Saturday, December 23, 2023

അറിഞ്ഞത് മുഴുവൻ പറയുകയല്ല. പകരം ആവശ്യമുള്ളത് പറയുകയാണ്

അറിഞ്ഞത് മുഴുവൻ പറയുകയല്ല.

അറിഞ്ഞത് വെച്ച് സാഹചര്യവും ചുറ്റുപാടും ആവശ്യപ്പെടുന്നത് വെച്ച് പ്രതികരിച്ച് പറയുക മാത്രമാണ്.

മണ്ണിലുള്ളത് മുഴുവൻ നൽകുകയല്ല. പകരം വേര് അന്വേഷിക്കുന്നത്, വേരിൻ്റെ സ്വഭാവത്തിനനുസരിച്ചത് നൽകുകയാണ്.

ബുദ്ധനായാലും കൃഷ്ണനായാലും മുഹമ്മദും യേശുവും നാരായണഗുരുവും രമണമഹർഷിയുമായാലും ചെയ്തത് അത് തന്നെയാണ്. 

അക്കാലവുമായി, അക്കാലത്ത് നേരിടേണ്ടി വന്ന സാഹചര്യവും ചുറ്റുപാടും ആവശ്യപ്പെടുന്നത് വെച്ച് പ്രതികരിച്ച് പറയുക മാത്രം. 

അതേ ആളുകൾ ഇന്നാണെങ്കിൽ, പറയുന്ന ഭാഷയും ഉള്ളടക്കവും മാറും. അവരുടെ അറിവും തിരിച്ചറിവും ഒന്ന് തന്നെയെങ്കിലും. 

റോഡിനു നടുവിൽ അപകടാവസ്ഥയിൽ നിൽക്കുന്ന ഒന്നുമറിയാത്ത കുഞ്ഞുകുട്ടിയോട് (ഒരുപക്ഷേ അല്പം ക്ഷുഭിതനായി, സ്നേഹത്തെ തന്നെ ക്ഷോഭമാക്കി, അല്പം പേടിപ്പിക്കലാക്കി) പറയുന്നതല്ല, സാധാരണഗതിയിൽ വേറെ ഒരാളോട് വേറെ ഒരു സാഹചര്യത്തിൽ പറയുക.

********

അങനെ പ്രതികരിച്ച് പറയുമ്പോൾ, അത് സർവ്വരോടുമായി പൊതുവായി പറയുമ്പോൾ ആരെങ്കിലും മാത്രം എന്തിന് ഇത്രവേഗം ക്ഷുഭിതനാവണം?

എല്ലാവരും എപ്പോഴും ഇപ്പോഴും നല്ല സുഹൃത്തുക്കൾ തന്നെയാണ്.

ആരായാലും വിഷയങ്ങളെ എന്തിനാണ് വ്യക്തിപരമായെടുക്കുന്നത്?

വ്യക്തിപരമായി എടുക്കുന്നത് കൊണ്ടാണ് അങ്ങനെ എടുക്കുന്നവർ കുറ്റബോധപ്പെടുന്നത്.

വ്യക്തിപരമായി എടുത്ത് കുറ്റബോധപ്പെടുന്നവർക്ക് മാത്രമേ അച്ഛൻ പത്തായത്തിൽ ഇല്ലെന്ന് വെറും വെറുതേ ഏകപക്ഷീയമായി പറഞ്ഞ് ക്ഷുഭിതരാവേണ്ടി വരികയുള്ളൂ.

അത്തരക്കാരോട് പറയാനുള്ളത് തന്നെയാണ് എല്ലാവരോടും പറയാനുള്ളത് എന്ന് വരുമ്പോൾ അത് പൊതുവായ പറച്ചിലും കൂടിയാവും... 

അങ്ങനെ പറയുന്ന ഒന്നിലും മറയില്ല. 

പ്രത്യേകിച്ചും അങ്ങനെ പറയുന്നതിൽ വ്യക്തിപരമായ ഒന്നും ഇല്ല, ഉണ്ടാക്കാറില്ല എന്നതിനാൽ. 

എന്നിരിക്കെ അത് പൊതുവായി പറയുന്നത്  കൊണ്ട് എന്താണ് പ്രശ്നം?

കൃഷ്ണൻ അർജ്ജുനനോടു പറഞ്ഞത് തന്നെയല്ലേ പിന്നീട് പൊതുവായി പറഞ്ഞ ഭഗവത്ഗീതയും ആയത്? 

കാരണം, കുറ്റബോധപ്പെടുന്നവനല്ലാതെ മറ്റാർക്കും അങ്ങനെ പറയുന്നതിൽ വെറും വ്യക്തിപരമായ ഒന്നുമില്ല. ഓരോരുത്തർക്കും വ്യക്തിപരമായും അല്ലാതെയും എടുക്കേണ്ട പാഠവും മാർഗ്ഗദർശനവും മാത്രമല്ലാതെ.

എല്ലാവർക്കും വേണ്ടതും എല്ലാവരോടും പറയേണ്ടതും മാത്രം. 

ഡൽഹി രാഷ്ട്രീയ വിഷയം പറഞ്ഞത് ഒരു നിലക്കും ആരെയും വ്യക്തിപരമായി ഉദ്ദേശിച്ചല്ല...  

കേരള രാഷ്ട്രീയത്തെയും കേരളത്തെയും വിമർശിക്കുന്നവരുടെയും കാര്യം പറഞ്ഞതും ആരെയും മാത്രം ഉദ്ദേശിച്ചല്ല. 

അതുകൊണ്ട് തന്നെ അതിൽ ആരെങ്കിലും ഒരിനിലക്കും ക്ഷുഭിതനാവേണ്ടതില്ല.

ഒരു വിഷയവും അതിൻ്റെ വിശദീകരണവും ആരെങ്കിലും കാരണമായി പറയപ്പെടുന്നു എന്നത് കൊണ്ട് അത് അയാളിൽ മാത്രം ഒതുങ്ങില്ല. 

ഏതെങ്കിലും സാഹചര്യവശാൽ പറയപ്പെട്ടത് മുഴുവൻ ആ സാഹചര്യത്തിൽ മാത്രം ചുരുങ്ങിപ്പോകുമെങ്കിൽ ഖുർആനും ഗീതയും ബൈബിളും ധമ്മപദയും താഒ തെച്ചിങ്ങും ഇന്നുണ്ടാവില്ല.

No comments: