ഇസ്ലാമിക തീവ്രവാദത്തിന്റെ കാര്യത്തില്‍ യാഥാര്‍ത്ഥ പ്രതിയും പിതാക്കളും ജമാഅത്തെ ഇസ്ലാമിയും brotherhood ഉം തന്നെയാണ്. അവരെ കൈകാര്യം ചെയ്യേണ്ടത് ഇക്കാര്യത്തില്‍ ഒരു നീതിയുടെ ആവശ്യമാണ്.
ഇസ്ലാമിക രാഷ്ട്രവും ഭരണകൂടവും അല്ലാത്ത എല്ലാ രാഷ്ട്രങ്ങളും ഭരണകൂടങ്ങളും വെറും അനുസരിക്കപ്പെടെണ്ടാത്ത thwagooth ആണെന്ന് മാത്രം കരുതുന്നവരും അത് തന്നെ എല്ലാവരെയും പഠിപ്പിക്കാന്‍ ശ്രമിച്ചവരുമാണവർ.
അവരാണ് മതതീവ്രവാദത്തിന്റെ വിത്ത് ആഗോള തലത്തില്‍ എല്ലാവർക്കും നേരിട്ടും അല്ലാതെയും വിതരണം ചെയതത്.
പാവം കേരളത്തിലെ സുന്നികള്‍ക്ക് വരെ അവരറിയാതെ അത് കൊണ്ടുനടക്കുന്നുണ്ട്. നിലനില്പിന്റെ ഭാഗമായി. പുരോഗമനം ചമയാന്‍. പ്രതിരോധത്തിന് വേണ്ടി. തെറിവിളിക്കുന്നവനെ തിരിച്ചും തെറിവിളിക്കുന്നത് പോലെ.
എല്ലാവരും അവരറിയാതെ കൊണ്ട് നടക്കുന്നത് ജമാഅത്തെ ഇസ്ലാമിയും brotherhood ഉം വിതരണം ചെയ്ത ഇസ്ലാമിക തീവ്രവാദ വിത്ത് തന്നെയാണ്. ഇസ്ലാമിക രാഷ്ട്രവാദ വിത്ത്. സമഗ്ര ജീവിത വ്യവസ്ഥ ഇസ്ലാം എന്ന വിത്ത്.
ആത്മീയതയുടെയും വെറും ആചാരാനുഷ്ഠാനങ്ങളുടെയും മതം എന്നതിനപ്പുറം, രാഷ്ട്രമതം, സമഗ്രജീവിതപദ്ധതി എന്ന അവരുടെ വിത്താണ് ഇപ്പോൾ ഏറ്റവും Market ഉള്ള വിത്ത്. എല്ലാവരും പ്രതിരോധിക്കാന്‍ എന്ന വണ്ണം കൊണ്ടു നടക്കുന്ന വിത്ത്. ജീവിതപദ്ധതി എന്ന കൂടുതൽ എളുപ്പം ചിലവാകുന്ന വിത്ത്.
യാഥാര്‍ത്ഥത്തില്‍ ജനാധിപത്യത്തിലും മതേതരത്വത്തിലും ഒരു നിലക്കും വിശ്വാസം ഇല്ലാത്ത, അത് പാടില്ലാത്ത, ഹറാം എന്ന് വിശ്വസിക്കുന്ന, ഇസ്ലാമികരാഷ്ട്രം മാത്രം ലക്ഷ്യവും സ്വപ്നവും ആയി കാണുന്ന അവർ തന്നെയാണ് ഇവിടെ ഇപ്പോൾ ആട്ടിന്‍ തോല്‍ അണിഞ്ഞ ചെന്നായ്ക്കള്‍.
തീര്ച്ചയായും അവർ അവർക്ക് വേണ്ട സാഹചര്യം ഒരുങ്ങാന്‍ വേണ്ടി മാത്രം അഭിനയിച്ച് softness കാണിക്കുന്നതാണ്.
ജനാധിപത്യവും മതേതരത്വവും അവര്‍ക്ക് ആ നിലക്ക് പാലം കടക്കുവോളം മാത്രമുള്ള നാരായണ മാത്രമാണ്. ഒരിക്കലും പേറേണ്ടി വരാത്ത, വൃത്തികെട്ട വിഴുപ്പ്.
*****
ഭീകരപ്രവർത്തനങ്ങളിൽ ജമാഅത്തെ ഇസ്‌ലാമിയെ ഇതുവരെയും ഇന്ത്യയിൽ കണ്ടില്ലെന്ന് പറയാം. ശരിയാവാം.
പക്ഷേ, ഇന്ത്യയിലും ലോകത്താകമാനവും ഇസ്ലാമിക മതതീവ്രവാദവും ഏകസത്യാവാദവും മതമൗലികവാദവും അവസാനവാദവും വളർത്തിയതിൽ ജമാഅത്തെ ഇസ്ലാമിക്ക് മാത്രമാണ് പങ്ക്.
അഥവാ ജമാഅത്തെ ഇസ്ലാമിയുടെ അറബ് പകർപ്പായ ഇഖ്‌വാനും അതുപോലുള്ള സംഘടനകൾക്കും മാത്രം.
അക്കാര്യത്തിൽ ജമാഅത്തെ ഇസ്‌ലാമിയെക്കാൾ (ഇഖ്‌വാനേക്കാൾ) ആരും മുന്നിലല്ലെന്ന് തന്നെ സമ്മതിക്കേണ്ടി വരും.
മതതീവ്രവാദത്തിൻ്റെയും മതമൗലിക വാദത്തിൻ്റെയും അവസാന വാദത്തിൻ്റെയും വിത്ത് മാത്രം പേറി, അത് മാത്രം വിതരണം ചെയ്യുന്നതിൽ ജമാഅത്തെ ഇസ്ലാമി ഏറെ മുന്നിൽ.
ജമാഅത്തെ ഇസ്ലാമി യഥാർഥത്തിൽ രാജ്യം എന്ന സങ്കല്പത്തിലും അതുകൊണ്ട് തന്നെ ദേശീയതയിലും ജനാധിപത്യത്തിലും മതേതരത്വത്തിലും സോഷ്യലിസത്തിലും മനുഷ്യനിർമ്മിതമായ ഒരു ഭരണഘടനയിലും വിശ്വസിക്കുന്നില്ല എന്നത് എടുത്ത് പറയേണ്ടി വരും.
ഇന്ത്യയുടെ സംസ്കാരത്തിലും പൈതൃകത്തിലും വിശ്വാസ വൈവിധ്യത്തിലും ഉള്ളറിഞ്ഞ് അഭിമാനം കൊള്ളാൻ ജമാഅത്തേ ഇസ്ലാമിക്ക് പറ്റില്ല.
പ്രവാചകൻ അബ്രഹാം ചെയ്തത് പോലെ എപ്പൊൾ സാധിക്കുമോ അപ്പോൾ ഇതെല്ലാം തച്ചുടക്കുക ജമാഅത്തെ ഇസ്‌ലാമി വിശ്വാസപരമായി തന്നെ ആഗ്രഹിക്കുന്ന കാര്യം. ഒരുപക്ഷേ ആർഎസ്എസ് പ്രതിരോധിക്കുന്നതും അതാണ്.
ഇന്ത്യ എന്നല്ല, ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും ഭരണം നടത്തുന്നത് പൈശാകിശക്തി (താഗൂത്ത് ) ആണെന്ന് വിശ്വസിക്കലും പഠിപ്പിക്കലും ജമാഅത്തെ ഇസ്ലാമിക്ക് നിർബന്ധമാണ്.
അതുകൊണ്ട് തന്നെ ഇന്ത്യയെ എന്നല്ല, ലോകത്തെ മുഴുവൻ തന്നെ സാധിക്കുമെങ്കിൽ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യുകയും ചെയ്യാൻ ശ്രമിക്കുകയും ജമാഅത്തെ ഇസ്‌ലാമിയുടെ ലക്ഷ്യത്തിലും കർമ്മപരിപാടികളിലും പെട്ടതാണ്.
ഇന്ത്യയിൽ ജമാഅത്തെ ഇസ്ലാമി ദേശീയതയും ജനാധിപത്യവും മതേതരത്വവും സോഷ്യലിസവും മനുഷ്യനിർമ്മിതമായ ഒരു ഭരണഘടനയും അതിജീവനത്തിന് വേണ്ടി മാത്രം അഭിനയിച്ച് എടുത്തുനടക്കുന്നു, ഉപയോഗിക്കുന്നു എന്നും പറയേണ്ടി വരും.
ദൈവികരാജ്യവും ദൈവികഭരണവും ലക്ഷ്യം വെക്കുന്ന ജമാഅത്തെ ഇസ്ലാമി ആ നിലയിൽ തന്നെ ഒരുതരം വിഘടനസ്വഭാവം ഉളളിൽ കൊണ്ടുനടക്കുന്ന്, ഉള്ളറകളിൽ പറഞ്ഞ് പ്രചരിപ്പിക്കുന്നു.
ഇന്ത്യയിൽ ജമാഅത്തെ ഇസ്ലാമി കപടമായി വേഷംകെട്ടി പറയുന്ന ജനാധിപത്യവും മതേതരത്വവും ദേശീയതയും മുസ്ലിംകൾക്ക് ഭൂരിപക്ഷമുള്ള എവിടെയും (ബംഗ്ലാദേശിലും പാക്കിസ്ഥാനിലും ) ഉയർത്തിപ്പിടിക്കില്ല. അവിടെ അവർ ഇസ്ലാമിക രാജ്യത്തിനും ദൈവീക ഭരണത്തിനും മാത്രം ആവുന്നത്ര നിലകൊള്ളും.
ജമാഅത്തെ ഇസ്ലാമിയുടെ അറബ് പകർപ്പായ ഇഖ്‌വാന് കരുത്തുള്ള ഈജിപ്ത്തിലും സിറിയയിലും മറ്റ് മുസ്ലിം രാജ്യങ്ങളിലും അപ്പടി തന്നെ.
ഒന്നറിയണം. ആർഎസ്എസിന് വിശ്വാസപരമായ തീവ്രതയും തീവ്രവാദവും ഇല്ല.
ആർഎസ്എസിന് ഏകസത്യം വാദിച്ചു കൊണ്ടുള്ള മതപരിവർത്തനം ലക്ഷ്യത്തിലും കർമ്മപരിപാടിയിലും ഇല്ല
ആ നിലക്കുള്ള ഏകസത്യാവാദവും മതമൗലികവാദവും ആർഎസ്എസിന് ഇല്ല.
ആർഎസ്എസിന് എറിയാൽ ഉള്ളത് ചരിത്രപരമായ പ്രതികരണവാദത്തിൻ്റെയും പ്രതികാരവാദത്തിൻ്റെയും തീവ്രത മാത്രമാണ്. സ്വന്തം നാടിൻ്റെ പൈതൃകവും സംസ്കാരവും പരിരക്ഷിക്കാൻ വേണ്ട ദേശീയവും പ്രാദേശികവുമായ പ്രതിരോധ ശ്രമം മാത്രമാണ്.
അത് മതതീവ്രവാദമല്ല. അത് എല്ലാ മതത്തെയും ഉൾകൊള്ളുന്നതാണ്. എല്ലാവരും ആ നിലക്ക് ഉൽകൊള്ളപ്പെടാൻ തയാറായാൽ.
കാരണം ആ നിലക്ക് ഒരു മതവും ഏകസത്യവും അവസാനത്തേതായ ഗ്രന്ഥവും വ്യക്തിയും അവസാനവാദവും ആർഎസ്എസിന് ഇല്ല.
അങ്ങനെയൊന്ന്, അങ്ങനെയൊരാളെ നിർബന്ധമായും പിന്തുടരേണ്ടതായി ആർഎസ്എസ് മുന്നോട്ട് വെക്കുന്നുമില്ല.
(തുടരും)
******
No comments:
Post a Comment