Monday, February 27, 2023

കൊതുക് ജീവിക്കുന്ന മാനം (dimension)

ഇപ്പോഴും 

മനസ്സിലാവുന്നില്ല,

കൊതുക് ജീവിക്കുന്ന 

മാനം (dimension) 

ഏതാണെന്ന്.


ഒരു സെക്കൻഡിൽ 

അഞ്ഞൂറ് പ്രാവശ്യം 

കൊതുക് ചിറകടിക്കുന്നു. 


കൊതുകിൻ്റെ സമയം 

നമ്മുടേതല്ലെന്നെങ്കിലും 

മനസ്സിലാക്കട്ടെ. 


കൊതുകിൻ്റെ

മാനത്തിൽ

അതിൻ്റെ സമയത്തിന്

നമ്മുടേതിനേക്കാൾ

അഞ്ഞൂറിരട്ടി നീളമുണ്ട്.


നമ്മുടെ ഒരു നിമിഷം

കൊതുകിന് 

അഞ്ഞൂറ് നിമിഷം.


നമ്മുടെ നിമിഷത്തിൻ്റെ 

അഞ്ഞൂറിൽ ഒന്ന് മതി

കൊതുകിന് 

ഒരു നിമിഷമാകാൻ.


**** 


എന്നിരുന്നാലും 

അതേ കൊതുകിനെ 

വളരേ എളുപ്പം

നാം കൊല്ലുന്നു!!!!


അങ്ങനെ കൊല്ലുമ്പോൾ 

ആ കൊതുക് 

ചത്തുപോയെത്തുന്ന 

മാനവും (dimension) 

ഏതെന്ന് 

മനസ്സിലാവുന്നില്ല.


ഈ അറിവില്ലായ്മ

തന്നെയാണറിവ്.


ഈ അറിവില്ലായ്മ

സമ്മതിക്കുന്ന 

മതമാണ് മതം.


മററുള്ളവർക്കും

ഈ അറിവില്ലായ്മ

സമ്മതിച്ചു കൊടുക്കുന്ന

മതം തന്നെ

യഥാർത്ഥ മതം.


അതിനാൽ 

അറിവില്ലായ്മ നൽകുന്ന 

എല്ലാ വിശ്വാസവ്യത്യാസങ്ങളും

ഒരുപോലെ 

തെറ്റും ശരിയുമായി 

കണ്ടുൾകൊള്ളുന്ന

സഹിഷ്ണുത 

പറയുന്ന മതം

യഥാർത്ഥ മതം.


അറിവില്ലായ്മ തന്നെയായ

മതം.

*****

നിൻ്റെ ഒരു നിമിഷത്തെ  

അഞ്ഞൂറ് കഷണങ്ങളാക്കി മുറിക്കാൻ 

ചിറകിട്ടടിക്കുന്ന ശബ്ദമാണ് 

കൊതുകിൻ്റെ  കരച്ചിലായും 

താരാട്ട്പാട്ടായും 

നീ വിളിച്ചത്, 

തെറ്റിവിളിച്ചത്. 


.

വിത്ത് കുറച്ചും ആവരണം ഏറെ കൂടുതലുമാണ്.

നീ ആവലാതി പറയും.


നിന്നോട് 

ആവലാതി പറഞ്ഞുപോകും.


അത്രക്ക് ദൂരം 

യാത്ര ചെയ്യേണ്ടിവരും. 

വളരേ ചെറിയൊരു  

കാര്യം നേടാൻ.


അത്രക്ക് 

അധ്വാനിക്കേണ്ടിവരും. 

വളരേ ചെറിയൊരു   

കാര്യം കാണാൻ.


ആവലാതി പറഞ്ഞിട്ട്

കാര്യമില്ല.

അതങ്ങനെയാണ്.


ഉള്ളിൽ 

കുറച്ച് മാത്രമേ 

ഉണ്ടാവൂ.


പുറത്ത് നിന്ന് 

ഉള്ളിലെത്താൻ ഒരേറെ

യാത്ര ചെയ്യാനുമുണ്ടാവും.


യാത്ര തുടങ്ങുമ്പോൾ 

കൗതുകം മൂത്ത്

വിശപ്പിൻ്റെ ആവേശത്തിൽ

അതറിയില്ല.

പകരം ഏറേ 

സങ്കല്പിച്ചിട്ടുമുണ്ടാവും.


ശരിയാണ്. 

എന്ത് ചെയ്യാം?

ഉള്ളിലെത്തി 

കണ്ടനുഭവിക്കുമ്പോൾ തന്നെയേ 

അതറിയൂ.

ഇത്രയേ ഉള്ളൂവെന്ന്. 


മുഖവും വടിവും കണ്ട് 

യോനി കാണാൻ 

കൊതിച്ചു പോകുമ്പോൾ 

ഉളള അനുംഭവം പോലെ തന്നെ. 


സത്യം അറിയുമ്പോൾ,

യോനി കാണുമ്പോൾ 

കാര്യങ്ങൾ അങ്ങനെയാണ്.


നിൻ്റെ കൊതിയേയും

ആ കൊതിക്ക് വേണ്ടി 

നീ കൊടുത്ത പരിശ്രമത്തേയും 

അത് ന്യായീകരിക്കുന്നതായി

തോന്നുകയേ ഇല്ല.


ഇത്രയേ ഉള്ളൂ 

എന്നറിഞ്ഞ് 

അന്തം വിട്ട്

കണ്ണെടുത്തു പോകും.

ഒരുമാത്ര

കുറച്ചധികം കണ്ടുനോക്കി

നിൽക്കാൻ പോലും

തോന്നാതെ.


രൂപങ്ങൾ ഒഴിവാക്കി,

ഗുണങ്ങൾ ഒഴിവാക്കി

ഏറെ ദൂരം കടന്ന്,

രൂപങ്ങൾ കൈവിട്ട്,

ഗുണങ്ങൾ ഇല്ലാത്ത

ആത്മാവ് കണ്ടെത്തുമ്പോൾ,

സത്യം അറിയുമ്പോൾ 

കാര്യങ്ങൾ അങ്ങനെയാണ്. 


വൈകൃതമാണ്.

വളരേ കുറച്ചാണ്.

ഏറെ സഹിക്കാവുന്നതുമല്ല.


നേടിവരുമ്പോൾ 

ഇത്രയേ ഉള്ളൂ 

എന്ന് തന്നെ തോന്നും. 

ഒന്നുമില്ലെന്നും വരും.


പക്ഷേ, 

ഇത്രയേ ഉള്ളൂവെന്ന് 

തോന്നുന്നതിൽ എത്തിച്ചേരാൻ 

അത്രയും ദൂരം യാത്രചെയ്യണം. 

അത്രയും അധ്വാനിക്കണം.


ഒരേറെ ഒഴിവാക്കണം 

ഒരു കുറച്ച് കിട്ടാൻ.


ഉണ്ടായിരുന്നത് മുഴുവൻ

ഒഴിവാക്കാനുള്ളതാണ്

എന്ന് തന്നെ വരും.


മണവാട്ടിയുടെ വസ്ത്രം.


മുൻപ് വിലപിടിച്ചതെന്ന്

തോന്നിയത് മുഴുവൻ

ഒഴിവാക്കുന്നത് പോലെ.

നേടിയ ത് മുഴുവൻ

ഒഴിവാക്കും

ഒഴിവാക്കാനുള്ളത്

എന്ന് വരും 


നീ കണ്ടു വാങ്ങിയ

നാരങ്ങയുടെ തോൽ

ഒഴിവാക്കുന്നത് പോലെ.


അതങ്ങനെയാണ്. 


കണ്ടു വാങ്ങിയ

നാരങ്ങയിൽ നിന്നും

നീ എല്ലാം ഒഴിവാക്കും.


കൊതിച്ചു വാങ്ങിയതിൽനിന്നും എന്തെടുത്തുവെന്ന് പോലും 

നീ അറിയില്ല.


അത്രക്ക് കുറച്ച് മാത്രമേ 

നീ നേടൂ.

അത്രക്ക് കുറച്ച് മാത്രമേ

നിനക്ക് യഥാർഥത്തിൽ വേണ്ടൂ.


വേണ്ടതെന്തെന്ന്

കൃത്യമായി അറിയാത്ത നീ 

അത്രക്കധികം

അധ്വാനിച്ച് ഒഴിവാക്കും.

ജീവിച്ചു കൊണ്ട് തള്ളും.


തേങ്ങയും ബദാമും 

മാങ്ങയും മുന്തിരിയും 

പേരക്കയും പോലെ.


വിത്തായ കാമ്പ് 

അങ്ങ് ദൂരെ ഉള്ളിലാണ്. 

വളരേ കുറച്ചാണ്.

ഉളളിൽലൊന്നുമില്ലെന്ന്

ഉള്ളിയും പറയും.


ആ കുറച്ചിനെ

ആ ഒന്നുമില്ലായ്മയെ 

ആവരണം ചെയ്യാനുള്ള 

കുറേ ആവരണം മാത്രമാണ് 

പഴവും പൊതിയും എന്ന് 

നീ കരുതുന്നത് മുഴുവൻ.


ആവരണം ഒഴിവാക്കാൻ 

വല്ലാതെ അധ്വാനിക്കേണ്ടി വരും.


അനാവശ്യമാണ് 

ആവശ്യത്തിലെത്താനുള്ള

വഴിയെന്ന് വരും 


അനാവശ്യമാണ് 

കൂടുതലെന്ന് വരും.


ഒരു കുറച്ച് ആവശ്യത്തെ

സംരക്ഷിക്കാൻ,

ഒന്നുമില്ലായ്മയെന്ന

ആത്മാവ് സംരക്ഷിക്കാൻ

അനാവശ്യമെന്ന് തോന്നുന്നത്

ഒരു കുറേ

എന്ന് തന്നെ വരും. 

ജീവിതം

ഒരുകുറേ എന്ന് വരും.


കുറച്ച് നേടാൻ 

ഒന്നുമില്ലായ്മയെ അറിയാൻ

ആ കുറച്ചിനെ 

ഒന്നുമില്ലായ്മയെ

പൊതിഞ്ഞുനിൽക്കുന്ന 

ഒരുകുറേ അനാവശ്യങ്ങൾ.

വിലപിടിപ്പുള്ള

ജീവിതം തന്നെ വിലയായ

അനാവശ്യങ്ങൾ.


ആ അനാവശ്യങ്ങൾ മുഴുവൻ 

നീ തന്നെ താണ്ടിത്തീർക്കണം. 


യാത്ര ചെയ്ത് തീർക്കണം.

അധ്വാനിച്ച് തീർക്കണം.


അത്തരം യാത്രയെ

അത്തരം അധ്വാനത്തെ

നിൻ്റെ ജീവിതമാക്കിക്കൊണ്ട്.


അത്തരം യാത്രയെ

അത്തരം അധ്വാനത്തെ

നിൻ്റെ ജീവിതമെന്ന്

വിളിച്ചു കൊണ്ട്.


ആചാരങ്ങളുടെയും 

ഉപചാരങ്ങളുടെയും 

നാട്യങ്ങളുടെയും 

അഭിനയങ്ങളുടെയും 

ആവരണങ്ങളും രൂപങ്ങളും 

ജീവിതം കൊണ്ട്

അനാവശ്യമായി ജീവിച്ചുകൊണ്ട് 

വകച്ചു മാറ്റണം.


വിത്ത് കുറച്ചും 

വിത്തിനെ സംരക്ഷിക്കുന്ന 

ആവരണം ഏറെ കൂടുതലുമാണ്.

Sunday, February 26, 2023

ബഹുമാനിക്കുന്നവൻ ഉടമയാണ്, യജമാനനാണ്.

നിങ്ങളെ ബഹുമാനിക്കുന്നവൻ നിങ്ങളുടെ  ഉടമയാണ്, യജമാനനാണ്.

ബഹുമാനിക്കപ്പെടുന്ന നിങൾ ഫലത്തിൽ നിങ്ങളെ ബഹുമാനിക്കുന്നവൻ്റെ അടിമയാണ്, വേലക്കാരനാണ്. ബഹുമാനവും ശമ്പളവും പ്രതിഫലമായി വാങ്ങുന്ന വേലക്കാരൻ.

ബഹുമാനിക്കപ്പെടുന്ന നിങൾ ഫലത്തിൽ സ്വാതന്ത്ര്യവും സ്വാഭാവികതയും നഷ്ടപ്പെടുന്നവൻ, നഷ്ടപ്പെടുത്തുന്നവൻ. 

***** 

നിങ്ങൾക്ക് കിട്ടുന്ന എല്ലാ ബഹുമാനങ്ങൾക്കും സ്ഥാനാമാനങ്ങൾക്കും ഒരേയൊരു നിബന്ധനയുണ്ട്. 

നിങ്ങൾക്ക് ബഹുമാനവും സ്ഥാനവും തരുന്നവൻ്റെ നിർവ്വചനത്തിലും പ്രതീക്ഷയിലും ബഹുമാനിക്കപ്പെടുന്ന, സ്ഥാനമാനങ്ങൾ കിട്ടുന്ന നിങൾ വരിക എന്നത്.

*****

ബഹുമാനവും സ്ഥാനമാനവും അധികാരവും വേണ്ട നിങൾ...,

ബഹുമാനത്തേയും സ്ഥാനമാനത്തെയും അധികാരത്തെയും ജീവവായുവും ഉപജീവനമാർഗവുമാക്കുന്ന നിങൾ...., 

ബഹുമാനത്തേയും സ്ഥാനത്തെയും അധികാരത്തെയും വെച്ച്  'ഞാൻ ഇതാണ്, ഞാൻ അതാണ്' എന്ന് തിരിച്ചറിയുന്ന, തിരിച്ചറിയാനുള്ള കണ്ണാടിയാക്കുന്ന, അങ്ങനെ മാത്രം സ്വസ്ഥത പൂകുന്ന നിങൾ...., 

നിങ്ങളെ ബഹുമാനിക്കുന്ന ആ അവൻ്റെ പ്രതീക്ഷക്കും നിർവ്വചനത്തിനും നിർബന്ധത്തിനും നിബന്ധനകൾക്കും നിന്നുകൊടുക്കണം.

ബഹുമാനിക്കുന്ന ആ അവൻ്റെ പ്രതീക്ഷക്കും നിർവ്വചനത്തിനും നിർബന്ധത്തിനും നിബന്ധനകൾക്കും വേണ്ടി നിങൾ എപ്പോഴും പേടിച്ച്, മസിൽപിടിച്ച്, കൃത്രിമനായി അഭിനയിക്കണം, കപടനാവണം.

ബഹുമാനിക്കുന്നവൻ തരുന്ന ബഹുമാനവും സ്ഥാനമാനങ്ങളും നിലനിർത്താൻ പലതും ആണെന്നും അല്ലെന്നും വരുത്തണം, വരുത്തിത്തീർക്കണം. 

നിങ്ങളുടെ മസിൽപിടുത്തവും പേടിയും അഭിനയവും കാപട്യവും ആണ് അവരുടെ മുൻപിലെ നിങ്ങളുടെ വലുപ്പം, മഹത്വം.

*****

പക്ഷേ, അറിയാനില്ലാത്ത, അറിയപ്പെടാനില്ലാത്ത ദൈവത്തിനും, പിന്നെ ആ വഴിപോക്കനും അപരിചിതനും ഇത് ബാധകമല്ല.

Saturday, February 25, 2023

വൈരുദ്ധ്യങ്ങളുണ്ടാവണം. ഓരോ മാറ്റവും വൈരുദ്ധ്യമാണ്.

നിൻ്റെ തെറ്റ് 

ചൂണ്ടുമെന്നായാൽ, 

നിന്നെ ചോദ്യം ചെയ്യുമെന്നായാൽ 

നീ അകലും, 

നീ ശത്രുവെ കാണും. 


നിനക്ക് വേണ്ടി ചെയ്യാൻ എല്ലാവരും; ആർക്കുവേണ്ടിയും 

ഒന്നും ചെയ്യാതെ നീ. 


നിൻ്റെത് മാത്രം 

ശരിയെന്ന് പറയുന്ന, 

നിന്നെ സേവിക്കാൻ മാത്രം 

ഒരു ലോകം നിനക്ക് വേണം. 

അല്ലേ?

*****

വൈരുദ്ധ്യങ്ങൾ 

ജീവിതത്തിലുണ്ടാവണം. 


വൈരുദ്ധ്യങ്ങളിലൂടെ

ജീവിതം ജീവിക്കുന്നു, വളരുന്നു.


കുട്ടിപ്രായത്തിൽ ബാധകമായത്

യൗവ്വനത്തിലും വാർദ്ധക്യത്തിലും

ബാധകമാകാത്തത്ര 

വൈരുദ്ധ്യങ്ങളിലൂടെ 

ജീവിതം ജീവിക്കുന്നു, വളരുന്നു.


വൈരുദ്ധ്യങ്ങൾ 

ജീവിതത്തിൽ ഇല്ലതിരിക്കണമെങ്കിൽ, 

ആ വൈരുദ്ധ്യങ്ങൾ

ആരും അറിയാതിരിക്കണമെങ്കിൽ, 

അഭിനയിച്ച്, 

കപടനായി, 

മൂടുപടമിട്ട്, 

സ്തംഭിച്ച്  

ജീവിക്കണം. 


ഓരോ മാറ്റവും 

വൈരുദ്ധ്യമായി 

ചിത്രീകരിച്ചാൽ 

എന്ത് ചെയ്യും? 


മാറ്റമല്ലേ വളർച്ച?

മാറ്റമല്ലേ ഉയർച്ച?

മാറ്റമല്ലേ നടത്തം?

മാറ്റമല്ലേ മുന്നോഗമനം? 


പറഞ്ഞുവന്നാൽ 

ഓരോ മാറ്റവും 

വൈരുദ്ധ്യമാണ്.

*****

ഇപ്പറയുന്നത് പോലും 

വൈരുദ്ധ്യമാണെന്ന്

കരുതിക്കൊള്ളുക 


ആരും 

മനസ്സിലാക്കണമെന്നും 

മനസ്സിലാക്കരുതെന്നും 

ഒരു നിർബന്ധവുമില്ല. 


കാരണം, 

ഇപ്പറയുന്നത് 

ഒരു ഉപജീവന മാർഗ്ഗമാക്കാൻ 

ഉദ്ദേശിച്ചിട്ടില്ല. 


ആ നിലക്ക് 

അഭിനയം നിർബന്ധമായ 

ഒരു ഗുരുവും പുരോഹിതനും 

നേതാവുമാകാനും  ഉദ്ദേശിച്ചിട്ടില്ല.

*****

എല്ലാം തെറ്റും. 


ആപേക്ഷികമായത് മുഴുവൻ  

തെറ്റാനുള്ളതാണ്. 


അതുകൊണ്ട് എങ്ങിനെയെടുക്കണം? 


എന്തോ അതാണ്. 

എങ്ങിനെയോ അങ്ങനെയാണ്. 

അങ്ങനെയെടുക്കണം. 


എന്തേ? 


പ്രതീക്ഷകൾ തെറ്റുന്നുണ്ടോ? 


എന്തിന് 

എന്തെങ്കിലും പ്രതീക്ഷിച്ചു? 


വിചാരിച്ചത് ഇങ്ങനെയല്ല 

എന്ന് തോന്നുന്നുണ്ടോ? 


എന്തിന് 

ഇങ്ങനെയും അങ്ങനെയും വിചാരിച്ചു?

നീ ആരാണോ, എന്താണോ അതല്ലാതാവണം.

നിശ്ചല തടാകത്തിൽ 

വെറുതേ കല്ലെറിഞ്ഞ് 

ഇളക്കമുണ്ടാക്കുന്നവരുണ്ട്.

പ്രകോപനങ്ങളുടെ ഇളക്കം. 


ഇളക്കം തന്നെ 

നിശ്ചലതയാക്കി ഒഴുകുന്ന 

നീരൊഴുക്കിന് 

വെറുതേ തടസ്സമുണ്ടാക്കുന്നവരുണ്ട് 

പ്രകോപനങ്ങളുടെ തടസ്സം. 

*****

എന്നെക്കുറിച്ച 

നിൻ്റെ ധാരണ തിരുത്താൻ 

ഞാൻ എപ്പോഴും 

അധ്വാനിക്കണമെന്നോ? 


ഒരായിരം 

വിശദീകരിക്കണമെന്നോ? 


എന്നെക്കുറിച്ച 

എന്തോ ധാരണ 

നിന്നിലുണ്ടാക്കാൻ പരിശ്രമിക്കുന്ന 

ഒരു ജീവിതമാകണം 

എൻ്റെ ജീവിതമെന്നോ? 


സാധ്യമല്ല.

*****

നീ ആരാണോ, 

എന്താണോ 

അതല്ലാതാവണം. 


നീ ആരല്ലയോ,

എന്തല്ലയോ 

അതാവണം. 


അപ്പോഴാണ് 

നീ നിന്നിൽ നിന്നും 

രക്ഷപ്പെടുന്നത്. 


അപ്പോഴാണ് 

ആയതിൽ നിന്ന് 

രക്ഷപ്പെടുന്നത്. 


അപ്പോഴാണ് നീ 

ആയതിനെ 

അല്ലാതാക്കുന്നത്. 


അപ്പോഴാണ് നീ

അല്ലാത്തത് 

ആവുന്നത്.


അപ്പോഴാണ് നീ 

ധാരണകളും പ്രതീക്ഷകളും 

ഇല്ലാതാക്കുന്നത്.


അപ്പോഴാണ്  നീ 

മോക്ഷം നേടുന്നത്. 


വഴിപോക്കിലെയും 

അപരിചിതത്വത്തിലെയും 

മോക്ഷം.

******

വെറുക്കപ്പെട്ട നീയാണ് 

ബഹുമാനിക്കപ്പെടുന്ന നിന്നെക്കാൾ 

സ്വതന്ത്രൻ.


തിരസ്കൃതനായ നീയാണ്

സ്വീകരിക്കപ്പെട്ട നിന്നെക്കാൾ 

സ്വതന്ത്രൻ.


ബഹുമാനവും സ്വീകാര്യതയും 

ഏറെ ഉപാധികളും നിബന്ധനകളുമുള്ളത്.

അത് തരുന്ന സുരക്ഷിതത്വം 

ഏറെ ഭിത്തികൾ ഉളളത്.

തടവറയുടെ തന്നെ ഭിത്തികൾ.



നിൻ്റെ ധാരണയിലുള്ള ഒന്നും ഒരാളും ഈ ലോകത്തില്ല.

 ക്ഷമിക്കൂ. 

എന്താണിത്ര ധൃതി?


വിധികളും മുൻവിധികളും ഉണ്ടാക്കാൻ എന്താണിത്ര ധൃതി? 


അതും മറ്റൊരാളെ കുറിച്ച്?

മറ്റൊന്നിനെ കുറിച്ച്?


നിന്നെക്കുറിച്ച് പോലും നിനക്ക് ഒന്നുമറിയില്ല എന്നിരിക്കേ. 


നിൻ്റെ മേൽ പോലും നിനക്ക് ഒരു നിയന്ത്രണവും ഇല്ലെന്നിരിക്കേ...


******


വിധികളുടെയും മുൻവിധികളുടെയും തലയണയില്ലാതെ നിലകൊള്ളാൻ സാധിക്കുന്നില്ല, അല്ലേ? 


ഒരാളെ, അല്ലെങ്കിൽ ചുറ്റുപാടിനെ എന്തെങ്കിലുമൊക്കെയായി നിർവ്വചിക്കാതെ, നിശ്ചയിക്കാതെ നിലകൊള്ളാൻ സാധിക്കുന്നില്ല, അല്ലേ? 


കാണുന്നവരെയൊക്കെ, കാണുന്നതിനെയൊക്കെ ഏതെങ്കിലുമൊരു നിർവ്വചിത കൂട്ടിൽ നിർത്തണമല്ലേ?


അത്, അല്ലെങ്കിൽ മറ്റൊരാൾ എന്തെങ്കിലുമൊക്കെയാവട്ടെ. 


അയാളെ കുറിച്ചുള്ള, അല്ലെങ്കിൽ അതിനെ കുറിച്ചുള്ള നിങ്ങളുടെ ധാരണ മാറുമ്പോൾ അയാൾ, അല്ലെങ്കിൽ അത് മാറുന്നില്ല. 


അയാൾ, അല്ലെങ്കിൽ അത് അസ്വസ്ഥപ്പെടുന്നില്ല. 


അയാളൊരു പുരോഹിതനാണെങ്കിൽ മാത്രമേ നിങ്ങളുടെ അയാളെ കുറിച്ചുള്ള ധാരണ അയാളെ ബാധിക്കൂ. 


കാരണം, പുരോഹിതൻ നിങ്ങളുടെ അയാളെ കുറിച്ചുള്ള ധാരണയെ ആശ്രയിക്കുന്നുണ്ട്. 


പുരോഹിതൻ ബാഹ്യമായതിൽ അയാളുടെ വ്യക്തിത്വം നിഴലിട്ട്, പ്രതിബിമ്പിച്ച്  കാണുന്നുണ്ട്.


മറ്റുള്ളവർ മനസ്സിലാക്കുന്നത് പോലുള്ള, അധികാരവും സ്ഥാനവും സമ്പത്തും ഉണ്ടാക്കിയ അയാൾ മാത്രമേ അയാളെ സംബന്ധിച്ചും നിലകൊള്ളുന്നുളളൂ. 


അല്ലാതെയുള്ള, നിരാശ്രയ സ്വാതന്ത്ര്യം നേടിയ ആളെ കുറിച്ചുള്ള നിങ്ങളുടെ ധാരണ മാറുമ്പോൾ മാറുന്നതും അസ്വസ്ഥപ്പെടുന്നതും നിങ്ങളാണ്. ഭ്രാന്ത് വരുന്നത് നിങ്ങൾക്കാണ്.


കാരണം, നിങ്ങളുടെ ധാരണയിൽ ചാരിനിന്നത് ഏറെയും നിങ്ങളാണ്, അല്ലെങ്കിൽ പുരോഹിതനാണ്, അധികാരിയാണ്.


ചാരിനിന്നവൻ ആരായാലും ചാര് തെറ്റുമ്പോൾ വീഴും. 


ചാരിന് വരുന്ന ചിതൽ ചാര് ചാരിയവനെയും ബാധിക്കും 


ഒളിച്ചോടാൻ, തലയണ വെക്കാൻ, ആ ഭ്രാന്തും വീഴ്ചയും നിങൾ അയാളിലോ മറ്റാരിലെങ്കിലോ ആരോപിച്ചാലും, അതാണ് ശരി.


ഒന്നോർത്തു നോക്കൂ. 


വിധിയെഴുതുന്നവൻ്റെ വിധിയെന്താണ്? 


അവൻ്റെമേലുള്ള ലോകത്തിൻ്റെ വിധിയെന്താണ്? 


അവനുണ്ടാക്കുന്ന വിധി നല്ലതാവാൻ വേണ്ടി  അഭിനയിക്കാനാണോ ഈ കാണുന്ന ലോകമൊക്കെയും?


അവനുണ്ടാക്കുന്ന വിധി തെറ്റിപ്പോകുന്നതിൽ അസ്വസ്ഥപ്പെട്ടാണോ ഈ ലോകമൊക്കെയും?


നിൻ്റെ ധാരണയിലുള്ള ഒന്നും ഒരാളും ഈ ലോകത്തില്ല.


ഈ ലോകത്തിലെ ആരുടെയും ധാരണയിലുള്ള നീയും ഇല്ല.

Friday, February 24, 2023

ആർഎസ്എസ് ജമാഅത്തെ ഇസ്‌ലാമി - ഒരവലോകനം.

ഇസ്ലാമിക തീവ്രവാദത്തിന്റെ കാര്യത്തില്‍ യാഥാര്‍ത്ഥ പ്രതിയും പിതാക്കളും ജമാഅത്തെ ഇസ്ലാമിയും brotherhood ഉം തന്നെയാണ്. അവരെ കൈകാര്യം ചെയ്യേണ്ടത്‌ ഇക്കാര്യത്തില്‍ ഒരു നീതിയുടെ ആവശ്യമാണ്.


ഇസ്ലാമിക രാഷ്ട്രവും ഭരണകൂടവും അല്ലാത്ത എല്ലാ രാഷ്ട്രങ്ങളും ഭരണകൂടങ്ങളും വെറും അനുസരിക്കപ്പെടെണ്ടാത്ത thwagooth ആണെന്ന് മാത്രം കരുതുന്നവരും അത് തന്നെ എല്ലാവരെയും പഠിപ്പിക്കാന്‍ ശ്രമിച്ചവരുമാണവർ.


അവരാണ് മതതീവ്രവാദത്തിന്റെ വിത്ത് ആഗോള തലത്തില്‍ എല്ലാവർക്കും നേരിട്ടും അല്ലാതെയും വിതരണം ചെയതത്. 


പാവം കേരളത്തിലെ സുന്നികള്‍ക്ക് വരെ അവരറിയാതെ അത് കൊണ്ടുനടക്കുന്നുണ്ട്. നിലനില്പിന്റെ ഭാഗമായി. പുരോഗമനം ചമയാന്‍. പ്രതിരോധത്തിന് വേണ്ടി. തെറിവിളിക്കുന്നവനെ തിരിച്ചും തെറിവിളിക്കുന്നത് പോലെ.


എല്ലാവരും അവരറിയാതെ കൊണ്ട്‌ നടക്കുന്നത് ജമാഅത്തെ ഇസ്ലാമിയും brotherhood ഉം വിതരണം ചെയ്ത ഇസ്ലാമിക തീവ്രവാദ വിത്ത് തന്നെയാണ്. ഇസ്ലാമിക രാഷ്ട്രവാദ വിത്ത്. സമഗ്ര ജീവിത വ്യവസ്ഥ ഇസ്ലാം എന്ന വിത്ത്. 


ആത്മീയതയുടെയും വെറും ആചാരാനുഷ്ഠാനങ്ങളുടെയും മതം എന്നതിനപ്പുറം, രാഷ്ട്രമതം, സമഗ്രജീവിതപദ്ധതി എന്ന അവരുടെ വിത്താണ് ഇപ്പോൾ ഏറ്റവും Market ഉള്ള വിത്ത്. എല്ലാവരും പ്രതിരോധിക്കാന്‍ എന്ന വണ്ണം കൊണ്ടു നടക്കുന്ന വിത്ത്. ജീവിതപദ്ധതി എന്ന കൂടുതൽ എളുപ്പം ചിലവാകുന്ന വിത്ത്.


യാഥാര്‍ത്ഥത്തില്‍ ജനാധിപത്യത്തിലും മതേതരത്വത്തിലും ഒരു നിലക്കും വിശ്വാസം ഇല്ലാത്ത, അത് പാടില്ലാത്ത, ഹറാം എന്ന് വിശ്വസിക്കുന്ന, ഇസ്ലാമികരാഷ്ട്രം മാത്രം ലക്ഷ്യവും സ്വപ്നവും ആയി കാണുന്ന അവർ തന്നെയാണ് ഇവിടെ ഇപ്പോൾ ആട്ടിന്‍ തോല്‍ അണിഞ്ഞ ചെന്നായ്ക്കള്‍.


തീര്ച്ചയായും അവർ അവർക്ക് വേണ്ട സാഹചര്യം ഒരുങ്ങാന്‍ വേണ്ടി മാത്രം അഭിനയിച്ച് softness കാണിക്കുന്നതാണ്.


ജനാധിപത്യവും മതേതരത്വവും അവര്‍ക്ക് ആ നിലക്ക് പാലം കടക്കുവോളം മാത്രമുള്ള നാരായണ മാത്രമാണ്. ഒരിക്കലും പേറേണ്ടി വരാത്ത, വൃത്തികെട്ട വിഴുപ്പ്.


*****


ഭീകരപ്രവർത്തനങ്ങളിൽ ജമാഅത്തെ ഇസ്‌ലാമിയെ ഇതുവരെയും ഇന്ത്യയിൽ കണ്ടില്ലെന്ന് പറയാം. ശരിയാവാം.


പക്ഷേ, ഇന്ത്യയിലും ലോകത്താകമാനവും ഇസ്ലാമിക മതതീവ്രവാദവും ഏകസത്യാവാദവും മതമൗലികവാദവും അവസാനവാദവും വളർത്തിയതിൽ ജമാഅത്തെ ഇസ്ലാമിക്ക് മാത്രമാണ് പങ്ക്. 


അഥവാ ജമാഅത്തെ ഇസ്ലാമിയുടെ അറബ് പകർപ്പായ ഇഖ്‌വാനും അതുപോലുള്ള സംഘടനകൾക്കും മാത്രം. 


അക്കാര്യത്തിൽ ജമാഅത്തെ ഇസ്‌ലാമിയെക്കാൾ (ഇഖ്‌വാനേക്കാൾ) ആരും മുന്നിലല്ലെന്ന് തന്നെ സമ്മതിക്കേണ്ടി വരും. 


മതതീവ്രവാദത്തിൻ്റെയും മതമൗലിക വാദത്തിൻ്റെയും അവസാന വാദത്തിൻ്റെയും വിത്ത് മാത്രം പേറി, അത് മാത്രം വിതരണം ചെയ്യുന്നതിൽ ജമാഅത്തെ ഇസ്ലാമി ഏറെ മുന്നിൽ.


ജമാഅത്തെ ഇസ്ലാമി യഥാർഥത്തിൽ രാജ്യം എന്ന സങ്കല്പത്തിലും അതുകൊണ്ട് തന്നെ ദേശീയതയിലും ജനാധിപത്യത്തിലും മതേതരത്വത്തിലും സോഷ്യലിസത്തിലും മനുഷ്യനിർമ്മിതമായ ഒരു ഭരണഘടനയിലും   വിശ്വസിക്കുന്നില്ല എന്നത് എടുത്ത് പറയേണ്ടി വരും. 


ഇന്ത്യയുടെ സംസ്കാരത്തിലും പൈതൃകത്തിലും വിശ്വാസ വൈവിധ്യത്തിലും ഉള്ളറിഞ്ഞ് അഭിമാനം കൊള്ളാൻ ജമാഅത്തേ ഇസ്ലാമിക്ക് പറ്റില്ല. 


പ്രവാചകൻ അബ്രഹാം ചെയ്തത് പോലെ എപ്പൊൾ സാധിക്കുമോ അപ്പോൾ ഇതെല്ലാം തച്ചുടക്കുക ജമാഅത്തെ ഇസ്‌ലാമി വിശ്വാസപരമായി തന്നെ ആഗ്രഹിക്കുന്ന കാര്യം. ഒരുപക്ഷേ ആർഎസ്എസ് പ്രതിരോധിക്കുന്നതും അതാണ്.


ഇന്ത്യ എന്നല്ല, ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും ഭരണം നടത്തുന്നത് പൈശാകിശക്തി (താഗൂത്ത് ) ആണെന്ന് വിശ്വസിക്കലും പഠിപ്പിക്കലും ജമാഅത്തെ ഇസ്ലാമിക്ക് നിർബന്ധമാണ്. 


അതുകൊണ്ട് തന്നെ ഇന്ത്യയെ എന്നല്ല, ലോകത്തെ മുഴുവൻ തന്നെ സാധിക്കുമെങ്കിൽ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യുകയും ചെയ്യാൻ ശ്രമിക്കുകയും ജമാഅത്തെ ഇസ്‌ലാമിയുടെ ലക്ഷ്യത്തിലും കർമ്മപരിപാടികളിലും പെട്ടതാണ്.


ഇന്ത്യയിൽ ജമാഅത്തെ ഇസ്ലാമി ദേശീയതയും ജനാധിപത്യവും മതേതരത്വവും സോഷ്യലിസവും മനുഷ്യനിർമ്മിതമായ ഒരു ഭരണഘടനയും  അതിജീവനത്തിന് വേണ്ടി മാത്രം അഭിനയിച്ച് എടുത്തുനടക്കുന്നു, ഉപയോഗിക്കുന്നു എന്നും പറയേണ്ടി വരും.


ദൈവികരാജ്യവും ദൈവികഭരണവും ലക്ഷ്യം വെക്കുന്ന ജമാഅത്തെ ഇസ്ലാമി ആ നിലയിൽ തന്നെ ഒരുതരം വിഘടനസ്വഭാവം ഉളളിൽ കൊണ്ടുനടക്കുന്ന്, ഉള്ളറകളിൽ പറഞ്ഞ് പ്രചരിപ്പിക്കുന്നു.


ഇന്ത്യയിൽ ജമാഅത്തെ ഇസ്ലാമി കപടമായി വേഷംകെട്ടി പറയുന്ന ജനാധിപത്യവും മതേതരത്വവും ദേശീയതയും മുസ്ലിംകൾക്ക് ഭൂരിപക്ഷമുള്ള എവിടെയും (ബംഗ്ലാദേശിലും പാക്കിസ്ഥാനിലും ) ഉയർത്തിപ്പിടിക്കില്ല. അവിടെ അവർ ഇസ്ലാമിക രാജ്യത്തിനും ദൈവീക ഭരണത്തിനും മാത്രം ആവുന്നത്ര നിലകൊള്ളും.


ജമാഅത്തെ ഇസ്ലാമിയുടെ അറബ് പകർപ്പായ ഇഖ്‌വാന് കരുത്തുള്ള ഈജിപ്ത്തിലും സിറിയയിലും മറ്റ് മുസ്ലിം രാജ്യങ്ങളിലും അപ്പടി തന്നെ. 


ഒന്നറിയണം. ആർഎസ്എസിന് വിശ്വാസപരമായ തീവ്രതയും തീവ്രവാദവും ഇല്ല. 


ആർഎസ്എസിന് ഏകസത്യം വാദിച്ചു കൊണ്ടുള്ള മതപരിവർത്തനം ലക്ഷ്യത്തിലും കർമ്മപരിപാടിയിലും ഇല്ല


ആ നിലക്കുള്ള ഏകസത്യാവാദവും മതമൗലികവാദവും ആർഎസ്എസിന് ഇല്ല. 


ആർഎസ്എസിന് എറിയാൽ ഉള്ളത് ചരിത്രപരമായ പ്രതികരണവാദത്തിൻ്റെയും പ്രതികാരവാദത്തിൻ്റെയും തീവ്രത മാത്രമാണ്. സ്വന്തം നാടിൻ്റെ പൈതൃകവും സംസ്കാരവും പരിരക്ഷിക്കാൻ വേണ്ട ദേശീയവും പ്രാദേശികവുമായ പ്രതിരോധ ശ്രമം മാത്രമാണ്.


അത് മതതീവ്രവാദമല്ല. അത് എല്ലാ മതത്തെയും ഉൾകൊള്ളുന്നതാണ്. എല്ലാവരും ആ നിലക്ക് ഉൽകൊള്ളപ്പെടാൻ തയാറായാൽ. 


കാരണം ആ നിലക്ക് ഒരു മതവും ഏകസത്യവും അവസാനത്തേതായ ഗ്രന്ഥവും വ്യക്തിയും അവസാനവാദവും ആർഎസ്എസിന് ഇല്ല. 


അങ്ങനെയൊന്ന്, അങ്ങനെയൊരാളെ നിർബന്ധമായും പിന്തുടരേണ്ടതായി ആർഎസ്എസ് മുന്നോട്ട് വെക്കുന്നുമില്ല.


(തുടരും)


******

Thursday, February 23, 2023

ഒരു തെറിയിലൂടെ അയാളും ഞാനും രക്ഷപ്പെട്ടു.

ഒരാൾ ഇന്നലെ 

എന്നെക്കുറിച്ച

അയാളുടെ

പ്രതീക്ഷതെറ്റി 

ഒരേറെ തെറിവിളിച്ചു, 

അസഭ്യം പറഞ്ഞു. 


സത്യം പറഞാൽ

ഒരേറെ സമാധാനമായി. 

അയാൾക്കും എനിക്കും.


തെറ്റിയത് ഞാനല്ല.

തെറ്റിയത് അയാളല്ല.


തെറ്റിയത് 

പ്രതീക്ഷയാണ്,

അഭിനയിക്കാതിരുന്നതാണ്.


തെറ്റിയത് 

എനിക്കല്ല,


തെറ്റിയത് 

അയാൾക്കുമല്ല.


തെറ്റിയത്

പ്രതീക്ഷക്കാണ്, 


തെറ്റിയത്

പ്രതീക്ഷക്ക് വേണ്ടി

നിന്നുകൊടുത്തില്ല

എന്നതാണ്.


പരസ്പരം 

മുഖത്തടിച്ചു

മുഖത്ത് കാർക്കിച്ചുതുപ്പി 

എന്നതാണ്. 


*****


എല്ലാ പ്രതീക്ഷകളും

പരസ്പരം തീർക്കുന്ന 

തടവറകൾ.


പ്രതീക്ഷിക്കുന്നവന്നും 

പ്രതീക്ഷിക്കപ്പെടുന്നവന്നും 

ഒരുങ്ങുന്ന തടവറ,

ഓരോ പ്രതീക്ഷയും

അതുണ്ടാക്കുന്ന 

അതിനുവേണ്ടി കാത്തുനിൽക്കുന്ന

ബഹുമാനവും.

*****

ആരുടെയും പ്രതീക്ഷക്ക് 

നിന്നുകൊടുക്കാമെന്ന് 

ആർക്കും വാക്ക്കൊടുത്തിട്ടില്ല.


ആരുടെയും 

പ്രതീക്ഷക്ക് വേണ്ടി 

അഭിനയിക്കാമെന്നും

ആർക്കും വാക്ക്കൊടുത്തിട്ടില്ല. 


അതിനാൽ,

പ്രതീക്ഷിക്കുന്നതിൽ നിന്ന്,

ആരുടെയോ പ്രതീക്ഷക്ക് വേണ്ടി 

അഭിനയിക്കുന്നതിൽ നിന്ന്

രണ്ട് പേരും രക്ഷപ്പെട്ടു.


പരസ്പരം അഭിനയിച്ചു 

വിധേയപ്പെടുന്നതിൽ നിന്നും

രണ്ട് പേരും രക്ഷപ്പെട്ടു.


*****


ഒരു തെറിയിലൂടെ

അയാളും ഞാനും

രക്ഷപ്പെട്ടു.


ഒരു തെറി കൊണ്ട്

അയാൾ എന്നിൽ നിന്നും

ഞാൻ അയാളിൽ നിന്നും

രക്ഷപ്പെട്ടു.


അഭിനയിക്കേണ്ടതില്ലാത്തത്ര,

വിധേയപ്പെടെണ്ടതില്ലാത്തത്ര 

രക്ഷപ്പെട്ടു, രണ്ട് പേരും.


തെറിയെക്കാൾ

പരസ്പരം സ്വതന്ത്രരാക്കുന്ന

വേറെയെന്തുണ്ട്?

വേറെയേത് സംഗതിയുണ്ട്?


ബാക്കിയെല്ലാം,

എല്ലാ പ്രതീക്ഷയും ബഹുമാനവും,

വിധേയത്വം ആവശ്യമാക്കുന്ന

വെറും അഭിനയങ്ങൾ.


പ്രത്യേകിച്ചും 

ബഹുമാനിക്കുന്നതും

ബഹുമാനം വാങ്ങുന്നതും.

*****

അയാളിന്നലെ, 

എന്നെക്കുറിച്ചുണ്ടായ, 

പ്രതീക്ഷകൾ തെറ്റി 

ഒരേറെ തെറിവിളിച്ചത് കൊണ്ട്

അസഭ്യം പറഞ്ഞത് കൊണ്ട് 

ഒരു പ്രതിഷ്ഠ കൂടി 

തകർന്നു. 


അതൊരു  

പ്രതിഷ്ഠയെ കൂടി 

തകർത്തു. 


അയാളുടെയുള്ളിലുണ്ടാവേണ്ട 

ധാരണയെന്ന

പ്രതിഷ്ഠക്ക് വേണ്ടി 

പൂജാദി കർമ്മങ്ങൾ 

ചെയ്യുംവിധം ഇതുവരെ

അഭിനയിച്ചിട്ടില്ല 

ഇനി അഭിനയിക്കേണ്ടതുമില്ല

എന്നതും അതുറപ്പാക്കി. 


ആർക്കുമുള്ള ധാരണയെന്ന 

പ്രതീക്ഷയും ബഹുമാനവും, 

ഒരു തടവറയാവാതിരിക്കാൻ 

ഇനിയുമിനിയും ഒരുമിച്ചിരുന്ന് 

നമുക്ക് ഒരേറെ പ്രാർത്ഥിക്കാം.

*****

ആരെങ്കിലും 

ബഹുമാനിക്കുമെന്ന് തോന്നിയാൽ 

പേടിച്ചോടണം. 


ആരേയും ധരിപ്പിച്ചത് കൊണ്ട് 

ഒന്നും പ്രത്യേകിച്ചു നേടില്ല. 


ആരെയും ധരിപ്പിക്കാത്തത് കൊണ്ട് 

ഒന്നും പ്രത്യേകിച്ച് നഷ്ടപ്പെടില്ല.

*****

ഒരു കഥ പറയാം.


പണ്ടൊരാൾ

ദ്വന്ദയുദ്ധത്തിൽ പ്രതിയോഗിയെ 

കീഴ്പ്പെടുത്തി 

കൊല്ലാനാവുന്ന അവസ്ഥവരെ 

എത്തി.


പക്ഷെ, പെട്ടെന്ന്

തോറ്റ് കീഴ്പെട്ട  പ്രതിയോഗി,

ഏറെക്കുറെ വിജയമുറപ്പിച്ച

ആളുടെ മുഖത്ത് തുപ്പി.


പ്രതിയോഗി 

മുഖത്ത് തുപ്പിയതും 

വിജയിക്കുമെന്നായ ആൾ  

ദ്വന്ദയുദ്ധം ഉപേക്ഷിച്ചു.

പ്രതിയോഗിയെ വെറുതേ വിട്ടു, 

യുദ്ധക്കളം വിട്ടുപോയി. 


അയാളെ പിന്തുടർന്നവർ

അയാളോടന്വേഷിച്ചു.


"ഇതെന്തൊരു കഥ.

എന്തേ, താങ്കൾ വിജയിച്ച് 

പ്രതിയോഗിയെ  കീഴ്പ്പെടുത്തുന്ന 

അവസ്ഥയിലും പിന്മാറിയത്."


"എൻ്റെ യുദ്ധം 

അവസാനം വരെയും 

നിലപാടുകൾക്ക് വേണ്ടിയായിരുന്നു.

അല്ലാതെ വെറുതെ 

വിജയിക്കാൻ മാത്രമായിരുന്നില്ല.


"അയാൾ മുഖത്ത് തുപ്പിയതോടെ

ഞാൻ കീഴ്പ്പെടുത്തിയതും കൊന്നതും 

വ്യക്തിപരമായ 

വിദ്വേഷം കൊണ്ടാണെന്ന് വരും.

അയാൾ എന്നെ

അപമാനിച്ചതിന്

പ്രതികാരമാണെന്ന് വരും.

അയാൾ തരേണ്ട

ബഹുമാനമായിരുന്നു

എനിക്ക് വലുതെന്ന് വരും.


"അതുകൊണ്ട് തന്നെ

ഞാൻ അയാളെ വിട്ടു, 

യുദ്ധത്തിൽ നിന്നും പിന്മാറി.


വിദ്വേഷവും ബഹുമാനവും കൊണ്ടല്ല,

വിദ്വേഷവും ബഹുമാനവും 

ഉണ്ടാക്കാനും സൂക്ഷിക്കാനുമല്ല 

യുദ്ധം ചെയ്യുന്നത്.


പകരം വിദ്വേഷവും ബഹുമാനവും 

നഷ്ടപ്പെടുത്താനാണ്

യുദ്ധം ചെയ്യുന്നത്,

യുദ്ധം ചെയ്യേണ്ടത്.


എന്നോട് തന്നെയാണ്

ഞാൻ യുദ്ധം ചെയ്യേണ്ടത്.


ആരിൽ നിന്നും ഒന്നും

പ്രതീക്ഷിക്കാത്തത്ര

ഞാൻ വളരാനാണ് 

ഞാൻ യുദ്ധം ചെയ്യേണ്ടത്."

താൻ മാത്രം തനിക്ക് ലോകം.

ചിലരങ്ങനെ.


അവർ തന്നെയാണ് 

അവരുടെയും 

ചുറ്റുപാടിൻ്റെയും

എല്ലാ കുഴപ്പത്തിനും  

നാശത്തിനും കാരണമെന്ന് 

അവർക്ക് മനസ്സിലാവില്ല. 


മൂർച്ചയുള്ള കത്തി 

ചെല്ലുന്നിടം

നിർവ്വാഹമില്ലാതെ 

സ്വയം മുറിയുന്നതാണ്. 


അവരാണ് 

മൂർച്ചയുള്ള കത്തി.


അവരെയും ചുറ്റുപാടിനെയും

മുറിവേല്പിക്കുന്ന 

ഇരുതലമൂർച്ചയുള്ള കത്തി 

അവർ തന്നെ.

******

താൻ പേറിനടക്കുന്നത് 

മലമാണെന്നറിയാത്ത

മലം പേറിനടക്കുന്നവൻ്റെ ഉപമ 

അവരുടെ ഉപമ. 


താൻ കയറുന്നിടം മുഴുവൻ 

നാറുന്നതിൽ അയാൾ 

ആവലാതിപ്പെടുന്നു. 


അങ്ങനെയാണ് 

ചിലരുടെ ആവലാതികൾ.


അവർ തന്നെയാണ് പ്രശ്നം, 

അവരുണ്ടാക്കുന്നതാണ് പ്രശ്നം 

എന്നറിയാതെ, 

എന്ന് മനസ്സിലാക്കാതെ.

ഉള്ളാലെ മനസ്സിലാക്കിയാലും 

പുറമേ അംഗീകരിക്കാതെ.

*****

അവർ 

ഉപ്പുകൈ പോലെ. 


അവരെന്ന ഉപ്പുകൈ തൊടുന്ന 

പാൽ പിരിയും. 


എന്നിട്ടുമവർ 

പാലിൻ്റെ കുറ്റമാണെന്ന് 

കരുതും, പറയും. 


പ്രശ്നം അവരല്ലയെന്ന്

വരുത്തിത്തീർക്കാൻ.


പ്രശ്നങ്ങൾക്കുള്ള

കാരണം അവരിൽ നിന്നല്ലെന്ന് 

സമർത്ഥിക്കാൻ.


അവരുടെ കൈകൾ 

ഉപ്പുകൈകളാണെന്ന് അവരറിയില്ല, 

അറിയാൻ തയ്യാറാവില്ല, 

തയ്യാറായാലും 

പുറമേ സമ്മതിക്കില്ല. 


കാരണം, അവർക്ക് 

ഏറ്റവും വലിയ പ്രശ്നം 

അവരാണ്, അവർ മാത്രമാണ്.


അവരെന്നെ പ്രശ്നത്തെ 

ചുറ്റുവട്ടത്താരോപിച്ച് 

സ്വന്തമായൊരു വല നെയ്ത് 

ആ വലക്കുള്ളിൽ 

സുഷുപ്തി കൊള്ളുന്നവരവർ.

*****

ചിലർ കലഹക്കാർ തന്നെ.

വെറും പ്രശ്നക്കാർ. 

വല്ലാത്ത ദോഷൈകദൃക്കുകൾ. 


അസൂയയെ വസ്ത്രമാക്കുന്നവർ.

ഭീഷണിയെ ഭാഷയാക്കുന്നവർ.

കോപത്തെ മുഖമുദ്രയാക്കുന്നവർ.


എന്ത് ചെയ്യാം? 


അവരുടെ 

തലച്ചോറങ്ങനെയാണ്. 


അവർക്ക് പോലും 

അവരിൽ നിന്ന് രക്ഷയില്ല. 


ഏത് നല്ല പാലും 

അവർക്ക് പിരിയും. 


ഏത് നല്ല അവസ്ഥയും 

അവർക്ക് കലങ്ങിമറിയും.

*****

അങ്ങനെയുള്ള ചിലർക്ക് 

സ്വാതന്ത്ര്യം വേണം. 

മറ്റുള്ളവരെ 

എത്രയും ആശ്രയിച്ച് തന്നെ 

അവർക്കവരുടെ 

സ്വാതന്ത്ര്യം വേണം. 


വേണ്ടത് മുഴുവൻ 

ആ മറ്റുള്ളവർ തന്നെ 

ചെയ്തുകൊടുക്കണം. 


എന്നാലോ? 


ആ മറ്റുള്ളവർക്ക് 

അതേ സ്വാതന്ത്ര്യത്തിനുള്ള 

അവകാശമില്ല. 

വേണ്ടതിനുള്ള അവകാശമില്ല.


ആ ചിലർ 

അതേ സ്വാതന്ത്ര്യവും അവകാശവും 

മറ്റുള്ളവർക്ക് 

വകവെച്ചുകൊടുക്കില്ല. 


അവിടെ, 

ആ മറ്റുള്ളവരുടെ കാര്യങ്ങളിലും 

അവകാശങ്ങളിലും സ്വാതന്ത്ര്യത്തിലും 

ആ ചിലർ കൈകടത്തും.


ആ മറ്റുള്ളവരെ 

ആ ചിലർ

ഭീഷണിപ്പെടുത്തും. 


എങ്ങിനെയുണ്ട്?


താൻ മാത്രം 

തനിക്ക് ലോകം.


തനിക്ക് വേണ്ടി മാത്രം

ഈ ലോകം. 


തനിക്ക് വേണ്ടി 

എല്ലാവരും ഒതുങ്ങണം.


താൻ 

ആർക്കുവേണ്ടിയും 

ഒതുങ്ങില്ല, 

ഒന്നും ചെയ്യില്ല.


ഭീഷണിയാണ്,

കോപമാണ്,

മുൾമുനയിൽ

നിർത്തലാണ്

ജീവിതരീതി 

Wednesday, February 22, 2023

ഞാൻ നിന്നിലായിരിക്കുന്നുവോ?

ഞാനറിയാതെയും 

ഞാൻ നിന്നിലായിരിക്കുന്നുവോ?


ഏത് പോലെ? 


ഉറങ്ങുന്ന 

പിഞ്ചുകുഞ്ഞിനെ പോലെ. 


തൊട്ടിലിലാണെന്നറിയാതെ 

തൊട്ടിലിൽ തന്നെയുറങ്ങുന്ന 

പിഞ്ചുകുഞ്ഞിനെ പോലെ.


ഞാനും അപ്പടിയോ? 


നീ തന്നെയായി, 

നീയെന്ന തൊട്ടിലിലായി 

ഉറങ്ങുകയോ?


ഉണർന്നെന്നെനിക്ക്

തൊന്നിക്കൊണ്ട്.


എനിക്ക് വേണ്ടിയെന്ന് തോന്നി

എല്ലാം നിനക്ക് വേണ്ടി ചെയ്ത്,

നിന്നിൽ ചെയ്ത്???

അവർ തന്നെയവർക്ക് ഏറ്റവും വലിയ കടമ്പ, ബാലികേറാമല.

ചിലരങ്ങനെ. 

അവസരം കിട്ടിയാലും 

ആഘോഷിക്കില്ല, 

സ്വസ്ഥമാവില്ല. 


പകരം,

ഇല്ലാത്ത ആവലാതികൾ ഉണ്ടാക്കി 

അസ്വസ്ഥത അനുഭവിക്കും, പരത്തും. 


എന്നിട്ടോ? 

കഴുതയെപ്പോലെ 

കാമം കരഞ്ഞുതീർക്കും. 


അവർ തന്നെയവർക്ക് 

ഏറ്റവും വലിയ കടമ്പ, 

ബാലികേറാമല. 


എന്ത് ചെയ്യാം? 


പുഴയ്ക്കക്കരെയുള്ള 

പട്ടിയെ കുറിച്ച് വേവലാതിപ്പെട്ട് 

ഇക്കരെയുള്ള കുട മുറിച്ച് 

വടിയാക്കുന്നു

അത്തരം ചിലർ.

ഇന്നിനെ നഷ്ടപ്പെടുത്തുന്ന 

അത്തരം ചിലർ.


അവനവനെന്ന കടമ്പ

ഒരിഞ്ച് കടക്കാതെ 

ഒരിഞ്ച് കടക്കാനാവാതെ 

അത്തരം ചിലർ.

*****

നിനക്ക് നീയാണ് പ്രശ്നം. 

ഒരുനിലക്കും നിനക്ക് 

പരിഹരിക്കാനാവാത്തത് 

നീയെന്ന പ്രശ്നത്തെയാണ്. 


നീയല്ല നിനക്ക് പ്രശ്നമെന്ന് 

വരുത്തിത്തീർക്കാൻ നീ 

മറ്റുള്ളവരുടെ കുറ്റങ്ങൾ 

എണ്ണിയെണ്ണി മൂടുപടമിടുന്നു, 

കോപിക്കുന്നു,

ഭീഷണി മുഴക്കുന്നു

ഒളിച്ചോടുന്നു.


നീയല്ല നിനക്ക് പ്രശ്നമെന്ന് 

വരുത്തിത്തീർക്കാൻ നീ ആവുന്നത്ര 

എന്തെങ്കിലും ബാഹ്യമായതിൽ

മുഴുകുന്നു. 

നീയല്ലാത്ത മറ്റെന്തും 

വേണമെന്നാക്കുന്നു.


അങ്ങനെ നീ 

വേണമെന്നാക്കുന്നത് 

അങ്ങനെ നീ മുഴുകുന്നത് 

അധികാരമാവും, 

സാമൂഹ്യസേവനമാവും,

ഭക്തിയാവും 

മദ്യമാവും 

ജോലിയാവും.

*****

എല്ലാവരുടെ കാര്യത്തിലും 

എപ്പോഴുമല്ല. 


പക്ഷേ, 

പലരുടെയും വിഷയത്തിൽ 

അവർക്ക് അവർ തന്നെ 

ഒരുത്തരവും കിട്ടാത്ത 

വലിയ ചോദ്യമാണ്.


അവരവർക്ക് ഒരുനിലക്കും 

പരിഹരിക്കാൻ സാധിക്കാത്ത 

ചോദ്യചിഹ്നമാണ്.

*****

എടുത്ത ശ്വാസം

വിടണം.


എടുത്ത ശ്വാസം

അപ്പടിയേ പിടിച്ചുനിർത്തുന്നവന്

മരണം.

അവന് ജീവിതമില്ല.


നിന്നിടം നഷ്ടപ്പെടുത്തുന്നവനേ

നടത്തമുള്ളൂ 


എടുത്ത ശ്വാസവായു

പുറത്തേക്ക് വിടണം,

പുതിയ ശ്വാസമെടുക്കാൻ. 

ജീവിക്കാൻ.


എടുത്തത് അപ്പടിയേ

സൂക്ഷിക്കുന്ന പിശുക്കന് 

മരണം ദാനം.


പിശുക്കൻ എപ്പോഴും 

മരിച്ചു കൊണ്ടേയിരിക്കുന്നു.


നഷ്ടപ്പെടാത്തവൻ

നഷ്ടപ്പെടാൻ തയ്യാറില്ലാത്തവൻ 

ഒന്നും നേടാതെ പോകുന്നു.

*****

ചിലരങ്ങനെ. 

അവർ ജീവിക്കില്ല. സന്തോഷിക്കില്ല. 

അവർ ഉണ്ടെന്ന് പറയുന്ന അവരുടെ മുഴുവൻ പ്രശ്നങ്ങളും തടസ്സങ്ങളും നീക്കിക്കൊടുത്താലും അവർ ജീവിക്കില്ല, സന്തോഷിക്കില്ല. 

കാരണം അവർക്ക് പരിഹരിക്കാൻ സാധിക്കാത്ത ഏറ്റവും വലിയ പ്രശ്നവും തടസ്സവും അവർ തന്നെയാണ്. 

അതവർ മറ്റുള്ളവരുടെ മേൽ ആരോപിച്ച് ഒളിച്ചോടുക മാത്രമാണ്. 

എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാവില്ല എന്ന ധ്വനി ഉള്ളിൽ സൂക്ഷിച്ചു കൊണ്ട്.

സ്വയം മാറാത്തവരെ ദൈവം പോലും മാറ്റില്ല. 

കാരണം ദൈവവും ആവുന്നതും ആയിരിക്കുന്നതും ഓരോരുത്തരും ഓരോരുത്തരിലൂടെയുമാണ്. 


Tuesday, February 21, 2023

ഉപബോധമനസ്സ് നായയുടെ വാല് പോലെ പെരുമാറും.

കുട്ടിപ്രായത്തിൽ കയറുന്നത് ഉപബോധമനസ്സിൽ.


ഉപബോധമനസ്സിൽ കയറിയത് പറിച്ചു നീക്കൽ പ്രയാസം.


അത് പാർട്ടിപഠന ക്ലാസ്സായാലും മതപഠന ക്ലാസ്സായാലും.


ഉപബോധമനസ്സ് നായയുടെ വാല് പോലെ തന്നെ പെരുമാറും... 


ഏത്ര നിവർത്തിയാലും പിന്നെയും പഴയ അവസ്ഥയിലേക്ക് വളയും, തിരിച്ചു പോകും.

******

ഇഷ്ടവും വെറുപ്പും വസ്തുതകളെ കാണാതിരിക്കാനല്ല.


ഇഷ്ടവും വെറുപ്പും ഇല്ലാത്ത വസ്തുതകൾ ഉണ്ടാക്കാനുമല്ല.

*****

പെരുംതല മട്ടലിൽ ചവിട്ടിയത് പോലെ ആവരുതല്ലോ കാര്യം, പരിഹാരം?


ഒരു ഭാഗം താഴ്ന്ന് വരുമ്പോൾ മറ്റൊരു ഭാഗം പൊന്തിവരുന്ന കോലത്തിൽ.

വേരുകൾക്ക് തഴേയും മുകളിലും എന്നതുണ്ട്.

വേരുകൾക്ക് 

തഴേയും മുകളിലും 

എന്നതുണ്ട്. 

മാത്രമല്ല, 

പല ദിശകളുമുണ്ട്.


വേരുകൾക്ക് 

താഴേ എന്നത്

ഇടതടവില്ലാതെ 

അധ്വാനിക്കാനുള്ള

തങ്ങളുടേതായ

ഇരുണ്ട രഹസ്യമുറി. 


വേരുകൾക്ക് 

താഴേ എന്നത്

ഇല്ലാത്തത്

കണ്ടെത്താനും 

ഇല്ലാത്തത് ഉള്ളതാക്കി 

മാറ്റാനും 

ഉണ്ടാക്കാനുമുള്ളത്. 


വേരുകൾക്ക് 

താഴേ എന്നത്

ഇല്ലാത്തതിനെ 

തങ്ങളിലൂടെ അയച്ച്

തങ്ങളിലൂടെ തന്നെ

തണ്ടും തടിയുമാക്കി 

ഉള്ളതാക്കുന്ന

പ്രത്യേക തരം പാചകമുറി.


വേരുകൾക്ക് 

താഴേ എന്നത്

നിർഗുണത്തിൽ 

ഗുണങ്ങൾ കണ്ടെത്താനുള്ളത്.


വേരുകൾക്ക് 

താഴേ എന്നത്

നിർഗുണം 

ഗുണങ്ങളായി

രുചികളും മണങ്ങളും 

നിറങ്ങളുമാവുന്ന 

തങ്ങളുടെ തന്നെ

തപസ്സിൻ്റെ വഴി. 

ഇരുട്ടിൽ നിന്ന് വെളിച്ചം 

കറന്നെടുക്കുന്ന വഴി.


വേരുകൾക്ക് 

താഴേ എന്നത് 

നിന്നിടം നിൽക്കാതെയുള്ള

നടപ്പിനെ നടപ്പാക്കി

പണിയെടുക്കാനുള്ളത്, 

യാത്ര തുടരാനുള്ളത്.


വേരുകൾക്ക് 

മുകളിൽ എന്നതോ?


വേരുകൾക്ക് 

മുകളിൽ എന്നത്

കീഴെ കണ്ട സ്വപ്നങ്ങളെ

യാഥാർത്ഥ്യമാക്കാനുള്ളത്.


വേരുകൾക്ക് 

മുകളിൽ എന്നത്

പ്രതീക്ഷകളുടെ

മുകുളങ്ങളെയും പുതുനാമ്പുകളെയും 

ആകാശമാക്കാനുള്ളത്, 

ആകാശത്തേക്കയക്കാനുള്ളത്.


വേരുകൾ 

കീഴേ കിടന്നധ്വാനിക്കുമ്പോഴും 

തന്നിലേക്ക് നോക്കും വഴിയിൽ 

മുകളിലേക്ക് നോക്കിക്കൊണ്ടേയിരിക്കും.

അസാധ്യതകൾ

സാധ്യതകളാവുന്നതിലെ 

കൗതുകം കണ്ട് രസിക്കും.


വേരുകൾ 

മുകുളങ്ങളെയും പുതുനാമ്പുകളെയും 

താഴേ കിടന്നധ്വാനിക്കാനുള്ള 

യാത്ര തുടരാനുള്ള

ന്യായവും ആനന്ദവും

അർത്ഥവുമാക്കും. 


എന്നാൽ, 

മുകുളങ്ങളോ? 

പുതുനാമ്പുകളോ? 


മുകുളങ്ങൾക്കും പുതുനാമ്പുകൾക്കും

കീഴെ എന്നതില്ല.

ഉള്ളത് മുകളിൽ മാത്രം.



മുകുളങ്ങൾക്കും പുതുനാമ്പുകൾക്കും

കീഴെ എന്നതറിയില്ല.


മുകുളങ്ങളും പുതുനാമ്പുകളും 

വേരുകളെ അറിയില്ല, 

വേരുകളിലേക്ക് നോക്കില്ല, 

വേരുകളെ കാണില്ല. 


മുകുളങ്ങളും പുതുനാമ്പുകളും

ഒരു ന്യായവുമില്ലാതെ 

ആകാശത്തിലേക്ക് മാത്രം നോക്കും.


മുകുളങ്ങളും പുതുനാമ്പുകളും

വെളിച്ചത്തെ ഖരപദാർത്ഥം പോലെ

കളിപ്പാട്ടം പോലെ കണ്ട്

കളിച്ചിരിക്കും.


മുകുളങ്ങളും പുതുനാമ്പുകളും 

ആകാശം മാത്രം കാണും. 

കോണിപ്പടി പോലെ.

കളിസ്ഥലം പോലെ. 


മുകുളങ്ങളും പുതുനാമ്പുകളും

ആകാശത്തിൽ 

സ്വപ്നങ്ങൾ മാത്രം നെയ്യും. 

ചെയ്യേണ്ട ഒരു ചെറിയ കാര്യം പോലും ചെയ്യാതിരിക്കുക.

ഒരു വിഡ്ഡിയോട് നിങ്ങൾക്ക് 

ഒരിക്കലും പറയാൻ സാധിക്കാത്ത കാരൃം.

അയാൾ വിഡ്ഢിയാണെന്ന് .


ഒരു വിഡ്ഢി 

ഒരിക്കലും മനസ്സിലാക്കാത്ത കാരൃം.

അയാൾ വിഡ്ഢിയാണെന്ന്.


ഒരു വിഡ്ഢി 

വലിയ അബദ്ധം ചെയ്ത് കൊണ്ടും 

കാര്യമായി വിചാരിക്കുന്നത്.

താൻ വിജയിച്ചിരിക്കുന്നു.

താൻ എന്തോ വലിയ 

ബുദ്ധിയുള്ള കാരൃം

ചെയ്തിരിക്കുന്നു.

എല്ലാവരും തൻ്റെ മുന്പിൽ 

തോറ്റിരിക്കുന്നു . 


അയാൾ 

ഇനിയും ഉണ്ടാക്കിയേക്കാവുന്ന 

നാശം ഭയന്ന്,

അയാളുടെ ബുദ്ധിഹീനമായ 

വീണ്ടുവിചാരമില്ലാത്ത 

എടുത്തുചാട്ടവും കോപവും

ഒഴിവാക്കാൻ

ആരും മിണ്ടാതിരിക്കുന്നത്,

ഒഴിഞ്ഞുമാറുന്നത്

അയാൾ അയാളുടെ 

വൻവിജയമായി കണക്കാക്കുന്നു.


അങ്ങനെ അയാൾ 

വിഡ്ഢിത്തം

തുടർന്ന് കൊണ്ടേയിരിക്കും. 


അവനവനെ തന്നെ 

കുഴിയിൽ വീഴ്ത്തുന്ന 

വിഡ്ഢിത്തങ്ങൾ 

*****

ചെയ്യേണ്ടതും ചെയ്യാവുന്നതുമായ ഒരു ചെറിയ കാര്യം പോലും  ചെയ്യാതിരിക്കുക. 


അങ്ങനെ സ്വയം ചെയ്യേണ്ട, ചെയ്യാവുന്ന കാര്യം ചെയ്യാത്തത് മനസ്സിലാക്കാതിരിക്കുക. 


ആരെങ്കിലും അങ്ങനെ സ്വയം ചെയ്യേണ്ടതും ചെയ്യാവുന്നതും മനസ്സിലാക്കിത്തരാൻ ശ്രമിച്ചാലോ? 


കോപം കാണിച്ച്, വികാര വിക്ഷുബ്ദത കൊണ്ട് മനസ്സിലാക്കിത്തരുന്നവരെ കീഴ്പ്പെടുത്തുക. 


ഭീഷണിയുടെ മുൾമുനയിൽ ചുറ്റുപാടിനെ മുഴുവൻ നിർത്തുക. 


അങ്ങനെ അത്തരം തെറ്റുകളെ ന്യായീകരിച്ചെന്ന് തോന്നിപ്പിക്കുക. 


ആ വഴിയിൽ യഥാർഥത്തിൽ ചെയ്യേണ്ട, ചെയ്യാവുന്ന കാര്യങ്ങളിൽ നിന്നും, അവയൊന്നും ചെയ്യാതെ തന്നെ, ഒളിച്ചോടുക. 


എന്നിട്ടോ?


സ്വയം കണ്ണടച്ച് തനിക്കനുകൂലമായി മാത്രം ചിന്തിച്ച് അനുഭവിച്ച് ജീവിക്കുക.


തനിക്കനുകൂലമായ കളവും ചില സത്യങ്ങളും മറ്റുള്ളവരുടെ മേൽ കുറ്റം ചാർത്തുന്ന വിധം മാത്രം പറയുക.


തനിക്കെതിരേ വരുന്ന കുറേ സത്യങ്ങൾ മറച്ചുപിടിക്കുക. 


ആർക്കും ഒന്നും മനസ്സിലാവുന്നില്ല എന്ന് സ്വയമങ്ങു ധരിച്ചുകൊണ്ട്.


എന്നാലോ?


തനിക്ക് വേണ്ടി മറ്റുള്ളവർ ഔദാര്യമായി ചെയ്യേണ്ടത് വരെ അവകാശമാക്കി ആവശ്യപ്പെടുക. ഏറെക്കുറെ ഭീഷണിയും കോപവും ആയുധമാക്കിക്കൊണ്ട്. 


മറ്റുളളവർ നമുക്ക് വേണ്ടി ചെയ്യുന്ന ഔദാര്യം ബാധ്യത പോലെയാക്കി അവതരിപ്പിച്ച്, അവരവ ചെയ്യാത്തത് വലിയ തെറ്റുകളായി അവതരിപ്പിക്കുക.


ഇങ്ങനെയൊക്കെയുള്ള മനസ്സുണ്ടല്ലോ?

അതാണ് ഉത്തരവാദിത്തബോധമില്ലാത്ത രോഗം ബാധിച്ച മനസ്സ്. 


സ്വന്തം കുറ്റം മനസ്സിലാവാത്ത, 

സ്വന്തം തെറ്റുകൾ അംഗീകരിക്കാത്ത, 

സ്വന്തം തെറ്റുകുറ്റങ്ങൾ  തിരുത്താത്ത, 

മറ്റുള്ളവരുടെ കുറ്റങ്ങൾ മാത്രം 

എണ്ണിയെണ്ണിപ്പറഞ്ഞ് ചൂടാവുന്ന, 

അകലാനുള്ള നൂറ് ന്യായങ്ങളും കാരണങ്ങളും ഉണ്ടാക്കുന്ന, 

അടുക്കാനുള്ള  നൂറ് ന്യായങ്ങളും കാരണങ്ങളും 

അവഗണിച്ച് ഇല്ലെന്ന് വരുത്തുന്ന, 

അതിലൂടെ ഉത്തരവാദിത്തങ്ങളിൽ നിന്നും 

ഒളിച്ചോടുന്ന മനസ്സ്. 


എന്ത് പറയാൻ...

Monday, February 20, 2023

ഹിന്ദുവെന്നാൽ വിശ്വാസിയെന്നും അവിശ്വാസിയെന്നും അർത്ഥമില്ല.

ഒരു സെമിറ്റിക് മതപ്രവാചകനെയും വിശ്വാസിയേയും പോലെയായോ സുരേഷ് ഗോപിയും? 


സുരേഷ് ഗോപി ഹിന്ദു സംസ്കാരത്തെയും (ഹിന്ദു ഒരു മതമല്ല) സെമറ്റിക് മതങ്ങളുടെ ആലയിൽ കൊണ്ടുവന്ന് കെട്ടുകയാണോ?


സുരേഷ് ഗോപിയും വിശ്വാസത്തിൻ്റെ ഏകശിലാരൂപവും അവസാന വാക്കും വാദവും പറഞ്ഞു തുടങ്ങുകയാണോ?


ആ നിലക്ക് ഏത് ദൈവമാണ്, ഏത് സത്യമാണ് സുരേഷ് ഗോപിയോട് ഞാൻ ഇങ്ങനെത്തന്നെയാണ്, ഞാൻ ഇങ്ങനെ മാത്രമാണ് എന്ന് പറഞ്ഞത്?


സെമിറ്റിക് മത പ്രവാചകന്മാർ അവകാശപ്പെടും പോലെ ദൈവം സുരേഷ് ഗോപിയുടെ മുൻപിലും പ്രത്യക്ഷപ്പെട്ടു സംസാരിക്കാനും സത്യം വിളംബരം ചെയ്യാനും യുദ്ധം നടത്താനും പറയാൻ തുടങ്ങിയോ? 


"അവിശ്വാസികളോട് സ്നേഹമില്ല, സ്നേഹമരുത്?" എന്ന അവസാനവാദവും ഏകസത്യാ വാദവും ഉയർത്തുന്ന മതമായ ഇസ്ലാമിൻ്റെയും  മറ്റ് സെമിറ്റിക് മതങ്ങളുടെയും ഖുർആൻ്റെയും ഭാഷ്യം തന്നെ സുരേഷ് ഗോപിയും കൊണ്ടുനടക്കുകയാണോ? 


അല്ലാഹുവിന് വേണ്ടി വെറുക്കുക, അല്ലാഹുവിന് വേണ്ടി സ്നേഹിക്കുക എന്ന സെമിറ്റിക് ഇസ്ലാമിക ഭാഷ്യത്തിന് തത്തുല്യമായ ഒരു വാദം എങ്ങിനെ സുരേഷ് ഗോപിയുടെ നാവിൻതുമ്പിലും വന്നു? 


ആശ്ചര്യം തോന്നുന്നു.


തെറിവിളിച്ചവനെ തിരിച്ചു തെറിവിളിച്ച് സുരേഷ് ഗോപിയും ഫലത്തിൽ തെറിവിളിക്കുന്നവൻ തന്നെ ആവുകയാണോ?


പ്രതിരോധിക്കുന്ന വഴിയിൽ അക്രമിയെക്കാൾ വലിയ അക്രമിയാവുകയാണോ സുരേഷ് ഗോപിയും അദ്ദേഹം ഉയർത്തിപ്പിടിക്കാൻ ഉദ്ദേശിക്കുന്ന ഹൈന്ദവ സംസ്കാരവും അതിലെ വിശ്വാസ വൈവിധ്യവും വിശാലതയും?


വെള്ളത്തെ സംരക്ഷിക്കാൻ എന്ന വിചാരത്തിൽ വെള്ളത്തിന് ചുറ്റും തീയിട്ട് ഫലത്തിൽ ഇവിടെയുള്ള തെളിച്ചത്തിൻ്റെയും ദാഹശമനത്തിൻ്റെയും സഹിഷ്ണുതയുടെയും എല്ലാം ഒരുപോലെയായിക്കണ്ട് ഉൾകൊള്ളുന്ന വിശാലതയുടെയും വെള്ളം വറ്റിക്കുകയാണോ സുരേഷ് ഗോപി?


"അല്ലാഹുവിലും പരലോകത്തിലും വിശ്വസിക്കുന്ന ഒരു (വിശ്വാസി) സമൂഹത്തെ നിനക്ക് കാണാൻ സാധിക്കില്ല, അവർ അല്ലാഹുവിലും പ്രവാചകനിലും വിശ്വസിക്കാത്തവരെ ഇഷ്ടപ്പെടുന്നവരായി. അത് സ്വന്തം പിതാവും സഹോദരനും കുടുംബബന്ധുവും ആയാലും ശരി....(ഖുർആൻ).


ഇത് തന്നെയല്ലേ സുരേഷ് ഗോപി വേറെകോലത്തിൽ  പറഞ്ഞതും? 


ഇങ്ങനെ സുരേഷ് ഗോപി പറഞാൽ ഒരായിരം വ്യത്യസ്ത വിശ്വാസങ്ങളുള്ള ഹിന്ദുവിൻ്റെ ഏത് വിശ്വാസമാണ് സുരേഷ് ഗോപി വിശ്വാസം എന്ന് പറയുക?


ഒരായിരം വ്യത്യസ്ത വിശ്വാസങ്ങളുള്ള ഹിന്ദുവിൻ്റെ ഏത് വിശ്വാസമാണ് സുരേഷ് ഗോപി അവിശ്വാസം എന്ന് പറയുക?


വിശ്വാസവും അവിശ്വാസവും  സുരേഷ് ഗോപിയും അതുപോലുള്ളവരും എങ്ങിനെ നിശ്ചയിക്കും?


പ്രത്യേകിച്ചും എല്ലാ വിശ്വാസത്തിലും മറ്റുളളതെല്ലാം അവിശ്വസിക്കുന്ന അവിശ്വാസവുമുള്ള സ്ഥിതിക്ക് ഏതാണ് വിശ്വാസം, ഏതാണ് അവിശ്വാസം?


പ്രത്യേകിച്ചും എല്ലാ അവിശ്വാസത്തിലും മറ്റുളളതെല്ലാം അവിശ്വസിച്ച് സ്വന്തമായത് മാത്രം വിശ്വസിക്കുന്ന വിശ്വാസം ഉള്ള സ്ഥിതിക്ക് ഏതാണ് വിശ്വാസം, ഏതാണ് അവിശ്വാസം?


ഒരുതരം വിശ്വാസിക്ക് മറ്റുളള എല്ലാ വിശ്വാസങ്ങളും അവിശ്വാസം തന്നെയല്ലേ?


ഒരുതരം അവിശ്വാസിക്ക് തൻ്റെതല്ലാത്ത മറ്റുളള എല്ലാ അവിശ്വാസങ്ങളും വിശ്വാസം തന്നെയല്ലേ?


ഇത് മാത്രം വിശ്വാസം ഇതല്ലാത്തതെല്ലാം അവിശ്വാസം എന്ന് ഓരോരുത്തർക്കും തോന്നിയാൽ എല്ലാവരും എല്ലാവരെയും കൊല്ലുന്ന, നശിപ്പിക്കുന്ന അവസ്ഥ സംജാതമാകുമെന്ന് സുരേഷ് ഗോപിയും മറ്റ് അന്ധരായ തീവ്രവിശ്വാസികളെ പോലെ അറിയാതെ പോകുന്നുവോ?


ഹിന്ദു എന്നാൽ പ്രത്യേകതരം വിശ്വാസിയെന്നും പ്രത്യേകതരം അവിശ്വാസിയെന്നും എവിടെയും അർത്ഥമില്ലല്ലോ? 


പിന്നെങ്ങിനെ സുരേഷ് ഗോപിക്ക് മാത്രം ഇതിങ്ങനെ പറയാൻ സാധിക്കുന്നു?


ഹിന്ദുവിന്, അവൻ ഹിന്ദു ആവാൻ വിശ്വാസവും അവിശ്വാസവും ഏതെന്ന് എങ്ങിനെയെന്ന് കൃത്യമായി എവിടെയും നിശ്ചയിക്കപ്പെട്ടിട്ടില്ല എന്ന് സുരേഷ് ഗോപിക്ക് അറിയില്ലെന്നുണ്ടോ?


പിന്നെങ്ങിനെ സുരേഷ് ഗോപിക്ക് മാത്രം ഇതിങ്ങനെ പറയാൻ സാധിക്കുന്നു?


ഹിന്ദു എന്നത് ഇങ്ങിനെ തന്നെ വിശ്വസിക്കണം, ഇങ്ങിനെ തന്നെ അവിശ്വസിക്കണം എന്ന കൃത്യമായ നിർദേശവും അവസാനവാക്കും ഉള്ള ഒരു മതത്തിൻ്റെ പേരല്ലല്ലോ?


ഹിന്ദുവെന്നാൽ എവിടെയും ഒരു  പ്രത്യേക മതമായും വിശ്വാസമായും ഒരു മതത്തിൻ്റെയും വിശ്വാസത്തിൻ്റെയും പേരായും സംഹിതയായും ഒരു പുരാണത്തിലെ വേദഗ്രന്ഥത്തിലും ഉപനിഷത്തിലും ഇല്ല എന്നും ഈ സുരേഷ് ഗോപിക്ക് അറിയില്ലെന്നുണ്ടോ??


വിശ്വാസത്തിൻ്റെയോ അവിശ്വാസത്തിൻെറയോ പേരിൽ നശിപ്പിക്കുകയും കൊല്ലുകയുമാണെങ്കിൽ ഏത് വിശ്വാസം ശരി എന്നും, ഏത് അവിശ്വാസം തെറ്റ് എന്നും ആര് നിർവ്വചിക്കും നിശ്ചയിക്കും, നിലപാടെടുക്കും?

Thursday, February 16, 2023

ജീവിതവും ഒന്നിനുമല്ല. തീവണ്ടിക്കുള്ളിലെ ഓടിനടപ്പും കലപിലയും പോലെ ജീവിതം.

ജീവിതത്തിനുള്ളിൽ 

ചെറിയ ചെറിയ ഉദ്ദേശങ്ങളും ലക്ഷ്യങ്ങളും 

അവിടവിടെയുണ്ട്, ഉണ്ടാവുന്നുണ്ട്. 


ശരിയാണ്.


അത്തരം അവിടവിടെയുണ്ടാവുന്ന 

ചെറിയ ചെറിയ ഉദ്ദേശങ്ങളും ലക്ഷ്യങ്ങളും 

ജീവിതത്തെ ഉദ്വേഗംനിറഞ്ഞതും 

താൽപര്യമുള്ളതുമാക്കുന്നുണ്ട്. 


ശരിയാണ്.


പ്രത്യേകിച്ചും 

മക്കളെ പോറ്റുന്നത് പോലുള്ള, 

എല്ലാ ജീവിവർഗ്ഗങ്ങളിലും

ഒരുപോലെ നടക്കുന്ന 

അനന്തമായി തുടരുന്ന, 

പ്രക്രിയയും 

ആ പ്രക്രിയ നൽകുന്ന 

ഉദ്ദേശങ്ങളും ലക്ഷ്യങ്ങളും 

ഉദ്വേഗങ്ങളും താൽപര്യങ്ങളും.


ഓടുന്ന തീവണ്ടിക്കുള്ളിലെ 

ഓടിനടപ്പ് പോലെ, 

കലപില പോലെ 

ആ ചെറിയ ചെറിയ 

ഉദ്ദേശങ്ങളും ലക്ഷ്യങ്ങളും.


പക്ഷേ, അത്തരം അവിടവിടെ ഉണ്ടാവുന്ന 

ചെറിയ ചെറിയ ഉദ്ദേശങ്ങളും ലക്ഷ്യങ്ങളും 

ജീവിതത്തിൻ്റെ തന്നെ (തീവണ്ടിയുടെ തന്നെ) 

ഉദ്ദേശവും ലക്ഷ്യവുമാകുമോ?


തീവണ്ടിക്കുള്ളിലെ 

ഓടിനടപ്പും കലപിലയും 

തീവണ്ടിക്ക് ആകെമൊത്തം 

ഉദ്ദേശവും ലക്ഷ്യവുമോ? 


ഇല്ല.

അല്ല.


എങ്കിൽ മൊത്തം ജീവിതം (തീവണ്ടി) 

എന്തിനോടണം? 


അതിലെ യാത്രക്കാരുടെ 

ഉദ്ദേശത്തിനും ലക്ഷ്യത്തിനുമപ്പുറം 

ജീവിതം (തീവണ്ടി) 

എന്തിന്, എവിടേക്ക്? 


തീർത്തുപറയാനില്ല. 


ആർക്കും അറിയാനില്ല,

ആർക്കും ഒന്നും പറയാനില്ല.


വേണമെങ്കിൽ 

സാധാരണ നമ്മളുണ്ടാക്കിയ 

നമ്മുടെ തന്നെ 

വണ്ടിയുടെ കാര്യം പറയാം: 


നമ്മുടെ ആ വണ്ടി ഓടുന്നുണ്ട്.


ആ വണ്ടിക്ക് പെട്രോളടിക്കുന്നുണ്ട്. 


ആ വണ്ടിക്ക് പെട്രോളടിക്കുന്നതെന്തിന്? 


ഉത്തരമുണ്ട്.


വണ്ടി ഓടാൻ.


പക്ഷേ, 

വണ്ടി ഓടുന്നതെന്തിന്? 


വണ്ടി ഓടുന്നത് 

പെടോളടിക്കാനോ?


അല്ല.


പിന്നെ?


വണ്ടി ഓടുന്നത് 

യാത്രികനെ, 

അല്ലെങ്കിൽ ഉടമസ്ഥനെ,

അതുമല്ലെങ്കിൽ വണ്ടി ഓടിക്കുന്നവനെ 

ലക്ഷ്യത്തിലെത്തിക്കാൻ.


യാത്രികനെ ലക്ഷ്യത്തിൽ എത്തിച്ചിട്ട് വണ്ടിക്കെന്ത് കാര്യം?


ആർക്കുമറിയില്ല. 


ഏറിയാൽ ഉടമസ്ഥന്, 

യാത്രികന്,

ഓടിക്കുന്നവന് 

നേട്ടമുണ്ടാക്കാൻ. 

സമയം ലാഭിക്കാൻ. 

എന്ന് ഉത്തരം പറയാം.


വണ്ടിക്ക്, 

വണ്ടിയുടെതായ

പ്രത്യേക ലക്ഷ്യമില്ല. 


പക്ഷേ, മൊത്തം ജീവിതത്തെ 

ഇങ്ങനെയൊരു വണ്ടിയുമായി 

ഉപമിക്കാമോ?


ഇല്ല.


ജീവിതത്തിനും 

ജീവിതത്തിൻ്റെതായ ലക്ഷ്യമില്ല 

എന്നതിൽ ജീവിതം 

വണ്ടിയെ പോലെ ആകുമോ?


വേണമെങ്കിൽ ഉപമിക്കാം.

വേണമെങ്കിൽ ആണെന്ന് പറയാം 


ആർക്കോ വേണ്ടി 

ആരോ നിശ്ചയിച്ചത് പോലെ  

ഓടുന്ന വണ്ടി ജീവിതം.


ആർക്കോ വേണ്ടി 

ആരോ നിശ്ചയിച്ചത് പോലെ  

വണ്ടി ഓടുന്നത് പോലെ 

ജീവിതം.


പക്ഷേ, 

ജീവിതമെന്ന വണ്ടിയുടെ കാര്യത്തിൽ, 

ആത്യന്തികതയിലമർന്നു 

എല്ലാമായി 

ഒന്നും നേടാനില്ലാതെ നിൽക്കുന്ന 

ഉടമസ്ഥനെന്ത് നേട്ടമുണ്ടാകാൻ?


സാധാരണ വണ്ടിയുടെ കാര്യത്തിൽ 

പറയാവുന്നത് പോലെ 

ജീവിതത്തിന് ലക്ഷ്യവും ഉദ്ദേശവും 

യാത്രികനെ, 

അല്ലെങ്കിൽ ഉടമസ്ഥനെ 

ലക്ഷ്യത്തിൽ എത്തിക്കാനെന്ന്, 

ഉടമസ്ഥന് ലാഭം ഉണ്ടാക്കാനെന്ന് 

പറയാനാവുമോ?


ആരാണ് ആ നിലക്ക് 

ജീവിതവണ്ടിയിൽ കയറുന്ന 

യാത്രികൻ?


ആരാണ് ആ നിലക്ക് 

ജീവിതവണ്ടിയുടെ ഉടമസ്ഥൻ?


ദൈവം 

ജീവിതമെന്ന വണ്ടി ഓടിച്ച് 

ലാഭമുണ്ടാക്കുന്നവനോ, 

ലക്ഷ്യത്തിൽ എത്തേണ്ടവാനോ?


ഏത് യാത്രക്കാരെ, 

എവിടെ ഇറക്കാൻ, 

എന്ത് നേടാൻ 

ജീവിത വണ്ടി ഓടുന്നു, 

ദൈവം ജീവിതമെന്ന വണ്ടിയെ 

ഓടിക്കുന്നു,

ഓടിപ്പിക്കുന്നു?


ജീവിതവണ്ടിയിൽ ജീവിക്കുന്നവൻ 

എന്തിന് ജീവിക്കുന്നു?


പെട്രോൾ എന്ന ഭക്ഷണം കഴിക്കാനോ 

വണ്ടി ഓടുന്നത്?

അഥവാ, വണ്ടിയിൽ 

യാത്ര ചെയ്യുന്നവർ ഓടുന്നത്?


പെട്രോൾ എന്ന ഭക്ഷണം 

എന്തിന് വണ്ടി കഴിക്കണം?


ജീവിക്കാൻ (അഥവാ വണ്ടി ഓടാൻ) 

എന്ന് എളുപ്പം ഉത്തരം പറയാം. 


അപ്പോൾ വീണ്ടും ചോദ്യം വരും.


ഇങ്ങനെയൊക്കെ ഭക്ഷണം കഴിച്ച് 

ജീവിക്കുന്നതെന്തിന്? 

വണ്ടി ഓടുന്നതെന്തിന്?


പെട്രോൾ എന്ന ഭക്ഷണം 

കഴിക്കാൻ വേണ്ട 

വഴിയും ഉപജീവനവും ഉണ്ടാക്കാനുള്ള 

ജോലി ചെയ്യാനോ 

വണ്ടി ഓടുന്നത്?

വണ്ടിയെന്ന യാത്രക്കാരൻ ഓടുന്നത്?

 

നമ്മുടെ ഭാഷ്യത്തിൽ 

ജോലി ചെയ്യുന്നതെന്തിന്?


ജീവിക്കാൻ.


ജീവിക്കുന്നതെന്തിന്?


ജോലി ചെയ്യാൻ.


ജോലി ചെയ്ത് 

ജീവിക്കുന്നതെന്തിന്?


ഒരു പിടുത്തവുമില്ല.

ഒരുത്തരവുമില്ല. 


വെച്ചുകെട്ടുന്ന 

കുറച്ച് ഉത്തരങ്ങൾ ഉണ്ട്. 


ബോധ്യതയിൽ വരാത്ത 

ഉത്തരങ്ങൾ. 


കണ്ണിന് കണ്ണ് 

എന്ന പോലുള്ള 

താൽകാലിക സംതൃപ്തി തരുന്ന,

നാം അകപ്പെട്ട മാനം നിശ്ചയിച്ച 

മാനദണ്ഡങ്ങൾക്കൊത്ത

ഉത്തരങ്ങൾ.

പരീക്ഷയും ഫലവും

എന്ന പോലുളള ഉത്തരങ്ങൾ.

കർമ്മവും കർമ ഫലവും പോലുള്ള 

ഉത്തരങ്ങൾ.


ആപേക്ഷിക യുക്തിയേയും വികാരവിചാരങ്ങളെയും 

തൃപ്തിപ്പെടുത്തുന്ന 

ഉത്തരങ്ങൾ.  


പക്ഷേ, ദൈവമെന്ന ആത്യന്തികത

എന്തിന് വേണ്ടി നിലകൊള്ളുന്നു?

അത് പരീക്ഷയിലും ഫലത്തിലും 

കർമ്മയിലും കർമ്മഫലത്തിലും

വരില്ലല്ലോ?


യഥാർത്ഥത്തിൽ ഉത്തരമില്ല.


നാം അകപ്പെട്ട,

(ഒരുപക്ഷേ നമ്മൾ തന്നെയായ)

വണ്ടിക്കുള്ളിലെ 

ചെറിയ ചെറിയ കാര്യങ്ങൾക്കു വേണ്ടി 

ദൈവം നിലകൊള്ളുന്നു

എന്ന് പറയാമോ?


അഥവാ, ദൈവം 

വണ്ടിക്ക് വേണ്ടി മാത്രം 

നിലകൊള്ളുന്നു എന്ന് 

പറഞ്ഞകൂടല്ലോ?


ദൈവം നമുക്ക് വേണ്ടിയും 

നമ്മുടെ ജീവിതത്തിന് വേണ്ടിയും 

ജീവിതത്തിലെ ചെറിയ ചെറിയ 

കാര്യങ്ങൾക്കു വേണ്ടിയും 

നിലകൊള്ളുന്നു എന്നും 

പറയാമോ?


ദൈവം 

അതിനുമപ്പുറമല്ലേ?


ദൈവത്തിന് സ്വന്തമായി 

'എന്തിന് നിലകൊള്ളണം' 

എന്നതിന് 

നാം കണക്കാക്കുന്ന

ഒരു ലക്ഷ്യവും ഉദ്ദേശവും ഇല്ല, 

ഉണ്ടാവാൻ തരമില്ല. 


ദൈവം 

ദൈവത്തിന് വേണ്ടി 

നിലകൊള്ളുന്നു എന്ന് പോലും

പറഞ്ഞുകൂടാ.


ദൈവത്തിന് ദൈവവും 

ഒരു ബാധ്യത, ചിദ്യ ചിഹ്നം 

എന്ന് വന്നുകൂടല്ലോ?

നമുക്ക് നാം തന്നേ

ഒരു ബാധ്യതയും ചോദ്യചിഹ്നവും

ആവുന്നത് പോലെ 

ദൈവത്തിന് ദൈവം

ആയിക്കൂടല്ലോ?


ദൈവം ദൈവമായി 

ദൈവത്തിന് വേണ്ടി മാത്രം????

എന്നും വന്നുകൂടാ.


ദൈവം ഒന്നിനുമല്ല. 


ജീവിതത്തിന് സ്വന്തമായി 

'എന്തിന് ജീവിക്കണം' 

എന്നതിന് 

ഒരു ലക്ഷ്യവും ഉദ്ദേശവും ഇല്ല, 

ഉണ്ടാവാൻ തരമില്ല. 


ജീവിതം ജീവിതമായി 

ജീവിതത്തിന് വേണ്ടി മാത്രം???


ജീവിതവും ഒന്നിനുമല്ല. 

ദൈവത്തെപ്പോലെ.


ആവും പോലെ ആയി,

ആയിരിക്കുന്നതിൽ ആയി, 

എങ്ങിനെയോ അങ്ങനെയായി,

ദൈവവും ജീവിതവും.

Wednesday, February 15, 2023

ലോകം നിലനിൽക്കണമെന്ന്, നന്നാവണമെന്ന് ആർക്ക് നിർബന്ധം?

ലോകം നിലനിൽക്കണമെന്ന്, 

ലോകം നന്നാവണമെന്ന് 

ആർക്ക് നിർബന്ധം? 


തൻ്റെ സ്വപ്നങ്ങൾ 

സാക്ഷാൽക്കാരിക്കാൻ ഈ ലോകം 

വേണം, നന്നാവണം, 

ബാക്കിയാവണം. 

അത്രമാത്രം.

*****

ബുദ്ധനും യേശുവും തോൽക്കും. 

മോഡിയും ഒബാമയും തോൽക്കും. 

കുഞ്ഞുകുട്ടിയുടെ മുൻപിൽ. 


എത്ര പറഞ്ഞാലും 

തിന്നാത്ത ഉറങ്ങാത്ത 

കുട്ടിയുടെ മുൻപിൽ. 


രോഗം ക്ഷീണിപ്പിച്ച് 

കരഞ്ഞ് മാത്രം കഴിയുന്ന 

കുട്ടിയുടെ മുൻപിൽ.


കുട്ടിക്കും നിർബന്ധം 

തൻ്റെ സന്തോഷമാണ്.

തൻ്റെ സന്തോഷകരമായ 

നിലനിൽപ്പ് മാത്രം.

ചുറ്റുപാടുമുള്ള ലോകം

എന്തായാലും ശരി.

*****

അറിവില്ലാതെ തന്നെയല്ലേ 

എല്ലാ വിശ്വാസികളും അവിശ്വാസികളും?


അറിവില്ലാതെയുള്ള 

വിശ്വാസത്തിൻ്റെ മാത്രം പേരിലുള്ള 

ഹുങ്കും വാശിയും 

സ്വർഗ്ഗ-നരകം വെച്ചുള്ള 

തീവ്രതയും മാത്രം.

****

റബ്ബ് എന്നാൽ പരിണമിപ്പിച്ച് പോറ്റി വളർത്തുന്നവൻ. 

ആ റബ്ബ് എല്ലാവരുടെയും റബ്ബ്. 

ആ റബ്ബ് എല്ലാത്തിൻ്റെയും എല്ലാ കാലത്തേയും റബ്ബ്. 

ആ റബ്ബ് ഇസ്ലാമിൻ്റെ മാത്രം റബ്ബല്ല. 

ആ റബ്ബിനെ അങനെ ഇസ്ലാമിൻ്റെ മാത്രം ഉടമസ്ഥനായി ചുരുക്കുന്നതാണ് പ്രശ്നം.

മതി എന്ന് തോന്നിവയൻ സമ്പന്നൻ.

മതി എന്ന് തോന്നിയൻ 

സമ്പന്നൻ. 


ആ ഒരൊറ്റ നിർവ്വചനം 

മാത്രമേയുള്ളൂ... 


ആ ഒരൊറ്റ നിർവ്വചനം 

മാത്രമേ പറയാനുള്ളൂ


മതി എന്നതല്ലാത്ത

ഒരുളവുകോലില്ല

സമ്പന്നതയെ നിശ്ചയിക്കാൻ, 

അളക്കാൻ.


ഇത് തന്നെയാണ് 

ഈയുള്ളവൻ നടപ്പാക്കുന്നത്, 

പറയുന്നത്, 

പറഞ്ഞുകൊണ്ടിരിക്കുന്നത്.


സ്വസ്ഥമായിരുന്ന് കൊണ്ട്.


താൽകാലികമായെങ്കിലും. 


സമൂഹം 

ഭൗതികവും സാമ്പത്തികവുമായ  

അളവുകോലുകൾ വെച്ച്  

വിഡ്ഡിയെന്ന് വിളിച്ചാലും

ഇല്ലെങ്കിലും.  


സന്തിഷിക്കുന്നവൻ 

വിജയിച്ചവൻ.


സന്തോഷം എന്നതല്ലാത്ത

ഒരുളവുകോലില്ല

വിജയത്തെ നിശ്ചയിക്കാൻ, 

അളക്കാൻ.


അത് കൂടി 

ഇതുമായി ബന്ധപ്പെട്ട്

അതേ സ്വരത്തിൽ

വേറൊരു കോലത്തിൽ 

പറയാനുള്ളത്.....


തെരുവ് തേണ്ടിയാണോ 

ഭരണാധികാരിയാണോ

പൈസക്കാരനാണോ

എന്നതൊക്കെ വിടൂ.


ഇവരിൽ ആർക്കാണോ

മതിയായത്

ഇവരിൽ ആരാണോ

സന്തുഷ്ടൻ

അവനാണ്

വിജയിച്ചവൻ

അവനാണ്

സമ്പന്നൻ. 

*****

മതി എന്ന് തോന്നിയവൻ 

നിർത്തും...

അവന് 

ഡൈനിങ് ടേബിളിൽ 

ബാക്കിയുള്ളത് വിഷയമല്ല.

അവൻ എഴുന്നേറ്റ് പോകും.

*****

വിദ്യയുടെ കാര്യത്തിലും മറ്റും 

പറഞ്ഞതാണോ?


അല്ല.

വിദ്യ അറിയാതെയും 

ആവശ്യപ്പെടാതേയും 

കടന്നുവരും.


വെറുതേ തുറന്നിട്ടാൽ തന്നെ 

തുറന്ന് കിടന്നാൽ തന്നെ

വിദ്യ കടന്നുവരും.

*****

പറഞ്ഞത്

സമ്പത്തിൻ്റെയും 

അധികാരത്തിൻ്റെയും 

കാര്യത്തിൽ.


മതിയെന്ന് തോന്നി 

സന്തുഷ്ടനാവുന്ന 

അവസ്ഥയുണ്ടെങ്കിൽ 

അത് പ്രധാനം.


നിസ്സഹായത കൊണ്ടും 

പേടി കൊണ്ടും 

മതി എന്ന് പറയുന്ന 

കാര്യമല്ല, അവസ്ഥയല്ല.

കാണുന്ന മണവാട്ടിയല്ല അനുഭവത്തിലെ മണവാട്ടി.

കിട്ടിയത് മുഴുവനും ഉപയോഗിക്കാമെന്നും ഉപയോഗിച്ചത് മുഴുവനും കിട്ടുമെന്നും വിചാരിക്കരുത്.


മരം നല്ലത് തന്നെ. 


എന്നുവെച്ച് ആ മരത്തെ അപ്പടി നിനക്കുള്ള ഫർണിച്ചറും വീട്ടുപകരണങ്ങളും ആക്കാൻ സാധിക്കില്ല. 


ഫർണിച്ചറും വീട്ടുപകരണങ്ങളും ആക്കുന്ന വഴിയിൽ ഒഴിവാക്കേണ്ടത് ഒഴിവാക്കും. നഷ്ടപ്പെടുത്തേണ്ടത് നഷ്ടപ്പെടും. 


വാങ്ങുന്ന നാരങ്ങയല്ല തിന്നുന്ന നാരങ്ങ. തൊലി കളയും, കുരു കളയും.


തിന്നുന്ന നാരങ്ങ മുഴുവൻ ശരീരം എടുക്കില്ല. 


ശരീരം ശരിക്കും ഉള്ളിലേക്കെടുത്ത നാരങ്ങ ഏതാണെന്ന് പോലും നീ അറിയില്ല. 


ആൻl നാരങ്ങ ചുരുങ്ങിയത് നീ പൈസ കൊടുത്ത് വാങ്ങിയ, വാങ്ങുമ്പോൾ നീ കണ്ട നാരങ്ങയല്ല.


കാണുന്ന മണവാട്ടിയല്ല അനുഭവത്തിലെ മണവാട്ടി. 


കാഴ്ചയിലെ മണവാട്ടിയുടെ വസ്ത്രങ്ങൾ മുഴുവൻ മണവാളൻ്റെ അനുഭവത്തിൽ അഴിഞ്ഞു വീഴാനുള്ളത് മാത്രം. 


കാണുന്ന മണവാട്ടി നാട്ടുകാർക്കുള്ള ഉപചാരം മാത്രമായ  മണവാട്ടി. 


ഉപചാരത്തിൻ്റെ നാട്യങ്ങളുടെ മണവാട്ടി. 


കുളിക്കുന്നതും മൂത്രമൊഴിക്കുന്നതും ആർത്തവതിയാവുന്നതും ബാധകമല്ലാത്ത മണവാട്ടി.

കൂടെയുള്ളവർ മുഴുവൻ കൂട്ടുകാരല്ല.

കൂടെയുള്ളവരോക്കെയും കൂട്ടുകാരാണെന്ന് നമ്മളങ് തെറ്റിദ്ധരിച്ചതാണ്. 


കൂടെയുള്ളവർ മുഴുവൻ കൂട്ടുകാരല്ല. 

കൂടെയുള്ളവർ പലപ്പോഴും കുടുങ്ങിപ്പോയവരാണ്. 


ബസ്സിലും തീവണ്ടിയിലും 

ബസ്സ്റ്റാൻ്റിലും റയിൽവേ സ്റ്റേഷനിലും ഒക്കെ 

അങ്ങനെ ഏത്ര ആളുകൾ 

നമ്മുടെ കൂടെ ഉണ്ടാവുന്നു? 

കുടുങ്ങിപ്പോയവരെപ്പോലെ. 


അവർ നമ്മുടെയൊക്കെ കൂട്ടുകാരാണെന്ന് നമുക്ക് വെറുതേ തോന്നുന്നതാണ്. 

അപരിചിതന് അപരിചിതൻ കൂട്ടാണെന്ന് തോന്നുന്നത് പോലെ മാത്രം. 


പ്രതീക്ഷകളെ താഴെ വെച്ചാൽ മതി. 

നിരാശപ്പെടേണ്ടി വരില്ല.

*****


നല്ല സൗഹൃദങ്ങൾ എപ്പോഴെങ്കിലും മാത്രം വീണുകിട്ടുന്നത്.

അപ്പുറവും ഇപ്പുറവും നോക്കാതെ അതെടുത്ത് വെച്ചേക്കണം.


എപ്പോഴും ഒന്ന് മാത്രം ശ്രദ്ധിച്ചാൽ നല്ലത്.


നല്ല സൗഹദങ്ങളുമായി ചേർന്ന് കച്ചവടവും സാമ്പത്തിക ഇടപാടുകളും നടത്താതിരിക്കുക.


ബന്ധത്തിനിടയിൽ കുന്തം ചാരരുത്. 

കുന്തത്തിന് ചിതൽ പിടിക്കും. 

കുന്തം നശിക്കുമ്പോൾ ബന്ധവും നശിക്കും 


കാരണം കച്ചവടത്തിലെ ലാഭത്തേക്കാൾ വലുതാണ് സൗഹൃദം.

കച്ചവടത്തിലെ നഷ്ടത്തേക്കാൾ വലിയ നഷ്ടമാണ് സൗഹൃദം നഷ്ടമായാലുള്ള നഷ്ടം.

*****

കിട്ടുന്ന ചിലരെ ചങ്ങാത്തം കൂട്ടുമെന്നല്ലാതെ, 

നിര്‍ബന്ധമായും ചങ്ങാത്തം കൂടേണ്ട ചിലരെ ആര്‍ക്കും കിട്ടുന്നില്ല.

*****

കൂടെയുള്ളവരെന്ന് തോന്നിപ്പിക്കുന്ന ചിലര്‍ക്ക് നിങ്ങളുടെ ശരി സഹിക്കില്ല. 

ആ ശരിയെ അവർ തെറ്റെന്ന് വരുത്തി ആഘോഷിക്കും. 


നിങ്ങളെ വകവരുത്തും.


ഇല്ലുമിനാറ്റി സിദ്ധാന്തം വല്ലാതെയങ്ങ് ദഹിക്കുന്നില്ല.

ഇല്ലുമിനാറ്റി സിദ്ധാന്തം വല്ലാതെയങ്ങ് ദഹിക്കുന്നില്ല.


ആരൊക്കെയാണ് ഇല്ലുമിനാറ്റി, ആരൊക്കെയാണ് ഇല്ലുമിനാറ്റിയുടെ കൂടെ എന്നൊക്കെ എങ്ങിനെ നിശ്ചയിക്കും?


ഇല്ലുമിനാറ്റി തന്നെ സ്വയം വേറെ എവിടെയോ ചൂണ്ടിക്കാണിച്ച് ഇല്ലുമിനാറ്റി ഇല്ലുമിനാറ്റി എന്ന് വിളിച്ചു പറഞ്ഞ് നമ്മുടെ ശ്രദ്ധ മാറ്റി നമ്മെ വഞ്ചിക്കുന്നുണ്ടോ? 


യഥാർത്ഥ കള്ളൻ തന്നെ കള്ളൻ കള്ളൻ എന്ന വിളിച്ചു കൊണ്ട് നാട്ടുകാരുടെ കൂടെ ഓടുന്നത് പോലെ. സ്വയം രക്ഷപ്പെടുന്നത് പോലെ.


പറഞ്ഞുവന്നാൽ ഏറ്റവും വലിയ ഇല്ലുമിനാറ്റി ദൈവം തന്നെ, പ്രകൃതി തന്നെ എന്നും തോന്നിപ്പോകും.


ഇല്ലാത്ത നമ്മൾ ഉണ്ടെന്ന് വിചാരിപ്പിക്കുക. 


എന്നാൽ ഉള്ളതോ പ്രകൃതിയെന്ന ദൈവമെന്ന ഇല്ലുമിനാറ്റി മാത്രവും.


എല്ലാം നമുക്ക് വേണ്ടി എന്ന് തോന്നിപ്പിക്കുന്നതാണ് ഇല്ലുമിനാറ്റി എന്ന പ്രകൃതിയും ദൈവവും മുഴുത്വവും ചെയ്യുന്ന ഏറ്റവും വലിയ തന്ത്രം. 


നമുക്ക് വേണ്ടി എന്ന് തോന്നിപ്പിച്ചു കൊണ്ട് നമ്മെക്കൊണ്ട് ഇല്ലുമിനാറ്റി എന്ന ദൈവത്തിനും പ്രകൃതിക്കും മുഴുത്വത്തിനും വേണ്ട എന്തൊക്കെയോ ചെയ്യിപ്പിക്കുന്നു ഈ വലിയ ഇല്ലുമിനാറ്റി എന്ന ദൈവം, പ്രകൃതി, മുഴുത്വം.


ഫലത്തിൽ മറ്റാർക്കൊക്കേയോ വേണ്ടത് മാത്രം ചെയ്യിപ്പിച്ചു കൊണ്ട്, മൊത്തം പ്രകൃതിക്കും മുഴുത്വത്തിനും വേണ്ടത് നമ്മെക്കൊണ്ട് ചെയ്യിപ്പിച്ച്  നമ്മെ വടിയാക്കുന്നു ഈ വലിയ ഇല്ലുമിനാറ്റി എന്ന ദൈവം, പ്രകൃതി, മുഴുത്വം.


അവശേഷിക്കുന്നതോ ഇല്ലുമിനാറ്റി എന്ന ദൈവം, പ്രകൃതി, മുഴുത്വം മാത്രം.


ഒരർത്ഥവും ലക്ഷ്യവും ആർക്കും മനസ്സിലാവാത്ത വിധം ജീവിതത്തെ സംവിധാനിച്ച വലിയ ഇല്ലുമിനാറ്റി എന്ന ദൈവം, പ്രകൃതി, മുഴുത്വം.

*****


ഇല്ലുമിനാറ്റി എന്താണെന്ന് ഒരു പിടുത്തവും ഈയുള്ളവനില്ല.


എല്ലാവരും എവിടുന്നോക്കെയോ എന്തൊക്കെയോ പറഞ്ഞു കേൾക്കുന്നു.


കേൾക്കുമ്പോൾ ദൈവം തന്നെയല്ലേ ഈ ഇല്ലുമിനാറ്റി എന്നങ്ങ് തോന്നിപ്പോയി....

Tuesday, February 14, 2023

തന്നെത്തന്നെ സമർത്ഥിച്ചു വിശ്വസിപ്പിക്കുന്ന പണി

ദൈവമേ! 

നീ ഉണ്ടെന്ന് പറയലും 

മറ്റുള്ളവരെ അത് വിശ്വസിപ്പിക്കലുമാണോ 

നിൻെറ ഏറ്റവും വലിയ പണി? 

അല്ല. 


നിന്നെ സംബന്ധിച്ചേടത്തോളം 

ആരുണ്ട് ആ 

മറ്റുളളവരാവാൻ?


ദൈവമേ!

 നീ ഇല്ലെന്ന് പറയലും 

നിഷേധിക്കലുമാണോ 

എൻ്റെ ഏറ്റവും വലിയ പണി? 

അല്ല.

******

ദൈവം ദൈവമാകയാൽ 

ഒന്നിനെയും ആശ്രയിക്കാത്തവൻ. 


അതിനാൽ ദൈവം ഒന്നും 

ചെയ്തു കൊടുക്കേണ്ടാത്തവൻ. 


ദൈവത്തിന് മുകളിൽ 

അവനെ ചോദ്യം ചെയ്യാനും 

അവന് ബോധ്യപ്പെടുത്താനും 

ആരും ഇല്ലായ്കയാൽ 

യഥാർഥത്തിൽ ആർക്കും ഒന്നും 

ചെയ്തു കൊടുക്കേണ്ട 

പണി ഇല്ലാത്തവൻ... 


അതുകൊണ്ട് 

തന്നെത്തന്നെ സമർത്ഥിച്ചു 

വിശ്വസിപ്പിക്കുന്ന പണി 

ദൈവം ചെയ്തു കൊണ്ടിരിക്കും 

എന്നാണോ?


ദൈവത്തിന് തന്നെ

ദൈവത്തിൽ 

സംശയമെന്നോ?

അപൂർണത തോന്നി

ശ്രമിക്കേണ്ട വരുന്നുവെന്നോ?

പച്ച മനുഷ്യനെ പോലെ.


******

ദൈവവിശ്വാസം 

ദൈവത്തിനും 

വലിയൊരു വിഷയമോ?


ദൈവവിശ്വാസം

ശരീരത്തിലും വേഷത്തിലും ഘോഷ്ടിയിലും 

ചിഹ്നങ്ങൾ ആവേണ്ടതുണ്ടോ? 


അങ്ങനെ 

ചിഹനമാക്കുന്നത് തന്നെയല്ലേ 

ബിംബമാക്കുകയെന്നാലും? 


എങ്കിൽ 

അതും ബിംബാരാധന തന്നെയല്ലേ?



Monday, February 13, 2023

സ്വാതന്ത്ര്യത്തിൽ ബഹുമാനവും അംഗീകാരവും ഇല്ല.

സാധിച്ചുവന്നാൽ  

മലമുകളില്‍ തപസ്സു ചെയ്യുമ്പോഴും 

താഴ്‌വരയില്‍ എല്ലാറ്റിലും 

ഇഴുകിച്ചേര്‍ന്ന് നടക്കാനാവുക 

രസമുളള കളി കൂടിയാണ്.


ബഹുമാനവും അംഗീകാരവും പ്രതീക്ഷിച്ച് 

അഭിനയിക്കാൻ നിന്നാൽ 

അത് സാധിക്കില്ല. 


ബഹുമാനത്തിലും അംഗീകാരത്തിലും 

സ്വാതന്ത്ര്യം സാധിക്കില്ല. 

അവിടെ മസിലും ശ്വാസവും 

പിടിച്ചു തന്നെ നിൽക്കേണ്ടിവരും. 


എങ്ങിനെയൊക്കെയോ കിട്ടുന്ന 

അംഗീകാരത്തിലും ബഹുമാനത്തിലും 

തന്നെത്താൻ ദർശിച്ച് കുരുങ്ങിക്കൊണ്ട്. 


സ്വാതന്ത്ര്യത്തിൽ 

ബഹുമാനവും അംഗീകാരവും ഇല്ല. 

യഥാർത്ഥ ആത്മീയതയിലും അപ്പടി.

*****

ഒരാൾ ശരിക്കും രോഗിയാവുന്നത് 

അയാൾക്ക് രോഗമുള്ളത് കൊണ്ടല്ല. 

അയാൾക്ക് രോഗം ഉണ്ടാവുന്നത് കൊണ്ടുമല്ല.


പകരം, 

അയാളെ വളർത്തുന്നവരെ 

ശത്രുക്കളായും 

നശിപ്പിക്കുന്നവരെ 

സുഹൃത്തുക്കളായും 

അയാൾ കാണുമ്പോഴാണ് 

അയാൾ ശരിക്കും രോഗിയാവുന്നത്.


വൃക്ഷം 

അതിനെ വളർത്തുന്നവനെ 

ശത്രുവായും 

വെട്ടാൻ വരുന്ന വെട്ടുകാരനെയും 

പൊതിഞ്ഞുനിൽക്കുന്നു എന്നത് കണ്ട് സംരക്ഷിക്കുന്നുവെന്ന് തെറ്റിദ്ധരിച്ച് 

ചിതലിനേയും

സുഹൃത്തായും കാണുന്നതാണ് 

യഥാർത്ഥ രോഗം. 


വേണ്ടത് വേണ്ടെന്ന് വെക്കാൻ 

സാധിക്കാത്തതും 

വേണ്ടാത്തത് വേണമെന്ന്  

തോന്നുന്നതുമാണ് 

ശരിക്കുമുള്ള രോഗം. 

വാറോല എന്ന മുൻവിധി

വാറോല എന്ന മുൻവിധി നിറഞ്ഞ 

ആരോപണം തന്നെയാണ്

മുഹമ്മദ് പറയുന്നതിനെ കുറിച്ച്  

അബൂജഹലും ഉത്ത്ബത്തും ശൈബത്തും 

പറഞ്ഞത്.


അസാത്തീറുൽ അവ്വലീൻ. 

(പൂർവ്വികരുടെ വാറോലകൾ.)


അള്ഗാസു അഹ്ലാമിൻ, ബൽ ഇഫ്താറാഹു. 

(സ്വപ്നങ്ങളും ജല്പനങ്ങളും. അവനത് കെട്ടിച്ചമച്ചു).


എല്ലാ കാലത്തും, 

ഭൂരിപക്ഷം യാഥാസ്ഥിതികർ 

രക്ഷപ്പെടാൻ ഉപയോഗിക്കുന്ന രീതി.


പുതിയതും 

വ്യത്യസ്തമായതും 

തങ്ങളുടേതല്ലാത്തതും  

കേൾക്കാതിരിക്കാനുള്ള 

മുൻവിധികൾ. 


വാതിൽ കൊട്ടിയടച്ചുറങ്ങാൻ 

ഉണ്ടാക്കുന്ന മുൻവിധികൾ. 


അസാത്തീറുൽ അവ്വലീൻ. 

(പൂർവ്വികരുടെ വാറോലകൾ.)


അള്ഗാസു അഹ്ലാമിൻ, 

ബൽ ഇഫ്താറാഹു. 

(സ്വപ്നങ്ങളും ജല്പനങ്ങളും. അവനത് കെട്ടിച്ചമച്ചു).


മനസ്സിലാകാത്തതും 

മനസ്സിലാക്കാൻ തയ്യാറില്ലാത്തതും 

വാറോലകൾ തന്നെ. 

കെട്ടിച്ചമച്ചത് തന്നെ 


വാറോലകൾ, കെട്ടിച്ചമച്ചത് 

എന്ന മുൻവിധികൾ 

എളുപ്പം തരും.


അന്വേഷിക്കാതിരിക്കാനും 

പഴയ തലയണ വെച്ചുറങ്ങാനുമുള്ള 

നല്ല എളുപ്പമന്ത്രം തന്നെ മുൻവിധികൾ.


പഴയകാല അബൂജഹലുകളും 

പുതിയകാല അബൂജഹലുകളും 

ഉപയോഗിക്കുന്ന പദപ്രയോഗങ്ങൾ 

ഒന്ന് തന്നെയെന്നത് 

ഏറെ അൽഭുതപ്പെടുത്തുന്നു.

ഇരുമ്പ് പോസ്റ്റ് പോലെയാവുക; വൃക്ഷം പോലെ ആവരുത്,

ആരോ പറഞ്ഞത് 

എന്തെന്ന് പോലും മനസ്സിലാക്കാതെ 

പേറി നിൽക്കുന്ന

ഇരുമ്പ് പോസ്റ്റ് പോലെയാവുക.

ആരോ നാട്ടിയ

ഇരുമ്പ് പോസ്റ്റ്.

 

ഒരേ വിതാനത്തിൽ, 

ഒരേയിടത്ത്,

ഒരേ വഴിയിൽ, 

ഒരേ കോലത്തിൽ, 

വേരില്ലാതെ,

ഒരേപോലെ 

ഉറച്ച് നിൽക്കുക. 


വിത്തും പൂവും പഴവും 

ഉണ്ടാക്കരുത്.


ഏറിയാൽ കാലക്രമേണ 

തുരുമ്പിച്ച് മാത്രം പോയിക്കൊണ്ട്.


സസ്യവും വൃക്ഷവും പോലെ 

ആവരുത്, ആയിപ്പോകരുത്. 


അറിയാത്ത വഴികളിൽ, 

ഇരുട്ടിൽ 

ആരുമറിയാത്ത വേളകളിൽ 

എപ്പോഴും നിന്നിടം സംശയിച്ച്

വേരുകൾ തൊഴോട്ടയച്ച് 

അന്വേഷിച്ച് പോകരുത്. 


അപകടമാണ്.


മാറ്റങ്ങൾ ഉണ്ടായിപ്പോവും. 

ദിവസവും സ്വയം മാറിപ്പോകും. 

വെളിച്ചം കൊണ്ട്

ഭക്ഷണം ഉണ്ടാക്കിപ്പോവും.

ഇലകളും പൂക്കളും വിത്തുകളും 

ഉണ്ടായിപ്പോവും. 

സംഗതി ഭീകരമാവും.

മുഖം മറയ്ക്കുന്ന സമൂഹം രോഗാതുരമായ സമൂഹം.

മുഖം മറയ്ക്കുന്ന സമൂഹം രോഗാതുരമായ സമൂഹം. 

കുറ്റബോധവും കളവും മാത്രം കൊണ്ടുനടക്കുന്നവരും മുഖം മറക്കും. 

കുറ്റവാളികളായ, കള്ളന്മാരായ, ആരും തങ്ങളെ തിരിച്ചറിയരുതെന്നും പിടികൂടരുതെന്നും നിർബന്ധമുള്ള കുറ്റവാളികളും കള്ളന്മാരും മുഖം മറക്കും. 

അല്ലാത്തവർക്ക് മുഴുവൻ, കാണുന്നവർക്ക് തിരിച്ചറിയാനുള്ള ഏക വഴിയാണ് മുഖം.

കൊറോണ സമയത്ത് എല്ലാവരും മുഖം മറച്ചില്ലേ എന്ന തർക്കമുറ്റ ചോദ്യം ചിലർ ചോദിക്കും.

"അതേ മറച്ചു" എന്ന് തന്നെയാണ് അവരോട് ഉത്തരം പറയാനുള്ളത്. 

അതുകൊണ്ട് തന്നെയാണ് മേൽപറഞ്ഞത് പോലെ പറഞ്ഞത്. 

മുഖം മറയ്ക്കുന്ന സമൂഹം രോഗാതുരമായ സമൂഹമാണെന്ന്. 

കൊറോണ സമയം രോഗാതുരമായ സമയമായിരുന്നുവെന്ന്.

കൊറോണ സമയത്ത് ലോകം മുഴുവൻ മുഖം മറച്ചത് രോഗവുമായി ബന്ധപ്പെട്ടാണ്; ആരോഗ്യവുമായി ബന്ധപ്പെട്ടല്ല. 

കൊറോണ സമയത്ത് മുഖം മറച്ചത് ആണും പെണ്ണും ഒരുമിച്ചാണ്. പെണ്ണ് മാത്രമല്ല. 

കൊറോണ സമയത്ത് എല്ലാവരും മുഖം മറച്ചത് അമ്പലവും പള്ളിയും കാശിയും വത്തിക്കാനും മക്കയും എല്ലാം പൂട്ടിയിപ്പോഴാണ്. 

പേടിച്ചു കൊണ്ട്. 

നിർബന്ധിതമായി.

******

കുട്ടികളെ നിർബന്ധിച്ച് ഹിജാബ് ധരിപ്പിക്കുന്നവരാണ് പൊതുവെ കൂടുതൽ. 

എന്നിട്ട് അതേ കുട്ടികളെ കൊണ്ട് ഇത് നമ്മുടെ  തിരഞ്ഞെടുപ്പ്, അവകാശം എന്ന് പറയിക്കുന്നവരും. 

നിർബന്ധിച്ച് ഹിജാബ് അഴിപ്പിക്കുന്നവർ ഇല്ല. 

നാം കൂടുതലും എതിർക്കുന്നത് മുഖം മറക്കുന്ന നിഖാബിനെയാണ്. 

സ്കൂൾ യൂണിഫോമിൽ ഹിജാബ് വരണമെന്ന് ആവശ്യപ്പെടുന്നതും.

*****

കുഞ്ഞുകുട്ടികളുടെ കാര്യത്തിൽ 

ചോയിസ് അല്ലല്ലോ 

മതവും മതാചാരങ്ങളും?

എങ്കിൽ, 

കുഞ്ഞുകുഞ്ഞുകുട്ടികൾ പഠിക്കുന്ന 

pre University സ്കൂളുകളിൽ 

എന്തിന് ഹിജാബ്? 


മുതിർന്നവർ പഠിക്കുന്ന കോളേജുകളിൽ അല്ലല്ലോ ഹിജാബ് തടയുന്നത്? 

അവിടെ അനുവദിക്കുന്നുണ്ട്. 

കുഞ്ഞുകുഞ്ഞുകുട്ടികളെ നിർബന്ധിച്ച് 

ഹിജാബ് ധരിപ്പിക്കുന്നതും ശരിയല്ലല്ലോ?

******

വിരോധാഭാസം: 

മതേതര പാർട്ടികൾ ചെയ്യേണ്ട പലതും 

ബിജെപി ചെയ്യുന്നു. 

ഏകീകൃത സിവിൽകോഡായാലും 

സ്കൂൾ ഹിജാബ് നിരോധനമായാലും. 

മതേതര പാർട്ടികൾ 

എന്തുകൊണ്ട് ചെയ്തില്ല. 

വോട്ട്ബാങ്ക് പേടിയും 

പ്രീണനവും.



Sunday, February 12, 2023

എല്ലാ ഓരോരുവരും മറ്റുള്ളവരെ തൻ്റെ കോവിലാക്കുന്നു.

എല്ലാവരെയും 

മനസ്സിലാക്കിക്കൊടുക്കണം, 

എല്ലാവരെയും 

വിശ്വസിപ്പിക്കണം. 


എന്ന് വേണ്ടിവരുന്നതും 

ഒരുതരം ആശ്രയമാണ്. 

വല്ലാത്തൊരാശ്രയം.


മറ്റുള്ളവർ 

മനസ്സിലാക്കുന്നത് പോലെയാണ്, 

അവരുടെ മനസ്സിലാക്കലിലാണ് 

താനും 

തൻ്റെ വ്യക്തിത്വവും 

തൻ്റെ ജീവിതവും 

എന്ന വിശ്വാസം.


ആ വിശ്വാസം ഉണ്ടാക്കുന്ന 

ആശ്രയവും വിധേയത്വവും.


അതാണ് ഫലത്തിൽ

ഓരോരുവൻ്റെയും ജീവിതം.


അതാണ് ഫലത്തിൽ

ഓരോരുവൻ്റെയും

ജീവിതം മുഴുക്കെയുമുള്ള 

ശ്രമങ്ങൾ.

അഭിനയങ്ങൾ.


ഫലത്തിൽ, 

എല്ലാ ഓരോരുവരും 

മറ്റുള്ളവരെ 

തൻ്റെ കോവിലാക്കുന്നു. 


എന്നിട്ടോ? 

ആ കോവിലിലെ 

പ്രതിഷ്ഠയായി 

തന്നെത്തന്നെ 

പ്രതിഷ്ഠിക്കുന്നു.


എല്ലാവർക്കും 

മറ്റുള്ളവർ

തന്നെത്തന്നെ 

പ്രതിഷ്ഠിക്കാനുള്ള

കോവിലുകൾ. 


തന്നെക്കുറിച്ചുള്ള 

ധാരണയെ,

ബഹുമാനത്തെ 

കോവിലെന്ന മറ്റുള്ളവരിൽ 

ഒരോരുവനും

പ്രതിഷ്ഠിക്കുന്നു.


പിന്നീട്, 

മറ്റുള്ളവർക്ക് 

തന്നെക്കുറിച്ചുള്ള 

ആ ധാരണ 

നിലനിർത്താൻ വേണ്ട 

പ്രദക്ഷിണമാണ്, 

പ്രയത്നമാണ്

ജീവിതം മുഴുവൻ. 


മറ്റുള്ളവരെന്ന കോവിലിന് 

ചുറ്റുമുള്ള

പ്രദക്ഷിണം, 

പ്രയത്നം. 

അഭിനയം തന്നെയായി മാറുന്ന

ജീവിതം.


പ്രതിഷ്ഠയെ 

അപ്പടി തന്നെയായി

സൂക്ഷിക്കാൻ.

നിലനിർത്താൻ.

നടത്തുന്ന

മുഴുനീളൻ അഭിനയം

വിധേയത്വം ജീവിതം.


ബഹുമാനിക്കുന്നവൻ

ബഹുമാനിക്കുപ്പെടുന്നവൻ്റെ 

ഉടമയും യജമാനനുമാകുന്ന 

അഭിനയം, വിധേയത്വം.

ജീവിതം.

പ്രശ്നം ഇല്ലെന്ന് വരുത്താനാണ് നാം ഏറെയും ശ്രമിക്കുന്നത്.

പ്രശ്നം ഇല്ലെന്ന് വരുത്താനാണ് നിങൾ ഏറെയും ശ്രമിക്കുന്നത്. 

മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് കരുതി മാത്രം ഏറെക്കുറെ സ്വാഭാവികമായി ജീവിക്കാതെ, മരിച്ച് ജീവിച്ച്, കൃത്രിമമായി ജീവിക്കുന്നവരായത് കൊണ്ട് പ്രത്യേകിച്ചും.

കണ്ണടച്ചും, ഇരുട്ട് കൊണ്ട് ഓട്ടയടച്ചും നിങൾ പ്രശ്നം ഇല്ലെന്ന് വരുത്തുന്നു.

പ്രശ്നം ഇല്ലെന്ന് വരുത്തി, യഥാർഥത്തിൽ പ്രശ്നം നൽകുന്ന വെല്ലുവിളികളിൽ നിന്നും നിങൾ ഒളിച്ചോടുന്നു.

പ്രശ്നം ഉണ്ടെന്ന് മനസ്സിലാക്കി, പ്രശ്നം എങ്ങിനെയോ അങ്ങനെ നേരിട്ട് പരിഹരിക്കാതെ.

പ്രത്യേകിച്ചും കുട്ടികളുമായും കുട്ടികളുടെ മാനസിക വളർച്ചയുമായും ബന്ധപ്പെട്ട വിഷയങ്ങളിൽ.

അവരുടെ മനസ്സിൻ്റെ വളർച്ചയും തളർച്ചയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ.

*****

നിങൾ കണ്ണടച്ചത് കൊണ്ട് മാത്രം പ്രശനം ഇല്ലാതാവില്ല.

നിങൾ കണ്ണടച്ചത് കൊണ്ട് മാത്രം പ്രശനം ഇല്ലാത്തതാവില്ല. 

*****

കുട്ടികൾ പലരും എങ്ങിനെയൊക്കെയോ വളരുന്നുണ്ടാവും. 

കാട്ടിലെ മരം പോലെ.

അറിയാമല്ലോ, പക്ഷേ സാമൂഹ്യമനുഷ്യൻ്റെ ജീവിതം കൃത്രിമമാണ്. 

കൃത്രിമമായ ശ്രദ്ധയും ഒരുക്കവും വേണ്ടതാണ് അവൻ്റെ ജീവിതം.

അതിനാൽ തന്നെ, കൃത്രിമം എന്ന് തോന്നുന്ന നിങ്ങളുടെ കൃത്യമായ ശ്രദ്ധയും പിന്തുണയും വേണം നിങ്ങളുടെയും നിങ്ങളുടെ കുട്ടികളുടെയും ജീവിതത്തിന്.

അത്തരം ശ്രദ്ധയും പിന്തുണയും ഇല്ലാതെ തന്നെ ഒരുകുറേ പേർ എങ്ങിനെയൊക്കെയോ അതിജീവിച്ചു പോകുന്നുണ്ടാവും. ശരിയാണ്.

പക്ഷേ, ചിലരെങ്കിലും, ദുർബലമായ മനസ്സുള്ള ചിലരെങ്കിലും, പ്രതിരോധശക്തി ഇല്ലാത്ത ദുർബലരായ ചിലരെങ്കിലും, നിങ്ങളുടെ ഈ അശ്രദ്ധ കൊണ്ട്, കൃത്രിമമായ ശ്രദ്ധയും കരുതലും ഇല്ലാതെ, വല്ലാത്ത വെയിലേറ്റ്  കരിഞ്ഞുണങ്ങിപ്പോകുന്നുണ്ട്.

*****

ഉണ്ടെങ്കിൽ, പ്രശ്നം ഉണ്ടെന്ന് തന്നെ മനസ്സിലാക്കണം.

പ്രശ്നങ്ങൾ ഉണ്ടെന്നംഗീകരിച്ച് തന്നെ, പ്രശ്നങ്ങൾ എങ്ങനെയാണോ അങ്ങനെ തന്നെയെടുത്ത് നേരിടണം. 

പ്രശ്നങ്ങളെ നേരിട്ട്, വേണ്ടത് വേണ്ട സമയം ചെയ്യണം. 

പ്രശ്നങ്ങളെ നേരിട്ട് തന്നെയാണ് മനസ്സിൻ്റെയും ശരീത്തിൻ്റെയും പേശികൾക്ക് ബലം കൂടുന്നത്. 

ഒരു പ്രശ്നവും പ്രയാസവും ഇല്ലെങ്കിൽ, നിങൾ കൃത്രിമമായി പ്രശ്നവും പ്രയാസവും ഉണ്ടാക്കി എക്സർസൈസ് എന്ന ഓമനപ്പേരിൽ കൃത്രിമമായി പേശികൾക്ക് ശക്തിയും ബലവും കൂട്ടുന്നില്ലേ? അതുപോലെ തന്നെ. 

അല്ലെങ്കിൽ വേരിൽ നിന്ന് പ്രശ്നം പരിഹരിക്കാനുള്ള അവസരം നിങ്ങൾക്ക് നഷ്ടമാവും, നാം നഷ്ടപ്പെടുത്തും.

നിങ്ങളുടെ ശ്രമങ്ങൾ മുഴുവൻ കതിരിലും കൊമ്പിലും വെള്ളവും വളവും ഒഴിക്കുന്നത് പോലെയാവും. 

വിത്ത് തീയിൽ വീണ് കരിഞ്ഞതിന് ശേഷം മണ്ണിലിട്ട് മുളപ്പിക്കാൻ ശ്രമിക്കുന്നത് പോലെയാവും.

*****

നിങൾ കാണുന്നില്ല, ശ്രദ്ധിക്കുന്നില്ല എന്നത് പ്രശ്നത്തെ ഇല്ലാതാക്കുന്നില്ല, ഇല്ലാത്തതാക്കുന്നില്ല

പകരം, നിങൾ അവഗണിച്ച് ഇല്ലാതാക്കി എന്ന് കരുതിയ പ്രശ്നം ഒരു വെല്ലുവിളിയും ഇല്ലാതെ, ആളില്ലാ പോസ്റ്റിൽ ഗോളടിച്ച് സ്വൈര്യമായി വളരുമെന്ന് മാത്രം. അതതിൻ്റെ  ജൈത്രയാത്ര ഒരുതരം പ്രതിരോധവും ഇല്ലാതെ നടത്തുമെന്ന് മാത്രം. 

ആരും കാണരുത്, അറിയരുത് എന്ന് മാത്രം വിചാരിച്ച് ശ്രദ്ധിക്കാതെ, ചികിത്സിക്കാതെ  പൊത്തിവെച്ച പൊട്ട് പിന്നീട് വല്ലാതെ പഴുത്ത് ഭീകരമായ, ദുർഗന്ധം വമിക്കുന്ന വ്രണമാകും. 

നിങൾ പുലിയുടെ മേൽ ഇരുന്ന് ചിരിക്കുന്നവരെ പോലെയാവും. വിജയിച്ചവരെ പോലെ ആഘോഷിക്കും.  

പക്ഷേ, തൻ്റെ ഇര തൻ്റെ മേൽ തന്നെ ഇരിക്കുന്നത് കണ്ട് പുലി ചിരിക്കുന്നത് കാണാതെ, അറിയാതെ.

നിങൾ ശരിക്കും വിഡ്ഢികൾ മാത്രമാവും.

*****

നിങൾ അങ്ങനെ കാണാത്തത് പോലെയും ഇല്ലാത്തത് പോലെയുമാക്കി അഭിനയിക്കുന്നത് കൊണ്ട് മാത്രം യഥാർഥത്തിലുള്ള പ്രശ്നം കൂടുതൽ ശക്തിയോടെ വളരുകയാണ്. 

നിങൾ അങ്ങനെ ആ പ്രശ്നത്തെ ശക്തിയോടെ വളർത്തുകയാണ്, വളരാൻ അനുവദിക്കുകയാണ്.


നിങൾ അറിയില്ലെന്ന് മാത്രം.

നിങൾ മറ്റുള്ളവരെ അറിയിക്കുന്നില്ലെന്ന് മാത്രം. 


അഥവാ നിങൾ അറിയുന്നില്ലെന്നും,  മറ്റുള്ളവർ അതറിയുന്നില്ലെന്ന് നിങൾ വരുത്തുന്നു എന്നും മാത്രം.

*****

പ്രശ്നം വിത്ത് മുളച്ച് വലുതായി മരമാകുന്നത് പോലെ വലുതാകും. 

മാലോകർ മുഴുവൻ ശരിക്കും അറിയുംവിധം വളർന്ന് പന്തലിക്കുന്നത് വരെ. 

അങ്ങനെ സംഭവിക്കുമ്പോഴേക്ക് സംഗതി പൂർണമായും നിങ്ങൾക്ക് പരിഹരിക്കാനാവുന്ന അവസ്ഥയിൽ നിന്നും, നമ്മുടെയൊക്കെ പിടുത്തത്തിൽ നിന്നും പൂർണമായും പുറത്തായിട്ടുമുണ്ടാവുമെന്ന് മാത്രം. 


Saturday, February 11, 2023

മരണശേഷം നമ്മളില്ല എന്ന് ആര് പറയുന്നതും....

മരണശേഷം നമ്മളില്ല 

എന്ന് ആര് പറയുന്നതും 

തെറ്റാണെന്ന് 

നമുക്ക് പറയേണ്ടി വരും. 


കാരണം, 

നമ്മളെ സംബന്ധിച്ചേടത്തോളം 

നമ്മളില്ലാതെ 

പിന്നെന്ത് ലോകം? 


നമ്മളില്ലാതെ 

പിന്നെങ്ങിനെ 

ഈ ലോകത്തിന് തുടർച്ച?


*****


ചുരുങ്ങിയത് 

ഇതേ നീ ഞാൻ 

എന്ന ബോധത്തോടെ 

ആരും ബാക്കിയാവില്ല

എന്ന ലളിത സത്യം പോലും

നമുക്ക് പറയാൻ സാധിക്കാത്ത വിധം

നാം നമ്മിലും

നമ്മുടെ തുടർച്ചയിലും

നമ്മുടെ സ്ഥിരതയിലും 

കുടുങ്ങിപ്പോയിരിക്കുന്നു.


*****


നാമുണ്ട്

നമുക്ക് സ്ഥിരതയും തുടർച്ചയും ഉണ്ട്

എന്നതിനൊക്കെ ന്യായമായി 

നാം എടുക്കുന്ന വാദം

ആത്മാവ് എന്നതാണല്ലോ?


ആത്മാവിന് 

തുടർച്ചയുണ്ടെന്നതാണല്ലോ വാദം?


അതേ...


എന്താണ് ആത്മാവ്?


ആർക്കുമറിയില്ല.

പ്രത്യേകിച്ച് ആർക്കും

വ്യക്തമായ ഉത്തരമില്ല.


ബാക്കിയാവുന്നത്

സ്ഥിരമായുള്ളത് 

ആത്മാവ് 

എന്ന് തന്നെ വെക്കുക.


എന്നും ഉണ്ടായിരുന്നത്, 

ഇനിയെപ്പോഴും ഉണ്ടായിരിക്കുന്നത് 

ആത്മാവ് 

എന്ന് തന്നെ വെക്കുക.


അങ്ങനെയുള്ള ആത്മാവ് 

ഉണ്ടെന്ന് തന്നെ വെക്കുക. 


പദാർഥത്തിൽ നിന്നും വ്യത്യസ്തമായ 

ആത്മാവ് ഉണ്ടെന്ന് തന്നെ വെക്കുക.


അല്ലെങ്കിൽ 

പദാർത്ഥവും ഊർജവും തന്നെയായ 

രണ്ടല്ലാത്ത ഒന്ന് തന്നെയായ

ആത്മാവ് ഉണ്ടെന്ന് തന്നെ വെക്കുക.


ശരി. 


താർക്കിക്കേണ്ട.


തർക്കിച്ചിട്ട് കാര്യമില്ല.


ആർക്കും പിടികിട്ടാത്ത മേഖലയാണ്.


പിടികിട്ടിയാൽ തന്നെ 

മറ്റൊരാളെ പറഞ്ഞു മനസ്സിലാക്കാൻ 

പ്രയാസ്സമുള്ള മേഖലയാണ്.


അതുകൊണ്ട് തന്നെ 

ഒരൊറ്റ കാര്യമേയുള്ളു?


ആത്മാവുണ്ട്.

ആത്മാവിന് തുടർച്ചയുണ്ട്,

എന്ന് തന്നെ സമ്മതിക്കുക.


എന്നാലും പറയേണ്ടി വരും.


പക്ഷേ ഈ ഞാൻ ഇല്ല.

ഈ ഞാൻ

എന്നും എപ്പോഴും ഉണ്ടാവില്ല.

ഈ എനിക്ക് തുടർച്ചയില്ല. 

ഈ ഞാൻ സ്ഥിരമല്ല.


ഉണ്ടെന്നും 

തുടർച്ചയുണ്ടെന്നും പറയുന്ന 

ആത്മാവിന് 

ഈ ഞാനും നീയും 

എന്ന ബോധവും, 

പിന്നെ നാടും പേരും 

വിലാസവും പെരുമയും

വിചാരവും വികാരവും ഇല്ല.


ഈ ഞാൻ ബോധം 

ശരീരം വളരുന്നതിനനുസരിച്ച് 

തലച്ചോറിനൊപ്പം 

വളർന്നതും വളരുന്നതും, 

ശരീരം നശിക്കുന്നതോടെ 

തലച്ചോറിനൊപ്പം 

നശിക്കുന്നതും മാത്രം. 

വിചാരവും വികാരവും 

ദാഹവും വിശപ്പും

വേദനയും സുഖവും പോലെ.


അതിനാൽ 

ഈ ഞാൻ നീ ഇല്ലെന്ന് മാത്രം 

പറയാൻ ഉദ്ദേശിക്കുന്നു. 


ബാക്കി എന്താണോ ഉളളത്, 

ബാക്കിയാവുന്നത് എന്താണോ, 

ആദ്യമേ ഉണ്ടായിരുന്നത് എന്താണോ 

അതുണ്ട്, 

അത് ബാക്കിയാവുന്നുണ്ട്. 


ഞാൻ ജനിക്കുന്നതിനു മുമ്പേ, 

ഞാൻ ജനിച്ച് 

ഞാനായി വളരുന്നതിന് മുൻപേ 

ഉണ്ടായിരുന്നത് മുഴുവൻ 

ശേഷവും ബാക്കിയാവുന്നു.


അത്രമാത്രം.


*****


ജനിക്കും മുന്‍പ് നീയുണ്ടായിരുന്നില്ല. 

അത് നിനക്ക് മനസിലാവും. 


പക്ഷേ, മരണത്തോടെ നീയില്ലാതാവും.

 അത് നിനക്ക്  ഉള്‍കൊള്ളാനാവില്ല. 

അഹങ്കാരം അതിനനുവദിക്കില്ല.

Friday, February 10, 2023

മാറ്റാൻ സാധിക്കാത്തതും ആകയാൽ മാറ്റേണ്ടതും ഒരേയൊരു കാര്യം.

മാറ്റാൻ സാധിക്കാത്തതും 

എന്നാൽ ആകയാൽ മാറ്റേണ്ടതും 

ഒരേയൊരു കാര്യം. 


Attitude എന്ന സമീപനം.


ബാക്കി 

നൂറായിരം കാര്യങ്ങളൊക്കെയുണ്ട് 


പക്ഷേ അവയൊക്കെയും 

ഈ ഒരേയൊരു സംഗതി കൊണ്ട്

മാത്രമുണ്ടാവുന്നത്.


ആകയാൽ മാറ്റേണ്ടതും 

ഒരിക്കലും മാറ്റാൻ സാധിക്കാത്തതും,

അതാണ് കാരണമെന്ന്

ആർക്കും മനസ്സിലാവാത്തതും

ഈ ഒരേയൊരു കാര്യം. 


Attitude എന്ന സമീപനം.


സകല പ്രശ്നങ്ങളുടെയും 

നാരായവേര്.


