Monday, December 18, 2023

താങ്കൾ വിശ്വാസിയാണോ അവിശ്വാസിയാണോ എന്ന് തറപ്പിച്ച് ഉറപ്പിച്ച് പറയുക.

ചോദ്യം: താങ്കൾ വിശ്വാസിയാണോ അവിശ്വാസിയാണോ എന്ന് തറപ്പിച്ച് ഉറപ്പിച്ച് പറയുക. 

ഉത്തരം: ഓരോരുത്തരും അവനവൻ്റെ സാധ്യതയും കഴിവും അറിവും പോലെ മാത്രം മനസ്സിലാക്കേണ്ട തീർത്തും വ്യക്തിപരമായ ഈ കാരൃം എന്തിനാണ് ഇങ്ങനെ ചോദിക്കുന്നത്. 

എല്ലാവർക്കും ദൈവവിശ്വാസമോ ദൈവനിഷേധമോ നിർബന്ധമല്ല. 

വിശ്വാസം ഒരുതരം നിഷേധവും നിഷേധം ഒരുതരം വിശ്വാസവുമാണ്.

******

എൻ്റേത് എന്ന് പറയാൻ മാത്രം ഞാനില്ല.

എൻ്റെ നിസ്സഹായതയും കഴിവുകേടും അറിവുകേടും തന്നെ ഞാൻ, എൻ്റെ അറിവ്. 

ഞാനതറിയുന്നു. 

ഉണ്ടെങ്കിൽ ഉള്ള നീയും അതറിയും.

********

എന്നിരിക്കെ, താങ്കൾ എന്താണ് വീണ്ടും വീണ്ടും ചോദിക്കുന്നത്? 

താങ്കൾക്ക് താങ്കളെ തന്നെ മനസ്സിലാവാത്ത പ്രശ്നമുണ്ടോ?

വിഷയങ്ങൾ പറയുമ്പോൾ വിഷയത്തിൽ വരിക, വ്യക്തിയിൽ വരാതെ.

ഒരാൾക്ക് ജന്മം കൊണ്ടും അല്ലാതെയും ഏറെക്കുറെ വീണുകിട്ടിയ, ആരോ നിറച്ച് കൊടുത്ത വിശ്വാസം ഒരാളെ ഇത്രക്ക് അൽപനാക്കാമോ? 

വിശ്വാസം തീർത്തും ആത്മനിഷ്ഠമായ വ്യക്തിപരമായ, ഒരുനിലക്കും വസ്തുനിഷ്ഠമല്ലാത്ത കാര്യം.

വിശ്വാസം മറ്റൊരാൾക്ക് ഉണ്ടോ ഇല്ലേ എന്ന്, എത്ര ഉണ്ടെന്ന് പറഞ്ഞാലും എത്ര ഇല്ലെന്ന് പറഞ്ഞാലും, മറ്റാർക്കും മനസ്സിലാവില്ല. 

എന്നിരിക്കെ ഉണ്ടെന്നും ഇല്ലെന്നും പറയാൻ എന്തിരിക്കുന്നു? 

എന്തിന് അങ്ങനെ ഉണ്ടെന്നും ഇല്ലെന്നും ഉത്തരം പറയിപ്പിക്കും വിധം ഇങ്ങനെ ചോദ്യങ്ങൾ ചോദിക്കണം?

വിശ്വാസം ഉണ്ടെന്ന് പറയുന്നത് കൊണ്ട് മാത്രം ആർക്കും വിശ്വാസം ഉണ്ടാവില്ല. 

വിശ്വാസം ഇല്ലെന്ന് പറയുന്നത് കൊണ്ട് വിശ്വാസം ഇല്ലാതാവുകയും ഇല്ല. 

ഇല്ല എന്ന് പറയുന്നത് പോലും ഒരുതരം വിശ്വാസമാണ്. 

വിശ്വാസം ഉണ്ടെന്ന് പറഞ്ഞുകൊണ്ട് തന്നെ ഇല്ലാതെയും വിശ്വാസം ഇല്ലെന്ന് പറഞ്ഞുകൊണ്ട് തന്നെ വിശ്വാസം ഉണ്ടാവുകയും ചെയ്യുന്ന കാര്യം വിശ്വാസം. 

എന്നിട്ടും തീർത്തും വ്യക്തമല്ലാത്ത അമൂർത്തമായ ആത്മനിഷ്ഠമായ കാര്യം ഉണ്ടോ ഉണ്ടോ എന്ന് ആവർത്തിച്ച് ചോദിക്കുന്നത് എന്തുകൊണ്ടാണ്? 

തീർത്തും വ്യക്തിപരമായ കാര്യങ്ങളിൽ വരെ ഇടപെടുന്ന മതതീവ്രതയുടെ പ്രശ്നമാണോ ഇത്? 

ഒരാളുടെ അയാൾ മാത്രം അറിയുന്ന വ്യക്തിപരമായ കാര്യമല്ലേ വിശ്വാസം. 

അതിനെ മറ്റുള്ളവർ നിശ്ചയിക്കുന്ന, ഏകശിലയിൽ നിർവചിക്കുന്ന, ഒരു മൂർത്ത കാര്യമാക്കുന്ന മതതീവ്രതയെ മാത്രമാണ്  ചോദ്യം ചെയ്യേണ്ടത്. 

ദൈവവും വിശ്വാസവും ഒരു മതത്തിലും നിർവ്വചനത്തിലും ഒതുങ്ങുന്നതല്ല.

വിശ്വാസിയല്ലാതെയും ആർക്കും വിശ്വാസിയാണെന്ന് പറയാം. അത് നിലപാടല്ല. 

വിശ്വാസം മഹാഭൂരിപക്ഷവും അറിഞ്ഞും പഠിച്ചും തെരഞ്ഞെടുക്കുന്നതല്ല. 

യഥാർഥത്തിൽ താങ്കളെ അസ്വസ്ഥപ്പെടുത്തേണ്ടത് വെറുതേ വിശ്വാസികളെന്ന് പറയുന്ന അത്തരം വിശ്വാസികളാണ്. 

അല്ലാതെ അറിയാത്തത് കൊണ്ടും മനസ്സിലാകാത്തത് കൊണ്ടും മനസ്സിലാകുന്നില്ല, അറിയുന്നില്ല എന്ന് സത്യസന്ധമായി പറയുന്ന നിഷേധിയല്ല താങ്കളെ അസ്വസ്ഥപ്പെടുത്തേണ്ടത്.

വിശ്വാസി എന്ന് പറയുന്നവന് യഥാർഥത്തിൽ വിശ്വാസമുണ്ടോ എന്നറിയാനുള്ള അളവുകോൽ ഇല്ല. 

എന്നിരിക്കെ വെറും വെറുതെ വിശ്വാസം ഉണ്ടെന്ന് പറയുക വലിയ പ്രയാസമുള്ള കാര്യമല്ല. പക്ഷേ എന്തിന് പറയണം? 

സാമൂഹ്യമായി എളുപ്പത്തിനും സുരക്ഷിതത്വത്തിനും വേണ്ടി അന്ധമായി അനുകരിച്ച് വിശ്വാസികൾ ആവുന്നവർ മാത്രം ഭൂരിപക്ഷവും

No comments: