എൻ്റെ അറിവില്ലായ്മയുടെ പേരാണ് ദൈവം.
എൻ്റെ നിസ്സഹായതയുടെ പേരാണ് ദൈവം.
എൻ്റെ നിസ്സാരതയും ബലഹീനതയും തൊട്ടറിയുന്നതിൻ്റെ പേരാണ് ദൈവം.
എനിക്ക് എന്നെ അറിയില്ല എന്നിടത്ത് തുടങ്ങുന്നതാണ് ദൈവം.
ഒന്നും ഞാൻ സംവിധാനിച്ചില്ല എന്നത് കൊണ്ടാണ് ദൈവം.
എൻ്റേത് എന്ന് പറയുന്നത് പോലും എൻ്റെ സൃഷ്ടിയല്ല എന്നിടത്താണ് ദൈവം.
എൻ്റെ തന്നെ നിയന്ത്രണത്തിൽ അല്ല ഞാൻ എന്നിടത്താണ് ദൈവം.
******
അതുകൊണ്ട് തന്നെ:
ഞാൻ ദൈവമെന്ന പേര് നൽകുന്നത്
എൻ്റെ നിസ്സഹായതയെ സൂചിപ്പിക്കാൻ.
എൻ്റെ അറിയില്ലായമയും അറിയാനാകായ്കയും
സൂചിപ്പിക്കാൻ.
എനിക്ക് എന്നെത്തന്നെയും അറിയില്ലെന്നറിയുന്നത് സൂചിപ്പിക്കാൻ.
ഞാനും എൻ്റേതും മറ്റൊന്നും എൻ്റെ തീരുമാനവും നിയന്ത്രണവും അല്ലെന്നറിയിക്കാൻ.
ദൈവം എന്ന വിളി എൻ്റെ കഴിവുകേടിനെ സമ്മതിക്കാൻ.
ദൈവം എന്ന വിളി എൻ്റെ ബലഹീനതയിലേക്കും അശക്തിയിലേക്കും വിരൽചൂണ്ടാൻ.
ദൈവം എന്ന വിളി എൻ്റെ അറിവുകേടിനേയും,
നിസ്സരതയേയും സമ്മതിക്കാൻ.
******
എൻ്റെ ദൈവം തുടങ്ങുന്നത്
ഞാൻ അവസാനിക്കുന്നിടത്ത്.
എൻ്റെ അറിവുകേട് തുടങ്ങുന്നിടത്ത്.
ഞാൻ നിസ്സഹായനാകുന്നിടത്ത്.
എൻ്റെ തീരുമാനവും തെരഞ്ഞെടുപ്പും നടക്കാത്തിടത്ത്.
ഒന്നും എൻ്റെ സംവിധാനവും നിയന്ത്രണവും കൊണ്ടല്ലെന്നറിയുന്നിടത്ത്.
എൻ്റെ തീരുമാനവും തെരഞ്ഞെടുപ്പും സംവിധാനവും നിയന്ത്രണവും നടത്തുന്ന ഞാനും എൻ്റേതും ഇല്ല എന്ന് ഞാൻ അറിയുന്നിടത്ത്.
ഞാൻ സ്വയം തന്നെ കഴിവുകെട്ടവനും അശക്തനും ബലഹീനനും ആകുന്നിടത്ത്.
എൻ്റെ അറിവുകേടും നിസ്സാരതയും ഞാൻ തന്നെ തൊട്ടറിയുന്നിടത്ത്.
No comments:
Post a Comment