളുടെ അടുത്തുള്ള രാജ്യമാണ് ഈ ഫലസ്തീൻ.

അതാത് രാജ്യങ്ങളിലെ ജനങ്ങളുമായി ബന്ധമുള്ളത് കൊണ്ടല്ല ലോകത്തുള്ള എല്ലാ രാജ്യങ്ങളും ഇന്ത്യയും ലോകത്ത് എവിടെയെങ്കിലും ഭൂകമ്പമോ മറ്റ് പ്രക്രുതി ദുരന്തങ്ങളോ ഉണ്ടായാൽ സഹായം നൽകുന്നത്. 

പിന്നെന്തിനാണ് ഇന്ത്യയിലെ ജനങ്ങളുമായി ഒരു ബന്ധവും ഇല്ലാത്ത രാജ്യങ്ങളിലേക്ക് ഇന്ത്യൻ പ്രധാനമന്ത്രി സന്ദർശനം നടത്തുന്നത്? 

പിന്നെന്തിനാണ് ഇന്ത്യയിലെ ജനങ്ങളുമായി ഒരു ബന്ധവും ഇല്ലാത്ത രാജ്യങ്ങളിലേക്ക് എന്തിനാണ് അംബാസഡർമാരെ ഇന്ത്യ അയക്കുന്നത്?

ഒരു പ്രത്യേക വിഭാഗത്തോടുള്ള വെറുപ്പ് എന്തും അത്തരം വിഭാഗത്തിനെതിരെ നടക്കട്ടെ എന്ന മാനസികാവസ്ഥയിൽ നമ്മെ എത്തിക്കുന്നുവെങ്കിൽ ഒന്നും പറയാനില്ല. 

അത്തരം വെറുപ്പ് നമ്മുടെ മനസ്സിനെ കല്ല് പോലേയാക്കരുത്. അന്ധരും ക്രൂരവിനോദികളും ആക്കരുത്.


ചോദ്യം നാല്

എന്തിനാണ് താങ്കൾ ഹമാസിനെ ഇങ്ങനെ ന്യായീകരിക്കുന്നത്?

ഉത്തരം:

നല്ല ചോദ്യം

ഒന്നുകൊണ്ടുമല്ല.

വല്ലാത്ത കള്ളവാർത്തകൾ അവർക്കെതിരെ പരക്കുന്നു എന്നതിനാൽ.

പിന്നെ ഏല്ലാ കാലത്തും സ്വാതന്ത്ര്യസമരം നടത്തിയവർ സ്വന്തം വീട്ടിലായാലും നാട്ടിലായാലും സമൂഹത്തിലായാലും അതാത് കാലത്ത് മോശക്കാരും തീവ്രവാദികളും ഭീകരവാദികളുമായും കണക്കാക്കപ്പെട്ടു, ചിത്രീകരിക്കപ്പെട്ടു എന്നതിനാലും.

വിശ്വാസപരമായ, ആദർശപരമായ, ആശയപരമായ വെറുപ്പ് പ്രതിയോഗികളോട് അനീതി ചെയ്യാനും അവരെ കുറിച്ച് ഇല്ലാക്കഥകൾ പറയാനും കാരണമാകരുത് എന്നതിനാലും.

ചോദ്യം അഞ്ച്.

എന്തുകൊണ്ട് ഇത്തരമൊരു താൽപര്യം റഷ്യ ഉക്രൈൻ വിഷയത്തിൽ കണ്ടില്ല 


ഈയുള്ളവൻ ഉക്രൈൻ റഷ്യ യുദ്ധ വിഷയത്തിലും മിണ്ടിക്കൊണ്ടിരുന്നു...

പിന്നെ ആ വിഷയത്തിൽ ഇത്രയധികം വിശ്വാസപരവും ആ വിശ്വാസം തന്നെ നിശ്ചയിക്കുന്ന ചരിത്രപരവുമായ കാര്യങ്ങൾ കെട്ടുപിണഞ്ഞു നിന്നിട്ടില്ല.

അവിടെ വേറൊരു രാജ്യം മറ്റൊരു രാജ്യത്തിനുള്ളിൽ ഉണ്ടാക്കി അധിനിവേശം നടത്തിയ വിഷയവും ആ അധിനിവേശം ഘട്ടംഘട്ടമായി മറ്റു കുറേ രാജ്യങ്ങളുടെ പിന്തുണയോടെ വിപുലമാക്കിയ വിഷയവും ഉണ്ടായിരുന്നില്ല.

*******

എല്ലാവരും കാര്യങ്ങളെ അവരവരുടെ ഭാഗത്ത് നിന്ന് മാത്രം.

അതുകൊണ്ടുള്ള വീക്ഷണ വ്യത്യാസം...

അതെല്ലാം കൂടി കാണുകയും, എല്ലാറ്റിനുമിടയിൽ കൃത്യമായ നീതി പാലിച്ച് മദ്ധ്യത്തിൽ നിൽക്കാനും നല്ല കൃത്യമായ തിരിച്ചറിവും അത് തരുന്ന നിഷ്പക്ഷതയും നിസ്വാർഥതയും വേണം 


No comments: