കളവും ക്രൂരതയും അതിൻ്റെ കുടിലതന്ത്രങ്ങളും മാത്രമാണ് വിജയത്തിലേക്കും അധികാരത്തിലേക്കുമുള്ള ഏകവഴി. വിജയത്തിലും അധികാരത്തിലും പിടിച്ചുനിൽക്കാനുള്ള ഏകവഴി.
കളവും ക്രൂരതയും അതിൻ്റെ കുടിലതന്ത്രങ്ങളും നടത്താനുള്ള ശുദ്ധകാപട്യവും അഭിനയവും മാത്രമാണ് വിജയത്തിലേക്കും അധികാരത്തിലേക്കുമുള്ള ഏകവഴി., വിജയത്തിലും അധികാരത്തിലും പിടിച്ചുനിൽക്കാനുള്ള ഏകവഴി.
നീ നല്ലവനാണോ?
പരാജയം ഉറപ്പ്.
നീ സത്യം മുറുകെപിടിക്കുന്നവനാണോ?
പരാജയം ഉറപ്പ്.
നന്മ, സത്യം എന്നതൊക്കെ വെറും വെറുതേയുള്ള പറച്ചിൽ. തീർത്തും ആപേക്ഷികമായ, ആത്യന്തികതയിൽ നിലനിൽക്കാത്ത കാര്യങ്ങൾ.
എന്നിരിക്കെ, അതേ ആപേക്ഷികതയെ മുനിർത്തി ചിലത് പറയട്ടെ.
സത്യവും നന്മയും കൊണ്ട് സമൂഹമധ്യത്തിൽ സ്ഥിരമായി നല്ലവനായി പിടിച്ചുനിൽക്കാൻ സാധിക്കില്ല.
സ്വന്തം ഭാര്യയുടെയും മക്കളുടെയും അടുത്ത് പോലും സ്ഥിരമായി നല്ലവനായി പിടിച്ചുനിൽക്കാൻ സാധിക്കില്ല.
ശുദ്ധമായ അഭിനയവും കാപട്യവും കളവും ക്രൂരതയും കൂടാതെ ആരുടെയും നല്ല അഭിപ്രായം സ്ഥിരമായി പിടിച്ചുനിർത്താൻ സാധിക്കില്ല.
സ്വന്തം ഭാര്യയുടെയും മക്കളുടെയും നല്ല അഭിപ്രായം പോലും സ്ഥിരമായി നേടി നല്ലവനായി പിടിച്ചുനിൽക്കാൻ സാധിക്കാത്തവനാണോ സർവ്വലോകത്തിനും മുൻപിൽ സ്ഥിരമായി നല്ല അഭിപ്രായം നേടി നല്ലവനായി പിടിച്ചുനിൽക്കുന്നത്?
ശുദ്ധമായ അഭിനയവും കാപട്യവും കളവും ക്രൂരതയും കൂടാതെ നല്ല അഭിപ്രായം സ്ഥിരമായി നേടി നല്ലവനായി പിടിച്ചുനിൽക്കാൻ സാധിക്കില്ല.
എത്ര നന്നാവുന്നുവോ അത്രക്ക് നീ ദുർബലനാവും.
എത്ര സത്യം മുറുകെപിടിക്കുന്നുവോ അത്രയ്ക്ക് പരാജയപ്പെട്ടു കൊണ്ടേയിരിക്കും.
നന്മയും സത്യവും ഉണ്ടാക്കുന്ന ദൗർബല്യത്തിലൂടെ തന്നെ നിന്നെ നശിപ്പിക്കുന്ന, നിൻ്റെമേൽ മേൽകൈ നേടുന്ന, നിന്നെ ഇകഴ്ത്തുന്ന ലാവയെ മറ്റുള്ളവർ തള്ളിയൊഴുക്കും.
അങ്ങനെ നിന്നെ നശിപ്പിക്കുമാറുള്ള അഗ്നിപർവ്വത സ്ഫോടനം തന്നെ നിനക്കെതിരെ രൂപപ്പെടും.
എന്തുകൊണ്ട്?
നല്ലവനും സത്യം മുറുകിപ്പിടിക്കുന്നവനും ആയത് കൊണ്ട് മാത്രം.
നല്ലവനും സത്യം മുറുകിപ്പിടിക്കുന്നവനും ആയത് കൊണ്ട് നീ നിരായുധനായിപ്പോകുന്നത് കൊണ്ട് മാത്രം.
ചാഞ്ഞുനിൽക്കുന്നവൻ്റെ മേൽ പാഞ്ഞുകയറും.
പതമുള്ളിടത്ത് പാതാളമുണ്ടാക്കും.
സത്യം മുറുകെ പിടിക്കുന്ന നന്മയുള്ള നിന്നെ ആർക്കും പേടിക്കാനില്ല എന്ന് വരും.
പേടിയാണ് ഇവിടെയുള്ള ബഹുമാനം.
പേടി ഉണ്ടാക്കിയെങ്കിൽ മാത്രമേ അധികാരം നിലനിർത്താൻ സാധിക്കൂ,
പേടി ഉണ്ടാക്കിയെങ്കിൽ മാത്രമേ അധികാരം നൽകുന്ന പേടി തന്നെയായ ബഹുമാനം നേടാൻ സാധിക്കൂ.
നിൻ്റെ നന്മയും സത്യവും നീ പരാജയപ്പെടാനുള്ള നിൻ്റെ ദൗർബല്യമാവും, അശക്തിയാവും.
നീ അവരുടെ മുൻപിൽ ദുർബലനാവാൻ നന്മയും സത്യവും തന്നെ കാരണമാകും.
നിൻ്റെ നന്മയും സത്യവും വെച്ച് തന്നെ അവർ നിന്നെ ഇകഴ്ത്തും, ഇടിച്ചുതാഴ്ത്തും, പുല്ല് വില തരാതിരിക്കും.
അവർക്കറിയാം നിൻ്റെ നന്മയും സത്യവും വെച്ച് നീ അവരെ ഒന്നും ചെയ്യില്ല എന്ന്, നിനക്ക് ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന്.
അവർക്കറിയാം എന്തെങ്കിലും ചെയ്യാൻ അധികാരം വേണം, സമ്പത്ത് വേണം എന്ന്.
പേടിയില്ലാത്തവർ പേടി തന്നെയായ വിലയും ബഹുമാനവും തരില്ല.
നീ കരുതുന്ന തീർത്തും ആപേക്ഷികമായ നന്മയും സത്യവും കൊണ്ട് വിജയിച്ച ഒരൊറ്റ ചരിത്രം കാണിച്ചുതരൂ. സ്വന്തം ഭാര്യയുടെയും മക്കളുടെയും മുൻപിലെങ്കിലും. മരിച്ചു മണ്ണടിഞ്ഞാൽ കഥകളായി പറയുന്നതൊഴികെ. വെറും കാല്പനികതയിൽ ഒഴികെ.
കളവും ക്രൂരതയും അതിൻ്റെ കുടില തന്ത്രങ്ങളും മാത്രമാണ് വിജയത്തിലേക്കും അധികാരത്തിലേക്കുമുള്ള ഏകവഴി.
അധികാരവും വിജയവും കള്ളന്മാർക്കും ക്രൂരന്മാർക്കും മാത്രം കിട്ടുന്നത്. അവർക്ക് സുഖവാസം നടത്താനുള്ള ഒളിത്താവളം.
അധികാരവും അതിലേക്കുള്ള വിജയവും കളവും ക്രൂരതയും കുടിലതന്ത്രങ്ങളും കൊണ്ട് മാത്രം.
കള്ളന്മാർക്കും ക്രൂരന്മാർക്കും സുഖവാസം നടത്താനുള്ള ഏറ്റവും വലിയ മറയും ഒളിയുമാണ് രാജ്യവും അധികാരവും.
No comments:
Post a Comment