Attitude എന്ന സമീപനം.


തിരിഞ്ഞിരിക്കുന്നത് കൊണ്ട് 

കാഴ്ച്ച നഷ്ടപ്പെടുന്ന

Attitude എന്ന സമീപനം.


Attitude മാറ്റുന്നതോടെ,

Attitude മാറുന്നതോടെ 

എല്ലാം മാറും.

മോശം നല്ലതാവും

നല്ലത് മോശമാവും 


മണ്ണിനെ 

Attitude എന്ന വേര് താഴോട്ടയച്ച് 

പൂവാക്കാൻ സാധിക്കും.


പൂവിനെ 

കാലിനടിയിൽ ഞെരുക്കി 

ചളിയാക്കേണ്ടിവരില്ല.


മോശമെന്ന് തോന്നുന്നതൊക്കെയും

മോശമെന്നാവുന്നതും

മോശമാണെന്ന് വരുന്നതും 

Attitude എന്ന സമീപനത്തിലെ 

വ്യത്യാസം കൊണ്ട് മാത്രം.


Attitude ഉണ്ടാക്കുന്നതല്ലാത്ത 

ഒരു തെറ്റും കുറ്റവും 

നിന്നോട് എണ്ണിയെണ്ണിപ്പറയാനില്ല.


എണ്ണിയെണ്ണിപ്പറയാനാണെങ്കിൽ 

ഒരു നൂറായിരം ഉണ്ടാവും.


പക്ഷേ അവയോരോന്നും 

ഓരോന്നായി എടുത്തുപറയേണ്ടതും 

ഓരോന്നായിത്തന്നെ മാറ്റേണ്ടതുമല്ല.


അവക്കൊക്കെയും 

കാരണമായത് മാത്രം 

മാറ്റിയാൽ മതി.


കാരണം മാറിയാൽ

കാര്യം മാറും.


അതിനാൽ

Attitude മാത്രം മാറിയാൽ മതി.

Attitude മാത്രം മാറ്റിയാൽ മതി.


എങ്കിൽ, 

വേരിൽ വെള്ളവും വളവും 

ഒഴിക്കുന്നത് പോലെയായി.


എണ്ണിയെണ്ണിപ്പറഞ്ഞ് 

ഓരോന്നും മാറ്റാൻ ശ്രമിക്കുന്നത് 

കതിരിൽ വെള്ളവും വളവും 

ഒഴിക്കുന്നത് പോലെ മാത്രം.


ഉള്ള കതിരിൻ്റെയും

നാശം മാത്രം ഫലമാവും. 


നീ പോലുമറിയില്ല 

Attitude ഉണ്ടാക്കുന്നതാണ് 

ബാക്കിയുള്ള പ്രശ്നങ്ങളെന്ന്.


എന്ത് കിട്ടി എന്നിടത്തല്ല 

ജീവിതവും 

ജീവിതത്തിലെ കാര്യങ്ങളും.


കിട്ടിയതിനെ

എങ്ങിനെയെടുത്തു,

കിട്ടിയതിൽ നിന്നും 

എന്തെടുത്തു 

എന്നിടത്താണ് ജീവിതവും 

ജീവിതത്തിലെ കാര്യങ്ങളും.


കിട്ടുന്നത് പൂവ് ആവാം. 

പക്ഷേ, 

കാലിനടിയിൽ ഞെരുക്കി 

പൂവിനെ വൃത്തികേടാക്കാം.


കിട്ടുന്നത് ചളിയും മണ്ണുമാവാം. 

പക്ഷേ,

പോസിറ്റീവ് attitude 

എന്ന വേര് താഴോട്ടയച്ച് 

പൂവും പഴവും കണ്ടെത്താം.


Attitude മോശമാക്കി

നിനക്ക് യുദ്ധം ചെയ്യാം.


യുദ്ധത്തിൽ വേണമെങ്കിൽ

നീ ജയിക്കുകയും ചെയ്യും.


പക്ഷേ, ജീവിതത്തിൽ നീ

പരാജയപ്പെടും.


തൽകാലം നിൻ്റെ മനസ്സിന്

പ്രതികാരം ചെയ്ത് 

ദാഹം മാറ്റിയതായി തോന്നും.


ദീർഘ കാലത്തിൽ

കുറ്റബോധവും സംഘർഷവും

ഉത്തരംകിട്ടാത്ത 

ഒരുപാട് ചോദ്യങ്ങളും

വിങ്ങലും മാത്രം

അവശേഷിക്കും.


*****

താൻ രോഗിയാണെന്ന് മനസ്സിലാക്കാത്ത രോഗി, ചുറ്റുവട്ടം തന്നെ വല്ലാതെ ശ്രദ്ധിക്കുന്നതും പേടിക്കുന്നതും തൻ്റെ വിജയവും മഹത്വവുമെന്ന് കരുതും, അഹങ്കരിക്കും. 

അങ്ങനെ കരുതുന്നതും അഹങ്കരിക്കുന്നതും കൂടി അവൻ്റെ രോഗം.


Thursday, February 9, 2023

നമ്മുടെ തെറ്റ് തെറ്റാണെന്ന് നമുക്ക് മനസ്സിലാവുന്നില്ല.

നമ്മുടെ തെറ്റ് നമുക്ക് തിരുത്താനാവുന്നില്ല.


തിരുത്തുന്നത് പോകട്ടെ, 


നമ്മുടെ തെറ്റ് തെറ്റാണെന്ന് പോലും നമുക്ക് മനസ്സിലാവുന്നില്ല. 


തെറ്റ് തെറ്റാണെന്ന് മനസ്സിലായിട്ട് വേണ്ടേ തിരുത്താനും തിരുത്താനുള്ള ശ്രമങ്ങൾ നടത്താനും.


അതാണ് യഥാർത്ഥ പ്രശ്നം. അല്ലാതെ അബദ്ധത്തിലും മറ്റും തെറ്റ് ചെയ്തു പോകുന്നതല്ല പ്രശ്നം. 


പകരം തെറ്റ് തെറ്റാണെന്ന് മനസ്സിലാവുന്നില്ല.


*****


എഴുതിയ ഉത്തരം തെറ്റാണെന്ന് മനസ്സിലാക്കിയവന് അത് കുത്തുകയും ആ ഉത്തരം വേണ്ടെന്ന് വെക്കാനും സാധിക്കും.



സാധിക്കുമെങ്കിൽ, സമയം അനുവദിക്കുമെങ്കിൽ തിരുത്തുകയും പകരം ശരി എഴുതാൻ സാധിക്കുകയും ചെയ്യും.


തെറ്റ് തെറ്റാണെന്ന് മനസ്സിലാക്കാൻ സാധിക്കാത്ത താണ് നമ്മുടെ പ്രശ്നം. 


*****


അതുകൊണ്ട് നമ്മൾ പകരമായി എന്ത് ചെയ്യുന്നു? 


മറ്റുള്ളവർ മുഴുവൻ തെറ്റുകാരാണെന്ന് വരുത്തുന്നു. 


അല്ലെങ്കിൽ ആ തെറ്റ് മറ്റുള്ളവരിൽ ആരോപിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നു.


നമ്മളെ തിരുത്താൻ ശ്രമിക്കുന്നവരെ തെറ്റുകാരാണെന്ന് വരുത്തുന്നു.


*****


എന്തിന്? 


നമ്മുടെ തെറ്റിനെ ന്യായീകരിക്കാൻ. 


നമ്മൾ ശരിയാണെന്ന് വരുത്താൻ.


അശക്തൻ ചെയ്യുന്ന പണി എന്താണെന്നറിയാമോ?


താനാണ് ഏറ്റവും ശക്തനെന്ന് കരുതും, പറഞ്ഞുനടക്കും,, വരുത്തും.


മുഴുവൻ തെറ്റായവൻ താൻ ഏറ്റവും ശരിയെന്ന് കരുതും, പറഞ്ഞുനടക്കും,, വരുത്തും..


ശരിക്കും രോഗിയായ താനാണ് ആരോഗ്യവാനെന്ന് കരുതും, പറഞ്ഞുനടക്കും,, വരുത്തും.


******


ഫലത്തിൽ തെറ്റും രോഗവും വേരാഴ്ത്തി ഉയരത്തിൽ വളരും. 


നന്മയെന്നും ആരോഗ്യമെന്നും അവരവർക്ക് തോന്നിക്കൊണ്ട്.


*****


രോഗി രോഗിയാവുന്നത് രോഗിയാവുന്നത് കൊണ്ട് മാത്രമല്ല. 


താൻ രോഗിയാണെന്ന് മനസ്സിലാക്കാത്തത് കൊണ്ട് കൂടിയാണ്.


ഒപ്പം ആ രോഗം മറ്റുള്ളവർക്കാണെന്ന് കരുതുന്നിടത്താണ്, വരുത്തുന്നിടത്താണ്. 


മറ്റുള്ളവരിൽ ആ രോഗം ആരോപിച്ച് മറ്റുള്ളവരാണ് രോഗികൾ; താനല്ല, താനാണ് ആരോഗ്യവാൻ എന്ന് വരുത്തുന്നിടത്ത് കൂടിയാണ്.


*****


ഒരു കുറ്റവാളി കുറ്റവാളിയാകുന്നത് കുറ്റം ചെയ്യുന്നത് കൊണ്ട് മാത്രമല്ല.


താൻ ചെയ്യുന്നത് കുറ്റമാണ്, താൻ കുറ്റവാളിയാണ് എന്ന് മനസ്സിലാക്കാത്തത് കൊണ്ട് കൂടിയാണ്.


ഒപ്പം താൻ ചെയ്ത കുറ്റം മറ്റൊരു ബലിയാടിൽ ആരോപിക്കുന്നിടത്താണ്. എന്നിട്ടോ താൻ പുണ്യാളൻ ആണെന്ന് പറയുന്നിടത്ത്, കരുതുന്നിടത്ത്, വരുത്തുന്നിടത്ത്.


ആ മറ്റൊരുത്തനാണ് കുറ്റവാളിയെന്ന് വരുത്തി രക്ഷപ്പെടുന്നത് കൊണ്ട് കൂടിയാണ്.


*****


താൻ രോഗിയാണെന്ന് മനസ്സിലാക്കാത്ത രോഗി, ചുറ്റുവട്ടം തന്നെ വല്ലാതെ ശ്രദ്ധിക്കുന്നതും പേടിക്കുന്നതും തൻ്റെ വിജയവും മഹത്വവുമെന്ന് കരുതും, അഹങ്കരിക്കും. 

അങ്ങനെ കരുതുന്നതും അഹങ്കരിക്കുന്നതും കൂടി അവൻ്റെ രോഗം.

ചില മാതാക്കളോടും പിതാക്കളോടും പറയാനുള്ളത്.

 അതേ....


അത്രയേ ഉള്ളൂ...

അത്രയേ സാധിക്കൂ...


അതാണ് ചില മാതാക്കളോടും

പിതാക്കളോടും പറയാനുള്ളത്.


സാധിക്കുന്ന പരിഹാരം 

ഇങ്ങനെയൊക്കെയേ ഉള്ളൂ...


എന്താ ചെയ്യുക...???


ആരുടെ കയ്യിലും 

മാന്ത്രികവടി ഇല്ലല്ലോ?


അപ്പുറത്താണെങ്കിൽ 

എങ്ങിനെ ശ്രദ്ധിച്ചാലും 

പൊളിയുന്ന പാത്രങ്ങളും...


പൊളിയാൻ മാത്രം 

ഒരുങ്ങിയിരിക്കുന്നു 

ചില പാത്രങ്ങൾ.


അവകാശങ്ങൾ മാത്രമുള്ള 

പളുങ്ക്പാത്രങ്ങൾ.


ഉത്തരവാദിത്തം 

ബോധത്തിലും ബോധ്യതയിലും 

ഇല്ലാത്ത പാത്രങ്ങൾ.


നിങൾ ഒരു തെറ്റും ചെയ്യുന്നില്ലെങ്കിലും 

എല്ലാ തെറ്റും ചെയ്യുന്നവരായി മാറും.

 

അങ്ങനെ ചില പാത്രങ്ങൾ 

നിങ്ങളെ ചിത്രീകരിക്കും..


അതാണ് അപ്പുറത്തെ 

പാത്രങ്ങളുടെ പ്രകൃതം.


അതൊട്ടാർക്കും 

അപ്പുറത്ത് ചെന്ന് 

പാത്രങ്ങളെ 

തിരുത്താനും സാധിക്കില്ല.


പാത്രങ്ങൾ നിങ്ങളെ

മുൾമുനയിൽ നിർത്തും. 


അതിനാൽ 

അനുഭവിച്ച് മാത്രം തീർക്കുക.


അതേ പറയാനുള്ളൂ.

അതേയുളളൂ രക്ഷ.


അങ്ങനെയേയുളളൂ രക്ഷ.

അനുഭവിച്ച് മാത്രം തീർക്കുക.


മക്കൾക്ക് വേണ്ടിയെങ്കിലും....

അനുഭവിച്ച് തീർക്കുക.


തളിരിലകൾക്ക് വേണ്ടി

ഉണങ്ങിയ ഇലകൾ

കൊഴിഞ്ഞുവീണ്

വഴികൾ 

ഉണ്ടാക്കിക്കൊടുക്കുന്നത് പോലെ 

അനുഭവിച്ച് തീർക്കുക.


സ്വയം കീറിമുറിഞ്ഞ് 

മക്കൾക്ക് വേണ്ട

വഴിയാവാൻ.


സ്വയം കത്തിയെരിഞ്ഞ് 

മക്കൾക്ക് വേണ്ട

ചൂടും വെളിച്ചവും ആവാൻ.


ഭൂതവും വർത്തമാനവും 

ഭാവിയെ 

ഒരുക്കിക്കൊണ്ടുവരാൻ മാത്രം 

ഉരുകിയും ഉണങ്ങിയും 

വെറും നിഴലുകളായും

വഴിമാറും പോലെ.


മക്കൾക്ക് ഒടിനടക്കാനും 

കളിച്ചുനടക്കാനും

കുളിച്ച് വളരാനും വേണ്ട

പാലങ്ങളും പാളങ്ങളും, പിന്നെ 

സ്വയം കുഴിഞ്ഞ

കുളങ്ങളുമാവാൻ.


അതിന് വേണ്ടിയെങ്കിലും

നിങൾ മാതാവും പിതാവും 

ഒരുമിച്ചല്ലെങ്കിലും

കുറച്ചകന്ന് നിന്നെങ്കിലും, 

പക്ഷേ, സമാന്തരരായെങ്കിലും

ഒരുമിച്ച് നടക്കുക.


അങ്ങനെയുള്ള ഒരു 

പാലവും പാളവും ആവുക.

കുട്ടികൾക്ക് പാറിനടക്കാനുള്ള 

ആകാശമാവാൻ. 


വിശ്വാസപ്രകാരമുള്ള 

ദൈവപ്രീതിക്ക് വേണ്ടിയും 

നിങ്ങളങ്ങനെ

അനുഭവിച്ച് തീർക്കുക...


എല്ലാം ശരിയായി ചെയ്തിട്ടും 

തെറ്റുകാരനാവും വിധം

അനുഭവിച്ച് തീർക്കുക...


എന്നാലും നിങൾ 

തുടർന്ന് ചെയ്യുക.


അപ്പൂപ്പൻ താടി വിത്തുംപേറി

ഒരുറപ്പുമില്ലാതെ

പാറിനടക്കുന്നത് പോലെ.

ഒറ്റക്ക്.

പൊരിവെയിലിൽ.


എന്തിനെന്നോ എവിടേക്കെന്നോ

ഇല്ലാതെ, അറിയാതെ ചെയ്യുക.


എന്നിട്ടും ചെയ്യുന്നത് 

ചെയ്ത്കൊണ്ടിരിക്കുക.


തെറ്റുകാരനായി 

മറുപുറം ചിത്രീകരിക്കും എന്നാകിലും

നിങൾ ചെയ്യുക.


എല്ലാം ശരി ചെയ്തിട്ടും

തെറ്റുകാരനാവുന്നതിനേക്കാൾ 

വേദനിപ്പിക്കുന്ന സംഗതി 

ആർക്കെങ്കിലും വേറെ എന്തുണ്ടാവും...?


പക്ഷേ, 

എന്ത് ചെയ്യാം...?


അതിനാലറിയണം:

മാതാവിനെ കുറിച്ച്

മക്കൾ നല്ലത് ചിന്തിച്ചുപോകുന്നതിൽ  

ആകുലപ്പെടുന്ന പിതാക്കളുണ്ടോ?


അറിയില്ല.


പിതാവിനെ കുറിച്ച്

മക്കൾ നല്ലത് ചിന്തിച്ചുപോകുന്നതിൽ  

ആകുലപ്പെടുന്ന മാതാക്കളുണ്ടോ?


അറിയില്ല.


നശീകരണത്തിന് വേണ്ടി മാത്രം 

ജീവിക്കുന്ന, വളരുന്ന 

ചില മനസ്സുകൾ.


അത്രക്ക് ദുഷിച്ചു പോയിരിക്കുന്നു

ചില മനസ്സുകൾ. 

അയാൾ മരീചിക കൊണ്ട് ദാഹം ശമിപ്പിക്കും.

എറ്റവും ദുർബലനായ ആൾ 

താനാണ് ഏറ്റവും ശക്തനെന്ന് കരുതും.

അത് അയാൾക്കുള്ള തലയിണയാണ് 

 

ഒന്നുകൊണ്ടും ഒരു ന്യായവുമില്ലാത്ത ആൾ 

എല്ലാ ന്യായവും തൻ്റെ പക്ഷത്താണ്

എല്ലാ ന്യായവും തനിക്കനുകൂലമാണ് 

എന്ന് ധരിക്കും.

അതയാൾ കണ്ടെത്തുന്ന അഭയമാണ്.

അയാൾ മരീചിക കൊണ്ട് ദാഹം ശമിപ്പിക്കും.

*****

ചുറ്റുപാടിനെ മുഴുവൻ കുത്തിക്കലക്കിയും 

ചുറ്റുപാടിൽ മുഴുവൻ അസ്വസ്ഥതകളുടെ വിത്തുകൾ മാത്രം പാകിയും വിതറിയും 

അയാൾക്ക് എളുപ്പം പറയാൻ സാധിക്കുന്നു 

ഞാൻ വലിയ ത്യാഗം ചെയ്യുകയാണെന്ന്. 


മറ്റുള്ളവരുടെ എല്ലാ നന്മകളെയും കണ്ടില്ലെന്ന് നടിച്ചും 

മറ്റുള്ളവരോട് ഉപദ്രവം മാത്രം ചെയ്തും 

ഒരാൾക്ക് എളുപ്പം പറയാൻ സാധിക്കുന്നു 

ഞാൻ വലിയ ത്യാഗം ചെയ്യുകയാണെന്ന്. 


മറ്റുള്ളവരുടെ എല്ലാ നന്മകളെയും തിൻമകളാക്കി മാറ്റി, 

ആ നന്മകളെ മുഴുവൻ തിൻമകളായവതരിപ്പിച്ച് 

ഒരാൾക്ക് എളുപ്പം പറയാൻ സാധിക്കുന്നു 

ഞാൻ വലിയ ത്യാഗം ചെയ്യുകയാണെന്ന്. 


മറ്റുള്ളവരെ ഉടനീളം ആശയിച്ചും 

മറ്റുള്ളവരുടെ ചിലവിലും ഔദാര്യത്തിലും ഉടനീളം ജീവിച്ചും 

ഒരാൾക്ക് എളുപ്പം പറയാൻ സാധിക്കുന്നു 

ഞാൻ വലിയ ത്യാഗം ചെയ്യുകയാണെന്ന്. 


തനിക്ക് വേണ്ടി മാത്രം 

എല്ലാം ചെയ്ത് സഹിച്ച് സേവിച്ച് ജീവിക്കുന്നവരെ 

ഒരുമാത്ര പോലും അംഗീകരിക്കാതെ അഭിനന്ദിക്കാതെ 

അവരോട് നന്ദി പ്രകടിപ്പിക്കാതെ,

പകരം എപ്പോഴും കുറ്റപ്പെടുത്തലുകളുടെ കൂരമ്പുകൾ മാത്രം ഉതിർത്ത്, 

മുൾമുനയിൽ നിർത്തി 

ഒരാൾക്ക് എളുപ്പം പറയാൻ സാധിക്കുന്നു ഞാൻ വലിയ ത്യാഗം ചെയ്യുകയാണെന്ന്.  


ഒന്നും നിഷേധിക്കപ്പെടാത്ത തൻ്റെ ജീവിതത്തെ 

സ്വയം തിരിഞ്ഞിരുന്ന് എല്ലാവരും തനിക്കെതിരെ തിരിഞ്ഞിരിക്കുന്നു എന്നാരോപിച്ച് 

തനിക്ക് ജീവിതം മുഴുവൻ നിഷേധിക്കപ്പെട്ടതാണെന്ന്  പറഞ്ഞ് വരുത്തി, 

ഒരാൾക്ക് എളുപ്പം പറയാൻ സാധിക്കുന്നു ഞാൻ വലിയ ത്യാഗം ചെയ്യുകയാണെന്ന്. 


തനിക്ക് നിഷേധിക്കപ്പെട്ടു എന്ന് 

നാഴികയ്ക്ക് നാല്പതു വട്ടം വാകീറി വിളിച്ചു പറയുന്ന അതേ കര്യങ്ങൾ

തൻ്റെ സ്വന്തം കുഞ്ഞുങ്ങൾക്ക് നൽകാതെ 

നിഷേധിച്ച് കൊണ്ട് തന്നെ 

ഒരാൾക്ക് എളുപ്പം പറയാൻ സാധിക്കുന്നു 

ഞാൻ വലിയ ത്യാഗം ചെയ്യുകയാണെന്ന്.


എന്ത് ത്യാഗം?

ശുദ്ധ മനോരോഗം.


ശുദ്ധമായി സ്വന്തം തടവറയിൽ കുടുങ്ങി.

തനിക്ക് താൻ തടവറയായി 

മറ്റുള്ളവർക്ക് മുഴുവൻ 

ഭാരവും ഭാധ്യതയും ശല്യവുമാകുന്ന 

ശുദ്ധ മനോരോഗം. 


ഒരു രക്ഷയുമില്ലാത്ത മനോരോഗം.


അവരവർക്ക്ല്ലാതെ 

മറ്റുള്ള എല്ലാവർക്കും ബോധ്യപ്പെടുന്ന 

തുറന്നുപറയാൻ സാധിക്കാത്ത 

മനോരോഗം.

Wednesday, February 8, 2023

പകൽ പോലെ വ്യക്തം, ഞാൻ പൂർണമായും ശരി എന്നൊക്കെ ആർക്കും കരുതാം, പറയാം.

ഖിളർ ചെയ്തത് ബാഹ്യയുക്തി കൊണ്ട് തർക്കിച്ച് മാത്രം കാര്യങ്ങൾ മനസ്സിലാക്കുന്ന പ്രായോഗിക ജീവിതത്തിലെ നേതാവായ മൂസാ പ്രവാചകന് മനസ്സിലായില്ല.


പിന്നെയാണോ നിനക്ക് നീ കരുതുന്നത് പോലെ എല്ലാം മനസ്സിലാവുമെന്ന് നീ കരുതുന്നത്.


നിൻ്റെ മാനത്തിനുള്ളിൽ കുടുങ്ങിയുള്ള അളവുകോലുകളും മാനദണ്ഡങ്ങളും മാത്രമല്ലേ നിൻ്റെ കയ്യിലുള്ളൂ. 

നിൻ്റെ നാവിലെ രസമുകുളങ്ങൾ നിശ്ചയിക്കുന്ന രുചികളാണ് നിൻ്റെ രുചികൾ.


അതുകൊണ്ട് തന്നെ, നീ അനുഭവിക്കുന്ന മധുരം പഞ്ചസാരയിൽ പൂച്ച അനുഭവിക്കുന്നില്ല, അനുഭവിക്കണമെന്നില്ല.


പച്ചമീനിൽ പൂച്ച അനുഭവിക്കുന്ന രുചി നീയും അനുഭവിക്കുന്നില്ല, അനുഭവിക്കണമെന്നില്ല.


****


നീ പറയും : പകൽ പോലെ വ്യക്തം, 

ഞാൻ പൂർണമായും ശരി. 


അതൊക്കെ അങ്ങനെയൊക്കെ ആർക്കും ഏകപക്ഷീയമായി കരുതാം, പറയാം. 


വളരേ നിസ്സാരമായ കാര്യങ്ങളിൽ വല്ലാതെ ഗൗരവംപൂണ്ട് അങ്ങനെ ആർക്കും എളുപ്പം പറയാം.


തൻ്റെ കൈകളെ കണ്ണിനടുപ്പിച്ചവന് ലോകം കാണാതാവുന്നു. 


കണ്ണിന് തൊട്ടുമുൻപിൽ നിൽക്കുന്ന ആ കൈ മാത്രം അവൻ്റെ ലോകമാവുന്നു.


എല്ലാറ്റിനെയും തന്നിൽ മാത്രം കേന്ദ്രീകരിച്ച് മാത്രം കാണുന്ന ആർക്കും അങ്ങനെ എളുപ്പം പറയാം. പകൽ പോലെ വ്യക്തം, താൻ പൂർണമായും ശരി എന്ന്.


തൻ്റെ വാല് കുലുങ്ങുമ്പോൾ ലോകം മൊത്തം തന്നെ കുലുങ്ങുന്നു എന്ന് സ്വയം തോന്നുന്ന ആർക്കും അങ്ങനെ എളുപ്പം പറഞ്ഞ് അഭിരമിക്കാം.

*****

അല്ലെങ്കിലും ഒരേ കാര്യത്തിൽ തന്നെ പത്ത് ദിശകളിലുള്ളവർക്ക് പത്ത് ശരിയുണ്ട്.

സൂര്യൻ ഉദിച്ചു വെച്ചും ഉദിക്കാതെയുമാണ്. മദ്ധ്യാഹ്നത്തിലും അപരാഹ്നത്തിലുമാണ്. 


എന്നതിനാൽ ഏതൊരാൾക്കും എളുപ്പം തൻ്റേത് പകൽ പോലെ വ്യക്തം, താൻ പൂർണമായും ശരി എന്ന് ഏകപക്ഷീയമായി കരുതാം, പറയാം.

*****

പക്ഷേ, അങ്ങനെ ഒരാൾ അഭിരമിക്കുന്നതും താൻ ശരിയെന്ന് കരുതുന്നതും പറയുന്നതും എത്രത്തോളം ബാധകം?


അവർക്ക് മാത്രം ബാധകം.

എല്ലാവർക്കും ബാധകമല്ല. 


എന്നത് ഓരോരുത്തരും മനസ്സിലാക്കണം. 

*****

തൻ്റെ ശരി ലോകത്തിൻ്റെ മുഴുവൻ ശരിയെന്നും ലോകത്തിന് മുഴുവൻ ശരിയെന്നും കരുതാതിരുന്നാൽ മതി.


ആപേക്ഷികതയെയെങ്കിലും അംഗീകരിച്ചാൽ മതി. 


ഓരോരുത്തൻ്റെയും പരിധിയേയും പരിമിതിയെയും അംഗീകരിച്ചാൽ മതി.


രോഗിക്ക് രാഗവും രോഗം നൽകുന്ന പാർശ്വഫലങ്ങളും ബാധകമാവുന്നത് പോലെ  മാത്രം തൻ്റെ ശരി എന്നവർ മനസ്സിലാക്കിയാൽ നന്ന്.


എല്ലാവരും അങ്ങനെ അവരവരുടെ കാര്യത്തിൽ അവർ ശരി കരുതുക, പറയുക സ്വാഭാവികമെന്നും അവർ മനസ്സിലാക്കിയാൽ നന്ന്.

*****

മധ്യസ്ഥതയിലും കോടതിയിലും എത്തുന്ന കാര്യങ്ങളിൽ ശരിയും തെറ്റും ഏകപക്ഷീയമായി അവരവർ തന്നെ നിശ്ചയിക്കുന്നതല്ല.


അങ്ങനെയൊരു രീതിയിലല്ല ശരിയും തെറ്റും മധ്യസ്ഥതയിലും കോടതിയിലും എത്തുന്ന കാര്യങ്ങളിൽ നിശ്ചയിക്കുന്നത്. 


പ്രത്യേകിച്ചും വസ്തുനിഷ്ഠമാവേണ്ട ആത്മനിഷ്ഠമല്ലാത്ത കാര്യങ്ങളിൽ


പ്രത്യേകിച്ചും, താനല്ലാത്ത മറ്റുള്ളവർ കൂടി ഉൾപ്പെട്ട, മറ്റുള്ളവർക്ക് കൂടി ബാധകമായ വിഷയത്തിൽ. 


പ്രത്യേകിച്ചും മറ്റുള്ളവരെ കൂടി താൻ ആശ്രയിക്കുന്ന വിഷയത്തിൽ. 


പൊതുവായ, എല്ലാവർക്കും സ്വീകാര്യമായ നിയമപരമായ നിഷ്പക്ഷമായ പരിഹാരമാണ് വേണ്ടതെങ്കിൽ.  


പൊതുവായി ശരിയെന്ന് തോന്നേണ്ട വിഷയത്തിൽ പൊതുവായ പരിഹാരമാണ് വേണ്ടതെങ്കിൽ.  


മധ്യസ്ഥനും കോടതിക്കും ശരിയെന്ന് തോന്നേണ്ട വിഷയത്തിൽ അവർക്ക് കൂടി ശരിയെന്ന് തോന്നുന്ന പരിഹാരമാണ് വേണ്ടതെങ്കിൽ. 


തനിക്ക് മാത്രമല്ല, മറ്റുള്ളവർക്ക് കൂടി ശരിയെന്ന് തോന്നുന്ന പരിഹാരമാണ് അന്തിമപരിഹാരം എന്നിരിക്കെ.


എന്ന് നിയമത്തെ സമീപിക്കുന്ന ഓരോരുത്തരും  കരുതുന്നതിനാൽ.

****

പനിയുള്ള ആൾക്ക് സാധാരണമായ ചൂടുള്ള അന്തരീക്ഷം വരെ കുളിരും.


കുളിരുണ്ടെന്ന അയാളുടെ ആ തോന്നൽ ശരിയാണ്.


ആ തോന്നൽ അയാൾ ശരിയെന്ന് കരുതി തുറന്ന് പറയുന്നതും ശരിയാണ്.


******


രോഗമുള്ളവന് എത്ര നല്ല ഭക്ഷണത്തിനും രുചി തോന്നില്ല.


രോഗിക്ക് അങ്ങനെ രുചി തോന്നാത്തതും രുചി തോന്നുന്നില്ല എന്നത് രോഗി തുറന്ന് പറയുന്നതും ശരിയാണ്. 


അയാളെന്ന രോഗിയെ സംബന്ധിച്ചിടത്തോളം അത് തീർത്തും ശരിയാണ്.


അങ്ങനെ കുളിര് തോന്നുന്ന, രുചി തോന്നാത്ത രോഗിക്ക്, അയാൾക്കങ്ങനെ തോന്നുന്ന കാരൃം പകൽ പോലെ വ്യക്തമാണ്.

******

എന്നുവെച്ച്, പൊതുവേ കാര്യങ്ങൾ നിരീക്ഷിച്ച് പരീക്ഷിച്ച് മനസ്സിലാക്കുന്നവർക്ക് കാര്യങ്ങൾ അങ്ങനെയല്ല

 

പൊതുവെയുള്ള അളവുകോലുകൾ വെച്ച് മനസ്സിലാക്കുന്നവർക്ക് രോഗി പറയുന്നതും കരുതുന്നതും പോലെ അന്തരീക്ഷത്തിൻ്റെയും നല്ല ഭക്ഷണത്തിൻ്റെയും കുറ്റമാണെന്ന് പറയാനും കരുതാനും സാധിക്കില്ല. 


അന്തരീക്ഷത്തെ മൊത്തം രോഗി പറയുന്നതും കരുതുന്നതും വെച്ച് തിരുത്താൻ പറ്റില്ല.


ഏറിയാൽ അത്തരക്കാർ ഒരു കമ്പിളിയും പറ്റിയ മരുന്നും ഭക്ഷണവും രോഗിക്ക് വേണ്ടി കണ്ടെത്തും, നൽകും എന്ന് മാത്രം.


രോഗികളെ അപവാദമാക്കി നിർത്തും, കാണും എന്ന് മാത്രം 

*****

പനിയോ രോഗമോ ഉണ്ടെന്നും താൻ രോഗിയെന്നും രോഗി സ്വയം മനസ്സിലാക്കാത്തിടത്തോളം അവൻ തനിക്ക് തോന്നുന്നതെല്ലാം അന്തരീക്ഷത്തിൻെറയും ഭക്ഷണത്തിൻ്റെയും കുറ്റമായി മാത്രം കാണും.


അങ്ങനെ തനിക്ക് കുളിരുന്നത് പോലെ മറ്റുള്ളവർക്ക് കുളിരാത്തതും, തനിക്ക് രുചിക്കാൻ സാധിക്കാത്തത് മറ്റുള്ളവർക്ക് രുചിക്കാൻ സാധിക്കുന്നതും അയാൾ  മറ്റുള്ളവരുടെ വലിയ കുറ്റമായും കാണും.


ഇത്രയേ ഉള്ളൂ നമുക്ക് നമ്മുടേത് ശരിയെന്ന് തോന്നുന്ന ചില കാര്യങ്ങൾ.


എല്ലാ കാര്യങ്ങളുമല്ലെങ്കിലും.

എല്ലാ കാര്യങ്ങളിലുമല്ലെങ്കിലും. 

*****

സർവ്വ മാനദണ്ഡങ്ങളും ഉപയോഗിച്ച് പറയുന്ന, പൊതുവേ പറയാവുന്ന ശരിയുടെ പക്ഷത്താണ് നമ്മളെങ്കിൽ നമുക്ക് ധൈര്യമുണ്ടാവും...


അത്തരക്കാർ പാതിവഴിയിൽ കാരൃം ഉപേക്ഷിച്ച് ഭീരുവായി പിന്തിരിയില്ല?


അത്തരക്കാർ അവരുന്നയിച്ച വിഷയത്തിൽ അവസാനം വരെ നിലകൊള്ളും.


അത്തരക്കാർ കുറ്റം വെറും വെറുതേ മറ്റുള്ളവരിൽ ആരോപിച്ച് രക്ഷപ്പെടുകയില്ല.

*****

അങ്ങനെ തൻ്റെ വിഷയത്തിൽ പൊതുവേദി ഇടപെടുമ്പോൾ വെറുതേ എന്ന് അവസാനം വരെ അത്തരക്കാർക്ക് തോന്നരുത്, അത്തരക്കാർ അങ്ങനെ വെറുതേ എന്ന് പറയരുത്...


വിധികർത്താവ്, അല്ലെങ്കിൽ മധ്യസ്ഥർ അങ്ങനെ വെറുതേയെന്ന് എന്തൊക്കെയോ കേട്ടുമടുത്ത് പറഞാൽ വേണമെങ്കിൽ അർത്ഥമുണ്ട്.


കാരണം പ്രശ്നം കൊണ്ടുവന്നവൻ്റെതാണ്. 


കാരണം പ്രശ്നം കൊണ്ടുവന്നവനാണ്.


അല്ലാതെ പ്രശനം വിധികർത്താവിനും മധ്യസ്ഥർക്കുമല്ല. പ്രശ്നം, വിധികർത്താവിൻ്റെയും മധ്യസ്ഥരുടെതുമല്ല.

*****

വിഷയം കൊണ്ടുവന്നവർ അങ്ങനെ വെറുതേ എന്ന് പറയുമ്പോൾ ഉത്തരംമുട്ടി ഒളിച്ചോടുന്നു എന്ന് മാത്രമാണർത്ഥം. 


അത്തരക്കാർ ഉത്തരവാദിത്തം ഇല്ലാതെ പെരുമാറുന്നവർ എന്നാണർത്ഥം.


പാതിവഴിയിൽ വിഷയം ഉപേക്ഷിക്കുക ഭീരുവിൻ്റെയും ഭീരുവായ കപടൻ്റെയും രീതിയാണ്.


എന്നിരിക്കെ വിഷയം കൊണ്ടുവന്നവർ പാതിവഴിയിൽ ഭീരുവായി പിന്തിരിയരുത്.


ബാക്കിയുള്ളത് കുഞ്ഞുകുഞ്ഞു കാര്യങൾ, വിഷയം പറയുന്നവർക്കിടയിലെ മാത്രം വിഷയമാണ്.

*****

ഒരുകാര്യം ഉറപ്പിക്കുക:


നീയായി വാതിലടക്കാതിരിക്കുക.


നീയായി വാതിലടക്കുന്നു എന്ന് തോന്നിപ്പിക്കാതിരിക്കുക.


നിനക്ക് പറയാനുള്ളത് അവസാനംവരെ നിനക്ക് തുറന്ന് പറയാനുള്ള അവസരം കൂടിയാണത്.


നടക്കാവുന്ന ഒരു പരിഹാരമാണ് വേണ്ടതെങ്കിൽ. 


നീ സ്വന്തമായി നെയ്തുണ്ടാക്കിയ വലയത്തിൽ അല്ലെങ്കിൽ.


നടക്കാവുന്ന ഒരു പരിഹാരമാണ് ആരായാലും ഒന്ന് കണ്ടെത്തി നിർദ്ദേശിക്കുക.


മറ്റുള്ളവർ തരുന്ന പരിഹാരം  നിൻ്റെ കയ്യിൽ ഇല്ലാത്ത നിനക്ക് വീണുകിട്ടുന്ന ഭാഗ്യനറുക്കാണ്.

******

നിന്നെ വേണ്ടവിധം കേൾക്കുന്നില്ല എന്ന് തോന്നുന്നുണ്ടോ?


ആരും നിന്നെ കേൾക്കാത്തതല്ല.


നിന്നെ പൂർണമായും അറിയുന്നത് കൊണ്ടാണത്. 


നിൻ്റെ പ്രതിയോഗിയുമായി നി നടത്താൻ ഉദ്ദേശിക്കുന്ന അനാവശ്യ തർക്കവിതർക്കം പൊതുസ്ഥലത്ത് ഉണ്ടാവാതിരിക്കാനാണത്. 


നിന്നെ കേൾക്കാത്തതും പറയാൻ അനുവദിക്കാത്തതും തർക്കവും ഒച്ചപ്പാടും കുറക്കാൻ മാത്രം.


പ്രത്യേകിച്ചും നിൻ്റെ വിഷയത്തിൽ മറ്റാർക്കും മറ്റൊരു നിക്ഷിപ്ത താല്പര്യവും ഇല്ല, ഉണ്ടാവാനില്ല എന്നിരിക്കെ....


Saturday, February 4, 2023

കാമം വേഷംകെട്ടിയാല്‍ പ്രണയമെന്ന് പേര്‌.

കാമം വേഷംകെട്ടിയാല്‍ പ്രണയമെന്ന് പേര്‌. 

സ്ത്രീ ഒരു പുരുഷനെ നോക്കി സഹോദരനെ പോലെ സഹോദരിയെ പോലെ എന്ന് പറഞ്ഞാല്‍ കാമപൂര്‍ത്തീകരണത്തിന് പറ്റിയ ഇനമല്ലെന്നര്‍ത്ഥം.

******

പുരുഷനെന്ന ഭർത്താവിൻ്റെ ലൈംഗിക താൽപര്യത്തിന്നും ആക്രാന്തത്തിനും വേഴ്ചക്കും ഭാര്യ വഴങ്ങിക്കൊടുക്കണം പോൽ.  

പുരുഷൻ ആവശ്യപ്പെടുകയാണെങ്കിൽ ഏത് സമയവും ഏതവസ്ഥയിലും സ്ത്രീയെന്ന ഭാര്യ വഴങ്ങിക്കൊടുക്കണം പോൽ.  

അല്ലെങ്കിൽ ആ സ്ത്രീയെ ദൈവവും മാലാഖകളും ശപിക്കുമെന്ന് ഒരു പ്രത്യേക മതപാഠം. 

അറിയണം: 

പുരുഷ ലൈംഗികത തന്നെ വെറും ഉള്ളുപൊള്ളയായത്.  

ആ വെറും ഉള്ളുപൊള്ളയായതിന് നിന്നുകൊടുത്തില്ലേൽ ശാപം സ്ത്രീക്ക്. 

എങ്ങനെയുണ്ട്?

******

ശരിക്കും രതിമൂർച്ച അനുഭവിക്കുന്ന ഏതൊരു സ്ത്രീയിലും ബോധസ്ഫോടനം കൂടി നടക്കും. 

അവൾ ബോധസ്വാതന്ത്ര്യം നേടും. 

തൻ്റേടം കൈവരിക്കും. 

അതുകൊണ്ട് തന്നെ പുരുഷൻ്റെ ലൈംഗികതക്ക്  വേണ്ടി സ്ത്രീയല്ല. 

പകരം സ്ത്രീക്ക് വേണ്ടി പുരുഷൻ എന്നതാവണം.

******

പ്രസവവേദന വളരേ വലുതാണ്, വ്യക്തമാണ്. 

അവളുടെ തന്നെ രതിമൂർച്ഛ പോലെ. 

പക്ഷേ പ്രസവവേദനക്ക് ന്യായമാകേണ്ട രതിമൂർച്ച മഹാഭൂരിപക്ഷം സ്ത്രീകളും അനുഭവിക്കുന്നില്ല. 

മിക്ക ഗർഭധാരണവും അബദ്ധത്തിൽ. ഒന്നുമറിയാതെ.


മനോരോഗി ഒരു പ്രതിയോഗിയെ ഉണ്ടാക്കും. ഒരു ബലിയാടിനെയും. കുറ്റവാളിയെ പോലെ തന്നെ.

ഒരു യഥാർത്ഥ മനോരോഗിക്ക് അവൻ ചെയ്യുന്നതും പറയുന്നതും മാത്രം ശരി. 

അവന്ന് വേണ്ടി, അവൻ പിടിക്കാൻ ഉദ്ദേശിച്ച ഇരക്ക് വേണ്ടി, അവൻ പാത്തും പതുങ്ങിയും ചെയ്യുന്നതും പറയുന്നതും മാത്രം ശരി.

*******

ഒരു യഥാർത്ഥ മനോരോഗി എപ്പോഴും ഒരു പ്രതിയോഗിയെ ഉണ്ടാക്കും. 

തനിക്കുള്ള ന്യായം, താൻ ചെയ്യുന്ന എല്ലാ അതിക്രമങ്ങൾക്കുമുള്ള ന്യായം, ആ പ്രതിയോഗിയിൽ കണ്ടെത്തും, ചാരി നിർത്തും 

ആ പ്രതിയോഗി തന്നെയായിരിക്കും മനോരോഗിക്ക് ഫലത്തിൽ തൻ്റെ ഇരയും. 


ഇരയെത്തന്നെ പ്രതിയോഗിയും പ്രതിയോഗിയെത്തന്നെ ഇരയുമാക്കും. 

ആ ഇരയെ താൻ വിചാരിച്ചിടത്ത് എന്ത് തന്ത്രവും പ്രയോഗിച്ച് ആ മനോരോഗി കൊണ്ടുവരും, കൊണ്ടെത്തിക്കും. 

എന്തിന്? 

താൻ എങ്ങിനെയും വെറുക്കുന്ന തൻ്റെ ആ ഇരയെ ന്ന പ്രതിയോഗിയെ എല്ലാവരുടെയും മുന്നിൽ വില്ലനായി വരുത്തിത്തീർക്കാൻ. 

അങ്ങനെ പ്രതിയോഗിക്കെതിരെയുള്ള തനിക്കുള്ള ന്യായവും നീതീകരണവും ഉണ്ടാക്കാൻ.

അങ്ങനെ തൻ്റെ ഇരയെ എളുപ്പത്തിൽ ആക്രമിക്കാൻ, പിടിക്കാൻ.

താൻ വെറുക്കുന്നത് പോലെ തന്നെ  എല്ലാവരെക്കൊണ്ടും ആ ഇരയെ വെറുപ്പിക്കാൻ. 

തനിക്ക് പോലും തൻ്റെ മേൽ ഒരു നിയന്ത്രണവുമില്ലാതെ, താൻ തൻ്റെ മനോവൈകൃതം കൊണ്ട് മാത്രം ശത്രുവാക്കി വെച്ച ആ ഇരയെ എല്ലാവരെക്കൊണ്ടും തല്ലിക്കൊല്ലിക്കാൻ. 

ആ ഇരയുടെ നേരെ എല്ലാവരുടെയും വെറുപ്പുണ്ടാക്കി എല്ലാ ന്യായവും തെളിവും ഒപ്പിച്ച് ആ ഇരയെ എളുപ്പത്തിൽ പിടിക്കാൻ. 

ആ ഇരയെ ക്രൂരമായി കൊല്ലുന്ന കാര്യത്തിൽ ഒരു കുറ്റവും തൻ്റെ ഭാഗത്ത് ഇല്ലെന്ന് എല്ലാവരെയും ധരിപ്പിക്കാൻ.

******

ഒരു കുറ്റവാളി കുറ്റവാളിയാകുന്നത് വെറും കുറ്റം ചെയ്യുന്നത് കൊണ്ട് മാത്രമല്ല.

പകരം, നിഷ്കളങ്കനായ ഒരു ഇരയിൽ തൻ്റെ ബലിയാടിനെ കണ്ടെത്തി ആ കുറ്റം ആ ബലിയാടിൽ ആരോപിച്ച് ചാരിനിർത്തുന്നത് കൊണ്ടുകൂടിയാണ്.

യഥാർത്ഥ മനോരോഗി ചെയ്യുന്ന അതേ തന്ത്രം യഥാർത്ഥ കുറ്റവാളിയും വേറൊരർത്ഥത്തിൽ ചെയ്യുന്നു.

*****

തനിക്ക് കിട്ടേണ്ടത് കൃത്യമായി അറിയുക. അതിന് വേണ്ടി ഏതറ്റം വരേയും കലഹിക്കുക. 

എന്നാലോ? 

താൻ നൽകേണ്ടതിനെ കുറിച്ച് അല്പവും ബോധമില്ലാതിരിക്കുക. അതേകുറിച്ച് മിണ്ടാൻ ആരെയും അനുവദിക്കാതിരിക്കുക.

ശുദ്ധ മനോരോഗം.


Friday, February 3, 2023

കുട, അത് പിടിക്കുന്നവന് മാത്രം എന്നാവും.

രാജ്യമെന്നാൽ  നികുതി പിരിക്കാൻ മാത്രമുള്ള സംവിധാനം എന്നർത്ഥം വരരുത്. 

രാജ്യമെന്നാൽ രാഷ്ട്രീയ നേതൃത്വത്തിനും ഉദ്യോഗസ്ഥർക്കും മാത്രം സ്വൈര്യമായി ജീവിക്കാനുള്ള സംവിധാനം എന്നുമർത്ഥം വരരുത്.

******

ഭരണാധികാരികളെയും ഉദ്യോഗസ്ഥരെയും പോറ്റാൻ സമ്പത്ത് എത്രയും മതിയാവില്ലെന്ന് വന്നിരിക്കുന്നു. 

അതുകൊണ്ട് നികുതികൾ മതിവരാതെ കൂടിക്കൂടി മാത്രം. 

ഇവരെ പോറ്റാൻ മാത്രം രാജ്യവും പേടിച്ചുവിറക്കുന്ന രാജ്യനിവാസികളും എന്നർത്ഥം.

******

രാജ്യമായാലും കോടതിയായാലും പത്രമാധ്യമങ്ങളായാലും: 

ഉണ്ടാവുന്നത് എല്ലാവർക്കും വേണ്ടി, എല്ലാവർക്കും രക്ഷയും സംരക്ഷണവും ആവാൻ എന്ന് വാദം. 

പക്ഷെ ഉണ്ടായിക്കഴിഞ്ഞാൽ അതിനെ തന്നെ നിലനിർത്താൻ വേണ്ടി മാത്രമാവും. 

നിലനിർത്തുന്ന ചിലരെ സംരക്ഷിക്കാൻ മാത്രമാവും. 

കുട, അത് പിടിക്കുന്നവന് മാത്രം എന്നാവും. 

തൊട്ട് കീഴിൽ നിൽക്കുന്ന വളരേ ചിലർക്ക് മാത്രം വെയിലും മഴയും കൊള്ളാതിരിക്കാം.